Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDITORIAL

കോ​ട്ട​യം, തൊ​ടു​പു​ഴ, കോ​ഴി​ക്കോ​ട് വ​ഴി

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ട​ത്തെ കു​പ്ര​സി​ദ്ധ​മാ​യ ക​ലു​ങ്കി​ന്‍റെ പ​ണി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് തു​ട​ങ്ങി കേ​ട്ടോ. 10 ദി​വ​സം മു​ന്പാ​യി​രു​ന്നെ​ങ്കി​ൽ ജെ​യി​സ് എ​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ ആ ​കു​ഴി​യി​ൽ വീ​ണു മ​രി​ക്കി​ല്ലാ​യി​രു​ന്നു.15 കൊ​ല്ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും സാ​ങ്കേ​തി​ക​ത്വ​ത്തി​നു​മു​ക​ളി​ൽ അ​ട​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ടം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​ന​കം പ​ണി തു​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ നാ​ലു പേ​രെ കൊ​ല​യ്ക്കു കൊ​ടു​ത്ത​തി​ന്‍റെ പി​റ്റേ​ന്ന്, ആ ​കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ടം വീ​ണു സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ടെ ഇ​തേ നാ​ട​ക​ങ്ങ​ളാ​ണു കേ​ര​ളം ക​ണ്ട​ത്.

ഇ​നി​യു​മു​ണ്ട് ബ​ലി​യാ​ടു​ക​ൾ​ക്കു കാ​ത്തി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു പ്രേ​ത​നി​ല​യ​ങ്ങ​ളും മ​ര​ണ​ക്കെ​ണി​ക​ളും. പ​ക്ഷേ, സ​ർ​ക്കാ​ർ കാ​ര്യം മു​റ​പോ​ലെ​യാ​ണ്. ഒ​രാ​ളെ​യെ​ങ്കി​ലും കൊ​ല​യ്ക്കു കൊ​ടു​ക്കു​ന്ന മു​റ​യ്ക്കേ ന​ട​പ​ടി​യു​ണ്ടാ​കൂ. എ​ന്നാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ടു പ​ണി​യെ​ടു​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ണ്ടാ​കു​ന്ന​ത്? കോ​ഴി​ക്കോ​ട്ട് മ​രി​ച്ച മ​നു​ഷ്യ​ർ സ​ർ​ക്കാ​രി​ന് നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്. പ​ക്ഷേ, ന​ട്ടെ​ല്ലൊ​ടി​ഞ്ഞ നാ​ലു കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല.

ആ ​വീ​ടു​ക​ൾ ഇ​നി​യൊ​രി​ക്ക​ലും പ​ഴ​യ​തു​പോ​ലെ​യാ​കി​ല്ല. അ​ഷ്‌​റ​ഫ്, ബ​ഷീ​ര്‍, അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, വി​നോ​ദ​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ക​ട​യി​ലേ​ക്കു​ള്ള ച​ര​ക്ക് ഇ​റ​ക്കി​യ​ശേ​ഷം ഷ​ട്ട​റി​നോ​ടു ചേ​ര്‍​ന്നു​ള്ള ത​റ​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കു മു​ക​ളി​ലേ​ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് അ​ട​ര്‍​ന്നു​വീ​ണ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റി​യ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.

ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ? അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ക​ച്ച​വ​ടം അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം 2024ൽ ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ച​വ​റ്റു​കു​ട്ട​യി​ലെ​റി​ഞ്ഞ് നാ​ലു മ​നു​ഷ്യ​രെ കൊ​ല​യ്ക്കു കൊ​ടു​ത്ത​വ​ർ മ​റു​പ​ടി പ​റ​യ​ണം. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും കൗ​ണ്‍​സി​ല്‍ യോ​ഗ​വും അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ കേ​സെ​ടു​ക്ക​ണം.

പ​ക്ഷേ, അ​തു സം​ഭ​വി​ക്കാ​റി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, തൊ​ടു​പു​ഴ, വ​ലി​യ​ങ്ങാ​ടി... ആം​ബു​ല​ൻ​സു​ക​ൾ ഇ​നി​യും ഓ​ടേ​ണ്ടി​വ​രും; മോ​ർ​ച്ച​റി​ക​ളി​ലേ​ക്ക്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ വ​ഴി​പാ​ടി​ലാ​ണ്. കോ​ർ​പ​റേ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് ഇ​തി​ലൊ​ന്നും പ​ങ്കി​ല്ലെ​ന്നു നാ​ട്ടു​കാ​രെ ബോ​ധി​പ്പി​ക്കാ​നു​ള്ള വേ​ഷം​കെ​ട്ട​ൽ! വ​ലി​യ​ങ്ങാ​ടി​യി​ലെ ഈ ​കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന​തും നാ​ലു മ​നു​ഷ്യ​ജീ​വ​നു​ക​ളെ വെ​ള്ള പു​ത​പ്പി​ക്കു​വോ​ളം അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ നി​ങ്ങ​ൾ അ​യോ​ഗ്യ​രാ​ണ്.

വ​ലി​യ​ങ്ങാ​ടി, പാ​ള​യം, കാ​ര​പ്പ​റ​മ്പ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലെ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ണ്ട്. പ്ര​തി​ഷേ​ധ​പ്ര​ഹ​സ​നം ക​ഴി​ഞ്ഞെ​ങ്കി​ൽ പോ​യി ആ 16 ​കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റാ​ൻ ത​ങ്ങ​ളു​ടെ സ്ഥാ​ന​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കൂ. തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫാ​ണു ഭ​രി​ക്കു​ന്ന​ത്. ജെ​യി​സി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നോ? അ​വി​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നാ​ട​ക​മു​ണ്ടാ​യി​രു​ന്നു.

തൊ​ടു​പു​ഴ​യി​ലെ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും ന​ഗ​ര​സ​ഭ​യാ​യാ​ലും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യാ​യാ​ലും അ​വ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഇ​വ​രൊ​ക്കെ നി​ര​പ​രാ​ധി​ക​ളാ​കും. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക വ​ച്ചു മ​റ​ന്ന ഡോ​ക്ട​റെ ‘വി​ദ​ഗ്ധ സ​മി​തി’ കു​റ്റ​വി​മു​ക്ത​യാ​ക്കി​യ​ത് നൊ​ടി​യി​ട​യി​ലാ​ണ്.

ആ​രു ഭ​രി​ച്ചാ​ലും ഈ ​സം​സ്ഥാ​ന​ത്തു ചി​ല കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളു​ണ്ട്. അ​ത് ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്‌​ട്രീ​യ അ​ന്ത​ർ​ധാ​ര​യാ​ണ്. കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ ഭ​രി​ക്കു​ന്ന​വ​ർ വി​ചാ​രി​ക്ക​ണം. തൊ​ടു​പു​ഴ​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ന്നു മു​ത​ൽ ആ​പ​ത്ക​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട് മാ​ധ്യ​മ​ങ്ങ​ൾ. പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല.

തൊ​ടു​പു​ഴ​യി​ലും കോ​ഴി​ക്കോ​ട്ടും മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം മ​നു​ഷ്യ​ജീ​വ​നു​വേ​ണ്ടി വാ​യ​പൊ​ളി​ച്ചി​രി​ക്കു​ന്ന കു​ണ്ടും കു​ഴി​യും പ​ഴ​ഞ്ച​ൻ കെ​ട്ടി​ട​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും വി​ചാ​രി​ച്ചാ​ൽ അ​തു പ​രി​ഹ​രി​ക്കാ​നാ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​ഘോ​ഷ​കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ൽ, വാ​ർ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത ഒ​രു അ​പ​ക​ട​സാ​ധ്യ​ത​യു​മി​ല്ല.

പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന അം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞു​കൊ​ടു​ക്ക​ട്ടെ, എ​ങ്ങ​നെ​യാ​ണ് പ​ണി​യെ​ടു​ക്കേ​ണ്ട​തെ​ന്ന്; എ​ങ്ങ​നെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ടു പ​ണി​യെ​ടു​പ്പി​ക്കേ​ണ്ട​തെ​ന്ന്.

Editorial

വ​ന്ദേ​മാ​ത​രം, വ​ന്ദേ മ​തേ​ത​രം!

 വ​ന്ദേ​മാ​ത​രം എ​ന്നാ​ൽ, മാ​തൃ​ഭൂ​മി​യെ വ​ന്ദി​ക്കു​ന്നു എ​ന്നാ​ണ് (അ​മ്മേ, വ​ന്ദ​നം). ന​മ്മു​ടെ ദേ​ശീ​യ​ഗീ​ത​ത്തി​ന്‍റെ ശീ​ർ​ഷ​ക​വും ആ​ദ്യ​വാ​ക്കും അ​താ​ണ്. ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​രം എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​കു​ന്ന ത​ര​ത്തി​ൽ, മ​ത​പ​രാ​മ​ർ​ശ​മു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​നെ മ​ഹാ​ക​വി​യാ​യ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്തു​ണ​ച്ചു. ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി​പോ​ലും വി​യോ​ജി​ച്ചി​ട്ടി​ല്ല. 1950 ജ​നു​വ​രി 24ന് ​ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി വ​ന്ദേ​മാ​ത​ര​ത്തെ ദേ​ശീ​യ​ഗീ​ത​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

മ​ഹാ​ന്മാ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​നേ​താ​ക്ക​ളും ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി​ക​ളും ഒ​ഴി​വാ​ക്കി​യ​ത് ഇ​ന്ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ്. ഒ​രു ബ​ഹു​സ്വ​ര രാ​ജ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ത്ത തീ​രു​മാ​നം. ദേ​ശീ​യ​ഗാ​ന​ത്തി​നു തു​ല്യ​മാ​യ പ​ദ​വി ദേ​ശീ​യ​ഗീ​ത​ത്തി​നു​മു​ണ്ടെ​ന്ന് ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്. പ​ക്ഷേ, കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്, ദേ​ശീ​യ​നേ​താ​ക്ക​ൾ ഒ​ഴി​വാ​ക്കി​യ നാ​ലു ഖ​ണ്ഡ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ മൂ​ന്നു മി​നി​റ്റും 10 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ആ​റു ഖ​ണ്ഡ​ങ്ങ​ളും ഇ​നി ആ​ല​പി​ക്ക​ണം.

മു​ന്പി​ത് ഒ​രു മി​നി​റ്റും ഒ​ന്പ​തു സെ​ക്ക​ൻ​ഡു​മാ​യി​രു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും രാ​ഷ്‌​ട്ര​പ​തി​യോ ഗ​വ​ർ​ണ​ർ​മാ​രോ ലെ​ഫ്റ്റ​ന​ൻ​ഡ് ഗ​വ​ർ​ണ​ർ​മാ​രോ പ​ങ്കെ​ടു​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഗീ​തം ആ​ല​പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ദേ​ശീ​യ​ഗാ​ന​വും പാ​ടേ​ണ്ട​തു​ള്ള​പ്പോ​ൾ വ​ന്ദേ​മാ​ത​രം ആ​ദ്യം പാ​ടു​ക​യും എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക​യും വേ​ണം. വ​ന്ദേ​മാ​ത​ര​ത്തി​ന് ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റേ​തി​നു തു​ല്യ​മാ​യ പ​ദ​വി ന​ൽ​കു​ന്ന​തി​ല​ല്ല, എ​ല്ലാ​വ​രും ഒ​ന്നി​ച്ചു പാ​ടേ​ണ്ട ആ ​രാ​ഷ്‌​ട്ര​വ​ന്ദ​ന​ത്തി​ലേ​ക്ക് ഒ​രു മ​ത​ത്തി​ന്‍റെ മാ​ത്രം ഈ​ശ്വ​ര​വ​ന്ദ​നം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലാ​ണ് വി​യോ​ജി​പ്പ്.

അ​ത് ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ ച​ട്ട​ക്കൂ​ടി​നെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും മ​റ്റെ​ല്ലാ മ​ത​സ്ഥ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​ത്ത​താ​ണെ​ന്നും മ​ന​സി​ലാ​ക്കി​യി​ട്ടാ​യി​രി​ക്കു​മ​ല്ലോ ഈ ​പി​ന്നോ​ട്ടു​ള്ള ചു​വ​ട്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ ദേ​ശ​ഭ​ക്ത​രു​ടെ ധ്രു​വീ​ക​ര​ണ​ത്തി​നു​ത​കി​യ "വ​ന്ദേ​മാ​ത​രം' സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഉ​ത​കാ​തി​രു​ന്നെ​ങ്കി​ൽ! മ​ത​പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള നാ​ലു ഖ​ണ്ഡ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്താ​ൽ മ​തേ​ത​ര രാ​ഷ്‌​ട്ര​ത്തി​നാ​ണോ മ​ത​രാ​ഷ്‌​ട്രീ​യ​ത്തി​നാ​ണോ ഗു​ണം? വ​ന്ദേ​മാ​ത​ര​ത്തി​ന്‍റേ​ത്, ആ​വേ​ശോ​ജ്വ​ല​മാ​യൊ​രു ഗീ​ത​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ളു​ടെ പ​ക്വ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ച​രി​ത്ര​മാ​ണ്.

1875 ന​വം​ബ​റി​ൽ ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ത​ന്‍റെ ബം​ഗാ​ള്‍ മാ​സി​ക​യാ​യ ബം​ഗ​ദ​ര്‍​ശ​നി​ല്‍ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നാ​ണ് ചി​ല രേ​ഖ​ക​ളി​ൽ കാ​ണു​ന്ന​ത്. അ​ന്ന്, അ​തി​ൽ ര​ണ്ടു ഖ​ണ്ഡ​ങ്ങ​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 1870ക​ളി​ൽ, "ദൈ​വം രാ​ജ്ഞി​യെ ര​ക്ഷി​ക്ക​ട്ടെ' എ​ന്ന ഗാ​നം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചാ​റ്റ​ർ​ജി വ​ന്ദേ​മാ​ത​രം ര​ചി​ച്ച​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട്, 1882ൽ ​ചാ​റ്റ​ർ​ജി ആ​ന​ന്ദ​മ​ഠ​മെ​ന്ന നോ​വ​ൽ എ​ഴു​തി​യ​പ്പോ​ൾ ഹി​ന്ദു​ദേ​വ​ത​ക​ളെ പ്ര​കീ​ർ​ത്തി​ക്കു​ന്ന കൂ​ടു​ത​ൽ ഖ​ണ്ഡ​ങ്ങ​ളോ​ടെ ഗാ​നം അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

1770ലെ ​ബം​ഗാ​ൾ ക്ഷാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ ന​ട​ന്ന സ​ന്യാ​സി ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ​ഴു​തി​യ നോ​വ​ലാ​യ​തു​കൊ​ണ്ടാ​വാം അ​ത്ത​രം കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ. 1885ലും 1896​ലെ കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ലും ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ഈ ​ക​വി​ത ആ​ല​പി​ച്ച​തോ​ടെ​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ക​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന ദേ​ശ​ഗീ​ത​മാ​കു​ക​യും ചെ​യ്ത​ത്. 1937 ഡി​സം​ബ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗ​ത്തി​ലാ​ണ് വ​ന്ദേ​മാ​ത​രം ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

"ആ​ന​ന്ദ​മ​ഠ'​ത്തി​ലെ പൂ​ർ​ണ വ​ന്ദേ​മാ​ത​ര​ത്തി​ൽ ഹി​ന്ദു​ദേ​വ​ത​ക​ളെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​മു​ള്ള​തി​നാ​ൽ മു​സ്‌​ലിം നേ​താ​ക്ക​ളി​ൽ​നി​ന്ന് വി​യോ​ജി​പ്പു​ണ്ടാ​യി. ദേ​ശീ​യ​നേ​താ​ക്ക​ൾ​ക്ക് അ​തു ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഈ ​ഒ​ഴി​വാ​ക്ക​ലി​നെ​യാ​ണ് ബി​ജെ​പി 150-ാം വാ​ർ​ഷി​ക​ത്തി​ൽ ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച​ത്. 1937ല്‍ ​വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ പ്ര​ധാ​ന ശ്ലോ​ക​ങ്ങ​ളെ, ജി​ന്ന​യു​ടെ എ​തി​ർ​പ്പു​മൂ​ലം മു​സ്‌​ലിം​ക​ള്‍​ക്ക് അ​നി​ഷ്ട​മാ​ണെ​ന്നു ക​ണ്ട് നെ​ഹ്‌​റു എ​തി​ർ​ത്തെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് 2025 ന​വം​ബ​റി​ൽ വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ വി​ഭ​ജ​നം ഇ​ന്ത്യ​യി​ൽ വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ള്‍ വി​ത​ച്ചെ​ന്നും ഈ ​വി​ഭ​ജ​ന മ​നോ​ഭാ​വം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​ന്നാ​മ​ത്, ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ ​ഒ​ഴി​വാ​ക്ക​ൽ തീ​രു​മാ​നം വി​ഭ​ജ​ന​ത്തി​ന​ല്ല, ഐ​ക്യ​ത്തി​നാ​ണ് കാ​ര​ണ​മാ​യ​ത്. ര​ണ്ടാ​മ​ത്, വ​ന്ദേ​മാ​ത​ര​ത്തി​ലെ മ​ത ഖ​ണ്ഡ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ഒ​രു വി​ഭ​ജ​ന​വെ​ല്ലു​വി​ളി​യും ഇ​പ്പോ​ഴു​ള്ള​താ​യി ആ​ർ​ക്കു​മ​റി​യി​ല്ല.

മൂ​ന്ന്, അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നെ​ഹ്റു​വി​നു മാ​ത്ര​മ​ല്ല. മ​ഹാ​ത്മാ​ഗാ​ന്ധി, സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ് പ​ട്ടേ​ൽ, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, മൗ​ലാ​നാ അ​ബു​ൾ ക​ലാം ആ​സാ​ദ്, ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ന്മാ​ർ എ​ടു​ത്ത തീ​രു​മാ​നം നെ​ഹ്റു​വി​ന്‍റെ​യും മു​ഹ​മ്മ​ദാ​ലി ജി​ന്ന​യു​ടെ​യും പേ​രി​ലേ​ക്ക് ഒ​തു​ക്കു​ന്ന​തി​ൽ ച​രി​ത്ര​വി​രു​ദ്ധ​വും ഇ​ടു​ങ്ങി​യ​തു​മാ​യ രാ​ഷ്‌​ട്രീ​യം തെ​ളി​ഞ്ഞു​നി​ൽ​പ്പു​ണ്ട്. ഈ ​രാ​ഷ്‌​ട്രീ​യം പ്ര​ത്യ​ക്ഷ​ത്തി​ൽ നെ​ഹ്റു​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ദു​ഷ്ട​ലാ​ക്കാ​ണെ​ങ്കി​ലും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യും ഗാ​ന്ധി​ജി ഉ​ൾ​പ്പെ​ടെ അ​തി​ന്‍റെ മ​ഹാ​ന്മാ​രാ​യ നേ​താ​ക്ക​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ആ​ന​ന്ദ​മ​ഠം എ​ന്ന നോ​വ​ലി​ന്‍റെ പ്ര​മേ​യ​മാ​യ 1770ലെ ​സ​ന്യാ​സി ക​ലാ​പം, ച​രി​ത്ര​ത്തി​ൽ സ​ന്യാ​സി-​ഫ​ക്കീ​ർ ക​ലാ​പം എ​ന്നു​കൂ​ടി​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നു മ​റ​ക്ക​രു​ത്. അ​തി​ൽ ഹി​ന്ദു-​മു​സ്‌​ലിം പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും സൂ​ചി​പ്പി​ക്കാം. പ​ണ്ഡി​റ്റ് ഭ​ബാ​നി ച​ര​ൺ പ​ഥ​ക്, സൂ​ഫി ശ്രേ​ഷ്ഠ​നാ​യ മ​ജ്നു ഷാ, ​ഇ​ദ്ദേ​ഹം പ​രി​ക്കേ​റ്റു പി​ൻ​വാ​ങ്ങി​യ​തോ​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത അ​ന​ന്ത​ര​വ​ൻ മൂ​സാ ഷാ, ​ചി​രാ​ഗ് അ​ലി ഷാ, ​ദു​ർ​ഗാ​ദേ​വീ ചൗ​ധ​രി റാ​ണി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ മ​തം ഘ​ട​ക​മാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തേ​ക്കാ​ൾ അ​ത്ത​രം വി​ഭാ​ഗീ​യ​ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ച​രി​ത്ര​ത്തി​ലു​ണ്ട്. എ​ങ്കി​ലും എ​ല്ലാ മ​ത​ങ്ങ​ളും അ​വ​രു​ടെ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ന​നു​സ​രി​ച്ച് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ആ ​ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​ന്ദേ​മാ​ത​ര​ത്തി​ലെ മ​ത ഖ​ണ്ഡ​ങ്ങ​ൾ വി​ശാ​ല​വീ​ക്ഷ​ണ​മു​ള്ള നേ​താ​ക്ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. അ​തൊ​ക്കെ​യും ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് ന​ട​പ്പാ​യി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ആ​രാ​ധ​നാ​മൂ​ർ​ത്തി​ക​ളെ വ​ന്ദി​ക്കാ​ൻ മ​റ്റു​ള്ള​വ​രെ ബാ​ധ്യ​സ്ഥ​രാ​ക്കു​ന്ന​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത​യ്ക്കു നി​ര​ക്കു​ന്ന​തു​മ​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു ധ്രു​വീ​ക​ര​ണ​ത്തി​നു സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്ന​ല്ലാ​തെ, രാ​ജ്യ​ത്തി​നോ ജ​നാ​ധി​പ​ത്യ​ത്തി​നോ മ​തേ​ത​ര​ത്വ​ത്തി​നോ ഒ​രു ഗു​ണ​വും ഇ​തു​കൊ​ണ്ട് ല​ഭി​ക്കി​ല്ല. ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ ഒ​ന്നി​പ്പി​ച്ച്, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ന​ടു​നാ​യ​ക​ത്വം വ​ഹി​ച്ച​ത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന ച​രി​ത്രം ന​മു​ക്കി​നി മാ​റ്റാ​നാ​കി​ല്ല. ഹി​ന്ദു​ത്വ​യു​ടെ അ​ക്കാ​ല​ത്തെ പ​ങ്ക് അ​ത്ര അ​ഭി​മാ​നാ​ർ​ഹ​മാ​യി ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. ഹി​ന്ദു​ത്വ​യു​ടെ ആ ​വി​ചാ​ര​ധാ​ര​ക​ളി​ൽ​നി​ന്ന​ക​ന്ന്, ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്‍റെ പു​തി​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കു​ക​യു​മാ​ണു വേ​ണ്ട​ത്.

വ​ന്ദേ​മാ​ത​രം, വ​ന്ദേ മ​തേ​ത​ര​ത്വം!

Editorial

മ​ണി​പ്പു​ർ: മാ​റി​മ​റി​യു​ന്ന പോ​ർ​മു​ഖ​ങ്ങ​ൾ

മ​തി​യാ​യ ചി​കി​ത്സ​യി​ലൂ​ടെ ഭേ​ദ​പ്പെ​ടാ​ത്ത മു​റി​വ്, ദേ​ഹ​മാ​സ​ക​ലം പു​ഴു​വ​രി​ക്കു​ന്ന​ത്ര വ്ര​ണ​മാ​യ സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ മ​ണി​പ്പു​രി​ന്‍റേ​ത്. മെ​യ്തെ​യ്-​കു​ക്കി ക​ലാ​പം തു​ട​ങ്ങി മൂ​ന്നു വ​ർ​ഷ​ത്തോ​ട​ടു​ത്തി​ട്ടും സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രാ​ജി​ത​രാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ അ​ക്ര​മം കു​ക്കി-​നാ​ഗ ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

വം​ശീ​യ ശ​ത്രു​ത, പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​രാ​ജ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഏ​റെ​നാ​ൾ നീ​ണ്ടു​നി​ന്ന മൗ​നം, മെ​യ്തെ​യ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി​രേ​ൻ​സിം​ഗി​ന്‍റെ പ​ക്ഷ​പാ​ത നി​ല​പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ പ്ര​ശ്നം വ​ഷ​ളാ​ക്കി. വൈ. ​ഖേം​ച​ന്ദ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്നി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ നി​ഷ്പ​ക്ഷ​മാ​കു​ക​യും മു​ൻ​വി​ധി​ക​ളി​ല്ലാ​തെ കേ​ന്ദ്രം പി​ന്തു​ണ കൊ​ടു​ക്കു​ക​യും ചെ​യ്താ​ൽ മ​ണി​പ്പു​രി​നെ വീ​ണ്ടെ​ടു​ക്കാ​നാ​കും. വം​ശീ​യ​പ​ക​യെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​നു​മേ​ൽ വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഇ​ന്ധ​ന​മൊ​ഴി​ച്ചെ​ന്ന ആ​രോ​പ​ണം​പോ​ലും ഇ​നി​യു​ണ്ടാ​കാ​തി​രി​ക്ക​ട്ടെ.

നാ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​കൂ​ട്ടം കു​ക്കി വം​ശ​ജ​ർ ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ 25 വീ​ടു​ക​ൾ​ക്കു പ​ര​സ്പ​രം തീ​യി​ട്ടു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്തു. വെ​ടി​വ​യ്പും ക​ല്ലേ​റു​മു​ണ്ടാ​യി. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി ഖേം​ച​ന്ദ് സ​ന്ദ​ർ​ശി​ക്കു​ക​യും കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ക്കു​ക​യും സം​ഘ​ർ​ഷ​ബാ​ധി​ത​മാ​യ ഉ​ഖ്രൂ​ലി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. മെ​യ്തെ​യ്-​കു​ക്കി സം​ഘ​ർ​ഷ​ത്തി​ൽ ഉ​ല​ഞ്ഞ സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ക്ര​മ​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ നോ​ങ്‌​ഡാം ഗ്രാ​മ​ത്തി​നു സ​മീ​പ​മു​ള്ള കു​ന്നി​ന്‍​പ്ര​ദേ​ശ​മാ​യ ചെ​ങ്‌​ജെ​ലി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. മെ​യ്തെ​യ്-​കു​ക്കി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ ക​ലാ​പ​കാ​രി​ക​ൾ ത​ട്ടി​യെ​ടു​ത്ത​തും അ​തു പൂ​ർ​ണ​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​തി​രു​ന്ന​തും കാ​ര​ണ​മാ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്.

ഇ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​മു​ണ്ട്. ദീ​ർ​ഘ​കാ​ല​മാ​യി കു​ക്കി​ക​ളും മെ​യ്തെ​യ്ക​ളും ത​മ്മി​ൽ മാ​ത്ര​മ​ല്ല, പി​ന്നീ​ട് രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തു മു​ത​ൽ കു​ക്കി​ക​ളും നാ​ഗ​ന്മാ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളും ച​രി​ത്ര​ത്തി​ലു​ണ്ട്. കു​ന്നു​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പ്ര​ധാ​ന​മാ​യും കു​ക്കി-​നാ​ഗ ശ​ത്രു​ത ഉ​ട​ലെ​ടു​ത്ത​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്താ​ണ് ഇ​തു സ​ജീ​വ​മാ​യ​തെ​ന്നു ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു. പ​ക്ഷേ, ശ​ത്രു​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​നി​ന്നു മോ​ച​നം നേ​ടി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ ക്രി​യാ​ത്മ​ക ശ്ര​മ​ങ്ങ​ളും മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലു​ക​ൾ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നു​ള്ള ഇ​ട​വേ​ള​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​യാ​ത്ത രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​ക​ൾ തു​റ​ന്നി​ല്ല.

ഇ​തി​നൊ​ക്കെ പു​റ​മേ​യാ​ണ് ഗോ​ത്ര​സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കു വ​ർ​ഗീ​യ​ത​യും ക​ട​ന്നു​വ​ന്ന​ത്. 2023 മേ​യി​ലെ ക​ലാ​പ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മെ​യ്തെ​യ്-​കു​ക്കി വം​ശ​ജ​രു​ടെ നി​ര​വ​ധി പ​ള്ളി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ആ​രോ​പ​ണ​ങ്ങ​ളെ ദൃ​ഢ​മാ​ക്കി. എ​ൻ. ബി​രേ​ൻ സിം​ഗി​ന്‍റെ ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യ വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ കു​ത്തി​ത്തി​രി​പ്പു​ക​ളും വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും കോ​ട​തി​യി​ലു​മെ​ത്തി.

വൈ. ​ഖേം​ച​ന്ദ് സിം​ഗി​ന്‍റെ സ​ർ​ക്കാ​രി​നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​മ​യം ല​ഭി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​യി രാ​ജ്യം കാ​ത്തി​രി​ക്കെ​യാ​ണ് പു​തി​യ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ലും മെ​യ്തെ​യ് പ​ക്ഷ​പാ​തം ആ​രോ​പി​ക്ക​പ്പെ​ട്ട​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് എ​ൻ. ബി​രേ​ൻ​സിം​ഗി​നെ മാ​റ്റി രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​തു പി​ൻ​വ​ലി​ച്ച് ഇ​പ്പോ​ൾ ബി​ജെ​പി പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.

മെ​യ്തെ​യ്-​കു​ക്കി പ്ര​ശ്നം നി​ല​നി​ൽ​ക്കെ കു​ക്കി-​നാ​ഗാ ഏ​റ്റു​മു​ട്ട​ലും തു​ട​ങ്ങ‍ി​യ​ത് രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി പു​തി​യ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച​തി​ലും അ​തി​ൽ ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​ർ പ​ങ്കാ​ളി​ക​ളാ​യ​തും കു​ക്കി​ക​ളെ കൂ​ടു​ത​ൽ പ്ര​കോ​പി​ത​രാ​ക്കി​യി​ട്ടു​ണ്ട്. ക​ലാ​പം തു​ട​ങ്ങി ര​ണ്ടേ​കാ​ൽ വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് മെ​യ്തെ​യ്ക​ളും കു​ക്കി​ക​ളും ആ​രോ​പി​ക്കു​ന്നു.

മ​ണി​പ്പു​രി​ന് ഇ​ങ്ങ​നെ തു​ട​രാ​നാ​കി​ല്ല. മെ​യ്തെ​യ്ക​ളോ കു​ക്കി​ക​ളോ നാ​ഗ​ന്മാ​രോ ആ​രു​മാ​ക​ട്ടെ, ഇ​ങ്ങ​നെ പോ​യാ​ൽ ക​ലാ​പ​ത്തി​ന്‍റെ പി​ന്നി​ലു​ള്ള​വ​ർ​ക്കും വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ൾ​ക്കും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​യ​ണം. സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യം മാ​റ്റി​വ​ച്ച് ജ​ന​ങ്ങ​ളെ തു​ല്യ​രാ​യി കാ​ണ​ണം.

സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് എ​ട്ടു പ​തി​റ്റാ​ണ്ടെ​ടു​ത്തി​ട്ടും രാ​ഷ്‌​ട്രീ​യ​ക്കാ​ർ പ​രി​ഹ​രി​ക്കാ​ത്ത മ​ണി​പ്പു​ർ വി​ഷ​യം, നി​ഷ്പ​ക്ഷ​രും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കു സ​മ്മ​ത​രു​മാ​യ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി തീ​ർ​ക്ക​ണം.

കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്ക​ണം. മ​ണി​പ്പു​രി​ലേ​തു വം​ശീ​യ വി​ഷ​യ​മാ​ണ്, മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്തും ഇ​തു സം​ഭ​വി​ച്ചി​ട്ടു​ണ്ട്, നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രും അ​യ​ൽ​രാ​ജ്യ​വു​മാ​ണ് പ്ര​ശ്നം സൃ​ഷ്‌​ടി​ച്ച​ത് തു​ട​ങ്ങി​യ വ്യാ​ഖ്യാ​ന​ങ്ങ​ളും ന്യാ​യീ​ക​ര​ണ​ങ്ങ​ളും ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട 2023 മേ​യ് മൂ​ന്നു​മു​ത​ൽ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്.

ഇ​നി​യു​മെ​ത്ര കാ​ലം? പ​ഴ​യ പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം പു​തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​ടു​ത്ത​വ​ർ​ഷം മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​ധി​കാ​ര​ത്തേ​ക്കാ​ൾ വി​ല മ​നു​ഷ്യ​ർ​ക്കു ക​ൽ​പ്പി​ക്കു​മോ?

Editorial

'പ്ലാസ്റ്റിക് മഹാമാരി’ ഒഴിവാക്കണം

യാ​ത്രി​ക​നും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ വി​ഷ്ണു എ​ന്ന യു​വാ​വി​ന്‍റെ ഒ​രു ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​വും സ്വ​ച്ഛ​വു​മാ​യ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യ​വേ അ​ദ്ദേ​ഹം ക​ണ്ട കാ​ഴ്ച​യാ​ണ് ദുഃ​ഖ​വും ആ​ശ​ങ്ക​യു​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​തു ക​ട​ൽ​ത്തീ​ര​ത്തേ​യും പ​തി​വു​കാ​ഴ്ച.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു. എ​ന്നാ​ൽ അ​വ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ആ ​തീ​ര​ത്തു​ള്ള ഭൂ​രി​ഭാ​ഗം മാ​ലി​ന്യ​ങ്ങ​ളും താ​യ്‌​ല​ൻ​ഡ്, മ്യാ​ൻ​മ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ തെ​ക്കു​കി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന് വി​ഷ്ണു​വി​ന് മ​ന​സി​ലാ​യി.

ഇ​ന്ത്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വൃ​ത്തി​യു​ള്ള​വ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ൾ, ത​ങ്ങ​ളു​ടെ മാ​ലി​ന്യ​ങ്ങ​ൾ വി​വേ​ച​ന​ര​ഹി​ത​മാ​യി ക​ട​ലി​ൽ ത​ള്ളു​ക​യാ​ണെ​ന്ന് വി​ഷ്ണു വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. ന​മ്മ​ളും ഇ​തി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ട് എ​ന്ന കാ​ര്യം കാ​ണാ​തി​രു​ന്നു​കൂ​ടാ എ​ന്നും വി​ഷ്ണു കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ന​ദി​ക​ളി​ലൂ​ടെ​യും അ​ഴു​ക്കു​ചാ​ലു​ക​ളി​ലൂ​ടെ​യും നേ​രി​ട്ടു​ള്ള മാ​ലി​ന്യം ത​ള്ള​ലും കോ​ടി​ക്ക​ണ​ക്കി​ന് കി​ലോ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ബാ​ഗു​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളും ഓ​രോ വ​ർ​ഷ​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​മു​ദ്ര​ങ്ങ​ളെ മ​ലി​ന​മാ​ക്കു​ന്നു​ണ്ടെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​യാ​ണ്. അ​തേ​സ​മ​യം, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളു​ടെ തീ​ര​ങ്ങ​ളി​ൽ വി​ദേ​ശ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് പ​രി​സ്ഥി​തി നാ​ശ​ഭീ​ഷ​ണി​യു​ടെ പു​തി​യ​തും അ​ത്യ​ന്തം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​തു​മാ​യ ഒ​രു ഘ​ട്ട​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്.

ഒ​രു​കാ​ല​ത്ത് പ്രാ​ദേ​ശി​ക​മാ​യ ഒ​രു മാ​ലി​ന്യ​പ്ര​ശ്നം എ​ന്ന രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഇ​ത് ഒ​രു ‘ആ​ഗോ​ള’ പ്ര​തി​സ​ന്ധി​യാ​യി മാ​റി​യി​രി​ക്കു​ന്നു. സ​മു​ദ്ര​പ്ര​വാ​ഹ​ങ്ങ​ൾ രാ​ജ്യാ​ന്ത​ര മാ​ലി​ന്യ​ങ്ങ​ളു​ടെ വാ​ഹ​ക​രാ​യി.​സ​മു​ദ്ര​പ്ര​വാ​ഹ​ങ്ങ​ൾ, ന​ദി​ക​ൾ അ​ല്ലെ​ങ്കി​ൽ കാ​റ്റ് എ​ന്നി​വ​യി​ലൂ​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ദേ​ശീ​യ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് ‘അ​തി​ർ​ത്തി ക​ട​ന്നു​ള്ള പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം’ ഉ​ണ്ടാ​കു​ന്ന​ത്. ആ​ഗോ​ള പ്ര​തി​സ​ന്ധി​യാ​ണി​ത്.

പ​രി​ഹാ​ര​ത്തി​ന് രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണം അ​നി​വാ​ര്യ​വും. ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 11 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ പ്ലാ​സ്റ്റി​ക്കാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ സ​മു​ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പ്ര​തി​ദി​നം ഏ​ക​ദേ​ശം 25,000 ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക്. ഇ​ന്ത്യ​യി​ലെ പ്ലാ​സ്റ്റി​ക്കി​ന്‍റെ 60% മാ​ത്ര​മേ നി​ല​വി​ൽ പു​ന​രു​പ​യോ​ഗം ചെ​യ്യു​ന്നു​ള്ളൂ. ബാ​ക്കി 40% പ​ല​പ്പോ​ഴും പ്ര​കൃ​തി​യി​ലെ​ത്തു​ന്നു.

അ​ഞ്ച് മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള ‘മൈ​ക്രോ​പ്ലാ​സ്റ്റി​ക്’ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​ത് സ​മു​ദ്ര​ഭ​ക്ഷ്യ​ശൃം​ഖ​ല​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഈ ​മാ​ലി​ന്യ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന പാ​രി​സ്ഥി​തി​ക ആ​ഘാ​ത​വും സാ​ന്പ​ത്തി​ക ആ​ഘാ​ത​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വി​വ​ര​ണാ​തീ​ത​മാ​ണെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മു​ദ്ര​പാ​ത​ക​ളി​ലൊ​ന്നാ​യ മ​ലാ​ക്ക ക​ട​ലി​ടു​ക്കി​ന് സ​മീ​പം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളു​ടെ സ്ഥാ​നം. നോ​ർ​ത്ത് ഇ​ക്വ​റ്റോ​റി​യ​ൽ ക​റ​ന്‍റും മ​ൺ​സൂ​ൺ കാ​റ്റു​ക​ളും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ തീ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളെ നേ​രി​ട്ട് ഈ ​ദ്വീ​പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു എ​ന്നാ​ണ് സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

2019ൽ ​നി​ല​വി​ൽ വ​ന്ന ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ, എ​ക്സ്റ്റ​ൻ​ഡ​ഡ് പ്രൊ​ഡ്യൂ​സ​ർ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി, 2022ൽ ​ഭേ​ദ​ഗ​തി ചെ​യ്ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ നി​യ​മം-2016, എ​ന്നി​വ​യൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നും വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നു പു​റ​മെ​യാ​ണ് തീ​ര​ദേ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​നു​ള്ള ‘സ്വ​ച്ഛ് സാ​ഗ​ർ, സു​ര​ക്ഷി​ത സാ​ഗ​ർ’ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ.

ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും ന​ഗ​ര​സ​ഭാ​ത​ല​ത്തി​ലെ വീ​ഴ്ച​ക​ളും കാ​ര​ണം പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പൂ​ർ​ണ​മാ​യി വി​ജ​യി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. കൂ​ടാ​തെ ക​ട​ലി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വേ​ർ​തി​രി​ക്കാ​നും സം​സ്ക​രി​ക്കാ​നു​മു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ തീ​ര​ദേ​ശ ന​ഗ​ര​ങ്ങ​ളി​ൽ കു​റ​വാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളെ ത​ട​യാ​ൻ ദേ​ശീ​യ നി​യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്ന​ത് ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്നു. നി​ല​വി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ രാ​ജ്യാ​ന്ത​ര ഉ​ട​ന്പ​ടി​ക​ളി​ല്ല.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ പൊ​തു​വെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കു​റ​യ്ക്കു​ക, പു​ന​രു​പ​യോ​ഗി​ക്കു​ക, പു​നഃ​ചം​ക്ര​മ​ണം ചെ​യ്യു​ക, വീ​ണ്ടെ​ടു​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​ന് ത​ദ്ദേ​ശീ​യ ന​ട​പ​ടി​ക​ളും പ്രാ​ദേ​ശി​ക, രാ​ജ്യാ​ന്ത​ര ഉ​ട​ന്പ​ടി​ക​ളും അ​നി​വാ​ര്യ​മാ​ണ്.

പ​രി​സ്ഥി​തി​ക്ക് അ​തി​ർ​ത്തി​ക​ളി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കാ​ണ് ആ​ൻ​ഡ​മാ​നി​ലെ പു​തി​യ സം​ഭ​വ​ങ്ങ​ൾ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ബീ​ച്ച് വൃ​ത്തി​യാ​ക്ക​ൽ എ​ന്ന പ​തി​വ് രീ​തി​യി​ൽ​നി​ന്ന് ഉ​റ​വി​ട​ത്തി​ൽ​ത്ത​ന്നെ ത​ട​യു​ക എ​ന്ന​തി​ലേ​ക്ക് നാം ​മാ​റേ​ണ്ടി​യി​രി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ ‘പ്ലാ​സ്റ്റി​ക് മ​ഹാ​മാ​രി’​യാ​കും ഫ​ലം.

Editorial

ക​ട​ശി​ക്ക​ളി​ക്കു​മു​മ്പ് കു​ട്ടി​ക​ളെ ര​ക്ഷി​ക്ക​ണം

ഗെ​യിം ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് ഗാ​സി​യാ​ബാ​ദി​ൽ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും ഭോ​പ്പാ​ലി​ൽ ഒ​രു ആ​ൺ​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ട് തെ​റ്റാ​ക​ട്ടെ. കാ​ര​ണം, ഇ​ത്ത​രം ക​ളി​ക​ളി​ൽ സ്വ​യം​മ​റ​ന്നി​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ന​മ്മു​ടെ പ​രി​സ​ര​ത്തോ വീ​ട്ടി​ൽ​ത​ന്നെ​യോ ഉ​ണ്ടാ​കാം. അ​വ​രെ വി​ഷാ​ദ​ത്തി​ലേ​ക്കും മ​തി​ഭ്ര​മ​ങ്ങ​ളി​ലേ​ക്കും ലാ​സ്റ്റ് ടാ​സ്ക് അ​ഥ​വാ അ​ന്ത്യ​ദൗ​ത്യ​മാ​യ മ​ര​ണ​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ളെ ഓ​ൺ​ലൈ​ൻ ഗെ​യി​മെ​ന്നു വി​ളി​ക്ക​രു​ത്. ക​ളി​യു​ടെ മ​റു​വ​ശ​ത്ത് അ​ധോ​ലോ​ക​മു​ണ്ട്. കു​ട്ടി​ക​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. മ​ര​ണ​ത്തി​ൽ​നി​ന്നു മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ക്രി​യാ​ത്മ​ക​ത​ക​ളി​ൽ​നി​ന്നും വ​ലി​ച്ച​ക​റ്റു​ന്ന സ​മൂ​ഹ​മാ​ധ്യ​മ-​മൊ​ബൈ​ൽ​ഫോ​ൺ ആ​സ​ക്തി​ക​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്ക​ണം. വേ​ണ്ടി​വ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും സ​ർ​ക്കാ​രും ഒ​രു മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​പോ​ലും വൈ​ക​രു​ത്.

ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ങ്കി​ലും, ഓ​ൺ​ലൈ​ൻ ഗെ​യിം മാ​താ​പി​താ​ക്ക​ൾ നി​ഷേ​ധി​ച്ച​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​യി​ട്ടാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ പെ​ൺ​കു​ട്ടി​ക​ൾ ഫ്ലാ​റ്റി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​ജാ​മു​റി​യി​ൽ ക​യ​റി വാ​തി​ൽ പൂ​ട്ടി​യ​ശേ​ഷം ജ​നാ​ല​യ്ക്ക​രി​കെ ക​സേ​ര​യി​ട്ട് ഓ​രോ​രു​ത്ത​രാ​യി ഒമ്പ​താം​നി​ല​യി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വ​രു​ടേ​തെ​ന്നു ക​രു​തു​ന്ന ഡ​യ​റി​ക്കു​റി​പ്പി​ൽ ഇ​ങ്ങ​നെ​യു​ണ്ട്: “സോ​റി മ​മ്മി, പ​പ്പ... നി​ങ്ങ​ൾ ഞ​ങ്ങ​ളോ​ട് ഉ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഗെ​യി​മി​നെ ഞ​ങ്ങ​ൾ എ​ത്ര​മാ​ത്രം സ്നേ​ഹി​ച്ചി​രു​ന്നെ​ന്ന​തി​ന്‍റെ തെ​ളി​വ് നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ കി​ട്ടി​ക്കാ​ണു​മ​ല്ലോ. കൊ​റി​യ​ൻ നാ​യ​ക​രെ​യും കെ-​പോ​പ്പി​നെ​യും (കൊ​റി​യ​ൻ യു​വാ​ക്ക​ളു​ടെ ജ​ന​പ്രി​യ സം​ഗീ​തം) പോ​ലെ വീ​ട്ടി​ലു​ള്ള​വ​രെ​പോ​ലും ഞ​ങ്ങ​ൾ സ്നേ​ഹി​ച്ചി​രു​ന്നി​ല്ല”. ‘കൊ​റി​യ​ൻ ല​വ് ഗെ​യി’​മി​ന്‍റെ അ​വ​സാ​ന​ത്തെ ദൗ​ത്യ​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷ​മാ​യി സ​ഹോ​ദ​രി​മാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ലെ​ന്ന​തും പി​താ​വി​നു വ​ൻ ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. കു​ട്ടി​ക​ളു​ടെ ഡ​യ​റി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​മു​ണ്ട്. ഭോ​പ്പാ​ലി​ൽ അ​ധ്യാ​പ​ക ദമ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തും ഓ​ൺ​ലൈ​ൻ ഗെ​യിം വി​ജ​യി​ക്കാ​നാ​കാ​ത്ത​തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം. മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗം വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജീ​വ​നൊ​ടു​ക്കു​മ്പോൾ മാ​ത്രം വാ​ർ​ത്ത​യാ​കേ​ണ്ടു​ന്ന വി​ഷ​യ​മ​ല്ല, ഗെ​യി​മു​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മു​ള്ള ആ​ളു​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു കു​ട്ടി​ക​ളു​ടെ ആ​സ​ക്തി. നി​ര​വ​ധി കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ൽ​നി​ന്നു​ള്ള മ​ര​ണ​തു​ല്യ​മാ​യ പി​ൻ​വാ​ങ്ങ​ലി​ലാ​ണ്. പ​ഠി​ക്കാ​നോ ഭ​ക്ഷി​ക്കാ​നോ ഉ​റ​ങ്ങാ​നോ സ്നേ​ഹി​ക്കാ​നോ ഒ​ന്നും അ​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല. 16 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രോ​ധി​ച്ച് ഓ​സ്ട്രേ​ലി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്. തൊ​ട്ടു പി​ന്നാ​ലെ, 15 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു വി​ല​ക്കാ​ൻ ഫ്രാ​ൻ​സും ഒ​രു​ങ്ങു​ക​യാ​ണ്. സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ബി​ൽ സെ​പ്റ്റം​ബ​റി​ൽ നി​യ​മ​മാ​യേ​ക്കും. കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നും അ​നു​ദി​ന ജോ​ലി​ക​ൾ ചെ​യ്യാ​നു​ള്ള വി​മു​ഖ​ത, അ​ക്ര​മാ​സ​ക്തി, വി​ഷാ​ദം, മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നു കു​ടും​ബ​ത്തി​ൽ​നി​ന്നു​മു​ള്ള അ​ക​ൽ​ച്ച, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത... തു​ട​ങ്ങി​യ​വ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ട് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രാ​യ​പ​രി​ധി ഓ​രോ രാ​ജ്യ​ങ്ങ​ൾ​ക്കും തീ​രു​മാ​നി​ക്കാം. ബ്രി​ട്ട​ൻ, ഡെ​ൻ​മാ​ർ​ക്ക്, സ്പെ​യി​ൻ ഗ്രീ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഇ​തി​നു​ള്ള നീ​ക്ക​മാ​രം​ഭി​ച്ചു. നി​രോ​ധ​ന​ത്തി​ൽ എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന ന്യൂ​ന​പ​ക്ഷ​ത്തി​ലെ ഭൂ​രി​പ​ക്ഷം സ​മൂ​ഹ​മാ​ധ്യ​മ ആ​പ്പു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ മാ​തൃ​ക​യി​ൽ ത​ങ്ങ​ളും കു​ട്ടി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്കു​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ സ്പെ​യ്ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ട്രോ സാ​ഞ്ച​സി​നെ എ​ക്സ് ഉ​ട​മ ഇ​ലോ​ൺ മ​സ്ക് വി​ളി​ച്ച​ത് ഫാ​സി​സ്റ്റ് എ​ന്നാ​ണ്.

ഇ​ന്ത്യ​യി​ൽ 13 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2025 ഏ​പ്രി​ലി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സെ​പ് ഫൗ​ണ്ടേ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കു​ട്ടി​ക​ളി​ൽ വി​ഷാ​ദം, ഉ​ത്ക​ണ്ഠ, സ്വ​യം ഉ​പ​ദ്ര​വി​ക്ക​ൽ, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത തു​ട​ങ്ങി​യ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ കാ​ര​ണ​മാ​കു​മെ​ന്നാ​യി​രു​ന്നു വാ​ദം. എ​ന്നാ​ൽ, നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ സ​ർ​ക്കാ​രാ​ണ് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, എ.​ജി. മ​സി​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് മ​റു​പ​ടി ന​ൽ​കി​യ​ത്. പു​തി​യൊ​രു ആ​പ​ത്തു​കൂ​ടി ഇ‍​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. അ​ത്, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ണ​മാ​ണ്. വ​ർ​ഗീ​യ​ത​യു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും വി​ള​നി​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. കു​ഞ്ഞു​ങ്ങ​ളെ​യെ​ങ്കി​ലും ഇ​തി​ൽ​നി​ന്നു ര​ക്ഷി​ച്ചേ മ​തി​യാ​കൂ.

കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത ഭാ​വി ഉ​റ​പ്പാ​ക്കാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞ​ത്. പ്രാ​ണ​നെ​ടു​ക്കു​ന്ന ക​ട​ശി​ക്ക​ളി​ക്കു​മു​മ്പ് ന​ട​പ്പാ​ക്കൂ എ​ന്നേ പ​റ​യാ​നു​ള്ളു. ഏ​കാ​ന്ത​ത​യു​ടെ ക്രി​യാ​ത്മ​ക തീ​ര​ങ്ങ​ളി​ൽ ത​നി​ച്ചി​രി​ക്കു​ന്ന​വ​രാ​യി നാം ​കു​ട്ടി​ക​ളെ കാ​ണു​ന്നു. പ​ക്ഷേ, അ​വ​രു​ടെ കൈ​യി​ലെ ഉ​പ​ക​ര​ണ​ത്തി​നും മ​സ്തി​ഷ്ക​ത്തി​നു​മി​ട​യി​ൽ ഒ​രു യു​ദ്ധ​ഭൂ​മി സ​ജീ​വ​മാ​ണ്. ‘കൊ​ല​പാ​ത​ക​മോ വീ​ര​മൃ​ത്യു​വോ’ വി​ജ​യ​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​കാ​ത്ത ബാ​ല്യ- കൗ​മാ​ര​ങ്ങ​ൾ അ​വ​ർ​ക്കു തി​രി​ച്ചു​കൊ​ടു​ക്ക​ണം.

Editorial

അ​ധി​നി​വേ​ശം അ​നു​വ​ദി​ക്ക​രു​ത്

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​വൃ​ത്തി​ക​ളും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ് അ​റി​യേ​ണ്ടി​വ​രി​ക​യും അ​തു സ്ഥി​രീ​ക​രി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മ​ല്ല. ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ, 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്കു ഗു​ണ​ക​ര​മാ​ണെ​ന്ന വി​ശേ​ഷ​ണം​കൊ​ണ്ട​ല്ല സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്.

വ​ർ​ധി​പ്പി​ച്ച തീ​രു​വ​യു​ടെ ഒ​രു ഭാ​ഗം മാ​ത്രം കു​റ​ച്ചി​രി​ക്കു​ന്ന ക​രാ​ർ ന​മ്മു​ടെ കാ​ർ​ഷി​ക-​ക്ഷീ​ര​മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​റി​യി​ല്ല. റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​ന്ത്യ വാ​ങ്ങി​ല്ലെ​ന്ന​തും ട്രം​പ് പ​റ​ഞ്ഞു​ള്ള അ​റി​വേ​യു​ള്ളൂ. വി​ശ​ദാം​ശ​ങ്ങ​ള​റി​യാ​ൻ ഇ​ന്ത്യ​ക്കാ​ർ ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ കു​റി​പ്പു കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തൊ​ക്കെ ഇ​ന്ത്യ​യെ​ന്ന പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യ​ാന​ന്ത​രം പ​രി​ചി​ത​മ​ല്ലാ​ത്ത വി​ധേ​യ​ത്വ​മാ​ണ്. പു​ത്ത​ൻ അ​ധി​നി​വേ​ശ​ങ്ങ​ൾ കു​തി​ര​പ്പു​റ​ത്ത് തോ​ക്കേ​ന്തി​യാ​കി​ല്ല വ​ന്നു​ക​യ​റു​ന്ന​ത്; അ​നു​വ​ദി​ക്ക​രു​ത്.

ഇ​ന്ത്യ ഇ​നി റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെ​ന്നും അ​മേ​രി​ക്ക​യി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും വാ​ങ്ങു​മെ​ന്നും മോ​ദി സ​മ്മ​തി​ച്ചെ​ന്നു​ള്ള​താ​ണ് ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി ട്രം​പ് പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക​തീ​രു​വ 25 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​മ​ത്രേ. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യ​തി​ന്‍റെ ശി​ക്ഷ​യാ​യി ചു​മ​ത്തി​യ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ​യും പി​ന്‍​വ​ലി​ച്ചേ​ക്കും. ഇ​തി​നു പ​ക​ര​മാ​യി അ​മേ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​കു​തി​ക​ളും മ​റ്റു ത​ട​സ​ങ്ങ​ളും "പൂ​ജ്യം' ആ​ക്കി കു​റ​യ്ക്കാ​ന്‍ ഇ​ന്ത്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​ൽ വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യം, 50ൽ​നി​ന്നു (25+25) 18 ശ​ത​മാ​ന​മാ​യി തീ​രു​വ കു​റ​ച്ച​ത് ആ​ഘോ​ഷി​ക്കു​ന്പോ​ൾ, പ​ക​രം തീ​രു​വ​യും പി​ഴ​ത്തീ​രു​വ​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ന്പ് ഇ​തു വെ​റും 2.5 ശ​ത​മാ​നം ആ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്. അ​താ​യ​ത് ത​ർ​ക്ക​ത്തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ എ​ഴി​ര​ട്ടി​യി​ല​ധി​കം. ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ൽ അ​മേ​രി​ക്ക വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. ക​രാ​റു​ക​ളു​ടെ പി​താ​വെ​ന്നും 140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​മെ​ന്നു​മൊ​ക്കെ​യു​ള്ള സ​ർ​ക്കാ​ർ വി​ശേ​ഷ​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ൽ ഈ ​ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ എ​ന്താ​ണ് ത​ട​സം?

ഇ​തു ക​യ​റ്റി​റ​ക്കു​മ​തി​ക്കാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വി​ഷ​പ്പു​ക ഡ​ൽ​ഹി​യെ മൂ​ടി​യെ​ങ്കി​ൽ, ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​ലെ പു​ക​മ​റ രാ​ജ്യ​ത്തെ​യാ​കെ മൂ​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ കൃ​ഷി സെ​ക്ര​ട്ട​റി ബ്രൂ​ക്ക് റോ​ളി​ൻ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​തി​ജീ​വ​ന​പ്പോ​രാ​ട്ട​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ അ​സ്വ​സ്ഥ​രാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റോ​ളി​ൻ​സ് പ​റ​ഞ്ഞ​ത്.

ഇ​തു ശ​രി​യാ​ണെ​ങ്കി​ൽ ആ​പ്പി​ൾ, വാ​ൽ​ന​ട്ട്, ബ​ദാം, ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തും. ഇ​പ്പോ​ൾ​ത​ന്നെ ഈ ​മേ​ഖ​ല​യി​ലെ കൃ​ഷി​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ബ്സി​ഡി​യു​ടെ പി​ൻ​ബ​ല​മു​ള്ള അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രോ​ടു മ​ത്സ​രി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കു ക​ഴി​യി​ല്ല. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. പൊ​തു​വാ​യ ചി​ല ധാ​ര​ണ​ക​ൾ ന​ൽ​കു​ന്ന​തി​ന​പ്പു​റം പാ​ർ​ല​മെ​ന്‍റി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ഓ​രോ മേ​ഖ​ല​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും വേ​ണം.

ക​രാ​ർ ബാ​ധി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ​ക്കു​മൊ​ന്നും സ​മ​സ്ത​മേ​ഖ​ല​യി​ലെ​യും ലാ​ഭ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​കി​ല്ല. അ​തു​കൊ​ണ്ട്, ഈ ​പു​ക​മ​റ മാ​റ്റാ​ൻ വൈ​കു​വോ​ളം ശ്വാ​സം​മു​ട്ട​ൽ വ​ർ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ൽ ഈ ​ഒ​ളി​ച്ചു​ക​ളി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​രാ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നെ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​ഴ​ന്പി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞ​ത്. പ​ക​രം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത് അ​മേ​രി​ക്ക​യാ​ണെ​ന്നും അ​തു പി​ൻ​വ​ലി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വും അ​വ​രാ​ണു ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ് ഗോ​യ​ലി​ന്‍റെ ന്യാ​യീ​ക​ര​ണം.

പ​ക്ഷേ, വ​ർ​ധി​പ്പി​ച്ച അ​ധി​ക​ത്തീ​രു​വ​യി​ൽ​നി​ന്നു അല്പം മാ​ത്രം കു​റ​വ് വ​രു​ത്തി മു​ന്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ തീ​രു​വ അ​മേ​രി​ക്ക സ്ഥാ​പി​ച്ചെ​ന്നും ന​മ്മു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യും വി​ദേ​ശ​വി​പ​ണി​ക്കു തു​റ​ക്ക​പ്പെ​ട്ടെ​ന്നും ട്രം​പി​ന്‍റെ ഏ​ക​പ​ക്ഷീ​യ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​യെ ഒ​രു വി​ധേ​യ​രാ​ജ്യ​ത്തി​ന്‍റെ പ​രി​വേ​ഷ​ത്തി​ലാ​ക്കി​യെ​ന്നു​​ള്ള​ത് അ​ദ്ദേ​ഹം മ​റ​ന്ന​ത​ല്ല, മ​റ​ച്ച​താ​ണ്. ഇ​ന്ത്യ-​പാ​ക് യു​ദ്ധ​മു​ൾ​പ്പെ​ടെ താ​നാ​ണ് നി​യ​ന്ത്രി​ച്ച​ത് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ക​രാ​റി​ലും ആ​വ​ർ​ത്തി​ച്ച അ​മേ​രി​ക്ക​ൻ ഏ​ക​പ​ക്ഷീ​യ​ത​യും ഇ​ന്ത്യ​യു​ടെ മ​റു​പ​ടി​യി​ല്ലാ​യ്മ​യും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​രി​ചി​ത​മാ​ണ്.

റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​റ​ക്കു​മ​തി ചെ​യ്യി​ല്ലേ, 2.5 ശ​ത​മാ​ന​ത്തി​നു പ​ക​രം 18 ശ​ത​മാ​നം തീ​രു​വ അം​ഗീ​ക​രി​ച്ചോ, അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി തീ​രു​വ പൂ​ജ്യം ശ​ത​മാ​ന​മാ​ണോ, ഇ​ന്ത്യ​ൻ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചോ, എ​ന്തു​കൊ​ണ്ടാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്താ​തെ വി​ധേ​യ​പ്പെ​ട്ട​ത്, ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​നു​ള്ള ത​ട​സം എ​ന്താ​ണ്... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​വ്യ​ക്ത​യു​ണ്ട്. ക​രാ​ർ ഇ​ന്ത്യ​ക്കു ഗു​ണ​ക​ര​മോ ദോ​ഷ​ക​ര​മോ എ​ന്ന് അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​നൊ​പ്പം സു​താ​ര്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന ഒ​രു ജ​നാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളും രാ​ജ്യ​ത്തു പ്ര​ക​ട​മാ​ണ്.

Editorial

മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മം കോ​ട​തി സ​മ​ക്ഷം

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടാ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ൾ ഈ ​നി​യ​മ​ത്തെ ആ​യു​ധ​മാ​ക്കു​ന്പോ​ഴൊ​ക്കെ കേ​ന്ദ്ര അ​ധി​കാ​രി​ക​ൾ വ​ന​വാ​സ​ത്തി​ലാ​ണ്.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​തോ​ടെ, നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ (എ​ൻ​സി​സി​ഐ) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. മ​ത​പ​രി​വ​ർ​ത്ത​ന കേ​സു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഈ ​നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ എ​ടു​ത്ത കേ​സു​ക​ളി​ൽ വി​ധി​യാ​യ​തി​ലെ​ല്ലാം കു​റ്റാ​രോ​പി​ത​രെ കോ​ട​തി വെ​റു​തെ വി​ട്ടു.

ഈ ​രാ​ജ്യ​ത്ത് ഒ​ര​വ​കാ​ശ​വും കൂ​ടു​ത​ലി​ല്ലാ​ത്ത​വ​ർ, അ​ധി​കാ​ര​ത്തി​ന്‍റെ​യും ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ കൈ​വ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പൗ​ര​ത്വ മേ​ൽ​ക്കോ​യ്മ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ഫാ​സി​സ​ത്തോ​ടു സ​ദൃ​ശ​വു​മാ​ണ്. പ്ര​ശ്നം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടേ​തു മാ​ത്ര​മ​ല്ല, യ​ഥാ​ർ​ഥ രാ​ജ്യ​സ്നേ​ഹി​ക​ളു​ടേ​താ​ണ്.

ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) ഉ​ൾ​പ്പെ​ടെ മു​ന്പു ന​ൽ​കി​യി​ട്ടു​ള്ള സ​മാ​ന ഹ​ർ​ജി​ക​ൾ​ക്കൊ​പ്പം എ​ൻ​സി​സി​ഐ​യു​ടേ​തും ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ മ​റു​പ​ടി ത​യാ​റാ​യ​താ​യും ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ ദു​രു​പ​യോ​ഗ​ത്തി​നു​മെ​തി​രേ ക്രൈ​സ്ത​വ സ​ഭ​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും രാ​ഷ്‌​ട്ര​പ​തി​ക്കും ഉ​ൾ​പ്പെ​ടെ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി സു​പ്രീം​കോ​ട​തി മാ​റി​യി​രി​ക്കു​ക​യാ​ണ്; പ്ര​ത്യേ​കി​ച്ച് പ്ര​തി​പ​ക്ഷം ദു​ർ​ബ​ല​മാ​യ അ​വ​സ്ഥ​യി​ൽ. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ൾ കോ​ട​തി​ക​ളി​ൽ ത​ള്ളി​പ്പോ​കു​ന്ന​ത് പ​തി​വാ​യി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ വി​ധി പ​റ​ഞ്ഞ​തി​ലെ​ല്ലാം കു​റ്റാ​രോ​പി​ത​രെ കോ​ട​തി വെ​റു​തെ​വി​ട്ട​താ​യി ക​ഴി​ഞ്ഞ​ദി​വ​സം, ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ശേ​ഖ​രി​ച്ച കോ​ട​തി രേ​ഖ​ക​ൾ പ്ര​കാ​രം, 2018ൽ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​തു​വ​രെ 62 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഞ്ചി​ലും പ്ര​തി​ക​ൾ കു​റ്റ​വി​മു​ക്ത​രാ​യി. ഏ​ഴു കേ​സു​ക​ൾ വി​ചാ​ര​ണ​യ്ക്കി​ടെ​ത്ത​ന്നെ ത​ള്ളി​പ്പോ​യി. 2022ലെ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ട്ടും ശി​ക്ഷാ​നി​ര​ക്ക് പൂ​ജ്യ​മാ​യി തു​ട​രു​ക​യാ​ണ്. പ​ക്ഷേ, വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ല​ക്ഷ്യം കു​റ്റാ​രോ​പി​ത​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യ​ല്ല, ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്തെ 12 സം​സ്ഥാ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മം പാ​സാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ​യി​ട​ത്തും ഘ​ർ​വാ​പ്പ​സി നി​ർ​ബാ​ധം ന​ട​ക്കു​ന്നു​മു​ണ്ട്. കേ​ര​ളം താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​മാ​ണെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ഷ​വ്യാ​പാ​രം, അ​സ​ത്യ​ങ്ങ​ളും അ​ർധ​സ​ത്യ​ങ്ങ​ളും നി​റ​ച്ച വി​ദ്വേ​ഷ​ത്തി​ന്‍റെ പ്ര​സം​ഗ​ക​ല​ക​ൾ, ഹി​ന്ദു​ത്വ​യു​ടെ ക്രൈ​സ്ത​വ ശു​ശ്രൂ​ഷി​ക​ൾ, എ​ല്ലാ മ​ത​ങ്ങ​ളി​ലെ​യും പ​ക്വ​ത​യി​ല്ലാ​ത്ത നേ​താ​ക്ക​ൾ, മ​ത​മാ​ണ് മ​ത​മാ​ണ് മ​ത​മാ​ണ് പ്ര​ശ്ന​മെ​ന്ന് അ​ല​മു​റ​യി​ടു​ന്ന​വ​ർ, അ​വ​ലും മ​ല​രും കു​ന്തി​രി​ക്ക​വും വാ​ങ്ങി​പ്പി​ക്കാ​ൻ ഓ​ർ​മി​പ്പി​ക്കു​ന്ന​വ​ർ... ചി​ന്തി​ക്കു​ന്ന​വ​ർ​ക്കു ദൃ​ഷ്ടാ​ന്ത​മു​ണ്ട്.

വ​ർ​ഗീ​യ​സം​ഘ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന ഭ​ര​ണ​കൂ​ട പി​ന്തു​ണ​യാ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്നെ​ന്നും ഇ​തി​ൽ 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു​മു​ള്ള, അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ മാ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

മ​റ്റൊ​രു റി​പ്പോ​ർ​ട്ട്, യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റേ​താ​ണ്. ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യാ​ണെ​ന്നു​മാ​യി​രു​ന്നു ആ ​റി​പ്പോ​ർ​ട്ട്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ വം​ശീ​യ വി​വേ​ച​ന നി​ർ​മാ​ർ​ജ​ന സ​മി​തി (സി​ഇ​ആ​ർ​ഡി) ഇ​ന്ത്യ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മു​സ്‌​ലിം, ആ​ദി​വാ​സി, വ​നാ​ശ്ര​യ സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രേ അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്‌​ട്ര ക​ൺ​വ​ൻ​ഷ​ൻ (ഐ​സി​ഇ​ആ​ർ​ഡി) അ​നു​സ​രി​ച്ചു സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട അ​വ​കാ​ശ​ങ്ങ​ളെ ഇ​ന്ത്യ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി. സി​ഇ​ആ​ർ​ഡി, ജ​നീ​വ​യി​ലെ ഇ​ന്ത്യ​ൻ സ്ഥി​രം പ്ര​തി​നി​ധി​ക്ക​യ​ച്ച ഔ​ദ്യോ​ഗി​ക കു​റി​പ്പു​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

2024ൽ ​രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ 834 അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ വ​രെ 706 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. ഇ​തി​ലേ​റെ​യും മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണെ​ന്നു സം​ഘ​ട​ന ഡി​സം​ബ​റി​ൽ ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു ന​ൽ​കി​യ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

പാ​ക്കി​സ്ഥാ​നി​ലെ മ​ത​മൗ​ലി​ക​വാ​ദി​ക​ൾ ന​ട​പ്പാ​ക്കി​യ മ​ത​നി​ന്ദാ നി​യ​മ​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ പ​തി​പ്പാ​കു​ക​യാ​ണ് ബി​ജെ​പി​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ. ര​ണ്ടി​ലും നി​യ​മ​വും നീ​തി​യു​മി​ല്ല, മ​ത​ഭ്രാ​ന്തേ​യു​ള്ളൂ. ഒ​രു തെ​ളി​വു​മി​ല്ലാ​തെ ഏ​തൊ​രു വ​ർ​ഗീ​യ​വാ​ദി​ക്കും മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നോ ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്നോ ആ​രോ​പി​ച്ച് ക്രൈ​സ്ത​വ​രു​ടെ വീ​ടു​ക​ളി​ലോ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലോ ക​ട​ന്നു​ക​യ​റി അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​മെ​ന്നാ​യി.

പ്ര​ത്യേ​കി​ച്ചും, ക്രൈ​സ്ത​വ​ർ അ​ക്ര​മ​വ​ഴി സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​പ്പോ​ൾ. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സും ഇ​ര​ക​ളെ സം​ര​ക്ഷി​ക്കി​ല്ല. ബ​ജ്‌​രം​ഗ്ദ​ൾ പോ​ലു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ന‍്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യെ ക​ലാ​പ​സാ​ധ്യ​ത​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷം മു​ത​ൽ മ​രി​ച്ച​വ​രെ സം​സ്ക​രി​ക്കു​ന്ന​തു​പോ​ലും ത​ട​യാ​ൻ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ ധൈ​ര്യ​പ്പെ​ട്ടു.

ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​തി​നാ​ലാ​കാം, അ​രു​തെ​ന്നു പ​റ​യാ​നു​ള്ള ജ​നാ​ധി​പ​ത്യ​ധ​ർ​മം​പോ​ലും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പാ​ലി​ച്ചി​ട്ടി​ല്ല. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ ആ​രും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. പ​ക്ഷേ, ഘ​ർ​വാ​പ്പ​സി​ക്കാ​രു​ടെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ തു​ല്യ​ത​യ്ക്കു​മേ​ലു​ള്ള അ​ധി​നി​വേ​ശ​മാ​ണ്.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഫാ​സി​സ്റ്റ് വി​ചാ​ര​ധാ​ര​യ്ക്ക​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ബി​ജെ​പി​ക്ക് കൃ​ത്യ​മാ​യ പ​ദ്ധ​തി​യു​ണ്ടാ​കാം. പ​ക്ഷേ, അ​തി​നെ ചെ​റു​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നൊ​രു പ​ദ്ധ​തി​യു​മു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ​ക​ൾ കോ​ട​തി​യെ അ​ഭ​യം പ്രാ​പി​ച്ച​ത്. ഫാ​സി​സം കോ​ട​തി​വ​രാ​ന്ത ക​ട​ക്കി​ല്ലെ​ന്നു ക​രു​താം.

Editorial

ബ​ജ​റ്റി​നു കു​ത്തി കേ​ര​ള​ത്തെ വീ​ഴ്ത്ത​രു​ത്

 കേ​ര​ള​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ ബി​ജെ​പി​ക്ക് ഇ​ല്ലെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ബ​ജ​റ്റാ​ണ് ഇ​ന്ന​ലെ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്. നേ​രി​യ പ്ര​തീ​ക്ഷ​യെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ങ്കി​ലും ഉ​ണ്ടാ​കു​മാ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഇ​പ്പം ശ​രി​യാ​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​തു​മാ​യ എ​യിം​സ്പോ​ലും അ​നു​വ​ദി​ച്ചി​ല്ല.

കോ​ർ​പ​റേ​ഷ​ൻ കൊ​ടു​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഒ​ന്നു​മി​ല്ല. കേ​ന്ദ്ര അ​വ​ഗ​ണ​ന ആ​രോ​പ​ണ​മാ​ണെ​ന്ന് സ​മ​ർ​ഥി​ക്കാ​നു​ള്ള കോ​പ്പു​ക​ളൊ​ന്നും ഇ​നി ബി​ജെ​പി​ക്കി​ല്ല. ര​ണ്ടു കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​തെ വ​യ്യ. ഒ​ന്ന്, ത​ങ്ങ​ൾ​ക്കു ഭ​ര​ണ​മി​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന ബി​ജെ​പി​യു​ടെ ഇ​ടു​ങ്ങി​യ രാ​ഷ്‌​ട്രീ​യം രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു.

ര​ണ്ട്, കോ​ർ​പ്പ​റേ​റ്റു​ക​ളെ​യും വി​ദേ​ശ​നി​ക്ഷേ​പ​ക​രെ​യും ശ​ക്തീ​ക​രി​ച്ച് രാ​ജ്യ​ത്തെ നാ​ലാം സാ​ന്പ​ത്തി​ക​ശ​ക്തി​യാ​ക്കു​ന്ന യ​ത്നം മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (ജി​ഡി​പി) ആ​ഘോ​ഷ​ത്തി​ന​പ്പു​റം ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ല. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ദ്ദേ​ശി​ച്ച ഗു​ണ​മൊ​ന്നും മ​ല​യാ​ളി​ക​ൾ​ക്കും രാ​ജ്യ​ത്തെ പാ​വ​ങ്ങ​ൾ​ക്കും ബോ​ധ്യ​പ്പെ​ടു​ന്നി​ല്ല.

രാ​ജ്യ​ത്തെ മൊ​ത്ത​ത്തി​ൽ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ നേ​ട്ടം ല​ഭി​ക്കു​മെ​ന്ന​ല്ലാ​തെ സം​സ്ഥാ​ന​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന പ​രി​ഗ​ണ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​യി​ട്ടും കേ​ര​ള​ത്തി​നു ല​ഭി​ച്ചി​ട്ടി​ല്ല. അ​തി​വേ​ഗ​പാ​ത​യും എ​യിം​സു​മൊ​ക്കെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​തു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​നം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റും കേ​ന്ദ്ര​വി​ഹി​ത​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ പ്ര​തി​സ​ന്ധി നേ​രി​ടും.

പ​ല​തും ന​ട​പ്പാ​ക്കാ​നാ​കി​ല്ല. 16-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​പ്ര​കാ​രം 41 ശ​ത​മാ​നം വി​ഹി​ത​മാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​നി​രി​ക്കു​ന്ന​ത്. കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട 50 ശ​ത​മാ​ന​മെ​ന്ന ആ​വ​ശ്യം ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ത​നു​സ​രി​ച്ചു​ള്ള 1.4 ല​ക്ഷം കോ​ടി രൂ​പ​യി​ൽ കേ​ര​ള​ത്തി​ന് എ​ത്ര​യു​ണ്ടാ​കു​മെ​ന്ന​തി​ൽ അ​മി​ത പ്ര​തീ​ക്ഷ വേ​ണ്ട.

കേ​വ​ലം ഒ​ന്നോ ര​ണ്ടോ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല സം​സ്ഥാ​ന​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പു​രോ​ഗ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന​ത് പൊ​ള്ള​യാ​യ ന്യാ​യ​മാ​ണ്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് വാ​രി​ക്കോ​രി കൊ​ടു​ത്ത​പ്പോ​ൾ ഇ​താ​യി​രു​ന്നി​ല്ല ന്യാ​യം. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​മി​ത പ്ര​തീ​ക്ഷ​യി​ല്ലെ​ന്നു വാ​യി​ച്ചെ​ടു​ക്കാ​വു​ന്ന​താ​ണ്.

രാ​സ​വ​ളം നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​മോ​ണി​യം ഫോ​സ്ഫേ​റ്റ്, അ​മോ​ണി​യം നൈ​ട്രോ ഫോ​സ്ഫേ​റ്റ് എ​ന്നി​വ​യു​ടെ താ​രി​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ള​വ് ഒ​ഴി​വാ​ക്കി​യ​തോ​ടെ വ​ള​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​മെ​ന്ന​ത് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും തി​രി​ച്ച​ടി​യാ​കും. വ​ളം സ​ബ്സി​ഡി​ക്കു​ള്ള വി​ഹി​ത​ത്തി​ലും കു​റ​വു​ണ്ട്.

ഇ​ല​ക്‌​ട്രോ​ണി​ക് വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ, സൗ​രോ​ർ​ജ പാ​ന​ൽ എ​ന്നി​വ​യു​ടെ നി​കു​തി കു​റ​ച്ച​ത് നേ​ട്ട​മാ​കും. പ്ര​മേ​ഹ​ത്തി​നും അ​ർ​ബു​ദ​ത്തി​നും ഉ​ൾ​പ്പെ​ടെ 17 രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്കു വി​ല കു​റ​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന സ്മാ​ർ​ട്ട് ഫോ​ൺ, ടാ​ബ്‌​ല​റ്റു​ക​ൾ എ​ന്നി​വ​യ്ക്കും വി​ല കു​റ​യു​ന്പോ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​യ്ക്ക് വി​ല കൂ​ടു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ർ​ക്കു ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ്.

വി​ദേ​ശ നി​ക്ഷേ​പ പ​രി​ധി 10 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 24 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. അ​തേ​സ​മ​യം, ഓ​ഹ​രി അ​വ​ധി വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള നി​കു​തി നി​ല​വി​ലു​ള്ള 0.02 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 0.05 ശ​ത​മാ​നം (50 ശ​ത​മാ​ന​ത്തി​ലേ​റെ) ആ​ക്കി ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഓ​ഹ​രി​വി​പ​ണി ഇ​ടി​യു​ക​യും ചെ​യ്തു. ഊ​ഹ​ക്ക​ച്ച​വ​ട​സാ​ധ്യ​ത കു​റ​യ്ക്കാ​നാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

എ​യിം​സി​ന്‍റെ (ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) കാ​ര്യം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. അ​തു വ​രു​മോ ഇ​ല്ല​യോ എ​ന്ന​ത​ല്ല എ​വി​ടെ സ്ഥാ​പി​ക്കും എ​ന്ന​തി​നേ​ക്കു​റി​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി കു​റ​ച്ചു​കാ​ല​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. എ​യിം​സ് വ​ന്നാ​ൽ കേ​ര​ള​ത്തി​ന് എ​ല്ലാം ആ​കു​മെ​ന്ന​ല്ല, പ​ക്ഷേ അ​തു​പോ​ലും ത​ട​യു​ന്നു എ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടാ​യി വി​ല​യി​രു​ത്ത​പ്പെ​ടും.

ആ​സൂ​ത്ര​ണ​ത്തി​ൽ കേ​ര​ളം സ്വ​ന്തം വ​ഴി തെ​ളി​ച്ച് വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടേ​ണ്ട​തു​ണ്ട്. ധാ​തു ഇ​ട​നാ​ഴി മു​ത​ൽ ഹൈ​ടെ​ക് അ​ഗ്രി​ക്ക​ൾ​ച്ച​റും ടൂ​റി​സ​വും വ​രെ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​നും ഗു​ണ​ക​ര​മാ​ക്കാ​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മം ഉ​ണ്ടാ​ക​ണം. അ​തു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ഇ​ന്തോ-​യൂ​റോ​പ്യ​ൻ വ്യാ​പാ​ര ഉ​ട​ന്പ​ടി​യു​ടെ നേ​ട്ട​ങ്ങ​ൾ എ​ങ്ങ​നെ സ്വ​ന്ത​മാ​ക്കാ​മെ​ന്ന​തി​ൽ ഗൃ​ഹ​പാ​ഠം വൈ​ക​രു​ത്.

സം​സ്ഥാ​ന വി​ക​സ​ന ആ​സൂ​ത്ര​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​കേ​ണ്ട​തു​ണ്ട്. കേ​ന്ദ്ര​വി​ഹി​ത​ത്തെ​യും പ​രി​ഗ​ണ​ന​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കാ​നാ​കി​ല്ല. ത​ന​തു​വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പു​തു​വ​ഴി​ക​ൾ തേ​ടു​ന്ന​തി​നൊ​പ്പം കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ലും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും സം​സ്ഥാ​നം വ​രു​ത്തി​യ വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്.

അ​മേ​രി​ക്ക അ​ധി​ക​തീ​രു​വ​യി​ലൂ​ടെ ഇ​ന്ത്യ​യെ വെ​ട്ടി​ലാ​ക്കി​യ​പ്പോ​ൾ, യൂ​റോ​പ്പു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കി പു​തി​യ ക​രാ​റി​ലെ​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൂ​ർ​മ​ബു​ദ്ധി കേ​ര​ള​ത്തി​നും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ന്നു എ​ന്നു പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. പ​ക്ഷേ, ആ ​യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ടു​ള്ള ആ​സൂ​ത്ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യൊ​ന്നു​മി​ല്ല.

ബ​ജ​റ്റ്, പാ​ർ​ട്ടി​വ​ക ആ​സ്തി-​വ​രു​മാ​ന വി​ത​ര​ണ​മ​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ജ​നാ​ധി​പ​ത്യ​ധ​ർ​മം പാ​ലി​ക്ക​ണ​മെ​ന്നും ബി​ജെ​പി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. സ​ന്പ​ന്ന​രും ദ​രി​ദ്ര​രും ത​മ്മി​ലു​ള്ള അ​ന്ത​രം ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തേ​ക്കാ​ളും വ​ർ​ധി​ച്ചെ​ന്ന യാ​ഥാ​ർ​ഥ്യം ആ​ഗോ​ള സാ​ന്പ​ത്തി​ക ശ​ക്തി​പ്ര​ക​ട​ന​ത്തി​ലെ നാ​ലാം സ്ഥാ​ന​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് മ​റ​യ്ക്കാ​നാ​കി​ല്ല.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ 21 ശ​ത​മാ​നം മു​ക​ൾ​ത​ട്ടി​ലെ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു. ഇ​ന്ന് ആ ​ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ൽ 22.6 ശ​ത​മാ​നം വ​രു​മാ​ന​മെ​ത്തി. ആ​കെ ധ​ന​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും ആ ​ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ലാ​യി. ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തി​ൽ (ജി​ഡി​പി) ഇ​ന്ത്യ ജ​പ്പാ​നെ പി​ന്ത​ള്ളി ലോ​ക​ത്ത് നാ​ലാം സ്ഥാ​ന​ത്തെ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ഴും ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ൽ വീ​ണു​കി​ട​ക്കു​ന്ന ദ​യ​നീ​യ കാ​ഴ്ച​യു​ണ്ട്.

ഐ​എം​എ​ഫ് ക‍​ഴി​ഞ്ഞ മേ​യി​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്, 197 രാ​ജ്യ​ങ്ങ​ളി​ൽ 141-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ജി​ഡി​പി​യി​ൽ നാം ​പി​ന്നി​ലാ​ക്കി​യ ജ​പ്പാ​ന്‍റെ ആ​ളോ​ഹ​രി വ​രു​മാ​നം 28.8 ല​ക്ഷം രൂ​പ. ഇ​ന്ത്യ​യു​ടേ​ത് 2.45 ല​ക്ഷം. കൗ​ശ​ലം​കൊ​ണ്ടും പ്ര​സം​ഗം കൊ​ണ്ടും വോ​ട്ടു നേ​ടാം. പ​ക്ഷേ, പു​രോ​ഗ​തി തെ​ളി​യി​ക്കാ​ൻ ക​ണ​ക്കു​ക​ളെ മാ​ത്ര​മേ ആ​ശ്ര​യി​ക്കാ​നാ​കൂ.

ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു കാ​ണി​ച്ച​ത് വി​ല​കു​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ​മ​ല്ലെ​ന്ന് കേ​ന്ദ്രം ക​ണ​ക്കു​നി​ര​ത്തി പ​റ​യേ​ണ്ട​താ​ണ്. അ​ല്ലെ​ങ്കി​ൽ ഈ ​ക​റു​ത്ത ഞാ​യ​ർ കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളെ​യും വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കും.

Editorial

ഇ​താ​ണ് ഇ​സ്‌​ലാ​മി​ക റി​പ്പ​ബ്ലി​ക്, ആ​വ​ശ്യ​മു​ണ്ടോ?

മ​നു​ഷ്യ​വം​ശ​ത്തെ ആ​റാം നൂ​റ്റാ​ണ്ടി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ​വ​ർ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ​യും അ​ടി​മ​ത്ത​വും പു​നഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ അ​പ​ക​ടം തി​രി​ച്ച​റി​യ​ണം. താ​ലി​ബാ​ൻ മു​ട്ട​ക​ൾ ഇ​ന്ത്യ​യി​ൽ വി​രി​യ​രു​ത്. മോ​ശ​പ്പെ​ട്ട മ​ത​രാ​ഷ്‌​ട്ര​മ​ല്ല, മ​ഹ​ത്താ​യ ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​മാ​ണ് ത​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ആ​ചാ​ര്യ​ൻ പ​റ​ഞ്ഞ​ത് മ​ധു​ര​ത്തി​ൽ പൊ​തി​ഞ്ഞ വി​ഷ​മാ​ണ്.

അ​വ​രു​ടെ​യൊ​ക്കെ വി​സ്മ​യ​മാ​യ താ​ലി​ബാ​ന്‍റെ അ​ഫ്ഗാ​നി​ൽ​നി​ന്നു​ള്ള ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മാ​ണ് നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യ​ക്കാ​ർ ഇ​ത്ത​ര​ക്കാ​രു​മാ​യു​ള്ള അ​വി​ഹി​ത​ബ​ന്ധം ഉ​പേ​ക്ഷി​ക്കു​വോ​ളം മ​തേ​ത​ര സ​മൂ​ഹം കാ​ത്തി​രി​ക്ക​രു​ത്. ഇ​ത്ത​രം ഒ​ളി​ച്ചു​ക​ട​ത്ത​ലു​ക​ളു​ടെ കാ​ല​ത്ത് പ​ത്ര​മെ​ന്ന നി​ല​യി​ൽ നി​ങ്ങ​ളു​ടെ നി​ല​പാ​ടും പ്ര​തി​രോ​ധ​വും എ​ന്താ​യി​രു​ന്നെ​ന്ന ഭാ​വി​ത​ല​മു​റ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ഈ ​മു​ഖ​പ്ര​സം​ഗ​വും ച​രി​ത്ര​ത്തി​ലി​രി​ക്ക​ട്ടെ.

ക്രൈ​സ്ത​വ-​ഹി​ന്ദു-​മു​സ്‌​ലിം മ​ത​ഭ്രാ​ന്തു​ക​ളി​ൽ ഒ​ന്നി​നെ​യെ​ങ്കി​ലും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മ​തേ​ത​ര​ത്വം വ്യാ​ജ​മാ​ണ്. താ​ലി​ബാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സാ​ദ ഒ​പ്പി​ട്ട 10 അ​ധ്യാ​യ​ങ്ങ​ളും 119 അ​നുഛേ​ദ​ങ്ങ​ളു​മു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ത്തി​ലെ "ഇ​സ്‌​ലാ​മി​ക​രാ​ഷ്‌​ട്ര പ​രി​ഷ്കാ​ര​ങ്ങ​ളി'​ൽ ചി​ല​ത് ഇ​ങ്ങ​നെ​യാ​ണ്. അ​ടി​മ​ത്തം നി​യ​മ​വി​ധേ​യ​മാ​ക്കി. അ​തി​ന്‍റെ അ​ടി​സ്ഥാ​നം ചാ​തു​ർ​വ​ർ​ണ്യ​മാ​ണ്. ആ​ർ​ട്ടി​ക്കി​ൾ-9, സ​മൂ​ഹ​ത്തെ മ​ത​പ​ണ്ഡി​ത​ർ (ഉ​ല​മ അ​ല്ലെ​ങ്കി​ൽ മു​ല്ല), വ​രേ​ണ്യ​വ​ർ​ഗം (ഗോ​ത്ര​ത്ത​ല​വ​ന്മാ​രും ക​മാ​ൻ​ഡ​ർ​മാ​രും), മ​ധ്യ​വ​ർ​ഗം, താ​ഴ്‌​ന്ന​വ​ർ​ഗം എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ചു.

ശി​ക്ഷ, കു​റ്റ​മ​നു​സ​രി​ച്ച​ല്ല, പ്ര​തി​യു​ടെ സാ​മൂ​ഹി​ക​പ​ദ​വി അ​നു​സ​രി​ച്ചാ​കും. ഇ​ന്ത്യ​യി​ൽ കു​റ്റ​ങ്ങ​ളെ​യും ശി​ക്ഷ​യെ​യും ചാ​തു​ർ​വ​ർ​ണ്യം വി​വേ​ചി​ച്ചി​രു​ന്ന കാ​ല​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന​താ​ണ് ഈ ​പ്രാ​കൃ​ത നി​യ​മം. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​തി​നാ​യി പൗ​ര​ന്മാ​രെ സ്വ​ത​ന്ത്ര​രെ​ന്നും അ​ടി​മ​ക​ളെ​ന്നും കോ​ഡ് ഉ​പ​യോ​ഗി​ച്ച് വേ​ർ​തി​രി​ക്കും. ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ൻ ഒ​രു കു​റ്റ​കൃ​ത്യം ചെ​യ്താ​ൽ ശി​ക്ഷ "ഉ​പ​ദേ​ശ'​ത്തി​ലൊ​തു​ങ്ങും. വ​രേ​ണ്യ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണെ​ങ്കി​ൽ കോ​ട​തി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് ഉ​പ​ദേ​ശി​ക്കും.

മ​ധ്യ​വ​ർ​ഗ​ക്കാ​ർ​ക്ക് ത​ട​വ് ശി​ക്ഷ. എ​ന്നാ​ൽ, സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ന് ത​ട​വും ചാ​ട്ട​വാ​റ​ടി​യും തു​ട​ങ്ങി മു​ക​ളി​ലേ​ക്കു​ള്ള ശി​ക്ഷ​ക​ൾ..! താ​ലി​ബാ​ൻ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ല​ര വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴാ​ണ് "ഇ​സ്‌​ലാ​മി​ക ഭ​ര​ണ മൂ​ല്യ​ങ്ങ​ൾ' തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്കം. സ്ത്രീ​ക​ൾ​ക്കും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​രെ​ന്ന പ​ദ​വി​പോ​ലും ഇ​ല്ല. കു​റ്റം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ഭി​ഭാ​ഷ​ക​നെ വ​യ്ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ല. തെ​റ്റാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വു​മി​ല്ല.

തെ​ളി​വു​ക​ളേ​ക്കാ​ൾ കു​റ്റ​സ​മ്മ​ത മൊ​ഴി​ക​ൾ​ക്കും സാ​ക്ഷി​മൊ​ഴി​ക​ൾ​ക്കു​മാ​ണ് കോ​ട​തി പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പീ​ഡി​പ്പി​ച്ചു കു​റ്റം സ​മ്മ​തി​പ്പി​ച്ചാ​ലും മ​ത​നേ​താ​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പേ​ടി​ക്കാ​നി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന സ്ത്രീ​ക​ളും സ്വ​ന്തം വീ​ട്ടു​കാ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന ഭാ​ര്യ​മാ​രും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്പോ​ൾ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ണ്ടാ​യാ​ലും ഭ​ർ​ത്താ​വി​നു വെ​റും 15 ദി​വ​സ​ത്തെ ത​ട​വ്.

ഇ​സ്‌​ലാം മ​തം ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ പി​ന്നെ വെ​ളി​ച്ചം കാ​ണി​ല്ല. ആ​ജീ​വ​നാ​ന്ത ത​ട​വു​ശി​ക്ഷ കൂ​ടാ​തെ ഓ​രോ മൂ​ന്ന് ദി​വ​സം കൂ​ടു​മ്പോ​ഴും പ​ര​സ്യ​മാ​യ ചാ​ട്ട​വാ​റ​ടി​യു​മു​ണ്ട്. ലോ​ക​ത്തെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പ​ല​തും ന​ടു​ക്ക​വും പ്ര​തി​ഷേ​ധ​വു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു ഫ​ല​വും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ന​മു​ക്കു ചെ​യ്യാ​വു​ന്ന ഒ​രു കാ​ര്യം, അ​ഫ്ഗാ​നി​ലെ സ്ഥി​ത​ഗ​തി​ക​ളെ അ​പ​ല​പി​ക്കു​ന്ന​തി​ന​പ്പു​റം ഇ​ന്ത്യ​യി​ലെ താ​ലി​ബാ​ൻ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ ത​ട​യു​ക​യാ​ണ്.

ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​നു പ​രി​മി​തി​യു​ണ്ട്. തീ​വ്ര​വാ​ദ​ത്തെ എ​തി​ർ​ത്താ​ൽ മു​സ്‌​ലിം വോ​ട്ട് ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന, ആ ​സ​മു​ദാ​യ​ത്തെ വി​ല​കു​റ​ച്ചു കാ​ണു​ന്ന വി​ക​ല രാ​ഷ്‌​ട്രീ​യ​മാ​ണ് കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. മ​റ്റു ചി​ല​ർ​ക്ക് ത​ങ്ങ​ൾ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത ചാ​തു​ർ​വ​ർ​ണ്യ​മ​ല്ലേ താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്ത​ത് എ​ന്ന വ​ർ​ണ്യ​ത്തി​ലാ​ശ​ങ്ക. പ്ര​ത്യേ​കി​ച്ച്, കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ലി​ബാ​നു​മാ​യി ക​രാ​റു​ക​ളി​ലേ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ.

മ​റ്റൊ​രു ക​റു​ത്ത ഫ​ലി​തം​കൂ​ടി പ​റ​യാ​തെ വ​യ്യ. മ​ത​രാ​ഷ്‌​ട്ര​വാ​ദം അ​വ​ർ ഉ​പേ​ക്ഷി​ച്ചു എ​ന്ന​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ജ​മാ ഇ​ത്തെ ഇ​സ്‌​ലാ​മി​യെ​യും അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ദ​ള​മാ​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ​യും ചേ​ർ​ത്തു​നി​ർ​ത്തി തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്പോ​ഴാ​ണ്, ഇ​സ്‌​ലാ​മി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ർ​ക്കും ഇ​സ്‌​ലാ​മി​ക് റി​പ്പ​ബ്ലി​ക്കി​നെ ത​ള്ളി​പ്പ​റ​യാ​നാ​വി​ല്ലെ​ന്ന് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്.

ന​ബി​യെ ഇ​ത്തി​രി​യെ​ങ്കി​ലും സ്നേ​ഹി​ക്കു​ന്ന ഒ​രു സ​ത്യ​വി​ശ്വാ​സി​ക്കും അ​തി​നെ ത​ള്ളി​പ്പ​റ​യാ​നാ​വി​ല്ല​ത്രേ. മു​ന്പ് മ​റ്റൊ​രു വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​തു കേ​ട്ടാ​ൽ സം​ശ​യം തീ​രും. ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി ഒ​രി​ക്ക​ലും മ​ത​രാ​ഷ്‌​ട്ര​വാ​ദം അം​ഗീ​ക​രി​ക്കു​ന്നി​ല്ല, സ്ഥാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മി​ല്ല. മ​ത​രാ‌​ഷ്‌​ട്ര​മെ​ന്ന​തു പാ​ശ്ചാ​ത്യ ടെ​ർ​മി​നോ​ള​ജി​യാ​ണ്. ഞ​ങ്ങ​ളു​ടേ​ത് ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​മാ​ണ്.

ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്രം മ​ത​രാ​ഷ്‌​ട്ര​മ​ല്ല, അ​തൊ​രു ആ​ദ​ർ​ശാ​ധി​ഷ്ഠി​ത മാ​ന​വി​ക ബ​ഹു​സ്വ​ര രാ​ഷ്‌​ട്ര​മാ​ണ്! അ​താ​യ​ത്, ലോ​ക​സ​മാ​ധാ​ന​ത്തി​ന് ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റും വി​സ്മ​യ താ​ലി​ബാ​നും ബൊ​ക്കോ ഹ​റാ​മും ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും അ​സം​ഖ്യം ഇ​ത​ര​മ​ത ഘാ​ത​ക​സം​ഘ​ങ്ങ​ളും നെ​ഞ്ചേ​റ്റു​ന്ന മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡ് ലോ​ക​മെ​ങ്ങും ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​ത്തെ ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ഈ ​ആ​ശ​യ​ത്തെ​യാ​ണ് സി​പി​എം തോ​ളി​ൽ​നി​ന്നി​റ​ക്കി വ​ച്ച​പ്പോ​ഴേ കോ​ൺ​ഗ്ര​സ് ചാ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​സ്ഡി​പി​ഐ പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ സി​പി​എ​മ്മും വ​ള​ർ​ത്തു​ന്നു​ണ്ട്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​യും അ​തു​വ​ഴി ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​യെ​യും പോ​ഷി​പ്പി​ച്ച​തി​ൽ, ഇ​ന്ത്യ​യി​ലെ മ​തേ​ത​ര പാ​ര​ന്പ​ര്യം അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ പ​ങ്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കൂ​ടി ച​രി​ത്രം റ​ഫ​റ​ൻ​സാ​യി ന​ൽ​കും.

സ​ത്യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് ബി​ജെ​പി ഭ​ര​ണ​ത്തി​ൽ, പ​ത്തി​യൊ​തു​ക്കി ക​ഴി​യു​ക​യാ​ണ്. തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യി ഒ​പ്പി​ട്ട സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും വാ​യി​ച്ചു​നോ​ക്കി​യി​ട്ട്, ര​ഹ​സ്യ​മോ പ​ര​സ്യ​മോ ആ​യി​ട്ടു​ള്ള നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്തു​ന്ന​വ​രു​ടെ​യൊ​ക്കെ കൈ​ക​ളി​ൽ മ​തേ​ത​ര​ത്വം എ​ത്ര​കാ​ലം ഭ​ദ്ര​മാ​യി​രി​ക്കു​മെ​ന്ന് മ​തേ​ത​ര സ​മൂ​ഹം സ്വ​ന്തം മ​ക്ക​ളെ​യോ​ർ​ത്തെ​ങ്കി​ലും ചി​ന്തി​ക്ക​ണം.

ഇ​ന്ത്യ​യി​ലെ യ​ഥാ​ർ​ഥ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഇ​തു​പോ​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ കാ​ല​മി​ല്ല. ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​ലും അ​തു​കൊ​ണ്ടു പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ന്ന​തി​ലും ഒ​തു​ങ്ങു​ന്ന​ത​ല്ല മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണം. ചി​ല പാ​ർ​ട്ടി​ക​ൾ മ​ത​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യും മ​റ്റു ചി​ല​ർ വോ​ട്ടി​നു​വേ​ണ്ടി മ​ത​ഭ്രാ​ന്തു​ക​ളോ​ടൊ​ത്തു ശ​യി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്, മ​ത​രാ​ഷ്‌​ട്രം പി​റ​ക്കാ​തി​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ആ​വ​ശ്യ​മാ​ണ്.

നാം ​ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ക്രി​സ്ത്യാ​നി​ക​ളു​മൊ​ക്കെ വ​ർ​ഗീ​യ​ത​യി​ൽ ക​ക്ഷി​ചേ​രാ​ത്ത രാ​ഷ്‌​ട്രീ​യം പു​റ​ത്തെ​ടു​ക്ക​ണം. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടു​ള്ള ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​ണം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഒ​രു ത​മോ​ഗ​ർ​ത്ത​മാ​കു​ന്പോ​ൾ ഇ​ന്ത്യ അ​തി​ന്‍റെ മ​തേ​ത​ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​നി​ന്ന് ഒ​രി​ഞ്ചും മാ​റ​രു​ത്.

Editorial

  ബ​ജ​റ്റാ​യി; ഇ​നി പ്ര​ക​ട​ന​പ​ത്രി​ക

ഇ​തു​വ​രെ എ​ല്ലാ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ചെ​യ്തി​ട്ടു​ള്ള​തേ ഇ​ന്ന​ലെ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ചെ​യ്തി​ട്ടു​ള്ളു. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള ബ​ജ​റ്റ് ഇ​ദ്ദേ​ഹ​വും വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​ക്കി.

ദ​രി​ദ്ര​രെ പ​രി​ഗ​ണി​ച്ച്, നി​കു​തി​ഭാ​രം വ​ർ​ധി​പ്പി​ക്കാ​തെ, ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച്, ബി​രു​ദ​ത​ലം വ​രെ വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​ക്കി, വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച്, നേ​രി​യ​തെ​ങ്കി​ലും ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കു​പോ​ലും പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ച്ച് ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ്, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ മു​ന്നൊ​രു​ക്ക​മാ​യി.

അ​തു​കൊ​ണ്ട്, ന​ട​പ്പാ​ക്കി​യാ​ൽ സം​സ്ഥാ​ന​ത്തി​നു ഗു​ണ​ക​ര​മാ​യ ബ​ജ​റ്റാ​ണി​തെ​ന്നു പ​റ​യാം. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ തി​ക​ച്ചും സം​യ​മ​ന​ത്തോ​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ മ​ന്ത്രി​ക്കു ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്. കെ -​റെ​യി​ലി​നു പ​ക​ര​മാ​യു​ള്ള ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ റെ​യി​ൽ പാ​ത​യാ​ണ് ബ​ജ​റ്റി​ലെ വി​ക​സ​ന​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​ധാ​നം. പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 100 കോ​ടി വ​ക​യി​രു​ത്തു​ക​യും ചെ​യ്തു.

കെ-​റെ​യി​ൽ വ​രു​ത്തി​വ​ച്ച ക്ഷീ​ണം ഈ ​പ്ര​ഖ്യാ​പ​നം​കൊ​ണ്ടു മ​റി​ക​ട​ക്കാ​നാ​കു​മോ​യെ​ന്ന​റി​യി​ല്ല. ഇ. ​ശ്രീ​ധ​ര​ന്‍റെ മു​ൻ​കൈ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ വേ​ഗ​പാ​ത പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം. "ശ്രീ​ധ​ര​ൻ വേ​ഗ​പാ​ത'​യ്ക്ക് പൊ​ന്നാ​നി​യി​ൽ ഡി​എം​ആ​ർ​സി ഓ​ഫീ​സും തു​റ​ന്നി​ട്ടു​ണ്ട്. ആ​ർ​ആ​ർ​ടി​എ​സ് കേ​ര​ള​ത്തി​ൽ പ്രാ​യോ​ഗി​ക​മ​ല്ല​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തു.

അ​താ​യ​ത്, കെ-​റെ​യി​ൽ മു​ത​ൽ ആ​ർ​ആ​ർ​ടി​എ​സ് വ​രെ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രു​ക​യാ​ണ്; ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ദ്യ അ​ഞ്ചു ദി​വ​സം സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ന്ന​താ​ണ്. ജീ​വ​ന​ക്കാ​രെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വൈ​കി​പ്പോ​യെ​ന്ന അ​ഭി​പ്രാ​യം അ​വ​ർ​ക്കി​ട​യി​ലു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​നൊ​പ്പം ഡി​എ കു​ടി​ശി​ക ഉ​ള്‍​പ്പെ​ടെ ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള മെ​ഡി​സെ​പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. വ​രു​ന്ന സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണി​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി 1000 കോ​ടി​യും വ​ക​യി​രു​ത്തി. കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നു മാ​സം മു​ന്പ് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച​തു​കൊ​ണ്ട് ബ​ജ​റ്റി​ൽ അ​ധി​ക​വ​ർ​ധ​ന​യി​ല്ല. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ ന​വം​ബ​ർ മു​ത​ൽ കൊ​ടു​ത്തു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ന് 3,820 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു എ​ന്ന​ത് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

കാ​ര​ണം, ആ​ശ​മാ​രു​ടെ സ​മ​ര​ത്തെ സി​പി​എ​മ്മും സ​ർ​ക്കാ​രും ഒ​രു​പോ​ലെ അ​വ​ഹേ​ളി​ച്ച​തു കേ​ര​ളം ക​ണ്ട​താ​ണ്. സം​സ്ഥാ​ന​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് ഒ​രു വ​ർ​ഷ​ത്തോ​ളം ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ര​ണ്ടു ത​വ​ണ​യാ​യി 2000 രൂ​പ വ​ർ​ധി​പ്പി​ച്ചു. ബ​ജ​റ്റി​ൽ ആ​ശ​മാ​ർ​ക്കും അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സി​നും വേ​ത​നം 1000 രൂ​പ വീ​തം വ​ർ​ധി​പ്പി​ച്ചു.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ 26,125 ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് 14,500 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ പ്ല​സ് ടു ​വ​രെ നി​ല​വി​ലു​ള്ള സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ഇ​നി ബി​രു​ദ ത​ല​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.

പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന ഖ​ജ​നാ​വു​ള്ള കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​രി​ഹ​സി​ച്ച​ത്. 10 വ​ർ​ഷം ചെ​യ്യാ​തി​രു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നാ​ണു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് കേ​ര​ള ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മോ​ശം പ​ദ്ധ​തി​ച്ചെ​ല​വ് ന​ട​ത്തി​യ വ​ർ​ഷ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ക്ഷേ, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യെ മ​റി​ക​ട​ന്ന് സം​സ്ഥാ​നം വി​ജ​യ​ക​ര​മാ​യ ബ​ജ​റ്റ് പ്ര​ഖ്യാ​പി​ച്ചെ​ന്നും ബ​ജ​റ്റി​ൽ വി​ശ​ദാം​ശ​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ധ​ന​സ്ഥി​തി​യെ​ക്കു​റി​ച്ച് ഒ​രു ധ​വ​ള​പ​ത്ര​ത്തി​ന്‍റെ​പോ​ലും ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ധ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്.

ഏ​താ​യാ​ലും അ​വ​സാ​ന നാ​ളു​ക​ളി​ലു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മോ​യെ​ന്നും ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ റെ​യി​ൽ പാ​ത ഉ​ൾ​പ്പെ​ടെ ബ​ജ​റ്റി​ലെ പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​കു​മോ​യെ​ന്നും ഒ​രു​റ​പ്പു​മി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​മാ​ണ് ഇ​തേ​ക്കു​റി​ച്ചു പ​ഠി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യും ത​യാ​റാ​ക്കേ​ണ്ട​ത്. ര​ണ്ടും വി​ല​യി​രു​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​ബോ​ധ​മു​ള്ള കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക​റി​യാം.

Editorial

ട്രം​​പി​​ന്‍റെ വ​​ഴി​​മു​​ട​​ക്കി​​ന് മോ​​ദി​​യു​​ടെ ബൈ​​പാ​​സ്

ത​​ങ്ങ​​ൾ​​ക്കു​​ മാ​​ത്രം ലാ​​ഭ​​വും പ​​ങ്കാ​​ളി​​ക​​ൾ​​ക്കു ന​​ഷ്ട​​വു​​മു​​ണ്ടാ​​കു​​ന്ന വി​​ചി​​ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ൾ​​ക്കു കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കൊ​​ഴി​​ച്ചാ​​ൽ പൊ​​തു​​വെ രാ​​ജ്യ​​ത്തി​​നു ഗു​​ണ​​ക​​ര​​മാ​​ണ് ഇ​​ന്ത്യ-​​യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​ർ. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ താ​​ത്പ​​ര​​്യങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ കീ​​ഴ​​ട​​ങ്ങി​​യെ​​ന്നു പ​​റ​​ഞ്ഞ് സി​​പി​​എം ഇ​​തി​​നെ എ​​തി​​ർ​​ത്തി​​ട്ടു​​ണ്ട്. ചൈ​​ന​​യ്ക്കും റ​​ഷ്യ​​ക്കും എ​​തി​​ർ​​പ്പു​​ണ്ട്.

ഇ​​ന്ത്യ​​യും യൂ​​റോ​​പ്പു​​മാ​​യു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്ക​​രു​​തെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്ക് ആ​​ശ​​ങ്ക​​യും ത​​ന്നി​​ഷ്ട​​ക്കാ​​ര​​നാ​​യ ട്രം​​പി​​ന് രോ​​ഷ​​വും ഉ​​ണ്ടാ​​യേ​​ക്കാം. അ​​ത് അ​​വ​​രു​​ടെ കാ​​ര്യം. ക​​രാ​​റ​​നു​​സ​​രി​​ച്ച്, ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ 27 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന 99.5 ശ​​ത​​മാ​​നം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും നി​​കു​​തി കു​​റ​​യ്ക്കു​​ക​​യോ ഒ​​ഴി​​വാ​​ക്കു​​ക​​യോ ചെ​​യ്യും. അ​​തു​​പോ​​ലെ, ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന 97.5 ശ​​ത​​മാ​​ന​​ത്തി​​ന് ഇ​​ന്ത്യ​​യും ആ​​നു​​പാ​​തി​​ക​​മാ​​യ നി​​കു​​തി​​യി​​ള​​വു ന​​ൽ​​കും. ക​​യ​​റ്റു​​മ​​തി-​​പി​​ഴ തീ​​രു​​വ​​ക​​ൾ വ​​ർ​​ധി​​പ്പി​​ച്ച് മ​​റ്റു​​ള്ള​​വ​​രു​​ടെ വ​​ഴി​​മു​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ട്രം​​പി​​നോ​​ടു ത​​ർ​​ക്കി​​ച്ചു സ​​മ​​യം ക​​ള​​യാ​​തെ മോ​​ദി​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളും ബൈ​​പാ​​സ് തു​​റ​​ന്നി​​രി​​ക്കു​​ന്നു.

എ​​ല്ലാ വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ളു​​ടെ​​യും മാ​​താ​​വ് എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന പു​​തി​​യ ക​​രാ​​ർ, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ 27 രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും യൂ​​റോ​​പ്യ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ​​യും അം​​ഗീ​​കാ​​രം​​കൂ​​ടി ല​​ഭി​​ച്ചാ​​ൽ ഇ​​ക്കൊ​​ല്ലം അ​​വ​​സാ​​ന​​മോ അ​​ടു​​ത്ത വ​​ർ​​ഷം ആ​​ദ്യ​​മോ നി​​ല​​വി​​ൽ വ​​രും. യൂ​​റോ​​പ്യ​​ൻ കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ന്‍റോ​​ണി​​യോ കോ​​സ്റ്റ​​യും യൂ​​റോ​​പ്യ​​ൻ ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഉ​​ർ​​സു​​ല ഫോ​​ണ്‍ ദെ​​ർ ലെ​​യ്നു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ ഒ​​പ്പു​​വ​​ച്ച​​ത്.

ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സാ​​ധ​​ന​​ങ്ങ​​ൾ, ഓ​​ട്ടോ​​മോ​​ട്ടീ​​വ് ഘ​​ട​​ക​​ങ്ങ​​ൾ, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്, അ​​മേ​​രി​​ക്ക​​ൻ തീ​​രു​​വ​​യി​​ൽ കു​​ടു​​ങ്ങി​​യ തു​​ണി​​ത്ത​​ര​​ങ്ങ​​ൾ, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, തു​​ക​​ൽ വ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് യൂ​​റോ​​പ്പി​​ൽ വി​​പ​​ണി​​യു​​ണ്ടാ​​കും. ഇ​​ന്ത്യ​​ൻ ഐ​​ടി, സേ​​വ​​ന ക​​യ​​റ്റു​​മ​​തി​​ക്കും വി​​ദ​​ഗ്ധ തൊ​​ഴി​​ലു​​കാ​​രു​​ടെ കു​​ടി​​യേ​​റ്റ​​ത്തി​​നും ക​​രാ​​ർ സ​​ഹാ​​യ​​ക​​മാ​​കും.

സോ​​ളാ​​ർ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കും അ​​നു​​കൂ​​ല വി​​പ​​ണി ല​​ഭി​​ക്കും. അ​​മേ​​രി​​ക്ക​​യി​​ലെ​​യും ഇം​​ഗ്ല​​ണ്ടി​​ലെ​​യും വീ​​സ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ വ​​ഴി​​മു​​ട്ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കും യൂറോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ വ​​ർ​​ധി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​ന​​ച്ചെ​​ല​​വി​​ൽ ഗ​​ണ്യ​​മാ​​യ കു​​റ​​വു​​മു​​ണ്ടാ​​കും. മ​​റു​​വ​​ശ​​ത്ത്, യൂ​​റോ​​പ്യ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ കാ​​ന്പ​​സു​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​തോ​​ടെ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ നി​​ല​​വാ​​രം ഉ​​യ​​രു​​ക​​യും കു​​ടി​​യേ​​റ്റ ല​​ക്ഷ്യ​​മി​​ല്ലാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ തു​​ട​​രാ​​നാ​​കു​​ക​​യും ചെ​​യ്യും.

വി​​മാ​​നം, ഓ​​ട്ടോ​​മൊ​​ബൈ​​ൽ​​സ്, ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ മെ​​ഷി​​ന​​റി​​ക​​ൾ, മ​​ദ്യം, വൈ​​നു​​ക​​ൾ, പാ​​നീ​​യ​​ങ്ങ​​ൾ, കെ​​മി​​ക്ക​​ൽ​​സ്, വ​​ജ്ര​​ങ്ങ​​ൾ, ആ​​ഡം​​ബ​​രവ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ ബ്രാ​​ൻ​​ഡ​​ഡ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ യൂ​​റോ​​പ്പ് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ക്കും. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യി ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന ക​​രാ​​ർ എ​​ല്ലാം​​കൊ​​ണ്ടും തി​​ക​​ഞ്ഞ​​താ​​ണെ​​ന്ന​​ല്ല, അ​​ത് ന​​മ്മു​​ടെ ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് പ്ര​​ധാ​​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​​ദി അ​​തി​​നെ കൃ​​ത്യ​​മാ​​യി നി​​ർ​​വ​​ചി​​ച്ചി​​ട്ടു​​ണ്ട്. അ​​ര​​ക്ഷി​​ത​​ലോ​​ക​​ത്ത് സു​​ര​​ക്ഷി​​ത​​ത്വം ന​​ൽ​​കു​​ന്ന ഉ​​ട​​ന്പ​​ടികൂ​​ടി​​യാ​​ണ് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യു​​ള്ള ത​​ന്ത്ര​​പ​​ര​​മാ​​യ ബ​​ന്ധ​​മെ​​ന്ന് അ​​ദ്ദേ​​ഹം വി​​ശേ​​ഷി​​പ്പി​​ച്ച​​തി​​ൽ ക​​രാ​​റും അ​​തി​​ന്‍റെ അ​​ടി​​യ​​ന്ത​​ര​​ സാ​​ഹ​​ച​​ര്യ​​വും സാ​​ധ്യ​​ത​​യും വ്യ​​ക്ത​​മാ​​ണ്.

അ​​തേ​​സ​​മ​​യം, കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളെ ക​​രാ​​റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യേ​​ക്കി​​ല്ല എ​​ന്നു പ​​റ​​യു​​ന്പോ​​ൾ, ഇ​​ന്ത്യ​​യു​​ടെ സ​​ക​​ല പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​മു​​ള്ള പ​​രി​​ഹാ​​ര​​മ​​ല്ല ഈ ​​ഉ​​ട​​ന്പ​​ടി എ​​ന്നു ക​​രു​​തി​​യാ​​ൽ മ​​തി. മ​​റ്റു മേ​​ഖ​​ല​​ക​​ൾ​​ക്ക് ക​​രാ​​റി​​ലൂ​​ടെ വ​​ഴി തു​​റ​​ക്കു​​ന്പോ​​ൾ, ക​​ർ​​ഷ​​ക​​രോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത സ​​ർ​​ക്കാ​​ർ ആ​​ഭ്യ​​ന്ത​​ര​​മാ​​യി പ്ര​​ക​​ടി​​പ്പി​​ച്ചാ​​ൽ രാ​​ജ്യ​​ത്ത് സ​​മ​​ഗ്ര​​ മാ​​റ്റ​​മു​​ണ്ടാ​​കും. ത​​ങ്ങ​​ൾ​​ക്കു പ​​ങ്കി​​ല്ലാ​​ത്ത ഏ​​തൊ​​രു ക​​രാ​​റി​​നെ​​യും എ​​തി​​ർ​​ക്കു​​ന്ന​​ത് സി​​പി​​എ​​മ്മി​​ന്‍റെ ത​​ന​​ത്‌ രാ​​ഷ്‌​​ട്രീ​​യ​​മെ​​ന്നു നി​​രീ​​ക്ഷി​​ക്കാ​​മെ​​ങ്കി​​ലും, പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ബ​​ജ​​റ്റ്‌ സ​​മ്മേ​​ള​​ന​​ത്തി​​ൽ ക​​രാ​​ർ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ച​​ർ​​ച്ച​​യ്‌​​ക്ക്‌ ത​​യാ​​റാ​​വു​​ക​​യും വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി അം​​ഗീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണ്.

വ്യാ​​പാ​​ര​​ത്തി​​നു​​വേ​​ണ്ടി തു​​ട​​ങ്ങി​​യ ച​​ർ​​ച്ച​​യ്ക്ക് 18 വ​​ർ​​ഷ​​ത്തിനുശേ​​ഷം രാ​​ഷ്‌​​ട്രീ​​യം​​കൊ​​ണ്ട് ഒ​​പ്പി​​ടേ​​ണ്ടി​​വ​​ന്ന ച​​രി​​ത്ര​​മാ​​ണ് ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന്‍റേ​​ത്. 2007ൽ ​​ഡോ. മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ യൂ​​റോ​​പ്പു​​മാ​​യി തു​​ട​​ങ്ങി​​വ​​ച്ച ച​​ർ​​ച്ച​​ക​​ളാ​​ണ് 18 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഫ​​ല​​മ​​ണി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. 2013ൽ ​​സ്തം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം, 2022 ജൂ​​ണി​​ലാ​​ണു ച​​ർ​​ച്ച​​ക​​ൾ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച​​ത്. ട്രം​​പി​​ന്‍റെ അ​​ധി​​ക തീ​​രു​​വ​​ക​​ളു​​ടെ അ​​നി​​ശ്ചി​​താ​​വ​​സ്ഥ ഇ​​ന്ത്യ​​യു​​ടെ​​യും യൂ​​റോ​​പ്പി​​ന്‍റെ​​യും സാ​​ന്പ​​ത്തി​​ക​​രം​​ഗ​​ത്തെ ബാ​​ധി​​ച്ചി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രു​​പ​​ക്ഷേ, ഇ​​ത് ഇ​​ത്ര​​വേ​​ഗം ന​​ട​​പ്പാ​​കി​​ല്ലാ​​യി​​രു​​ന്നു.

അ​​മേ​​രി​​ക്ക​​യു​​ടെ പ​​ര​​ന്പ​​രാ​​ഗ​​ത ജ​​നാ​​ധി​​പ​​ത്യ പ്ര​​തി​​ബ​​ദ്ധ​​ത​​ മാ​​റ്റി​​വ​​ച്ച്, എ​​ല്ലാ ബ​​ന്ധ​​ങ്ങ​​ൾ​​ക്കും ലാ​​ഭ-​​ന​​ഷ്ട​​ങ്ങ​​ൾ​​കൊ​​ണ്ട് മാ​​ർ​​ക്കി​​ട്ട, വ്യാ​​പാ​​രി​​കൂ​​ടി​​യാ​​യ ട്രം​​പാ​​ണ് ഈ ​​ക​​രാ​​റി​​നെ രാ​​ഷ്‌​​ട്രീ​​യ ആ​​യു​​ധ​​മാ​​ക്കാ​​ൻ ഇ​​ന്ത്യ​​യെ​​യും യൂ​​റോ​​പ്പി​​നെ​​യും നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി​​യ​​ത്. എ​​ല്ലാ​​വ​​രും ഒ​​ന്നി​​ച്ചു വ​​ള​​രു​​ക എ​​ന്ന ന​​യ​​ത്തി​​ൽ​​നി​​ന്നു മാ​​റി അ​​പ​​രി​​ഷ്കൃ​​ത​​ ശൈ​​ലി​​യി​​ൽ അ​​മേ​​രി​​ക്ക ഒ​​ന്നാ​​മ​​ത് എ​​ന്ന പൊ​​ങ്ങ​​ച്ചം ഇ​​ത​​ര​​ രാ​​ഷ്‌​​ട്ര​​ങ്ങ​​ളെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന​​തി​​നു തു​​ല്യ​​മാ​​യി​​രു​​ന്നു. ആ ​​വെ​​ല്ലു​​വി​​ളി, ആ​​ഗോ​​ള ജി​​ഡി​​പി​​യു​​ടെ 25 ശ​​ത​​മാ​​ന​​വും ആ​​ഗോ​​ള വ്യാ​​പാ​​ര​​ത്തി​​ന്‍റെ മൂ​​ന്നി​​ലൊ​​ന്നും ഉ​​ൾ​​പ്പെ​​ടു​​ന്ന ക​​രാ​​റി​​ൽ ഒ​​പ്പി​​ട്ടു​​കൊ​​ണ്ട് ഇ​​ന്ത്യ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്നു.

ഇ​​തു സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​തി​​ബ​​ദ്ധ​​ത​​യോടെ​ പ്ര​​വ​​ർ​​ത്തി​​ച്ച യൂ​​റോ​​പ്പി​​ലെ എ​​ല്ലാ നേ​​താ​​ക്ക​​ൾ​​ക്കും ന​​ന്ദി പ​​റ​​യു​​ന്നതായി പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ക്സി​​ൽ കു​​റി​​ച്ചു. ഒ​​പ്പം, ച​​ർ​​ച്ച​​ക​​ൾ തു​​ട​​ങ്ങി​​വച്ച മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഡോ. ​​മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വരെയും, ച​​രി​​ത്ര​​പ​​ര​​മാ​​യ ഈ മു​​ഹൂ​​ർ​​ത്ത​​ത്തി​​ൽ രാ​​ജ്യ​​ത്തി​​നു മ​​റ​​ക്കാ​​നാ​​കി​​ല്ല.

Editorial

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ‘പാ​വം ക്രൂ​ര​ന്മാ​ർ’

ക​ൽ​പ്പ​റ്റ​യി​ൽ 16കാ​ര​നെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ച ഗു​ണ്ട​ക​ൾ​ക്കു കു​ട്ടി​ക​ളു​ടെ എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടോ? ആ ​ഭ​യാ​ന​ക​ദൃ​ശ്യം മു​ഴു​വ​ൻ കാ​ണാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും, പ്ര​ത്യേ​കി​ച്ച്, മ​ക്ക​ളു​ള്ള​വ​ർ​ക്കു സാ​ധ്യ​മ​ല്ല. ഈ ​അ​ക്ര​മി​സം​ഘ​ത്തി​നു നാ​ളെ കൊ​ല​യാ​ളി​സം​ഘ​മാ​കാ​നു​ള്ള ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാ​മു​ണ്ട്. പ​ക്ഷേ, ക​ൽ​പ്പ​റ്റ കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളൊ​ഴി​കെ ആ​ർ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ശി​ക്ഷ ഉ​പ​ദേ​ശ​ത്തി​ലും ന​ല്ല​ന​ട​പ്പി​ലും തീ​രും. അ​താ​യ​ത്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്. പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ര​ക​ൾ​ക്ക് ആ​രു​മി​ല്ല. അ​വ​രി​നി​യും ത​ല്ലു കൊ​ള്ളും, ചി​ല​പ്പോ​ൾ കൊ​ല്ല​പ്പെ​ടും.

ക​ൽ​പ്പ​റ്റ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ മു​ക്കും മൂ​ല​യും ഇ​ത്ത​രം കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഭ​രി​ച്ചു​തു​ട​ങ്ങി​യ​ത് സ​ർ​ക്കാ​രോ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളോ അ​റി​ഞ്ഞി​ട്ടി​ല്ല. കൊ​ടും​ക്രൂ​ര​രാ​യ ‘പൊ​ന്നു​മ​ക്ക​ളെ’​യും അ​വ​രെ ഇ​വ്വി​ധ​മാ​ക്കി അ​ഴി​ച്ചു​വി​ട്ട മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും വി​ട്ട​യ​യ്ക്കു​ന്പോ​ൾ, ഇ​ര​ക​ൾ അ​നീ​തി​ക്കി​ര​യാ​കു​ക​യാ​ണ്. ഈ ​ഏ​ർ​പ്പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. കു​റ്റ​കൃ​ത്യ​മു​ണ്ട്, കു​റ്റ​വാ​ളി​യി​ല്ല എ​ന്ന ദു​ര​വ​സ്ഥ മാ​റ​ണം.

ക​ഴി​ഞ്ഞ 21നു ​വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​നാ​ണ് ഫോ​ണി​ലൂ​ടെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 16കാ​ര​നെ ഇ​ടി​ച്ചും ച​വി​ട്ടി​യും വ​ടി​യൊ​ടി​യു​വോ​ളം ത​ല്ലി​യും വീ​ഴ്ത്തി​യ​ത്. ക്രൂ​ര​ത അ​തി​രു​ക​ട​ന്ന​പ്പോ​ൾ ദൃ​ശ്യം പ​ക​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന​യാ​ൾ മ​തി​യെ​ന്നു പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ക്കു മ​തി​യാ​യി​ല്ല. ഷൂ​സി​ട്ടു മു​ഖ​ത്തു ച​വി​ട്ടു​ന്ന​തും മ​ർ​ദി​ക്കു​ന്ന​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും കാ​ലു പി​ടി​പ്പി​ച്ചു മാ​പ്പു പ​റ​യി​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ലു​ണ്ട്. മാ​പ്പു പ​റ​യു​മ്പോ​ഴും മ​ർ​ദി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ൾ​ത​ന്നെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ ക​ൽ​പ്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ഫി ഒ​ഴി​കെ​യു​ള്ള മൂ​ന്നു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കും. സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച നാ​ഫി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ക്കു​ന്ന മ​റ്റൊ​രു ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മ​ർ​ദി​ക്കു​ന്ന​വ​ർ മാ​പ്പു പ​റ​യി​ക്കു​ന്ന​തി​നൊ​പ്പം ഹ​ല്ലേ​ലു​യ്യ​യും യേ​ശു​ക്രി​സ്തു​വി​ന്‍റെ നാ​മ​വു​മൊ​ക്കെ ഏ​റ്റു ചൊ​ല്ലി​ക്കു​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. കു​റ്റ​വാ​ളി​ക​ൾ​ക്കു മ​ത​പ​ര​മാ​യ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​തു കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​ല്ലെ​ങ്കി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്താ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു ദു​ർ​വ്യാ​ഖ്യാ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​രി​ൽ ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കാ​നാ​യി പൈ​ങ്ങോ​ട്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളും മ​റ്റൊ​രു സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന എ​യ്ഡ്പോ​സ്റ്റി​ലേ​ക്കു കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​യൊ​ലി​പ്പി​ച്ചു ക്ലാ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ, മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ടു. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി കേ​സെ​ടു​ത്തെ​ങ്കി​ലും ഇ​രു​കൂ​ട്ട​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ത​ന്നെ ദൃ​ശ്യം പു​റ​ത്തു​വി​ട്ട​തോ​ടെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ക്രൂ​ര​ത തി​രി​ച്ച​റി​ഞ്ഞ് വീ​ണ്ടും പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തു​കൊ​ണ്ടു മാ​ത്രം ചി​ല​തു ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നേ​യു​ള്ളൂ. സ്കൂ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ടാ​കെ കു​ട്ടി​ക്കു​റ്റ​വാ​ളി സം​ഘ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​മാ​യ മാ​താ​പി​താ​ക്ക​ളാ​ണ് പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ക​ൾ. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​യാ​തെ, കു​റ്റം ചെ​യ്യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വെ​ന്പ​ൽ​കൊ​ള്ളു​ന്ന പ​ക്വ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. ഇ​വ​രാ​രും മ​ർ​ദ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​ഘാ​ത​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നി​ല്ല.

കേ​ര​ളം അ​തി​ഗു​രു​ത​ര​മാ​യൊ​രു പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ത്തെ ചി​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ന​ട​ത്തി​യി​രു​ന്ന ഗു​ണ്ടാ​യി​സം മ​യ​ക്കു​മ​രു​ന്ന​ടി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. സ​ഹ​ജീ​വി​യെ ആ​ക്ര​മി​ക്കാ​ൻ ഇ​പ്പോ​ൾ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മി​ല്ല. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ വി​ദ്യാ​ല​യ​ങ്ങ​ളെ വ​ല​യം ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​ർ ഭീ​തി​യി​ലും നി​സ​ഹാ​യ​ത​യി​ലു​മാ​യി. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​പോ​ലും ഈ ​കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളെ നേ​രി​ടാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കും ഭ​യ​മാ​ണ്. ഇ​ത്ത​ര​ക്കാ​രെ പേ​ടി​ച്ച് ഉ​ത്സ​വ​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി. ചോ​ദ്യം​ചെ​യ്താ​ൽ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കും. മ​ക്ക​ളു​ടെ തോ​ന്ന്യാ​സ​ങ്ങ​ളെ നി​സാ​ര​മാ​യി ക​ണ്ട് അ​വ​ഗ​ണി​ച്ചി​രു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ഷ്‌​ട​മാ​യി.

അ​ധോ​ലോ​ക​ങ്ങ​ളെ ല​ജ്ജി​പ്പി​ക്കും വി​ധ​മു​ള്ള ക്രൂ​ര​ത​ക​ൾ​ക്കു മ​ടി​ക്കാ​ത്ത​വ​രെ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന പേ​രി​ൽ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​യേ​ണ്ട​താ​ണ്. രാ​ജ്യ​ത്തെ ന​ടു​ക്കി​യ ‘നി​ർ​ഭ​യ’ കൂ​ട്ട​മാ​ന​ഭം​ഗ-​കൊ​ല​പാ​ത​ക കേ​സി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ വി​ട്ട​യ​യ്ക്ക​രു​തെ​ന്ന ഹ​ർ​ജി​യു​മാ​യി 2015ൽ, ​ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ സ​മീ​പി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്, അ​യാ​ളെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്നെ​ന്നും പ​ക്ഷേ, നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന​പ്പു​റ​ത്തേ​ക്കു പോ​കാ​ൻ ത​ങ്ങ​ൾ​ക്കാ​കി​ല്ലെ​ന്നു​മാ​ണ്. വ​നി​താ ക​മ്മീ​ഷ​ന്‍റെ ഹ​ർ​ജി​യെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നു ബോ​ധി​പ്പി​ച്ച സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്, ആ​ദ്യം നി​യ​മം ഉ​ണ്ടാ​ക്കൂ എ​ന്നാ​ണ്.

വി​ഷ​യം വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. വി​ദ്യാ​ർ​ഥി​സം​ഘ​ട​നാ ഗു​ണ്ടാ​യി​സ ന്യാ​യീ​ക​ര​ണ​വും അ​ക്ര​മം കു​ത്തി​നി​റ​ച്ച പു​തു​ത​ല​മു​റ സി​നി​മ​ക​ളും പ​ക്വ​ത​യു​ള്ള​തും അ​ച്ച​ട​ക്ക​ത്തി​ൽ വ​ള​ർ​ന്ന​തു​മാ​യ കു​ട്ടി​ക​ളെ​പ്പോ​ലും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു പ​രി​ശോ​ധി​ക്ക​ണം. മ​നു​ഷ്യ​ർ ചോ​ര​യൊ​ലി​ച്ചും പേ​വി​ഷ​ബാ​ധ​യേ​റ്റും ന​ര​കി​ക്കു​ന്പോ​ൾ, അ​വ​രെ ക​ടി​ച്ചു​കു​ട​ഞ്ഞ നാ​യ്ക്ക​ൾ​ക്കു​വേ​ണ്ടി ക​ണ്ണീ​രൊ​ലി​പ്പി​ക്കു​ന്ന​വ​ർ, കേ​ര​ള​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തി​നു തു​ല്യ​മാ​ണ് സ്ഥി​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്.

അ​വ​ർ ച​വി​ട്ടി​ക്കൂ​ട്ടു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ഇ​ര​ക​ൾ​ക്കു നീ​തി​യി​ല്ല. അ​നീ​തി​യു​ടെ നൈ​യാ​മി​ക സം​ര​ക്ഷ​ണ​മാ​ണി​ത്. കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ളാ​ണ് കോ​ട​തി​ക​ളെ​യും നി​സ​ഹാ​യ​രാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് ക​ഠി​ന​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന​ല്ല, അ​വ​രു​ടെ സം​ഘ​ടി​ത​മാ​യ കൊ​ടും​ക്രൂ​ര​ത​ക​ൾ​ക്ക് പ്രാ​യ​ക്കു​റ​വി​ന്‍റെ ഇ​ള​വു ന​ൽ​കി ഇ​ര​ക​ളെ വീ​ണ്ടും ശി​ക്ഷി​ക്ക​രു​തെ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്. കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നു നാ​ട്ടു​കാ​രെ​ന്തു പി​ഴ​ച്ചു?

Editorial

പാ​ത്രം ക​ഴു​കു​ന്ന​തി​ലും രാ​ഷ്‌​ട്രീ​യ​മു​ണ്ട്; ഉ​ണ്ടാ​ക​ണം

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി പാ​ത്രം ക​ഴു​കി​യ​ത് പി​ആ​ർ വ​ർ​ക്കാ​ണോ തെ​ര​ഞ്ഞെ​ടു​പ്പ് അ​ഭ്യാ​സ​മാ​ണോ എ​ന്ന​തൊ​ക്കെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ ച​ർ​ച്ച​ചെ​യ്തു​കൊ​ള്ള​ട്ടെ. പ​ക്ഷേ കേ​ര​ളം, പ്ര​ത്യേ​കി​ച്ചും പു​രു​ഷ​ന്മാ​ർ ഇ​നി​യും കൈ​വ​രി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു അ​ടി​സ്ഥാ​ന​മാ​ന്യ​ത​യെ അ​തു ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

അ​വ​ന​വ​ന്‍റെ ഉ​ച്ഛി​ഷ്ട​മു​ള്ള പാ​ത്രം മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ടു ക​ഴു​കി​ക്കു​ന്ന​വ​ർ​ക്ക് അ​സ​മ​ത്വ​ത്തി​ന്‍റെ ക​റ ക​ഴു​കി​ക്ക​ള​യാ​ൻ ഇ​തൊ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ക്കാ​വു​ന്ന​താ​ണ്. ബേ​ബി പാ​ത്രം ക​ഴു​കി​യ​തി​ന്‍റെ പേ​രി​ൽ എ​ൽ​ഡി​എ​ഫി​നു വോ​ട്ടു കി​ട്ടു​മോ​യെ​ന്ന​താ​ണ് മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ ആ​ശ​ങ്ക​യെ​ങ്കി​ൽ, മ​ല​യാ​ളി​യു​ടെ ന​ന്പ​ർ വ​ൺ വീ​ര​വാ​ദ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ഇ​ങ്ങ​നെ മ​റ​ഞ്ഞി​രി​ക്കു​ന്ന അ​സം​ഖ്യം മാ​ലി​ന്യ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി അ​വ​ർ​ക്കും വോ​ട്ടു പി​ടി​ക്കാ​വു​ന്ന​താ​ണ്. പാ​ത്രം ക​ഴു​കു​ന്ന​തി​ലും രാ​ഷ്‌​ട്രീ​യ​മു​ണ്ട്; ഉ​ണ്ടാ​ക​ണം.

സി​പി​എം ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​യ ബേ​ബി​ക്ക് നൗ​ഷാ​ദ് എ​ന്ന​യാ​ളു​ടെ അ​ഴീ​ക്കോ​ട്ടെ വീ​ട്ടി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം. ഭ​ക്ഷ​ണം ക​ഴി​ച്ച് പാ​ത്ര​വു​മാ​യി എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ വീ​ട്ടു​കാ​ർ ത​ട​ഞ്ഞെ​ങ്കി​ലും പാ​ത്രം സ്വ​ന്ത​മാ​യി ക​ഴു​കു​ന്ന​താ​ണ് ത​ന്‍റെ ശീ​ല​മെ​ന്നു​പ​റ​ഞ്ഞ് അ​ദ്ദേ​ഹം ത​നി​യെ ചെ​യ്തു.

അ​തു​കേ​ട്ട​പ്പോ​ള്‍ എ​തി​ര്‍​ത്തി​ല്ലെ​ന്നും ബ​ഹു​മാ​നം തോ​ന്നി​യെ​ന്നു​മാ​ണ് വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്. ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കാ​ര്യം, അ​ദ്ദേ​ഹം പാ​ത്രം ക​ഴു​കി​യ​തോ​ടെ പി​ന്നാ​ലെ എ​ഴു​ന്നേ​റ്റ മ​റ്റു​ള്ള​വ​രും അ​തു​ത​ന്നെ ചെ​യ്തു എ​ന്ന​താ​ണ്. പ്ര​ധാ​ന വ്യ​ക്തി​ക​ളു​ടെ ചെ​യ്തി​ക​ളെ മ​റ്റു​ള്ള​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കും. സ്ത്രീ​ക​ൾ പാ​ത്രം ക​ഴു​കു​ന്ന​ത് മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​രും ശ്ര​ദ്ധി​ക്കു​ക​യോ അ​തി​ലെ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത ഉ​ള്ള​താ​യി ക​രു​തു​ക​യോ ഇ​ല്ല.

പ​ക്ഷേ, കു​ടും​ബ​നാ​ഥ​ൻ അ​തു ചെ​യ്യു​ന്പോ​ൾ മ​ക്ക​ൾ അ​തു ശ്ര​ദ്ധി​ക്കു​ക മാ​ത്ര​മ​ല്ല, അ​നു​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്യും. ഭ​ക്ഷ​ണ​ബാ​ക്കി​യു​ള്ള പാ​ത്ര​ങ്ങ​ൾ വീ​ട്ടി​ലെ സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി ഉ​പേ​ക്ഷി​ച്ചു​പോ​കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴു​മു​ള്ള​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ൽ ഇ​തൊ​രു വാ​ർ​ത്ത​യാ​യ​ത്.

വീ​ട്ടി​ലാ​യാ​ലും പാ​ര്‍​ട്ടി ഓ​ഫീ​സി​ലാ​യാ​ലും ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കു​ന്ന എ​ത്ര നേ​താ​ക്ക​ളു​ണ്ടാ​കും‍? എ​ത്ര പാ​ർ​ട്ടി​ക്കാ​രെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​യാ​നാ​കും? ഇ​തേ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ക​മ​ന്‍റു​ക​ളി​ലൊ​ന്ന്, “അ​ച്ഛ​ന്‍ മു​റ്റ​മ​ടി​ച്ചാ​ലും അ​മ്മ മു​റ്റ​മ​ടി​ച്ചാ​ലും ഏ​ട്ട​ന്‍ മു​റ്റ​മ​ടി​ച്ചാ​ലും ചൂ​ല് പി​ണ​ങ്ങി​ല്ലാ’’ എ​ന്ന ഒ​ന്നാം ക്ലാ​സ് പാ​ഠ​ത്തി​ലെ വ​രി​ക​ളാ​ണ്. സ​മ​ത്വ​ത്തി​ന്‍റെ വി​ട്ടു​പോ​യ ഭാ​ഗ​ങ്ങ​ൾ പൂ​രി​പ്പി​ക്കാ​ൻ ഈ ​ച​ർ​ച്ച നി​മി​ത്ത​മാ​ക്കാ​വു​ന്ന​താ​ണ്.

പാ​ത്രം ക​ഴു​കു​ന്നി​ട​ത്ത്, ശൗ​ചാ​ല​യം വൃ​ത്തി​യാ​ക്കു​ന്നി​ട​ത്ത്, മു​റ്റ​മ​ടി​ക്കു​ന്നി​ട​ത്ത്, തു​ണി അ​ല​ക്കു​ന്നി​ട​ത്ത്, പാ​ച​കം ചെ​യ്യു​ന്നി​ട​ത്ത്... കാ​ണാ​താ​യ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്ര​യും​വേ​ഗം ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ശു​ചി​ത്വം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, തു​ല്യ​ത, യ​ഥാ​ർ​ഥ സ്ത്രീ​ശ​ക്തീ​ക​ര​ണം, പ​ര​സ്പ​ര​ബ​ഹു​മാ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് പ​ഠി​ക്കേ​ണ്ട​ത്.

ഉ​ച്ച​ഭ​ക്ഷ​ണ പാ​ത്ര​ങ്ങ​ൾ മു​ന്പ് കു​ട്ടി​ക​ൾ​ത​ന്നെ സ്കൂ​ളു​ക​ളി​ൽ ക​ഴു​കു​ന്ന സ​ന്പ്ര​ദാ​യ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ന്നു വീ​ട്ടി​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​തു ചെ​യ്യി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ട് അ​തൊ​രു ശീ​ല​മാ​യി​ല്ല. ഇ​പ്പോ​ൾ ജ​ല​ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി പ​ല സ്കൂ​ളു​ക​ളും അ​ത് അ​നു​വ​ദി​ക്കു​ന്നി​ല്ല. പ​ക്ഷേ, വീ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​തു ക​ഴു​കി​ക്കു​ന്ന​തി​ൽ ചി​ല മാ​താ​പി​താ​ക്ക​ളെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​ർ, നാ​ളെ അ​തു ചെ​യ്യി​ല്ല.

ന​മ്മു​ടെ സ​മ​ഗ്ര​ഗു​ണ​മേ​ന്മാ​വി​ദ്യാ​ഭ്യാ​സം പാ​ഠ​ങ്ങ​ളി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും ഒ​തു​ങ്ങി​പ്പോ​യി. ജ​പ്പാ​നി​ൽ രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​രി​പ്പ്, പു​റ​ത്ത് വി​ദ്യാ​ർ​ഥി​യു​ടെ പേ​രെ​ഴു​തി​യ ബോ​ക്സി​ൽ വ​യ്ക്ക​ണം. ക്ലാ​സി​ൽ വേ​റെ ചെ​രി​പ്പാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ചെ​രി​പ്പ് സൂ​ക്ഷി​ക്കു​ന്ന പെ​ട്ടി വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ശു​ചി​യാ​ക്ക​ണം.

ഓ​രോ ദി​വ​സ​വും ക്ലാ​സ് മു​റി വൃ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ചെ​റി​യ ക്ലാ​സി​ലെ കു​ട്ടി​ക​ളും വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത്. വീ​ട്ടി​ലും ഇ​തി​നു തു​ട​ർ​ച്ച​യു​ണ്ട്. ആ​രു ക​ണ്ടാ​ലും ഇ​ല്ലെ​ങ്കി​ലും അ​വ​ർ മാ​ലി​ന്യം വ​ലി​ച്ചെ​റി​യി​ല്ല. ലോ​ക​ക​പ്പി​ൽ ഉ​ൾ​പ്പെ​ടെ ത​ങ്ങ​ളു​ടെ ടീം ​വി​ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നു​മു​ന്പ് ജ​പ്പാ​ൻ​കാ​ർ പ​രി​സ​ര​മെ​ല്ലാം വൃ​ത്തി​യാ​ക്കു​ന്ന കാ​ഴ്ച നി​ര​വ​ധി​ത​വ​ണ ലോ​കം ക​ണ്ടു.

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഉ​ൾ​പ്പെ​ടെ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും യാ​ത്ര​ചെ​യ്യു​ന്ന നാം ​മാ​ലി​ന്യ​മു​ക്ത​മാ​യ തെ​രു​വു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളു​മൊ​ക്കെ ക​ണ്ട് കോ​രി​ത്ത​രി​ക്കാ​റു​ണ്ട്. പ​ക്ഷേ, ഒ​ന്നും അ​നു​ക​രി​ക്കാ​റി​ല്ല. വി​ദ്യാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ഒ​രു​പോ​ലെ പ​രി​ശീ​ലി​പ്പി​ച്ചാ​ലേ പു​തി​യ ത​ല​മു​റ പൗ​ര​സ​മ​ത്വ​ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ർ​ന്നു​വ​രൂ.

പാ​ത്രം​ക​ഴു​ക​ലി​ലേ​ക്കു തി​രി​ച്ചു​വ​ന്നാ​ൽ, വീ​ടു​ക​ളി​ൽ മാ​ത്ര​മ​ല്ല, ഹോ​ട്ട​ലു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മൊ​ക്കെ അ​വ​ന​വ​ന്‍റെ പാ​ത്ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ക​ഴു​കി​ക്കു​ന്ന സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ച്ചേ പ​റ്റൂ. കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും മാ​ത്ര​മേ ഒ​ഴി​വാ​ക്കേ​ണ്ട​തു​ള്ളു. വീ​ട്ടി​ൽ​പോ​ലും പാ​ത്രം ക​ഴു​കാ​ത്ത​വ​ർ​ക്കു പൊ​തു​ഇ​ട​ങ്ങ​ളി​ൽ അ​തു ചി​ന്തി​ക്കാ​നാ​യെ​ന്നു​വ​രി​ല്ല.

അ​തു ന​മ്മു​ടെ പൊ​തു​ബോ​ധ വൈ​ക​ല്യ​മാ​ണ്. തി​രു​ത്താ​വു​ന്ന​തേ​യു​ള്ളു. സ്വ​ന്തം ഉ​ച്ഛി​ഷ്ടം നി​റ​ഞ്ഞ പാ​ത്രം നാം ​വൃ​ത്തി​യാ​ക്കാ​ത്തി​ട​ത്തൊ​ക്കെ സാ​ന്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി​ക്കാ​ർ അ​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന ഏ​തോ ഒ​രാ​ൾ ന​മു​ക്കു​വേ​ണ്ടി അ​തു ചെ​യ്യു​ന്നു​ണ്ട്. വീ​ട്ടി​ലും പൊ​തു​സ്ഥ​ല​ത്തു​മൊ​ക്കെ അ​വ​ർ ക​രി​പു​ര​ണ്ടു​നി​ൽ​ക്കു​ന്നു. അ​വ​രോ​ടാ​ണ് നാം ​ന​വോ​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​ത്.

ആ​രു ക​ഴു​കി​യാ​ലും പാ​ത്രം പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ, ആ​രു മു​റ്റ​മ​ടി​ച്ചാ​ലും ചൂ​ലു പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ, ആ​രു വൃ​ത്തി​യാ​ക്കി​യാ​ലും ശൗ​ചാ​ല​യം പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ, ആ​രു പാ​ച​കം ചെ​യ്താ​ലും ഭ​ക്ഷ​ണം പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ ന​മ്മ​ളെ​ന്തി​നാ​ണ് എ​ല്ലാ​യി​ട​ത്തും അ​തു ചി​ല​രെ​മാ​ത്രം ഏ​ൽ​പ്പി​ച്ച​ത്? ആ ​ചി​ല​രെ നാം ​തു​ല്യ​രാ​യി കാ​ണാ​തി​രു​ന്ന​തു​കൊ​ണ്ട്.

തി​രി​ച്ച​റി​യാ​തെ​പോ​യ അ​നീ​തി​യാ​ണെ​ങ്കി​ൽ ഇ​ന്നു​ത​ന്നെ തി​രു​ത്താം. പാ​ത്ര​ത്തി​ലെ അ​ഴു​ക്കി​നൊ​പ്പം ന​മ്മു​ടെ ദുഃ​ശീ​ല​ങ്ങ​ൾ​കൊ​ണ്ടു ക്ലാ​വ് പി​ടി​ച്ച ബോ​ധ​വും ശു​ദ്ധി​യാ​ക​ട്ടെ.

Editorial

കു​​​​ര​​​​യ്ക്കു​​​​ന്ന സം​​​​ര​​​​ക്ഷ​​​​ക​​​​രും ക​​​​ടി​​​​ക്കു​​​​ന്ന നാ​​​​യ്ക്ക​​ളും

മ​​​​നു​​​​ഷ്യ​​​​രെ ‍ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളും പെ​​​​റ്റു​​​​പെ​​​​രു​​​​കു​​​​ന്പോ​​​​ൾ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ഒ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​പ്പോ​​​​ഴും അ​​​​തി​​​​നു മാ​​​​റ്റ​​​​മി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​ന്ത്യ​​​​യി​​​​ലെ ഫൈ​​​​വ് സ്റ്റാ​​​​ർ മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളും അ​​​​വ​​​​യു​​​​ടെ നാ​​​​ട​​​​ൻ പ​​​​തി​​​​പ്പു​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ല. പ​​​​ക്ഷേ, നി​​​​രു​​​​പ​​​​ദ്ര​​​​വ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​ടി​​​​നെ​​​​യും കോ​​​​ഴി​​​​യെ​​​​യു​​​​മൊ​​​​ക്കെ കൊ​​​​ന്ന് രു​​​​ചി​​​​യോ​​​​ടെ അ​​​​ക​​​​ത്താ​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്. ഈ ​​​​കാ​​​​പ​​​​ട്യ​​​​ത്തി​​​​നു വാ​​​​ലാ​​​​ട്ടി ​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ. നാ​​​​യവ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി​​​​യും പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി.

വി​​​​ഷ​​​​യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ധി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​വ​​​​ചി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ശ​​​​ക്ത​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചാ​​​​ടി​​​​വീ​​​​ണ മേനക ഗാ​​​​ന്ധി​​​​യോ​​​​ട്, കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് മ​​​​ഹാ​​​​മ​​​​ന​​​​സ്ക​​​​ത​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി. തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ച്ചു. ഇ​​​​നി 28നാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്, ശാ​​​​പ​​​​മാ​​​​യി മാ​​​​റി​​​​യ ഈ ​​​​ഭ​​​​ര​​​​ണ​​​​പ​​​​രാ​​​​ജ​​​​യ​​​​ത്തെ കൂ​​​​ട്ടി​​​​ല​​​​ട​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ!

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ റം​​​​ദ​​​​റെ​​​​ഡ്ഡി​​​​യി​​​​ൽ നൂ​​​​റു തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്നെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കേ​​​​സ് കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ ചെ​​​​റു​​​​വി​​​​ര​​​​ല​​​​ന​​​​ക്കി​​​​ല്ല. 25 വ​​​​ർ​​​​ഷ​​​​മാ​​​​യി നാ​​​​യ്ക്ക​​​​ളു​​​​ടെ വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട്. കോ​​​​ടി​​​​ക​​​​ൾ മു​​​​ടി​​​​പ്പി​​​​ച്ച​​​​തും വാ​​​​ക്സി​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ കോ​​​​ടാ​​​​നു​​​​കോ​​​​ടി രൂ​​​​പ കൊ​​​​യ്ത​​​​തു​​​​മ​​​​ല്ലാ​​​​തെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ഒ​​​​രു ഗു​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ബി​​​​സി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​ പി​​​​ടി​​​​ച്ചാ​​​​ണ് കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളും വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. നി​​​​യ​​​​മം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ൽ വി​​​​ധി​​​​ക​​​​ൾ ഒ​​​​തു​​​​ങ്ങി. ഇ​​​​തി​​​​ലും ദു​​​​ര​​​​ന്ത​​​​മാ​​​​ണ് 1972ലെ ​​​​വ​​​​നം-​​​​വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​ർ ദാ​​​​രു​​​​ണ​​​​മാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല ത​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടും, 55 വ​​​​ർ​​​​ഷ​​​​മാ​​​​യി ഈ ​​​​നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​ള്ള​​​​തു പ​​​​റ​​​​ഞ്ഞാ​​​​ൽ, ജാ​​​​ഥ​​​​യും പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​മ​​​​ല്ലാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി വ​​​​ലി​​​​യ ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കറി​​​​യി​​​​ല്ല ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​തം. നേ​​​​താ​​​​ക്ക​​​​ളോ​​​​ടു കാ​​​​ര്യം പ​​​​റ​​​​യാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും അ​​​​ണി​​​​ക​​​​ൾ​​​​ക്കും ക​​​​ഴി​​​​വു​​​​മി​​​​ല്ല.
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 27 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധമു​​​​ക്ത​​​​മാ​​​​യ ജ​​​​പ്പാ​​​​നി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ ഷെ​​​​ല്‍​ട്ട​​​​റു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 50,000 നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും കൊ​​​​ല്ലു​​​​ന്നു​​​​ണ്ട്. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ 2023ൽ ​​​​പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി കൊ​​​​ടു​​​​ത്തു; ദ​​​​യാ​​​​വ​​​​ധം ത​​​​ന്നെ. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ സം​​​​ര​​​​ക്ഷ​​​​ണ​​​​നി​​​​യ​​​​മം അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മെ​​​​ന്നു ക​​​​ണ്ട് 2021 മു​​​​ത​​​​ൽ കൂ​​​​ട്ട ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലെ 40 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​വ​​​​ർ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക അ​​​​ല്ലെ​​​​ങ്കി​​​​ൽ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്താ​​​​ൻ 2024ൽ ​​​​തു​​​​ർ​​​​ക്കി​​​​യും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബ്രി​​​​ട്ട​​​​നി​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്, ചി​​​​ല​​​​യി​​​​ട​​​​ത്ത് പി​​​​ടി​​​​കൂ​​​​ടി എ​​​​ട്ടു​​​​ദ​​​​ിവസ​​​​ത്തി​​​​ന​​​​കം ഉ​​​​ട​​​​മ വ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്യും.

സ്പെ​​​​യി​​​​നി​​​​നും പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​നു​​​​മൊ​​​​പ്പം 2030ൽ ​​​​ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന മൊ​​​​റോ​​​​ക്കോ​​​​യും മ​​​​റ്റെ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ 30 ല​​​​ക്ഷം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ല്ലാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​യ്ക്കു നി​​​​ർ​​​​ത്തി. അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചു​​​​ കൊ​​​​ന്നാ​​​​ണ് തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​ത്. സ്പെ​​​​യി​​​​ൻ, നെ​​​​തർ​​​​ല​​​​ൻ​​​​ഡ്സ്, ഫ്രാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ തെ​​​​രു​​​​വി​​​​ൽ അ​​​​ല​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​ന്ത്യ​​​​ക്ക് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യി​​​​ല്ല, കൊ​​​​ല്ലാ​​​​നൊ​​​​ട്ടു സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യു​​​​മി​​​​ല്ല; ജ​​​​നം അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ള്ള​​​​ണം. നാ​​​​യ്ക്ക​​​​ള്‍ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി പെ​​​​രു​​​​കി​​​​യ​​​​തി​​​​നാ​​​​ല്‍ എ​​​​ബി​​​​സി പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്നും പെ​​​​ട്ടെ​​​​ന്നു കൂ​​​​ട്ടി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യോ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യോ വേ​​​​ണ​​​​മെ​​​​ന്നു​​മാ​​​​ണ് വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ന്‍ വെ​​​​റ്റ​​​​റി​​​​ന​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​ക്ഷേ, വി​​​​ദ​​​​ഗ്ധ​​​​ര​​​​ല്ല, ഇ​​​​വി​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് വ​​​​ക​​​​തി​​​​രി​​​​വി​​​​ല്ലാ​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​രും മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളു​​​​മാ​​​​യി​​​​പ്പോ​​​​യി.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​മൂ​​​​ലം 118 പേ​​​​ർ മ​​​​രി​​​​ച്ചെ​​​​ന്നാ​​​​ണ് ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ ക​​​​ണ​​​​ക്ക്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ ഇ​​​​തി​​​​ന്‍റെ പ​​​​തി​​​​ന്മ​​​​ട​​​​ങ്ങാ​​​​ണ്. ആ​​​​റു കോ​​​​ടി​​​​യോ​​​​ളം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ള്ള​​​​ത്. ദി​​​​വ​​​​സ​​​​വും ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ന്നു. നാ​​​​യ​​​​്ക്ക​​​​ൾ പെ​​​​രു​​​​കു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ര​​​​ണ​​​​ഭീ​​​​തി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ഒ​​​​ന്നാം മോ​​​​ദി സ​​​​ര്‍​ക്കാ​​​​രില്‍ മേ​​​​നകാ​​ ഗാ​​​​ന്ധി മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​കൂ​​​​ടി​​​​യു​​​​ള്ള മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്. കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ​​​​യും വ​​​​ര​​​​ച്ച​​​​വ​​​​ര​​​​യി​​​​ൽ നി​​​​ർ​​​​ത്താ​​​​ൻ അ​​​​വ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ങ്കി​​​​ലും തി​​​​രി​​​​ച്ച​​​​ടി കി​​​​ട്ടി​​​​യ​​​​ത്. ആ​​​ടി​​​നെ​​​യും കോ​​​ഴി​​​യെ​​​യും പാ​​​ച​​​കം ചെ​​​യ്തു രു​​​ചി​​​യോ​​​ടെ ശാ​​​പ്പി​​​ടു​​​ന്ന വീ​​​ഡി​​​യോ ഇ​​​ട്ടി​​​ട്ട്, തെ​​​രു​​​വു​​​നാ​​​യ്ക്കൾക്കുവേ​​​ണ്ടി ക​​​ര​​​യു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളെ​​​യും ക​​​ണ്ടു. ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​ഹ​​​സ​​​ന​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​യേ​​റ്റ് സെ​​​​ല്ലു​​​​ക​​​​ളി​​​​ൽ ഒ​​​​രു തു​​​​ള്ളി വെ​​​​ള്ളം കു​​​​ടി​​​​ക്കാ​​​​ൻ​​​​പോ​​​​ലും ആ​​​​കാ​​​​തെ ന​​​​ര​​​​കി​​​​ച്ചു മ​​​​രി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും കാ​​​​ണാ​​​​തെ, തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ക​​​​ണ്ണീ​​​​രൊ​​​​ഴു​​​​ക്കു​​​​ക​​​​യും ക​​​​വി​​​​ത​​​​യെ​​​​ഴു​​​​തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വർ​​​​ക്കും അ​​​​വ​​​​രെ പേ​​​​ടി​​​​ച്ചു വാ​​​​ലാ​​​​ട്ടു​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ൾ​​​​ക്കും ചി​​​​കി​​​​ത്സ​​​​യാ​​​​ണ് ആ​​​​വ​​​​ശ്യം. സു​​​​പ്രീം​​​​കോ​​​​ട​​​​തി മ​​​​രു​​​​ന്നു കൊ​​​​ടു​​​​ക്കു​​​​മോ​​​​യെ​​​​ന്നാ​​​​ണ് രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Editorial

ചാ​ണ​കം തീ​റ്റി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തെ തി​ന്ന​രു​ത്

ബി​ജെ​പി സ​ർ​ക്കാ​രു​ക​ളു​ടെ മൗ​ന​മു​ദ്രി​ത സ​മ്മ​ത​പ​ത്ര​വു​മാ​യി അ​ഴി​ഞ്ഞാ​ടു​ന്ന രാ​ജ്യ​വി​രു​ദ്ധ​ർ ഒ​ഡീ​ഷ​യി​ലെ ഒ​രു ക്രൈ​സ്ത​വ​നെ ചാ​ണ​കം തീ​റ്റി​ച്ച് ‘ജ​യ് ശ്രീ​റാം’ വി​ളി​ക​ളോ​ടെ മ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​തി​വു​പോ​ലെ ഇ​ന്ദ്ര​പ്ര​സ്ഥം അ​തി​ശൈ​ത്യ​ത്തി​ലാ​ണ്; ശി​ശി​ര​ത്തി​ന്‍റെ​യ​ല്ല, വ​ർ​ഗീ​യ നി​ഷ്ക്രി​യ​ത​യു​ടെ.

24 മ​ണി​ക്കൂ​ർ​പോ​ലും വേ​ണ്ട, ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് ഈ ​വ​ർ​ഗീ​യ​വാ​ദി​ക​ളെ നി​ല​യ്ക്കു നി​ർ​ത്താ​ൻ. പ​ക്ഷേ, ചെ​യ്യി​ല്ല. അ​താ​ണു ധ്രു​വീ​ക​ര​ണ രാ​ഷ്‌​ട്രീ​യം! ഇ​ത​ര മ​ത​സ്ഥ​രെ വി​സ​ർ​ജ്യം തീ​റ്റി​ക്കു​ന്ന​തി​നോ​ളം അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്ന ഈ ​വ​ർ​ഗീ​യ മ​ഹാ​മാ​രി കേ​ര​ള​ത്തെ​യും തി​ന്ന​രു​ത്; ജാ​ഗ്ര​ത​യു​ണ്ടാ​ക​ണം. ഒ​ഡീ​ഷ​യി​ലെ ധെ​ൻ​ക​നാ​ൽ ജി​ല്ല​യി​ലെ പാ​ർ​ജാം​ഗ് ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലി​നു ന​ട​ന്ന സം​ഭ​വം തി​ങ്ക​ളാ​ഴ്ച​യാ​ണു പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വീ​ട്ടി​ൽ പ്രാ​ർ​ഥ​നാ​യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​കി​നെ അ​വ​ർ ആ​ക്ര​മി​ച്ച​ത്. ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി എ​ത്തി​യ നാ​ൽ​പ്പ​തം​ഗ ബ​ജ്‌​രം​ഗ്ദ​ൾ സം​ഘ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പാ​സ്റ്റ​റു​ടെ ഭാ​ര്യ വ​ന്ദ​ന പ​റ​ഞ്ഞ​ത്. അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹ​ത്തെ​യും ഗ്രാ​മ​ത്തി​ൽ ആ​കെ​യു​ള്ള ഏ​ഴു ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യും ത​ല്ലി​ച്ച​ത​ച്ചു.

പാ​സ്റ്റ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​രു​പ്പു​മാ​ല അ​ണി​യി​ച്ച് ര​ണ്ടു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ​യും മ​ക്ക​ളും തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി. കേ​ണ​പേ​ക്ഷി​ച്ചി​ട്ടും പോ​ലീ​സ് സ​ഹാ​യ​ത്തി​നു ത​യാ​റാ​യ​ത് ര​ണ്ടു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ്. പോ​ലീ​സു​മാ​യി ഭാ​ര്യ എ​ത്തി​യ​പ്പോ​ൾ ഗ്രാ​മ​ത്തി​ലെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ൽ പാ​സ്റ്റ​റെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി ഇ​രു​ന്പു​ക​ന്പി​കൊ​ണ്ട് ബ​ന്ധി​ച്ചി​രു​ന്നു.

മു​റി​വു​ക​ളി​ൽ​നി​ന്നു ര​ക്തം വാ​ർ​ന്നു​കൊ​ണ്ടി​രി​ക്കെ അ​ദ്ദേ​ഹ​ത്തെ ചാ​ണ​കം തീ​റ്റി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​വ​ർ ‘ജ​യ് ശ്രീ​റാം’ ഏ​റ്റു​ചൊ​ല്ലാ​ൻ നി​ർ​ബ​ന്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​ട്ടും ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഏ​റെ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ലാ​ണ് കേ​സു​പോ​ലും എ​ടു​ത്ത​ത്. അ​തേ​സ​മ​യം, മ​ത​പ​രി​വ​ർ​ത്ത​നം ഉ​ന്ന​യി​ച്ച് പാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

ഏ​തു ഹി​ന്ദു​ത്വ സം​ഘ​ട​ന​യ്ക്കും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ബി​ജെ​പി സ​ർ​ക്കാ​രു​ക​ളു​ടെ ആ​ല​യി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​മാ​ണ് പാ​സ്റ്റ​റെ ചാ​ണ​കം തീ​റ്റി​ക്കാ​ൻ ബ​ജ്‌​രം​ഗ​ദ​ൾ എ​ന്ന ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ത്തി​നു ധൈ​ര്യം പ​ക​ർ​ന്ന​ത്. ഗ്രാ​മ​ത്തി​ലു​ള്ള ചി​ല​രും ഇ​തി​ൽ പ​ങ്കെ​ടു​ത്തു.

വ​ർ​ഗീ​യ​ഭ്രാ​ന്ത് മ​നു​ഷ്യ​രെ എ​ത്ര വേ​ഗ​മാ​ണ് മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത​വ​രാ​ക്കു​ന്ന​ത്! ഒ​രു മു​ദ്രാ​വാ​ക്യം​കൊ​ണ്ട് എ​ത്ര ക്രൂ​ര​മാ​യാ​ണ് അ​ത് അ​യ​ൽ​ക്കാ​രെ​യും അ​ന്യ​രാ​ക്കു​ന്ന​ത്! വെ​റു​തെ സം​ഭ​വി​ക്കു​ന്ന​ത​ല്ല. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും അ​തി​ൽ 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു​മാ​യി​രു​ന്ന ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബ് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ആ ​പ്ര​സം​ഗ​ക​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് ത​ങ്ങ​ൾ വ​ള​ർ​ത്തി​യ വ​ർ​ഗീ​യ​വാ​ദി​ക​ളോ​ട് ‘മാ ​നി​ഷാ​ദ’ എ​ന്നു പ​റ​യാ​നാ​കു​ന്ന​ത്! യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ, ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്നും പ​റ​യു​ന്നു. ആ​രെ​ങ്കി​ലും ന​ടു​ങ്ങി​യോ ഈ ​മ​തേ​ത​ര രാ​ജ്യ​ത്ത്? ന​മ്മു​ടെ പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നു​പോ​ലും തോ​ന്നു​ന്നി​ല്ല.

വ​ർ​ഗീ​യ​മ​ന​സു​ക​ളെ ഒ​രു​ക്കു​ന്ന​ത് വി​ഷം വ​മി​പ്പി​ക്കു​ന്ന പ്ര​സം​ഗ​ക​ല​ക​ളാ​ണ്. അ​വ ത​ട​യാ​ൻ​പോ​ലും ശേ​ഷി​യി​ല്ലാ​ത്ത​വ​രാ​ണ് കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത അ​നു​വ​ദി​ക്കി​ല്ലെ​ന്നു വീ​ര​വാ​ദം പ​റ​യു​ന്ന​ത്. പാ​സ്റ്റ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു ചാ​ണ​കം തീ​റ്റി​ച്ച ഗ്രാ​മ​ത്തി​ൽ ആ​കെ ഏ​ഴു ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. വീ​ടു​ക​ൾ ക​ത്തി​ക്കു​മെ​ന്ന ബ​ജ്‌​രം​ഗ്ദ​ൾ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​വ​രെ​ല്ലാം മ​റ്റു ഗ്രാ​മ​ങ്ങ​ളി​ലെ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്.

ആ​രു​ടേ​താ​ണ് ഈ ​ഇ​ന്ത്യ? ​ഒ​രു​ത്ത​ര​മേ​യു​ള്ളു; ന​മ്മു​ടേ​താ​ണ്. മ​തേ​ത​ര സ​മൂ​ഹം ഉ​റ​ങ്ങു​ന്പോ​ഴാ​ണ് വ​ർ​ഗീ​യ​ത ക​ള്ള​പ്ര​മാ​ണ​മു​ണ്ടാ​ക്കി രാ​ജ്യ​ത്തെ ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ത്ര അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ൽ ഭ​രി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ത​ങ്ങ​ളു​ടെ അ​ല​സ​ത​യ്ക്കും പ​ങ്കു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം തി​രി​ച്ച​റി​യ​ണം. കോ​ട​തി​ക​ളെ ഭ​ര​ണ​ഘ​ട​ന​കൊ​ണ്ട് വി​ളി​ച്ചു​ണ​ർ​ത്ത​ണം.

ചാ​ണ​കം വെ​റും വി​സ​ർ​ജ്യ​മാ​ണ്; അ​തു​പ​യോ​ഗി​ച്ച് ഒ​രു സം​സ്കാ​ര​ത്തെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ക്കാ​ൻ മ​ത​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ രോ​ഗാ​ണു​വാ​ഹ​ക​രെ അ​നു​വ​ദി​ക്ക​രു​ത്. കേ​ര​ളം മു​ന്നി​ലി​റ​ങ്ങ​ണം.

Editorial

വി​ദ്വേ​ഷ​ര​ഥ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ന​ടു​ത്തോ ?

സ്ഫോ​ട​നാ​ത്മ​ക​മാ​യ വാ​ർ​ത്ത​ക​ൾ നി​ർ​വി​കാ​ര​മാ​യി, ചി​ല​പ്പോ​ൾ ഒ​രു ചാ​യ ഊ​തി​ക്കു​ടി​ച്ചു​കൊ​ണ്ട് ആ​സ്വ​ദി​ച്ചു വാ​യി​ക്കാ​നോ കേ​ൾ​ക്കാ​നോ ക​ഴി​യു​ന്നി​ട​ത്തേ​ക്ക് നാം ​പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ത്ത​രം വാ​ർ​ത്ത​ക​ളി​ൽ ഒ​ന്ന് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റേ​താ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്നു.

88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ര​ണ്ടാ​മ​ത്തെ വാ​ർ​ത്ത യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റേ​താ​ണ്. ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്തു ദൃ​ശ്യ​മാ​യി​രു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ത​ല​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ എ​വി​ടെ എ​ന്ന യാ​ന്ത്രി​ക ചോ​ദ്യ​ത്തി​നൊ​പ്പം പ്ര​തി​പ​ക്ഷ​ങ്ങ​ൾ, മാ​ധ്യ​മ​ങ്ങ​ൾ, കോ​ട​തി​ക​ൾ, മ​ത​നേ​തൃ​ത്വ​ങ്ങ​ൾ, മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​ക്കെ എ​വി​ടെ​യെ​ന്ന നി​രാ​ശാ​ഭ​രി​ത​മാ​യ ചോ​ദ്യ​വും ഉ​യ​രു​ന്നു. മു​ക​ളി​ൽ പ​റ​ഞ്ഞ ര​ണ്ടു വാ​ർ​ത്ത​ക​ളും പ​ര​സ്പ​ര​ബ​ന്ധി​ത​മാ​ണ്. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളും ഭ​ര​ണ​കൂ​ട നി​ഷ്ക്രി​യ​ത​യു​മാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും കാ​ര​ണം.

2025ൽ 1,318 ​വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 2024ലെ 1,165 ​സം​ഭ​വ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 13 ശ​ത​മാ​നം വ​ർ​ധ​ന. 2023ലെ 668 ​സം​ഭ​വ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 97 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന. 2024 മു​ത​ൽ മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ 12 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ക്രി​സ്ത്യാ​നി​ക​ൾ​ക്കെ​തി​രാ​യ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം 41 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന.

88 ശ​ത​മാ​ന​വും, അ​താ​യ​ത് 1,318 വി​ദ്വേ​ഷ​പ്ര​സം​ഗ സം​ഭ​വ​ങ്ങ​ളി​ൽ 1,164 എ​ണ്ണ​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. ഹി​ന്ദു​ത്വ സം​ഘ​ട​നാ-​രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും അ​വി​ശ്വ​സ്ത​രും ദേ​ശ​വി​രു​ദ്ധ​രും അ​പ​ക​ട​കാ​രി​ക​ളും ജ​ന​സം​ഖ്യാ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​വ​രു​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ, ഭ​യ​പ്പെ​ടു​ത്തു​ന്ന ആ​ഖ്യാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​ത്ത​രം ആ​ഖ്യാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പൊ​തു​ച​ർ​ച്ച​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ദേ​ശ​സു​ര​ക്ഷ​യു​ടെ​യും മു​ഖ്യ പ്ര​മേ​യ​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി ഒ​ന്നാ​മ​തും വി​എ​ച്ച്പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പ്ര​വീ​ൺ തെ​ഗാ​ഡി​യ ര​ണ്ടാ​മ​തു​മു​ണ്ട്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥു​മൊ​ക്കെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ലെ​ങ്കി​ലും, പ്ര​സം​ഗ​ത്തെ വി​ദ്വേ​ഷ​ക​ല​യാ​ക്കി​യ​വ​ർ കേ​ര​ള​ത്തി​ലും എ​ത്ര സ്വ​ത​ന്ത്ര​രാ​ണ്!

വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ന​മ്മെ എ​വി​ടെ​യെ​ത്തി​ക്കു​മെ​ന്ന​തി​ന്‍റെ സൂ​ച​ക​മാ​ണ് ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ട്. ഹോ​ളോ​കോ​സ്റ്റ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​യം റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് 7.5 ശ​ത​മാ​നം സാ​ധ്യ​ത​യു​ണ്ട്. വം​ശം, മ​തം, രാ​ഷ്‌​ട്രീ​യം, ഭൂ​മി​ശാ​സ്ത്രം എ​ന്നി​വ സാ​യു​ധ​സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു കാ​ര​ണ​മാ​കാം. കൂ​ട്ട​ക്കൊ​ല​ക​ള്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള 168 രാ​ജ്യ​ങ്ങ​ളി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

മ്യാ​ന്‍​മ​ര്‍, ചാ​ഡ്, സു​ഡാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ൽ. 2014 മു​ത​ല്‍ മ്യൂ​സി​യം ഇ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​റ​ക്കു​ന്നു​ണ്ട്. മ്യാ​ന്‍​മ​റി​ല്‍ രോ​ഹിം​ഗ്യ​ക​ള്‍​ക്കെ​തി​രാ​യ വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ചും ദ​ക്ഷി​ണ സു​ഡാ​നി​ലെ​യും എ​ത്യോ​പ്യ​യി​ലെ​യും കൂ​ട്ട​ക്കൊ​ല​ക​ളെ​ക്കു​റി​ച്ചും മു​ന്ന​റി​യി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും പ​ക്ഷേ, അ​വ​യ്‌​ക്കെ​തി​രേ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

കൂ​ട്ട​ക്കൊ​ല​ക​ള്‍ ത​ട​യു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​ഘ​ട​ന​ക​ളെ​യും സ​ഹാ​യി​ക്കു​ക​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​ര്‍ ലോ​റ​ന്‍​സ് വൂ​ച്ച​ര്‍ ആ​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. യൂ​റോ​പ്പി​ലെ ഹോ​ളോ​കോ​സ്റ്റ് ത​ട​യാ​മാ​യി​രു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ വൂ​ച്ച​ര്‍, മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യും നേ​ര​ത്തേ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും പ​റ​ഞ്ഞു.

വി​ദ്വേ​ഷ​പ്ര​ചാ​ര​ണം വെ​റു​തെ സം​ഭ​വി​ക്കു​ന്ന​ത​ല്ല. അ​തി​നൊ​രു ല​ക്ഷ്യ​മു​ണ്ട്. അ​ത് അ​ധി​കാ​രം നേ​ട​ലി​ൽ തു​ട​ങ്ങി, അ​ധി​കാ​രം നി​ല​നി​ർ​ത്ത​ലും കൂ​ട്ട​ക്കൊ​ല​ക​ളും വം​ശ​ഹ​ത്യ​ക​ളും പി​ന്നി​ട്ട് മ​ത​രാ​ഷ്‌​ട്ര​ത്തെ വ​രെ ല​ക്ഷ്യം വ​യ്ക്കു​ന്ന ഭൂ​രി​പ​ക്ഷ പ്ര​ലോ​ഭ​ന​ങ്ങ​ൾ നി​റ​ച്ച ര​ഥ​മാ​ണ്. മു​ക​ളി​ൽ പ​റ​ഞ്ഞ ര​ണ്ടു റി​പ്പോ​ർ​ട്ടു​ക​ളും ഈ ​സാ​ധ്യ​ത​ക​ൾ ഊ​ന്നി​പ്പ​റ​യു​ന്ന​താ​ണ്.

ഹി​റ്റ്‌​ല​ർ കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​ന്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു വ​ള​രെ മു​ന്പ് വി​ദ്വേ​ഷ​പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. ആ​ര്യ​ന്മാ​രു​ടെ വം​ശ​ശു​ദ്ധി​യും ഇ​ത​ര​വം​ശ വി​ദ്വേ​ഷ​വും കു​ത്തി​നി​റ​ച്ച മ​യി​ൻ കാം​ഫ് 1925ൽ ​പു​റ​ത്തി​റ​ക്കി. ആ ​വം​ശീ​യ വി​ചാ​ര​ധാ​ര​യി​ൽ​നി​ന്നാ​ണ് നാ​സി പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി​യ​ത്. യ​ഹൂ​ദ​ർ ശ​ത്രു​ക്ക​ളാ​ണെ​ന്നും രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും സ്ഥാ​പി​ച്ചു.

ജ​ന​പി​ന്തു​ണ​യ്ക്കാ​യി അ​വ​ർ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ക​യും ത​ത്സ​മ​യം വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. നു​ണ​ക​ൾ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു സ​ത്യ​മാ​ക്കാ​ൻ ശ്ര​മി​ച്ച, പ്ര​ചാ​ര​ണ മ​ന്ത്രി ജോ​സ​ഫ് ഗീ​ബ​ൽ​സി​ന്‍റെ ത​ന്ത്ര​മാ​ണ് ഇ​ന്നും പ​ല​രും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​റു​പ്പി​ന്‍റെ പ്ര​വാ​ഹ​ങ്ങ​ളാ​യി​രു​ന്നു നാ​സി​ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളെ​ല്ലാം.

പി​ന്നീ​ടു​ണ്ടാ​യ​തു ച​രി​ത്ര​മാ​ണ്. ഇ​ന്ത്യ​യി​ൽ അ​തു സം​ഭ​വി​ക്കു​മോ​യെ​ന്ന​ല്ല, അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ​പോ​ലും സൃ​ഷ്ടി​ക്കി​ല്ലെ​ന്നാ​ണ് നാം ​ഉ​റ​പ്പാ​ക്കേ​ണ്ട​ത്. രാ​ജ്യ​മൊ​ട്ടാ​കെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ൾ, പ്ര​തി​രോ​ധം പ്ര​സ്താ​വ​ന​ക​ളി​ലൊ​തു​ക്ക​രു​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്പോ​ൾ ത​ന്നെ, അ​ധി​കാ​ര​ത്തി​ലി​രു​ന്ന് അ​വ​ർ ന​ട​ത്തു​ന്ന വി​ദ്വേ​ഷ​വ്യാ​പ​ന​ത്തെ എ​ങ്ങ​നെ ത​ട​യാ​നാ​കു​മെ​ന്ന് രാ​ജ്യം ഒ​ന്നി​ച്ചി​രു​ന്നു ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​യി​ലെ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ളൊ​ക്കെ നി​സാ​ര​മാ​ണെ​ന്നു വ​രു​ത്താ​ൻ, വി​ദേ​ശ​ത്തെ ഇ​സ്‌​ലാ​മി​ക തീ​വ്രാ​ദ​ത്തെ നോ​ക്കാ​ൻ പ​റ​യു​ന്ന വ​ർ​ഗീ​യ പോ​ഷ​ക​സം​ഘ​ട​ന​ക​ളെ - ന്യൂ​ന​പ​ക്ഷ വി​ലാ​സ​ത്തി​ലു​ള്ള​താ​ണെ​ങ്കി​ലും - വി​ശ്വ​സി​ക്ക​രു​ത്. ഒ​രു ഭ്രാ​ന്തി​നെ മ​റ്റൊ​ന്നു​കൊ​ണ്ടു ത​ട​യാ​നാ​കി​ല്ല. ഭ​ര​ണ​ഘ​ട​ന​യെ​യും കോ​ട​തി​ക​ളെ​യും ആ​ശ്ര​യി​ക്ക​ണം. വ​ർ​ഗീ​യ-​ആ​രാ​ധ​നാ​ല​യ വി​ധി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ന്തി​മ​പ​രി​ഹാ​ര സാ​ധ്യ​ത​ക​ളെ കൈ​വെ​ടി​യ​രു​ത്.

പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ന്യൂ​ന​പ​ക്ഷ മ​ത​നേ​തൃ​ത്വ​വും നി​യ​മ​വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന സ്ഥി​രം നി​രീ​ക്ഷ​ണ-​നി​യ​മ​പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ന് വി​ദ്വേ​ഷ​ര​ഥ​ങ്ങ​ൾ ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ന്പോ​ഴെ​ങ്കി​ലും നാം ​ത​യാ​റാ​ക​ണം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വം​ശ​വെ​റി​ക്കെ​തി​രേ പൊ​രു​തി​യ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ വാ​ക്കു​ക​ൾ ക​രു​ത്തു​റ്റ​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തു​മാ​ണ്.

“തൊ​ലി​നി​റ​ത്തി​ന്‍റെ​യോ മ​ത​ത്തി​ന്‍റെ​യോ പേ​രി​ൽ മ​റ്റൊ​രാ​ളെ വെ​റു​ത്തു​കൊ​ണ്ട് ആ​രും ജ​നി​ക്കു​ന്നി​ല്ല. വെ​റു​ക്കാ​ൻ നാം ​പി​ന്നീ​ടു പ​ഠി​ക്കു​ക​യാ​ണ്. വെ​റു​ക്കാ​ൻ പ​ഠി​പ്പി​ക്കാ​മെ​ങ്കി​ൽ സ്നേ​ഹി​ക്കാ​നും പ​ഠി​പ്പി​ക്കാം. കാ​ര​ണം, സ്നേ​ഹം അ​തി​ന്‍റെ വി​പ​രീ​ത​ത്തേ​ക്കാ​ൾ സ്വാ​ഭാ​വി​ക​മാ​യി മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ലേ​ക്ക് വ​രു​ന്നു.” ശ​രി​യാ​ണ്, വി​ദ്വേ​ഷം പ​ഠി​പ്പി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​യി​ൽ ധാ​രാ​ള​മു​ണ്ട്.

പ​ക്ഷേ, അ​തി​ലേ​റെ​പ്പേ​ർ സ്നേ​ഹം പ​ഠി​പ്പി​ക്കാ​തെ, വി​ദ്വേ​ഷ​വി​ദ്യാ​ല​യ​ങ്ങ​ളെ ത​ട​യാ​തെ, നി​യ​മ​പ​രി​ഹാ​ര​ത്തി​നു മു​തി​രാ​തെ നി​ഷ്ക്രി​യ​രാ​യി​രി​ക്കു​ന്നു. കു​റ്റ​ക്കാ​ർ അ​വ​ർ മാ​ത്ര​മ​ല്ല.

Editorial

റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി മ​ൻ കി ​ബാ​ത് വേ​ണ്ട

 ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ചി​ല ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നു​ണ്ടെ​ന്നു വ​രു​ത്താ​നെ​ങ്കി​ലും സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത് ആ​ശാ​വ​ഹ​മാ​ണ്. പ​ക്ഷേ, ദു​രൂ​ഹ​ത വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​മ്മീ​ഷ​ന്‍റെ ഒ​രു ശി​പാ​ർ​ശ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​കാം ‘സ​ൺ​ഡേ​ സ്കൂ​ൾ ക്ഷേ​മ​നി​ധി’ എ​ന്ന ആ​ശ​യം പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​നു​വ​രി 16ന​കം അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ​ക്ഷേ, ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ, അ​വ്യ​ക്ത​ത​യു​ടെ ഇ​രു​ട്ടി​ലും ദു​ർ​വ്യാ​ഖ്യാ​ന​ സാ​ധ്യ​ത​ക​ളു​ടെ മ​ഴ​യി​ലും നി​ന്ന് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ തീ​രു​മാ​നം. കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ ഈ ​നി​ല​പാ​ട് ക്രി​യാ​ത്മ​ക മ​നോ​ഭാ​വ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളു​ക​യും വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​താ​ര്യ​ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ക​യും വേ​ണം. ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത്.

2020 ന​വം​ബ​ർ അ​ഞ്ചി​ന് നി​യോ​ഗി​ക്കു​ക​യും 2023 മേ​യി​ൽ അ​ന്തി​മ​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത ജ​സ്റ്റീസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​ണ് നാം ​ഇ​പ്പോ​ഴും ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നാ​ണ് ക​മ്മീ​ഷ​ൻ ശ്ര​മി​ച്ച​തെ​ങ്കി​ലും ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ ശേ​ഷ​വും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​ള്ള​ട​ക്കം സ​ർ​ക്കാ​രി​ന​റി​യാം; ക്രൈ​സ്ത​വ​ർ​ക്കോ പൊ​തു​സ​മൂ​ഹ​ത്തി​നോ അ​റി​യ​ത്തു​മി​ല്ല.

എ​ന്നി​ട്ടും വ​രൂ, അ​ഭി​പ്രാ​യം പ​റ​യൂ എ​ന്നു നി​ർ​ബ​ന്ധി​ക്കു​ന്ന​ത് വി​ചി​ത്ര ​ന​ട​പ​ടി​യാ​ണ്. അ​തി​ലേ​റെ വി​ചി​ത്ര​മാ​ണ്, റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞെ​ന്നും ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കു​മെ​ന്നു​മു​ള്ള അ​റി​യി​പ്പ്. മ​റു​വ​ശം കേ​ൾ​ക്കാ​നു​ള്ള വി​മു​ഖ​ത​യെ സൂ​ചി​പ്പി​ക്കു​ന്ന ‘മ​ൻ കി ​ബാ​ത്’​ക​ളു​ടെ പ​തി​പ്പു​ക​ളാ​ണി​ത്. സ​ൺ​ഡേ സ്കൂ​ൾ ക്ഷേ​മ​നി​ധി പ​ദ്ധ​തി​യു​ടെ ഘ​ട​ന​യോ ഉ​ള്ള​ട​ക്ക​മോ ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​റി​യാ​ത്ത ഒ​ന്നി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ക അ​സാ​ധ്യ​മാ​ണെ​ന്നും കെ​സി​ബി​സി ഡെ​പ‍്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​തോ​മ​സ് ത​റ​യി​ലി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ത്ത​രു​ണ​ത്തി​ലാ​ണ്. ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൗ​തു​ക​വ​സ്തു​ക്ക​ൾ​കൊ​ണ്ട് ചെ​ക്ക് പ​റ​യു​ന്ന​ത് സ്വീ​കാ​ര്യ​മ​ല്ല.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 29നു ​ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യു​ടെ ന​ട​പ്പാ​ക്ക​ൽ എ​ന്ന നി​ല​യി​ൽ സ​ൺ​ഡേ​ സ്കൂ​ൾ ക്ഷേ​മ​നി​ധി എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്. നി​ല​വി​ലു​ള്ള മ​ദ്ര​സ ക്ഷേ​മ​നി​ധി​യു​ടെ വി​ജ്ഞാ​പ​നം അ​യ​ച്ചു ന​ൽ​കി​യ​ശേ​ഷം അ​തി​ന്‍റെ അ​ധ്യാ​യം ആ​റി​ലെ (ഖ​ണ്ഡി​ക 17 - 27) ക്ഷേ​മ​നി​ധി അ​നു​കൂ​ല്യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ജ​നു​വ​രി 16ന​കം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ്, സ​ഭ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചെ​ന്ന​പോ​ലെ നി​ർ​ദി​ഷ്ട ക്ഷേ​മ​നി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക്രൈ​സ്ത​വ​ർ​ക്ക് അ​റി​യി​ല്ല. മ​താ​ധ്യാ​പ​ക​രെ​ക്കു​റി​ച്ചു​ള്ള നി​ർ​വ​ച​നം, അം​ഗ​ത്വം, പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്, ഭ​ര​ണ​സം​വി​ധാ​നം, സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചൊ​ക്കെ ദു​രൂ​ഹ​ത​യാ​ണ്. പി​ന്നെ​ങ്ങ​നെ​യാ​ണ് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്? ര​ണ്ടാ​മ​ത്തെ കാ​ര്യം, ക​ത്തോ​ലി​ക്കാ​ സ​ഭ​യി​ലെ വി​ശ്വാ​സപ​രി​ശീ​ല​നം ഒ​രു ജോ​ലി​യോ തൊ​ഴി​ലോ ആ​യി സ​ഭ ക​രു​തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വേ​ത​ന​മോ പാ​രി​തോ​ഷി​ക​മോ സ്വീ​ക​രി​ക്കു​ന്നു​മി​ല്ല.

സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ ദൗ​ത്യ​ത്തി​ൽ പൂ​ർ​ണ​മ​ന​സോ​ടെ പ​ങ്കാ​ളി​ക​ളാ​കു​ന്ന പ്രേ​ഷി​ത​രാ​ണ് മ​താ​ധ്യാ​പ​ക​ർ. മ​ത​പ​ഠ​നം, മ​ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ഉ​ത്ത​ര​വാ​ദി​ത്വമായ​തി​നാ​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന സ​ഭാ​ നി​ല​പാ​ട് മ​തേ​ത​ര സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​തകൂ​ടി​യാ​ണ്. ഇ​ക്കാ​ര്യം കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ങ്കി​ൽ​പോ​ലും പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​യ​ണം. അ​തൊ​ക്കെ ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് തി​ടു​ക്ക​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ക്ഷേ​മ​നി​ധി ന​ട​പ്പാ​ക്ക​രു​ത്.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മപ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​നു മി​ണ്ടാ​ട്ട​മി​ല്ല. ദ​യ​വാ​യി ആ​ദ്യം ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടൂ. സ​ഭ​ക​ൾ​ക്ക് അ​തൊ​ന്നു വാ​യി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും ഇ​ത്തി​രി സ​മ​യം അ​നു​വ​ദി​ക്കൂ. റി​പ്പോ​ർ​ട്ടി​ലെ 328 ശി​പാ​ർ​ശ​ക​ളി​ൽ 220 ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച​ത്.

പ​ക്ഷേ, അ​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക്രൈ​സ്ത​വ​ർ​ക്കു​പോ​ലും ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. എ​ന്തൊ​ര​വ​സ്ഥ​യാ​ണി​ത്! റി​പ്പോ​ർ​ട്ടും പു​റ​ത്തു​വി​ടു​ന്നി​ല്ല. എ​ത്ര ദു​രൂ​ഹ​മാ​ണി​ത്! സ​ർ​ക്കാ​ർ ആ​രെ​യോ ഭ​യ​പ്പെ​ടു​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യെ​യോ മ​തേ​ത​ര​ത്വ​ത്തെ​യോ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​രു മ​ത​നി​യ​മ​മോ ആ​നു​കൂ​ല്യ​മോ ക്രൈ​സ്ത​വ​ർ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നി​ല​പാ​ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ഒ​രി​ക്ക​ൽ​കൂ​ടി ഓ​ർ​മി​പ്പി​ക്കു​ന്നു. ക്ഷേ​മ​നി​ധി​യാ​യാ​ലും നൊ​ബേ​ൽ സ​മ്മാ​ന​മാ​യാ​ലും അ​ർ​ഹ​ത​യി​ല്ലാ​ത്ത​തൊ​ന്നും ക്രൈ​സ്ത​വ​ർ കൈ​പ്പ​റ്റു​ക​യു​മി​ല്ല.

Editorial

താ​ജു​ദ്ദീ​ന്‍റേ​ത് അ​റ​ബി​ക്ക​ഥ​യ​ല്ല

താ​ജു​ദ്ദീ​ൻ എ​ന്ന നി​ര​പ​രാ​ധി​യെ ക​ള്ള​നാ​ക്കി അ​ധി​ക്ഷേ​പി​ച്ച്, ജ​യി​ലി​ലി​ട്ട്, വി​ദേ​ശ​ത്തെ ജോ​ലി​യും ന​ഷ്‌​ട​പ്പെ​ടു​ത്തി​യ ക​ഥ വാ​യി​ച്ച മ​ല​യാ​ളി​ക​ളി​ൽ പ​ല​രും ഇ​ന്ന​ലെ ചി​ന്തി​ച്ച​ത്, ഏ​തെ​ങ്കി​ലും ഒ​രു രാ​ത്രി​യോ പ​ക​ലോ ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നും പോ​ലീ​സ് കൈ ​കാ​ണി​ക്കു​മോ എ​ന്നാ​ണ്. യ​ഥാ​ർ​ഥ ക​ള്ള​ൻ പി​ടി​യി​ലാ​യ​തോ​ടെ കോ​ട​തി​യി​ലെ​ത്തി​യ താ​ജു​ദ്ദീ​നു ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ൻ വി​ധി​യു​ണ്ടാ​യി.

കേ​ട്ടാ​ൽ അ​തി​ശ​യോ​ക്തി ക​ല​ർ​ന്നൊ​രു അ​റ​ബി​ക്ക​ഥ​യെ​ന്നു തോ​ന്നു​മെ​ങ്കി​ലും പോ​ലീ​സു​കാ​രു​ടെ എ​ഫ്ഐ​ആ​റി​ൽ​നി​ന്നെ​ടു​ത്തൊ​രു ത​ല​ശേ​രി​ക്ക​ഥ​യാ​ണി​ത്. പ​ക്ഷേ, പോ​ലീ​സു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ എ​പ്പോ​ഴും നി​ര​പ​രാ​ധി​ക​ൾ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. എ​ല്ലാ​വ​രും കോ​ട​തി​യി​ൽ പോ​കി​ല്ല. ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വേ​ലി​യേ​റ്റ​ക്കാ​ല​ത്ത് സാ​മാ​ന്യ ബു​ദ്ധി​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പോ​ലീ​സി​നു കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നി​ല്ല.

കു​റ്റ​വാ​ളി​ക​ളെ​ന്ന​റി​ഞ്ഞി​ട്ടും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രെ തീ​റ്റി​പ്പോ​റ്റു​ന്നു. കാ​ക്കി​പ്പ​ട ച​വി​ട്ടി​യ​ര​ച്ച ജീ​വി​ത​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ക​യാ​ണ്. 2018 ജൂ​ലൈ 11ന് ​പു​ല​ര്‍​ച്ചെ​യാ​ണ് തു​ട​ക്കം. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നു​വേ​ണ്ടി ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി​ക്കു ഖ​ത്ത​റി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു താ​ജു​ദ്ദീ​ൻ.

സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു കു​ടും​ബ​സ​മേ​തം മ​ട​ങ്ങു​മ്പോ​ള്‍ ക​തി​രൂ​രി​ല്‍ വ​ച്ച്, ച​ക്ക​ര​ക്ക​ല്‍ എ​സ്‌​ഐ​യാ​യി​രു​ന്ന ബി​ജു​വും സം​ഘ​വും കാ​ര്‍ ത​ട​ഞ്ഞു. പോ​ലീ​സ് ജീ​പ്പ് താ​ഴ്ന്നു​പോ​യ​ത് ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ചെ​റി​യൊ​രു ആ​വ​ശ്യം. താ​ജു​ദ്ദീ​ന്‍റെ മ​ക​നും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യി​ക്കാ​ൻ കാ​റി​ൽ​നി​ന്നി​റ​ങ്ങി. ന​ടു​വേ​ദ​ന​യു​ള്ള​തി​നാ​ൽ താ​ജു​ദ്ദീ​ൻ ഇ​റ​ങ്ങി​യി​ല്ല. പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്തി​റ​ക്കി വ​ഴി​യി​ൽ നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്തു.

എ​ന്താ​ണു സം​ഭ​വ​മെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ, അ​ഞ്ച​ര​പ്പ​വ​ന്‍റെ മാ​ല സ്കൂ​ട്ട​റി​ലെ​ത്തി പൊ​ട്ടി​ച്ച കേ​സാ​ണ്, തി​രി​കെ കൊ​ടു​ത്താ​ൽ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു. നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ര​ഞ്ഞു പ​റ​ഞ്ഞി​ട്ടും താ​ജു​ദ്ദീ​നെ​യും കു​ടും​ബ​ത്തെ​യും ബ​ല​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ഒ​രാ​ള്‍ മാ​ല പൊ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണി​ച്ചു. അ​ത് മ​റ്റൊ​രാ​ളാ​ണെ​ന്നും ട​വ​ര്‍ ലൊ​ക്കേ​ഷ​ന​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​നും കു​ടും​ബ​വും അ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ച്ചു.

ഭാ​ര്യ​യു​ടെ സ്വ​ർ​ണം പ​ണ​യം വ​ച്ച​തി​ന്‍റെ 50,000 രൂ​പ താ​ജു​ദ്ദീ​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്നു. മാ​ല വി​റ്റ പ​ണ​മാ​ണ​തെ​ന്നു പോ​ലീ​സ് കോ​ട​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ചു. 54 ദി​വ​സ​മാ​ണ് താ​ജു​ദ്ദീ​നു റി​മാ​ൻ​ഡി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. തെ​ളി​വെ​ടു​പ്പി​ന്‍റെ പേ​രി​ൽ പൊ​തു​ജ​ന​മ​ധ്യ​ത്തി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് യ​ഥാ​ർ​ഥ മോ​ഷ്‌​ടാ​വ് പീ​താം​ബ​ര​ൻ അ​റ​സ്റ്റി​ലാ​യി.

പ​ക്ഷേ, താ​ജു​ദ്ദീ​ന്‍റെ ന​ഷ്‌​ട​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ക​യാ​യി​രു​ന്നു. ജ​യി​ലി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​ശ്ചി​ത സ​മ​യ​ത്ത് തി​രി​കെ എ​ത്താ​ത്ത​തി​നാ​ല്‍ ഖ​ത്ത​റി​ലെ ക​ന്പ​നി​യു​ടെ കേ​സി​ൽ 23 ദി​വ​സം വീ​ണ്ടും ജ​യി​ലി​ൽ. ജോ​ലി ന​ഷ്ട​പ്പെ​ട്ടു. കു​റ്റ​വാ​ളി​യു​ടെ പ​രി​വേ​ഷ​ത്തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. കേ​സി​നും മ​റ്റു​മാ​യി ഉ​ള്ള​തെ​ല്ലാം വി​റ്റു​പെ​റു​ക്കി. താ​ജു​ദ്ദീ​നും കു​ടും​ബ​വും ന​ഷ്‌​ട​പ​രി​ഹാ​ര​ക്കേ​സു​മാ​യി മു​ന്നോ​ട്ടു പോ​യ​തോ​ടെ​യാ​ണ് 14 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ വി​ധി​യു​ണ്ടാ​യ​ത്.

ഒ​രു പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​നു​പോ​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റാ​ൻ ഇ​ട​യാ​ക​രു​തേ​യെ​ന്നു പ്രാ​ർ​ഥി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് മ​ല​യാ​ളി​യെ എ​ത്തി​ച്ച​ത് മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളാ​ണ്. ഇ​പ്പോ​ഴ​തു പാ​ര​മ്യ​ത​യി​ലെ​ത്തി. പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​നെ​ന്നു പ​റ​ഞ്ഞു വി​ളി​ച്ചു​വ​രു​ത്തി യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത് കൊ​ച്ചി പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നി​ലെ പോ​ലീ​സാ​ണ്.

മ​റ​ച്ചു​വ​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കോ​ട​തി ഇ​ട​പെ​ട​ലി​ൽ പു​റ​ത്തു​വി​ട്ട​പ്പോ​ൾ പോ​ലീ​സു​കാ​രു​ടെ പ​ല ക്രൂ​ര​ത​ക​ളും കേ​ര​ളം ക​ണ്ടു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ എ​സ്എ​ച്ച്ഒ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു.

അ​തി​നു നാ​ലു മാ​സം മു​ന്പാ​ണ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. സു​ജി​ത്തി​നെ കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് പോ​ലീ​സു​കാ​ർ കു​നി​ച്ചു​നി​ർ​ത്തി ഇ​ടി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു വ​ന്ന​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട​യി​ൽ മാ​ല മോ​ഷ്‌​ടി​ച്ചെ​ന്നു പ​റ​ഞ്ഞ് ബി​ന്ദു എ​ന്ന ദ​ളി​ത് യു​വ​തി​യെ കു​ടി​വെ​ള്ളം പോ​ലും കൊ​ടു​ക്കാ​തെ 20 മ​ണി​ക്കൂ​റോ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ സം​ഭ​വം.

ഒ​ടു​വി​ൽ പ​രാ​തി​ക്കാ​രി​യു​ടെ, അ​താ​യ​ത്, യു​വ​തി ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ മാ​ല ക​ണ്ടെ​ടു​ത്തു. ക​ൽ​ക്ക​ണ്ടം, എ​ൽ​എ​സ്ഡി സ്റ്റാ​ന്പ്, മ്ലാ​വി​റ​ച്ചി... പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച ക​ള്ള​ക്കേ​സു​ക​ൾ ഒ​റ്റ​പ്പെ​ട്ട​ത​ല്ല. സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ൽ ക്രി​മി​ന​ൽ പോ​ലീ​സി​ന്‍റെ ആ​യി​ര​ത്തോ​ട​ടു​ത്ത വ​ലി​യൊ​രു പ​ട്ടി​ക​യു​ണ്ട്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ടി​ട്ടു​ള്ള​ത്.

ബാ​ക്കി​യു​ള്ള​വ​ർ സ​ർ​ക്കാ​രി​ന്‍റെ ത​ണ​ലി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ‘ക്ര​മ​സ​മാ​ധാ​നം’ സം​ര​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​വു​ള്ള​വ​രും സ​ത്‌​സ്വ​ഭാ​വി​ക​ളു​മാ​ണ് സേ​ന​യി​ലേ​റെ​യും. അ​വ​ർ​ക്കും അ​പ​മാ​ന​മാ​യ കു​റ്റ​വാ​ളി​ക​ളു​ടെ കാ​ക്കി യൂ​ണി​ഫോം അ​ഴി​പ്പി​ക്കാ​തെ ഈ ​വ​കു​പ്പി​നെ പ​രി​ഷ്ക​രി​ക്കാ​നാ​കി​ല്ല. പോ​ലീ​സി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക​യും അ​മി​ത​ജോ​ലി​യു​ടെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കു​ക​യും വേ​ണം.

കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യ പ​രി​ശീ​ല​നം ന​ൽ​ക​ണം. എ​ല്ലാ​റ്റി​ലു​മു​പ​രി, സ​ർ​ക്കാ​ർ ത​ലം മു​ത​ൽ പ്രാ​ദേ​ശി​ക പാ​ർ​ട്ടി ഘ​ട​കം വ​രെ ന​ട​ത്തു​ന്ന രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. പോ​ലീ​സ് സേ​ന​യെ ശു​ദ്ധീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​നും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ സം​ര​ക്ഷ​ണ​യു​ള്ള സ​ന്പ​ന്ന​ർ​ക്കു​മൊ​ന്നു​മ​ല്ല, ന​ഷ്ടം സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്കാ​ണ്. ആ ​പ​ട്ടി​ക​യി​ൽ താ​ജു​ദ്ദീ​ൻ പു​തി​യ ആ​ളാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​വ​സാ​ന​ത്തെ ആ​ളാ​യി​രി​ക്കി​ല്ല.

Editorial

ഈ ​റി​പ്പോ​ർ​ട്ട് സം​ര​ക്ഷി​ക്കാ​ന​ല്ല ക്രൈ​സ്ത​വ​രെ നി​യ​ന്ത്രി​ക്കാ​ൻ

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴ​രാ​ണെ​ന്ന മ​ട്ടി​ലാ​ണ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തും ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​തും. സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് 2023 മേ​യ് 17ന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പെ​ട്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം; “റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കും.” അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യ​തി​നേ​ക്കാ​ൾ ലാ​ഘ​വ​ത്തോ​ടെ ഒ​രു ക്രി​സ്ത്യാ​നി​പോ​ലും അ​റി​യാ​തെ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ത്രേ. സ​ർ, ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം. ഈ ​സ​മു​ദാ​യം എ​ത്ര ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​ണ്.

2020 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. 2023 മേ​യി​ൽ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​തി​ൽ​നി​ന്നു സ​ർ​ക്കാ​ർ ക്രോ​ഡീ​ക​രി​ച്ച ഉ​പ​ശി​പാ​ർ​ശ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 328 ശി​പാ​ർ​ശ​ക​ളി​ൽ 220 ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് മു​ഖ‍്യ​മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള ശി​പാ​ർ​ശ​ക​ൾ ഉ​ട​ന​ടി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം തീ​ർ​ക്കാ​ൻ ഫെ​ബ്രു​വ​രി ആ​റി​ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും പ​റ​ഞ്ഞു. പ​ക്ഷേ, റി​പ്പോ​ർ​ട്ടി​ലെ ഏ​തെ​ങ്കി​ലും ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ല​ക്ഷ​ണ​മോ ഫ​ല​മോ എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ​ർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​കു​ന്നി​ല്ല. ഏ​തൊ​ക്കെ ശി​പാ​ർ​ശ​ക​ൾ എ​പ്പോ​ൾ, എ​വി​ടെ, എ​ങ്ങ​നെ ന​ട​പ്പാ​ക്കി എ​ന്ന​റി​യാ​നു​ള്ള അ​വ​കാ​ശം ക്രൈ​സ്ത​വ​സ​മൂ​ഹം കൈ​വെ​ടി​യി​ല്ല.

4.87 ല​ക്ഷം പ​രാ​തി​ക​ളും വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളും സം​ഘ​ട​ന​ക​ളും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളും അ​പ​ഗ്ര​ഥി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടും നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ക്രൈ​സ്ത​വ​ർ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് 2023 ഡി​സം​ബ​ർ 27ന് ​ന്യൂ​ന​പ​ക്ഷ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

2024 മാ​ർ​ച്ചി​ൽ, ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യും പൊ​തു​ഭ​ര​ണ​വ​കു​പ്പ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ അം​ഗ​ങ്ങ​ളാ​യു​മു​ള്ള മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഫി​ഷ​റീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷ ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി, കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് ന​ല്കു​മെ​ന്നും പ​റ​ഞ്ഞു.

21 മാ​സ​ത്തി​നി​ടെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. വീ​ണ്ടും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​യെ​ന്ന അ​പ്ര​തീ​ക്ഷി​ത മ​റു​പ​ടി. ഒ​രു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ, ബ​ന്ധ​പ്പെ​ട്ട സ​മൂ​ഹ​ത്തെ ഇ​തു​പോ​ലെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യ ഉ​ദാ​ഹ​ര​ണം രാ​ജ്യ​ത്തു വേ​റെ അ​ധി​ക​മി​ല്ല. ശ​രി​ക്കും എ​ന്താ​ണ് പ്ര​ശ്നം? സ​ർ​ക്കാ​ർ ആ​രെ​യാ​ണു ഭ​യ​പ്പെ​ടു​ന്ന​ത്? ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​നു കൊ​ടു​ത്ത​തും കൊ​ടു​ക്കാ​നു​ള്ള​തു​മാ​യ ക്ഷേ​മ​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞാ​ൽ ഈ ​സ​മൂ​ഹ​ത്തി​ൽ എ​ന്തെ​ങ്കി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​കു​മോ? അ​തോ ന​ട​പ്പാ​ക്കി​യെ​ന്നു പ​റ​ഞ്ഞ​തു വെ​റു​തെ​യാ​ണോ? ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ അ​ത് അ​ർ​ഹ​രാ​യ​വ​ർ​ക്കു ല​ഭി​ച്ചോ​യെ​ന്നു​പോ​ലും അ​റി​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്, ന​ട​പ്പാ​ക്കി​യെ​ന്നു പ​റ​യു​ന്ന 220 ശി​പാ​ർ​ശ​ക​ൾ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ൽ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​ക്കി​യ​താ​യി ആ​ർ​ക്കു​മ​റി​യി​ല്ല. സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടു​പോ​ലും ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം സ്ഥി​ര​പ്പെ​ടു​ത്താ​തെ ഈ ​സ​ർ​ക്കാ​ർ ന​ട​ത്തി​യ ഒ​ളി​ച്ചു​ക​ളി​യും ച​തി​യും കേ​ര​ളം ക​ണ്ട​താ​ണ്. 16,000 അ​ധ്യാ​പ​ക​രു​ടെ ജീ​വി​ത​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.

യൂ​ണി​ഫോം വി​ഷ​യ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ അ​വ​കാ​ശ​ത്തി​ൽ ക​ട​ന്നു​ക​യ​റി പ്രീ​ണ​ന​ത്തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ന​ട​ത്തി​യ അ​നാ​വ​ശ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളും മ​റ​ന്നി​ട്ടി​ല്ല. സ​ർ​ക്കാ​രും തീ​വ്ര​സം​ഘ​ട​ന​ക​ളും സൃ​ഷ്ടി​ച്ച പു​ക​മ​റ​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​തു കോ​ട​തി​യാ​ണ്. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​ല്ലെ​ങ്കി​ലും ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തോ​ടു​ള്ള മ​നോ​ഭാ​വം ഈ ​സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട് പ​ര​സ്യ​മാ​ക്ക​ണം. അ​തി​ന്‍റെ പേ​രി​ലു​ണ്ടാ​കു​ന്ന ച​ർ​ച്ച​ക​ളെ ക്രൈ​സ്ത​വ​സ​മൂ​ഹം തെ​ല്ലും ഭ​യ​പ്പെ​ടു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മോ പൊ​തു​സ​മൂ​ഹ​ത്തി​നു ദോ​ഷ​ക​ര​മോ ആ​യ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യെ​ടു​ക്കാ​ന​ല്ല ഒ​രു ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ഒ​രു പി​ൻ​വാ​തി​ൽ ആ​നു​കൂ​ല്യ​വും ക്രൈ​സ്ത​വ​ർ​ക്കു വേ​ണ്ട. അ​നാ​വ​ശ്യ ദു​രൂ​ഹ​ത സൃ​ഷ്ടി​ക്കാ​തെ, സ​ർ​ക്കാ​ർ ഇ​രു​ട്ടി​ൽ​നി​ന്നു മാ​റി നി​ൽ​ക്ക​ണം. “ചി​ല​പ്പോ​ൾ സം​ര​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ഒ​രു​പോ​ലെ തോ​ന്നും” എ​ന്ന എ​ക്കോ സി​നി​മ​യി​ലെ നി​രീ​ക്ഷ​ണം ഇ​വി​ടെ​യും മു​ഴ​ങ്ങു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​പ്പോ​ൾ അ​തു ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്നു തോ​ന്നി​പ്പി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്താ​തെ അ​തി​ന്‍റെ ശി​പാ​ർ​ശ​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ അ​തു കാ​ണി​ക്കു​ന്ന​ത് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണം ജ​ന​ത്തി​ന്‍റെ വി​ര​ൽ​ത്തു​ന്പി​ല​ല്ലേ!

Editorial

ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്കി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നെ ത​ട​യ​ണം

മ​ത​വ​ർ​ഗീ​യ​ത​യെ അ​ധി​കാ​ര​മൂ​ല​ധ​ന​മാ​ക്കു​ന്ന ഒ​രു രാ​ഷ്‌​ട്ര​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശും തെ​ളി​യി​ച്ചി​രി​ക്കു​ന്നു. 35 ദി​വ​സ​ത്തി​നു​ള്ളി​ൽ 11 ഹി​ന്ദു​ക്ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും സ്ത്രീ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ത്തു​ക​യും ചെ​യ്തെ​ന്ന റി​പ്പോ​ർ​ട്ട് ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. മ​ത​ഭ്രാ​ന്ത് മൂ​ത്ത​വ​രു​ടെ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ ആ​ൾ​ക്കൂ​ട്ട​വി​ചാ​ര​ണ​ക​ളും മ​ർ​ദ​ന​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ൾ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മൗ​നം പാ​ലി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്‌​ടാ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​നേ​തൃ​ത്വ​മാ​ണ് യ​ഥാ​ർ​ഥ പ്ര​തി​ക​ൾ. ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു​ക്ക​ൾ ഭൂ​രി​പ​ക്ഷ​വ​ർ​ഗീ​യ​സം​ഘ​ങ്ങ​ളു​ടെ ഇ​ര​ക​ളാ​കു​ന്പോ​ൾ ന​മു​ക്ക് നി​ശ​ബ്ദ​രാ​കാ​നാ​കി​ല്ല. ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണം.

2024 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നും ഭ​ര​ണ​കൂ​ട അ​ട്ടി​മ​റി​ക്കും പി​ന്നാ​ലെ, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് ഇ​ന്ത്യ​യി​ൽ താ​ത്കാ​ലി​ക അ​ഭ​യം ന​ൽ​കി​യ​തോ​ടെ ഹി​ന്ദു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ബം​ഗ്ലാ​ദേ​ശി​ൽ അ​ക്ര​മ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. മ​ധ്യ ബം​ഗ്ലാ​ദേ​ശി​ലെ ജെ​നൈ​ദ​യി​ലെ കാ​ളി​ഗ​ഞ്ചി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച 40 വ​യ​സു​ള്ള വി​ധ​വ​യാ​യ ഹി​ന്ദു സ്ത്രീ​യെ ര​ണ്ടു പു​രു​ഷ​ന്മാ​ർ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മു​ടി മു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡി​സം​ബ​ർ 18ന് ​മൈ​മെ​ൻ​സിം​ഗ് ജി​ല്ല​യി​ൽ വ​സ്ത്ര ഫാ​ക്‌​ട​റി തൊ​ഴി​ലാ​ളി​യും 25കാ​ര​നു​മാ​യ ദി​പു ച​ന്ദ്ര​ദാ​സി​നെ മ​ത​നി​ന്ദ ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന് മൃ​ത​ദേ​ഹം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. 24ന് ​ക​ലി​മോ​ഹ​ർ യൂ​ണി​യ​നി​ൽ മ​റ്റൊ​രു ഹി​ന്ദു യു​വാ​വാ​യ അ​മൃ​ത് മൊ​ണ്ട​ൽ (30) ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​നി​ര​യാ​യി. 1971ലെ ​വി​മോ​ച​ന സ​മ​ര സേ​നാ​നി​യും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജെ​സ്സോ​ര്‍ ജി​ല്ല​യി​ല്‍ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ റാ​ണ പ്ര​താ​പ് ബൈ​റാ​ഗി കൊ​ല്ല​പ്പെ​ട്ട​ത് ര​ണ്ടു ദി​വ​സം മു​ന്പാ​ണ്.

കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ ല​ക്ഷ്യം അ​റി​യി​ല്ലെ​ന്നും പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് മി​ക്ക കേ​സു​ക​ളി​ലും പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​ർ. സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​ത​യു​ടെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്നി​ട​ത്തും വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ള്ള​യി​ട​ത്തു വേ​ട്ട​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​തും ഇ​ര​ക​ൾ​ക്കു നീ​തി കി​ട്ടാ​തെ പോ​കു​ന്ന​തും സ്വാ​ഭാ​വി​ക​മാ​ണ്. കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ഗീ​യ​മ​ല്ലെ​ന്നാ​ണ് മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട്. പ​ക്ഷേ, വ​ർ​ഗീ​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​ണെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മൗ​ന​വും നി​ഷ്ക്രി​യ​ത​യും ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളു​മാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പ്രോ​ത്സാ​ഹ​ന​മെ​ന്ന​ത് അ​റി​യാ​ത്ത​താ​യി​രി​ക്കി​ല്ല, അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ലാ​ഭ​മാ​യി​രി​ക്കാം മൗ​ന​കാ​ര​ണം. ഹി​ന്ദു​ക്ക​ൾ, ക്രൈ​സ്ത​വ​ർ, ബു​ദ്ധ​മ​ത​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ബം​ഗ്ലാ​ദേ​ശി​ൽ തു​ട​രു​ന്ന ശ​ത്രു​ത ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ണ്‍​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള വി​ദ്വേ​ഷ​വും ശ​ത്രു​ത​യും ഗു​രു​ത​ര ആ​ശ​ങ്ക​യാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ ഈ ​തി​രി​ച്ച​റി​വ് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ​ക്കു പ്രേ​ര​ക​മാ​ക​ട്ടെ.

ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ഇ​ന്ത്യ ന​ട​ത്തേ​ണ്ട​ത്. ബം​ഗ്ലാ​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്, ബം​ഗ്ലാ​ദേ​ശി​ന്‍റെ പേ​സ് ബൗ​ള​ർ മു​സ്ത​ഫി​സു​ർ റ​ഹ‌്മാ​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തും പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കി. ബി​ജെ​പി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ബി​സി​സി​ഐ നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ, ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കാ​നി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ക​ളി​ക​ൾ ഇ​ന്ത‍്യ​യി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്നും ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​രോ ടീ​മു​ക​ളു​ടെ ഇ​ഷ്ട​ത്തി​ന് അ​നു​സ​രി​ച്ച് ലോ​ക​ക​പ്പ് മ​ത്സ​ര​ക്ര​മം മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബി​സി​സി​ഐ തി​രി​ച്ച​ടി​ക്കു​ക​യും ചെ​യ്തു. അ​തി​ര്‍​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​വാ​ദി​ക​ളെ ക​യ​റ്റി അ​യ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​നെ​പ്പോ​ലെ​യ​ല്ല ബം​ഗ്ലാ​ദേ​ശെ​ന്നും കാ​യി​ക​രം​ഗ​ത്തെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്നു​മു​ള്ള ശ​ശി ത​രൂ​രി​ന്‍റെ അ​ഭി​പ്രാ​യം പ്ര​സ​ക്ത​മാ​ണ്. രാ​ഷ്‌​ട്രീ​യ​മോ അ​ല്ലാ​ത്ത​തോ ആ​യ കാ​ര​ണ​ങ്ങ​ളാ​ൽ ശ​ത്രു​ത കാ​യി​ക​രം​ഗ​ത്തേ​ക്കും വ്യാ​പി​ക്കു​ന്പോ​ൾ നാം ​ആ​ദ്യം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​ത് ഇ​ന്ത്യ​യി​ലെ അ​പ​ക്വ​മ​തി​ക​ളു​ടെ ഈ​ഗോ​യ​ല്ല, ബം​ഗ്ലാ​ദേ​ശി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ്.

പാ​ക്കി​സ്ഥാ​ന്‍റെ വി​വേ​ച​ന​ത്തി​നും ആ​ക്ര​മ​ണ​ത്തി​നു​മെ​തി​രേ ര​ക്ഷ​ക​രാ​യെ​ത്തി ബം​ഗ്ലാ​ദേ​ശി​നു സ്വാ​ത​ന്ത്ര്യം നേ​ടി​ക്കൊ​ടു​ത്ത ഇ​ന്ത്യ​യോ​ടാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ നെ​റി​കേ​ട്. വ​ക​തി​രി​വി​ല്ലാ​യ്മ​യ്ക്ക് അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത് ദേ​ശീ​യ​ത​യു​ടെ മൂ​ടു​പ​ട​മി​ട്ട മ​ത​വ​ർ​ഗീ​യ​ത​യാ​ണ്. ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും വ​ർ​ഗീ​യ​വാ​ദി​ക​ളെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​നാ​കി​ല്ല; അ​തു ഭ്രാ​ന്താ​ണ്. ബം​ഗ്ലാ​ദേ​ശി​ൽ അ​ത്ത​ര​ക്കാ​രെ ത​ട​യേ​ണ്ട​വ​ർ മൗ​ന​ത്തി​ലു​മാ​യ​തി​നാ​ൽ നാം ​കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ത​ശൈ​ലി​യ​ല്ല, ഇ​ന്ത്യ​യു​ടെ മ​തേ​ത​ര ക​രു​ത്താ​ണ് പു​റ​ത്തെ​ടു​ക്കേ​ണ്ട​ത്.

Editorial

അ​വ​ർ​ക്കു താ​രാ​ട്ടി​ല്ല, ച​ര​മ​ഗീ​ത​വു​മി​ല്ല

എ​ന്‍റെ ശ​രീ​രം എ​ന്‍റെ അ​വ​കാ​ശ​മാ​ണെ​ങ്കി​ൽ മ​റ്റൊ​രു വ്യ​ക്തി​യു​ടെ ശ​രീ​രം അ​യാ​ളു​ടെ അ​വ​കാ​ശ​മാ​ണ്. യു​ക്തി​ഭ​ദ്ര​മാ​ണ് ഈ ​വ​സ്തു​ത. പ​ക്ഷേ, സ്ത്രീ​യു​ടെ ശ​രീ​രം അ​വ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നു വാ​ദി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ, ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ശ​രീ​രം അ​തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ല. അ​താ​യ​ത് അ​മ്മ​യ്ക്കു നീ​തി, കു​ഞ്ഞി​ന് അ​നീ​തി.

അ​ങ്ങ​നെ ബ​ല​വാ​ന്‍റെ അ​നീ​തി നി​യ​മ​മാ​കു​ന്ന കാ​ല​ത്ത്, പ്യൂ​ർ​ട്ടൊ റി​ക്കോ എ​ന്ന രാ​ജ്യം, ഗ​ർ​ഭ​സ്ഥ​ശി​ശു ഒ​രു സ്വാ​ഭാ​വി​ക വ്യ​ക്തി​യാ​ണെ​ന്ന് അം​ഗീ​ക​രി​ക്കു​ന്ന നി​യ​മം പാ​സാ​ക്കി​യി​രി​ക്കു​ന്നു. മാ​തൃ​ഗ​ർ​ഭ​ത്തി​ന്‍റെ സു​ഖ​സു​ഷു​പ്തി​യി​ലി​രി​ക്കേ അ​വി​ടെ​യി​ട്ടു ന​ശി​പ്പി​ച്ച് പു​റ​ത്തേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ന്പോ​ഴു​ള്ള ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ മ​ര​ണ​പ്പി​ട​ച്ചി​ലി​നെ മാ​ത്ര​മ​ല്ല, വ്യ​ക്തി​യെ​ന്ന നി​ല​യി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മം.

കാ​ര​ണ​വും ന്യാ​യ​വും പ​ല​തു​ണ്ടാ​കാം. പ​ക്ഷേ, അ​തു​കൊ​ണ്ടൊ​ന്നും ഗ​ർ​ഭഛി​ദ്രം കൊ​ല​പാ​ത​ക​മ​ല്ലാ​താ​കി​ല്ല. സ്വ​യ​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യു​ള്ള കൊ​ല​പാ​ത​ക​ത്തെ ശി​ക്ഷ​യി​ൽ​നി​ന്നൊ​ഴി​വാ​ക്കു​മെ​ങ്കി​ലും ഒ​രു നീ​തി​പീ​ഠ​വും അ​തു കൊ​ല​പാ​ത​ക​മ​ല്ലെ​ന്നു വി​ധി​ക്കി​ല്ല​ല്ലോ. ഗ​ർ​ഭ​സ്ഥ​ശി​ശു ഗ​ർ​ഭാ​വ​സ്ഥ​യു​ടെ ഏ​തു ഘ​ട്ട​ത്തി​ലും ഒ​രു സ്വാ​ഭാ​വി​ക വ്യ​ക്തി​യാ​ണെ​ന്ന നി​യ​മ​മാ​ണ് പ്യൂ​ർ​ട്ടൊ റി​ക്കോ​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22നാ​ണ് ഗ​വ​ർ​ണ​ർ ജെ​ന്നി​ഫ​ർ ഗൊ​ൺ​സാ​ല​സ് ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച​ത്.

സാ​ധാ​ര​ണ വ്യ​ക്തി​ക്കു ല​ഭി​ക്കേ​ണ്ട എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നും ബാ​ധ​ക​മാ​ണെ​ന്ന് നി​യ​മം അ​ടി​വ​ര​യി​ടു​ന്നു. ഗ​ർ​ഭി​ണി​യാ​യ ഒ​രു സ്ത്രീ​ക്കെ​തി​രേ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മോ ബ​ല​പ്ര​യോ​ഗ​മോ ന​ട​ക്കു​ക​യും ഇ​തു​മൂ​ലം ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ക്കാ​നി​ട​യാ​കു​ക​യും ചെ​യ്താ​ൽ അ​തു കൊ​ല​പാ​ത​ക​മാ​യി ക​ണ​ക്കാ​ക്കും. പു​തി​യ ലോ​ക​ക്ര​മ​ത്തി​ന് അം​ഗീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള നി​യ​മ​മാ​ണി​തെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഗ​ർ​ഭി​ണി​യു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ അ​നാ​രോ​ഗ്യം, ഗ​ർ​ഭ​ധാ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​ലാ​ത്സം​ഗം, പീ​ഡി​പ്പി​ച്ച​യാ​ളു​ടെ സ്മ​ര​ണ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണ്. അ​ത്ത​രം കേ​സു​ക​ളി​ൽ നി​യ​മം ഗ​ർ​ഭഛി​ദ്ര​ത്തി​ന് അ​നു​വ​ദി​ക്കു​ന്നു​മു​ണ്ട്. പ​ക്ഷേ, അ​വ മാ​ത്ര​മാ​യി​രു​ന്നു കാ​ര​ണ​മെ​ങ്കി​ൽ ലോ​ക​ത്ത് ദി​വ​സം ര​ണ്ടു ല​ക്ഷം ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ ന​ട​ക്കി​ല്ലാ​യി​രു​ന്നു.

‘എ​ന്‍റെ ശ​രീ​രം, എ​ന്‍റെ അ​വ​കാ​ശം’ എ​ന്ന​ത്, ലോ​ക​ത്തെ ഏ​റ്റ​വും നി​സ​ഹാ​യ-​ദു​ർ​ബ​ല വ്യ​ക്തി​യെ കൊ​ല്ലാ​നു​ള്ള ഗ​ർ​ഭ​പാ​ത്ര പ്ര​വേ​ശ​ന​ത്തി​ന്‍റെ പാ​സ്‌​വേ​ഡാ​യി മാ​റി​യെ​ങ്കി​ൽ അ​തു ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം. ഗ​ർ​ഭഛി​ദ്ര​ത്തെ പാ​ടേ നി​രോ​ധി​ക്കു​ന്ന നി​യ​മ​മ​ല്ല, പ്യൂ​ർ​ട്ടൊ റി​ക്കോ ന​ട​പ്പാ​ക്കി​യ​ത്. അ​തി​ൽ അ​മ്മ​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട് ഗ​ർ​ഭഛി​ദ്രം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, അ​ത് ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ അ​സ്തി​ത്വ​ത്തെ ത​ള്ളി​യോ വ്യ​ക്തി​യെ​ന്ന നി​ല​യി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളെ റ​ദ്ദാ​ക്കി​യോ അ​ല്ല. ഗ​ർ​ഭ​സ്ഥ​ശി​ശു മാം​സ-​ര​ക്ത ഉ​ള്ള​ട​ക്കം മാ​ത്ര​മു​ള്ള വെ​റു​മൊ​രു ക​ഷ​ണ​മാ​ണെ​ന്ന നി​ല​യി​ലു​ള്ള ച​ർ​ച്ച​ക​ളെ പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ നി​യ​മം ഇ​നി അ​നു​വ​ദി​ക്കി​ല്ല. 20 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് വേ​ദ​ന അ​നു​ഭ​വി​ക്കാ​ൻ ക​ഴി​വു​ണ്ടെ​ന്ന ശാ​സ്ത്ര​നി​രീ​ക്ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മി​ക്ക രാ​ജ്യ​ങ്ങ​ളും അ​തി​നു ശേ​ഷ​മു​ള്ള ഗ​ർ​ഭഛി​ദ്രം അ​നു​വ​ദി​ക്കാ​ത്ത​ത്.

അ​മേ​രി​ക്ക​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മം Pain Capable Unborn Child Protection Act എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 2021ലെ ​മെ​ഡി​ക്ക​ൽ ടെ​ർ​മി​നേ​ഷ​ൻ ഓ​ഫ് പ്ര​ഗ്ന​ൻ​സി (ഭേ​ദ​ഗ​തി) നി​യ​മം അ​നു​സ​രി​ച്ച് ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ 20 ആ​ഴ്ച​യ്ക്കു പ​ക​രം 24 ആ​ഴ്ച​യി​ൽ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ വ​രെ കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, 20 ആ​ഴ്ച​യ്ക്കു ശേ​ഷം വേ​ദ​ന​യെ​ന്ന​തും തി​രു​ത്ത​പ്പെ​ട്ടു.

2020ൽ ​ജേ​ണ​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ത്തി​ക്സി​ൽ ഗ​വേ​ഷ​ക​രാ​യ ഡോ. ​സ്റ്റ്യു​വ​ർ​ട്ട് ഡെ​ർ​ബി​ഷെ​യ​ർ, ഡോ. ​ജോ​ൺ ബോ​ക്മാ​ൻ എ​ന്നി​വ​രെ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു 12 ആ​ഴ്ച വ​ള​ർ​ച്ച​യെ​ത്തു​ന്പോ​ൾ​ത​ന്നെ വേ​ദ​ന തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നു നി​രീ​ക്ഷി​ച്ചു. ഇ​ത് ഗ​ർ​ഭഛി​ദ്ര ച​ർ​ച്ച​ക​ളെ കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ക്കി.

അ​മ്മ​യ്ക്കു മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​തി​നെ ആ​രും എ​തി​ർ​ക്കു​ന്നി​ല്ല. പ​ക്ഷേ, കു​ഞ്ഞി​നു പ​രി​ഗ​ണ​ന​യേ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ട് എ​തി​ർ​ക്ക​പ്പെ​ട​ണം. സ​ന്തോ​ഷ, സ​ന്താ​പ, വേ​ദ​ന​ക​ളെ തി​രി​ച്ച​റി​യാ​ൻ ശേ​ഷി​യു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും നി​സ​ഹാ​യ​നും ദു​ർ​ബ​ല​നു​മാ​യ വ്യ​ക്തി​യെ, സു​ഖ​ജീ​വി​ത​ത്തെ​യും സ്വാ​ർ​ഥ​ത​യെ​യും മാ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന സം​സ്കാ​രം പു​തി​യ​താ​കാം പ​ക്ഷേ, ഹിം​സ​യാ​ണ്.

ഫി​സി​ക്സും കെ​മി​സ്ട്രി​യും ബ​യോ​ള​ജി​യും ഗ​ർ​ഭ​സ്ഥ​ശി​ശു മ​നു​ഷ്യ​ജീ​വ​ൻ ത​ന്നെ​യാ​ണെ​ന്നു പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ ന​ശി​പ്പി​ക്കു​ന്ന​ത് കൊ​ല​പാ​ത​ക​മ​ല്ലാ​താ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഗ​ർ​ഭഛി​ദ്ര​വാ​ദി​ക​ൾ വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​രും. ‘എ​ന്‍റെ ശ​രീ​രം, എ​ന്‍റെ അ​വ​കാ​ശം’ എ​ന്ന​ത് മ​റു​പ​ടി​യ​ല്ല, മ​റ്റൊ​രു ശ​രീ​രം ന​ശി​പ്പി​ക്കാ​നു​ള്ള ഗ​ർ​ഭഛി​ദ്ര​വാ​ദി​ക​ളു​ടെ ന്യാ​യീ​ക​ര​ണ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ മു​ദ്രാ​വാ​ക്യ​മാ​ണ്; ഏ​റ്റു​വി​ളി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യി​ല്ലാ​ത്ത ഒ​ന്ന്.

നി​ങ്ങ​ളി​തു വാ​യി​ക്കാ​നോ കേ​ൾ​ക്കാ​നോ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു മി​നി​റ്റാ​യെ​ങ്കി​ൽ 690 ഗ​ർ​ഭ​സ്ഥ​ശി​ശു​ക്ക​ൾ ഇ​തി​നോ​ട​കം കൊ​ല്ല​പ്പെ​ട്ടു. ഒ​രു താ​രാ​ട്ടു​പാ​ട്ടി​ന്‍റെ സ​മ​യം! പ​ക്ഷേ, അ​വ​ർ​ക്കാ​യി ഒ​രു ച​ര​മ​ഗീ​തം പോ​ലു​മി​ല്ല!

Editorial

ക​ത്തി​യ വാ​ഹ​ന​ങ്ങ​ളേ​ക്കാ​ൾ പൊ​ള്ള​ലേ​റ്റ ഉ​ട​മ​ക​ളു​ണ്ട്

റെ​യി​ൽ​വേ​യു​ടെ​യും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ആ​പ​ത്ക​ര​മാ​യൊ​രു പി​ഴ​വ് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ 300 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ത്തു​ന്ന​തി​ന്‍റെ വെ​ളി​ച്ചം വേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ഇ​നി​യും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചാ​ൽ, തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ഭ​വി​ച്ച​ത് നാ​ളെ കേ​ര​ള​ത്തി​ലെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​നി​ട​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും സം​ഭ​വി​ക്കാം.

പാ​ർ​ക്കിം​ഗ് ഫീ​സ് വാ​ങ്ങി​യ​വ​രും റെ​യി​ൽ​വേ​യും ത​ങ്ങ​ൾ​ക്കീ തീ​യി​ൽ പ​ങ്കി​ല്ലെ​ന്നു പ​റ​ഞ്ഞു കൈ​യൊ​ഴി​യു​ക​യാ​ണ്. ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള പ​ണി! പ​ക്ഷേ, ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കു​റ്റ​ത്താ​ൽ ചാ​ന്പ​ലാ​യ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ന​ഷ്ടം ആ​രു പ​രി​ഹ​രി​ക്കും? ഭാ​ഗി​ക​മാ​യി ക​ത്തി​യ ട്രെ​യി​നി​ന്‍റെ ന​ഷ്ടം റ​യി​ൽ​വേ​ക്കു നി​സാ​ര​മാ​ണ്. പ​ക്ഷേ, ക​ത്തി​യ​മ​ർ​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ​ക​ളി​ൽ മി​ക്ക​വ​രു​ടെ​യും സ്ഥി​തി അ​താ​യി​രി​ക്കി​ല്ല.

അ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​റ്റ പൊ​ള്ള​ലാ​റ്റാ​ൻ പാ​ർ​ക്കിം​ഗ് ക​രാ​റു​കാ​രു​ടെ​യും ഇ​ൻ​ഷ്വ​റ​സ് ക​ന്പ​നി​ക​ൾ, റെ​യി​ൽ​വേ എ​ന്നി​വ​യു​ടെ​യും ഏ​കോ​പ​നം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്ത​ണം. ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണം. റെ​യി​ൽ​വേ ടി​ക്ക​റ്റ് കൗ​ണ്ട​ർ, സി​ഗ്ന​ൽ റൂം ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്തെ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തു നി​ർ​മി​ച്ച ഇ​രു​ന്പു​ഷീ​റ്റി​ട്ട പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണു തീ​പ​ട​ർ​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളി​ലെ പെ​ട്രോ​ൾ ടാ​ങ്കു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ വ​ൻ സ്ഫോ​ട​ന​ങ്ങ​ളോ​ടെ തീ ​ആ​ളി​പ്പ​ട​ർ​ന്നു. ടി​ക്ക​റ്റ് കൗ​ണ്ട​ർ പൂ​ർ​ണ​മാ​യും, സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ എ​ൻ​ജി​ൻ ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി ഏ​ക​ദേ​ശം 30,000 ലി​റ്റ​ർ വെ​ള്ളം പ​ന്പ് ചെ​യ്ത​തി​നാ​ൽ, ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ൽ റൂ​മി​ലേ​ക്കും ഇ​രു​പ​ത്ത​ഞ്ചോ​ളം ബൈ​ക്കു​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്നി​ല്ല.

വൈ​ദ്യു​തി ലൈ​നി​ന്‍റെ മു​ക​ളി​ൽ​നി​ന്നു തീ​പ്പൊ​രി വീ​ണ​താ​ണു കാ​ര​ണ​മെ​ന്നു പാ​ർ​ക്കിം​ഗി​ലെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞി​രു​ന്നു. അ​തു ത​ള്ളി​ക്ക​ള​ഞ്ഞ റെ​യി​ൽ​വേ ഓ​വ​ർ​ഹെ​ഡ് ലൈ​നി​ൽ നി​ന്നോ മ​റ്റു റെ​യി​ൽ​വേ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നോ അ​ല്ല തീ ​പ​ട​ർ​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ഒ​ര​ന്വേ​ഷ​ണ​ഫ​ല​വും വ​രു​ന്ന​തി​നു​മു​ന്പേ ഉ​ത്ത​ര​വാ​ദ​ത്വ​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ഞ്ഞു.

സി​സി​ടി​വി​ക​ളും ക​ൺ​ട്രോ​ൾ യൂ​ണി​റ്റും ഹാ​ർ​ഡ് ഡി​സ്കും ക​ത്തി​യ​മ​ർ​ന്ന​തി​നാ​ൽ തെ​ളി​വു​മി​ല്ല. ക​രാ​റു​കാ​രും ഉ​പ​ക​രാ​റു​കാ​രും ഉ​ണ്ടാ​യി​രി​ക്കാ​മെ​ങ്കി​ലും ക​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ കൊ​ടു​ത്ത പാ​ർ​ക്കിം​ഗ് ഫീ​സി​ൽ മു​ന്തി​യ പ​ങ്കും റെ​യി​ൽ​വേ​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നു മ​റ​ക്ക​രു​ത്. രാ​ജ്യ​ത്തെ​വി​ടെ​യും തീ​പി​ടി​ച്ചോ അ​ല്ലാ​തെ​യോ ഏ​തു​നി​മി​ഷ​വും ഇ​ത്ത​രം ആ​പ​ത്തു​ക​ൾ സം​ഭ​വി​ക്കാം.

ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ തി​ക്കി​നി​റ​ച്ച നി​ര​വ​ധി പേ ​ആ​ൻ​ഡ് പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ കേ​ര​ള​ത്തി​ലും പു​റ​ത്തു​മു​ണ്ട്. എ​ന്തു സു​ര​ക്ഷ​യാ​ണ് ഇ​തി​നൊ​ക്കെ​യു​ള്ള​തെ​ന്ന് വ​സ്തു​താ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​താ​ണ്. പ​ല​തും ആ​ർ​ക്കും ക​ട​ന്നു​ക​യ​റാ​വു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ്. പ​ണം വാ​ങ്ങാ​നും ര​സീ​തു കൊ​ടു​ക്കാ​നു​മു​ള്ള ഒ​ന്നോ ര​ണ്ടോ ജീ​വ​ന​ക്കാ​ര​ല്ലാ​തെ മ​റ്റാ​രും കാ​ണു​ക​യു​മി​ല്ല.

സാ​മൂ​ഹി​ക​വി​രു​ദ്ധ​രോ മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളോ മ​നോ​നി​ല തെ​റ്റി​യ​വ​രോ വി​ചാ​രി​ച്ചാ​ൽ പോ​ലും അ​ത്യാ​പ​ത്തു​ക​ൾ​ക്കു തീ ​കൊ​ളു​ത്താ​ൻ ക​ഴി​യും. വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ധ​നം ഊ​റ്റു​ന്ന​തും ഹെ​ൽ​മെ​റ്റും ബാ​റ്റ​റി​യും പോ​ലും ക​വ​രു​ന്ന​തും സം​ബ​ന്ധി​ച്ച പ​രാ​തി പു​തി​യ​ത​ല്ല. രാ​ത്രി​യി​ലും പ്ര​ത്യേ​ക സു​ര​ക്ഷ​യൊ​ന്നു​മി​ല്ല. അ​ഗ്നി​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​പോ​ലു​മി​ല്ലെ​ന്ന് തൃ​ശൂ​ർ സം​ഭ​വ​വും തെ​ളി​യി​ക്കു​ന്നു. ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ പി​രി​വു​കാ​ർ​ക്ക് ഒ​ന്നി​ലും ഒ​രു പ​രി​ശീ​ല​ന​വും കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും ക​രു​തേ​ണ്ടി​വ​രും.

തൃ​ശൂ​രി​ൽ ട്രെ​യി​നു​ക​ൾ കി​ട​ന്ന പാ​ള​ത്തി​നു തൊ​ട്ട​ടു​ത്താ​യി​രു​ന്നു തീ​പി​ടി​ത്തം. കേ​വ​ലം ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തേ​ണ്ട​താ​ണോ ഇ​ത്ത​രം പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളെ​ന്ന് ആ​ലോ​ചി​ക്ക​ണം. ഇ​തി​നൊ​ന്നും ഒ​രു വ്യ​വ​സ്ഥ​യു​മി​ല്ലെ​ങ്കി​ൽ ഉ​ട​നു​ണ്ടാ​ക്ക​ണം. 2023 ഫെ​ബ്രു​വ​രി​യി​ൽ, എ​ല​ത്തൂ​രി​ൽ ര​ണ്ടു കാ​റു​ക​ളും ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന​വും ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഒ​ന്നും പാ​ഠ​മാ​കു​ന്നി​ല്ല.

സു​ര​ക്ഷ റെ​യി​ൽ​വേ​ക്കു മാ​ത്രം ബാ​ധ​ക​മാ​യ കാ​ര്യ​മ​ല്ല, യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന ഏ​തൊ​രി​ട​ത്തും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഇ​ൻ​ഷ്വ​റ​ൻ‌​സ് പോ​ളി​സി കോം​പ്ര​ഹ​ൻ​സീ​വ് ആ​ണോ, മ​റ്റു പോ​ളി​സി​ക​ൾ​ക്കു ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ, ഇ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ഏ​തു​വി​ധ​ത്തി​ൽ സ​ഹാ​യി​ക്കാ​നാ​കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ഉ​ട​ൻ വ്യ​ക്ത​മാ​ക്കേ​ണ്ട​ത്.

ഓ​രോ വാ​ഹ​ന ഉ​ട​മ​യും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളെ സ​മീ​പി​ക്കു​ന്ന​തു​പോ​ലെ​യ​ല്ല സ​ർ​ക്കാ​ർ നേ​രി​ട്ടി​ട​പെ​ടു​ന്ന​ത്. അ​ത് ജ​നാ​ധി​പ​ത്യ ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മ​ല്ല, വാ​ട​ക​ത​ന്ന് വാ​ഹ​നം സൂ​ക്ഷി​ക്കാ​നേ​ൽ​പി​ച്ച​വ​രോ​ടു​ള്ള പ്രാ​ഥ​മി​ക ക​ട​മ​യു​മാ​ണ്. പ്ര​ത്യേ​കി​ച്ചും വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ​പോ​ലും ക​ത്തി​പ്പോ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​പ്പോ​ൾ. വീ​ഴ്ച​ക​ൾ അ​ന്വേ​ഷി​ക്ക​ണം.

ക​ത്തി​യ വാ​ഹ​ന​ങ്ങ​ളേ​ക്കാ​ൾ പൊ​ള്ള​ലേ​റ്റ വാ​ഹ​ന ഉ​ട​മ​ക​ളു​ണ്ടെ​ന്നു മ​റ​ക്ക​രു​ത്. ജ​നാ​ധി​പ​ത്യ​ത്തി​ലെ ത​വ​ണ​യ​ട​വി​ല്ലാ​ത്ത ഇ​ൻ​ഷ്വ​റ​ൻ​സ് സ്ഥാ​പ​ന​മാ​ക​ണം സ​ർ​ക്കാ​രു​ക​ൾ; പ്ര​ത്യേ​കി​ച്ചും അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ.

Editorial

രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളി​ലെ അ​പ​ക​ട​ക​ര​മാ​യ കീ​ഴ്‌​വ​ഴ​ക്കം

“എ​ണ്ണ സു​ഗ​മ​മാ​യി ഒ​ഴു​കാ​ൻ അ​മേ​രി​ക്ക വെ​ന​സ്വേ​ല​യെ താ​ത്കാ​ലി​ക​മാ​യി ഭ​രി​ക്കും.’’​ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ൽ ക​ട​ന്നു​ക​യ​റി നാ​ലാം​കി​ട ഗു​ണ്ടാ​സം​ഘ​ത്തെ​പ്പോ​ലെ അ​വി​ട​ത്തെ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സീ​ലി​യ ഫ്ലോ​റെ​സി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​താ​ണി​ത്.

മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യു​ടെ ‘നി​ഷ്ക​ള​ങ്ക​ത’​അ​വി​ടെ​ത്ത​ന്നെ പൊ​ളി​ഞ്ഞു. വെ​ന​സ്വേ​ല​യു​ടെ എ​ണ്ണ സ​മ്പ​ത്തി​ലാ​ണ് ക​ണ്ണ്. ആ ​രാ​ജ്യ​ത്ത് അ​മേ​രി​ക്ക​യു​ടെ പാ​വ സ​ർ​ക്കാ​രാ​ണ് ല​ക്ഷ്യം. വെ​ന​സ്വേ​ല​യു​ടെ വ​മ്പി​ച്ച എ​ണ്ണ​ശേ​ഖ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്നും ആ ​രാ​ജ്യ​ത്തെ ത​ക​ർ​ച്ച​യി​ലാ​യ എ​ണ്ണ വ്യ​വ​സാ​യ​ത്തെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളെ നി​യോ​ഗി​ക്കു​മെ​ന്നു​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു​ശേ​ഷം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​ത്.

അ​മേ​രി​ക്ക​യു​ടെ ധാ​ർ​ഷ്‌​ട്യം നി​റ​ഞ്ഞ, ന​ഗ്ന​മാ​യ സൈ​നി​ക അ​ധി​നി​വേ​ശം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. ല​ഹ​രി​യു​ടെ പേ​രി​ലു​ള്ള വാ​ഷിം​ഗ്ട​ണി​ന്‍റെ ഒ​ഴി​ക​ഴി​വ് സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള​വ​രാ​രും മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ല. ഒ​രു പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​ത്ത് ക​ട​ന്നു​ക​യ​റി അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബോം​ബി​ട്ട്, അ​വി​ട​ത്തെ രാ​ഷ്‌​ട്ര​ത്ത​ല​വ​നെ പു​റ​ത്താ​ക്കു​ന്ന​തി​ന്, ഇ​ത് നി​യ​മ​പ​ര​മാ​യ സാ​ധു​ത ന​ല്കു​ന്നു​മി​ല്ല.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​വൃ​ത്തി രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളെ​യും വെ​ന​സ്വേ​ല​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും ഗു​രു​ത​ര​മാ​യി ലം​ഘി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലെ​യും ക​രീ​ബി​യ​ൻ മേ​ഖ​ല​യി​ലെ​യും സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യു​മാ​ണ്. രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ ഒ​രു കീ​ഴ്‌​വ​ഴ​ക്കം സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യും.

ട്രം​പി​ന്‍റെ ന്യാ​യ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ, അ​ത് ശ​ക്ത​ർ​ക്ക് ആ​രു​ടെ​മേ​ലും സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നു​ള്ള സാ​ർ​വ​ത്രി​ക അ​നു​മ​തി​ക്കു തു​ല്യ​മാ​കും. ഇ​ത് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്കും ത​ത്വ​ങ്ങ​ൾ​ക്കും നേ​ർ വി​രു​ദ്ധ​മാ​ണ്. പ​ക്ഷേ, എ​ന്തു കാ​ര്യം? രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളും സാ​മാ​ന്യ​ത​ത്വ​ങ്ങ​ളും മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ളും ത​നി​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് നി​ര​ന്ത​രം തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ ട്രം​പ്.

മ​യ​ക്കു​മ​രു​ന്നു​ത്പാ​ദ​ന​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന കേ​ന്ദ്രം പോ​ലു​മ​ല്ല വെ​ന​സ്വേ​ല. അ​വി​ട​ത്തെ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് മ​ഡു​റോ ഭ​ര​ണ​കൂ​ട​മാ​ണെ​ന്ന​തി​ന് അ​മേ​രി​ക്ക​യു​ടെ പ​ക്ക​ൽ തെ​ളി​വു​ക​ളു​മി​ല്ല. അ​തേ​സ​മ​യം, ലോ​ക​ത്തെ ആ​കെ എ​ണ്ണ​ശേ​ഖ​ത്തി​ന്‍റെ 17 ശ​ത​മാ​നം വെ​ന​സ്വേ​ല​യി​ലാ​ണ്. അ​മേ​രി​ക്ക​യു​ടെ എ​ണ്ണ​ശേ​ഖ​ര​ത്തി​ന്‍റെ നാ​ലി​ര​ട്ടി. 1976ലാ​ണ് ആ ​രാ​ജ്യം എ​ണ്ണ ഖ​ന​നം ദേ​ശ​സാ​ത്ക​രി​ച്ച​ത്.

അ​തു​വ​രെ അ​മേ​രി​ക്ക​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ അ​വി​ടെ സ​ജീ​വ​മാ​യി​രു​ന്നു. 1990ൽ ​ഹ്യൂ​ഗോ ഷാ​വേ​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ എ​ണ്ണ​മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി.നി​യ​ന്ത്ര​ണ​മി​ല്ലാ​തെ എ​ണ്ണ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​ണ് ട്രം​പി​ന്‍റെ ആ​ത്യ​ന്തി​ക​ല​ക്ഷ്യം. ഇ​തു​വ​ഴി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും. കൂ​ടാ​തെ ചൈ​ന​യെ വെ​ന​സ്വേ​ല​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്യാം.

“2021ൽ ​ഞാ​ൻ അ​ധി​കാ​രം വി​ടു​മ്പോ​ൾ വെ​ന​സ്വേ​ല ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി​രു​ന്നു. അ​ന്ന് ആ ​എ​ണ്ണ മു​ഴു​വ​ൻ ന​മു​ക്ക് ല​ഭി​ക്കു​മാ​യി​രു​ന്നു’’ എ​ന്ന് 2023ൽ ​ട്രം​പ് വി​ല​പി​ച്ച​ത് ഇ​തോ​ടു ചേ​ർ​ത്തു​വാ​യി​ക്ക​ണം. പ​ടി​ഞ്ഞാ​റ​ൻ അ​ർ​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്ന​ത് ട്രം​പി​ന്‍റെ മ​റ്റൊ​രു മോ​ഹ​മാ​ണ്. 1823ലെ ‘​മ​ൺ​റോ സി​ദ്ധാ​ന്ത’​ത്തി​ന്‍റെ ട്രം​പ് പ​തി​പ്പാ​യി ഇ​തി​നെ കാ​ണു​ന്ന നി​രീ​ക്ഷ​ക​രു​ണ്ട്.

അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യ​ത്തോ​ടൊ​പ്പം ചൈ​ന​യു​ടെ​യും റ​ഷ്യ​യു​ടെ​യും സ്വാ​ധീ​നം ഇ​ല്ലാ​താ​ക്കാ​നും അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്നു. ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ൽ ചൈ​ന​യ്ക്ക് വ​ൻ നി​ക്ഷേ​പ​മു​ണ്ട്. മേ​ഖ​ല​യി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ അ​ല്ലെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ് ചൈ​ന. വെ​ന​സ്വേ​ല​യു​ടെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​വും ചൈ​ന​യി​ലേ​ക്കാ​ണെ​ന്ന​തും ട്രം​പി​നെ വി​റ​ളി പി​ടി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്.

ച​രി​ത്രം ന​ൽ​കു​ന്ന​ത് മ​റ​ക്കാ​നാ​കാ​ത്ത പാ​ഠ​ങ്ങ​ളാ​ണ്. ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ പു​റ​ത്തു​നി​ന്നു​ള്ള സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ രാ​ജ്യ​ങ്ങ​ളെ ദീ​ർ​ഘ​കാ​ല അ​സ്ഥി​ര​ത​യി​ലേ​ക്കും മാ​നു​ഷി​ക ദു​രി​ത​ങ്ങ​ളി​ലേ​ക്കു​മാ​ണ് ത​ള്ളി​വി​ട്ടി​ട്ടു​ള്ള​ത്. ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഭ​ര​ണ​കൂ​ട​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കും. എ​ന്നാ​ൽ ത​ക​ർ​ന്ന സ​മൂ​ഹ​ങ്ങ​ളെ പു​ന​ർ​നി​ർ​മി​ക്കാ​നോ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നോ ആ​വി​ല്ല.

പ​ക​രം, മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സം​ഘ​ർ​ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ൾ പാ​കി​യേ​ക്കും. അ​മേ​രി​ക്ക​യു​ടെ നീ​തീ​ക​രി​ക്കാ​നാ​കാ​ത്ത ഈ ​ക​ട​ന്നു​ക​യ​റ്റം അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന എ​ല്ലാ ധാ​ർ​മി​കാ​ധി​കാ​ര​ത്തെ‍​യും ഇ​ല്ലാ​താ​ക്കു​ന്നു. ശ​ക്ത​രാ​യ​വ​ർ നി​യ​മ​ത്തെ വ​ക​വ​യ്ക്കാ​താ​കു​മ്പോ​ൾ, എ​ല്ലാ നി​യ​മ​വേ​ലി​ക​ളും പൊ​ളി​ഞ്ഞു​തു​ട​ങ്ങും. കൈ​യൂ​ക്കു​ള്ള​വ​നാ​കും കാ​ര്യ​ക്കാ​ര​ൻ. സ​മാ​ധാ​ന​ത്തി​ലും വി​ക​സ​ന​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

ഏ​കാ​ധി​പ​ത്യ​മാ​യാ​ലും അ​ഴി​മ​തി​യാ​യാ​ലും അ​തി​രു​വി​ടു​മ്പോ​ൾ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ ജ​ന​ങ്ങ​ൾ​ത​ന്നെ ഭ​രി​ക്കു​ന്ന​വ​രെ ഇ​റ​ക്കി​വി​ട്ട കാ​ഴ്ച​ക​ൾ​ക്ക് ച​രി​ത്ര​ത്തി​ൽ പ​ഞ്ഞ​മി​ല്ല. വെ​ന​സ്വേ​ല​യു​ടേ​തെ​ന്ന​ല്ല, ഒ​രു രാ​ജ്യ​ത്തി​ന്‍റെ​യും ഭാ​വി തീ​രു​മാ​നി​ക്കേ​ണ്ട​തു പു​റ​ത്തു​നി​ന്നു​ള്ള​വ​ര​ല്ല. അ​വി​ട​ത്തെ ജ​ന​ങ്ങ​ളാ​ണ്. രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക എ​ന്ന​ത് ആ​ഗോ​ള സു​സ്ഥി​ര​ത​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്.

Editorial

ബി​എം​ഡ​ബ്ല്യു​ക്കാ​ല​ത്തെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ

അ​ഞ്ചു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നു ലോ​ക്പാ​ൽ പി​ൻ​വാ​ങ്ങി​യ​ത് ജ​ന​വി​കാ​രം എ​തി​രാ​യ​തു​കൊ​ണ്ടാ​ണ്. എ​ങ്കി​ലും, ആ​ർ​ഭാ​ട​വും ധൂ​ർ​ത്തും അ​ഴി​മ​തി​ത​ന്നെ​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച ജ​ന​ത്തെ അ​ഴി​മ​തി​വി​രു​ദ്ധ സ്ഥാ​പ​ന​മാ​യ ലോ​ക്പാ​ൽ അം​ഗീ​ക​രി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്.

ഇ​തേ മാ​തൃ​ക​യി​ൽ, അ​ഴി​മ​തി​യു​ടെ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പി​ന്മാ​റി​ക്കൂ​ടേ? ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ള​ല്ല; പ​റ്റു​മോ ഇ​ല്ല​യോ എ​ന്ന മ​റു​പ​ടി​യാ​ണ് ആ​വ​ശ്യം. അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​വി​രു​ദ്ധ​ത​യും സു​താ​ര്യ​ത​യും നി​ർ​വ​ചി​ക്കു​ന്ന​ത്.

നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്കു വി​ടു​മെ​ന്ന ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍, സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​ക​ള്‍, ശി​ശു​മ​ന്ദി​ര​ങ്ങ​ള്‍, ന​ഴ്സ​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ജോ​ലി ചെ​യ്ത താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും പ​തി​നൊ​ന്നി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​യ​മ​നം ല​ഭി​ച്ച​വ​രെ​യും സ്ഥി​ര​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ഴി​മ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന നീ​ക്ക​മാ​ണി​ത്. പ്ര​വൃ​ത്തി ഇ​താ​ണെ​ങ്കി​ലും അ​ടു​ത്ത പ്ര​ക​ട​ന​പ​ത്രി​ക​യി​ലും ഈ ​വാ​ഗ്ദാ​നം പ്ര​തീ​ക്ഷി​ക്കാം.

സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലു​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം താ​ത്കാ​ലി​ക-​ക​രാ​ർ ജീ​വ​ന​ക്കാ​രു​ണ്ട​ന്നും മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഇ​ട​ത് അ​നു​ഭാ​വി​ക​ളാ​ണെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്. ഇ​ട​തോ വ​ല​തോ എ​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം, ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യു​ള്ള നി​യ​മ​ന​ങ്ങ​ൾ ന​ഗ്ന​മാ​യ അ​ഴി​മ​തി​യാ​ണ് എ​ന്ന​താ​ണ്. പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ൾ യോ​ഗ്യ​ത​ക​ളെ മ​റി​ക​ട​ക്കു​ന്ന​തും യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​ന്ന​തു​മൊ​ക്കെ സു​താ​ര്യ​ഭ​ര​ണ​ത്തി​ന്‍റെ മു​ൻ​വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള ഐ​ടി വ​കു​പ്പി​ലും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു നീ​തി ഉ​റ​പ്പാ​ക്കു​ന്നു എ​ന്ന വ്യാ​ഖ്യാ​നം പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളു​ടെ സ്ഥി​രം ന്യാ​യീ​ക​ര​ണ​മാ​യി മാ​റ്റി​യ​തി​ൽ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ഈ ​അ​ഴി​മ​തി​യെ പു​തി​യ ത​ല​ത്തി​ലെ​ത്തി​ച്ചു. താ​ത്കാ​ലി​ക ഒ​ഴി​വു​ക​ൾ നി​യ​മ​ന ഏ​ജ​ൻ​സി​ക​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക, പാ​ർ​ട്ടി​യോ​ടു കൂ​റു​ള്ള ജീ​വ​ന​ക്കാ​രെ തി​രു​കി​ക്ക​യ​റ്റു​ക, പി​ന്നീ​ട് നീ​തി​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ച്ച് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്ന​തൊ​ക്കെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ക്ഷി​രാ​ഷ്‌​ട്രീ​യ​വ​ത്ക​ര​ണ​ത്തി​നു​ള്ള കു​റു​ക്കു​വ​ഴി​യാ​യി. 25 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​രു ചേ​ർ​ത്തു കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ഈ ​അ​ഴി​മ​തി.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി​യ​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ളി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ വി​ശ​ദ​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​ത് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്. പ​ല വ​കു​പ്പു​ക​ളും താ​ത്കാ​ലി​ക, ക​രാ​ർ ഒ​ഴി​വു​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടം നേ​ടി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും കാ​ത്തി​രി​പ്പി​ലാ​ണ്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും പി​എ​സ്‌​സി​യു​ടെ​യും പ​ണി പാ​ർ​ട്ടി ഓ​ഫീ​സു​ക​ളെ​യും നേ​താ​ക്ക​ളെ​യും ഏ​ൽ​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് 2006ൽ ​ഉ​മാ​ദേ​വി കേ​സി​ല്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ്, ‘അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ’ ന​ട​ത്താ​നു​ള്ള ത​ത്ര​പ്പാ​ട് അ​ഴി​മ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ എ​ഴു​തി​ച്ചേ​ർ​ക്കാ​നാ​കൂ.

ഒ​ഴി​വു​ക​ൾ പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കു പ​ക​രം, നി​യ​മ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നി​ലൂ​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ക​യും ഫ​ലം മാ​ർ​ക്ക് സ​ഹി​തം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ നി​യ​മ​ന​ന​ട​പ​ടി​ക​ൾ ല​ളി​ത​വും സു​താ​ര്യ​വു​മാ​കും. പ​ക്ഷേ, അ​ത്, അ​ഴി​മ​തി ല​ക്ഷ്യ​മാ​ക്കാ​ത്ത ഇ​ച്ഛാ​ശ​ക്തി​യു​ള്ള സ​ർ​ക്കാ​രു​ക​ൾ​ക്കേ ക​ഴി​യൂ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ അ​സാ​ധു​വാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​നു വേ​ണ​മെ​ങ്കി​ൽ പ്ര​ഖ്യാ​പി​ക്കാം. പ​ക്ഷേ, അ​തി​നും വേ​ണം അ​ഴി​മ​തി​വി​രു​ദ്ധ​ത​യു​ടെ ഇ​ച്ഛാ​ശ​ക്തി.

Editorial

കെ​എ​സ്ആ​ർ​ടി​സി തീ​ക്ക​ളി നി​ർ​ത്ത​ണം

ഏ​റ്റ​വു​മൊ​ടു​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ത്തി​യ​ത് പൊ​ൻ​കു​ന്ന​ത്താ​ണ്. മ​ല​പ്പു​റ​ത്തു​നി​ന്ന് ഗ​വി​ക്ക് പോ​യ ഉ​ല്ലാ​സ​യാ​ത്ര ബ​സി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം തീ​പി​ടി​ച്ച​ത്. യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. 31നു​ത​ന്നെ​യാ​ണു കോ​ട്ട​യം അ​തി​ര​ന്പു​ഴ​യി​ൽ ഓ​ടി​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​നു തീ​പി​ടി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കു തീ ​പി​ടി​ക്കു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ലെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടേ​ത് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് മൈ​സൂ​രു​വി​ൽ 40 യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സ് ക​ത്തി​യ​മ​ർ​ന്ന​ത്. അ​തി​നു മു​ന്പും നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. യാ​ത്രാ​ക്ലേ​ശ​മു​ണ്ടാ​കു​ന്പോ​ൾ നി​ര​ക്ക് നാ​ലി​ര​ട്ടി​യാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച​ല്ല, യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചാ​ണ് ‘വെ​ള്ളാ​ന’ ഗ​വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത്.

പു​തു​വ​ത്സ​ര​മാ​ഘോ​ഷി​ക്കാ​ൻ മ​ല​പ്പു​റ​ത്തു​നി​ന്നു ഗ​വി​യി​ലേ​ക്ക് 28 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബ​സാ​ണ് പൊ​ൻ​കു​ന്നം ചെ​റു​വ​ള്ളി​യി​ൽ പു​ല​ർ​ച്ചെ നാ​ലോ​ടെ ക​ത്തി​യ​മ​ർ​ന്ന​ത്. ബ​സി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​താ​യി പി​ന്നാ​ലെ​യെ​ത്തി​യ മീ​ൻ​വ​ണ്ടി​ക്കാ​ര​ൻ വി​ളി​ച്ചു​പ​റ​ഞ്ഞ​തു ര​ക്ഷ​യാ​യി. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ചേ​ർ​ന്നു വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തെ​ത്തി​ച്ച​ശേ​ഷം തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മി​നി​റ്റു​ക​ൾ​ക്ക​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ഡി​സം​ബ​ർ 19നാ​ണ് 40 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മൈ​സൂ​രു ന​ഞ്ച​ൻ​ഗോ​ട്ട് പു​ല​ർ​ച്ചെ ര​ണ്ടി​നു ക​ത്തി​ന​ശി​ച്ച​ത്. തു​ട​ക്ക​ത്തി​ലേ അ​റി​ഞ്ഞ​തി​നാ​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന 40 യാ​ത്ര​ക്കാ​രെ​യും ര​ക്ഷി​ക്കാ​നാ​യി. മൈ​സൂ​രു സം​ഭ​വ​ത്തി​ന്‍റെ അ​ന്നു​ത​ന്നെ നെ​ടു​മ​ങ്ങാ​ട്ടു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട ഓ​ർ​ഡി​ന​റി ബ​സ് വ​ഴ​യി​ല​യി​ൽ​വ​ച്ച് ന​ട്ടു​ച്ച​യ്ക്കു ക​ത്തി. 30 യാ​ത്ര​ക്കാ​രെ​യും അ​തി​വേ​ഗം പു​റ​ത്തി​റ​ക്കി.

ഒ​ക്‌​ടോ​ബ​ർ ആ​റി​നാ​ണ്, പു​ന​ലൂ​രി​ൽ​നി​ന്നു കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​നു പാ​ല​ക്കാ​ട്ടു​വ​ച്ചു തീ​പി​ടി​ച്ച​ത്. ഗി​യ​ർ​ബോ​ക്സി​നു ചു​വ​ട്ടി​ൽ​നി​ന്നു പു​ക ഉ​യ​ർ​ന്ന​തു ക​ണ്ട യാ​ത്ര​ക്കാ​രാ​ണ് ഡ്രൈ​വ​റോ​ടു പ​റ​ഞ്ഞ​ത്. അ​തി​നു മൂ​ന്നാ​ഴ്ച മു​ന്പ്, മാ​ള​യി​ൽ​നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് ക​ത്തി. ഭ​യ​ന്ന യാ​ത്ര​ക്കാ​ര്‍ തി​ര​ക്കു​കൂ​ട്ടി​യ​തോ​ടെ, ബ​സി​ന്‍റെ ഒ​രു വാ​തി​ല്‍ ത​ക​രാ​റി​ലാ​യി. യാ​ത്ര​ക്കാ​രി​ൽ ചി​ല​ര്‍ വ​ശ​ങ്ങ​ളി​ലെ ജ​ന​ലു​ക​ള്‍ വ​ഴി പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും യാ​ത്ര​ക്കാ​ർ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ സ​മ​യം ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​യ​ത്. ഇ​ത് എ​ല്ലാ​യ്പോ​ഴും സം​ഭ​വി​ച്ചു​കൊ​ള്ള​ണ​മെ​ന്നി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​ക്ക് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി​ക്ക് ആ​കെ​യു​ള്ള 4,717 ബ​സു​ക​ളി​ൽ 1,261 എ​ണ്ണ​വും 15 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ്. 14നും 15​നും ഇ​ട​യി​ൽ 698, 13നും 14​നു​മി​ട​യി​ൽ 193, 12നും 13​നു​മി​ട​യി​ൽ 519, 11നും 12​നു​മി​ട​യി​ൽ 362, ഒ​ന്പ​തി​നും 10നു​മി​ട​യി​ൽ 857 എ​ന്നി​ങ്ങ​നെ​യാ​ണ് ബ​സു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം. 10 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ളും 15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ൽ​നി​ന്നു മാ​റ്റാ​ൻ അ​വ​യ്ക്ക് ഇ​ന്ധ​നം നി​ഷേ​ധി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. പ്ര​ധാ​ന​മാ​യും വാ​യൂ​മ​ലി​നീ​ക​ര​ണം ത​ട​യാ​നാ​ണെ​ങ്കി​ലും പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ഥ്യം. യ​ഥാ​സ​മ​യം ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്നു​പോ​ലു​മി​ല്ലാ​ത്ത കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി അ​ത്യാ​വ​ശ്യ സ​മ​യ​ത്തു മാ​ത്ര​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ​ക്കു തീ ​പി​ടി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ഫ്യൂ​വ​ല്‍ ലൈ​ന്‍ ത​ക​ര്‍​ന്ന് ഇ​ന്ധ​നം ഒ​ഴു​കു​ന്ന​തും തീ ​പ​ട​രാ​നി​ട​യാ​ക്കും. ആ​ക്‌​സ​സ​റി​ക​ള്‍​ക്കാ​യി ചെ​യ്യു​ന്ന കൃ​ത്യ​മ​ല്ലാ​ത്ത വ​യ​റിം​ഗ്, സീ​ലു പൊ​ട്ടി​യ വ​യ​റിം​ഗു​ക​ള്‍, അ​ന​ധി​കൃ​ത സി​എ​ന്‍​ജി-​എ​ല്‍​പി​ജി കി​റ്റു​ക​ള്‍, ശ​രി​യാ​യി ക​ണ​ക്ട് ചെ​യ്യാ​ത്ത ബാ​റ്റ​റി, സ്റ്റാ​ർ​ട്ട​ർ, സ്റ്റീ​രി​യോ എ​ന്നി​വ​യും തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​കും. വാ​ഹ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം അം​ഗീ​കൃ​ത ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തി​യാ​ൽ പ്ര​ശ്നം വ​ലി​യൊ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാം. തീ ​പി​ടി​ച്ചാ​ലു​ട​നെ വാ​ഹ​നം ഓ​ഫാ​ക്കു​ക​യും പു​റ​ത്തി​റ​ങ്ങി അ​ക​ലേ​ക്കു മാ​റു​ക​യും ചെ​യ്യ​ണം. തീ ​കെ​ടു​ത്താ​ൻ സ്വ​യം ശ്ര​മി​ക്ക​രു​ത്. ബോ​ണ​റ്റ് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചാ​ലും തീ ​ആ​ളി​പ്പ​ട​രും.

യാ​ത്രാ​ക്ലേ​ശം മു​ത​ലെ​ടു​ത്ത് നി​ര​ക്ക് ര​ണ്ടും മൂ​ന്നും നാ​ലും ഇ​ര​ട്ടി വ​ർ​ധി​പ്പി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ കൊ​ള്ള കെ​എ​സ്ആ​ർ​ടി​സി​യും ന​ട​ത്തു​ക​യാ​ണ്. ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി​യാ​ണ് ക്രി​സ്മ​സി​നു നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലെ ഈ ​കൊ​ള്ള തി​ര​ക്കേ​റു​ന്പോ​ഴൊ​ക്കെ ന​ട​ത്താ​നാ​ണ് പു​തി​യ തീ​രു​മാ​നം. യാ​ത്ര​ക്കാ​രു​ടെ ഗ​തി​കേ​ടി​നെ ചൂ​ഷ​ണം ചെ​യ്യാ​ൻ ത​ല പു​ക​യ്ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ ബ​സി​ലെ പു​ക​യും യാ​ത്ര​ക്കാ​രു​ടെ ഭീ​തി​യും കെ​ടു​ത്താ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം.

Editorial

നാം ​അ​തി​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ

“നാ​ളെ മു​ത​ൽ ഞാ​ൻ....” എ​ന്നു തു​ട​ങ്ങു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി ഇ​ന്ന​ലെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന മ​നു​ഷ്യ​രി​താ 2026ലേ​ക്ക് ഉ​ണ​ർ​ന്നി​രി​ക്കു​ന്നു. ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പ്ര​തി​ജ്ഞ​ക​ൾ മാ​റ്റ​ത്തി​നു​വേ​ണ്ടി​യു​ള്ള, മ​നു​ഷ്യ​ന്‍റെ അ​ട​ക്കാ​നാ​കാ​ത്ത അ​ഭി​വാ​ഞ്ഛ​യാ​ണ്. 21-ാം നൂ​റ്റാ​ണ്ടി​ന്‍റെ കാ​ൽ ഭാ​ഗം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വ്യ​ക്തി​പ​രം എ​ന്ന​തി​ന​പ്പു​റം നാം ​മ​നു​ഷ്യ​വം​ശം എ​ന്ന നി​ല​യി​ൽ ചി​ല പ്ര​തി​ജ്ഞ​ക​ളെ​ടു​ക്കാ​ൻ സ​മ​യ​മാ​യി. ഓ​രോ വ​ർ​ഷാ​ന്ത്യ​രാ​ത്രി​യി​ലും പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച ന​മ്മ​ൾ പൈ​തൃ​ക​മാ​യി ല​ഭി​ച്ച​തും ആ​ർ​ജി​ച്ച​തു​മാ​യ വി​ദ്വേ​ഷ​ത്തെ​യും വം​ശ​വെ​റി​യെ​യും അ​ഹം​ബോ​ധ​ത്തെ​യും ക​ത്തി​ച്ചി​ല്ല.

ഉ​പ​യോ​ഗി​ച്ചു​പ​യോ​ഗി​ച്ച് അ​ത് 21-ാം നൂ​റ്റാ​ണ്ടി​ലെ മ​നു​ഷ്യ​ന്‍റെ മ​റ്റൊ​ര​വ​യ​വ​മാ​യി പ​രി​ണ​മി​ക്കു​ക​യാ​ണ്. ന​മു​ക്കു പാ​ട്ടു​പാ​ടി, യാ​ത്ര​ക​ൾ ചെ​യ്ത്, വി​ശ​പ്പും വി​രു​ന്നും പ​ങ്കു​വ​ച്ച്, ഒ​ന്നി​ച്ചാ​ഘോ​ഷി​ച്ചു ജീ​വി​ക്കാ​നാ​വി​ല്ലേ? തീ​ർ​ച്ച​യാ​യും. ക​ഴി​ഞ്ഞ​വ​ർ​ഷം പു​തു​വ​ത്സ​ര​മാ​ഘോ​ഷി​ച്ച പ​ല​രും ഇ​പ്പോ​ൾ കു​രി​ശും കു​റി​യും നി​സ്കാ​ര​ത്ത​ഴ​ന്പു​മി​ല്ലാ​ത്ത അ​സ്ഥി​കൂ​ട​ങ്ങ​ളാ​ണെ​ന്നോ​ർ​ത്താ​ൽ സാ​ഹോ​ദ​ര്യ​ത്തി​നൊ​രു ത​ട​സ​വു​മി​ല്ല. പ​റ്റി​ല്ലെ​ന്നു പ​റ​യു​ന്ന​ത് രോ​ഗ​മാ​ണ്; എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ.

2025ൽ ​മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ദീ​പി​ക ഏ​റ്റ​വു​മ​ധി​കം എ​ഴു​തി​യ​ത് ജ​നാ​ധി​പ​ത്യം, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം, വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ​ശ​ല്യം, ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക​ൾ, അ​ഴി​മ​തി, വ​നം​വ​കു​പ്പി​ന്‍റെ ജ​ന​ദ്രോ​ഹ​ങ്ങ​ൾ, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, ദ​ളി​ത്-​ആ​ദി​വാ​സി പി​ന്നാ​ക്കാ​വ​സ്ഥ, മ​യ​ക്കു​മ​രു​ന്ന്, കു​ടും​ബം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ്. നോ​ക്കൂ, ഇ​തേ വി​ഷ​യ​ങ്ങ​ൾ 2026ലും ​എ​ഴു​തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. കാ​ര​ണം, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​രു​ക​ളും മാ​റ്റ​ത്തി​നു ത​യാ​റാ​യി​ല്ല. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്നി​ല്ല.

കാ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന സ​മാ​ന​ത​ക​ൾ അ​വ​ർ​ക്ക​റി​യി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ചു​മ​ത​ല, വ​ന്യ​ജീ​വി​ക​ളെ അ​യ​ച്ച് ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ക​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യി​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലേ​ക്കു ചു​രു​ങ്ങി. നാ​ലാം സാ​ന്പ​ത്തി​ക​ശ​ക്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​ത്തി​ന്‍റെ പു​റ​ന്പോ​ക്കു​ക​ളി​ൽ ആ​ളു​ക​ൾ പു​ഴു​ക്ക​ളെ​പ്പോ​ലെ ന​ര​കി​ക്കു​ന്നു. തെ​രു​വു​നാ​യ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ​പോ​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല.

മാ​ലി​ന്യ​ങ്ങ​ൾ മ​ണ്ണും ജ​ല​വും വി​ഷ​മാ​ക്കി. ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും പി​ന്നാ​ക്കാ​വ​സ്ഥ​യി​ലും വി​വേ​ച​ന​ത്തി​ലും ശ്വാ​സം മു​ട്ടു​ന്നു. മ​ത​ങ്ങ​ൾ​ക്കു മു​ക​ളി​ൽ തീ​വ്ര​ചി​ന്ത അ​പ​ര​വി​ദ്വേ​ഷ​ത്തി​ന്‍റെ നാ​സി​ക്കൊ​ടി നാ​ട്ടു​ന്നു. അ​തി​ർ​ത്തി​യി​ലൊ​തു​ങ്ങി​യി​രു​ന്ന യു​ദ്ധ​ങ്ങ​ൾ ഗ്രാ​മ​മു​ക്കു​ക​ളി​ലും നാ​ൽ​ക്ക​വ​ല​ക​ളി​ലു​മൊ​ക്കെ​യെ​ത്തി. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച് ക​ത്തി​ക​ളും തോ​ക്കു​ക​ളും പ​ണി​തു. മ​യ​ക്കു​മ​രു​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും നാ​ടു ചു​റ്റു​ക​യാ​ണ്... ഇ​തൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ, ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും കീ​ർ​ത്ത​ന​മാ​ല​പി​ക്കു​ന്ന​ത​ല്ല​ല്ലോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം. പ​രി​ഹ​രി​ക്കാ​നേ​റെ​യു​ണ്ടെ​ങ്കി​ലും മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ധ്രു​വീ​ക​ര​ണ​ത്തെ​യാ​ണ് നാം ​ആ​ദ്യം അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​ത്.

പ​രി​ഹാ​ര​ങ്ങ​ളു​ണ്ട്. 2025ന്‍റെ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​രു​തെ​ന്ന വ​ർ​ഗീ​യ ഉ​ത്ത​ര​വു​ക​ൾ​ക്കി​ടെ, അ​ന്പ​ല​ത്തി​ലെ ഭ​ജ​ന​ക്കാ​ർ ക​രോ​ൾ​ഗാ​നം പാ​ടി ന​മ്മെ വി​ളി​ച്ചു​ണ​ർ​ത്തി​യി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളാ​യി​രു​ന്നു അ​വ​ർ. സാ​ന്താ​ക്ലോ​സ് വേ​ഷം ധ​രി​ച്ച ഹി​ന്ദു-​മു​സ്‌​ലിം മ​ത​വി​ശ്വാ​സി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടോ​ക​ളി​ട്ട് ത​ങ്ങ​ളി​വി​ടെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു. പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ ഹി​ന്ദു​വി​ന്‍റെ സം​സ്കാ​രം അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​രം ന​ട​ത്തി​യ നാ​ടാ​ണി​ത്. കോ​വി​ഡി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും കാ​ല​ത്ത് പ​ര​സ്പ​രം താ​ങ്ങാ​യി നി​ന്ന​വ​രെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ വി​ജ​യി​ക്ക​രു​ത്. വെ​റു​പ്പി​ന്‍റെ ഫാ​ക്ട​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഷം പ്ര​ധാ​ന​മാ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു മ​റ​ക്ക​രു​ത്.

കു​റ​ച്ചു​പേ​രേ ഉ​ള്ളെ​ങ്കി​ലും അ​വ​ർ രാ​പ​ക​ൽ അ​വി​ടെ​യു​ണ്ട്. യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ ആ​ക്രോ​ശ​വും അ​സ​ഭ്യ​വും ഭ​യ​ന്ന് പ്ര​തി​ക​രി​ക്കാ​റി​ല്ല. സ​ർ​ക്കാ​രു​ക​ളും വി​ദ്വേ​ഷ​വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തെ ക​ല​യാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഓ​രോ​ന്നി​നും കേ​സെ​ടു​ക്ക​ണം. കു​ട്ടി​ക​ൾ എ​ല്ലാ മ​ത​സ്ഥ​ർ​ക്കു​മൊ​പ്പം പ​ഠി​ക്കു​ക​യും ക​ളി​ക്കു​ക​യും വേ​ണം. എ​ല്ലാ​വ​ർ​ക്കു​മു​ണ്ട് ചു​മ​ത​ല. മ​ത​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തെ അ​ടി​യ​ന്ത​ര​മാ​യി നേ​രി​ട​ണം. മ​ത​നേ​താ​ക്ക​ൾ സൗ​ഹാ​ർ​ദ​ത്തെ​യും സ​ഹി​ഷ്ണു​ത​യെ​യും കു​റി​ച്ച് ആ​വ​ർ​ത്തി​ച്ചു പ്ര​സം​ഗി​ക്ക​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യ​ക്തി-​വ​ർ​ഗീ​യ-​രാ​ഷ്‌​ട്രീ​യ മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ ഒ​രാ​ളും ഏ​റ്റെ​ടു​ക്ക​രു​ത്.

ജീ​വി​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും നൈ​മി​ഷി​ക​ത​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ആ​ന​ന്ദ​വു​മോ​ർ​ത്ത് ഒ​രു നി​മി​ഷം ക​ണ്ണ​ട​യ്ക്കൂ. എ​ന്നി​ട്ടു ഹൃ​ദ​യം തു​റ​ക്കൂ. 2026 ഒ​രു അ​വ​സ​രം​കൂ​ടി ത​ന്നി​രി​ക്കു​ന്നു. പു​തു​വ​ത്സ​രാ​ശം​സ​ക​ൾ!

Editorial

അ​തി​ജീ​വി​ത, ഒ​രു യു​ദ്ധ​ത്തി​ന്‍റെ പേ​രാ​കു​മ്പോ​ൾ

2025 ഒ​ടു​വി​ല​ത്തെ മു​ഖ​പ്ര​സം​ഗം യു​പി​യി​ലെ കു​പ്ര​സി​ദ്ധ​മാ​യ ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്കു സ​മ​ർ​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ സ്ത്രീ​ശ​ക്തീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട കാ​ര്യം ആ ​പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ച​രി​ത്രം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്.

ബ​ലാ​ത്സം​ഗി​ക​ളും കു​റ്റ​വാ​ളി​ക​ളും ഭ​ര​ണ​കൂ​ട​വും വേ​ട്ട​യാ​ടു​ക​യും, നീ​തി​യു​ടെ ചി​ല പീ​ഠ​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ പു​റം​തി​രി​യു​ക​യും ചെ​യ്തി​ട്ടും പോ​രാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തെ വ​നി​ത​ക​ളാ​ണ് ഈ ​ത​ല​മു​റ​യോ​ടു സം​വ​ദി​ക്കേ​ണ്ട​ത്. ഉ​ന്നാ​വോ പെ​ൺ​കു​ട്ടി ഇ​ന്നു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന്‍റെ ഇ​ര​യ​ല്ല, എ​ട്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തീ​ക്ക​ന​ലു​ക​ളി​ലൂ​ടെ മാ​ത്രം ന​ട​ന്ന ഉ​രു​ക്കു​വ​നി​ത​യാ​ണ്.

സ്ത്രീ​ശ​ക്തീ​ക​ര​ണം ച​രി​ത്ര ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ൽ​നി​ന്നു മാ​ത്ര​മ​ല്ല, വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ചോ​ര​യും സ്ര​വ​ങ്ങ​ളും ന​ഖ​ക്ഷ​ത​ങ്ങ​ളും പേ​റി നി​വ​ർ​ന്നു നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള അ​തി​ജീ​വി​ത​ക​ളി​ൽ​നി​ന്നു​കൂ​ടി പ​ഠി​ച്ചാ​ലേ പൂ​ർ​ണ​മാ​കൂ. സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. പ​ക്ഷേ, അ​ത് അ​വ​ളു​ടെ പോ​രാ​ട്ട​ത്തെ ബാ​ധി​ക്കു​ന്നി​ല്ല.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലേ​ക്കു പോ​യാ​ൽ ആ ​പോ​രാ​ട്ട​തീ​വ്ര​ത​യു​ടെ ഒ​രു സൂ​ച​ന ല​ഭി​ക്കും. ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ 2017 ജൂ​ൺ നാ​ലി​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി 17കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് കേ​സ്. ദി​വ​സ​ങ്ങ​ൾ​ക്ക​കം എം​എ​ൽ​എ​യു​ടെ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി.

പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും എം​എ​ൽ​എ​യെ ഒ​ഴി​വാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​ക്ഷേ, തൊ​ട്ടു​പി​ന്നാ​ലെ പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​നെ ഗു​ണ്ട​ക​ൾ ത​ല്ലി​ച്ച​ത​ച്ചു. അ​തി​നെ​തി​രേ​യും പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​യാ​ണ് 2018 ഏ​പ്രി​ൽ അ​ഞ്ചി​നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ് പ്ര​തി​ക​ൾ​ക്ക​നു​കൂ​ല​മാ​യി പോ​കു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി ഏ​പ്രി​ൽ എ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ വ​സ​തി​ക്കു​മു​ന്നി​ൽ തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി.

തൊ​ട്ട​ടു​ത്ത ദി​വ​സം, ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന പി​താ​വ് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​ർ​ന്ന​തോ​ടെ കേ​സ് സി​ബി​ഐ​ക്കു വി​ട്ടു. അ​തി​ജീ​വി​ത​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം അ​വി​ടെ അ​വ​സാ​നി​ച്ചു. ഏ​പ്രി​ൽ 13ന് ​സെ​ൻ​ഗാ​ർ അ​റ​സ്റ്റി​ലാ​യി. പ​ക്ഷേ, പോ​ലീ​സ് വി​ട്ടി​ല്ല.

പി​താ​വി​ല്ലാ​താ​യ പെ​ൺ​കു​ട്ടി​ക്കു​വേ​ണ്ടി കേ​സി​നി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നെ 18 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു കേ​സി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റ് ചെ​യ്തു. 2019 ജൂ​ലൈ 28ന് ​അ​തി​ജീ​വി​ത​യും കു​ടും​ബാം​ഗ​ങ്ങ​ളും സ​ഞ്ച​രി​ച്ച കാ​റി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് സാ​ക്ഷി​ക​ളാ​യ ര​ണ്ടു കു​ടും​ബാം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​തീ​വ​ഗു​ര​ത​രാ​വ​സ്ഥ​യി​ൽ അ​തി​ജീ​വി​ത ആ​ശു​പ​ത്രി​യി​ലാ​യി.

ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ മ​റ​ച്ച ട്ര​ക്ക് ഓ​ടി​ച്ച​വ​ർ​ക്ക് പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം പി​ന്നീ​ട് പു​റ​ത്തു​വ​ന്നു. സു​പ്രീം​കോ​ട​തി അ​തി​ജീ​വി​ത​യു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ ക​ണ​ക്കി​ലെ​ടു​ത്ത് കേ​സ് യു​പി​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റി. 2019 ഡി​സം​ബ​റി​ൽ സി​ബി​ഐ ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും ബ​ലാ​ത്സം​ഗം, അ​തി​ജീ​വി​ത​യു​ടെ പി​താ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം, ട്ര​ക്ക് ഇ​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം എ​ന്നീ കേ​സു​ക​ളി​ൽ ആ​ജീ​വ​നാ​ന്ത ത​ട​വും 25 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ക്കു​ക​യും ചെ​യ്തു.

പ​ക്ഷേ, ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23ന് ​പ്ര​തി സെ​ൻ​ഗ​റി​ന്‍റെ അ​പ്പീ​ലി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്കു​ക​യും ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണ്, സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ ആ​യി​രു​ന്ന പ്ര​തി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ർ​വ​ച​ന​ത്തി​നു കീ​ഴി​ൽ വ​രി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ സു​പ്രീം​കോ​ട​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

പോ​ക്സോ കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​ന്ന പൊ​തു​സേ​വ​ക​ർ​ക്കു കൂ​ടു​ത​ൽ ശി​ക്ഷ ന​ൽ​കു​ന്ന വ​കു​പ്പി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് പൊ​തു​സേ​വ​ക​ന​ല്ലെ​ന്നു പ്ര​തി വാ​ദി​ച്ച​ത്. ഇ​തു ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച​ത് നി​യ​മ​വൃ​ത്ത​ങ്ങ​ളെ​പ്പോ​ലും അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ൾ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യി​ട്ടും അ​ധി​കാ​രി​ക​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും നി​യ​മ​വ്യ​വ​സ്ഥ​യും​പോ​ലും അ​യാ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഭ​യാ​ന​ക​സ്ഥി​തി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലോ​ടെ വെ​ളി​പ്പെ​ടു​ന്ന​ത്.

എ​ന്നി​ട്ടും എ​ട്ടു വ​ർ​ഷ​ത്തി​ലേ​റെ വേ​ട്ട​ക്കാ​രെ പി​ന്തു​ട​ർ​ന്ന ഈ ​അ​തി​ജീ​വി​ത ഒ​രു യു​ദ്ധ​ത്തി​ന്‍റെ പേ​രാ​യി മാ​റി​യി​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി സ്വ​യം തീ​കൊ​ളു​ത്തേ​ണ്ടി​വ​ന്നി​ട്ടും സ്വ​ന്തം പി​താ​വും സാ​ക്ഷി​ക​ളാ​യ ബ​ന്ധു​ക്ക​ളു​മു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടും ദു​രൂ​ഹ അ​പ​ക​ട​ത്തി​ൽ മ​ര​ണാ​സ​ന്ന​യാ​യി​ട്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നി​റ​ങ്ങി​വ​ന്നു​പോ​ലും പൊ​രു​തി​യ ഈ ​പെ​ൺ​കു​ട്ടി​യേ​ക്കാ​ൾ സ്ത്രീ​ശ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​റ​യാ​ൻ ആ​ർ​ക്കാ​ണു യോ​ഗ്യ‍​ത? ഒ​രു വ​നി​ത​യ്ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന ഏ​റ്റ​വും വ​ലി​യ അ​പ​മാ​ന​വും മു​റി​വു​മാ​ണ് ബ​ലാ​ത്സം​ഗി​ക​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.

പ​ക്ഷേ, അ​തോ​ടെ ന​ഷ്ട​ങ്ങ​ളി​ലേ​ക്കു മു​ഖം പൂ​ഴ്ത്താ​തെ കു​റ്റ​വാ​ളി​യെ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ​നി​ന്ന് ഈ ​പെ​ൺ​കു​ട്ടി പ​ഠി​പ്പി​ക്കു​ന്ന​ത്. രാ​ജ്യം ഇ​തു വാ​യി​ച്ചു പ​ഠി​ക്കേ​ണ്ട​ത​ല്ലേ? ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ ഈ ​മ​ഹാ​യു​ദ്ധ​മ​ല്ലേ ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ളെ ശ​ക്തീ​ക​രി​ക്കാ​ൻ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്? ഇ​ര​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നും ആ​ളു​ണ്ടെ​ന്നും അ​ധി​കാ​ര​ത്തി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ൽ​ശേ​ഷി അ​ജ​യ്യ​മ​ല്ലെ​ന്നും രാ​ജ്യ​മ​റി​യ​ട്ടെ.

നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ദി​വ​സം ഏ​ക​ദേ​ശം 86 ബ​ലാ​ത്സം​ഗ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന ഇ​ന്ത്യ​യി​ൽ നാ​ളെ പു​തി​യൊ​രു സ്ത്രീ​ശ​ക്തി ഉ​ദി​ച്ചു​യ​ര​ട്ടെ.

Editorial

വോ​ട്ടു​ച​ന്ത​യി​ലെ മ​റ്റ​ത്തൂ​ർ വ്യാ​പാ​രി​ക​ൾ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് കൈ​വ​രി​ച്ച നേ​ട്ട​ത്തി​ന്‍റെ ചൂ​ടാ​റും​മു​ന്പ് അ​തി​ലേ​ക്കു വീ​ണ ക​ര​ടാ​യി​രി​ക്കു​ന്നു തൃ​ശൂ​ർ മ​റ്റ​ത്തൂ​രി​ലെ ബി​ജെ​പി ബാ​ന്ധ​വം. എ​ട്ട് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ് രാ​ജി​വ​ച്ചു ബി​ജെ​പി പി​ന്തു​ണ​യി​ൽ സ്വ​ത​ന്ത്ര​യെ പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്.

എ​ട്ട് അം​ഗ​ങ്ങ​ളെ​യും പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. അ​വ​രാ​രും ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, അ​വ​ർ ബി​ജെ​പി​യു​മാ​യി ന​ട​ത്തി​യ അ​വി​ഹി​ത​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി​റ​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം ഇ​ല്ലാ​താ​കി​ല്ല. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നു​മു​ള്ള വോ​ട്ടു​ക​ൾ കൊ​ടു​ക്കാ​ൻ വോ​ട്ട​ർ​മാ​ർ​ക്ക​റി​യാം.

അ​ങ്ങ​നെ സ​മ്മാ​ന​മാ​യി കി​ട്ടി​യ​തു വി​ൽ​ക്കു​ന്ന​ത് ആ​രാ​യാ​ലും വോ​ട്ട​ർ​മാ​രോ​ടു​ള്ള ച​തി​യാ​ണ്. മ​റ്റ​ത്തൂ​രി​ൽ ആ ​ക​ച്ച​വ​ടം കോ​ൺ​ഗ്ര​സാ​ണു ന​ട​ത്തി​യ​ത്. രാ​ജ്യ​മെ​ങ്ങും പ്ര​സം​ഗി​ച്ച​തി​നു ക​ട​ക​വി​രു​ദ്ധം! എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ക്കാ​തി​രി​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സു​കാ​ർ ബി​ജെ​പി​യെ പി​ന്തു​ണ​ച്ച​ത്. 24 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് 10, കോ​ൺ​ഗ്ര​സ് എ​ട്ട്, ബി​ജെ​പി​ക്കു നാ​ല്, യു​ഡി​എ​ഫ് വി​മ​ത​ർ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അം​ഗ​ബ​ലം.

കോ​ൺ​ഗ്ര​സി​ന്‍റെ എ​ട്ടും ബി​ജെ​പി​യു​ടെ മൂ​ന്നും വോ​ട്ട് ല​ഭി​ച്ച​തോ​ടെ 12 വോ​ട്ടി​നു സ്വ​ത​ന്ത്ര പ്ര​സി​ഡ​ന്‍റാ​യി. സം​സ്ഥാ​ന​ത​ല​ത്തി​ൽ നോ​ക്കി​യാ​ൽ, ഒ​രു പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ രാ​ഷ്‌​ട്രീ​യ​നേ​ട്ട​മാ​ണ് മ​റ്റ​ത്തൂ​രി​ലെ കോ​ൺ​ഗ്ര​സു​കാ​രു​ടെ ബി​ജെ​പി ബ​ന്ധ​ത്തി​ലൂ​ടെ സി​പി​എ​മ്മി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു ബ​ന്ധം സം​സ്ഥാ​ന​ത്ത് ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളെ ചോ​ദ്യം ചെ​യ്യു​മെ​ന്നു കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​റി​വു​ണ്ടാ​യു​മി​ല്ല.

വി​ജ​യി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​നി​ന്ന് സ​ത്യ​സ​ന്ധ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​വ​ന്‍റെ പ്ര​തി​രോ​ധ​ത്തി​ലേ​ക്കു കോ​ൺ​ഗ്ര​സി​നെ ത​ള്ളി​യി​ട്ട​തു പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ​യാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ക​ര​മാ​യി പാ​ർ​ട്ടി​യെ ന​യി​ച്ച സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രാ​വു​ന്ന ഗൗ​ര​വ​മു​ള്ള ചോ​ദ്യ​മാ​ണ് മ​റ്റ​ത്തൂ​ർ ത​യാ​റാ​ക്കി​ക്കൊ​ടു​ത്ത​ത്.

പ​ക്ഷേ, അ​ഗ​ളി​യി​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു കൂ​റു​മാ​റി​യ വ​നി​താ അം​ഗ​ത്തെ പ്ര​സി​ഡ​ന്‍റാ​ക്കി​യ എ​ൽ​ഡി​എ​ഫ് മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​തി​ൽ വൈ​രു​ധ്യാ​ത്മ​ക​ത​യു​ണ്ട്.

കൂ​റു​മാ​റ്റ നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​യാ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ, അ​ഗ​ളി​യി​ൽ പാ​ർ​ട്ടി​യെ​യും വോ​ട്ട​ർ​മാ​രെ​യും ച​തി​ച്ച് പ്ര​സി​ഡ​ന്‍റാ​യ വ്യ​ക്തി രാ​ജി​വ​യ്ക്കു​ക​യും കോ​ൺ​ഗ്ര​സി​നോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത ആ​ല​പി​ച്ച് ഘ​ർ​വാ​പ്പ​സി ന​ട​ത്തു​ക​യും ചെ​യ്തു. മ​റു​വ​ശ​ത്ത്, രാ​ജ്യം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ ആ​ത്മാ​ഭി​മാ​നം മു​റി​പ്പെ​ടു​ന്ന എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​സ്ഡി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​സ്‌​ലിം മൗ​ലി​ക​വാ​ദ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​ളു​പ്പി​ല്ലാ​തെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ൽ, തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്ഡി​പി​ഐ യു​ഡി​എ​ഫി​നെ​യും മ​ല​പ്പു​റം മാ​റ​ഞ്ചേ​രി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു. വി​വാ​ദ​മാ​യ​തോ​ടെ കോ​ട്ടാ​ങ്ങ​ലി​ലും പാ​ങ്ങോ​ട്ടും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം യു​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. മാ​റ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ചി​ട്ടും എ​ൽ​ഡി​എ​ഫി​നു ചീ​ത്ത​പ്പേ​രു മാ​ത്രം കി​ട്ടി.

കാ​ര​ണം, വോ​ട്ടു​നി​ല തു​ല്യ​മാ​യ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ൽ യു​ഡി​എ​ഫ് അം​ഗ​മാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ​ത്. ചു​രു​ക്ക​ത്തി​ൽ, അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ പി​ന്തു​ണ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും മ​ടി​യി​ല്ല. ചെ​യ്ത വോ​ട്ട് തി​രി​ച്ചെ​ടു​ക്കാ​ൻ ജ​ന​ത്തി​ന് അ​വ​സ​ര​മി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ജ​നാ​ധി​പ​ത്യ അ​ട്ടി​മ​റി​യാ​യ കൂ​റു​മാ​റ്റ​ങ്ങ​ളെ സ​ജീ​വ​മാ​ക്കി​യ​ത്. ആ​ദ​ർ​ശ​രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ കാ​ലു​മാ​റ്റ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി.

കൂ​ടു​ത​ൽ ലാ​ഭം എ​വി​ടെ​നി​ന്നു കി​ട്ടു​മെ​ന്നു ഗ​വേ​ഷ​ണം ന​ട​ത്തി താ​ക്കോ​ൽ​സ്ഥാ​നം കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം ആ​ദ​ർ​ശം പ്ര​സം​ഗി​ക്കു​ന്ന​വ​രു​മു​ണ്ട്. കൂ​റു​മാ​റ്റം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ തൊ​ട്ടു​പി​ന്നാ​ലെ ച​തി​ക്കു​ന്ന​തി​നോ​ളം കാ​പ​ട്യം മ​റ്റെ​ന്തു​ണ്ട്? ആ​ർ​ക്കെ​തി​രെ​യാ​ണോ ത​ങ്ങ​ൾ വോ​ട്ട് ചെ​യ്ത​ത് അ​വ​രു​മാ​യി ചേ​ർ​ന്ന്, ത​ങ്ങ​ൾ ജ​യി​പ്പി​ച്ച​വ​ർ അ​ധി​കാ​രം നു​ണ​യു​ന്ന​തി​നോ​ളം വോ​ട്ട​ർ​മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന മ​റ്റെ​ന്തു​ണ്ട്? അ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി കു​റേ​ക്കൂ​ടി സ​ത്യ​സ​ന്ധ​ത കാ​ണി​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ 35 സീ​റ്റ് കി​ട്ടി​യാ​ല്‍ എ​ൻ​ഡി​എ ഭ​രി​ക്കു​മെ​ന്നു പ​റ​ഞ്ഞ​ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​നാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​വ​ർ​ക്കു കൂ​റു​മാ​റ്റ​ത്തി​ലൂ​ടെ​യ​ല്ലാ​തെ ഭ​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​ത്ത​ത​ല്ല​ല്ലോ. ഉ​ത്തേ​ര​ന്ത്യ​യി​ൽ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​വ​ർ ആ ​വി​ധം അ​ധി​കാ​രം പി​ടി​ച്ചി​ട്ടു​മു​ണ്ട്.

അ​തേ​സ​മ​യം, യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും സ്വ​യം വി​ശു​ദ്ധ​രാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യും അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ളെ കൂ​ടെ​പ്പാ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തൊ​ന്നും എ​ല്ലാ​വ​രെ​യും പൊ​ള്ളി​ക്കു​ന്നി​ല്ല. പ​ക്ഷേ, തീ​വ്ര​വാ​ദ​വും വ​ർ​ഗീ​യ​ത​യും രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​യെ​ന്നു തി​രി​ച്ച​റി​യു​ന്ന​വ​രെ ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പ് നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്; പ്ര​ത്യേ​കി​ച്ചും കേ​ര​ള​ത്തി​ൽ.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലു​ക​ളെ കൂ​റു​മാ​റ്റ​ക്കാ​രു​ടെ ഗു​ഹ​യാ​ക്കി​യ​വ​രു​ടെ ക​സേ​ര​ക​ൾ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ആ​ട്ടി​പ്പു​റ​ത്താ​ക്കു​ക​യും ചെ​യ്യ​ണം.

Editorial

വ​ർ​ഗീ​യ​ത വാ​നോ​ളം, നി​വേ​ദ​നം പോ​രാ

ഗോ​ൾ​വ​ൾ​ക്ക​ർ മു​ത​ൽ മോ​ഹ​ൻ ഭാ​ഗ​വ​ത് വ​രെ ഹി​ന്ദു​രാ​ഷ്‌​ട്ര​ത്തി​നു​വേ​ണ്ടി എ​ഴു​തി​യ​തും പ്ര​സം​ഗി​ച്ച​തു​മൊ​ക്കെ ല​ക്ഷ്യം കാ​ണാ​തെ​പോ​യ​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന കോ​ട്ട​പോ​ലെ ക​വ​ച​മൊ​രു​ക്കി​യ​തി​നാ​ലാ​ണ്. പ​ക്ഷേ, ആ ​കോ​ട്ട​യു​ടെ കാ​വ​ൽ​ക്കാ​രാ​കേ​ണ്ടി​യി​രു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ശ​ബ്ദ​ത, ത​ട​യ​പ്പെ​ട്ട​തി​നെ​ല്ലാം പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ക​യാ​ണ്.

ഈ ​ഒ​ളി​ച്ചു​ക​ട​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ നാ​ൾ​വ​ഴി​യി​ലൂ​ടെ​യാ​ണ്, ക്രി​സ്മ​സി​നു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ രാ​ജ്യ​മൊ​ട്ടാ​കെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി സം​ഘ​പ​രി​വാ​ർ ക​ട​ന്നു​പോ​യ​ത്. അ​ർ​ഥ​ഗ​ർ​ഭ​വും കു​റ്റ​ക​ര​വു​മാ​യ ഭ​ര​ണ​കൂ​ട നി​ശ​ബ്ദ​ത​യ്ക്കൊ​പ്പം ദു​ർ​ബ​ല​മാ​യ പ്ര​തി​പ​ക്ഷ​വും നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു ശ​ക്ത​മാ​യ സം​വി​ധാ​ന​മി​ല്ലാ​ത്ത ന്യൂ​ന​പ​ക്ഷ നേ​തൃ​ത്വ​ങ്ങ​ളും സ്ഥി​തി വ​ഷ​ളാ​ക്കി.

ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ​ക്കു നി​വേ​ദ​നം ന​ൽ​കി​യ​തു​കൊ​ണ്ടു മാ​ത്രം​പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മ​ല്ല. ക്രി​സ്മ​സി​നു വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ങ്ങ​ളെ​ല്ലാം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ​ക്കു​മെ​തി​രാ​ണ്; കോ​ട​തി​യെ സ​മീ​പി​ക്ക​ണം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ ബി​ജെ​പി ഭ​രി​ക്കു​ന്ന നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​രും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി. 11 വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം പു​തി​യ സം​ഭ​വ​മ​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​ന​വും പു​തി​യ​ത​ല്ല. ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ​ക്കു കൊ​ടു​ക്കു​ന്ന നി​വേ​ദ​ന​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തും പു​തി​യ കാ​ര്യ​മ​ല്ല. ചേ​ർ​ത്തു​വാ​യി​ക്കു​മ്പോ​ൾ പ​ര​സ്പ​ര​ബ​ന്ധം ദൃ​ശ്യ​മാ​ണ്.

ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ൾ പു​റ​ത്ത് ക്രി​സ്മ​സ് അ​ല​ങ്കോ​ല​മാ​ക്കു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി പ​ള്ളി​ക്കു​ള്ളി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ​ത് ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ കാ​ണി​ക്കാ​നാ​കി​ല്ല, ഒ​രു പ​ക്ഷേ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കും. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യോ അ​തി​നെ​തി​രേ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യു​മാ​യി​രു​ന്നു.

സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ക്രോ​ശ​ങ്ങ​ളേ​ക്കാ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് ഈ ​നി​ശ​ബ്ദ​ത​യാ​ണ്. സം​ഘ​ട​ന​ക​ൾ മാ​ത്ര​മ​ല്ല, ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി. യു​പി​യി​ൽ ക്രി​സ്മ​സ് അ​വ​ധി റ​ദ്ദാ​ക്കി. ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നെ​തി​രേ എ​ന്നു പ​റ​ഞ്ഞ് ഹി​ന്ദു സേ​വാ സ​മാ​ജ് ക്രി​സ്മ​സ് ത​ലേ​ന്ന് ബ​ന്ദ് ന​ട​ത്തി. വി​വാ​ദ​മാ​യ​പ്പോ​ൾ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും കേ​ര​ള ലോ​ക്ഭ​വ​നി​ലും ക്രി​സ്മ​സ് പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യി​രു​ന്നു.

2024ൽ ​മാ​ത്രം ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ 834 അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 706 അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി. യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ആ​ധി​കാ​രി​ക​മ​ല്ലെ​ന്നാ​ണ് ബി​ജെ​പി പ​റ​യു​ന്ന​ത്. പ​ക്ഷേ, അ​തി​ലേ​താ​ണ് തെ​റ്റെ​ന്നു വി​ശ​ദീ​ക​രി​ക്കു​ന്നു​മി​ല്ല. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം നാ​ലും അ​ഞ്ചും ഇ​ര​ട്ടി​യാ​യി.

മി​ക്ക​തും മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണ്. അ​തേ​സ​മ​യം, ഘ​ർ​വാ​പ്പ​സി​യെ​ന്ന ഓ​മ​ന​പ്പേ​രി​ട്ടു​ള്ള ഹി​ന്ദു​ത്വ​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​വു​മി​ല്ല. ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളി​ലേ​റെ​യും പ​ഠി​ച്ച​ത്, ഈ ‘​മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രു​ടെ’ സ്കൂ​ളി​ലാ​യി​രു​ന്നു. അ​ന്ന​വ​ർ നേ​താ​ക്ക​ളാ​യി​രു​ന്നി​ല്ല. മ​തം മാ​റി​യു​മി​ല്ല.

ക്രൈ​സ്ത​വ​രു​ടെ ജ​ന​സ​ഖ്യ വ​ർ​ധി​ക്കു​ന്നി​ല്ലെ​ന്ന ക​ണ​ക്കു​ക​ളെ ഖ​ണ്ഡി​ക്കാ​ൻ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ വ്യാ​ജ വാ​ധ്യാ​ര​ന്മാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ പ​ദ​മാ​ണ് ക്രി​പ്റ്റോ ക്രി​സ്ത്യ​ൻ​സ്! ക്രി​സ്ത്യാ​നി​ക​ള​ല്ലെ​ങ്കി​ലും ക്രി​സ്തു​വി​നെ അം​ഗീ​ക​രി​ക്കു​ക​യോ ബൈ​ബി​ൾ കൈ​വ​ശം വ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​വ​രെ​യാ​കാം ഉ​ദ്ദേ​ശി​ച്ച​ത്.

അ​വ​രു​ടെ എ​ണ്ണം സെ​ൻ​സ​സി​ൽ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ​ത്രേ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ ശ​ത​മാ​നം കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ത്ര​യോ ക്രി​സ്ത്യാ​നി​ക​ളു​ടെ വീ​ടു​ക​ളി​ലും പ​ള്ളി​മു​റി​ക​ളി​ലും പോ​ലും ഭ​ഗ​വ​ദ്ഗീ​ത​യും രാ​മാ​യ​ണ​വും വേ​ദ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്.

എ​ന്തു​കൊ​ണ്ട് വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​വ​രെ ക്രി​പ്റ്റോ ഹി​ന്ദു​ക്ക​ളെ​ന്നു വി​ളി​ക്കു​ന്നി​ല്ല? ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ഴും കൊ​ല്ല​പ്പെ​ടു​മ്പോ​ഴും സം​ഘ​പ​രി​വാ​റി​നെ​പ്പോ​ലും ല​ജ്ജി​പ്പി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​വു​മാ​യി വ​രു​ന്ന, ക്രൈ​സ്ത​വ​നാ​മ​ധാ​രി​ക​ളാ​യ വ​ർ​ഗീ​യ​വാ​ദി​ക​ൾ ക്രി​പ്റ്റോ ഹി​ന്ദു​ക്ക​ൾ എ​ന്നോ ക്രി​പ്റ്റോ സം​ഘ​പ​രി​വാ​ർ എ​ന്നോ അ​ല്ല​ല്ലോ അ​റി​യ​പ്പെ​ടു​ന്ന​ത്.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്ന വ്യാ​ജം പോ​ലെ, ക്രി​സ്മ​സി​നു​പോ​ലും ക്രി​സ്ത്യാ​നി​ക​ളെ തു​ല്യ​പൗ​ര​രാ​യി കാ​ണാ​ത്ത​വ​രു​ടെ പു​ത്ത​ൻ വ​ള​ച്ചൊ​ടി​ക്ക​ലാ​ണ് ക്രി​പ്റ്റോ ക്രി​സ്ത്യ​ൻ​സ്! ബി​ജെ​പി​ക്കു വോ​ട്ട് ചെ​യ്ത ക്രൈ​സ്ത​വ​രെ​യും ക്രി​പ്റ്റോ കൂ​ട്ടി വി​ളി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. മ​റ്റൊ​രു നാ​ട​കം, നൈ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന​തു ക​ണ്ടി​ല്ലേ? സി​റി​യ​യി​ൽ ന​ട​ക്കു​ന്ന​തു ക​ണ്ടി​ല്ലേ, പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന​തു ക​ണ്ടി​ല്ലേ എ​ന്ന സ്ഥി​രം ചോ​ദ്യ​മാ​ണ്.

തെ​ളി​ച്ചു​പ​റ​യാം; ക​ണ്ടു, നി​ങ്ങ​ളേ​ക്കാ​ൾ മു​മ്പ്. അ​തി​നെ​തി​രേ പ​റ്റാ​വു​ന്ന വി​ധ​ത്തി​ലൊ​ക്കെ പ്ര​തി​ക​രി​ക്കു​ന്നു​മു​ണ്ട്. ക്രി​സ്ത്യാ​നി​ക​ൾ മാ​ത്ര​മ​ല്ല, ഇ​ര​ട്ട​ത്താ​പ്പി​ല്ലാ​ത്ത ക്രൈ​സ്ത​വ​രും ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യാ​ൽ ലോ​ക​ത്തി​നു മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യെ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും സ്വ​ന്തം മ​ത​ത്തി​ലെ മൗ​ലി​ക​വാ​ദി​ക​ള​ല്ലാ​ത്ത​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും സ്വാ​ത​ന്ത്ര്യ​മോ സ​മാ​ധാ​ന​മോ കൊ​ടു​ക്കാ​ത്ത മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളു​മാ​യാ​ണോ താ​ര​ത​മ്യ​പ്പെ​ടു​ത്തേ​ണ്ട​ത്‍? ആ ​മ​ത​മൗ​ലി​ക​വാ​ദി​ക​ളാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു തു​ല്യ​രാ​ണോ ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ? മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളി​ൽ മാ​ത്രം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും ന​ട​ക്കു​ന്നു എ​ന്ന​താ​ണ് ന​മ്മെ ആ​കു​ല​പ്പെ​ടു​ത്തേ​ണ്ട​ത്.

ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​ണെ​ന്നും അ​തി​നു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് കോ​ൽ​ക്ക​ത്ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​തി​നെ ഇ​തു​മാ​യി ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​താ​ണ്. വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും ത​ട​യാ​നാ​കും. നോം ​ചോം​സ്കി പ​റ​ഞ്ഞ​തു​പോ​ലെ, അ​തി​ൽ പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ക.

ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​യും ഹി​ന്ദു-​ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ​ത​യെ​യും ഒ​രു​പോ​ലെ എ​തി​ർ​ക്ക​ണം. ഒ​ന്നി​നെ താ​ലോ​ലി​ച്ചു​കൊ​ണ്ട് മ​റ്റു​ള്ള​വ​യെ എ​തി​ർ​ക്കു​ന്ന വ്യ​ക്തി​ക​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​ണ് ഇ​ന്ത്യ​യി​ലെ വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും പ​ന​പോ​ലെ വ​ള​ർ​ത്തി​യ​ത്.

അ​നു​ദി​നം മാ​ര​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​ത്തെ നേ​രി​ടാ​ൻ പ്ര​സ്താ​വ​ന​ക​ൾ​ക്ക​പ്പു​റം മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കു കാ​ലാ​നു​സൃ​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ പ​ദ്ധ​തി വേ​ണം. ന്യൂ​ന​പ​ക്ഷ മ​ത​നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്ക​ണം. ദേ​ശീ​യ​ത​ല​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടാ​ക​ണം.

വി​ക​സ​ന​പ​ദ്ധ​തി​ക​ളോ ആ​ത്മ​വി​ശ്വാ​സ​മോ ഇ​ല്ലാ​ത്ത പാ​ർ​ട്ടി​ക​ൾ​ക്കാ​ണ് മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടാ​കു​ന്ന​തെ​ന്ന് ജ​നം അ​റി​യ​ണം. കൈ ​കോ​ർ​ത്തു നി​ന്നാ​ൽ വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും തു​ര​ത്താ​നാ​കും. പ​ക്ഷേ, കൈ​കോ​ർ​ക്ക​ണം.

Editorial

പ​രോ​ൾ ചാ​ട്ട​ത്തി​നു ക​ള്ള​ക്കാ​വ​ൽ

രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ​മാ​യ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജ​യി​ലി​ലെ സു​ഖ​വാ​സ​വും അ​ടി​ക്ക​ടി​യു​ള്ള പ​രോ​ളും വാ​ർ​ത്ത​യാ​യി​ട്ടും സ​ർ​ക്കാ​രി​നു കൂ​സ​ലൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ആ ‘​ഔ​ദ്യോ​ഗി​ക ജ​യി​ൽ​ചാ​ട്ട’​ത്തി​ന്‍റെ പു​തി​യൊ​ര​ധ്യാ​യ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

പ്ര​തി​യു​ടെ പ​രോ​ളി​ന് ജ​യി​ൽ ഡി​ഐ​ജി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​താ​യാ​ലും പ​രോ​ൾ കൊ​ടു​ക്ക​ണം, എ​ങ്കി​ൽ​പ്പി​ന്നെ പ​ണം വാ​ങ്ങി​യി​ട്ടാ​യാ​ലെ​ന്താ​ണെ​ന്ന് ഡി​ഐ​ജി​ക്കും തോ​ന്നി​യി​ട്ടു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​ത്തി​നും നി​യ​മ​വാ​ഴ്ച​യ്ക്കും സ​ർ​വീ​സി​ലി​രു​ന്നു സ​യ​നൈ​ഡ് കൊ​ടു​ക്കു​ന്ന ക​ള്ള​ക്കാ​വ​ൽ​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്താ​ൽ പോ​രാ, പ​രോ​ളി​ല്ലാ​തെ ജ​യി​ലി​ലാ​ക്ക​ണം.

ഇ​തി​നു​മു​ന്പും കൊ​ടി​കെ​ട്ടി​യ കു​റ്റ​വാ​ളി​ക​ൾ​ക്കു യ​ഥേ​ഷ്‌​ടം പ​രോ​ൾ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ അ​തേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്; പാ​ർ​ട്ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ല്ല.
അ​വി​ശ്വ​സ​നീ​യ​മാ​യ അ​ഴി​മ​തി​ക്ക​ഥ​ക​ളാ​ണ് ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ടി.​പി. വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കൊ​ടി സു​നി​യു​ടെ ബ​ന്ധു​വി​ൽ​നി​ന്നു ഗൂ​ഗി​ൾ​പേ വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​വ​രം. പ​രോ​ളി​നും പ​രോ​ൾ നീ​ട്ടി​ന​ൽ​കാ​നും ജ​യി​ലി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നു​മൊ​ക്കെ​യാ​യി എ​ട്ടു ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് 1.80 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്രേ.

ഭ​ര​ണ നേ​തൃ​ത്വ​വു​മാ​യി അ​ടു​പ്പ​മു​ള്ള ഇ​ദ്ദേ​ഹം ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​രെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ര​ട്ടി കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തു​മാ​യി​രു​ന്നു. വി​യ്യൂ​ർ ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്കു സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നാ​യി വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ ഏ​ജ​ന്‍റാ​ക്കി​യെ​ന്നാ​ണ് വി​വ​രം. വി​നോ​ദ് കു​മാ​റി​ന്‍റെ അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​വും അ​ന്വേ​ഷി​ക്കും.

സ്ഥി​ര​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​തി​ന് ക​ണ്ണൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​ദ്ദേ​ഹം സ​സ്പെ​ൻ​ഷ​നി​ലാ​യി​ട്ടു​ണ്ട്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം ഒ​തു​ക്കി ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഡി​ഐ​ജി​യാ​യ വി​നോ​ദ് കു​മാ​റി​നെ ജ​യി​ൽ ആ​സ്ഥാ​ന​ത്ത് നി​യ​മി​ച്ചു.

പ​രാ​തി​ക​ളേ​റു​ക​യും ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്ത​പ്പോ​ൾ ജ​യി​ൽ ആ​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന് ജ​യി​ൽ മേ​ധാ​വി​മാ​ർ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വി​ര​മി​ക്കാ​ൻ നാ​ല് മാ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് വി​ജി​ല​ൻ​സ് കേ​സി​ൽ കു​ടു​ങ്ങി​യ​ത്.

യാ​തൊ​രു പ​ങ്കും ഗൂ​ഢാ​ലോ​ച​ന​യു​മി​ല്ലെ​ന്നു സി​പി​എം ആ​ണ​യി​ട്ട കേ​സാ​ണ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധം. പ​ക്ഷേ, പാ​ർ​ട്ടി ഭ​ര​ണ​ത്തി​ൽ, പ്ര​തി​ക​ൾ​ക്കു ജ​യി​ലി​ൽ ല​ഭി​ച്ച സു​ഖ​വാ​സ​വും തോ​ന്നു​ന്പോ​ഴൊ​ക്കെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള പ​രോ​ളും കു​റ്റ​വാ​ളി​ക്കു വി​ഐ​പി പ​രി​വേ​ഷം ന​ൽ​കി.

2024 ഡി​സം​ബ​ര്‍ മു​ത​ല്‍ ജൂ​ലൈ 21 വ​രെ​യു​ള്ള ഏ​ഴു മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​യി കൊ​ടി സു​നി​ക്ക് 60 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ചു. പു​റ​ത്തി​റ​ങ്ങി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു​ണ്ടെ​ന്ന സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടും ത​ട​സ​മാ​യി​ല്ല.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ വ​ധി​ച്ച കേ​സി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​യ​പ്പോ​ൾ കൊ​ടി സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ മ​ദ്യ​പി​ച്ച​ത് പോ​ലീ​സി​ന്‍റെ കാ​വ​ലി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ സ്വ​ന്തം ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു.

പ​ക്ഷേ, ആ ​വി​വാ​ദ​ബോം​ബു​ക​ളൊ​ക്കെ പാ​ർ​ട്ടി നേ​താ​ക്ക​ൾ വെ​റും പ​ട​ക്ക​ങ്ങ​ളാ​ക്കി മാ​റ്റി. ഇ​ത്ത​രം പ്രോ​ത്സാ​ഹ​ന​ങ്ങ​ളാ​ണ്, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​പോ​ലും അം​ഗീ​ക​രി​ക്കാ​നാ​കാ​തെ ഇ​ന്നും വ​ടി​വാ​ൾ പ​രേ​ഡ് ന​ട​ത്തു​ന്ന അ​ടി​മ​ക​ളെ വ​ള​ർ​ത്തി​യ​ത്. ഈ ​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ രു​ചി​യ​റി​ഞ്ഞ​വ​രാ​ണ് കാ​ക്കി​ക്കു​പ്പാ​യ​മി​ട്ടു കാ​ശു​വാ​ങ്ങി പ​രോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം 828 പോ​ലീ​സു​കാ​ർ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടെ​ന്നും എ​ട്ടു പേ​രെ പി​രി​ച്ചു​വി​ട്ടെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് 2022 ഡി​സം​ബ​റി​ലാ​ണ്.

പി​ന്നീ​ട് കാ​ര്യ​മാ​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ‘ആ​ത്മ​വീ​ര്യം ത​ക​രും’ എ​ന്ന ന്യാ​യം പ​റ​ഞ്ഞ്, ക്രി​മി​ന​ൽ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നെ 2024 മേ​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും ര​ക്ഷ​യി​ല്ല. ദു​ഷി​ച്ച രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്ക് അ​ക്ര​മ​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രേ പ്ര​സം​ഗി​ക്കാ​ന​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നാ​കി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​തു​റ​പ്പു​ണ്ട്. ത​ത്കാ​ലം ഒ​ന്നു പു​റ​ത്തി​രി​ക്കാ​ൻ പ​റ​യു​ന്ന​തു​പോ​ലെ​യു​ള്ള സ​സ്പെ​ൻ​ഷ​നു​ക​ൾ അ​പ​ഹാ​സ്യ​മാ​യി മാ​റി. ഈ ​പ​രോ​ൾ വി​ല്പ​ന​ക്കേ​സി​ലും വേ​ണ​മെ​ങ്കി​ൽ അ​ഴി​മ​തി​ക്കാ​ര​നെ ശി​ക്ഷി​ക്കാ​നാ​കും; അ​ഴി​മ​തി​യെ ത​ട​യാ​നാ​കി​ല്ല. അ​തി​നു ത​ത്കാ​ലം രാ​ഷ്‌​ട്രീ​യം സ​മ്മ​തി​ക്കി​ല്ല.

Editorial

ജ​ന​ത്തെ പീ​ഡി​പ്പി​ച്ചാ​ൽ വി​ധി​യി​ൽ അ​പ്പീ​ലി​ല്ല

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും സൗ​മ്യ​വും അ​ന്ത​സാ​ർ​ന്ന​തു​മാ​യ മാ​ർ​ഗ​മു​പ​യോ​ഗി​ച്ച് ഭ​രി​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​ർ​ക്കും കേ​ര​ള​ത്തി​ലെ സ​മ്മ​തി​ദാ​യ​ക​ർ വ്യ​ക്ത​മാ​യൊ​രു സ​ന്ദേ​ശം കൊ​ടു​ത്തി​രി​ക്കു​ന്നു. യു​ഡി​എ​ഫി​ന്‍റെ വ​ന്പ​ൻ വി​ജ​യം അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ ത​ങ്ങ​ൾ കൈ​വ​ശം വ​ച്ചി​രു​ന്ന സീ​റ്റു​ക​ൾ​പോ​ലും നി​ഷ്ക​രു​ണം തി​രി​ച്ചെ​ടു​ത്ത് ജ​നം യു​ഡി​എ​ഫി​നു ന​ൽ​കി​യെ​ന്ന് എ​ൽ​ഡി​എ​ഫ് സ​മ്മ​തി​ക്ക​ണം.

പ​രി​മി​ത​മെ​ങ്കി​ലും തി​രു​ത്താ​ൻ സ​മ​യ​മു​ണ്ട്. പ​ക്ഷേ, ആ​നു​കൂ​ല്യ​മെ​ല്ലാം വാ​ങ്ങി​യി​ട്ടു ന​മു​ക്കി​ട്ടു വ​ച്ചു എ​ന്ന ജ​നാ​ധി​പ​ത്യ അ​വ​ഹേ​ള​ന​മാ​ണ് ഉ​ള്ളി​ലെ​ങ്കി​ൽ അ​ർ​ഹി​ക്കു​ന്ന​ത് ഇ​ര​ന്നു​വാ​ങ്ങു​മെ​ന്നേ പ​റ​യാ​നു​ള്ളൂ. ഏ​താ​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തോ​ടെ രാ​ഷ്‌​ട്രീ​യ മ​ത്സ​രം ക​ഴി​യ​ണം, ഇ​നി മു​ന്ന​ണി​യേ​താ​യാ​ലും വി​ക​സ​ന​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്. കോ​ർ​പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ തൂ​ത്തു​വാ​രി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നു​മാ​ണ് യു​ഡി​എ​ഫ് തേ​രോ​ട്ടം ന​ട​ത്തി​യ​ത്.

ഒ​രു​പ​ക്ഷേ, ജ​ന​ത്തി​ന്‍റെ ഈ ​ഉ​ള്ളി​ലി​രി​പ്പ് യു​ഡി​എ​ഫ് പോ​ലും തി​രി​ച്ചി​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൻ‍​ഡി​എ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തി​നേ​ക്കാ​ൾ വ​ലി​യ വാ​ർ​ത്ത, അ​വി​ടെ അ​ര നൂ​റ്റാ​ണ്ടി​ന​ടു​ത്ത് ഭ​രി​ച്ച എ​ൽ​ഡി​എ​ഫി​ന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടെ​ന്നും യു​ഡി​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി എ​ന്ന​തു​മാ​ണ്. നി​യ​മ​സ​ഭ​യ്ക്ക​ടു​ത്ത് താ​മ​ര വി​രി​ഞ്ഞ​ത് ബി​ജെ​പി​യു​ടെ വ​ര​വ​റി​യി​ക്കു​ന്ന​താ​ണ്. ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളി​ലും 26 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി​ക്ക് ഭ​ര​ണം കി​ട്ടും.

കൂ​ടാ​തെ, നി​ര​വ​ധി വാ​ർ​ഡു​ക​ളി​ലും അ​വ​ർ വി​ജ​യി​ച്ചു. എ​ന്നാ​ൽ, ഇ​തൊ​രു വ​സ​ന്താ​ഗ​മ​ത്തി​ന്‍റെ സൂ​ച​ന​യാ​യി ക​രു​താ​നാ​കി​ല്ല. അ​വ​ർ ഭ​രി​ച്ച പാ​ല​ക്കാ​ട്ടും ശ​ബ​രി​മ​ല​യു​ടെ സ്വാ​ധീ​ന​മു​ള്ള പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലും അ​തി​ന​ടു​ത്തു​ള്ള കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പി​ന്നോ​ട്ടു പോ​കു​ക​യും ചെ​യ്തു. പ​ക്ഷേ, തി​രു​വ​ന​ന്ത​പു​ര​ത്തെ രാ​ജ്യം ശ്ര​ദ്ധി​ച്ചു.

കേ​ര​ളീ​യ​രു​ടെ ഒ​രേ​യൊ​രു പ്ര​തീ​ക്ഷ എ​ൻ​ഡി​എ ആ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​സ്താ​വി​ച്ച​ത് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​ത​ന്ത്ര​ത്തി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ഭ​ര​ണ​പാ​ളി​ച്ച​ക​ളും ധാ​ർ​ഷ്‌​ട്യ​വു​മൊ​ക്കെ പ​ല​വ​ട്ടം ജ​നം ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും ഊ​ന്ന​ൽ ന​ൽ​കാ​റു​ള്ള​ത്.

എ​ന്നി​ട്ടും ഇ​ത്ത​വ​ണ​ത്തെ ഫ​ലം നി​രീ​ക്ഷി​ച്ചാ​ൽ, വോ​ട്ട​ർ​മാ​ർ പൊ​തു​വാ​യെ​ടു​ത്ത രാ​ഷ്‌​ട്രീ​യ തീ​രു​മാ​നം ദൃ​ശ്യ​മാ​ണ്. കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഉ​ജ്വ​ല​വി​ജ​യ​ത്തി​ൽ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ന്‍റെ സൂ​ച​ന​യു​ണ്ട്. അ​താ​യ​ത്, യു​ഡി​എ​ഫ് വി​ചാ​രി​ച്ചാ​ല​ല്ലാ​തെ മാ​റ്റാ​നാ​കാ​ത്ത രാ​ഷ്‌​ട്രീ​യ മാ​റ്റം! സി​പി​എം സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ താ​ത്വി​കാ​വ​ലോ​ക​നം, എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ യു​ഡി​എ​ഫും ബി​ജെ​പി​യും പ​ര​സ്പ​രം വോ​ട്ടു​ക​ൾ കൈ​മാ​റി​യെ​ന്നാ​ണ്. അ​ത്ത​രം അ​ന്ത​ർ​ധാ​ര​ക​ൾ ഇ​രു​പ​ക്ഷ​ത്തു​മു​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ, എ​ന്തു​കൊ​ണ്ട് തോ​റ്റെ​ന്നു ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ, ഭ​ര​ണ​പ​രാ​ജ​യം അ​തി​നും മു​ക​ളി​ലാ​യി​രു​ന്നു! അ​വ​സാ​ന​നി​മി​ഷ​ത്തി​ലെ ത​ട്ടി​ക്കൂ​ട്ട് ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും സ്ത്രീ​വി​ഷ​യ​വി​വാ​ദ​ങ്ങ​ൾ​ക്കും ശ്ര​ദ്ധ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധ​മു​ള്ള അ​ന്ത​ർ​ധാ​ര ജ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​തു തി​രി​ച്ച​റി​യ​ണം. തോ​റ്റ സ്ഥ​ല​ങ്ങ​ളി​ൽ വ​ടി​വാ​ളു​മാ​യി റോ​ന്തു ചു​റ്റു​ന്ന​വ​രോ​ട് അ​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ അ​ന്ത​ക​രാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും വേ​ണം.

ഈ ​വി​ജ​യം യു​ഡി​എ​ഫി​നു കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം ന​ൽ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച, ക​ട​ക്കെ​ണി, കാ​ർ​ഷി​ക-​വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ ത​ക​ർ​ച്ച, വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യം, വ​നം-​ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ പ​രാ​ജ​യം, അ​ഴി​മ​തി, ധൂ​ർ​ത്ത്, പാ​ർ​ട്ടി​ക്കാ​രു​ടെ ധാ​ർ​ഷ്‌​ട്യം, ആ​ശ​മാ​രോ​ടു​ള്ള അ​വ​ഹേ​ള​നം... തു​ട​ങ്ങി​യ​വ​യെ​ല്ലാം ച​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ഈ ​വ്യാ​ധി​ക​ൾ യു​ഡി​എ​ഫി​നെ​യും ബാ​ധി​ക്കാ​വു​ന്ന​താ​ണ്.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള യു​ഡി​എ​ഫ് ബ​ന്ധം ഉ​ജ്വ​ല​വി​ജ​യ​ത്തി​ലും ക​റു​ത്ത പാ​ടാ​യി. മു​സ്‌​ലിം ലീ​ഗി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലും അ​വ​രി​ലു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ വി​ശ്വാ​സ​ത്തി​ലും ഇ​ടി​വു​ണ്ടാ​യെ​ന്ന തോ​ന്ന​ലേ ഇ​ത്ത​രം കൂ​ട്ടു​കെ​ട്ടു​ക​ൾ മ​റ്റു​ള്ള​വ​ർ​ക്കു കൊ​ടു​ക്കൂ. ചു​രു​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​സാ​ര​വോ​ട്ടു​ക​ളാ​ണോ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണോ പ്ര​ധാ​ന​മെ​ന്ന് യു​ഡി​എ​ഫ് വി​ല​യി​രു​ത്തേ​ണ്ടി​വ​രും. ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​ത്തി​ന്‍റെ വേ​ലി​യേ​റ്റ​ത്തി​ൽ ഒ​ളി​പ്പി​ച്ച​തൊ​ക്കെ പി​ന്നീ​ടു ക​ര​യ്ക്ക​ടി​യു​മെ​ന്നു മ​റ​ക്ക​രു​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക​കം പു​തി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന ഭ​ര​ണ​സ​മി​തി​ക​ൾ നി​ല​വി​ൽ​വ​രും. മാ​ലി​ന്യ​സം​സ്ക​ര​ണ​വും തെ​രു​വു​നാ​യ ശ​ല്യ​വും മു​ത​ൽ നൂ​റാ​യി​രം ചു​മ​ത​ല​ക​ളു​ണ്ട്. സ​മ​യ​ബ​ന്ധി​ത​മാ​യി അ​തൊ​ക്കെ പ​രി​ഹ​രി​ക്കു​ക. ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ​യ​ല്ല, സ്വ​ന്തം നാ​ടി​ന്‍റെ​യും വീ​ടി​ന്‍റെ​യും ഭാ​വി​യാ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്നം. തോ​ൽ​വി​യെ അം​ഗീ​ക​രി​ച്ചു പാ​ഠം പ​ഠി​ക്കു​ക​യും വി​ജ​യ​ത്തി​ൽ അ​ഹ​ങ്ക​രി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യു​മാ​ണ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ചെ​യ്യേ​ണ്ട​ത്.

ഭ​രി​ക്കു​ന്ന​വ​രും പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രും പ​ര​സ്പ​രം തോ​ൽ​പി​ക്കാ​ൻ ഇ​നി ശ്ര​മി​ക്ക​രു​ത്. മു​ന്ന​ണി​യേ​താ​യാ​ലും ജ​ന​ത്തെ പീ​ഡി​പ്പി​ച്ചാ​ൽ ക​ന​ത്ത ശി​ക്ഷ വി​ധി​ക്കു​മെ​ന്നും അ​തു പ​ര​മോ​ന്ന​ത കോ​ട​തി​യാ​യ​തി​നാ​ൽ അ​പ്പീ​ലി​ല്ലെ​ന്നും മ​റ​ക്കാ​തി​രി​ക്കു​ക.

Editorial

സാ​മ്പ​ത്തി​ക​ശ​ക്തി​യു​ടെ ‘​വ​യ​റ്റി​പ്പി​ഴ​പ്പു​ക​ൾ’

അ​ങ്ങ​നെ വ​ന്ദേ​മാ​ത​ര​ത്തെ ര​ക്ഷി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ന​വ​ദേ​ശ​സ്നേ​ഹി​ക​ൾ പോ​രാ​ടു​ന്പോ​ഴാ​ണ് വേ​ൾ​ഡ് ഇ​ക്വി​റ്റി ലാ​ബി​ന്‍റെ പു​തി​യ റി​പ്പോ​ർ​ട്ട് പ​ത്ര​ങ്ങ​ൾ അ​ച്ച​ടി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ദ​രി​ദ്ര​രും സ​ന്പ​ന്ന​രും ത​മ്മി​ലു​ള്ള അ​ന്ത​രം വ​ലി​യ​തോ​തി​ൽ നി​ല​നി​ൽ​ക്കു​ന്നു. 40 ശ​ത​മാ​നം വ​രു​മാ​ന​വും ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​യി​ലാ​ണ​ത്രേ. 58 ശ​ത​മാ​നം വ​രു​മാ​നം വെ​റും 10 ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ൽ. ബാ​ക്കി 90 ശ​ത​മാ​നം പേ​ർ​ക്കു​ള്ള​ത് 42 ശ​ത​മാ​നം! വീ​ണ്ടും അ​രി​ച്ചു​നോ​ക്കി​യാ​ൽ ദി​വ​സം 100 രൂ​പ പോ​ലും വ​രു​മാ​ന​മി​ല്ലാ​ത്ത കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ണ്ടാ​കും.

എ​ന്നി​ട്ടും ന​മ്മ​ൾ ലോ​ക​ത്തെ നാ​ലാ​മ​ത്തെ വ​ലി​യ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യി. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്തം പു​തി​യ കാ​ര്യ​മ​ല്ല. എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​വ​രെ കൂ​ടു​ത​ൽ ചേ​ർ​ത്തു​നി​ർ​ത്തി​യെ​ന്നേ​യു​ള്ളൂ. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ മ​ണ്ണി​ലൂ​ടെ എ​ത്ര​യെ​ത്ര തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ക​ട​ന​പ​ത്രി​ക​ളും ഒ​ഴു​കി​പ്പോ​യി! ഈ ​ദാ​രി​ദ്ര്യ​ക്ക​ണ​ക്കു​ക​ൾ കേ​ൾ​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് അ​വ​ർ ദൈ​വ​ത്തെ​യും മ​ത​ത്തെ​യും ദേ​ശീ​യ​ത​യെ​യും അ​ധ്വാ​ന​വ​ർ​ഗ​ത്തെ​യു​മൊ​ക്കെ ആ​ണ​യി​ട്ടു ന​മ്മെ വി​ഭ​ജി​ക്കു​ന്ന​തെ​ന്നു നാം ​വി​ശ്വ​സി​ക്കു​ന്നു​മി​ല്ല.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് പാ​രീ​സ് സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ലെ റി​ക്കാ​ര്‍​ദോ ഗോ​മ​സ്-​ക്വ​രേ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 200 ഗ​വേ​ഷ​ക​ർ സ​മാ​ഹ​രി​ച്ച വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് റി​പ്പോ​ർ​ട്ട്. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഈ ​അ​ന്ത​ര​മു​ണ്ട്. ലോ​ക​ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ദ​രി​ദ്ര​ര്‍​ക്ക് സ​മ്പ​ത്തി​ന്‍റെ ര​ണ്ട് ശ​ത​മാ​ന​മേ കി​ട്ടു​ന്നു​ള്ളൂ. നാ​ലു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. 2022ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ 57 ശ​ത​മാ​ന​മാ​ണ് 10 ശ​ത​മാ​നം പേ​രു​ടെ കൈ​യി​ലാ​യി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത് 58 ശ​ത​മാ​ന​മാ​യി. അ​താ​യ​ത് മേ​ൽ​ത്ത​ട്ടി​ലെ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​രു​മാ​നം ഒ​രു ശ​ത​മാ​നം​കൂ​ടി വ​ർ​ധി​ച്ചു.

പ​റ​ഞ്ഞു​വ​രു​ന്പോ​ൾ അം​ബാ​നി​ക്കും അ​ദാ​നി​ക്കും, ആം​ബു​ല​ൻ​സ് വി​ളി​ക്കാ​ൻ പാ​ങ്ങി​ല്ലാ​ത്ത​തി​നാ​ൽ ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള​വീ​ട്ടി​ലേ​ക്ക് ചു​മ​ക്കേ​ണ്ടി​വ​ന്ന ഒ​ഡീ​ഷ​യി​ലെ ദാ​നാ മാ​ഞ്ചി​ക്കു​മൊ​ക്കെ ഒ​രു വോ​ട്ടേ​യു​ള്ളൂ. പ​ക്ഷേ, വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും ആ​ദ്യ​ത്തെ ര​ണ്ടു പേ​രും സ​ർ​ക്കാ​രു​ക​ൾ​ക്കു വേ​ണ്ട​പ്പെ​ട്ട​വ​രാ​യി​രി​ക്കും. അ​വ​ർ​ക്കു വാ​യ്പ​ക​ൾ ഇ​ള​വു​ചെ​യ്തു കൊ​ടു​ക്കും, രാ​ജ്യം ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​രെ ഏ​ൽ​പ്പി​ക്കും. പാ​ർ​ട്ടി​ഭേ​ദ​മി​ല്ലാ​തെ സ​ർ​ക്കാ​രു​ക​ൾ ക​രാ​ർ നി​ബ​ന്ധ​ന​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യും, ബാ​ങ്കു​ക​ൾ ഉ​ദാ​ര സ​മീ​പ​നം ഉ​റ​പ്പാ​ക്കും.

ബാ​ക്കി വോ​ട്ട​ർ​മാ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും മാ​ഞ്ചി​യെ​പ്പോ​ലെ​യാ​ണ്. സ​ർ​ക്കാ​ർ തി​രി​ഞ്ഞു​നോ​ക്കി​ല്ല. അ​വ​രാ​ണ് വ​ണ്ടി​യും വ​ണ്ടി​ക്കൂ​ലി​യു​മി​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം പ്രാ​രാ​ബ്ധ​ങ്ങ​ളും ചു​മ​ന്ന് നൂ​റു​ക​ണ​ക്കി​നു കി​ലോ​മീ​റ്റ​ർ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു വീ​ടു​ക​ളി​ലേ​ക്കു ന​ട​ന്ന​ത്. അ​വ​ർ​ക്കു വാ​ക്സി​ൻ വാ​ങ്ങാ​ൻ​പോ​ലും പ​ണ​മി​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണു ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം വാ​ക്സി​ൻ മു​ത​ലാ​ളി​മാ​രു​ടെ ലോ​ട്ട​റി​യാ​യി മാ​റി​യ​ത്. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ സ​ഹാ​യ​ങ്ങ​ളി​ലൊ​ന്നു മാ​ത്ര​മാ​ണ​ത്.

പ​ണ്ട്, കേ​ര​ള​ത്തി​ൽ അ​തി​ദാ​രി​ദ്ര്യ​മു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് അ​ട്ട​പ്പാ​ടി​യി​ൽ ജീ​വി​ച്ചി​രു​ന്ന മ​ധു​വി​ന്‍റെ ക​ഥ​യും ഇ​തോ​ടു ചേ​ർ​ത്തു​വാ​യി​ക്കാ​വു​ന്ന​താ​ണ്. അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നു സം​സ്ഥാ​ന-​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. നാ​ഴി അ​രി​യെ​ടു​ത്ത മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ടം മോ​ഷ്‌​ടാ​വി​ന്‍റെ മു​ൾ​ക്കി​രീ​ടം ധ​രി​പ്പി​ച്ച്, കൈ​ക​ൾ വ​രി​ഞ്ഞു​കെ​ട്ടി, മു​ഖ​ത്തു തു​പ്പി, പു​ത്ത​ൻ നാ​ഗ​രി​ക​ത​യു​ടെ 14 സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യും വ​ലി​ച്ചി​ഴ​ച്ച് കൊ​ന്നു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സാ​ന്പ​ത്തി​ക അ​സ​മ​ത്വ​ത്തി​ന്‍റെ കാ​ടു​ക​ളെ​ക്കു​റി​ച്ചു നാ​ട​റി​ഞ്ഞ​ത്. ഈ ​രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നു ക​ട​ത്തി​ണ്ണ​ക​ളി​ൽ, പാ​ല​ങ്ങ​ൾ​ക്കു ചു​വ​ട്ടി​ൽ, പു​ഴു​വ​രി​ക്കു​ന്ന ചേ​രി​ക​ളി​ൽ, പു​റ​ന്പോ​ക്കു​ക​ളി​ൽ, ഇ​ര​ന്പി​പ്പാ​യു​ന്ന മെ​ട്രോ ട്രെ​യി​നു​ക​ളു​ടെ തൂ​ണു​ക​ളി​ൽ ചാ​രി... അ​വ​ർ ഇ​രി​പ്പു​ണ്ട്. 2028ൽ ​മൂ​ന്നാ​മ​ത്തെ ലോ​ക​ശ​ക്തി​യാ​യാ​ലും അ​വ​ർ അ​വി​ടെ​ത്ത​ന്നെ ഉ​ണ്ടാ​കും. ചി​രി​ക്ക​ണോ ക​ര​യ​ണോ?

ഇ​തി​നു പ​രി​ഹാ​ര​മു​ണ്ട്. ആ​കെ വ​രു​മാ​ന​ത്തി​ലും ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു കാ​ര്യ​മി​ല്ല. വ​രു​മാ​ന​ത്തി​ല​ല്ല, അ​തി​ന്‍റെ വി​ത​ര​ണം ഏ​താ​നും പേ​രു​ടെ ഗോ​ഡൗ​ണി​ലെ​ത്തി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ത്തി​ലാ​ണ് മാ​റ്റ​മു​ണ്ടാ​കേ​ണ്ട​ത്. ആ​ദ്യം ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​രു​ക​ളും, ഈ ​രാ​ജ്യ​ത്തെ വ​ർ​ധി​ക്കു​ന്ന അ​സ​മ​ത്വം സ​മ്മ​തി​ക്ക​ണം. പ​രി​ഹ​രി​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യു​ണ്ടാ​ക​ണം. ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​താ​ക്ക​ളു​ണ്ടാ​ക​ണം. അ​ടി​സ്ഥാ​ന​വി​ക​സ​ന​ത്തെ​യും സ​ന്പ​ത്തി​ന്‍റെ നീ​തി​പൂ​ർ​വ​ക​മാ​യ വി​ത​ര​ണ​ത്തെ​യും​കു​റി​ച്ച് പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം. ചി​കി​ത്സ-​വി​ദ്യാ​ഭ്യാ​സ ചി​ല​വു​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. വ​ന്യ​ജീ​വി​ക​ളെ നി​യ​ന്ത്രി​ച്ച്, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കൃ​ഷി​ഭൂ​മി​ക​ളി​ലേ​ക്കു ക​ർ​ഷ​ക​രെ തി​രി​കെ​യെ​ത്തി​ക്ക​ണം.

അ​തി​സ​ന്പ​ന്ന​ർ​ക്ക​ല്ല, രാ​ജ്യ​ത്തെ ക​ർ​ഷ​ക​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് നി​കു​തി​യി​ള​വും പ​ലി​ശ​യി​ള​വും ന​ൽ​കേ​ണ്ട​ത്. അ​വ​രു​ടെ വാ​യ്പ​ക​ളാ​ണ് എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത്. തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്ക​ണം. പ്ര​സം​ഗി​ച്ചാ​ൽ പോ​രാ, പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത രേ​ഖ​യാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ച​രി​ത്ര​ത്തി​ന്‍റെ കു​ഴി​മാ​ടം മാ​ന്തി ഭ​ര​ണ​കൂ​ട​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന അ​മ്മൂ​മ്മ​ക്ക​ഥ​ക​ളേ​ക്കാ​ൾ പ്ര​സ​ക്ത​മാ​ണ് പു​രോ​ഗ​തി​യെ​ന്നു ജ​നം തി​രി​ച്ച​റി​യ​ണം. അ​സ​മ​ത്വ നി​ർ​മാ​ർ​ജ​ന​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തെ​യും സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രെ​യും പ​ങ്കെ​ടു​പ്പി​ക്ക​ണം. ഈ ​അ​സ​മ​ത്വ​വും അ​തു മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് എ​ല്ലാ​വ​രും തി​രി​ച്ച​റി​യു​ക​യും വേ​ണം.

അ​റി​യ​ണം; ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പും അ​തി​നു​ശേ​ഷ​വും എ​ന്നു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളും വി​ഭ​ജി​ച്ചി​ട്ടു​ണ്ട്. 90 ശ​ത​മാ​നം മ​നു​ഷ്യ​ർ​ക്കു​ള്ള​തു തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് കൊ​ടു​ക്കും. ചി​ല​പ്പോ​ൾ പാ​വ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി 10,000 രൂ​പ​യാ​കാം. മ​റ്റു ചി​ല​പ്പോ​ൾ ഗ​ഡു​ക്ക​ളാ​യി ചി​ല വാ​ഗ്ദാ​ന​ങ്ങ​ൾ, കു​ടി​ശി​ക​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യു​ടെ താ​ത്കാ​ലി​ക മ​ര​വി​പ്പി​ക്ക​ൽ, പ​ല​ച​ര​ക്കി​ന്‍റെ കി​റ്റ്... അ​ങ്ങ​നെ പ​ല​തും.

തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ന്‍റെ പി​റ്റേ​ന്നു മു​ത​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ദ്യ​ത്തെ 90 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു ക​രം പി​രി​ച്ച്, ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ബാ​ക്കി 10 ശ​ത​മാ​ന​ത്തെ സ​ഹാ​യി​ക്കാ​ൻ തു​ട​ങ്ങും. ഈ ​അ​ഴി​മ​തി ഇ​ന്ത്യ​യെ ഗ്ര​സി​ച്ചി​രി​ക്കു​ന്നു. സാ​ന്പ​ത്തി​ക അ​സ​മ​ത്വം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഒ​ന്നു​കി​ൽ ക​ഠി​ന​പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ അ​സ​മ​ത്വം പ​രി​ഹ​രി​ക്കു​ക, അ​ല്ലെ​ങ്കി​ൽ എ​ളു​പ്പ​വ​ഴി​ക​ളി​ലൂ​ടെ ലോ​ക സാ​ന്പ​ത്തി​ക​ശ​ക്തി​യാ​കു​ക. മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ല.

Editorial

ജ​ർ​മ​ൻ ശൈ​ത്യ​കാ​ല​മ​ല്ല ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റാ​ണ് മു​ഖ്യം

“പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ എ​പ്പോ​ഴും എ​ന്തി​നെ​ക്കു​റി​ച്ചെ​ങ്കി​ലും ബ​ഹ​ളം​വ​ച്ചു​കൊ​ണ്ടി​രി​ക്കാ​ൻ ഞാ​ൻ ശ്ര​ദ്ധ പു​ല​ർ​ത്തും. അ​ല്ലെ​ങ്കി​ൽ അ​വ​ർ ചി​ന്തി​ക്കാ​ൻ തു​ട​ങ്ങും.”- ഇ​ന്ത്യ​ക്കു സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പും അ​തി​നു​ശേ​ഷ​വും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ലി​ന്‍റെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വാ​ക്കു​ക​ളാ​ണ്. ഏ​താ​ണ്ട് അ​തേ പാ​ർ​ല​മെ​ന്‍റ​റി സം​വി​ധാ​ന​മു​ള്ള ഇ​ന്ത്യ​യി​ലെ ഇ​ന്ന​ത്തെ സ്ഥി​തി നോ​ക്കാം.

2025 ഡി​സം​ബ​ർ ഒ​ന്ന്. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ക​യാ​ണ്. തെ​ലു​ങ്കാ​ന​യി​ലെ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാ എം​പി രേ​ണു​ക ചൗ​ധ​രി​യു​ടെ കാ​ർ പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ​ത്തി. കാ​റി​നു​ള്ളി​ൽ ഒ​രു പ​ട്ടി​ക്കു​ട്ടി​യു​മു​ണ്ട്.

അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ വ​ഴി​യി​ൽ​നി​ന്നു കാ​റി​ൽ ക​യ​റ്റി​യ​താ​ണെ​ന്നാ​യി​രു​ന്നു രേ​ണു​ക​യു​ടെ മ​റു​പ​ടി. നാ​യ​യെ വ​ള​പ്പി​ൽ ക​യ​റ്റി​യ​ത് അ​നാ​ദ​ര​വാ​ണെ​ന്നു ഭ​ര​ണ​പ​ക്ഷം. പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി.

അ​തേ​സ​മ​യം, രാ​ജ്യ​മാ​കെ നി​റ​ഞ്ഞ തെ​രു​വു​നാ​യ​ക​ളെ​ക്കു​റി​ച്ചോ അ​വ​യു​ടെ ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട മ​നു​ഷ്യ​രെ​ക്കു​റി​ച്ചോ ച​ർ​ച്ച​യി​ല്ല. പി​ന്നെ 10 മ​ണി​ക്കൂ​ർ ‘വ​ന്ദേ​മാ​ത​രം’ ച​ർ​ച്ച. 150 വ​ർ​ഷം മു​ന്പ് എ​ഴു​തി​യ പാ​ട്ടി​ലെ ഒ​ഴി​വാ​ക്കി​യ വ​രി​ക​ളു​ടെ പേ​രി​ൽ മ​രി​ച്ചു​പോ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ വി​ചാ​ര​ണ ചെ​യ്യു​ക​യാ​ണ്.

നാ​യ ച​ർ​ച്ച​യു​ടെ സ​മ​യ​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ച​ത്, ഇ​താ​ണോ ഇ​ന്ത്യ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മെ​ന്നാ​ണ്. പ​ക്ഷേ, അ​ടു​ത്ത വാ​ർ​ത്ത, രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മു​ട​ക്കി ജ​ർ​മ​നി​ക്കു പോ​കു​ക​യാ​ണെ​ന്നാ​ണ്. ഇ​ന്ത്യ​യു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മ​റ്റു​ള്ള​വ​രെ ഉ​പ​ദേ​ശി​ച്ച് അ​ദ്ദേ​ഹ​വും സ്ഥ​ലം വി​ടു​ന്നു. ഉ​ള്ള​താ​ണ്... ച​ർ​ച്ചി​ലി​ന്‍റെ പ്രേ​തം പ​ഴ​യ കോ​ള​നി​യി​ലു​ണ്ട്.

എം​പി​മാ​ർ ബ​ഹ​ളം വ​ച്ചു​കൊ​ണ്ടി​രി​ക്കാ​ൻ, അ​ർ​ഥ​ശൂ​ന്യ​മാ​യ ച​ർ​ച്ച​ക​ളി​ൽ സ​മ​യം കൊ​ല്ലാ​ൻ, ച​ർ​ച്ച​യി​ല്ലാ​തെ ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ, സ​മ്മേ​ള​ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ... അ​ങ്ങ​നെ രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും​കു​റി​ച്ചു ചി​ന്തി​ക്കാ​തി​രി​ക്കാ​ൻ ഇ​രു​പ​ക്ഷ​വും ശ്ര​ദ്ധ പു​ല​ർ​ത്തു​ക​യാ​ണ്.

മി​നി​റ്റി​നു കു​റ​ഞ്ഞ​തു 2.5 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ഖ​ജ​നാ​വി​ൽ​നി​ന്നു ചെ​ല​വ​ഴി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തെ​യാ​ണ് അം​ഗ​ങ്ങ​ൾ സ​ർ​ക്ക​സ് കൂ​ടാ​ര​മാ​ക്കു​ന്ന​ത്. പു​റ​ത്ത് മ​ലി​ന​വാ​യു മ​നു​ഷ്യ​രെ കൊ​ല്ലു​ന്നു, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സം​ശ​യ​നി​ഴ​ലി​ലാ​കു​ന്നു, ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും നി​ര​ന്ത​രം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഭ​ര​ണ​ക​ക്ഷി​യു​ടെ ശ​ത്രു​ക്ക​ളെ തെ​ര​യു​ന്നു, വി​ശ​പ്പി​ന്‍റെ​യും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും പ​ട്ടി​ക​ക​ളി​ൽ ലോ​ക​സ​മ​ക്ഷം നാ​ണം​കെ​ടു​ന്നു, തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കു​ന്നു, രൂ​പ​യു​ടെ മൂ​ല്യം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കു​ന്നു, വി​മാ​ന​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റു​മാ​യി അ​ല​യു​ന്നു, ദേ​ശീ​യ​പാ​ത​ക​ൾ ഒ​ന്നി​നു​പി​റ​കെ മ​റ്റൊ​ന്നാ​യി ഇ​ടി​ഞ്ഞു​താ​ഴു​ന്നു...

ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​രം പാ​ഴാ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ആ​ന​ന്ദി​ച്ചു​ല്ല​സി​ക്കു​ന്നു. ഇ​തി​ന്‍റെ​യൊ​ന്നും ഗൗ​ര​വം തി​രി​ച്ച​റി​യാ​ത്ത പ്ര​തി​പ​ക്ഷ നേ​താ​വ് ബ​ർ​ലി​നി​ൽ ഏ​തോ മീ​റ്റിം​ഗി​ൽ എ​ന്തോ പ​റ​യാ​ൻ പോ​കു​ന്നു. രാ​ഹു​ൽ, നി​ങ്ങ​ൾ ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പാ​വ​ങ്ങ​ളു​ടെ ചേ​രി​വ​ഴി പോ​കൂ, ആ ​മ​നു​ഷ്യ​രു​ടെ മു​ഖ​ത്തേ​ക്കു നോ​ക്കൂ, തെ​രു​വു​ക​ൾ നി​റ​ഞ്ഞ അ​ക്ര​മാ​സ​ക്ത​രാ​യ നാ​യ്ക്ക​ളെ കാ​ണൂ, പു​റ​ത്തി​റ​ങ്ങി വി​ഷ​പ്പു​ക​യു​ടെ ക​രി​മേ​ഘ​ങ്ങ​ളെ കാ​ണൂ, നി​ങ്ങ​ളു​ടെ മു​ത്ത​ശി​യു​ടെ പേ​രി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്പോ​ൾ യാ​ത്ര മു​ട​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ ഓ​ർ​ക്കൂ.

ഈ ​സ​മ​യ​ത്ത് ബ​ർ​ലി​നി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ൾ​ക്കാ​ണോ ഡ​ൽ​ഹി​യി​ലെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നാ​ണോ നി​ങ്ങ​ളെ ആ​വ​ശ്യ​മു​ള്ള​ത്. നി​ങ്ങ​ളും നി​ങ്ങ​ളു​ടെ പാ​ർ​ട്ടി​യും ചി​ന്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും ജ​നം ചി​ന്തി​ക്കു​ന്നു​ണ്ട്, ഈ ​രാ​ജ്യം നി​ങ്ങ​ളെ​യൊ​ക്കെ ഏ​ൽ​പ്പി​ച്ചാ​ൽ എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രി​ക്കും ഉ​ള്ള​തെ​ന്ന്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും വ​ർ​ഷ​ത്തി​ൽ മൂ​ന്നു ത​വ​ണ​യാ​ണ് സാ​ധാ​ര​ണ ചേ​രു​ന്ന​ത്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ൾ രാ​ഷ്‌​ട്ര​പ​തി വി​ളി​ച്ചു​ചേ​ർ​ക്കും. ഈ ​സ​മ്മേ​ള​ന​ങ്ങ​ളി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​വും ജ​ന​ങ്ങ​ളു​ടെ ഭാ​വി​യും തീ​രു​മാ​നി​ക്കു​ന്ന​ത്.

നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളെ അ​പ്ര​സ​ക്ത​മാ​ക്കാ​ൻ വി​വാ​ദ​ങ്ങ​ളെ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ത​ന്ത്ര​ങ്ങ​ളി​ലാ​ണ് ‘വ​ന്ദേ​മാ​ത​രം’ വ​ന്ന​ത്. ഈ ​ആ​ത്മാ​ർ​ഥ​ത സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലെ​ന്നാ​ണ് ഇ​ന്ത്യ​ക്കാ​രി​ലേ​റെ​യും ചി​ന്തി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ന്‍റെ പ​കു​തി​യോ​ളം രാ​ജ്യ​ത്തി​നു പു​റ​ത്താ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നും പി​ന്നെ​ന്തി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ വി​മ​ര്‍​ശി​ക്കു​ന്ന​തെ​ന്നു​മു​ള്ള പ്രി​യ​ങ്ക​യു​ടെ മ​റു​പ​ടി മോ​ദി​യോ​ടോ ബി​ജെ​പി​യോ​ടോ ആ​കാം.

പ​ക്ഷേ, രാ​ജ്യ​ത്തി​ന് അ​തു പോ​രാ. 1952ൽ ​തു​ട​ങ്ങി 57ൽ ​അ​വ​സാ​നി​ച്ച ഒ​ന്നാം ലോ​ക്സ​ഭ​യു​ടെ കാ​ല​ത്ത് പ്ര​തി​വ​ർ​ഷം 135 ദി​വ​സം സ​ഭ സ​മ്മേ​ളി​ച്ചി​രു​ന്നെ​ങ്കി​ൽ 2019 മു​ത​ൽ 2024 വ​രെ​യു​ള്ള ക​ഴി​ഞ്ഞ ലോ​ക​സ​ഭ​യി​ൽ ശ​രാ​ശ​രി 55 ദി​വ​സ​മാ​ണ് സ​ഭ സ​മ്മേ​ളി​ച്ച​ത്. അ​തി​നി​ടെ വി​വാ​ദ​ങ്ങ​ൾ കൊ​ഴു​പ്പി​ച്ച സ​ർ​ക്കാ​ർ ച​ർ​ച്ച​യി​ല്ലാ​തെ സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും ചേ​ർ​ന്ന് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ വ്യാ​ജ​വോ​ട്ട​ർ​പ​ട്ടി​ക​ത​ന്നെ വേ​ണ​മെ​ന്നി​ല്ല, അ​ല​സ​രും ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​വ​രും പാ​ർ​ട്ട്ടൈം രാ​ഷ്‌​ട്രീ​യ​ക്കാ​രു​മാ​യ പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളു​ണ്ടാ​യാ​ലും മ​തി. കാ​ന​ഡ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജോ​ൺ ജോ​ർ​ജ് ഡി​ഫെ​ൻ​ബേ​ക്ക​റു​ടെ വി​ഖ്യാ​ത​മാ​യൊ​രു വാ​ക്യ​മു​ണ്ട്.

“പാ​ർ​ല​മെ​ന്‍റ് എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​പ്പു​റം രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സൂ​ക്ഷി​പ്പു​കാ​രാ​ണ്.” പ്രി​യ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളേ, പൂ​ർ​വി​ക​ർ നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യ​ത്തെ കാ​ത്തു​പ​രി​പാ​ലി​ക്കാ​ൻ പോ​ലും നി​ങ്ങ​ൾ​ക്കാ​കു​ന്നി​ല്ല​ല്ലോ! വ​ഴി​മാ​റി​ക്കൊ​ടു​ക്കു​ന്നു​മി​ല്ല​ല്ലോ!

Editorial

ഓ​സ്ട്രേ​ലി​യ​യ്ക്കു കു​ട്ടി​ക​ളാ​ണു വ​ലു​ത്

കു​ട്ടി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മോ​യെ​ന്നു ലോ​കം ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കേ ഓ​സ്ട്രേ​ലി​യ അ​ത​ങ്ങു നി​രോ​ധി​ച്ചു.

16 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രോ​ധി​ക്കു​ന്ന ഉ​ത്ത​ര​വ് ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​തോ​ടെ, കു​ട്ടി​ക​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ ആ​ദ്യ രാ​ജ്യ​മാ​യി ഓ​സ്ട്രേ​ലി​യ.

സ​ഹ​ജീ​വി​ക​ളോ​ടു നേ​രി​ട്ടു സം​വ​ദി​ക്കു​ന്ന​തി​ൽ​നി​ന്നും ഇ​ട​പ​ഴ​കു​ന്ന​തി​ൽ​നി​ന്നും അ​ക​റ്റി ഏ​കാ​ന്ത​ത​യി​ലേ​ക്കു ത​ള്ളു​ന്ന വ​ല​യി​ൽ​നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ല​ങ്ങ​ൾ അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ട്. പ​ക്ഷേ, അ​തൊ​ന്നും കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും മു​ക​ളി​ല​ല്ലെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യു​ടെ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​കു​മോ​യെ​ന്ന​റി​യാ​ൻ ലോ​ക​ത്തി​ന് ആ​കാം​ക്ഷ​യു​ണ്ട്.

കാ​ര​ണം, പ്ര​ശ്നം എ​ല്ലാ​യി​ട​ത്തു​മു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, എ​ക്സ്, സ്നാ​പ്ചാ​റ്റ്, ടി​ക്‌​ടോ​ക്, റെ​ഡ്ഡി​റ്റ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ന​ത്ത പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും.

കൗ​തു​ക​ക​ര​മാ​യ കാ​ര്യം, നി​രോ​ധ​ന​ത്തെ എ​തി​ർ​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ള്ള​ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണെ​ന്ന​താ​ണ്. സ്വാ​ഭാ​വി​ക​മാ​യും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളും എ​തി​ർ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, മാ​താ​പി​താ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മൊ​ക്കെ സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ്. അ​താ​യ​ത്, അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളെ ഒ​ഴി​വാ​ക്കി​യാ​ൽ ക​ച്ച​വ​ട​ക്കാ​രാ​ണ് കു​ട്ടി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ക്കി​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ​ക്ഷേ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന പ്ര​തി​ലോ​മ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ളി​ലെ ആ​ധി​ക്കും കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ക​ച്ച​വ​ട​ത്തേ​ക്കാ​ൾ മു​ൻ​ഗ​ണ​ന സ​ർ​ക്കാ​ർ കൊ​ടു​ത്തു.

പ​ണ്ടൊ​ക്കെ, ചാ​യ​ക്ക​ട​ക​ളി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും ക​ള്ളു​ഷാ​പ്പി​ലും ഒ​ഴി​ഞ്ഞ കോ​ണു​ക​ളി​ലു​മൊ​ക്കെ​യി​രു​ന്ന് പ​റ​യു​ക​യും മ​റ്റാ​രെ​ങ്കി​ലും ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നു ക​ണ്ടാ​ൽ പൊ​ടു​ന്ന​നെ നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്ന പ​ര​ദൂ​ഷ​ണ​വും ഒ​ളി​ഞ്ഞു​നോ​ട്ട​ക്ക​ഥ​ക​ളും അ​ശ്ലീ​ല​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ഇ​ന്നു മ​ടി​യി​ല്ലാ​തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്ന​തി​ലേ​റെ​യും.

പ​ണ്ട​ത്തെ അ​ട​ക്കം​പ​റ​ച്ചി​ലി​ന് ഒ​രു കു​റ്റ​ബോ​ധ​ഭാ​വ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​തി​ല്ല. വൃ​ത്തി​കേ​ടു​ക​ൾ കേ​ൾ​ക്കു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​മു​ണ്ട്. മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലെ​ന്ന​പോ​ലെ എ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്നു​മി​ല്ല.

ലൈ​ക്കു​ക​ളി​ലൂ​ടെ​യും ക​മ​ന്‍റു​ക​ളി​ലൂ​ടെ​യും അ​വ കൂ​ടു​ത​ൽ അ​രോ​ച​ക​വും വി​ഷ​ലി​പ്ത​വു​മാ​കും. സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ലു​ള്ള കു​ട്ടി​ക​ളെ​യെ​ങ്കി​ലും ഇ​തി​ൽ​നി​ന്നു ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ലെ ആ​സ​ക്തി കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ലെ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും സ​മ​യം അ​പ​ഹ​രി​ക്കു​ന്നു.

ഈ ​ആ​സ​ക്തി​യി​ൽ ഉ​ണ്ടാ​കു​ന്ന വി​ഘ്ന​ങ്ങ​ൾ അ​വ​രെ രോ​ഷാ​കു​ല​രാ​ക്കും. “മ​തി”​എ​ന്നു പ​റ​യു​ന്ന മാ​താ​പി​താ​ക്ക​ൾ ശ​ത്രു​പ​ക്ഷ​ത്താ​കും. ആ​ധി​കാ​രി​ക​മ​ല്ലാ​ത്ത​തോ സ​മൂ​ഹ​ത്തി​നു ഹാ​നി​ക​ര​മാ​യ​തോ ശി​ക്ഷാ​ർ​ഹ​മാ​യ​തോ ആ​യ കാ​ര്യ​ങ്ങ​ൾ കു​ട്ടി​ക​ൾ ഗൗ​ര​വ​മ​റി​യാ​തെ ഷെ​യ​ർ ചെ​യ്യും.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളും നി​ന്ദാ​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​നി​ട​യു​ണ്ട്. എ​ല്ലാ​റ്റി​ലു​മു​പ​രി, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ളു​ടെ ക്ഷ​ണ​പ​ത്ര​വു​മാ​യെ​ത്തു​ന്ന​വ​ർ പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടാ​നാ​കാ​ത്ത കെ​ണി​ക​ളി​ൽ വീ​ഴ്ത്തു​ക​യും ചെ​യ്യും.

ഇ​ന്ത്യ​യി​ൽ 13 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സെ​പ് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ വി​ഷാ​ദം, ഉ​ത്ക​ണ്ഠ, സ്വ​യം ഉ​പ​ദ്ര​വി​ക്ക​ൽ, ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത തു​ട​ങ്ങി​യ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നാ​യി​രു​ന്നു പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ൽ, നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രാ​ണ് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, എ.​ജി. മാ​സി​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് മ​റു​പ​ടി ന​ൽ​കി​യ​ത്.

ചി​ല രാ​ജ്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം ആ​വ​ശ്യ​മാ​ണ്. ഏ​താ​യാ​ലും ലോ​കം ച​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ ഓ​സ്ട്രേ​ലി​യ തീ​രു​മാ​ന​മെ​ടു​ത്തു.

പ​ക്ഷേ, ഒ​രു കാ​ര്യം പ്ര​ധാ​ന​മാ​ണ്. മ​റ്റേ​തൊ​രു ആ​സ​ക്തി​യു​ടെ​യും കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​വ​ർ​ക്കും പി​ൻ​വാ​ങ്ങ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​പ്പോ​ൾ, അ​വ​രോ​ടു സം​സാ​രി​ക്കാ​നും വി​ഷ​മ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ഇ​ഷ്‌​ടം പ്ര​ക​ടി​പ്പി​ക്കാ​നും മ​റ്റൊ​രു മാ​ധ്യ​മം ഉ​ണ്ടാ​ക​ണം. അ​തു വീ​ട്ടി​ലു​ള്ള​വ​ർ​ത​ന്നെ​യാ​കു​ന്ന​താ​ണ് ഉ​ത്ത​മം.

ന​മു​ക്കി​വി​ടെ നി​രോ​ധ​ന​മി​ല്ലെ​ങ്കി​ലും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും സ​മൂ​ഹ​ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്തി​യാ​ൽ സ​മൂ​ഹ​മാ​ധ്യ​മ ബ​ന്ധ​ന​ങ്ങ​ൾ കു​റ​യും.

Editorial

അ​തി​ജീ​വി​ത​യ്ക്കും തെ​ളി​വു​ക​ൾ​ക്കു​മൊ​പ്പം

വെ​ള്ളി​ത്തി​ര​യ്ക്കു പി​ന്നി​ലെ ക​റു​ത്ത തി​ര​ക​ളി​ലേ​ക്കു വെ​ളി​ച്ചം വീ​ശി​യ​തും ഒ​ന്പ​തു വ​ർ​ഷ​ത്തി​ന​ടു​ത്ത് സ​ജീ​വ​മാ​യി​രു​ന്ന​തു​മാ​യ ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ ഒ​ന്നു​മു​ത​ൽ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​നേ​ക്കാ​ൾ ശ്ര​ദ്ധേ​യ​മാ​യ​ത് എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ന​ട​ൻ ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു എ​ന്ന​താ​ണ്.

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണു കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു ക​രു​തു​ന്ന​വ​ർ​ക്ക് മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കാം. അ​ത് അ​വ​രു​ടെ അ​വ​കാ​ശ​മാ​ണ്. പ​ക്ഷേ, കു​റ്റ​ക്കാ​രെ ശി​ക്ഷി​ച്ച അ​തേ കോ​ട​തി, തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ ഒ​രാ​ളെ വെ​റു​തെ വി​ടു​ന്പോ​ൾ അ​സ്വ​സ്ഥ​രാ​യി​ട്ടു കാ​ര്യ​മി​ല്ല. പൊ​തു​ബോ​ധം കു​റ്റ​ക്കാ​രാ​യി വി​ധി​ച്ച​വ​രെ തെ​ളി​വി​ല്ലാ​തെ ശി​ക്ഷി​ക്കു​ക​യ​ല്ല കോ​ട​തി​യു​ടെ നീ​തി​ബോ​ധം.

2017 ഫെ​ബ്രു​വ​രി 17ന് ​അ​ങ്ക​മാ​ലി അ​ത്താ​ണി​ക്കു സ​മീ​പം യു​വ​ന​ടി​യു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച് ന​ഗ്‌​ന​വീ​ഡി​യോ പ​ക​ർ​ത്തി​യെ​ന്നാ​ണു കേ​സ്. ത​ന്നെ​യും മ​റ്റൊ​രു ന​ടി​യെ​യും ചേ​ർ​ത്ത് അ​തി​ജീ​വി​ത ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ന​ട​ൻ ദി​ലീ​പ് സം​ശ​യി​ച്ചെ​ന്നും ഈ ​ബ​ന്ധം ആ​ദ്യ​ഭാ​ര്യ​യെ അ​റി​യി​ച്ച​തോ​ടെ വി​വാ​ഹ​ബ​ന്ധം ത​ക​ർ​ന്നെ​ന്നും തു​ട​ർ​ന്ന് ദി​ലീ​പ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ഇ​ര​യു​ടെ ക​രി​യ​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണം.

ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ദി​ലീ​പ് ന​ടി​യു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തെ​ന്നും 2013ൽ ​കൊ​ച്ചി​യി​ലെ അ​ബാ​ദ് പ്ലാ​സ ഹോ​ട്ട​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. ഇ​തി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​നു തെ​ളി​വി​ല്ലെ​ന്നു പ​റ​ഞ്ഞ് ഏ​ഴു മു​ത​ൽ 10 വ​രെ​യു​ള്ള പ്ര​തി​ക​ളെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ട സ്ഥി​തി​ക്ക് പ്ര​തി​ക​ൾ എ​ന്തു​കൊ​ണ്ട് അ​തു ചെ​യ്തു എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി​ട്ടി​ല്ല. പ്ര​തി​ക​ൾ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ​ത് എ​ന്തി​നാ​ണ്, ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് എ​ന്ന​തും തെ​ളി​യി​ക്കാ​ൻ പോ​ലീ​സും പ്രോ​സി​ക്യൂ​ഷ​നും പ​രാ​ജ​യ​പ്പെ​ട്ടു. യ​ഥാ​ർ​ഥ​ത്തി​ൽ ത​നി​ക്കെ​തി​രേ​യാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നാ​ണ് ദി​ലീ​പ് പ്ര​തി​ക​രി​ച്ച​ത്.

അ​ത് ബോ​ധ്യ​മു​ണ്ടെ​ങ്കി​ൽ ദി​ലീ​പി​നും കോ​ട​തി​യെ സ​മീ​പി​ക്കാം. ആ​രാ​യാ​ലും പു​ക​മ​റ സൃ​ഷ്‌​ടി​ക്ക​രു​ത്. വി​ധി​യ​റി​ഞ്ഞ​ശേ​ഷം ദി​ലീ​പ് ന​ട​ത്തി​യ ആ​ദ്യ​പ്ര​തി​ക​ര​ണ​ത്തി​ൽ പോ​ലീ​സി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള രൂ​ക്ഷ വി​മ​ർ​ശ​ന​മു​ണ്ട്. ഇ​രു​കൂ​ട്ട​രും വി​മ​ർ​ശ​നാ​തീ​ത​രൊ​ന്നു​മ​ല്ല. പ​ക്ഷേ, ഒ​രു കാ​ര്യ​മു​ള്ള​ത്, പോ​ലീ​സും പി​ന്നീ​ട് പ്രോ​സി​ക്യൂ​ഷ​നും പ​റ​ഞ്ഞ​താ​ണ് മി​ക്ക മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

സ്വാ​ഭാ​വി​ക​മാ​യും അ​തു വാ​ർ​ത്ത​യാ​കും. പോ​ലീ​സ് ക​ണ്ടെ​ത്തി​യ അ​ത്ത​രം വി​വ​ര​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​മു​ള്ള​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗി​ൽ മ​നു​ഷ്യ​സ​ഹ​ജ​മാ​യ പി​ഴ​വു​ക​ളു​ണ്ടാ​കും. പ​ക്ഷേ, അ​തു പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​കി​ല്ല. അ​തേ​സ​മ​യം, സ്ത്രീ​വി​ഷ​യ കേ​സു​ക​ളി​ൽ ജ​ന​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​മി​ത താ​ത്പ​ര്യ​ത്തെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ക​ഥ​ക​ൾ മെ​ന​യു​ന്ന​തി​നെ​യും മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​നെ​യും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല.

സി​നി​മ​യി​ലെ പി​ന്നാ​ന്പു​റ​ങ്ങ​ൾ അ​റി​യാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും പൊ​ടി​പ്പും തൊ​ങ്ങ​ലും ക​ള്ള​ത്ത​ര​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് അ​തി​നെ വി​ൽ​പ്പ​ന​ച്ച​ര​ക്കാ​ക്കു​ക​യും ചെ​യ്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മാ​ലി​ന്യ​വി​ൽ​പ്പ​ന​ക്കാ​രു​മു​ണ്ട്. അ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​ധാ​ര-​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ത്മ​പ​രി​ശോ​ധ​ന​യും തി​രു​ത്ത​ലും ആ​വ​ശ്യ​മാ​ണ്. അ​തു​പോ​ലെ സി​നി​മാ​രം​ഗ​ത്തും ചി​ല തി​രു​ത്ത​ലു​ക​ൾ​ക്ക് ഈ ​കേ​സ് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് പു​രു​ഷ മേ​ധാ​വി​ത്വ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നും പ്ര​തി​രോ​ധി​ക്കാ​നും ഇ​തു പൂ​ർ​വാ​ധി​കം ധൈ​ര്യം പ​ക​ർ​ന്നു. പ​ല​തി​ലും അ​ന്വേ​ഷ​ണ​ങ്ങ​ളും കേ​സു​ക​ളു​മു​ണ്ടാ​യി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് അ​തി​നൊ​ക്കെ വ​ഴി​തെ​ളി​ച്ച​ത്. കേ​ര​ളം അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​യി​രു​ന്നു. കോ​ട​തി അ​തി​ജീ​വി​ത​യ്ക്കും തെ​ളി​വു​ക​ൾ​ക്കു​മൊ​പ്പം നി​ന്നു.

കോ​ട​തി വെ​റു​തെ വി​ട്ട​വ​രെ വെ​റു​തെ വി​ടാ​ത്ത സ​മൂ​ഹം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും സ​മ്മ​തി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ലെ കോ​ട​തി​വി​ധി​യ​നു​സ​രി​ച്ച് ദി​ലീ​പ് കു​റ്റ​ക്കാ​ര​ന​ല്ല. മേ​ൽ​ക്കോ​ട​തി തി​രു​ത്തു​വോ​ളം അ​താ​ണ് യാ​ഥാ​ർ​ഥ്യം. നി​ര​പ​രാ​ധി​ക​ളെ​ന്നു കോ​ട​തി വി​ധി​ച്ചി​ട്ടും പോ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും വി​കാ​ര​ജീ​വി​ക​ളു​മൊ​ക്കെ ചേ​ർ​ന്നു സൃ​ഷ്ടി​ച്ചെ​ടു​ത്ത പൊ​തു​ബോ​ധം വ​ള​ഞ്ഞു​വ​ച്ച നി​ര​വ​ധി മ​നു​ഷ്യ​രു​ടെ നാ​ടാ​ണി​ത്. ആ​യി​രം കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു നി​ര​പ​രാ​ധി​യും ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്ക​ട്ടെ.

Editorial

കു​ട്ടി​ക​ളെ കാ​ണു​ന്നി​ല്ല, പി​ള്ളേ​രെ പി​ടി​ത്ത​ക്കാ​രെ​യും

കേ​ര​ള​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളി​ൽ അ​റു​നൂ​റി​ല​ധി​കം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന കേ​ന്ദ്ര വ​നി​ത-​ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ടു​ക്കു​ന്ന​താ​ണ്. 20 വ​ർ​ഷം മു​ന്പ് ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ഏ​ഴു​വ​യ​സു​കാ​ര​ൻ രാ​ഹു​ൽ കേ​ര​ള​ത്തി​ന്‍റെ തീ​രാ​നൊ​ന്പ​ര​മാ​ണ്.

പ​ക്ഷേ, അ​തു​പോ​ലെ 607 കു​ട്ടി​ക​ൾ കാ​ണാ​മ​റ​യ​ത്തു​ണ്ടെ​ന്ന് അ​റി​യു​ന്പോ​ൾ, നാം ​വേ​ദ​ന​യു​ടെ​യും ന​ടു​ക്ക​ത്തി​ന്‍റെ​യും വ​ഴി​യി​ൽ​നി​ന്നു മാ​റി ജാ​ഗ്ര​ത​യി​ലാ​കു​ക​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​തി​യ ഫ​യ​ൽ തു​റ​ക്കു​ക​യും വേ​ണം. ക​ര​യു​ന്ന കു​ട്ടി​ക​ളെ പി​ടി​ക്കാ​ൻ പി​ള്ളേ​രെ പി​ടി​ത്ത​ക്കാ​ർ വ​രു​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന​ത് വെ​റു​തെ പേ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു. പ​ക്ഷേ, ഇ​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ പേ​ടി​ച്ചു ക​ര​യു​ക​യാ​ണ്. കു​ട്ടി​ക​ളെ കാ​ണു​ന്നി​ല്ല, പി​ള്ളേ​രെ പി​ടി​ത്ത​ക്കാ​രെ​യും.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തു​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി കോ​ണ്‍​ഗ്ര​സ് എം​പി രേ​ണു​ക ചൗ​ധ​രി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​ണ്, ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ കേ​ന്ദ്ര വ​നി​ത-​ശി​ശു​ക്ഷേ​മ സ​ഹ​മ​ന്ത്രി സാ​വി​ത്രി ഠാ​ക്കൂ​ർ രാ​ജ്യ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. അ​ന്പ​ര​പ്പി​ക്കു​ന്ന ക​ണ​ക്കാ​യി​രു​ന്നു അ​ത്. 2018 മു​ത​ൽ 2023 വ​രെ രാ​ജ്യ​ത്ത് 6,14,432 കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​ൽ 3,81,044 പേ​രെ വീ​ണ്ടെ​ടു​ത്തു.

2,33,388 കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. പ​ശ്ചി​മ​ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ കാ​ണാ​താ​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ 10,125 കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​ൽ 9,518 കു​ട്ടി​ക​ളെ മാ​ത്ര​മാ​ണ് വീ​ണ്ടെ​ടു​ത്ത​ത്. 607 കു​ട്ടി​ക​ൾ കാ​ണാ​മ​റ​യ​ത്താ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൽ കേ​ര​ളം മു​ന്നി​ലാ​ണെ​ന്നു പ​റ​യാം. പ​ക്ഷേ, കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ടു​ള്ള മ​റു​പ​ടി​യ​ല്ല.

2023 വ​രെ​യു​ള്ള ക​ണ​ക്കേ 2025 അ​വ​സാ​നി​ക്കു​ന്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ള്ളൂ അ​ല്ലെ​ങ്കി​ൽ അ​വ​ത​രി​പ്പി​ച്ചു​ള്ളൂ. സാ​ങ്കേ​തി​ക​വി​ദ്യ ചി​ല​യി​ട​ത്ത് ഇ​ഴ​യു​ക​യാ​ണോ? ഒ​രു കു​ട്ടി​യെ കാ​ണാ​താ​കു​ന്ന വീ​ടി​ന്‍റെ സ്ഥി​തി​യെ​ന്തെ​ന്ന് കേ​ര​ള​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​മാ​യി​രു​ന്നു 2005 മേ​യി​ൽ ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു കാ​ണാ​താ​യ രാ​ഹു​ലി​ന്‍റേ​ത്. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു വ​ന്ന​യു​ട​നെ വീ​ടി​ന​ടു​ത്തു​ള്ള മൈ​താ​ന​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. ഇ​ട​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി മ​ട​ങ്ങി.

മ​ക​നെ തി​രി​ച്ചു​വി​ളി​ക്കാ​ൻ അ​മ്മ മൈ​താ​ന​ത്തെ​ത്തി​യ​പ്പോ​ൾ അ​വ​ൻ വെ​ള്ളം കു​ടി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​യെ​ന്നാ​ണു കൂ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്. പ​ക്ഷേ, പി​ന്നീ​ടാ​രും രാ​ഹു​ലി​നെ ക​ണ്ടി​ട്ടി​ല്ല. സി​ബി​ഐ ര​ണ്ടു​ത​വ​ണ അ​ന്വേ​ഷി​ച്ചി​ട്ടും തു​ന്പി​ല്ലാ​തെ വ​ന്ന​തോ​ടെ 2015ൽ ​കേ​സ് അ​വ​സാ​നി​പ്പി​ച്ചു. വി​ദേ​ശ​ത്താ​യി​രു​ന്ന രാ​ഹു​ലി​ന്‍റെ അ​ച്ഛ​ൻ പി​ന്നീ​ടു മ​ട​ങ്ങി​പ്പോ​യി​ല്ല. കേ​സി​നു​വേ​ണ്ടി ഓ​ടി​ന​ട​ന്ന മു​ത്ത​ച്ഛ​ൻ 2019ൽ ​മ​രി​ച്ചു.

സം​ശ​യ​ത്തി​ന്‍റെ സൂ​ച​ന കി​ട്ടി​യി​ട​ത്തെ​ല്ലാം ഓ​ടി​യെ​ത്തി മാ​താ​പി​താ​ക്ക​ൾ അ​ന്വേ​ഷ​ണം തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. അ​ച്ഛ​ൻ വി​ഷാ​ദം സ​ഹി​ക്കാ​നാ​കാ​തെ 2022ൽ ​ജീ​വ​നൊ​ടു​ക്കി. ഒ​രു കു​ട്ടി​യെ കാ​ണാ​താ​കു​ന്ന നി​മി​ഷം മു​ത​ൽ ആ ​വീ​ട് മ​റ്റൊ​ന്നാ​യി മാ​റു​ക​യാ​ണ്. മ​ര​ണ​ത്തേ​ക്കാ​ൾ ഭ​യാ​ന​ക​മാ​ണ് ജീ​വി​ച്ചി​രി​പ്പു​ണ്ടോ ഉ​ണ്ടെ​ങ്കി​ൽ ഏ​ത​വ​സ്ഥ​യി​ലാ​ണ് ത​ന്‍റെ കു​ഞ്ഞ് എ​ന്നൊ​ക്കെ ചി​ന്തി​ക്കേ​ണ്ടി​വ​രു​ന്ന അ​നി​ശ്ചി​താ​വ​സ്ഥ. അ​ങ്ങ​നെ കേ​ര​ള​ത്തി​ലും നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ!

കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ കേ​സു​ക​ൾ ദേ​ശീ​യ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്ക​നു​സ​രി​ച്ച് വ​ർ​ധി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, കാ​ണാ​താ​കു​ന്ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​വി​ധാ​നം മെ​ച്ച​പ്പെ​ട്ട​തി​നാ​ലാ​ണ് കേ​സു​ക​ൾ വ​ർ​ധി​ച്ച​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം കു​റ​യ്ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വ​നി​ത- ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം സം​യോ​ജി​ത ഏ​കീ​കൃ​ത മി​ഷ​ൻ വാ​ത്സ​ല്യ പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.

കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ‘ട്രാ​ക്ക് ചൈ​ൽ​ഡ്’ പോ​ർ​ട്ട​ലും ‘ഖോ​യാ പാ​യാ’ ആ​പ്ലി​ക്കേ​ഷ​നും സം​യോ​ജി​പ്പി​ച്ചാ​ണ് ഏ​കീ​കൃ​ത മി​ഷ​ന്‍‍ വാ​ത്സ​ല്യ പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. 17 വ​യ​സ് വ​രെ​യു​ള്ള​വ​രെ കു​ട്ടി​ക​ളാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കാ​ണാ​താ​കു​ന്ന​വ​രെ​യെ​ല്ലാം ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന​ർ​ഥ​മി​ല്ല. ഭി​ക്ഷാ​ട​ന മാ​ഫി​യ പ​ഴ​യ​തു​പോ​ലെ സ​ജീ​വ​മ​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം വി​ല​യി​രു​ത്ത​ണം.

മാ​താ​പി​താ​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന സം​ഘ​ർ​ഷം ഉ​ൾ​പ്പെ​ടെ വീ​ട്ടി​ലെ വേ​ദ​നി​പ്പി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളും ചീ​ത്ത കൂ​ട്ടു​കെ​ട്ടു​ക​ളും മൂ​ലം സ്വ​മേ​ധ​യാ ഒ​ളി​ച്ചോ​ടു​ന്ന​വ​രു​മു​ണ്ട്. കാ​ണാ​താ​കു​ന്ന​വ​രി​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രി​ലും 70 ശ​ത​മാ​ന​ത്തോ​ളം പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്ന​തും അ​തീ​വ​ഗൗ​ര​വ​മു​ള്ള​താ​ണ്. ലൈം​ഗി​ക ചൂ​ഷ​ണ​വും മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബാ​ധം തു​ട​രു​ന്നു​മു​ണ്ട്. രാ​ജ്യ​സ​ഭ​യി​ൽ ക​ണ​ക്കു വ​യ്ക്കു​ന്ന​തി​ൽ തീ​രു​ന്നി​ല്ല സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ളെ വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​ത് എ​ന്ന ചോ​ദ്യം ബാ​ക്കി​യാ​ണ്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ണെ​ന്നു പ​റ​യു​ന്പോ​ഴും പു​തി​യ ക​ണ​ക്കു​ക​ൾ അ​തു​മാ​യി ചേ​രു​ന്നി​ല്ല. മി​ക​ച്ച അ​ന്വേ​ഷ​ണ​സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ട്. ആ​രാ​ണ് പി​ള്ളേ​രെ പി​ടി​ത്ത​ക്കാ​രെ​ന്ന​റി​യ​ണം. വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ന്ന​തു മു​ത​ൽ കു​ട്ടി​ക​ൾ എ​വി​ടെ​യാ​ണെ​ന്നും ആ​രാ​ണ് കൂ​ട്ടെ​ന്നും എ​പ്പോ​ൾ വ​രു​മെ​ന്നും മാ​താ​പി​താ​ക്ക​ളും അ​റി​യ​ണം.

Editorial

വ്യ​​ക്തി​​സ്വാ​​ത​​ന്ത്ര്യം ‘ആ​​പ്പി​’ലാ​​ക്ക​​രു​​ത്

വി​​​​​ൻ​​​​​സ്റ്റ​​​​​ൻ സ്മി​​​​​ത്ത്: ബി​​​​​ഗ് ബ്ര​​​​​ദ​​​​​ർ (വ​​​​​ല്യേ​​​​​ട്ട​​​​​ൻ) ഉ​​​​​ള്ള​​​​​താ​​​​​ണോ?
ഒ’​​​​​ബ്രി​​​​​യൻ: ഉ​​​​​റ​​​​​പ്പാ​​​​​യി​​​​​ട്ടും ഉ​​​​​ണ്ട്.
വി​​​​​ൻ​​​​​സ്റ്റ​​​​​ൻ സ്മി​​​​​ത്ത്: നി​​​​​ങ്ങ​​​​​ളെ​​​​​യോ എ​​​​​ന്നെ​​​​​യോ പോ​​​​​ലെ അ​​​​​ദ്ദേ​​​​​ഹം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ടോ?
ഒ’ബ്രി​​​​​യ​​​​​ൻ: നീ ​​​​​നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നി​​​​​ല്ല.
(ജോ​​​​​ർ​​​​​ജ് ഓ​​​​​ർ​​​​​വെ​​​​​ലി​​​​​ന്‍റെ 1984 എ​​​​​ന്ന നോ​​​​​വ​​​​​ലി​​​​​ൽ​​​​​നി​​​​​ന്ന്)


ഒ​​​രു പൗ​​​ര​​​ന് താ​​​ൻ ഉ​​​ണ്ടെ​​​ന്നു തോ​​​ന്നു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് അ​​​യാ​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യാ​​​ണ്. മ​​​റ്റൊ​​​രാ​​​ൾ നി​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു​വെ​​ന്ന ബോ​​​ധം, ബി​​ജെ​​പി-​​കോ​​ൺ​​ഗ്ര​​സ്-​​ക​​മ്യൂ​​ണിസ്റ്റ് വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ഏ​​തൊ​​രാ​​ളെ​​യും അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു​​​ത്തും. നി​​​രീ​​​ക്ഷ​​​ക​​​ൻ, വ​​​ല്യേ​​​ട്ട​​​ൻ അ​​​ഥ​​​വാ സ​​ർ​​ക്കാ​​രാ​​ണെ​​ന്നു​​കൂ​​​ടി വ​​​രു​​​ന്പോ​​​ൾ താ​​​ൻ ഇ​​​ല്ലാ​​​താ​​​യ​​​തു​​​പോ​​​ലെ പൗ​​​ര​​​നു തോ​​​ന്നും. “നീ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ല്ല” എന്ന് പൗ​​​ര​​​നോ​​​ട് ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്.


സൈ​​​ബ​​​ർ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ‘സ​​​ഞ്ചാ​​​ർ സാ​​​ഥി’ ആ​​​പ്പ് എ​​​ല്ലാ ഫോ​​​ണു​​​ക​​​ളി​​​ലും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്മാ​​​ർ​​​ട്ട് ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളോ​​​ട് നി​ർ​ദേ​ശി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​​​ട​​​യാ​​​ക്കി​​​യ​ത്. നീ​​​ക്കം​​ചെ​​​യ്യാ​​​നോ നി​​​ഷ്ക്രി​​​യ​​​മാ​​​ക്കാ​​​നോ ക​​​ഴി​​​യാ​​​ത്ത​​​വി​​​ധം 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫോ​​​ണി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ‍‍്യം. ഇ​തു​സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ഇ​ന്ന​ലെ പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ചു.

ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​തു ഫോ​​​ണി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​മെ​​​ന്നാ​ണ് ടെ​​​ലി​​​കോം മ​​​ന്ത്രി ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ വി​​​ശ​​​ദീ​​​ക​​​രി​ച്ച​ത്. പ്ര​തി​ഷേ​ധം ക​ന​ത്ത​തു​കൊ​ണ്ടാ​കാം, സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ന്മാ​റി. അ​പ്പോ​ഴും ചി​ല ചോ​ദ‍്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്; ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം എ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​നു പ​​​ക​​​രം, ആ​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഫോ​​​ൺ മാത്രമേ വി​​​ൽ​​​ക്കാ​​​വൂ എ​​​ന്നു നി​​​ർ​​​ബ​​​ന്ധം പി​​​ടി​​​ച്ച​ത് എ​ന്തി​നാ​ണ്? ഇ​തു​വ​ഴി എ​​​ന്തി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വ​​​യം സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​കു​​​ന്ന​​​ത്?

ആ​​​പ്പ് ഫോ​​​ണി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ലും അ​​​തി​​​ന്‍റെ ര​​​ഹ​​​സ്യ​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​കി​​​ല്ലെ​​​ന്ന സം​​​ശ​​​യം ഉ​​​പ​യോ​​​ക്താ​​​വി​​​നു​​​ണ്ട്. ഫോ​​​ണി​​​ലു​​​ണ്ടോ എ​​​ന്നു​​​പോ​​​ലും അ​​​റി​​​യാ​​​ൻ എ​​​ളു​​​പ്പ​​​മ​​​ല്ലാ​​​തി​​​രു​​​ന്ന പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​വേ​​ർ സം​​​ബ​​​ന്ധി​​​ച്ച 2019ലെ ​​​സം​​​ശ​​​യ​​​ങ്ങ​​​ൾ തീ​​​ർ​​​ന്നി​​​ട്ടി​​​ല്ല. “പെ​​​ഗാ​​​സ​​​സ് പി​​​ൻ​​​വാ​​​തി​​​ലി​​​ലൂ​​​ടെ വ​​​ന്നെ​​​ങ്കി​​​ൽ ‘സ​​​ഞ്ചാ​​​ർ സാ​​​ഥി’ മു​​​ൻ​​​വാ​​​തി​​​ലി​​​ലൂ​​​ടെ വ​​​രു​​​ന്നു” എ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ ആ​​​ക്ഷേ​​​പം ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്. സ്വ​​​കാ​​​ര്യ​​​ത​​​യിലേക്കുള്ള ഇ​​​ത്ത​​​രം കരു​​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ 21-ാം വ​​​കു​​​പ്പു വ​​​ച്ച് ഭ​​​ര​​​ണ​​​ഘ​​​ട​​​ന ചെ​​​ക്കു പ​​​റ​​​യു​​​ന്നു​​​ണ്ട്.


മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ബി​​​ഗ് ബ്ര​​​ദ​​​റി​​​ന് എ​​​ല്ലാം നി​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കാം. മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നോ വ​​​ല്യേ​​​ട്ട​​​ൻസ്ഥാ​​​ന​​​ത്തു​​​ള്ള ആ​​​ർ​​​ക്കെ​​​ങ്കി​​​ലു​​​മോ ആ​​​ളു​​​ക​​​ളെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും ചെ​​​യ്യാം. പ​​​ക്ഷേ, പൗ​​​ര​​​ത്വം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള​​​ത​​​ല്ല. ജീ​​​വ​​​നും വ്യ​​​ക്തി​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 21-ാം വ​​​കു​​​പ്പി​​​നൊ​​​പ്പം, മ​​​റ്റു മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​ക്കും സ്വ​​​കാ​​​ര്യ​​​ത​​​യ്‌​​​ക്കു​​മു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​ണ്ടെ​​​ന്ന് 2017 ഓ​​​ഗ​​​സ്റ്റി​​​ൽ ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്വ​​​കാ​​​ര്യ​​​ത മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​മ​​​ല്ലെ​​​ന്ന കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ബി​​​ജെ​​​പി ഭ​രി​ക്കു​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വാ​​​ദ​​​ങ്ങ​​​ളാ​​​ണ് അ​​​ന്നു കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. വി​​​ധി​​​യി​​​ലെ പ്ര​​​സ​​​ക്ത ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ങ്ങ​​​നെ: “അ​​​ന്ത​​​സോ​​​ടെ​​​യു​​​ള്ള ജീ​​​വി​​​തം ഭ​​​ര​​​ണ​​​ഘ​​​ട​​​നാമൂ​​​ല്യ​​​മാ​​​ണ്. വ്യ​​​ക്തി​യാ​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കേ​​​ന്ദ്ര​​​ബി​​​ന്ദു. തീ​​​ർ​​​ത്തും ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കാ​​​ത്ത കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള​​​പ്പോ​​​ൾ നി​​​യ​​​മാ​​​നു​​​സൃ​​​ത മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മേ വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നാ​​​കൂ. അ​​​ല്ലാ​​​തെ പൗ​​​ര​ന്മാ​​​​​രു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലും വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലും ക​​​ട​​​ന്നു​​​ക​​​യ​​​റാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ല.’’​കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ണ്.


ലോ​​​ക​​​ത്ത് ഒ​​​രു രാ​​​ജ്യ​​​ത്തും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലും പാ​​​ലി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട്, പ്ര​മു​ഖ സ്മാ​ർ​ട്ട് ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ‘ആ​​​പ്പി​​​ൾ’ ക​മ്പ​നി പ്ര​തി​ക​രി​ച്ച​ത്. ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​വാ​​​ധി​​​പ​​​ത്യ ചൈ​​​ന​പോ​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ആ​​​പ്പി​​​ൾ ക​മ്പ​നി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്പോ​​​ൾ ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​മാ​​​ണു സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​കു​​​ന്ന​​​ത്.

ഫോ​​​ണു​​​ക​​​ൾ ഇ​​​പ്പോ​​​ൾ​​​ത​ന്നെ ക​​​ച്ച​​​വ​​​ട​​​ത്തി​​​നു​​​ൾ​​​പ്പെ​​​ടെ വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. ഡി​​​ജി​​​റ്റ​​​ൽ-​​​ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് യു​​​ഗ​​​ത്തി​​​ൽ അ​​​ർ​​​ഥ​​​ന​​​ഗ്ന​​​നാ​​​യി​​​ക്ക​​​ഴി​​​ഞ്ഞ പൗ​​​ര​​​നെ പൂ​​​ർ​​​ണന​​​ഗ്ന​​​നാ​​​ക്കു​ന്ന ന​ട​പ​ടി​ക്കാ​ണ് സ​ർ​ക്കാ​ർ തു​നി​ഞ്ഞ​ത്. ‘സ​​​ഞ്ചാ​​​ർ സാ​​​ഥി’ ആ​​​പ്പു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ച്ചു ‘ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം’ ന​​​ട​​​ത്ത​​​രു​​​ത്. പൗ​​​ര​​​ന്മാ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ത അ​​​റി​​​യ​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ബ​​​ന്ധം, “നീ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ല്ല, ഞാ​​​ൻ മാ​​​ത്ര​​​മേ​​​യു​​​ള്ളൂ” എ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണ്.


അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ വി​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട് എ​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം ന​​​മ്മി​​​ൽ ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അം​​​ശ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ഏ​​​കാ​​​ധി​​​പ​​​ത്യം​പോ​​​ലെ, അ​​​ധി​​​കാ​​​രം​​​കൊ​​​ണ്ടു മാ​​​ത്രം മു​​​ള​​​യ്ക്കു​​​ന്ന വി​​​ത്തു​​​ക​​​ൾ പ​​​ല​​​തു​​​ണ്ട​​​ല്ലോ മ​​​നു​​​ഷ്യ​​​ന്‍റെ മ​​​ന​​​സി​​ൽ. 

Editorial

ജോ​ൺ​സ​ന്‍റെ ക​ഥ കേ​ൾ​ക്കൂ, കാ​ട്ടു​നീ​തി​വ​കു​പ്പി​ന്‍റെ​യും

വ​നം​വ​കു​പ്പ് കി​ട​പ്പാ​ടം ത​ട്ടി​യെ​ടു​ത്ത ചാ​ല​ക്കു​ടി​ക്കാ​ര​ൻ ജോ​ൺ​സ​ന്‍റെ അ​നു​ഭ​വം നാ​ളെ കേ​ര​ള​ത്തി​ൽ ആ​ർ​ക്കു​മു​ണ്ടാ​കാം. പ​ക്ഷേ, സു​പ്രീം​കോ​ട​തി വ​രെ കേ​സ് ന​ട​ത്തി കി​ട​പ്പാ​ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. അ​ല്ലെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി കേ​സ് ന​ട​ത്തി ജോ​ൺ​സ​നെ സ​ഹാ​യി​ച്ച വ​ക്കീ​ലി​നെ​പ്പോ​ലെ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക​ണം.

എ​ന്താ​യാ​ലും, ഭ​ര​ണ​കൂ​ടം അ​ഭ​യാ​ർ​ഥി​യാ​ക്കി​യ കു​ടും​ബ​ത്തെ കോ​ട​തി തി​രി​കെ വീ​ട്ടി​ൽ ക​യ​റ്റി. പ​ക്ഷേ, കൊ​ള്ള​മു​ത​ൽ തി​രി​ച്ചു​കൊ​ടു​ത്താ​ൽ ക​വ​ർ​ച്ച ഇ​ല്ലാ​താ​കു​മോ? ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്തെ​ടു​ക്കു​ക​യാ​ണ്? പു​തി​യ ഇ​ര​ക​ളെ തേ​ടി ന​ട​ക്കു​ക​യാ​ണോ? വീ​ടി​ല്ലാ​താ​യ ജോ​ൺ​സ​ന്‍റെ ദു​രി​തം, മ​ക്ക​ളു​ടെ എ​ന്നെ​ന്നേ​ക്കു​മാ​യി മു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സം, ക​ട​ത്തി​ണ്ണ​യി​ലും വാ​ട​ക​വീ​ട്ടി​ലു​മാ​യി അ​വ​രൊ​ഴു​ക്കി​യ ക​ണ്ണീ​ർ... ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ട​ത​ല്ലേ ന​വ​കേ​ര​ള നി​ർ​മാ​താ​ക്ക​ളേ?

2019 ന​വം​ബ​ർ 22നാ​ണ് ഭൂ​മി‌​കൈ​യേ​റ്റം ആ​രോ​പി​ച്ച് ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​രാ​യ ഇ​രു​പ​ത്ത​ഞ്ചോ​ളം വ​നം-​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് തു​ന്പൂ​ർ​മു​ഴി പാ​റോ​ക്കാ​ര​ൻ ജോ​ണ്‍​സ​നെ​യും ഭാ​ര്യ റൊ​ബീ​ന, മൂ​ന്നു മ​ക്ക​ൾ, വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രെ​യും സ്വ​ന്തം കി​ട​പ്പാ​ട​ത്തി​ൽ​നി​ന്നു ബ​ല​മാ​യി ഇ​റ​ക്കി​വി​ട്ട​ത്. 32 വ​ർ​ഷം മു​ന്പ് ജോ​ൺ​സ​ൺ പ​ണം കൊ​ടു​ത്തു വാ​ങ്ങി​യ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ർ വ​ലി​ച്ചു​വാ​രി പു​റ​ത്തി​ട്ടു.

വീ​ടും ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക​ട​യും പൂ​ട്ടി സീ​ൽ ചെ​യ്തു. ആ ​രാ​ത്രി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സം​തൃ​പ്തി​യോ​ടെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം ഉ​റ​ങ്ങി​യ​പ്പോ​ൾ, ജോ​ൺ​സ​ൺ മാ​താ​പി​താ​ക്ക​ൾ​ക്കും ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും കാ​വ​ലാ​യി സ്വ​ന്തം ക​ട​ത്തി​ണ്ണ​യി​ൽ കു​ത്തി​യി​രു​ന്നു. ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് അ​ന്ന​ന്ന​ത്തെ കാ​ര്യം ന​ട​ത്തി​യെ​ന്ന​ല്ലാ​തെ സ​ന്പാ​ദ്യ​മൊ​ന്നു​മി​ല്ല. എ​വി​ടേ​ക്കു പോ​കു​മെ​ന്ന​റി​യി​ല്ല.

പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ​യും​കൊ​ണ്ട് ത​ണു​പ്പ​ത്ത് എ​ത്ര ദി​വ​സം ഇ​ങ്ങ​നെ കി​ട​ക്കും? എ​ട്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ 6,500 രൂ​പ​യ്ക്ക് അ​യാ​ളൊ​രു ചെ​റി​യ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു. സ​ത്ര​ത്തി​ൽ ഇ​ടം കി​ട്ടാ​തെ കാ​ലി​ത്തൊ​ഴു​ത്തി​ൽ ക​യ​റി​ക്കൂ​ടി​യ​വ​രു​ടെ നി​സ​ഹാ​യ​ത ആ ​ക്രി​സ്മ​സി​നു ജോ​ൺ​സ​ൺ തി​രി​ച്ച​റി​ഞ്ഞു. ആ​റു വ​ർ​ഷം ക​ട​ന്നു​പോ​യി. കൈ​യി​ൽ ന​യാ​പൈ​സ​യി​ല്ല. ര​ണ്ട് ആ​ൺ​മ​ക്ക​ളു​ടെ​യും പ​ഠ​നം നി​ർ​ത്തി. ഒ​ടു​വി​ൽ ജോ​ൺ​സ​ണും മ​ക്ക​ളും ഐ​സ്ക്രീം വി​ൽ​പ്പ​ന​ക്കാ​രാ​യി.

ജോ​ൺ​സ​ൺ ഉ​ള്ള സ​ന്പാ​ദ്യ​മെ​ല്ലാം കൊ​ടു​ത്തു വാ​ങ്ങി​യ വീ​ട് അ​പ്പോ​ൾ തു​ന്പൂ​ർ​മു​ഴി അ​ണ​ക്കെ​ട്ടി​നും തൂ​ക്കു​പാ​ല​ത്തി​നു​മ​ടു​ത്ത് അ​നാ​ഥ​മാ​യി​ക്കി​ട​ന്നു. അ​യാ​ൾ കോ​ട​തി​യെ സ​മീ​പി​ച്ചു. എ​തി​ർ​ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് സ​ർ​ക്കാ​ർ ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ളും പ​ണ​വു​മെ​ല്ലാം വാ​രി​ക്കോ​രി ചെ​ല​വ​ഴി​ച്ചു കേ​സ് ന​ട​ത്തി. ഹൈ​ക്കോ​ട​തി​യി​ലും വ​നം​വ​കു​പ്പ് ജ​യി​ച്ചു.

സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​ക​ണ​മെ​ങ്കി​ൽ വ​ലി​യ തു​ക ചെ​ല​വാ​കും. റി​ട്ട. എ​സ്ഐ പ്ര​താ​പ​ൻ, ജോ​ണ്‍​സ​ന്‍റെ അ​വ​സ്ഥ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​ഡ്വ. ജോ​സ് ഏ​ബ്ര​ഹാം സൗ​ജ​ന്യ​മാ​യി കേ​സ് ന​ട​ത്തി. സു​പ്രീം​കോ​ട​തി ഇ​തു വ​ന​ഭൂ​മി​യ​ല്ലെ​ന്നു ക​ണ്ടെ​ത്തി ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി, നാ​ലാ​ഴ്ച​യ്ക്ക​കം ജോ​ണ്‍​സ​നു ഭൂ​മി​യും സ്ഥ​ല​വും തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു.

പ​ക്ഷേ, സ​ർ​ക്കാ​രി​നു പ​ണം പ്ര​ശ്ന​മ​ല്ല​ല്ലോ. ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ അ​ട​ച്ച നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചു പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും അ​തും ത​ള്ളി​യ ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം​നാ​ഥും സ​ന്ദീ​പ് മേ​ത്ത​യും അ​ട​ങ്ങി​യ ബെ​ഞ്ച്, വി​ധി ന​ട​പ്പാ​ക്കി ഡി​സം​ബ​ർ ര​ണ്ടി​നു വി​വ​രം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ചീ​ഫ് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു.

തി​ങ്ക​ളാ​ഴ്ച വ​നം​വ​കു​പ്പ് ഗ​തി​കെ​ട്ടു വി​ധി ന​ട​പ്പാ​ക്കി. പ​ക്ഷേ, ഉ​ത്ത​ര​വാ​ദി​ക​ൾ മ​റു​പ​ടി പ​റ​യ​ണം. ആ ​കു​ടും​ബ​ത്തി​ന്‍റെ ആ​റു ക​ണ്ണീ​ർ​വ​ർ​ഷ​ങ്ങ​ളി​ലെ ന​ഷ്ട​ത്തി​നു സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ട​ത​ല്ലേ? ക​ള്ള​ക്കേ​സ് ച​മ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ്ടേ? ഈ ​സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി​യാ​യ​പ്പോ​ൾ, വ​ന്യ​ജീ​വി​ക​ളെ​യും ധാ​ർ​ഷ്‌​ട്യ​ക്കാ​രാ​യ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഴി​ച്ചു​വി​ട്ടു കേ​ര​ള​മൊ​ട്ടാ​കെ കാ​ട്ടു​നീ​തി ന​ട​പ്പാ​ക്കി​യ വ​നം​വ​കു​പ്പി​ന്‍റെ ക്രൂ​ര​ത​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണി​ത്.

തൊ​മ്മ​ൻ​കു​ത്തി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വ​നം​വ​കു​പ്പ് ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ക​യാ​ണ്. ആ​ലു​വ-​മൂ​ന്നാ​ർ രാ​ജ​പാ​ത​യി​ലും നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡി​ലു​മൊ​ക്കെ അ​വ​ർ വ​ഴി​മു​ട​ക്കു​ക​യാ​ണ്. പ​ക്ഷേ, വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ക​ഴി​വു​മി​ല്ല. ഈ ​യു​ദ്ധം ജ​ന​ങ്ങ​ളോ​ടാ​ണ്. കേ​ര​ള​ത്തി​ൽ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​മ​ല്ല, വ​നം​വ​കു​പ്പ്-​ക​ർ​ഷ​ക സം​ഘ​ർ​ഷ​മാ​ണു​ള്ള​ത്.

ഇ​ര​ക​ളാ​യ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് സു​പ്രീം​കോ​ട​തി വ​രെ കേ​സ് ന​ട​ത്താ​നൊ​ന്നും സാ​ധി​ക്കി​ല്ല. ആ ​നി​സ​ഹാ​യ​ത​യെ ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. വ​നം​വ​കു​പ്പ് കൈ​യേ​റി​യ റ​വ​ന്യു, സ്വ​കാ​ര്യ ഭൂ​മി​ക​ളെ​ക്കു​റി​ച്ച് മു​ന്ന​ണി​യേ​താ​യാ​ലും ഇ​നി വ​രു​ന്ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. സു​താ​ര്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്ക​ണം, ക​ഴി​വും ജ​ന​ങ്ങ​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള​യാ​ളെ മ​ന്ത്രി​യാ​ക്ക​ണം, ധി​ക്കാ​രി​ക​ളും ജ​ന​ദ്രോ​ഹി​ക​ളു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ട​പ​ടി​യെ​ടു​ക്ക​ണം. ബ​ഹു. സ​ർ​ക്കാ​ർ, ഗാ​സ​യി​ലെ മാ​ത്ര​മ​ല്ല, നി​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​ക്കി​യ കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ!

Editorial

ആ​ർ​ക്കു​വേ​ണ​മീ‘​ചു​വ​ന്ന​തെ​രു​വ്’ നാ​ട​ക​ങ്ങ​ൾ!  

 സ്വ​ർ​ണ​പ്പാ​ളി ത​ട്ടി​പ്പ്, വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യം, സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച, ക​ട​ക്കെ​ണി, അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ, ആ​രോ​ഗ്യ-​കാ​ർ​ഷി​ക​മേ​ഖ​ല​ക​ളു​ടെ ത​ക​ർ​ച്ച, കെ​ടു​കാ​ര്യ​സ്ഥ​ത, വി​ക​സ​ന​മു​ര​ടി​പ്പ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​ണോ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ? അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ പ​റ​യേ​ണ്ട​ത്, മേ​ൽ​പ്പ​റ​ഞ്ഞ വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ളോ ഭ​ര​ണ​നേ​ട്ട​ങ്ങ​ളോ ആ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല​തി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല​തു താ​ഴു​ന്ന​തു ഖേ​ദ​ക​ര​മാ​ണ്. സോ​ളാ​ർ കേ​സ് മു​ത​ൽ കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​യ അ​ശ്ലീ​ല രാ​ഷ്‌​ട്രീ​യ​ത്തി​നൊ​പ്പം ശ​യി​ക്കു​ന്ന​ത് ആ​രാ​യാ​ലും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും പി​റ​ക്കു​ന്നൊ​രു ജാ​ര​സ​ന്ത​തി​യാ​യി സ്ത്രീ​വി​ഷ​യം മാ​റി​യി​രി​ക്കു​ന്നു.

അ​തി​ലും അ​രോ​ച​ക​മാ​ണ്, പീ​ഡ​നാ​രോ​പ​ണ​ങ്ങ​ൾ ക​ഴു​കി​ക്ക​ള​യാ​ത്ത സ്വ​ന്ത​ക്കാ​രെ ഒ​ക്ക​ത്തി​രു​ത്തി​ക്കൊ​ണ്ടു​ള്ള സ​ദാ​ചാ​ര പ്ര​സം​ഗ​ങ്ങ​ൾ! ന​മ്മു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ളെ ‘ചു​വ​ന്ന​തെ​രു​വ്’ നാ​ട​ക​ങ്ങ​ൾ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണോ? 2013 മു​ത​ൽ ഒ​മ്പ​ത് വ​ര്‍​ഷം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തെ​യും കോ​ണ്‍​ഗ്ര​സി​നെ​യും മു​ൾ​മു​ന​യി​ലാ​ക്കി​യ സോ​ളാ​ർ കേ​സ് രാ​ഷ്‌​ട്രീ​യ അ​പ​ച​യ​ത്തി​ന്‍റെ കേ​ര​ള സ്റ്റോ​റി​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ളെ അ​തു വി​ഴു​ങ്ങി​ക്ക​ള​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സി​പി​എ​മ്മി​ന്‍റെ അ​ധി​കാ​ര​ല​ബ്ധി​ക്ക് അ​തു സ​ഹാ​യി​ച്ചി​ട്ടു​മു​ണ്ട്. കേ​ര​ള പോ​ലീ​സ്, ക്രൈം​ബ്രാ​ഞ്ച്, സി​ബി​ഐ എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യെ​ങ്കി​ലും വൈ​കി​പ്പോ​യി.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ, സോ​ളാ​ർ കേ​സ് പ്ര​തി ലൈം​ഗി​ക​പീ​ഡ​ന​മാ​രോ​പി​ച്ച് എ​ഴു​തി​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന 25 പേ​ജു​ള്ള ക​ത്തി​ലെ അ​വ​സാ​ന നാ​ലു പേ​ജാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ, ക​ത്തി​ന് 21 പേ​ജേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം, പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് വി​ശ്വ​നാ​ഥ​ക്കു​റു​പ്പ് കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

നാ​ലു പേ​ജ് പി​ന്നീ​ട് എ​ഴു​തി​ച്ചേ​ർ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി​യെ കു​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന ആ​രോ​പ​ണ​ത്തെ അ​തു ശ​രി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ, ആ ​മ​നു​ഷ്യ​ൻ നീ​തി​മാ​നാ​യി​രു​ന്നെ​ന്ന് ഇ​നി പ​റ​ഞ്ഞി​ട്ടെ​ന്തു കാ​ര്യം? പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള​ത്തി​ൽ മ​റ്റൊ​രു പീ​ഡ​ന​ക്കേ​സ് സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ലൈം​ഗി​ക അ​രാ​ജ​ക​ത്വം ഏ​തു രാ​ഷ്‌​ട്രീ​യ നേ​താ​വി​ന്‍റേ​താ​ണെ​ങ്കി​ലും വ​ച്ചു​പൊ​റു​പ്പി​ക്കേ​ണ്ട​തി​ല്ല.

കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​വി​ധേ​യ​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. കു​റ്റാ​രോ​പി​ത​നെ കോ​ൺ​ഗ്ര​സു​കാ​ർ പി​ന്തു​ണ​യ്ക്ക​രു​തെ​ന്നും നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ ഇ​ല്ലെ​ന്നു​മാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​യി​ലി​ല്ലാ​ത്ത, ത​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യ ആ​രെ​ങ്കി​ലും ഒ​ളി​വി​ലു​ണ്ടെ​ങ്കി​ൽ ക​ണ്ടു​പി​ടി​ക്കേ​ണ്ട​ത് പോ​ലീ​സാ​ണെ​ന്നു കെ. ​മു​ര​ളീ​ധ​ര​നും പ​റ​ഞ്ഞി​രു​ന്നു.

അ​ഴു​ക്കു പ​റ്റി​യ​വ​രെ ചു​മ​ന്നാ​ൽ ചു​മ​ക്കു​ന്ന​വ​രും നാ​റു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ എ​ളി​യി​ലി​രി​ക്കു​ന്ന​വ​രു​ടെ ദു​ർ​ഗ​ന്ധം എ​ൽ​ഡി​എ​ഫി​ന് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ങ്ങ​ളു​ടെ എം​എ​ൽ​എ രാ​ജി​വ​ച്ചാ​ൽ പി​ന്നീ​ടു കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യെ​ങ്കി​ൽ എം​എ​ൽ​എ സ്ഥാ​നം തി​രി​ച്ചു​കൊ​ടു​ക്കാ​നാ​കു​മോ​യെ​ന്നു ചോ​ദി​ച്ച സി​പി​എം, ഒ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ആ​രോ​പ​ണ​വി​ധേ​യ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ന​യ​ത​ന്ത്ര ബാ​ഗേ​ജ് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ യു​വ​തി നേ​താ​ക്ക​ൾ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ഴും ഇ​ട​തു​പ​ക്ഷ ധാ​ർ​മി​ക​ത പെ​ട്ടി​യി​ലാ​യി​രു​ന്നു. ചി​ല കോ​ട​തി​വി​ധി​ക​ൾ​കൂ​ടി പ​രാ​മ​ർ​ശി​ക്കാ​തെ വ​യ്യ. വി​വാ​ഹി​ത​രാ​കാ​തെ ഒ​രു​മി​ച്ചു ക​ഴി​യു​ക​യും പ​ര​സ്‌​പ​ര സ​മ്മ​ത​ത്തോ​ടെ പി​രി​യു​ക​യും ചെ​യ്‌​ത​ശേ​ഷം പു​രു​ഷ​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ആ​രോ​പി​ക്കാ​നാ​കി​ല്ലെ​ന്ന്‌ സു​പ്രീം​കോ​ട​തി ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പും ആ​വ​ർ​ത്തി​ച്ചു.

ബ​ലാ​ത്സം​ഗ വ​കു​പ്പു​ക​ളെ ദു​രു​പ​യോ​ഗി​ക്കു​ന്ന​ത്‌ ഗു​രു​ത​ര അ​നീ​തി​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ശേ​ഷം ബ​ലാ​ത്സം​ഗ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന കേ​സി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് പ​റ​ഞ്ഞ​ത് ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്. കു​റ്റ​മു​ക്ത​നാ​ക്കി​യാ​ലും ഇ​ത്ത​രം കേ​സു​ക​ൾ ജീ​വി​ത​ത്തെ​യാ​കെ ബാ​ധി​ക്കു​മെ​ന്നും ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ആ ​ക​റ ക​ഴു​കി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധം ബ​ലാ​ത്സം​ഗ​മ​ല്ലെ​ന്നും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട സ്ത്രീ​ക​ള്‍ ബ​ന്ധം ത​ക​രു​മ്പോ​ള്‍ ബ​ലാ​ത്സം​ഗ പ​രാ​തി​യു​മാ​യി വ​രു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ച​ത് 2024 ന​വം​ബ​റി​ലാ​ണ്. അ​താ​യ​ത്, ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ത്തി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​റ്റാ​രോ​പി​ത​നെ ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി ത​ള്ളി​പ്പ​റ​യു​ക​യു ചെ​യ്തു.

അ​തു പീ​ഡ​ന​മോ ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മോ എ​ന്ന് കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ. പാ​ർ​ട്ടി ഏ​താ​യാ​ലും, ഗൗ​ര​വ​മാ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സു​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​ത്. അ​തി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് ഭ​രി​ക്കു​ന്ന​വ​രാ​യാ​ലും പ്ര​തി​പ​ക്ഷ​മാ​യാ​ലും രാ​ഷ്‌​ട്രീ​യ​ത്തെ മ​ലി​ന​മാ​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി വ​ന്യ​ജീ​വി​ക​ളും തെ​രു​വു​നാ​യ​ക​ളും ന​ര​ഹ​ത്യ തു​ട​രു​ക​യാ​ണ്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ 1.57 ല​ക്ഷം കോ​ടി​യാ​യി​രു​ന്ന പൊ​തു​ക​ടം ഇ​പ്പോ​ൾ 5.5 ല​ക്ഷം കോ​ടി​യാ​യി. അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ വീ​ടും നാ​ടും വി​ട്ട് ശ​ബ​രി​മ​ല​യി​ൽ വ​രെ​യെ​ത്തി. ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​യി. നെ​ല്ലു​സം​ഭ​ര​ണം വെ​ള്ള​ത്തി​ലാ​യി, പ​ഞ്ചാ​യ​ത്തു​ക​ളെ​ല്ലാം മ​യ​ക്കു​മ​രു​ന്നു കേ​ന്ദ്ര​ങ്ങ​ളാ​യി!

ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ങ്ങ​ളെ ജ​ന​ങ്ങ​ൾ​ക്കു മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ വി​ശ​ദീ​ക​രി​ക്ക​ണം. ഇ​തൊ​ന്നു​മ​ല്ല, ഒ​രു വ്യ​ക്തി​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​മാ​ണ് പ്ര​ധാ​ന​മെ​ന്ന നി​ല​യി​ൽ പ്ര​തി​ക​രി​ക്കു​ന്പോ​ൾ മേ​ൽ​പ്പ​റ​ഞ്ഞ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​കെ​ടു​കാ​ര്യ​സ്ഥ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന പൊ​തു​ബോ​ധം സൃ​ഷ്ടി​ക്ക​പ്പെ​ടും.

പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ ആ​ളെ​ക്കു​റി​ച്ചു മ​റു​പ​ടി പ​റ​യാ​ൻ നി​ൽ​ക്കാ​തെ, പ്ര​തി​പ​ക്ഷ​വും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റ​ണം. എ​ന്താ​യാ​ലും ഈ ​രാ​ഷ്‌​ട്രീ​യ മാ​ന​ഭം​ഗം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​യ​മാ​യി.

Editorial

ക​രി​നി​യ​മ​ത്തി​ന്‍റെ മു​ഖം​മൂ​ടി​യ​ഴി​ച്ച​വ​ർ മു​ന​മ്പ​ത്തെ പ​ന്ത​ല​ഴി​ക്കു​ന്നു

മു​ന​മ്പം:
414 രാ​പ​ക​ലു​ക​ൾ!
610 കു​ടും​ബ​ങ്ങ​ൾ!

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി മ​താ​ധി​ഷ്‌​ഠി​ത വ​ഖ​ഫ് നി​യ​മം കൈ​യേ​റി​യ സ്വ​ന്തം മ​ണ്ണ് തി​രി​ച്ചു​പി​ടി​ക്കാ​ൻ പോ​രാ​ടി​യ ര​ക്ത​ര​ഹി​ത വി​പ്ല​വ​കാ​രി​ക​ൾ ഒ​ടു​വി​ൽ സ്വ​ന്തം വ​സ്തു​പ്ര​മാ​ണ​ങ്ങ​ളി​ൽ ചും​ബി​ച്ചി​രി​ക്കു​ന്നു. പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മു​ഖം​മൂ​ടി​ക​ൾ വ​ലി​ച്ചു​കീ​റി​യ മു​ന​ന്പം സ​മ​രം ഇ​ന്ന് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.

മു​ന​ന്പ​ത്തെ ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ, ഭൂ​നി​കു​തി​യ​ട​യ്ക്കാ​ൻ യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ​ക്കു ക​ഴി​ഞ്ഞ​തോ​ടെ​യാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​ന്നു മൂ​ന്നി​നു മു​ന​ന്പം വേ​ളാ​ങ്ക​ണ്ണി മാ​താ പ​ള്ളി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്നു സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ മു​ന​ന്പം നി​വാ​സി​ക​ളേ, അ​ധി​നി​വേ​ശ​നി​യ​മ​ത്തി​നും അ​തി​ന്‍റെ മ​ത​മൗ​ലി​ക​വാ​ദ-​രാ​ഷ്‌​ട്രീ​യ ക​ന്പ​നി ഭ​ര​ണ​ത്തി​നു​മെ​തി​രേ നി​ങ്ങ​ൾ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കാ​നും ഒ​റ്റു​കാ​രെ തു​റ​ന്നു​കാ​ണി​ക്കാ​നും ന​ട​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ദീ​പി​ക​യും അ​ഭി​മാ​നി​ക്കു​ന്നു.

മ​റ​ക്കേ​ണ്ട, ക​രി​നി​യ​മ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ർ ഉ​റ​ങ്ങി​ല്ല. ക​ര​മ​ട​ച്ച​തു തു​ട​ക്ക​മാ​ണ്, നി​ങ്ങ​ളു​ടെ വി​യ​ർ​പ്പ് മ​ണ​ക്കു​ന്ന നി​യ​മ​രേ​ഖ​ക​ളെ​ല്ലാം സ​ക​ല റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​വോ​ളം ജാ​ഗ്ര​ത തു​ട​രാം. മ​തേ​ത​ര​ത്വം വി​ജ​യി​ക്ക​ട്ടെ! 2024 ഒ​ക്‌​ടോ​ബ​ർ 13നാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​മു​ന്ന​യി​ച്ച സ്വ​ന്തം ഭൂ​മി​ക്കു​വേ​ണ്ടി മു​ന​ന്പം ജ​ന​ത അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി​യ​ത്.

മു​ന​ന്പം, ചെ​റാ​യി പ്ര​ദേ​ശ​ത്തെ 610 കു​ടും​ബ​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ ഭൂ​മി​ക്കു​മേ​ൽ വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​മു​ന്ന​യി​ച്ച​തോ​ടെ കു​ടി​യി​റ​ക്കു​ഭീ​ഷ​ണി​യി​ലാ​യ​ത്. ക​ര​മ​ട​യ്ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം അ​വ​ർ​ക്കു നി​ഷേ​ധി​ക്ക​പ്പെ​ട്ടു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ൾ​പ്പെ​ടെ നി​രാ​ഹാ​രം ഇ​രു​ന്ന​തോ​ടെ സ​മ​രം ദേ​ശീ​യ​ശ്ര​ദ്ധ​യി​ലാ​കു​ക​യും രാ​ജ്യ​ത്തൊ​ട്ടാ​കെ പ​ത്ര​ങ്ങ​ളും ചാ​ന​ലു​ക​ളും വി​ഷ​യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ച​ർ​ച്ച​യാ​ക്കു​ക​യും ചെ​യ്തു.

പ​ക്ഷേ, പ​രി​ഹാ​രം എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. അ​തി​ന്‍റെ കു​രു​ക്കു​ക​ൾ വി​ചി​ത്ര വ​കു​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ഖ​ഫ് നി​യ​മ​ത്തി​ലാ​യി​രു​ന്നു. 1954ലാ​ണ് വ​ഖ​ഫ് നി​യ​മം പാ​സാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ 1995ൽ ​വ​രു​ത്തി​യ ഭേ​ദ​ഗ​തി​യി​ലെ 40-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം ഏ​തെ​ങ്കി​ലും സ്വ​ത്ത് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ക​രു​തി​യാ​ൽ നി​ല​വി​ലു​ള്ള ഏ​തു ര​ജി​സ്ട്രേ​ഷ​ൻ ആ​ക്‌​ടി​നെ​യും മ​റി​ക​ട​ന്ന് അ​തു സ്വ​ന്ത​മാ​ക്കാം. ഇ​ട​പെ​ടാ​ൻ ഹൈ​ക്കോ​ട​തി​ക്കു​പോ​ലും പ​രി​മി​ത​മാ​യ അ​ധി​കാ​ര​മേ​യു​ള്ളൂ.

പ​രാ​തി​ക്കാ​ർ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. അ​താ​ക​ട്ടെ, രാ​ജ്യ​ത്തെ മ​റ്റു നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​പോ​ലെ സു​താ​ര്യ​മോ പ​ക്ഷ​പാ​ത​ര​ഹി​ത​മോ വ​സ്തു​നി​ഷ്ഠ​മോ അ​ല്ല. ഇ​തി​നു പു​റ​മേ, ബോ​ർ​ഡി​ന്‍റെ​യും മ​ത​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും ബി​നാ​മി​ക​ളെ​പ്പോ​ലെ രം​ഗ​ത്തു​വ​ന്ന വ​ഖ​ഫ് സം​ര​ക്ഷ​ണ​വേ​ദി​പോ​ലു​ള്ള​വ​യു​ടെ നി​ഴ​ൽ​യു​ദ്ധ​വും സ​ജീ​വ​മാ​യി. പ​ക്ഷേ, മു​ന​ന്പം​കാ​ർ​ക്ക് ഇ​തു സ​മ​ര​മാ​യി​രു​ന്നി​ല്ല, ജീ​വി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു.

കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​താ‍​യി നി​ല​വി​ൽ 8.7 ല​ക്ഷം വ​സ്തു​വ​ക​ക​ളി​ലാ​യി ഏ​ക​ദേ​ശം 1.2 ല​ക്ഷം കോ​ടി രൂ​പ വി​ല​വ​രു​ന്ന 9.4 ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്. പ​ല​തും കേ​സി​ലാ​ണ്. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ലെ തി​രു​ച്ചെ​ന്തു​റ ഗ്രാ​മം പോ​ലും വ​ഖ​ഫാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ രാ​ജ്യ​ത്തെ ന​ടു​ക്കി. പ​ക്ഷേ, മു​ന​ന്പ​ത്തെ പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ സ​മ​രം രാ​ജ്യ​ത്തെ വ​ഖ​ഫ് ഇ​ര​ക​ൾ​ക്കു പ്ര​തീ​ക്ഷ​യാ​യി. ഒ​രു വ​ർ​ഷ​ത്തോ​ളം കേ​ര​ള രാ​ഷ്‌​ട്രീ​യം മു​ന​ന്പ​ത്തു ന​ങ്കൂ​ര​മി​ട്ടു.

മു​ന​ന്പം​കാ​ർ​ക്കൊ​പ്പ​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും യ​ഥാ​ർ​ഥ​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡി​നൊ​പ്പം വേ​ട്ട​യി​ലാ​യി​രു​ന്നു. മു​ന​ന്പ​ത്ത് ക​ണ്ണീ​രൊ​ഴു​ക്കി​യ​വ​ർ നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വ​ഖ​ഫ് നി​യ​മ​ത്തി​നു​വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കി. അ​തേ​സ​മ​യം, കൈ​യേ​റ്റ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി‌​യെ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​തി​ർ​ത്തു.

കൈ​യേ​റ്റ​വ​കു​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ​പോ​ലും അ​വ​ർ സ​മ്മ​തി​ച്ചി​ല്ല. പ​ക്ഷേ, ബി​ജെ​പി സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി പാ​സാ​ക്കി. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​തി​ൽ മു​ന​ന്പം പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​ര​മോ ഭേ​ദ​ഗ​തി​ക്കു മു​ൻ​കാ​ല പ്രാ​ബ​ല്യ​മോ ഇ​ല്ലാ​യി​രു​ന്നു എ​ന്ന​ത് നി​രാ​ശ​യ്ക്കി​ട​യാ​ക്കി. എ​ങ്കി​ലും, ഇ​ന്ത്യ​യെ​പ്പോ​ലൊ​രു രാ​ജ്യ​ത്തി​ന് അ​പ​മാ​ന​വും മു​സ്‌​ലിം​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ​ക്കു ശാ​പ​വു​മാ​യി​രു​ന്ന വ​ഖ​ഫ് നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി എ​ൻ​ഡി​എ ഭ​ര​ണ​ത്തി​ന്‍റെ മ​തേ​ത​ര സം​ഭാ​വ​ന​യാ​യി​ത്ത​ന്നെ വി​ല​യി​രു​ത്ത​പ്പെ​ടും.

മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​യ പാ​ർ​ല​മെ​ന്‍റി​ൽ ഇ​സ്‌​ലാ​മി​ക നി​യ​മ​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ​വ​രു​ടെ പി​ന്തു​ണ​യി​ൽ 140 ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. പ​ക്ഷേ, മു​ന​ന്പ​ത്ത് ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച 40-ാം വ​കു​പ്പി​ന്‍റെ ഭേ​ദ​ഗ​തി​യു​ൾ​പ്പെ​ടെ​യു​ള്ള​വ കോ​ട​തി റ​ദ്ദാ​ക്കാ​തി​രു​ന്ന​ത് മ​തേ​ത​ര നാ​ട്യ​ക്കാ​ർ​ക്കു തി​രി​ച്ച​ടി​യാ​യി. വീ​ണ്ടും നി​രാ​ശ​യു​ടെ ക​ട​ൽ​ക്കാ​റ്റു വീ​ശു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ മാ​സം, മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​തു ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രാ​മ​ർ​ശം.

1950ലെ ​ആ​ധാ​ര​പ്ര​കാ​രം മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് സേ​ട്ട്, കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന് ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ​താ​ണ് ഭൂ​മി. അ​തു തി​രി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​വ​സ്ഥ വ​ന്ന​തോ​ടെ വ​ഖ​ഫ് അ​ല്ലാ​താ​യി മാ​റി​യെ​ന്നും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ കേ​സ് തു​ട​രു​ന്ന​തി​നാ​ലാ​ണ് മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് ഉ​ത്ത​ര​വി​ടാ​ത്ത​തെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ മു​ന​ന്പം​കാ​ർ​ക്കു ക​ര​മ​ട​യ്ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.

മ​റ്റെ​ല്ലാ റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ളും പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്നു സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പ​ന്ത​ലി​ലെ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ലും വീ​ട്ടി​ലെ ജാ​ഗ്ര​ത അ​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ല. ഭേ​ദ​ഗ​തി​ക്കു മു​മ്പു​ണ്ടാ​യി​രു​ന്ന വ​ഖ​ഫ് നി​യ​മം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്, മ​തേ​ത​ര രാ​ഷ്‌​ട്ര​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ വ​ച്ച കോ​ടാ​ലി​യാ​ണ്. മ​ത​മൗ​ലി​ക​വാ​ദി​ക​ളും പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​ക്കാ​രു​മ​ല്ലാ​ത്ത എ​ല്ലാ​വ​രും അ​തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

നാ​ളെ​യും ദീ​പി​ക മു​ന​ന്പ​ത്തെ മ​നു​ഷ്യ​ർ​ക്കൊ​പ്പ​മു​ണ്ടാ​കും. നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ മാ​സം​ത​ന്നെ, മു​ന​ന്പ​ത്തെ​ത്തി​യ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ബു​ൾ​ഡോ​സ​റി​നെ​ക്കു​റി​ച്ച് ദീ​പി​ക മു​ഖ​പ്ര​സം​ഗ​വും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ന്നീ​ട് 17 മു​ഖ​പ്ര​സം​ഗ​ങ്ങ​ളും വി​ദ​ഗ്ധ​രെ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളും ‘മു​ന​ന്പം നീ​തി​യു​ടെ നി​ല​വി​ളി’ എ​ന്ന സൂ​ചി​ക​യോ​ടെ വാ​ർ​ത്ത​ക​ളും യ​ഥാ​സ​മ​യം ന​ൽ​കി.

മു​ന​ന്പം​കാ​രു​ടേ​ത് അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ​യു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​ണ്. സാ​മ്രാ​ജ്യ​ത്വ​മ​ല്ല, മ​ത​പ്രീ​ണ​ന​മാ​ണ് ജ​ന​ങ്ങ​ൾ​ക്കേ​തി​രേ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​ത്. മു​ന​ന്പം, പൂ​ർ​ണ​സ്വ​രാ​ജി​ന്‍റെ കൊ​ടി ഉ​യ​ർ​ത്തു​വോ​ളം ദീ​പി​ക​യും ഒ​പ്പ​മു​ണ്ടാ​കും. മു​ന​ന്പം സൈ​നി​ക​രേ അ​ഭി​വാ​ദ്യ​ങ്ങ​ൾ!

Kerala

വീ​ക്ഷ​ണം പ​ത്ര​ത്തി​ലെ മു​ഖ​പ്ര​സം​ഗം കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ന് എ​തി​ര്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: വീ​ക്ഷ​ണം പ​ത്ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചു​വ​ന്ന മു​ഖ​പ്ര​സം​ഗം കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ന് എ​തി​രാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്.

പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തി​ല്‍ വ​രാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യം തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ന്നി​ട്ടു​ള്ള മു​ഖ​പ്ര​സം​ഗം പാ​ര്‍​ട്ടി​യു​ടെ ന​യ​ത്തി​നും തീ​രു​മാ​ന​ത്തി​നും യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ര്‍​ട്ടി പ​ത്ര​ത്തി​ല്‍ വ​രാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു അ​ത്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് സ​ണ്ണി ജോ​സ​ഫോ വി.​ഡി. സ​തീ​ശ​നോ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന് ഒ​രി​ക്ക​ല്‍​ക്കൂ​ടി വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ലെ സ​മു​ന്ന​ത നേ​തൃ​ത്വം ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ​ത്. ഒ​രാ​ള്‍​ക്കും ആ ​തീ​രു​മാ​ന​ത്തി​ല്‍ വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ വീ​ക്ഷ​ണ​ത്തി​ല്‍ വ​ന്ന മു​ഖ​പ്ര​സം​ഗം പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. മാ​ങ്കൂ​ട്ട​ത്തി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഇ​ര​യാ​ണെ​ന്നാ​യി​രു​ന്നു മു​ഖ​പ്ര​സം​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ കു​പ്പാ​യ​ത്തി​ല്‍ വീ​ണ ചാ​ണ​ക​ത്തു​ള്ളി​കൊ​ണ്ട് മൂ​ക്കു​പൊ​ത്തും​പോ​ലെ​യാ​ണ് സി​പി​എം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചൂ​ണ്ടി​ക്കാ​ട്ടി സ​ദാ​ചാ​ര പ്ര​സം​ഗം ന​ട​ത്തു​ന്ന​തെ​ന്നും വീ​ക്ഷ​ണം വി​മ​ര്‍​ശി​ച്ചു.

എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രേ വ്യാ​ജ​മാ​യ ലൈം​ഗീ​കാ​രോ​പ​ണ​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​പ്പ​ടു​ക്കു​മ്പോ​ള്‍ സി​പി​എ​മ്മി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന അ​തി​സാ​ര​വും ഛര്‍​ദി​യു​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ലു​ണ്ട്.

Editorial

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ശ്ലീ​ല-​സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ശ്ലീ​ല​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള നി​ഷ്പ​ക്ഷ സ്ഥാ​പ​നം ആ​വ​ശ്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി വീ​ണ്ടും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. വി​ദ്വേ​ഷ-​അ​ശ്ലീ​ല-​നു​ണ വി​ത​ര​ണ​ക്കാ​ർ സ​ക​ല സീ​മ​ക​ളും ലം​ഘി​ച്ചെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

അ​റി​വി​ന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും കു​തി​പ്പി​നു​പ​യോ​ഗി​ക്കേ​ണ്ടി​യി​രു​ന്ന വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​വേ​ഗ​പാ​ത​യി​ൽ കു​ഴി​ബോം​ബ് വ​ച്ച കു​റ്റ​വാ​ളി​ക​ൾ എ​ത്ര​യോ വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യു​മൊ​ക്ക​യാ​ണ് ചി​ത​റി​ച്ചു​ക​ള​ഞ്ഞ​ത്. അ​വ​ർ കൃ​ത്രി​മ ശ​ത്രു​ക്ക​ളെ സൃ​ഷ്ടി​ക്കു​ക​യും അ​ധ​മ​ചി​ന്ത​യെ ഉ​ണ​ർ​ത്തി സ​മൂ​ഹ​ത്തെ യു​ദ്ധ​സ​ജ്ജ ചേ​രി​ക​ളി​ലാ​ക്കു​ക​യു​മാ​ണ്. ഇ​തു നി​യ​ന്ത്രി​ച്ചേ തീ​രൂ.

പ​ക്ഷേ, അ​തി​നു​ള്ള നി​ഷ്പ​ക്ഷ സ്ഥാ​പ​ന രൂ​പീ​ക​ര​ണം, അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ തു​രു​ത്തു​ക​ൾ ല​ക്ഷ്യ​മാ​ക്കി സ​ർ​ക്കാ​രു​ക​ളി​റ​ക്കു​ന്ന പ​ട​ക്ക​പ്പ​ലു​ക​ളാ​ക​രു​ത്. ‘ഇ​ന്ത്യ ഗോ​ട്ട് ലാ​റ്റ​ന്‍റ്’ എ​ന്ന യു​ട്യൂ​ബ് ഷോ​യി​ൽ അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഫ്ഐ​ആ​റു​ക​ൾ​ക്കെ​തി​രേ ഷോ ​ന​ട​ത്തി​പ്പു​കാ​ര​ൻ ര​ണ്‍​വീ​ർ അ​ല​ഹ​ബാ​ദി​യ​യും കൂ​ട്ട​രും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ജി എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ര​ൺ​വീ​റി​നെ​തി​രേ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. “അ​യാ​ളു​ടെ ഉ​ള്ളി​ലെ വൃ​ത്തി​കേ​ടു​ക​ൾ പ​രി​പാ​ടി​ക്കി​ടെ ഛർ​ദി​ക്കു​ക​യാ​ണ്. എ​ന്ത് അ​ശ്ലീ​ല​വും പ​റ​യാ​ൻ നി​ങ്ങ​ൾ​ക്കു ലൈ​സ​ൻ​സു​ണ്ടെ​ന്നാ​ണോ ക​രു​തു​ന്ന​ത്‍?” ര​ൺ​വീ​റി​ന്‍റേ​ത് അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ളാ​ണെ​ങ്കി​ൽ മ​റു​വ​ശ​ത്ത് മ​ത​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും പേ​രി​ൽ വി​ദ്വേ​ഷം വി​ത​യ്ക്കു​ക​യാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഈ ​സ്ഥി​രം അ​ധോ​ലോ​ക​ത്തെ പേ​ടി​ച്ചു പ​ല​രും സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​ത്ത സ്ഥി​തി​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ ചൊ​ൽ​പ്പ​ടി​യി​ലാ​ക്കാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മം. എ​തി​ര​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ​യെ​ല്ലാം അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ് രാ​ജ്യ​ദ്രോ​ഹി​ക​ളും മാ​വോ​യി​സ്റ്റു​ക​ളു​മാ​ക്കു​ന്ന​താ​ണ് ചി​ല​രു​ടെ ജോ​ലി. ഇ​ഡി​യും എ​ൻ​ഐ​എ​യു​മൊ​ക്കെ ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ർ രാ​വി​ലെ​ത​ന്നെ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലി​ന്‍റെ കു​റി​പ്പി​റ​ക്കും.

ഇ​തേ​സ​മ​യം, മ​റു​വ​ശ​ത്തു​ള്ള​വ​ർ ഫാ​സി​സ്റ്റ്-​സം​ഘി ചാ​പ്പ​യു​മാ​യി ആ​ളെ തെ​ര​യു​ക​യാ​ണ്. അ​തി​നാ​ൽ, സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത പ​ത്ര​ങ്ങ​ൾ​ക്കു​പോ​ലും ഒ​രേ​സ​മ​യം ഫാ​സി​സ്റ്റ്, സം​ഘി, ജി​ഹാ​ദി പ​ട്ടം ചൂ​ടേ​ണ്ടു​ന്ന യു​ക്തി​ര​ഹി​ത സാ​ഹ​ച​ര്യ​മു​ണ്ട്. ഈ ​രാ​ഷ്‌​ട്രീ​യ-​മ​ത സ​ദാ​ചാ​ര ഗു​ണ്ട​ക​ളും പ​ണ​മു​ണ്ടാ​ക്കാ​ൻ അ​ശ്ലീ​ലം വി​ള​ന്പു​ന്ന​വ​രു​മൊ​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ സ​മൂ​ഹ​ഹ​ത്യ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

വി​ദ്വേ​ഷ​പ്ര​ചാ​ര​ക​ർ ത​നി​ച്ച​ല്ല; രാ​ഷ്‌​ട്രീ​യ-​വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ പി​ന്തു​ണ ആ​വോ​ള​മു​ണ്ട്. സാ​ഹി​ത്യ-​സാം​സ്കാ​രി​ക നാ​യ​ക​രും മ​ത​വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ത്മീ​യ​നേ​താ​ക്ക​ളും നി​ർ​ല​ജ്ജം ഈ ​വി​ദ്വേ​ഷ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങു​ന്ന​തും അ​ശ്ലീ​ല​സാ​ഹി​ത്യം കു​റി​ക്കു​ന്ന​തും കാ​ണു​ന്പോ​ഴാ​ണ് ഇ​വ​രു​ടെ​യൊ​ക്കെ ആ​ടു​വേ​ഷം കെ​ട്ടി​യ ചെ​ന്നാ​യ​ജീ​വി​തം സ​മൂ​ഹം തി​രി​ച്ച​റി​യു​ന്ന​ത്.

ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ണെ​ങ്കി​ൽ സ​ർ​ക്കാ​രും വി​ഷം ഛർ​ദി​ക്കു​ന്ന​വ​രു​ടെ പു​റം തി​രു​മ്മി​ക്കൊ​ടു​ക്കു​ന്ന​തേ​യു​ള്ളൂ. വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളും പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത്, നി​യ​ന്ത്ര​ണം സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യ​മാ​ണ്. അ​ത് കോ​ട​തി​ക്കും അ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​കാം, വി​ദ​ഗ്ധ മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നൊ​പ്പം, അ​ഭി​പ്രാ​യ-​ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു ത​ട​സ​മാ​യാ​ൽ ആ ​വി​ഷ​യം പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്നു കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​ജ​നാ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ജു​ഡീ​ഷ​ൽ, പ്ര​സ്തു​ത മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​നും ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ലേ​ഖ​ക​ന്മാ​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ഒ​ന്നി​ലേ​റെ എ​ഡി​റ്റ​ർ​മാ​ർ ക​ണ്ട​തി​നു​ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളി​ലും മാ​നു​ഷി​ക പി​ഴ​വു​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്.

അ​തു​പോ​ലും ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ടെ, ഉ​പ​രി​പ​രി​ശോ​ധ​ന​യേ​തു​മി​ല്ലാ​തെ അ​പ​ക്വ​മ​തി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഴി​ഞ്ഞാ​ടു​ന്ന​ത്, മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ അ​നാ​രോ​ഗ്യ​ക​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാം. റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സി​ന്‍റെ 180 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​ഗോ​ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം പ​രി​താ​പ​ക​ര​മാം​വി​ധം 151-ാമ​താ​ണെ​ന്നും മ​റ​ക്ക​രു​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നു​മു​ള്ള ‘സോ​ഷ്യ​ല്‍ മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഹ​ബ്ബു​ക​ള്‍’ സ്ഥാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ അ​ത് “ഭ​ര​ണ​കൂ​ട നി​രീ​ക്ഷ​ണ​മു​ള്ള രാ​ജ്യ​മാ​ക്കി ഇ​ന്ത്യ​യെ മാ​റ്റു”​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് 2018 ജൂ​ലൈ​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഏ​ഴു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും കോ​ട​തി​ക്കു മാ​റി​ച്ചി​ന്തി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു.

കോ​ട​തി പ​റ​ഞ്ഞ​തു​പോ​ലെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തു​ണ്ട്. ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളെ മാ​നി​ക്കു​ന്ന​തും നാ​നാ​ത്വ​ത്തി​ൽ തെ​ളി​യു​ന്ന സൗ​ന്ദ​ര്യം ദ​ർ​ശി​ക്കാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ത​ല​മു​റ​യെ പ​രി​ശീ​ലി​പ്പി​ക്ക​ണം. പാ​ഠ്യ​പ​ദ്ധ​തി​യി​ലെ നേ​രം​കൊ​ല്ലി പാ​ഠ​ങ്ങ​ളൊ​ഴി​വാ​ക്കി കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം.

പൊ​ങ്ങ​ച്ച​ങ്ങ​ൾ മാ​റ്റി​വ​ച്ച്, മ​ത​സ​ഹി​ഷ്ണു​ത​യും രാ​ഷ്‌​ട്രീ​യ സ​ഹി​ഷ്ണു​ത​യും ന​മു​ക്കു കൈ​മോ​ശം വ​ന്നെ​ന്നു സാ​ക്ഷ​ര​കേ​ര​ള​വും സ​മ്മ​തി​ക്ക​ണം. സ്വ​യം​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കാ​ത്ത​തും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കു വ​ഴി​തെ​ളി​ക്കാ​ത്ത​തു​മാ​യ നി​യ​ന്ത്ര​ണം ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ക്കു​ന്പോ​ൾ മാ​ത്ര​മ​ല്ല, കാ​ണു​ന്ന​തെ​ല്ലാം പ​ങ്കു​വ​യ്ക്കു​ന്പോ​ഴും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ന്നു മ​റ​ക്കാ​തി​രി​ക്കു​ക. വെ​റു​പ്പി​ന്‍റെ പു​ക​പ​ട​ല​ങ്ങ​ൾ​ക്കു താ​ഴെ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തു ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നാ​കി​ല്ല.

Editorial

“ചി​ല്ലി​ക്കാ​ശി​ല്ലാ​ത്ത വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ’’

കാ​മ​റ​ക്ക​ഥ പ​റ​യും​മു​ന്പ് കാ​ര്യം പ​റ​യാം. കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ധി​കാ​രം പി​ടി​ക്കാ​നോ മു​ഖ്യ​മ​ന്ത്രി​മാ​രെ വാ​ഴി​ക്കാ​നോ പ​രാ​ജ​യ​പ്പെ​ട്ട കോ​ൺ​ഗ്ര​സ്, ക​ർ​ണാ​ട​ക​ത്തി​ൽ ഉ​ള്ള​തു​കൂ​ടി ക​ള​യു​മോ​യെ​ന്ന ആ​ശ​ങ്ക പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.

സി​ദ്ധ​രാ​മ​യ്യ​യ്ക്കു പ​ക​രം, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എം​എ​ൽ​എ​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത് ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തൊ​ന്നു​മ​ല്ല. പ​ക്ഷേ, പ്ര​ശ്നം എ​ത്ര​യും പെ​ട്ടെ​ന്നു ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ണാ​ട​ക​ത്തി​ലെ നേ​താ​ക്ക​ളു​ടെ അ​ധി​കാ​ര​മോ​ഹം രാ​ജ്യ​മൊ​ട്ടാ​കെ കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​തി​ച്ഛാ​യ​യ്ക്കും മ​ങ്ങ​ലേ​ൽ​പി​ക്കും.

പി​ന്തു​ണ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നം ശി​വ​കു​മാ​റി​നു​ള്ള പി​ന്തു​ണ മാ​ത്ര​മ​ല്ല, ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന എം​എ​ൽ​എ​മാ​ർ​ക്കു​ള്ള ക്ഷ​ണ​ക്ക​ത്തു​മാ​ണ്.

കേ​ര​ളം ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 2023ൽ ​ക​ർ​ണാ​ട​ക​ത്തി​ൽ കോ​ൺ​ഗ്ര​സ് തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ​ത്. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വ​ടം​വ​ലി തു​ട​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് സി​ദ്ധ​രാ​മ​യ്യ​യെ മു​ഖ്യ​മ​ന്ത്രി​യും, ശി​വ​കു​മാ​റി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​ക്കി താ​ത്കാ​ലി​ക യു​ദ്ധ​വി​രാ​മം സാ​ധ്യ​മാ​ക്കി. അ​ന്നു​ത​ന്നെ, മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ശി​വ​കു​മാ​റും ത​മ്മി​ൽ അ​ധി​കാ​രം പ​ങ്കി​ട​ൽ ക​രാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​കാം, ഇ​പ്പോ​ൾ ഭ​ര​ണം ര​ണ്ട​ര വ​ർ​ഷ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ശി​വ​കു​മാ​റി​നു കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടു​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​റ് എം​എ​ൽ​എ​മാ​ർ ഇ​തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ കാ​ണു​ക​യും ചെ​യ്തു. പാ​ർ​ട്ടി​യി​ൽ അ​നൈ​ക്യ​മി​ല്ലെ​ന്ന് ശി​വ​കു​മാ​ർ ഉ​ൾ​പ്പെ​ടെ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത​ല്ല സ്ഥി​തി​യെ​ന്നാ​ണ് എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​ക​ര​ണം സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ കെ.​എ​ന്‍. രാ​ജ​ണ്ണ​യു​ടെ പ്ര​സ്താ​വ​ന വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി അ​ഞ്ചു വ​ർ​ഷം ഭ​രി​ക്കാ​മെ​ന്ന സ്വ​പ​ന​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. പ​ക്ഷേ, അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു വേ​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തു ജ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം മ​റ​ന്നു.

ഇ​തി​നി​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് സ​ദാ​ന​ന്ദ ഗൗ​ഡ വ​ല​യെ​റി​ഞ്ഞി​ട്ടു​ണ്ട്. പു​റ​ത്തു​നി​ന്നു പി​ന്തു​ണ ന​ൽ​കി​യാ​ൽ ശി​വ​കു​മാ​ർ സ്വീ​ക​രി​ക്കു​മെ​ന്നു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ധൃ​ത​രാ​ഷ്‌​ട്രാ​ലിം​ഗ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പാ​ണ്.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ വീ​ട്ടി​ൽ​നി​ന്ന് ഒ​ന്നും കി​ട്ടാ​താ​യ​തി​ന്‍റെ രോ​ഷ​ത്തി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച ക​ള്ള​ൻ വീ​ട്ടു​ട​മ​യ്ക്കെ​ഴു​തി​യ ക​ത്ത് ഇ​ന്ന​ലെ കൗ​തു​ക​വാ​ർ​ത്ത​യാ​യി​രു​ന്നു. “ചി​ല്ലി​ക്കാ​ശി​ല്ലാ​ത്ത വീ​ട്ടി​ൽ എ​ന്തി​നാ​ണി​ത്ര​യും സി​സി​ടി​വി കാ​മ​റ​ക​ൾ?” ക​ള്ള​ൻ നി​രാ​ശാ​ഭ​രി​ത​മാ​യ കു​റി​പ്പെ​ഴു​തി​യ വീ​ടി​നെ, തു​ച്ഛ​ബാ​ക്കി​ക്കു​വേ​ണ്ടി ത​മ്മി​ല​ടി​ക്കു​ന്ന കോ​ൺ​ഗ്ര​സു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്നി​ല്ല.

സ്വാ​ത​ന്ത്ര്യ​സ​മ​ര പാ​ര​ന്പ​ര്യ​മു​ള്ള മ​ഹ​ത്താ​യ പാ​ർ​ട്ടി​യി​ൽ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ല​പി​ടി​പ്പു​ള്ള പ​ല​തും ബാ​ക്കി​യു​ണ്ട്. പ​ക്ഷേ, അ​തു​കൂ​ടി ന​ഷ്ട​പ്പെ​ടു​ത്തി​യാ​ൽ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ സി​സി​ടി​വി കാ​മ​റ​ക​ൾ​പോ​ലും ആ​വ​ശ്യ​മി​ല്ലാ​തെ വ​രും.

തെ​ലു​ങ്കാ​ന​യേ​ക്കാ​ളും ഹി​മാ​ച​ൽ പ്ര​ദേ​ശി​നേ​ക്കാ​ളും ക​രു​ത്തു​ണ്ട് പാ​ർ​ട്ടി​ക്കു ക​ർ​ണാ​ട​ക​ത്തി​ൽ. എ​ന്നി​രി​ക്കി​ലും, കെ​ട്ടു​റ​പ്പി​ന്‍റെ ച​ടു​ല​വേ​ഗ​മു​ള്ള ബി​ജെ​പി​ക്കു നി​ർ​മി​ത​ബു​ദ്ധി​വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​വു​ന്ന​തേ​യു​ള്ളൂ അ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് മാ​ത്ര​മ​ല്ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്തി​ട​ത്തെ സ്ഥാ​നാ​രോ​ഹ​ണ എ​ൻ​ജി​നി​യ​റിം​ഗും ത​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മെ​ന്ന് അ​വ​ർ പ​ല​വ​ട്ടം തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യം, ജ​ന​ങ്ങ​ളി​ൽ അ​ഥ​വാ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലു​മൊ​ക്കെ​യാ​യി വൈ​വി​ധ്യ​ങ്ങ​ളോ​ടെ തി​ള​ങ്ങു​ന്ന​താ​ണ്. വി​ജ​യി​ക്കു​ന്ന പാ​ർ​ട്ടി​യു​ടേ​താ​കാം അ​ധി​കാ​രം.

പ​ക്ഷേ, ജ​നാ​ധി​പ​ത്യം തോ​ൽ​ക്കു​ന്ന​വ​രു​ടേ​തു​മാ​ണ്. ഭ​രി​ക്കു​ന്ന​വ​രേ​ക്കാ​ൾ‌ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള​ത്. ആ ​ചു​മ​ത​ല കോ​ൺ​ഗ്ര​സോ ഇ​ന്ത്യ മു​ന്ന​ണി​യോ നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ർ​പോ​ലും പ​റ​യി​ല്ല.

നി​ങ്ങ​ളി​ലാ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ നീ​റു​ന്ന വി​ഷ​യ​മ​ല്ല. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ആ​സ​ന്ന​മാ​യി​രി​ക്കേ, ക​സേ​ര​ക​ളി​യാ​ണോ കാ​ൽ​ച്ചു​വ​ട്ടി​ലെ മ​ണ്ണാ​ണോ മു​ഖ്യ​മെ​ന്ന് കോ​ൺ​ഗ്ര​സാ​ണു തീ​രു​മാ​നി​ക്കേ​ണ്ട​ത്.

Editorial

എ​​​സ്ഐ​​​ആ​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ

എ​​​സ്ഐ​​​ആ​​​റി​​​ൽ (തീ​​​വ്ര വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം) പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ (ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ) ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ഒ​​​ന്നി​​​നു പി​​​റ​​​കേ മ​​​റ്റൊ​​​ന്നാ​​​യി വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ല​​​രും ആ​​​ത്മ​​​ഹ​​​ത്യാഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്നു. ഇ​​​തൊ​​​ന്നും കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത​​​താ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​മ്മീ​ഷ​ന്‍റെ അ​​​നാ​​​വ​​​ശ്യ തി​​​ടു​​​ക്കം ആ​​​ദ്യം​​​മു​​​ത​​​ലേ വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. അ​​​ർ​​​ഹ​​​രാ​​​യ പ​​​ല​​​രും പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​ണ്ടാ​​​യി.

പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ പ​​​ടി​​​വാ​​​തി​​​ൽ​​​ക്ക​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വോ​​​ട്ട​​​ർ​​​മാ​​​രെ മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ടും യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല. നി​​​ഗൂ​​​ഢ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​കൊ​​​ണ്ട​​​ല്ല, എ​​​ല്ലാ​​​വ​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ക​​​ണം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സു​​​താ​​​ര്യ​​​മാ​​​ക്കേ​​​ണ്ട​​​ത്.

ഗു​​​ജ​​​റാ​​​ത്തി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലും ബം​​​ഗാ​​​ളി​​​ലും യു​​​പി​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​മൊ​​​ക്ക ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ സ​​​മ്മ​​​ർ​​​ദം താ​​​ങ്ങാ​​​നാ​​​കാ​​​തെ ജീ​​​വ​​​നൊ​​​ടു​​​ക്കി. യു​​​പി​​​യി​​​ലാ​​​ണ് ഒ​​​ടു​​​വി​​​ല​​​ത്തെ സം​​​ഭ​​​വം. വി​​​വാ​​​ഹ​​​ത്തി​​​നു​​​പോ​​​ലും അ​​​വ​​​ധി കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ മ​​​നോ​​​വേ​​​ദ​​​ന​​​യി​​​ലാ​​​ണ് സു​​​ധീ​​​ർ കു​​​മാ​​​ർ എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്ക​​​ിയ​​​ത്. അ​​​വി​​​ടെത്ത​​ന്നെ മ​​​റ്റൊ​​​രു ബി​​​എ​​​ൽ​​​ഒ​​​യും വി​​​ഷം ക​​​ഴി​​​ച്ചു ജീ​​​വ​​​നൊ​​​ടു​​​ക്കി. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നാ​​​ദി​​​യ ജി​​​ല്ല​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​തി​​​ൽ ഒ​​​രാ​​​ൾ വ​​​നി​​​ത​​​യാ​​​ണ്. ഗു​​​ജ​​​റാ​​​ത്ത് കൊ​​​ടി​​​നാ​​​ർ ദേ​​​വ്‌​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ പ്രൈ​​​മ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​ര​​​വി​​​ന്ദ് വ​​​ധേ​​​ർ ഭാ​​​ര്യ​​​ക്കെ​​​ഴു​​​തി​​​യ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പി​​​ൽ, ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​നെ​​​യും ഏ​​​റെ സ്നേ​​​ഹി​​​ക്കു​​​ന്നെ​​​ങ്കി​​​ലും എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ജോ​​​ലി​​​ഭാ​​​ര​​​വും മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ​​​വും താ​​​ങ്ങാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ണ്ണൂ​​​ർ ഏ​​​റ്റു​​​കു​​​ടു​​​ക്ക​​​യി​​​ൽ ബി​​​എ​​​ൽ​​​ഒ അ​​​നീ​​​ഷ് ജോ​​​ർ​​​ജാ​​​ണ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. ജോ​​​ലിസ​​​മ്മ​​​ർ​​​ദ​​​ത്തി​​​നൊ​​​പ്പം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഭീ​​​ഷണി​​​യു​​​ണ്ടാ​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സ​​​മ്മ​​​ർ​​​ദം താ​​​ങ്ങാ​​​നാ​​​കാ​​​തെ, ജീ​​​വ​​​നൊ​​​ടു​​​ക്കു​​​മെ​​​ന്ന് പൂ​​​ഞ്ഞാ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഒ​​​രു ബി​​​എ​​​ൽ​​​ഒ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​മ്മീ​​​ഷ​​​നും റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ന്‍റെ​​​യോ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ന്‍റെ​​​യോ മു​​​ന്നി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കുമെ​​​ന്നുമാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ടു​​​ത​​​ൽ കൊ​​​ടു​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം ജോ​​​ലി​​​യി​​​ൽ തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ജീ​​​വ​​​ന​​​ക്കാ​​ർക്കുമേൽ സ​​​മ്മ​​​ർ​​​ദ​​​മേ​​​റു​​​ന്ന​​​തി​​​നി​​​ടെ ജോ​​​ലി​​​യി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ 60 ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്കും ഏ​​​ഴു സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​ർ​​​ക്കു​​​മെ​​​തി​​​രേ യു​​​പി​​​യി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രും എ​​​തി​​​ര​​​ല്ല. വ്യാ​​​ജ വോ​​​ട്ട​​​ർ​​​മാ​​​രെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും മ​​​രി​​​ച്ച​​​വ​​​രെ​​​യും സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും വേ​​​ണം. പ​​​ക്ഷേ, അ​​​നാ​​​വ​​​ശ്യ തി​​​ടു​​​ക്ക​​​മാ​​​ണ് സം​​​ശ​​​യ​​​ത്തി​​​നും ആ​​​ശ​​​ങ്ക​​​യ്ക്കു​​​മൊ​​​ക്കെ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തി​​​ര​​​ക്കി​​​നി​​​ട​​​യി​​​ലാ​​​ണ് തീ​​​വ്ര വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം.

2002ലെ ​​​പ​​​ട്ടി​​​ക അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ​​​തും ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ത്ത​​​തു​​​മൊ​​​ക്കെ സ്ഥി​​​തി സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി. ഇ​​​തി​​​നു​​​മു​​​ന്പ് ബം​​​ഗാ​​​ളി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​ത്തി​​​യ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​മെ​​​ടു​​​ത്താ​​​ണെ​​​ന്നും ഇ​​​പ്പോ​​​ൾ എ​​​ന്തി​​​നാ​​​ണ് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഇ​​​ത്ര വ​​​ലി​​​യ ധൃ​​​തി കാ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ചോ​​​ദി​​​ക്കു​​​ന്ന​​​ത്. ഏ​​​തു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് നി​​​ങ്ങ​​​ൾ ആ​​​ളു​​​ക​​​ളെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന​​​തെ​​​ന്നും മ​​​മ​​​ത ചോ​​​ദി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളോ​​​ടാ​​​ണോ ഭ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യോ​​​ടാ​​​ണോ പ്ര​​​തി​​​ബ​​​ദ്ധ​​​ത എ​​​ന്ന ചോ​​​ദ്യം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തു മു​​​ത​​​ൽ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. വോ​​​ട്ടെ​​​ടു​​​പ്പ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ മ​​​ടു​​​പ്പി​​​ക്കു​​​ക​​​യ​​​ല്ല, ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കുകയാണ് വേണ്ടത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ൻ​​​ഫോ​​​സി​​​സ് സ്ഥാ​​​പ​​​ക​​​ൻ എ​​​ൻ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​മൂ​​​ർ​​​ത്തി, ജീ​​​വ​​​ന​​​ക്കാ​​​ർ ദി​​​വ​​​സം 12 മ​​​ണി​​​ക്കൂ​​​ർ വീ​​​തം ആ​​​റു ദി​​​വ​​​സ​​​വും ജോ​​​ലി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന പ​​​ഴ​​​യ അ​​​ശാ​​​സ്ത്രീ​​​യ നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.

അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​വും ആ​​​പ​​​ത്ക​​​ര​​​വു​​​മാ​​​യ അ​​​ത്ത​​​രം ചൂ​​​ഷ​​​ണം ജീ​​​വ​​​ന​​​ക്കാ​​​രെ ക്ഷീ​​​ണി​​​ത​​​രാ​​​ക്കു​​​മെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ജോ​​​ലി​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​യ്ക്കു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​തൊ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വി​​​ഷ​​​യ​​​മ​​​ല്ല. മ​​​രി​​​ക്കാ​​​ന​​​ല്ല, ജീ​​​വി​​​ക്കാ​​​നാ​​​ണു മ​​​നു​​​ഷ്യ​​​ർ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ത​​​ലാ​​​ളി​​​ത്ത മൂ​​​ർ​​​ത്തി​​​മാ​​​ർ​​​ക്കു മ​​​ന​​​സി​​​ലാ​​​യി​​​ല്ലെ​​​ങ്കി​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നു മ​​​ന​​​സി​​​ലാ​​​ക​​​ണം. ബി​​​എ​​​ൽ​​​ഒ​​​മാ​​​രു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ​​​പോ​​​ലും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ, അ​​​വ​​​രു​​​ടെ പേ​​​രി​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണ്. ചൂ​​​ഷ​​​ണ​​​ത്തി​​​ന്‍റെ സ​​​മ​​​യം നീ​​​ട്ടാ​​​ൻ ആ​​​ക്രോ​​​ശി​​​ക്കു​​​ന്ന ചൂ​​​ഷ​​​ണ​​​മൂ​​​ർ​​​ത്തി​​​യാ​​​ക​​​രു​​​ത് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ.

Editorial

ഇ​ന്ന​ല​ത്തെ വി​ശ്വാ​സ​വും ഇ​ന്ന​ത്തെ ഉ​ത്ത​ര​വാ​ദി​ത്വ​വും  

 

ഇ​ന്നു ഭ​ര​ണ​ഘ​ട​നാ​ദി​ന​മാ​ണ്. ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന ഇ​ത്ര ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട മ​റ്റൊ​രു കാ​ല​മി​ല്ല; അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൊ​ഴി​കെ. പ​ക്ഷേ, ക​റു​ത്ത ദി​ന​ങ്ങ​ളെ​ന്നു വി​ളി​ച്ച് അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ നാം ​ച​രി​ത്ര​ത്തി​ന്‍റെ സ്ഥി​രം ഗു​ണ്ടാ​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രോ​ക്ഷ​മാ​റ്റ​ത്തെ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്നു പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ക്കു​ന്ന​ത്.

നി​രീ​ക്ഷി​ച്ചാ​ൽ അ​തി​ന​പ്പു​റ​ത്തേ​ക്കും കാ​ര്യ​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന ന​മ്മെ സം​ര​ക്ഷി​ച്ചു​കൊ​ള്ളും എ​ന്ന വി​ശ്വാ​സ​ത്തി​ൽ​നി​ന്ന്, ഭ​ര​ണ​ഘ​ട​ന​യെ നാം ​സം​ര​ക്ഷി​ക്ക​ണം എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്കു​ള്ള മാ​റ്റം ദൃ​ശ്യ​മാ​ണ്. ആ​ധു​നി​ക രാ​ഷ്‌​ട്ര​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ച് ഉ​ത്ക​ണ്ഠ​പ്പെ​ടു​ന്ന ഈ ​ദ​ശാ​ബ്ദ​ത്തി​ലെ പൊ​തു​ബോ​ധ ഭേ​ദ​ഗ​തി​യാ​ണ​ത്. ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം എ​ന്നീ ഭ​ര​ണ​ഘ​ട​നാ ഉ​റ​പ്പു​ക​ളെ​ക്കു​റി​ച്ചാ​ണ് ആ ​ഉ​ത്ക​ണ്ഠ.

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണ​ഘ​ട​ന ഇ​താ​ണെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന നാം, ​ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​തു ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ്രാ​ഫ്‌​റ്റിം​ഗ്‌ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച ഭ​ര​ണ​ഘ​ട​ന, 1949 ന​വം​ബ​ർ 26ന് ​ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ അം​ഗീ​ക​രി​ച്ചു. അ​തി​ന്‍റെ 76-ാം വാ​ർ​ഷി​ക​മാ​ണി​ന്ന്. ന​മു​ക്ക് ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ പൗ​ര​ബോ​ധം ന​ൽ​കി​യ​ത് ഈ ​ഭ​ര​ണ​ഘ​ട​ന​യാ​ണ്.

ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം ത​രം പൗ​ര​ന്മാ​രാ​യി കാ​ണു​ന്ന വി​ചാ​ര​ധാ​ര​ക​ളും സ​ജീ​വ​മാ​യി. പ​ണ്ടേ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും ഗോ​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളു​മൊ​ക്കെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ അ​ക്ര​മോ​ത്സു​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി. ഇ​ന്ത്യ ഹി​ന്ദു രാ​ഷ്‌​ട്ര​വും ഹി​ന്ദു സ​മൂ​ഹ​വു​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ആ​വ​ർ​ത്തി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം ല​ക്നൗ​വി​ലാ​ണ്.

ആ​ർ‌​എ​സ്‌​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബൊ​ല, കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ, ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത വി​ശ്വ​ശ​ർ​മ, ബി​ജെ​പി രാ​ജ്യ​സ​ഭാം​ഗം സു​ധാ​ൻ​ഷു ത്രി​വേ​ദി തു​ട​ങ്ങി​യ​വ​ർ ഭ​ര​ണ​ഘ​ട​ന​യി​ലെ മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം എ​ന്നീ വാ​ക്കു​ക​ൾ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​വ​രി​ൽ ചി​ല​രാ​ണ്.

ഇ​തി​നി​ടെ, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സം​ശ​യാ​സ്പ​ദ​വും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​തു​മാ​യ മ​ത​സം​ഘ​ട​നാ ബ​ന്ധ​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തെ നി​ർ​വീ​ര്യ​മാ​ക്കു​ക​യും ഹി​ന്ദു​ത്വ​യ്ക്ക് ന്യാ​യ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ഭ​ര​ണ​ഘ​ട​നാ​ദി​ന​ത്തി​ലെ അ​സ്വാ​സ്ഥ്യ​ജ​ന​ക​മാ​യ കാ​ഴ്ച​ക​ളാ​ണി​ത്. ഹി​ന്ദു​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ്പ​ത്തി​ന് സ​മാ​ന്ത​ര​മാ​യി വി​വി​ധ മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ൾ കൊ​ണ്ടു​ന​ട​ക്കു​ന്ന ഇ​സ്‌​ലാ​മി​ക​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ്പ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ഇ​ന്ന​ലെ പ്ര​മു​ഖ മു​സ്‌​ലിം മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള പ​ത്ര​ത്തി​ൽ വ​ന്ന ‘ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ധൃ​ത​രാ​ഷ്‌​ട്രാ​ലിം​ഗ​നം’ എ​ന്ന ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്ന​ത്, ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ രാ​ഷ്‌​ട്ര​സ​ങ്ക​ല്‍​പ്പ​വും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​വും ഒ​രേ പാ​ത്ര​ത്തി​ല്‍ വേ​വു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നാ​ണ്. ഈ ​മ​ത​രാ​ഷ്‌​ട്ര നി​ല​പാ​ടി​ന്‍റെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ് ഇ​വി​ട​ത്തെ സു​ന്നി മു​സ്‌​ലിം​ക​ളെ​ന്നും ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നാ​ലു വോ​ട്ടി​നു​വേ​ണ്ടി വെ​ൽ​ഫെ​യ​ർ, പി​ഡി​പി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും തോ​ളി​ൽ കൈ​യി​ടു​ന്ന​വ​ർ മ​റു​കൈ​യി​ൽ ഭ​ര​ണ​ഘ​ട​ന പി​ടി​ക്കു​ന്ന​തി​നോ​ളം നി​ന്ദാ​പ​ര​മാ​യി മ​റ്റെ​ന്തു​ണ്ട്? ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ, എ​റ​ണാ​കു​ളം ഗ​വ​ണ്‌​മെ​ന്‍റ് ലോ ​കോ​ള​ജി​ന്‍റെ 150-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ൽ ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ പ​റ​ഞ്ഞ​ത് ഓ​ർ​മി​ക്കാം: “സോ​ഷ്യ​ലി​സം, മ​തേ​ത​ര​ത്വം എ​ന്നി​വ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലു​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത​ല്ല, അ​വ എ​ന്തി​നു മാ​റ്റു​ന്നു എ​ന്ന​താ​ണ് വി​ഷ​യം.

സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തെ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു അ​ത്. പു​തി​യ ച​രി​ത്രം ര​ചി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഈ ​വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ തോ​ന്നു​ന്ന​ത്. ക​ട​ലാ​സി​ലെ​ഴു​തി​യ രേ​ഖ​യാ​യി​ട്ട​ല്ല, ജാ​ലി​യ​ൻ​വാ​ലാ ബാ​ഗി​ലെ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ര​ക്ത​ത്താ​ൽ കു​റി​ച്ച രേ​ഖ​യാ​യി​ട്ടാ​ണ് ഭ​ര​ണ​ഘ​ട​ന​യെ മ​ന​സി​ലാ​ക്കേ​ണ്ട​ത്.”

ഭ​ര​ണ​കൂ​ട വി​മ​ർ​ശ​ന​ങ്ങ​ളെ രാ​ജ്യ​ദ്രോ​ഹ​മാ​യി മ​ന​സി​ലാ​ക്കാ​ൻ മാ​ത്രം ശേ​ഷി​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ മ​ണ്ഡൂ​ക​ങ്ങ​ളും ഇ​തു മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ! ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ നാ​മെ​ന്തു ചെ​യ്യ​ണ​മെ​ന്നു ചോ​ദി​ച്ചാ​ൽ, അ​തി​ന്‍റെ അ​ന്തഃ​സ​ത്ത മ​ന​സി​ലാ​ക്കു​ക എ​ന്ന​താ​ണ് ഉ​ത്ത​രം. കീ​ശ​യി​ല​ല്ല, ഹൃ​ദ​യ​ത്തി​ലാ​ണ് ഭ​ര​ണ​ഘ​ട​ന വ​യ്ക്കേ​ണ്ട​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യെ പാ​ർ​ല​മെ​ന്‍റി​നും തൊ​ടാ​നാ​കി​ല്ലെ​ന്ന കേ​ശ​വാ​ന​ന്ദ​ഭാ​ര​തി കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി നി​ഷ്ക്രി​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. മ​ത-​വം​ശീ​യ രാ​ഷ്‌​ട്ര​വാ​ദം ഫാ​സി​സ​ത്തി​ന്‍റെ അ​മ്മ​യു​ടെ പ്ര​ച്ഛ​ന്ന​വേ​ഷ​മാ​ണെ​ന്നു വി​ദ്യാ​ല​യ​ങ്ങ​ളി​ലും പു​റ​ത്തും പ​ഠി​പ്പി​ക്ക​ണം.

ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും പ​രാ​ജ​യ​പ്പെ​ട്ട മ​ത​രാ​ഷ്‌​ട്ര​ത്തി​ന്‍റെ പേ​റ്റു​നോ​വ് കാ​ത്തി​രി​ക്കു​ന്ന​വ​ർ ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം, ദ​ളി​ത്-​ആ​ദി​വാ​സി-​സ്ത്രീ ശ​ക്തീ​ക​ര​ണം, ശാ​സ്ത്ര​പു​രോ​ഗ​തി, അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ, സു​ര​ക്ഷി​ത നാ​ട്, നി​ഷ്പ​ക്ഷ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​ഷ്കൃ​ത ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര വ​ള​ർ​ച്ച​ക​ളു​ടെ ദു​ർ​മ​ര​ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ പ​റ​ഞ്ഞ​തു​പോ​ലെ, നാം ​ആ​ത്യ​ന്തി​ക​മാ​യി ഇ​ന്ത്യ​ക്കാ​രാ​ണ്. ന​മു​ക്കു ച​ർ​ച്ച ചെ​യ്യാ​നും കൈ​കോ​ർ​ത്തു പ​രി​ഹ​രി​ക്കാ​നും നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നി​രി​ക്കേ, മ​ത​രാ​ഷ്‌​ട്രീ​യ​ത്തെ അ​സ്പൃ​ശ്യ​മാ​യി കാ​ണ​ണം. മ​റ്റു​ള്ള​വ​രു​ടേ​ത​ല്ല, ആ​ദ്യം ന​മ്മു​ടെ ക​ണ്ണു തു​റ​ക്കാം; ഇ​ന്നു​ത​ന്നെ.

Editorial

വെ​ള്ള പു​ത​പ്പി​ക്കു​ന്ന ഭീ​ക​ര​രെ വെ​ളു​പ്പി​ക്ക​രു​ത്

നൈ​ജീ​രി​യ​യി​ലെ കെ​ബ്ബി സം​സ്ഥാ​ന​ത്ത് 25 വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ർ പി​ന്നാ​ലേ, നൈ​ജ​ർ സം​സ്ഥാ​ന​ത്തെ 12 അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ 315 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ക്രൈ​സ്ത​വ​രു​ടെ എ​ണ്ണം 1,25,000 പി​ന്നി​ട്ടു.

ര​ണ്ടു കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. സ​മീ​പ​കാ​ല​ത്തെ വി​മ​ർ​ശ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ടി​ട്ടാ​ണോ​യെ​ന്ന​റി​യി​ല്ല, കേ​ര​ള​ത്തി​ലെ പ​ല മാ​ധ്യ​മ​ങ്ങ​ളും മു​ൻ​കാ​ല​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം വാ​ർ​ത്ത​യ്ക്കു കൊ​ടു​ത്തു. ര​ണ്ടാ​മ​ത്തെ കാ​ര്യം, നൈ​ജീ​രി​യ​യി​ലേ​ത് ക്രൈ​സ്ത​വ വം​ശ​ഹ​ത്യ​യ​ല്ല, ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ മു​സ്‌​ലിം​ക​ളെ​യും ആ​ക്ര​മി​ക്കാ​റു​ണ്ട് എ​ന്ന നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ വാ​ദ​മാ​ണ്.

മു​സ്‌​ലിം​ക​ളെ ആ​ക്ര​മി​ച്ചു എ​ന്ന​തു​കൊ​ണ്ട്, ലോ​ക​മെ​ങ്ങും ക്രൈ​സ്ത​വ​രെ വം​ശ​ഹ​ത്യ ചെ​യ്യു​ന്ന ഇ​സ്‌​ലാ​മി​ക ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നൈ​ജീ​രി​യ​യി​ലെ ദ​ള​ങ്ങ​ളെ മ​തേ​ത​ര കൊ​ല​പാ​ത​കി​ക​ളാ​ക്കു​ന്ന​ത് യ​ഥാ​ർ​ഥ വി​ഷ​യ​ത്തി​ൽ​നി​ന്നു​ള്ള ശ്ര​ദ്ധ മാ​റ്റ​ലാ​യി​രി​ക്കും. ബോ​ക്കോ ഹ​റാം ശ​ക്ത​മാ​യ 2019 മു​ത​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട​ലും മാ​ന​ഭം​ഗ​ങ്ങ​ളും മാ​ത്ര​മ​ല്ല ന​ട​ത്തി​യി​ട്ടു​ള്ള​ത്.

അ​വ​ർ മോ​സ്കു​ക​ള​ല്ല, 19,100 ക്രൈ​സ്ത​വ ദൈ​വാ​ല​യ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യോ കൊ​ള്ള​യ​ടി​ക്കു​ക​യോ അ​ട​ച്ചു​പൂ​ട്ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഇ​സ്‌​ലാ​മി​ക ഭീ​ക​ര​രു​ടെ ഇ​ര​ക​ളാ​യ മു​സ്‌​ലിം​ക​ളോ​ടും ക്രൈ​സ്ത​വ​രോ​ടും ന​മു​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ടാം, ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ വെ​ളു​പ്പി​ക്കാ​തെ​ത​ന്നെ.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ക്ര​മി​ക​ൾ നൈ​ജീ​രി​യ​യി​ലെ നൈ​ജ​ർ സം​സ്ഥാ​ന​ത്തെ പാ​പി​രി​യി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ബോ​ർ​ഡിം​ഗ് ക​ത്തോ​ലി​ക്ക സ്കൂ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 303 വി​ദ്യാ​ർ​ഥി​ക​ളെ​യും 12 അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ക്ര​മി​ക​ൾ ഇ​സ്‌​ലാ​മി​ക ഭീ​ക​ര​രാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. പ​ക്ഷേ, ഇ​ത്ത​രം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ക​ൾ ഇ​ക്കാ​ല​മ​ത്ര​യും ന​ട​ത്തി​യി​ട്ടു​ള്ള​ത് തീ​വ്ര ഇ​സ്‌​ലാ​മി​ക സം​ഘ​ട​ന​ക​ളാ​ണ്.

പ​തി​വു​പോ​ലെ അ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തെ കാ​ടു​ക​ളി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച കെ​ബ്ബി സം​സ്ഥാ​ന​ത്ത് 25 വി​ദ്യാ​ർ​ഥി​നി​ക​ളെ​യും കാ​ടു​ക​ളി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. കെ​ബ്ബി​യി​ലെ സ്കൂ​ളി​ന​ടു​ത്ത് ചെ​ക് പോ​സ്റ്റ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 20 മി​നി​റ്റോ​ളം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന തീ​വ്ര​വാ​ദി​ക​ളെ നേ​രി​ടാ​ൻ പോ​ലീ​സ് എ​ത്തി​യി​ല്ല. പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും തീ​വ്ര​വാ​ദി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്ന ആ​രോ​പ​ണം മു​ന്പേ​യു​ള്ള​താ​ണ്.

അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ലും നൈ​ജ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്കൂ​ളു​ക​ൾ അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചു. 2014ൽ ​നൈ​ജീ​രി​യ​യി​ലെ ചി​ബോ​ക്കി​ലു​ള്ള സ്കൂ​ളി​ൽ​നി​ന്ന് ബോ​ക്കോ ഹ​റാം 276 വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ലും എ​ണ്ണ​ത്തി​ൽ വ​ലി​യ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നൈ​ജ​റി​ലേ​ത്. ചി​ബോ​ക്കി​ലെ പെ​ൺ​കു​ട്ടി​ക​ളി​ൽ ഏ​റെ​യും ര​ക്ഷ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും 100 പേ​രേ​ക്കു​റി​ച്ച് ഇ​ന്നും ഒ​രു വി​വ​ര​വു​മി​ല്ല.

ര​ക്ഷ​പ്പെ​ട്ടു​വ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളി​ലൊ​രാ​ൾ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 13ന്, 10-ാം ​വാ​ർ​ഷി​ക​ത്തി​ൽ ബി​ബി​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്, സ​ർ​ക്കാ​രി​ന്‍റെ പു​ന​ര​ധി​വാ​സ കേ​ന്ദ്രം തീ​വ്ര​വാ​ദി​ക​ളു​ടേ​തി​നേ​ക്കാ​ൾ മെ​ച്ച​മ​ല്ല എ​ന്നാ​ണ്. തീ​വ്ര​വാ​ദി​ക​ളി​ൽ ഉ​ണ്ടാ​യ കു​ഞ്ഞു​ങ്ങ​ളു​മാ​യി​ട്ടാ​ണ് പ​ല​രും ര​ക്ഷ​പ്പെ​ട്ട് എ​ത്തി​യ​ത്. അ​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​നു ഭ​ക്ഷ​ണം​പോ​ലും കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കു​ന്നി​ല്ല. നൈ​ജീ​രി​യ​യി​ലെ ജ​ന​ങ്ങ​ൾ തീ​വ്ര​വാ​ദി​ക​ളി​ൽ​നി​ന്നും സ​ർ​ക്കാ​രി​ൽ​നി​ന്നും ദു​ര​ന്ത​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ക​യാ​ണ്.

ബോ​ക്കോ ഹ​റാം, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് വെ​സ്റ്റ് ആ​ഫ്രി​ക്ക പ്രോ​വി​ൻ​സ്, ഫു​ലാ​നി, അ​ൻ​സാ​റു​ൽ മു​സ്‌​ലീ​മി​യ, ജ​മാ അ​ത് നു​സ്റ​ത് അ​ൽ ഇ​സ്‌​ലാം, ല​ക്കു​റാ​വാ തു​ട​ങ്ങി​യ ഭീ​ക​ര പ്ര​സ്ഥാ​ന​ങ്ങ​ളൊ​ക്കെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത് ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര നി​ർ​മി​തി​യാ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തെ നി​ഷി​ദ്ധ​മാ​യി ക​രു​തു​ന്ന ബോ​ക്കോ ഹ​റാം അ​ത് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

മു​സ്‌​ലിം വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​ൾ​പ്പെ​ടെ അ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ കാ​ര​ണ​വും ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ​മാ​ണ്. ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക്‌ ഓ​ഫ്‌ നൈ​ജീ​രി​യ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും അ​വി​ടെ മ​ത​ഭീ​ക​ര​ത​യു​ടെ സ​മാ​ന്ത​ര ഭ​ര​ണ​മാ​ണ്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് ആ​ൻ​ഡ് റൂ​ൾ ഓ​ഫ് ലോ ​നൈ​ജീ​രി​യ സ്ഥാ​പ​ക​ൻ എ​മെ​ക്ക ഉ​മീ​ഗ് ബ​ലാ​സി ഇ​ന്ന​ലെ ആ​വ​ർ​ത്തി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്, 15 വ​ർ​ഷ​ത്തി​നി​ടെ 1,25,000 ക്രി​സ്ത്യാ​നി​ക​ളെ​യും 60,000 മു​സ്‌​ലിം​ക​ളെ​യും വി​വി​ധ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ വ​ധി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ൾ യ​ഥാ​ർ​ഥ​മ​ല്ല.

19,100 ക്രൈ​സ്ത​വ ദൈ​വാ​ല​യ​ങ്ങ​ളും നി​ര​വ​ധി ക്രൈ​സ്ത​വ സ്കൂ​ളു​ക​ളും ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇ​ന്‍റ​ര്‍ സൊ​സൈ​റ്റി എ​ന്ന നൈ​ജീ​രി​യ​ന്‍ എ​ന്‍​ജി​ഒ​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം 2015 മു​ത​ല്‍ കു​റ​ഞ്ഞ​ത് 250 ക​ത്തോ​ലി​ക്കാ വൈ​ദി​ക​രെ​ങ്കി​ലും അ​ക്ര​മ​ത്തി​നി​ര​യാ​യി. ല​ക്ഷ​ക്ക​ണ​ക്കി​നു ക്രൈ​സ്ത​വ​ർ പ​ലാ​യ​നം ചെ​യ്തു.

നൈ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന​ത് ക്രൈ​സ്ത​വ വം​ശ​ഹ​ത്യ​യാ​ണ്. വി​വി​ധ അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ ക്രൈ​സ്ത​വ വേ​ട്ട​യെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​തു തു​ട​ർ​ന്നാ​ൽ സൈ​നി​ക​മാ​യി ഇ​ട​പെ​ടു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. ഫു​ലാ​നി തീ​വ്ര​വാ​ദി​ക​ൾ ക്രൈ​സ്ത​വ ക​ർ​ഷ​ക​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ക​യും അ​വ​രു​ടെ ഗ്രാ​മ​ങ്ങ​ൾ​ത​ന്നെ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ശൈ​ലി​യി​ൽ പ​ല​യി​ട​ത്തും ക്രൈ​സ്ത​വ​രു​ടെ ക​ഴു​ത്ത​റ​ക്കു​ക​യോ പി​ന്നി​ൽ​നി​ന്നു വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യോ ചെ​യ്തു. ദാ​രി​ദ്ര‍്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​ണ് നൈ​ജീ​രി​യ​യി​ലെ തീ​വ്ര​വാ​ദ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്ന​വ​ർ, ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​മു​ള്ള ഏ​തൊ​രു രാ​ജ്യ​ത്താ​ണ് ദാ​രി​ദ്ര‍്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും അ​രാ​ജ​ക​ത്വ​വും ഇ​ല്ലാ​ത്ത​തെ​ന്നു​കൂ​ടി പ​റ​യ​ണം.

ദാ​രി​ദ്ര്യം ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​യ​ല്ല, ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ദാ​രി​ദ്ര്യ​ത്തെ​യും അ​സ​മാ​ധാ​ന​ത്തെ​യു​മാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ഭീ​ക​ര​വാ​ദ​ത്തി​നു മ​ത​മി​ല്ല എ​ന്ന വാ​ദം സ​മ​കാ​ലി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ തി​ര​സ്ക​രി​ക്കു​ന്ന​തും മ​ത​മു​ദ്രാ​വാ​ക‍്യം വി​ളി​ച്ച് നി​ര​പ​രാ​ധി​ക​ളെ വ​ധി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ മ​റ​യ്ക്കു​ന്ന​തു​മാ​ണ്.

ലോ​ക​മെ​ങ്ങും ക്രൈ​സ്ത​വ​രെ​യും യ​ഹൂ​ദ​രെ​യും ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ ഭീ​ക​ര പ്ര​സ്ഥാ​ന​ങ്ങ​ൾ നൈ​ജീ​രി​യ​യി​ൽ മാ​ത്രം മ​തേ​ത​ര​മാ​കു​മെ​ന്ന വാ​ദം വി​ല​പ്പോ​കി​ല്ല. തീ​വ്ര ഇ​സ്‌​ലാ​മി​ക സ​ങ്ക​ൽ​പ​ങ്ങ​ളെ പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ മു​സ്‌​ലിം​ക​ളെ​യും അ​തു വെ​റു​തേ വി​ടി​ല്ല.

ലോ​ക​ത്തെ​വി​ടെ​യു​മെ​ന്ന​പോ​ലെ നൈ​ജീ​രി​യ​യി​ലും ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​നു​ഷ്യ​രെ വെ​ള്ള പു​ത​പ്പി​ച്ചു കി​ട​ത്തു​ന്ന​വ​രെ വെ​ളു​പ്പി​ക്കാ​ൻ തീ​വ്ര​വാ​ദി​ക​ൾ​ക്കു മാ​ത്ര​മേ ബാ​ധ്യ​ത​യു​ള്ളൂ.

Editorial

ആ​ഗോ​ള​താ​പ​നം: പൊ​ള്ളു​ന്ന സ​ത്യ​ങ്ങ​ൾ

ഭൂ​മി​ക്കു തീ​പി​ടി​ക്കു​ന്ന കാ​ല​ത്ത് ബ്ര​സീ​ലി​ലെ ബെ​ലേ​മി​ൽ ആ​മ​സോ​ൺ കാ​ടു​ക​ളു​ടെ വാ​തി​ൽ​ക്ക​ലാ​ണ് ഇ​ത്ത​വ​ണ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്കാ​യി ലോ​കം ഒ​ന്നി​ച്ച​ത്. പ​ക്ഷേ, ഒ​രു ദു​ർ​നി​മി​ത്തം​പോ​ലെ, സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ സ​മ്മേ​ള​ന​വേ​ദി​ക്കു തീ​പി​ടി​ച്ചു. അ​തു യാ​ദൃ​ച്ഛി​ക​മാ​ണെ​ങ്കി​ലും, ആ​ഗോ​ള​താ​പ​ന​ത്തെ ചെ​റു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കു തീ​പി​ടി​ക്കു​ക​യും ഒ​ടു​വി​ൽ ഒ​ന്നും വേ​വി​ച്ചെ​ടു​ക്കാ​നാ​വാ​തെ ല​ക്ഷ്യ​ങ്ങ​ളി​ലേ​റെ​യും ചാ​ര​മാ​കു​ക​യും ചെ​യ്യു​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി.

താ​പ​നി​ല വ​ർ​ധ​ന 1.5 ഡി​ഗ്രി സെ​ൽ​ഷ​സി​ൽ താ​ഴെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ങ്കി​ൽ കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യേ തീ​രൂ. അ​തി​നാ​ണ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ കീ​ഴി​ൽ 197 രാ​ജ്യ​ങ്ങ​ൾ സി​ഒ​പി (കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് പാ​ർ​ട്ടീ​സ്) സ​മ്മേ​നം ന​ട​ത്തു​ന്ന​ത്. 30-ാമ​ത്തെ സ​മ്മേ​ള​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. തീ​രു​മാ​ന​ങ്ങ​ളി​ൽ പ്ര​ത്യാ​ശ​യു​ണ്ട്; പ​ക്ഷേ, ആ​ത്മാ​ർ​ഥ​ത​യും ന​ട​പ്പാ​ക്കാ​നു​ള്ള പ​ണ​വും സ​ന്പ​ന്ന​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ കാ​ര്യ​മാ​യ സ​ഹ​ക​ര​ണ​വു​മി​ല്ലാ​തെ സ​മ്മേ​ള​നം തീ​ർ​ന്നു​പോ​യി.

സ​ഹ​ജീ​വി​ക​ളോ​ട് സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു മ​ടി​ക്കു​ന്ന മ​നു​ഷ്യ​ൻ പ്ര​കൃ​തി​യോ​ടും സ​ഹ​ക​രി​ക്കാ​ത്ത​ത് സ്വാ​ഭാ​വി​ക​മാ​യൊ​രു മാ​ന​സി​കാ​വ​സ്ഥ​യു​ടെ പ​രി​ണാ​മ​മാ​യി​രി​ക്കാം എ​ന്നു​കൂ​ടി സ​ന്ദ​ർ​ഭ​വ​ശാ​ൽ നി​രീ​ക്ഷി​ക്ക​ട്ടെ. കാ​ര്യ​ങ്ങ​ൾ എ​ളു​പ്പം മ​ന​സി​ലാ​കാ​ൻ, അ​സ​ർ​ബൈ​ജാ​നി​ൽ ന​ട​ന്ന 29-ാമ​തു കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത ചെ​റു​ദ്വീ​പ് രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​നി​ധി സെ​ഡ്രി​ക് ഷൂ​സ്റ്റ​ർ പ​റ​ഞ്ഞ​തു കേ​ട്ടാ​ൽ മ​തി: “സൂ​ര്യാ​സ്ത​മ​യ​ത്തി​ലേ​ക്ക് എ​ത്താ​നാ​വാ​ത്ത​വി​ധം ഞ​ങ്ങ​ളൊ​ക്കെ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

എ​ന്നി​ട്ടും ഈ ​ഉ​ച്ച​കോ​ടി ഞ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്, എ​ന്തു​മാ​ത്രം വ്യ​ത്യ​സ്ത​മാ​യ വ​ള്ള​ങ്ങ​ളി​ലാ​ണ് ഞ​ങ്ങ​ളും വി​ക​സി​ത​രാ​ജ്യ​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​ത് എ​ന്നാ​ണ്.” അ​താ​യ​ത്, ത​ങ്ങ​ളെ വി​ഴു​ങ്ങാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ആ​പ​ത്ത് മ​നു​ഷ്യ​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടു; പ​ക്ഷേ, പ​രി​ഹാ​ര​ത്തി​നു കൈ​കോ​ർ​ക്കാ​ൻ ത​യാ​റ​ല്ല. ആ​ഗോ​ള​താ​പ​നം ഏ​റ്റ​വു​മ​ധി​കം ചൂ​ടാ​ക്കു​ന്ന​ത് ക​ട​ലി​നെ​യാ​ണ്.

1961 മു​ത​ൽ 2003 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ശ​രാ​ശ​രി ഓ​രോ വ​ർ​ഷ​വും 1.8 മി​ല്ലി​മീ​റ്റ​ർ വീ​തം സ​മു​ദ്ര​ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. ഇ​പ്പോ​ഴ​ത് കൂ​ടു​ത​ൽ ഉ​യ​ർ​ച്ച​യി​ലാ​ണ്. അ​തു​കൊ​ണ്ടാ​ണ് ദ്വീ​പ് രാ​ഷ്‌​ട്ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ അ​പ്ര​ത്യ​ക്ഷ​മാ​കാ​നി​രി​ക്കു​ന്ന കി​ട​പ്പാ​ട​ത്തെ​ക്കു​റി​ച്ച് വേ​വ​ലാ​തി​പ്പെ​ടു​ന്ന​ത്. പ​ക്ഷേ, സി​ഒ​പി 30ൽ ​പ​ങ്കെ​ടു​ക്കു​ന്ന​ത് രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും മ​ത്ര​മ​ല്ല, വ്യ​വ​സാ​യി​ക​ളും ഫാ​ക്ട​റി​യു​ട​മ​ക​ളും ക​ർ​ഷ​ക​ര​ല്ലാ​ത്ത വ​ൻ​കി​ട കാ​ർ​ഷി​കോ​ത്പാ​ദ​ക​രു​മൊ​ക്കെ​യാ​ണ്.

ആ​ഗോ​ള​താ​പ​നം പൂ​ർ​ണ​മാ​യും മ​നു​ഷ്യ​നി​ർ​മി​ത​മ​ല്ല. സൗ​ര​ച​ക്ര​ങ്ങ​ളു​ടെ സ്വ​ഭാ​വം, അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​പ​ഞ്ച പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ പ​ങ്കും സ​മാ​ന്ത​ര​മാ​യു​ള്ള മ​നു​ഷ്യ​ന്‍റെ പ​ങ്കും എ​ത്ര​യാ​ണെ​ന്നു കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​രി​സ്ഥി​തി​യി​ലെ മ​നു​ഷ്യ​ന്‍റെ അ​നി​യ​ന്ത്രി​ത ഇ​ട​പെ​ട​ൽ മൂ​ലം ഹ​രി​ത​ഗൃ​ഹ​വാ​ത​ക വ​ര്‍​ധ​ന വ​രു​ത്തി​വ​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ചെ​റു​ക്കു​ക മാ​ത്ര​മാ​ണ് ക​ര​ണീ​യം.

2023ലെ ​ഹ​രി​ത​ഗൃ​ഹ​വാ​ത​ക പു​റം​ത​ള്ള​ലി​ന്‍റെ 71 ശ​ത​മാ​ന​വും ജി 20 ​രാ​ഷ്‌​ട്ര​ങ്ങ​ളു​ടേ​താ​ണ്. അ​തി​ൽ​ത​ന്നെ ആ​റ് അ​തി​സ​ന്പ​ന്ന രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ പ​ങ്കാ​ക​ട്ടെ 63 ശ​ത​മാ​ന​വും. പ​ക്ഷേ, ഇ​ര​ക​ളി​ലേ​റെ​യും അ​വി​ക​സി​ത-​വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ! ട്രം​പ് ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം കാ​ലാ​വ​സ്ഥാ ന​യ​ത​ന്ത്ര ഓ​ഫീ​സു​പോ​ലും അ​ട​ച്ചു​പൂ​ട്ടി. ഇ​ത്ത​വ​ണ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ളെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​യ​ച്ചി​ല്ല.

ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സം, ട്രം​പി​നെ വി​മ​ർ​ശി​ക്കു​ക​യും അ​നൗ​ദ്യോ​ഗി​ക​മാ​യി കു​റെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, കാ​ര്യ​മി​ല്ല. ട്രം​പ് സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ്, “എ​ത്ര വ്യ​ത്യ​സ്ത​മാ​യ വ​ള്ള​ങ്ങ​ളി​ലാ​ണ് നാം ​യാ​ത്ര ചെ​യ്യു​ന്ന​ത്” എ​ന്ന സെ​ഡ്രി​ക് ഷൂ​സ്റ്റ​റു​ടെ വാ​ക്കു​ക​ൾ​ക്ക് പ്ര​സ​ക്തി​യേ​റു​ന്ന​ത്. ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​തി​ക​ൾ ശി​ക്ഷ​യ​നു​ഭ​വി​ക്കാ​നോ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ ത​യാ​റ​ല്ല. അ​വ​രെ നി​ർ​ബ​ന്ധി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ല​താ​നും.

കോ​ൺ​ഫ​റ​ൻ​സു​ക​ൾ വി​ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ​പോ​യാ​ൽ 21-ാം നൂ​റ്റാ​ണ്ട് അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും ഭൂ​മി​യു​ടെ ശ​രാ​ശ​രി താ​പ​നി​ല​യി​ല്‍ അ​ഞ്ച് ഡി​ഗ്രി സെ​ല്‍​ഷ​സി​ന്‍റെ വ​ര്‍​ധ​ന​യു​ണ്ടാ​കും. ഇ​പ്പോ​ൾ​ത​ന്നെ പ്ര​വ​ച​നാ​തീ​ത​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. വ​ര​ള്‍​ച്ച​യും വെ​ള്ള​പ്പൊ​ക്ക​വും ക​ട​ലാ​ക്ര​മ​ണ​വു​മെ​ല്ലാം സാ​ധാ​ര​ണ സം​ഭ​വ​മാ​കും. ദ്വീ​പു​ക​ളും ചി​ല മ​ഹാ​ന​ഗ​ര​ങ്ങ​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങും. സി​ഒ​പി 30ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ സ​ന്പ​ന്ന​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ അ​ട്ടി​മ​റി​ക​ളെ​ക്കു​റി​ച്ചോ ച​ർ​ച്ച ചെ​യ്യു​ന്ന​തു​പോ​ലെ എ​ളു​പ്പ​മ​ല്ലാ​ത്ത ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്.

ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ കാ​ര​ണം വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​ക​യാ​യ​തി​നാ​ൽ, സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ക​ഴി​യു​ന്ന​ത്ര പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു മാ​റു​ക, വി​റ​ക​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യും ക​രി​യി​ല​പോ​ലും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക, ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​ത്രം വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും അ​നി​വാ​ര്യ​മ​ല്ലെ​ങ്കി​ൽ വെ​ട്ടി​മാ​റ്റാ​തി​രി​ക്കു​ക​യും ചെ​യ്യു​ക, എ​സി, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക, പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ സാ​ധ്യ​മാ​യ​തെ​ല്ലാം പു​ന​രു​പ​യോ​ഗി​ക്കു​ക... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക​യും മ​റ്റു​ള്ള​വ​രെ അ​തി​നു പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക.

മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യു​ള്ള ആ​ഗോ​ള ഉ​ച്ച​കോ​ടി ബ്ര​സീ​ലി​ലോ ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തോ അ​ല്ല; നാം ​ഓ​രോ​രു​ത്ത​രു​ടെ​യും തി​രു​ത്ത​ലു​ക​ളി​ലാ​ണ്. തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞ​തു​പോ​ലെ, സ​ഹ​വ​ർ​ത്തി​ത്വം ഒ​രു പ​രി​ഷ്കൃ​ത മ​നോ​നി​ല​യാ​ണ്. അ​തി​ൽ സ​ഹ​ജീ​വി​ക​ളെ​ന്നോ പ്ര​കൃ​തി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ല. എ​ങ്കി​ലും ഇ​പ്പോ​ൾ പ​റ​യാ​നു​ള്ള​ത്, പ്ര​കൃ​തി​യോ​ടു​ള്ള വെ​റു​പ്പും വി​ദ്വേ​ഷ​വും ഒ​ഴി​വാ​ക്കു​ക എ​ന്നാ​ണ്.

Editorial

ഇ​നി​യെ​ങ്കി​ലും ശ​ര​ണ​പാ​ത സു​ഗ​മ​മാ​ക്കൂ

ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​നം തു​ട​ങ്ങി​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ശ​ബ​രി​മ​ല ഭ​ക്ത​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. അ​തോ​ടെ സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ഏ​ർ​പ്പെ​ടു​ത്തി​യ എ​ല്ലാ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും താ​റു​മാ​റാ​യി.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴേ ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന തി​ര​ക്കി​ന്‍റെ സൂ​ച​ന​യാ​യി​രു​ന്നു. എ​ന്നാ​ൽ, ദേ​വ​സ്വം ബോ​ർ​ഡി​നും സ​ർ​ക്കാ​രി​നും ഇ​തു തി​രി​ച്ച​റി​യാ​നോ വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നോ ക​ഴി​ഞ്ഞി​ല്ല.

തീ​ർ​ഥാ​ട​ക​ർ​ക്കു​ണ്ടാ​യ വി​വ​ര​ണാ​തീ​ത​മാ​യ ദു​രി​ത​മാ​യി​രു​ന്നു ഫ​ലം. തി​ര​ക്കി​ൽ​പ്പെ​ട്ട് പ​ല​ർ​ക്കും ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. പ​ല​രും കു​ഴ​ഞ്ഞു​വീ​ണു. കു​ട്ടി​ക​ൾ കൂ​ട്ടം​തെ​റ്റി. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും വേ​ണ്ട​ത്ര കി​ട്ടാ​തെ തീ​ർ​ഥാ​ട​ക​ർ വ​ല​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ​ത​ന്നെ ഈ ​കാ​ന​ന​ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ലി​യ ഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ നി​ല​യ്ക്ക​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. തി​ര​ക്കു​മൂ​ലം ന​ട​പ്പ​ന്ത​ലി​ൽ​നി​ന്ന് തീ​ർ​ഥാ​ട​ക​രെ പ​തി​നെ​ട്ടാം​പ​ടി വ​ഴി ക​ട​ത്തി​വി​ടാ​ൻ താ​മ​സ​മു​ണ്ടാ​യി. എ​ട്ടു മു​ത​ൽ പ​ത്തു മ​ണി​ക്കൂ​ർ വ​രെ​യാ​ണ് അ​യ്യ​പ്പ​ന്മാ​ർ​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്.

മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ സ​മ്മ​തി​ച്ചു. അ​തോ​ടെ, വാ​ച​ക​ക്ക​സ​ർ​ത്തി​ന​പ്പു​റം മു​ൻ ബോ​ർ​ഡ് കാ​ര്യ​മാ​യൊ​ന്നും ചെ​യ്തി​ല്ലെ​ന്നും വ്യ​ക്ത​മാ​യി.

ശ​ബ​രി​മ​ല എ​ന്ന തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും വ​ർ​ഷം​തോ​റും അ​വി​ടെ​യെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്കും ഓ​രോ വ​ർ​ഷ​വും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും ആ​ർ​ക്കും അ​റി​യാ​ത്ത​ത​ല്ല. എ​ന്നി​ട്ടും അ​വി​ടെ​യെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ന​ല്കു​ന്ന സേ​വ​ന​ങ്ങ​ളെ​ല്ലാം തോ​ന്നും​പ​ടി​യാ​ണ്. ഒ​രു മാ​റ്റ​വു​മി​ല്ല. ആ​കെ​ക്കൂ​ടി ഓ​രോ വ​ർ​ഷ​വും പു​തു​താ​യി ഉ​ണ്ടാ​കു​ന്ന​ത് അ​മ്പ​ര​പ്പി​ക്കു​ന്ന അ​ഴി​മ​തി​ക്ക​ഥ​ക​ൾ മാ​ത്രം!

വെ​ർ​ച്വ​ൽ ക്യൂ​വും സ്പോ​ട്ട് ബു​ക്കിം​ഗും വ​ഴി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പ്പോ​ലെ ഈ ​വ​ർ​ഷ​വും തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ദി​വ​സം 70,000 പേ​രും സ്പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ 20,000 പേ​രും. പ​ക്ഷേ, വി​ശ്വാ​സീ​മ​ന​സു​ക​ൾ​ക്ക് അ​യ്യ​പ്പ​ദ​ർ​ശ​നം മാ​ത്ര​മാ​ണ് ല​ക്ഷ്യം. അ​വ​ർ ദ​ർ​ശ​ന​ത്തി​നാ​യി ഒ​ഴു​കി​യെ​ത്തും.

അ​ത് മു​ൻ​കൂ​ട്ടി കാ​ണേ​ണ്ട​ത് ദേ​വ​സ്വം ബോ​ർ​ഡാ​ണ്, സ​ർ​ക്കാ​രാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും ദീ​ർ​ഘ​യാ​ത്ര ചെ​യ്ത്, പ​ല​വി​ധ ക​ഷ്‌​ട​പ്പാ​ടു​ക​ൾ സ​ഹി​ച്ച്, മ​ണി​ക്കൂ​റു​ക​ൾ വ​രി​നി​ന്ന് അ​യ്യ​പ്പ​ദ​ർ​ശ​നം കി​ട്ടാ​തെ മ​ട​ങ്ങേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ എ​ത്ര ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രി​ക്കും!

ശ​ബ​രി​മ​ല​യി​ൽ ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​മ്പോ​ൾ വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടാ​ണു വേ​ണ്ട​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ​ലി​യൊ​രു ഭാ​ഗം തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണം. അ​തി​നു ചു​റ്റു​മു​ള്ള ചെ​റു​പ​ട്ട​ണ​ങ്ങ​ളു​ടെ അ​വ​സ്ഥ പ​രി​ഗ​ണി​ക്ക​ണം. കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം.

അ​തി​ന​നു​സ​രി​ച്ച് ദീ​ർ​ഘ​കാ​ലം നി​ല​നി​ല്ക്കു​ന്ന ന​ല്ല റോ​ഡു​ക​ളു​ണ്ടാ​ക​ണം. ഭ​ക്ത​ർ​ക്കു വേ​ണ്ട അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ണം. പ​ല ഭ​ര​ണാ​ധി​കാ​രി​ക​ളും ക​രു​തു​ന്ന​തു​പോ​ലെ, ഭ​ണ്ഡാ​രം മാ​ത്രം ല​ക്ഷ്യ​മി​ട്ട​ല്ല തീ​ർ​ഥാ​ട​ക​ർ വ​രു​ന്ന​ത്. അ​യ്യ​പ്പ​ദ​ർ​ശ​നം അ​വ​രു​ടെ ജ​ന്മ​സാ​ഫ​ല്യ​മാ​ണ്. ആ ​വി​കാ​രം​കൂ​ടി അ​ധി​കൃ​ത​ർ ക​ണ​ക്കി​ലെ​ടു​ക്ക​ണം.

ശ​രി​യാ​ണ്, രാ​ജ്യ​ത്തെ തി​ര​ക്കേ​റി​യ മ​റ്റു തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ശ​ബ​രി​മ​ല​യ്ക്ക് ചി​ല പ​രി​മി​തി​ക​ളു​ണ്ട്. വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​ർ​ഥാ​ട​ന​കാ​ല​മ​ല്ല ഇ​വി​ടെ. പ​രി​മി​ത​മാ​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ​ര​മാ​വ​ധി പേ​ർ എ​ത്തു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. കൂ​ടാ​തെ, ഇ​തൊ​രു കാ​ന​ന​ക്ഷേ​ത്ര​മാ​ണ്. സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​ത്താ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന് ഭൂ​മി ക​ണ്ടെ​ത്താ​നും മ​റ്റും നി​യ​മ​പ​ര​വും പ്രാ​യോ​ഗി​ക​വു​മാ​യ വി​ഷ​മ​ങ്ങ​ളു​ണ്ട്. പോ​രാ​ത്ത​തി​ന്, നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം. എ​ങ്കി​ലും, നി​ല​വി​ലു​ള്ള പ​രി​മി​തി​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും അ​ധി​കാ​രി​ക​ൾ​ക്കു​ണ്ട്.

തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ അ​മി​ത​മാ​യ തി​ര​ക്കു​മൂ​ലം ഉ​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളൊ​ക്കെ താ​ത്കാ​ലി​ക പ്ര​തി​ക​ര​ണം മാ​ത്ര​മേ എ​ല്ലാ​വ​രി​ലും ഉ​ണ്ടാ​ക്കു​ന്നു​ള്ളൂ എ​ന്ന​താ​ണ് ദുഃ​ഖ​ക​ര​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​യ കാ​ര്യം.

സ്വ​ർ​ണ​പ്പാ​ളി അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ല​ക്കു​ക​ൾ, ദേ​വ​സ്വം ബോ​ർ​ഡി​ലെ ചു​മ​ത​ലാ​മാ​റ്റം... മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ വ​ന്നു​തു​ട​ങ്ങി.

ഇ​ത്ര​യ​ധി​കം പേ​ർ എ​ത്തി​ച്ചേ​രു​ന്ന ഒ​രി​ട​ത്ത് ഒ​രു​ക്കേ​ണ്ട സു​ര​ക്ഷ​യി​ൽ വ​ന്ന വീ​ഴ്ച വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലും ഒ​ഴി​ക​ഴി​വു​ക​ളി​ലും വ്യാ​ഖ്യാ​ന​ങ്ങ​ളി​ലും മൂ​ടി​വ​യ്ക്കേ​ണ്ട കാ​ര്യ​മ​ല്ല. തെ​റ്റു​ക​ൾ മ​ന​സി​ലാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് തി​രു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളാ​ണാ​വ​ശ്യം.

പാ​ളി​ച്ച​ക​ളു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ് തി​രി​ച്ച​റി​ഞ്ഞ​ത് എ​ന്താ​യാ​ലും ന​ല്ല കാ​ര്യ​മാ​ണ്. സ്ഥാ​ന​ച​ല​നം മ​ന​സി​ലാ​ക്കി മു​ൻ ഭ​ര​ണ​സ​മി​തി കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ കാ​ണി​ച്ചെ​ന്ന ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ തി​രി​ച്ച​റി​വ്.

ദ്രു​ത​ക​ർ​മ​സേ​ന​യും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും എ​ത്തി​യി​ല്ലെ​ന്ന​ത് കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റി​വി​ടാ​ൻ നി​യോ​ഗി​ച്ച പോ​ലീ​സു​കാ​രു​ടെ പ​രി​ച​യ​ക്കു​റ​വും തി​ര​ക്കു വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നു പ​റ​യു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ ചെ​ല്ലു​മ്പോ​ഴേ​ക്ക് ദേ​ശീ​യ സേ​ന ബി​ഹാ​ർ ഇ​ല​ക്‌​ഷ​ൻ ഡ്യൂ​ട്ടി​ക്കു പോ​യെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. സേ​ന ഇ​ന്നെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണ​വും ക​ണ്ടു. പ​ഴി​ചാ​ര​ലു​ക​ളും കു​റ്റ​പ്പെ​ടു​ത്ത​ലും നി​ർ​ത്തി സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര സം​വി​ധാ​ന​ങ്ങ​ൾ എ​ണ്ണ​യി​ട്ട യ​ന്ത്രം​പോ​ലെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.

സീ​സ​ൺ തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. തി​ര​ക്ക് ഇ​നി​യും കൂ​ടും. വേ​ണ്ട​തു ചെ​യ്യാ​ൻ ഒ​രു ദു​ര​ന്ത​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല.

Editorial

അ​ഴി​മ​തി​യെ​ന്ന അ​ഴി​യാ​ക്കു​രു​ക്ക്

2021ലെ ​പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി പ​ത്ത് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​യി​രു​ന്നു അ​വ​ത​ര​ണം. ‘അ​ഴി​മ​തി​മു​ക്ത കേ​ര​ളം’ എ​ന്ന​താ​യി​രു​ന്നു അ​തി​ലെ സു​പ്ര​ധാ​ന​മാ​യ പ്ര​ഖ്യാ​പ​നം.

“സ​ർ​ക്കാ​ർ സ​ർ‌​വീ​സി​ലും പൊ​തു​രം​ഗ​ത്തു​മു​ള്ള അ​ഴി​മ​തി സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്താ​ണ്. അ​ഴി​മ​തി ത​ട​യാ​നു​ള്ള വ​ഴി​ക​ൾ പ​ല രീ​തി​യി​ലും പ​ല ഘ​ട്ട​ങ്ങ​ളി​ലും പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​ഴി​മ​തി​യെ​പ്പ​റ്റി കൃ​ത്യ​മാ​യി വി​വ​ര​മു​ള്ള​വ​ർ​ക്ക് ഇ​ത് പ​രാ​തി​പ്പെ​ടു​മ്പോ​ഴു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് സ്വാ​ഭാ​വി​ക​മാ​യും ആ​ശ​ങ്ക​യു​ണ്ട്. ഇ​തി​നു പ​രി​ഹാ​ര​മാ​യി ‘അ​ഴി​മ​തി​മു​ക്ത കേ​ര​ളം’ പ​രി​പാ​ടി ന​ട​പ്പാ​ക്കും.”

ഇ​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി അ​ന്ന് അ​ഴി​മ​തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​ന്‍റെ ര​ത്ന​ച്ചു​രു​ക്കം. അ​തേ വ​ർ​ഷം മേ​യ് 20നാ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ത്.“​അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണു സ​ർ​ക്കാ​രി​ന്. ജ​ന​പ​ക്ഷ​ത്താ​യി​രി​ക്ക​ണം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. അ​ഴി​മ​തി ന​ട​ത്തി ര​ക്ഷ​പ്പെ​ട്ട് എ​ല്ലാ​ക്കാ​ല​വും ന​ട​ക്കാ​നാ​കി​ല്ല.

സം​സ്ഥാ​ന​ത്തെ പൊ​തു​വാ​യ രീ​തി സ്വീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​റ​ണം.” ഈ ​വാ​ക്കു​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടേ​തു​ത​ന്നെ. പാ​ല​ക്കാ​ട് പാ​ല​ക്ക​യ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023 മേ​യ് 25ന് ​അ​ദ്ദേ​ഹം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്.

“സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്തി​ന്? ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ അ​ഴി​മ​തി ഉ​ണ്ടാ​കി​ല്ലെ​ന്ന പൊ​തു​ധാ​ര​ണ​യു​ണ്ട്. ഇ​തി​ല്‍ മാ​റ്റം വ​രു​ന്ന​ത് പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്.” ഇ​താ​ക​ട്ടെ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം, അ​താ​യ​ത് 2025 ന​വം​ബ​ർ 17ന് ​ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​യി​രു​ന്നു ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദീ​ന്‍റെ വി​മ​ര്‍​ശ​നം.

നി​യ​മ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ഴി​മ​തി​ക്കാ​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ എ​ഴു​തേ​ണ്ടി​വ​രു​മെ​ന്നും​കൂ​ടി കോ​ട​തി പ​റ​ഞ്ഞു. മേ​ൽ​പ്പ​റ​ഞ്ഞ മൂ​ന്നു പ്ര​സ്താ​വ​ന​ക​ളും ചേ​ർ​ത്തു​വ​യ്ക്കു​മ്പോ​ൾ കി​ട്ടു​ന്ന​താ​ണ് ന​മ്മു​ടെ സ​ർ​ക്കാ​ർ ത​ല​ത്തി​ലെ അ​ഴി​മ​തി​യു​ടെ നേ​ർ​ചി​ത്രം. ‘അ​ഴി​മ​തി​മു​ക്ത കേ​ര​ളം’ ന​ട​പ്പാ​ക്കും എ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ സ്വ​ര​മു​ണ്ട് എ​ന്ന​ത് സ​ത്യം.

എ​ന്നാ​ൽ, ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള മു​ന്ന​റി​യി​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന അ​ധി​കാ​രി​യു​ടെ ഇ​ട​ർ​ച്ച​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​മാ​ക​ട്ടെ ഈ ​നാ​ട്ടി​ലെ ഏ​തു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും ഉ​ള്ളി​ലു​ള്ള​തും. അ​ഴി​മ​തി​ക്കെ​തി​രേ പ​റ​യാ​ത്ത രാ​ഷ്‌​ട്രീ​യ​ക്കാ​രോ ഭ​ര​ണാ​ധി​കാ​രി​ക​ളോ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളോ കോ​ട​തി​ക​ളോ പ​ണ്ഡി​ത​രോ സാ​മൂ​ഹി​ക​ശാ​സ്ത്ര​ജ്ഞ​രോ ഇ​ല്ല.

അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​ൻ ഇ​വി​ടെ കാ​ക്ക​ത്തൊ​ള്ളാ​യി​രം നി​യ​മ​ങ്ങ​ളു​ണ്ട്. അ​വ ന​ട​പ്പാ​ക്കാ​ൻ നി​ര​വ​ധി നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. വി​ജി​ല​ൻ​സ്, ഓം​ബു​ഡ്സ്മാ​ൻ, ലോ​കാ​യു​ക്ത, ക​മ്മീ​ഷ​നു​ക​ൾ എ​ന്നി​ങ്ങ​നെ. എ​ന്നി​ട്ടും അ​ഴി​മ​തി​ക്കൊ​രു കു​റ​വു​മി​ല്ല. അ​ഴി​മ​തി ആ​ഗോ​ള സം​ഭ​വ​മാ​ണ് എ​ന്നു പ​റ​ഞ്ഞ് കൈ​ക​ഴു​കി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ പോ​ലു​മു​ണ്ടാ​യി​രു​ന്നു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 665 അ​ഴി​മ​തി കേ​സു​ക​ളാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പാ‍​യി​രു​ന്നു മു​മ്പി​ൽ -97. റ​വ​ന്യു വ​കു​പ്പ്-91, സ​ഹ​ക​ര​ണം-57, ധ​ന​കാ​ര്യം-52, ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണം-40, പോ​ലീ​സ്-36, വി​ദ്യാ​ഭ്യാ​സം-31, ആ​രോ​ഗ്യം-26, പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വ​കു​പ്പ്-19 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.

ഇ​തി​ൽ 361 കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്നും 304 എ​ണ്ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ​ത​ന്നെ നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ അ​റി​യി​ച്ച​ത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​ജി​ല​ന്‍​സ് 427 അ​ഴി​മ​തി​ക്കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ഒ​രു ക​ണ​ക്ക്. 95 കേ​സു​ക​ൾ ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പി​ല്‍​ത്ത​ന്നെ.

റ​വ​ന്യു വ​കു​പ്പി​ൽ-76, സ​ഹ​ക​ര​ണ​വ​കു​പ്പി​ൽ-37, പോ​ലീ​സ് വ​കു​പ്പി​ൽ-22, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും ആ​രോ​ഗ്യ വ​കു​പ്പി​ലും-19 വീ​തം എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​ണ​ക്ക്. അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ എ​ത്ര​പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ന്ന​തി​ന് കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടോ എ​ന്ന​റി​യി​ല്ല. ആ​ദ്യ​ത്തെ ചി​ല ബ​ഹ​ള​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സു​ക​ൾ മാ​ഞ്ഞു​പോ​കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്.

അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ തി​രി​കെ എ​ത്താ​റു​ണ്ട്. ഭ​ര​ണ​ത്തി​ലെ സ്വാ​ധീ​ന​മാ​ണ് ഇ​തി​ന​വ​രെ സ​ഹാ​യി​ക്കു​ന്ന​ത്. വി​ജി​ല​ന്‍​സ് പി​ടി​ച്ച കേ​സു​ക​ളേ​ക്കാ​ള്‍ എ​ത്ര​യോ അ​ധി​ക​മാ​ണ് യ​ഥാ​ർ​ഥ അ​ഴി​മ​തി കേ​സു​ക​ളെ​ന്ന​തും എ​ല്ലാ​വ​ർ​ക്കും നി​ത്യ​പ​രി​ച​യ​ത്തി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ അ​ഴി​മ​തി​യേ​ക്കാ​ൾ ഭീ​ക​ര​മാ​ണ് രാ​ഷ്‌​ട്രീ​യ ഭ​ര​ണാ​ധി​കാ​ര ത​ല​ത്തി​ലേ​ത്. മ​ഞ്ഞു​മ​ല​യു​ടെ ചെ​റി​യൊ​രം​ശം മാ​ത്ര​മാ​ണ് വ​ല്ല​പ്പോ​ഴും പു​റ​ത്തു​വ​രു​ന്ന​ത്. അ​തു​ത​ന്നെ പ​ല​ത​രം സ്വാ​ധീ​ന​ങ്ങ​ളാ​ൽ കാ​ല​ക്ര​മേ​ണ അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്യു​ന്നു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ഉ​ന്ന​ത രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളെ അ​ഴി​മ​തി​യു​ടെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ.

അ​തു​ത​ന്നെ അ​വ​ർ പ്ര​തി​പ​ക്ഷ​ത്താ​യി​രി​ക്കു​മ്പോ​ൾ മാ​ത്രം.​ചു​രു​ക്ക​ത്തി​ൽ, ഒ​രു വ​ശ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും പ്ര​വ​ഹി​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത് അ​ഴി​മ​തി​യും നി​ർ​ബാ​ധം ന​ട​ക്കു​ന്നു. സ്വ​ന്ത​ക്കാ​ർ ചെ​യ്യു​ന്ന​തൊ​ന്നും അ​ഴി​മ​തി​യ​ല്ല, എ​തി​രാ​ളി​ക​ൾ ചെ​യ്യു​ന്ന​തു മാ​ത്ര​മാ​ണ് അ​ഴി​മ​തി​യെ​ന്നാ​ണ് പൊ​തു​വേ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലെ മ​നോ​ഭാ​വം.

അ​ത​നു​സ​രി​ച്ചു​ള്ള ന്യാ​യീ​ക​ര​ണ​ങ്ങ​ളും വ്യാ​ഖ്യാ​ന​ങ്ങ​ളും കാ​പ്സൂ​ളു​ക​ളും ഒ​ഴു​കി​ക്കൊ​ണ്ടേ​യി​രി​ക്കും. ഒ​റ്റ​തി​രി​ഞ്ഞ ചി​ല കോ​ട​തി​വി​ധി​ക​ളി​ലും കൂ​ട്ടം​തെ​റ്റി​യ ചി​ല ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ധീ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലും മാ​ത്രം ആ​ശ്വാ​സം കൊ​ള്ളാ​നാ​ണ് സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വി​ധി.

അ​ഞ്ഞൂ​റ് കൊ​ടു​ത്താ​ലും വേ​ണ്ടി​ല്ല, കാ​ര്യം വേ​ഗം ന​ട​ക്ക​ണം എ​ന്ന മ​നോ​ഭാ​വ​മു​ള്ള സ​മൂ​ഹ​ത്തി​ൽ​നി​ന്ന് അ​ഴി​മ​തി പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കാ​നാ​കു​മോ എ​ന്ന ചോ​ദ്യ​വും പ്ര​സ​ക്ത​മാ​ണ്. മ​നോ​ഭാ​വ​ത്തി​ലെ മാ​റ്റ​വും ഇ​ച്ഛാ​ശ​ക്തി​യു​ള്ള ഭ​ര​ണ​കൂ​ട​വും മൂ​ല്യ​ബോ​ധ​മു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും വ​ന്നേ തീ​രൂ. അ​തി​നാ​യി നി​ര​ന്ത​രം ശ​ബ്ദ​മു​യ​ർ​ത്തി പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ന​മ്മു​ടെ ക​ർ​ത്ത​വ്യം. അ​തി​ലേ​ക്കു​ള്ള ഇ​ന്ധ​ന​മാ​ക​ട്ടെ ഇ​ത്ത​രം കോ​ട​തി​പ​രാ​മ​ർ​ശ​ങ്ങ​ൾ.

“കൈ​ക്കൂ​ലി വാ​ങ്ങ​രു​ത്; അ​ത് വി​ജ്ഞ​നെ അ​ന്ധ​നാ​ക്കു​ക​യും നീ​തി​മാ​നെ ക​ള്ളം പ​റ​യാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു” (പു​റ​പ്പാ​ട് 23:8) എ​ന്ന വ​ച​ന​ത്തി​ന് ഒ​രു​കാ​ല​ത്തും പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടു​ന്നി​ല്ല.

Editorial

എ​ന്തി​നാ​ണ് ഇ​ത്ര തി​ടു​ക്കം?

എ​ത്ര ല​ജ്ജാ​ക​ര​മാ​ണി​ത്. പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടു വി​വാ​ദ​ങ്ങ​ളി​ൽ മു​ങ്ങി​യ എ​സ്ഐ​ആ​ർ എ​ന്ന സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ഒ​ടു​വി​ൽ ഒ​രു ജീ​വ​നെ​ടു​ത്തി​രി​ക്കു​ന്നു. അ​മി​ത ജോ​ലി​ഭാ​ര​വും പ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദ​വു​മാ​ണ് ബൂ​ത്ത് ലെ​വ​ൽ ഒാ​ഫീ​സ​റാ​യ അ​നീ​ഷ് ജോ​ർ​ജ് എ​ന്ന നാ​ൽ​പ​ത്ത​ഞ്ചു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ ടാ​ർ​ജ​റ്റ് ന​ൽ​കി മ​നു​ഷ്യ​സാ​ധ്യ​മ​ല്ലാ​ത്ത ജോ​ലി അ​ടി​ച്ചേ​ൽ​പ്പി​ച്ച​താ​ണ് പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം 18-ാം ന​ന്പ​ർ ബൂ​ത്തി​ലെ ബി​എ​ൽ​ഒ​യും കു​ന്ന​രു സ്കൂ​ളി​ലെ ഒാ​ഫീ​സ് അ​സി​സ്റ്റ​ന്‍റു​മാ​യ അ​നീ​ഷ് ജോ​ർ​ജ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ബി​എ​ൽ​ഒ​മാ​രു​ടെ കൂ​ട്ടാ​യ്മ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ക്കൂ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ്. ചോ​ദ്യ​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും ഉ​ത്ത​രം പ​റ​ഞ്ഞാ​ൽ ഉ​ട​യാ​ട ഉ​രി​ഞ്ഞു​പോ​കു​മോ​യെ​ന്നു ഭ​യ​ക്കു​ന്ന ഒ​രു സം​വി​ധാ​ന​ത്തി​നു പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന​തി​നും നാ​ണ​മി​ല്ലാ​താ​യി​രി​ക്കു​ന്നു​വോ? കേ​ര​ള​ത്തി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ടു​ന്പി​രി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ലാ​ണ് സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ​ത്.

ഇ​തു ശ​രി​യാ​യ സ​മ​യ​മ​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ​ത്ത​ന്നെ ന​ട​ത്തി​യേ തീ​രൂ എ​ന്ന പി​ടി​വാ​ശി​യി​ലാ​യി​രു​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​വു​മെ​ല്ലാം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നു ശ​ഠി​ച്ച​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​യ്ക്കു നി​ര​ക്കു​ന്ന​താ​ണോ? ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചു മ​റു​പ​ടി പ​റ​യാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ യോ​ഗ്യ​ത പോ​ലും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ ​ചോ​ദ്യം ഉ​ത്ത​ര​മി​ല്ലാ​തെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ല​യം പ്രാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഇ​ട​യി​ൽ ബി​എ​ൽ​ഒ​മാ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഫോ​മു​ക​ളു​മാ​യി വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​തു​ത​ന്നെ ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു വ​രു​ന്ന​വ​ർ എ​ന്ന ചി​ന്ത​യി​ലാ​ണ് പ​ല​രും ബി​എ​ൽ​ഒ​മാ​രെ വീ​ടു​ക​ളി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല, മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​തെ​ന്നു ബി​എ​ൽ​ഒ​മാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഒ​രു മാ​സ​മാ​ണ് വോ​ട്ട​ർ​പ​ട്ടി​ക ഫോം ​വി​ത​ര​ണം ചെ​യ്യാ​നും തി​രി​കെ വാ​ങ്ങാ​നു​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്.

ഒ​രു വീ​ട്ടി​ൽ​ത്ത​ന്നെ പ​ല ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​ർ. പ​ല വീ​ടു​ക​ളി​ലും ചെ​ല്ലു​ന്പോ​ൾ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ല​വ​ട്ടം പോ​കേ​ണ്ടി വ​രു​ന്നു.2002​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ മി​ക്ക വോ​ട്ട​ർ​മാ​രു​ടെ​യും പ​ക്ക​ൽ ഇ​ല്ല. മാ​ത്ര​മ​ല്ല, ഫോ​റ​ങ്ങ​ൾ ന​ൽ​കു​ന്പോ​ഴും പി​ന്നീ​ടും വോ​ട്ട​ർ​മാ​ർ​ക്ക് നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ. ബി​എ​ൽ​ഒ​മാ​ർ​ക്ക് ഫോ​ൺ താ​ഴെ വ​യ്ക്കാ​ൻ സ​മ​യം കി​ട്ടു​ന്നി​ല്ല... ഇ​ങ്ങ​നെ നീ​ളു​ന്നു ആ​ക്ഷേ​പ​ങ്ങ​ൾ.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണ് സം​ശു​ദ്ധ​മാ​യ വോ​ട്ട​ർ​പ​ട്ടി​ക എ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. അ​ത് യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ പ​രി​ഷ്ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​വു​മാ​ണ്. എ​ന്നാ​ൽ, അ​തു സ​മ​യ​മെ​ടു​ത്തു കൃ​ത്യ​ത​യോ​ടെ​യും വ്യ​ക്ത​ത​യോ​ടെ​യും സു​താ​ര്യ​ത​യോ​ടെ​യും ചെ​യ്യു​മ്പോ​ഴാ​ണ് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നു ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാ​നാ​കു​ന്ന​ത്.

വ​ലി​ച്ചു​വാ​രി​യും തി​ര​ക്കി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രെ ഞെ​ക്കി​പ്പി​ഴി​ഞ്ഞും ഇ​ത്ര പ​ര​വേ​ശ​ത്തി​ൽ പ​രു​വ​പ്പെ​ടു​ത്തേ​ണ്ട​ത​ല്ല വോ​ട്ട​ർ​പ​ട്ടി​ക. അ​ർ​ഹ​രാ​യ​വ​ർ എ​ല്ലാ​വ​രും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ന​ർ​ഹ​ർ നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​ത​യോ​ടെ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തു സു​താ​ര്യ​മാ​യി ചെ​യ്യാ​നാ​വ​ശ്യ​മാ​യ സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​തു പ​രി​ശോ​ധി​ക്കാ​നും ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള അ​വ​സ​രം ജ​ന​ങ്ങ​ൾ​ക്കും അ​നു​വ​ദി​ക്കാ​നു​ള്ള ബാ​ധ്യ​ത തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​ണ്ട്.

ജോ​ലി​ഭാ​ര​ത്തെ​ക്കു​റി​ച്ചു പ​രാ​തി പ​റ​യു​ന്പോ​ൾ ദൗ​ത്യ​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ബി​എ​ൽ​ഒ​മാ​ർ ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ജോ​ലി​യു​ടെ ഗൗ​ര​വം തി​രി​ച്ച​റി​ഞ്ഞ് മ​ന​പ്പൂ​ർ​വം വീ​ഴ്ച വ​രു​ത്താ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് ക്ലാ​സ് ഒ​ന്ന്, ക്ലാ​സ് ര​ണ്ട് ജോ​ലി​ക്കാ​രെ നി​യ​മി​ച്ചി​രി​ക്കു​ന്പോ​ൾ ക്ലാ​സ് മൂ​ന്ന്, ക്ലാ​സ് നാ​ല് ജീ​വ​ന​ക്കാ​രാ​ണ് എ​സ്ഐ​ആ​റി​നു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ മ​റ്റെ​ല്ലാ ജോ​ലി​ക​ളി​ലും നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ർ കൂ​ട്ടാ​യാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും ആ​ർ​ക്കും സ​മ്മ​ർ​ദ​മു​ള്ള​താ​യി ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ര​ത്ത​ൻ യു. ​കേ​ൽ​ക്ക​റു​ടെ നി​ല​പാ​ട്. ക​ണ്ണൂ​രി​ൽ ഒ​രു ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്താ​യാ​ലും തി​ര​ക്കി​ട്ടും സ​മ്മ​ർ​ദം ചെ​ലു​ത്തി​യും ത​ട്ടി​ക്കൂ​ട്ടി​യെ​ടു​ക്കു​ന്ന ഒ​രു വോ​ട്ട​ർ​പ​ട്ടി​ക​യ​ല്ല ന​മു​ക്ക് ആ​വ​ശ്യം. സു​താ​ര്യ​മാ​യും സു​ഗ​മ​മാ​യും കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ സ​മ​യം നീ​ട്ടി​ന​ൽ​ക​ണ​മെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​തി​നു ത​യാ​റാ​ക​ണം. ചി​ല പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ തി​ര​ക്കി​ട്ടു​ള്ള വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കോ​ട​തി തീ​രു​മാ​നം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. എ​ന്താ​യാ​ലും ശു​ദ്ധ​മാ​ക്കാ​നെ​ന്ന പേ​രി​ൽ അ​വി​ശു​ദ്ധ കാ​ര്യ​ങ്ങ​ൾ ന​ട​ന്നാ​ൽ അ​തു ജ​നാ​ധി​പ​ത്യ​ത്തെ ഊ​ന്നു​വ​ടി​യി​ലാ​ക്കു​ന്ന​തി​നു തു​ല്യ​മാ​യി​രി​ക്കും.

Editorial

ച​രി​ത്ര​പ​ര​മാ​ണ്; അ​ഭി​മാ​ന​ക​ര​മ​ല്ല

പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​ർ​ക്കു ജീ​വ​പ​ര്യ​ന്ത​വും ഓ​രോ​രു​ത്ത​ർ​ക്കും 6.08 ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചി​രി​ക്കു​ന്നു. ഗു​ജ​റാ​ത്തി​ലാ​ണ് പ​ശു​വി​നെ കൊ​ന്ന​തി​ന് ഇ​ത്ര ക​ഠി​ന​മാ​യ ശി​ക്ഷ. നൂ​റു​ക​ണ​ക്കി​നു മ​നു​ഷ്യ​രെ വ​ന്യ​ജീ​വി​ക​ളും തെ​രു​വു​നാ​യ​ക​ളും കൊ​ല്ലു​ന്ന​തു ത​ട​യാ​ത്ത പ്രാ​കൃ​ത​നി​യ​മം തി​രു​ത്താ​ത്ത​വ​രാ​ണ്, മൃ​ഗ​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​രെ ആ​ജീ​വ​നാ​ന്തം കൂ​ട്ടി​ലി​ടാ​ൻ ഗോ​ഹ​ത്യാ നി​യ​മ​ങ്ങ​ളെ രാ​കി​മി​നു​ക്കി വേ​ട്ട​യ്ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലെ​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​യു​മൊ​ക്കെ ദൈ​വ​ദൂ​ഷ​ണ-​മ​ത-​മ​ത​നി​ന്ദാ നി​യ​മ​ങ്ങ​ൾ ആ​ധു​നി​ക​ലോ​ക​ത്തി​നു ചേ​ർ​ന്ന​ത​ല്ലെ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​ർ സ​മ്മ​തി​ക്കു​മോ? ഇ​ല്ല. ആ ​മ​നോ​നി​ല​യി​ലേ​ക്കാ​ണ് ചി​ല​ർ ഈ ​മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ​യും കെ​ട്ടി​വ​ലി​ക്കു​ന്ന​ത്. അ​വ​ർ​ക്ക​ത് അ​പ​മാ​ന​ക​ര​മാ​യി തോ​ന്നി​ല്ല. പ​ക്ഷേ, ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ മൂ​ർ​ച്ച കൂ​ട്ടി​യ ഗോ​ഹ​ത്യ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തോ​ട​ല്ല, മ​താ​ധി​പ​ത്യ​ത്തോ​ടാ​ണു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​തെ​ന്നു തി​രി​ച്ച​റി​യ​ണം.

ഗോ​ഹ​ത്യ കേ​സി​ൽ കാ​സിം ഹാ​ജി സോ​ള​ങ്കി, സ​ത്താ​ർ ഇ​സ്മ​യി​ൽ സോ​ള​ങ്കി, അ​ക്രം ഹാ​ജി സോ​ള​ങ്കി എ​ന്നി​വ​രെ​യാ​ണ് ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2023 ന​വം​ബ​ർ ആ​റി​ന് അ​മ്രേ​ലി ജി​ല്ല​യി​ലെ ഖ​ട്ട്കി​വാ​ഡ​യി​ലു​ള്ള മു​ഖ്യ​പ്ര​തി അ​ക്രം സോ​ള​ങ്കി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി 40 കി​ലോ ബീ​ഫ് പി​ടി​കൂ​ടി. ഖാ​സിം സോ​ള​ങ്കി​യെ സം​ഭ​വ​സ്ഥ​ല​ത്തും മ​റ്റു​ള്ള​വ​രെ പി​ന്നീ​ടും അ​റ​സ്റ്റ് ചെ​യ്തു.

2011ൽ ​ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ​യാ​ണ് ഗു​ജ​റാ​ത്തി​ൽ ഗോ​ഹ​ത്യ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മം പാ​സാ​ക്കി​യ​ത്. 2017ൽ ​ഭേ​ദ​ഗ​തി വ​രു​ത്തി ജീ​വ​പ​ര്യ​ന്തം ത​ട​വു​കൂ​ടി ചേ​ർ​ത്തു. കോ​ട​തി​വി​ധി​യെ ‘ച​രി​ത്ര​പ​രം’ എ​ന്നാ​ണ് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ വ​ക്താ​വ് ജി​ത്തു വ​ഘാ​നി വി​ശേ​ഷി​പ്പി​ച്ച​ത്. “ഗോ​മാ​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന ഒ​രാ​ളെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണി​ത്,’’ എ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഹ​ർ​ഷ് സം​ഘ്‌​വി​യും പ്ര​തി​ക​രി​ച്ചു.

ബി​ജെ​പി ഭ​ര​ണ​വും അ​വ​ർ പു​തു​ക്കി​യ ഗോ​ഹ​ത്യാ നി​യ​മ​വും പോ​ലീ​സും മ​റ്റു സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം ച​രി​ത്ര​പ​ര​മാ​യ വി​ധി​ക​ൾ അ​നാ​യാ​സ​മാ​ണ്. പ​ക്ഷേ, ഇ​വ​രൊ​ന്നും വി​ചാ​രി​ച്ചാ​ൽ മ​നു​ഷ്യ​രെ നി​ർ​ബാ​ധം കൊ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളെ​യും തെ​രു​വു​നാ​യ​ക​ളെ​യു​മൊ​ന്നും തൊ​ടാ​നാ​കി​ല്ല. മ​നു​ഷ്യ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന ഒ​രു മൃ​ഗ​ത്തെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നു പ​റ​യാ​ൻ ഒ​ര​ധി​കാ​രി​യു​മി​ല്ല.

അ​തി​നൊ​ന്നും സ​മ​യ​മി​ല്ലാ​ത്ത​വ​ർ, ഗോ​ഹ​ത്യ-​മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളി​ലൂ​ടെ, സ​ർ​വ​മ​താ​ശ്ലേ​ഷി​യാ​യ രാ​ജ്യ​ത്തെ ത​ങ്ങ​ളു​ടെ ഇ​ടു​ങ്ങി​യ തൊ​ഴു​ത്തു​ക​ളി​ൽ കെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഗോ​ഹ​ത്യ​ക്ക് ഇ​ത്ര ക​ഠി​ന​ശി​ക്ഷ രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ക്ഷേ, മൃ​ഗ​ത്തെ കൊ​ന്ന​തി​നു ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും ആ​രെ​യും ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച​താ​യി കാ​ണു​ന്നി​ല്ല.

അ​തു​കൊ​ണ്ട് ച​രി​ത്ര​പ​ര​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ വി​ശേ​ഷി​പ്പി​ച്ച ഈ ​വി​ധി​യി​ലൂ​ടെ പ്ര​സി​ദ്ധി​യാ​ണോ കു​പ്ര​സി​ദ്ധി​യാ​ണോ ഇ​ന്ത്യ​ക്കു ജ​നാ​ധി​പ​ത്യ​ലോ​കം ക​ൽ​പ്പി​ക്കു​ക​യെ​ന്നു ചി​ന്തി​ക്കു​ന്ന​തു ന​ല്ല​താ​ണ്. സം​സ്കാ​രം എ​ന്ന​ത് മ​ന​സി​ന്‍റെ​യും ആ​ത്മാ​വി​ന്‍റെ​യും വി​ശാ​ല​ത​യാ​ണെ​ന്നു പ​റ​ഞ്ഞ​ത്, ഈ ​രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മു​ക്ത​വും ജ​നാ​ധി​പ​ത്യ​പ​ര​വും സാ​ന്പ​ത്തി​ക​വു​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വാ​ണ്.

പ​രി​ഷ്കൃ​ത​ലോ​ക​ത്തി​നു മു​ന്നി​ൽ ന​മ്മു​ടെ നാ​ടി​നെ ശി​ര​സു​യ​ർ​ത്തി നി​ർ​ത്തി​യ ആ ​ഭ​ര​ണാ​ധി​കാ​രി​യു​ടെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന് ഈ ​രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ കെ​ടു​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കാ​ണേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്. യു​ക്തി​ബോ​ധ​വും പ​രി​ഷ്കൃ​ത​ചി​ന്ത​യും അ​നു​വ​ദി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും, ഇ​ത​ര മ​ത​സ്ഥ​രു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കു​ന്ന​ത് പ​ര​സ്പ​ര ബ​ഹു​മാ​ന​മാ​ണ്. ഗോ​ഹ​ത്യ നി​രോ​ധി​ച്ചി​രി​ക്കു​ന്നി​ട​ത്ത് നാം ​നി​യ​മം മാ​നി​ക്ക​ണം. പ​ക്ഷേ, അ​തു മാ​നി​ക്കാ​ത്ത​വ​ർ​ക്കു​ള്ള ശി​ക്ഷാ​രീ​തി​ക​ൾ ആ​ധു​നി​ക​ലോ​ക​ത്തെ അ​പ​ഹ​സി​ക്കു​ന്ന​താ​ക​രു​ത്.

മോ​ഷ്ടി​ക്കു​ന്ന​വ​രു​ടെ കൈ ​വെ​ട്ടു​ക​യും, നോ​ട്ടം​കൊ​ണ്ടു സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചാ​ൽ ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും, വ്യ​ഭി​ചാ​ര​ത്തി​നു ക​ല്ലെ​റി​ഞ്ഞു കൊ​ല്ലു​ക​യും, മ​ത​നി​ന്ദ​യ്ക്കു ത​ല​യ​റ​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന ശി​ക്ഷാ​വി​ധി​ക​ൾ ഹ​മ്മു​റാ​ബി​യു​ടെ കാ​ല​ത്തു മാ​ത്ര​മ​ല്ല, ഇ​പ്പോ​ഴു​മു​ണ്ട്. പ​ക്ഷേ, അ​ത്ത​രം നി​യ​മ​ങ്ങ​ൾ എ​വി​ടെ​യൊ​ക്കെ​യാ​ണ് സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നു നാം ​മ​റ​ക്ക​രു​ത്. അ​വ​രോ​ടു താ​ദാ​ത്മ്യ​പ്പെ​ടു​ക​യു​മ​രു​ത്.

Editorial

ഇ​ന്ത്യ​യെ​ന്ന പു​ക​പ്പു​ര

ഇ​ന്ത്യ​ക്കാ​രെ ഇ​ഞ്ചി​ഞ്ചാ​യി കൊ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റൊ​രു ‘ഭീ​ക​രാ​ക്ര​മ​ണ’​ത്തി​നെ​തി​രേ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രു ഓ​പ്പ​റേ​ഷ​നും ഈ ​നി​മി​ഷം​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വ​ർ​ഷം​തോ​റും 17 ല​ക്ഷം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ന്ന വാ​യു​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​മി​ത മ​ദ്യ​പാ​നം​കൊ​ണ്ടു മ​രി​ക്കു​ന്ന​വ​രേ​ക്കാ​ൾ ഏ​ക​ദേ​ശം ആ​റി​ര​ട്ടി​യാ​ണ് വാ​യു​മ​ലി​നീ​ക​ര​ണം​കൊ​ണ്ടു മ​രി​ക്കു​ന്ന​വ​ർ.

മെ​ച്ച​പ്പെ​ട്ട വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക പൂ​ജ്യ​ത്തി​നും അ​ന്പ​തി​നും മ​ധ്യേ ആ​ണെ​ന്നി​രി​ക്കേ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ൽ ഇ​ത് ഗു​രു​ത​ര​മാ​യ 421ൽ ​എ​ത്തി. ലോ​ക​ത്തെ ഏ​റ്റ​വും മ​ലി​ന​മാ​യ 20 ന​ഗ​ര​ങ്ങ​ളി​ൽ 13 എ​ണ്ണം ഇ​ന്ത്യ​യി​ലാ​ണെ​ന്നാ​ണ് ആ​ഗോ​ള റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​രു​ക​ൾ നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ന്ന​ത്? എ​ന്തു​കൊ​ണ്ടാ​ണ് മ​ര​ണ​വ​ക്‌​ത്ര​ത്തി​ലു​ള്ള ജ​ന​ങ്ങ​ളും അ​തി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത​ത്? 17 മു​ത​ൽ 20 ല​ക്ഷം മ​നു​ഷ്യ​രെ ക​രി​ന്പു​ക കൊ​ല്ലു​ന്ന​ത് ഒ​രൊ​റ്റ സ്ഫോ​ട​നം​കൊ​ണ്ട​ല്ല, ഇ​ന്ത്യ​യെ​ന്ന തു​റ​ന്ന പു​ക​പ്പു​ര​യി​ലെ മ​ര​ണ​വാ​സ​ത്തി​ലൂ​ടെ​യാ​ണ​ത്.

ആ​ർ​ക്കും നേ​രേ വി​ര​ൽ ചൂ​ണ്ട​രു​ത്. ച​പ്പും ച​വ​റും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന ന​മ്മു​ടെ വീ​ട്ടു​പ​രി​സ​രം മു​ത​ൽ വ​ൻ വ്യ​വ​സാ​യ​ശാ​ല​ക​ൾ വ​രെ ഈ ​വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​ങ്കോ​ട്ട​യ്ക്ക​ടു​ത്ത് ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​തി​നു ത​ലേ​ന്ന് ശു​ദ്ധ​വാ​യു അ​വ​കാ​ശ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യാ ഗേ​റ്റി​ന​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​വ​രെ പോ​ലീ​സ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ക്ഷേ, ക​രി​യി​ല കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​വ​രോ​ടും കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ത്ത് ക​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​വ​രോ​ടും നാം ​അ​രു​തെ​ന്നു പ​റ​യാ​റി​ല്ല. അ​ങ്ങ​നെ അ​തീ​വ ഗു​രു​ത​ര​മാ​യ കാ​ർ​ബ​ൺ പു​റം​ത​ള്ള​ലി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​യ ഒ​രു ന​ട​പ​ടി​യു​മെ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ ഒ​ന്നാം പ്ര​തി​യും ന​മ്മ​ളൊ​ക്കെ കൂ​ട്ടു​പ്ര​തി​ക​ളു​മാ​യൊ​രു കു​റ്റ​പ​ത്ര​മാ​ണ് വാ​യു​മ​ലി​നീ​ക​ര​ണ​ക്കേ​സി​ൽ ത​യാ​റാ​ക്ക​പ്പെ​ടു​ന്ന​ത്.

ഏ​താ​നും ദി​വ​സം മു​ന്പാ​ണ്, ആ​ഗോ​ള ത​ല​ത്തി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളി​ല്‍ 70 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണെ​ന്ന ലാ​ന്‍​സെ​റ്റ് കൗ​ണ്ട് ഡൗ​ണ്‍ ഓ​ണ്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് ക്ലൈ​മ​റ്റ് ചെ​യ്ഞ്ചി​ന്‍റെ 2025ലെ ​ഗ്ലോ​ബ​ല്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് ല​ണ്ട​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ആ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച്, ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​തി​വ​ര്‍​ഷം 25 ല​ക്ഷം പേ​ർ മ​രി​ക്കു​ന്നു. ഇ​തി​ൽ 17.2 ല​ക്ഷ​വും ഇ​ന്ത്യ​യി​ൽ! വാ​യു​മ​ലി​നീ​ക​ര​ണ മ​ര​ണ​ങ്ങ​ളി​ൽ 44 ശ​ത​മാ​ന​വും ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മൂ​ല​മാ​ണ്. ക​ൽ​ക്ക​രി​യാ​ണ് മു​ന്നി​ൽ. പ​വ​ര്‍ പ്ലാ​ന്‍റു​ക​ളി​ലെ ക​ല്‍​ക്ക​രി 2,98,000 മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു മൂ​ലം ഉ​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം 2,69,000 മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.

2020നും 2024​നും മ​ധ്യേ കാ​ട്ടു​തീ ഉ​ണ്ടാ​ക്കി​യ മ​ലി​നീ​ക​ര​ണം പ്ര​തി​വ​ര്‍​ഷം ശ​രാ​ശ​രി 10,200 മ​ര​ണ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യി. വീ​ടു​ക​ളി​ല്‍ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​ന​ങ്ങ​ളു​ടെ മ​ലി​നീ​ക​ര​ണം മൂ​ലം ല​ക്ഷം പേ​രി​ൽ ശ​രാ​ശ​രി 113 മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. 2022ലെ ​ക​ണ​ക്കു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം മ​ര​ണ​നി​ര​ക്ക് കൂ​ടു​ത​ല്‍. 2022ല്‍ ​ഇ​ന്ത്യ​യി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള അ​കാ​ല മ​ര​ണ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​ന​ഷ്‌​ടം ജി​ഡി​പി​യു​ടെ 9.5 ശ​ത​മാ​ന​ത്തി​നു തു​ല്യ​മാ​ണ്; 30 ല​ക്ഷം കോ​ടി!

വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ൽ 2023ൽ 20 ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ മ​രി​ച്ചെ​ന്ന് വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വി​ശ​ക​ല​നം ന​ട​ത്തു​ന്ന ‘സ്റ്റേ​റ്റ് ഓ​ഫ് ഗ്ലോ​ബ​ൽ എ​യ​ർ 2025’ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​വി​ടെ നാം ​ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, പു​ക ശ്വ​സി​ച്ച് ഉ​ട​നെ കു​ഴ​ഞ്ഞു​വീ​ണ് ആ​ളു​ക​ൾ മ​രി​ക്കു​ക​യ​ല്ല. മ​ലി​ന​വാ​യു രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ക​യോ രോ​ഗ​ങ്ങ​ളു​ള്ള​വ​രെ അ​തി​വേ​ഗം മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യോ ആ​ണ്. ഇ​ന്ത്യ​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ 89 ശ​ത​മാ​ന​വും ഹൃ​ദ​യ​സ്തം​ഭ​നം, ശ്വാ​സ​കോ​ശാ​ർ​ബു​ദം, സി​ഒ​പി​ഡി (ശ്വാ​സ​കോ​ശ​സം​ബ​ന്ധ അ​സു​ഖം), പ്ര​മേ​ഹം തു​ട​ങ്ങി​യ​വ മൂ​ല​മാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

‘ഇ​ന്ത്യ​ൻ പു​ക​പ്പു​ര’​യി​ലെ ഈ ​അ​കാ​ല മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ‍ഇ​ട​പെ​ടു​ക​യും ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും വേ​ണം. മേ​ഘാ​ല​യ​യി​ലെ ബ​ർ​നി​ഹാ​ട്ട് പ​ട്ട​ണ​ത്തി​ലാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും മോ​ശ​മാ​യ വാ​യു​നി​ല​വാ​രം. മ​ലി​ന​മാ​യ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി ഒ​ന്നാ​മ​താ​ണ്. ഫാ​ക്ട​റി​ക​ളും വ്യ​വ​സാ​യ​ശാ​ല​ക​ളു​മാ​ണ് പ്ര​ധാ​ന കാ​ര​ണം. സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​തെ അ​തി​നു പ​രി​ഹാ​ര​മി​ല്ല. അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ൺ​മു​ന്നി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തു​ന്ന​ത്.

ജ​ന​ങ്ങ​ൾ ക​ഴി​വ​തും പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​പ്പോ​ൾ ട്രാ​ഫി​ക് ബ്ലോ​ക്കി​ലും സി​ഗ്ന​ലു​ക​ളി​ലും നി​ർ​ത്തി​യി​ടു​ക, വി​റ​കു​പ​യോ​ഗി​ച്ചു​ള്ള പാ​ച​കം ഒ​ഴി​വാ​ക്കു​ക​യോ പു​ക​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യു​ക, മാ​ലി​ന്യ​ങ്ങ​ളോ പ്ലാ​സ്റ്റി​ക്കോ ക​രി​യി​ല പോ​ലു​മോ ക​ത്തി​ക്കാ​തി​രി​ക്കു​ക, കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക, സം​സ്ക​ര​ണ-​ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ വ​സ്തു​ക്ക​ൾ പു​ന​രു​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യും നി​ർ​ബ​ന്ധി​ത​മാ​യും ന​ട​പ്പാ​ക്കേ​ണ്ട​താ​ണ്.

അ​കാ​ല​മ​ര​ണ​ത്തി​ന് ഇ​നി ചു​ണ്ടി​ലൊ​രു ബീ​ഡി​യോ സി​ഗ​ര​റ്റോ വേ​ണ​മെ​ന്നി​ല്ല; ശ്വാ​സ​മെ​ടു​ക്കു​ക​യേ വേ​ണ്ടൂ.

Editorial

ചാ​ന്ദ്നി ചൗ​ക്കി​ലെ ചു​വ​രെ​ഴു​ത്തു​ക​ൾ

ഒ​രു ഡ​സ​നോ​ളം നി​ര​പ​രാ​ധി​ക​ളെ കൊ​ന്ന് ഭീ​ക​ര​ർ ഒ​രി​ക്ക​ൽ​കൂ​ടി അ​വ​രു​ടെ മ​നു​ഷ്യ​വി​രു​ദ്ധ​ത "ഭ​ക്തി​പൂ​ർ​വം' നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. എ​ത്ര വി​ദ്യാ​ഭ്യാ​സം നേ​ടി​യാ​ലും ത​ക​ർ​ക്കാ​നാ​കാ​ത്ത​ത്ര മ​ത​ഭ്രാ​ന്ത് പ്രാ​ഥ​മി​ക മ​ത​വി​ദ്യാ​ഭ്യാ​സ​ങ്ങ​ളി​ലൂ​ടെ കൈ​വ​രി​ച്ചി​ട്ടു​ള്ള​വ​രാ​ണ് ഡ​ൽ​ഹി​യി​ൽ പൊ​ട്ടി​ത്തെ​റി​ച്ച തീ​വ്ര​വാ​ദി ഡോ​ക്ട​റും സ​ഹാ​യി​ക​ളാ​യ ഡോ​ക്ട​ർ​മാ​രു​മൊ​ക്കെ.

ഒ​രി​ട​ത്ത് അ​വ​രു​ടെ പേ​ര് ജ​യ്ഷെ മു​ഹ​മ്മ​ദ്, മ​റ്റൊ​രി​ട​ത്ത​വ​ർ ഹ​മാ​സ്, ഹി​സ്ബു​ള്ള, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, ബോ​ക്കോ ഹ​റാം, ഫു​ലാ​നി, റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ്... എ​ല്ലാം ഇ​ത​ര മ​ത​സ്ഥ​രെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡി​ന്‍റെ വം​ശ​വെ​റി ശാ​ഖ​ക​ൾ മാ​ത്രം. ഡ​ൽ​ഹി ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​വും തി​രി​ച്ച​ടി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വി​ട്ടു​കൊ​ടു​ക്കാം.

ഈ ​രാ​ജ്യ​ത്തി​ന് അ​തി​നു​ള്ള ശേ​ഷി​യു​ണ്ട്. പ​ക്ഷേ, നാം ​ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്, ഡ​ൽ​ഹി​യി​ലും ക​ത്തി​യ ആ​ഗോ​ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ നാ​ന്പു​ക​ളെ കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തി​ൽ ന​മു​ക്കു പ​ങ്കു​ണ്ടോ എ​ന്നാ​ണ്. ഏ​തെ​ങ്കി​ലും വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കു​ന്നു​ണ്ടോ എ​ന്ന​ല്ല, എ​ല്ലാ വ​ർ​ഗീ​യ​ത​യെ​യും ‍എ​തി​ർ​ക്കു​ന്നോ എ​ന്ന​താ​ണ് ചോ​ദ്യം.

മ​ത​മൗ​ലി​ക​വാ​ദി​ക​ൾ ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ആ​സ്ഥാ​ന ബു​ദ്ധി​ജീ​വി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​ര​വേ​ഷം കെ​ട്ടി​ച്ച തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ഈ ​പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​രു​ടെ​യൊ​ക്കെ സ്വീ​ക​ര​ണ​മു​റി​യി​ലാ​ണ് ഇ​രി​ക്കു​ന്ന​തെ​ന്നു നോ​ക്കൂ. ച​രി​ത്രം തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ങ്ങ​ളെ മാ​ത്ര​മ​ല്ല, അ​വി​ശു​ദ്ധ സ​ഖ്യ​ങ്ങ​ളെ​യും കു​റി​ച്ചു​വ​യ്ക്കും.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.52നു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​ൻ വേ​രു​ക​ളു​ള്ള ജെ​യ്ഷെ മു​ഹ​മ്മ​ദാ​ണെ​ന്നാ​ണു സൂ​ച​ന​ക​ൾ. സ്ഫോ​ട​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ൻ​പാ​ണ് ജ​മ്മു കാ​ഷ്മീ​ർ, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​ന്ന് ഡോ​ക്ട​ർ​മാ​ര​ട​ക്കം തീ​വ്ര​വാ​ദി​ക​ളെ​ന്നു ക​രു​തു​ന്ന എ​ട്ട് പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.

360 ഗ്രാം ​ആ​ർ​ഡി​എ​ക്സ് ഉ​ൾ​പ്പെ​ടെ 2900 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. "ചു​വ​രു​ക​ളു​ടെ ന​ഗ​ര'​മെ​ന്നാ​ണ് ചാ​ന്ദ്നി ചൗ​ക്ക് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​തി​നും ചെ​ങ്കോ​ട്ട​യ്ക്കു​മി​ട​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ നാം ​വാ​യി​ച്ചേ തീ​രൂ.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 22ന് ​പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ത്ര​യെ​ത്ര ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഈ ​രാ​ജ്യം ക​ണ്ടു, പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ത്ര നി​ര​പ​രാ​ധി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്, ഭീ​ക​ര​വി​രു​ദ്ധ​ത​യ്ക്കു​വേ​ണ്ടി നാ​മെ​ത്ര പ​ണം ചെ​ല​വ​ഴി​ച്ചു? ഇ​നി​യെ​ന്ത് എ​ന്ന ചോ​ദ്യ​മു​ണ്ട്. ഭീ​ക​ര​രു​ടെ ഇ​ര​യാ​യ മ​ലാ​ല യൂ​സ​ഫ് സാ​യ് ഒ​രു പ​രി​ഹാ​രം പ​റ​ഞ്ഞി​ട്ടു​ണ്ട്: “തീ​വ്ര​വാ​ദി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​നാ​കും.

പ​ക്ഷേ, തീ​വ്ര​വാ​ദ​ത്തെ വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടേ കൊ​ല്ലാ​നാ​കൂ.” തീ​വ്ര​വാ​ദി​ക​ളോ​ടു ചോ​ദി​ക്കൂ, നി​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം എ​വി​ടെ​യാ​യി​രു​ന്നെ​ന്ന്. അ​ത​വി​ടെ നി​ൽ​ക്ക​ട്ടെ; ന​മ്മു​ടെ സ്കൂ​ളു​ക​ളി​ലെ മ​ത​മൗ​ലി​ക​വാ​ദ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ​പ്പോ​ലും ചെ​റു​ക്കാ​ൻ കോ​ട​തി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സാ​ധി​ക്കു​മാ​യി​രു​ന്നോ? ഓ​രോ സ​ന്ദ​ർ​ഭ​ത്തി​ലും മ​ത​മൗ​ലി​ക​വാ​ദി​ക​ൾ എ​ത്ര അ​നാ​യാ​സ​മാ​യാ​ണ് മ​തേ​ത​ര നേ​താ​ക്ക​ളെ വ​ക്താ​ക്ക​ളാ​യി ഇ​റ​ക്കു​ന്ന​തെ​ന്ന് അ​ടു​ത്ത​യി​ടെ​യും കേ​ര​ളം ക​ണ്ടു.

മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ വ​ള​രേ​ണ്ട​ത് മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ചെ​ല​വി​ലാ​ണെ​ന്ന് തീ​വ്ര​വാ​ദി​ക​ൾ​ക്ക​റി​യാം.രാ​ഷ്‌​ട്രീ​യം തീ​വ്ര​വാ​ദ​വു​മാ​യി ര​ഹ​സ്യ​ത്തി​ൽ ചെ​യ്യു​ന്ന​ത് എ​ന്താ​ണ്? സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തും ഇ​വി​ടെ വ​ർ​ഗീ​യ​ത​യും മ​ത​മൗ​ലി​ക​വാ​ദ​വു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, വി​ഭ​ജ​നാ​ന​ന്ത​രം ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​യി പാ​ക്കി​സ്ഥാ​ൻ രൂ​പ​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് അ​വി​ടേ​ക്കു കു​ടി​യേ​റി​യ തീ​വ്ര​വാ​ദം ഭീ​ക​രാ​കാ​രം പൂ​ണ്ട​ത്.

അ​വി​ട​ത്തെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളും സൈ​ന്യ​വു​മൊ​ക്കെ തീ​വ്ര​വാ​ദ​ത്തെ വ​ള​ർ​ത്തി. അ​താ​യ​ത്, രാ​ഷ്‌​ട്രീ​യ-​ഭ​ര​ണ​കൂ​ട പി​ന്തു​ണ​യി​ല്ലാ​തെ മ​ത​മൗ​ലി​ക​വാ​ദ​ത്തി​നു ഭീ​ക​ര​ദം​ഷ്‌​ട്ര​ക​ൾ പു​റ​ത്തെ​ടു​ക്കാ​നാ​കി​ല്ല. മ​ലാ​ല പ​റ​ഞ്ഞ​ത് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ, തീ​വ്ര​വാ​ദി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ അ​തി​ർ​ത്തി ക​ട​ന്നും ന​മു​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷേ, തീ​വ്ര​വാ​ദ​മെ​ന്ന ആ​ശ​യ​ത്തെ ചെ​റു​ക്കാ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ലും ന​മു​ക്കാ​കു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യേ അ​തു സാ​ധി​ക്കൂ. ആ ​മ​തേ​ത​ര വി​ദ്യാ​ഭ്യാ​സ​ത്തെ പി​ന്നി​ൽ​നി​ന്നു കു​ത്തു​ന്ന​ത് ഇ​വി​ട​ത്തെ മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ക​പ​ട പ​തി​പ്പു​ക​ളാ​ണ്. അ​വ​രാ​ണ് സ്കൂ​ളു​ക​ളി​ലേ​ക്കു മ​ത​മെ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ അ​ക​ന്പ​ടി​ക്കാ​ർ. അ​മി​ത​മാ​യ മ​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു പ​ക​രം പൊ​തു വി​ദ്യാ​ഭ്യാ​സ​മാ​ണ് ഈ ​മ​തേ​ത​ര രാ​ജ്യ​ത്തു വേ​ണ്ട​തെ​ന്നു പ​റ​ഞ്ഞാ​ൽ, പ​റ​യു​ന്ന​വ​ർ ഇ​സ്‌​ലാ​മോ​ഫോ​ബി​യ പ​ര​ത്തു​ന്ന​വ​രാ​കും.

മ​തോ​ന്മാ​ദ​ങ്ങ​ളു​മാ​യു​ള്ള ര​ഹ​സ്യ​വേ​ഴ്ച​ക​ൾ സം​സ്കാ​രി​ക​നാ​യ​ക​രെ എ​ന്ന​പോ​ലെ രാ​ഷ്‌​ട്രീ​യ​ക്കാ​രെ​യും സ​ത്യ​സ​ന്ധ​ത​യി​ല്ലാ​ത്ത​വ​രാ​ക്കി. തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ സ​ൽ​മാ​ൻ റു​ഷ്ദി, മ​ലാ​ല യൂ​സ​ഫ് സാ​യ്, ത​സ്‌​ലി​മ ന​സ്റി​ൻ, അ​യാ​ൻ ഫി​ർ​സി അ​ലി തു​ട​ങ്ങി​യ​വ​രെ​യൊ​ക്കെ വി​യോ​ജി​പ്പു​ക​ളു​ടെ പേ​രി​ൽ കൊ​ല്ല​ണ​മെ​ന്നു പ​റ​യു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണോ നി​ങ്ങ​ളെ​ന്ന്, മ​ത​വി​ശ്വാ​സി​ക​ളോ​ട​ല്ല, ഐ​ക്യ​ദാ​ർ​ഢ്യ​ങ്ങ​ളെ വോ​ട്ടു​പാ​ധി​ക​ളാ​ക്കി​യ ന​മ്മു​ടെ മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടു ചോ​ദി​ച്ചു​നോ​ക്കൂ.

ര​ഹ​സ്യ​മാ​യി​ട്ട​ല്ല, പൊ​തു​വേ​ദി​യി​ൽ പ​ര​സ്യ​മാ​യി ചോ​ദി​ക്ക​ണം. അ​പ്പോ​ൾ വ്യാ​പി​ക്കു​ന്ന നി​ശ​ബ്ദ​ത​യു​ടെ അ​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​മി​ല്ലാ​ത്ത ശ​ബ്ദ​കോ​ലാ​ഹ​ല​ത്തി​ന്‍റെ പേ​രാ​ണ് ക​പ​ട മ​തേ​ത​ര​ത്വം അ​ഥ​വാ വോ​ട്ടി​നു​വേ​ണ്ടി​യു​ള്ള മ​ത​പ്രീ​ണ​നം. ഒ​രു പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ പോ​ലും മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളെ അ​ക​റ്റി​നി​ർ​ത്താ​ൻ ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​ത്ത മ​തേ​ത​ര​ത്വം!

അ​തു​കൊ​ണ്ട് നാം ​ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്, ചെ​ങ്കോ​ട്ട​യ്ക്കും ജു​മാ മ​സ്ജി​ദി​നും ചാ​ന്ദ്നി ചൗ​ക്കി​നു​മി​ടെ എ​ത്ര നാ​ശ​മു​ണ്ടാ​യെ​ന്നു മാ​ത്ര​മ​ല്ല; ത​ന്‍റെ മ​ത​ത്തി​നും ‘സ്വ​ർ​ഗ’​ത്തി​നും​വേ​ണ്ടി അ​വി​ടെ കൊ​ല​ക്ക​ള​മൊ​രു​ക്കാ​ൻ വ​ന്ന​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ ന​മ്മു​ടെ പ​രി​സ​ര​ങ്ങ​ളി​ലും രൂ​പ​പ്പെ​ടു​ന്നു​ണ്ടോ എ​ന്നാ​ണ്. അ​തി​നെ​യാ​ണ്, ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ൻ ഭേ​ദ​മേ​തു​മി​ല്ലാ​തെ നാം ​ചെ​റു​ക്കേ​ണ്ട​ത്.

അ​തി​നാ​യി കൈ ​കോ​ർ​ക്കാ​ൻ ത​ട​സ​മൊ​ന്നു​മി​ല്ല ന​മു​ക്ക്, പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​ത്തെ അ​ക​റ്റി​നി​ർ​ത്തു​ക എ​ന്ന​ത​ല്ലാ​തെ. വ​ർ​ഗീ​യ​ത​യെ വ​ർ​ഗീ​യ​ത​യെ​ന്നും തീ​വ്ര​വാ​ദ​ത്തെ തീ​വ്ര​വാ​ദ​മെ​ന്നും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ എ​ളു​പ്പ​മ​ല്ല; പ​ക്ഷേ അ​സാ​ധ്യ​മ​ല്ല.“​ത​ന്നെ അ​വ​സാ​ന​മേ തി​ന്നൂ എ​ന്നു ക​രു​തി മു​ത​ല​യെ തീ​റ്റി​പ്പോ​റ്റു​ന്ന​വ​രാ​ണ് പ്രീ​ണ​ന​ക്കാ​ർ”-​വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ൽ

Editorial

പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങാം രാ​ഷ്‌​ട്ര​നി​ർ​മാ​ണം

 ഇ​നി​യൊ​രു മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ​പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​രാ​ഷ്‌​ട്രീ​യം ഗ്രാ​മ-​ന​ഗ​ര​ങ്ങ​ളെ വി​ഴു​ങ്ങും. 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 23,576 വാ​ർ​ഡു​ക​ളി​ലേ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​നു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന വ​ലി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. ഡി​സം​ബ​ർ 9, 11 തീ​യ​തി​ക​ളി​ലാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്. 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യ​വും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും പോ​ലെ​യു​ള്ള അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളാ​ണ് ജ​നം ഉ​ന്ന​യി​ക്കേ​ണ്ട​ത്. കാ​ര​ണം, രാ​ജ്യ​വും സം​സ്ഥാ​ന​ങ്ങ​ളു​മൊ​ക്കെ ഭ​രി​ക്കു​ന്ന​വ​രാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൈ​കൂ​പ്പി​യെ​ത്തു​ന്ന​ത്.

കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ ഇ​താ​ണു സ​മ​യം. അ​തേ​സ​മ​യം, വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ളി​ലൂ​ടെ​യു​ള്ള ഒ​രു പ​രി​ഹാ​ര​ത്തി​നും ശ്ര​മി​ക്കു​ക​യു​മ​രു​ത്. മ​ത്സ​രി​ക്കു​ന്ന​വ​രും വോ​ട്ട് ചെ​യ്യു​ന്ന​വ​രു​മൊ​ക്കെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​രോ അ​യ​ൽ​ക്കാ​രോ ആ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന​പ്പു​റം, സ്വ​യം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച ഒ​രു പെ​രു​മാ​റ്റ​ച്ച​ട്ടം നാ​മെ​ല്ലാം പാ​ലി​ക്കേ​ണ്ട​തു​മു​ണ്ട്. അ​പ​ര​ന്‍റെ വ്യ​ക്തി​ഹ​ത്യ​കൊ​ണ്ട​ല്ല, സ്വ​ന്തം വ്യ​ക്തി​മാ​ഹാ​ത്മ്യം​കൊ​ണ്ടാ​ക​ട്ടെ വി​ജ​യം. സ​മ്മ​തി​ദാ​നാ​വ​കാ​ശം പാ​ഴാ​ക്കി​ല്ലെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ത്ത്, ഈ ​ജ​നാ​ധി​പ​ത്യോ​ത്സ​വ​ത്തി​ൽ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ​ങ്കെ​ടു​ക്കാം.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത മ​ട്ട​ന്നൂ​ർ ഒ​ഴി​കെ 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ര്‍ 14ന് ​വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കും. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പേ സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളു​മൊ​ക്കെ സ​ജീ​വ​മാ​യി​രു​ന്നു. വ​ള​രെ കു​റ​ച്ചി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ളൂ. ഒ​രു വോ​ട്ട് ചെ​യ്യു​ക, സ്വ​ന്തം പാ​ർ​ട്ടി​യോ സ്ഥാ​നാ​ർ​ഥി​യോ ജ​യി​ക്കു​ക എ​ന്ന​തി​ല​പ്പു​റം അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ ജ​നം പ​ങ്കെ​ടു​ക്കു​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യാ​ണി​ത്.

രാ​ഷ്‌​ട്രീ​യ-​വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ലാ​ണ് വോ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​നി​യു​ള്ള അ​ഞ്ചു വ​ർ​ഷം ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്തെ കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. ഓ​രോ നാ​ടി​നും അ​തി​ന്‍റേ​താ​യ ആ​വ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും പൊ​തു​താ​ത്പ​ര്യ​ങ്ങ​ളെ ത​ള​ർ​ത്തു​ക​യു​മ​രു​ത്. അ​തി​ൽ പ്ര​ധാ​നം വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ളെ അ​ക​റ്റി​നി​ർ​ത്തു​ക എ​ന്ന​താ​ണ്. വ​ർ​ഗീ​യ പാ​ർ​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ മ​റ​വി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന മ​ത​ഭ്രാ​ന്ത​രെ​യും ഒ​ഴി​വാ​ക്കു​ക​ത​ന്നെ വേ​ണം.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. തെ​രു​വു​നാ​യ-​വ​ന്യ​ജീ​വി​ശ​ല്യം അ​തി​ൽ പ്ര​ധാ​ന​മാ​ണ്. മ​നു​ഷ്യ​ർ പൊ​റു​തി​മു​ട്ടി. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. കു​ടും​ബ​ശ്രീ​ക്കാ​ർ മാ​സ​ത്തി​ലൊ​രി​ക്ക​ൽ പെ​റു​ക്കു​ന്ന പ്ലാ​സ്റ്റി​ക് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണ്. നാ​ട്ടി​ലെ ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം കു​പ്പ​ത്തൊ​ട്ടി​യാ​യി. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ കേ​ര​ള​ത്തെ വി​ഴു​ങ്ങി​യി​ട്ടും പൊ​തു ക​ളി​സ്ഥ​ല​ങ്ങ​ളോ മൈ​താ​ന​ങ്ങ​ളോ പോ​ലു​മി​ല്ലാ​ത്ത​വ​യാ​ണ് വാ​ർ​ഡു​ക​ളി​ലേ​റെ​യും.

അ​തി​രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് വാ​ഹ​ന​മി​ടി​ച്ചും പ​ട്ടി ക​ടി​ച്ചും പ​രി​ക്കേ​ൽ​ക്കു​ന്ന​തു പ​തി​വാ​യി. അ​തു​പോ​ലെ, വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും പി​ടി​മു​റു​ക്കി. അ​വ​യെ ഒ​പ്പം നി​ർ​ത്തി​യു​ള്ള എ​ല്ലാ സ​ഖ്യ​ങ്ങ​ളും തു​റ​ന്നു​കാ​ട്ട​ണം. ഇ​ത്ത​ര​ക്കാ​രെ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന പാ​ർ​ട്ടി​ക​ളെ തോ​ൽ​പ്പി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. വ​ർ​ഗീ​യ​വാ​ദി​ക​ളും അ​ഴി​മ​തി​ക്കാ​രു​മൊ​ന്നും പൂ​ട്ടു പൊ​ളി​ച്ച​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തി​യ​ത്. ന​മ്മ​ൾ ആ​ന​യി​ച്ചി​രു​ത്തി​യ​താ​ണ്.

പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും വോ​ട്ടിം​ഗി​നു ത​ലേ​ന്നു​മൊ​ക്കെ വ്യ​ക്തി​ഹ​ത്യ​ക​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​തി​വാ​ണ്. പ​ക്ഷേ, നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ഉ​ള്ള​തു​പോ​ലെ​യ​ല്ല, പ​ഞ്ചാ​യ​ത്തു​ക​ളി​ലോ വാ​ർ​ഡു​ക​ളി​ലോ ഉ​ള്ള​വ​ർ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​വും മു​ഖാ​മു​ഖം കാ​ണു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യേ​ണ്ട​വ​രാ​ണ്. സ​ത്യം ചെ​രു​പ്പി​ട്ടെ​ത്തു​ന്പോ​ഴേ​ക്കും നു​ണ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രി​ക്ക​രു​ത്. അ​തു​കൊ​ണ്ട് അ​ടി​സ്ഥാ​ന മ​ര്യാ​ദ​യും മാ​ന്യ​ത​യും പാ​ലി​ക്ക​ണം.

നാ​ല് വോ​ട്ടി​നു​വേ​ണ്ടി വ്യ​ക്തി​ക​ളെ അ​ധി​ക്ഷേ​പി​ക്ക​രു​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും പെ​രു​മാ​റ്റ​ത്തി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ സു​താ​ര്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ വി​ശ്വാ​സ്യ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും വേ​ണം. ജ​നം ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ചെ​യ്യ​ട്ടെ. വോ​ട്ട് ചെ​യ്യാ​ത്ത​വ​രും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​രു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. നാം ​അ​ക്കൂ​ട്ട​ത്തി​ലി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാം.

ഒ​രു പ്ര​ധാ​ന കാ​ര്യം പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കാം. വാ​ഗ്ദാ​ന​ങ്ങ​ളോ പ്ര​ക​ട​ന പ​ത്രി​ക​ക​ളോ എ​ന്തു​മാ​ക​ട്ടെ, അ​വ എ​ന്നു ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​യാ​ത്ത​തൊ​ക്കെ വ്യാ​ജ​മാ​ണ്. വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ വി​ഷ​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ പാ​ർ​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​തു പ​റ​യി​ക്കാ​നാ​യാ​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​കും. തു​ട​ങ്ങാം, വാ​ർ​ഡു​ക​ളി​ലൂ​ടെ മി​ക​ച്ച ഒ​രി​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്തം.

Editorial

ഇ​ങ്ങ​നെ പോ​യാ​ൽ പ​ത്താ​യം പെ​റ​ണം

പ​തി​വു​പോ​ലെ നെ​ല്ലു​സം​ഭ​ര​ണം ഇ​ത്ത​വ​ണ​യും വൈ​കി. പാ​ല​ക്കാ​ട്ടും ആ​ല​പ്പു​ഴ​യി​ലും കു​ട്ട​നാ​ട്ടി​ലു​മൊ​ക്കെ മി​ല്ലു​കാ​രു​ടെ ലോ​റി​യെ​ത്തു​ന്ന​തും കാ​ത്ത് പാ​ട​ത്ത് ക​ർ​ഷ​ക​ർ കാ​വ​ലി​രി​ക്കു​ക​യാ​ണ്. 10 വ​ർ​ഷം അ​വ​സ​രം കി​ട്ടി​യി​ട്ടും ഈ ​പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ല.

നെ​ൽ​കൃ​ഷി​യു​ടെ ചെ​ല​വും സം​ഭ​രി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യും സം​ഭ​ര​ണ​വി​ല കൊ​ടു​ക്കാ​നു​ള്ള താ​മ​സ​വു​മൊ​ക്കെ ഈ​വി​ധ​മാ​ണ് തു​ട​രു​ന്ന​തെ​ങ്കി​ൽ ഏ​റെ വൈ​കാ​തെ മ​ല​യാ​ളി ചോ​റു​ണ്ണ​ണ​മെ​ങ്കി​ൽ പ​ത്താ​യം പെ​റേ​ണ്ടി​വ​രും. അ​ല്ലെ​ങ്കി​ൽ, കാ​ര്യ​പ്രാ​പ്തി​യു​ള്ള ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു സ്ഥി​ര​മാ​യി അ​രി​യി​റ​ക്ക​ണം.

ഒ​രു കൊ​യ്ത്തു​കാ​ല​ത്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ നേ​രേ​ചൊ​വ്വേ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ! സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ കൊ​യ്ത നെ​ല്ല് കി​ളി​ർ​ക്കാ​തി​രി​ക്കാ​ൻ പ​ല​രും പ​ക​ൽ വെ​യി​ലു കൊ​ള്ളി​ക്കു​ക​യാ​ണ്. 100 കി​ലോ നെ​ല്ല് കു​ത്തി അ​രി​യാ​ക്കു​മ്പോ​ൾ 68 കി​ലോ​യാ​ണ് സ​ർ​ക്കാ​രി​നു തി​രി​ച്ചു ന​ൽ​കേ​ണ്ട​ത്. ന​ഷ്ട​മാ​യ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ നി​ബ​ന്ധ​ന ഇ​ത്ത​വ​ണ സ​മ്മ​തി​ക്കി​ല്ലെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

എ​ങ്കി​ൽ 65.5 കി​ലോ​യെ​ങ്കി​ലും മ​തി​യെ​ന്നു വി​ട്ടു​വീ​ഴ്ച ചെ​യ്തി​ട്ടും 64.5 കി​ലോ​യി​ൽ അ​വ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. വേ​റെ മാ​ർ​ഗം നോ​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​യു​ന്ന​തൊ​ക്കെ ഒ​ത്തി​രി കേ​ട്ട​താ​ണെ​ന്ന മ​ട്ടി​ലാ​ണ് മി​ല്ലു​കാ​ർ. മാ​ത്ര​മ​ല്ല, കൊ​യ്ത് ഉ​ണ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ തൂ​ക്കം ദി​വ​സം വൈ​കു​ന്തോ​റും കു​റ​യു​മെ​ന്നും അ​വ​ർ​ക്ക​റി​യാം.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ നെ​ല്ലും സം​ഭ​രി​ക്കാ​നു​ള്ള ചു​മ​ത​ല സ​പ്ലൈ​കോ​യ്ക്കാ​ണ്. ഇ​ത് അ​രി​യാ​ക്കി തി​രി​കെ ന​ൽ​കാ​ൻ മി​ല്ലു​ക​ളെ​യാ​ണ് അ​വ​ർ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തെ​ങ്കി​ലും ഓ​രോ കൊ​യ്ത്തു​കാ​ല​ത്തും വി​വി​ധ വാ​ദ​ങ്ങ​ളു​ന്ന​യി​ച്ച് മി​ല്ലു​ട​മ​ക​ൾ വി​ല​പേ​ശും. ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ പ​തി​വി​ലേ​റെ അ​ന​ങ്ങു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​മ​റി​യാ​വു​ന്ന മി​ല്ലു​ട​മ​ക​ളും ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലാ​ണ്.

നെ​ല്ല് സം​ഭ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് 31 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ അ​റി​യി​ച്ച​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട്ട് പ​റ​ഞ്ഞി​രു​ന്നു. ഗോ​ഡൗ​ൺ ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ബാ​ങ്കു​ക​ൾ മി​ല്ലു​ക​ൾ​ക്ക് നെ​ല്ല് കൊ​ടു​ക്കു​മെ​ന്നു​മാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്. സ​പ്ലൈ​കോ​യ്ക്ക് ഫ​ണ്ട് ഉ​ണ്ടെ​ന്നും നെ​ല്ലെ​ടു​ത്ത് ഒ​രാ​ഴ്ച​യ്ക്ക​കം പ​ണം ന​ൽ​കു​മെ​ന്നു​മാ​ണ് അ​വ​കാ​ശ​പ്പെ​ട്ട​ത്.

ഫ​ണ്ട് പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കും, മ​റ്റ് ജി​ല്ല​ക​ളി​ലും സ​മാ​ന മാ​തൃ​ക സ്വീ​ക​രി​ക്കും, ഇ​തൊ​രു സ്ഥി​രം സം​വി​ധാ​ന​മാ​ക്കും... കാ​ര്യ​ങ്ങ​ൾ ഇ​ത്ര നി​സാ​ര​മാ​യി​രു​ന്നെ​ങ്കി​ൽ എ​ന്തി​നാ​യി​രു​ന്നു ഇ​ക്കാ​ല​മ​ത്ര​യും ക​ർ​ഷ​ക​രെ പാ​ട​ത്തി​രു​ത്തി​യ​ത്? 1,400 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​നു ന​ൽ​കാ​നു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലു​ൾ​പ്പെ​ടെ പ​ല​തി​ലും കേ​ന്ദ്രം കേ​ര​ള​ത്തി​നു​ള്ള ഫ​ണ്ട് ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. ചി​ല കാ​ര്യ​ങ്ങ​ളി​ലെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​സ്ഥാ​നം സ​മ​യ​ത്തു പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്ന ആ​രോ​പ​ണം കേ​ന്ദ്ര​വും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തെ​ന്താ​യാ​ലും അ​നു​ഭ​വി​ക്കു​ന്ന​ത് ക​ർ​ഷ​ക​രാ​ണ്.

നെ​ൽ​കൃ​ഷി​യ​ല്ലാ​തെ മ​റ്റൊ​രു വ​രു​മാ​ന​മാ​ർ​ഗ​വു​മി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രു​ണ്ട് കേ​ര​ള​ത്തി​ൽ. വി​ത​യും വ​ള​മി​ട​ലും കൊ​യ്ത്തും മെ​തി​യും​പോ​ലെ നെ​ല്ല് സം​ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​വും അ​വ​രു​ടെ കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി. ഈ ​ക​ർ​ഷ​ക​രും അ​വ​രു​ടെ അ​ധ്വാ​ന​ഫ​ലം വ​ച്ചു വി​ല​പേ​ശു​ന്ന മി​ല്ലു​കാ​രും 10 കൊ​ല്ല​മാ​യി​ട്ട് ഇ​തി​നൊ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത സ​ർ​ക്കാ​രും കേ​ര​ള​ത്തി​ലെ നെ​ൽ​കൃ​ഷി​യു​ടെ ദു​ര​ന്ത​കാ​ഴ്ച​യാ​ണ്.

പ​ല​രും പാ​ട​ങ്ങ​ൾ ത​രി​ശി​ട്ടു​തു​ട​ങ്ങി. ബാ​ക്കി​യു​ള്ള​വ​രെ​യും പാ​ട​ത്തു​നി​ന്നു ക​യ​റ്റു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റേ​ത്. അ​ല്ലെ​ങ്കി​ൽ കൊ​യ്ത്തു​കാ​ല​ത്തി​നു മു​ന്പേ മി​ല്ലു​ക​ളു​മാ​യി വ്യ​വ​സ്ഥ​യു​ണ്ടാ​ക്കു​മാ​യി​രു​ന്നു. വി​റ്റ നെ​ല്ലി​ന്‍റെ വി​ല കി​ട്ടാ​ത്ത​തി​നാ​ൽ വി​ത​യ്ക്കാ​ൻ വാ​യ്പ​യെ​ടു​ക്കേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു.
‘പ​ത്താ​യം പെ​റും ച​ക്കി കു​ത്തും അ​മ്മ വ​യ്ക്കും ഉ​ണ്ണി ഉ​ണ്ണും’ എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​ന്‍റെ നി​സം​ഗ​ത കേ​ര​ള​ത്തി​ലെ നെ​ൽ​കൃ​ഷി​യെ വി​ഴു​ങ്ങു​ക​യാ​ണ്. പ​ത്താ​യം പെ​റി​ല്ലെ​ന്ന് ഈ ​സ​ർ​ക്കാ​രി​നു മാ​ത്രം മ​ന​സി​ലാ​യി​ട്ടി​ല്ല.

Editorial

ഛത്തീസ്ഗ​ഡി​ലെ ഇ​ന്ത്യാ​വി​ഭ​ജ​നം

മ​തേ​ത​ര ഇ​ന്ത്യ​യി​ൽ, മ​ത​വി​വേ​ച​ന​ത്തി​ന്‍റെ​യും അ​ക്ര​മോ​ത്സു​ക​ത​യു​ടെ​യും പു​തി​യൊ​രു പ​രീ​ക്ഷ​ണം​കൂ​ടി ഹി​ന്ദു​ത്വ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്നു. ഛത്തീ​സ്ഗ​ഡി​ലെ ചി​ല ഗ്രാ​മ​ങ്ങ​ളി​ൽ പാ​സ്റ്റ​ർ​മാ​രെ​യും പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ​രെ​യും നി​രോ​ധി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​കൊ​ണ്ടാ​ണ്, സ്ഥാ​പ​ന​വ​ത്ക​രി​ക്ക​പ്പെ​ട്ട വ​ർ​ഗീ​യ​ത​യു​ടെ പു​ത്ത​ൻ ര​ഥ​യാ​ത്ര. ഇ​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട്, സം​ഭ​വം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​രി​ക്കു​ന്നു.

ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക്കാ​രും കൊ​ല​പാ​ത​കി​ക​ളും ദ​ളി​ത്-​ആ​ദി​വാ​സി പീ​ഡ​ക​രും നി​ർ​ബ​ന്ധി​ത ഘ​ർ​വാ​പ്പ​സി​ക്കാ​രു​മൊ​ന്നും നി​രോ​ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത രാ​ജ്യ​ത്തെ ഈ ​വി​ധി സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​താ​ണ്. പ​ക്ഷേ, ഒ​രു മു​ന്ന​റി​യി​പ്പു​ണ്ട്; ഹി​ന്ദു​ത്വ​യു​ടെ ഈ ​അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കേ​ണ്ട​ത് മ​റ്റു വ​ർ​ഗീ​യ​ത​ക​ളെ​യും തീ​വ്ര​വാ​ദ​ത്തെ​യും ഒ​പ്പം നി​ർ​ത്തി​യ​ല്ല. ‘അ​വ​സാ​നം അ​വ​ർ നി​ങ്ങ​ളെ തേ​ടി​യെ​ത്തി’​യെ​ന്ന ഫാ​സി​സ്റ്റ് വി​രു​ദ്ധ ക​വി​വാ​ക്യ​ങ്ങ​ളെ ദു​രു​പ​യോ​ഗി​ക്കു​ന്ന വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും പി​ന്തു​ണ​ക്കാ​രു​ടെ​യും ഭീ​ഷ​ണി ക​ല​ർ​ന്ന പ്ര​ലോ​ഭ​ന​ത്തി​നു ചെ​വി കൊ​ടു​ക്ക​രു​ത്. ഇ​ന്ത്യ​യെ മ​തേ​ത​ര​മാ​യി നി​ല​നി​ർ​ത്തേ​ണ്ട​ത് ഒ​രു മ​ത​ഭ്രാ​ന്തി​ന്‍റെ​യും കൂ​ട്ടു​പി​ടി​ച്ച​ല്ല.

ബി​ജെ​പി ഭ​രി​ക്കു​ന്ന ഛത്തീ​സ്ഗ​ഡി​ലെ കാ​ൻ​ക​ർ ജി​ല്ല​യി​ലു​ള്ള എ​ട്ടു ഗ്രാ​മ​ങ്ങ​ളു​ടെ​യെ​ങ്കി​ലും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രാ​യ പാ​സ്റ്റ​ർ​മാ​ർ​ക്കും പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ലെ​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി ത​ള്ളി​യ​താ​യി ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കി​യ​വ​ർ അ​തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ല്ലാം ഉ​പ​യോ​ഗി​ച്ച് ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടു​ന്ന​തി​നി​ടെ​യാ​ണ് നി​യ​മ​ത്തെ പു​തി​യ ത​ല​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ കാ​ൻ​ക​ർ ജി​ല്ല​യി​ലെ ദി​ഗ്ബെ​ൽ താ​ൻ​ഡി എ​ന്ന​യാ​ളാ​ണ് കോ​ട​തി​യി​ലെ​ത്തി​യ​ത്.

ഒ​ക്‌​ടോ​ബ​ർ 28ന് ​ചീ​ഫ് ജ​സ്റ്റീ​സ് ര​മേ​ഷ് സി​ൻ​ഹ, ജ​സ്റ്റീ​സ് ബി​ദു ദ​ത്ത ഗു​രു എ​ന്നി​വ​ര​ട​ങ്ങി​യ ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​വി​ശ്വ​സ​നീ​യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ത​ള്ളി. പ്ര​ലോ​ഭി​പ്പി​ച്ചോ വ​ഞ്ച​നാ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഗ്രാ​മ​സ​ഭ​യെ​ടു​ത്ത തീ​രു​മാ​നം പെ​സ നി​യ​മ​ത്തി​ന്‍റെ (Panchayat (Extension to Scheduled Areas) Act, 1996) അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മ​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. ഫ​ല​കം സ്ഥാ​പി​ച്ച​തി​നെ അ​നു​കൂ​ലി​ച്ച് അ​ഡി​ഷ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലും കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്തു.

ഹ​ർ​ജി​ക്കാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ഹ​ർ​ജി​ക്കു​മു​ന്പ് സാ​ധ്യ​മാ​യ മ​റ്റു പ​രി​ഹാ​ര​ങ്ങ​ൾ​ക്കു ശ്ര​മി​ച്ചി​ല്ലെ​ന്നും പ​റ​ഞ്ഞു. പ​ക്ഷേ, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ നി​യ​മം ഉ​ണ്ടെ​ന്നി​രി​ക്കേ, ആ​ദി​വാ​സി​ക​ളെ ഘ​ർ​വാ​പ്പ​സി​യെ​ന്ന പേ​രി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തു വ്യാ​പ​ക​മാ​യി​രി​ക്കേ... നി​രോ​ധ​നം ക്രൈ​സ്ത​വ​ർ​ക്കു മാ​ത്ര​മാ​ണ്. ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സും മ​റ്റു സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും സം​ഘ​പ​രി​വാ​റി​ന് അ​നു​കൂ​ല​മാ​യി മാ​ത്രം നി​ല​കൊ​ള്ളു​ന്ന​തി​നി​ടെ, കോ​ട​തി​യി​ൽ​നി​ന്നു​ള്ള പ​രാ​മ​ർ​ശം ക്രൈ​സ്ത​വ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ല​യി​ൽ​നി​ന്നു​ള്ള പു​തി​യ ആ​യു​ധ​ത്തി​നു ലൈ​സ​ൻ​സ് കി​ട്ടി​യെ​ന്നോ? 

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, പാ​ക്കി​സ്ഥാ​നി​ലെ മ​ത-​പ്ര​വാ​ച​ക നി​ന്ദാ നി​യ​മ​ങ്ങ​ളു​ടെ വ​ഴി​യി​ലാ​ണെ​ന്ന് ഇ​തേ കോ​ള​ത്തി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്. പ​ക്ഷേ, പാ​ക്കി​സ്ഥാ​നി​ൽ​പോ​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് നി​രോ​ധി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​താ​യി കേ​ട്ടി​ട്ടി​ല്ല. മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന ക​ന്യാ​സ്ത്രീ​ക​ളെ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചു വ​ള​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്ക് ഛത്തീ​സ്ഗ​ഡി​ലെ അ​തി​ർ​ത്തി ക​ട​ക്കു​ന്ന ഏ​തു ക്രൈ​സ്ത​വ​രെ​യും ഇ​നി കൈ​കാ​ര്യം ചെ​യ്യാം! നാ​ളെ മ​റ്റെ​വി​ടെ​യും ഈ ​ബോ​ർ​ഡ് വ​യ്ക്കാം.

ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കും നി​ശ്ചി​ത വേ​ഷ​ത്തി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ​പോ​ലും പ്ര​ത്യ​ക്ഷ​പ്പെ​ടാ​നാ​കാ​ത്ത, ബൈ​ബി​ൾ കൊ​ണ്ടു​ന​ട​ക്കാ​നാ​കാ​ത്ത, ക്രി​സ്മ​സും ഈ​സ്റ്റ​റു​മൊ​ക്കെ പ​ര​സ്യ​മാ​യി ആ​ഘോ​ഷി​ക്കാ​നാ​കാ​ത്ത, വ​ർ​ഗീ​യ​സം​ഘ​ങ്ങ​ളെ പേ​ടി​ക്കാ​തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥി​ക്കാ​നാ​കാ​ത്ത, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി ന​ട​ത്താ​നാ​കാ​ത്ത, കാ​ലി​ക്ക​ട​ത്താ​രോ​പി​ച്ചും ഗോ​ഹ​ത്യ ആ​രോ​പി​ച്ചും മു​സ്‌​ലിം​ക​ളെ ഉ​ൾ​പ്പെ​ടെ ത​ല്ലി​ക്കൊ​ല്ലു​ന്ന, അ​ധി​കാ​ര​ത്തി​ന്‍റെ ബു​ൾ​ഡോ​സ​റു​ക​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​മേ​ൽ ക​യ​റ്റി​യി​റ​ക്കു​ന്ന... പു​തി​യൊ​രി​ന്ത്യ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​നി​ട​യു​ണ്ടെ​ന്നാ​രോ​പി​ച്ച് ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് ആ​ളു​ക​ളെ നി​രോ​ധി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്? അ​ങ്ങ​നെ​യെ​ങ്കി​ൽ, നി​യ​മം കൈ​യി​ലെ​ടു​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ൾ​ക്കൂ​ട്ട​വി​ചാ​ര​ണ ന​ട​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളെ​യും, ഘ​ർ​വാ​പ്പ​സി​യെ​ന്ന പേ​രി​ൽ ആ​ദി​വാ​സി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​പ​രി​വാ​റി​നെ​യും, ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന സ​വ​ർ​ണ​രെ​യു​മൊ​ക്കെ എ​ത്ര​യെ​ത്ര ഇ​ട​ങ്ങ​ളി​ൽ നി​രോ​ധി​ക്കേ​ണ്ടി​വ​രും! വ​ർ​ഗീ​യ​ത​യു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും മു​ൾ​വേ​ലി​ക​ൾ​ക്കി​ട​യി​ൽ ഞെ​രു​ങ്ങു​ന്ന മ​നു​ഷ്യ​ർ​ക്കു​മു​ന്നി​ൽ അ​വ​സാ​ന​ത്തെ ര​ക്ഷാ​ക​വാ​ട​വും അ​ട​യു​ക​യാ​ണോ? ​ഒ​രു മ​ത​ഭ്രാ​ന്തി​നെ ചെ​റു​ക്കാ​ൻ അ​തി​നോ​ളം പോ​ന്ന മ​റ്റൊ​ന്നി​നെ കൂ​ട്ടു​പി​ടി​ക്കാ​ൻ ഇ​ര​ക​ളി​ൽ ചി​ല​രെ​യെ​ങ്കി​ലും പ്ര​ലോ​ഭി​പ്പി​ക്കു​ന്ന മ​ത​രാ​ഷ്‌​ട്രീ​യ​ങ്ങ​ളെ​യും അ​തി​ന്‍റെ സ്ഥാ​പ​ന​വ​ത്ക​ര​ണ​ത്തെ​യും മ​തേ​ത​ര പൗ​ര​ന്മാ​രാ​ണു തി​രി​ച്ച​റി​യേ​ണ്ട​ത്; സ​മാ​ന്ത​ര വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ള​ല്ല.

ഒ​രു പ​റ്റം മ​നു​ഷ്യ​രെ നി​രോ​ധി​ക്കു​ന്ന ഈ ​ബോ​ർ​ഡ് ഛത്തീ​സ്ഗ​ഡി​ല​ല്ല, ഭ​ര​ണ​ഘ​ട​ന​യി​ലാ​ണ് നാ​ട്ടി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം​ത​രം പൗ​ര​ന്മാ​രെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ആ ​വി​ചാ​ര​ധാ​രാ ഫ​ല​കം ഇ​ന്ത്യാ​വി​ഭ​ജ​ന​ത്തി​നു​ശേ​ഷം രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​തി​ർ​ത്തി​രേ​ഖ​യാ​ണ്. വി​ഭ​ജ​ന​ത്തി​ന്‍റെ ചോ​ര പൊ​ടി​യു​ന്ന മു​ന്ന​റി​യി​പ്പു വാ​യി​ച്ചു മ​ട​ങ്ങു​ന്ന​വ​ർ ചോ​ദി​ക്കു​ന്നു: “ഞ​ങ്ങ​ളു​ടേ​തു​മ​ല്ലേ ഇ​ന്ത്യ?’’

Editorial

തീ​യ​തി​യി​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ൾ അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യ​ണം

ഒ​രി​ക്ക​ൽ ന​മ്മു​ടെ ക​ർ​ഷ​ക​ർ വ​ന്യ​ജീ​വി​ക​ളെ ഭ​യ​ക്കാ​തെ പ​ണി​യെ​ടു​ക്കു​ക​യും പ്രാ​ണ​ഭ​യ​മി​ല്ലാ​തെ കി​ട​ന്നു​റ​ങ്ങു​ക​യും ചെ​യ്യും. അ​വ​രു​ടെ വി​ള​ക​ൾ​ക്ക് അ​ധ്വാ​ന​ത്തി​നൊ​ത്ത ഫ​ലം കി​ട്ടും. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​ന​ദ്രോ​ഹി​ക​ളാ​കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​ർ വ​രും.

തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ളു​ണ്ടാ​കി​ല്ല. വ​ഴി​ക​ളും പു​ഴ​ക​ളും പ്ലാ​സ്റ്റി​ക്കും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രി​ക്കി​ല്ല. മാ​ലി​ന്യം ത​രം​തി​രി​ച്ചു നി​ക്ഷേ​പി​ക്കാ​ൻ വീ​ടു​ക​ൾ​ക്ക​ടു​ത്തു സ്ഥി​രം സം​വി​ധാ​ന​മു​ണ്ടാ​കും. അ​വ അ​ന്ന​ന്നു നി​ർ​മാ​ർ​ജ​നം ചെ​യ്യും.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വൃ​ത്തി​കെ​ട്ട കാ​ഴ്ച​ക​ൾ കാ​ണേ​ണ്ടി​വ​രി​ല്ല. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​രും ക്രി​മി​ന​ലു​ക​ളെ​യും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളെ​യും ഭ​യ​ന്ന് ഓ​ടി​യൊ​ളി​ക്കി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ രാ​ഷ്‌​ട്രീ​യ കു​റ്റ​വാ​ളി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കി​ല്ല.

വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ നാ​ടു വി​ടി​ല്ല. പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ പ​ഴ​ങ്ക​ഥ​ക​ളാ​യി മാ​റും. അ​ക്കാ​ല​ത്ത് സ​ർ​ക്കാ​രു​ക​ൾ വ​ർ​ഗീ​യ​ത വ​ള​ർ​ത്തി​ല്ല. രാ​ഷ്‌​ട്രീ​യ​ക്കാ​ർ വോ​ട്ടി​നു​വേ​ണ്ടി വ​ർ​ഗീ​യ​ത​യു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും പ്രാ​യോ​ജ​ക​രാ​കാ​തെ വി​ക​സ​ന​ത്തി​ലൂ​ന്നി​യ പ്ര​ചാ​ര​ണം മാ​ത്രം ന​ട​ത്തും. അ​വ​ർ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളെ ത​ള്ളി​പ്പ​റ​യും.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വെ​റു​പ്പു​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളാ​കി​ല്ല. ആ​ദി​വാ​സി​ക​ളും ദ​ളി​ത​രും ഒ​രു വി​വേ​ച​ന​വും അ​നു​ഭ​വി​ക്കി​ല്ല. അ​ഴി​മ​തി​ക്കാ​ർ​ക്ക് ഭ​ര​ണ​ക​ർ​ത്താ​ക്ക​ളോ ഉ​ദ്യോ​ഗ​സ്ഥ​രോ ആ​കാ​നാ​കി​ല്ല... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഇ​ന്നു ചി​ന്തി​ക്കാ​നാ​കി​ല്ല.

പ​ക്ഷേ, മാ​റി​മാ​റി വ​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ കെ​ട്ടി​ത്താ​ഴ്ത്തി​യ പ​ടു​കു​ഴി​യി​ൽ​നി​ന്ന് ഒ​രി​ക്ക​ൽ നാം ​ക​ര ക​യ​റും. അ​തി​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​യ​ത്നി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കാ​നു​ള്ള ദി​വ​സ​മാ​ണി​ന്ന്; 70-ാമ​തു കേ​ര​ള​പ്പി​റ​വി​ദി​നം.

ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളെ പു​നഃ​സം​ഘ​ടി​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വി​താം​കൂ​റും കൊ​ച്ചി​യും മ​ല​ബാ​റും ചേ​ർ​ന്ന് 1956 ന​വം​ബ​ർ ഒ​ന്നി​നു കേ​ര​ള സം​സ്ഥാ​നം പി​റ​ന്നു. രാ​ജാ​ക്ക​ന്മാ​രെ സ്ഥാ​ന​ഭ്ര​ഷ്‌​ട​രാ​ക്കി ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി. നാ​ലു മാ​സ​ത്തി​ന​കം, 1957 ഫെ​ബ്രു​വ​രി 28ന് ​ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്‌ ന​ട​ന്നു.

ഇ​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​ട​തും വ​ല​തു​മാ​യി 23 സ​ർ​ക്കാ​രു​ക​ൾ മാ​റി​മാ​റി ഭ​രി​ച്ചു. എ​ന്നി​ട്ടും സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ​ത്. അ​വ​യെ​ക്കു​റി​ച്ചാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മു​ഖ​പ്ര​സം​ഗ​ങ്ങ​ളെ​ഴു​തി​യ​ത്. അ​വ പ​രി​ഹ​രി​ക്കു​മെ​ന്ന നു​ണ​ക​ൾ പ​റ​ഞ്ഞാ​ണ് പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടു​ന്ന​ത്.

പ​ക്ഷേ, അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​ല്ലാ​തെ​പോ​യി. ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര സം​ര​ക്ഷ​ണ​വും വി​ക​സ​ന ആ​സൂ​ത്ര​ണ​ങ്ങ​ളും ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ളെ ഏ​ൽ​പ്പി​ച്ച് ജ​നം വി​മ​ർ​ശ​ക​രാ​യി മാ​റി​നി​ന്നു. നീ​റു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ​പോ​ലും കേ​ന്ദ്ര​വും സം​സ്ഥാ​ന​വും പ​ര​സ്പ​രം പ​ഴി​ചാ​രി കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ചു​മ​ത​ല ത​ങ്ങ​ൾ​ക്ക​ല്ലെ​ന്നു ന്യാ​യീ​ക​രി​ച്ചു. അ​ങ്ങ​നെ 70 കേ​ര​ള​പ്പി​റ​വി​ദി​ന​ങ്ങ​ൾ!

വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വ​ത്തി​ലേ​ക്കു കേ​ര​ളം ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്നി​ടം മു​ത​ൽ ജ​നം ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റേ​ണ്ട​തു​ണ്ട്. മു​ക​ളി​ൽ പ​റ​ഞ്ഞ​തു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി, വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പെ​ങ്കി​ലും ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കും; ന​വ​കേ​ര​ളം പി​റ​ക്കി​ല്ല.

വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സ​മ​യം നി​ശ്ച​യി​ക്കാ​ത്ത പ്ര​ക​ട​ന​പ​ത്രി​ക​ക​ളെ​ല്ലാം വ​ഞ്ച​ന​യു​ടെ വി​ല​കെ​ട്ട ക​ട​ലാ​സു​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​യ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, സം​സ്ഥാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യി മാ​റി​യ വ​ന്യ​ജീ​വി​ശ​ല്യം എ​ന്നു പ​രി​ഹ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി​ക​ൾ പ​റ​യ​ട്ടെ.

യ​ഥാ​ർ​ഥ ത​ട​സ​മാ​യ, കാ​ല​ഹ​ര​ണ​പ്പെ​ട്ട 1972ലെ ​വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ല​പാ​ട് മു​ന്ന​ണി​ക​ൾ വി​ശ​ദീ​ക​രി​ക്ക​ട്ടെ. സം​സ്ഥാ​ന നേ​താ​ക്ക​ളും ദേ​ശീ​യ നേ​താ​ക്ക​ളും ര​ണ്ടു വ​ർ​ത്ത​മാ​നം പ​റ​യു​ന്ന കാ​പ​ട്യം അ​വ​സാ​നി​പ്പി​ക്ക​ണം. ഭ​ര​ണ​കാ​ലാ​വ​ധി ക​ഴി​യാ​റാ​കു​ന്പോ​ൾ വ​ന്യ​ജീ​വി ശ​ല്യം പ​രി​ഹ​രി​ക്കാ​നി​റ​ങ്ങു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പൊ​റാ​ട്ടു​നാ​ട​ക​വും അ​നു​വ​ദി​ക്ക​രു​ത്.

വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക​തി​നു ക​ഴി​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ പ​റ​യ​ട്ടെ. നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും പാ​ർ​ട്ടി​ക​ൾ​ക്കു ര​ണ്ടു നി​ല​പാ​ട് പാ​ടി​ല്ല. നാ​ടി​നെ വി​ഴു​ങ്ങു​ന്ന വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് മു​ന്ന​ണി​ക​ൾ അ​ഭി​പ്രാ​യം പ​റ​യ​ട്ടെ. സ​മ്മ​തി​ദാ​യ​ക​ർ​ക്കു തീ​രു​മാ​നം എ​ടു​ക്കാ​മ​ല്ലോ. മു​ഖം​മൂ​ടി​ക​ൾ കീ​റേ​ണ്ട​തു ജ​ന​മാ​ണ്.

കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി മു​ന്ന​ണി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ട്ടെ. അ​ഴി​മ​തി​യും ധൂ​ർ​ത്തും ന​ട​ത്തു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ വ​രു​ത്തു​ന്ന ക​ട​ത്തി​നു പ​ലി​ശ​യ​ട​യ്ക്കാ​ന​ല്ല ജ​നം പ​ണി​യെ​ടു​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി വ്യ​ക്ത​മാ​യൊ​രു സാ​ന്പ​ത്തി​ക ന​യം പ്ര​ഖ്യാ​പി​ക്ക​ണം. ക​ഴി​വു​കെ​ട്ട രാ​ഷ്‌​ട്രീ​യ​ക്കാ​രി​ൽ​നി​ന്ന് ആ​സൂ​ത്ര​ണ​ങ്ങ​ളെ​ല്ലാം മാ​റ്റ​ണം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ കു​ടി​യാ​ന്മാ​രെ ആ​ട്ടി​പ്പാ​യി​ച്ച് വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​രെ ഏ​ൽ​പ്പി​ക്ക​ണം. അ​ഴി​മ​തി​ക്കാ​രെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ആ​ദ്യം. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും വി​ജ​യി​ച്ചി​ട്ടി​ല്ല. മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ്ലാ​സ്റ്റി​ക് പെ​റു​ക്കി​യാ​ലൊ​ന്നും കേ​ര​ളം വൃ​ത്തി​യാ​കി​ല്ല. വീ​ടു​ക​ൾ​ക്ക​ടു​ത്തു വി​വി​ധ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ചു നി​ക്ഷേ​പി​ക്കാ​നു​ള്ള സം​ഭ​ര​ണി​ക​ളും അ​വ അ​ന്ന​ന്നു ശേ​ഖ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും എ​ന്നു​ണ്ടാ​കു​മെ​ന്നു പ​റ​യ​ട്ടെ. അ​വ​സാ​ന​ത്തെ തെ​രു​വു​നാ​യ​യെ വ​രെ മാ​റ്റു​ന്ന തീ​യ​തി പ​റ​യ​ട്ടെ.

കേ​ര​ള​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ന​മു​ക്ക​റി​യാം. 70 കൊ​ല്ല​മാ​യി​ട്ട് അ​തി​ലേ​റെ​യും പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നു​മ​റി​യാം. എ​ന്നു പ​രി​ഹ​രി​ക്കു​മെ​ന്നു പ​റ​യാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. എ​ന്നു ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഒ​പ്പു​വ​യ്ക്കാ​ത്ത പ്ര​ക​ട​ന​പ​ത്രി​ക​ക​ൾ അ​റ​ബി​ക്ക​ട​ലി​ലെ​റി​യാ​ൻ സ​മ​യ​മാ​യി.

അ​ഴി​മ​തി​ക്കാ​രും ക​ഴി​വു​കെ​ട്ട​വ​രു​മാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ ക​സേ​ര​യി​ൽ സ്വ​യം ക​യ​റി​യി​രു​ന്ന​ത​ല്ല. പ്ര​സം​ഗ​ങ്ങ​ളും പ്ര​ക​ട​ന​പ​ത്രി​ക​ക​ളും വി​ശ്വ​സി​ച്ച ജ​നം ക​യ​റ്റി​യി​രു​ത്തി​യ​താ​ണ്. ഒ​രു വോ​ട്ട് ചെ​യ്ത് പ്ര​ശ്ന​പ​രി​ഹാ​ര​മെ​ല്ലാം ജ​ന​പ്ര​തി​നി​ധി​ക​ളെ ഏ​ൽ​പ്പി​ച്ച് റീ​ൽ​സും ക​ണ്ടി​രി​ക്കു​ന്ന ന​മു​ക്കു തെ​റ്റു തി​രു​ത്താ​നു​ള്ള സ​മ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ.

അ​തു​ക​ഴി​ഞ്ഞാ​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ നി​സ​ഹാ​യാ​വ​സ്ഥ​യാ​ണ്. ഞ​ങ്ങ​ള​തു ചെ​യ്യു​മെ​ന്നു പ​റ​യു​ന്ന നേ​താ​ക്ക​ളെ​ക്കൊ​ണ്ട് എ​ന്നു ചെ​യ്യു​മെ​ന്നു പ​റ​യി​ക്കാ​നാ​യാ​ൽ പു​തി​യൊ​രു കേ​ര​ളം പി​റ​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ക്ഷി​രാ​ഷ്‌​ട്രീ​യ​മ​ല്ല, സ​മ്മ​തി​ദാ​യ​ക​രു​ടെ രാ​ഷ്‌​ട്രീ​യ​ബോ​ധ​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ നി​ർ​വ​ചി​ക്കേ​ണ്ട​ത്.

സ്വാ​ത​ന്ത്ര്യ​സ​മ​രാ​ന​ന്ത​രം ജ​നം വി​ട്ടു​കൊ​ടു​ത്ത അ​ധി​കാ​രം, ദു​ഷി​പ്പി​ച്ച​വ​രി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​മ​യ​മാ​യി.

Editorial

വോ​ട്ട് ചോ​ദി​ക്കു​ന്ന ക്ഷേ​മാ​ന്വേ​ഷ​ണ​ങ്ങ​ൾ

വി​ജ്ഞാ​പ​നം ഒ​രു ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്നു​വെ​ന്ന് ജ​ന​ത്തി​നു ബോ​ധ്യ​പ്പെ​ടു​ന്ന​ത് കേ​ന്ദ്ര-​സം​സ്ഥാ​ന​ങ്ങ​ളു​ടെ ജ​ന​ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും പ​തി​വി​ല്ലാ​ത്ത വി​ട്ടു​വീ​ഴ്ച​ക​ളി​ലൂ​ടെ​യു​മാ​ണ്.

പി​എം ശ്രീ​യി​ൽ സി​പി​ഐ​യെ മാ​നി​ച്ചു​ള്ള ത​ന്ത്ര​പ​ര​മാ​യ വി​ട്ടു​വീ​ഴ്ച​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് മു​ന്ന​ണി​യെ ദു​ർ​ബ​ല​മാ​ക്കാ​തി​രി​ക്കാ​നാ​ണ്. ക്ഷേ​മ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ആ​ദ്യ വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​ണ്. അ​തെ​ന്താ​യാ​ലും, പെ​ൻ​ഷ​ൻ-​താ​ങ്ങു​വി​ല വ​ർ​ധ​ന​ക​ൾ തീ​ർ​ച്ച​യാ​യും ആ​ശ്വാ​സ​ക​രം ത​ന്നെ.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ പോ​ലും കേ​ന്ദ്രം പു​ല​ർ​ത്തി​യ ശ​ത്രു​താ​പ​ര​മാ​യ പ​രോ​ക്ഷ സാ​ന്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളും, ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത ന​യ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ശോ​ഷി​ച്ച സം​സ്ഥാ​ന ഖ​ജ​നാ​വും മ​റി​ക​ട​ന്ന് ഇ​തെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കാ​നാ​യി​രി​ക്കു​ന്നു.

വോ​ട്ടി​നു​ള്ള ക്ഷേ​മാ​ന്വേ​ഷ​ണ​മാ​ണെ​ങ്കി​ലും ഏ​റ്റ​വും താ​ഴേ​ത്ത​ട്ടി​ലു​ള്ള മ​നു​ഷ്യ​രു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ങ്കി​ലും ചെ​റി​യൊ​രു കൈ​ത്താ​ങ്ങാ​ക​ട്ടെ.

സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ന്‍​ഷ​നു​ക​ള്‍, ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പെ​ന്‍​ഷ​നു​ക​ള്‍, സ​ര്‍​ക്ക​സ് രം​ഗ​ത്തെ അ​വ​ശ​ക​ലാ​കാ​ര പെ​ന്‍​ഷ​നു​ക​ള്‍ എ​ന്നി​വ 1,600 രൂ​പ​യി​ൽ​നി​ന്നു 2,000 രൂ​പ​യാ​ക്കി. സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ ഇ​ല്ലാ​ത്ത, ട്രാ​ന്‍​സ് വു​മ​ണ്‍ അ​ട​ക്ക​മു​ള്ള 35-60 വ​യ​സു​വ​രെ​യു​ള്ള നി​ർ​ധ​ന സ്ത്രീ​ക​ള്‍​ക്ക് 1,000 രൂ​പ സ്ത്രീ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍, പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നു​ശേ​ഷം ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന യു​വാ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ 1,000 രൂ​പ​യു​ടെ ക​ണ​ക്‌​ട് ടു ​വ​ര്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​ണ്.

സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍, അ​ധ്യാ​പ​ക​ര്‍, പെ​ന്‍​ഷ​ന്‍​കാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ഡി​എ, ഡി​ആ​ര്‍ എ​ന്നി​വ​യു​ടെ ഒ​രു ഗ​ഡു​കൂ​ടി ന​ല്‍​കും. അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രു​ടെ​യും ഹെ​ല്‍​പ്പ​ര്‍​മാ​രു​ടെ​യും സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രു​ടെ​യും ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും ഓ​ണ​റേ​റി​യ​വും പ്രീ ​പ്രൈ​മ​റി ടീ​ച്ച​ർ​മാ​രു​ടെ​യും ആ​യ​മാ​രു​ടെ​യും പ്ര​തി​മാ​സ വേ​ത​ന​വും 1,000 രൂ​പ വ​ർ​ധി​പ്പി​ക്കും.

ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രു​ടെ വേ​ത​നം പ​ര​മാ​വ​ധി 2,000 രൂ​പ​യും പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ദി​വ​സം 50 രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. വ​ർ​ധ​ന നാ​മ​മാ​ത്ര​മാ​ണെ​ങ്കി​ലും സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വ​ലി​യ കാ​ര്യ​മാ​ണ്. കാ​ര​ണം, ത​ങ്ങ​ൾ​ക്കു​ള്ള ചെ​റി​യ വ​രു​മാ​ന​ത്തി​നൊ​പ്പം ഇ​തു​കൂ​ടി ചേ​ർ​ക്കാ​മ​ല്ലോ​യെ​ന്ന് പാ​വ​ങ്ങ​ൾ​ക്ക് ആ​ശ്വ​സി​ക്കാം.

അ​വ​ഗ​ണ​ന​യു​ടെ കൊ​യ്ത്തു​കാ​രാ​യ ക​ർ​ഷ​ക​രെ ഇ​നി​യും അ​വ​ഗ​ണി​ക്കു​ന്ന​തു തി​രി​ച്ച​ടി​യാ​കു​മെ​ന്ന തി​രി​ച്ച​റി​വു​മു​ണ്ട്. നെ​ല്ല് സം​ഭ​ര​ണ വി​ല 30 രൂ​പ​യാ​ക്കി​യും റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 200 രൂ​പ​യാ​യും പ്ര​ഖ്യാ​പി​ച്ചു. നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല കേ​ന്ദ്രം വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ അ​ന​ങ്ങാ​തി​രി​ക്കു​ക​യും യ​ഥാ​സ​മ​യം നെ​ല്ല് സം​ഭ​രി​ക്കാ​തി​രി​ക്കു​ക​യും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല അ​ടു​ത്ത വി​ത​ക്കാ​ല​ത്തു​പോ​ലും ന​ൽ​കാ​തി​രി​ക്കു​ക​യു​മൊ​ക്കെ പ​തി​വാ​യ​തോ​ടെ കൃ​ഷി​യേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം സ​മ​ര​ത്തി​നു ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​വ​രാ​ണ് നെ​ൽ​ക്ക​ർ​ഷ​ക​ർ.

അ​തു​പോ​ലെ, ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ റ​ബ​റി​ന് 250 രൂ​പ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച അ​തേ മു​ന്ന​ണി​യാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തോ​ട​ടു​ക്കു​ന്പോ​ൾ 200 രൂ​പ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശ​മാ​രു​ടെ മി​നി​മം കൂ​ലി 700 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട​ത്ത് ഇ​പ്പോ​ൾ പ​കു​തി​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

മേ​ൽ​പ്പ​റ​ഞ്ഞ സ​മ്മാ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മൊ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ​ത്തി​ന് ഇ​തു​മാ​യി ബ​ന്ധ​മി​ല്ല. മ​റു​വ​ശ​ത്ത്, സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നൊ​പ്പം പ​രി​ഹാ​ര​ങ്ങ​ളും നി​ർ​ദേ​ശി​ക്കു​ന്ന ക്രി​യാ​ത്മ​ക രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​വും പ​ങ്കെ​ടു​ത്തു കാ​ണു​ന്നി​ല്ല.

ഉ​ത്ത​ര​വാ​ദി​ത്വം ഒ​രു​പോ​ലെ​യ​ല്ലെ​ങ്കി​ലും, തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ സൗ​ജ​ന്യ​ങ്ങ​ൾ​ക്ക് കാ​ത്തി​രി​ക്കു​ന്ന പൗ​ര​സം​ഘം ഇ​രു​കൂ​ട്ട​രു​ടെ​യും സൃ​ഷ്‌​ടി​യാ​ണ്.

ദി​വ​സം വെ​റും 30-50 രൂ​പ​യു​ടെ​യൊ​ക്കെ വ​ർ​ധ​ന വ​ലി​യ കാ​ര്യ​മാ​കു​ന്നി​ട​ത്ത് അ​തി​ദാ​രി​ദ്ര്യ​മി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യു​ണ്ടോ​യെ​ന്ന​തു വേ​റെ കാ​ര്യം. മ​റ്റൊ​ന്ന്, ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും പാ​ങ്ങി​ല്ലാ​ത്തൊ​രു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ നാ​ളെ മ​റ്റൊ​രു നി​കു​തി​ബാ​ധ്യ​ത​യാ​യി ത​ങ്ങ​ൾ​ത​ന്നെ ചു​മ​ക്കേ​ണ്ടി​വ​രു​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ഭ​യ​വും അ​സ്ഥാ​ന​ത്ത​ല്ല. ഒ​രു​കാ​ല​ത്ത്, തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കു ന​മ്മു​ടെ രാ​ഷ്‌​ട്രീ​യം വ​ള​ർ​ന്നേ​ക്കാം.

Editorial

സ്വ​ർ​ണ​ക്ക​പ്പി​ൽ നു​ര​യ​ട്ടെ ഒ​ളി​മ്പി​ക്സ് വീ​ര്യം

 ഏ​റ്റ​വും ക​ഴി​വു​ള്ള​വ​രാ​ക​ണ​മെ​ന്നി​ല്ല, തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത​വ​രാ​ണ് ജ​യി​ക്കു​ന്ന​തെ​ന്നൊ​രു പ​ഴ​മൊ​ഴി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു ന​മ്മ​ള​തു ക​ണ്ടു. ക​ഴി​വു​ള്ള​വ​രും തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത​വ​രു​മാ​യ കൗ​മാ​ര​ക്കാ​ർ ത​ക​ർ​ത്തെ​റി​ഞ്ഞ റി​ക്കാ​ർ​ഡു​ക​ൾ കാ​യി​ക​കേ​ര​ള​ത്തെ ഒ​ളി​ന്പി​ക്സി​ലെ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. പ​രി​മി​തി​ക​ളു​ടെ ട്രാ​ക്കു​ക​ളി​ലൂ​ടെ പ​ന്ത​യ​ക്കു​തി​ര​ക​ളാ​കാ​ൻ അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച കാ​യി​കാ​ധ്യാ​പ​ക​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ! വ​ലി​യ പ​രാ​തി​ക​ളി​ല്ലാ​തെ കാ​യി​ക​മേ​ള പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​രി​നും ക​ഴി​ഞ്ഞു. പ​ക്ഷേ, ഇ​ന്ന​ലെ വി​ജ​യി​ക​ൾ​ക്കു കൊ​ടു​ത്ത സ്വ​ർ​ണ​ക്ക​പ്പി​ൽ നി​റ​യ്ക്കേ​ണ്ട പ​ല​തും ബാ​ക്കി​യാ​ണ്.

മി​ക​ച്ച പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ട്രാ​ക്കു​ക​ളും ആ​വ​ശ്യ​ത്തി​നു കാ​യി​കാ​ധ്യാ​പ​ക​രും കാ​യി​ക​മേ​ഖ​ല​യ്ക്കു​ള്ള ഫ​ണ്ടു​മൊ​ക്കെ ഉ​റ​പ്പാ​ക്ക​ണം. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ ദേ​ശീ​യ കാ​യി​ക​ന​യം (എ​ൻ​എ​സ്പി) അം​ഗീ​ക​രി​ച്ച​ത്. ആ​ഗോ​ള കാ​യി​ക​വേ​ദി ല​ക്ഷ്യ​മി​ടു​ന്ന അ​തി​നോ​ടു ചേ​ർ​ന്നോ അ​ല്ലാ​തെ​യോ സം​സ്ഥാ​ന​വും അ​ടി​മു​ടി പു​തു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​രു മെ​സി​യെ ഇ​വി​ടെ​യെ​ത്തി​ക്കാ​നു​ള്ള പ്ര​ക​ട​ന​പ​ര​ത​യേ​ക്കാ​ൾ എ​ത്ര​യോ ശ്രേ​ഷ്ഠ​മാ​കു​മാ​യി​രു​ന്നു ഒ​ന്നി​ല​ധി​കം മെ​സി​മാ​രെ ലോ​ക കാ​യി​ക​വേ​ദി​ക്കു സ​മ്മാ​നി​ക്കു​ന്ന​തി​നു​ള്ള ആ​ത്മാ​ർ​ഥ പ്ര​യ​ത്ന​ങ്ങ​ൾ!

കൗ​മാ​ര ഒ​ളി​ന്പി​ക്സാ​യ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഇ​ത്ത​വ​ണ ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​ര​മാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ജേ​താ​ക്ക​ളാ​യ​ത്. 203 സ്വ​ര്‍​ണ​വും 147 വെ​ള്ളി​യും 171 വെ​ങ്ക​ല​വു​മു​ള്‍​പ്പെ​ടെ 1825 പോ​യി​ന്‍റു​മാ​യാ​ണ് അ​വ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​ർ​ക്ക് ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച 117.5 പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​ക്ക​പ്പു​യ​ർ​ത്തി​യ​ത്. തൃ​ശൂ​ർ ര​ണ്ടാ​മ​തും ക​ണ്ണൂ​ർ മൂ​ന്നാ​മ​തു​മെ​ത്തി. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ മ​ല​പ്പു​റം ചാ​മ്പ്യ​ന്‍​പ​ട്ടം നി​ല​നി​ര്‍​ത്തി.

മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ ഇ​എ​ച്ച്എ​സ്എ​സ് 78 പോ​യി​ന്‍റോ​ടെ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യും ജേ​താ​ക്ക​ളാ​യി. സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ 57 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ 16 റി​ക്കാ​ര്‍​ഡു​ക​ള്‍ പി​റ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​ട്ടി​ൽ​നി​ന്ന് ഇ​ര​ട്ടി​ക്കു​തി​പ്പ്. അ​താ​യ​ത്, ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ളും കാ​യി​കാ​ധ്യാ​പ​ക​രും ത​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഇ​ര​ട്ടി​യാ​ക്കി​യി​രി​ക്കു​ന്നു. പ​ക്ഷേ, അ​തേ മി​ക​വ് കാ​യി​ക​വ​കു​പ്പി​ന് അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല.

ഒ​ളി​ന്പി​ക്സാ​ണ് ന​മ്മു​ടെ ഗോ​ൾ എ​ന്നും അ​തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് സ്കൂ​ൾ കാ​യി​ക​മേ​ള​യെ​ന്നു​മു​ള്ള സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യാ​തി​ഥി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​റു​ടെ വാ​ക്കു​ക​ൾ പ്ര​സ​ക്ത​മാ​ണ്. പ​ക്ഷേ, അ​ത്ത​രം വാ​ക്കു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം ഏ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ആ​ഘോ​ഷ​ത്തി​ന​പ്പു​റം ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ കേ​ര​ള​ത്തി​നു സാ​ക്ഷാ​ത്ക​രി​ക്കാ​നാ​കി​ല്ല. 10 വ​ർ​ഷ​ത്തി​നി​ടെ 22 സി​ന്ത​റ്റി​ക്‌ ട്രാ​ക്കു​ക​ളാ​ണ് കാ​യി​ക​വ​കു​പ്പ് നി​ർ​മി​ച്ച​ത്. ആ​ഗോ​ള​നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​ങ്ങ​ളെ​യും ട്രാ​ക്കു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന അ​തേ മി​ക​വി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തും കാ​യി​ക​താ​ര​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തും.

പ​ക്ഷേ, ഈ ​സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യെ​ന്താ​ണ്? തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്ക് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​യി​ല്ല. കോ​ഴി​ക്കോ​ട്ടും പാ​ലാ​യി​ലു​മൊ​ക്കെ ഇ​താ​ണു സ്ഥി​തി. ദേ​ശീ​യ ഗെ​യിം​സി​നു വ​രെ വേ​ദി​യാ​യ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ട്രാ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. മു​ട​ക്കി​യ കോ​ടി​ക​ളെ പി​ന്നി​ലാ​ക്കി കെ​ടു​കാ​ര്യ​സ്ഥ​ത ക​പ്പ​ടി​ക്കു​ന്നു.

റ​വ​ന്യു-​ജി​ല്ലാ-​സം​സ്ഥാ​ന മീ​റ്റു​ക​ൾ ന​ട​ത്തു​ന്ന തീ​യ​തി​ക​ളി​ൽ ഇ​ട​വേ​ള കു​റ​വാ​ണെ​ന്ന പ​രാ​തി​യും പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്. ട്രാ​ക്കി​നു പു​റ​ത്ത് കു​ട്ടി​ക​ളെ ഓ​ടി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. അ​തു​പോ​ലെ പ്രാ​യ​ത്ത​ട്ടി​പ്പും ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​ക്ക് അ​വ​സ​രം കി​ട്ടാ​തെ വ​ന്ന​തു​മൊ​ക്കെ അ​ന്വേ​ഷി​ച്ച് കാ​യി​ക​മേ​ള​യെ കൂ​ടു​ത​ൽ സു​താ​ര്യ​വും സൗ​ഹാ​ർ​ദ​പ​ര​വു​മാ​ക്ക​ണം. കാ​യി​കാ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു നി​ക​ത്തു​ക​യും അ​വ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക​യും വേ​ണം.

ത​സ്തി​ക മാ​ന​ദ​ണ്ഡം ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ആ​രോ​ഗ്യ കാ​യി​ക വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധി​ത പാ​ഠ്യ​വി​ഷ​യ​മാ​ക്കി മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കാ​യി​കാ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​യു​ക്ത കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ലാ​യി​രു​ന്നു. പ്ര​ഥ​മ കോ​ച്ചു​ക​ളാ​യ കാ​യി​കാ​ധ്യാ​പ​ക​രി​ല്ലാ​തെ കാ​യി​ക​താ​ര​ങ്ങ​ളി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം സ​ർ​ക്കാ​ർ തി​രി​ച്ച​റി​യാ​ൻ വൈ​ക​രു​ത്.

കാ​യി​ക​മേ​ള​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​കൂ​ടി​യാ​യ സ​ഞ്ജു സാം​സ​ൺ, സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 100 മീ​റ്റ​ർ റി​ക്കാ​ർ​ഡ് നേ​ടി​യ ഇ​ടു​ക്കി സി​എ​ച്ച്എ​സ് കാ​ൽ​വ​രി മൗ​ണ്ട് സ്കൂ​ളി​ലെ ദേ​വ​പ്രി​യ ഷൈ​ബു​വി​നെ​യും 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും റി​ക്കാ​ർ​ഡ് നേ​ടി​യ ചാ​ര​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് ഡി​വി​എ​ച്ച്എ​സ്എ​സി​ലെ അ​തു​ൽ ടി. ​എ​മ്മി​നെ​യും ഏ​റ്റെ​ടു​ക്കു​മെ​ന്ന വാ​ർ​ത്ത പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്. ദേ​വ​പ്രി​യ​യ്ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന സി​പി​എം തീ​രു​മാ​ന​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

പ​ക്ഷേ, കാ​യി​ക കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ ഏ​റ്റെ​ടു​ക്ക​ലാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തേ​ണ്ട​ത്. ക​ഴി​വു​ള്ള​വ​ർ​ക്കെ​ല്ലാം അ​വ​സ​രം ന​ൽ​കു​ന്ന സ്ഥി​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ കാ​യി​ക​വ​കു​പ്പ് ഇ​ന്നു തു​ട​ക്ക​മി​ട്ടാ​ൽ ഈ ​കൗ​മാ​രം ഒ​രു​നാ​ൾ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ കൊ​ടി പാ​റി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ആ​ത്മ​പ്ര​ശം​സ​ക​ളു​ടെ ഗാ​ല​റി​യി​ൽ​നി​ന്ന് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ക​ളി​ക്ക​ള​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യാ​ലും.

Editorial

ഹി​ജാ​ബി​ൽ ത​ർ​ക്ക​മി​ല്ല സാ​ഹോ​ദ​ര്യം തു​ട​ര​ട്ടെ

ഹി​ജാ​ബി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ജ​യി​ക്കാ​ത്ത​തി​ൽ ആ​ശ്വ​സി​ക്കാം. യൂ​ണി​ഫോം നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ന്‍റെ നി​ല​പാ​ടും പ്ര​ശ്നം വ​ഷ​ളാ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഹ​ർ​ജി തീ​ർ​പ്പാ​ക്കി.

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം തീ​രു​മാ​നി​ക്കാ​മെ​ന്നു ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ​ത​ന്നെ കോ​ട​തി​ക​ൾ വി​ധി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നി​ട്ടും ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന സ്ഥാ​പി​ത​താ​ത്പ​ര്യ​ക്കാ​രു​ടെ ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ൾ പ​ല​രും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഏ​റ്റെ​ടു​ത്തു. ഭാ​വി​യി​ലെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മ​ത-​രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പി​ന്‍റെ വേ​ദി​യാ​ക്ക​രു​ത്.

ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ മു​ൻ കോ​ട​തി​വി​ധി​ക​ളെ ക​ണ​ക്കി​ലെ​ടു​ത്തും മ​തേ​ത​ര​ത്വ​ത്തെ​യും മ​ത​സൗ​ഹാ​ർ​ദ​ത്തെ​യും ഓ​ർ​മി​പ്പി​ച്ചു​മു​ള്ള ഹൈ​ക്കോ​ട​തി​വി​ധി എ​ല്ലാ സ്ഥാ​പി​ത​താ​ത്പ​ര്യ​ങ്ങ​ളെ​യും നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന​താ​യി. “ഹി​ജാ​ബ് വി​ഷ‍​യ​ത്തി​ൽ കോ​ട​തി വാ​ദം കേ​ട്ടു. വി​ദ്യാ​ര്‍​ഥി​നി​യെ മ​റ്റൊ​രു സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നു ര​ക്ഷി​താ​ക്ക​ള്‍ അ​റി​യി​ച്ച​തി​നാ​ൽ ഹ​ർ​ജി​യി​ലെ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​ല്ല. വി​ഷ​യം വ​ഷ​ളാ​ക്ക​രു​തെ​ന്നാ​ണ് താ​ത്പ​ര്യ​മെ​ന്നു സ​ർ​ക്കാ​രും പ​റ​ഞ്ഞി​രി​ക്കു​ന്നു. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളി​ലൊ​ന്നാ​യ സാ​ഹോ​ദ​ര്യം ശ​ക്ത​മാ​യി നി​ല​നി​ല്‍​ക്കു​ന്നു​വെ​ന്ന​തും ഈ ​കോ​ട​തി ശ്ര​ദ്ധി​ക്കു​ന്നു. ഇ​തോ​ടെ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്”.

ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ കോ​ട​തി​യി​ൽ അ​വ​സ​രം ല​ഭി​ച്ചു. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് വി​ഷ​യം ആ​ളി​ക്ക​ത്തി​ച്ച​തെ​ന്നും അ​ത്ത​രം ആ​ളു​ക​ൾ​ക്കൊ​പ്പ​മാ​ണ് ര​ക്ഷി​താ​വ് സ്കൂ​ളി​ലെ​ത്തി​യ​തെ​ന്നും വാ​ദി​ച്ച സ്കൂ​ൾ, ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ​ക്ക് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ രാ​ഷ്‌​ട്രീ​യ വി​ഭാ​ഗ​മാ​യ എ​സ്ഡി​പി​ഐ ആ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​മ്യ​മാ​യി പ​രി​ഹ​രി​ച്ച വി​ഷ​യം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ​ഷ​ളാ​ക്കി​യെ​ന്നും സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​നു​വേ​ണ്ടി ഹാ​ജ​രാ​യ വ​ക്കീ​ൽ ആ​രോ​പി​ച്ചു. “പ്രി​ൻ​സി​പ്പ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടാ​യി. മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു​പോ​ലും വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ ഫോ​ൺ വി​ളി​ച്ചു. ര​ക്ഷി​താ​വി​ന്‍റെ ഫോ​ൺ​കോ​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണം. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഹി​ജാ​ബ് നി​രോ​ധി​ച്ച​താ​ണ്”. വ​ക്കീ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മാ​നേ​ജ്മെ​ന്‍റ് രാ​ജ്യ​ത്ത് നി​ര​വ​ധി സ്കൂ​ളു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ മാ​ത്ര​മാ​ണ് പ്ര​ശ്ന​മെ​ന്നു വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ഭി​ഭാ​ഷ​ക​നും പ​റ​ഞ്ഞു. മ​ക​ളു​ടെ ഭാ​വി​യും തു​ട​ർ​പ​ഠ​ന​വും ഉ​ദ്ദേ​ശി​ച്ചും സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും മ​റ്റൊ​രു സ്കൂ​ളി​ലേ​ക്കു മാ​റ്റാ​നാ​ണു തീ​രു​മാ​ന​മെ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​ന്‍റെ നി​ല​പാ​ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തി.

ക​ത്തോ​ലി​ക്കാ സ്കൂ​ളി​ൽ പ​ഠി​ച്ച ത​നി​ക്ക് അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​യും സി​സ്റ്റേ​ഴ്സി​നെ​യും അ​റി​യാ​മെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി. സ്കൂ​ളി​ന്‍റെ നൈ​യാ​മി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്ന​തി​ന്‍റെ പേ​രി​ൽ മ​ത​മൗ​ലി​ക​വാ​ദി​ക​ളി​ൽ​നി​ന്നും വി​ഷ​യ​ത്തി​ൽ അ​ജ്ഞ​രാ​യ വി​കാ​ര​ജീ​വി​ക​ളി​ൽ​നി​ന്നും അ​പ​മാ​നം സ​ഹി​ക്കേ​ണ്ടി​വ​ന്ന സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നും പ്രി​ൻ​സി​പ്പ​ലി​നും ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന​താ​യി ജ​ഡ്ജി​യു​ടെ നി​രീ​ക്ഷ​ണ​വും വി​ധി​യും.

ലോ​കോ​ത്ത​ര​മാ​യ ഒ​രു ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന ന​മു​ക്കു​ണ്ട്. വി​വാ​ദ​ങ്ങ​ളോ ത​ർ​ക്ക​ങ്ങ​ളോ ഉ​ണ്ടാ​കു​ന്പോ​ൾ അ​തി​നെ വ്യാ​ഖ്യാ​നി​ക്കാ​ൻ കോ​ട​തി​ക​ളു​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോ​മി​നെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ, ക​ന്യാ​സ്ത്രീ​ക്ക് ത​ല​മു​ണ്ട് ധ​രി​ക്കാ​മെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് എ​ന്തു​കൊ​ണ്ട് ആ​യി​ക്കൂ​ടാ എ​ന്നൊ​ക്കെ​യു​ള്ള തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന താ​ര​ത​മ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

അ​ധ്യാ​പ​ക​ർ​ക്കും യൂ​ണി​ഫോം നി​ർ​ബ​ന്ധി​ത​മാ​ക്കു​ക​യും എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന ശൈ​ലി​ക​ൾ അ​നു​വ​ദി​ക്കു​ന്ന എ​സെ​ൻ​ഷ്യ​ൽ റി​ലീ​ജി​യ​സ് പ്രാ​ക്ടീ​സ് നി​രോ​ധി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത് ന​മു​ക്ക് അ​തു ച​ർ​ച്ച ചെ​യ്യാ​വു​ന്ന​താ​ണ്. ഹി​ജാ​ബി​ൽ വ​രാ​നി​രി​ക്കു​ന്ന സു​പ്രീം​കോ​ട​തി​വി​ധി​യും നാം ​അം​ഗീ​ക​രി​ക്കും.

ഹി​ജാ​ബ് സം​ഭ​വം, സ്ത്രീ​ക​ൾ പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പ​മോ അ​തി​ലേ​റെ​യോ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന പ​രി​ഷ്കൃ​ത​കാ​ല​ത്ത് ആ​ത്മ​പ​രി​ശോ​ധ​ന​ക​ൾ​ക്കും വ​ഴി​തെ​ളി​ക്ക​ണം. മെ​ഹ്സ അ​മി​നി​യെ​ന്ന യു​വ​തി​യെ, ഹി​ജാ​ബി​നു പു​റ​ത്ത് മു​ടി ക​ണ്ടെ​ന്നു പ​റ​ഞ്ഞ് ത​ട​വി​ലി​ട്ടു കൊ​ല്ലു​ക​യും അ​തി​ന്‍റെ പേ​രി​ൽ സ​മ​ര​ത്തി​നി​റ​ങ്ങി​യ നൂ​റു​ക​ണ​ക്കി​നു പെ​ൺ​കു​ട്ടി​ക​ളെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്കു​ക​യും ചെ​യ്ത ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മ​നെ​യ്‌​യു​ടെ മു​തി​ര്‍​ന്ന ഉ​പ​ദേ​ഷ്ടാ​വാ​യ അ​ലി ഷം​ഖാ​നി​യു​ടെ മ​ക​ള്‍ പ​ശ്ചാ​ത്യ​ശൈ​ലി​യി​ലു​ള്ള സ്ട്രാ​പ്പ്‌​ലെ​സ് വി​വാ​ഹ വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ​യും വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

ഇ​വി​ടെ ഹി​ജാ​ബ് വി​വാ​ദം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ​ത​ന്നെ. പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​നി​യെ ഒ​രു വേ​ദി​യി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത, ആ​ൺ​കു​ട്ടി​ക​ളെ​പ്പോ​ലെ സൗ​ക​ര്യ​പ്ര​ദ​മാ​യ പാ​ന്‍റ്സ് ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത, അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ​പോ​ലും ഒ​രു കാ​യി​ക​നൃ​ത്ത​ത്തി​ന് അ​നു​വ​ദി​ക്കാ​ത്ത... പു​രു​ഷാ​ധി​പ​ത്യം, സ്കൂ​ൾ കു​ട്ടി​ക​ളെ ഹി​ജാ​ബ് ധ​രി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നു ത​ർ​ക്കി​ക്കു​ന്ന​തി​ൽ അ​തി​ശ​യ​മി​ല്ല. അ​താ​ണ് അ​വ​രു​ടെ മ​ത​വീ​ക്ഷ​ണം. പ​ക്ഷേ, വി​ചി​ത്ര​മെ​ന്നു പ​റ​യ​ട്ടെ, ആ​ദ്യം പ​റ​ഞ്ഞ മൂ​ന്നു സം​ഭ​വ​ങ്ങ​ളി​ലും വാ​യ തു​റ​ക്കാ​ത്ത​വ​രും ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ ധാ​ർ​മി​ക​രോ​ഷം കൊ​ണ്ടു. എ​ന്തു സ്ത്രീ-​പു​രു​ഷ തു​ല്യ​ത​യും ന​വോ​ത്ഥാ​ന​വു​മാ​ണ് ഇ​വ​രൊ​ക്കെ കൊ​ണ്ടു​വ​രാ​നി​രി​ക്കു​ന്ന​ത്!

ഇ​നി​യെ​ങ്കി​ലും ഹി​ജാ​ബ് ധ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ്കൂ​ളു​ക​ളി​ലെ യൂ​ണി​ഫോം കോ​ഡ് അ​റി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്രം ചേ​രു​ക. ഹി​ജാ​ബ് ധ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്നി​ല്ല എ​ല്ലാ​വ​രും. അ​ത്ത​രം ചി​ല​രും സെ​ന്‍റ് റീ​ത്താ​സി​ൽ ചേ​ർ​ന്നി​ട്ടു​ണ്ടാ​കാം. അ​വ​ർ​ക്കും അ​വ​സ​ര​മു​ണ്ടാ​ക​ട്ടെ. ഈ ​സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ നാ​ളെ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മ​റ്റൊ​രു സ്കൂ​ളി​ലെ​ത്തു​ന്പോ​ൾ, ഹി​ജാ​ബ് അ​നു​വ​ദ​നീ​യ​മാ​ണെ​ങ്കി​ൽ, അ​വി​ട​ത്തെ യൂ​ണി​ഫോം നി​ബ​ന്ധ​ന​ക​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളും. എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്താ​ൻ ഒ​രു മ​ടി​യും കാ​ണി​ച്ചി​ട്ടി​ല്ലാ​ത്ത സ​ഭാ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ത്ത​രം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ ഉ​യ​ർ​ത്തി​യി​ട്ടേ​യു​ള്ളൂ. അ​ച്ച​ട​ക്കം സ്നേ​ഹ-​സാ​ഹോ​ദ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു ല​ക്ഷ്യം വേ​റെ​യാ​ണ്.

മ​ത​നി​ന്ദ​യ്ക്കും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വ്യ​ക്തി​ഹ​ത്യ​ക്കും ഇ​ര​യാ​യി​ട്ടും നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന ക​ന്യാ​സ്ത്രീ​യാ​യ പ്രി​ൻ​സി​പ്പ​ലും മ​ത​സം​ഘ​ട​ന​യു​ടെ​യോ രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ​യോ സ്ഥാ​പി​ത​താ​ത്പ​ര്യ​ത്തി​നു വ​ഴ​ങ്ങാ​തെ പൊ​തു​ന​ന്മ​യ്ക്കാ​യി നി​ല​കൊ​ണ്ട വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലാ​ത്ത ആ ​വി​ദ്യാ​ർ​ഥി​നി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വി​ജ​യ​ത്തി​ന്‍റെ പു​തി​യ പ​ട​വു​ക​ൾ ക​യ​റ​ട്ടെ. വെ​ള്ളം ക​ല​ക്കി​യ​വ​രും അ​തി​ൽ മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യ​വ​രും സ്ഥ​ലം വി​ട​ട്ടെ.

 

Kerala

ച​​​​ങ്കും ക​​​​ര​​​​ളു​​​​മ​​​​റത്ത് ഖ​​​​ജ​​​​നാ​​​​വ് നി​​​​റ​​യ്​​​​ക്ക​​​​രു​​​​ത് - Editorial

ഒ​​​​രു കാ​​​​ര്യം ഉ​​​​റ​​​​പ്പാ​​​​യി, സ​​​​ർ​​​​ക്കാ​​​​ർ വി​​​​ചാ​​​​രി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ ഒ​​​​രു നാ​​​​ടി​​​​നെ മ​​​​ദ്യ​​​​ത്തി​​​​ലും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​ലും ഇ​​​​തു​​​​പോ​​​​ലെ മു​​​​ക്കാ​​​​നാ​​​​കൂ. അ​​​​ങ്ങ​​​​നെ ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ വി​​​​ചാ​​​​രി​​​​ച്ചാ​​​​ൽ നാ​​​​ടി​​​​നെ ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള മ​​​​റ്റെ​​​​ല്ലാ ശ്ര​​​​മ​​​​ങ്ങ​​​​ളും പാ​​​​ഴാ​​​​കും. കേ​​​​ര​​​​ളം അ​​​​ത്ത​​​​ര​​​​മൊ​​​​ര​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്. അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​ടെ ല​​​​ഹ​​​​രി​​​​യ​​​​ടി​​​​മ​​​​ക​​​​ളും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ തീ​​​​ർ​​​​ത്ത ചെ​​​​റു​​​​ന​​​​ര​​​​ക​​​​ങ്ങ​​​​ൾ പെ​​​​രു​​​​കു​​​​ക​​​​യാ​​​​ണ്. ഇ​​​​താ​​​​പ​​​​ത്താ​​​​ണെ​​​​ന്ന് ഒ​​​​രു ല​​​​ഹ​​​​രി​​​​യ​​​​ടി​​​​മ​​​​യെ പ​​​​റ​​​​ഞ്ഞു മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ലും ക്ലേ​​​​ശ​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു, സ​​​​ർ​​​​ക്കാ​​​​രി​​​​നെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ! എ​​​​ങ്കി​​​​ലും ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​യു​​​​ന്ന ഒ​​​​രു ത​​​​ല​​​​മു​​​​റ​​​​യെ ഓ​​​​ർ​​​​ത്ത് ഈ ​​​​ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ ദി​​​​ന​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു, തി​​​​രു​​​​ത്തി​​​​യാ​​​​ലും.

ക​​​​ഴി​​​​ഞ്ഞ പു​​​​തു​​​​വ​​​​ത്സ​​​​ര​​​​ത്ത​​​​ലേ​​​​ന്നു മാ​​​​ത്രം വി​​​​റ്റ​​​​ത്‌ 108 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ മ​​​​ദ്യ​​​​മാ​​​​ണ്. ത​​​​ലേ വ​​​​ർ​​​​ഷ​​​​ത്തെ​​​​ക്കാ​​​​ൾ ഏ​​​​താ​​​​ണ്ട് 13 കോ​​​​ടി അ​​​​ധി​​​​കം. ക്രി​​​​സ്മ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഡി​​​​സം​​​​ബ​​​​ർ 22 മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ 712. 96 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ മ​​​​ദ്യം വി​​​​റ്റു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തേ​​​​തി​​​​ലും 15 കോ​​​​ടി അ​​​​ധി​​​​കം. ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് 818.21 കോ​​​​ടി​​​​യു​​​​ടെ മ​​​​ദ്യം വി​​​​റ്റു. ഓ​​​​രോ ക​​​​ണ​​​​ക്കു വ​​​​രു​​​​ന്പോ​​​​ഴും മ​​​​ദ്യ​​​​വി​​​​ൽപ്പ​​​​ന​​​​യി​​​​ൽ സ്വ​​​​ന്തം റി​​​​ക്കാ​​​​ർ​​​​ഡ് തി​​​​രു​​​​ത്തി​​​​യ വാ​​​​ർ​​​​ത്ത കേ​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​ക മ​​​​ദ്യ​​​​വ്യാ​​​​പാ​​​​രി​​​​യാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ ഷൈ​​​​ലോ​​​​ക്കി​​​​നെ​​​​പ്പോ​​​​ലെ ചി​​​​രി​​​​ക്കാ​​​​റു​​​​ണ്ട്. പ​​​​ക്ഷേ, അ​​​​തു ചോ​​​​ര​​​​ക്കാ​​​​ശാ​​​​ണ്; സ​​​​ർ​​​​ക്കാ​​​​ർ പ​​​​ക​​​​രം മു​​​​റി​​​​ച്ചെ​​​​ടു​​​​ത്ത ക​​​​ര​​​​ളി​​​​ൽ​​​​നി​​​​ന്നും ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും വാ​​​​ർ​​​​ന്നൊ​​​​ഴി​​​​കി​​​​യ​​​​ത്. മ​​​​ദ്യ​​​​വി​​​​ൽ​​​​പ്പ​​​​ന​​​​യി​​​​ലെ പു​​​​തി​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​കൊ​​​​ണ്ടു​​​​പോ​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ല​​​​ഹ​​​​രി​​​​യു​​​​ടെ ആ​​​​ഴ​​​​മ​​​​ള​​​​ക്കാ​​​​നാ​​​​കി​​​​ല്ല. കാ​​​​ര​​​​ണം, മ​​​​ദ്യ​​​​പാ​​​​ന​​​​ത്തേ​​​​ക്കാ​​​​ൾ മാ​​​​ര​​​​ക​​​​മാ​​​​യ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​ലേ​​​​ക്ക് ചു​​​​വ​​​​ടു​​​​തെ​​​​റ്റി​​​​യ​​​​വ​​​​ർ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ണ്. ര​​​​ണ്ടും​​​​കൂ​​​​ടി ചേ​​​​ർ​​​​ത്ത ഒ​​​​രു ക​​​​ണ​​​​ക്ക് ന​​​​മു​​​​ക്കി​​​​ല്ല. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും യു​​​​വാ​​​​ക്ക​​​​ളും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠ​​​​നം​​​​ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. 10 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ എ​​​​ത്ര കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ​​​​ചെ​​​​യ്തു, എ​​​​ന്താ​​​​ണ് പൊ​​​​തു​​​​രീ​​​​തി, ഏ​​​​തു​​​​ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​പ​​​​യോ​​​​ഗം കു​​​​ടു​​​​ത​​​​ൽ, ഏ​​​​തു പ്രാ​​​​യ​​​​ക്കാ​​​​രാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള പ​​​​ഠ​​​​നം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​തി​​​​ൻ ജാം​​​​ദാ​​​​ർ, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

മാ​​​​ർ​​​​ച്ച് 12ന് ​​​​കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച രേ​​​​ഖ​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച്, 2024ൽ ​​​​പ​​​​ഞ്ചാ​​​​ബി​​​​ൽ 9,025 കേ​​​​സു​​​​കൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​പ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ 27,701 കേ​​​​സു​​​​ക​​​​ൾ. പ​​​​ഞ്ചാ​​​​ബി​​​​ലേ​​​​തി​​​​ന്‍റെ മൂ​​​​ന്നി​​​​ര​​​​ട്ടി! പ​​​​ഞ്ചാ​​​​ബി​​​​ൽ പ​​​​കു​​​​തി കേ​​​​സു​​​​ക​​​​ൾ​​​​പോ​​​​ലും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദം സ​​​​മ്മ​​​​തി​​​​ച്ചാ​​​​ൽ​​​​പോ​​​​ലും കേ​​​​ര​​​​ളം കു​​​​തി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​ഞ്ചാ​​​​ബി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, കേ​​​​ര​​​​ള​​​​ത്തി​​​​ലും മു​​​​ഴു​​​​വ​​​​ൻ കേ​​​​സു​​​​ക​​​​ളും പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​തും മ​​​​റ​​​​ക്ക​​​​രു​​​​ത്. സം​​​​സ്ഥാ​​​​ന എ​​​​ക്‌​​​​സൈ​​​​സ് വ​​​​കു​​​​പ്പ് എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​രം 2016ൽ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത് 2,985 കേ​​​​സു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ 2024ൽ ​​​​ഇ​​​​ത് 8,160 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ​​​​യും പോ​​​​ലീ​​​​സു​​​​കാ​​​​രെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​രെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന​​​​ടി​​​​മ​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് കൊ​​​​ന്നു ത​​​​ള്ളി. അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ, മാ​​​​ന​​​​ഭം​​​​ഗ​​​​ങ്ങ​​​​ൾ, വീ​​​​ടു​​​​ക​​​​യ​​​​റി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ... കൗ​​​​മാ​​​​ര​​​​ക്കാ​​​​രി​​​​ലെ അ​​​​ക്ര​​​​മോ​​​​ത്സു​​​​ക​​​​ത​​​​യും വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. പോ​​​​ലീ​​​​സി​​​​നും ഭ​​​​യം. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന​​​​ടി​​​​മ​​​​ക​​​​ളും വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​രു​​​​മാ​​​​യി. കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ​​​​യും നാ​​​​ട്ടി​​​​ലെ​​​​യും സ​​​​മാ​​​​ധാ​​​​നം കെ​​​​ട്ടു. ല​​​​ഹ​​​​രി​​​​യി​​​​ൽ വാ​​​​തി​​​​ൽ​​​​ തു​​​​റ​​​​ന്നെ​​​​ത്തു​​​​ന്ന മ​​​​ക്ക​​​​ൾ​​​​ക്കും സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​ർ​​​​ക്കും മു​​​​ന്നി​​​​ൽ അ​​​​മ്മ​​​​മാ​​​​രും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രും ഭ​​​​യ​​​​ന്നു​​​​വി​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ന്പെ​​​​ന്ന​​​​ത്തേ​​​​ക്കാ​​​​ളു​​​​മ​​​​ധി​​​​കം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നുവേ​​​​ട്ട ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. പ​​​​ക്ഷേ, എ​​​​വി​​​​ടെ​​​​യും സു​​​​ല​​​​ഭം.

പു​​​​തി​​​​യ ചി​​​​ല അ​​​​വ​​​​താ​​​​ര​​​​ങ്ങ​​​​ൾ വേ​​​​ഷം​​​​കെ​​​​ട്ടി​​​​യാ​​​​ടു​​​​ന്ന​​​​ത് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ കൈ​​​​യ​​​​ടി​​​​യും ലൈ​​​​ക്കും വാ​​​​ങ്ങാ​​​​ൻ സ​​​​മൂ​​​​ഹ-​​​​കു​​​​ടും​​​​ബ ഘ​​​​ട​​​​ന​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന ഈ ​​​​സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ പ​​​​ണ്ഡി​​​​ത​​​​രു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ മ​​​​ദ്യ​​​​വും ക​​​​ഞ്ചാ​​​​വും എം​​​​ഡി​​​​എം​​​​എ​​​​യും നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ്. നാ​​​​ലും നാ​​​​ലു വ​​​​ഴി​​​​ക്കാ​​​​യ സ്വ​​​​ന്തം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​സ്ഥ​​​​യാ​​​​ണ് മ​​​​റ്റെ​​​​ല്ലാ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലു​​​​മെ​​​​ന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​എ​​​​ന്പു​​​​രാ​​​​ന്മാ​​​​ർ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന സ​​​​മൂ​​​​ഹ-​​​​കു​​​​ടും​​​​ബ​​​​വി​​​​രു​​​​ദ്ധ പൊ​​​​തു​​​​ബോ​​​​ധം, തി​​​​ക​​​​ഞ്ഞ അ​​​​രാ​​​​ജ​​​​ക​​​​ത്വ​​​​മാ​​​​ണെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. അ​​​​വ​​​​ർ​​​​ക്കി​​​​നി​​​​യൊ​​​​ന്നും ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നി​​​​ല്ല.

സ​​​​ർ​​​​ക്കാ​​​​ർ വി​​​​ദ്യാ​​​​രം​​​​ഭ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ, ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ല്ല തു​​​​ട​​​​ക്ക​​​​മാ​​​​ണെ​​​​ങ്കി​​​​ലും കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​യോ​​​​ജ​​​​ന​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് തു​​​​ട​​​​ർ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണം. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ 138-ാം പി​​​​റ​​​​ന്നാ​​​​ൾ​​​​ദി​​​​ന​​​​ത്തി​​​​ൽ ‘കി​​​​ക് ഔ​​​​ട്ട്’ എ​​​​ന്ന പേ​​​​രി​​​​ൽ ദീ​​​​പി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​ക​​​​ണം. വീ​​​​ര്യം കു​​​​റ​​​​ഞ്ഞ കൂ​​​​ടു​​​​ത​​​​ൽ മ​​​​ദ്യ​​​​മി​​​​റ​​​​ക്കി​​​​യും കു​​​​ടു​​​​ത​​​​ൽ മ​​​​ദ്യ​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി​​​​യും ത്രീ ​​​​സ്റ്റാ​​​​റി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലും റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളി​​​​ലു​​​​മൊ​​​​ക്കെ ക​​​​ള്ള് ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യും മ​​​​ദ്യ​​​​സൗ​​​​ഹൃ​​​​ദ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ സൃ​​​​ഷ്ടി​​​​ച്ചു​​​​മ​​​​ല്ല; മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​ന്‍റെ മൊ​​​​ത്ത​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളെ കു​​​​ടു​​​​ക്കി​​​​യും മ​​​​ദ്യ​​​​ല​​​​ഭ്യ​​​​ത കു​​​​റ​​​​ച്ചു​​​​മേ ന​​​​മു​​​​ക്കീ ന​​​​ര​​​​ക​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക​​​​ര​​​​ക​​​​യ​​​​റാ​​​​നാ​​​​കൂ. സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ന്നു ന​​​​ട​​​​ത്തു​​​​ന്ന ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ തു​​​​ട​​​​ര​​​​ട്ടെ. പ​​​​ക്ഷേ, നി​​​​ങ്ങ​​​​ൾ ആ ​​സ്പി​​​​രി​​​​റ്റു ക​​​​ന്നാ​​​​സു​​​​ക​​​​ൾകൂ​​​​ടി വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ! ല​​​​ഹ​​​​രി​​​​യി​​​​ര​​​​ക​​​​ളു​​​​ടെ ചോ​​​​ര കൈ​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ഴു​​​​കി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ!

Latest News

Up