x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

03
DEC
2025

ജോ​ൺ​സ​ന്‍റെ ക​ഥ കേ​ൾ​ക്കൂ, കാ​ട്ടു​നീ​തി​വ​കു​പ്പി​ന്‍റെ​യും

Editorial Audio


Published: December 3, 2025 12:00 AM IST | Updated: December 2, 2025 10:11 PM IST

വ​നം​വ​കു​പ്പ് കി​ട​പ്പാ​ടം ത​ട്ടി​യെ​ടു​ത്ത ചാ​ല​ക്കു​ടി​ക്കാ​ര​ൻ ജോ​ൺ​സ​ന്‍റെ അ​നു​ഭ​വം നാ​ളെ കേ​ര​ള​ത്തി​ൽ ആ​ർ​ക്കു​മു​ണ്ടാ​കാം. പ​ക്ഷേ, സു​പ്രീം​കോ​ട​തി വ​രെ കേ​സ് ന​ട​ത്തി കി​ട​പ്പാ​ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. അ​ല്ലെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി കേ​സ് ന​ട​ത്തി ജോ​ൺ​സ​നെ സ​ഹാ​യി​ച്ച വ​ക്കീ​ലി​നെ​പ്പോ​ലെ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക​ണം.

എ​ന്താ​യാ​ലും, ഭ​ര​ണ​കൂ​ടം അ​ഭ​യാ​ർ​ഥി​യാ​ക്കി​യ കു​ടും​ബ​ത്തെ കോ​ട​തി തി​രി​കെ വീ​ട്ടി​ൽ ക​യ​റ്റി. പ​ക്ഷേ, കൊ​ള്ള​മു​ത​ൽ തി​രി​ച്ചു​കൊ​ടു​ത്താ​ൽ ക​വ​ർ​ച്ച ഇ​ല്ലാ​താ​കു​മോ? ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്തെ​ടു​ക്കു​ക​യാ​ണ്? പു​തി​യ ഇ​ര​ക​ളെ തേ​ടി ന​ട​ക്കു​ക​യാ​ണോ? വീ​ടി​ല്ലാ​താ​യ ജോ​ൺ​സ​ന്‍റെ ദു​രി​തം, മ​ക്ക​ളു​ടെ എ​ന്നെ​ന്നേ​ക്കു​മാ​യി മു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സം, ക​ട​ത്തി​ണ്ണ​യി​ലും വാ​ട​ക​വീ​ട്ടി​ലു​മാ​യി അ​വ​രൊ​ഴു​ക്കി​യ ക​ണ്ണീ​ർ... ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ട​ത​ല്ലേ ന​വ​കേ​ര​ള നി​ർ​മാ​താ​ക്ക​ളേ?

2019 ന​വം​ബ​ർ 22നാ​ണ് ഭൂ​മി‌​കൈ​യേ​റ്റം ആ​രോ​പി​ച്ച് ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​രാ​യ ഇ​രു​പ​ത്ത​ഞ്ചോ​ളം വ​നം-​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് തു​ന്പൂ​ർ​മു​ഴി പാ​റോ​ക്കാ​ര​ൻ ജോ​ണ്‍​സ​നെ​യും ഭാ​ര്യ റൊ​ബീ​ന, മൂ​ന്നു മ​ക്ക​ൾ, വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രെ​യും സ്വ​ന്തം കി​ട​പ്പാ​ട​ത്തി​ൽ​നി​ന്നു ബ​ല​മാ​യി ഇ​റ​ക്കി​വി​ട്ട​ത്. 32 വ​ർ​ഷം മു​ന്പ് ജോ​ൺ​സ​ൺ പ​ണം കൊ​ടു​ത്തു വാ​ങ്ങി​യ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ർ വ​ലി​ച്ചു​വാ​രി പു​റ​ത്തി​ട്ടു.

വീ​ടും ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക​ട​യും പൂ​ട്ടി സീ​ൽ ചെ​യ്തു. ആ ​രാ​ത്രി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സം​തൃ​പ്തി​യോ​ടെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം ഉ​റ​ങ്ങി​യ​പ്പോ​ൾ, ജോ​ൺ​സ​ൺ മാ​താ​പി​താ​ക്ക​ൾ​ക്കും ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും കാ​വ​ലാ​യി സ്വ​ന്തം ക​ട​ത്തി​ണ്ണ​യി​ൽ കു​ത്തി​യി​രു​ന്നു. ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് അ​ന്ന​ന്ന​ത്തെ കാ​ര്യം ന​ട​ത്തി​യെ​ന്ന​ല്ലാ​തെ സ​ന്പാ​ദ്യ​മൊ​ന്നു​മി​ല്ല. എ​വി​ടേ​ക്കു പോ​കു​മെ​ന്ന​റി​യി​ല്ല.

പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ​യും​കൊ​ണ്ട് ത​ണു​പ്പ​ത്ത് എ​ത്ര ദി​വ​സം ഇ​ങ്ങ​നെ കി​ട​ക്കും? എ​ട്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ 6,500 രൂ​പ​യ്ക്ക് അ​യാ​ളൊ​രു ചെ​റി​യ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു. സ​ത്ര​ത്തി​ൽ ഇ​ടം കി​ട്ടാ​തെ കാ​ലി​ത്തൊ​ഴു​ത്തി​ൽ ക​യ​റി​ക്കൂ​ടി​യ​വ​രു​ടെ നി​സ​ഹാ​യ​ത ആ ​ക്രി​സ്മ​സി​നു ജോ​ൺ​സ​ൺ തി​രി​ച്ച​റി​ഞ്ഞു. ആ​റു വ​ർ​ഷം ക​ട​ന്നു​പോ​യി. കൈ​യി​ൽ ന​യാ​പൈ​സ​യി​ല്ല. ര​ണ്ട് ആ​ൺ​മ​ക്ക​ളു​ടെ​യും പ​ഠ​നം നി​ർ​ത്തി. ഒ​ടു​വി​ൽ ജോ​ൺ​സ​ണും മ​ക്ക​ളും ഐ​സ്ക്രീം വി​ൽ​പ്പ​ന​ക്കാ​രാ​യി.

ജോ​ൺ​സ​ൺ ഉ​ള്ള സ​ന്പാ​ദ്യ​മെ​ല്ലാം കൊ​ടു​ത്തു വാ​ങ്ങി​യ വീ​ട് അ​പ്പോ​ൾ തു​ന്പൂ​ർ​മു​ഴി അ​ണ​ക്കെ​ട്ടി​നും തൂ​ക്കു​പാ​ല​ത്തി​നു​മ​ടു​ത്ത് അ​നാ​ഥ​മാ​യി​ക്കി​ട​ന്നു. അ​യാ​ൾ കോ​ട​തി​യെ സ​മീ​പി​ച്ചു. എ​തി​ർ​ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് സ​ർ​ക്കാ​ർ ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ളും പ​ണ​വു​മെ​ല്ലാം വാ​രി​ക്കോ​രി ചെ​ല​വ​ഴി​ച്ചു കേ​സ് ന​ട​ത്തി. ഹൈ​ക്കോ​ട​തി​യി​ലും വ​നം​വ​കു​പ്പ് ജ​യി​ച്ചു.

സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​ക​ണ​മെ​ങ്കി​ൽ വ​ലി​യ തു​ക ചെ​ല​വാ​കും. റി​ട്ട. എ​സ്ഐ പ്ര​താ​പ​ൻ, ജോ​ണ്‍​സ​ന്‍റെ അ​വ​സ്ഥ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​ഡ്വ. ജോ​സ് ഏ​ബ്ര​ഹാം സൗ​ജ​ന്യ​മാ​യി കേ​സ് ന​ട​ത്തി. സു​പ്രീം​കോ​ട​തി ഇ​തു വ​ന​ഭൂ​മി​യ​ല്ലെ​ന്നു ക​ണ്ടെ​ത്തി ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി, നാ​ലാ​ഴ്ച​യ്ക്ക​കം ജോ​ണ്‍​സ​നു ഭൂ​മി​യും സ്ഥ​ല​വും തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു.

പ​ക്ഷേ, സ​ർ​ക്കാ​രി​നു പ​ണം പ്ര​ശ്ന​മ​ല്ല​ല്ലോ. ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ അ​ട​ച്ച നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചു പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും അ​തും ത​ള്ളി​യ ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം​നാ​ഥും സ​ന്ദീ​പ് മേ​ത്ത​യും അ​ട​ങ്ങി​യ ബെ​ഞ്ച്, വി​ധി ന​ട​പ്പാ​ക്കി ഡി​സം​ബ​ർ ര​ണ്ടി​നു വി​വ​രം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ചീ​ഫ് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു.

തി​ങ്ക​ളാ​ഴ്ച വ​നം​വ​കു​പ്പ് ഗ​തി​കെ​ട്ടു വി​ധി ന​ട​പ്പാ​ക്കി. പ​ക്ഷേ, ഉ​ത്ത​ര​വാ​ദി​ക​ൾ മ​റു​പ​ടി പ​റ​യ​ണം. ആ ​കു​ടും​ബ​ത്തി​ന്‍റെ ആ​റു ക​ണ്ണീ​ർ​വ​ർ​ഷ​ങ്ങ​ളി​ലെ ന​ഷ്ട​ത്തി​നു സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ട​ത​ല്ലേ? ക​ള്ള​ക്കേ​സ് ച​മ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ്ടേ? ഈ ​സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി​യാ​യ​പ്പോ​ൾ, വ​ന്യ​ജീ​വി​ക​ളെ​യും ധാ​ർ​ഷ്‌​ട്യ​ക്കാ​രാ​യ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഴി​ച്ചു​വി​ട്ടു കേ​ര​ള​മൊ​ട്ടാ​കെ കാ​ട്ടു​നീ​തി ന​ട​പ്പാ​ക്കി​യ വ​നം​വ​കു​പ്പി​ന്‍റെ ക്രൂ​ര​ത​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണി​ത്.

തൊ​മ്മ​ൻ​കു​ത്തി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വ​നം​വ​കു​പ്പ് ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ക​യാ​ണ്. ആ​ലു​വ-​മൂ​ന്നാ​ർ രാ​ജ​പാ​ത​യി​ലും നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡി​ലു​മൊ​ക്കെ അ​വ​ർ വ​ഴി​മു​ട​ക്കു​ക​യാ​ണ്. പ​ക്ഷേ, വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ക​ഴി​വു​മി​ല്ല. ഈ ​യു​ദ്ധം ജ​ന​ങ്ങ​ളോ​ടാ​ണ്. കേ​ര​ള​ത്തി​ൽ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​മ​ല്ല, വ​നം​വ​കു​പ്പ്-​ക​ർ​ഷ​ക സം​ഘ​ർ​ഷ​മാ​ണു​ള്ള​ത്.

ഇ​ര​ക​ളാ​യ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് സു​പ്രീം​കോ​ട​തി വ​രെ കേ​സ് ന​ട​ത്താ​നൊ​ന്നും സാ​ധി​ക്കി​ല്ല. ആ ​നി​സ​ഹാ​യ​ത​യെ ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. വ​നം​വ​കു​പ്പ് കൈ​യേ​റി​യ റ​വ​ന്യു, സ്വ​കാ​ര്യ ഭൂ​മി​ക​ളെ​ക്കു​റി​ച്ച് മു​ന്ന​ണി​യേ​താ​യാ​ലും ഇ​നി വ​രു​ന്ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. സു​താ​ര്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്ക​ണം, ക​ഴി​വും ജ​ന​ങ്ങ​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള​യാ​ളെ മ​ന്ത്രി​യാ​ക്ക​ണം, ധി​ക്കാ​രി​ക​ളും ജ​ന​ദ്രോ​ഹി​ക​ളു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ട​പ​ടി​യെ​ടു​ക്ക​ണം. ബ​ഹു. സ​ർ​ക്കാ​ർ, ഗാ​സ​യി​ലെ മാ​ത്ര​മ​ല്ല, നി​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​ക്കി​യ കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ!

Tags : editorial

Recent News

Up