x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ ബാ​സ്‌​ക​റ്റ്ബോ​ള്‍ മ​ത്സ​രം ഇ​ല​ഞ്ഞി​യി​ല്‍


Published: October 31, 2025 02:59 AM IST | Updated: October 31, 2025 02:59 AM IST

ഇ​ല​ഞ്ഞി: കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ സ്‌​കൂ​ളു​ക​ളു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ മ​ത്സ​രം ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ബാ​സ്‌​ക്ക​റ്റ്ബോ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്ന് ആ​രം​ഭി​ക്കും


രാ​വി​ലെ 9.45ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ താ​രം ബി​ജേ​ഷ് ടി. ​ബാ​ല​ന്‍ നി​ര്‍​വ​ഹി​ക്കും. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.


ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി ഇ​ന്ത്യ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ക്യാ​പ്റ്റ​നാ​യി​രു​ന്ന ബേ​സി​ല്‍ ഫി​ലി​പ്പ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​നി​ക്കും.
ബെ​സ്റ്റ് പ്ലെ​യ​ര്‍​ക്കും പ്രോ​മി​സിം​ഗ് പ്ലെ​യ​ര്‍​ക്കും ബെ​സ്റ്റ് കോ​ച്ചി​നും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.


ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ സ്‌​പോ​ര്‍​ട്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 21 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​താ​യി റ​വ.​ഡോ. ജോ​ണ്‍ എ​ര്‍​ണ്യാ​കു​ള​ത്തി​ല്‍ അ​റി​യി​ച്ചു.

Tags : Basketball nattuvisheasham local

Recent News

Up