x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

09
JAN
2026

ഈ ​റി​പ്പോ​ർ​ട്ട് സം​ര​ക്ഷി​ക്കാ​ന​ല്ല ക്രൈ​സ്ത​വ​രെ നി​യ​ന്ത്രി​ക്കാ​ൻ

Editorial Audio


Published: January 9, 2026 12:00 AM IST | Updated: January 9, 2026 10:50 PM IST

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴ​രാ​ണെ​ന്ന മ​ട്ടി​ലാ​ണ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തും ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​തും. സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് 2023 മേ​യ് 17ന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പെ​ട്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം; “റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കും.” അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യ​തി​നേ​ക്കാ​ൾ ലാ​ഘ​വ​ത്തോ​ടെ ഒ​രു ക്രി​സ്ത്യാ​നി​പോ​ലും അ​റി​യാ​തെ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ത്രേ. സ​ർ, ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം. ഈ ​സ​മു​ദാ​യം എ​ത്ര ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​ണ്.

2020 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. 2023 മേ​യി​ൽ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​തി​ൽ​നി​ന്നു സ​ർ​ക്കാ​ർ ക്രോ​ഡീ​ക​രി​ച്ച ഉ​പ​ശി​പാ​ർ​ശ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 328 ശി​പാ​ർ​ശ​ക​ളി​ൽ 220 ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് മു​ഖ‍്യ​മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള ശി​പാ​ർ​ശ​ക​ൾ ഉ​ട​ന​ടി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം തീ​ർ​ക്കാ​ൻ ഫെ​ബ്രു​വ​രി ആ​റി​ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും പ​റ​ഞ്ഞു. പ​ക്ഷേ, റി​പ്പോ​ർ​ട്ടി​ലെ ഏ​തെ​ങ്കി​ലും ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ല​ക്ഷ​ണ​മോ ഫ​ല​മോ എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ​ർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​കു​ന്നി​ല്ല. ഏ​തൊ​ക്കെ ശി​പാ​ർ​ശ​ക​ൾ എ​പ്പോ​ൾ, എ​വി​ടെ, എ​ങ്ങ​നെ ന​ട​പ്പാ​ക്കി എ​ന്ന​റി​യാ​നു​ള്ള അ​വ​കാ​ശം ക്രൈ​സ്ത​വ​സ​മൂ​ഹം കൈ​വെ​ടി​യി​ല്ല.

4.87 ല​ക്ഷം പ​രാ​തി​ക​ളും വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളും സം​ഘ​ട​ന​ക​ളും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളും അ​പ​ഗ്ര​ഥി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടും നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ക്രൈ​സ്ത​വ​ർ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് 2023 ഡി​സം​ബ​ർ 27ന് ​ന്യൂ​ന​പ​ക്ഷ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

2024 മാ​ർ​ച്ചി​ൽ, ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യും പൊ​തു​ഭ​ര​ണ​വ​കു​പ്പ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ അം​ഗ​ങ്ങ​ളാ​യു​മു​ള്ള മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഫി​ഷ​റീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷ ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി, കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് ന​ല്കു​മെ​ന്നും പ​റ​ഞ്ഞു.

21 മാ​സ​ത്തി​നി​ടെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. വീ​ണ്ടും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​യെ​ന്ന അ​പ്ര​തീ​ക്ഷി​ത മ​റു​പ​ടി. ഒ​രു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ, ബ​ന്ധ​പ്പെ​ട്ട സ​മൂ​ഹ​ത്തെ ഇ​തു​പോ​ലെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യ ഉ​ദാ​ഹ​ര​ണം രാ​ജ്യ​ത്തു വേ​റെ അ​ധി​ക​മി​ല്ല. ശ​രി​ക്കും എ​ന്താ​ണ് പ്ര​ശ്നം? സ​ർ​ക്കാ​ർ ആ​രെ​യാ​ണു ഭ​യ​പ്പെ​ടു​ന്ന​ത്? ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​നു കൊ​ടു​ത്ത​തും കൊ​ടു​ക്കാ​നു​ള്ള​തു​മാ​യ ക്ഷേ​മ​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞാ​ൽ ഈ ​സ​മൂ​ഹ​ത്തി​ൽ എ​ന്തെ​ങ്കി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​കു​മോ? അ​തോ ന​ട​പ്പാ​ക്കി​യെ​ന്നു പ​റ​ഞ്ഞ​തു വെ​റു​തെ​യാ​ണോ? ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ അ​ത് അ​ർ​ഹ​രാ​യ​വ​ർ​ക്കു ല​ഭി​ച്ചോ​യെ​ന്നു​പോ​ലും അ​റി​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്, ന​ട​പ്പാ​ക്കി​യെ​ന്നു പ​റ​യു​ന്ന 220 ശി​പാ​ർ​ശ​ക​ൾ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ൽ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​ക്കി​യ​താ​യി ആ​ർ​ക്കു​മ​റി​യി​ല്ല. സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടു​പോ​ലും ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം സ്ഥി​ര​പ്പെ​ടു​ത്താ​തെ ഈ ​സ​ർ​ക്കാ​ർ ന​ട​ത്തി​യ ഒ​ളി​ച്ചു​ക​ളി​യും ച​തി​യും കേ​ര​ളം ക​ണ്ട​താ​ണ്. 16,000 അ​ധ്യാ​പ​ക​രു​ടെ ജീ​വി​ത​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.

യൂ​ണി​ഫോം വി​ഷ​യ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ അ​വ​കാ​ശ​ത്തി​ൽ ക​ട​ന്നു​ക​യ​റി പ്രീ​ണ​ന​ത്തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ന​ട​ത്തി​യ അ​നാ​വ​ശ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളും മ​റ​ന്നി​ട്ടി​ല്ല. സ​ർ​ക്കാ​രും തീ​വ്ര​സം​ഘ​ട​ന​ക​ളും സൃ​ഷ്ടി​ച്ച പു​ക​മ​റ​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​തു കോ​ട​തി​യാ​ണ്. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​ല്ലെ​ങ്കി​ലും ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തോ​ടു​ള്ള മ​നോ​ഭാ​വം ഈ ​സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട് പ​ര​സ്യ​മാ​ക്ക​ണം. അ​തി​ന്‍റെ പേ​രി​ലു​ണ്ടാ​കു​ന്ന ച​ർ​ച്ച​ക​ളെ ക്രൈ​സ്ത​വ​സ​മൂ​ഹം തെ​ല്ലും ഭ​യ​പ്പെ​ടു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മോ പൊ​തു​സ​മൂ​ഹ​ത്തി​നു ദോ​ഷ​ക​ര​മോ ആ​യ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യെ​ടു​ക്കാ​ന​ല്ല ഒ​രു ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ഒ​രു പി​ൻ​വാ​തി​ൽ ആ​നു​കൂ​ല്യ​വും ക്രൈ​സ്ത​വ​ർ​ക്കു വേ​ണ്ട. അ​നാ​വ​ശ്യ ദു​രൂ​ഹ​ത സൃ​ഷ്ടി​ക്കാ​തെ, സ​ർ​ക്കാ​ർ ഇ​രു​ട്ടി​ൽ​നി​ന്നു മാ​റി നി​ൽ​ക്ക​ണം. “ചി​ല​പ്പോ​ൾ സം​ര​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ഒ​രു​പോ​ലെ തോ​ന്നും” എ​ന്ന എ​ക്കോ സി​നി​മ​യി​ലെ നി​രീ​ക്ഷ​ണം ഇ​വി​ടെ​യും മു​ഴ​ങ്ങു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​പ്പോ​ൾ അ​തു ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്നു തോ​ന്നി​പ്പി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്താ​തെ അ​തി​ന്‍റെ ശി​പാ​ർ​ശ​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ അ​തു കാ​ണി​ക്കു​ന്ന​ത് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണം ജ​ന​ത്തി​ന്‍റെ വി​ര​ൽ​ത്തു​ന്പി​ല​ല്ലേ!

Tags : editorial

Recent News

Up