x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി ഫൈ​ന​ൽ: ശു​ഭം പു​ന്ദീ​റി​ന് സെ​ഞ്ചു​റി; ഒ​ന്നാം ദി​നം ജ​മ്മു കാ​ഷ്മീ​ർ മി​ക​ച്ച നിലയിൽ


Published: February 24, 2026 07:28 PM IST | Updated: February 24, 2026 07:57 PM IST

ഹു​ബ്ബ​ള്ളി: ര​ഞ്ജി ഫൈ​ന​ലി​ന്‍റെ ആ​ദ്യ ദി​നം ശു​ഭം പു​ന്ദീ​റി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ ജ​മ്മു കാ​ഷ്മീ​രി​ന് മേ​ൽ​ക്കൈ. ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ജ​മ്മു കാ​ഷ്മീ​ർ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 284 റ​ൺ​സ് നേ​ടി. ജ​മ്മു കാ​ഷ്മീ​ർ ക്യാ​പ്റ്റ​ൻ പ​ര​സ് ദോ​ഗ്ര ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ ത​ന്നെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ ടീ​മി​നെ ശു​ഭം പു​ന്ദീ​റി​ന്‍റെ സെ​ഞ്ച്വ​റി​യാ​ണ് (117*) ക​ര​ക​യ​റ്റി​യ​ത്. മി​ക​ച്ച ബാ​റ്റി​ങ് പു​റ​ത്തെ​ടു​ത്ത പു​ന്ദീ​ർ ടീ​മി​നെ മെ​ച്ച​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ പ​ര​സ് ദോ​ഗ്ര പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തി​നു ശേ​ഷം മൂ​ന്നാം വി​ക്ക​റ്റി​ൽ യു​വ​താ​രം അ​ബ്ദു​ൾ സ​മ​ദു​മാ​യി ചേ​ർ​ന്നാ​ണ് ശു​ഭം പു​ന്ദീ​ർ ടീ​മി​നെ മെ​ച്ച​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

 

 

 

 

Tags : Ranji Trophy Final

Recent News

Up