x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12
NOV
2025

ചാ​ന്ദ്നി ചൗ​ക്കി​ലെ ചു​വ​രെ​ഴു​ത്തു​ക​ൾ

Editorial Audio


Published: November 12, 2025 12:00 AM IST | Updated: November 14, 2025 03:01 PM IST

ഒ​രു ഡ​സ​നോ​ളം നി​ര​പ​രാ​ധി​ക​ളെ കൊ​ന്ന് ഭീ​ക​ര​ർ ഒ​രി​ക്ക​ൽ​കൂ​ടി അ​വ​രു​ടെ മ​നു​ഷ്യ​വി​രു​ദ്ധ​ത "ഭ​ക്തി​പൂ​ർ​വം' നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. എ​ത്ര വി​ദ്യാ​ഭ്യാ​സം നേ​ടി​യാ​ലും ത​ക​ർ​ക്കാ​നാ​കാ​ത്ത​ത്ര മ​ത​ഭ്രാ​ന്ത് പ്രാ​ഥ​മി​ക മ​ത​വി​ദ്യാ​ഭ്യാ​സ​ങ്ങ​ളി​ലൂ​ടെ കൈ​വ​രി​ച്ചി​ട്ടു​ള്ള​വ​രാ​ണ് ഡ​ൽ​ഹി​യി​ൽ പൊ​ട്ടി​ത്തെ​റി​ച്ച തീ​വ്ര​വാ​ദി ഡോ​ക്ട​റും സ​ഹാ​യി​ക​ളാ​യ ഡോ​ക്ട​ർ​മാ​രു​മൊ​ക്കെ.

ഒ​രി​ട​ത്ത് അ​വ​രു​ടെ പേ​ര് ജ​യ്ഷെ മു​ഹ​മ്മ​ദ്, മ​റ്റൊ​രി​ട​ത്ത​വ​ർ ഹ​മാ​സ്, ഹി​സ്ബു​ള്ള, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, ബോ​ക്കോ ഹ​റാം, ഫു​ലാ​നി, റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ്... എ​ല്ലാം ഇ​ത​ര മ​ത​സ്ഥ​രെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡി​ന്‍റെ വം​ശ​വെ​റി ശാ​ഖ​ക​ൾ മാ​ത്രം. ഡ​ൽ​ഹി ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​വും തി​രി​ച്ച​ടി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വി​ട്ടു​കൊ​ടു​ക്കാം.

ഈ ​രാ​ജ്യ​ത്തി​ന് അ​തി​നു​ള്ള ശേ​ഷി​യു​ണ്ട്. പ​ക്ഷേ, നാം ​ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്, ഡ​ൽ​ഹി​യി​ലും ക​ത്തി​യ ആ​ഗോ​ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ നാ​ന്പു​ക​ളെ കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തി​ൽ ന​മു​ക്കു പ​ങ്കു​ണ്ടോ എ​ന്നാ​ണ്. ഏ​തെ​ങ്കി​ലും വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കു​ന്നു​ണ്ടോ എ​ന്ന​ല്ല, എ​ല്ലാ വ​ർ​ഗീ​യ​ത​യെ​യും ‍എ​തി​ർ​ക്കു​ന്നോ എ​ന്ന​താ​ണ് ചോ​ദ്യം.

മ​ത​മൗ​ലി​ക​വാ​ദി​ക​ൾ ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ആ​സ്ഥാ​ന ബു​ദ്ധി​ജീ​വി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​ര​വേ​ഷം കെ​ട്ടി​ച്ച തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ഈ ​പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​രു​ടെ​യൊ​ക്കെ സ്വീ​ക​ര​ണ​മു​റി​യി​ലാ​ണ് ഇ​രി​ക്കു​ന്ന​തെ​ന്നു നോ​ക്കൂ. ച​രി​ത്രം തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ങ്ങ​ളെ മാ​ത്ര​മ​ല്ല, അ​വി​ശു​ദ്ധ സ​ഖ്യ​ങ്ങ​ളെ​യും കു​റി​ച്ചു​വ​യ്ക്കും.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.52നു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​ൻ വേ​രു​ക​ളു​ള്ള ജെ​യ്ഷെ മു​ഹ​മ്മ​ദാ​ണെ​ന്നാ​ണു സൂ​ച​ന​ക​ൾ. സ്ഫോ​ട​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ൻ​പാ​ണ് ജ​മ്മു കാ​ഷ്മീ​ർ, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​ന്ന് ഡോ​ക്ട​ർ​മാ​ര​ട​ക്കം തീ​വ്ര​വാ​ദി​ക​ളെ​ന്നു ക​രു​തു​ന്ന എ​ട്ട് പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.

360 ഗ്രാം ​ആ​ർ​ഡി​എ​ക്സ് ഉ​ൾ​പ്പെ​ടെ 2900 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. "ചു​വ​രു​ക​ളു​ടെ ന​ഗ​ര'​മെ​ന്നാ​ണ് ചാ​ന്ദ്നി ചൗ​ക്ക് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​തി​നും ചെ​ങ്കോ​ട്ട​യ്ക്കു​മി​ട​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ നാം ​വാ​യി​ച്ചേ തീ​രൂ.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 22ന് ​പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ത്ര​യെ​ത്ര ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഈ ​രാ​ജ്യം ക​ണ്ടു, പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ത്ര നി​ര​പ​രാ​ധി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്, ഭീ​ക​ര​വി​രു​ദ്ധ​ത​യ്ക്കു​വേ​ണ്ടി നാ​മെ​ത്ര പ​ണം ചെ​ല​വ​ഴി​ച്ചു? ഇ​നി​യെ​ന്ത് എ​ന്ന ചോ​ദ്യ​മു​ണ്ട്. ഭീ​ക​ര​രു​ടെ ഇ​ര​യാ​യ മ​ലാ​ല യൂ​സ​ഫ് സാ​യ് ഒ​രു പ​രി​ഹാ​രം പ​റ​ഞ്ഞി​ട്ടു​ണ്ട്: “തീ​വ്ര​വാ​ദി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​നാ​കും.

പ​ക്ഷേ, തീ​വ്ര​വാ​ദ​ത്തെ വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടേ കൊ​ല്ലാ​നാ​കൂ.” തീ​വ്ര​വാ​ദി​ക​ളോ​ടു ചോ​ദി​ക്കൂ, നി​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം എ​വി​ടെ​യാ​യി​രു​ന്നെ​ന്ന്. അ​ത​വി​ടെ നി​ൽ​ക്ക​ട്ടെ; ന​മ്മു​ടെ സ്കൂ​ളു​ക​ളി​ലെ മ​ത​മൗ​ലി​ക​വാ​ദ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ​പ്പോ​ലും ചെ​റു​ക്കാ​ൻ കോ​ട​തി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സാ​ധി​ക്കു​മാ​യി​രു​ന്നോ? ഓ​രോ സ​ന്ദ​ർ​ഭ​ത്തി​ലും മ​ത​മൗ​ലി​ക​വാ​ദി​ക​ൾ എ​ത്ര അ​നാ​യാ​സ​മാ​യാ​ണ് മ​തേ​ത​ര നേ​താ​ക്ക​ളെ വ​ക്താ​ക്ക​ളാ​യി ഇ​റ​ക്കു​ന്ന​തെ​ന്ന് അ​ടു​ത്ത​യി​ടെ​യും കേ​ര​ളം ക​ണ്ടു.

മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ വ​ള​രേ​ണ്ട​ത് മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ചെ​ല​വി​ലാ​ണെ​ന്ന് തീ​വ്ര​വാ​ദി​ക​ൾ​ക്ക​റി​യാം.രാ​ഷ്‌​ട്രീ​യം തീ​വ്ര​വാ​ദ​വു​മാ​യി ര​ഹ​സ്യ​ത്തി​ൽ ചെ​യ്യു​ന്ന​ത് എ​ന്താ​ണ്? സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തും ഇ​വി​ടെ വ​ർ​ഗീ​യ​ത​യും മ​ത​മൗ​ലി​ക​വാ​ദ​വു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, വി​ഭ​ജ​നാ​ന​ന്ത​രം ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​യി പാ​ക്കി​സ്ഥാ​ൻ രൂ​പ​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് അ​വി​ടേ​ക്കു കു​ടി​യേ​റി​യ തീ​വ്ര​വാ​ദം ഭീ​ക​രാ​കാ​രം പൂ​ണ്ട​ത്.

അ​വി​ട​ത്തെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളും സൈ​ന്യ​വു​മൊ​ക്കെ തീ​വ്ര​വാ​ദ​ത്തെ വ​ള​ർ​ത്തി. അ​താ​യ​ത്, രാ​ഷ്‌​ട്രീ​യ-​ഭ​ര​ണ​കൂ​ട പി​ന്തു​ണ​യി​ല്ലാ​തെ മ​ത​മൗ​ലി​ക​വാ​ദ​ത്തി​നു ഭീ​ക​ര​ദം​ഷ്‌​ട്ര​ക​ൾ പു​റ​ത്തെ​ടു​ക്കാ​നാ​കി​ല്ല. മ​ലാ​ല പ​റ​ഞ്ഞ​ത് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ, തീ​വ്ര​വാ​ദി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ അ​തി​ർ​ത്തി ക​ട​ന്നും ന​മു​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷേ, തീ​വ്ര​വാ​ദ​മെ​ന്ന ആ​ശ​യ​ത്തെ ചെ​റു​ക്കാ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ലും ന​മു​ക്കാ​കു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യേ അ​തു സാ​ധി​ക്കൂ. ആ ​മ​തേ​ത​ര വി​ദ്യാ​ഭ്യാ​സ​ത്തെ പി​ന്നി​ൽ​നി​ന്നു കു​ത്തു​ന്ന​ത് ഇ​വി​ട​ത്തെ മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ക​പ​ട പ​തി​പ്പു​ക​ളാ​ണ്. അ​വ​രാ​ണ് സ്കൂ​ളു​ക​ളി​ലേ​ക്കു മ​ത​മെ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ അ​ക​ന്പ​ടി​ക്കാ​ർ. അ​മി​ത​മാ​യ മ​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു പ​ക​രം പൊ​തു വി​ദ്യാ​ഭ്യാ​സ​മാ​ണ് ഈ ​മ​തേ​ത​ര രാ​ജ്യ​ത്തു വേ​ണ്ട​തെ​ന്നു പ​റ​ഞ്ഞാ​ൽ, പ​റ​യു​ന്ന​വ​ർ ഇ​സ്‌​ലാ​മോ​ഫോ​ബി​യ പ​ര​ത്തു​ന്ന​വ​രാ​കും.

മ​തോ​ന്മാ​ദ​ങ്ങ​ളു​മാ​യു​ള്ള ര​ഹ​സ്യ​വേ​ഴ്ച​ക​ൾ സം​സ്കാ​രി​ക​നാ​യ​ക​രെ എ​ന്ന​പോ​ലെ രാ​ഷ്‌​ട്രീ​യ​ക്കാ​രെ​യും സ​ത്യ​സ​ന്ധ​ത​യി​ല്ലാ​ത്ത​വ​രാ​ക്കി. തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ സ​ൽ​മാ​ൻ റു​ഷ്ദി, മ​ലാ​ല യൂ​സ​ഫ് സാ​യ്, ത​സ്‌​ലി​മ ന​സ്റി​ൻ, അ​യാ​ൻ ഫി​ർ​സി അ​ലി തു​ട​ങ്ങി​യ​വ​രെ​യൊ​ക്കെ വി​യോ​ജി​പ്പു​ക​ളു​ടെ പേ​രി​ൽ കൊ​ല്ല​ണ​മെ​ന്നു പ​റ​യു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണോ നി​ങ്ങ​ളെ​ന്ന്, മ​ത​വി​ശ്വാ​സി​ക​ളോ​ട​ല്ല, ഐ​ക്യ​ദാ​ർ​ഢ്യ​ങ്ങ​ളെ വോ​ട്ടു​പാ​ധി​ക​ളാ​ക്കി​യ ന​മ്മു​ടെ മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടു ചോ​ദി​ച്ചു​നോ​ക്കൂ.

ര​ഹ​സ്യ​മാ​യി​ട്ട​ല്ല, പൊ​തു​വേ​ദി​യി​ൽ പ​ര​സ്യ​മാ​യി ചോ​ദി​ക്ക​ണം. അ​പ്പോ​ൾ വ്യാ​പി​ക്കു​ന്ന നി​ശ​ബ്ദ​ത​യു​ടെ അ​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​മി​ല്ലാ​ത്ത ശ​ബ്ദ​കോ​ലാ​ഹ​ല​ത്തി​ന്‍റെ പേ​രാ​ണ് ക​പ​ട മ​തേ​ത​ര​ത്വം അ​ഥ​വാ വോ​ട്ടി​നു​വേ​ണ്ടി​യു​ള്ള മ​ത​പ്രീ​ണ​നം. ഒ​രു പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ പോ​ലും മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളെ അ​ക​റ്റി​നി​ർ​ത്താ​ൻ ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​ത്ത മ​തേ​ത​ര​ത്വം!

അ​തു​കൊ​ണ്ട് നാം ​ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്, ചെ​ങ്കോ​ട്ട​യ്ക്കും ജു​മാ മ​സ്ജി​ദി​നും ചാ​ന്ദ്നി ചൗ​ക്കി​നു​മി​ടെ എ​ത്ര നാ​ശ​മു​ണ്ടാ​യെ​ന്നു മാ​ത്ര​മ​ല്ല; ത​ന്‍റെ മ​ത​ത്തി​നും ‘സ്വ​ർ​ഗ’​ത്തി​നും​വേ​ണ്ടി അ​വി​ടെ കൊ​ല​ക്ക​ള​മൊ​രു​ക്കാ​ൻ വ​ന്ന​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ ന​മ്മു​ടെ പ​രി​സ​ര​ങ്ങ​ളി​ലും രൂ​പ​പ്പെ​ടു​ന്നു​ണ്ടോ എ​ന്നാ​ണ്. അ​തി​നെ​യാ​ണ്, ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ൻ ഭേ​ദ​മേ​തു​മി​ല്ലാ​തെ നാം ​ചെ​റു​ക്കേ​ണ്ട​ത്.

അ​തി​നാ​യി കൈ ​കോ​ർ​ക്കാ​ൻ ത​ട​സ​മൊ​ന്നു​മി​ല്ല ന​മു​ക്ക്, പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​ത്തെ അ​ക​റ്റി​നി​ർ​ത്തു​ക എ​ന്ന​ത​ല്ലാ​തെ. വ​ർ​ഗീ​യ​ത​യെ വ​ർ​ഗീ​യ​ത​യെ​ന്നും തീ​വ്ര​വാ​ദ​ത്തെ തീ​വ്ര​വാ​ദ​മെ​ന്നും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ എ​ളു​പ്പ​മ​ല്ല; പ​ക്ഷേ അ​സാ​ധ്യ​മ​ല്ല.“​ത​ന്നെ അ​വ​സാ​ന​മേ തി​ന്നൂ എ​ന്നു ക​രു​തി മു​ത​ല​യെ തീ​റ്റി​പ്പോ​റ്റു​ന്ന​വ​രാ​ണ് പ്രീ​ണ​ന​ക്കാ​ർ”-​വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ൽ

Tags : editorial

Recent News

Up