കോട്ടയം: കോട്ടയം ഗിരിദീപം ബെഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 32-ാമത് ഗിരിദീപം ട്രോഫി ഓൾ ഇന്ത്യ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ഗിരിദീപം ബഥനി ജൂനിയർ, സബ് ജൂനിയർ, കിഡ്സ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചു. ആണ്‍കുട്ടികൾ ക്വാർട്ടർ ഫൈനലിലേക്കും കടന്നു.
സീനിയർ ഡിവിഷൻ പെണ്‍കുട്ടികളിൽ കോട്ടയം മൗണ്ട് കാർമൽ, കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് എച്ച്എസ്എസ്, കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ്, ചെന്നൈയിലെ വിദ്യോദയ സ്കൂളും സെമിഫൈനലിൽ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ സെമിഫൈനലിൽ വിദ്യോദയ സ്കൂൾ ചെന്നൈ കോട്ടയം മൗണ്ട് കാർമലിനെ നേരിടുന്പോൾ കോഴിക്കോട് പ്രൊവിഡൻസ് കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂളിനെ നേരിടും.
ജൂനിയർ ഡിവിഷൻ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം സെന്റ് ആൻസ് കുര്യനാടിനെയും കെഇ സ്കൂൾ മാന്നാനം എകഐം പബ്ലിക് സ്കൂളിനെയും നേരിടും.
സബ് ജൂണിയർ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം മാന്നാനം- സെന്റ് എഫ്രേംസുമായും, ചങ്ങനാശേരി എകഐം- തിരുവനന്തപുരം സെന്റ് ജോസഫിനെ നേരിടും.
കിഡ്സ് ബോയ്സ് വിഭാഗം സെമിഫൈനലിൽ ഗിരിദീപം നെടുക്കുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്കൂളുമായി ഏറ്റുമുട്ടുന്പോൾ എകഐം എസ്എച്ച് ചങ്ങനാശേരിയെ നേരിടും.
സീനിയർ ആണ്‍കുട്ടികളിൽ ഗ്രൂപ്പ് എയിൽ നിന്ന് ഗിരിദീപവും, സെന്റ് സ്റ്റീഫൻസ് പത്തനാപുരംവും, ഗ്രൂപ്പ് ബിയിൽനിന്ന് തൂത്തുക്കുടി ക്രസന്റ് മെട്രിക് ഹയർ സെക്കൻഡറി സ്കൂളും, ആലപ്പുഴ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളും, പൂൾ സിയിൽനിന്ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസും, കൊരട്ടി ലിറ്റിൽ ഫ്ലോ കോണ്‍വെന്റ് എച്ച്എസ്എസും, ഗ്രൂപ്പ് ഡിയിൽനിന്ന് ടാറ്റ ഗ്ലോബൽ സ്കൂൾ ഹൈദരാബാദും, കോട്ടയം ലൂർദ് പബ്ലിക് സ്കൂളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
Tags : Girideepam teams Girideepam teams semifinals Girideepan trophy Basketball Girideepam trophy basketball