x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റി യു​വ​ദ​മ്പ​തി​ക​ൾ വൈ​ക്ക​ത്ത്

സു​ഭാ​ഷ് ഗോ​പി വൈ​ക്കം
Published: January 27, 2026 12:34 PM IST | Updated: January 27, 2026 12:34 PM IST

കാ​ർ വീ​ടാ​ക്കി​യൊ​രു​ക്കി ലോ​കം​ചു​റ്റു​ന്ന വി​ദേ​ശ യു​വ​ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ​യും മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി 36 വ​യ​സു​കാ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ണും 31 വ​യ​സു​കാ​രി ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​നി നി​ക്കോ​ലി​യു​മാ​ണ് കാ​റി​ൽ ലോ​കം ചു​റ്റി വൈ​ക്ക​ത്ത് എ​ത്തി​യ​ത്.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മാ​റ്റി​ക്ക് ല​ണ്ട​നി​ൽ റ​സ്റ്റ​റ​ന്‍റു​ണ്ട്. 40 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ചു​റ്റി​ക്ക​ണ്ടു. ഒ​രു യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മാ​ർ​ക്ക​റ്റിം​ഗി​ൽ ബി​രു​ദ​ധാ​രി​യാ​യ നി​ക്കോ​ലി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്കു വ​ഴി​മാ​റി​യ​തോ​ടെ 2024 ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും ലോ​കം ചു​റ്റാ​ൻ കാ​റി​ലേ​റി.

മാ​റ്റി ഇ​തി​നാ​യി ത​ന്‍റെ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​ർ 78 സീ​രി​യ​സി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്തി. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ളി​ക്കാ​നും ഉ​റ​ങ്ങാ​നു​മൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി. മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ തു​റ​മു​ഖ​ത്തു​നി​ന്നു ക​പ്പ​ലി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​രും വ​യ​നാ​ടും ചു​റ്റി​ക്ക​റ​ങ്ങി. വ​യ​നാ​ട്ടി​ലെ വ​ട്ട​ക്ക​ര ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​യാ​ൻ, രാ​ഹു​ൽ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ട്ടു.

K-Rail Survey

ഇ​വ​രു​ടെ സ്നേ​ഹ​പൂ​ർ​വ​മാ​യ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി അ​വ​രു​ടെ സു​ഹൃ​ത്താ​യ അ​രു​ണി​ന്‍റെ കേ​ര​ള ത​നി​മ​യോ​ടെ​യു​ള്ള വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​ഞ്ച് ദി​വ​സം മ​ല​യാ​ളി​ക്കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​ത്ത​ണ​ലി​ൽ ഉ​ണ്ടു​റ​ങ്ങി. ഇ​തു ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും അ​നു​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന് മാ​റ്റി​യും നി​ക്കോ​ലി​യും പ​റ​യു​ന്നു.

സിം​ഗ​പ്പു​രി​ലെ ബി​സി​ന​സു​കാ​ര​നാ​യ സി​ദ്ധാ​ർ​ഥ​ൻ വൈ​ക്ക​ത്തു വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ന്ധു മ​ധു​സൂ​ദ​ന​നെ ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ ഊ​ഷ്മ​ള​മാ​യി വ​ര​വേ​ൽ​ക്കാ​ൻ മ​ധു​സൂ​ദ​ന​നും ഭാ​ര്യ വി​ദ്യ​യും കാ​ത്തു നി​ന്നി​രു​ന്നു. വൈ​ക്ക​ത്ത് എ​ത്തി​യ ശേ​ഷം ടൂ​ർ ഓ​പ്പ​റേ​ർ​മാ​രാ​യ ബേ​ബി, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മു​ണ്ടാ​ർ ചു​റ്റി ആ​മ്പ​ൽ വ​സ​ന്തം ക​ണ്ടു. നാ​ട്ടു​തോ​ട്ടി​ലൂ​ടെ ത​ല​യാ​ഴം, വെ​ച്ചൂ​ർ ഭാ​ഗ​ങ്ങ​ൾ ക​റ​ങ്ങി.

ഉ​ച്ച​യോ​ടെ തോ​ട്ട​കം ആ​റ്റു​തീ​ര​ത്തെ​ത്തി ക​രി​മീ​നും കാ​ളാ​ഞ്ചി​യും ചെ​മ്മീ​ൻ വി​ഭ​വ​ങ്ങ​ളും കൂ​ട്ടി ഊ​ണ്. വൈ​ക്ക​ത്തു​നി​ന്നു ജ​ങ്കാ​റി​ലേ​റി മാ​റ്റി​യും നി​ക്കോ​ലി​യും ആ​ല​പ്പു​ഴ​യു​ടെ സൗ​ന്ദ​ര്യ​വും നു​ക​ർ​ന്നു. മ​റ്റു ജി​ല്ല​ക​ളും സ​ന്ദ​ർ​ശി​ക്കും. മാ​ർ​ച്ച് ആ​ദ്യം ഹി​മാ​ല​യം സ​ന്ദ​ർ​ശി​ച്ച് നേ​പ്പാ​ളി​ലൂ​ടെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര തു​ട​രും.

 

K-Rail Survey

കേ​ര​ള​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും മ​ല​യാ​ളി​യു​ടെ സ്നേ​ഹാ​ദ​ര​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ലെ അ​നു​പ​മ​മാ​യ രു​ചി​ഭേ​ദ​ങ്ങ​ളും ഏ​റെ ഹൃ​ദ്യ​മാ​യി. ലോ​കം ചു​റ്റി​സ​ഞ്ച​രി​ച്ച​പ്പോ​ൾ ഭാ​ഷ​യ്ക്കും ദേ​ശ​ത്തി​നും നി​റ​ത്തി​നും മ​ത​ത്തി​നു​മൊ​ക്കെ അ​തീ​ത​മാ​യി മ​നു​ഷ്യ​രെ​ല്ലാം ഒ​ന്നാ​ണെ​ന്നു മ​ന​സി​ലാ​യി.

സ്നേ​ഹ​വും ബ​ഹു​മാ​ന​വും ന​ൽ​കി​യാ​ൽ ന​മു​ക്കും അ​തു തി​രി​ച്ചു​കി​ട്ടു​മെ​ന്ന് മാ​റ്റി​ഫെ​ർ​നോ​ൺ. കേ​ര​ളം ശ​രി​ക്കും ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​ണെ​ന്നു നി​ക്കോ​ലി. ക​ട​ൽ​ത്തീ​ര​ങ്ങ​ളും ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി സു​ന്ദ​രം. കേ​ര​ള​ത്തി​ലെ ബീ​ഫ് ക​റി​യും പൊ​റോ​ട്ട​യും സൂ​പ്പ​ർ.

കേ​ര​ളീ​യ​രു​ടെ സ്നേ​ഹ​വാ​യ്പും ആ​തി​ഥ്യ​മ​ര്യാ​ദ​യും മ​റ്റു രാ​ജ്യ​ക്കാ​ർ ക​ണ്ടു പ​ഠി​ക്ക​ണം. എ​ന്നെ​ങ്കി​ലും ഒ​രു വീ​ട് നി​ർ​മി​ച്ചാ​ൽ കേ​ര​ളം പ​ക​ർ​ന്ന സ്നേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി അ​വി​ടെ അ​തി​ഥി ദേ​വോ ഭ​വ​യെ​ന്ന് എ​ഴു​തി​വ​യ്ക്കു​മെ​ന്നും നി​ക്കോ​ലി പ​റ​യു​ന്നു.

Tags : Travel Australian Couple Car Todays Story

Recent News

Up