x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നെ അ​ടി​ച്ചെ​ടു​ത്തു; ഓ​സീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം


Published: February 24, 2026 07:46 PM IST | Updated: February 24, 2026 07:56 PM IST

ബ്രി​സ്ബെ​യ്ൻ: വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യാ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യം ല​ക്ഷ്യം 70 പ​ന്തും ആ​റു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ 214 (48.3) ഓ​സ്ട്രേ​ലി​യ 217/4 (38.2). മ​റു​പ‌​ടി ബാ​റ്റിം​ഗി​ൽ ഓ​സ്ട്രേ​ലി​യ​യു​ടേ​ത് മി​ക​ച്ച തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ അ​ലീ​സ ഹീ​ലി​യും (50) ലി​ച്ച്ഫീ​ൽ​ഡും (32) ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ 55 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് ഇ​വ​ർ സ്ഥാ​പി​ച്ചു.

76 റ​ൺ​സ് നേ​ടി​യ ബെ​ത്ത് മൂ​ണി​യാ​ണ് ‌ടോ​പ് സ്കോ​റ​ർ. അ​ന്ന​ബേ​ൽ സ​ത​ർ​ലാ​ൻ​ഡ് (48) റ​ൺ​സ് നേ​ടി. ടോ​സ്നേ‌​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ‌​ടു​ത്ത ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 214 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. സ്മൃ‌​തി മ​ന്ദാ​ന (58), ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (53) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ഓ​സീ​സി​നാ​യി ആ​ഷ്‌​ലി ഗാ​ർ​ഡ്‌​ന​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബെ​ത്ത് മൂ​ണി​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Womens ODI Australia India Australia win

Recent News

Up