ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കേരളം ഫൈനലില്‍. 87-58ന് മധ്യപ്രദേശിനെയാണ് സെമിയില്‍ കേരളം കീഴടക്കിയത്.
സെമി ഫൈനലിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കേരളം 17-21നു പിന്നിലായിരുന്നു. ശക്തമായി തിരിച്ചടിച്ച കേരളം ആദ്യ പകുതി അവസാനിക്കുമ്പോള്‍ 42-34നു മുന്നിലെത്തി. തുടര്‍ന്നുള്ള ക്വാര്‍ട്ടറുകളിലും ആധിപത്യം പുലര്‍ത്തിയ കേരളം ഫൈനലിലേക്കു മുന്നേറി.
കേരളത്തിനായി വി.ജെ. ജയലക്ഷ്മി 20ഉം ശ്രീകല റാണി 19ഉം അനീഷ ക്ലീറ്റസ് 17ഉം കവിത ജോസ് 16ഉം പോയിന്റ് നേടി. കേരളത്തിന്റെ പുരുഷ ടീം തമിഴ്നാടിനോട് ക്വാര്ട്ടറില്പരാജയപ്പെട്ട് പുറത്തായിരുന്നു.
Tags : Basketball Kerala final berth National Senior basketball