x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

26
NOV
2025

ഇ​ന്ന​ല​ത്തെ വി​ശ്വാ​സ​വും ഇ​ന്ന​ത്തെ ഉ​ത്ത​ര​വാ​ദി​ത്വ​വും  

Editorial Audio


Published: November 26, 2025 12:00 AM IST | Updated: November 25, 2025 10:14 PM IST

 

ഇ​ന്നു ഭ​ര​ണ​ഘ​ട​നാ​ദി​ന​മാ​ണ്. ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന ഇ​ത്ര ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട മ​റ്റൊ​രു കാ​ല​മി​ല്ല; അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൊ​ഴി​കെ. പ​ക്ഷേ, ക​റു​ത്ത ദി​ന​ങ്ങ​ളെ​ന്നു വി​ളി​ച്ച് അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ നാം ​ച​രി​ത്ര​ത്തി​ന്‍റെ സ്ഥി​രം ഗു​ണ്ടാ​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രോ​ക്ഷ​മാ​റ്റ​ത്തെ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്നു പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ക്കു​ന്ന​ത്.

നി​രീ​ക്ഷി​ച്ചാ​ൽ അ​തി​ന​പ്പു​റ​ത്തേ​ക്കും കാ​ര്യ​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന ന​മ്മെ സം​ര​ക്ഷി​ച്ചു​കൊ​ള്ളും എ​ന്ന വി​ശ്വാ​സ​ത്തി​ൽ​നി​ന്ന്, ഭ​ര​ണ​ഘ​ട​ന​യെ നാം ​സം​ര​ക്ഷി​ക്ക​ണം എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്കു​ള്ള മാ​റ്റം ദൃ​ശ്യ​മാ​ണ്. ആ​ധു​നി​ക രാ​ഷ്‌​ട്ര​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ച് ഉ​ത്ക​ണ്ഠ​പ്പെ​ടു​ന്ന ഈ ​ദ​ശാ​ബ്ദ​ത്തി​ലെ പൊ​തു​ബോ​ധ ഭേ​ദ​ഗ​തി​യാ​ണ​ത്. ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം എ​ന്നീ ഭ​ര​ണ​ഘ​ട​നാ ഉ​റ​പ്പു​ക​ളെ​ക്കു​റി​ച്ചാ​ണ് ആ ​ഉ​ത്ക​ണ്ഠ.

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണ​ഘ​ട​ന ഇ​താ​ണെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന നാം, ​ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​തു ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ്രാ​ഫ്‌​റ്റിം​ഗ്‌ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച ഭ​ര​ണ​ഘ​ട​ന, 1949 ന​വം​ബ​ർ 26ന് ​ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ അം​ഗീ​ക​രി​ച്ചു. അ​തി​ന്‍റെ 76-ാം വാ​ർ​ഷി​ക​മാ​ണി​ന്ന്. ന​മു​ക്ക് ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ പൗ​ര​ബോ​ധം ന​ൽ​കി​യ​ത് ഈ ​ഭ​ര​ണ​ഘ​ട​ന​യാ​ണ്.

ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം ത​രം പൗ​ര​ന്മാ​രാ​യി കാ​ണു​ന്ന വി​ചാ​ര​ധാ​ര​ക​ളും സ​ജീ​വ​മാ​യി. പ​ണ്ടേ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും ഗോ​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളു​മൊ​ക്കെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ അ​ക്ര​മോ​ത്സു​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി. ഇ​ന്ത്യ ഹി​ന്ദു രാ​ഷ്‌​ട്ര​വും ഹി​ന്ദു സ​മൂ​ഹ​വു​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ആ​വ​ർ​ത്തി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം ല​ക്നൗ​വി​ലാ​ണ്.

ആ​ർ‌​എ​സ്‌​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബൊ​ല, കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ, ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത വി​ശ്വ​ശ​ർ​മ, ബി​ജെ​പി രാ​ജ്യ​സ​ഭാം​ഗം സു​ധാ​ൻ​ഷു ത്രി​വേ​ദി തു​ട​ങ്ങി​യ​വ​ർ ഭ​ര​ണ​ഘ​ട​ന​യി​ലെ മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം എ​ന്നീ വാ​ക്കു​ക​ൾ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​വ​രി​ൽ ചി​ല​രാ​ണ്.

ഇ​തി​നി​ടെ, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സം​ശ​യാ​സ്പ​ദ​വും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​തു​മാ​യ മ​ത​സം​ഘ​ട​നാ ബ​ന്ധ​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തെ നി​ർ​വീ​ര്യ​മാ​ക്കു​ക​യും ഹി​ന്ദു​ത്വ​യ്ക്ക് ന്യാ​യ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ഭ​ര​ണ​ഘ​ട​നാ​ദി​ന​ത്തി​ലെ അ​സ്വാ​സ്ഥ്യ​ജ​ന​ക​മാ​യ കാ​ഴ്ച​ക​ളാ​ണി​ത്. ഹി​ന്ദു​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ്പ​ത്തി​ന് സ​മാ​ന്ത​ര​മാ​യി വി​വി​ധ മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ൾ കൊ​ണ്ടു​ന​ട​ക്കു​ന്ന ഇ​സ്‌​ലാ​മി​ക​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ്പ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ഇ​ന്ന​ലെ പ്ര​മു​ഖ മു​സ്‌​ലിം മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള പ​ത്ര​ത്തി​ൽ വ​ന്ന ‘ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ധൃ​ത​രാ​ഷ്‌​ട്രാ​ലിം​ഗ​നം’ എ​ന്ന ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്ന​ത്, ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ രാ​ഷ്‌​ട്ര​സ​ങ്ക​ല്‍​പ്പ​വും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​വും ഒ​രേ പാ​ത്ര​ത്തി​ല്‍ വേ​വു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നാ​ണ്. ഈ ​മ​ത​രാ​ഷ്‌​ട്ര നി​ല​പാ​ടി​ന്‍റെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ് ഇ​വി​ട​ത്തെ സു​ന്നി മു​സ്‌​ലിം​ക​ളെ​ന്നും ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നാ​ലു വോ​ട്ടി​നു​വേ​ണ്ടി വെ​ൽ​ഫെ​യ​ർ, പി​ഡി​പി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും തോ​ളി​ൽ കൈ​യി​ടു​ന്ന​വ​ർ മ​റു​കൈ​യി​ൽ ഭ​ര​ണ​ഘ​ട​ന പി​ടി​ക്കു​ന്ന​തി​നോ​ളം നി​ന്ദാ​പ​ര​മാ​യി മ​റ്റെ​ന്തു​ണ്ട്? ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ, എ​റ​ണാ​കു​ളം ഗ​വ​ണ്‌​മെ​ന്‍റ് ലോ ​കോ​ള​ജി​ന്‍റെ 150-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ൽ ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ പ​റ​ഞ്ഞ​ത് ഓ​ർ​മി​ക്കാം: “സോ​ഷ്യ​ലി​സം, മ​തേ​ത​ര​ത്വം എ​ന്നി​വ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലു​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത​ല്ല, അ​വ എ​ന്തി​നു മാ​റ്റു​ന്നു എ​ന്ന​താ​ണ് വി​ഷ​യം.

സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തെ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു അ​ത്. പു​തി​യ ച​രി​ത്രം ര​ചി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഈ ​വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ തോ​ന്നു​ന്ന​ത്. ക​ട​ലാ​സി​ലെ​ഴു​തി​യ രേ​ഖ​യാ​യി​ട്ട​ല്ല, ജാ​ലി​യ​ൻ​വാ​ലാ ബാ​ഗി​ലെ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ര​ക്ത​ത്താ​ൽ കു​റി​ച്ച രേ​ഖ​യാ​യി​ട്ടാ​ണ് ഭ​ര​ണ​ഘ​ട​ന​യെ മ​ന​സി​ലാ​ക്കേ​ണ്ട​ത്.”

ഭ​ര​ണ​കൂ​ട വി​മ​ർ​ശ​ന​ങ്ങ​ളെ രാ​ജ്യ​ദ്രോ​ഹ​മാ​യി മ​ന​സി​ലാ​ക്കാ​ൻ മാ​ത്രം ശേ​ഷി​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ മ​ണ്ഡൂ​ക​ങ്ങ​ളും ഇ​തു മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ! ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ നാ​മെ​ന്തു ചെ​യ്യ​ണ​മെ​ന്നു ചോ​ദി​ച്ചാ​ൽ, അ​തി​ന്‍റെ അ​ന്തഃ​സ​ത്ത മ​ന​സി​ലാ​ക്കു​ക എ​ന്ന​താ​ണ് ഉ​ത്ത​രം. കീ​ശ​യി​ല​ല്ല, ഹൃ​ദ​യ​ത്തി​ലാ​ണ് ഭ​ര​ണ​ഘ​ട​ന വ​യ്ക്കേ​ണ്ട​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യെ പാ​ർ​ല​മെ​ന്‍റി​നും തൊ​ടാ​നാ​കി​ല്ലെ​ന്ന കേ​ശ​വാ​ന​ന്ദ​ഭാ​ര​തി കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി നി​ഷ്ക്രി​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. മ​ത-​വം​ശീ​യ രാ​ഷ്‌​ട്ര​വാ​ദം ഫാ​സി​സ​ത്തി​ന്‍റെ അ​മ്മ​യു​ടെ പ്ര​ച്ഛ​ന്ന​വേ​ഷ​മാ​ണെ​ന്നു വി​ദ്യാ​ല​യ​ങ്ങ​ളി​ലും പു​റ​ത്തും പ​ഠി​പ്പി​ക്ക​ണം.

ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും പ​രാ​ജ​യ​പ്പെ​ട്ട മ​ത​രാ​ഷ്‌​ട്ര​ത്തി​ന്‍റെ പേ​റ്റു​നോ​വ് കാ​ത്തി​രി​ക്കു​ന്ന​വ​ർ ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം, ദ​ളി​ത്-​ആ​ദി​വാ​സി-​സ്ത്രീ ശ​ക്തീ​ക​ര​ണം, ശാ​സ്ത്ര​പു​രോ​ഗ​തി, അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ, സു​ര​ക്ഷി​ത നാ​ട്, നി​ഷ്പ​ക്ഷ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​ഷ്കൃ​ത ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര വ​ള​ർ​ച്ച​ക​ളു​ടെ ദു​ർ​മ​ര​ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ പ​റ​ഞ്ഞ​തു​പോ​ലെ, നാം ​ആ​ത്യ​ന്തി​ക​മാ​യി ഇ​ന്ത്യ​ക്കാ​രാ​ണ്. ന​മു​ക്കു ച​ർ​ച്ച ചെ​യ്യാ​നും കൈ​കോ​ർ​ത്തു പ​രി​ഹ​രി​ക്കാ​നും നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നി​രി​ക്കേ, മ​ത​രാ​ഷ്‌​ട്രീ​യ​ത്തെ അ​സ്പൃ​ശ്യ​മാ​യി കാ​ണ​ണം. മ​റ്റു​ള്ള​വ​രു​ടേ​ത​ല്ല, ആ​ദ്യം ന​മ്മു​ടെ ക​ണ്ണു തു​റ​ക്കാം; ഇ​ന്നു​ത​ന്നെ.

Tags : editorial

Recent News

Up