x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുതലോടെ, മഴക്കാലത്തെ ഡ്രൈവിംഗ്


Published: November 26, 2025 02:39 PM IST | Updated: November 26, 2025 02:39 PM IST

ഇ​ളം കാ​റ്റേ​റ്റ് മ​ഴ​ത്തു​ള്ളി​ക​ളു​ടെ ത​ണു​പ്പ് ആ​സ്വ​ദി​ച്ച് മ​ഴ​യ​ത്തു​ള്ള വ​ണ്ടി​യോ​ടി​ക്ക​ല്‍ വ​ള​രെ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ്. ഡ്രൈ​വിം​ഗ് അ​പ​ക​ട​ക​ര​വും ദു​ഷ്‌​ക്ക​ര​വു​മാ​കു​ന്ന സ​മ​യ​മാ​ണ് മ​ഴ​ക്കാ​ലം. മ​ഴ​ക്കാ​ലം മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ഈ ​സ​മ​യ​ത്തെ വാ​ഹ​ന​യാ​ത്ര ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട യാ​ത്ര​യാ​യേ​ക്കാം.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ തെ​ന്നി​മ​റി​ഞ്ഞും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ല്പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ പ​ല അ​പ​ക​ട​ങ്ങ​ളും ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം...

വേ​ഗം പ​ര​മാവ​ധി കു​റ​യ്ക്കു​ക

റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പു​റം​ത​ള്ളു​ന്ന എ​ണ്ണ​ത്തു​ള്ളി​ക​ള്‍ മ​ഴ​പെ​യ്യു​ന്ന​തോ​ടെ അ​പ​ക​ട​ക്കെ​ണി​ക​ളാ​കാ​റു​ണ്ട്. മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം എ​ണ്ണ​യും ചേ​രു​ന്ന​തോ​ടെ റോ​ഡ് അ​പ​ക​ട​ക​ര​മാം​വി​ധം വ​ഴു​ക്ക​ല്‍ ഉ​ള്ള​താ​കു​ന്നു. അ​തു​കൊ​ണ്ട് പ​ര​മാ​വ​ധി പ​തു​ക്കെ വാ​ഹ​നം ഓ​ടി​ക്കു​ക​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ഉ​ത്ത​മം.

സ്റ്റി​യ​റിം​ഗ് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തും പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തും. പ​ര​മാ​വ​ധി ബ്രേ​ക്ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി ആ​ക്സി​ല​റേ​റ്റ​റി​ല്‍ നി​ന്ന് കാ​ലെ​ടു​ത്ത് വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത ഡ്രൈ​വിം​ഗി​ന് ഉ​ത്ത​മം.

ഹെ​ഡ് ലൈ​റ്റ് ലോ ​ബീ​മി​ല്‍ ആ​ക്കാം

വാ​ഹ​നം ബൈ​ക്കാ​യാ​ലും കാ​റാ​യാ​ലും ശ​രി ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ഹെ​ഡ്‌ലൈറ്റു​ക​ള്‍ ലോ ​ബീ​മി​ല്‍ ക​ത്തി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റോ​ഡ് വ്യ​ക്ത​മാ​യി കാ​ണു​ന്ന​തി​നും മ​റ്റു​വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ നി​ങ്ങ​ളു​ടെ വാ​ഹ​നം പെ​ടു​ന്ന​തി​നും ഹെ​ഡ്‌ലൈറ്റ് സ​ഹാ​യി​ക്കും.

വാ​ഹ​ന​ത്തി​ല്‍ ഫോ​ഗ് ലൈ​റ്റ് ഉ​ണ്ട​ങ്കി​ല്‍ അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ട​യ​റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ വേ​ണം

മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ട​യ​റി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ണം ലാ​ഭി​ക്കാ​ന്‍ തേ​ഞ്ഞ ട​യ​ര്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​കും. തേ​യ്മാ​നം കൂ​ടു​മ്പോ​ള്‍ ഗ്രി​പ്പ് കു​റ​യു​മെ​ന്ന​ത് മ​റ​ക്കാ​തി​രി​ക്കു​ക.

അ​ലൈ​ന്‍​മെ​നന്‍റും വീ​ല്‍ ബാ​ല​ന്‍​സിം​ഗും കൃ​ത്യ​മാ​ക്കു​ക​യും ട​യ​റി​ലെ വാ​യു​മ​ര്‍​ദം നി​ശ്ചി​ത അ​ള​വി​ല്‍ നി​ല​നി​ര്‍​ത്തു​ക​യും വേ​ണം.

മു​ന്‍​ക​രു​ത​ല്‍ ന​ല്ല​താ​ണ്

* ഹെ​ഡ്ലൈ​റ്റ്, ബ്രേ​ക്ക് ലൈ​റ്റ്, ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍, വൈ​പ്പ​ര്‍, ഹാ​ന്‍​ഡ് ബ്രേ​ക്ക്, തു​ട​ങ്ങി​യ​വ ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​ല്ലാ ദി​വ​സ​വും യാ​ത്ര തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് പ​രി​ശോ​ധി​ക്ക​ണം.

* വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ തൊ​ട്ടു​പി​ന്നാ​ലെ യാ​ത്ര​വേ​ണ്ട. അ​വ​യു​ടെ കൂ​റ്റ​ന്‍ ട​യ​റു​ക​ള്‍ തെ​റി​പ്പി​ക്കു​ന്ന ചെ​ളി​വെ​ള്ളം നി​ങ്ങ​ളു​ടെ കാ​ഴ്ച ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ബ്രേ​ക്ക് കി​ട്ടാ​തെ അ​വ​യ്ക്ക് പി​ന്നി​ല്‍ വാ​ഹ​നം ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ഹ​നം പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ന്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കു​ക.

* റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ചെ​റി​യ അ​ള​വി​ല്‍ ആ​ണെ​ങ്കി​ല്‍ പോ​ലും അ​തി​നു മു​ക​ളി​ലൂ​ടെ വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​രു​ത്. അ​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ അ​ക്വാ​പ്ലെ​യി​നിം​ഗ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം.

* വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന പാ​ല​ങ്ങ​ളി​ലൂ​ടെ​യോ റോ​ഡി​ലൂ​ടെ​യോ ഡ്രൈ​വ് ചെ​യ്യ​രു​ത്.

* മ​ഴ​ക്കാ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ മ​ര​ങ്ങ​ളു​ടെ കീ​ഴി​ലോ മ​ല​ഞ്ചെ​രു​വി​ലോ ഹൈ ​ടെ​ന്‍​ഷ​ന്‍ ലൈ​നു​ക​ളു​ടെ താ​ഴെ​യോ ആ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

* വെ​ള്ള​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ള്‍ ഏ​സി ഓ​ഫ് ചെ​യ്യു​ക

* മ​ഴ​ക്കാ​ല​ത്ത് ഗൂ​ഗി​ളി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

ശ​ക്ത​മാ​യ മ​ഴ​ക്കാ​ല​ത്ത് യാ​ത്ര ഒ​ഴി​വാ​ക്കു​ക

മ​ഴ അ​തി​ശ​ക്ത​മാ​ണെ​ങ്കി​ല്‍ വാ​ഹ​നം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട് അ​ല്പ​നേ​രം മ​ഴ ആ​സ്വ​ദി​ക്കാം. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ശേ​ഷം യാ​ത്ര തു​ട​രു​ക​യു​മാ​കാം.

വി​വ​ര​ങ്ങ​ള്‍​ക്ക് ക​ട​പ്പാ​ട് : കേ​ര​ള പോ​ലീ​സ്

Tags : Todays Story

Recent News

Up