x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​ഷ്ണ​​വി അ​​ദ്ക​​ർ; സാ​​നി​​യയ്ക്ക് പിന്‍ഗാമി


Published: February 24, 2026 02:57 AM IST | Updated: February 24, 2026 02:57 AM IST

ബം​​ഗ​​ളൂ​​രു: വ​​നി​​താ സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ൽ 17 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ൽ പു​​ത്ത​​ൻ താ​​രോ​​ദ​​യം.

പൂ​​ന സ്വ​​ദേ​​ശി​​നി 21കാ​​രി​​യാ​​യ വൈ​​ഷ്ണ​​വി​​ അദ്കറാണ് ശ്ര​​ദ്ധേ​​യ​​മാ​​യ പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലൂ​​ടെ സാ​​നി​​യ മി​​ർ​​സ​​യ​​ക്ക് പി​​ൻ​​ഗാ​​മി​​യാ​​യി ത​​ന്‍റെ പേ​​ര് എ​​ഴു​​തി​​ച്ചേ​​ർ​​ത്ത​​ത്. കെഎസ്‌എ​​ൽ​​ടി​​എ കോ​​ർ​​ട്ടു​​ക​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ത്തി​​യ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് വൈ​​ഷ്ണ​​വി​​ക്ക് ലോ​​കശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ക്കാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ​​ത്.

►17 വ​​ർ​​ഷം, കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​ച്ചു

ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ന്ന ഡ​​ബ്ല്യു100 ഐ​​ടി​​എ​​ഫ് ഇ​​വ​​ന്‍റ് ഫൈ​​ന​​ലി​​ൽ വൈ​​ഷ്ണ​​വി ക​​ട​​ന്നി​​രു​​ന്നു. 2009ൽ ​​ഡ​​ബ്ല്യു​​ടി​​എ 250 ഇ​​ന​​മാ​​യ പ​​ട്ടാ​​യ ഓ​​പ്പ​​ണി​​ൽ സാ​​നി​​യ മി​​ർ​​സ റ​​ണ്ണ​​ർ-​​അ​​പ്പ് ആ​​യ​​തി​​നു​​ശേ​​ഷം ഡ​​ബ്ല്യു100 അ​​ല്ലെ​​ങ്കി​​ൽ അ​​തി​​ലും പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു ടൂ​​ർ​​ണ​​മെ​​ന്‍റി​​ലും സാ​​ന്നി​​ധ്യ​​മാ​​കാ​​ൻ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​ങ്ങ​​ൾ​​ക്കാ​​യി​​ട്ടി​​ല്ല.

17 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നാ​​ണ് വൈ​​ഷ്ണ​​വി ഫൈ​​ന​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ലൂ​​ടെ അ​​വ​​സാ​​നം കു​​റി​​ച്ച​​ത്. ഫൈ​​ന​​ലി​​ൽ ഹാ​​നെ വാ​​ൻ​​ഡെ​​വി​​ങ്ക​​ലി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും വൈ​​ഷ്ണ​​വി ത​​ന്‍റെ മു​​ന്നോ​​ട്ടു​​ള്ള ക​​രി​​യ​​ർ യാ​​ത്ര വ്യ​​ക്ത​​മാ​​ക്കി.

►റാ​​ങ്കിം​​ഗി​​ൽ കു​​തി​​പ്പ്

ലോ​​ക റാ​​ങ്കിം​​ഗി​​ൽ 690-ാം സ്ഥാ​​ന​​ത്തു​​ള്ള വൈ​​ഷ്ണ​​വി വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രി​​യി​​ലൂ​​ടെ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സ്ഥാ​​ന​​മു​​റ​​പ്പി​​ച്ച​​ത്.

കെഎസ്‌്എ​​ൽ​​ടി​​എ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​തോ​​ടെ വൈ​​ഷ്ണ​​വി 65 റാ​​ങ്കിം​​ഗ് പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി ഡ​​ബ്ല്യു​​ടി​​എ റാ​​ങ്കിം​​ഗി​​ൽ 466-ാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. സ​​ഹ​​ജ യ​​മ​​ല​​പ​​ള്ളി (ലോ​​ക ന​​ന്പ​​ർ 397) ക്ക് ​​പി​​ന്നി​​ൽ ഇ​​ന്ത​​ൻ താ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ടാം സ്ഥാ​​നം. ഏ​​പ്രി​​ലി​​ൽ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഏ​​ഷ്യ-​​ഓ​​ഷ്യാ​​നി​​യ ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള ബി​​ല്ലി ജീ​​ൻ കിം​​ഗ് ക​​പ്പ് ടീ​​മി​​ൽ ഇ​​ടം നേ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യും വൈ​​ഷ്ണ​​വി​​ക്കു​​ണ്ട്.

►സ​​ഹോ​​ദ​​രി​​ക്കൊ​​പ്പം തു​​ട​​ക്കം

2014ൽ ​​ആ​​ണ് വൈ​​ഷ്ണ​​വി ത​​ന്‍റെ ഇ​​ള​​യ സ​​ഹോ​​ദ​​രി​​യാ​​യ അ​​സ്മി​​യു​​മാ​​യി കേ​​ദാ​​ർ ഷാ​​യു​​ടെ കീ​​ഴി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ബൗ​​ണ്‍​സ് ടെ​​ന്നീ​​സ് അ​​ക്കാ​​ദ​​മി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ഷാ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ൽ വൈ​​ഷ്ണ​​വി ജൂ​​ണി​​യ​​ർ ദേ​​ശീ​​യ ചാ​​ന്പ്യ​​നാ​​യി. 2020ൽ ​​ജൂ​​ണി​​യ​​ർ ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ന് യോ​​ഗ്യ​​ത നേ​​ടി. എ​​ന്നാ​​ൽ കോ​​വി​​ഡ്-19 പോ​​സി​​റ്റീ​​വ് ആ​​യ​​തി​​നാ​​ൽ ഫ്രാ​​ൻ​​സി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യാ​​നും മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നും സാ​​ധി​​ച്ചി​​ല്ല.

►ച​​രി​​ത്ര നേ​​ട്ടം

പൂ​​ന​​യി​​ലെ ബ്രി​​ഹാ​​ൻ മ​​ഹാ​​രാ​​ഷ്ട്ര കോ​​ള​​ജ് ഓ​​ഫ് കൊ​​മേ​​ഴ്സി​​ൽ ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ പ​​ഠി​​ക്കു​​ന്ന വൈ​​ഷ്ണ​​വി ക​​ഴി​​ഞ്ഞ വ​​ർ​​ഷം വേ​​ൾ​​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി ഗെ​​യിം​​സി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​ത​​യാ​​യി ച​​രി​​ത്രം സൃ​​ഷ്ടി​​ച്ചു. ജ​​നു​​വ​​രി മു​​ത​​ൽ വൈ​​ഷ്ണ​​വി രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ ടെ​​ന്നീ​​സ് അ​​ക്കാ​​ദ​​മി​​യി​​ലാ​​ണ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​ത്.

Tags : women's singles tennis Vaishnavi Adkar Sania Mirza KSLTA

Recent News

Up