x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10
FEB
2026

നെ​​​ൽ​​​കൃ​​​ഷി ഇ​​​നി​​​യു​​​മെ​​​ത്ര​​​നാ​​​ൾ?

Editorial Audio


Published: February 10, 2026 12:00 AM IST | Updated: February 9, 2026 10:43 PM IST

ഉ​​​​​​​​റ​​​​​​​​ക്കം ന​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ ഉ​​​​​​​​ണ​​​​​​​​ർ​​​​​​​​ത്താ​​​​​​​​നു​​​​​​​​ള്ള ഭ​​​​​​​​ഗീ​​​​​​​​ര​​​​​​​​ഥ പ്ര​​​​​​​​യ​​​​​​​​ത്ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നെ​​​​​​​​ൽ​​​​​​​​ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ. അ​​​​​​​​ത​​​​​​​​വ​​​​​​​​രു​​​​​​​​ടെ ദി​​​​​​​​ന​​​​​​​​ച​​​​​​​​ര്യ​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞു. കേ​​​​​​​​ന്ദ്ര​​​​​​​​ത്തെ പ​​​​​​​​ഴി പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ. നെ​​​​​​​​ല്ലു​​​​​​​​ത്പാ​​​​​​​​ദ​​​​​​​​നം കൂ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത് സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ. അ​​​​​തു​​​​​കൊ​​​​​ണ്ട് സം​​​​​ഭ​​​​​ര​​​​​ണ​​​​​വി​​​​​ല​​​​​യ്ക്ക് സം​​​​​സ്ഥാ​​​​​ന​​​​​ വി​​​​​ഹി​​​​​തം ന​​​​​ല്കേ​​​​​ണ്ട​​​​​പോ​​​​​ലും! അ​​​​​​​​തി​​​​​​​​നി​​​​​​​​ട​​​​​​​​യി​​​​​​​​ൽ പ​​​​​​​​ര​​​​​​​​സ്പ​​​​​​​​രം കു​​​​​​​​ത്തു​​​​​​​​ന്ന കൃ​​​​​​​​ഷിവ​​​​​​​​കു​​​​​​​​പ്പും ഭ​​​​​​​​ക്ഷ്യ​​​​​​​​വ​​​​​​​​കു​​​​​​​​പ്പും.

സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും മി​​​​​​​​ല്ലു​​​​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ളും ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രു​​​​​മെ​​​​​ല്ലാ​​​​​​​​മാ​​​​​​​​യി ഉ​​​​​​​​ണ്ടെ​​​​​​​​ന്ന് ആ​​​​​​​​രോ​​​​​​​​പി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന അ​​​​​​​​വി​​​​​​​​ശു​​​​​​​​ദ്ധ ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ൾ. ഇ​​​​​​​​തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നെ​​​​​​​​ല്ലാം നേ​​​​​​​​ട്ടം​​​​​​​​ കൊ​​​​​​​​യ്ത് ഗൂ​​​​​​​​ഢ​​​​​​​​മാ​​​​​​​​യി ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന മി​​​​​​​​ല്ലു​​​​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും ഇ​​​​​​​​ട​​​​​​​​നി​​​​​​​​ല​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും മു​​​​​​​​ന്നി​​​​​​​​ൽ പ​​​​​​​​ക​​​​​​​​ച്ചുനി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ ദ‍യ​​​​​​​​നീ​​​​​​​​യ മു​​​​​​​​ഖ​​​​​​​​ങ്ങ​​​​​​​​ൾ... കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നെ​​​​​​​​ല്ല​​​​​​​​റ​​​​​​​​ക​​​​​​​​ൾ നെ​​​​​​​​ൽ​​​​​​​​കൃ​​​​​​​​ഷി​​​​​​​​യു​​​​​​​​ടെ ശ​​​​​​​​വ​​​​​​​​ക്ക​​​​​​​​ല്ല​​​​​​​​റ​​​​​​​​ക​​​​​​​​ളാ​​​​​​​​കാ​​​​​​​​ൻ അ​​​​​​​​ധി​​​​​​​​ക​​​​​​​​ കാ​​​​​​​​ലം വേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രി​​​​​​​​ല്ല.

നെ​​​​​​​​ല്ലു​​​​​​​​സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ കേ​​​​​​​​ന്ദ്രം നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ച താ​​​​​​​​ങ്ങു​​​​​​​​വി​​​​​​​​ല​​​​​​​​യ്ക്കു പു​​​​​​​​റ​​​​​​​​മെ സം​​​​​​​​സ്ഥാ​​​​​​​​നം ന​​​​​​​​ല്കു​​​​​​​​ന്ന പ്രോ​​​​​​​​ത്സാ​​​​​​​​ഹ​​​​​​​​ന​​​​​​​​വി​​​​​​​​ഹി​​​​​​​​തം നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ തി​​​​​​​​ട്ടൂ​​​​​​​​ര​​​​​​​​മാ​​​​​​​​ണ് നെ​​​​​​​​ൽ​​​​​​​​ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​നു കി​​​​​​​​ട്ടി​​​​​യ ഏ​​​​​​​​റ്റ​​​​​​​​വും ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ല​​​​​​​​ത്തെ ഇ​​​​​​​​രു​​​​​​​​ട്ട​​​​​​​​ടി. നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് സം​​​​​​​​സ്ഥാ​​​​​​​​ന ​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രാ​​​​​​​​യ പി. ​​​​​​​​പ്ര​​​​​​​​സാ​​​​​​​​ദും ജി.ആ​​​​​​​​ർ. അ​​​​​​​​നി​​​​​​​​ലും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ നെ​​​​​​​​ഞ്ചി​​​​​​​​ടി​​​​​​​​പ്പ് കു​​​​​​​​റ​​​​​​​​യു​​​​​​​​ന്നി​​​​​​​​ല്ല. കാ​​​​​​​​ര​​​​​​​​ണം, അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് കൃ​​​​​​​​ഷി രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​ക്ക​​​​​​​​ളി​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മ​​​​​​​​ല്ല; അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ജീ​​​​​​​​വ​​​​​​​​നും ജീ​​​​​​​​വി​​​​​​​​ത​​​​​​​​വു​​​​​​​​മാ​​​​​​​​ണ്.

ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ​​​​​​​​ത്തെ പു​​​​​​​​ഞ്ച​​​​​​​​കൃ​​​​​​​​ഷി മു​​​​​​​​ത​​​​​​​​ലാ​​​​​​​​ണ് സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ താ​​​​​​​​ങ്ങു​​​​​​​​വി​​​​​​​​ല 28.20 രൂ​​​​​​​​പ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് 30 ആ​​​​​​​​ക്കി ഉ‍യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. കേ​​​​​​​​ന്ദ്രം ന​​​​​​​​ല്കു​​​​​​​​ന്ന 23.69 രൂ​​​​​​​​പ​​​​​​​​യു​​​​​​​​ട കൂ​​​​​​​​ടെ സം​​​​​​​​സ്ഥാ​​​​​​​​ന വി​​​​​​​​ഹി​​​​​​​​ത​​​​​​​​മാ​​​​​​​​യി 6.31 രൂ​​​​​​​​പകൂ​​​​​​​​ടി ചേ​​​​​​​​ർ​​​​​​​​ത്താ​​​​​​​​ണി​​​​​​​​തു ന​​​​​​​​ല്കു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​സം​​​​​​​​സ്ഥാ​​​​​​​​ന വി​​​​​​​​ഹി​​​​​​​​ത​​​​​​​​ത്തി​​​​​​​​നു നേ​​​​​​​​രേയാ​​​​​​​​ണി​​​​​​​​പ്പോ​​​​​​​​ൾ കേ​​​​​​​​ന്ദ്രം വാ​​​​​​​​ളോ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. കേ​​​​​​​​വ​​​​​​​​ലം 23.69 രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ് കി​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ൽ കൃ​​​​​​​​ഷി ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് മു​​​​​​​​ന്നി​​​​​​​​ലു​​​​​​​​ള്ള​​​ വ​​​​​ഴി​​​​​യെ​​​​​ന്ന് ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ തൊ​​​​​​​​ഴു​​​​​​​​കൈ​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

2009ൽ ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​വി​​​​​​​​ഹി​​​​​​​​തം 9.50 രൂ​​​​​​​​പ​​​​​​​​യും സം​​​​​​​​സ്ഥാ​​​​​​​​ന ​​​​​​​​വി​​​​​​​​ഹി​​​​​​​​തം 2.50 രൂ​​​​​​​​പ​​​​​​​​യു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് കേ​​​​​​​​ന്ദ്ര​​​​​​​​വി​​​​​​​​ഹി​​​​​​​​തം ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ചു​​​​​​​​വ​​​​​​​​ന്നു. എ​​​​​​​​ന്നാ​​​​​​​​ൽ, 2019-20 മു​​​​​​​​ത​​​​​​​​ൽ കേ​​​​​​​​ന്ദ്രം കൂ​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി സം​​​​​​​​സ്ഥാ​​​​​​​​ന ​​​​​​​​വി​​​​​​​​ഹി​​​​​​​​തം കു​​​​​​​​റ​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ന്നു. കേ​​​​​​​​ന്ദ്രം വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​തി​​​​​​​​നൊ​​​​​​​​പ്പം സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ വി​​​​​​​​ഹി​​​​​​​​ത​​​​​​​​വും വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ൽ ഇ​​​​​​​​പ്പോ​​​​​​​​ൾ ഒ​​​​​​​​രു കി​​​​​​​​ലോ​​​​​​​​യ്ക്ക് 14.34 രൂ​​​​​​​​പ കി​​​​​​​​ട്ടേ​​​​​​​​ണ്ട​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മൊ​​​​​​​​ത്തം 38.03 രൂ​​​​​​​​പ​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും കി​​​​​​​​ട്ടു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്നു ചു​​​​​​​​രു​​​​​​​​ക്കം. ഇ​​​​​​​​പ്പോ​​​​​​​​ഴി​​​​​​​​താ ഉ​​​​​​​​ള്ള​​​​​​​​തു​​​​​​​​പോ​​​​​​​​ലും ന​​​​​​​​ല്കേ​​​​​​​​ണ്ടെ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യു​​​​​​​​മ്പോ​​​​​​​​ൾ നെ​​​​​​​​ൽക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യാ​​​​​​​​മു​​​​​​​​ന​​​​​​​​മ്പി​​​​​​​​ലാ​​​​​​​​ണ്.

ഒ​​​​​​​​രേ​​​​​​​​ക്ക​​​​​​​​റി​​​​​​​​ൽ 20 ക്വി​​​​​​​​ന്‍റ​​​​​​​​ൽ നെ​​​​​​​​ല്ല് ല​​​​​​​​ഭി​​​​​​​​ച്ചാ​​​​​​​​ൽ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ൽ കി​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത് 60,000 രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ്. ഒ​​​​​​​​രേ​​​​​​​​ക്ക​​​​​​​​റി​​​​​​​​ലെ കൃ​​​​​​​​ഷി​​​​​​​​ക്ക് ഉ​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​വു​​​​​​​​ന്ന ചെ​​​​​​​​ല​​​​​​​​വ് 35,000 മു​​​​​​​​ത​​​​​​​​ൽ 45,000രൂ​​​​​​​​പ വ​​​​​​​​രെ​​​​​​​​യും. ഫ​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ​​​​​​​​ അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു കി​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത് 15,000 രൂ​​​​​​​​പ മു​​​​​​​​ത​​​​​​​​ൽ 25,000 രൂ​​​​​​​​പ ​​​​​​​​വ​​​​​​​​രെ. ആ​​​​​​​​റു​​​​​​​​മാ​​​​​​​​സ​​​​​​​​ത്തെ അ​​​​​​​​ധ്വാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും പ​​​​​​​​ല​​​​​​​​വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ആ​​​​​​​​ധി​​​​​​​​യു​​​​​​​​ടെയും പ്ര​​​​​​​​തി​​​​​​​​ഫ​​​​​​​​ല​​​​​​​​മാ​​​​​​​​ണി​​​​​​​​തെ​​​​​​​​ന്നോ​​​​​​​​ർ​​​​​​​​ക്ക​​​​​​​​ണം. ഈ ​​​​​​​​സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ക​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ്പാ​​​​​​​​ടെ​​​​​​​​ന്ന വ​​​​​​​​സ്തു​​​​​​​​ത​​​​​​​​യും ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ കൃ​​​​​​​​ഷി​​​​​​​​നാ​​​​​​​​ശം നേ​​​​​​​​രി​​​​​​​​ട്ടാ​​​​​​​​ൽ ഈ ​​​​​​​​ക​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ്പാ​​​​​​​​ടെ​​​​​​​​ല്ലാം വെ​​​​​​​​റു​​​​​​​​തെ​​​​​​​​യാ​​​​​​​​വു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും. പാ​​​​​​​​ട്ട​​​​​​​​ക്ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രാ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ൽ ദു​​​​​​​​രി​​​​​​​​തം പി​​​​​​​​ന്നെ​​​​​​​​യും കൂ​​​​​​​​ടും.

സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് പ​​​​​​​ല ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ളും ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ നേ​​​​​​​രി​​​​​​​ടു​​​​​​​ന്നു​​​​​​​ണ്ട്. പാ​​​​​​​ട​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ത്തി​​​​​​​ലെ വെ​​​​​​​ള്ളം വ​​​​​​​റ്റി​​​​​​​ക്കൽ തൊ​​​​​​​ട്ട് ഇ​​​​​​​തു തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്നു. പ​​​​​​​ല വി​​​​​​​ചി​​​​​​​ത്ര​​​​​​​ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ നേ​​​​​​​രേ ഇ​​​​​​​ളി​​​​​​​ച്ചു​​​​​​​കാ​​​​​​​ട്ടു​​​​​​​ന്നു​​​​​​​ണ്ട്. വേ​​​​​​​ണ്ട​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് വ​​​​​​​ളം കി​​​​​​​ട്ടി​​​​​​​ല്ല, കൊ​​​​​​​യ്ത്തു​​​​​​​യ​​​​​​​ന്ത്രം കി​​​​​​​ട്ടി​​​​​​​ല്ല, കൊ​​​​​​​യ്തുക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ൽ സം​​​​​​​ഭ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സം, സം​​​​​​​ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന നെ​​​​​​​ല്ലി​​​​​​​ന്‍റെ വി​​​​​​​ല സ​​​​​​​മ​​​​​​​യ​​​​​​​ത്ത് കി​​​​​​​ട്ടി​​​​​​​ല്ല എ​​​​​​​ന്നൊ​​​​​​​ക്കെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​റ​​​​​​​ഞ്ഞുപ​​​​​​​റ​​​​​​​ഞ്ഞ് പ​​​​​​​ഴ​​​​​​​കി​​​​​​​യ​​​​​​​താ​​​​​​​ണ്.

ഈ ​​​​​​​മാ​​​​​​​സം 25ഓ​​​​​​​ടെ കൊ​​​​​​​യ്ത്തു ന​​​​​​​ട​​​​​​​ക്കേ​​​​​​​ണ്ട കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ പ​​​​​​​ല പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​രു​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​പോ​​​​​​​ലു​​​​​​​മി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. കൊ​​​​​​​യ്ത്തു​​​​​​​യ​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വാ​​​​​​​ട​​​​​​​ക​​​​​​​ക്കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ട​​​​​​​നി​​​​​​​ല​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ചൂ​​​​​​​ഷ​​​​​​​ണം ത​​​​​​​ട​​​​​​​യാ​​​​​​​ൻ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യൊ​​​​​​​ന്നു​​​​​​​മി​​​​​​​ല്ല. മി​​​​​​​ല്ലു​​​​​​​കാ​​​​​​​രു​​​​​​​ടെ കി​​​​​​​ഴി​​​​​​​വാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​വ​​​​​​​കാ​​​​​​​ശം​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ണ്. നെ​​​​​​​ല്ലി​​​​​​​ന്‍റെ ചു​​​​​​​മ​​​​​​​ട്ടു​​​​​​​കൂ​​​​​​​ലി മ​​​​​​​റ്റൊ​​​​​​​ന്നി​​​​​​​നു​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​വി​​​​​​​ധം കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണ്. വാ​​​​​​​രുകൂ​​​​​​​ലി​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് ത​​​​​​​ല​​​​​​​വേ​​​​​​​ദ​​​​​​​ന​​​​​​​യൊ​​​​​​​ഴി​​​​​​​ഞ്ഞ നേ​​​​​​​ര​​​​​​​മി​​​​​​​ല്ല.

ത​​​​​​​ദ്ദേ​​​​​​​ശ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ‘സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ച​​​​​​​തു​​​​​​​ മൂ​​​​​​​ലം’ ക​​​​​​​ഴി​​​​​​​ഞ്ഞ ന​​​​​​​വം​​​​​​​ബ​​​​​​​ർ വ​​​​​​​രെ സം​​​​​​​ഭ​​​​​​​രി​​​​​​​ച്ച നെ​​​​​​​ല്ലി​​​​​​​ന്‍റെ പണം ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു കി​​​​​​​ട്ടി. പ​​​​​​​ക്ഷേ, അ​​​​​​​തി​​​​​​​നു​​​​​​​ശേ​​​​​​​ഷം കൊ​​​​​​​ടു​​​​​​​ത്ത​​​​​​​തി​​​​​​​ന്‍റെ തുക പ​​​​​​​ല​​​​​​​ർ​​​​​​​ക്കും ഇ​​​​​​​തു​​​​​​​വ​​​​​​​രെ ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല. അ​​​​​​​വ​​​​​​​രു​​​​​​​ടെ പ​​​​​​​ണം ഒ​​​​​​​രു രൂ​​​​​​​പ​​​​​​​പോ​​​​​​​ലും പ​​​​​​​ലി​​​​​​​ശ കി​​​​​​​ട്ടാ​​​​​​​തെ ബാ​​​​​​​ങ്കി​​​​​​​ൽ കി​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ, കൃ​​​​​​​ഷി ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ പ​​​​​​​ണ​​​​​​​യം​​​​​​​ വ​​​​​​​ച്ച സ്വ​​​​​​​ർ​​​​​​​ണം പു​​​​​​​തു​​​​​​​ക്കി​​​​​​​വ​​​​​​​യ്ക്കാ​​​​​​​ൻ നെ​​​​​​​ട്ടോ​​​​​​​ട്ട​​​​​​​മോ​​​​​​​ടു​​​​​​​ന്ന അ​​​​​​​വ​​​​​​​സ്ഥ ഗീ​​​​​​​ർ​​​​​​​വാ​​​​​​​ണം വി​​​​​​​ള​​​​​​​മ്പു​​​​​​​ന്ന ഭ​​​​​​​ര​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ കാ​​​​​​​ണു​​​​​​​ന്നി​​​​​​​ല്ല. ഇ​​​​​തെ​​​​​ല്ലാം കാ​​​​​ണു​​​​​മ്പോ​​​​​ൾ ഉ​​​​​റ​​​​​ക്കം ന​​​​​ടി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്ന​​​​​ല്ലാ​​​​​തെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളെ എ​​​​​ന്തു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ?

വി​​​​​​ള​​​​​​വി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള സ​​​​​​ബ്സി​​​​​​ഡി എ​​​​​​ന്ന രീ​​​​​​തി വേ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ്യം. വി​​​​​​ള​​​​​​വു കു​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ഹാ​​​​​​യം കി​​​​​​ട്ട​​​​​​ണം. അ​​​​​​തു​​​​​​പോ​​​​​​ലെ എ​​​​​​ല്ലാ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്കും ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് പ​​​​​​രി​​​​​​ര​​​​​​ക്ഷ ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും വേ​​​​​​ണം. മി​​​​​ല്ലു​​​​​ട​​​​​മ​​​​​ക​​​​​ളു​​​​​ടെ ക​​​​​ർ​​​​​ഷ​​​​​ക​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടി​​​​​നു മു​​​​​ന്നി​​​​​ൽ മു​​​​​ട്ടു​​​​​കു​​​​​ത്തു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ​​​​​ ന​​​​​യം മാ​​​​​റി​​​​​യേ തീ​​​​​രൂ. നെ​​​​​ല്ല് സം​​​​​ഭ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ഗോ​​​​​ഡൗ​​​​​ണു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​പോ​​​​​ലു​​​​​മി​​​​​ല്ലെ​​​​​ന്നു കാ​​​​​ണു​​​​​മ്പോ​​​​​ൾ കൃ​​​​​ഷി​​​​​യെ​​​​​ന്ന തൊ​​​​​ഴി​​​​​ലി​​​​​നോ​​​​​ടു​​​​​ള്ള മ​​​​​നോ​​​​​ഭാ​​​​​വം വ്യ​​​​​ക്ത​​​​​മാ​​​​​ണ്. പ​​​​​ര​​​​​സ്പ​​​​​രം പ​​​​​ഴി​​​​​ചാ​​​​​രി ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ത്രി​​​​​ശ​​​​​ങ്കു​​​​​വി​​​​​ലാ​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ൾ ആ​​​​​രു​​​​​ടെ പ​​​​​ക്ഷ​​​​​ത്താ​​​​​ണ് എ​​​​​ന്ന സം​​​​​ശ​​​​​യം ബാ​​​​​ക്കി.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണു വ​​​​​രു​​​​​ന്ന​​​​​ത്. ക​​​​​ർ​​​​​ഷ​​​​​ക​​​​​സ്നേ​​​​​ഹ​​​​​വു​​​​​മാ​​​​​യി തൊ​​​​​ഴു​​​​​കൈ​​​​​ക​​​​​ളും മു​​​​​ഖം​​​​​നി​​​​​റ​​​​​യെ ചി​​​​​രി​​​​​യു​​​​​മാ​​​​​യി ഭൈ​​​​​മീ​​​​​കാ​​​​​മു​​​​​ക​​​​​രെ​​​​​ത്തും. നെ​​​​​ല്ലു​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ സ്വ​​​​​യം​​​​​പ​​​​​ര്യാ​​​​​പ്ത​​​ത നേ​​​​​ടു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം എ​​​​​ന്നൊ​​​​​ക്കെ​​​​​യു​​​​​ള്ള ഹാ​​​​​സ്യ ക​​​​​ഥാ​​​​​പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ൾ ഏ​​​​​റെ കേ​​​​​ൾ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും. അ​​​​​വ​​​​​രോ​​​​​ട് ക​​​​​ണ​​​​​ക്കു​​​​​ ചോ​​​​​ദി​​​​​ക്കാ​​​​​ൻ ആ​​​​​രു​​​​​ണ്ട് എ​​​​​ന്ന​​​​​താ​​​​​ണ് കാ​​​​​ലം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ചോ​​​​​ദ്യം.

Tags : Editorial deepika Editorial

Recent News

Up