ജയ്പുര്‍: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോളില്‍ കോട്ടയം എംജി സര്‍വകലാശാല ഫൈനലില്‍ പ്രവേശിച്ചു. ബംഗളൂരുവിലെ ക്രൈസ്റ്റ് സര്‍വകലാശാലയെ കീഴടക്കിയാണ് എംജിയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ 70-61നായിരുന്നു എംജിയുടെ ജയം. എംജിക്കുവേണ്ടി കൃഷ്ണപ്രിയ 20ഉം ഐറിന് എല്‍സ ജോണ്‍ 14ഉം അക്ഷയ ഫിലിപ്പ് 13ഉം ആതിര ദാസ് 10ഉം റീമ റൊണാള്‍ഡ് ആറും പോയിന്റ് സ്വന്തമാക്കി.
ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയാണ് ഫൈനലില്‍ എംജിയുടെ എതിരാളികള്‍. സെമിയില്‍ ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാലയെ 58-68നു കീഴടക്കിയാണ് എസ്ആര്‍എം ഫൈനലിലെത്തിയത്.
Tags : Basketball