x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജേ​​​താ​​​ക്ക​​​ൾ


Published: November 2, 2025 02:59 AM IST | Updated: November 2, 2025 02:59 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: ചെ​​​ത്തി​​​പ്പു​​​ഴ ക്രി​​​സ്തു​​​ജ്യോ​​​തി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന 28-ാമ​​​ത് സെ​​​ന്‍റ് ചാ​​​വ​​​റ ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ 25-ാമ​​​ത് പ്ലാ​​​സി​​​ഡ് ഡെ​​​സേ​​​നി​​​യ​​​ല്‍ ഹാ​​​ന്‍ഡ് ബോ​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റു​​​ക​​​ള്‍ സ​​​മാ​​​പി​​​ച്ചു. പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ഡ​​​ന്‍സ് വി​​​ജ​​​യി​​​ച്ചു. കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ പി​​​എ​​​സ്ജി​​​ആ​​​റി​​​നെ​​​യാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ല്‍ മാ​​​ന്നാ​​​നം സെ​​​ന്‍റ് എ​​​ഫ്രേം​​​സ് വെ​​​ള്ളാ​​​മ​​​ല്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.ഹാ​​​ന്‍ഡ് ബോ​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എ​​​ച്ച്എ​​​സ്എ​​​സി​​​നെ, അ​​​ര​​​ക്ക​​​ന്നൂ​​​ര്‍ വി​​​എ​​​ച്ച്എ​​​സ്എ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.


സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​​ര്‍ റ​​​വ.​​​ഡോ. തോ​​​മ​​​സ് ക​​​ല്ലു​​​ക​​​ള​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന സ​​​മാ​​​പ​​​ന​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ക​​​ള്‍ക്കു​​​ള്ള ട്രോ​​​ഫി​​​യും കാ​​​ഷ് പ്രൈ​​​സും ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്എ​​​ച്ച്ഒ എം.​​​എ​​​ച്ച്. അ​​​നു​​​രാ​​​ജ് സ​​​മ്മാ​​​നി​​​ച്ചു.

Tags : Basketball

Recent News

Up