x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 22

സി.​എ​ൽ. ജോ​സ്
Published: February 22, 2026 01:18 AM IST | Updated: February 22, 2026 01:19 AM IST

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

സാ​യാ​ഹ്ന​പ​ത്ര​ത്തി​ൽ വ​ലി​യ ത​ല​ക്കെ​ട്ടി​ലാ​ണ് വാ​ർ​ത്ത വ​ന്നി​ട്ടു​ള്ള​ത്. ഫ്രി​ത്ത് അ​തി​ന്‍റെ കോ​പ്പി എ​ന്‍റെ​യ​ടു​ത്തു കൊ​ണ്ടു​വ​ന്നു​ത​ന്നു. ചെ​റു​തും വ​ലു​തു​മാ​യ ശീ​ർ​ഷ​ക​ങ്ങ​ളി​ൽ ഞാ​ൻ ക​ണ്ണോ​ടി​ച്ചു​നോ​ക്കി. എ​ന്‍റെ പ്ര​തി​ക​ര​ണ​മ​റി​യാ​ൻ ഫ്രി​ത്ത് അ​വി​ടെ നി​ന്നു. ഞാ​ൻ പ​റ​ഞ്ഞു: ""ത​രം​താ​ണ ഭാ​ഷ​യി​ൽ എ​ത്ര അ​പ​കീ​ർ​ത്തി​ക​ര​മാ​യി​ട്ടാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.''

""ശ​രി​യാ​ണ് മാ​ഡം. ഞ​ങ്ങ​ളെ​ല്ലാ​വ​രും വ​ള​രെ മ​നഃ​പ്ര​യാ​സ​ത്തി​ലാ​ണ്.''
""മാ​ക്സി​മി​ന്‍റെ കാ​ര്യ​മോ​ർ​ത്തി​ട്ടാ​ണ് എ​നി​ക്കു വി​ഷ​മം. ഒ​രു നെ​ട്ടോ​ട്ടം ക​ഴി​ഞ്ഞ് അ​തി​ന്‍റെ കി​ത​പ്പു തീ​രു​ന്ന​തേ​യു​ള്ളൂ. വീ​ണ്ടും ഇ​ത് ആ​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​മോ?''

""ബോ​ട്ടി​ന്‍റെ കാ​ബി​നി​ൽ ക​ണ്ട​ത് റെ​ബേ​ക്ക മാ​ഡ​ത്തി​ന്‍റെ ബോ​ഡി​ത​ന്നെ. ഒ​രു സം​ശ​യ​വു​മി​ല്ല. ബോ​ട്ടു​യാ​ത്ര​യി​ൽ ഇ​ത്ര​യേ​റെ പ​രി​ച​യ​മു​ണ്ടാ​യി​ട്ടും അ​തി​ൽ കു​ടു​ങ്ങി​പ്പോ​യ​തു വ​ല്ലാ​ത്ത ക​ഷ്ട​മാ​യി.''
""അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത രീ​തി​യി​ൽ, പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മ​യ​ത്താ​ണ്.''

""ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഷോ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് മി​സി​സ് ഡാ​ൻ​വേ​ഴ്സി​നാ​ണ്.''
""ഞാ​ന​തു പ്ര​തീ​ക്ഷി​ച്ചു. അ​ത്ര​മാ​ത്രം റെ​ബേ​ക്ക​യെ അ​വ​ർ ആ​രാ​ധി​ച്ചി​രു​ന്നു.''

""ല​ഞ്ചു ക​ഴി​ഞ്ഞ​യു​ട​നെ അ​വ​ർ നേ​രേ അ​വ​രു​ടെ മു​റി​യി​ൽ പോ​യ​താ​ണ്. പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ചാ​യ കൊ​ണ്ടു​പോ​യി കൊ​ടു​ത്ത ആ​ലീ​സ് പ​റ​ഞ്ഞു അ​വ​ർ വ​ല്ലാ​തെ അ​സ്വ​സ്ഥ​യാ​ണെ​ന്ന്.''

ഫ്രി​ത്ത് പോ​യ​ശേ​ഷം ഞാ​ൻ പ​ത്ര​മെ​ടു​ത്ത് വി​ശ​ദ​മാ​യി നോ​ക്കി. മു​ൻ​പേ​ജി​ൽ മു​ഴു​ത്ത അ​ക്ഷ​ര​ത്തി​ലെ​ഴു​തി​യ അ​തി​ശ​യോ​ക്തി​ക​ല​ർ​ന്ന ഭാ​ഷ​യോ​ടൊ​പ്പം മാ​ക്സി​മി​ന്‍റെ പ​ഴ​യ ഒ​രു ചി​ത്ര​വും കൊ​ടു​ത്തി​ട്ടു​ണ്ട്. അ​ന്ത​രി​ച്ച റെ​ബേ​ക്ക അ​തി​സു​ന്ദ​രി​യും പ്ര​തി​ഭാ​ശാ​ലി​യും എ​ല്ലാ​വ​രാ​ലും സ്നേ​ഹി​ക്ക​പ്പെ​ട്ട​വ​ളു​മാ​യി​രു​ന്നു എ​ന്നും ഒ​രു വ​ർ​ഷം മു​ന്പാ​ണ് അ​വ​ർ മു​ങ്ങി​മ​രി​ച്ച​തെ​ന്നും വി​വ​രി​ച്ചി​ട്ടു​ണ്ട്.

നാ​ല​ഞ്ചു​മാ​സം​മു​ന്പ് മാ​ക്സിം ര​ണ്ടാം​വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​യു​മാ​യി നേ​രേ മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്കു വ​ന്നു. പു​തി​യ ഭാ​ര്യ​യു​ടെ ബ​ഹു​മാ​നാ​ർ​ഥം ഗം​ഭീ​ര​മാ​യി ന​ട​ത്ത​പ്പെ​ട്ട ആ​ഘോ​ഷ​പ​രി​പാ​ടി​ക​ഴി​ഞ്ഞ് പി​റ്റേ​ന്നു രാ​വി​ലെ മു​ൻ​ഭാ​ര്യ​യു​ടെ ബോ​ഡി അ​വ​രു​ടെ ബോ​ട്ടി​ന്‍റെ കാ​ബി​നി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. പു​തി​യ ഭാ​ര്യ​യു​ടെ വ​ര​വും മു​ൻ​ഭാ​ര്യ​യു​ടെ ബോ​ഡി ക​ണ്ടെ​ടു​ക്ക​ലും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ങ്കി​ലും പ​ല സം​ശ​യ​ങ്ങ​ളും പു​തി​യ വ്യാ​ഖ്യാ​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​ക്കാ​ൻ ഇ​ട​വ​ന്നി​ട്ടു​ണ്ടെ​ന്ന​തു സ​ത്യ​മാ​ണ്.

ഇ​ങ്ങ​നെ​പോ​കു​ന്നു ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ൾ. പൈ​സ​കൊ​ടു​ത്തു പ​ത്രം​വാ​ങ്ങു​ന്ന പൊ​തു​ജ​ന​ത്തി​ന് ന​ല്ല തീ​റ്റ കൊ​ടു​ക്ക​ണ​മ​ല്ലോ. അ​തി​നു​ള്ള ചെ​പ്പ​ടി​വി​ദ്യ​ക​ൾ പ​ത്ര​ക്കാ​ർ ന​ട​ത്തു​ന്നു എ​ന്നു​മാ​ത്രം ഞാ​ൻ സ്വ​യം സ​മാ​ധാ​നി​ച്ചു.

പി​റ്റേ​ന്നു രാ​വി​ലെ ഇ​റ​ങ്ങി​യ ല​ണ്ട​ൻ പ​ത്ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും ചേ​ർ​ത്ത് മു​ൻ പേ​ജു​ക​ളി​ൽ വാ​ർ​ത്ത​വ​ന്നു. മാ​ൻ​ഡെ​ർ​ലി​യു​ടെ ഒ​രു ചി​ത്ര​വും കൊ​ടു​ത്തി​ട്ടു​ണ്ട്. മാ​ക്സി​മി​ന്‍റെ​യും മാ​ൻ​ഡെ​ർ​ലി​യു​ടെ​യും പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ല്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ.

പു​തി​യ ഭാ​ര്യ​യു​ടെ ബ​ഹു​മാ​നാ​ർ​ഥം ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ഫാ​ൻ​സി​ഡ്രെ​സ് പ​രി​പാ​ടി​ക​ളും വി​രു​ന്നും ക​ഴി​ഞ്ഞു പി​റ്റേ​ന്നു രാ​വി​ലെ മു​ൻ​ഭാ​ര്യ​യു​ടെ ബോ​ഡി ക​ണ്ടെ​ടു​ത്തു​വെ​ന്ന് ല​ണ്ട​ൻ പ​ത്ര​ങ്ങ​ളും വെ​ണ്ട​യ്ക്കാ വ​ലി​പ്പു​ള്ള അ​ക്ഷ​ര​ങ്ങ​ളി​ൽ വി​ള​ന്പി. ചു​രു​ക്ക​ത്തി​ൽ എ​ല്ലാ പ​ത്ര​ങ്ങ​ളും ഇ​തൊ​രു ആ​ഘോ​ഷ​മാ​ക്കി മാ​റ്റി.

ബ്രേ​ക്ക് ഫാ​സ്റ്റി​നു വ​ന്നി​രു​ന്ന മാ​ക്സിം പ​ത്ര​വാ​ർ​ത്ത​ക​ളെ​ല്ലാം ക​ണ്ടു​വെ​ന്ന് മു​ഖ​ഭാ​വ​ത്തി​ൽ​നി​ന്നു ഞാ​ൻ വാ​യി​ച്ചെ​ടു​ത്തു. ധൈ​ര്യ​വും ആ​ശ്വാ​സ​വും പ​ക​രാ​ൻ ഞാ​ൻ പ​റ​ഞ്ഞു:

""പ​ത്ര​ക്കാ​ർ അ​വ​ർ​ക്കു തോ​ന്നി​യ​തൊ​ക്കെ എ​ഴു​തും. അ​തി​ലൊ​ന്നും പ​ത​റേ​ണ്ട.''
""എ​നി​ക്കു പ​ത​ർ​ച്ച​യൊ​ന്നു​മി​ല്ല. എ​ല്ലാ​ത്തി​നെ​യും ധൈ​ര്യ​പൂ​ർ​വം ഞാ​ൻ നേ​രി​ടും.''
ഞ​ങ്ങ​ൾ ലൈ​ബ്ര​റി​യി​ലേ​ക്കു പോ​യി. അ​പ്പോ​ഴേ​ക്കും ബി​യാ​ട്രീ​സി​ന്‍റെ ഫോ​ണ്‍ വ​ന്നു. അ​ത് അ​റ്റ​ൻ​ഡ് ചെ​യ്യാ​ൻ മാ​ക്സി​മി​നോ​ടൊ​പ്പം ഞാ​നും പോ​യി.

""മാ​ക്സിം! ന​ശി​ച്ച വാ​ർ​ത്ത​ക​ൾ വാ​യി​ച്ചു. ഞാ​നും ഗൈ​ൽ​സും ഉ​ട​നെ അ​ങ്ങോ​ട്ടു വ​രു​ന്നു​ണ്ട്.''
""വേ​ണ്ട വേ​ണ്ട. വ​രേ​ണ്ട യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ല.''
""എ​ടാ, ഞാ​ൻ പ​റ​യു​ന്ന​തു കേ​ൾ​ക്ക്. ന​മു​ക്ക് ഒ​രു​മി​ച്ചി​രു​ന്ന് പ​ല​തും ആ​ലോ​ചി​ക്കാം.''
""ചേ​ച്ചി! ഇ​പ്പോ​ൾ വ​രേ​ണ്ട ഒ​രു കാ​ര്യ​വു​മി​ല്ല. വി​ശേ​ഷി​ച്ച് ഒ​ന്നും ചെ​യ്യാ​നി​ല്ല. കേ​സി​ന്‍റെ വി​ചാ​ര​ണ വ​രു​ന്നേ​യു​ള്ളൂ. അ​തി​നു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾ​ക്ക് ഞാ​നും ഇ​വ​ളും പോ​കു​ക​യാ​ണ്.''
ബി​യാ​ട്രീ​സി​ന്‍റെ വ​ര​വ് അ​ങ്ങ​നെ ത​ട​ഞ്ഞു.

ഫ്രാ​ങ്ക് മ്ലാ​ന​വ​ദ​ന​നാ​യി ക​യ​റി​വ​ന്നു. മാ​ക്സിം ചോ​ദി​ച്ചു:
""എ​ല്ലാം ക​ണ്ടി​ല്ലേ, വാ​യി​ച്ചി​ല്ലേ?''
""പ​ത്ര​മു​ത​ലാ​ളി​യും എ​ഡി​റ്റ​റും റി​പ്പോ​ർ​ട്ട​ർ​മാ​രു​മൊ​ക്കെ അ​വ​രു​ടെ നി​ല​നി​ൽ​പ്പി​നും വ​ള​ർ​ച്ച​യ്ക്കും വേ​ണ്ടി അ​ങ്ങ​നെ പ​ല​തും ചെ​യ്യും. അ​തി​ലൊ​ന്നും ന​മ്മ​ൾ ബേ​ജാ​റാ​കേ​ണ്ട.''
""രാ​വി​ലെ മു​ത​ൽ ഫോ​ണു​ക​ൾ പ​ല​തും വ​രു​ന്നു​ണ്ട്.''

""മാ​ഡം! ഫോ​ണു​ക​ൾ വ​ന്നാ​ൽ അ​തൊ​ക്കെ ന​മ്മു​ടെ ഓ​ഫീ​സി​ലേ​ക്കു തി​രി​ച്ചു​വി​ടൂ. അ​വ​ർ കൈ​കാ​ര്യം ചെ​യ്തോ​ളും. സാ​റു ചെ​യ്യേ​ണ്ട​ത് വ​രാ​നി​രി​ക്കു​ന്ന വി​ചാ​ര​ണ നേ​രി​ടാ​നാ​യി മു​ഴു​വ​ൻ ശ്ര​ദ്ധ​യും അ​തി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ക.''
""എ​നി​ക്ക​റി​യാം എ​ന്തു പ​റ​യ​ണ​മെ​ന്ന്.''

""അ​തു ശ​രി. പ​ക്ഷേ തെ​ളി​വെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ചും മ​റി​ച്ചും പ​ല​തും ചോ​ദി​ച്ച് ന​മ്മ​ളെ വെ​ട്ടി​ൽ​വീ​ഴ്ത്താ​ൻ നോ​ക്കും. ശു​ണ്ഠി​പി​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കും. ഉ​ച്ച​ത്തി​ൽ ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് ന​മ്മ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കാ​ൻ നോ​ക്കും. അ​വി​ടെ ഒ​രു നി​മി​ഷം പ​ത​റി​പ്പോ​യാ​ൽ ന​മ്മു​ടെ മൊ​ഴി​ക​ൾ തെ​റ്റി​പ്പോ​യെ​ന്നു വ​രും.''

""ഇ​ല്ല, അ​തൊ​ന്നും സം​ഭ​വി​ക്കി​ല്ല.'' മാ​ക്സി​മും ഫ്രാ​ങ്കും പോ​യി. അ​ന്ന​ത്തെ മെ​നു മാ​റ്റ​മൊ​ന്നും വ​രു​ത്താ​തെ ഞാ​ൻ കൊ​ടു​ത്ത​യ​ച്ചു. എ​ന്‍റെ മു​റി​യി​ൽ വ​ന്ന ക്ലാ​രീ​സി​നോ​ട് മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ചു. അ​വ​ൾ പ​റ​ഞ്ഞു: ""അ​വ​ര് പ​ണി​യെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ആ​രോ​ടും ഒ​ന്നും മി​ണ്ടു​ന്നി​ല്ല. ഭ​ക്ഷ​ണം ഒ​റ്റ​യ്ക്ക് അ​വ​രു​ടെ മു​റി​യി​ൽ കൊ​ണ്ടു​പോ​യി​ട്ടാ​ണ് ക​ഴി​ക്കു​ന്ന​ത്.''

ഉ​ത്ക​ണ്ഠ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വി​ചാ​ര​ണ​യു​ടെ ദി​വ​സ​മാ​യി. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മ​ണി​ക്കാ​ണ്. അ​തി​നു മു​ന്പാ​യി കോ​ട​തി​യി​ലെ​ത്ത​ണം.

കെ​രി​ത്തി​ന്‍റെ മ​റു​ഭാ​ഗ​ത്തു​ള്ള ലാ​നി​യ​ൻ എ​ന്ന മാ​ർ​ക്ക​റ്റ് ടൗ​ണി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. അ​ഞ്ചാ​റു നാ​ഴി​ക ദൂ​ര​മു​ണ്ട്. പ​തി​വി​ലും നേ​ര​ത്തേ ല​ഞ്ചു​ക​ഴി​ച്ച് ഞ​ങ്ങ​ളി​റ​ങ്ങി. ഞാ​നും മാ​ക്സി​മും കാ​റി​ൽ ക​യ​റി. ഫ്രാ​ങ്ക് അ​യാ​ളു​ടെ മോ​റീ​സ് കാ​റി​ലും. മാ​ക്സിം വ​ള​രെ ശാ​ന്ത​നാ​യി​രു​ന്നു. യാ​തൊ​രു ടെ​ൻ​ഷ​നു​മി​ല്ലാ​ത്ത ഭാ​വം.

അ​തേ​സ​മ​യം എ​ന്‍റെ അ​വ​സ്ഥ​യോ! ഒ​രു രോ​ഗി​യെ ഓ​പ്പ​റേ​ഷ​ന് ഹോ​സ്പി​റ്റ​ലി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​പോ​ലെ​യും എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു നി​ശ്ച​യ​മി​ല്ലാ​ത്ത​തു​പോ​ലെ​യും ആ​യി​രു​ന്നു. എ​ന്‍റെ കൈ​ക​ൾ മ​ര​വി​ച്ച​തു​പോ​ലെ​യാ​യി. ഹൃ​ദ​യ​മി​ടി​പ്പി​നു വേ​ഗ​ത​കൂ​ടി. ഞ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി. കേ​ണ​ൽ ജൂ​ലി​യ​ന്‍റെ​യും ഡോ​ക്ട​ർ ഫി​ലി​പ്സി​ന്‍റെ​യും കാ​റു​ക​ൾ അ​വി​ടെ ക​ണ്ടു.

ഞാ​ൻ പ​റ​ഞ്ഞു: ""മാ​ക്സിം അ​ങ്ങോ​ട്ടു പൊ​യ്ക്കോ​ളൂ. ഞാ​ൻ ഇ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും നി​ന്നോ​ളാം.''
""നീ ​മാ​ൻ​ഡെ​ർ​ലി​യി​ൽ നി​ന്നാ​ൽ​മ​തി​യാ​യി​രു​ന്നു. നീ ​കൂ​ടെ വ​ര​ണ​മെ​ന്ന് ഞാ​നാ​ഗ്ര​ഹി​ച്ചി​ല്ല.''
അ​പ്പോ​ഴേ​ക്കും ഫ്രാ​ങ്ക് എ​ത്തി.
""മാ​ഡം ത​ൽ​ക്കാ​ലം കാ​റി​ലി​രു​ന്നോ​ളൂ.''
അ​വ​ർ ഇ​രു​വ​രും പോ​യി.

കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ത്തു​ന്ന ഉ​ന്ന​ത അ​ധി​കാ​രി, മാ​ക്സിം, ഫ്രാ​ങ്ക്, കേ​ണ​ൽ ജൂ​ലി​യ​ൻ തു​ട​ങ്ങി​യ എ​ല്ലാ​വ​രു​മു​ണ്ട്. വി​ചാ​ര​ണ ഇ​പ്പോ​ൾ തു​ട​ങ്ങി​ക്കാ​ണും. കു​റേ​നേ​രം കാ​റി​ൽ ഇ​രു​ന്നി​ട്ട് എ​നി​ക്കു സ്വ​സ്ഥ​ത​യി​ല്ല. കാ​റി​ൽ​നി​ന്നി​റ​ങ്ങി, ഹാ​ളി​ന്‍റെ വാ​തി​ൽ​ക്ക​ൽ വ​ന്നു ഒ​തു​ങ്ങി​നി​ന്നു.
കു​റേ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു പോ​ലീ​സു​കാ​ര​ൻ അ​ടു​ത്തു​വ​ന്നു ചോ​ദി​ച്ചു: ""എ​ന്തി​നാ ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്? എ​ന്താ കാ​ര്യം?''

""സോ​റി. ഒ​ന്നു​മി​ല്ല.'' ഞാ​ൻ പി​ൻ​വ​ലി​ഞ്ഞു. പോ​ലീ​സ് ഒ​രു​നി​മി​ഷം എ​ന്നെ സൂ​ക്ഷി​ച്ചു​നോ​ക്കി​യി​ട്ടു ചോ​ദി​ച്ചു: ""മാ​ഡം മാ​ക്സിം സാ​റി​ന്‍റെ മി​സി​സ് അ​ല്ലേ?''
""അ​തെ.''
""വ​രൂ, ഉ​ള്ളി​ലി​രി​ക്കാം.''
ഹാ​ളി​ന്‍റെ പി​ന്നി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ച സീ​റ്റി​ലി​രു​ന്നു. ഞാ​ൻ ന​ന്ദി പ​റ​ഞ്ഞു.
""വി​ചാ​ര​ണ തു​ട​ങ്ങി​യോ?''
""തു​ട​ങ്ങി​യെ​ന്നു തോ​ന്നു​ന്നു. ഞാ​ൻ അ​ന്വേ​ഷി​ച്ചു​വ​രാം.''

അ​ധി​കം വൈ​കാ​തെ പോ​ലീ​സു​കാ​ര​ൻ തി​രി​ച്ചു​വ​ന്നു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""മാ​ക്സിം സാ​റി​ന്‍റെ തെ​ളി​വെ​ടു​പ്പു ക​ഴി​ഞ്ഞു. ക്യാ​പ്റ്റ​ൻ സി​റി​ൽ, മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ, ഡോ​ക്ട​ർ ഫി​ലി​പ്സ് എ​ന്നി​വ​രു​ടെ തെ​ളി​വെ​ടു​പ്പും ക​ഴി​ഞ്ഞു. ഒ​രാ​ൾ​കൂ​ടി​യു​ണ്ട്. ബോ​ട്ടു പ​ണി​ത​യാ​ളു​ടെ. അ​തു കേ​ൾ​ക്ക​ണ​മെ​ങ്കി​ൽ വാ​തി​ലി​ന​ടു​ത്താ​യി ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. പോ​ന്നോ​ളൂ. ആ​രും ശ്ര​ദ്ധി​ക്കി​ല്ല.''

ഞാ​ൻ അ​പ്ര​കാ​രം​ചെ​യ്ത് ഒ​തു​ങ്ങി​യി​രു​ന്നു. ഞാ​ൻ നോ​ക്കി​യ​പ്പോ​ൾ മു​ൻ​നി​ര​യി​ൽ മാ​ക്സി​മും ഫ്രാ​ങ്കും ഇ​രി​ക്കു​ന്നു​ണ്ട്. ഹാ​ളി​ൽ ഇ​രി​ക്കു​ന്ന​വ​രി​ലേ​ക്കും ചു​റ്റും ഏ​റു​ക​ണ്ണി​ട്ടു ഞാ​ൻ നോ​ക്കി. ഞെ​ട്ടി​പ്പോ​യി. ഹാ​ളി​ലെ മ​റ്റൊ​രു​വ​ശ​ത്ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ്. തൊ​ട്ട​പ്പു​റ​ത്ത് ജാ​ക്ക് ഫാ​വെ​ൽ.
ഉ​ന്ന​ത അ​ധി​കാ​രി ഹോ​റി​ഡ്ജ് ബോ​ട്ട് നി​ർ​മി​ച്ച ജ​യിം​സി​നോ​ടു ചോ​ദ്യം തു​ട​ങ്ങി.
""ബോ​ട്ടി​നെ​പ്പ​റ്റി എ​ന്താ​ണ് നി​ങ്ങ​ൾ​ക്കു പ​റ​യാ​നു​ള്ള​ത്?''

""അ​തൊ​രു ഫി​ഷിം​ഗ് ബോ​ട്ടാ​യി​രു​ന്നു. അ​തി​നെ സ​വാ​രി ബോ​ട്ടാ​ക്കി രൂ​പാ​ന്ത​ര​പ്പെ​ടു​ത്താ​ൻ മി​സി​സ് മാ​ക്സിം എ​നി​ക്ക് ഓ​ർ​ഡ​ർ ത​ന്നു. തൃ​പ്തി​ക​ര​മാ​യി ഞാ​ന​തു ചെ​യ്തു​കൊ​ടു​ത്തു. അ​തു​വ​ച്ച് മൂ​ന്നാ​ലു സീ​സ​ണ്‍ അ​വ​ർ സ​വാ​രി​ന​ട​ത്തി. അ​വ​ർ മു​ങ്ങി​മ​രി​ച്ച രാ​ത്രി​യി​ലേ​തി​നേ​ക്കാ​ൾ മോ​ശ​മാ​യ കാ​ലാ​വ​സ്ഥ​യി​ലും സ​വാ​രി ന​ട​ത്തി​യി​ട്ടു​ണ്ട്. പി​ന്നെ എ​ങ്ങ​നെ​യാ​ണ് ആ ​രാ​ത്രി​യി​ൽ ദു​ര​ന്തം സം​ഭ​വി​ച്ച​തെ​ന്നു മ​ന​സി​ലാ​വു​ന്നി​ല്ല.''

""മി​സി​സ് മാ​ക്സിം മ​റ്റെ​ന്തെ​ങ്കി​ലും എ​ടു​ക്കാ​നാ​യി നീ​ങ്ങി​യ​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ശ​ക്ത​മാ​യ കാ​റ്റു​വീ​ശി കാ​ബി​നി​ന്‍റെ വാ​തി​ൽ അ​ട​ഞ്ഞ​താ​ണെ​ങ്കി​ലോ?''
""ഇ​ല്ല. അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ല.''

""അ​ങ്ങ​നെ സം​ഭ​വി​ക്കാ​നാ​ണ് സാ​ധ്യ​ത. നി​ങ്ങ​ളു​ടെ നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​ത്തെ ഞാ​നോ മി​സ്റ്റ​ർ മാ​ക്സി​മോ ആ​രു​ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ല്ലാം ഭം​ഗി​യാ​യി ചെ​യ്തി​ട്ടു​ണ്ടാ​വും. പ​ക്ഷേ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മി​സി​സ് മാ​ക്സി​മി​ന്‍റെ ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ​കൊ​ണ്ട് അ​വ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. വീ​ണ്ടും ഞാ​ൻ പ​റ​യു​ന്നു നി​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ത​ക​രാ​റി​ല്ല.''

""ക്ഷ​മി​ക്ക​ണം സാ​ർ. താ​ങ്ക​ൾ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​നി​ക്ക് അ​ല്പം​കൂ​ടി ഇ​തേ​പ്പ​റ്റി പ​റ​യാ​നു​ണ്ട്.''
""എ​ന്താ​ണ്? പ​റ​ഞ്ഞോ​ളൂ.''
""ക​ട​ലി​ൽ​നി​ന്ന് ക​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ബോ​ട്ട് ഒ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ക്യാ​പ്റ്റ​ൻ സി​റി​ൽ ഇ​ന്ന​ലെ എ​നി​ക്ക് അ​നു​വാ​ദം ത​ന്നു.''
""ന​ല്ല കാ​ര്യം. നി​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു തൃ​പ്തി​പ്പെ​ട്ടെ​ന്നു ക​രു​തു​ന്നു.''
""ഉ​വ്വ് സ​ർ. എ​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ത​ക​രാ​റൊ​ന്നു​മി​ല്ലെ​ന്നു ബോ​ധ്യ​മാ​യി. ഞാ​ൻ വ​ള​രെ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗ​ത്തു മൂ​ന്നു തു​ള​ക​ൾ! അ​തു​വ​ഴി​യാ​ണ് ബോ​ട്ടി​ൽ വെ​ള്ളം നി​റ​ഞ്ഞ​തും മു​ങ്ങി​യ​തും. അ​ല്ലാ​തെ ബോ​ട്ട് മ​റി​ഞ്ഞ​ത​ല്ല.''

""നി​ങ്ങ​ൾ എ​ന്താ​ണ് പ​റ​യു​ന്ന​ത്? എ​ന്തു​ത​രം തു​ള​ക​ൾ?''
""ക​ട​ലി​ന​ടി​യി​ലെ പാ​റ​യി​ൽ മു​ട്ടി ഉ​ണ്ടാ​യ തു​ള​ക​ള​ല്ല. കൂ​ർ​ത്ത ആ​ണി​കൊ​ണ്ടോ കൂ​ർ​ത്ത ക​ൽ​ക്കു​റ്റി​കൊ​ണ്ടോ ഉ​ണ്ടാ​ക്കി​യ തു​ള​ക​ളാ​ണ്.''
""മി​സ്റ്റ​ർ മാ​ക്സിം! ബോ​ട്ടു നി​ർ​മി​ച്ച ആ​ൾ പ​റ​യു​ന്ന​തു കേ​ട്ടി​ല്ലേ? ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​ക​ണ്ട തു​ള​ക​ളെ​പ്പ​റ്റി നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ?''

""യാ​തൊ​ന്നും പ​റ​യാ​നി​ല്ല സ​ർ.''
""എ​ന്തു​കൊ​ണ്ട് അ​ങ്ങ​നെ തു​ള​ക​ൾ വ​ന്നു എ​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ച്ചോ?''
""എ​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല.''
""ആ​ദ്യ​മാ​യി​ട്ടാ​ണോ ഇ​ങ്ങ​നെ ഒ​രു സം​ഗ​തി കേ​ൾ​ക്കു​ന്ന​ത്?''
""അ​തെ.''

""കേ​ട്ടി​ട്ട് നി​ങ്ങ​ൾ​ക്കു ന​ടു​ക്ക​മു​ണ്ടാ​യോ?''
""പ​ന്ത്ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ബോ​ഡി ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു എ​ന്ന ഒ​രു തെ​റ്റ് ഞാ​ൻ ചെ​യ്തു എ​ന്ന​തി​ൽ ഞാ​ൻ ന​ടു​ങ്ങു​ന്നു. ഇ​പ്പോ​ൾ ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു, എ​ന്‍റെ ഭാ​ര്യ മ​രി​ച്ച​ത് ബോ​ട്ടു മു​ങ്ങി മാ​ത്ര​മ​ല്ല, ബോ​ട്ടു മു​ങ്ങാ​ൻ ക​രു​തി​ക്കൂ​ട്ടി ആ​രോ ചി​ല​തു ചെ​യ്തി​ട്ടു​ണ്ടെ​ന്ന്. ഇ​ക്കാ​ര്യ​ത്തി​ലും ഞാ​ൻ ന​ടു​ങ്ങു​ന്നു. എ​ന്‍റെ ഈ ​ന​ടു​ക്ക​ത്തി​ൽ താ​ങ്ക​ൾ​ക്ക് ആ​ശ്ച​ര്യ​മു​ണ്ടോ?''

ഇ​തെ​ല്ലാം കേ​ട്ട് ഞാ​ന​വി​ടെ​യി​രു​ന്നു നീ​റു​ക​യാ​ണ്. ആ ​നേ​ര​ത്ത് എ​ന്‍റെ മ​ന​സ് അ​ഭ്യ​ർ​ഥി​ച്ചു. "പാ​ടി​ല്ല, മാ​ക്സിം പാ​ടി​ല്ല. ഇ​ങ്ങ​നെ ദേ​ഷ്യം പൂ​ണ്ടും സ്വ​ര​മു​യ​ർ​ത്തി​യും ഒ​ന്നും പ​റ​യ​ല്ലേ! പ്ലീ​സ്! ദൈ​വ​മേ, മാ​ക്സി​മി​ന് ആ​ത്മ​നി​യ​ന്ത്ര​ണം കൊ​ടു​ക്ക​ണേ!!'

ഉ​ന്ന​ത അ​ധി​കാ​രി ഹോ​റി​ഡ്ജ് പ​റ​ഞ്ഞു: ""മി​സ്റ്റ​ർ മാ​ക്സിം, നി​ങ്ങ​ളു​ടെ ഈ ​കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ​ക്കു വ​ല്ലാ​ത്ത ഖേ​ദ​മു​ണ്ട്. ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ൽ നി​ങ്ങ​ൾ ഒ​രു​പാ​ടു ദുഃ​ഖം സ​ഹി​ച്ചി​ട്ടു​ണ്ട്. അ​തി​നേ​ക്കാ​ൾ വ​ലി​യ ദുഃ​ഖം, നി​ങ്ങ​ൾ ധ​രി​ച്ച​തു​പോ​ലെ മു​ങ്ങി​മ​ര​ണ​മ​ല്ല. ബോ​ട്ടു​മു​ങ്ങി അ​തി​ൽ കി​ട​ന്നാ​ണ് മ​രി​ച്ച​ത്. എ​ന്താ​യാ​ലും നി​ങ്ങ​ളു​ടെ ന​ന്മ​യ്ക്കു​വേ​ണ്ടി യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണു സം​ഭ​വി​ച്ച​ത്, എ​ങ്ങ​നെ ഏ​തു രീ​തി​യി​ലാ​ണ് എ​ന്നു ഞാ​ൻ സ്വ​ന്ത​മാ​യി അ​ന്വേ​ഷി​ക്ക​ട്ടെ. പി​ന്നെ, ബോ​ട്ടു നി​ർ​മാ​താ​വ് ക​ണ്ടെ​ത്തി​യ കാ​ര്യ​ത്തി​ൽ നി​ങ്ങ​ൾ​ക്കു സം​ശ​യ​മു​ണ്ടോ?''

""യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​യാ​ൾ ബോ​ട്ടു​നി​ർ​മി​ച്ച​യാ​ളാ​ണ്. എ​ന്താ​ണു പ​റ​യു​ന്ന​തെ​ന്ന് അ​യാ​ൾ​ക്കു ന​ല്ല ബോ​ധ്യ​മു​ണ്ട്.''
""മി​സി​സ് മാ​ക്സി​മി​ന്‍റെ ബോ​ട്ട് ആ​രാ​ണ് സം​ര​ക്ഷി​ച്ചി​രു​ന്ന​ത്?''
""മി​സി​സ് നേ​രി​ട്ടു​ത​ന്നെ.''
""ആ​രേ​യും അ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലേ?''
""ഇ​ല്ല. ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ല്ല.''

""മാ​ൻ​ഡെ​ർ​ലി​യു​ടെ സ്വ​ന്തം പ്രൈ​വ​റ്റ് ഹാ​ർ​ബ​റി​ലാ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്?''
""അ​തെ.''
""ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ച​തി​പ്ര​യോ​ഗം ബോ​ട്ടി​ന്മേ​ൽ ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു​ണ്ടോ?''
""സം​ശ​യി​ക്കു​ന്നി​ല്ല.''
""എ​ല്ലാം പ​രി​ഗ​ണി​ക്കു​ന്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​ത് മി​സി​സ് മാ​ക്സിം ബോ​ട്ടു സ​വാ​രി​ക്കു പോ​കു​ന്ന​തി​നു​മു​ന്പു​ത​ന്നെ ആ​രോ ക​ടു​ത്ത വി​ദ്വേ​ഷം​വ​ച്ച് എ​ന്തോ ചെ​യ്തി​ട്ടു​ണ്ട് എ​ന്നു​ള്ള​താ​ണ്.''
""അ​ക്കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.''

""ബോ​ട്ടി​ന്‍റെ കാ​ബി​ൻ ഫ്ളോ​റി​ൽ ബോ​ഡി ക​ണ്ടെ​ത്തി​യെ​ന്നു മി​സ്റ്റ​ർ മാ​ക്സിം പ​റ​ഞ്ഞ അ​തേ വ​സ്തു​ത​ത​ന്നെ​യാ​ണ് ക്യാ​പ്റ്റ​ൻ സി​റി​ലും ഡോ​ക്ട​ർ ഫി​ലി​പ്സും പ​റ​ഞ്ഞി​ട്ടു​ള്ള​ത്.'' ""അ​തെ.''

ഇ​ങ്ങ​നെ വി​ചാ​ര​ണ ന​ട​ക്കു​ന്ന മു​ഹൂ​ർ​ത്ത​ത്തി​ൽ, അ​തെ​ല്ലാം കേ​ട്ടു​കൊ​ണ്ടി​രി​ക്കേ എ​ന്‍റെ മ​ന​സി​ന​ക​ത്തെ കൊ​ടും വ്യ​സ​ന​വും ആ​ത്മ​സം​ഘ​ർ​ഷ​വും അ​തി​നു​പു​റ​മേ ഹാ​ളി​ന​ക​ത്തെ അ​സ​ഹ്യ​മാ​യ ചൂ​ടും പു​ഴു​ക്ക​വും മൂ​ലം എ​ന്‍റെ ത​ല​യ്ക്കു​ള്ളി​ൽ വ​ല്ലാ​ത്ത പി​രി​മു​റു​ക്കം.ഇ​ങ്ങ​നെ വി​ചാ​ര​ണ ന​ട​ക്കു​ന്ന മു​ഹൂ​ർ​ത്ത​ത്തി​ൽ, അ​തെ​ല്ലാം കേ​ട്ടു​കൊ​ണ്ടി​രി​ക്കേ എ​ന്‍റെ മ​ന​സി​ന​ക​ത്തെ കൊ​ടും വ്യ​സ​ന​വും ആ​ത്മ​സം​ഘ​ർ​ഷ​വും അ​തി​നു​പു​റ​മേ ഹാ​ളി​ന​ക​ത്തെ അ​സ​ഹ്യ​മാ​യ ചൂ​ടും പു​ഴു​ക്ക​വും മൂ​ലം എ​ന്‍റെ ത​ല​യ്ക്കു​ള്ളി​ൽ വ​ല്ലാ​ത്ത പി​രി​മു​റു​ക്കം. എ​ന്‍റെ ത​ല​ക​റ​ങ്ങു​ന്ന​തു​പോ​ലെ​യും ബോ​ധം മ​റ​യു​ന്ന​തു​പോ​ലെ​യും തോ​ന്നി. അ​ക​ലെ​യി​രു​ന്ന് എ​ന്ന ശ്ര​ദ്ധി​ച്ചി​രു​ന്ന മാ​ക്സിം എ​ന്തോ പ​ന്തി​കേ​ടു​ണ്ടെ​ന്നു​തോ​ന്നി എ​ഴു​ന്നേ​റ്റു വി​ളി​ച്ചു​പ​റ​ഞ്ഞു:""അ​താ എ​ന്‍റെ വൈ​ഫി​ന് ത​ല​ക​റ​ക്ക​മു​ള്ള​തു​പോ​ലെ തോ​ന്നു​ന്നു. ആ​രെ​ങ്കി​ലും അ​വ​രെ പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കൂ.'' 
ഉ​ട​നെ പോ​ലീ​സ് സ​ഹാ​യ​ത്തി​നെ​ത്തി. എ​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ചെ​റി​യ മു​റി​യി​ൽ ഇ​രു​ത്തി. ഉ​ട​നെ അ​ദ്ദേ​ഹം ഒ​രു ഗ്ലാ​സ് വെ​ള്ളം കൊ​ണ്ടു​വ​ന്നു. ഞാ​ന​തു കു​ടി​ച്ചു. അ​പ്പോ​ഴേ​ക്കും ഫ്രാ​ങ്കും എ​ത്തി. എ​ന്‍റെ കൈ​യി​ൽ പി​ടി​ച്ചു. ക്ര​മേ​ണ എ​ന്‍റെ ത​ല​ക​റ​ക്കം കു​റ​ഞ്ഞു. ഹാ​ളി​ൽ ഞാ​ൻ വീ​ഴാ​തി​രു​ന്ന​തു ദൈ​വാ​ധീ​നം.


(തു​ട​രും) 

Tags :

Recent News

Up