x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25
FEB
2026

കോ​ട്ട​യം, തൊ​ടു​പു​ഴ, കോ​ഴി​ക്കോ​ട് വ​ഴി

Editorial Audio


Published: February 25, 2026 12:00 AM IST | Updated: February 24, 2026 09:37 PM IST

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ട​ത്തെ കു​പ്ര​സി​ദ്ധ​മാ​യ ക​ലു​ങ്കി​ന്‍റെ പ​ണി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് തു​ട​ങ്ങി കേ​ട്ടോ. 10 ദി​വ​സം മു​ന്പാ​യി​രു​ന്നെ​ങ്കി​ൽ ജെ​യി​സ് എ​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ ആ ​കു​ഴി​യി​ൽ വീ​ണു മ​രി​ക്കി​ല്ലാ​യി​രു​ന്നു.15 കൊ​ല്ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും സാ​ങ്കേ​തി​ക​ത്വ​ത്തി​നു​മു​ക​ളി​ൽ അ​ട​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ടം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​ന​കം പ​ണി തു​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ നാ​ലു പേ​രെ കൊ​ല​യ്ക്കു കൊ​ടു​ത്ത​തി​ന്‍റെ പി​റ്റേ​ന്ന്, ആ ​കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ടം വീ​ണു സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ടെ ഇ​തേ നാ​ട​ക​ങ്ങ​ളാ​ണു കേ​ര​ളം ക​ണ്ട​ത്.

ഇ​നി​യു​മു​ണ്ട് ബ​ലി​യാ​ടു​ക​ൾ​ക്കു കാ​ത്തി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു പ്രേ​ത​നി​ല​യ​ങ്ങ​ളും മ​ര​ണ​ക്കെ​ണി​ക​ളും. പ​ക്ഷേ, സ​ർ​ക്കാ​ർ കാ​ര്യം മു​റ​പോ​ലെ​യാ​ണ്. ഒ​രാ​ളെ​യെ​ങ്കി​ലും കൊ​ല​യ്ക്കു കൊ​ടു​ക്കു​ന്ന മു​റ​യ്ക്കേ ന​ട​പ​ടി​യു​ണ്ടാ​കൂ. എ​ന്നാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ടു പ​ണി​യെ​ടു​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ണ്ടാ​കു​ന്ന​ത്? കോ​ഴി​ക്കോ​ട്ട് മ​രി​ച്ച മ​നു​ഷ്യ​ർ സ​ർ​ക്കാ​രി​ന് നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്. പ​ക്ഷേ, ന​ട്ടെ​ല്ലൊ​ടി​ഞ്ഞ നാ​ലു കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല.

ആ ​വീ​ടു​ക​ൾ ഇ​നി​യൊ​രി​ക്ക​ലും പ​ഴ​യ​തു​പോ​ലെ​യാ​കി​ല്ല. അ​ഷ്‌​റ​ഫ്, ബ​ഷീ​ര്‍, അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, വി​നോ​ദ​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ക​ട​യി​ലേ​ക്കു​ള്ള ച​ര​ക്ക് ഇ​റ​ക്കി​യ​ശേ​ഷം ഷ​ട്ട​റി​നോ​ടു ചേ​ര്‍​ന്നു​ള്ള ത​റ​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കു മു​ക​ളി​ലേ​ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് അ​ട​ര്‍​ന്നു​വീ​ണ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റി​യ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.

ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ? അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ക​ച്ച​വ​ടം അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം 2024ൽ ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ച​വ​റ്റു​കു​ട്ട​യി​ലെ​റി​ഞ്ഞ് നാ​ലു മ​നു​ഷ്യ​രെ കൊ​ല​യ്ക്കു കൊ​ടു​ത്ത​വ​ർ മ​റു​പ​ടി പ​റ​യ​ണം. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും കൗ​ണ്‍​സി​ല്‍ യോ​ഗ​വും അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ കേ​സെ​ടു​ക്ക​ണം.

പ​ക്ഷേ, അ​തു സം​ഭ​വി​ക്കാ​റി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, തൊ​ടു​പു​ഴ, വ​ലി​യ​ങ്ങാ​ടി... ആം​ബു​ല​ൻ​സു​ക​ൾ ഇ​നി​യും ഓ​ടേ​ണ്ടി​വ​രും; മോ​ർ​ച്ച​റി​ക​ളി​ലേ​ക്ക്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ വ​ഴി​പാ​ടി​ലാ​ണ്. കോ​ർ​പ​റേ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് ഇ​തി​ലൊ​ന്നും പ​ങ്കി​ല്ലെ​ന്നു നാ​ട്ടു​കാ​രെ ബോ​ധി​പ്പി​ക്കാ​നു​ള്ള വേ​ഷം​കെ​ട്ട​ൽ! വ​ലി​യ​ങ്ങാ​ടി​യി​ലെ ഈ ​കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന​തും നാ​ലു മ​നു​ഷ്യ​ജീ​വ​നു​ക​ളെ വെ​ള്ള പു​ത​പ്പി​ക്കു​വോ​ളം അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ നി​ങ്ങ​ൾ അ​യോ​ഗ്യ​രാ​ണ്.

വ​ലി​യ​ങ്ങാ​ടി, പാ​ള​യം, കാ​ര​പ്പ​റ​മ്പ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലെ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ണ്ട്. പ്ര​തി​ഷേ​ധ​പ്ര​ഹ​സ​നം ക​ഴി​ഞ്ഞെ​ങ്കി​ൽ പോ​യി ആ 16 ​കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റാ​ൻ ത​ങ്ങ​ളു​ടെ സ്ഥാ​ന​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കൂ. തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫാ​ണു ഭ​രി​ക്കു​ന്ന​ത്. ജെ​യി​സി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നോ? അ​വി​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നാ​ട​ക​മു​ണ്ടാ​യി​രു​ന്നു.

തൊ​ടു​പു​ഴ​യി​ലെ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും ന​ഗ​ര​സ​ഭ​യാ​യാ​ലും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യാ​യാ​ലും അ​വ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഇ​വ​രൊ​ക്കെ നി​ര​പ​രാ​ധി​ക​ളാ​കും. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക വ​ച്ചു മ​റ​ന്ന ഡോ​ക്ട​റെ ‘വി​ദ​ഗ്ധ സ​മി​തി’ കു​റ്റ​വി​മു​ക്ത​യാ​ക്കി​യ​ത് നൊ​ടി​യി​ട​യി​ലാ​ണ്.

ആ​രു ഭ​രി​ച്ചാ​ലും ഈ ​സം​സ്ഥാ​ന​ത്തു ചി​ല കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളു​ണ്ട്. അ​ത് ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്‌​ട്രീ​യ അ​ന്ത​ർ​ധാ​ര​യാ​ണ്. കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ ഭ​രി​ക്കു​ന്ന​വ​ർ വി​ചാ​രി​ക്ക​ണം. തൊ​ടു​പു​ഴ​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ന്നു മു​ത​ൽ ആ​പ​ത്ക​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട് മാ​ധ്യ​മ​ങ്ങ​ൾ. പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല.

തൊ​ടു​പു​ഴ​യി​ലും കോ​ഴി​ക്കോ​ട്ടും മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം മ​നു​ഷ്യ​ജീ​വ​നു​വേ​ണ്ടി വാ​യ​പൊ​ളി​ച്ചി​രി​ക്കു​ന്ന കു​ണ്ടും കു​ഴി​യും പ​ഴ​ഞ്ച​ൻ കെ​ട്ടി​ട​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും വി​ചാ​രി​ച്ചാ​ൽ അ​തു പ​രി​ഹ​രി​ക്കാ​നാ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​ഘോ​ഷ​കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ൽ, വാ​ർ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത ഒ​രു അ​പ​ക​ട​സാ​ധ്യ​ത​യു​മി​ല്ല.

പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന അം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞു​കൊ​ടു​ക്ക​ട്ടെ, എ​ങ്ങ​നെ​യാ​ണ് പ​ണി​യെ​ടു​ക്കേ​ണ്ട​തെ​ന്ന്; എ​ങ്ങ​നെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ടു പ​ണി​യെ​ടു​പ്പി​ക്കേ​ണ്ട​തെ​ന്ന്.

Tags : EDITORIAL

Recent News

Up