x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​രൂ​ക്ക​ര ട്രോ​​ഫി ബാ​​സ്ക​​റ്റ് ബോ​​ൾ:  സെ​​ന്‍റ് എ​​ഫ്രേം​​സും മൗ​​ണ്ട് കാ​​ർ​​മ​​ലും ജേ​​താ​​ക്ക​​ൾ


Published: December 8, 2025 12:54 AM IST | Updated: December 8, 2025 12:54 AM IST

ച​​ന്പ​​ക്കു​​ളം: ച​​ന്പ​​ക്കു​​ളം പോ​രൂ​ക്ക​ര സെ​​ൻ​​ട്ര​​ൽ സ്കൂ​​ളി​​ൽ ന​​ട​​ന്ന ഏ​​ഴാ​​മ​​ത് പോ​രൂ​ക്ക​ര ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം വി​​ജ​​യി​​ക​​ളാ​​യി സെ​​ന്‍റ് എ​​ഫ്രേ​​ംസ് എ​​ച്ച്എ​​സ്എ​​സ് മാ​​ന്നാ​​നം.

സെ​​ന്‍റ് എ​​ഫ്രേ​​ംസ് (53-44) സ്കോ​​റി​​നു ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ന്‍ഡറി സ്കൂ​​ൾ മ​​ല​​പ്പു​​റ​​ത്തെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ൽ ഹൈ​​സ്കൂ​​ൾ കോ​​ട്ട​​യം (56-41) സ്കോ​​റി​​നു ജ്യോ​​തി​​നി​​കേ​​ത​​ൻ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കി​​രീ​​ടം നേ​​ടി.


ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നു​​ള്ള പു​​ര​​സ്കാ​​രം ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ സെ​​ന്‍റ്് എ​​ഫ്രേ​​ം​​സി​​ന്‍റെ ഗൗ​​തം നേ​​ടി. പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ലി​​ന്‍റെ അ​​ന​​ന്യ​​മോ​​ളാ​​ണ് മി​​ക​​ച്ച താ​​രം.


വി​​ജ​​യി​​ക​​ൾ​​ക്ക് പോ​​രൂ​​ർ​​ക്ക​​ര ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ളേ​​ജ് മാ​​നേ​​ജ​​ർ ഫാ​​ദ​​ർ ജോ​​സി കൊ​​ല്ല​​മാ​​ലി​​ൽ ട്രോ​​ഫി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു.

 

Tags : Basketball

Recent News

Up