x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​​ഴ്സ നമ്പർ വ​​ണ്‍


Published: February 24, 2026 02:48 AM IST | Updated: February 24, 2026 02:48 AM IST

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ത​​ക​​ർ​​പ്പന്‍ ജ​​യം. ല​​വ​​ന്‍റ​​യെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളി​​ന് ത​​ക​​ർ​​ത്ത് ഒ​​ന്നാം സ്ഥാ​​നം പി​​ടി​​ച്ചു.

25 മ​​ത്സ​​ര​​ത്തി​​ൽ 61 പോ​​യി​​ന്‍റ് ബാ​​ഴ്സ നേ​​ടി​​യ​​പ്പോ​​ൾ 25 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ഒ​​രു പോ​​യി​​ന്‍റ് വ്യത്യാസ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​ളി​​ച്ച ബാ​​ഴ്സ നാ​​ലാം മി​​നി​​റ്റി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി. മാ​​ർ​​ക് ബെ​​ർ​​ണ​​ൽ ആ​​ണ് മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ ഗോ​​ൾ സ്കോ​​ർ ചെ​​യ്ത​​ത്. 32-ാം മി​​നി​​റ്റി​​ൽ ഫ്രെ​​ങ്കി ഡി ​​ജോം​​ഗ് ര​​ണ്ടാം ഗോ​​ൾ ബാ​​ഴ്സ​​യ്ക്കാ​​യി നേ​​ടി.

81-ാം മി​​നി​​റ്റി​​ൽ ഫെ​​ർ​​മി​​ൻ ലോ​​പ​​സ് ബാ​​ഴ്സ​​യു​​ടെ ലീ​​ഡ് 3-0 ആ​​യി ഉ​​യ​​ർ​​ത്തി വ​​ൻ ജ​​യ​​മൊ​​രു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​വി​​ല്ല 1-0ന് ​​ഗ​​റ്റാ​​ഫ​​യെ​​യും സെ​​ൽ​​റ്റ വി​​ഗോ 2-0ന് ​​മ​​ല്ലോ​​ർ​​ക്ക​​യെ​​യും വി​​ല്ലാ​​റ​​യ​​ൽ 2-1ന് ​​വല​​ൻ​​സി​​യ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Tags : Barcelona Spanish La Liga Levante

Recent News

Up