x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14
NOV
2025

ച​രി​ത്ര​പ​ര​മാ​ണ്; അ​ഭി​മാ​ന​ക​ര​മ​ല്ല

Editorial Audio


Published: November 14, 2025 12:00 AM IST | Updated: November 17, 2025 11:40 AM IST

പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​ർ​ക്കു ജീ​വ​പ​ര്യ​ന്ത​വും ഓ​രോ​രു​ത്ത​ർ​ക്കും 6.08 ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചി​രി​ക്കു​ന്നു. ഗു​ജ​റാ​ത്തി​ലാ​ണ് പ​ശു​വി​നെ കൊ​ന്ന​തി​ന് ഇ​ത്ര ക​ഠി​ന​മാ​യ ശി​ക്ഷ. നൂ​റു​ക​ണ​ക്കി​നു മ​നു​ഷ്യ​രെ വ​ന്യ​ജീ​വി​ക​ളും തെ​രു​വു​നാ​യ​ക​ളും കൊ​ല്ലു​ന്ന​തു ത​ട​യാ​ത്ത പ്രാ​കൃ​ത​നി​യ​മം തി​രു​ത്താ​ത്ത​വ​രാ​ണ്, മൃ​ഗ​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​രെ ആ​ജീ​വ​നാ​ന്തം കൂ​ട്ടി​ലി​ടാ​ൻ ഗോ​ഹ​ത്യാ നി​യ​മ​ങ്ങ​ളെ രാ​കി​മി​നു​ക്കി വേ​ട്ട​യ്ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലെ​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​യു​മൊ​ക്കെ ദൈ​വ​ദൂ​ഷ​ണ-​മ​ത-​മ​ത​നി​ന്ദാ നി​യ​മ​ങ്ങ​ൾ ആ​ധു​നി​ക​ലോ​ക​ത്തി​നു ചേ​ർ​ന്ന​ത​ല്ലെ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​ർ സ​മ്മ​തി​ക്കു​മോ? ഇ​ല്ല. ആ ​മ​നോ​നി​ല​യി​ലേ​ക്കാ​ണ് ചി​ല​ർ ഈ ​മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ​യും കെ​ട്ടി​വ​ലി​ക്കു​ന്ന​ത്. അ​വ​ർ​ക്ക​ത് അ​പ​മാ​ന​ക​ര​മാ​യി തോ​ന്നി​ല്ല. പ​ക്ഷേ, ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ മൂ​ർ​ച്ച കൂ​ട്ടി​യ ഗോ​ഹ​ത്യ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തോ​ട​ല്ല, മ​താ​ധി​പ​ത്യ​ത്തോ​ടാ​ണു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​തെ​ന്നു തി​രി​ച്ച​റി​യ​ണം.

ഗോ​ഹ​ത്യ കേ​സി​ൽ കാ​സിം ഹാ​ജി സോ​ള​ങ്കി, സ​ത്താ​ർ ഇ​സ്മ​യി​ൽ സോ​ള​ങ്കി, അ​ക്രം ഹാ​ജി സോ​ള​ങ്കി എ​ന്നി​വ​രെ​യാ​ണ് ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2023 ന​വം​ബ​ർ ആ​റി​ന് അ​മ്രേ​ലി ജി​ല്ല​യി​ലെ ഖ​ട്ട്കി​വാ​ഡ​യി​ലു​ള്ള മു​ഖ്യ​പ്ര​തി അ​ക്രം സോ​ള​ങ്കി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി 40 കി​ലോ ബീ​ഫ് പി​ടി​കൂ​ടി. ഖാ​സിം സോ​ള​ങ്കി​യെ സം​ഭ​വ​സ്ഥ​ല​ത്തും മ​റ്റു​ള്ള​വ​രെ പി​ന്നീ​ടും അ​റ​സ്റ്റ് ചെ​യ്തു.

2011ൽ ​ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ​യാ​ണ് ഗു​ജ​റാ​ത്തി​ൽ ഗോ​ഹ​ത്യ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മം പാ​സാ​ക്കി​യ​ത്. 2017ൽ ​ഭേ​ദ​ഗ​തി വ​രു​ത്തി ജീ​വ​പ​ര്യ​ന്തം ത​ട​വു​കൂ​ടി ചേ​ർ​ത്തു. കോ​ട​തി​വി​ധി​യെ ‘ച​രി​ത്ര​പ​രം’ എ​ന്നാ​ണ് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ വ​ക്താ​വ് ജി​ത്തു വ​ഘാ​നി വി​ശേ​ഷി​പ്പി​ച്ച​ത്. “ഗോ​മാ​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന ഒ​രാ​ളെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണി​ത്,’’ എ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഹ​ർ​ഷ് സം​ഘ്‌​വി​യും പ്ര​തി​ക​രി​ച്ചു.

ബി​ജെ​പി ഭ​ര​ണ​വും അ​വ​ർ പു​തു​ക്കി​യ ഗോ​ഹ​ത്യാ നി​യ​മ​വും പോ​ലീ​സും മ​റ്റു സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം ച​രി​ത്ര​പ​ര​മാ​യ വി​ധി​ക​ൾ അ​നാ​യാ​സ​മാ​ണ്. പ​ക്ഷേ, ഇ​വ​രൊ​ന്നും വി​ചാ​രി​ച്ചാ​ൽ മ​നു​ഷ്യ​രെ നി​ർ​ബാ​ധം കൊ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളെ​യും തെ​രു​വു​നാ​യ​ക​ളെ​യു​മൊ​ന്നും തൊ​ടാ​നാ​കി​ല്ല. മ​നു​ഷ്യ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന ഒ​രു മൃ​ഗ​ത്തെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നു പ​റ​യാ​ൻ ഒ​ര​ധി​കാ​രി​യു​മി​ല്ല.

അ​തി​നൊ​ന്നും സ​മ​യ​മി​ല്ലാ​ത്ത​വ​ർ, ഗോ​ഹ​ത്യ-​മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളി​ലൂ​ടെ, സ​ർ​വ​മ​താ​ശ്ലേ​ഷി​യാ​യ രാ​ജ്യ​ത്തെ ത​ങ്ങ​ളു​ടെ ഇ​ടു​ങ്ങി​യ തൊ​ഴു​ത്തു​ക​ളി​ൽ കെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഗോ​ഹ​ത്യ​ക്ക് ഇ​ത്ര ക​ഠി​ന​ശി​ക്ഷ രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ക്ഷേ, മൃ​ഗ​ത്തെ കൊ​ന്ന​തി​നു ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും ആ​രെ​യും ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച​താ​യി കാ​ണു​ന്നി​ല്ല.

അ​തു​കൊ​ണ്ട് ച​രി​ത്ര​പ​ര​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ വി​ശേ​ഷി​പ്പി​ച്ച ഈ ​വി​ധി​യി​ലൂ​ടെ പ്ര​സി​ദ്ധി​യാ​ണോ കു​പ്ര​സി​ദ്ധി​യാ​ണോ ഇ​ന്ത്യ​ക്കു ജ​നാ​ധി​പ​ത്യ​ലോ​കം ക​ൽ​പ്പി​ക്കു​ക​യെ​ന്നു ചി​ന്തി​ക്കു​ന്ന​തു ന​ല്ല​താ​ണ്. സം​സ്കാ​രം എ​ന്ന​ത് മ​ന​സി​ന്‍റെ​യും ആ​ത്മാ​വി​ന്‍റെ​യും വി​ശാ​ല​ത​യാ​ണെ​ന്നു പ​റ​ഞ്ഞ​ത്, ഈ ​രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മു​ക്ത​വും ജ​നാ​ധി​പ​ത്യ​പ​ര​വും സാ​ന്പ​ത്തി​ക​വു​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വാ​ണ്.

പ​രി​ഷ്കൃ​ത​ലോ​ക​ത്തി​നു മു​ന്നി​ൽ ന​മ്മു​ടെ നാ​ടി​നെ ശി​ര​സു​യ​ർ​ത്തി നി​ർ​ത്തി​യ ആ ​ഭ​ര​ണാ​ധി​കാ​രി​യു​ടെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന് ഈ ​രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ കെ​ടു​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കാ​ണേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്. യു​ക്തി​ബോ​ധ​വും പ​രി​ഷ്കൃ​ത​ചി​ന്ത​യും അ​നു​വ​ദി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും, ഇ​ത​ര മ​ത​സ്ഥ​രു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കു​ന്ന​ത് പ​ര​സ്പ​ര ബ​ഹു​മാ​ന​മാ​ണ്. ഗോ​ഹ​ത്യ നി​രോ​ധി​ച്ചി​രി​ക്കു​ന്നി​ട​ത്ത് നാം ​നി​യ​മം മാ​നി​ക്ക​ണം. പ​ക്ഷേ, അ​തു മാ​നി​ക്കാ​ത്ത​വ​ർ​ക്കു​ള്ള ശി​ക്ഷാ​രീ​തി​ക​ൾ ആ​ധു​നി​ക​ലോ​ക​ത്തെ അ​പ​ഹ​സി​ക്കു​ന്ന​താ​ക​രു​ത്.

മോ​ഷ്ടി​ക്കു​ന്ന​വ​രു​ടെ കൈ ​വെ​ട്ടു​ക​യും, നോ​ട്ടം​കൊ​ണ്ടു സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചാ​ൽ ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും, വ്യ​ഭി​ചാ​ര​ത്തി​നു ക​ല്ലെ​റി​ഞ്ഞു കൊ​ല്ലു​ക​യും, മ​ത​നി​ന്ദ​യ്ക്കു ത​ല​യ​റ​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന ശി​ക്ഷാ​വി​ധി​ക​ൾ ഹ​മ്മു​റാ​ബി​യു​ടെ കാ​ല​ത്തു മാ​ത്ര​മ​ല്ല, ഇ​പ്പോ​ഴു​മു​ണ്ട്. പ​ക്ഷേ, അ​ത്ത​രം നി​യ​മ​ങ്ങ​ൾ എ​വി​ടെ​യൊ​ക്കെ​യാ​ണ് സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നു നാം ​മ​റ​ക്ക​രു​ത്. അ​വ​രോ​ടു താ​ദാ​ത്മ്യ​പ്പെ​ടു​ക​യു​മ​രു​ത്.

Tags : editorial

Recent News

Up