x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് കെ​സി​വെെ​എ​ൽ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

അ​ന​ശ്വ​രം മാ​മ്പി​ള്ളി
Published: January 3, 2026 04:21 PM IST | Updated: January 3, 2026 04:21 PM IST

ഡാ​ള​സ്: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഡാ​ള​സ് കെ​സി​വെെ​എ​ൽ ശ​നി​യാ​ഴ്ച ലൂ​യി​സ്‌​വി​ല്ലി​ലെ ദ ​മാ​ക്കി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഡാ​ള​സ് കെ​സി​വെെ​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

കെ​സി​വെെ​എ​ൽ യു​വ​ത​യെ കാ​യി​ക​രം​ഗ​ത്തി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രു പു​തി​യ സം​രം​ഭ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റ്. എ​ല്ലാ​വ​രെ​യും പ്രി​യ​പ്പെ​ട്ട ടീ​മു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും ഡാ​ള​സ് കെ​സി​വെെ​എ​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യം. പ​രി​പാ​ടി വി​വ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് The MAC 200 Continental Dr, Lewisville, TX 75067.

ഈ ​ടൂ​ർ​ണ​മെ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്: President: James Parampettu, Vice president: Joe koithara, Secretary: Febin Pallatumadam, Joint secretary: Sahil Kailpali, Treasure: Chris Matchanickal, Directors: Simon Chamakala and Stacy Alumkal. 

ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് എ​ത്തു​ന്ന കെ​സി​വെെ​എ​ൽ​എ​ൻ​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് Alvin Pinarkyil ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി ചീ​ഫ് ഗ​സ്റ്റാ​യി പ​ങ്കെ​ടു​ക്കും.

Tags : dallas kcyl basketball tournament usa

Recent News

Up