ദോഹ: ദോഹ ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ ആരംഭിക്കുന്ന 2027ലെ ഫിബ വേൾഡ് കപ്പ് ഏഷ്യൻ ക്വാളിഫയേഴ്സിനുള്ള ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ബാസ്കറ്റ്ബോൾ ടീമിന്റെ ഡെലിഗേഷൻ ഹെഡ് ആയി കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായ പി.ജെ. സണ്ണിയെ നാമനിർദേശം ചെയ്തു.
ടീമിലെ ഏക മലയാളി സാന്നിധ്യം ചെന്നൈ ഇന്ത്യൻ ബാങ്കിലുള്ള പ്രണവ് പ്രിൻസാണ്. ഇന്ത്യയുടെ ആദ്യ മത്സരം 28ന് ഖത്തറിനെതിരേയാണ്.
Tags : P.J. Sunny Indian Team Delegation Head Basketball