x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20
FEB
2026

അ​ധ്യാ​പ​ക​ർ​ക്കു നി​ഷേ​ധി​ച്ച ഏ​കീ​ക​ര​ണം ബാ​റി​ൽ

Editorial Audio


Published: February 20, 2026 12:00 AM IST | Updated: February 20, 2026 08:26 AM IST

സു​പ്രീം​കോ​ട​തി​വി​ധി ഉ​ണ്ടാ​യി​ട്ടും, ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ളം 20,000 അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം മു​ട​ക്കി​യ സ​ർ​ക്കാ​ർ ഒ​രു ച​ർ​ച്ച​യു​മി​ല്ലാ​തെ നി​ന്ന നി​ൽ​പ്പി​ൽ ബാ​റു​ക​ളു​ടെ സ​മ​യം നീ​ട്ടി​യി​രി​ക്കു​ന്നു. ഈ ​സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ഗ​ണ​നാ ക്ര​മ​ങ്ങ​ൾ ജ​ന​വി​രു​ദ്ധ​മാ​ണെ​ന്നു തോ​ന്നി​ക്കു​ന്ന ന​ട​പ​ടി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റു​ന്പോ​ൾ 29 ബാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ഴു​ള്ള​ത് 884. മു​ക്കി​നും മൂ​ല​യി​ലും അ​നു​വ​ദി​ച്ച ബാ​റു​ക​ളി​ൽ ഇ​നി നേ​ര​ത്തേ കു​ടി തു​ട​ങ്ങാ​മെ​ന്നു മാ​ത്ര​മ​ല്ല, വീ​ട്ടി​ൽ പോ​കാ​തെ വെ​ളു​ക്കു​വോ​ളം കു​ടി​ച്ചു മ​ദി​ക്കു​ക​യു​മാ​വാം. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ ബാ​റു​ക​ളു​ടെ സ​മ​യ​മ​നു​സ​രി​ച്ച് മ​റ്റു​ള്ള​വ​യു​ടേ​തും ഏ​കീ​ക​രി​ച്ച​താ​ണെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ബാ​റു​ക​ളി​ൽ ഇ​പ്പോ​ൾ വെ​ളു​പ്പി​നു മൂ​ന്നു​വ​രെ​യാ​ക്കി​യി​രി​ക്കു​ന്ന സ​മ​യ​വും കു​റ​ച്ചു​ക​ഴി​യു​ന്പോ​ൾ ഏ​കീ​ക​രി​ക്കാ​മ​ല്ലോ. കോ​ട​തി​വി​ധി​യു​ണ്ടാ​യി​ട്ടും 20,000 അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​ത്തി​ല്ലെ​ന്ന് ഇ​ന്ന​ലെ​വ​രെ വാ​ശി​പി​ടി​ച്ച ഏ​കീ​ക​ര​ണ​മാ​ണി​ത്. മ​ദ്യ​പ​ർ​ക്ക​ല്ല, ഈ ​സ​ർ​ക്കാ​രി​ന്‍റെ മ​ദ്യാ​സ​ക്തി​ക്കാ​ണ് ആ​ദ്യം ചി​കി​ത്സ വേ​ണ്ട​ത്.

പു​തി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച്, ബാ​റു​ക​ൾ​ക്ക് രാ​വി​ലെ​യും രാ​ത്രി​യും ഓ​രോ മ​ണി​ക്കൂ​ർ അ​ധി​കം പ്ര​വ​ർ​ത്തി​ക്കാം. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ ആ​യി​രു​ന്ന പ്ര​വ​ർ​ത്ത​ന​സ​മ​യ​മാ​ണ് രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 12 വ​രെ​യാ​യി നീ​ട്ടി​യ​ത്. മു​ന്പ്, ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ബാ​റു​ക​ൾ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​ഞ്ചു ല​ക്ഷം രൂ​പ അ​ധി​കം ന​ൽ​കി​യാ​ൽ, പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലെ ബാ​റു​ക​ൾ​ക്ക് ഇ​നി പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. 2025 സെ​പ്റ്റം​ബ​റി​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് അ​ഞ്ചു മാ​സ​ത്തി​ന​കം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ നി​കു​തി​വ​കു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഫ​യ​ൽ നീ​ക്കം വൈ​കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​ക്‌​ടോ​ബ​റി​ൽ ത​ന്നെ വി​ജ്ഞാ​പ​നം പു​റ​ത്തു​വ​രു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത സ​മ​യം​നീ​ട്ട​ലി​ൽ വെ​റും 50 മ​ണി​ക്കൂ​റി​ന​കം തീ​രു​മാ​ന​മെ​ടു​ത്തു. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ട്ട​ശേ​ഷം മ​റ്റു നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​മെ​ന്ന എ​ൻ​എ​സ്എ​സ് കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത്, മ​ത​വും ജാ​തി​യും നോ​ക്കി വി​ര​ട്ടാ​ന്‍ നോ​ക്കേ​ണ്ടെ​ന്നാ​ണ്. സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​ട്ടും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്താ​തി​രു​ന്ന ഏ​കീ​ക​ര​ണ​മാ​ണ് നൊ​ടി​യി​ട​യി​ൽ മ​ദ്യ​ശാ​ല​ക​ളി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ദ്യ​നി​രോ​ധ​ന​മ​ല്ല, വ​ർ​ജ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നു പ​റ​ഞ്ഞ​വ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് മ​ദ്യ​വ്യാ​പ​ന​മാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം ബാ​ര്‍ അ​നു​വ​ദി​ക്കും. മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ടെ​ന്ന് 2017ൽ ​തീ​രു​മാ​നി​ച്ച​തി​ലൂ​ടെ മ​ദ്യ​മൊ​ഴു​ക്കി​യെ​ന്നു മാ​ത്ര​മ​ല്ല, അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്തു. തീ​രു​മാ​നം എ​ക്സൈ​സ് വ​കു​പ്പി​ന്‍റേ​താ​ക്കി. അ​ങ്ങ​നെ ബാ​റു​ക​ളു​ടെ എ​ണ്ണം പെ​രു​കി. എ​ല​പ്പു​ള്ളി മ​ദ്യ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​രി​ഞ്ച് പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ആ​ണ​യി​ട്ടി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി​സ​ഭ കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​തെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മ​യ​ദൈ​ർ​ഘ്യം കേ​ര​ള​ത്തി​ലേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ വാ​ദം. മ​ദ്യ​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​ലും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി നോ​ക്കി​യാ​ൽ രാ​ജ്യ​ത്തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ ഏ​റെ മു​ന്നി​ലു​ള്ള കേ​ര​ള​ത്തി​ന്‍റെ മ​ന്ത്രി​യാ​ണ് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​ത്ത ഇ​ത്ത​രം താ​ര​ത​മ്യം ന​ട​ത്തു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ നി​രോ​ധ​നം നീ​ക്കി എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​ക്കി​യാ​ൽ പി​ന്നെ​യാ​ർ​ക്കും മ​യ​ക്കു​മ​രു​ന്നി​നോ​ടു താ​ത്പ​ര്യ​മു​ണ്ടാ​കി​ല്ലെ​ന്ന്, ആ​രോ​ടും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത സ​മൂ​ഹ​മാ​ധ്യ​മ വാ​യാ​ടി​ക​ൾ പ​റ​യാ​റു​ണ്ട്. പ​ണ​മു​ണ്ടാ​ക്കാ​ൻ​വേ​ണ്ടി​യു​ള്ള മ​ദ്യ​ക്ക​ച്ച​വ​ടം ഇ​ട​തു സ​ർ​ക്കാ​രി​നെ അ​ത്ത​രം വി​ക​ല മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

മൂ​ന്നോ നാ​ലോ ദി​വ​സം മു​ന്പാ​ണ്, ക​ണ്ണൂ​രി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ ക​സേ​ര​യോ​ടെ എ​ടു​ത്തു മു​റ്റ​ത്തെ​റി​ഞ്ഞ അ​മ്മ മ​രി​ച്ച​ത്. അ​തേ​സ​മ​യ​ത്താ​ണ്, പ​ത്ത​നം​തി​ട്ട കൂ​ട​ലി​ൽ അ​ഞ്ചു വ​യ​സു​ള്ള മ​ക​ളെ മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് ക​നാ​ലി​ലെ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മ​ക​ൻ അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ, എ​റ​ണാ​കു​ളം അ​ത്താ​ണി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് പെ​ട്രോ​ൾ പ​ന്പി​ൽ​വ​ച്ചു ഫോ​ൺ കാ​ണാ​താ​യ​തി​നു സ്വ​ന്തം ബൈ​ക്കി​നു തീ​യി​ട്ടു. താ​മ​ര​ശേ​രി​യി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലി​രു​ന്നു മ​ദ്യ​പി​ച്ച ര​ണ്ടു​പേ​ർ, ഹോ​ൺ മു​ഴ​ക്കി​യ ലോ​റി ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു മൂ​ന്നു ദി​വ​സ​മേ ആ​യി​ട്ടു​ള്ളൂ. ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ദി​വ​സ​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​നി​യ​തു പു​ല​രു​വോ​ളം തു​ട​രും. മി​ക്ക സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്കും പു​റ​ത്ത് വി​ല​ക്കു​റ​വി​ന്‍റെ വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വെ​ളു​ക്കു​വോ​ളം മ​ദ്യ​പി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​തും കാ​ത്തി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തു പ​ല​യി​ട​ത്തും രാ​ത്രി 10നു​ശേ​ഷം മ​ദ്യ​പാ​നി​ക​ളു​ടെ​യും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ത്തി​ന്‍റെ​യും പേ​രി​ൽ ത​ട്ടു​ക​ട​ക​ൾ അ​നു​വ​ദി​ക്കാ​ത്ത നാ​ട്ടി​ലാ​ണ് 12 വ​രെ മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


കേ​ര​ള​ത്തെ മ​ദ്യ​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​ലും മു​ക്കി​യ സ​ർ​ക്കാ​ർ പു​തി​യ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം. ത​ക​ർ​ന്ന ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം വ്യാ​പ​ക​മാ​യ ല​ഹ​രി​യാ​ണ്. മാ​ര​ക​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കു​ടും​ബ​ത്ത​ക​ർ​ച്ച​യും അ​ക്ര​മ​ങ്ങ​ളും പ​തി​വാ​യി. കൂ​ടു​ത​ൽ ലാ​ഭം കാ​ത്തി​രി​ക്കു​ന്ന മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​രും മ​ദ്യ​നി​കു​തി​യെ സാ​ന്പ​ത്തി​ക​സ്ഥി​തി​യു​ടെ ന​ട്ടെ​ല്ലാ​ക്കി​യ സ​ർ​ക്കാ​രും ഇ​നി​യു​മി​നി​യും മ​ദ്യ​പി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ല​ഹ​രി​യ​ടി​മ​ക​ളും മാ​ത്രം കൊ​തി​ക്കു​ന്ന സൗ​ഭാ​ഗ്യ​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​യി​രി​ക്കു​ന്ന​ത്. ഇ​തു ജ​ന​ദ്രോ​ഹ​മാ​ണ്. കേ​ര​ള​ത്തെ മ​യ​ക്കി​ക്കി​ട​ത്തി കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ശ്ര​മം.

Tags : Deepika Editorial

Recent News

Up