x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം


Published: December 7, 2025 05:34 AM IST | Updated: December 7, 2025 05:34 AM IST

തൃ​ശൂ​ർ: പി​എം ശ്രീ ​കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്നും അ​തി​ന്‍റെ ആ​ത്മാ​വാ​യി ബി​ജെ​പി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ദേ​ശീ​യ​പാ​ഠ്യ​പ​ദ്ധ​തി (എ​ൻ​ഇ​പി) സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​ഐ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നി​ല​പാ​ട് ഒ​ന്നാ​ണ്. ഒ​രേ​മ​ന​സോ​ടെ, ഒ​രേ ഐ​ഡി​യോ​ള​ജി​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഉ​റ​പ്പി​ൽ​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന​പ്പു​റം മ​റ്റൊ​ന്നും ഇ​ല്ല. എ​ൻ​ഇ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ദ്ധ​തി​യി​ലും എ​ൽ​ഡി​എ​ഫ് പ​ങ്കാ​ളി​യാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് 100 ശ​ത​മാ​ന​വും ഒ​രു കാ​ഴ്ച​പ്പാ​ടാ​ണു​ള്ള​തെ​ന്നും പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ‘വോ​ട്ട് വൈ​ബി’​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഗു​രു​ത​ര​മാ​യ പ്ര​ശ്നം നേ​രി​ടു​ക​യാ​ണ്. അ​തു മാ​ഫി​യ ക​ൾ​ച്ച​റ​ൽ പ്ര​തീ​ക​മാ​യി മാ​റി. അ​തി​ന്‍റെ പേ​രാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സ്ത്രീ​ത്വ​ത്തെ മാ​നി​ക്കാ​ത്ത​വി​ധം കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം മാ​റി. സ്ത്രീ​ക​ളെ ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ളാ​യി കാ​ണു​ന്ന സം​സ്കാ​ര​മാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റേ​ത്. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത് ആ​രാ​യാ​ലും തെ​റ്റാ​ണ്. അ​തു തീ​വ്ര​ത കൂ​ടി​യ​തും കു​റ​ഞ്ഞ​തും എ​ന്ന അ​ള​വൊ​ന്നു​മി​ല്ലെ​ന്നു ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

മു​കേ​ഷ് എം​എ​ൽ​എ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്, തെ​ളി​ഞ്ഞ കു​റ്റ​ത്തി​ന് ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്നാ‍​യി​രു​ന്നു മ​റു​പ​ടി. ആ​ർ​ഷോ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ജാ​തി​അ​ധി​ക്ഷേ​പ പ​രാ​തി​യും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​തും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യ​രു​ത്. ആ​ന​യും ഉ​റു​മ്പും​പോ​ലെ​യാ​ണ് വ്യ​ത്യാ​സം.

ശ​ബ​രി​മ​ല​കേ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​താ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​തു സി​പി​ഐ​യു​ടെ നി​ല​പാ​ടാ​ണ്. തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് എ​ഡി​ജി​പി മ​റു​പ​ടി പ​റ​യേ​ണ്ട​തു​ണ്ട്. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ​കൂ​ടി​ക്കാ​ഴ്ച​യും മ​ന്ത്രി​യു​ടെ ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​തും ഗൗ​ര​വ​ക​ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Tags : Binoy Vishwam PM Shri Kerala deepika

Recent News

Up