Sports
കോട്ടയം: അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ സെജിന്‍ മാത്യുവും കവിത ജോസും നയിക്കും. ഇന്നു മുതല്‍ 31വരെ ന്യൂഡല്‍ഹിയിലെ ജെഡി ജാദവ് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.
തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ആന്ധ്രപ്രദേശ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരള പുരുഷന്മാര്. വനിതകള്‍ ഗ്രൂപ്പ് എയില്‍ ബംഗാള്‍, ചണ്ഡിഗഡ് ടീമുകള്‍ക്കൊപ്പവും.
പുരുഷ ടീം: സെജിന്‍ മാത്യു, ആരോണ്‍ ബ്ലെസെന്‍ വര്‍ഗീസ്, ജെറോം പ്രിന്‍സ്, ജോഷ്വ സുനില്‍ ഉമ്മന്‍.
വനിതാ ടീം: കവിത ജോസ്, അനീഷ ക്ലീറ്റസ്, ആര്. ശ്രീകല, വി.ജെ. ജയലക്ഷ്മി.
Sports
പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും റണ്ണേഴ്സ് അപ്പായ കോട്ടയവും ക്വാര്‍ട്ടറില്‍.
കോട്ടയം 63-34ന് മലപ്പുറത്തെയും 76-47ന് കോഴിക്കോടിനെയും തോല്‍പ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാർട്ടറിൽ ഇടം നേടി.
Sports
തിരുവനന്തപുരം: ഓൾ ഇന്ത്യ പോലീസ് ക്ലസ്റ്റർ 2025-26 ൽ ബാസ്കറ്റ് ബാളിൽ കേരള പോലീസ് ടീം ചാമ്പ്യന്മാർ. വനിതാ ടീം സ്വർണ മെഡലും പുരുഷ ടീം വെള്ളി മെഡലും നേടി.
ഉത്തർപ്രദേശ് പോലീസായിരുന്നു ഫൈനലിൽ എതിരാളികൾ. വനിതാ ടീം രാജസ്ഥാൻ പോലീസിനെ (71-46) തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.
പഞ്ചാബ് പോലീസിനെ (76-60) തോൽപ്പിച്ചായിരുന്നു പുരുഷ ടീമിന്റെ ഫൈനൽ പ്രവേശനം.
District News
പാലാ: ചലഞ്ചേഴ്സ് ബാസ്കറ്റ്ബോള്‍ ക്ലബ്, കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്ട്സ് മാനേജ്മെന്റിന്റെ പിന്തുണയോടെ, പാലായിലെ അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 50-ാമത് കേരള സംസ്ഥാന ജൂണിയര്‍ പുരുഷ-ജൂണിയര്‍ വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ലീഗ് മത്സരങ്ങള്‍ ഇന്നു രാവിലെ സമാപിക്കും. തുടര്‍ന്നു പുരുഷ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരം ആരംഭിക്കും.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കോട്ടയവും അതത് ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിത വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിട്ടുണ്ട്.
ഇന്നലെ നടന്ന ലീഗ് മത്സരങ്ങളില്‍ വനിതാ വിഭാഗത്തില്‍ കൊല്ലം-കാസര്‍ഗോഡിനെയും (38-14 ), കണ്ണൂര്‍-പാലക്കാടിനെയും (45- 42), എറണാകുളം-വയനാടിനെയും (69-15) തിരുവന്തപുരം -പത്തനംതിട്ടയെയും (49-4) കണ്ണൂര്‍ -പാലക്കാടിനെയും(45-42), കോഴിക്കോട്-കണ്ണൂരിനെയും (59-19) മലപ്പുറം -കൊല്ലത്തെയും (55-50) തോല്‍പ്പിച്ചു.
പുരുഷന്മാരുടെ വിഭാഗത്തില്‍ എറണാകുളം-കാസര്‍ഗോഡിനെയും (70-26), കോഴിക്കോട്-ഇടുക്കിയെയും (76-56), കോട്ടയം- കോഴിക്കോടിനെയും (76-47), കണ്ണൂര്‍-കാസര്‍ഗോഡിനെയും (38-17), ഇടുക്കി -മലപ്പുറത്തിനെയും (63-52), ആലപ്പുഴ-തിരുവനന്തപുരത്തെയും (67-55) തിരുവനന്തപുരം-വയനാടിനെയും (56-26) പരാജയപ്പെടുത്തി.
Sports
സിലുഗുരി (ബംഗാള്‍): ഓള് ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന്റെ പുരുഷ-വനിതാ ടീം ബാസ്കറ്റ്ബോള്‍ ഫൈനലില്‍. കേരള പോലീസിന്റെ പുരുഷ ടീം ഫൈനലില്‍ യുപിയുമായും വനിതാ ടീം എസ്എസ്ബിയുമായും കൊമ്പുകോര്‍ക്കും.
സെമിയില്‍ കേരള പോലീസ് പുരുഷ ടീം 54-42ന് പഞ്ചാബിനെ തോല്‍പ്പിച്ചു. രാജസ്ഥാനെയാണ് കേരള വനിതാ പോലീസ് സെമിയില്‍ മറികടന്നത്. സ്കോര്‍: 71-46.
Sports
ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കേരളം ഫൈനലില്‍. 87-58ന് മധ്യപ്രദേശിനെയാണ് സെമിയില്‍ കേരളം കീഴടക്കിയത്.
സെമി ഫൈനലിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കേരളം 17-21നു പിന്നിലായിരുന്നു. ശക്തമായി തിരിച്ചടിച്ച കേരളം ആദ്യ പകുതി അവസാനിക്കുമ്പോള്‍ 42-34നു മുന്നിലെത്തി. തുടര്‍ന്നുള്ള ക്വാര്‍ട്ടറുകളിലും ആധിപത്യം പുലര്‍ത്തിയ കേരളം ഫൈനലിലേക്കു മുന്നേറി.
കേരളത്തിനായി വി.ജെ. ജയലക്ഷ്മി 20ഉം ശ്രീകല റാണി 19ഉം അനീഷ ക്ലീറ്റസ് 17ഉം കവിത ജോസ് 16ഉം പോയിന്റ് നേടി. കേരളത്തിന്റെ പുരുഷ ടീം തമിഴ്നാടിനോട് ക്വാര്ട്ടറില്പരാജയപ്പെട്ട് പുറത്തായിരുന്നു.
Sports
ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ പ്രവേശിച്ച കേരളം, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തമിഴ്നാടിനെ കീഴടക്കി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
82-65ന് ആയിരുന്നു കേരളത്തിന്റെ ജയം. ലെവല്‍ രണ്ടില്‍ മത്സരിക്കുന്ന കേരള പുരുഷന്മാര് ക്വാളിഫയിംഗ് സെമി ഫൈനലില്‍ ഹരിയാനയുമായി ഏറ്റുമുട്ടും.
Sports
ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കേരള വനിതകള്‍ക്ക് രണ്ടാംജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം 88-34ന് മധ്യപ്രദേശിനെ തകര്‍ത്തു.
കേരളത്തിനുവേണ്ടി വി.ജെ. ജയലക്ഷ്മി 20ഉം സ്വപ്ന മെറിന് ജോസ് 14ഉം കവിത ജോത് 12ഉം സൂസന് ഫ്ളോറെന്റീന 10 പോയിന്റും സ്വന്തമാക്കി.
Sports
ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോളിന്റെ ആദ്യദിനം കേരള പുരുഷ-വനിതാ ടീമുകള്‍ക്കു ജയം. വനിതാ വിഭാഗത്തില്‍ കേരളം ആദ്യ മത്സരത്തില്‍ 91-22ന് ഗുജറാത്തിനെ തറപറ്റിച്ചു.
കേരളത്തിനായി ജയലക്ഷ്മി 15ഉം അക്ഷയ ഫിലിപ്പ്, സൂസന് ഫ്ളോറന്റീന എന്നിവര്‍ 14 വീതവും പോയിന്റ് നേടി. പുരുഷ വിഭാഗത്തില്‍ അവസാന സെക്കന്‍ഡില്‍ ആരോണ്‍ ബ്ലെസന്‍ നേടിയ രണ്ടു പോയിന്റിലൂടെ കേരളം 80-79ന് ബംഗാളിനെ തോല്‍പ്പിച്ചു. കേരളത്തിനായി സെജിന്‍ മാത്യു 23 പോയിന്റ് നേടി.
NRI
ഡാളസ്: പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡാളസ് കെസിവെെഎൽ ശനിയാഴ്ച ലൂയിസ്വില്ലിലെ ദ മാക്കിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഡാളസ് കെസിവെെഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
കെസിവെെഎൽ യുവതയെ കായികരംഗത്തിലൂടെ പ്രോത്സാഹിപ്പിക്കുകയും കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ സംരംഭത്തിന്റെ തുടക്കമാണ് ഈ ടൂർണമെന്റ്. എല്ലാവരെയും പ്രിയപ്പെട്ട ടീമുകൾക്ക് പിന്തുണ നൽകാനും ഡാളസ് കെസിവെെഎലിനെ പ്രോത്സാഹിപ്പിക്കാനുമായി ഹൃദയപൂർവം ക്ഷണിക്കുന്നു.
പ്രവേശനം പൂർണമായും സൗജന്യം. പരിപാടി വിവരങ്ങൾ ശനിയാഴ്ച രാവിലെ 8.30 ഉച്ചയ്ക്ക് രണ്ടിന് The MAC 200 Continental Dr, Lewisville, TX 75067.
ഈ ടൂർണമെന്റ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്: President: James Parampettu, Vice president: Joe koithara, Secretary: Febin Pallatumadam, Joint secretary: Sahil Kailpali, Treasure: Chris Matchanickal, Directors: Simon Chamakala and Stacy Alumkal.
ഷിക്കാഗോയിൽ നിന്ന് എത്തുന്ന കെസിവെെഎൽഎൻഎ നാഷണൽ പ്രസിഡന്റ് Alvin Pinarkyil ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ചീഫ് ഗസ്റ്റായി പങ്കെടുക്കും.
Sports
കോട്ടയം: 75-ാമത് പുരുഷ- വനിതാ സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ അന്താരാഷ്ട്ര താരങ്ങളായ അനീഷ ക്ളീറ്റസും, സെജിൻ മാത്യുവും കേരളത്തെ നയിക്കും.
2026 ജനുവരി നാല് മുതൽ 11 വരെ ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ ജേതാക്കളായ വനിതാ ടീം തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുക.
പുരുഷന്മാർ പൂൾ സിയിൽ ജമ്മു കശ്മീർ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവരുടങ്ങുന്ന ഗ്രൂപ്പിലും.
Sports
ആലപ്പുഴ: നാലാമത് കിഡ്സ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനദിനമായ ഇന്നലെ ആതിഥേയരായ ആലപ്പുഴയ്ക്കു ജയം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തെ 10-64ന് ആലപ്പുഴ തകര്‍ത്തു. കോട്ടയം 60-40ന് പാലക്കാടിനെയും ഇടുക്കി 36-14ന് പത്തനംതിട്ടയെയും എറണാകുളം 44-8ന് കൊല്ലത്തെയും മറികടന്നു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം 23-16ന് മലപ്പുറത്തെയും കോട്ടയം 44-6ന് പത്തനംതിട്ടയെയും തൃശൂര്‍ 28-25ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.
Sports
ഷാഹ്ഡോള്‍ (മധ്യപ്രദേശ്): 69-ാമത് ദേശീയ സ്കൂള്‍ ഗെയിംസ് അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോളില്‍ കേരളത്തിനു സ്വര്‍ണം. ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്.
ഫൈനലില്‍ കേരളം 46-25ന് മഹാരാഷ് ട്രയെ കീഴടക്കി. കേരളത്തിനുവേണ്ടി കെ. അക്ഷര 18ഉം ടി. ലക്ഷ്മി 13ഉം പോയിന്റ് നേടി. സെമിയില്‍ കരുത്തരായ തമിഴ്നാടിനെ തകര്‍ത്തായിരുന്നു (67-52) കേരളത്തിന്റെ ഫൈനല്‍ പ്രവേശം.
ടീം: ടി. ലക്ഷ്മി, അലീന അല്‍ഫോണ്‍സ് എയ്ഞ്ചല്‍, കെ. അക്ഷര, കെ. ധ്രുവ (പ്രൊവിഡന്‍സ്, എച്ച്എസ്എസ് കോഴിക്കോട്), അന്ന മറിയം രതീഷ്, ജസ്റ്റീന ജോസഫ് (മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ്, കോട്ടയം), ആര്. ദക്ഷിണ, പൂജ ബൈജു (സെന്റ് ആന്റണീസ് ആലപ്പുഴ), ബ്രിസ ബിജു, ദിയ രാധാകൃഷ്ണന് (സെന്റ് തെരേസാസ്, എറണാകുളം), മെലിസ സഖറിയ (സില്‍വര്‍ ഹില്‍ എച്ച്എസ്എസ്, കോഴിക്കോട്) നൈസ ഫാത്തിമ (എസ്എംവിഎച്ച്എസ്എസ്, മലപ്പുറം). കോച്ച്: അതുല്‍ കൃഷ്ണന്. മാനേജര്‍: അമല ജോണ്‍.
Sports
ചങ്ങനാശേരി: ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാസ്കറ്റ്ബോളില്‍ വൈദീകരുടെ ടീമായ മലപ്പുറം 45 പ്ലസ് ടീം എക്സ്ട്രാ ടൈം ത്രില്ലറിലൂടെ ആലപ്പുഴയെ 28-30നു കീഴടക്കി.
സംസ്ഥാന മുന്‍ കളിക്കാരാണ് ആലപ്പുഴയ്ക്കായി ഇറങ്ങിയത്. 30 പ്ലസ് വിഭാഗത്തില്‍ ആലപ്പുഴ 33-29നു വയനാടിനെയും കാസര്‍ഗോഡ് 55-46നു കോഴിക്കോടിനെയും എറണാകുളം 63-49നു പാലക്കാടിനെയും തോല്‍പ്പിച്ചു.
35 പ്ലസ് വിഭാഗത്തില്‍ കോട്ടയം 48-45നു പത്തനംതിട്ടയെ മറികടന്നു. 50 പ്ലസ് വിഭാഗത്തില്‍ കോട്ടയം 52-51നു എറണാകുളത്തെയും 55 പ്ലസില്‍ തിരുവന്തപുരം 39-23നു കോട്ടയത്തെ കീഴടക്കി.
Sports
ചന്പക്കുളം: ചന്പക്കുളം പോരൂക്കര സെൻട്രൽ സ്കൂളിൽ നടന്ന ഏഴാമത് പോരൂക്കര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ആണ്‍കുട്ടികളുടെ വിഭാഗം വിജയികളായി സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം.
സെന്റ് എഫ്രേംസ് (53-44) സ്കോറിനു ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂൾ മലപ്പുറത്തെയാണ് പരാജയപ്പെടുത്തിയത്. പെണ്‍കുട്ടികളിൽ മൗണ്ട് കാർമൽ ഹൈസ്കൂൾ കോട്ടയം (56-41) സ്കോറിനു ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിനെ പരാജയപ്പെടുത്തി കിരീടം നേടി.
ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ആണ്‍കുട്ടികളിൽ സെന്റ്് എഫ്രേംസിന്റെ ഗൗതം നേടി. പെണ്‍കുട്ടികളിൽ മൗണ്ട് കാർമലിന്റെ അനന്യമോളാണ് മികച്ച താരം.
വിജയികൾക്ക് പോരൂർക്കര ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജർ ഫാദർ ജോസി കൊല്ലമാലിൽ ട്രോഫികൾ വിതരണം ചെയ്തു.
Sports
ജയ്പുർ: അഞ്ചാമത് ഖേലോ ഇന്ത്യ അന്തർ സർവകലാശാല കായിക മേളയിൽ ബാസ്കറ്റ്ബോൾ സ്വർണം കോട്ടയം എംജി സർവകലാശാലയ്ക്ക്. വനിതാ വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ സുവർണ നേട്ടം.
ആവേശകരമായ ഫൈനലിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെയാണ് കോട്ടയം എംജി കീഴടക്കിയത്. 60 പോയിന്റിന് എതിരേ 74 ബാസ്കറ്റ് നടത്തിയായിരുന്നു കോട്ടയം എംജി ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്.
എംജിക്കു വേണ്ടി അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി ടോപ് സ്കോറർ ആയി. ഐറിൻ എൽസ ജോൺ 14 ഉം എസ്.എസ്. കൃഷ്ണപ്രിയ 13 ഉം എ. അജിന 12 ഉം റീമ റൊണാൾഡ് , ആതിര ദാസ് എന്നിവർ ഒമ്പത് പോയിന്റ് വീതവും സ്വന്തമാക്കി. എസ്ആർഎം ചെന്നൈയ്ക്കു വേണ്ടി സോന റെസലിൻ 14 ഉം എം. സംഗിത്രവും 14 പോയിന്റ് വീതം നേടി.
സി.വി. സണ്ണി പരിശീലിപ്പിച്ച ടീമിൽ , സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ ആയിരുന്നു സഹ പരിശീലകൻ. മാനേജർ സുമ ജോസഫ്. സാന്ദ്ര ഫ്രൻസിസ് ആണ് ടീം ക്യാപ്റ്റൻ.
Sports
ജയ്പുര്‍: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോളില്‍ കോട്ടയം എംജി സര്‍വകലാശാല ഫൈനലില്‍ പ്രവേശിച്ചു. ബംഗളൂരുവിലെ ക്രൈസ്റ്റ് സര്‍വകലാശാലയെ കീഴടക്കിയാണ് എംജിയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ 70-61നായിരുന്നു എംജിയുടെ ജയം. എംജിക്കുവേണ്ടി കൃഷ്ണപ്രിയ 20ഉം ഐറിന് എല്‍സ ജോണ്‍ 14ഉം അക്ഷയ ഫിലിപ്പ് 13ഉം ആതിര ദാസ് 10ഉം റീമ റൊണാള്‍ഡ് ആറും പോയിന്റ് സ്വന്തമാക്കി.
ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയാണ് ഫൈനലില്‍ എംജിയുടെ എതിരാളികള്‍. സെമിയില്‍ ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാലയെ 58-68നു കീഴടക്കിയാണ് എസ്ആര്‍എം ഫൈനലിലെത്തിയത്.
Sports
കോട്ടയം: കോട്ടയം ഗിരിദീപം ബെഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 32-ാമത് ഗിരിദീപം ട്രോഫി ഓൾ ഇന്ത്യ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ഗിരിദീപം ബഥനി ജൂനിയർ, സബ് ജൂനിയർ, കിഡ്സ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചു. ആണ്‍കുട്ടികൾ ക്വാർട്ടർ ഫൈനലിലേക്കും കടന്നു.
സീനിയർ ഡിവിഷൻ പെണ്‍കുട്ടികളിൽ കോട്ടയം മൗണ്ട് കാർമൽ, കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് എച്ച്എസ്എസ്, കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ്, ചെന്നൈയിലെ വിദ്യോദയ സ്കൂളും സെമിഫൈനലിൽ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ സെമിഫൈനലിൽ വിദ്യോദയ സ്കൂൾ ചെന്നൈ കോട്ടയം മൗണ്ട് കാർമലിനെ നേരിടുന്പോൾ കോഴിക്കോട് പ്രൊവിഡൻസ് കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂളിനെ നേരിടും.
ജൂനിയർ ഡിവിഷൻ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം സെന്റ് ആൻസ് കുര്യനാടിനെയും കെഇ സ്കൂൾ മാന്നാനം എകഐം പബ്ലിക് സ്കൂളിനെയും നേരിടും.
സബ് ജൂണിയർ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം മാന്നാനം- സെന്റ് എഫ്രേംസുമായും, ചങ്ങനാശേരി എകഐം- തിരുവനന്തപുരം സെന്റ് ജോസഫിനെ നേരിടും.
കിഡ്സ് ബോയ്സ് വിഭാഗം സെമിഫൈനലിൽ ഗിരിദീപം നെടുക്കുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്കൂളുമായി ഏറ്റുമുട്ടുന്പോൾ എകഐം എസ്എച്ച് ചങ്ങനാശേരിയെ നേരിടും.
സീനിയർ ആണ്‍കുട്ടികളിൽ ഗ്രൂപ്പ് എയിൽ നിന്ന് ഗിരിദീപവും, സെന്റ് സ്റ്റീഫൻസ് പത്തനാപുരംവും, ഗ്രൂപ്പ് ബിയിൽനിന്ന് തൂത്തുക്കുടി ക്രസന്റ് മെട്രിക് ഹയർ സെക്കൻഡറി സ്കൂളും, ആലപ്പുഴ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളും, പൂൾ സിയിൽനിന്ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസും, കൊരട്ടി ലിറ്റിൽ ഫ്ലോ കോണ്‍വെന്റ് എച്ച്എസ്എസും, ഗ്രൂപ്പ് ഡിയിൽനിന്ന് ടാറ്റ ഗ്ലോബൽ സ്കൂൾ ഹൈദരാബാദും, കോട്ടയം ലൂർദ് പബ്ലിക് സ്കൂളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
Sports
ചാലക്കുടി: ഖേലോ ഇന്ത്യ അസ്മിത ബാസ്കറ്റ്ബോള്‍ ത്രീ ഓൺ ത്രീ അണ്ടർ 14 വനിതാ ബാസ്കറ്റ്ബോള്‍ ലീഗില്‍ കോഴിക്കോട് പ്രോവിഡന്‍സ് ജിഎച്ച്എസ്എസ് കിരീടം നേടി. ഫൈനലില്‍ പ്രൊവിഡന്‍സ് കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസിനെ 18-9നു കീഴടക്കി.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ സില്‍വര്‍ ഹില്‍ എച്ച്എസ് 9 -5 നു പ്രോവിഡന്‍സ് സി ടീമിനെ പരാജയപ്പെടുത്തി.
Sports
കോട്ടയം: 20-ാമത് എഫ്രേംസ് ട്രോഫി ബാസ്കറ്റ്ബോളില്‍ ആതിഥേയരായ മാന്നാനം സെന്റ് എഫ്രേംസും കോഴിക്കോട് പ്രോവിഡന്‍സും ജേതാക്കള്‍.
ആണ്‍കുട്ടികളുടെ ഫൈനലില്‍ സെന്റ് എഫ്രേംസ് 61-56ന് കുന്നംകുളം ജിവിഎച്ച്എസ്എസിനെ കീഴടക്കിയാണ് ട്രോഫി സ്വന്തമാക്കിയത്.
പെണ്‍കുട്ടികളുടെ ഫൈനലില്‍ കോട്ടയം മൗണ്ട് കാര്മലിനെയാണ് പ്രോവിഡന്‍സ് കീഴടക്കിയത്. സ്കോര്‍: 50-41.
Sports
ചങ്ങനാശേരി: എസ്എച്ച് ട്രോഫി ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്നു നടക്കും.
പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ കിളിമല സേക്രഡ് ഹാര്‍ട്ടിനെ നേരിടും. ജ്യോതിനികേതന്‍ ആലപ്പുഴയെ 20-48നുകീഴടക്കി കൊരട്ടി ഫൈനലിലെത്തി. കിളിമല 32-13ന് ചങ്ങനാശേരി സേക്രഡ് ഹാര്‍ട്ടിനെ സെമിയില്‍ കീഴടക്കി.
District News
തിരുവനന്തപുരം: 49-ാമത് ലയോള കപ്പ് ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ശ്രീകാര്യം ലയോള സ് കൂൾ ചാന്പ്യൻമാരായി. പതിമൂന്നു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ ലയോള ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിനെ (45-11) പരാജയപ്പെടുത്തി. ടൂർണമെന്റിലെ മികച്ച താരങ്ങളായി ടോം അലക് സ് -ലയോള സ്കൂൾ, മാർക്കസ് ജോസഫ് -ട്രിവാൻഡ്രം ഇന്റർനാഷ്ണൽ സ്കൂൾ എന്നിവരെ തെരഞ്ഞെടുത്തു.
ഇന്ത്യൻ ബാസ് ക്കറ്റ്ബോൾ ടീം അംഗം ജെറോം പ്രിൻസ് ജോർജ് സമ്മാനദാനം നിർവഹിച്ചു.
സ്കൂൾ റെക്ടർ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ, ഐസിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജെ, ഹയർ സെക്കൻഡറി (സ്റ്റേറ്റ്) പ്രിൻസിപ്പൽ സിസ്റ്റർ ജിജി തോമസ് എന്നിവർ സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.
നേരത്തെ ലയോള സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ഇന്ത്യൻ ജൂണിയർ ബാസ്കറ്റ് ബോൾ മുൻതാരം മുഹമ്മദ് ഷിറാസ് ഉദ്ഘാടനം ചെയ്തു.
Sports
ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂളില്‍ നടന്ന 28-ാമത് സെന്റ് ചാവറ ബാസ്കറ്റ് ബോള്‍ 25-ാമത് പ്ലാസിഡ് ഡെസേനിയല് ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റുകള്‍ സമാപിച്ചു. പെണ്‍കുട്ടികളുടെ ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് വിജയിച്ചു. കോയമ്പത്തൂര്‍ പിഎസ്ജിആറിനെയാണ് പരാജയപ്പെടുത്തിയത്.
ബാസ്കറ്റ് ബോള്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ മാന്നാനം സെന്റ് എഫ്രേംസ് വെള്ളാമല് ഇന്റര്‍നാഷണല്‍ എച്ച്എസ്എസിനെ പരാജയപ്പെടുത്തി.ഹാന്‍ഡ് ബോള്‍ ഫൈനലില്‍ ഇരിങ്ങാലക്കുട എച്ച്എസ്എസിനെ, അരക്കന്നൂര് വിഎച്ച്എസ്എസ് പരാജയപ്പെടുത്തി.
സ്കൂള്‍ മാനേജര്‍ റവ.ഡോ. തോമസ് കല്ലുകളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് പ്രൈസും ചങ്ങനാശേരി എസ്എച്ച്ഒ എം.എച്ച്. അനുരാജ് സമ്മാനിച്ചു.
Sports
ചങ്ങനാശേരി: 28-ാമത് ക്രിസ്തുജ്യോതി സെന്റ് ചാവറ ട്രോഫിക്കുവേണ്ടിയുള്ള ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ന്.
ആണ്‍കുട്ടികളുടെ ഫൈനലില്‍ മാന്നാനം സെന്റ് എഫ്രേംസ്, തിരുവള്ളൂര്‍ വേലമ്മാള്‍ സ്കൂളിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ്, കോയമ്പത്തൂര്‍ പിഎസ്ജിആര് സ്കൂളിനെയും നേരിടും.
ആണ്‍കുട്ടികളുടെ സെമിയില്‍ സെന്റ് എഫ്രേംസ് 97-72നു ചെന്നൈ വെലമ്മാള് മെട്രിക്കുലേഷന്‍ സ്കൂളിനെ കീഴടക്കി. തിരുവള്ളൂര്‍ വേളമ്മാള്‍ 98-94നു കുന്നംകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ തോല്‍പ്പിച്ചു.
പെണ്‍കുട്ടികളുടെ സെമിയില്‍ പ്രോവിഡന്‍സ് 69-45ന് കൊരട്ടി ലിറ്റില്‍ ഫ്ളവറിനെ കീഴടക്കിയും പിഎസ്ജിആര് കോയമ്പത്തൂര്‍ 51-38ന് കിളിമല സേക്രഡ് ഹാര്‍ട്ടിനെ മറികടന്നും ഫൈനലിലെത്തി.
District News
ഇലഞ്ഞി: കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ കേരള സഹോദയ സ്കൂളുകളുടെ ബാസ്കറ്റ്ബോള്‍ മത്സരം ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ ഗ്രൗണ്ടില്‍ ഇന്ന് ആരംഭിക്കും
രാവിലെ 9.45ന് നടക്കുന്ന സമ്മേളനത്തില്‍ മത്സരങ്ങളുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ബിജേഷ് ടി. ബാലന് നിര്‍വഹിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് എവര്‍റോളിംഗ് ട്രോഫി ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റനായിരുന്ന ബേസില്‍ ഫിലിപ്പ് സമാപന സമ്മേളനത്തില്‍ സമ്മാനിക്കും.
ബെസ്റ്റ് പ്ലെയര്‍ക്കും പ്രോമിസിംഗ് പ്ലെയര്‍ക്കും ബെസ്റ്റ് കോച്ചിനും പ്രത്യേക സമ്മാനങ്ങളുണ്ടായിരിക്കും.
ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സെന്‍ട്രല്‍ കേരള സഹോദയ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ജോജു ജോസഫിന്റെ നേതൃത്വത്തില്‍ 21 അംഗ കമ്മിറ്റി രൂപീകരിച്ചതായി റവ.ഡോ. ജോണ്‍ എര്‍ണ്യാകുളത്തില്‍ അറിയിച്ചു.