x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​കാ​ശ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര​പ്പാ​ത​ക​ൾ

ജേ​ക്ക​ബ് കെ. ​ഫി​ലി​പ്
Published: February 15, 2026 03:39 AM IST | Updated: February 15, 2026 03:39 AM IST

വി​മാ​ന​പാ​ത​ക​ൾ, മാ​റു​ന്ന രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളു​ടേ​യും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും സൂ​ചി​ക​യാ​കു​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ ഒ​രു​ദാ​ഹ​ര​ണം ക​ണ്ട​ത് ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു.


ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, 2024 ന​വം​ബ​ർ 21ന് ​രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി (ഐ​സി​സി) പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ൽ​ക്കേ​യാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു, ഐ​സി​സി രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യ നാ​ലു രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശ​ത്തു​കൂ​ടി ചൊ​വ്വാ​ഴ്ച വാ​ഷിം​ഗ്ട​ണി​ലേ​ക്കു പ​റ​ന്ന​ത്. ഈ ​വാ​ർ​ത്ത​ക​ൾ ക​ണ്ടാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ വി​മാ​ന​ത്തി​ന്‍റെ പ​റ​ക്ക​ൽ​പ്പാ​ത എ​ടു​ത്തു നോ​ക്കു​ന്ന​ത്.

‌സം​ഭ​വം ശ​രി​യാ​യി​രു​ന്നു. 10ന് ​ഇ​സ്ര​യേ​ൽ സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് ടെ​ൽ അ​വീ​വി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബോ​യി​ങ് 767-338 (ഇ​ആ​ർ) ഒ​ദ്യോ​ഗി​ക വി​മാ​നം 4എ​ക്സ്-​ഐ​എ​സ്ആ​ർ ടേ​ക്കോ​ഫ് ചെ​യ്ത​ത്. ഗ്രീ​സ്, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശം മു​റി​ച്ചു​പ​റ​ന്ന് വാ​ഷിം​ഗ്ട​ണു സ​മീ​പ​മു​ള്ള ക്യാ​മ്പ് സ്പ്രിം​ഗ് ജോ​യി​ന്‍റ് ബേ​സ് ആ​ൻ​ഡ്രൂ​സ് എ​ന്ന വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് ലാ​ൻ​ഡു ചെ​യ്തു. 1998ൽ ​റോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഐ​സി​സി​ക്ക് രൂ​പം കൊ​ടു​ത്ത​വ​രി​ലും, ഐ​സി​സി​യു​ടെ ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​ങ്കു​ചേ​രാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​വ​രി​ലും യൂ​റോ​പ്പി​ലെ മേ​ൽ​പ്പ​റ​ഞ്ഞ മൂ​ന്നു രാ​ജ്യ​ങ്ങ​ളും കാ​ന​ഡ​യും ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

ഐ​സി​സി വാ​റ​ന്‍റു​ള്ള​യാ​ൾ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ വ​ന്നാ​ൽ (ക​ര​യാ​യാ​ലും ആ​കാ​ശ​മാ​യാ​ലും) അ​റ​സ്റ്റു ചെ​യ്യാ​തി​രി​ക്കാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ ന്യാ​യ​മേ​തു​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ൾ ആ ​ആ​ളി​നെ പി​ടി​കൂ​ടി​യി​ല്ല. മാ​ത്ര​മ​ല്ല, സ്വ​ന്തം ആ​കാ​ശ​ത്തു​കൂ​ടി സു​ഖ​മാ​യി പ​റ​ക്കാ​നു​ള്ള ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത് രാ​ജ്യാ​ന്ത​ര സ​മ്മ​ത​പ​ത്ര​ങ്ങ​ൾ​ക്കും ക​രാ​റു​ക​ൾ​ക്കു​മ​പ്പു​റം എ​ല്ലാ​വ​രും വി​ല​മ​തി​ക്കു​ന്ന​ത് മാ​റി​മാ​റി വ​രു​ന്ന സ്വ​ന്തം താ​ല്പ​ര്യ​ങ്ങ​ളും ന​യ​ങ്ങ​ളു​മാ​ണ് എ​ന്നു ത​ന്നെ​യാ​ണ്.

ഇ​നി, ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30ന് ​നെ​ത​ന്യാ​ഹു ഇ​തേ വി​മാ​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലേ​ക്കു​പ​റ​ന്ന പാ​ത നോ​ക്കു​ക.

ടെ​ൽ അ​വീ​വി​ൽ​നി​ന്നു വി​ട്ട വി​മാ​നം വ​ള​രെ ബു​ദ്ധി​മു​ട്ടി, ഗ്രീ​സി​ന്‍റെ​യും ഇ​റ്റി​ലി​യു​ടേ​യും വാ​ല​റ്റം മാ​ത്രം ക​ഷ്ടി​ച്ചു​തൊ​ട്ട് ജി​ബ്രാ​ൾ​ട്ട​ർ ക​ട​ലി​ടു​ക്കി​നു മീ​തേ​ക്കൂ​ടി ഞെ​രു​ങ്ങി​പ്പ​റ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും കാ​ന​ഡ​യു​ടേ​യും മീ​തേ പ​റ​ക്കു​ന്ന​ത് ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കി​യു​ള്ള ഈ ​യാ​ത്രാ​പ​ഥ​ത്തി​ന് അ​ന്ന് കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഐ​സി​സി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റു​ക​ൾ മാ​നി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ഇ​യു​വി​ന്‌​റെ ഹൈ ​റ​പ്ര​സ​ന്‍റേ​റ്റീ​വ് ജോ​സെ​പ് ബോ​റ​ൽ അ​ർ​ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​തെ വ്യ​ക്ത​മാ​ക്കി​യ​ത് സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു. റോം ​സ്റ്റി​യാ​റ്റൂ​ട്ട് ഇ​യു നി​യ​മ​സം​ഹി​ത​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഐ​സി​സി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ട​മ​യു​ണ്ടെ​ന്ന് യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മ്മി​റ്റി പ്ര​സ്താ​വി​ച്ച​തും സെ​പ്റ്റം​ബ​റി​ൽ ത​ന്നെ​യാ​ണ്.

ത​ങ്ങ​ളു​ടെ അ​തി​രി​നു​ള്ളി​ലെ​ങ്ങാ​നും ക​യ​റി​യാ​ൽ നെ​ത​ന്യാ​ഹു​വി​നെ അ​റ​സ്റ്റു ചെ​യ്തി​രി​ക്കു​മെ​ന്ന് നോ​ർ​വേ​യു​ടെ വി​ദേ​ശ​മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ച​തും സെ​പ്റ്റം​ബ​റി​ലാ​ണ്. നെ​ത​ന്യാ​ഹു​വി​നെ​തി​രാ​യ വാ​റ​ന്‍റ് ന​ട​പ്പാ​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ച്ച് പാ​ർ​ല​മെ​ന്‍റ്് പ്ര​മേ​യം പാ​സാ​ക്കി​യ​തും ആ ​മാ​സ​മാ​യി​രു​ന്നു. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് നേ​രി​ട്ടു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും, അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള ഐ​സി​സി​യു​ടെ അ​ധി​കാ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് ഇ​റ്റ​ലി​യും ഫ്രാ​ൻ​സും നി​ല​പാ​ടെ​ടു​ത്ത​തും സെ​പ്റ്റം​ബ​റി​ൽ ത​ന്നെ.

ഈ ​പ​റ​ക്ക​ലി​നു ര​ണ്ടു​മാ​സം മു​ന്നേ നെ​ത​ന്യാ​ഹു ഗ്രീ​സും ഇ​റ്റ​ലി​യും ഫ്രാ​ൻ​സു​മെ​ല്ലാം ധാ​രാ​ളം മു​റി​ച്ചു​ക​ട​ന്നു ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്കു പ​റ​ന്ന​തെ​ന്നു കാ​ണാം.

ആ ​പ​റ​ക്ക​ലി​ൽ ഒ​ഴി​വാ​ക്കി​യ​ത് മ​റ്റൊ​രാ​ളെ​യാ​ണ്. ക​ഴി​ഞ്ഞ ജൂ​ലൈ ഏ​ഴി​ന്, നെ​ത​ന്യാ​ഹു​വി​ന്‍റെ വി​മാ​നം കാ​ന​ഡ​യു​ടെ ആ​കാ​ശ​ത്തു ക​യ​റാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം അ​ന്ന​ത്തെ വാ​ർ​ത്ത​ക​ളി​ലു​ണ്ട്.
ഇ​സ്ര​യേ​ലി​ന്‍റെ പ​ല​സ്തീ​ൻ ന​ട​പ​ടി​ക​ളെ കാ​ന​ഡ ഏ​റ്റ​വും തു​റ​ന്നു വി​മ​ർ​ശി​ച്ച മാ​സ​മാ​യി​രു​ന്നു ജൂ​ലൈ. പാ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തെ അം​ഗീ​ക​രി​ക്കാ​ൻ കാ​ന​ഡ ഒ​രു​ങ്ങു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ തു​ട​രെ വ​ന്ന മാ​സം. ഗാ​സ​യി​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കൊ​ല​ക​ളും ത​ട​ഞ്ഞു​വ​യ്ക്കു​ന്ന സ​ഹാ​യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കാ​ന​ഡ കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രു​ന്ന മാ​സ​വു​മാ​യി​രു​ന്നു 2025 ജൂ​ലൈ.

ഇ​സ്ര​യേ​ലി​ന്‍റെ ദേ​ശീ​യ​വി​മാ​ന​ത്തി​ന്‍റെ പ​റ​ക്ക​ലി​ൽ ഇ​ങ്ങ​നെ ഒ​ഴി​ഞ്ഞു​മാ​റ​ലും മാ​റാ​തി​രി​ക്ക​ലും മാ​റി​യും മ​റി​ഞ്ഞും വ​രു​മ്പോ​ൾ, വെ​റു​മൊ​രു താ​ര​ത​മ്യ​ത്തി​നാ​യി, ടെ​ൽ അ​വീ​വി​ൽ​നി​ന്ന് വാ​ഷിം​ഗ്ട​ണി​ലേ​ക്കു​ള്ള ഒ​രു സാ​ധാ​ര​ണ യാ​ത്രാ​വി​മാ​ന​ത്തി​ന്‍റെ ഇ​തേ റൂ​ട്ടി​ലു​ള്ള യാ​ത്രാ​പ​ഥം​കൂ​ടി നോ​ക്കു​ക.
തു​ർ​ക്കി, ബ​ൾ​ഗേ​റി​യ, സെ​ർ​ബി​യ, ഹം​ഗ​റി, ഓ​സ്ട്രി​യ, ജ​ർ​മ​നി, നെ​ത​ർ​ലാ​ൻ​ഡ്സ്, യു​കെ, കാ​ന​ഡ എ​ന്നീ ഒ​ന്പ​തു രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശം മു​റി​ച്ചു​ക​ട​ന്നാ​ണ് യു​ണൈ​റ്റ​ഡ് ഫ്ലൈ​റ്റ് ന​മ്പ​ർ യു​എ73 ദി​വ​സ​വും ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​ത്തു​നി​ന്ന് അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന​ത്തേ​ക്കു പ​റ​ക്കു​ന്ന​ത്.

Tags : Diplomatic Air Roots Skies Sunday Deepika

Recent News

Up