x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
FEB
2026

പ​​ന്നി​​ക​​ളെ ഒ​​ഴി​​വാ​​ക്കി, തോ​​ക്ക് മ​​നു​​ഷ്യ​​ർ​​ക്കു​​നേ​​രേ

Editorial Audio


Published: February 13, 2026 12:00 AM IST | Updated: February 12, 2026 10:12 PM IST

കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​നു​​ള്ള അ​​നു​​മ​​തി​​യി​​ൽ​​നി​​ന്നു കാ​​യി​​ക​​വി​​നോ​​ദ ലൈ​​സ​​ൻ​​സു​​ള്ള ഷൂ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ട് വ​​നം​​വ​​കു​​പ്പ് അ​​ഡീഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി മി​​ൻ​​ഹാ​​ജ് ആ​​ലം ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​ട്ടു​​ണ്ട്. വി​​ള സം​​ര​​ക്ഷ​​ണ​​ത്തി​​നോ സ്വ​​യ​​ര​​ക്ഷ​​യ്ക്കോ ഉ​​ള്ള തോ​​ക്ക് ലൈ​​സ​​ൻ​​സു​​കാ​​ർ കു​​റ​​വാ​​യ​​തി​​നാ​​ലാ​​ണ് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്‌​​ക്കാ​​ൻ മ​​റ്റു ഷൂ​​ട്ട​​ർ​​മാ​​രെ അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.

അ​​തു​​കൊ​​ണ്ട് ചെ​​റി​​യ തോ​​തി​​ലെ​​ങ്കി​​ലും കാ​​ട്ടു​​പ​​ന്നി​​ശ​​ല്യം കു​​റ​​ഞ്ഞി​​രു​​ന്നു. ഇ​​താ​​ണ് ഇ​​പ്പോ​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​ത്. സ്വാ​​ഭാ​​വി​​ക​​മാ​​യും കാ​​ട്ടു​​പ​​ന്നി​​ക​​ൾ പെ​​രു​​കു​​ക​​യും, സ്വ​​യ​​ര​​ക്ഷാ​​മാ​​ർ​​ഗ​​ങ്ങ​​ളു​​ള്ള വ​​നം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഒ​​ഴി​​കെ​​യു​​ള്ള​​വ​​രു​​ടെ ജീ​​വ​​നും കൃ​​ഷി​​ക്കും സ്വ​​ത്തി​​നും ഭീ​​ഷ​​ണി​​യാ​​കു​​ക​​യും ചെ​​യ്യും. വ​​നം​​വ​​കു​​പ്പി​​നെ നി​​ല​​യ്ക്കു നി​​ർ​​ത്താ​​ൻ ഈ ​​സ​​ർ​​ക്കാ​​രി​​നു ശേ​​ഷി​​യി​​ല്ലെ​​ന്ന​​റി​​യാം. അ​​തു​​കൊ​​ണ്ട്, തോ​​ക്കോ അ​​ന്പോ വി​​ല്ലോ ബീ​​ഡി​​പ്പ​​ട​​ക്ക​​മോ എ​​ന്തു​​പ​​യോ​​ഗി​​ച്ചാ​​ലും വേ​​ണ്ടി​​ല്ല മ​​നു​​ഷ്യ​​രെ കൊ​​ല​​യ്ക്കു കൊ​​ടു​​ക്ക​​രു​​ത്.

2020ലാ​​ണ് കാ​​ർ​​ഷി​​കവി​​ള​​ക​​ൾ​​ക്ക് കേ​​ടു​​പാ​​ടു​​ക​​ൾ വ​​രു​​ത്തു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ കൊ​​ല്ലാ​​ൻ സ​​ർ​​ക്കാ​​ർ വ​​നം വ​​കു​​പ്പി​​ന് അ​​ധി​​കാ​​രം ന​​ൽ​​കി​​യ​​ത്. ഒ​​രു ഗു​​ണ​​വു​​മു​​ണ്ടാ​​യി​​ല്ല. 2022 മേ​​യി​​ൽ പ​​ന്നി​​ക​​ളെ കൊ​​ല്ലു​​ന്ന​​തി​​നു​​ള്ള അ​​ധി​​കാ​​രം ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മേ​​ധാ​​വി​​ക​​ൾ​​ക്കും ന​​ൽ​​കി പു​​തി​​യ ഉ​​ത്ത​​ര​​വി​​റ​​ക്കി. വ​​നം​​വ​​കു​​പ്പി​​ന്‍റെ ക​​ഴി​​വി​​ല്ലാ​​യ്മ​​യ്ക്ക് അ​​തോ​​ടെ നേ​​രി​​യ​​തോ​​തി​​ലെ​​ങ്കി​​ലും പ​​രി​​ഹാ​​ര​​മാ​​യി.

2020 മു​​ത​​ൽ വ​​നം വ​​കു​​പ്പ് ഏ​​ക​​ദേ​​ശം 2,500 കാ​​ട്ടു​​പ​​ന്നി​​ക​​ളെ​​യാ​​ണു കൊ​​ന്നൊ​​ടു​​ക്കി​​യ​​തെ​​ങ്കി​​ൽ 2022 മേ​​യ് മാ​​സ​​ത്തി​​നും 2025 ഡി​​സം​​ബ​​റി​​നും ഇ​​ട​​യി​​ൽ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ 5,000ത്തി​​ല​​ധി​​കം കാ​​ട്ടു​​പ​​ന്നി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. യാ​​ഥാ​​ർ​​ഥ്യം ഇ​​താ​​യി​​രി​​ക്കേ​​യാ​​ണ് പു​​തി​​യ നീ​​ക്ക​​ങ്ങ​​ളു​​ണ്ടാ​​കു​​ന്ന​​ത്. ഇ​​ടു​​ക്കി ക​​ള​​ക്ട​​റു​​ടെ ഒ​​രു​​പ​​ദേ​​ശ​​മാ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ പു​​തി​​യ ഉ​​ത്ത​​ര​​വി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണ് സൂ​​ച​​ന.

കാ​​യ​​ക​​വി​​നോ​​ദ​​ത്തി​​ന് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള തോ​​ക്ക് ലൈ​​സ​​ൻ​​സു​​ള്ള​​വ​​ർ​​ക്ക് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​ൻ അ​​നു​​വാ​​ദം​​ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്ന ക​​ണ്ടു​​പി​​ടി​​ത്തം ന​​ട​​ത്തി​​യ ക​​ള​​ക്ട​​ർ വ​​നം​​വ​​കു​​പ്പി​​ന് ക​​ത്തു​​ന​​ൽ​​കി​​യ​​ത്രേ. ലൈ​​സ​​ൻ​​സിം​​ഗ് അഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്ന് അ​​നു​​വാ​​ദം വാ​​ങ്ങി മാ​​ത്ര​​മേ ഇ​​ത് അ​​നു​​വ​​ദി​​ക്കാ​​വൂ എ​​ന്നും സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു ആ​​വ​​ശ്യം. വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നു മ​​നു​​ഷ്യ​​രെ ര​​ക്ഷി​​ക്കാ​​ൻ തോ​​റ്റ​​ന്പി​​യ വ​​നം വ​​കു​​പ്പ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു.

ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന് ഉ​​ത്ത​​ര​​വി​​റ​​ങ്ങി. ഇ​​ത​​നു​​സ​​രി​​ച്ച്, ഓ​​ണ​​റ​​റി വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ന്മാ​​രാ​​യി പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ള്ള ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ൾ വെ​​ടി​​വ​​യ്ക്കാ​​ൻ അ​​നു​​മ​​തി​​ന​​ൽ​​കു​​ന്ന​​തി​​നു​​മു​​ൻ​​പ്, ലൈ​​സ​​ൻ​​സി​​ന്‍റെ വി​​ഭാ​​ഗ​​വും സ്വ​​ഭാ​​വ​​വും സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ലൈ​​സ​​ൻ​​സിം​​ഗ് അ​​ഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്ന് അ​​നു​​മ​​തി വാ​​ങ്ങ​​ണം. ചു​​രു​​ക്ക​​ത്തി​​ൽ തെ​​ല്ല് ആ​​ശ്വാ​​സ​​മാ​​യി​​രു​​ന്ന ഉ​​ത്ത​​ര​​വ് അ​​ട്ടി​​മ​​റി​​ച്ചി​​രി​​ക്കു​​ന്നു. പാ​​വം വ​​നം മ​​ന്ത്രി​​യെ പ​​ഴി​​ക്കു​​ന്നി​​ല്ല. അ​​ദ്ദേ​​ഹം ഇ​​തൊ​​ന്നും അ​​റി​​ഞ്ഞി​​രി​​ക്കാ​​ൻ ഇ​​ട​​യി​​ല്ല!

ഏ​​ക​​ദേ​​ശം 250 പേ​​ർ​​ക്കാ​​ണ് നി​​ല​​വി​​ൽ സം​​സ്ഥാ​​ന​​ത്ത് കാ​​ട്ടു​​പ​​ന്നി​​യെ വെ​​ടി​​വ​​യ്‌​​ക്കാ​​ൻ അ​​നു​​മ​​തി​​യു​​ള്ള​​ത്. ഇ​​തി​​ൽ നൂ​​റി​​ലേ​​റെ​​യും കാ​​യി​​ക​​വി​​നോ​​ദ ആ​​വ​​ശ്യ​​ത്തി​​നു ലൈ​​സ​​ൻ​​സെ​​ടു​​ത്ത​​വ​​രാ​​ണ്. വി​​ളസം​​ര​​ക്ഷ​​ണ​​ത്തി​​നോ സ്വ​​യ​​ര​​ക്ഷ​​യ്ക്കോ തോ​​ക്ക് ലൈ​​സ​​ൻ​​സു​​ള്ള ബാ​​ക്കി​​യു​​ള്ള​​വ​​രി​​ലേ​​റെ​​യും വ​​യോ​​ധി​​ക​​രു​​മാ​​ണ്. അ​​തു​​കൊ​​ണ്ട് കാ​​യി​​കാ​​വ​​ശ്യ​​ത്തി​​നു​​ള്ള ലൈ​​സ​​ൻ​​സു​​കാ​​രെ ഒ​​ഴി​​വാ​​ക്കി​​യാ​​ൽ കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​ൻ ആ​​ളു​​ണ്ടാ​​കി​​ല്ല.

ത​​ങ്ങ​​ളെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യു​​മൊ​​ന്നും വ​​ന്യ​​ജീ​​വി​​ക​​ൾ ആ​​ക്ര​​മി​​ക്കി​​ല്ലെ​​ന്ന വെ​​ണ്ണ​​പ്പാ​​ളി സു​​ര​​ക്ഷി​​ത​​ബോ​​ധ​​മാ​​ണ് ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ-​​ജ​​ന​​പ്ര​​തി​​നി​​ധി പ്ര​​ഭു​​വ​​ർ​​ഗ​​ത്തെ ജ​​ന​​വി​​രു​​ദ്ധ​​രാ​​ക്കി​​യ​​ത്. പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ഷൂ​​ട്ട​​ർ​​മാ​​രെ ക​​ണ്ടെ​​ത്താ​​ൻ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​പ്പോ​​ൾ​​ത​​ന്നെ പെ​​ടാ​​പ്പാ​​ടു പെ​​ടു​​ന്പോ​​ൾ ഉ​​ള്ള​​വ​​രെ ത​​ന്നെ ഒ​​ഴി​​വാ​​ക്കു​​ന്ന​​ത് സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​ക്കും. ആ​​രോ​​ടു പ​​റ​​യാ​​നാ​​ണ്!

കേ​​ര​​ള​​ത്തി​​ന്‍റെ വ​​നാ​​തി​​ർ​​ത്തി​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​വ​​രെ വ​​ന്യ​​ജീ​​വി​​ക​​ൾ ക​​ട​​ന്നു​​ക​​യ​​റി. മ​​നു​​ഷ്യ​​ർ വോ​​ട്ടു​​കൊ​​ടു​​ത്തു ജ​​യി​​പ്പി​​ച്ച കേ​​ന്ദ്ര-സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളും പ്ര​​തി​​പ​​ക്ഷ​​വു​​മൊ​​ക്കെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി മൃ​​ഗ​​പ​​ക്ഷ​​ത്താ​​ണ്. 1972ൽ ​​കോ​​ൺ​​ഗ്ര​​സ് കൊ​​ണ്ടു​​വ​​ന്ന ഒ​​രു കാ​​ട​​ൻ നി​​യ​​മ​​വും, പ​​രി​​സ്ഥി​​തി​​യും മൃ​​ഗ​​സ്നേ​​ഹ​​വും ഉ​​പ​​ജീ​​വ​​ന​​മാ​​ർ​​ഗ​​മോ ഫാ​​ഷ​​നോ ആ​​ക്കി​​യ​​വ​​രും ചേ​​ർ​​ന്നാ​​ണ് കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യെ മു​​ടി​​പ്പി​​ച്ച​​ത്.

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഇ​​ര​​ക​​ളാ​​കു​​ന്ന പാ​​വ​​ങ്ങ​​ൾ​​ക്ക് ഇ​​ത്ത​​രം നി​​യ​​മ​​നി​​ർ​​മാ​​ണ​​ങ്ങ​​ളി​​ലും ന​​ട​​ത്തി​​പ്പി​​ലും പ​​ങ്കി​​ല്ല. ത​​ങ്ങ​​ൾ​​ക്കൊ​​പ്പം നി​​ൽ​​ക്കു​​മെ​​ന്നു ക​​രു​​തി തെ​​ര​​ഞ്ഞെ​​ടു​​ത്ത ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ച​​തി​​ക്കു​​ക​​യും ചെ​​യ്തു. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ പ്ര​​തി​​ക​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ വോ​​ട്ട് തോ​​ക്കാ​​കും. അ​​ക്ര​​മ​​കാ​​രി​​ക​​ളാ​​യ പ​​ന്നി​​ക​​ളി​​ൽ​​നി​​ന്നു മാ​​റ്റി പാ​​വ​​പ്പെ​​ട്ട മ​​നു​​ഷ്യ​​ർ​​ക്കു​​നേ​​രേ വ​​നം​​വ​​കു​​പ്പ് ചൂ​​ണ്ടി​​യി​​രി​​ക്കു​​ന്ന തോ​​ക്ക് പി​​ൻ​​വ​​ലി​​ച്ചേ തീ​​രൂ. വ​​നാ​​തി​​ർ​​ത്തി​​ക​​ളി​​ലെ മ​​നു​​ഷ്യ​​രെ​​യും ക​​ർ​​ഷ​​ക​​രെ​​യും ഒ​​രു​​വി​​ധ​​ത്തി​​ലും ജീ​​വി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു വാ​​ശി​​പി​​ടി​​ക്ക​​രു​​ത്.

Tags : Editorial deepika Editorial

Recent News

Up