x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യോ​ള ക​പ്പ് ബാസ്ക്കറ്റ് ബോ​ൾ: ല​യോ​ള സ്കൂ​ൾ ചാമ്പ്യന്മാർ


Published: November 6, 2025 06:44 AM IST | Updated: November 6, 2025 06:44 AM IST

49-ാമ​ത് ല​യോ​ള ക​പ്പ് ബാ​സ​ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​ന്പ്യന്മാ​രാ​യ ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ൾ ടീം.

തി​രു​വ​ന​ന്ത​പു​രം: 49-ാമ​ത് ല​യോ​ള ക​പ്പ് ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ശ്രീ​കാ​ര്യം ല​യോ​ള സ് കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. പ​തി​മൂ​ന്നു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ ല​യോ​ള ട്രി​വാ​ൻ​ഡ്രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നെ (45-11) പ​രാ​ജ​യ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ങ്ങ​ളാ​യി ടോം ​അ​ല​ക് സ് -ല​യോ​ള സ്കൂ​ൾ, മാ​ർ​ക്ക​സ് ജോ​സ​ഫ് -ട്രി​വാ​ൻ​ഡ്രം ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ സ്കൂ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ ബാ​സ് ക്ക​റ്റ്ബോ​ൾ ടീം ​അം​ഗം ജെ​റോം പ്രി​ൻ​സ് ജോ​ർ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ റെ​ക്ട​ർ ഫാ. ​സ​ണ്ണി കു​ന്ന​പ്പ​ള്ളി​ൽ എ​സ്ജെ, ഐ​സി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റം​ല​റ്റ് തോ​മ​സ് എ​സ്ജെ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി (സ്റ്റേ​റ്റ്) പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ജി തോ​മ​സ് എ​ന്നി​വ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നേ​ര​ത്തെ ല​യോ​ള സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ത്യ​ൻ ജൂ​ണി​യ​ർ ബാ​സ്ക​റ്റ് ബോ​ൾ മു​ൻ​താ​രം മു​ഹ​മ്മ​ദ് ഷി​റാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Loyola Cup Basketball Local News Thiruvananthapuram Nattuvishesham

Recent News

Up