Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunday

Other Stories

അ​ക​ലു​ന്ന അ​യ​ൽ​ക്കാ​ർ, നീ​ളു​ന്ന ആ​കാ​ശ​പ്പാ​ത​ക​ൾ

സ്വ​ന്തം ആ​കാ​ശാ​തി​ർ​ത്തി​ക്കു​ള്ളി​ൽ പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​നും ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നി​ല​നി​ൽ​ക്കെ, ഈ ​മാ​സം പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ജ​ക്കാ​ർ​ത്ത​യി​ലേ​ക്കും കൊ​ളം​ബോ​യി​ലേ​ക്കും പോ​യ ര​ണ്ട് പാ​ക് സേ​നാ​വി​മാ​ന​ങ്ങ​ളു​ടെ പ​റ​ക്ക​ൽ​പ്പാ​ത ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​താ​യി.

ക​ഴി​ഞ്ഞ ഒ​ന്പ​തി​നു തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ലാ​ഹോ​റി​ൽ​നി​ന്ന് ടേ​ക്കോ​ഫു ചെ​യ്ത പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ഫോ​ഴ്സി​ന്‍റെ, ജെ758 ​റ​ജി​സ്ട്രേ​ഷ​നു​ള്ള ബൊം​ബാ​ർ​ഡി​യ​ർ ഗ്ലോ​ബ​ൽ 6000 വി​മാ​നം ജ​ക്കാ​ർ​ത്ത​യി​ലി​റ​ങ്ങു​മ്പോ​ൾ രാ​ത്രി പ​തി​നൊ​ന്നേ​മു​ക്കാ​ലാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ആ​കാ​ശ​ത്തു​കൂ​ടി പ​റ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ, വ​ട​ക്കോ​ട്ടു വ​ള​ഞ്ഞു പ​റ​ന്ന് ചൈ​ന​യ്ക്കു മീ​തേ​യെ​ത്തി പി​ന്നെ തെ​ക്കോ​ട്ടു സ​ഞ്ച​രി​ച്ച് താ​യ്‌​ല​ൻ​ഡ്, ക​മ്പോ​ഡി​യ, മ​ലേ​ഷ്യ, സിം​ഗ​പ്പു​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മീ​തേ പ​റ​ന്ന് ജ​ക്കാ​ർ​ത്ത​യി​ലെ​ത്താ​ൻ നി​ർ​ത്താ​തെ പ​റ​ന്ന ദൂ​രം 7000 കി​ലോ​മീ​റ്റ​ർ!.

ലാ​ഹോ​റി​ൽ​നി​ന്ന് നേ​രേ ഇ​ന്ത്യ​യ്ക്കു മു​ക​ളി​ലൂ​ടെ, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു​മീ​തേ വീ​ണ്ടും തെ​ക്കോ​ട്ടു പോ​യി മ്യാ​ൻ​മാ​ർ, താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തു​ന്ന പ​ഴ​യ റൂ​ട്ടാ​യി​രു​ന്നെ​ങ്കി​ൽ, പാ​ക് വി​മാ​ന​ത്തി​ന് പ​റ​ക്കേ​ണ്ടി​യി​രു​ന്ന​ത് 5400 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ആ​കാ​ശം ഒ​ഴി​വാ​ക്കാ​ൻ 1600 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം പ​റ​ക്കു​ക​യെ​ന്ന ഇ​തേ ബു​ദ്ധി​മു​ട്ടു ത​ന്നെ​യാ​ണ്, ക​ഴി​ഞ്ഞ 14ന് ​ലാ​ഹോ​റി​ൽ നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കും 16ന് ​കൊ​ളം​ബോ​യി​ൽ​നി​ന്ന് തി​രി​ച്ച് ലാ​ഹോ​റി​ലേ​ക്കും പ​റ​ന്ന മ​റ്റൊ​രു പാ​ക്സേ​നാ വി​മാ​ന​വും സ​ഹി​ക്കേ​ണ്ടി​വ​ന്ന​ത്.

ഒ​രു സ്വ​കാ​ര്യ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യി​ൽ​നി​ന്ന് ഇ​ക്കൊ​ല്ല​മാ​ദ്യം വാ​ങ്ങി​യ 13 കൊ​ല്ലം പ​ഴ​ക്ക​മു​ള്ള, ഗ​ൾ​ഫ്സ്ട്രീം ജി450 ​വി​മാ​നം 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ലാ​ഹോ​റി​ൽ​നി​ന്ന് ടേ​ക്കോ​ഫ് ചെ​യ്ത് വൈ​കി​ട്ട് ഏ​ഴേ​കാ​ലി​ന് കൊ​ളം​ബോ​യി​ൽ ലാ​ൻ​ഡു ചെ​യ്യു​മ്പോ​ൾ, സ​ഞ്ച​രി​ച്ച ദൂ​രം 4450 കി​ലോ​മീ​റ്റ​ർ (ഇ​പ്പോ​ഴ​ത്തെ റ​ജി​സ്ട്രേ​ഷ​ൻ വി4105 ​ആ​ണെ​ങ്കി​ലും അ​മേ​രി​ക്ക​ൻ റ​ജി​സ്ട്രേ​ഷ​നാ​യ എ​ൻ881​ജെ​ജെ എ​ന്നാ​ണ് ഫ്ളൈ​റ്റ് ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ കാ​ണാ​മാ​യി​രു​ന്ന​ത്).

ലാ​ഹോ​റി​ൽ​നി​ന്ന് നേ​രെ ക​റാ​ച്ചി​യി​ലേ​ക്കു പ​റ​ന്ന് അ​വി​ടെ​നി​ന്ന് ഗു​ജ​റാ​ത്തി​നു വ​ട​ക്കു​കൂ​ടി അ​റേ​ബ്യ​ൻ ക​ട​ലി​നു മു​ക​ളി​ലെ​ത്തി, തെ​ക്കോ​ട്ട്, ഇ​ന്ത്യ​യെ അ​ക​ന്നു​മാ​റി പ​റ​ന്ന്, വ​ള​ഞ്ഞു ചു​റ്റി ശ്രീ​ല​ങ്ക​ൻ ത​ല​സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഈ ​റൂ​ട്ടി​നു പ​ക​രം പ​റ​ക്ക​ൽ നി​രോ​ധ​ന​ത്തി​നു മു​മ്പു​ള്ള, ഇ​ന്ത്യ​യ്ക്കു മീ​തേ​കൂ​ടി നേ​രെ തെ​ക്കോ​ട്ടു​ള്ള പാ​ത​യി​ൽ പോ​യി​രു​ന്നെ​ങ്കി​ൽ 2750 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ദൂ​രം. ഇ​പ്പോ​ഴ​ത്തെ റൂ​ട്ടി​നേ​ക്കാ​ൾ 1700 കി​ലോ​മീ​റ്റ​ർ കു​റ​വ്.

കൊ​ളം​ബോ​യാ​ത്ര​യി​ൽ 1700 കി​ലോ​മീ​റ്റ​ർ കൂ​ടു​ത​ൽ പ​റ​ക്കു​ന്ന​തി​ന് എ​ത്ര പ​ണം അ​ധി​കം ചെ​ലാ​വാ​ക്കേ​ണ്ടി വ​ന്നു​കാ​ണും പാ​ക് വി​മാ​നം? ഗ​ൾ​ഫ്സ്ട്രീം ജി450 ​വി​മാ​നം 100 കി​ലോ​മീ​റ്റ​ർ പ​റ​ക്കു​ന്ന​തി​നു​ള്ള ഏ​ക​ദേ​ശ ചെ​ല​വ് 700 ഡോ​ള​റാ​ണ്. അ​ത​നു​സ​രി​ച്ച്, 1700 കി​ലോ​മീ​റ്റ​ർ അ​ധി​കം പ​റ​ക്കാ​ൻ ചെ​ല​വാ​യ തു​ക 11,900 ഡോ​ള​ർ.

അ​തേ​പോ​ലെ, ലാ​ഹോ​റി​ൽ​നി​ന്ന് ജ​ക്കാ​ർ​ത്ത​യി​ലേ​ക്ക്, ഇ​ന്ത്യ​യെ ഒ​ഴി​വാ​ക്കി പ​റ​ക്കാ​ൻ 1600 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം താ​ണ്ടേ​ണ്ടി​വ​ന്ന ബൊം​ബാ​ർ​ഡി​യ​ർ ഗ്ലോ​ബ​ൽ 6000 കൂ​ടു​ത​ൽ ചെ​ല​വാ​ക്കി​യ​ത്, ഏ​ക​ദേ​ശം 10,400 ഡോ​ള​റാ​യി​രി​ക്കും (100 കി​ലോ​മീ​റ്റ​ർ പ​റ​ക്കാ​ൻ ഏ​ക​ദേ​ശം 650 ഡോ​ള​ർ).

അ​യ​ൽ​രാ​ജ്യ​ത്തി​ന്‍റെ ആ​കാ​ശാ​തി​ർ​ത്തി​യി​ൽ ക​ട​ക്കാ​തി​രി​ക്കു​ന്ന​ത്, ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കും ഇ​തേ​പോ​ലെ​ത​ന്നെ ചെ​ല​വു​ള്ള കാ​ര്യ​മാ​ണെ​ന്ന കാ​ര്യ​വും മ​റ​ക്കേ​ണ്ട​തി​ല്ല. ഇ​ത്ര​യും "എ​ക്സ്ട്രാ' പ​ണം മു​ട​ക്കി​യി​ട്ടും, ലാ​ഹോ​റി​ൽ​നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കു​പോ​യ പാ​ക് വി​മാ​നം അ​ന്നാ​ട്ടി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യെ​ങ്കി​ലും പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​രി​ക​യും സം​ശ​യ​ത്തി​ന് പാ​ത്ര​മാ​വു​ക​യും ചെ​യ്തു എ​ന്ന​തു വേ​റെ​കാ​ര്യം.

ക​റാ​ച്ചി​യി​ൽ​നി​ന്ന് അ​റ​ബി​ക്ക​ട​ലി​നു​മീ​തേ തെ​ക്കോ​ട്ടു​ള്ള പ​റ​ക്ക​ൽ മും​ബൈ എ​ഫ്ഐ​ആ​ർ എ​ന്ന ഫ്ലൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റീ​ജ​ണി​നി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​താ​ണ് കാ​ര​ണം. അ​തേ​പോ​ലെ​ത​ന്നെ ഇ​ന്ത്യ​യു​ടെ തെ​ക്കേ മു​ന​മ്പ് അ​ടു​ക്കു​മ്പോ​ൾ ചെ​ന്നൈ എ​ഫ്ഐ​ആ​റി​നു​ള്ളി​ലൂ​ടെ​യും. ഈ ​എ​ഫ്ഐ​ആ​റു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ൾ ഇ​ന്ത്യ​ൻ എ​ടി​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും വ​ഴി​കാ​ട്ട​ലി​ലു​മാ​ണ്, വി​മാ​ന​ങ്ങ​ൾ ത​ത്വ​ത്തി​ൽ.

എ​ടി​സി​യു​മാ​യി സം​സാ​രി​ക്കേ​ണ്ടി​യും വ​രും. ഇ​ത് പ​ല​ർ​ക്കും പ്ര​ശ്ന​മാ​യി തോ​ന്നി​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഫ്ളൈ​റ്റ്ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ കാ​ണാ​വു​ന്ന ഇ​ന്ത്യ​ൻ എ​ഫ്ഐ​ആ​ർ അ​തി​ർ​ത്തി​വ​ര​ക​ൾ​ക്കു​ള്ളി​ലൂ​ടെ​യാ​ണ് പാ​ക് വി​മാ​നം പ​റ​ന്ന​തെ​ന്ന​തും അ​മ്പ​ര​പ്പാ​യി.

എ​ന്നാ​ൽ, എ​ഫ്ഐ​ആ​ർ എ​ന്ന ഫ്ളൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റീ​ജ​ൺ ഇ​ന്ത്യ​യു​ടെ ആ​കാ​ശാ​തി​ർ​ത്തി​യ​ല്ല, എ​ന്ന​താ​ണ് വാ​സ്ത​വം. വി​മാ​ന​യാ​ത്രാ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ നൈ​ര​ന്ത​ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള വെ​റും സാ​ങ്കേ​തി​ക​മാ​യ ഏ​ർ​പ്പാ​ടു​മാ​ത്ര​മാ​ണ് അ​ത്. ഓ​രോ രാ​ജ്യ​ത്തി​നും അ​വ​കാ​ശ​പ്പെ​ട്ട ആ​കാ​ശം, ആ ​രാ​ജ്യ​ത്തി​ന്‍റെ തീ​ര​ത്തു നി​ന്ന്, 12 നോ​ട്ടി​ക്ക​ൽ മൈ​ൽ (22.2 കി​ലോ​മീ​റ്റ​ർ) ദൂ​രം​വ​രെ മാ​ത്ര​മാ​ണ്. 22.2 കി​ലോ​മീ​റ്റ​റി​ന​പ്പു​റം രാ​ജ്യാ​ന്ത​ര ആ​കാ​ശ​മാ​ണ്.

National

സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ബ​ന്നാ​ർ​ഘ​ട്ട​യി​ൽ

ബം​ഗു​ളൂ​രു: അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച. ബ​ന്നാ​ർ​ഘ​ട്ട​യി​ലെ റോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നേ​ച്ച​ർ കോ​ൺ​ഫി​ഡ​ന്‍റ് കാ​സ്കേ​ഡി​ൽ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ.

ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യ ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ബ​ന്നാ​ർ​ഘ​ട്ട​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റോ​യി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സ് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യാ​ണ്. ഹ​ല​സു​രു​വി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

International

ട്രം​പ് - സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച ഞാ​യ​റാ​ഴ്ച ഫ്ലോ​റി​ഡ​യി​ൽ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഞാ​യ​റാ​ഴ്ച ഫ്ലോ​റി​ഡ​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി യു​എ​സി​ലേ​ക്ക്.
അ​തേ​സ​മ​യം താ​ൻ സെ​ല​ൻ​സ്കി​യെ അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശം എ​ന്താ​ണു​ള്ള​തെ​ന്ന് ന​മു​ക്ക് നോ​ക്കാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി 20 ഇ​ന സ​മാ​ധാ​ന ക​രാ​റും സു​ര​ക്ഷാ ഗാ​ര​ണ്ടി ക​രാ​റു​മാ​ണ് ട്രം​പ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. അ​തേ​സ​മ​യം പു​തു​വ​ർ​ഷ​ത്തി​ന് മു​മ്പ് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ന്നോ​ടി​യാ​യി സെ​ല​ൻ​സ്കി പ​റ​ഞ്ഞ​ത്.

60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് റ​ഷ്യ സ​മ്മ​തി​ച്ചാ​ൽ ട്രം​പ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന 20 ഇ​ന സ​മാ​ധാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു. ഡൊ​ണെ​റ്റ്സ്ക്, ലു​ഹാ​ൻ​സ്ക് മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡോ​ൺ​ബാ​സി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​മാ​ണ് യു​ക്രെ​യ്ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ കി​ഴ​ക്ക​ൻ ഡൊ​ണെ​റ്റ്സ്ക് മേ​ഖ​ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് യു​ക്രെ​യ്ൻ പി​ന്മാ​റ​ണ​മെ​ന്ന് റ​ഷ്യ​യും ആ​വ​ശ്യ​പ്പെ​ടു​ന്നു.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 13

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ 

 

ല​ണ്ട​നി​ലെ ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് വി​രു​ന്നു​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും മ​റ്റു​ചി​ല ബി​സി​ന​സ് കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി മാ​ക്സിം ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ല​ണ്ട​നി​ലേ​ക്കു പോ​യി.
ഞാ​ൻ ഈ ​വ​ലി​യ ഭ​വ​ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട പോ​ലെ​യാ​യി. മാ​ക്സി​മി​ന്‍റെ അ​സാ​ന്നി​ധ്യം എ​ന്നെ നി​രു​ന്മേ​ഷ​യാ​ക്കി. മാ​ൻ​ഡെ​ർ​ലി​യി​ൽ വ​ന്നി​ട്ട് ഇ​ങ്ങ​നെ​യൊ​രു ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ആ​ദ്യം. ഒ​റ്റ​യ്ക്ക് കാ​റി​ലാ​ണു പോ​യി​രി​ക്കു​ന്ന​ത്. മ​ന​സി​ൽ വ​ല്ലാ​ത്ത ആ​ധി​യും ഉ​ത്ക​ണ്ഠ​യും.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം റോ​ബ​ർ​ട്ട് വ​ന്ന് അ​റി​യി​ച്ചു, "സാ​ർ അ​വി​ടെ സു​ര​ക്ഷി​ത​നാ​യി എ​ത്തി'​യെ​ന്ന്. എ​നി​ക്കു​ണ്ടാ​യ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. ഉ​ണ​ർ​വും ഉ​ന്മേ​ഷ​വും എ​ന്നി​ലേ​ക്കു തി​രി​ച്ചു​വ​ന്നു. പു​തി​യൊ​രു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​പോ​ലെ മ​ന​സു തു​ള്ളി​ച്ചാ​ടി. അ​പ്പോ​ഴേ​ക്കും ജാ​സ്പ്പ​റും ഓ​ടി​യെ​ത്തി. വി​ശ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ല​ഞ്ചി​നു​വേ​ണ്ടി കാ​ത്തു​നി​ന്നി​ല്ല.

ഞ​ങ്ങ​ൾ ലോ​ണി​ലേ​ക്കു ന​ട​ന്നു. അ​തി​ന​പ്പു​റം പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് ത​ണ​ൽ​വി​രി​ച്ചു​നി​ൽ​ക്കു​ന്ന വി​വി​ധ വൃ​ക്ഷ​ങ്ങ​ൾ, കാ​റ്റി​ൽ ചാ​മ​രം വീ​ശു​ന്ന അ​വ​യു​ടെ ശി​ഖ​ര​ങ്ങ​ൾ. സൂ​ര്യ​ൻ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന വെ​യി​ലി​നെ വൃ​ക്ഷ​ത്ത​ല​പ്പു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി. ത​ണ​ലും ത​ണു​പ്പു​മു​ള്ള ആ ​കാ​ട്ടു​വ​ഴി​യി​ലൂ​ടെ ന​ട​ന്നു. ഹാ​പ്പി വാ​ലി​യി​ൽ എ​ത്തി അ​വി​ടെ അ​ല്പം നി​ന്ന​ശേ​ഷം താ​ഴ്‌​വ​ര​യി​ലൂ​ടെ ഇ​റ​ങ്ങി നേ​രേ ക​ട​ൽ​ത്തീ​ര​ത്തേ​ക്ക്. ബീ​ച്ചി​ലെ ഉ​ച്ച​ച്ചൂ​ടി​നെ ത​ണു​ത്ത കാ​റ്റ് വ​ലി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് അ​ന്നു​പോ​യ അ​തേ ഭാ​ഗ​ത്തേ​ക്ക്, ബോ​ട്ട് ഹൗ​സി​ലേ​ക്ക്, കോ​ട്ടേ​ജി​ലേ​ക്കു നീ​ങ്ങി. ക​ട​ൽ ശാ​ന്ത​മാ​ണ്. എ​ങ്കി​ലും ചെ​റി​യ തി​ര​ക​ൾ പാ​റ​ക്കെ​ട്ടു​ക​ളി​ൽ ത​ട്ടി തി​രി​ച്ചു​പോ​കു​ന്നു.

ജാ​സ്പ്പ​ർ നി​ന്നു കു​ര​യ്ക്കു​ന്നു​ണ്ട്. ""ജാ​സ്പ്പ​ർ! നീ ​ഇ​ങ്ങോ​ട്ടു വാ!'' ​ഒ​രു കൂ​ട്ടി​ന് ഇ​വ​ൻ ന​ല്ല​താ​ണ്. എ​ന്നാ​ൽ ചി​ല​നേ​ര​ത്ത് തീ​രെ അ​നു​സ​ര​ണ​യി​ല്ല. വീ​ണ്ടും ഞാ​ൻ വി​ളി​ച്ചു. അ​വ​ൻ വ​ന്നി​ല്ല. ഞാ​ൻ പ​തു​ക്കെ സ്റ്റോ​റി​ന്‍റെ വാ​തി​ൽ​ക്ക​ൽ ചെ​ന്നു. വി​ളി​ച്ചു ചോ​ദി​ച്ചു: ""ഇ​തി​ന​ക​ത്ത് ആ​രെ​ങ്കി​ലു​മു​ണ്ടോ?'' കു​നി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ അ​ക​ത്ത് ആ​രോ ഉ​ണ്ട്. പ​തു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. അ​യാ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ടി​ച്ച​ത് ഞാ​നാ​ണ്. നോ​ക്കി​യ​പ്പോ​ൾ ബെ​ൻ! പ​ക​ച്ച് വി​ള​റി നി​ൽ​ക്കു​ക​യാ​ണ്. അ​നി​ഷ്ട​ത്തോ​ടെ ഞാ​ൻ ചോ​ദി​ച്ചു: ""എ​ന്താ നീ ​ഇ​വി​ടെ? എ​ന്താ നി​ന​ക്കു വേ​ണ്ട​ത്?''

അ​വ​ൻ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. ഭി​ന്ന​മാ​ന​സി​കാ​വ​സ്ഥ​യു​ടെ അ​തേ നോ​ട്ട​ത്തോ​ടെ ഭ​യ​ന്നു നി​ൽ​ക്കു​ക​യാ​ണ്.
""ഈ ​ഭാ​ഗ​ത്ത് ഇ​ങ്ങ​നെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന​ത് മാ​ക്സി​മി​ന് ഇ​ഷ്ട​മി​ല്ല.''
കൈ​യു​ടെ പി​റ​കി​ൽ അ​വ​ൻ എ​ന്തോ മ​റ​ച്ചു​പി​ടി​ച്ചി​ട്ടു​ണ്ട്.
""എ​ന്താ​ണ് നി​ന്‍റെ കൈ​യി​ൽ?''
അ​വ​ൻ കൈ ​നി​വ​ർ​ത്തി​ക്കാ​ണി​ച്ചു. ""മീ​ൻ പി​ടി​ക്കാ​നു​ള്ള ചൂ​ണ്ട​ക്കൊ​ളു​ത്ത്. ഇ​വി​ട​ന്ന് എ​ടു​ത്ത​താ.''
ഞാ​ൻ ചെ​ന്ന് വാ​തി​ൽ അ​ട​ച്ചു കു​റ്റി​യി​ട്ടു.

""മേ​ലി​ൽ ഈ ​ഭാ​ഗ​ത്തു വ​ര​രു​ത്. ഈ ​ചൂ​ണ്ട​ക്കൊ​ളു​ത്ത് നീ ​എ​ടു​ത്തോ​ളൂ!''
ഇ​തു കേ​ട്ട​പ്പോ​ൾ നി​ധി കി​ട്ടി​യ സ​ന്തോ​ഷ​ത്തോ​ടെ അ​ത് അ​വ​ൻ മാ​റോ​ടു ചേ​ർ​ത്തു​പി​ടി​ച്ചു. എ​ന്നി​ട്ടു ദൈ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു:
""എ​ന്നെ... എ​ന്നെ... ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ വി​ട​രു​ത്. ഞാ​ൻ ആ​രോ​ടും ഒ​ന്നും പ​റ​യി​ല്ല...!''
""പേ​ടി​ക്കേ​ണ്ട. നി​ന്നെ അ​വി​ടേ​ക്കൊ​ന്നും വി​ടി​ല്ല. മേ​ലി​ൽ ഇ​ങ്ങോ​ട്ടു വ​ര​രു​ത്.''
നി​റ​ഞ്ഞ സം​തൃ​പ്തി​യോ​ടെ എ​ന്നെ ഒ​രു നി​മി​ഷം നോ​ക്കി​യി​ട്ടു പ​റ​ഞ്ഞു: ""മാ​ഡ​ത്തി​ന്... മാ​ഡ​ത്തി​ന്... മാ​ലാ​ഖ​യു​ടെ ക​ണ്ണു​ക​ളാ.''

""നീ ​എ​ന്താ വി​വ​ര​ക്കേ​ടു പ​റ​യു​ന്നോ?''
""മാ​ഡം... മ​റ്റേ മാ​ഡ​ത്തെ​പ്പോ​ലെ​യ​ല്ല.''
കൂ​ടു​ത​ൽ പ​റ​യാ​ൻ ഞാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഞാ​നും ജാ​സ്പ്പ​റും മ​ട​ങ്ങി. കൂ​ടെ അ​വ​നും പോ​ന്നു. കാ​ഴ്ച​യ്ക്ക് അ​വ​ൻ വ​ലി​പ്പ​ത്തി​ലു​ണ്ടെ​ങ്കി​ലും ഒ​രു കു​ട്ടി​യു​ടെ മ​ന​സാ​ണ്.
ഹാ​പ്പി വാ​ലി വ​ഴി​ത​ന്നെ ഞാ​നും ജാ​സ്പ്പ​റും മ​ട​ങ്ങി.

കാ​ടു​പോ​ലെ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും ഇ​ട​തൂ​ർ​ന്നു ത​ല​യാ​ട്ടി​നി​ൽ​ക്കു​ന്ന ചെ​ടി​ക​ളും പ​ച്ച​പ്പു​ല്ലു വ​ള​രു​ന്ന മൈ​താ​ന​വും ക​ട​ന്ന് ഞ​ങ്ങ​ൾ വീ​ടി​നു സ​മീ​പ​മെ​ത്താ​റാ​യി. വാ​ച്ചി​ൽ സ​മ​യം നോ​ക്കി. നാ​ലാ​യി​ട്ടി​ല്ല. ചാ​യ വേ​ണ​മെ​ന്നു പ​റ​യാ​ൻ ഫ്രി​ത്തി​നെ​യോ റോ​ബ​ർ​ട്ടി​നെ​യോ കാ​ണു​ന്നി​ല്ല. അ​റ്റ​ത്ത് ടെ​റ​സി​ലേ​ക്കു​വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന ലോ​ണി​ലൂ​ടെ ചു​മ്മാ അ​ല​സ​മാ​യി ന​ട​ന്ന​പ്പോ​ൾ ഗേ​റ്റി​നു പു​റ​ത്ത് ഏ​തോ ഒ​രു വാ​ഹ​നം കി​ട​ക്കു​ന്ന​തു​പോ​ലെ. ക​ണ്ണി​നു മു​ക​ളി​ൽ കൈ​പ്പ​ത്തി​വ​ച്ച് ഞാ​ൻ സൂ​ക്ഷി​ച്ചു​നോ​ക്കി​യ​പ്പോ​ൾ അ​തൊ​രു കാ​റാ​ണ്. ഏ​തെ​ങ്കി​ലും അ​തി​ഥി വ​ന്ന​താ​യി​രി​ക്കു​മോ? അ​ങ്ങ​നെ​യെ​ങ്കി​ൽ വ​ണ്ടി ഇ​ങ്ങ​നെ നി​ർ​ത്തി​ല്ല​ല്ലോ.

എ​ന്താ​യാ​ലും വീ​ടി​നെ ല​ക്ഷ്യ​മാ​ക്കി ഞാ​ൻ ലോ​ണി​ലൂ​ടെ ന​ട​ന്നു. ജ​നാ​ല​യു​ടെ ചി​ല്ലി​ൽ​നി​ന്നെ​ത്തി​യ സൂ​ര്യ​പ്ര​കാ​ശം ക​ണ്ണി​ല​ടി​ച്ച​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ഞാ​ൻ ആ ​ഭാ​ഗ​ത്തേ​ക്കു നോ​ക്കി. ആ ​നി​മി​ഷ​ത്തി​ൽ എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള ഒ​രു ജ​നാ​ല തു​റ​ന്നു​കി​ട​ക്കു​ന്നു. ജ​നാ​ല​യ്ക്ക​രി​കേ ആ​രോ ഒ​രാ​ൾ നി​ൽ​ക്കു​ന്നു​ണ്ട്. ഞാ​ൻ അ​യാ​ളു​ടെ ദൃ​ഷ്ടി​യി​ൽ​പ്പെ​ട്ടു എ​ന്നു തോ​ന്നു​ന്നു. ഉ​ട​നെ അ​യാ​ൾ ത​ല പി​ൻ​വ​ലി​ച്ചു.

അ​യാ​ളു​ടെ അ​രി​കെ​നി​ന്ന രൂ​പം ത​ത്ക്ഷ​ണം ഒ​രു കൈ​കൊ​ണ്ട് ജ​നാ​ല അ​ട​ച്ചു. അ​ട​ച്ച​ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ്! ക​റു​ത്ത വ​സ്ത്ര​ത്തി​ന്‍റെ കൈ ​ക​ണ്ട​പ്പോ​ൾ അ​തു മ​ന​സി​ലാ​യി. ഭ​വ​നം സ​ന്ദ​ർ​ശി​ക്കാ​ൻ വ​ന്ന ഏ​തെ​ങ്കി​ലും വ്യ​ക്തി​യാ​യി​രി​ക്കു​മോ? അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ അ​തു കാ​ണി​ക്കേ​ണ്ട ചു​മ​ത​ല ഫ്രി​ത്തി​നോ റോ​ബ​ർ​ട്ടി​നോ ആ​ണ്. ര​ണ്ടു​പേ​രും അ​വി​ടെ​യി​ല്ലാ​ത്ത​തി​നാ​ൽ മി​സി​സ് ഡാ​ൻ​വേ​ഴ്സ്ത​ന്നെ അ​തി​നു മു​തി​ർ​ന്ന​താ​വും.

ഇ​നി അ​ഥ​വാ ആ ​സ്ത്രീ​യു​ടെ ഏ​തെ​ങ്കി​ലും പ​രി​ച​യ​ക്കാ​ര​നാ​വു​മോ വ​ന്നി​രി​ക്കു​ന്ന​ത്? മാ​ക്സിം സ്ഥ​ല​ത്തി​ല്ലാ​ത്ത ദി​വ​സം​നോ​ക്കി വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മോ മ​നഃ​പൂ​ർ​വ​മോ? ആ​കെ​യൊ​രു ദു​രൂ​ഹ​ത!

ഏ​താ​യാ​ലും ഞാ​ൻ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റി. ഹാ​ളി​ൽ ഗ​സ്റ്റ് വ​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മാ​യി വി​സി​റ്റിം​ഗ് കാ​ർ​ഡോ തൊ​പ്പി​യോ ഒ​ന്നും ക​ണ്ടി​ല്ല. അ​തു​കൊ​ണ്ടു ഞാ​ൻ കൈ​യും മു​ഖ​വും ക​ഴു​കി മോ​ണിം​ഗ് റൂ​മി​ലേ​ക്കു ചെ​ന്ന​പ്പോ​ൾ അ​തു തു​റ​ന്നു​കി​ട​ക്കു​ന്നു. എ​ന്‍റെ തു​ന്ന​ൽ സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് അ​വി​ടെ​നി​ന്നു മാ​റ്റി കു​ഷ​ന്‍റെ പി​ന്നി​ൽ വ​ച്ചി​രി​ക്കു​ന്നു. ഡി​വാ​ൻ​മേ​ലാ​യി​രു​ന്നു ഞാ​ന​ത് വ​ച്ചി​രു​ന്ന​ത്. അ​തി​ന്മേ​ൽ ആ​രോ ഇ​രു​ന്ന​താ​യ ല​ക്ഷ​ണ​മു​ണ്ട്. ഞാ​നും മാ​ക്സി​മും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ് അ​ങ്ങ​നെ ചെ​യ്ത​ത് ഒ​രു​ത​രം ത​ന്നി​ഷ്ട​വും ധി​ക്കാ​ര​വു​മ​ല്ലേ?

അ​പ്പോ​ഴേ​ക്കും ആ ​സ്ത്രീ​യു​ടെ സം​സാ​രം കേ​ട്ടു.
""എ​ന്താ​ണാ​വോ ഇ​ന്നു ന​ട​ത്തം ക​ഴി​ഞ്ഞ് നേ​ര​ത്തേ വ​ന്നി​രി​ക്കു​ന്നു. ലൈ​ബ്ര​റി​യി​ലേ​ക്കാ​ണു പോ​കു​ന്ന​തെ​ങ്കി​ൽ അ​വ​ർ കാ​ണാ​തെ നി​ന​ക്ക് ഹാ​ളി​ലൂ​ടെ പു​റ​ത്തു​പോ​കാം. നി​ൽ​ക്ക്, ഞാ​ൻ പോ​യി നോ​ക്ക​ട്ടെ.''
അ​പ്പോ​ഴേ​ക്കും ജാ​സ്പ്പ​ർ ഓ​ടി​വ​ന്നു. അ​പ​രി​ചി​ത​നെ ക​ണ്ട് കു​ര​യ്ക്കാ​ൻ തു​ട​ങ്ങി. ഇ​നി ര​ക്ഷ​യി​ല്ല. അ​യാ​ളു​ടെ പ​രു​ക്ക​ൻ സ്വ​രം.

""എ​ടാ കൊ​ച്ചു ക​ള്ള​പ്പ​ട്ടി! നീ ​എ​ന്നെ മ​റ​ന്നോ?'' നാ​യ​യു​ടെ നീ​ണ്ട കു​ര. എ​വി​ടെ ഒ​ളി​ക്ക​ണ​മെ​ന്ന​റി​യാ​തെ ഞാ​ൻ ഭ​യ​ച​കി​ത​യാ​യി നി​ന്നു. അ​പ്പോ​ഴേ​ക്കും ഒ​രു കാ​ല​ടി​ശ​ബ്ദം എ​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി. തു​ട​ർ​ന്ന് അ​യാ​ൾ എ​ന്‍റെ മു​റി​യി​ലെ​ത്തി. ഞാ​ൻ വാ​തി​ലി​ന്‍റെ മ​റ​വി​ൽ ഒ​ളി​ച്ച​തു​കാ​ര​ണം എ​ന്നെ ആ​ദ്യം അ​യാ​ൾ​ക്കു കാ​ണാ​നാ​യി​ല്ല. അ​പ്പോ​ഴേ​ക്കും നാ​യ കു​തി​ച്ച് എ​ന്‍റെ അ​ടു​ത്തു​വ​ന്നു.

ഒ​ര​ദ്ഭു​ത​വ​സ്തു​വി​നെ ക​ണ്ട​പോ​ലെ അ​യാ​ൾ എ​ന്നെ അ​ടി​മു​ടി നോ​ക്കി. ""ദ​യ​വാ​യി ക്ഷ​മി​ക്ക​ണം.''
ന​ല്ല ത​ണ്ടും ത​ടി​യു​മു​ള്ള ഒ​ത്ത പൊ​ക്ക​മു​ള്ള ഒ​രു മ​നു​ഷ്യ​ൻ. കാ​ഴ്ച​യ്ക്കു നി​റ​മു​ണ്ടെ​ങ്കി​ലും ല​ക്ഷ​ണ​മി​ല്ലാ​ത്ത മു​ഖം. കു​ത്ത​ഴി​ഞ്ഞ ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു മ​ദ്യ​പാ​നി​യാ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ തോ​ന്നും. അ​യാ​ൾ അ​ടു​ത്തു​വ​ന്ന​പ്പോ​ൾ വി​സ്കി മ​ണ​ക്കു​ന്നു​ണ്ട്. പി​ന്നെ എ​ന്നെ നോ​ക്കി ചി​രി​ച്ചു. മ​റ്റു സ്ത്രീ​ക​ൾ​ക്കു കൊ​ടു​ക്കു​ന്ന ഒ​രു​ത​രം ചി​രി.

""എ​ന്നെ ക​ണ്ട് മാ​ഡം ഞെ​ട്ടി​യോ?''
""ഒ​രി​ക്ക​ലു​മി​ല്ല. അ​ക​ത്തു സം​സാ​രി​ക്കു​ന്ന​തി​ന്‍റെ സ്വ​ര​ങ്ങ​ൾ കേ​ട്ടു. ഗ​സ്റ്റു​ക​ള​ല്ലെ​ന്നു മ​ന​സി​ലാ​യി.''
""ശ്യോ! ​എ​ന്തൊ​രു നാ​ണ​ക്കേ​ടാ​ണ്. എ​ന്നോ​ടു ക്ഷ​മി​ക്കു​മെ​ന്നു വി​ചാ​രി​ക്കു​ന്നു. സ​ത്യം എ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ ഞാ​ൻ ഡാ​നി​യെ ഒ​ന്നു കാ​ണാ​ൻ വ​ന്ന​താ. അ​വ​ൾ എ​ന്‍റെ പ​ഴ​യൊ​രു കൂ​ട്ടു​കാ​രി​യാ​ണ്.''
""അ​തി​നു വി​രോ​ധ​മി​ല്ല.''

അ​പ്പു​റ​ത്തു മ​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സ്ത്രീ​യെ നോ​ക്കി അ​യാ​ൾ പ​റ​ഞ്ഞു: ""ഹ​ലോ ഡാ​നി! നി​ന്‍റെ പ്ലാ​നും മു​ൻ​ക​രു​ത​ലു​മെ​ല്ലാം പാ​ളി. ഇ​വി​ടെ ഒ​രാ​ൾ ഒ​ളി​ഞ്ഞു​നി​ന്നു കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.''
ഇ​തും​പ​റ​ഞ്ഞ് അ​യാ​ൾ ഒ​രു സി​ഗ​ര​റ്റെ​ടു​ത്തു ക​ത്തി​ച്ചു. യാ​തൊ​രു മ​ര്യാ​ദ​യു​മി​ല്ലാ​ത്ത പ്ര​വൃ​ത്തി. എ​ന്നി​ട്ട് എ​ന്നോ​ടൊ​രു ചോ​ദ്യം- ""മാ​ക്സ് എ​ന്തു പ​റ​യു​ന്നു?''

ഇ​തു മ​റ്റൊ​രു മ​ര്യാ​ദ​കേ​ട്. മാ​ക്സി​മി​നെ ആ​രും മാ​ക്സ് എ​ന്നു വി​ളി​ക്കാ​റി​ല്ല. താ​നാ​യി​ട്ടു ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ച​യ​മു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നാ​നാ​യി​രി​ക്കാം.
ഞാ​ൻ പ​റ​ഞ്ഞു: ""മാ​ക്സിം ല​ണ്ട​നി​ൽ പോ​യി​രി​ക്ക​യാ​ണ്.''
""ഈ ​പു​തു​പ്പെ​ണ്ണി​നെ എ​ന്തേ കൂ​ടെ കൊ​ണ്ടു​പോ​കാ​ഞ്ഞ​ത്? അ​തു മോ​ശ​മാ​യി.''
ഈ ​സ​മ​യ​ത്ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ് ക​ട​ന്നു​വ​ന്നു. വി​ള​റി​യ മു​ഖം. അ​സ്വ​സ്ഥ​മാ​യ നോ​ട്ടം.
""ഡാ​നി! എ​ന്നെ ഒ​ന്നു പ​രി​ച​യ​പ്പെ​ടു​ത്ത്.''

""മാ​ഡം, ഇ​ത് മി​സ്റ്റ​ർ ഫാ​വെ​ൽ.''
""ഓ! ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ൽ സ​ന്തോ​ഷം.''
ഇ​തി​നി​ട​യ്ക്ക് ഫാ​വെ​ലി​നോ​ട് സ്ഥ​ലം​വി​ടാ​ൻ അ​വ​ർ ക​ണ്ണു​കൊ​ണ്ടു സൂ​ച​ന കൊ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
""ഞാ​ൻ പോ​ക​ട്ടെ മാ​ഡം. വീ​ട്ടി​ൽ കാ​ത്തി​രി​ക്കാ​നാ​യി എ​നി​ക്കാ​രു​മി​ല്ല. ഞാ​നൊ​രു ബാ​ച്ചി​ല​ർ ആ​ണ്. ഗു​ഡ് ബൈ!''
​ഇ​തും​പ​റ​ഞ്ഞ് ഒ​രു പ്ര​ത്യേ​ക ചി​രി​യു​മാ​യി അ​യാ​ൾ കാ​റി​ന്‍റെ അ​ടു​ത്തേ​ക്കു പോ​യി. മി​സി​സ് ഡാ​ൻ​വേ​ഴ്സ് ഒ​രു ക​ള്ള​ക്ക​ളി പൊ​ളി​ഞ്ഞ​തി​ന്‍റെ ച​മ്മ​ലോ​ടെ, എ​ന്നെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ധൈ​ര്യ​മി​ല്ലാ​തെ​യാ​വ​ണം വേ​ഗം മു​റി​വി​ട്ടു പോ​യി.

ഞാ​ൻ ബെ​ല്ല​ടി​ച്ചു. ആ​രും വ​രു​ന്നി​ല്ല. ആ​രെ​യും കാ​ണു​ന്നി​ല്ല. ഫ്രി​ത്തി​നെ​യും റോ​ബ​ർ​ട്ടി​നെ​യും ഓ​രോ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​റ​ഞ്ഞു​വി​ട്ടി​രി​ക്കു​ന്നു. വേ​ല​ക്കാ​രി​ക​ൾ അ​വ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ. എ​ല്ലാം ക​രു​തി​ക്കൂ​ട്ടി ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ൾ. ക​ഠി​ന​മാ​യ വെ​റു​പ്പോ​ടെ എ​ന്‍റെ മ​ന​സു മ​ന്ത്രി​ച്ചു: "മാ​ൻ​ഡെ​ർ​ലി​യു​ടെ മാ​നം​കെ​ടു​ത്തി​യ മ​ഹാ​പാ​പി!'

(തു​ട​രും)

SUNDAY DEEPIKA

എ​ന്ന് സ്വ​ന്തം ബാ​ല​ച​ന്ദ്ര​മേ​നോ​ൻ

ഒ​രു സം​വി​ധാ​യ​ക​ന്‍റെ​യും സ​ഹാ​യി​യാ​വാ​തെ, ക്ലാ​പ്പ​ടി​ക്കാ​തെ, പ​രി​ശീ​ല​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഒ​രു മൂ​വി കാ​മ​റ​യി​ലൂ​ടെ ആ​ദ്യം നോ​ക്കു​ന്ന​ത് 1978ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ത​ന്‍റെ ഉ​ത്രാ​ട​രാ​ത്രി എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ​ഷോ​ട്ടി​ലാ​ണ് എ​ന്നു പ​റ​യാ​റു​ണ്ട് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍.

പൂ​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സി​നി​മ പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചു​വെ​ങ്കി​ലും അ​തു സാ​ധി​ക്കാ​തെ, സി​നി​മ സ്വ​യം പ​ഠി​ച്ച് മു​ന്നോ​ട്ടു ന​ട​ന്ന​തു​കൊ​ണ്ടാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ എ​ന്ന യു​വാ​വ് ഇ​ന്ന​ത്ത ബാ​ല​ച​ന്ദ്ര​മേ​നോ​നാ​യി മാ​റു​ന്ന​ത്. 1975ല്‍ ​ഒ​രു പ്ര​മു​ഖ ച​ല​ച്ചി​ത്ര വാ​രി​ക​യു​ടെ മ​ദ്രാ​സി​ലെ പ്ര​തി​നി​ധി​യാ​യാ​ണ്, പി​ല്‍​ക്കാ​ല​ത്ത്

സം​വി​ധാ​ന​വും അ​ഭി​ന​യ​വും നി​ര്‍​മാ​ണ​വും ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഉ​ള്‍​പ്പെ​ടെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​യും തൊ​ട്ട​റി​ഞ്ഞ മേ​നോ​ന്‍റെ തു​ട​ക്കം. ത​ല​മു​ടി പി​ന്നി​ലേ​ക്ക് നീ​ട്ടി വ​ള​ര്‍​ത്തി​യ, മെ​ലി​ഞ്ഞു നീ​ണ്ട യു​വ​പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ദ്യം അ​ഭി​മു​ഖം ന​ട​ത്തി​യ​ത് അ​ക്കാ​ല​ത്തെ പ്ര​ശ​സ്ത നാ​യി​ക​ന​ടി​യാ​യ റാ​ണി​ച​ന്ദ്ര​യെ​യാ​യി​രു​ന്നു. പി​ന്നീ​ട് പ്രേം​ന​സീ​ര്‍, കെ.​പി. ഉ​മ്മ​ര്‍ തു​ട​ങ്ങി എ​ത്ര​യോ താ​ര​ങ്ങ​ള്‍ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ മു​ന്നി​ലി​രു​ന്നു.

അ​ന്നു​മു​ത​ൽ അ​ഭി​നേ​താ​ക്ക​ളു​ടെ സൂ​ക്ഷ്മ​ഭാ​വ​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ടാ​വാം ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. ഈ ​മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ മേ​നോ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ വി​ജ​യ​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഇ​പ്പോ​ള്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം​ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ സി​നി​മ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വേ​ഷം അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

സ​മാ​ന്ത​ര​ങ്ങ​ൾ, അ​ച്ചു​വേ​ട്ട​ന്‍റെ വീ​ട്, ഏ​പ്രി​ൽ 18, കാ​ര്യം നി​സാ​രം, കു​ടും​ബ​പു​രാ​ണം തു​ട​ങ്ങി​യ അ​വി​സ്മ​ര​ണീ​യ​ങ്ങ​ളാ​യ സി​നി​മ​ക​ളു​ടെ ശി​ല്പി ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വേ​ള​യി​ലാ​ണ്. ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ സം​സാ​രി​ക്കു​ന്നു....

? അ​ര​നൂ​റ്റാ​ണ്ടു തി​ക​യു​ന്ന അ​വ​സ​ര​ത്തി​ല്‍ എ​ന്താ​ണ് മ​ന​സി​ൽ തെ​ളി​യു​ന്ന​ത്.

= എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു പൂ​വ് മാ​ത്ര​മാ​ണ് ഞാ​ന്‍ ചോ​ദി​ച്ച​ത്. എ​നി​ക്കു പ​ക്ഷേ ഒ​രു പൂ​ന്തോ​ട്ടം ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താ​ല്‍ ല​ഭി​ച്ചു. എ​പ്പോ​ഴും മാ​റ്റ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു മേ​ഖ​ല​യാ​ണ് സി​നി​മ. ട്രെ​ന്‍​ഡു​ക​ള്‍ മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്ന രം​ഗം. ഇ​തി​നി​ട​യി​ല്‍ അ​മ്പ​തു വ​ര്‍​ഷം നി​ല​നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​തു​ത​ന്നെ ഒ​രു വ​ലി​യ ഭാ​ഗ്യ​മാ​യി ഞാ​ന്‍ ക​രു​തു​ന്നു. അ​തി​നു ഞാ​ന്‍ എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​രോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ്.

? ചെ​റു​പ്പം മു​ത​ല്‍ സി​നി​മ​യെ പ്ര​ണ​യി​ക്കു​ക​യും സി​നി​മ പ​ഠി​ക്കാ​ന്‍ പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത മേ​നോ​ന്‍ സി​നി​മാ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്കു ക​ട​ന്ന​തും മ​റ്റൊ​രു വാ​തി​ലി​ലൂ​ടെ സി​നി​മ​യി​ലെ​ത്താ​ൻ‍​ത​ന്നെ​യാ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

= അ​തേ. പ്ര​ശ​സ്ത ക​വി​യും തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​ന്‍റെ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. ഒ.​എ​ന്‍.​വി. കു​റു​പ്പാ​ണ് എ​ന്നോ​ട് സി​നി​മ​യി​ലേ​ക്കു തു​റ​ക്കു​ന്ന മ​റ്റൊ​രു കൗ​ണ്ട​റി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി തു​ട​ങ്ങാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​തി​ന് എ​നി​ക്ക് ക​ഴി​യി​ല്ല എ​ന്ന് മ​ന​സി​ലാ​യ​പ്പോ​ള്‍ ഞാ​ന​ക്കാ​ര്യം ഒ.​എ​ന്‍.​വി സാ​റു​മാ​യി പ​ങ്കു​വ​ച്ചു. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നാ​യും നാ​ട​ക ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും എ​ന്നെ ക​ണ്ടി​ട്ടു​ള്ള സാ​ര്‍ അ​പ്പോ​ള്‍​ത​ന്നെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​നി​ക്കൊ​രി​ക്ക​ലും ക​ഴി​യി​ല്ല എ​ന്ന കാ​ര്യം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.


ജേ​ര്‍​ണ​ലി​സം പ​ഠി​ക്കാ​ന്‍ എ​ന്നെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ക്കാ​ല​ത്ത് ജേ​ര്‍​ണ​ലി​സം കോ​ഴ്സി​നെ​ക്കു​റി​ച്ച് ഞാ​ന്‍ കേ​ട്ടി​ട്ടു പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ല്‍​നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ പ​ത്ര​പ്ര​വ​ര്‍​ത്ത​ന കോ​ഴ്സ് പാ​സാ​യി. ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സി​ല്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യി ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും സി​നി​മ​യെ വി​ട്ടു​മാ​റാ​ന്‍ എ​ന്‍റെ മ​ന​സ് ത​യാ​റാ​വാ​ത്ത​തി​നാ​ല്‍ നാ​ന സി​നി​മാ​വാ​രി​ക​യു​ടെ മ​ദ്രാ​സി​ലെ പ്ര​തി​നി​ധി​യാ​വാ​ന്‍ മ​ദ്രാ​സ് മെ​യി​ലി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു.

? എ​ത്ര​യോ പ്ര​ശ​സ്ത താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മി​രു​ന്ന് അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. മു​മ്പ് താ​ര​ങ്ങ​ള്‍ ഇ​രു​ന്ന ക​സേ​ര​യി​ല്‍ ഇ​രു​ന്ന് പി​ന്നീ​ട് താ​ങ്ക​ൾ പ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി ന​ല്കി​ത്തു​ട​ങ്ങി. എ​ങ്ങ​നെ കാ​ണു​ന്നു. ഭാ​ഗ്യ​മാ​യി​ട്ടാ​ണോ.

= അ​തേ, ഭാ​ഗ്യ​ത്തി​ന്‍റെ അം​ശം ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ത​ല​ത്തി​ലു​മു​ണ്ട​ല്ലോ. എ​നി​ക്കു ക​സേ​ര​ക​ള്‍ മാ​റി ന​ല്കി​യ​തി​ലും ഈ ​ഭാ​ഗ്യ​മു​ണ്ട്. സി​നി​മ ഉ​ള്‍​പ്പെ​ടെ എ​ന്തും വി​ജ​യി​ക്കു​ന്ന​തി​ലും ഭാ​ഗ്യം എ​ന്ന ഘ​ട​ക​മു​ണ്ട്. ഉ​ദാ​ഹ​ര​ണ​മാ​യി ഒ​രു സ​ദ​സി​ലി​രു​ന്ന് ന​മ്മ​ള്‍ ഒ​രു ത​മാ​ശ പ​റ​ഞ്ഞു​വെ​ന്നി​രി​ക്ക​ട്ടെ. അ​പ്പോ​ള്‍ പെ​ട്ടെ​ന്ന് പു​റ​ത്തൊ​രു പ​ട​ക്കം പൊ​ട്ടി​യാ​ല്‍ ജ​നം അ​ങ്ങോ​ട്ടേ​ക്ക് ശ്ര​ദ്ധ തി​രി​ക്കി​ല്ലേ? ന​മ്മ​ള്‍ പ​റ​ഞ്ഞ ന​ര്‍​മം ആ​രെ​ങ്കി​ലും ആ​സ്വ​ദി​ക്കു​മോ?

? ഉ​ത്രാ​ട രാ​ത്രി എ​ന്ന ആ​ദ്യ സി​നി​മ​യി​ൽ ത​ന്നെ അ​ഭി​ന​യ​വും തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് സ്വ​ന്തം സി​നി​മ​യി​ലും പ്ര​ശ​സ്ത​രാ​യ മ​റ്റു സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ലും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. സ്വ​ന്തം സി​നി​മ​ക​ളാ​ണോ മ​റ്റു സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളാ​ണോ കൂ​ടു​ത​ല്‍ സു​ഖ​ക​രം.

= സി​നി​മ എ​ല്ലാ​ക്കാ​ല​ത്തും എ​ന്‍റെ പാ​ഷ​നാ​ണ്. എ​ല്ലാ സി​നി​മ​ക​ളും ഒ​രു​പോ​ലെ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്. അ​തി​ന് എ​ന്‍റെ സി​നി​മ, മ​റ്റു​ള്ള​വ​രു​ടെ സി​നി​മ എ​ന്ന വേ​ര്‍​തി​രി​വി​ല്ല.

? താ​ങ്ക​ളു​ടെ ഉ​ള്ളി​ലെ ന​ട​നെ പൂ​ര്‍​ണ അ​ര്‍​ഥ​ത്തി​ല്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് മ​റ്റു സം​വി​ധാ​യ​ക​രാ​ണെ​ന്ന് ചി​ല സി​നി​മാ​പ്രേ​മിക​ള്‍ പ​റ​യാ​റു​ണ്ട്.

= അ​ങ്ങ​നെ വി​ശ്വ​സി​ക്കു​ന്ന​ത് അ​വ​രു​ടെ ആ​സ്വാ​ദ്യ​ത​ലം അ​ത്ത​ര​ത്തി​ലാ​യ​തു കൊ​ണ്ടാ​വാം. എ​നി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച​ത് എ​ന്‍റെ​ത​ന്നെ സി​നി​മ​യാ​യ സ​മാ​ന്ത​ര​ങ്ങ​ളി​ലെ ഇ​സ്മ​യി​ലി​നെ അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ്.

മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ നി​മി​ഷ​ത്തി​ല്‍ എ​നി​ക്കു ന​ന്ദി​പ​റ​യേ​ണ്ടി​വ​ന്ന​ത് എ​ന്നോ​ടു​മാ​ത്ര​മാ​യി​രു​ന്നു. മ​റ്റ് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍ സം​വി​ധാ​യ​ക​നും, നി​ര്‍​മാ​താ​വി​നും, തി​ര​ക്ക​ഥാ​കൃ​ത്തി​നും ന​ന്ദി പ​റ​ഞ്ഞി​ട​ത്ത് എ​നി​ക്ക് ബാ​ല​ച​ന്ദ്ര​മേ​നോ​നു മാ​ത്ര​മേ ന​ന്ദി​പ​റ​യേ​ണ്ടി​വ​ന്നി​ട്ടു​ള്ളൂ എ​ന്ന​തും സ​ത്യ​മാ​ണ്.

? ബാ​ല​ച​ന്ദ്ര​മേ​നോ​ന് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ സി​നി​മ.

= അ​ങ്ങ​നെ ഒ​രു സി​നി​മ​യു​ടെ മാ​ത്രം പേ​രെ​ടു​ത്തു​പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഓ​രോ സി​നി​മ​യ്ക്കും ആ ​സി​നി​മ​യു​ടേ​താ​യ സ​വി​ശേ​ഷ​ത​ക​ളി​ല്ലേ. എ​ല്ലാ സി​നി​മ​ക​ളും എ​നി​ക്ക് ഒ​രു പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണ്.

? മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, നെ​ടു​മു​ടി വേ​ണു, ഭ​ര​ത് ഗോ​പി, തി​ല​ക​ന്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു, ശ്രീ​വി​ദ്യ, അം​ബി​ക, ജ​ല​ജ തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളാ​യ അ​ഭി​നേ​താ​ക്ക​ള്‍​ക്കു വ​ള​രെ വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ ന​ൽ​കാ​വാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. പ്രേം​ന​സീ​ര്‍ എ​ന്ന മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​താ​ര​ത്തി​ന് ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു മേ​നോ​ന്‍ ന​ല്കി​യ കാ​ര്യം നി​സാ​ര​ത്തി​ലെ ഉ​ണ്ണി​ത്താ​ന്‍ വേ​ഷം. കാ​ര്യം നി​സാ​ര​ത്തി​ലും ശേ​ഷം കാ​ഴ്ച​യി​ലും പ്രേ​ക്ഷ​ക​ര്‍ ക​ണ്ട കെ.​പി. ഉ​മ്മ​റി​ന്‍റെ അ​ഭി​ന​യ​വും മു​ന്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത​താ​യി​രു​ന്നു.

= സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ അ​ഭി​മാ​ന​മു​ണ്ട്, സ​ന്തോ​ഷ​മു​ണ്ട്. ച​ല​ച്ചി​ത്ര ലോ​ക​ത്തെ മു​ഖ്യ​ധാ​രാ താ​ര​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, അ​ഭി​ന​യ​സി​ദ്ധി​യു​ള്ള നി​ര​വ​ധി മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍​ക്കും എ​ന്‍റെ സി​നി​മ​ക​ളി​ല്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍ ന​ല്കി​യി​ട്ടു​ണ്ട്.

കു​ഞ്ഞാ​ണ്ടി, നെ​ല്ലി​ക്കോ​ട് ഭാ​സ്ക​ര​ന്‍, ശാ​ന്താ​ദേ​വി.. അ​ങ്ങ​നെ എ​ത്ര​യോ അ​ഭി​നേ​താ​ക്ക​ള്‍... അ​ങ്ങ​നെ ചെ​യ്താ​ല്‍ മാ​ത്ര​മേ സി​നി​മ ജ​ന​കീ​യ​മാ​വു​ക​യു​ള്ളൂ എ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. സി​നി​മ​യി​ല്‍ എ​ന്‍റെ പേ​ര് എ​ഴു​തി​ക്കാ​ണി​ക്കു​മ്പോ​ഴും എ​ന്‍റെ സി​നി​മ എ​ല്ലാ​വ​രു​ടെ​യും സി​നി​മ​ത​ന്നെ​യാ​ണ്.

? പ്ര​താ​പ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത "ഋ​തു​ഭേ​ദ’​ത്തി​ല്‍ രാ​ജ​ന്‍ മാ​ഷ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. നാ​യി​ക ഗീ​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തോ​ട് രാ​ജ​ന്‍ മാ​ഷ് പ​റ​യു​ന്ന ഒ​രു ഡ​യ​ലോ​ഗി​ന്‍റെ കാ​ര്യം താ​ങ്ക​ള്‍ പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. അ​താ​യ​ത് "കാ​ണാ​ക്ക​യ​റു​ക​ള്‍ പൊ​ട്ടി​ച്ച് ക​ന്മ​തി​ലി​നു പു​റ​ത്തേ​ക്കു​വ​രാ​ന്‍ ത​യാ​റാ​ണോ’ എ​ന്നു​ള്ള ചോ​ദ്യ​ത്തെ​ക്കു​റി​ച്ച്. സാ​ക്ഷാ​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടേ​താ​യി​രു​ന്നു തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ന്ന കാ​ര്യ​വും ഓ​ർ​മി​ക്കാം.

= അ​തേ. വി​കാ​ര​തീ​വ്ര​മാ​യ രം​ഗ​ത്തെ ആ ​സം​ഭാ​ഷ​ണം പ​റ​ഞ്ഞ​പ്പോ​ള്‍ ഉ​ള്ളി​ല്‍ ചി​രി​യാ​ണ് വ​ന്ന​ത്. കാ​ര​ണം എ​ന്‍റെ രീ​തി​യി​ലാ​ണെ​ങ്കി​ല്‍ ഇ​റ​ങ്ങി വാ... ​എ​ന്നാ​യി​രി​ക്കും നാ​യി​ക​യോ​ടു​ള്ള ഡ​യ​ലോ​ഗ്. വ​ള​ഞ്ഞു​ചു​റ്റി മൂ​ക്കി​ല്‍ പി​ടി​ക്ക​ണോ? നേ​രേ പി​ടി​ച്ചാ​ല്‍ പോ​രേ എ​ന്ന് ഞാ​ന്‍ പ്ര​താ​പ് പോ​ത്ത​നോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്...

""അ​ങ്ങ​നെ ചെ​യ്താ​ല്‍, അ​ത് എം.​ടി ആ​വി​ല്ല’’ എ​ന്നാ​ണ്. ഓ​രോ ക​ഥാ​കൃ​ത്തി​നും തി​ര​ക്ക​ഥാ​കൃ​ത്തി​നും അ​വ​രു​ടേ​താ​യ ആ​ഖ്യാ​ന​ശൈ​ലി​യു​ണ്ട്. ഒ​രു ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന രീ​തി​യി​ല്‍ ന​മ്മു​ടെ ക​ട​മ അ​ത​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​ണ്. അ​വി​ടെ ന​മ്മ​ള്‍ എ​ന്ന വ്യ​ക്തി​യു​ടെ​യോ സം​വി​ധാ​യ​ക​ന്‍റെ​യോ തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ​യോ ഒ​രു ഇ​ട​പെ​ട​ലും വ​രാ​ന്‍ പാ​ടി​ല്ല.

? ന​യം വ്യ​ക്ത​മാ​ക്കു​ന്നു എ​ന്ന ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി ജീ​വ​ൻ ന​ൽ​കി​യ സു​കു​മാ​ര​ൻ എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ​യേ​റെ ആ​രാ​ധ​ക​രെ നേ​ടി​യി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി അ​തി​ല്‍ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ മാ​ന​റി​സ​ങ്ങ​ള്‍ അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

= സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മ​മ്മൂ​ട്ടി എ​ന്നോ​ടു പ​റ​ഞ്ഞ​ത്... ഞാ​നീ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ബാ​ല​ച​ന്ദ്ര​മേ​നോ​നെ അ​നു​ക​രി​ച്ച​തേ​യു​ള്ളൂ എ​ന്നാ​ണ്. ഈ ​സി​നി​മ​യി​ല്‍ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ അ​ഭി​ന​യി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് സ​ങ്ക​ല്പി​ച്ച് ഞാ​ന്‍ അ​ഭി​ന​യി​ച്ചു. എ​ന്നാ​ണ് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്.

? കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നാ​ണ് എ​ന്നും ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍. കു​ടും​ബ​ത്തി​നു​ള്ളി​ലെ അ​മ്മ​യു​ടെ മ​ന​സ്, അ​മ്മ വ​ച്ചു​ണ്ടാ​ക്കി​ത്ത​രു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി. പു​റ​മേ​യു​ള്ള കാ​ര്‍​ക്ക​ശ്യ​ത്തി​നു​ള്ളി​ല്‍ പി​ട​യു​ന്ന അ​ച്ഛ​ന്‍റെ ഉ​ള്ളം. ഇ​തെ​ല്ലാം ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ സ്പെ​ഷ​ല്‍ ചേ​രു​വ​ക​ളാ​യി​രു​ന്നു. ഇ​നി​യു​മൊ​രു കു​ടും​ബ​ചി​ത്രം മ​ന​സി​ലു​ണ്ടോ.

= കു​ടും​ബ​ത്തി​നു​ള്ളി​ലെ ന​ന്മ​യെ എ​ന്‍റെ സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ള്ള സം​വി​ധാ​യ​ക​ന്‍​ത​ന്നെ​യാ​ണ് ഞാ​ന്‍. റെ​യി​ല്‍​വേ​യി​ല്‍ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന എ​ന്‍റെ അ​ച്ഛ​ന്‍ എ​ല്ലാ മാ​സ​വും ശ​മ്പ​ളം കി​ട്ടു​മ്പോ​ള്‍ കൊ​ല്ല​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി പോ​കും. പ​ന്ത്ര​ണ്ടു വ​യ​സു​ള്ള എ​ന്നെ​യും കൂ​ട്ടും.

പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ അ​ച്ഛ​ന്‍ ടെ​ക്സ്റ്റൈ​ല്‍​സി​ല്‍ ക​യ​റി അ​മ്മ​യ്ക്കൊ​രു സാ​രി വാ​ങ്ങും. വീ​ട്ടി​ലെ​ത്തി​യാ​ലു​ട​നെ അ​മ്മ അ​ത് ഉ​ടു​ത്തു​കാ​ണ​ണം. അ​മ്മ ഒ​ട്ടും ന​ന്നാ​യി​ട്ടാ​യി​രി​ക്കി​ല്ല പു​തി​യ സാ​രി ഉ​ടു​ത്തു​വ​രു​ന്ന​ത്. ഉ​ട​നെ അ​ച്ഛ​ന്‍ ഇ​ങ്ങ​നെ​യാ​ണോ സാ​രി​യു​ടെ ഞൊ​റി​വു​ക​ള്‍ ഇ​ടു​ന്ന​ത്. എ​ന്നു​പ​റ​ഞ്ഞ് നി​ല​ത്തു​ച​ട​ഞ്ഞി​രു​ന്ന് പ്ലീ​റ്റു​ക​ള്‍ ശ​രി​യാ​ക്കും.

ഈ ​ഒ​രു രം​ഗം ക​ണ്ടു​വ​ള​ര്‍​ന്ന​തു​കൊ​ണ്ടാ​ണ് ഏ​പ്രി​ല്‍ 18ല്‍ ​ഭാ​ര്യ​യു​ടെ (ശോ​ഭ​ന അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം) സാ​രി പ്ലീ​റ്റ് ഭ​ര്‍​ത്താ​വും സ്ഥ​ലം എ​സ്ഐ​യു​മാ​യ ര​വി​കു​മാ​ർ നി​ല​ത്തി​രു​ന്ന് ശ​രി​യാ​ക്കു​ന്ന രം​ഗം ഞാ​ന്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഞാ​ൻ​ത​ന്നെ അ​ഭി​ന​യി​ച്ച ആ ​രം​ഗം ധാ​രാ​ളം പ്രേ​ക്ഷ​ക​ര്‍ ഇ​ഷ്ട​പ്പെ​ട്ട​താ​ണ്. ജീ​വി​ത​ത്തി​ല്‍​നി​ന്നും സി​നി​മ​യി​ല്‍​നി​ന്നും ഇ​പ്പോ​ള്‍ ഇ​ത്ത​രം പ്രി​യ നി​മി​ഷ​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​പോ​വു​ക​യാ​ണ്.


കു​ടും​ബ​ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്ക​ണ​മെ​ന്ന എ​ന്‍റെ ആ​ഗ്ര​ഹം ഇ​പ്പോ​ഴും തീ​ര്‍​ന്നി​ട്ടി​ല്ല. സി​നി​മ​യു​ടെ മു​ഖ​വും പു​തി​യ ത​ല​മു​റ​യി​ലെ പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​യും മാ​റി​യെ​ങ്കി​ലും ഒ​രു ന​ല്ല കു​ടും​ബ​ചി​ത്രം എ​ന്‍റെ സ്വ​പ്ന​മാ​ണ്.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 11

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ 


ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി​ട്ട് ന​ല്ല മ​ഴ​യും ത​ണു​പ്പു​മാ​ണ്. അ​തി​നാ​ൽ വീ​ണ്ടും ഞ​ങ്ങ​ൾ ബീ​ച്ചി​ലേ​ക്കു പോ​യി​ല്ല. ടെ​റ​സി​ൽ നി​ന്നാ​ൽ അ​ക​ലെ ക​ട​ലും തി​ര​മാ​ല​ക​ളും കാ​ണാം. ചി​ല​നേ​ര​ത്ത് കൂ​റ്റ​ൻ തി​ര​മാ​ല​ക​ളു​ടെ ഇ​ള​കി​മ​റി​യ​ൽ. പാ​റ​ക്കെ​ട്ടു​ക​ളി​ൽ അ​ടി​ച്ച് ഉ​ള്ള​റ​ക​ളി​ൽ ത​ള്ളി​ക്കേ​റി അ​ല​റു​ന്ന ശ​ബ്ദ​ത്തോ​ടെ തി​രി​ച്ചു​പോ​കു​ന്നു.

അ​ന്നു​ക​ണ്ട വി​ജ​ന​മാ​യ കോ​ട്ടേ​ജും ബോ​ട്ട് ഹൗ​സും എ​ന്‍റെ മ​ന​സി​നെ പ​ല​പ്പോ​ഴും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു. എ​ന്തൊ​ക്കെ​യോ ചി​ല അ​വ്യ​ക്ത​ത​ക​ൾ! മാ​ക്സി​മു​മാ​യി സം​സാ​രി​ക്കു​ന്പോ​ൾ ഒ​രി​ക്ക​ലും അ​തേ​പ്പ​റ്റി ഞാ​ൻ സ്പ​ർ​ശി​ക്കി​ല്ല. സം​സാ​രി​ച്ചു​തു​ട​ങ്ങി​യാ​ൽ അ​ത് ക​ട​ലി​ലേ​ക്കും ബോ​ട്ടി​ലേ​ക്കും അ​പ​ക​ട​ത്തി​ലേ​ക്കും തു​ട​ർ​ന്ന് മു​ങ്ങി​മ​ര​ണ​ത്തി​ലേ​ക്കും ചെ​ന്നെ​ത്തും.

ഒ​രു​ദി​വ​സം ഫ്രാ​ങ്ക് ല​ഞ്ചു ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ പ​റ​ഞ്ഞു: ""ന​മ്മു​ടെ ബീ​ച്ചി​ൽ​നി​ന്ന് വെ​റും മൂ​ന്നു നാ​ഴി​ക അ​ക​ലെ​യു​ള്ള കെ​രി​ത്ത് ഹാ​ർ​ബ​റി​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് ക​പ്പ​ലോ​ട്ട മ​ത്സ​രം ന​ട​ക്കാ​റു​ണ്ട്.'' അ​തെ​നി​ക്ക് ഒ​രു പു​തി​യ അ​റി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പ്രൗ​ഢ​യാ​യ ഒ​രു സ്ത്രീ ​കാ​റി​ൽ വ​ന്നി​റ​ങ്ങി. ഒ​രു വൈ​ദി​ക ശ്രേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യാ​ണ​ത്രേ. വ​ന്ന​ത് പ്ര​ധാ​ന​മാ​യും ഈ ​പു​തി​യ മ​ണ​വാ​ട്ടി​പ്പെ​ണ്ണി​നെ കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നും വി​ല​യി​രു​ത്താ​നു​മാ​ണ്. സം​സാ​ര​ത്തി​ൽ​നി​ന്നു മ​ന​സി​ലാ​യി അ​വ​ർ റെ​ബേ​ക്ക​യു​ടെ വ​ലി​യ ആ​രാ​ധി​ക​യാ​ണെ​ന്ന്. അ​വ​രെ പു​ക​ഴ്ത്തി​യും ഉ​യ​ർ​ത്തി​യും സൗ​ന്ദ​ര്യം വ​ർ​ണി​ച്ചും എ​ത്ര പ​റ​ഞ്ഞി​ട്ടും മ​തി​യാ​കു​ന്നി​ല്ല. എ​ല്ലാം ഞാ​ൻ സ​മ്മ​തി​ച്ചു​കൊ​ടു​ത്തു. ചാ​യ വ​രു​ത്തി സ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്തു.

അ​വ​ർ പ​റ​ഞ്ഞു: ""റെ​ബേ​ക്ക​യു​ള്ള കാ​ല​ത്ത് ഇ​വി​ടെ കൂ​ടെ​ക്കൂ​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​ക​ളും ഫാ​ൻ​സി ഡ്രെ​സ് പ്ര​ക​ട​ന​ങ്ങ​ളും ഡി​ന്ന​ർ പാ​ർ​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഒ​രു പാ​ർ​ട്ടി ന​ട​ന്ന​ത് ഇ​വി​ട​ത്തെ റോ​സ് ഗാ​ർ​ഡ​നി​ൽ. ഹോ! ​അ​തൊ​ന്നും മ​റ​ക്കാ​നാ​വി​ല്ല. അ​തു​പോ​ലു​ള്ള ന​ല്ല പ​രി​പാ​ടി​ക​ൾ ഈ ​മാ​ൻ​ഡെ​ർ​ലി​യി​ൽ ന​ട​ത്തി​യാ​ൽ കൊ​ള്ളാം.''

""അ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും ആ​ലോ​ചി​ക്കാ​നു​മു​ണ്ട്. മാ​ക്സിം സ്ഥ​ല​ത്തി​ല്ല. വ​രു​ന്പോ​ൾ പ​റ​യാം.''

ഈ ​സ​മ​യ​ത്താ​ണ് ഫ്രാ​ങ്ക് അ​വി​ടേ​ക്കു വ​ന്ന​ത്. ഉ​ട​നെ ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന​റി​യാം. എ​ത്ര​യോ മി​ക​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​വി​ടെ ന​ട​ത്തി​യി​രി​ക്കു​ന്നു. പു​തി​യ മ​ണ​വാ​ട്ടി​യു​ടെ ബ​ഹു​മാ​നാ​ർ​ഥം ഒ​രെ​ണ്ണം ന​ട​ക്ക​ട്ടെ. ശ​രി, ഞാ​നി​റ​ങ്ങു​ന്നു.'' വ​ന്ന കാ​റി​ൽ അ​വ​ർ തി​രി​ച്ചു​പോ​യി.
""ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഈ ​സ്ത്രീ​യും ഭ​ർ​ത്താ​വും വ​ന്നി​രു​ന്നു. ന​ല്ലൊ​രു സ​ദ​സു​മു​ണ്ടാ​യി​രു​ന്നു.''

""അ​തു​പോ​ലെ​യൊ​ന്ന് ന​ട​ത്താ​നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​തെ​ല്ലാം ശ്ര​മ​ക​ര​മാ​യ, ബു​ദ്ധി​മു​ട്ടേ​റി​യ പ​ണി​യ​ല്ലേ? എ​നി​ക്ക് അ​തി​ലൊ​ന്നും താ​ത്പ​ര്യ​മി​ല്ല.''
""മാ​ക്സി​മി​ന്‍റെ അ​ഭി​പ്രാ​യം അ​റി​യ​ട്ടെ. ക​ഴി​ഞ്ഞ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഞ​ങ്ങ​ൾ ന​ന്നാ​യി ഉ​ത്സാ​ഹി​ച്ചി​രു​ന്നു.''

ഈ ​സ​മ​യ​ത്ത് ജാ​സ്പ്പ​ർ വാ​ലാ​ട്ടി​ക്കൊ​ണ്ട് എ​ന്‍റെ അ​രി​കി​ൽ വ​ന്നു. ""ക​ഴി​ഞ്ഞാ​ഴ്ച ഇ​വ​നെ​യും​കൊ​ണ്ട് ഞ​ങ്ങ​ൾ ബീ​ച്ചി​ൽ പോ​യി. കു​റെ​ക​ഴി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ ഇ​വ​നെ കാ​ണു​ന്നി​ല്ല. അ​ന്വേ​ഷി​ച്ച് അ​റ്റം​വ​രെ പോ​യ​പ്പോ​ൾ ഇ​വ​ൻ ഭി​ന്ന​മാ​ന​സി​ക​ശേ​ഷി​യു​ള്ള​പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രാ​ളു​ടെ മു​ന്നി​ൽ നി​ന്നു കു​ര​യ്ക്കു​ന്നു.''

""ഓ, ​അ​ത് ബെ​ൻ ആ​ണ്. അ​വ​ൻ ന​ല്ല​വ​നും മ​ര്യാ​ദ​ക്കാ​ര​നു​മാ​ണ്. ഒ​രീ​ച്ച​യെ​പ്പോ​ലും ഉ​പ​ദ്ര​വി​ക്കി​ല്ല.''
""ഇ​വ​നെ ക​ഴു​ത്തി​ൽ​കെ​ട്ടി കൊ​ണ്ടു​പോ​രാ​നാ​യി​ട്ട് ഒ​രു ച​ര​ട​ന്വേ​ഷി​ച്ച് കോ​ട്ടേ​ജി​ൽ ക​യ​റി​യ​പ്പോ​ൾ അ​വി​ട​മെ​ല്ലാം താ​റു​മാ​റാ​യി കി​ട​ക്കു​ന്നു. പു​സ്ത​ക​ങ്ങ​ളും മ​റ്റു​പ​ല​തും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.''
ഇ​തി​ന് ഫ്രാ​ങ്കി​ന്‍റെ പ്ര​തി​ക​ര​ണ​മി​ല്ല. വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് മ​റു​പ​ടി പ​റ​യു​ന്ന​ത്. ഞാ​ൻ ചോ​ദി​ച്ചു: ""അ​വ​യെ​ല്ലാം റെ​ബേ​ക്ക​യു​ടേ​താ​ണോ?''

""അ​തേ.''
""ആ ​കോ​ട്ടേ​ജ് എ​ന്തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്? അ​തു ന​ന്നാ​യി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട​ല്ലോ. അ​തൊ​രു ബോ​ട്ട് ഹൗ​സ് മാ​ത്ര​മാ​ണെ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ച്ച​ത്.''
""സ​ത്യ​ത്തി​ൽ അ​താ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട് അ​വ​ൾ അ​ങ്ങ​നെ ആ​ക്കി​യെ​ടു​ത്ത​താ​ണ്.''
ഫ്രാ​ങ്കി​ന്‍റെ അ​വ​ൾ എ​ന്ന പ്ര​യോ​ഗം ഞാ​ൻ ശ്ര​ദ്ധി​ച്ചു. റെ​ബേ​ക്ക എ​ന്നോ മി​സി​സ് മാ​ക്സിം എ​ന്നോ അ​ല്ല പ​റ​ഞ്ഞ​ത്.

""റെ​ബേ​ക്ക അ​തു കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ?''
""ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പൂ​നി​ലാ​വി​ലെ പി​ക്നി​ക്കി​നും ചി​ല നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കും.''
""ആ ​കൊ​ച്ചു ഹാ​ർ​ബ​റി​ൽ എ​ന്തി​നാ​ണ് പൊ​ങ്ങി​ക്കി​ട​ക്കു​ന്ന വ​ള​യ​മി​ട്ടി​രി​ക്കു​ന്ന​ത്?''
""ബോ​ട്ട് നീ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ൻ ന​ങ്കൂ​ര​മി​ടാ​ൻ.''

""ഏ​തു ബോ​ട്ട്?''
""അ​വ​ളു​ടെ ബോ​ട്ട്.''
കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ ഫ്രാ​ങ്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നു തോ​ന്നി. വ​ള​രെ സൂ​ക്ഷി​ച്ചും ശ​ങ്കി​ച്ചു​മാ​ണ് മ​റു​പ​ടി. എ​ങ്കി​ലും ആ​കാം​ക്ഷ​യോ​ടെ ഞാ​ൻ ചോ​ദി​ച്ചു: ""എ​ന്നി​ട്ട് എ​ന്തു സം​ഭ​വി​ച്ചു? ആ ​ബോ​ട്ടാ​ണോ മു​ങ്ങി​യ​ത്? അ​വ​ർ ഒ​റ്റ​യ്ക്കാ​യി​രു​ന്നോ?''

""അ​തെ. ആ ​രാ​ത്രി, അ​വ​ൾ ഒ​റ്റ​യ്ക്ക്. ആ​രും അ​തു ക​ണ്ടി​ല്ല. ആ​രും അ​റി​ഞ്ഞു​മി​ല്ല.''
""വീ​ട്ടി​ൽ ആ​രും അ​റി​ഞ്ഞി​ല്ലെ​ന്നോ?''
""ഇ​ല്ല. അ​വ​ൾ മി​ക്ക​പ്പോ​ഴും ഒ​റ്റ​യ്ക്കാ​ണ് പോ​വു​ക. ബോ​ട്ടു​സ​വാ​രി ക​ഴി​ഞ്ഞ് രാ​ത്രി തോ​ന്നി​യ സ​മ​യ​ത്താ​ണ് തി​രി​ച്ചെ​ത്തു​ക. ചി​ല​പ്പോ​ൾ ആ ​കോ​ട്ടേ​ജി​ൽ​ത​ന്നെ കി​ട​ന്നു​റ​ങ്ങും.''
""മാ​ക്സിം ഇ​തൊ​ന്നും അ​റി​യാ​റി​ല്ലേ?''
""അ​തൊ​ന്നും എ​നി​ക്ക​റി​യി​ല്ല.'' മ്ലാ​ന​മാ​യി​രു​ന്നു ആ ​മു​ഖം.

എ​ന്‍റെ മ​ന​സും സം​ഘ​ർ​ഷ​ഭ​രി​ത​മാ​ണ്. നീ​റു​ന്ന ചി​ല ചി​ന്ത​ക​ൾ. ഞാ​ൻ പ​റ​ഞ്ഞു: ""ആ​രെ​ങ്കി​ലും പു​തി​യ​താ​യി എ​ന്നെ കാ​ണാ​ൻ വ​ന്നാ​ൽ ഉ​ട​നെ പ​റ​യും- റെ​ബേ​ക്ക​യെ അ​പേ​ക്ഷി​ച്ചു ഞാ​ൻ വ്യ​ത്യ​സ്ത​യാ​ണെ​ന്ന്. എ​ല്ലാം കേ​ൾ​ക്കു​ന്പോ​ൾ മാ​ക്സി​മി​നെ ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​ത് ഒ​ര​ബ​ദ്ധ​മാ​യി​പ്പോ​യോ എ​ന്നു തോ​ന്നു​ന്നു.''

""അ​യ്യോ മാ​ഡം! അ​ങ്ങ​നെ പ​റ​യ​ല്ലേ! സ​ത്യ​മാ​യും ഞാ​ൻ പ​റ​യ​ട്ടെ, മാ​ക്സിം മാ​ഡ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ച​തി​ൽ വ​ള​രെ​യേ​റെ സ​ന്തു​ഷ്ട​നാ​ണ് ഞാ​ൻ. ഈ ​ബ​ന്ധം മാ​ക്സി​മി​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു വി​ജ​യ​മാ​ണ്. ഇ​തു ഗു​ണ​ക​ര​മാ​യ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കും. മാ​ഡ​ത്തി​ന് ഒ​രു​പാ​ടു ന​ല്ല ഗു​ണ​ങ്ങ​ളു​ണ്ട്.''

""ഇ​ങ്ങ​നെ കേ​ൾ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം. മാ​ക്സിം എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്, ഫ്രാ​ങ്ക് സ​മ​ർ​ഥ​നും ശു​ദ്ധ​നും അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​വ​നു​മാ​ണെ​ന്ന്. ന​മ്മു​ടെ ഈ ​സം​സാ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മു​ന്പ് ഒ​രു കാ​ര്യം അ​റി​ഞ്ഞാ​ൽ കൊ​ള്ളാം. സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി പ​റ​യ​ണം.''
ഇ​തു​കേ​ട്ട് പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഫ്രാ​ങ്ക്.

""എ​ന്താ​ണ് മാ​ഡം?
റെ​ബേ​ക്ക ഏ​റെ സു​ന്ദ​രി​യാ​യി​രു​ന്നോ?''
ഫ്രാ​ങ്ക് മ​റു​പ​ടി പ​റ​ഞ്ഞു: ""അ​വ​ൾ അ​തി​സു​ന്ദ​രി​യാ​യി​രു​ന്നു, ബാ​ഹ്യ​മാ​യി.''
(തു​ട​രും)

SUNDAY DEEPIKA

എ​പ്പോ​ഴും ന​മ്മെ കേ​ൾ​ക്കു​ന്ന​വ​ൻ

ഒ​രു പോ​സ്റ്റ് ഓ​ഫീ​സാ​ണ് രം​ഗം. ഒ​രു​ദി​വ​സം രാ​വി​ലെ ഒ​രു സ്ത്രീ ​കോ​പാ​കു​ല​യാ​യി കൗ​ണ്ട​റി​ലെ​ത്തി. ""എ​ന്താ​ണ് പ്ര​ശ്നം?'' ജീ​വ​ന​ക്കാ​രി ശാ​ന്ത​യാ​യി ചോ​ദി​ച്ചു. ""ഞാ​ൻ ഷോ​പ്പിം​ഗി​നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു​തു​ട​ങ്ങി. ""വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ വാ​തി​ലി​നു മു​ന്നി​ൽ ഒ​രു കാ​ർ​ഡ് ക​ണ്ടു. പോ​സ്റ്റ്മാ​ൻ ഒ​രു പാ​ഴ്സ​ൽ എ​ത്തി​ക്കാ​ൻ വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നെ​ന്നും അ​തി​ൽ എ​ഴു​തി​യി​രു​ന്നു.''

ഒ​രു​നി​മി​ഷം ശ്വാ​സം വ​ലി​ച്ചു​വി​ട്ട് ആ ​സ്ത്രീ തു​ട​ർ​ന്നു: ""എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്നു, എ​ന്‍റെ ഭ​ർ​ത്താ​വ് ഇ​ന്നു മു​ഴു​വ​ൻ​സ​മ​യ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ആ​രും ബെ​ൽ അ​ടി​ച്ച​താ​യി അ​ദ്ദേ​ഹം കേ​ട്ടി​ല്ല എ​ന്നാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്!'' ജീ​വ​ന​ക്കാ​രി ഉ​ട​നെ ക്ഷ​മാ​പ​ണം​ചെ​യ്ത് അ​ക​ത്തു​പോ​യി പാ​ഴ്സ​ൽ കൊ​ണ്ടു​വ​ന്നു. അ​പ്പോ​ൾ ആ ​സ്ത്രീ​യു​ടെ മു​ഖം തെ​ളി​ഞ്ഞു. ""എ​ത്ര നാ​ളാ​യി ഇ​തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു.

അ​പ്പോ​ൾ കൗ​തു​ക​പൂ​ർ​വം ജീ​വ​ന​ക്കാ​രി ചോ​ദി​ച്ചു: ""എ​ന്താ​ണ് ഈ ​പാ​ഴ്സ​ലി​ൽ?'' ഉ​ട​നെ അ​ഭി​മാ​ന​പൂ​ർ​വം ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പു​തി​യ ഹി​യ​റിം​ഗ് എ​യ്ഡ്.'' ഒ​രു നി​മി​ഷ​ത്തെ നി​ശ​ബ്ദ​ത. എ​ന്നി​ട്ട് ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു: ""ഇ​നി ആ​രെ​ങ്കി​ലും ബെ​ല്ല​ടി​ച്ചാ​ൽ അ​ദ്ദേ​ഹം കേ​ൾ​ക്കും!''

ഈ ​ക​ഥ ര​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ഇ​ത് ഒ​രു കാ​ര്യം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. അ​താ​യ​ത്, നാം ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ചെ​വി കേ​ൾ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ. വേ​റൊ​രു​കാ​ര്യം- ചെ​വി​യു​ള്ള​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ന​മ്മെ എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. കാ​ര​ണം, ചി​ല ആ​ളു​ക​ൾ​ക്ക് ന​മ്മെ കേ​ൾ​ക്കു​വാ​ൻ താ​ല്പ​ര്യം ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല.

ദൈ​വ​ത്തി​ന്‍റെ കാ​ര്യ​വും ഇ​ങ്ങ​നെ​യാ​ണോ? ന​മ്മു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ലം ഉ​ട​നെ കാ​ണാ​തെ​വ​രു​ന്പോ​ൾ ചി​ല​പ്പോ​ൾ നാം ​സം​ശ​യി​ച്ചു​പോ​യേ​ക്കാം. എ​ന്നാ​ൽ സം​ശ​യി​ക്കേ​ണ്ട. ന​മ്മു​ടെ പ്രാ​ർ​ഥ​ന എ​പ്പോ​ഴും ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. അ​തു​മ​ല്ല, ന​മ്മു​ടെ സ്നേ​ഹ​മ​സൃ​ണ​മാ​യ പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കാ​ൻ എ​പ്പോ​ഴും കാ​ത്തി​രി​ക്കു​ന്ന​വ​നു​മാ​ണ് അ​വി​ടു​ന്ന്.

എ​ങ്ങ​നെ​യാ​ണ് ദൈ​വ​ത്തി​ന് എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കാ​ൻ സാ​ധി​ക്കു​ക? ദൈ​വ​ത്തി​ന് ഒ​രു കാ​ര്യ​ത്തി​ലും പ​രി​മി​തി​ക​ൾ ഇ​ല്ല എ​ന്ന​തു​ത​ന്നെ കാ​ര​ണം. ന​മ്മെ കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത നി​മി​ഷ​മോ ശ്ര​ദ്ധ പ​ത​റി​പ്പോ​കു​ന്ന സ​മ​യ​മോ ന​മ്മെ മ​റ​ക്കു​ന്ന സ​മ​യ​മോ അ​വി​ടു​ത്തേ​ക്കി​ല്ല. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""അ​വ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന​തി​ൽ അ​വി​ട​ത്തെ ചെ​വി​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു'' (സ​ങ്കീ 34:15)

അ​തു​പോ​ലെ ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""പ്രാ​ർ​ഥി​ച്ചു​തീ​രും​മു​ന്പേ ഞാ​ൻ അ​തു കേ​ൾ​ക്കും'' (ഏ​ശ​യ്യാ 65:24). ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് ന​മ്മു​ടെ വാ​ക്കു​ക​ളു​ടെ മ​ഹ​ത്വം​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ത്തെ സ്നേ​ഹം മ​ഹ​ത്താ​യ​തു​കൊ​ണ്ടാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് നാം ​അ​തി​ന് അ​ർ​ഹ​രാ​യ​തു​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ന്ന് ന​മ്മു​ടെ പി​താ​വാ​യ​തു​കൊ​ണ്ടാ​ണ്.

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് അ​വി​ട​ന്ന് സ്നേ​ഹ​മാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. കേ​ൾ​ക്കു​ക എ​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം നാം ​അ​വി​ട​ത്തേ​ക്ക് വി​ല​പ്പെ​ട്ട​വ​ർ ആ​യ​താ​ണ്. ന​മ്മു​ടെ ""ത​ല​യി​ലെ ഓ​രോ മു​ടി​യി​ഴ​യും എ​ണ്ണി​യി​രി​ക്കു​ന്നു'' (മ​ത്താ​യി 10:30). ദൈ​വം എ​ത്ര കൂ​ടു​ത​ലാ​യി ന​മ്മു​ടെ ക​ണ്ണീ​ർ കാ​ണു​ക​യും പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കു​ക​യും ചെ​യ്യും!

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം ന​മ്മു​ടെ വി​ശ്വാ​സം അ​വി​ട​ത്തെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു എ​ന്ന​താ​ണ്. അ​തു​കൊ​ണ്ട​ല്ലേ ""വി​ശ്വാ​സ​മി​ല്ലാ​തെ ദൈ​വ​ത്തെ പ്ര​സാ​ദി​പ്പി​ക്കു​ക അ​സാ​ധ്യ​മാ​ണ്'' എ​ന്നു ഹെ​ബ്രാ​യ ലേ​ഖ​ന​ത്തി​ൽ നാം ​വാ​യി​ക്കു​ന്ന​ത് (11:6).

എ​ന്നാ​ൽ വി​ശ്വാ​സ​ത്തോ​ടു​കൂ​ടെ നാം ​പ്രാ​ർ​ഥി​ക്കു​ന്പോ​ഴും ചി​ല​പ്പോ​ൾ നാം ​പ്രാ​ർ​ഥി​ക്കു​ന്ന​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​തെ​പോ​കു​ന്നു. എ​ന്താ​യി​രി​ക്കാം അ​തി​നു കാ​ര​ണം? ഒ​രു​പ​ക്ഷേ ന​മ്മു​ടെ പ്ര​ശ്ന​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മേ നാം ​കാ​ണു​ന്നു​ണ്ടാ​വൂ. എ​ന്നാ​ൽ ദൈ​വം അ​തി​ന്‍റെ പൂ​ർ​ണ​ചി​ത്രം വ്യ​ക്ത​മാ​യി കാ​ണു​ന്നു. അ​തി​നാ​ൽ ന​മ്മു​ടെ ഭാ​വി​ജീ​വി​തം മു​ഴു​ൻ ക​ണ്മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് അ​വി​ട​ന്ന് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്.

പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ത്ത​രം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ വി​ശ്വാ​സ​ത്തി​ൽ ന​മ്മെ ആ​ഴ​പ്പെ​ടു​ത്താ​നോ, ന​മ്മെ കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള​വ​രും ന​ന്ദി​യു​ള്ള​വ​രും വി​ശു​ദ്ധി​യു​ള്ള​വ​രു​മൊ​ക്കെ​യാ​യി മാ​റ്റി​യെ​ടു​ക്കാ​നോ വേ​ണ്ടി​യാ​യി​രി​ക്ക​ണം. അ​തു​പോ​ലെ ദൈ​വ​ത്തി​ന്‍റെ മൗ​ന​ത്തി​ൽ​പ്പോ​ലും അ​ർ​ഥ​മു​ണ്ട് എ​ന്ന​ത് നാം ​മ​റ​ക്ക​രു​ത്. ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​ട​ന്ന് എ​ല്ലാം ന​മ്മു​ടെ ന​ന്മ​യ്ക്കാ​യി ഭ​വി​പ്പി​ക്കു​ന്നു എ​ന്ന​ല്ലേ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത്? (റോ​മാ 8:28).

അ​പ്പോ​ൾ​പ്പി​ന്നെ പ്രാ​ർ​ഥി​ക്കാ​ൻ നാം ​മ​ടി​ക്കേ​ണ്ട. വി​ശു​ദ്ധ പൗ​ലോ​സ് അ​പ്പോ​സ്ത​ല​ൻ പ​റ​യു​ന്നു: ""ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​കു​ല​രാ​കേ​ണ്ട. പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും അ​പേ​ക്ഷ​യി​ലൂ​ടെ​യും കൃ​ത​ജ്ഞ​താ സ്തോ​ത്ര​ങ്ങ​ളോ​ടെ നി​ങ്ങ​ളു​ടെ യാ​ച​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ അ​ർ​പ്പി​ക്കു​വി​ൻ'' (ഫി​ലി​പ്പി 4:9). ദൈ​വ​പു​ത്ര​നാ​യ യേ​ശു ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു: ""ചോ​ദി​ക്കു​വി​ൻ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കും. അ​ന്വേ​ഷി​ക്കു​വി​ൻ നി​ങ്ങ​ൾ ക​ണ്ടെ​ത്തും. മു​ട്ടു​വി​ൻ നി​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടും'' (മ​ത്താ​യി 7:7). ഭ​ഗ്നാ​ശ​രാ​കാ​തെ എ​പ്പോ​ഴും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ന്യാ​യാ​ധി​പ​ന്‍റെ​യും വി​ധ​വ​യു​ടെ​യും ഉ​പ​മ​യി​ലൂ​ടെ അ​വി​ട​ന്ന് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട് (ലൂ​ക്കാ 18:1-8).

അ​തേ, എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. നാം ​ചോ​ദി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ​ത​ന്നെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രാ​ർ​ഥ​ന​യി​ലൂ​ടെ മ​ന​സ് ദൈ​വ​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന ഓ​രോ നി​മി​ഷ​വും സ​മൃ​ദ്ധ​മാ​യി പ​രി​ശു​ദ്ധാ​ത്മാ​വി​നെ അ​വി​ട​ന്ന് ന​മു​ക്കു ന​ൽ​കു​മെ​ന്ന​ല്ലേ യേ​ശു പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്? (ലൂ​ക്കാ 11:13). ന​മ്മു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളോ​ടും ദൈ​വം പ്ര​തി​ക​രി​ക്കു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വി​നെ ന​ൽ​കി ന​മ്മെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നു സാ​രം.

SUNDAY DEEPIKA

നി​ഗൂ​ഢ​ത​യു​ടെ ചു​വ​ന്ന ഭൂ​മി

പ​ച്ച​വി​രി​ച്ച നെ​ൽ​വ​യ​ലു​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ൾ, ജ​മ​ന്തി​പ്പൂ​വി​ന്‍റെ​യും മു​ല്ല​പ്പൂ​വി​ന്‍റെ​യും മ​ണ​മു​ള്ള സ്ത്രീ​ക​ൾ, അ​ധ്വാ​നി​ക്കു​ന്ന ജ​ന​ത... ഇ​തൊ​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് എ​ന്ന പേ​ര് കേ​ൾ​ക്കു​ന്പോ​ൾ മ​ല​യാ​ളി​യു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​വ​രു​ന്ന​ത്.

എ​ന്നാ​ൽ കാ​റ്റി​ൽ നി​ര​ന്ത​രം മു​ഖം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചു​വ​ന്ന മ​ണ​ലാ​ര​ണ്യം ഇ​വി​ടെ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? വി​ശ്വ​സി​ക്ക​ണം. ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലു​ള്ള തേ​രി​കാ​ടാ​ണ് ആ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഇ​ടം. രാ​ജ്യ​ത്തെ മ​റ്റു മ​രു​ഭൂ​മി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വ​ലി​പ്പ​മു​ള്ള​തും ചു​വ​ന്ന​തു​മാ​യ മ​ണ​ൽ​ത്ത​രി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക മ​രു​ഭൂ​മി​യെ​ന്ന് തേ​രി​കാ​ടി​ന് വി​ശേ​ഷ​ണ​മു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് മ​രു​ഭൂ​മി​യ​ല്ല. മ​ണ​ൽ​ക്കാ​ട് എ​ന്നു വി​ളി​ക്കു​ന്ന​താ​കും ശ​രി. 12,000 ഏ​ക്ക​റി​ൽ (50 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ) പ​ര​ന്നു​കി​ട​ക്കു​ന്ന തേ​രി​കാ​ട് വ്യ​ത്യ​സ്ത​വും ശാ​ന്ത​വും നി​ഗൂ​ഢ​വു​മാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് വി​സ്മ​യ​ക്കാ​ഴ്ച​ക​ളാ​ണ്.

ചു​വ​പ്പി​ന്‍റെ ച​രി​ത്രം

ക​ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും ശ​ക്ത​മാ​യ കാ​റ്റും കൊ​ണ്ട് രൂ​പ​പ്പെ​ട്ട തേ​രി​കാ​ട് ദീ​ർ​ഘ​കാ​ല വ​ര​ൾ​ച്ച​യു​ടെ ഫ​ല​മാ​യ പ​ര​ന്പ​രാ​ഗ​ത മ​രു​ഭൂ​മി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. ചു​വ​ന്ന മ​ണ​ൽ നി​റ​ഞ്ഞ ഈ ​തീ​ര​പ്ര​ദേ​ശം ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് രൂ​പ​പ്പെ​ട്ട​താ​ണ്. ഉ​യ​ർ​ന്ന അ​ള​വി​ൽ അ​യ​ണ്‍ ഓ​ക്സൈ​ഡ് അ​ട​ങ്ങി​ട്ടു​ള്ള​താ​ണ് ചു​വ​പ്പു നി​റ​ത്തി​ന് കാ​ര​ണം.

ഈ ​മ​ണ​ൽ​ക്കാ​ട് ഉ​ണ്ടാ​യ​തി​നു പി​ന്നി​ൽ സം​ഘ കാ​ല​ഘ​ട്ടം (ബി​സി 300-എ​ഡി 300) മു​ത​ലു​ള്ള സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ നീ​ണ്ട നി​ഗൂ​ഢ ച​രി​ത്ര​മു​ണ്ട്. "റെ​ഡ് ഡ്യൂ​ണ്‍ ഫോ​റ​സ്റ്റ്’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഇ​തി​ന്‍റെ ഉ​ത്ഭ​വം സ​മു​ദ്ര നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും അ​യോ​ലി​യ​ൻ (കാ​റ്റി​നാ​ൽ ഉ​ണ്ടാ​കു​ന്ന​ത്) പ്ര​ക്രി​യ​ക​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ഇ​ട​പെ​ട​ലി​ലാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ഈ ​പ്ര​ദേ​ശം ഒ​രു​കാ​ല​ത്ത് ക​ട​ലി​ന​ടി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ്. ഇ​വി​ടം ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ണ​ൽ മൂ​ന്നു പാ​ളി​ക​ളി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ദ്യ പാ​ളി​ക്ക് 8,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. അ​തി​നു മു​ക​ളി​ലെ ര​ണ്ടാ​മ​ത്തെ പാ​ളി​ക്ക് 5,000 വ​ർ​ഷ​വും ഏ​റ്റ​വും മു​ക​ളി​ലേ​തി​ന് ആ​യി​രം മു​ത​ൽ ര​ണ്ടാ​യി​രം വ​ർ​ഷം വ​രെ​യും പ​ഴ​ക്ക​മു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ചു​വ​ന്ന മ​ണ​ൽ​ക്കാ​ടി​ന​ടി​യി​ൽ ഒ​രു ന​ഗ​രം​ത​ന്നെ ഉ​റ​ങ്ങി​ക്കി​ട​പ്പു​ണ്ടാ​കാ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ അ​നു​മാ​നം. അ​തി​ന് ക​രു​ത്തു​പ​ക​രു​ന്ന ത​ര​ത്തി​ൽ മ​ധ്യ​ശി​ലാ​യു​ഗ, ന​വീ​ന​ശി​ലാ​യു​ഗ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ​ന്ന് ല​ഭി​ച്ച ന​ന്ന​ങ്ങാ​ടി​ക​ൾ, ഇ​രു​ന്പ് ആ​യു​ധ​ങ്ങ​ൾ, ക​ളി​മ​ണ്‍ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​ണ്‍​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ മു​ന്പ് ഈ ​പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ​മു​ണ്ടാ​യി​രു​ന്ന​വെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്.

മ​രു​ഭൂ​മി​യി​ലെ കൃ​ഷി 

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ണ​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​ത് ത​ട​യാ​നാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​വി​ടെ വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും ന​ട്ടു​വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ മ​ര​ങ്ങ​ളും ചെ​ടി​ക​ളും പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് ചു​വ​ന്ന മ​രു​ഭൂ​മി​യെ മ​ണ​ൽ​ക്കാ​ടാ​ക്കി മാ​റ്റി. തേ​രി​കാ​ടി​ൽ പ്ര​ധാ​ന​മാ​യും വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​ൻ ക​ഴി​വു​ള്ള ക​ണ്ട​ൽ​ച്ചെ​ടി​ക​ളും കു​റ്റി​ച്ചെ​ടി​ക​ളു​മാ​ണു​ള്ള​ത്. കാ​റ്റാ​ടി, ക​രി​ന്പ​ന, ആ​ൽ തു​ട​ങ്ങി​യ മ​ര​ങ്ങ​ളും കാ​ണാം.

വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും മ​ണ്ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും വ​ള​ക്കൂ​റി​ല്ലാ​യ്മ​യും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ത്ത അ​വ​സ്ഥ​യും മൂ​ലം കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത് വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ര്യ​മാ​ണ്. എ​ങ്കി​ലും ചി​ല പ്ര​ത്യേ​ക വി​ള​ക​ൾ ഈ ​മ​ണ്ണി​ൽ വ​ള​രും. ക​ശു​മാ​വ്, മു​രി​ങ്ങ പോ​ലു​ള്ള വി​ള​ക​ൾ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ജൈ​വ​വ​ള​ങ്ങ​ളും പു​റ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന മ​ണ്ണും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ന്‍റെ ഘ​ട​ന മെ​ച്ച​പ്പെ​ടു​ത്തി ത​ണ്ണി​മ​ത്ത​ൻ, നി​ല​ക്ക​ട​ല, പ​പ്പാ​യ, നാ​ര​ങ്ങ പോ​ലു​ള്ള വി​ള​ക​ളും ഒ​രു​ക്കു​ന്നു.

മ​രു​ഭൂ​മി ചെ​റു​കാ​ടു​ക​ളാ​യി മാ​റി​യ​തോ​ടെ ഇ​ന്ന് ഇ​വി​ടെ ധാ​രാ​ളം പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ഇ​ഴ​ജ​ന്തു​ക്ക​ളും ചെ​റി​യ സ​സ്ത​നി​ക​ളും വ​സി​ക്കു​ന്നു​ണ്ട്. മ​യി​ലു​ക​ൾ, മാ​നു​ക​ൾ, കു​റു​ക്ക​ന്മാ​ർ, അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ൾ, വി​വി​ധ​യി​നം ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​യെ​ല്ലാം ഇ​വി​ട​ത്തെ കാ​ഴ്ച​ക​ളാ​ണ്.

കാ​ഴ്ച​യു​ടെ മ​രു​പ്പ​ച്ച

 ചു​വ​ന്ന മ​ണ​ൽ​ക്കു​ന്നു​ക​ൾ​ക്കു പു​റ​മേ ഇ​വി​ടെ അ​തി​മ​നോ​ഹ​ര​മാ​യ മ​റ്റു കാ​ഴ്ച​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വി​ട​ത്തെ ബീ​ച്ചു​ക​ളു​ടെ ഭം​ഗി എ​ടു​ത്തു​പ​റ​യ​ണം. ക​ൽ​ക്കു​ളം ഗു​ഹാ​ക്ഷേ​ത്രം, ശ്രീ ​ധ​ർ​മ്മ​ശാ​സ്താ അ​യ്യ​നാ​ർ ക്ഷേ​ത്രം, ശ്രീ ​മു​ത്തു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം, തി​രു​മ​ലൈ നാ​യ്ക്ക​ർ ക​ൽ​മ​ണ്ഡ​പം ഇ​വ​യെ​ല്ലാം ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്.

മ​ണ​ൽ​ക്കാ​ടി​ലെ വി​സ്മ​യി​പ്പി​ക്കു​ന്ന മ​റ്റൊ​രു​കാ​ഴ്ച മ​രു​പ്പ​ച്ച​യാ​ണ്. മേ​ല​പു​തു​ക്കു​ടി അ​രു​ഞ്ചു​നൈ കാ​ത അ​യ്യ​നാ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള നീ​രു​റ​വ​യാ​ണ് ഈ ​മ​രു​പ്പ​ച്ച. കൊ​ടും​വേ​ന​ലി​ലും ഈ ​നീ​രു​റ​വ വ​റ്റി​പ്പോ​കി​ല്ല.

ചൂ​ടി​ന്‍റെ കാ​ഠി​ന്യം

ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ശൈ​ത്യ​കാ​ല​ത്താ​ണ് തേ​രി​കാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം. ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ മ​ഴ​ക്കാ​ല​മാ​ണ്. ക​ന​ത്ത മ​ഴ ല​ഭി​ക്കാ​റി​ല്ല. രാ​വി​ലെ ഒ​ന്പ​തു ക​ഴി​ഞ്ഞാ​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രും.

സൂ​ര്യാ​സ്ത​മ​യ​മാ​ണ് ഇ​വി​ട​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച. അ​സ്ത​മ​യ സൂ​ര്യ​ന്‍റെ പൊ​ൻ​കി​ര​ണ​ങ്ങ​ൾ ചു​വ​ന്ന മ​ണ​ലി​ൽ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​ന്പോ​ൾ മ​ണ​ൽ​ക്കൂ​ന​ക​ൾ​ക്ക് ക​ടും​ചു​വ​പ്പു​നി​റ​മാ​കും.
തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്പോ​ൾ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 15 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഈ ​മ​ണ​ൽ​ക്കൂ​ന​ക​ൾ 25 മീ​റ്റ​ർ വ​രെ ഉ​യ​രും. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​തി​യ മ​ണ​ൽ​ക്കൂ​ന​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും.

ഇ​ങ്ങ​നെ മ​ണ​ൽ​ക്കൂ​ന​ക​ൾ മാ​റി​മ​റി​യു​ന്ന​തു​കൊ​ണ്ട് വ​ഴി തെ​റ്റാ​തെ ഇ​തി​നു​ള്ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യെ​ന്ന​ത് പ്ര​യാ​സ​മേ​റി​യ കാ​ര്യ​മാ​ണ്. വ​ഴി തെ​റ്റാ​നി​ട​യു​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്ത ശേ​ഷ​മേ മ​ണ​ൽ​ക്കാ​ട്ടി​ൽ ക​യ​റാ​വൂ. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സാ​ൻ​ഡ്ബോ​ർ​ഡിം​ഗ്് പോ​ലു​ള്ള ഒ​ട്ടേ​റെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും ഈ ​മ​ണ​ൽ​ക്കാ​ട്ടി​ലു​ണ്ട്. ചു​വ​ന്ന മ​രു​ഭൂ​മി​യു​ടെ ഉ​ൾ​സൗ​ന്ദ​ര്യം തേ​ടി​പ്പോ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ഡെ​സേ​ർ​ട്ട് ട്രെ​ക്കു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തേ​രി​കാ​ടി​ലെ ധാ​തു​യു​ദ്ധം  

 വി​ല​യേ​റി​യ ധാ​തു​ക്ക​ളു​ടെ നി​ക്ഷേ​പം കാ​ര​ണം വ​ൻ​കി​ട ഖ​ന​ന ക​ന്പ​നി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​യാ​ണ് തേ​രി​കാ​ട്. പ്ര​ദേ​ശ​ത്തെ ധാ​തു വി​ഭ​വ​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് മി​ന​റ​ൽ​സ് ലി​മി​റ്റ​ഡും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​ഇ​എ​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സാ​ത്താ​ൻ​കു​ളം, കു​തി​രൈ​മൊ​ഴി എ​ന്നീ ഇ​ട​ങ്ങ​ളി​ൽ 3,000 കോ​ടി രൂ​പ​യു​ടെ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ഈ ​ധാ​തു​ക്ക​ൾ ആ​ണ​വോ​ർ​ജ്ജ മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ നീ​ക്കം പ്ര​ദേ​ശ​വാ​സി​ക​ളി​ലും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രി​ലും ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ഖ​ന​ന പ​ദ്ധ​തി​ക​ൾ നി​ല​വി​ൽ​വ​ന്നാ​ൽ തേ​രി​കാ​ട്ടി​ൽ തീ​ര​ദേ​ശ ശോ​ഷ​ണം, ഭൂ​ഗ​ർ​ഭ ജ​ല​ല​ഭ്യ​ത കു​റ​യ​ൽ, ജൈ​വ​വൈ​വി​ധ്യ നാ​ശം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ആ​ശ​ങ്ക​പ്പെ​ടു​ന്നു.

ഒ​രു വ​ശ​ത്ത് ചു​വ​ന്ന മ​ണ​ൽ​ക്കൂ​ന​ക​ളു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്പോ​ൾ മ​റു​വ​ശ​ത്ത് ഈ ​പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​യി തീ​ര​ദേ​ശ​വാ​സി​ക​ൾ ക​ണ​ക്കാ​ക്കു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട് ഈ ​ചു​വ​ന്ന മ​ണ്ണി​ൽ. 

തേ​രി​ കാ​ടി​ലേ​ക്ക് ഈ ​വ​ഴി...

തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ തേ​രി​കാ​ടി​ൽ എ​ത്തി​ച്ചേ​രാം. ഏ​റ്റ​വും അ​ടു​ത്തു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തി​രു​ച്ചെ​ന്തൂ​ർ ആ​ണ്. തി​രു​ച്ചെ​ന്തൂ​രി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് തേ​രി​കാ​ട്. തൂ​ത്തു​ക്കു​ടി വി​മാ​ന​ത്താ​വ​ളം 60 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലും. താ​മ​സി​ക്കാ​ൻ റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും തേ​രി​കാ​ടി​ൽ ല​ഭ്യ​മാ​ണ്. ഹോം​സ്റ്റേ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ കു​റ​വാ​ണെ​ങ്കി​ലും പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ചെ​റി​യ ക​ട​ക​ൾ ഇ​വി​ടെ​യു​ണ്ട്.

SUNDAY DEEPIKA

റെബേക്ക-നോവൽ അധ്യായം- 10

ഒ​രാ​ഴ്ച ക​ഴി​ഞ്ഞു​ള്ള ഞാ​യ​റാ​ഴ്ച. ഒ​ഴി​വു​ദി​വ​സ​മാ​യ​തു​കൊ​ണ്ട് ഉ​ച്ച​തി​രി​ഞ്ഞ് മാ​ക്സിം എ​ന്നെ​യും​കൊ​ണ്ട് അ​വി​ടെ​ത്ത​ന്നെ ന​ട​ക്കാ​നി​റ​ങ്ങി.

മാ​ക്സിം സ​ര​സ​മാ​യി പ​റ​ഞ്ഞു: ""ഒ​രാ​വ​ശ്യ​ത്തി​നും എ​ന്നെ കി​ട്ടു​ന്നി​ല്ല എ​ന്ന​ല്ലേ നി​ന്‍റെ പ​രാ​തി. അ​ത് ഇ​ന്നു തീ​ർ​ക്കാം. ന​മു​ക്കി​വി​ടെ ഒ​ന്നു ക​റ​ങ്ങാം.'' ഞ​ങ്ങ​ളെ ന​യി​ക്കാ​നെ​ന്ന​വ​ണ്ണം ജാ​സ്പ്പ​ർ വാ​ലാ​ട്ടി​ക്കൊ​ണ്ടു മു​ന്നി​ൽ.

ന​ട​ന്ന് പു​ൽ​ത്ത​കി​ടി​യു​ടെ ഭാ​ഗം ക​ഴി​ഞ്ഞ് ഞ​ങ്ങ​ൾ കു​ന്നു​പോ​ലെ ഉ​യ​ർ​ന്ന ഭാ​ഗ​ത്തേ​ക്കു ക​യ​റി. ത​ഴ​ച്ചു​വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ൾ ചെ​റി​യ കാ​ടി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ച്ചു. ഞാ​ൻ മാ​ക്സി​മി​ന്‍റെ കൈ​പി​ടി​ച്ചു നീ​ങ്ങി. കാ​ടു​ഭാ​ഗം ക​ഴി​യു​ന്നി​ട​ത്ത് ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും തി​രി​യു​ന്ന ര​ണ്ടു പാ​ത​ക​ൾ. ജാ​സ്പ്പ​ർ വ​ല​ത്തേ വ​ഴി​യി​ലൂ​ടെ ഓ​ടു​ക​യാ​ണ്.

മാ​ക്സിം വി​ളി​ച്ചു​പ​റ​ഞ്ഞു: ""ജാ​സ്പ്പ​ർ! ആ ​വ​ഴി​യ​ല്ല. ഇ​ങ്ങോ​ട്ടു വാ!'' ​നാ​യ അ​വി​ടെ​നി​ന്ന് വാ​ലാ​ട്ടി​ക്കൊ​ണ്ട് ഞ​ങ്ങ​ളെ തി​രി​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും മു​ന്നോ​ട്ടു​ത​ന്നെ പോ​യി. ഞ​ങ്ങ​ൾ ന​ട​ന്ന​ത് ഇ​ട​ത്തോ​ട്ടു​ള്ള വ​ഴി​യി​ലൂ​ടെ. ഞാ​ൻ ചോ​ദി​ച്ചു: ""നാ​യ ആ ​വ​ഴി​ക്കു​ത​ന്നെ പോ​കാ​നെ​ന്താ കാ​ര​ണം?''

""മു​ന്പു പോ​യി ശീ​ലി​ച്ചി​ട്ടു​ള്ള വ​ഴി​യാ​ണ്. അ​തു ചെ​ന്നു​മു​ട്ടു​ന്ന​ത് ക​ട​ലി​നോ​ടു ചേ​ർ​ന്നു​ള്ള ഒ​രു ഉ​ള്ള​റ, അ​ല്ലെ​ങ്കി​ൽ ഉ​ൾ​ക്ക​ട​ലി​ലാ​ണ്. അ​വി​ടെ ഞ​ങ്ങ​ൾ​ക്ക് ഒ​രു ബോ​ട്ടു​മു​ണ്ടാ​യി​രു​ന്നു.''

മാ​ക്സിം വീ​ണ്ടും നാ​യ​യെ വി​ളി​ച്ചു. ""അ​നു​സ​ര​ണ​യി​ല്ലാ​ത്ത ആ ​കു​റു​ന്പ​ൻ എ​വി​ടെ​യൊ​ക്കെ​യോ ഓ​ടി​ന​ട​ക്കു​ന്നു​ണ്ടാ​വും.'' ഞ​ങ്ങ​ൾ കു​ന്നി​ൻ​ചെ​രു​വി​ലേ​ക്കു നീ​ങ്ങി. മാ​ക്സിം കൈ​ചൂ​ണ്ടി​ക്കൊ​ണ്ട് എ​ന്നോ​ടു പ​റ​ഞ്ഞു: ""അ​താ അ​ങ്ങോ​ട്ടു നോ​ക്കൂ. ആ ​കാ​ഴ്ച ക​ണ്ടോ?'' ഞാ​ൻ അ​ങ്ങോ​ട്ടു​നോ​ക്കി. പ്ര​കൃ​തി വ​ർ​ണ​പ്പ​ട്ടു വി​രി​ച്ച​പോ​ലു​ള്ള കാ​ഴ്ച.

ആ​കാ​ശ​ത്ത് വെ​ള്ളി​മേ​ഘ​ങ്ങ​ൾ. താ​ഴെ ഒ​രു​വ​ശ​ത്ത് ക​ള​ക​ള​ശ​ബ്ദ​വു​മാ​യി ഒ​ഴു​കു​ന്ന അ​രു​വി, കി​ളി​ക​ളു​ടെ ക​ള​കൂ​ജ​നം, വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന പു​ഷ്പ​ങ്ങ​ൾ, അ​വ കാ​റ്റി​ൽ നൃ​ത്ത​മാ​ടി​ക്ക​ളി​ക്കു​ന്നു.. അ​വ​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ പ​രി​മ​ളം ആ ​ഭാ​ഗ​മാ​കെ സു​ഗ​ന്ധ​പൂ​രി​ത​മാ​ക്കി. ന​യ​നാ​ന​ന്ദ​ക​ര​മാ​യ ഈ ​കാ​ഴ്ച​ക​ണ്ട് അ​തി​ശ​യി​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഞാ​ൻ.

മാ​ക്സിം ചോ​ദി​ച്ചു: ""എ​ങ്ങ​നെ​യു​ണ്ട്?''
ഞാ​ൻ പ​റ​ഞ്ഞു: ""വ​ണ്ട​ർ​ഫു​ൾ!''
""ഇ​തി​നെ ഞ​ങ്ങ​ൾ ഹാ​പ്പി വാ​ലി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.''
""ന​ല്ല അ​ർ​ഥ​വ​ത്താ​യ പേ​ര്. മാ​ക്സി​മി​നോ​ടൊ​പ്പം നി​ന്ന് ഇ​തൊ​ക്കെ കാ​ണു​ന്പോ​ൾ ഞാ​ൻ

എ​ന്നെ​ത്ത​ന്നെ മ​റ​ക്കു​ന്നു. അ​ഭി​മാ​നം കൊ​ള്ളു​ന്നു. എ​ങ്ങ​നെ ഞാ​നി​വി​ടെ​വ​ന്നു എ​ന്ന് അ​ദ്ഭു​ത​പ്പെ​ടു​ന്നു.'' ഇ​തു​കേ​ട്ട് മാ​ക്സിം പൊ​ട്ടി​ച്ചി​രി​ച്ചു. ആ ​മു​ഖ​ത്തേ​ക്ക് ഉ​റ്റു​നോ​ക്കി ഞാ​ൻ ചോ​ദി​ച്ചു: ""മാ​ക്സിം എ​ന്നെ എ​ന്തു​മാ​ത്രം സ്നേ​ഹി​ക്കു​ന്നു?''

എ​ന്‍റെ ഇ​രു തോ​ളു​ക​ളി​ലും കൈ​വ​ച്ച് പ്രേ​മ​പൂ​ർ​വം പ​റ​ഞ്ഞു: ""നീ ​അ​ത് അ​ർ​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് എ​ന്‍റെ ഇ​ണ​യും തു​ണ​യു​മാ​യി നി​ന്നെ സ്വീ​ക​രി​ച്ച​ത്.''
ഞാ​ൻ പ​റ​ഞ്ഞു: ""എ​ത്ര ഭാ​ഗ്യ​വ​തി​യാ​ണ് ഞാ​ൻ. മാ​ക്സി​മി​നെ മ​ന​സു​കൊ​ണ്ടു സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യ​ത് മാ​ൻ​ഡെ​ർ​ലി​യെ ക​ണ്ടി​ട്ട​ല്ല. ഈ ​മ​ന​സു ക​ണ്ടി​ട്ടാ​ണ്.''

""അ​തെ​ങ്ങ​നെ?''
""മോ​ണ്ടി കാ​ർ​ലോ​യി​ലെ ഹോ​ട്ട​ലി​ലാ​യി​രി​ക്കേ ഈ ​സാ​ധു പെ​ണ്ണി​നെ കാ​റി​ൽ ക​യ​റ്റി മാ​ക്സിം എ​ത്ര​യോ​വ​ട്ടം ക​റ​ങ്ങി. ഏ​തെ​ല്ലാം കാ​ഴ്ച​ക​ൾ കാ​ണി​ച്ചു​ത​ന്നു.''
""അ​തേ.''
""ഒ​രു ദുഃ​സ്വാ​ത​ന്ത്ര്യ​വും എ​ന്നോ​ടു കാ​ണി​ച്ചി​ല്ല. അ​തി​ൽ ഞാ​ൻ അ​ള​ന്നു മാ​ക്സി​മി​ന്‍റെ സ്വ​ഭാ​വ​ശു​ദ്ധി.''

അ​തി​നു​ള്ള മ​റു​പ​ടി മാ​ക്സി​മി​ന്‍റെ മ​ധു​ര​മു​ള്ള ഒ​രു ചും​ബ​ന​മാ​യി​രു​ന്നു.
വ​ന്ന വ​ഴി ഏ​താ​ണ്ട് അ​വ​സാ​നി​ച്ച​തു​കാ​ര​ണം ഞ​ങ്ങ​ൾ കു​ന്നി​ൻ​ചെ​രു​വി​ൽ​നി​ന്ന് ക​ട​ലോ​രം ല​ക്ഷ്യ​മാ​ക്കി തി​രി​ച്ചു​ന​ട​ന്നു. അ​പ്പോ​ഴേ​ക്കും അ​താ ജാ​സ്പ്പ​ർ എ​വി​ടെ​നി​ന്നോ ഓ​ടി​യെ​ത്തി. മാ​ക്സിം ഒ​രു ക​ല്ലെ​ടു​ത്ത് ക​ട​ലോ​ര​ത്തേ​ക്കു നീ​ട്ടി​യെ​റി​ഞ്ഞി​ട്ടു പ​റ​ഞ്ഞു: ""എ​ടാ തെ​മ്മാ​ടി, നീ ​പോ​യി ആ ​ക​ല്ലെ​ടു​ത്തു​കൊ​ണ്ടു​വാ.''

കേ​ട്ട​പാ​ടേ ജാ​സ്പ്പ​ർ ക​ല്ലി​നെ ല​ക്ഷ്യ​മാ​ക്കി കു​തി​ച്ചു. ഏ​കാ​ന്ത​വി​ശാ​ല​മാ​യ ആ ​ക​ട​ലോ​ര​ത്ത് ഞ​ങ്ങ​ൾ മാ​ത്ര​മാ​യി. കു​റേ നേ​ര​മാ​യി​ട്ടും ജാ​സ്പ്പ​റെ കാ​ണാ​താ​യ​പ്പോ​ൾ മാ​ക്സിം ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു: ""ജാ​സ്പ്പ​ർ... ജാ​സ്പ്പ​ർ..! നീ​യെ​വി​ടെ​യാ​ണ്?'' ചു​റ്റും നോ​ക്കി. കാ​ണു​ന്നി​ല്ല. ഞ​ങ്ങ​ൾ​ക്ക് ഉ​ത്ക​ണ്ഠ​യാ​യി. ഞാ​ൻ സം​ശ​യം പ​റ​ഞ്ഞു:

""അ​വ​ൻ ഹാ​പ്പി വാ​ലി​യി​ലേ​ക്കു തി​രി​ച്ചു​പോ​യി​ക്കാ​ണു​മോ?''
""ഇ​ല്ലി​ല്ല. അ​ല്പം​മു​ന്പ് ദൂ​രെ ഞാ​ൻ അ​വ​നെ ക​ണ്ട​താ.'' എ​ന്നി​ട്ടു മാ​ക്സിം വീ​ണ്ടും ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു.

ഞാ​ൻ ചെ​വി​യോ​ർ​ത്തു. അ​ങ്ങു​ദൂ​രെ ബീ​ച്ചി​ലെ അ​റ്റ​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് നാ​യ കു​ര​യ്ക്കു​ന്ന ശ​ബ്ദം​കേ​ട്ടു. ""മാ​ക്സിം! അ​താ അ​വ​ന്‍റെ കു​ര കേ​ൾ​ക്കു​ന്നു.''
ഇ​തും പ​റ​ഞ്ഞ് വ​ഴു​വ​ഴു​പ്പു​ള്ള പാ​റ​യാ​ണെ​ങ്കി​ലും ഞാ​ൻ ശ്ര​ദ്ധി​ച്ച്, വീ​ഴാ​തെ, അ​ള്ളി​പ്പി​ടി​ച്ചു താ​ഴേ​ക്കി​റ​ങ്ങി. മാ​ക്സിം വി​ല​ക്കി. ""നീ​യി​ങ്ങു വാ! ​അ​വ​ൻ വ​ന്നോ​ളും. വ​രേ​ണ്ട വ​ഴി അ​വ​ന​റി​യാം.''

അ​ക​ലെ അ​ല​യ​ടി​ക്കു​ന്ന ക​ട​ൽ. ജാ​സ്പ്പ​ർ അ​തി​ൽ​പ്പെ​ട്ടു ചാ​വു​മോ? അ​വ​ന്‍റെ ശ​ബ്ദം അ​വി​ടെ​നി​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. മാ​ക്സിം എ​ന്താ​ണ് ഹൃ​ദ​യ​ശൂ​ന്യ​മാ​യി ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് എ​ന്നെ​നി​ക്കു തോ​ന്നി. ഞാ​ൻ ആ ​ഭാ​ഗ​ത്തേ​ക്ക് ഓ​ടി. അ​ല്പം​ക​ഴി​ഞ്ഞ് പി​ൻ​തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ മാ​ക്സി​മി​നെ കാ​ണാ​ൻ പ​റ്റാ​ത്ത അ​ത്ര അ​ക​ല​ത്തി​ലാ​യി ഞാ​ൻ. എ​ങ്കി​ലും ധൈ​ര്യ​ത്തോ​ടെ നീ​ങ്ങി.

അ​പ്പോ​ൾ തി​ര​യ​ടി​ച്ചു ന​ന​ഞ്ഞ വ​ലി​യൊ​രു ഉ​രു​ള​ൻ പാ​റ​ക്ക​ല്ല് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു. അ​തി​നു മു​ക​ളി​ലൂ​ടെ ഞാ​ൻ എ​ത്തി​നോ​ക്കി​യ​പ്പോ​ൾ ഗു​ഹ​പോ​ലെ ഒ​രു ഉ​ള്ള​റ. ജാ​സ്പ്പ​ർ എ​വി​ടെ​പ്പോ​യി? ഉ​ൾ​ഭ​യ​ത്തോ​ടെ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു നീ​ങ്ങി​യ​പ്പോ​ൾ ക​ണ്ട ദൃ​ശ്യം എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു സു​ര​ക്ഷി​ത സ​ങ്കേ​തം. ഉ​യ​രം​കു​റ​ഞ്ഞ ഒ​രു കൊ​ച്ചു​കെ​ട്ടി​ടം. ഒ​രു ബോ​ട്ട് ഹൗ​സ്. അ​ത് ക​ട​ലി​ലേ​ക്കു തു​റ​ന്നു​കി​ട​ക്കു​ന്നു.

അ​പ്പു​റ​ത്തു നോ​ക്കി​യ​പ്പോ​ൾ അ​താ ഒ​രു മ​നു​ഷ്യ​ൻ. ഞാ​ൻ പേ​ടി​ച്ചു​പോ​യി. ജാ​സ്പ്പ​ർ അ​യാ​ളു​ടെ​നേ​രേ കു​ര​യ്ക്കു​ക​യാ​ണ്. ഒ​രു​പ​ക്ഷേ അ​യാ​ൾ മീ​ൻ​പി​ടി​ത്ത​ക്കാ​ര​നാ​വാം.

ഞാ​ൻ വീ​ണ്ടും പി​ന്നി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കി. അ​പ്പോ​ഴും മാ​ക്സി​മി​നെ ക​ണ്ടി​ല്ല. ""ജാ​സ്പ്പ​ർ! വാ ​ഇ​വി​ടെ.'' ഗൗ​ര​വ​സ്വ​ര​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞു. അ​പ്പോ​ഴേ​ക്കും ആ ​മ​നു​ഷ്യ​ൻ എ​ന്‍റെ അ​ടു​ത്തേ​ക്കു വ​ന്നു. കൊ​ച്ചു ക​ണ്ണു​ക​ളോ​ടു​കൂ​ടി​യ, ബു​ദ്ധി​വി​കാ​സ​മി​ല്ലാ​ത്ത​തു​പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ൻ. അ​ധി​കം പ്രാ​യ​മി​ല്ല. എ​ന്നെ കൗ​തു​ക​ത്തോ​ടെ നോ​ക്കി കൈ​കൂ​പ്പി പു​ഞ്ചി​രി​ച്ചു​നി​ന്നു.

""ആ​മ​യെ ഒ​ന്നും കി​ട്ടീ​ല്യ. ഉ​ച്ച​യ്ക്കു​മു​ന്പ് കു​ഴി​ച്ചു​തു​ട​ങ്ങീ​താ...''

""ഓ ​ഹോ! ഇ​വി​ടെ ഒ​രു ച​ര​ടോ കൊ​ച്ചു ക​യ​റോ കി​ട്ടു​മോ? ക​ഴു​ത്തി​ൽ കെ​ട്ടി ഈ ​നാ​യ​യെ കൊ​ണ്ടു​പോ​കാ​നാ.''

""ഞാ​ൻ ഈ ​നാ​യ​യെ അ​റി​യും. ഇ​വി​ട​ത്തെ മൊ​ത​ലാ​ളീ​ടെ​യാ.''

""അ​തേ. ആ ​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ. ഒ​രു ച​ര​ടു​വേ​ണം.''

എ​ന്താ​യാ​ലും ധൈ​ര്യം സം​ഭ​രി​ച്ച് ഞാ​ൻ ബോ​ട്ട് ഹൗ​സി​ന്‍റെ വാ​തി​ൽ തു​റ​ന്നു. ന​ല്ല വി​സ്താ​ര​മു​ള്ള അ​ല​ങ്ക​രി​ച്ച മു​റി. മേ​ശ, ക​സേ​ര​ക​ൾ, ഒ​രു ഡെ​സ്ക്, ചു​മ​രി​നോ​ടു ചേ​ർ​ന്ന സോ​ഫാ ബെ​ഡ്, അ​പ്പു​റ​ത്തെ മു​റി​യി​ൽ ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ മു​ത​ലാ​യ​വ. പ​ല​യി​ട​ത്തും എ​ട്ടു​കാ​ലി​വ​ല. സോ​ഫാ ബെ​ഡ് എ​ലി ക​ടി​ച്ചു​കീ​റി നാ​ശ​മാ​ക്കി​യി​രി​ക്കു​ന്നു. എ​ന്താ​യാ​ലും ഉ​ദ്ദേ​ശി​ച്ച ച​ര​ടു​കി​ട്ടി. ആ ​മ​നു​ഷ്യ​ൻ എ​ന്നെ നോ​ക്കി​ക്കൊ​ണ്ടു നി​ൽ​ക്കു​ന്നു.

""ജാ​സ്പ്പ​ർ വാ​ടാ ഇ​ങ്ങോ​ട്ട്!'' ഞാ​ൻ കു​നി​ഞ്ഞ് ക​ഴു​ത്തി​ലെ പ​ട്ട​യി​ൽ ച​ര​ടു​കെ​ട്ടി.
ഒ​രു വി​ഡ്ഢി​യു​ടെ മ​ട്ടി​ലു​ള്ള ആ ​മ​നു​ഷ്യ​ൻ പ​റ​ഞ്ഞു: ""നി​ങ്ങ​ള് അ​ങ്ങോ​ട്ടു പോ​കു​ന്ന​ത് ഞാ​ൻ ക​ണ്ടു. ആ ​സ്ത്രീ ഇ​നി ഇ​വി​ടേ​ക്കു വ​രി​ല്യ. ഈ ​ക​ട​ലി​ല് മു​ങ്ങി​പ്പോ​യി.''

ജാ​സ്പ്പ​റും ഞാ​നും മ​ട​ങ്ങി. ഒ​പ്പം ആ ​മ​നു​ഷ്യ​നും. നോ​ക്കി​യ​പ്പോ​ൾ തെ​ല്ല​ക​ലെ മാ​ക്സിം ഇ​രു​പോ​ക്ക​റ്റു​ക​ളി​ലും കൈ​യി​ട്ട് എ​ന്നെ കാ​ത്ത് ഒ​രു പാ​റ​യ്ക്ക​രി​കേ നി​ൽ​ക്കു​ന്നു. പ്ര​സ​ന്ന​മ​ല്ല മു​ഖം.

""സോ​റി, വൈ​കി​യ​ത് ഈ ​ജാ​സ്പ്പ​ർ മൂ​ല​മാ​ണ്. ഇ​വ​ൻ ഇ​യാ​ളു​ടെ അ​രി​കെ​നി​ന്നു കു​ര​യ്ക്കു​ക​യാ​യി​രു​ന്നു. ആ​രാ​ണി​യാ​ൾ?''

""ഇ​വ​ൻ ബെ​ൻ. പാ​വം. നി​രു​പ​ദ്ര​വ​കാ​രി​യാ​ണ്. ഇ​വ​ന്‍റെ പി​താ​വ് മു​ന്പ് ന​മ്മു​ടെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ന​മ്മു​ടെ തോ​ട്ട​ത്തി​ന​ടു​ത്താ​ണ് താ​മ​സം.'' നാ​യ​യു​ടെ ക​ഴു​ത്തി​ലെ ച​ര​ടു​ക​ണ്ട് ചോ​ദി​ച്ചു: ""അ​തി​രി​ക്ക​ട്ടെ, നി​ന​ക്ക് ഈ ​ച​ര​ട് എ​വി​ടെ​ന്നു​കി​ട്ടി?''

""ബീ​ച്ചി​ലെ കോ​ട്ടേ​ജി​ൽ​നി​ന്ന്.''

""അ​തി​ന്‍റെ വാ​തി​ൽ തു​റ​ന്നു​കി​ട​ന്നി​രു​ന്നോ?''

""ഞാ​ൻ ത​ള്ളി​ത്തു​റ​ന്നു. ച​ര​ടു​കി​ട്ടി​യ​ത് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ​നി​ന്ന്. അ​വി​ടെ ഒ​രു ചെ​റി​യ ബോ​ട്ടും ക​ണ്ടു. ആ​കെ മ​ണ്ണും പൊ​ടി​യു​മാ​ണ​വി​ടെ. കു​റ​ച്ചു​കാ​ല​മാ​യി​ട്ട് ആ​രും ഉ​പ​യോ​ഗി​ക്കാ​ത്ത​തു​പോ​ലെ. കു​റേ പു​സ്ത​ക​ങ്ങ​ൾ ക​ണ്ടു. അ​തെ​ല്ലാം അ​വി​ടെ​ക്കി​ട​ന്നു നാ​ശ​മാ​വും.''

ഇ​തി​ന് മാ​ക്സിം മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ല്ല. കു​ത്ത​നെ ക​യ​റ്റം​ക​യ​റി ഏ​റ്റ​വും വേ​ഗ​ത്തി​ൽ മ​ട​ങ്ങി. ഒ​പ്പം ഞാ​നും.

ഞാ​ൻ പ​റ​ഞ്ഞു: ""എ​ന്തൊ​രു ന​ട​ത്ത​മാ​ണി​ത്. ഒ​പ്പ​മെ​ത്താ​ൻ ഞാ​ൻ വി​ഷ​മി​ച്ചു.''
തെ​ല്ലും മ​യ​മി​ല്ലാ​ത്ത മ​റു​പ​ടി​വ​ന്നു: ""എ​ല്ലാം നി​ന്‍റെ തെ​റ്റാ​ണ്. ജാ​സ്പ്പ​റെ അ​ന്വേ​ഷി​ച്ച് പാ​റ​ക്കൂ​ട്ട​വും ക​ട​ന്ന് അ​റ്റം​വ​രെ പോ​കേ​ണ്ട വ​ല്ല​കാ​ര്യ​വു​മു​ണ്ടോ? ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ച​ര​ടി​ട്ടു കെ​ട്ടാ​തെ​ത​ന്നെ അ​വ​ൻ തി​രി​ച്ചു​വ​രും. മു​ന്പ് പോ​യി​ട്ടി​ല്ലാ​ത്ത, ക​ണ്ടി​ട്ടി​ല്ലാ​ത്ത ആ ​സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ ഇ​ത്ര​വ​ലി​യ വ്യ​ഗ്ര​ത എ​ന്തി​നാ​യി​രു​ന്നു?''

""ജാ​സ്പ്പ​ർ ക​ട​ലി​ൽ മു​ങ്ങി​പ്പോ​കു​മോ എ​ന്നു ഭ​യ​ന്ന്.''

""ഞാ​ൻ പ​റ​ഞ്ഞ​തു കേ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​തി​ന​കം ന​മ്മ​ൾ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു. ഞാ​ൻ ന​ല്ല വാ​ക്കി​ൽ പ​റ​ഞ്ഞ​താ​ണ്, കു​ന്നും പാ​റ​ക​ളും ച​വി​ട്ടി പോ​കേ​ണ്ടെ​ന്ന്. എ​ന്നി​ട്ടി​പ്പോ​ൾ ക്ഷീ​ണ​വും പി​റു​പി​റു​പ്പും.''

""എ​നി​ക്കു ക്ഷീ​ണ​വും പി​റു​പി​റു​പ്പു​മൊ​ന്നു​മി​ല്ല. എ​ന്നാ​ലും മാ​ക്സിം എ​ന്നോ​ടൊ​പ്പം വ​രു​മെ​ന്ന് ഞാ​ൻ വി​ചാ​രി​ച്ചു.''

""നാ​യ​യെ അ​ന്വേ​ഷി​ക്കാ​ൻ​വേ​ണ്ടി ഞാ​ൻ എ​ന്തി​ന് ക്ഷീ​ണി​ച്ചു ക​ഷ്ട​പ്പെ​ട​ണം?'' പ​റ​ഞ്ഞ​ത് ക​ടു​ത്ത സ്വ​ര​ത്തി​ൽ.

""വേ​ണ്ട, മ​തി. ന​മു​ക്കി​വി​ടെ​വ​ച്ച് നി​ർ​ത്താം.''
""പ​റ​ഞ്ഞ​ത് അ​നു​സ​രി​ക്കാ​തെ വേ​ണ്ടാ​ത്ത​തൊ​ക്കെ പ്ര​വ​ർ​ത്തി​ച്ചി​ട്ട്...''
""പ്ലീ​സ് മാ​ക്സിം, പ്ലീ​സ്! പ​റ​ഞ്ഞ​തെ​ല്ലാം ന​മു​ക്കി​വി​ടെ മ​റ​ക്കാം.''

കു​റേ​നേ​രം പ​ര​സ്പ​രം മി​ണ്ടാ​തെ ന​ട​ന്നു. വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ ഫ്രി​ത്തി​നോ​ടു പ​റ​ഞ്ഞു: ""ഞ​ങ്ങ​ൾ​ക്ക് ചാ​യ വേ​ണം.'' ഇ​തും പ​റ​ഞ്ഞ് എ​ന്നെ നോ​ക്കാ​തെ മാ​ക്സിം ലൈ​ബ്ര​റി​യി​ലേ​ക്കു ക​ട​ന്നു വാ​തി​ല​ട​ച്ചു.

ഫ്രി​ത്ത് പോ​യ​ശേ​ഷം ഞാ​ൻ വി​കാ​ര​ഭ​രി​ത​യാ​യി, അ​ട​ർ​ന്നു​വീ​ഴാ​ൻ വെ​ന്പു​ന്ന ക​ണ്ണീ​ർ​ത്തു​ള്ളി​ക​ളോ​ടെ, സ്വ​യം എ​ളി​മ​പ്പെ​ട്ട് ലൈ​ബ്ര​റി​യു​ടെ വാ​തി​ൽ തു​റ​ന്നു. ക​സേ​ര​യി​ൽ ചി​ന്താ​മൂ​ക​നാ​യി ഇ​രി​ക്കു​ന്ന മാ​ക്സിം എ​ന്നെ ഉ​റ്റു​നോ​ക്കി. ഞാ​ൻ മാ​ക്സി​മി​ന്‍റെ അ​രി​കേ മു​ട്ടു​കു​ത്തി, ക​ണ്ഠ​മി​ട​റി​ക്കൊ​ണ്ടു പ​റ​ഞ്ഞു: ""എ​ന്നെ കു​റ്റ​പ്പെ​ടു​ത്ത​രു​ത്. എ​ന്നോ​ടി​ങ്ങ​നെ ദേ​ഷ്യ​പ്പെ​ട​രു​ത്.''

എ​ന്‍റെ മു​ഖം കൈ​ക​ളി​ലൊ​തു​ക്കി​ക്കൊ​ണ്ട് മാ​ക്സിം പ​റ​ഞ്ഞു: ""എ​നി​ക്ക് നി​ന്നോ​ടു ദേ​ഷ്യ​മൊ​ന്നു​മി​ല്ല.''

""ഈ ​മ​ന​സു നൊ​ന്തു​വെ​ന്നും സ​ന്തോ​ഷം ഞാ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും എ​നി​ക്കു​തോ​ന്നി. മാ​പ്പ്! ഞാ​ൻ അ​ങ്ങേ​യ​റ്റം മാ​ക്സി​മി​നെ സ്നേ​ഹി​ക്കു​ന്നു​ണ്ട്.''
""ഇ​ല്ലെ​ന്നു ഞാ​ൻ പ​റ​ഞ്ഞി​ല്ല​ല്ലോ.'' നി​റ​പു​ഞ്ചി​രി​യോ​ടെ ഇ​തും പ​റ​ഞ്ഞ് വ​രി​ഞ്ഞു​മു​റു​ക്കി​യ​പോ​ലെ എ​ന്നെ കെ​ട്ടി​പ്പു​ണ​ർ​ന്നു. പി​ണ​ക്ക​വും പ​രി​ഭ​വ​വും അ​തോ​ടെ അ​ലി​ഞ്ഞ് അ​പ്ര​ത്യ​ക്ഷ​മാ​യി.
(തു​ട​രും)

SUNDAY DEEPIKA

ഓ​ഡി​യെ കാ​ണാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഗാ​ർ​ഫീ​ൽ​ഡു​മാ​ർ

അ​മേ​രി​ക്ക​ൻ കാ​ർ​ട്ടൂ​ണി​സ്റ്റ് ജിം ​ഡേ​വി​സി​ന്‍റെ ഭാ​വ​ന ജന്മം​ന​ൽ​കി​യ അ​തി​മ​നോ​ഹ​ര​മാ​യ കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര​യാ​ണ് ഗാ​ർ​ഫീ​ൽ​ഡ്. ഈ ​പ​ര​ന്പ​ര​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന പൂ​ച്ച​യാ​ണ്. മ​റ്റൊ​രു ക​ഥാ​പാ​ത്രം ഓ​ഡി എ​ന്ന ഒ​രു ചെ​റി​യ നാ​യ​യും. മൂ​ന്നാ​മ​ത്തെ ക​ഥാ​പാ​ത്രം ഇ​വ ര​ണ്ടി​ന്‍റെ​യും ഉ​ട​മ​യാ​യ ജോ​ണ്‍ അ​ർ​ബ​ക്കി​ളും.

ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ലോ​ക​വ്യാ​പ​ക​മാ​യി പ​ത്ര​ങ്ങ​ളും മാ​സി​ക​ക​ളും ഉ​ൾ​പ്പെ​ടെ 2,580 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​ണ് ഈ ​കോ​മി​ക് സ്ട്രി​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തു ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ സ്ഥാ​നം​പി​ടി​ച്ചി​ട്ടു​മു​ണ്ട്. ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന കോ​മി​ക് സ്ട്രി​പ്പി​നോ​ടു കി​ട​പി​ടി​ക്കാ​ൻ മ​റ്റൊ​രു കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര ഇ​ല്ല എ​ന്നു സാ​രം.

ഈ ​കോ​മി​ക് സ്ട്രി​പ്പി​നെ ആ​ധാ​ര​മാ​ക്കി ഒ​ന്നി​ലേ​റെ സി​നി​മ​ക​ളും ഒ​ട്ടേ​റെ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളും ഡ​സ​ൻ ക​ണ​ക്കി​നു വീ​ഡി​യോ ഗെ​യി​മു​ക​ളും പു​സ്ത​ക​ങ്ങ​ളും ധാ​രാ​ളം ക​ച്ച​വ​ട ഉ​ത്പ​ന്ന​ങ്ങ​ളും പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. 2020ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഗാ​ർ​ഫീ​ൽ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​മൂ​ല്യം നൂ​റു​കോ​ടി ഡോ​ള​റി​ലേ​റെ​യാ​ണ്. മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ അ​ത്ര​യേ​റെ സ്വാ​ധീ​നം ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു​ണ്ട് എ​ന്നു വ്യ​ക്തം.

പൂ​ണ്ട മ​ടി​യ​നാ​ണ് ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന ക​ഥാ​പാ​ത്രം. അ​തു​പോ​ലെ ഭ​ക്ഷ​ണ​ക്കൊ​തി​യ​നും. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത സ​മ​യം മു​ഴു​വ​നും​ത​ന്നെ അ​വ​ൻ നീ​ണ്ട ഉ​റ​ക്ക​ത്തി​ലാ​ണ്. വ്യാ​യാ​മം ചെ​യ്യു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​വ​ന് ചി​ന്തി​ക്കാ​ൻ​പോ​ലും സാ​ധി​ക്കി​ല്ല. സ്വാ​ർ​ഥ​നാ​ണെ​ന്ന​പോ​ലെ കാ​ര്യം നേ​ടി​യെ​ടു​ക്കാ​ൻ മി​ടു​ക്ക​നു​മാ​ണ് അ​വ​ൻ. ത​ന്നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ലോ​കം തി​രി​യു​ന്ന​ത് എ​ന്നാ​ണ് അ​വ​ന്‍റെ ഭാ​വം. ഭാ​വ​വ്യ​ത്യാ​സ​മി​ല്ലാ​തെ ത​മാ​ശ​പ​റ​യാ​നും അ​വ​ന​റി​യാം.

ധാ​രാ​ളം കു​റ​വു​ക​ളു​ള്ള ഒ​രു ആ​ന്‍റി-​ഹീ​റോ​യാ​ണ് ഗാ​ർ​ഫീ​ൽ​ഡ്. എ​ന്നാ​ൽ വ​ല്ല​പ്പോ​ഴും സ്നേ​ഹം​കാ​ണി​ക്കാ​നും ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും അ​വ​ന് അ​റി​യാം. അ​തു​കൊ​ണ്ടു​കൂ​ടി​യാ​യി​രി​ക്ക​ണം, സു​ഖ​ലോ​ലു​പ​നാ​യ ഈ ​പൂ​ച്ച​യെ ധാ​രാ​ളം​പേ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര ഒ​രു പൂ​ച്ച​യെ​ക്കു​റി​ച്ചു​ള്ള ക​ഥ മാ​ത്ര​മ​ല്ല. ഇ​ത് മ​നു​ഷ്യ​രു​ടെ സ്വ​ഭാ​വ പ്ര​ത്യേ​ക​ത​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ക​ഥാ​പ​ര​ന്പ​ര​യാ​ണ്.

ഈ ​പ​ര​ന്പ​ര​യി​ലെ ക​ഥാ​പാ​ത്ര​മാ​യ ഓ​ഡി എ​ന്ന കൊ​ച്ചു​നാ​യ എ​പ്പോ​ഴും സ​ന്തോ​ഷ​വാ​നാ​ണ്. ബു​ദ്ധി​ശ​ക്തി​യി​ൽ പി​ന്നാ​ക്ക​മാ​ണെ​ങ്കി​ലും എ​പ്പോ​ഴും ത​ന്‍റെ യ​ജ​മാ​ന​നോ​ട് വി​ശ്വ​സ്ത​നാ​ണ് അ​വ​ൻ. അ​തു​പോ​ലെ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​നു ന​ന്നാ​യി അ​റി​യാം. എ​ന്നാ​ൽ പൂ​ച്ച​യെ​പ്പോ​ലെ, ചി​ന്തി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​യി​ട്ട​ല്ല ഓ​ഡി​യെ കാ​ർ​ട്ടൂ​ണി​സ്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​നി ഈ ​ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു കോ​മി​ക് സ്ട്രി​പ്പി​ലെ ക​ഥ ഇ​വി​ടെ വി​വ​രി​ക്ക​ട്ടെ:

കൊ​ടും ത​ണു​പ്പു​ള്ള ഒ​രു ദി​വ​സം. ഗാ​ർ​ഫീ​ൽ​ഡ് ത​ന്‍റെ ഇ​ഷ്ട​പ്പെ​ട്ട ക​സേ​ര​യി​ൽ കാ​ലും​നീ​ട്ടി കി​ട​ക്കു​ക​യാ​ണ്. അ​പ്പോ​ൾ ഗ്ലാ​സ് ജാ​ല​ക​ത്തി​ന​പ്പു​റം ഓ​ഡി​യെ കാ​ണു​ന്നു. അ​വ​ൻ ത​ണു​പ്പു​കൊ​ണ്ടു വി​റ​യ്ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും വീ​ടി​ന​ക​ത്തു ക​യ​റാ​നു​ള്ള ശ്ര​മ​മാ​ണ്. പ​ക്ഷേ എ​ല്ലാ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്നു.

ഇ​തു കാ​ണു​ന്ന ഗാ​ർ​ഫീ​ൽ​ഡ് മ​ന​സി​ൽ പ​റ​യു​ക​യാ​ണ്: ""പാ​വം ഓ​ഡി. വീ​ടി​നു​പു​റ​ത്തു കൊ​ടും​ത​ണു​പ്പി​ലാ​യി​പ്പോ​യി. ഇ​തെ​നി​ക്ക് ക​ണ്ടു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഞാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം.'' അ​തോ​ടെ ഗാ​ർ​ഫീ​ൽ​ഡ് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ന്നു. പി​ന്നീ​ടു ചെ​ന്ന് ആ ​ജ​നാ​ല​യു​ടെ വി​രി വ​ലി​ച്ച് ജ​നാ​ല മ​റ​യ്ക്കു​ന്നു!

ഈ ​കോ​മി​ക് സ്ട്രി​പ്പ് കാ​ണു​ന്പോ​ൾ ന​മു​ക്കു ചി​രി​ക്കാ​നാ​ണോ ക​ര​യാ​നാ​ണോ തോ​ന്നു​ക? ഗാ​ർ​ഫീ​ൽ​ഡി​ന്‍റെ പൊ​തു​വേ​യു​ള്ള സ്വ​ഭാ​വം വ​ച്ചു നോ​ക്കു​ന്പോ​ൾ അ​വ​ൻ ഇ​തും ഇ​തി​ല​ധി​ക​വും ചെ​യ്യും. എ​ന്നാ​ൽ ഈ ​ക്രൂ​ര​മാ​യ ത​മാ​ശ​യു​ടെ പി​ന്നി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. ന​മ്മി​ൽ ആ​രെ​ങ്കി​ലും ഇ​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് ആ ​ചോ​ദ്യം.

മ​റ്റു​ള്ള​വ​രു​ടെ ക​ഷ്ട​ത​ക​ൾ കാ​ണു​ന്പോ​ൾ അ​തു കാ​ണാ​ത്ത​വ​രെ​പ്പോ​ലെ ന​ട​ന്ന​ക​ലു​ന്ന​വ​രാ​ണോ ന​മ്മ​ൾ? ന​മ്മോ​ട് ഒ​രു സ​ഹാ​യം ചോ​ദി​ക്കു​ന്പോ​ൾ അ​തു കേ​ട്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​വ​രാ​ണോ ന​മ്മ​ൾ? ന​മ്മു​ടെ മു​ന്നി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രെ കാ​ണു​ന്പോ​ൾ അ​തേ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ന്ന​വ​രാ​ണോ ന​മ്മ​ൾ? എ​ങ്കി​ൽ നാ​മും ഗാ​ർ​ഫീ​ൽ​ഡി​ൽ​നി​ന്ന് അ​ല്പം​പോ​ലും വ്യ​ത്യ​സ്ത​ര​ല്ല.

ഫ്ര​ഞ്ച് ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ട് ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ""ലോ​കം ഒ​ത്തി​രി സ​ഹി​ക്കു​ന്നു​ണ്ട്. അ​തു ദു​ഷ്ട​രാ​യ​വ​രു​ടെ അ​ക്ര​മ​പ്ര​വ​ർ​ത്ത​നം​കൊ​ണ്ട​ല്ല, പ്ര​ത്യു​ത ന​ല്ല​വ​രെ​ന്നു ക​രു​ത​പ്പെ​ടു​ന്ന​വ​രു​ടെ മൗ​നം മൂ​ല​മാ​ണ്.''

തീ​ർ​ച്ച​യാ​യും ദു​ഷ്ട​രു​ടെ പ്ര​വൃ​ത്തി​ക​ൾ​മൂ​ലം ലോ​ക​ത്തി​ൽ ധാ​രാ​ളം ദുഃ​ഖ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. അ​തി​നാ​ൽ നെ​പ്പോ​ളി​യ​ന്‍റെ ഉ​ദ്ധ​ര​ണി​യു​ടെ ആ​ദ്യ​ഭാ​ഗ​ത്തു പ​റ​യു​ന്ന​ത് ന​മു​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തു പ​റ​യു​ന്നതു നാം ​സ​മ്മ​തി​ക്കു​ക​ത​ന്നെ​വേ​ണം.

മൗ​നം എ​ന്ന​തു​കൊ​ണ്ട് ഇ​വി​ടെ വി​വ​ക്ഷി​ക്കു​ന്ന​ത് സം​സാ​ര​ത്തി​ലെ മൗ​നം മാ​ത്ര​മ​ല്ല. അ​തു പ്ര​വൃ​ത്തി​യു​ടെ അ​ഭാ​വം കൂ​ടി​യാ​ണ്. ഗാ​ർ​ഫീ​ൽ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് അ​താ​യി​രു​ന്നു. ത​ണുപ്പിൽ വി​റ​ങ്ങ​ലി​ച്ചു നി​ന്നി​രു​ന്ന ഓ​ഡി​ക്കു വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഗാ​ർ​ഫീ​ൽ​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു​പ​ക​രം ആ ​കാ​ഴ്ച ക​ണ്ണി​ൽ​നി​ന്ന് മ​റ​യ്ക്കാ​നാ​ണ് അ​വ​ൻ ശ്ര​മി​ച്ച​ത്.

ഓ​ഡി​യെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് നാം ​വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​മോ? അ​തോ അ​തി​നു​പ​ക​രം അ​വ​രു​ടെ ദുഃ​ഖം കാ​ണാ​തി​രി​ക്കാ​ൻ നാം ​ജ​നാ​ല​യു​ടെ ക​ർ​ട്ട​ൻ വ​ലി​ച്ച് ജ​നാ​ല അ​ട​യ്ക്കു​മോ? നാം ​സ്വ​യം ചോ​ദി​ക്കേ​ണ്ട ഒ​രു ചോ​ദ്യ​മാ​ണി​ത്.

SUNDAY DEEPIKA

ശ​ന്ത​നു, ഷാ​ൻ​ദാ​ർ!

തൊ​ണ്ണൂ​റു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ 150 രൂ​പ ദി​വ​സ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്ന ജൂ​ണി​യ​ർ ബാ​ക്ക്ഗ്രൗ​ണ്ട് പെ​ർ​ഫോ​ർ​മ​ർ. ഇ​ന്ന് അ​യാ​ളു​ടെ മൂ​ല്യം 157 കോ​ടി രൂ​പ!. "ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ ശ​ബ്ദം' എ​ന്നാ​ണ് ഇ​പ്പോ​ൾ അ​യാ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്..

"ജോ ​ജീ​ത്താ വോ ​ഹി സി​ക്ക​ന്ദ​ർ' സൂ​പ്പ​ർ​ഹി​റ്റാ​യ ഒ​രു സി​നി​മ​യാ​ണ്. അ​തി​ലെ മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ ഇ​ന്നും സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലു​ണ്ട്. പ​റ​യു​ന്ന​ത് ആ ​പാ​ട്ടു​ക​ളെ​ക്കു​റി​ച്ച​ല്ല. ചി​ത്ര​ത്തി​ലൊ​രി​ട​ത്ത് പാ​ട്ടു​ക​ളു​ടെ ഒ​രു മെ​ഡ്‌​ലേ​യു​ണ്ട്. ഒ​രു നി​മി​ഷം ഒ​രു യു​വാ​വ് സാ​ക്സ​ഫോ​ൺ വാ​യി​ച്ച് സ്ക്രീ​നി​ൽ മി​ന്നി​മ​റി​യു​ന്നു. ഒ​രു​പ​ക്ഷേ അ​യാ​ൾ​ക്കു​പോ​ലും സ്വ​യം തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​യി​ട്ടു​ണ്ടാ​വും. ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റി​ന്‍റെ പ​ണി​ക്ക് അ​ന്ന​യാ​ൾ​ക്ക് ദി​വ​സേ​ന 150രൂ​പ​യാ​ണ് പ്ര​തി​ഫ​ലം​കി​ട്ടു​ക.

അ​തി​ല​യാ​ൾ സം​തൃ​പ്ത​നാ​യി​രു​ന്നു. ത​ന്‍റെ ന​ല്ല​സ​മ​യം വ​രു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ചു. ആ​ത്മ​വി​ശ്വാ​സം നി​റ​ഞ്ഞ പു​ഞ്ചി​രി മു​ഖ​ത്തു​നി​ന്ന് ഒ​രി​ക്ക​ലും മാ​ഞ്ഞി​ല്ല. അ​ത് ഇ​പ്പോ​ഴും അ​യാ​ളു​ടെ മു​ഖ​ത്ത് തി​ള​ങ്ങു​ന്നു​ണ്ട്. ചെ​റി​യൊ​രു വ്യ​ത്യാ​സം​മാ​ത്രം. ജൂ​ണി​യ​ർ പെ​ർ​ഫോ​ർ​മ​ർ എ​ന്ന മേ​ൽ​വി​ലാ​സം മാ​റി​യി​രി​ക്കു​ന്നു. ഗോ​ൾ​ഡ​ൻ വോ​യ്സ് ഓ​ഫ് ഇ​ന്ത്യ എ​ന്നാ​ണ് അ​യാ​ളി​പ്പോ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. 150 രൂ​പ ദി​വ​സ​ക്കൂ​ലി​യി​ൽ​നി​ന്ന് അ​യാ​ളു​ടെ മൊ​ത്തം മൂ​ല്യം 157 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്നു. അ​യാ​ളാ​ണ് ശ​ന്ത​നു മു​ഖ​ർ​ജി.., ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഷാ​ൻ!

കാ​തി​ൽ തേ​ൻ​മ​ഴ​യാ​യ്

ഷാ​നി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റു​ക​ളെ​ക്കു​റി​ച്ച് പ​റ​യും​മു​ന്പ് മ​റ്റൊ​രു പാ​ട്ടു കേ​ൾ​ക്ക​ണം. യു​ട്യൂ​ബി​ൽ കാ​തി​ൽ തേ​ൻ​മ​ഴ​യാ​യ് ബൈ ​ഷാ​ൻ എ​ന്നു സെ​ർ​ച്ച് ചെ​യ്യു​ക. കേ​ര​ള​ത്തി​ൽ ഒ​രു ചാ​ന​ലി​ന്‍റെ അ​വാ​ർ​ഡ് നൈ​റ്റി​ൽ ഷാ​ൻ പാ​ടി​യ​താ​ണ് സ​ലി​ൽ ചൗ​ധ​രി​യു​ടെ ഈ​ണ​ത്തി​ലു​ള്ള ആ ​സു​ന്ദ​ര​ഗാ​നം. ഒ​രു ബം​ഗാ​ളി സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍റെ ഈ​ണ​ത്തി​ലു​ള്ള മ​ല​യാ​ളം പാ​ട്ട് ബം​ഗാ​ളി വേ​രു​ക​ളു​ള്ള ഗാ​യ​ക​ൻ പാ​ടു​ന്നു! അ​തും മ​ല​യാ​ള​ത്തി​നെ ഒ​ട്ടും നോ​വി​ക്കാ​തെ. ഭാ​വ​വും ഉ​ച്ചാ​ര​ണ​വും ഇ​ത്ര​യും മ​നോ​ഹ​ര​മാ​ക്കാ​ൻ മ​ല​യാ​ള​മ​റി​യാ​ത്ത ഒ​രു ഗാ​യ​ക​നു ക​ഴി​യു​മോ എ​ന്ന് അ​ദ്ഭു​ത​പ്പെ​ടു​ന്നു കേ​ൾ​വി​ക്കാ​ർ. യേ​ശു​ദാ​സും ചി​ത്ര​യും പാ​ടി​വ​ച്ച പാ​ട്ടി​നെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഷാ​നി​നു ക​ഴി​ഞ്ഞു. ഒ​രു ഗ​സ​ൽ​പോ​ലെ മ​നോ​ഹ​ര​മെ​ന്ന് ക​മ​ന്‍റു​ക​ൾ നി​റ​യു​ന്നു.

പ​ര​സ്യ​ജിം​ഗി​ളു​ക​ൾ പാ​ടി​യാ​ണ് ഷാ​ൻ സം​ഗീ​ത​രം​ഗ​ത്തേ​ക്കു​വ​ന്ന​ത്. ഒ​പ്പം റീ​മി​ക്സു​ക​ളും ക​വ​ർ വേ​ർ​ഷ​നു​ക​ളും പാ​ടി. സ​ഹോ​ദ​രി​യു​മാ​യി ചേ​ർ​ന്ന് മാ​ഗ്നാ​സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗ് ക​ന്പ​നി​യി​ലൂ​ടെ ഏ​താ​നും ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ത​ൻ​ഹാ ദി​ൽ എ​ന്ന ആ​ൽ​ബ​ത്തി​ലെ അ​തേ വ​രി​ക​ളു​ള്ള പാ​ട്ട് സൂ​പ്പ​ർ ഹി​റ്റാ​യി. 1999ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്യാ​ർ മേ ​ക​ഭീ ക​ഭീ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി. മു​സു മു​സു ഹാ​സി എ​ന്ന പാ​ട്ടി​ന് ഇ​ന്നും ആ​രാ​ധ​ക​രു​ണ്ട്. തു​ട​ർ​ന്ന​ങ്ങോ​ട്ട് ഒ​ട്ടേ​റെ മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഷാ​നി​ന്‍റെ ശ​ബ്ദ​ത്തി​ൽ കേ​ട്ടു.

റൊ​മാ​ന്‍റി​ക് മെ​ല​ഡി​ക​ൾ​ക്കും ഡാ​ൻ​സ് ന​ന്പ​റു​ക​ൾ​ക്കും ക​ണ്ണു​ന​ന​യി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ​ക്കും ഇ​ണ​ങ്ങു​ന്ന​താ​ണ് ഷാ​നി​ന്‍റെ സ്വ​രം. ദാ​സ്താ- എ- ​ഓം ശാ​ന്തി ഓം, ​ചാ​ന്ദ് സി​ഫാ​രി​ഷ്, ബെ​ഹ്തി ഹ​വാ സാ ​ഥാ വോ, ​മേ ഹൂ ​ഡോ​ണ്‍, വോ ​ല​ഡ്കീ ഹേ ​ക​ഹാം തു​ട​ങ്ങി​യ പാ​ട്ടു​ക​ൾ​ക്ക് ഭാ​ഷ​യു​ടെ അ​തി​ർ​ത്തി​ക്ക​പ്പു​റം ആ​രാ​ധ​ക​രു​ണ്ടാ​യി. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന മി​ക​വു​മാ​യാ​ണ് ഷാ​നി​ന്‍റെ ലൈ​വ് ഷോ​ക​ൾ അ​ര​ങ്ങേ​റു​ക. ഒ​രു സി​നി​മാ പാ​ട്ടി​ന് മൂ​ന്നു ല​ക്ഷം വ​രെ​യും ലൈ​വ് പെ​ർ​ഫോ​ർ​മ​ൻ​സു​ക​ൾ​ക്ക് 22 ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ​യു​മാ​ണ് ഷാ​നി​ന്‍റെ പ്ര​തി​ഫ​ല​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

കി​ഷോ​ർ ആ​രാ​ധ​ക​ൻ

ഏ​റ്റ​വും "കി​റു​ക്ക​നാ​യ' കി​ഷോ​ർ കു​മാ​ർ ആ​രാ​ധ​ക​നാ​ണ് താ​നെ​ന്ന് ഷാ​ൻ പ​റ​യാ​റു​ണ്ട്. ""ശ​ബ്ദം, വ്യ​ക്തി​ത്വം എ​ന്നി​വ​യി​ലെ അ​ന​ന്യ​ത​യ്ക്ക് അ​പ്പു​റം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​മൊ​ന്നാ​കെ പ്ര​ചോ​ദ​നം ത​രു​ന്ന​താ​ണ്. സ്വ​ന്തം കൊ​ട്ടാ​ര​ത്തി​ലെ രാ​ജാ​വാ​യി​രു​ന്നു കി​ഷോ​ർ​ദാ. ഒ​രാ​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലെ​വ​ലി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ല.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഞാ​നൊ​രു കാ​ര്യം മ​ന​സി​ലാ​ക്കി- ഒ​രു​വി​ധ​ത്തി​ലും എ​ന്‍റെ ശ​ബ്ദം അ​ദ്ദേ​ഹ​ത്തി​ന്‍റേ​തു​പോ​ലെ​യാ​വി​ല്ല. ആ ​ശ​ബ്ദം അ​നു​ക​രി​ക്കാ​നോ ഒ​രു ജൂ​ണി​യ​ർ കി​ഷോ​ർ കു​മാ​ർ ആ​വാ​നോ ക​ഴി​യി​ല്ല. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം പാ​ട്ടു​ക​ൾ​ക്കു ന​ൽ​കു​ന്ന ജീ​വ​നും ഉൗ​ർ​ജ​വും പ​ഠി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ട്ടു​ക​ൾ വെ​ള്ളം​പോ​ലെ ഒ​ഴു​കി​വ​ര​ണം. ആ​ളു​ക​ൾ ആ​സ്വ​ദി​ക്ക​ണം''- ഷാ​ൻ പ​റ​യു​ന്നു.
മു​ന്നേ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​വും, ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത പ​രി​ശ്ര​മ​വു​മു​ണ്ടെ​ങ്കി​ൽ വി​ജ​യി​ക്കാ​മെ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് ഷാ​നി​ന്‍റെ സം​ഗീ​ത​ജീ​വി​തം.

Passion Project

സ്വ​ന്തം സ്വ​ത​ന്ത്ര മ്യൂ​സി​ക് ലേ​ബ​ലാ​യ ഷാ​ൻ മ്യൂ​സി​ക്കി​ലൂ​ടെ​യാ​ണ് ഷാ​നി​ന്‍റെ പു​തി​യ പാ​ട്ട് തേ​രാ ഹോ ​ര​ഹാ പു​റ​ത്തി​റ​ക്കി​യ​ത്. ഷാ​ൻ മ്യൂ​സി​ക്കി​നെ ഒ​രു ബി​സി​ന​സാ​യ​ല്ല, പാ​ഷ​ൻ പ്രോ​ജ​ക്ട് ആ​യാ​ണ് അ​ദ്ദേ​ഹം കാ​ണു​ന്ന​ത്.

""ലാ​ഭം നോ​ക്കി​യ​ല്ല ഇ​തു ചെ​യ്യു​ന്ന​ത്. ഓ​രോ റി​ലീ​സും കേ​ൾ​വി​ക്കാ​ർ ഇ​ഷ്ട​പ്പെ​ടു​ന്നു, അ​തു​വ​ഴി അ​വ​രു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തെ​ല്ലാം ഉ​റ​പ്പു​വ​രു​ത്താ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യും യു​വ​ത​ല​മു​റ​യി​ലേ​ക്ക് പാ​ട്ടു​ക​ൾ എ​ത്ത​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ പ്ര​തി​ഭ​ക​ളെ എ​ന്‍റെ ലേ​ബ​ലി​ലൂ​ടെ ഉ​റ​പ്പാ​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും.''

SUNDAY DEEPIKA

വിട, നിറപ്പകിട്ടോടെ...

ഒ​രു നാ​ടി​ന്‍റെ സം​സ്കാ​ര​ത്തോ​ട് അ​വി​ട​ത്തെ മൃ​ത​സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളും ഇ​ഴു​കി​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ഘാ​ന​യി​ലെ ഗാ ​ജ​ന​ത​യു​ടെ ശ​വ​സം​സ്കാ​ര പാ​ര​ന്പ​ര്യം അ​തു​ല്യ​മാ​ണ്. അ​വ​ർ​ക്കി​ട​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ലം പ​ഠ​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച സ്വി​സ് ന​ര​വം​ശ ശാ​സ്ത്ര​ജ്ഞ റെ​ഗു​ല ഷു​മി ക​ണ്ട കാ​ഴ്ച​ക​ൾ അ​ന്പ​രി​പ്പി​ക്കും... ചി​ല​പ്പോ​ൾ ക​ണ്ണു​ന​ന​യി​ക്കും..

 ര​ണ്ടു​വ​ർ​ഷ​മാ​യി ഈ ​മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യി​ട്ട്. അ​ന്ത്യ​യാ​ത്ര​യ്ക്കു​ള്ള പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ന്ന കാ​ല​മ​ത്ര​യും ഘാ​ന​യി​ലെ ഗ്രേ​റ്റ​ർ അ​ക്ര​യി​ലു​ള്ള ഒ​രു മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം ത​ണു​ത്തു​റ​ഞ്ഞു കി​ട​ന്നു. ധ​ന​സ​ഹാ​യം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്, ഒ​രു ശ​വ​പ്പെ​ട്ടി നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്, ഒ​രു ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്ക​ണം, ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്ക​ണം... അ​തി​ൽ ഭൂ​രി​ഭാ​ഗ​വും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്നു. എ​ല്ലാം തി​ക​ഞ്ഞ​താ​യി​രി​ക്ക​ണം ഈ ​സം​സ്കാ​ര​ച്ച​ട​ങ്ങ്. കാ​ര​ണം നി​യി അ​ഗ്ബെ​റ്റെ​കോ​ർ എ​ന്ന മ​നു​ഷ്യ​ൻ നു​ങ്കു​വ പ​ട്ട​ണ​ത്തി​ലെ പ​ര​മോ​ന്ന​ത പ​ര​മ്പ​രാ​ഗ​ത സൈ​നി​ക നേ​താ​വാ​യി​രു​ന്നു.

2024 ന​വം​ബ​റി​ൽ ആ ​ദി​വ​സം വ​ന്ന​പ്പോ​ൾ എ​ല്ലാം ഉ​ദ്ദേ​ശി​ച്ച​തു​പോ​ലെ ന​ട​ന്നി​ല്ല. സിം​ഹ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ശ​വ​പ്പെ​ട്ടി​ക്ക് അ​ബ​ദ്ധ​ത്തി​ൽ തീ​പി​ടി​ച്ചു. അ​തി​ന്‍റെ പി​ങ്ക് നി​റ​ത്തി​ലു​ള്ള മേ​നി​യു​ടെ ഭൂ​രി​ഭാ​ഗ​വും ക​ത്തി. ഏ​റ്റ​വും വൃ​ത്തി​കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ മ​റ​യ്ക്കാ​ൻ വീ​തി​യു​ള്ള ഒ​രു റി​ബ​ൺ ഉ​പ​യോ​ഗി​ച്ചു. അ​ങ്ങ​നെ ഘോ​ഷ​യാ​ത്ര തു​ട​ർ​ന്നു.

അ​മാ​ൻ​സാ ഗോ​ത്ര​ത്തി​ലെ നി​ല​വി​ലു​ള്ള അ​ഞ്ചു സൈ​നി​ക മേ​ധാ​വി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി ആ​കേ​ണ്ട​യാ​ൾ ഒ​രു ഈ​ന്ത​പ്പ​ന​യു​ടെ​യും മ​റ്റു നാ​ലു​പേ​ർ ആ​മ, മു​ള​ക്, പൂ​വ​ൻ​കോ​ഴി, മ​ത്സ്യം എ​ന്നി​വ​യു​ടെ​യും രൂ​പ​ത്തി​ലു​ള്ള പ​ല​ങ്കി​നു​ക​ൾ (പ​ല്ല​ക്ക്) എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ഡം​ബ​ര ഇ​രി​പ്പി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ത്തെ അ​നു​ധാ​വ​നം ചെ​യ്തു. ഒ​പ്പം പ​ര​മ്പ​രാ​ഗ​ത യൂ​ണി​ഫോം ധ​രി​ച്ച സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും മ​റ്റ​നേ​കം ഗ്രാ​മീ​ണ​രും തെ​രു​വു​ക​ളി​ൽ ത​ടി​ച്ചു​കൂ​ടി.

ഷു​മി​യു​ടെ കാ​ഴ്ച​ക​ൾ

ഓ​രോ നാ​ടി​ന്‍റെ​യും സം​സ്കാ​ര​ത്തോ​ട് ഇ​ഴു​കി​ച്ചേ​ർ​ന്ന​താ​ണ് അ​വി​ടെ പ​തി​വു​ള്ള മൃ​ത​സം​സ്കാ​ര​ത്തി​ന്‍റെ ആ​ച​ര​ണ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും. തെ​ക്കു കി​ഴ​ക്ക​ൻ ഘാ​ന​യി​ലെ ഗാ ​ജ​ന​ത​യു​ടെ അ​തു​ല്യ​മാ​യ ശ​വ​സം​സ്കാ​ര പാ​ര​മ്പ​ര്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​കം ചെ​ല​വ​ഴി​ച്ച സ്വി​സ് ന​ര​വം​ശ ശാ​സ്ത്ര​ജ്ഞ​യാ​യ റെ​ഗു​ല ഷു​മി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും ഗ​വേ​ഷ​ണ​വു​മാ​ണ് ഈ ​കാ​ഴ്ച​ക​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ പി​എ​ച്ച്ഡി സ്വ​ന്ത​മാ​ക്കി​യ അ​വ​ർ അ​നേ​കം ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്.

"ബ​റീ​ഡ് ഇ​ൻ സ്റ്റൈ​ൽ ആ​ർ​ട്ടി​സ്റ്റി​ക് കോ​ഫി​ൻ​സ് ആ​ൻ​ഡ് ഫ്യൂ​ണ​റ​റി ക​ൾ​ച്ച​ർ ഇ​ൻ ഘാ​ന' എ​ന്ന അ​വ​രു​ടെ പു​സ്ത​ക​ത്തി​ൽ അ​ത്യ​ന്തം കൗ​തു​ക​ക​ര​മാ​യ വി​വ​ര​ങ്ങ​ളു​ണ്ട്. 2004 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ ഫോ​ട്ടോ​ഗ്രാ​ഫു​ക​ളാ​ണ് ഷു​മി​യു​ടെ പു​സ്ത​ക​ത്തി​ലു​ള്ള​ത്. ഗ്രേ​റ്റ​ർ അ​ക്ര​യി​ലെ ഗാ ​ജ​ന​ത​യു​ടെ​യും, മ​ധ്യ, കി​ഴ​ക്ക​ൻ, വോ​ൾ​ട്ട മേ​ഖ​ല​ക​ളി​ലെ ഫാ​ന​ന്‍റെ, എ​വ്, അ​സാ​ന്‍റെ ജ​ന​ത​യു​ടെ​യും ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക്രി​സ്ത്യ​ൻ, പ​ര​മ്പ​രാ​ഗ​ത ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ, ഘാ​ന​യി​ലെ ശ​വ​പ്പെ​ട്ടി ന​ർ​ത്ത​ക​രു​ടെ ഉ​ദ​യം, മൃ​ത​ദേ​ഹം ഉ​റ്റ​വ​രെ തു​റ​ന്നു​കാ​ട്ടു​ന്ന ലേ​യിം​ഗ് ഔ​ട്ട് സ​മ്പ്ര​ദാ​യം, പ്രാ​ദേ​ശി​ക ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ ഇ​ഷ്ടാ​നു​സ​ര​ണം നി​ർ​മി​ച്ച ആ​ല​ങ്കാ​രി​ക ശ​വ​പ്പെ​ട്ടി​ക​ളു​ടെ ഒ​രു സൂ​ചി​ക എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഭാ​ഗ​ങ്ങ​ളാ​യി അ​വ​ർ അ​വ​യെ സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു.​ഈ ശ​വ​പ്പെ​ട്ടി​ക​ൾ ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യി​ത്തു​ട​ങ്ങി​യ​ത്. യ​ഥാ​ർ​ഥ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത അ​ല​ങ്കാ​ര​പ്പ​ല്ല​ക്കു​ക​ളി​ൽ​നി​ന്നാ​ണ് ഇ​വ ഉ​രു​ത്തി​രി​ഞ്ഞ​തെ​ന്ന് ഷു​മി പ​റ​യു​ന്നു.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​യു​ടെ ഡി​സൈ​നു​ക​ളി​ൽ കൂ​ടു​ത​ൽ വൈ​ചി​ത്ര്യ​ങ്ങ​ൾ വ​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​മേ​രി​ക്ക​യി​ലേ​ക്കു പോ​കു​ന്ന​ത് സ്വ​പ്നം​ക​ണ്ട ഒ​രു ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നെ 2022ൽ, ​അ​മേ​രി​ക്ക​ൻ പ​താ​ക​യു​ടെ ന​ക്ഷ​ത്ര​ങ്ങ​ളും വ​ര​ക​ളും ചേ​ർ​ത്ത ഫു​ട്ബോ​ൾ ബൂ​ട്ടി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ശ​വ​പ്പെ​ട്ടി​യി​ൽ അ​ട​ക്കം ചെ​യ്തു. 2011ൽ ​ഒ​രു മി​ഡ്‌​വൈ​ഫി​നെ അ​ട​ക്കം​ചെ​യ്ത​ത് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ രൂ​പ​ത്തി​ലു​ള്ള ശ​വ​പ്പെ​ട്ടി​യി​ലാ​ണ്. 2009ൽ ​ഒ​രു പ​ര​മ്പ​രാ​ഗ​ത പു​രോ​ഹി​ത​നു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ദ്ദേ​ഹം ആ​ചാ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ നീ​ല​നി​റ​ത്തി​ലു​ള്ള ഒ​രു ഭീ​മ​ൻ ചാ​യ​ക്കോ​പ്പ​യു​ടെ ആ​കൃ​തി​യി​ലു​ള്ള ശ​വ​പ്പെ​ട്ടി​യാ​ണ്.

ര​സ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ഡി​സൈ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത് മ​രി​ച്ച​യാ​ളു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​മൊ​ന്നു​മ​ല്ല. കു​ടും​ബം ശ​വ​പ്പെ​ട്ടി നി​ർ​മാ​താ​വി​ന്‍റെ അ​ടു​ത്തേ​ക്ക് വ​രു​ന്നു. അ​യാ​ളു​മാ​യി കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു. ചി​ല​പ്പോ​ൾ ക​ലാ​കാ​ര​ന് ഒ​രു ആ​ശ​യം ഉ​ണ്ടാ​കും. മ​റ്റു ചി​ല​പ്പോ​ൾ കു​ടും​ബം ആ​ശ​യം ന​ൽ​കും.
സാ​ധാ​ര​ണ​യാ​യി ശ​വ​പ്പെ​ട്ടി​ക​ൾ നി​ർ​മി​ക്കാ​ൻ അ​ഞ്ചു​മു​ത​ൽ 10 ദി​വ​സം വ​രെ എ​ടു​ക്കും. അ​ടു​ത്ത​കാ​ലം​വ​രെ മ​ര​പ്പ​ണി​ക്കാ​ർ പൂ​ർ​ണ​മാ​യും കൈ​കൊ​ണ്ടാ​ണ് പെ​ട്ടി​ക​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്.

പ​ണി​പൂ​ർ​ത്തി​യാ​യ ശ​വ​പ്പെ​ട്ടി​ക​ൾ കാ​ണു​ന്ന​തും ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​തും അ​ത്ര എ​ളു​പ്പ​മ​ല്ല. ശ​വ​പ്പെ​ട്ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ബ​ന്ധു​ക്ക​ൾ അ​വ വേ​ഗ​ത്തി​ൽ കൊ​ണ്ടു​പോ​കും. അ​തി​നാ​ൽ പ​ണി​തീ​രു​ന്ന​തു​നോ​ക്കി മ​ണി​ക്കൂ​റു​ക​ളോ​ളം വ​ർ​ക്‌​ഷോ​പ്പു​ക​ളി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. അ​തേ​സ​മ​യം സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​ത് അ​ത്ര ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​വാ​റി​ല്ലെ​ന്ന് ഷു​മി പ​റ​യു​ന്നു.

ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ൽ പ​ല പ​ര​മ്പ​രാ​ഗ​ത ശ​വ​സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളും ര​ഹ​സ്യ​മാ​യി​രു​ന്നു. ചി​ല ആ​ചാ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ര​ഹ​സ്യ​മാ​ക്കി​വ​ച്ചു. ചി​ല​യി​ട​ത്ത് മ​രി​ച്ച​യാ​ളു​ടെ ആ​ത്മാ​വി​ന് കു​ടും​ബ​വീ​ട്ടി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ തി​രി​കെ പോ​കു​ന്ന​തി​നെ​ന്ന വി​ശ്വാ​സ​ത്തി​ൽ വീ​ടു​ക​ളു​ടെ ത​റ​യി​ൽ അ​ട​ക്കം ചെ​യ്യു​ന്ന രീ​തി​യാ​യി​രു​ന്നു.

കൊ​ളോ​ണി​യ​ൽ സ​ർ​ക്കാ​ർ ഗാ​യെ ശ്മ​ശാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ അ​ത് ഈ ​ആ​ത്മീ​യ യാ​ത്ര​യെ അ​പ​ക​ട​ത്തി​ലാ​ക്കി. എ​ന്നി​രു​ന്നാ​ലും, ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ആ​ചാ​രം ഇ​പ്പോ​ഴും തു​ട​രു​ന്നു. ചി​ല ച​ട​ങ്ങു​ക​ൾ ഇ​തു​വ​രെ ഷു​മി​യു​ടെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടി​ല്ല. ത​ല​വ​ന്മാ​രെ​യും പു​രോ​ഹി​ത​ന്മാ​രെ​യും എ​വി​ടെ​യാ​ണ് അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല. ഗോ​ത്ര ത​ല​വ​ന്മാ​രെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് പ​ല​പ്പോ​ഴും രാ​ത്രി​യി​ലാ​ണ് അ​ട​ക്കം​ചെ​യ്യു​ന്ന​ത്. ശ​വ​സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ പി​ന്നീ​ട്, ഒ​ഴി​ഞ്ഞ ശ​വ​പ്പെ​ട്ടി​യോ പ​ല്ല​ക്കോ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ക​യും ചെ​യ്യാ​റു​ണ്ട്- ഷു​മി പ​റ​യു​ന്നു.

ശ​വ​പ്പെ​ട്ടി ന​ർ​ത്ത​ക​ർ

ഇ​പ്പോ​ൾ പ്ര​ശ​സ്ത​രാ​യ "ശ​വ​പ്പെ​ട്ടി ന​ർ​ത്ത​ക'​രു​ടെ ഉ​പ​ജ്ഞാ​താ​വാ​യ ബെ​ഞ്ച​മി​ൻ ഐ​ഡു ആ​ണ് അ​വ​രു​ടെ ക​ഥ​യി​ലെ ഒ​രു പ്ര​ധാ​ന വ്യ​ക്തി. ഐ​ഡു ഒ​രു അ​പ്ര​ന്‍റീ​സാ​യി ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന ബി​സി​ന​സി​ൽ ചേ​ർ​ന്നു. ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തു​ത​ന്നെ കു​ടും​ബ​ത്തെ പോ​റ്റാ​ൻ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു. ഐ​ഡു​വി​ന്‍റെ വാ​ക്കു​ക​ൾ: ച​ട​ങ്ങു​ക​ൾ​ക്കി​ടെ ആ​ളു​ക​ൾ വി​ല​പി​ക്കു​ന്ന​തു കാ​ണും. ഞാ​ൻ എ​ന്നോ​ടു​ത​ന്നെ ചോ​ദി​ച്ചു: ന​മ്മ​ൾ എ​ന്തി​നാ​ണ് വി​ല​പി​ക്കു​ന്ന​ത്? മ​രി​ച്ച​വ​രെ ആ​ഘോ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഈ ​തി​രി​ച്ച​റി​വാ​ണ് നാ​ന ഒ​ട്ടാ​ഫ്രീ​ജ പാ​ൽ​ബി​യ​റിം​ഗ് ആ​ൻ​ഡ് വെ​യി​റ്റിം​ഗ് സ​ർ​വീ​സ​സ് എ​ന്ന സ്വ​ന്തം ക​മ്പ​നി സ്ഥാ​പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു പ്ര​ചോ​ദ​ന​മാ​യ​ത്.

2012ൽ ​ഒ​രു ദി​വ​സം അ​യാ​ൾ ശ​വ​പ്പെ​ട്ടി ചു​മ​ന്നു​കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത ഡ്രം​സ് വാ​യി​ക്കു​ന്നു​ണ്ട്. ""ഞാ​ൻ ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും ചു​വ​ടു​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തു​ക​ണ്ട് ആ​ളു​ക​ൾ ക​ര​ച്ചി​ൽ നി​ർ​ത്തി, ഞ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങി... പ​ണം എ​റി​യാ​ൻ തു​ട​ങ്ങി...'' -അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു. ""കൊ​ള്ളാം, എ​നി​ക്ക് ഇ​ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ങ്കി​ൽ.. ആ​ളു​ക​ൾ ക​ര​ച്ചി​ൽ നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ട് എ​നി​ക്കി​തൊ​രു പ്ര​ഫ​ഷ​ൻ ആ​ക്കി​ക്കൂ​ടാ!''

നൃ​ത്ത​ച്ചു​വ​ടു​ക​ൾ അ​ഭ്യ​സി​ക്കു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന​തി​നു​മാ​യി അ​ദ്ദേ​ഹം ത​ന്‍റെ പ​ല്ല​ർ​മാ​രെ (ശ​വ​മ​ഞ്ച​വാ​ഹ​ക​ർ) പ​രി​ശീ​ലി​പ്പി​ക്കാ​ൻ തു​ട​ങ്ങി. കോ​വി​ഡി​നു മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ വ​മ്പ​ൻ ബി​സി​ന​സ് ആ​യി​രു​ന്നു. ത​ന്‍റെ ന​ർ​ത്ത​ക​രു​ടെ വീ​ഡി​യോ​ക​ൾ ഓ​ൺ​ലൈ​നി​ൽ വൈ​റ​ലാ​യ​പ്പോ​ൾ അ​ദ്ദേ​ഹം ഏ​താ​ണ്ടു 100 പേ​രെ ജോ​ലി​ക്കെ​ടു​ത്തു (ഇ​പ്പോ​ൾ എ​ണ്ണം കു​റ​വാ​ണ്). എ​ന്നാ​ലും ഐ​ഡു​വി​ന്‍റെ ശ​വ​പ്പെ​ട്ടി ന​ർ​ത്ത​ക​ർ​ക്ക് വ​ള​രെ​യ​ധി​കം ആ​വ​ശ്യ​ക്കാ​രു​ണ്ട്. മ​രി​ച്ച​യാ​ളെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു​മു​മ്പ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പാ​ര​മ്പ​ര്യം സാ​ധാ​ര​ണ​മ​ല്ല. പ​ക്ഷേ ചി​ല ഘാ​ന സ​മൂ​ഹ​ങ്ങ​ൾ ഈ ​രീ​തി പി​ന്തു​ട​രു​ന്നു​ണ്ട്.

ലേ​യിം​ഗ് ഔ​ട്ട്

ഷു​മി​യു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ചി​ല ഫോ​ട്ടോ​ഗ്രാ​ഫു​ക​ളി​ൽ, "ലേ​യിം​ഗ് ഔ​ട്ട്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ന്നാ​യി അ​ല​ങ്ക​രി​ച്ച​തും ആ​ഡം​ബ​ര​പൂ​ർ​ണ​വു​മാ​യ രാ​ത്രി ച​ട​ങ്ങു​ക​ൾ കാ​ണാം. ലേ​യിം​ഗ് ഔ​ട്ട് സാ​ധാ​ര​ണ​യാ​യി ശ​വ​സം​സ്കാ​ര​ത്തി​ന് മു​മ്പു​ള്ള രാ​ത്രി​യി​ലാ​ണ്. മ​രി​ച്ച​യാ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും വ​ലി​യ കൂ​ടാ​ര​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടും. മൃ​ത​ദേ​ഹ​ത്തെ അ​ല​ങ്ക​രി​ക്കു​ന്ന​തി​നെ​യാ​ണ് ലേ​യിം​ഗ് ഔ​ട്ട് എ​ന്നു വി​ളി​ക്കു​ന്ന​ത്. ജീ​വ​നു​ള്ള​പ്പോ​ൾ എ​ങ്ങ​നെ​യാ​യി​രു​ന്നോ അ​തു​പോ​ലെ കാ​ണ​പ്പെ​ട​ണം മൃ​ത​ദേ​ഹം.

ഐ​ഡു പ​റ​യു​ന്നു- ""ആ​ളു​ക​ൾ​ക്ക് കാ​ണാ​ൻ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ തു​റ​ന്നു​വ​യ്ക്ക​ണം. ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​രു​ടെ ക​വി​ളു​ക​ളി​ൽ പ​ഞ്ഞി നി​റ​ച്ചു​വ​യ്ക്ക​ണം. അ​തി​ഥി​ക​ളെ കാ​ണാ​ൻ ഇ​രി​ക്കു​ന്ന നി​ല​യി​ലോ നി​ൽ​ക്കു​ന്ന​തു പോ​ലെ​യോ ആ​ണ് മൃ​ത​ദേ​ഹം പോ​സ് ചെ​യ്യു​ന്ന​ത്. വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ജീ​വി​ത​കാ​ല​ത്തേ​തു​പോ​ലെ വേ​ണം. മ​രി​ച്ച​യാ​ളെ വി​ലാ​പ​യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തെ ചി​ല​പ്പോ​ൾ വീ​ണ്ടും വീ​ണ്ടും വേ​ഷ​വി​താ​ന​ങ്ങ​ൾ മാ​റ്റി പു​തി​യ പോ​സ് ചെ​യ്യി​ക്കും.''വി​ശി​ഷ്ട​വ്യ​ക്തി​ക​ൾ​ക്കു വേ​ണ്ടി മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​ർ​ക്കും ലേ​യിം​ഗ് ഔ​ട്ട് ചെ​യ്യാ​റു​ണ്ടെ​ന്ന് ഷു​മി പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ പാ​ര​മ്പ​ര്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​ത് ഷു​മി കൗ​തു​ക​ത്തോ​ടെ ക​ണ്ടു രേ​ഖ​പ്പെ​ടു​ത്തി. 2011ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ത​ന്‍റെ "ക​ൺ​സീ​ൽ​ഡ് ആ​ർ​ട്ട് ഹി​സ്റ്റ​റി, ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ആ​ൻ​ഡ് യൂ​സ് ഓ​ഫ് ദ ​ഫി​ഗു​റേ​റ്റീ​വ് പാ​ല​ങ്കി​ൻ​സ് ആ​ൻ​ഡ് കോ​ഫി​ൻ​സ് ഓ​ഫ് ദ ​ഗാ ഇ​ൻ ഘാ​ന' എ​ന്ന പു​സ്ത​കം ശ​വ​പ്പെ​ട്ടി നി​ർ​മാ​താ​ക്ക​ൾ ഗ്രേ​റ്റ​ർ അ​ക്ര​യി​ൽ ഗാ ​വം​ശ​ജ​ർ താ​മ​സി​ക്കു​ന്ന മ​ധ്യ​മേ​ഖ​ല​യി​ലെ ത​ല​വ​ന്മാ​ർ​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു​വ​ത്രേ. മു​മ്പ് പ​ല്ല​ങ്കി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത ത​ല​വ​ന്മാ​ർ പി​ന്നീ​ട് അ​വ സ്വ​ന്ത​മാ​യി ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു!

SUNDAY DEEPIKA

ത്രി​ലോ​ക സം​ഗീ​തം!

അ​ടി​മു​ടി സം​ഗീ​ത​മാ​ണ് ത്രി​ലോ​ക് ഗു​ർ​ത്തു. ഇ​ന്ത്യ​ൻ വേ​രു​ക​ളു​മാ​യി ജ​ർ​മ​നി​യി​ൽ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച പെ​ർ​ക്യു​ഷ​നി​സ്റ്റ്. ത​ബ​ല​യി​ൽ തു​ട​ങ്ങി ജാ​സി​ലേ​ക്കും ഫ്യൂ​ഷ​നി​ലേ​ക്കും ഒ​ഴു​കി​യ ത​ന്‍റെ സം​ഗീ​ത​യാ​ത്ര​യു​ടെ അ​ന്പ​താ​ണ്ടു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന എ​ക്സ്ക്ലു​സീ​വ് ഇ​ന്ത്യാ ടൂ​റു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​മി​പ്പോ​ൾ.

മും​ബൈ ടു ​യൂ​റോ​പ്പ്

മും​ബൈ​യി​ൽ 1951 ഒ​ക്ടോ​ബ​ർ 30നു ​ജ​നി​ച്ച ത്രി​ലോ​ക് ഗു​ർ​ത്തു നാ​ലാം വ​യ​സി​ൽ സം​ഗീ​ത​പ​ഠ​നം തു​ട​ങ്ങി. അ​മ്മ പ്ര​ശ​സ്ത ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ജ്ഞ ശോ​ഭ ഗു​ർ​ത്തു മ​ക​നെ ത​ബ​ല പ​ഠി​പ്പി​ക്കാ​നാ​ണ് ഇ​ഷ്ട​പ്പെ​ട്ട​ത്.

ഷാ ​അ​ബ്ദു​ൾ ക​രീം ആ​യി​രു​ന്നു ഗു​രു. ""വീ​ട്ടി​ൽ നി​റ​യെ സം​ഗീ​ത​മാ​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​നും അ​മ്മ​യെ പ​ഠി​പ്പി​ക്കു​ന്ന​തി​നു​മൊ​ക്കെ​യാ​യി ഒ​ട്ടേ​റെ മ​ഹാ​സം​ഗീ​ത​ജ്ഞ​ർ വ​രും. സം​സാ​രം മു​ഴു​വ​ൻ സം​ഗീ​ത​മാ​യി​രു​ന്നു''- ഗു​ർ​ത്തു പ​റ​യു​ന്നു. ആ​ദ്യ സം​ഗീ​തോ​പ​ക​ര​ണം മ​നു​ഷ്യ​ന്‍റെ സ്വ​ന​പേ​ട​ക​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷ്യം. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സം​സാ​ര​മ​ത്ര​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​ത്തി​നു ഗു​ണ​ക​ര​മാ​വു​ക​യും ചെ​യ്തു.

ത​ബ​ല​യു​ടെ താ​ളം അ​ദ്ദേ​ഹ​ത്തെ ജാ​സി​ലേ​ക്കു ന​യി​ച്ചു. എ​ഴു​പ​തു​ക​ളി​ലാ​ണ് ത്രി​ലോ​ക് വെ​സ്റ്റേ​ണ്‍ ഡ്രം ​കി​റ്റ് ആ​ദ്യ​മാ​യി വാ​യി​ച്ച​ത്. കൗ​മാ​ര​കാ​ല​ത്തു​ത​ന്നെ യൂ​റോ​പ്പി​ലേ​ക്കു ക​ളം​മാ​റി. ജാ​സ് ട്രം​പെ​റ്റ​ർ ഡോ​ണ്‍ ചെ​റി​യ്ക്കൊ​പ്പം ഒ​രു ബാ​ൻ​ഡി​ൽ വാ​യി​ച്ചു തു​ട​ങ്ങി.

പി​ന്നീ​ടു സ്വ​ന്ത​മാ​യി ബാ​ൻ​ഡു​ക​ളൊ​രു​ക്കി, ഡ്രം​സും ത​ബ​ല​യും സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കു സ​മ്മാ​നി​ച്ചു. വി​ഖ്യാ​ത ഗി​റ്റാ​റി​സ്റ്റ് ജോ​ണ്‍ മ​ക്‌​ലോ​ഫ്ളി​ന്‍റെ മ​ഹാ​വി​ഷ്ണു ഓ​ർ​ക്ക​സ്ട്ര​യി​ലും പ്ര​ധാ​നി​യാ​യി​രു​ന്നു.
ഇ​രു​വ​രും ചേ​ർ​ന്നു​ള്ള വോ​ക്ക​ൽ ഇം​പ്രൊ​വൈ​സേ​ഷ​നു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഡ്രം ​പാ​റ്റേ​ണു​ക​ൾ വാ​യ​കൊ​ണ്ടു പ​റ​ഞ്ഞു​ള്ള ജാ​മിം​ഗ് സം​ഗീ​ത​ത്തി​ൽ സ​ന്തോ​ഷം നി​റ​ച്ചു. ഡ്രം​സ് വാ​യ​ന​യ്ക്കി​ടെ കൗ​തു​ക​ക​ര​മാ​യ വൈ​ചി​ത്ര്യ​ങ്ങ​ളും ഗു​ർ​ത്തു നി​റ​യ്ക്കും.

മി​ക്ക​വാ​റും നി​ന്നു​കൊ​ണ്ടാ​വും വാ​യ​ന. അ​സാ​ധാ​ര​ണ​മാ​യ കി​ക്ക് ഡ്രം, ​വെ​സ്റ്റേ​ണ്‍ ഡ്രം​സി​നൊ​പ്പം ത​ബ​ല എ​ന്നി​വ​കൂ​ടാ​തെ ബ​ക്ക​റ്റി​ൽ നി​റ​ച്ച വെ​ള്ള​വും അ​ദ്ദേ​ഹ​ത്തി​നു സം​ഗീ​തോ​പ​ക​ര​ണ​മാ​വും. വ്യ​ത്യ​സ്ത​മാ​യ ഇ​ഫ​ക്ടു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സിം​ബ​ലു​ക​ളും സ്ട്രിം​ഗ്സും ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കു​ന്ന​ത് ശീ​ല​മാ​ണ്.

ത​ബ​ല ബീ​റ്റ് സ​യ​ൻ​സ്

വി​വി​ധ ബാ​ൻ​ഡു​ക​ളു​ടെ പ്ര​ശ​സ്ത​മാ​യ ഒ​ട്ടേ​റെ ആ​ൽ​ബ​ങ്ങ​ളി​ൽ ഗു​ർ​ത്തു​വി​ന്‍റെ ഡ്രം​സ് മു​ഴ​ങ്ങു​ന്നു​ണ്ട്. 1999ൽ ​ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​നും ബി​ൽ ലാ​സ് വെ​ലും ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച ത​ബ​ല ബീ​റ്റ് സ​യ​ൻ​സ് എ​ന്ന മ്യൂ​സി​ക്ക​ൽ ഗ്രൂ​പ്പി​ലും ഗു​ർ​ത്തു ചേ​ർ​ന്നു.

ഹി​ന്ദു​സ്ഥാ​നി, ഏ​ഷ്യ​ൻ അ​ണ്ട​ർ​ഗ്രൗ​ണ്ട്, ആം​ബി​യ​ന്‍റ്, ഡ്രം​സ് ആ​ൻ​ഡ് ബാ​സ്, ഇ​ല​ക്ട്രോ​ണി​ക്ക ധാ​ര​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ഗ്രൂ​പ്പ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. മൂ​ന്ന് ആ​ൽ​ബ​ങ്ങ​ൾ അ​വ​രു​ടേ​താ​യു​ണ്ട്. ഗു​ർ​ത്തു​വി​ന് ഏ​റെ പ്രി​യ​ങ്ക​ര​മാ​യ ശൈ​ലി​യാ​യി​രു​ന്നു ഈ ​ഗ്രൂ​പ്പി​ന്‍റേ​ത്.

"ത്രി​ലോ​ക് ഗു​ർ​ത്തു ത​ബ​ല മാ​ത്ര​മാ​ണ് വാ​യി​ച്ചു മു​ന്നേ​റി​യി​രു​ന്ന​തെ​ങ്കി​ൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ത​ബ​ല വാ​ദ​ക​ൻ അ​ദ്ദേ​ഹ​മാ​യേ​നേ' എ​ന്നു പ​റ​ഞ്ഞ​ത് സാ​ക്ഷാ​ൽ സാ​ക്കി​ർ ഹു​സൈ​നാ​ണ്. എ​ന്നാ​ൽ ത​ബ​ല​യി​ൽ ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല ഗു​ർ​ത്തു​വി​ലെ പ്ര​തി​ഭ.

ലോ​ക​ത്തെ ഏ​റ്റ​വും ഇ​ന്നോ​വേ​റ്റി​വ് ആ​യ പെ​ർ​ക്യു​ഷ​നി​സ്റ്റു​ക​ളി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹ​മി​പ്പോ​ൾ. ആ​ഫ്രി​ക്ക​യു​ടെ താ​ള​വും ഡ്ര​മ്മിം​ഗ് പാ​റ്റേ​ണു​ക​ളു​മാ​ണ് ത്രി​ലോ​ക് ഗു​ർ​ത്തു​വി​ന് ഏ​റ്റ​വും പ്രി​യ​ങ്ക​രം.

ഇ​ന്ത്യ​ൻ വി​സ്മ​യം

ലോ​കം​മു​ഴു​വ​നും താ​ള​ങ്ങ​ളു​മാ​യെ​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​യും ഇ​വി​ട​ത്തെ സം​ഗീ​ത​വും ത്രി​ലോ​കി​ന്‍റെ മ​ന​സി​ൽ നി​റ​യു​ന്നു​ണ്ട്. ഇ​വി​ടെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ങ്ങ​നെ എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​വു​ന്ന ഒ​ന്ന​ല്ല എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം.

""ഇ​വി​ടെ​യാ​ണ് ഞാ​ൻ എ​ന്‍റെ ഗു​രു ര​ജ​നീ​ഷ് മ​ഹാ​രാ​ജി​നെ ക​ണ്ടെ​ത്തി​യ​ത്. എ​ന്നെ ഇ​ന്ന​ത്തെ ഞാ​നാ​ക്കി​യ​ത് ഇ​ന്ത്യ​യാ​ണ്. അ​മ്മ​യ്ക്കൊ​പ്പം സം​ഗീ​തം പ​ഠി​ച്ചി​രു​ന്ന കാ​ലം മ​റ​ക്കാ​നാ​വി​ല്ല. അ​ല്പം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യം ഇ​വി​ട​ത്തെ ആ​സ്വാ​ദ​ക​ർ​ക്ക് എ​ന്‍റെ സം​ഗീ​തം ചി​ല​വേ​ള​ക​ളി​ൽ അ​ത്ര​യ്ക്കു മ​ന​സി​ലാ​വി​ല്ല എ​ന്ന​താ​ണ്. എ​ങ്കി​ലും ഇ​ത്ത​വ​ണ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ പെ​ർ​ഫോം ചെ​യ്യു​ന്ന​ത്''- ഗു​ർ​ത്തു പ​റ​യു​ന്നു.

യൂ​റോ​പ്യ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ കാ​ർ​ലോ കാ​ന്‍റി​നി (വ​യ​ലി​ൻ), റോ​ള​ണ്ട് കാ​ബി​സ​സ് (ഗി​റ്റാ​ർ), ജോ​നാ​ഥ​ൻ ഇ​ഹെ​ൽ​ഫീ​ൽ​ഡ് (ബേ​സ് ഗി​റ്റാ​ർ), റ​യാ​ൻ കാ​ർ​ണി​യോ​ക്സ് (ട്രം​പെ​റ്റ്) എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ന്നു ബം​ഗ​ളു​രു​വി​ലെ പ​രി​പാ​ടി.

ഇ​ന്ത്യ​ൻ നാ​ടോ​ടി സം​ഗീ​ത​വും ആ​ഫ്രി​ക്ക​ൻ താ​ള​ങ്ങ​ളും യൂ​റോ​പ്യ​ൻ ഓ​ർ​ക്ക​സ്ട്രേ​ഷ​നും ചേ​രു​ന്ന മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​കും സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കു ല​ഭി​ക്കു​ക. ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​നു പു​റ​മേ എ​ന്ത​ദ്ഭു​ത​വും പ്ര​തീ​ക്ഷി​ക്കാം, വി​സ്മ​യ​ശ​ബ്ദ​ങ്ങ​ളും.

ഹ​രി​പ്ര​സാ​ദ്‌

SUNDAY DEEPIKA

ഉ​ള്ളി​ൽ ക​വി​ത നി​റ​യ്ക്കു​ന്ന ചൈ​ത​ന്യം

എ​ങ്ങ​നെ​യാ​ണ് ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ കൂ​ടു​ത​ൽ എ​ഴു​താ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്‍?

ചി​ല​പ്പോ​ള്‍ ആ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ര​ച​ന​യി​ലേ​ക്ക് അ​റി​യാ​തെ മ​ന​സു ചാ​യു​ന്നു. മ​റ്റു ചി​ല​പ്പോ​ള്‍ വി​ശ്വോ​ത്ത​ര​മാ​യ ക്രി​സ്തു​മു​ഖ​ത്തി​ന്‍റെ അ​ലൗ​കി​ക ചൈ​ത​ന്യം നോ​ക്കി​യി​രി​ക്കു​മ്പോ​ള്‍ ക​വി​ത ഉ​ള്ളി​ല്‍ നി​റ​യു​ന്നു. കാ​ലാ​തി​വ​ര്‍​ത്തി​യാ​യ ക​ല​യു​ടെ വി​ഭി​ന്ന ഭാ​വ​ങ്ങ​ളി​ല്‍ തൂ​ലി​ക ച​ലി​ച്ച വ​ഴി​യി​ലെ​വി​ടെ​യോ ആ​സ്വാ​ദ​ക​നും ആ​രാ​ധ​ക​നു​മാ​യി ഞാ​നു​മു​ണ്ട്.

ദേ​വാ​ല​യ​ങ്ങ​ളി​ലെ വ​ലി​യ കാ​ന്‍​വാ​സി​ല്‍ നീ​ലാ​കാ​ശ​ത്തി​നു​കീ​ഴെ വേ​ദ​ന​യു​ടെ ക​ട​ല്‍ ക​ണ്ണി​ലൊ​ളി​പ്പി​ച്ച ഒ​രാ​ള്‍ മൗ​നാ​നു​ക​മ്പ​യു​ടെ മൂ​ര്‍​ത്തീ​മ​ദ്ഭാ​വ​മാ​യി മ​നഃ​സാ​ക്ഷി​യോ​ടൊ​പ്പം എ​ന്നും ജീ​വി​ക്കു​ന്നു​ണ്ട്. അ​ധി​കാ​ര​ത്തി​ന്‍റെ അ​ന്ധ​ത​യ്ക്ക് സ​ത്യം എ​ടു​ക്കാ​ച്ച​ര​ക്കാ​യ വ്യ​വ​സ്ഥി​തി​യി​ലെ​ല്ലാം നി​ര​പ​രാ​ധി​ത്വം കു​രി​ശേ​റി​യി​ട്ടു​ണ്ട്. ചാ​ട്ട​വാ​റു​ക​ള്‍, മു​ൾ​മു​ടി​ക​ള്‍, കു​ന്ത​ങ്ങ​ള്‍, പ​രി​ഹാ​സ​ങ്ങ​ള്‍, അ​വ​ഹേ​ള​ന​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം ഹൃ​ദ​യ​ത്തി​ന്‍റെ നി​ല​വി​ളി​ക​ള്‍​കേ​ട്ട് അ​ട്ട​ഹ​സി​ച്ചി​ട്ടു​ണ്ട്.

എ​ന്നി​ട്ടും ഒ​രേ​യൊ​രു ബിം​ബം ഇ​ന്നും എ​ന്നും നീ​തി​മാ​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യു​മാ​യി മ​നു​ഷ്യ​ബോ​ധ​ത്തി​ലു​ണ്ട്. ഗാ​നം രൂ​പ​പ്പെ​ടു​മ്പോ​ള്‍ യേ​ശു​വി​ന്‍റെ വി​ക്ഷു​ബ്ധ​വും വി​ശു​ദ്ധ​വു​മാ​യ ജീ​വി​തം എ​ന്‍റെ സ്മൃ​തി​പ​ഥ​ത്തി​ല്‍ ഉ​ദി​ച്ചു​യ​രു​ന്നു. ക​രു​ണ​യു​ടെ അ​ക്ഷ​ര​ങ്ങ​ള്‍ എ​ന്നെ അ​നു​ഗ്ര​ഹി​ക്കു​ന്നു. അ​ത് ഞാ​ന​റി​യാ​തെ ആ​ത്മാ​വി​ല്‍ സം​ഭ​വി​ക്കു​ന്ന സ​ര്‍​ഗ​നൊ​മ്പ​ര​ത്തി​ന്‍റെ താ​ദാ​ത്മ്യ പ​ശ്ചാ​ത്ത​ലം സൃ​ഷ്ടി​ക്കു​ന്നു. മു​പ്പ​തു വെ​ള്ളി മോ​ഹി​ച്ച് സ​ത്യ​ത്തെ ഒ​റ്റു​കൊ​ടു​ത്ത​വ​രു​ടെ ഗ​തി​കെ​ട്ട ചി​ത്ത​ഭ്ര​മം ക​പ​ട​ലോ​കം ക​ണ്ടേ പ​റ്റൂ. ക​വി​ക​ള​ടെ ഹൃ​ദ​യം യേ​ശു​വി​നെ​യോ​ര്‍​ത്ത് ഉ​രു​ക​ണം.

ടോ​മി​ന്‍ ത​ച്ച​ങ്ക​രി സം​ഗീ​തം ​ന​ല്‍​കി യേ​ശു​ദാ​സും ചി​ത്ര​യും മ​റ്റും ആ​ല​പി​ച്ച് പു​റ​ത്തി​റ​ങ്ങി​യ "വ​ച​നം’ എ​ന്ന കാ​സ​റ്റി​ലെ ഗാ​ന​ങ്ങ​ളാ​ണ് ഏ​റെ പ്ര​ശ​സ്ത​മാ​യ​ത് എ​ന്നു തോ​ന്നു​ന്നു?

സ​ത്യ​മാ​ണ്. യേ​ശു​ദാ​സും ചി​ത്ര​യും എം.​ജി. ശ്രീ​കു​മാ​റും ഉ​ണ്ണി​മേ​നോ​നു​മൊ​ക്കെ "വ​ച​ന’​ത്തി​ല്‍ പാ​ടി​യി​ട്ടു​ണ്ട്. ഒ​രു​പ​ക്ഷേ, ഗാ​ന​ങ്ങ​ൾ പ്ര​ശ​സ്ത​മാ​കാ​ന്‍ കാ​ര​ണം അ​വ​രു​ടെ അ​നു​ഗൃ​ഹീ​ത നാ​ദം കൂ​ടി​യാ​ക​ണം. "ര​ക്ഷ​കാ എ​ന്‍റെ പാ​പ​ഭാ​ര​മെ​ല്ലാം നീ​ക്ക​ണേ...’ എ​ന്ന ഗാ​നം ദാ​സേ​ട്ട​നും ചി​ത്ര​ച്ചേ​ച്ചി​യും ആ​ല​പി​ച്ചി​രു​ന്നു.

ഏ​ഷ്യാ​നെ​റ്റി​ല്‍ വ​ച​ന​ത്തി​ലെ ചി​ല ഗാ​ന​ങ്ങ​ള്‍ മ​നോ​ഹ​ര​മാ​യി ദൃ​ശ്യ​വ​ല്‍​ക്ക​രി​ച്ച് സം​പ്രേ​ഷ​ണം ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന്‍റെ ഷൂ​ട്ടിം​ഗ് സ്ക്രി​പ്റ്റ് എ​ഴു​തി​യ​തും ഞാ​ന്‍​ത​ന്നെ​യാ​ണ്. എ​ന്‍.​പി. പ്ര​ഭാ​ക​ര​നാ​ണ് അ​തി​ന്‍റെ ദൃ​ശ്യ​സം​വി​ധാ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

കേ​ര​ള​ത്തി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വ​ച​ന​ത്തി​ലെ ഗാ​ന​ങ്ങ​ള്‍ പോ​പ്പു​ല​ര്‍ ഹി​റ്റാ​യി. ഹൃ​ദ​യ​മു​രു​കു​ന്ന നാ​ദ​സൗ​ഭാ​ഗ്യം ഓ​രോ വാ​ക്കി​നെ​യും ല​യി​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​താ​ണ് ശ​രി. ദാ​സേ​ട്ട​ന്‍ ഗാ​ന​മേ​ള​ക​ളി​ല്‍ ആ​ദ്യ​ത്തെ ഗാ​ന​മാ​യി "ര​ക്ഷ​കാ....’ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ര്‍ അ​തേ​റ്റു​പാ​ടി.

ടോ​മി​ന്‍ ത​ച്ച​ങ്ക​രി മാ​ത്ര​മ​ല്ല എ​ന്‍.​പി. പ്ര​ഭാ​ക​ര​ന്‍, കൊ​ട്ടാ​ര​ക്ക​ര ശി​വ​കു​മാ​ര്‍, കെ.​ജി. മാ​ര്‍​ക്കോ​സ്, വി​ദ്യാ​ധ​ര​ന്‍ മാ​ഷ്, ബി​ജു നാ​രാ​യ​ണ​ന്‍, ബേ​ണി ഇ​ഗ്നേ​ഷ്യ​സ്, ഫാ. ​ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ, ചെ​ങ്ങ​ന്നൂ​ര്‍ ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രൊ​ക്കെ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​രം​ഗ​ത്ത് പ​ല കാ​ല​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. പോ​ള്‍ മ​ണ​ലി​ല്‍ ഏ​റെ പ്രോ​ല്‍​സാ​ഹ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ങ്ങ​നെ​യാ​യി​രു​ന്നു വ​ച​നം പാ​ട്ടെ​ഴു​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം?

ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ച് കോ​ട്ട​യ​ത്തെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. എ​ഴു​ത്തു​മു​റി​യി​ല്‍ ക്രി​സ്തു​വി​ന്‍റെ വ​ലി​യ ചി​ത്രം. വ​യ​ലി​ന്‍ ജേ​ക്ക​ബ് എ​ന്ന സം​ഗീ​ത​ക​ലാ​കാ​ര​ന്‍ ഒ​പ്പം. ത​ച്ച​ങ്ക​രി ഒ​രു കാ​സ​റ്റി​ല്‍ ട്യൂ​ണ്‍​ത​ന്ന് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നു പു​റ​ത്തു​പോ​യി. പ​ല​പ്രാ​വ​ശ്യം ട്യൂ​ണ്‍ കേ​ട്ടു.

ത​ല​യ്ക്കു മു​ക​ളി​ലെ ക്രൂ​ശി​ത​ന്‍റെ മു​ഖം നോ​ക്കി​യി​രു​ന്നു. ഓ​രോ​വാ​ക്കും എ​വി​ടെ​നി​ന്നോ പ​റ​ന്നു​വ​ന്ന് ക​ട​ലാ​സി​ല്‍ പ​തി​ഞ്ഞു. വാ​ക്കും സം​ഗീ​ത​വും പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് ഞ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ പാ​ടി നോ​ക്കി.

രാ​ത്രി​യു​ടെ നി​ശ​ബ്ദ​ത​യി​ല്‍, പ​ണ്ടെ​ന്നോ വാ​യി​ച്ച​റി​ഞ്ഞ ക്രി​സ്തു​വി​ന്‍റെ ദി​വ്യ​മാ​യ ആ​ത്മീ​യ ച​രി​ത്ര​ക​ഥ​യ്ക്ക് വെ​ളി​പാ​ടു​പോ​ലെ പ​ദ​ങ്ങ​ള്‍ പി​റ​ന്നു​വെ​ന്നേ ഇ​പ്പോ​ള്‍ തോ​ന്നു​ന്നു​ള്ളൂ. സ​മ​യം പോ​യ​ത​റി​ഞ്ഞ​തേ​യി​ല്ല. കി​ഴ​ക്കു വെ​ള്ള​കീ​റു​ന്ന​ത് ജ​ന​ല്‍​തി​ര​ശീ​ല നീ​ക്കി തി​രി​ച്ച​റി​ഞ്ഞു. ഒ​രു പൂ​ര്‍​ണ രാ​ത്രി "വ​ച​നം’ എ​ന്ന കാ​സ​റ്റി​ലെ ഗാ​ന​ങ്ങ​ള്‍​ക്കാ​യി ബ​ലി​യ​ര്‍​പ്പി​ച്ചു​ക​ഴി​ഞ്ഞു. വ​ല്ലാ​ത്തൊ​രു തൃ​പ്തി​യാ​യി​രു​ന്നു അ​ത്. പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത അ​നു​ഭൂ​തി.

വ​ച​ന​ത്തി​ലെ ഗാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത?

ആ​ത്മാ​വി​നെ അ​ഗാ​ധ​മാ​യി സ്പ​ര്‍​ശി​ക്കു​ന്ന എ​ന്തോ ഒ​രു അ​നു​ഗ്ര​ഹം എ​ന്നേ എ​നി​ക്കു വി​ശ​ദീ​ക​രി​ക്കാ​നാ​വൂ. ഏ​കാ​ഗ്ര​മാ​യ പ്രാ​ര്‍​ഥ​ന​യി​ല്‍ അ​ശ​രീ​രി​പോ​ലെ ഗാ​നം മ​ന​സി​നെ ആ​ര്‍​ദ്ര​മാ​ക്കു​ന്നു. ശു​ദ്ധ​മാ​യ ഭാ​ഷ​യും സം​ഗീ​ത​വും ചേ​ര്‍​ന്ന ല​യം ഗാ​യ​ക​രു​ടെ പൂ​ര്‍​ണ സ​മ​ര്‍​പ്പ​ണ​ത്തോ​ടൊ​പ്പം ആ​സ്വാ​ദ​ക​രി​ലെ​ത്തി. ന​ല്ല റെ​ക്കോ​ര്‍​ഡിം​ഗ്, പ​ബ്ലി​സി​റ്റി, വി​ത​ര​ണം, വി​ല്പ​ന, എ​ല്ലാ​റ്റി​ലും ടോ​മി​ന്‍ ത​ച്ച​ങ്ക​രി വി​ജ​യം വ​രി​ച്ചു. ആ​സ്വാ​ദ​ക​രു​ടെ അം​ഗീ​കാ​രം എ​മ്പാ​ടും ല​ഭി​ച്ചു.

ജ​നം സ്വീ​ക​രി​ച്ച ക​ലാ​സൃ​ഷ്ടി​യാ​ണ​ല്ലോ ചി​ര​ഞ്ജീ​വി​ത​ത്തി​നു യോ​ഗ്യ​ത നേ​ടു​ക. ഗാ​ന​ങ്ങ​ളി​റ​ങ്ങി ഇ​ത്ര​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ര​ച​യി​താ​വി​നെ​ത്തേ​ടി ഒ​രാ​ള്‍ വ​ര​ണ​മെ​ങ്കി​ല്‍ അ​തൊ​രു പ്ര​ത്യേ​ക​ത​യ​ല്ലേ? ഉ​യി​ര്‍​പ്പി​ന്‍റെ നി​ശ്ച​യം ക്രി​സ്തു​വി​ല്‍ നി​ക്ഷി​പ്ത​മ​ല്ലോ.

ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി എ​ന്തൊ​ക്കെ? ആ​സ്വാ​ദ​നം പ​ഴ​യ​തു​പോ​ലെ ഇ​ന്നു​മു​ണ്ടോ?

ക്രി​സ്തീ​യ ഗാ​ന​ങ്ങ​ള്‍​ക്കെ​ന്ന​ല്ല, ഏ​തു രാ​ജ്യ​ത്തും ഏ​തു കാ​ല​ത്തും ഏ​തു മ​നു​ഷ്യ​ര്‍​ക്കും പ്ര​കൃ​തി​ക്കും ആ​ക​ര്‍​ഷ​ക​മാ​യ സ്വ​ര​മാ​ധു​ര്യം പ്രി​യ​ങ്ക​ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. ദുഃ​ഖ​ത്തി​ലും സു​ഖ​ത്തി​ലും ആ​രാ​ധ​ന​യി​ലും ഭ​ക്തി​യി​ലും വി​പ്ല​വ​ത്തി​ലു​മെ​ല്ലാം പാ​ട്ട് പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ട്.

പ്ര​ണ​യ​ത്തി​ലും വി​ര​ഹ​ത്തി​ലും പ്ര​പ​ഞ്ച​വ​ര്‍​ണ​ന​യി​ലും വി​കാ​ര നി​ര്‍​വ​ച​ന​ങ്ങ​ളി​ലു​മെ​ല്ലാം പാ​ട്ട് സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു. മ​ത​ബോ​ധ​ന​ത്തി​ലും ജ​ന​മു​ന്നേ​റ്റ​ത്തി​ലും പ്ര​തി​ഷേ​ധ​ത്തി​ലും ജ്ഞാ​ന​ദ​ര്‍​ശ​ന​ങ്ങ​ളി​ലും ഗാ​ന​മാ​ധ്യ​മം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ട​ക​വും നാ​ട്ടു​ക​ല​ക​ളും ച​ല​ച്ചി​ത്ര​വു​മെ​ല്ലാം പാ​ട്ടി​ന്‍റെ വി​ള​നി​ല​മാ​ണ്. ക്രി​സ്തീ​യ​സ​മൂ​ഹ​ത്തി​നു നി​ത്യാ​രാ​ധ​ന​യി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ലെ​ല്ലാം ഗാ​നാ​ര്‍​പ്പ​ണ​മു​ണ്ട്. ചെ​റു​പ്പ​ത്തി​ല്‍ എ​ന്‍റെ നാ​ട്ടി​ലെ ക്രി​സ്തീ​യ ഭ​വ​ന​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും മ​നോ​ഹ​ര​മാ​യ പാ​ട്ടു​കേ​ട്ട ഓ​ര്‍​മ​യു​ണ്ട്. ഏ​കാ​ഗ്ര​മാ​യി വാ​യി​ച്ചു​നോ​ക്കു​ക, ബൈ​ബി​ള്‍ പൂ​ര്‍​ണ​മാ​യും കാ​വ്യ​വ​ച​സാ​യി അ​നു​ഭ​വ​പ്പെ​ടും. "സൃ​ഷ്ടി​യി​ല്‍ മ​കു​ടം മ​നു​ഷ്യ​ന​ത്രെ!’ എ​ന്ന ഒ​റ്റ വാ​ച​കം മ​തി​യ​ല്ലൊ കാ​വ്യാ​ത്മ​ക​മാ​യി മ​നു​ഷ്യ​നെ വി​ല​യി​രു​ത്താ​ന്‍.

ഗാ​നാ​സ്വാ​ദ​ന​ത്തി​നു പ​ഴ​യ​തു​പോ​ലെ പ്ര​ചാ​ര​മു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ല്‍ ഉ​ത്ത​രം ഉ​ണ്ട് എ​ന്നു​ത​ന്നെ​യാ​ണ്. തി​ര​ക്കേ​റി​യ ജീ​വി​ത​ച​ര്യ​യി​ല്‍ ക്ഷ​മ​യോ​ടെ അ​ര്‍​ഥ​മ​റി​ഞ്ഞ് ആ​സ്വ​ദി​ക്കു​ന്ന രീ​തി മാ​റി​യോ എ​ന്നു സം​ശ​യം. ച​ടു​ല​വേ​ഗ​ത്തി​ല്‍ വാ​ക്കു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​ത്തി​ന്‍റെ​യും കാ​ത​ട​പ്പി​ക്കു​ന്ന കോ​ലാ​ഹ​ല​ത്തി​ല്‍​നി​ന്ന് ഗാ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ആ​ശ​യം ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്ന് തോ​ന്നു​ന്നു. എ​ങ്കി​ലും ഗാ​നം എ​ന്ന ല​ളി​ത​മാ​യ ക​ലാ​രൂ​പ​ത്തി​ന് ഇ​ന്നും ജ​ന​കീ​യ​മാ​യി വ​ലി​യ പ്ര​ചാ​ര​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ങ്ങ​ളി​ല്‍.

ഗാ​ന​രം​ഗ​ത്തെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം?

എ​ത്ര​യെ​ങ്കി​ലു​മു​ണ്ട്. "കാ​ല്‍​വ​രി​ക്കു​ന്നി​ലെ കാ​രു​ണ്യ​മേ കാ​വ​ല്‍ വി​ള​ക്കാ​വു​ക...’ എ​ന്ന ഗാ​നം ആ​ല​പി​ക്കു​മ്പോ​ള്‍ അ​ള്‍​ത്താ​ര​യി​ലെ ദുഃ​ഖി​ത​നാ​യ യേ​ശു​വി​നും മെ​ഴു​കു​തി​രി​നാ​ള​ങ്ങ​ള്‍​ക്കും മു​ന്നി​ല്‍ ക​ണ്ണീ​ര്‍ വാ​ര്‍​ത്ത കെ.​എ​സ്. ചി​ത്ര​യു​ടെ ആ​ത്മാ​ര്‍​ഥ​ത​യെ ഞാ​നൊ​രി​ക്ക​ലും മ​റ​ക്കു​ക​യി​ല്ല.

വ​ച​ന​ത്തി​ലെ ഗാ​ന​ങ്ങ​ള്‍ ഞാ​ന്‍ എ​ഴു​തി​യ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ദു​ബാ​യ് ദേ​വാ​ല​യ​ത്തി​ലെ പു​രോ​ഹി​ത​ന്‍ പ​റ​ഞ്ഞ ന​ല്ല വാ​ക്കു​ക​ളും സ​മ്മാ​ന​മാ​യി വി​ര​ലി​ല്‍ അ​ണി​യി​ച്ച പ​ച്ച​ക്ക​ല്ലു പ​തി​ച്ച വെ​ള്ളി​മോ​തി​ര​വും മ​റ​ക്കു​വ​തെ​ങ്ങ​നെ?

"ര​ക്ഷ​കാ എ​ന്‍റെ പാ​പ​ഭാ​ര​മെ​ല്ലാം നീ​ക്ക​ണേ...’ എ​ന്ന പാ​ട്ടു​കേ​ട്ടാ​ണ് എ​ന്‍റെ മോ​ന്‍ ലോ​ക​ത്തോ​ടു വി​ട​ചൊ​ല്ലി​യ​തെ​ന്നു പ​റ​ഞ്ഞു നി​ല​വി​ളി​ച്ച ഒ​ര​മ്മ​ച്ചി എ​ന്‍റെ ഓ​ര്‍​മ​യി​ല്‍ ക​ണ്ണീ​ര്‍​തൂ​കു​ന്നു​ണ്ട്. Being a Hindu how could you write Christian devotional songs so beautifully എ​ന്നാ​യി​രു​ന്നു വി​ദേ​ശി​യാ​യ ഒ​രാ​ളി​ന്‍റെ വി​സ്മ​യം. "അ​താ​ണ് കേ​ര​ളീ​യ​ത’ എ​ന്നേ മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ.

നി​ത്യ​വും എ​ന്‍റെ ര​ച​ന കേ​ള്‍​ക്കു​ന്ന ഒ​ര​പ്പ​ച്ച​ന്‍ കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍​വ​ച്ച് എ​നി​ക്കൊ​രു​പ​ദേ​ശം ത​ന്നു. "മോ​നേ, പ​റ്റു​മെ​ങ്കി​ല്‍ ഇ​തു​പോ​ലെ കു​റ​ച്ചു പാ​ട്ടെ​ഴു​ത​ണം’! പി​ന്നെ അ​ദ്ദേ​ഹം പാ​ട്ടു​കേ​ള്‍​പ്പി​ച്ച് ചാ​രു​കേ​സ​ര​യി​ല്‍ താ​ളം പി​ടി​ച്ചു ക​ണ്ണ​ട​ച്ച് കി​ട​ന്നു.

"അ​പ്പ​ച്ചാ, ഇ​തു ഞാ​നെ​ഴു​തി​യ പാ​ട്ടു​ക​ളാ​ണ് ’ ഞാ​ന്‍ പ​റ​ഞ്ഞു. അ​പ്പ​ച്ച​നു വി​ശ്വാ​സം വ​രു​ന്നി​ല്ല. കാ​സ​റ്റി​ല്‍ ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യു​ടെ വ​ലി​യ ഫോ​ട്ടോ​യും യേ​ശു​ദാ​സി​ന്‍റെ ഫോ​ട്ടോ​യും മാ​ത്രം. മ​റു​പു​റ​ത്ത് താ​ഴെ​യ​റ്റ​ത്ത് ര​ച​ന പി.​കെ. ഗോ​പി എ​ന്നു​ണ്ട്. അ​പ്പ​ച്ച​ന്‍ ക​ണ്ണ​ട നേ​രേ​യാ​ക്കി കാ​സ​റ്റ് തി​രി​ച്ചും മ​റി​ച്ചും​നോ​ക്കി ബോ​ധ്യ​പ്പെ​ടു​ന്നു. എ​ന്നെ കെ​ട്ടി​പ്പി​ടി​ക്കു​ന്നു. അ​ഭി​ന​ന്ദി​ക്കു​ന്നു.

പി​ന്നെ വാ​നോ​ളം വാ​ഴ്ത്തു​കേ​ട്ട് ഞാ​ൻ മ​ട​ങ്ങു​ന്നു. ഇ​ങ്ങ​നെ എ​ത്ര​യെ​ത്ര സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍. ഇ​പ്പോ​ഴും സ​മാ​ന​മാ​യ ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളെ നേ​രി​ടാ​റു​ണ്ട് എ​ന്നു​ള്ള​ത് സ്വ​കാ​ര്യ​മാ​യി പ​റ​യ​ട്ടെ. ആ​രെ​യും പ​ഴി പ​റ​യാ​നി​ല്ല. അ​ന​ര്‍​ഹ​മാ​യ​തു ക​വ​ര്‍​ന്നെ​ടു​ക്കാ​നു​മി​ല്ല. ആ​ര്‍​ക്കു​വേ​ണ​മെ​ങ്കി​ലും സ്വ​ന്തം മ​നഃ​സാ​ക്ഷി​യെ മു​ന്നി​ല്‍ നി​ര്‍​ത്തി ഇ​ങ്ങ​നെ പാ​ടാം.

"ര​ക്ഷ​കാ എ​ന്‍റെ പാ​പ​ഭാ​ര​മെ​ല്ലാം നീ​ക്ക​ണേ...’ അ​തൊ​രു വ​ലി​യ സ​ത്യ​മ​ല്ലേ ? ഓ​രോ പ്രാ​ര്‍​ഥ​ന​യും സ​ത്യ​ത്തി​ന്‍റെ വി​ശു​ദ്ധ​മാ​യ അ​പേ​ക്ഷ​യാ​ണ്! അ​വ​ന​വ​ന്‍റെ പാ​പം അ​വ​ന​വ​ന്‍​ത​ന്നെ ക​ഴു​കി​ക്ക​ള​യു​ന്ന സ്വ​കാ​ര്യ​മാ​യ പ​വി​ത്ര നി​മി​ഷ​ങ്ങ​ള്‍!!

ക​മ്യൂ​ണി​സ്റ്റ് ആ​ശ​യം മ​ന​സി​ലു​ള്ള ആ​ളാ​യി​ട്ടും ക്രി​സ്തീ​യ​ത​യോ​ട് ആ​ഭി​മു​ഖ്യം തോ​ന്നാ​ന്‍ കാ​ര​ണം?

മ​നു​ഷ്യ​ത്വം അ​ല്ലാ​തെ​ന്ത്. വി​മോ​ച​ന​ത്തി​ന്‍റെ നാ​ട്ടു​പാ​ഠ​ങ്ങ​ള്‍, ദു​ര​ധി​കാ​ര​ത്തി​നെ​തി​രേ​യു​ള്ള ചെ​റു​ത്തു​നി​ല്‍​പ്, നീ​തി​യു​ടെ ക​ര്‍​മ​പ​ഥ​ങ്ങ​ളി​ല്‍ ആ​രെ​യും ഭ​യ​ക്കാ​ത്ത നി​ല​പാ​ട്, ത്യാ​ഗ​സ​ഹ​ന​ങ്ങ​ളു​ടെ വ​ഴി​യി​ല്‍ അ​ന​ശ്വ​ര​മാ​യ മ​നു​ഷ്യ മാ​തൃ​ക, ഏ​ഴ​ക​ളു​ടെ തോ​ഴ​ന്‍, അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട​വ​രോ​ടൊ​പ്പം നി​ല​കൊ​ണ്ട​വ​ന്‍, "പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ’ എ​ന്ന് പു​രു​ഷാ​ര​ത്തോ​ട് ച​ങ്കൂ​റ്റ​ത്തോ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞ​വ​ന്‍...

പോ​രേ, എ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ന്‍റെ ധാ​ര്‍​മി​ക പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്രി​സ്തു ഒ​ളി​മ​ങ്ങാ​ത്ത പ്ര​തീ​ക​മാ​വു​ന്നു. പ്ര​ത്യാ​ശ​യു​ടെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്പി​ന് വെ​ളി​പാ​ടും വെ​ളി​ച്ച​വു​മാ​യി ഒ​രാ​ള്‍. പു​ത്ത​ന്‍​കാ​വ് മാ​ത്ത​ന്‍​ത​ര​ക​ന്‍ എ​ഴു​തി​യ "ബൈ​ബി​ള്‍ ക​ഥ​ക​ള്‍’ ബാ​ല്യ​ത്തി​ന്‍റെ വാ​യ​ന​യി​ല്‍ പ്ര​ചോ​ദ​ന​മേ​കി​യി​രു​ന്നു. മു​തി​ര്‍​ന്ന​പ്പോ​ള്‍ ബൈ​ബി​ള്‍ എ​ത്ര​വ​ട്ടം വാ​യി​ച്ചി​ട്ടു​ണ്ട് എ​ന്നോ​ര്‍​മ​യി​ല്ല.

ഇ​പ്പോ​ഴും ചി​ല ആ​ശ​യ​ങ്ങ​ള്‍​ക്കാ​യി വാ​യി​ക്കാ​റു​ണ്ട്. നി​ത്യ ചൈ​ത​ന്യ​യ​തി​യു​ടെ ക്രി​സ്തു​ദ​ര്‍​ശ​നം വ​ഴി​കാ​ട്ടി​യാ​യി. ബൈ​ബി​ള്‍ മാ​ത്ര​മ​ല്ല, പു​രാ​ണേ​തി​ഹാ​സ​ങ്ങ​ളും ഭ​ഗ​വ​ത്ഗീ​ത​യും ഖു​ര്‍​ആ​നു​മെ​ല്ലാം വാ​യി​ക്കാ​റു​ണ്ട്. ഹൈ​ന്ദ​വാ​ശ​യ​ങ്ങ​ളും ഖു​ര്‍​ആ​ന്‍ സൂ​ക്ത​ങ്ങ​ളും ആ​ധാ​ര​മാ​ക്കി എ​ത്ര​യെ​ത്ര പാ​ട്ടു​ക​ള്‍ ര​ചി​ച്ചി​ട്ടു​ണ്ടെ​ന്നോ?

പാ​ട്ടെ​ഴു​തു​മ്പോ​ള്‍ സാ​ര്‍​വ​ലൗ​കി​ക​മാ​യ ആ​കാ​ശ​ത്തി​ന്‍റെ ചു​വ​ട്ടി​ലാ​ണ് ന​മ്മ​ള്‍. മ​ഷി ക​ട​ലി​ന്‍റേ​താ​ണ്. തൂ​ലി​ക കാ​റ്റി​ന്‍റേ​തും ക​ര​യു​ടേ​തും. വാ​ക്കു​ക​ള്‍ ആ​യു​സി​ന്‍റെ സം​ഭാ​വ​ന​യും.

എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം പാ​ടി​യ പ്ര​ശ​സ്ത​മാ​യ ക്രി​സ്തീ​യ​ഗാ​ന​മി​ല്ലേ? അ​തേ​ക്കു​റി​ച്ച്...

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ര്‍​ത്തു​തു​ള്ളി പാ​ടാ​ന്‍ ക​ഴി​യു​ന്ന ട്യൂ​ണാ​ണ് കി​ട്ടി​യ​ത്. "എ​ന്‍റെ അ​ടു​ത്തു നി​ല്‍​ക്കു​വാ​നേ​ശു​വു​ണ്ടേ, എ​ല്ലാ​രും വ​രു​വി​ന്‍...’ എ​ന്നെ​ഴു​തി. തെ​ലു​ങ്കി​ലും ത​മി​ഴി​ലും ക​ന്ന​ട​യി​ലു​മൊ​ക്കെ ഗാ​നം പോ​പ്പു​ല​റാ​യി.

എ​ന്‍റെ ര​ച​ന​യു​ടെ മെ​ച്ചം​കൊ​ണ്ട​ല്ല, എ​സ്.​പി.​ബി​യു​ടെ ആ​ലാ​പ​ന​മൂ​ല്യം അ​ത്ര വ​ലു​താ​യി​രു​ന്നു, ഏ​തു ഭാ​ഷ​യി​ലും. ച​ല​ച്ചി​ത്ര രം​ഗ​ത്ത് (അ​ന​ശ്വ​രം എ​ന്ന സി​നി​മ) എ​ന്‍റെ ഗാ​ന​ര​ച​നാ​നു​ഭ​വ​ത്തി​ല്‍ "താ​രാ​പ​ഥം, ചേ​തോ​ഹ​രം...’ എ​ന്ന എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​നം ആ​ല​പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​രാ​ധി​ക്കാ​തെ​വ​യ്യ. താ​രാ​പ​ഥ​ത്തി​നു സം​ഗീ​തം ന​ല്‍​കി​യ ഇ​ള​യ​രാ​ജ​യും എ​സ്.​പി.​ബി​യോ​ടൊ​പ്പം പാ​ടി​യ കെ.​എ​സ്. ചി​ത്ര​യും എ​ത്ര​വ​ലി​യ സം​ഗീ​ത പ്ര​തി​ഭ​ക​ള്‍.

അ​വ​ര്‍​ക്ക് കൂ​പ്പു​കൈ. വ​ച​നം ഗാ​ന​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്രാ​രം​ഭ​ത്തി​ല്‍ മ​ന്ത്ര​വി​ശു​ദ്ധി​യു​ള്ള വി​രു​ത്തം​പോ​ലെ നാ​ലു​വ​രി​ക​ളു​ണ്ട്. ആ​ല​പി​ച്ച​ത് ഇ​ള​യ​രാ​ജ​യാ​ണ്. അ​ത് എ​ഴു​താ​നും എ​നി​ക്കാ​ണ് നി​യോ​ഗ​മു​ണ്ടാ​യ​ത്. കാ​ലം സാ​ക്ഷി, എ​ല്ലാം സം​ഭ​വി​ക്കു​ക​യാ​ണ്. ന​ല്ല​തി​നാ​യി​രി​ക്ക​ട്ടെ എ​ല്ലാം.

ഗാ​ന​ര​ച​ന​യി​ല്‍ മാ​തൃ​ക​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ല്‍ ആ​രൊ​ക്കെ?

മാ​തൃ​ക​യു​ണ്ട്. ആ​ദ്യ​മാ​തൃ​ക നാ​ട്ടി​ലെ വ​യ​ല്‍​പ​ണി​ക്കാ​രു​ടെ വാ​യ്പാ​ട്ട്. പി​ന്നെ മാ​തൃ​ക​യാ​യി മ​ന​സി​ല്‍ പ്ര​വേ​ശി​ച്ച​ത് വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ. ജ്ഞാ​ന​വും ദ​ര്‍​ശ​ന​വും പാ​ര​മ്പ​ര്യ​വും വി​പ്ല​വ​വും ഭ​ക്തി​യും പ്രേ​മ​വും മാ​ന​വ​ബ​ന്ധ​ങ്ങ​ളും ദുഃ​ഖ​വും ശാ​സ്ത്ര​വും ഒ​രാ​യി​രം ചോ​ദ്യ​ശ​ര​ങ്ങ​ളും നി​റ​ച്ച ആ ​പാ​ട്ടി​ന്‍റെ ര​ച​നാ​വ​ഴി​യി​ല്‍ സ്തം​ഭി​ച്ചു​നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​യാ​ണ് ഞാ​ന്‍. വ​യ​ലാ​റി​ന്‍റെ ഓ​രോ പാ​ട്ടും എ​നി​ക്ക് മാ​തൃ​ക​യും പാ​ഠ​വും ജ്ഞാ​ന​വു​മാ​ണ്. അ​തു​പോ​ലെ എ​ഴു​താ​നാ​വു​ക​യി​ല്ലെ​ന്ന​റി​യാം.

എ​ങ്കി​ലും ഗാ​ന​ത്തി​ന്‍റെ ഹി​മ​ഗി​രി​യി​ല്‍​നി​ന്ന് എ​നി​ക്കൊ​രു തു​ഷാ​ര​ബി​ന്ദു മ​തി. "പ്ര​ള​യ പ​യോ​ധി​യി​ല്‍ മ​യ​ങ്ങി​യു​ണ​ര്‍​ന്നൊ​രു പ്ര​ഭാ​മ​യൂ​ഖ​മേ,...കാ​ല​മേ....’ വ​ന്ദ​നം...​വ​ന്ദ​നം. പി. ​ഭാ​സ്ക​ര​നും ഒ​എ​ന്‍​വി​യും യൂ​സ​ഫ​ലി​യും മ​ങ്കൊ​മ്പു ഗോ​പാ​ല​കൃ​ഷ്ണ​നും പൂ​വ്വ​ച്ച​ലും ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​യി എ​ന്‍റെ മ​ന​സി​ലു​ണ്ട്.

വ​യ​ലാ​റി​നെ ആ​ദ്യ​മാ​യി ക​ണ്ട​തെ​പ്പോ​ഴാ​ണ്?

ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ങ്ങാ​ടി​ക്ക​ല്‍ എ​സ്എ​ന്‍​വി ഹൈ​സ്കൂ​ളി​ന്‍റെ ഗം​ഭീ​ര വാ​ര്‍​ഷി​ക സ​മ്മേ​ള​നം. നോ​ട്ടീ​സി​ല്‍ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ എ​ന്ന് പേ​രു ക​ണ്ടു. പ​ക്ഷേ, അ​തി​ഥി​ക​ള്‍ വ​ന്ന അം​ബാ​സ​ഡ​ര്‍ കാ​റി​ല്‍ വ​യ​ലാ​റി​ല്ല.

സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞ സ​മ​യ​ത്ത് വ​യ​ലാ​റി​ന് എ​ത്താ​നാ​യി​ല്ല. കൊ​ല്ല​ത്തു​നി​ന്ന് കാ​മ്പി​ശേ​രി​യും ജി. ​വി​വേ​കാ​ന​ന്ദ​നും കെ. ​ബാ​ല​കൃ​ഷ്ണ​നു​മൊ​ക്കെ വ​രു​ന്ന കാ​റി​ല്‍ അ​ടൂ​രി​ല്‍​വ​ച്ച് വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ ക​യ​റു​മെ​ന്നാ​യി​രു​ന്ന​ത്രേ ധാ​ര​ണ.

എ​ന്തോ കാ​ര​ണ​വ​ശാ​ല്‍ വ​യ​ലാ​ര്‍ വൈ​കി. മ​റ്റു​ള്ള​വ​രെ​ത്തി. പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി. വാ​ക്കു​ക​ള്‍ തീ​പ്പൊ​രി​ക​ളാ​യി. മു​റ്റ​ത്തെ പ​ന്ത​ലി​ല്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞ സ​ദ​സ് ഇ​ള​കി​മ​റി​ഞ്ഞു. പ്ര​സം​ഗ​ങ്ങ​ള്‍ തീ​ര്‍​ന്നു. കൃ​ത​ജ്ഞ​ത​കൂ​ടി ക​ഴി​ഞ്ഞാ​ല്‍ സ​മ്മേ​ള​നം അ​വ​സാ​നി​ക്കും. പി​ന്നെ ക​ലാ​പ​രി​പാ​ടി.

ഗേ​റ്റി​ലെ വോ​ള​ണ്ടി​യ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ന​ട​ന്നു​ക്ഷീ​ണി​ച്ച് അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ ഗേ​റ്റി​ല്‍ വ​ന്നു. കാ​ലി​ല്‍ ചെ​ളി​യു​ണ്ട്. വ​ഴി ചോ​ദി​ച്ച​റി​ഞ്ഞ് പാ​ട​ത്തി​ന്‍റെ വ​ര​മ്പി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​ണ​ത്രേ. "എ​വി​ടെ കി​ണ​ര്‍ ? വെ​ള്ളം കി​ട്ടി​യാ​ല്‍ കാ​ലൊ​ന്നു ക​ഴു​കാ​മാ​യി​രു​ന്നു’. ഞാ​ന്‍ കി​ണ​റി​ന്‍റെ അ​ടു​ത്തേ​ക്ക് ആ​ഗ​ത​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. വെ​ള്ളം കോ​രി കാ​ലി​ലൊ​ഴി​ച്ചു​കൊ​ടു​ത്തു. അ​ദ്ദേ​ഹം മു​ഖ​വും കാ​ലും ക​ഴു​കി.

"ഇ​നി കു​ട്ടി പോ​യി വേ​ദി​യി​ലു​ള്ള​വ​രോ​ടു പ​റ​യ​ണം.... വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ വ​ന്നി​ട്ടു​ണ്ട്. വേ​ഗം പോ​യി പ​റ​യു​ക!’ എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഒ​രു മി​ന്ന​ല്‍ പാ​ഞ്ഞു. സാ​ക്ഷാ​ല്‍ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ!. ഒ​റ്റ​യോ​ട്ട​ത്തി​നു ഞാ​ന്‍ സ​മ്മേ​ള​ന വേ​ദി​ക്കു പു​റ​കി​ലെ​ത്തി അ​ധ്യാ​പ​ക​നോ​ടു വാ​ര്‍​ത്ത​യ​റി​യി​ച്ചു:
"വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ വ​ന്നി​ട്ടു​ണ്ട്!' എ​ന്‍റെ ശ്വാ​സം നേ​രേ​യാ​യി!

"എ​വി​ടെ.....? എ​വി​ടെ....?' സ​ദ​സി​ള​കി. അ​ധ്യാ​പ​ക​രു​ടെ സം​ഘം ക​ല്പ​ട​വി​റ​ങ്ങി ഗേ​റ്റി​ല്‍​വ​ന്ന് വ​യ​ലാ​റി​നെ എ​തി​രേ​റ്റു. അ​വ​സാ​നി​ക്കാ​റാ​യ സ​മ്മേ​ള​ന​വേ​ദി​യി​ല്‍ വാ​ക്കു​ക​ളു​ടെ പെ​രു​മ​ഴ ഒ​ന്നൊ​ന്ന​ര മ​ണി​ക്കൂ​ര്‍ നേ​രം പി​ന്നെ അ​ദ്ഭു​തം പെ​യ്യി​ച്ചു. ഭാ​ഷ​യു​ടെ മാ​സ്മ​രി​ക പ്ര​വാ​ഹം! ഞാ​ന്‍ കേ​ട്ട അ​ത്യു​ജ്വ​ല​മാ​യ ആ ​പ്ര​സം​ഗ​ത്തി​ന്‍റെ അ​ല​യൊ​ലി ഇ​ന്നും മാ​ഞ്ഞി​ട്ടി​ല്ല.

 

പി.​കെ. ഗോ​പി​യു​ടെ പ്ര​ശ​സ്ത​മാ​യ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍

1. "ര​ക്ഷ​കാ എ​ന്‍റെ പാ​പ​ഭാ​ര​മെ​ല്ലാം
നീ​ക്ക​ണേ...’
2. "കാ​ല്‍​വ​രി​ക്കു​ന്നി​ലെ കാ​രു​ണ്യ​മേ...’
3. "അ​ത്യു​ന്ന​ത​ങ്ങ​ളി​ല്‍ ദൈ​വ​മ​ഹ​ത്വം...’
4. "ഒ​രി​ക്ക​ല്‍ യേ​ശു​ദേ​വ​ന്‍
ഗ​ലീ​ലി​ക്ക​ട​ല്‍​ത്തി​ര​യി​ല്‍...’
5. "ഘോ​ര​മ​രു​ഭൂ​വി​ല്‍ യേ​ശു​ത​ണ​ലാ​യി...’
6. "ബ​ലി​യാ​യി തി​രു​മു​മ്പി​ല്‍ ന​ല്‍​കാ​ന്‍...’
7. "ആ​ശാ​ദീ​പം കാ​ണു​ന്നു ഞാ​ന്‍...’
8. "സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍ നീ​തി​മാ​നെ
വാ​ഴ്ത്തു​ന്നു...’
9. "മ​ഹി​ത​മാം വ​ഴി​യി​ലെ തി​രു​സ​ഭാ​പ​ഥി​ക​രെ...’
10. "മ​ര​ക്കു​രി​ശി​ല്‍ പി​ട​ഞ്ഞു​ക​ര​യും...’
11. "ക​ട​ലേ​ഴും പാ​ടി , ഇ​താ ദേ​വാ​ധി​ദേ​വ​ന്‍...’
12. "ഇ​താ മ​നു​ഷ്യ​ന്‍.. ക​ണ്ടാ​ലും...’
13. "ഗാ​ഗു​ല്‍​ത്ത​യി​ല്‍ വീ​ണ
ക​ണ്ണീ​ര്‍​ക്ക​ണ​ങ്ങ​ളി​ല്‍...’
14. "ഇ​ട​യ​ന്‍റെ പു​ല്ലാ​ങ്കു​ഴ​ല്‍ വി​ളി...’
15. "മു​റ്റ​ത്തെ മാ​ലാ​ഖ​ക്കു​ഞ്ഞു പ​ക്ഷീ...’

 

എം. ​ജ​യ​തി​ല​ക​ൻ

Book Review

സു​ഗ​ത​പ​ർ​വം

സു​ഗ​ത​പ​ർ​വം

സി. ​റ​ഹിം
പേ​ജ്: 200 വി​ല: ₹ 320
ഒ​ലി​വ് ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 0495 2765871

പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യും സാ​മൂ​ഹ്യ​തി​ന്മ​ക​ൾ​ക്ക് എ​തി​രേ​യും നി​ര​ന്ത​രം പോ​രാ​ടു​ക​യും എ​ഴു​തു​ക​യും ചെ​യ്ത സു​ഗ​ത​കു​മാ​രി​യു​ടെ ജീ​വി​തം വ​ര​ച്ചി​ടു​ന്ന കൃ​തി.

വി​ശു​ദ്ധ കു​ർ​ബാ​ന-​സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള എ​ന്‍റെ ഹൈ​വേ

നി​ക്കോ​ള ഗോ​റി
പേ​ജ്: 88 വി​ല: ₹ 150
സെ​ന്‍റ് പോ​ൾ​സ്, എ​റ​ണാ​കു​ളം
ഫോ​ൺ: 81568 52683

കാ​ർ​ലോ അ​ക്കു​ത്തി​സ് എ​ന്ന യു​വ വി​ശു​ദ്ധ​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം. കാ​ർ​ലോ യെ ​അ​ടു​ത്ത​റി​ഞ്ഞ​വ​രു​ടെ സാ​ക്ഷ്യ ങ്ങ​ൾ നി​റ​ഞ്ഞ പു​സ്ത​കം. വി​ശു​ദ്ധി യി​ൽ ജീ​വി​ക്കാ​നു​ള്ള ആ​ഹ്വാ​നം.

പി.​ജെ. ജോ​സ​ഫ്-​കാ​ല​ഘ​ട്ട​ത്തി​നു മു​ൻ​പേ സ​ഞ്ച​രി​ച്ച ക​ർ​മ​യോ​ഗി

ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​രം
പേ​ജ്: 120 വി​ല: ₹ 240
ആ​ബ്സൊ​ല്യൂ​ട്ട് ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 98476 89422

കൃ​ഷി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന വും ​ക​ല​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള പി.​ജെ. ജോ​സ​ഫി​ന്‍റെ "പോ​സി​റ്റീ​വ് രാ​ഷ്ട്രീ​യം' വി​ല​യി​രു​ത്തു​ന്ന കൃ​തി. ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്രം മ​ന​സി​ലാ​ക്കാം.

ആ​ചാ​ര​വെ​ടി

മാ​ത്യു ചി​ങ്ങ​വ​നം
പേ​ജ്: 64 വി​ല: ₹ 130
പേ​പ്പ​ർ പ​ബ്ലി​ക്ക, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 94472 01575

കാ​ല​ത്തി​ന്‍റെ ആ​സു​ര​ത​ക​ൾ​ക്കു​നേ​രേ പ്ര​തി​ഷേ​ധി​ക്കു​ക​യും അ​തി​നെ പ്ര​തീ​ക്ഷ​ക​ൾ​കൊ​ണ്ട് പൂ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ക​വി​ത​ക​ൾ. സ്വ​ത​ന്ത്ര​മാ​യ ആ​ശ​യ​ലോ​കം മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

 

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 6

ഡാ​ഫ്നെ ദു ​മോ​റി​യ​ർ, സ്വ​ത​ന്ത്ര പ​രി​ഭാ​ഷ സി.​എ​ൽ. ജോ​സ്

 

ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യി. മാ​ക്സിം ചി​ല ഒൗ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യി പോ​യി. എ​ന്നു തി​രി​ച്ചു​വ​രു​മെ​ന്ന​റി​യി​ല്ല. ഇ​ന്നു രാ​വി​ലെ മി​സി​സ് വാ​ൻ​ഹോ​പ്പ​ർ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നി​രി​ക്കു​ന്പോ​ൾ എ​ന്നോ​ടു പ​റ​ഞ്ഞു: ""ന​മ്മ​ൾ ഇ​വി​ട​ന്നു പോ​കു​ക​യാ​ണ്.'' ഞാ​ൻ ഞെ​ട്ടി​പ്പോ​യി.

""എ​ന്‍റെ മ​ക​ൾ ഹെ​ല​ൻ ന്യൂ​യോ​ർ​ക്കി​ലേ​ക്കു വ​രു​ന്നു​ണ്ട്. എ​ന്നോ​ടും എ​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. യൂ​റോ​പ്പ് ഞാ​ൻ മ​ടു​ത്തി​രി​ക്കു​ന്നു. വേ​ണ​മെ​ങ്കി​ൽ അ​ടു​ത്ത​വ​ർ​ഷം ന​മു​ക്ക് വീ​ണ്ടും വ​രാം. അ​തു​കൊ​ണ്ട് തി​രി​ച്ചു​പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​ക്കോ​ളൂ.''

ഞാ​ൻ മ​ര​വി​ച്ച​പോ​ലെ​യാ​യി. മാ​ക്സിം എ​വി​ടെ? എ​ന്നു വ​രും? ഇ​നി ക​ണ്ടു​മു​ട്ടു​മോ? എ​ന്നോ​ട് എ​ന്തു സ്നേ​ഹ​വും താ​ത്പ​ര്യ​വു​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും ഒ​ന്നി​ച്ചി​രു​ന്നു ഡി​ന്ന​ർ ക​ഴി​ച്ച​ത്, കാ​റി​ൽ യാ​ത്ര​ക​ൾ പോ​യ​ത്, സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്...

അ​ങ്ങ​നെ എ​ന്തെ​ല്ലാം മ​ധു​ര​സ്മ​ര​ണ​ക​ൾ. എ​ല്ലാം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി. വൈ​കാ​തെ അ​ദ്ദേ​ഹം മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്കു പോ​കും. അ​വി​ടെ അ​ദ്ദേ​ഹ​ത്തെ​ക്കാ​ത്ത് ഒ​ട്ട​ന​വ​ധി ക​ത്തു​ക​ൾ കി​ട​പ്പു​ണ്ടാ​കും. അ​ക്കൂ​ട്ട​ത്തി​ൽ എ​ന്‍റെ ക​ത്തും കാ​ണും. തി​ര​ക്കി​നി​ട​യി​ൽ "ന്യൂ​യോ​ർ​ക്കി​ലെ താ​മ​സം എ​ങ്ങ​നെ​യു​ണ്ട്, സു​ഖ​മ​ല്ലേ?' എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ട് ജീ​വ​നി​ല്ലാ​ത്ത ഒ​രു ക​ത്തു​വ​രും. അ​ല്ലെ​ങ്കി​ൽ "ഹാ​പ്പി ക്രി​സ്മ​സ് ആ​ൻ​ഡ് ബ്രൈ​റ്റ് ന്യൂ ​ഇ​യ​ർ' എ​ന്നാ​ശം​സി​ച്ചു​കൊ​ണ്ടു​ള്ള കാ​ർ​ഡ് വ​രും.

എ​ല്ലാം ഓ​ർ​ത്ത് രാ​ത്രി ബെ​ഡ്റൂ​മി​ലി​രു​ന്ന് ഞാ​ൻ കു​റേ​നേ​രം ക​ര​ഞ്ഞു. ക​ണ്ണീ​രു​വീ​ണ് ത​ല​യ​ണ ന​ന​ഞ്ഞു. നി​സ​ഹാ​യ​ത​യു​ടെ ക​ണ്ണീ​ർ​ക്ക​ണ​ങ്ങ​ൾ!

സ്ഥ​ലം​വി​ടു​ന്ന ദി​വ​സ​മാ​യി. അ​തി​രാ​വി​ലെ​ത​ന്നെ ബ്രേ​ക്ക്ഫാ​സ്റ്റ് ക​ഴി​ച്ചു. ഈ​വ​നിം​ഗ് ട്രെ​യി​നി​ലാ​ണ് ഞ​ങ്ങ​ളു​ടെ യാ​ത്ര. റി​സ​ർ​വേ​ഷ​ൻ ശ​രി​യാ​യി​ട്ടു​ണ്ടെ​ന്ന് കൗ​ണ്ട​റി​ൽ​നി​ന്ന് അ​റി​യി​ച്ചു. പാ​ഴ്‌​വേ​ല​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ മൂ​ന്നാം​നി​ല​യി​ലെ മാ​ക്സി​മി​ന്‍റെ മു​റി ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി. ലി​ഫ്റ്റി​നു​വേ​ണ്ടി കാ​ത്തു​നി​ന്നി​ല്ല. പ​ടി​ക​ൾ ഓ​ടി​ക്ക​യ​റി. ക​ത​കി​ൽ ശ​ക്തി​യാ​യി ര​ണ്ടു​മൂ​ന്നു​വ​ട്ടം ത​ട്ടി.

ഉ​ള്ളി​ൽ​നി​ന്നു​ള്ള സ്വ​രം: ""ക​ട​ന്നു വ​രൂ!'' ദൈ​വ​മേ, ആ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ഞാ​ൻ വാ​തി​ൽ തു​റ​ന്നു. അ​ദ്ദേ​ഹം ഷേ​വ് ചെ​യ്യു​ക​യാ​ണ്. അ​തി​ശ​യ​ഭാ​വ​ത്തി​ൽ ചോ​ദി​ച്ചു: ""ങാ! ​നീ​യോ? ഞാ​ൻ പാ​തി​ര​യ്ക്കു ശേ​ഷ​മാ​ണ് എ​ത്തി​യ​ത്. ഇ​പ്പോ​ൾ എ​ഴു​ന്നേ​റ്റേ​യു​ള്ളൂ. എ​ന്താ ഇ​ത്ര നേ​ര​ത്തേ? പ്ര​ത്യേ​കം വ​ല്ല​തു​മു​ണ്ടോ?''
""യാ​ത്ര പ​റ​യാ​ൻ വ​ന്ന​താ​ണ്. ഞ​ങ്ങ​ൾ ഇ​ന്നു പോ​കു​ക​യാ​ണ്.''

""പോ​കു​ക​യോ?'' അ​ന്പ​ര​ന്നു​ള്ള ചോ​ദ്യം.
""അ​തെ.''
""ആ ​വാ​തി​ൽ അ​ട​യ്ക്കൂ!''
ഞാ​ൻ വാ​തി​ൽ അ​ട​ച്ചു. നി​ശ്ച​ലം നി​ന്നു.
""എ​ന്ത് അ​സം​ബ​ന്ധ​മാ​ണീ പ​റ​യു​ന്ന​ത്?''

""സ​ത്യ​മാ​ണ്. ഞ​ങ്ങ​ൾ പോ​കു​ക​യാ​ണ് ഈ​വ​നിം​ഗ് ട്രെ​യി​നി​ന്. താ​ങ്ക​ളെ ഇ​നി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലോ എ​ന്നു ഭ​യ​ന്നു. എ​ല്ലാ​ത്തി​നും ന​ന്ദി​പ​റ​യാ​ൻ വ​ന്ന​താ.''

""എ​ന്തു​കൊ​ണ്ട് ഇ​ത് എ​ന്നോ​ടു മു​ന്പു പ​റ​ഞ്ഞി​ല്ല?''
""മാ​ഡം പെ​ട്ടെ​ന്നാ​ണ് തീ​രു​മാ​നി​ച്ച​ത്. മ​ക​ളും ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലേ​ക്കു വ​രു​ന്നു​ണ്ട്.''
""ന്യൂ​യോ​ർ​ക്കി​ലേ​ക്ക് നി​ന്നെ​യും കൊ​ണ്ടു​പോ​കു​ന്നു​ണ്ടോ?''
""ഉ​വ്വ്. പോ​കാ​ൻ എ​നി​ക്കു തീ​രെ ഇ​ഷ്ട​മി​ല്ല. ഞാ​ൻ വ​ല്ലാ​തെ ക​ഷ്ട​ത്തി​ലാ​വും.''
""പി​ന്നെ​ന്തി​നാ കൂ​ടെ പോ​കു​ന്ന​ത്?''
""ഞാ​ൻ ശ​ന്പ​ള​ത്തി​നു ജോ​ലി​ചെ​യ്യു​ന്ന ആ​ള​ല്ലേ? എ​നി​ക്ക​തു വേ​ണ്ടെ​ന്നു വ​യ്ക്കാ​നാ​വു​മോ?''
""നീ ​അ​വി​ടെ ഇ​രി​ക്ക്.''
മാ​ക്സിം ഷേ​വിം​ഗ് പൂ​ർ​ത്തി​യാ​ക്കി മു​ഖം ക​ഴു​കി.
""ഞാ​ൻ ബാ​ത്ത്റൂ​മി​ൽ ക​യ​റി ഡ്രെ​സ് മാ​റ്റ​ട്ടെ. അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ റെ​ഡി​യാ​വും.''
അ​ദ്ദേ​ഹം വ​സ്ത്ര​ങ്ങ​ളു​മാ​യി പോ​യി വാ​തി​ല​ട​ച്ചു.

ഞാ​ൻ ബെ​ഡി​ൽ ഇ​രു​ന്നു. അ​ദ്ദേ​ഹം എ​ന്തി​നാ​ണ് എ​ന്നോ​ട് ഇ​രി​ക്കാ​ൻ പ​റ​ഞ്ഞ​ത്? മു​റി​യി​ൽ ഞാ​ൻ ചു​റ്റും ക​ണ്ണോ​ടി​ച്ചു. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ മു​റി. യാ​തൊ​രു പ്ര​ത്യേ​ക​ത​യു​മി​ല്ല. ധാ​രാ​ളം ഷൂ​സു​ക​ളു​ണ്ട്, പു​സ്ത​ക​ങ്ങ​ളും സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ളു​മു​ണ്ട്. ഫോ​ട്ടോ​ക​ൾ ഒ​ന്നു​മി​ല്ല. ക​ട്ടി​ലി​ന​രി​കി​ൽ ഭാ​ര്യ​യു​ടെ ഫ്രെ​യിം​ചെ​യ്ത ഒ​രു ഫോ​ട്ടോ ഞാ​ൻ പ്ര​തീ​ക്ഷി​ച്ചു. അ​തു​മി​ല്ല.

പ​റ​ഞ്ഞ​തു​പോ​ലെ അ​ദ്ദേ​ഹം റെ​ഡി​യാ​യി വ​ന്നു. ബ്രേ​ക്ക്ഫാ​സ്റ്റ് ക​ഴി​ക്കാ​ൻ ത​യാ​റാ​യി. വേ​ണ്ട​ത് ഓ​ർ​ഡ​ർ ചെ​യ്തു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""മി​സി​സ് വാ​ൻ​ഹോ​പ്പ​ർ​ക്ക് ഈ ​മോ​ണ്ടി കാ​ർ​ലോ മ​ടു​ത്തു. എ​ന്നി​ട്ട് അ​വ​ർ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​കു​ന്നു. ഞാ​നും അ​ങ്ങ​നെ​ത​ന്നെ. അ​വ​ർ ന്യൂ​യോ​ർ​ക്കി​ലേ​ക്ക്. ഞാ​ൻ മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്ക്. ഇ​തി​ൽ നി​ന​ക്ക് ഏ​താ​ണി​ഷ്ടം? സ്വ​ന്ത​മാ​യി തീ​രു​മാ​നി​ക്കാം.''

""ഇ​ത്ത​രം സ​മ​യ​ത്തു ത​മാ​ശ പ​റ​യ​രു​തേ! പ്ലീ​സ്!''

""ത​മാ​ശ​യ​ല്ല. കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​ത്. തീ​രു​മാ​നം നി​ന​ക്കു വി​ട്ടു​ത​രു​ന്നു. ഒ​ന്നു​കി​ൽ മി​സി​സ് വാ​ൻ​ഹോ​പ്പ​റി​ന്‍റെ​കൂ​ടെ നി​ന​ക്ക് ന്യൂ​യോ​ർ​ക്കി​ലേ​ക്കു പോ​കാം. അ​ല്ലെ​ങ്കി​ൽ എ​ന്‍റെ​കൂ​ടെ മാ​ൻ​ഡെ​ർ​ലി​യി​ൽ എ​ന്‍റെ വീ​ട്ടി​ലേ​ക്കു വ​രാം.''

""ഒ​രു സെ​ക്ര​ട്ട​റി​യാ​യി​ട്ടോ, അ​തോ മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി​ക്കോ?''
""അ​ല്ല.... എ​ന്‍റെ ഭാ​ര്യ​യാ​യി​ട്ട്.''
അ​തു​കേ​ട്ട് ഞാ​ൻ ഞെ​ട്ടി. എ​ന്‍റെ മ​ന​സി​ൽ ഒ​രി​ടി​മു​ഴ​ക്ക​മു​ണ്ടാ​യി. ശ​രീ​ര​ത്തി​ന് ഒ​രു വി​റ​യ​ൽ വ​ന്ന​തു​പോ​ലെ.

""മ​റ്റു​ള്ള​വ​ർ വി​വാ​ഹം​ക​ഴി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ഒ​രാ​ള​ല്ല ഞാ​ൻ. എ​ങ്ങ​നെ കൃ​ത്യ​മാ​യി പ​റ​യ​ണ​മെ​ന്ന് അ​റി​ഞ്ഞു​കൂ​ടാ... അ​താ​യ​ത് താ​ങ്ക​ളു​ടെ നി​ല​വാ​ര​ത്തി​ലു​ള്ള ലോ​ക​ത്തി​നു പ​റ്റി​യ ആ​ള​ല്ല.''
""എ​ന്താ​ണ് എ​ന്‍റെ നി​ല​വാ​രം? എ​ന്താ​ണ് എ​ന്‍റെ ലോ​കം?''
""മാ​ൻ​ഡെ​ർ​ലി! അ​തി​ന്‍റെ അ​ർ​ഥം താ​ങ്ക​ൾ​ക്ക​റി​യാ​മ​ല്ലോ?''

""മാ​ൻ​ഡെ​ർ​ലി​യെ​ക്കു​റി​ച്ച് നി​ന​ക്കെ​ന്ത​റി​യാം? എ​ല്ലാം തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​ര​വും അ​വ​കാ​ശ​വും എ​നി​ക്കാ​ണ്. നീ ​വി​ചാ​രി​ക്കു​ന്നു പെ​ട്ടെ​ന്നു​ള്ള ആ​വേ​ശ​ത്തി​ന് ഞാ​ൻ പ​റ​ഞ്ഞ​താ​വും എ​ന്ന്. ന്യൂ​യോ​ർ​ക്കി​ലേ​ക്കു പോ​കാ​ൻ ഇ​ഷ്ട​മി​ല്ലെ​ന്നു നീ ​പ​റ​ഞ്ഞ​പ്പോ​ൾ സ​ഹ​താ​പം തോ​ന്നി​യി​ട്ടു പ​റ​ഞ്ഞ​താ​വു​മെ​ന്ന്. അ​ത്ര​വ​ലി​യ ഭൂ​ത​ദ​യ കാ​ണി​ക്കു​ന്ന ആ​ളൊ​ന്നു​മ​ല്ല ഞാ​ൻ.. വീ​ണ്ടും ചോ​ദി​ക്കു​ക​യാ​ണ്, എ​ന്നെ വി​വാ​ഹം​ചെ​യ്യാ​ൻ നി​ന​ക്കി​ഷ്ട​മാ​ണോ?''

എ​ന്തു പ​റ​യ​ണ​മെ​ന്ന​റി​യാ​തെ ഞാ​ൻ കു​ഴ​ങ്ങി.
""എ​ന്‍റെ വി​ദൂ​ര​ചി​ന്ത​യി​ൽ പോ​ലും ഇ​ങ്ങ​നെ ഒ​രാ​ഗ്ര​ഹം ഉ​ണ്ടാ​യി​ട്ടി​ല്ല.''
""എ​ന്‍റെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി​ല്ല.''
ഞാ​ൻ മി​ഴി​ച്ചു​നി​ന്നു. നി​മി​ഷ​ങ്ങ​ൾ ക​ട​ന്നു​പോ​യി.
""മാ​ക്സിം അ​ങ്ങ​നെ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ മ​റി​ച്ചൊ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. എ​ന്‍റെ നേ​ത്ര​ങ്ങ​ൾ നി​റ​ഞ്ഞു​തു​ളു​ന്പി.''

""ഞാ​ൻ ക​രു​തി​യ​ത് നീ​യെ​ന്നെ ആ​ത്മാ​ർ​ഥ​മാ​യി സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്.'' അ​തു സ​ത്യ​ത്തി​ൽ എ​ന്‍റെ ത​ല​യ്ക്കു​ള്ള ഒ​രു കൊ​ട്ടാ​യി​രു​ന്നു.
""താ​ങ്ക​ളെ ഇ​നി ക​ണ്ടു​മു​ട്ടാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നോ​ർ​ത്ത് ഇ​ന്ന​ലെ രാ​ത്രി​മു​ഴു​വ​ൻ ഞാ​ൻ ക​ര​യു​ക​യാ​യി​രു​ന്നു. സ്നേ​ഹ​മി​ല്ലാ​ഞ്ഞി​ട്ടാ​ണോ അ​ത്?''
""സ​ന്തോ​ഷം, ന​ന്ദി.. അ​ങ്ങ​നെ മി​സി​സ് വാ​ൻ​ഹോ​പ്പ​റി​ന്‍റെ പ്രി​യ ജീ​വ​ന​ക്കാ​രി എ​ന്‍റെ പ്രി​യ​ത​മ​യാ​വാ​ൻ പോ​കു​ന്നു.''

ഇ​രു​വ​രും ഹൃ​ദ്യ​മാ​യി ചി​രി​ച്ചു. മാ​ക്സിം കൈ​നീ​ട്ടി. ഒ​പ്പം ഞാ​നും. പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്തു. പ​ര​സ്പ​ര അം​ഗീ​കാ​ര​ത്തി​ന്‍റെ സ​മ്മ​ത​മു​ദ്ര!
ഞാ​ൻ പ​റ​ഞ്ഞു: ""മാ​ഡ​ത്തി​നോ​ട് ഈ ​വി​വ​രം പ​റ​യേ​ണ്ടേ? എ​നി​ക്കു ഭ​യ​മാ​ണ്. മാ​ക്സിം പ​റ​ഞ്ഞോ​ളൂ.''

""ശ​രി പ​റ​യാം. റൂ​മി​ൽ പോ​യി ഞാ​ൻ ഉ​ട​നെ തി​രി​ച്ചു​വ​രാം. ഞാ​ൻ വി​ളി​ക്കാം.''
ഞ​ങ്ങ​ൾ ലി​ഫ്റ്റി​ൽ ക​യ​റി. വേ​റെ ആ​രു​മി​ല്ല. മാ​ക്സിം എ​ന്‍റെ മൃ​ദു​വാ​യ ക​വി​ളു​ക​ളി​ൽ ആ​ദ്യ​മാ​യി മാ​റി​മാ​റി ചും​ബി​ച്ചു. ഞാ​ൻ നി​ർ​വൃ​തി​പൂ​ണ്ടു നി​ന്നു.

എ​ന്‍റെ മു​റി​തു​റ​ന്ന് ഞാ​ൻ അ​ക​ത്തു​ക​യ​റി ക​ത​ക​ട​ച്ചു. ഞാ​ൻ ചി​ന്തി​ച്ചു. ഇ​തു സ്വ​പ്ന​മോ യാ​ഥാ​ർ​ഥ്യ​മോ? ഉ​ട​നെ നി​ല​ത്തു മു​ട്ടു​കു​ത്തി ദൈ​വ​ത്തോ​ട് ഹൃ​ദ​യം​തു​റ​ന്നു പ്രാ​ർ​ഥി​ച്ചു.

വി​ശ്വ​സി​ക്കാ​നാ​വാ​ത്ത ഒ​രു മ​ഹാ​ഭാ​ഗ്യ​ത്തി​ലേ​ക്കാ​ണ് നീ​യെ​ന്നെ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​എ​ളി​യ​വ​ളോ​ടു ക​രു​ണ​കാ​ട്ട​ണ​മേ! ന​ല്ല​തു ചി​ന്തി​ക്കാ​നും പ​റ​യാ​നും പ്ര​വ​ർ​ത്തി​ക്കാ​നും എ​ന്നെ സ​ഹാ​യി​ക്ക​ണ​മേ. ഞ​ങ്ങ​ളു​ടെ ദാ​ന്പ​ത്യ​ജീ​വി​തം സ​ന്തോ​ഷ​ക​ര​വും സ​മാ​ധാ​ന​പൂ​ർ​ണ​വും ആ​ക്ക​ണ​മേ! നി​റ​മി​ഴി​ക​ൾ തു​ട​ച്ച് ഞാ​ൻ എ​ഴു​നേ​റ്റു. വേ​ഗം മു​ഖം​ക​ഴു​കി ത​യാ​റാ​യി. ഞാ​ൻ ചി​ന്തി​ച്ചു. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ഭം​ഗി​ക​ണ്ട് കൗ​തു​ക​ത്തോ​ടെ വാ​ങ്ങി​യ മാ​ൻ​ഡെ​ർ​ലി​യു​ടെ പി​ക്ച​ർ കാ​ർ​ഡ്! അ​തി​ന്‍റെ ഉ​ട​മ ഇ​പ്പോ​ൾ എ​ന്‍റെ ഭ​ർ​ത്താ​വാ​കാ​ൻ പോ​കു​ന്നു. ദൈ​വ​മേ.. നി​സാ​ര​യാ​യ ഈ ​മ​ണ്ടി​പ്പെ​ണ്ണി​നെ ഇ​ങ്ങ​നെ​യും നീ ​അ​നു​ഗ്ര​ഹി​ച്ച​ല്ലോ.

മാ​ക്സിം വ​ന്നു. ഞ​ങ്ങ​ൾ ഇ​രു​വ​രും മാ​ഡ​ത്തി​ന​രി​കെ പോ​യി. ഞ​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ മാ​ഡ​ത്തി​നു സ​ന്തോ​ഷ​മാ​യി. മാ​ക്സി​മി​നോ​ട് സ്നേ​ഹാ​ന്വേ​ഷ​ണം ന​ട​ത്തി.
""ന്യൂ​യോ​ർ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ വി​വ​രം ഇ​വ​ൾ പ​റ​ഞ്ഞു.''

""ഓ, ​പ​റ​ഞ്ഞോ?''
""യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​വ​രൂ'' എ​ന്നു നി​ർ​ദേ​ശി​ച്ച് മാ​ഡം എ​ന്നെ അ​വി​ടെ​നി​ന്നു മാ​റ്റാ​ൻ ഒ​രു​ങ്ങി.
""ശ​രി മാ​ഡം'' എ​ന്നു​പ​റ​ഞ്ഞ് ഞാ​ൻ നീ​ങ്ങി​യെ​ങ്കി​ലും ജി​ജ്ഞാ​സ​കൊ​ണ്ട് അ​വ​രു​ടെ സം​സാ​രം ഞാ​ൻ പ​തു​ങ്ങി​നി​ന്നു കേ​ട്ടു.
മാ​ക്സിം: ""യാ​ത്ര​യു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും അ​വ​ൾ വി​ശ​ദ​മാ​യി എ​ന്നോ​ടു പ​റ​ഞ്ഞു.''
""അ​റി​ഞ്ഞു അ​ല്ലേ?''

""വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ ഞാ​ൻ ഒ​രു കാ​ര്യം അ​ങ്ങോ​ട്ടു പ​റ​യു​ക​യാ​ണ്. ന്യൂ​യോ​ർ​ക്കി​ലേ​ക്കു പോ​രാ​ൻ അ​വ​ൾ​ക്ക് തെ​ല്ലും ഇ​ഷ്ട​മി​ല്ല. കു​റേ​നേ​രം ഞ​ങ്ങ​ൾ പ​ര​സ്പ​രം സം​സാ​രി​ച്ചു. ഞാ​ൻ പ​റ​ഞ്ഞു ന്യൂ​യോ​ർ​ക്കി​ലേ​ക്കു പോ​കാ​ൻ ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ എ​ന്‍റെ മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്കു പോ​ന്നോ​ളൂ. ചു​രു​ക്കി​പ്പ​റ​യ​ട്ടെ, ഞാ​ന​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.''

""ങേ!'' ​ഒ​ന്ന​ന്ധാ​ളി​ച്ചെ​ങ്കി​ലും മി​സി​സ് വാ​ൻ​ഹോ​പ്പ​ർ എ​തി​ർ​പ്പു പ​റ​ഞ്ഞി​ല്ല. ""ന​ല്ല കാ​ര്യം. ഇ​രു​വ​രു​ടെ​യും ന​ന്മ​യ്ക്ക് അ​തു ന​ല്ല​താ​ണ്. മാ​ക്സി​മി​ന് ഒ​രു തു​ണ​യാ​യി. അ​വ​ൾ​ക്ക് ഒ​ര​നു​ഗ്ര​ഹ​വും. ഞാ​ൻ എ​ങ്ങ​നെ​യെ​ങ്കി​ലും മാ​നേ​ജ് ചെ​യ്തോ​ളാം.'' എ​ന്നി​ട്ട് പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു: ""അ​ന്പ​ടി ക​ള്ളീ! അ​വ​ളി​ത് എ​ന്നോ​ടു പ​റ​ഞ്ഞി​ല്ല.''

""രാ​വി​ലെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. നേ​രി​ട്ടു പ​റ​യാ​ൻ അ​വ​ൾ​ക്കു ഭ​യം. ഇ​ന്ന​ലെ പാ​തി​രാ​യ്ക്കാ​ണ് ഞാ​ൻ എ​ത്തി​യ​ത്.''

അ​പ്പോ​ഴേ​ക്കും ഒ​ന്നു​മ​റി​യാ​ത്ത​മ​ട്ടി​ൽ ഞാ​ൻ ക​ട​ന്നു​ചെ​ന്നു. എ​ന്നെ ക​ണ്ട​യു​ട​നെ മാ​ഡം പ​റ​ഞ്ഞു: ""മാ​ക്സിം ഏ​താ​ണ്ടു വി​ശേ​ഷ​മൊ​ക്കെ പ​റ​ഞ്ഞ​ല്ലോ. സ​ന്തോ​ഷ​മാ​യി.''
ഒ​ന്നും പ​റ​യാ​നാ​വാ​തെ ഞാ​ൻ നാ​ണി​ച്ചു​നി​ന്നു.

""എ​ന്താ​യാ​ലും ര​ണ്ടു​പേ​ർ​ക്കും ഈ ​കി​ള​വി​യു​ടെ സ്നേ​ഹം​നി​റ​ഞ്ഞ വി​വാ​ഹാ​ശം​സ​ക​ൾ നേ​രു​ന്നു.''
""താ​ങ്ക് യൂ! ​ഞാ​നി​റ​ങ്ങ​ട്ടെ മാ​ഡം. ചി​ല​രെ അ​ത്യാ​വ​ശ്യ​മാ​യി ഫോ​ണ്‍ ചെ​യ്യാ​നു​ണ്ട്. ത​ന്നെ​യു​മ​ല്ല, ഞ​ങ്ങ​ളു​ടെ വി​വാ​ഹം എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ചി​ല മു​ന്നൊ​രു​ക്ക​ങ്ങ​ളും ക​ട​ലാ​സു​പ​ണി​ക​ളും ചെ​യ്യ​ണം.''

മാ​ക്സിം പോ​യ​ശേ​ഷം ഞാ​ൻ പ​റ​ഞ്ഞു: ""മാ​ഡ​ത്തി​നെ യാ​ത്ര​യാ​ക്കാ​ൻ ഞാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു കൂ​ടെ വ​രു​ന്നു​ണ്ട്.''
""എ​ന്തി​ന്? അ​തി​ന്‍റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല.''
""എ​ന്‍റെ ഒ​രു സ​ന്തോ​ഷ​ത്തി​ന്.''
""നി​ങ്ങ​ൾ ര​ണ്ടു​പേ​രും ന​ന്നാ​യി ജീ​വി​ക്കു​ന്ന​താ​ണ് എ​ന്‍റെ സ​ന്തോ​ഷം.''

തു​ട​ർ​ന്ന് എ​ന്‍റെ ന​ന്മ​യ്ക്കും ന​ല്ല ഭാ​വി​ക്കും​വേ​ണ്ടി ഏ​താ​നും പെ​രു​മാ​റ്റ മ​ര്യാ​ദ​ക​ളും ന​ല്ല​കാ​ര്യ​ങ്ങ​ളും ഉ​പ​ദേ​ശി​ച്ചു. വ​ലി​യ ഭാ​ര​മു​ള്ള കു​രി​ശാ​ണ് എ​ടു​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് എ​ന്നെ ഓ​ർ​മി​പ്പി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു:

""മാ​ക്സിം ജീ​വി​തം കു​റേ ക​ണ്ട ആ​ളാ​ണ്. നീ ​പു​തി​യ ജീ​വി​ത​ത്തി​ലേ​ക്കു കാ​ലെ​ടു​ത്തു​വ​യ്ക്കു​ക​യാ​ണ്. ന​ല്ല ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം. പ​ത​റ​രു​ത്. കു​ലു​ങ്ങ​രു​ത്.''
ഞാ​ൻ മാ​ഡ​ത്തി​ന്‍റെ മു​ന്നി​ൽ വി​നീ​ത​യാ​യി മു​ട്ടു​കു​ത്തി.

""മോ​ൾ​ക്ക് ദൈ​വം ന​ല്ല​തു​വ​രു​ത്ത​ട്ടെ!'' എ​ന്നു​പ​റ​ഞ്ഞ് എ​ന്‍റെ ശി​ര​സി​ൽ കൈ​വ​ച്ച് അ​നു​ഗ്ര​ഹി​ച്ചു. തു​ട​ർ​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ച്ച് എ​ന്നെ ചും​ബി​ച്ചു​കൊ​ണ്ട് കെ​ട്ടി​പ്പു​ണ​ർ​ന്നു.

(തു​ട​രും)

SUNDAY DEEPIKA

പാ​ട്ടു​ക​ളി​ലെ ആ​യി​രം പൗ​ര്‍​ണ​മി​ക​ള്‍

<b> ക​വി​യും നാ​ട​ക​ഗാ​ന ര​ച​യി​താ​വു​മാ​യ പൂ​ച്ചാ​ക്ക​ല്‍ ഷാ​ഹു​ല്‍ ശ​താ​ഭി​ഷേ​ക​നി​റ​വി​ലാ​ണ്. മു​ന്നൂ​റോ​ളം നാ​ട​ക​ങ്ങ​ള്‍​ക്കു​വേ​ണ്ടി ആ​യി​ര​ത്ത​ഞ്ഞൂ​റി​ലേ​റെ ഗാ​ന​ങ്ങ​ള്‍ എ​ഴു​തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച്...</b>

വ​ര്‍​ഷം 1957.
ആ​ല​പ്പു​ഴ ശീ​മാ​ട്ടി തി​യ​റ്റ​റി​ല്‍ അ​ന്ന് ശി​വാ​ജി ഗ​ണേ​ശ​ന്‍ അ​ഭി​ന​യി​ച്ച നാ​ട​ക​മു​ണ്ട്. നാ​ല്പ​തു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പൂ​ച്ചാ​ക്ക​ലി​ലു​ള്ള വ​ലി​യ ക​ലാ​സ്നേ​ഹി​യാ​യ കെ. ​അ​ബു ഹ​നീ​ഫ മ​ക​നെ​യും കൂ​ട്ടി നാ​ട​ക​ത്തി​നു പോ​കാ​ന്‍ തീ​രു​മാ​നി​ക്കു​ന്നു.

ബ​സി​ലോ തീ​വ​ണ്ടി​യി​ലോ അ​ല്ല, അ​ത്ര​യും ദൂ​രം പി​ന്നി​ട്ട് അ​വ​രെ​ത്തി​യ​ത് സൈ​ക്കി​ള്‍ ച​വി​ട്ടി​യാ​ണ്! ഒ​രു​പ​ക്ഷേ ശ്ര​മ​ക​ര​മാ​യ ആ ​യാ​ത്ര​യി​ലും നാ​ട​ക​വും സം​ഗീ​ത​വും ഹൃ​ദ​യ​ത്തി​ല്‍ ചേ​ര്‍​ത്തു​വ​ച്ച പ്രി​യ​പ്പെ​ട്ട അ​ത്താ നാ​ട​ക​ഗാ​ന​ങ്ങ​ള്‍ ഈ​ണ​ത്തോ​ടെ പാ​ടു​ന്ന​ത് ബാ​ല്യം​വി​ടാ​ത്ത മ​ക​ന്‍ കേ​ട്ടി​രി​ക്ക​ണം.

ആ ​മ​ക​നി​ന്ന് ആ​യി​രം പൂ​ര്‍​ണ​ച​ന്ദ്ര​ന്മാ​രെ ക​ണ്ട സാ​ഫ​ല്യ​ത്തി​ലാ​ണ്. മു​ന്നൂ​റോ​ളം നാ​ട​ക​ങ്ങ​ളി​ലാ​യി അ​ത്ര​യും തി​ള​ക്ക​മു​ള്ള ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ഗാ​ന​ങ്ങ​ള്‍ ഇ​തി​ന​കം അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ര​ല്‍​ത്തു​മ്പി​ല്‍ ഉ​ദി​ച്ചു. ആ ​പ്ര​തി​ഭ​യാ​ണ് പൂ​ച്ചാ​ക്ക​ല്‍ ഷാ​ഹു​ല്‍- നാ​ട​ക​ഗാ​ന ര​ച​യി​താ​ക്ക​ളി​ലെ ത​ല​യെ​ടു​പ്പു​ള്ള കാ​ര​ണ​വ​ര്‍.

<b> ക​വി​ത വി​ത​ച്ച പാ​ട്ടു​ക​ള്‍</b>

പി​താ​വ് അ​ബു ഹ​നീ​ഫ​യും നാ​ട​ന്‍​പാ​ട്ടു​കാ​ര​നാ​യി​രു​ന്ന അ​മ്മാ​വ​ന്‍ പൂ​ച്ചാ​ക്ക​ല്‍ അ​ബ്ദു​ല്‍ ഖാ​ദ​റും കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ ഷാ​ഹു​ല്‍ ഹ​മീ​ദി​നു​ചു​റ്റും പാ​ട്ടു​ക​ളു​ടെ ഒ​രു ലോ​കം ഒ​രു​ക്കി​യി​രു​ന്നു. വൈ​കാ​തെ ഷാ​ഹു​ല്‍ ക​വി​ത​ക​ള്‍ എ​ഴു​തി​ത്തു​ട​ങ്ങി. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ല്‍ പ്രീ​ഡി​ഗ്രി​ക്കു പ​ഠി​ക്കു​ന്ന​കാ​ല​ത്ത് ആ​ദ്യ​മാ​യി ഒ​രു മാ​സി​ക​യി​ല്‍ ക​വി​ത അ​ച്ച​ടി​ച്ചു​വ​ന്നു. 1969ല്‍ ​മ​ല​യാ​ള​ത്തി​ല്‍ ബി​രു​ദം നേ​ടി. പി​റ്റേ​ക്കൊ​ല്ലം മൂ​ത്ത​കു​ന്നം ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ ബി​എ​ഡി​നു ചേ​ര്‍​ന്നു.

സാ​ക്ഷാ​ല്‍ സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടാ​ണ് അ​ന്ന​വി​ടെ പ്രി​ന്‍​സി​പ്പ​ല്‍. മ​ട്ടാ​ഞ്ചേ​രി​യി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​കാ​ല​ത്ത് മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്ന മു​ര​ളീ​ധ​ര​ന്‍ മാ​സ്റ്റ​റാ​ണ് ഷാ​ഹു​ലി​ന്‍റെ എ​ഴു​ത്തി​ന് ദി​ശാ​ബോ​ധം പ​ക​ര്‍​ന്ന​ത്. അ​ങ്ങ​നെ ക​വി​ത​യും പ്ര​ഭാ​ഷ​ണ​ക​ല​യും ഷാ​ഹു​ലി​നൊ​പ്പം ചേ​ര്‍​ന്നു.1972 മു​ത​ല്‍ നാ​ട​ക​ഗാ​ന ര​ച​നാ​രം​ഗ​ത്ത് പൂ​ച്ചാ​ക്ക​ല്‍ ഷാ​ഹു​ല്‍ സു​ന്ദ​ര​സാ​ന്നി​ധ്യ​മാ​ണ്. നാ​ട​ക​ഗാ​ന ര​ച​ന​യി​ലേ​ക്കു വ​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ര​സ​ക​ര​മാ​ണ്. ആ ​ക​ഥ ഇ​ങ്ങ​നെ:

പൂ​ച്ചാ​ക്ക​ലി​ല്‍ ആ​ര്‍​ട്ടി​സ്റ്റ് കേ​ശ​പ്പ​ന്‍ മി​ന​ര്‍​വ തി​യേ​റ്റേ​ഴ്സ് എ​ന്ന നാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ച കാ​ലം. എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ ആ​ത്മ​ബ​ലി, പെ​രു​മ്പ​ട​വ​ത്തി​ന്‍റെ ബോ​ധി​വൃ​ക്ഷം എ​ന്നീ നാ​ട​ക​ങ്ങ​ള്‍ സ​മി​തി രം​ഗ​ത്ത​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ ഷാ​ഹു​ല്‍ അ​ഭി​നേ​താ​വാ​യി. അ​ന്ന് ക്യാ​മ്പി​ല്‍​വ​ച്ച് അ​ദ്ദേ​ഹം ര​ണ്ടു ഗാ​ന​ങ്ങ​ളെ​ഴു​തി. അ​ല്പം മ​ടി​യോ​ടെ​യാ​ണെ​ങ്കി​ലും ഇ​ത് നാ​ട​ക​ത്തി​നു പ​റ്റു​മോ​യെ​ന്ന് ആ​ര്‍​ട്ടി​സ്റ്റ് കേ​ശ​പ്പ​നോ​ടു ചോ​ദി​ച്ചു. വ​രി​ക​ളി​ല്‍ ക​ണ്ണോ​ടി​ച്ച അ​ദ്ദേ​ഹം ആ​ശ്ച​ര്യ​ത്തോ​ടെ ഷാ​ഹു​ലി​നെ നോ​ക്കി. കൊ​ള്ളാം, ന​ന്നാ​യി​രി​ക്കു​ന്നു​വെ​ന്ന് മ​റു​പ​ടി.

ക്ഷ​ണ​വേ​ഗ​ത്തി​ല്‍ ഒ​രീ​ണ​മി​ട്ട് പാ​ടി​ക്കേ​ള്‍​പ്പി​ച്ച​ശേ​ഷം നാ​ട​ക​ത്തി​ല്‍ ചേ​ര്‍​ക്കാ​ന്‍ ഹാ​ര്‍​മോ​ണി​സ്റ്റി​ന്‍റെ കൈ​വ​ശം ഏ​ല്പി​ച്ചു. ആ​കാം​ക്ഷ​യോ​ടെ അ​വ​ത​ര​ണ​ത്തി​നു കാ​ത്തി​രു​ന്ന ഷാ​ഹു​ലി​ന് നി​രാ​ശ​യാ​യി​രു​ന്നു സ​മ്മാ​നം- നാ​ട​ക​ത്തി​ല്‍ ത​ന്‍റെ പാ​ട്ടി​ല്ല! അ​ന്നു ക​യ​റി​യ​താ​ണ് അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക​ഗാ​ന ര​ച​യി​താ​വ​ണം എ​ന്ന വാ​ശി. അ​ത​ദ്ദേ​ഹം ആ​വു​ക​യും ചെ​യ്തു!

വൈ​ക്കം മാ​ള​വി​ക നാ​ട​ക​സ​മി​തി​യു​ടെ ഉ​ട​മ​യും മു​ഖ്യ​ന​ട​നു​മാ​യി​രു​ന്ന ടി.​കെ. ജോ​ണ്‍ ആ​ണ് സി​ന്ധു​ഗം​ഗ എ​ന്ന നാ​ട​ക​ത്തി​ല്‍ ഒ​രു പാ​ട്ടെ​ഴു​താ​ന്‍ ഷാ​ഹു​ലി​ന് അ​വ​സ​രം ന​ല്‍​കി​യ​ത്. നാ​ട​ക​ത്തി​ല്‍ മൊ​ത്തം ആ​റു പാ​ട്ടു​ക​ളാ​ണ്.

ഷാ​ഹു​ലി​നെ​ക്കൊ​ണ്ട് എ​ഴു​തി​ച്ച​ത് മാ​ള​വി​ക​യു​ടെ സ്ഥി​രം ഗാ​ന​ര​ച​യി​താ​വി​ന് അ​ത്ര ഇ​ഷ്ട​മാ​യി​ല്ല. അ​ദ്ദേ​ഹം പി​ണ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. ആ ​വാ​ശി​ക്ക് ആ​റു പാ​ട്ടു​ക​ളും ഷാ​ഹു​ലി​നെ​ക്കൊ​ണ്ട് എ​ഴു​തി​ക്കു​ക​യാ​യി​രു​ന്നു ടി.​കെ. ജോ​ണ്‍. ഈ​ണ​മൊ​രു​ക്കി​യ​ത് അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍. അ​ങ്ങ​നെ മ​ഹ​ത്താ​യ തു​ട​ക്ക​മാ​ണ് ത​നി​ക്കു കി​ട്ടി​യ​തെ​ന്ന് ഷാ​ഹു​ല്‍ പ​റ​യു​ന്നു.

നാ​ട​ക​കൃ​ത്ത് സു​ന്ദ​ര​ന്‍ ക​ല്ലാ​യി​യെ പ​രി​ച​യ​പ്പെ​ട്ട​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ നാ​ട​ക​ങ്ങ​ള്‍​ക്കും പാ​ട്ടെ​ഴു​താ​ന്‍ ഷാ​ഹു​ലി​ന് ക്ഷ​ണ​മെ​ത്തി. പ​ല പാ​ട്ടു​ക​ളും സൂ​പ്പ​ര്‍ ഹി​റ്റു​ക​ളാ​യി.

<b> മ​ഹാ​പ്ര​തി​ഭ​ക​ള്‍​ക്കൊ​പ്പം</b>

എ​ഴു​തി​യ വ​രി​ക​ള്‍ പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ ഈ​ണ​ങ്ങ​ള്‍​ക്കു കൂ​ട്ടാ​വു​ന്ന​ത് തു​ട​ക്കം​മു​ത​ല്‍​ത​ന്നെ പൂ​ച്ചാ​ക്ക​ല്‍ ഷാ​ഹു​ല്‍ കേ​ട്ട​റി​ഞ്ഞു.

ദ​ക്ഷി​ണാ​മൂ​ര്‍​ത്തി സ്വാ​മി, ബാ​ബു​രാ​ജ്, എം.​കെ. അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍, ആ​ര്‍.​കെ. ശേ​ഖ​ര്‍ എ​ന്നി​വ​രി​ല്‍ തു​ട​ങ്ങു​ന്ന ആ ​നി​ര ആ​ല​പ്പി രം​ഗ​നാ​ഥ്, ജ​യ​വി​ജ​യ, അ​യി​രൂ​ര്‍ സ​ദാ​ശി​വ​ന്‍, കു​മ​ര​കം രാ​ജ​പ്പ​ന്‍, ആ​ല​പ്പി ഋ​ഷി​കേ​ശ്, പാ​പ്പ​ച്ച​ന്‍ മാ​സ്റ്റ​ര്‍, ആ​ല​പ്പി വി​വേ​കാ​ന​ന്ദ​ന്‍, ഫ്രാ​ന്‍​സി​സ് വ​ല​പ്പാ​ട്, പ​ള്ളു​രു​ത്തി അ​പ്പ​ച്ച​ന്‍, ഉ​ദ​യ​കു​മാ​ര്‍ അ​ഞ്ച​ല്‍, കൊ​ച്ചി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​ങ്ങ​നെ നീ​ളും. അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍, കു​മ​ര​കം രാ​ജ​പ്പ​ന്‍ എ​ന്നി​വ​രൊ​ന്നി​ച്ചാ​ണ് ഏ​റ്റ​വു​മ​ധി​കം ത​വ​ണ സു​ന്ദ​ര​മാ​യ ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞു: "പ്ര​ണ​യ​ഗാ​ന​ങ്ങ​ള്‍ എ​ഴു​താ​ന്‍ ഷാ​ഹു​ലി​ന് ഒ​രു നി​മി​ഷം മ​തി. മ​ന​സു മു​ഴു​വ​ന്‍ പ്ര​ണ​യം നി​റ​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്..!'

അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​റു​മാ​യി ചേ​ര്‍​ന്ന് ഒ​രു​ക്കി​യ നാ​ട​ക​ഗാ​ന​ങ്ങ​ളി​ല്‍ പ​ത്തെ​ണ്ണം തെ​ര​ഞ്ഞെ​ടു​ത്ത് "അ​ര്‍​ജു​ന​പ്പ​ത്ത്' എ​ന്ന പേ​രി​ലും ദ​ക്ഷി​ണാ​മൂ​ര്‍​ത്തി​ക്കൊ​പ്പം ഒ​രു​ക്കി​യ ഗാ​ന​ങ്ങ​ള്‍ നാ​ലു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം വീ​ണ്ടെ​ടു​ത്ത് "ദ​ക്ഷി​ണാ​യ​നം' എ​ന്ന പേ​രി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​സ്വാ​ദ​ക​ര്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എം.​എ​സ്. ബാ​ബു​രാ​ജി​നൊ​പ്പം ചെ​യ്ത പാ​ട്ടു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​പ്പോ​ള്‍.

<b> സി​നി​മ​യു​ടെ അ​ഴി​മു​ഖം</b>

1972ല്‍ ​സി​നി​മ​യ്ക്കു പാ​ട്ടെ​ഴു​താ​നു​ള്ള അ​വ​സ​രം ഷാ​ഹു​ലി​നെ തേ​ടി​യെ​ത്തി. "അ​ഴി​മു​ഖം' എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഈ​ണ​ങ്ങ​ളൊ​രു​ക്കി​യ​ത് എം.​എ​സ്. ബാ​ബു​രാ​ജ്.

അ​ഴി​മു​ഖം ക​ണി​കാ​ണും പെ​രു​മീ​നോ, എ​ന്‍റെ ക​ര​ളി​ല്‍ ചാ​ടി​വീ​ണ ക​രി​മീ​നോ എ​ന്നു​തു​ട​ങ്ങു​ന്ന പാ​ട്ട് സി​നി​മ​യി​ല്‍ പാ​ടി​യ​ത് ബാ​ബു​രാ​ജ് ത​ന്നെ. എ​സ്. ജാ​ന​കി, സി.​ഒ. ആ​ന്‍റോ തു​ട​ങ്ങി​യ​വ​രു​ടെ സ്വ​ര​ങ്ങ​ളി​ലാ​യി​രു​ന്നു മ​റ്റു പാ​ട്ടു​ക​ള്‍. മൂ​ന്നു സി​നി​മ​ക​ള്‍​ക്കു​കൂ​ടി അ​ദ്ദേ​ഹം പാ​ട്ടു​ക​ളെ​ഴു​തി​യി​ട്ടു​ണ്ട്.

<b> പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍</b>

മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ലം മ​ല​യാ​ളം ഭാ​ഷാ​ധ്യാ​പ​ക​നാ​യി​രു​ന്നു പൂ​ച്ചാ​ക്ക​ല്‍ ഷാ​ഹു​ല്‍. ശി​ഷ്യ​സ​മ്പ​ത്ത് വേ​ണ്ടു​വോ​ളം. നാ​ട​ക​ഗാ​ന ര​ച​യി​താ​വ് എ​ന്ന നി​ല​യ്ക്ക് ഒ​രി​ക്ക​ലും പ്ര​തി​ഫ​ല​ത്തി​നു​വേ​ണ്ടി ശാ​ഠ്യം പി​ടി​ച്ചി​ട്ടി​ല്ല അ​ദ്ദേ​ഹം. "സാ​റി​നും ഭാ​ര്യ​യ്ക്കും സ​ര്‍​ക്കാ​ര്‍ ശ​മ്പ​ള​മു​ണ്ട​ല്ലോ, ഞ​ങ്ങ​ള്‍​ക്ക് അ​ങ്ങ​നെ​യാ​ണോ' എ​ന്നു കൈ​മ​ല​ര്‍​ത്താ​റു​ള്ള ട്രൂ​പ്പ് ഉ​ട​മ​ക​ളു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

പ​ത്നി മ​റി​യം ബീ​വി​യും (അ​മ്പി ടീ​ച്ച​ര്‍) അ​ധ്യാ​പി​ക​യാ​യി​രു​ന്നു.​ഒ​രു​ദി​വ​സം രാ​വി​ലെ ഒ​രു ട്രൂ​പ്പു​ട​മ വീ​ട്ടി​ലെ​ത്തി​യ കാ​ര്യം അ​ദ്ദേ​ഹം ത​ന്‍റെ പു​സ്ത​ക​ത്തി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. നാ​ട​ക​വ​ണ്ടി​യു​ടെ ഇ​ന്‍​സ്റ്റാ​ള്‍​മെ​ന്‍റ് അ​ട​യ്ക്കാ​ന്‍ ര​ണ്ടാ​യി​രം രൂ​പ തേ​ടി​യാ​ണ് വ​ര​വ്.

"എ​നി​ക്കു മാ​സം പി​ടി​വ​ലി ക​ഴി​ഞ്ഞു​കി​ട്ടു​ന്ന ശ​മ്പ​ളം 615 രൂ​പ​യാ​ണ്. ടീ​ച്ച​ര്‍​ക്ക് 550ഉം. ​ഏ​താ​യാ​ലും ആ​യി​രം രൂ​പ​യും ര​ണ്ട​ര​പ്പ​വ​ന്‍ വ​രു​ന്ന ര​ണ്ടു വ​ള​ക​ളും അ​ദ്ദേ​ഹ​ത്തി​നു വാ​യ്പ ന​ല്‍​കി.' -ഷാ​ഹു​ൽ എ​ഴു​തു​ന്നു. പാ​ട്ടെ​ഴു​ത്തു​കാ​ര​നി​ലെ മ​നു​ഷ്യ​സ്നേ​ഹി​യു​ടെ മു​ഖം.

രം​ഗ​ഗീ​ത​ങ്ങ​ള്‍, മ​ഞ്ച​ലേ​റ്റി​യ ഗീ​ത​ങ്ങ​ള്‍ എ​ന്നി​വ കൂ​ടാ​തെ ക​ഥ​ക​ള്‍, നോ​വ​ല്‍, ക​വി​ത​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു പു​സ്ത​ക​ങ്ങ​ള്‍ പൂ​ച്ചാ​ക്ക​ല്‍ ഷാ​ഹു​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. മി​ക​ച്ച ഗാ​ന​ര​ച​ന​യ്ക്കും നാ​ട​ക​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​മു​ള്ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി.

ചേ​ര്‍​ത്ത​ല പാ​ണാ​വ​ള്ളി​യി​ലു​ള്ള ഷാ​ലി​മാ​ര്‍ എ​ന്ന വീ​ട്ടി​ലും തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യാ​ണ് ശ​താ​ഭി​ഷേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്.​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ റ​സ​ല്‍ ഷാ​ഹു​ല്‍, റ​ഫി ഷാ​ഹു​ല്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

SUNDAY DEEPIKA

ശേ​ഷം കാ​ഴ്ച​യി​ൽ ഓ​ർ​മ​യി​ൽ...

റെ​ജി ജോ​സ​ഫ്

<b> ലൗ​ഡ് സ്പീ​ക്ക​റു​ക​ളി​ലൂ​ടെ എ​ത്തു​ന്ന ചി​ല​ന്പി​ച്ച ശ​ബ്ദ​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ.., അ​നൗ​ൺ​സ്മെ​ന്‍റു​ക​ൾ.., വാ​രി​വി​ത​റു​ന്ന നോ​ട്ടീ​സു​ക​ൾ... കൊ​ട്ട​ക​യി​ലെ മ​ണ​ൽ​നി​റ​ഞ്ഞ ത​റ... മ​ല​യാ​ളി​യു​ടെ ക​ഴി​ഞ്ഞു​പോ​യ സി​നി​മാ​ക്കാ​ലം ഓ​ർ​മ​യു​ടെ തി​ര​ശീ​ല​യി​ൽ തെ​ളി​യു​ന്പോ​ൾ...</b>

 

<b> ലൗ​ഡ് സ്പീ​ക്ക​റു​ക​ളി​ലൂ​ടെ എ​ത്തു​ന്ന ചി​ല​ന്പി​ച്ച ശ​ബ്ദ​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ.., അ​നൗ​ൺ​സ്മെ​ന്‍റു​ക​ൾ.., വാ​രി​വി​ത​റു​ന്ന നോ​ട്ടീ​സു​ക​ൾ... കൊ​ട്ട​ക​യി​ലെ മ​ണ​ൽ​നി​റ​ഞ്ഞ ത​റ... മ​ല​യാ​ളി​യു​ടെ ക​ഴി​ഞ്ഞു​പോ​യ സി​നി​മാ​ക്കാ​ലം ഓ​ർ​മ​യു​ടെ തി​ര​ശീ​ല​യി​ൽ തെ​ളി​യു​ന്പോ​ൾ...</b>

ടെ​ലി​വി​ഷ​നും മൊ​ബൈ​ല്‍ ഫോ​ണു​മൊ​ന്നും ആ​രു​ടെ​യും ഭാ​വ​ന​യി​ലോ സ്വ​പ്ന​ത്തി​ലോ വ​രാ​ത്ത കാ​ലം. പ​ര​മ്പു​മ​റ​യ്ക്കു മു​ക​ളി​ല്‍ മു​ള​നി​ര​ത്തി അ​തി​ല്‍ ഓ​ല​മേ​ഞ്ഞ കൊ​ട്ട​ക. പ​ടം തു​ട​ങ്ങു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​ന്പേ കൊ​ട്ട​ക​യു​ടെ ഉ​ച്ചി​യി​ലും മ​ര​ത്തി​ലും കെ​ട്ടി​യ കോ​ളാ​മ്പി സ്പീ​ക്ക​റു​ക​ളി​ലൂ​ടെ പ​റ​പ​റാ ശ​ബ്ദ​ത്തി​ല്‍ പ​ഴ​യ​കാ​ല മ​ല​യാ​ളം, ത​മി​ഴ്പാ​ട്ടു​ക​ള്‍ ഒ​ഴു​കി​ത്തു​ട​ങ്ങു​ന്നു..​ആ പാ​ട്ടു​ക​ൾ കേ​ള്‍​ക്കാ​ന്‍​മാ​ത്രം കൊ​ട്ട​ക​യ്ക്കു ചു​റ്റും ആ​ളു​കൂ​ടി​യി​രി​ക്കും. യേ​ശു​ദാ​സി​ന്‍റെ​യും പി. ​ലീ​ല​യു​ടെ​യും ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്‍റെ​യു​മൊ​ക്ക ഭ​ക്തി​ഗാ​ന​ങ്ങ​ളാ​യി​രി​ക്കും ആ​ദ്യം.

പാ​ട്ടു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ല്‍ സി​നി​മ​യു​ടെ​യും താ​ര​നി​ര​യു​ടെ​യും പേ​രും ക​ഥ​യു​ടെ ചു​രു​ക്ക​വും അ​നൗ​ണ്‍​സ് ചെ​യ്യു​ന്നു​ണ്ടാ​വും. തി​യ​റ്റ​ര്‍ ബെ​ല്ലി​ല്‍ കി​റു​കി​റാ ശ​ബ്ദം മു​ഴ​ങ്ങി​യാ​ലു​ട​ന്‍ മു​ന്‍​വ​ശ​ത്തെ ടി​ക്ക​റ്റു"​ക​ള്ളി'​ക്കു മു​ന്നി​ല്‍ തു​ട​ങ്ങും ഉ​ന്തും ത​ള്ളും. ക്യൂ​വി​ന് പു​ല്ലു​വി​ല​പോ​ലും ക​ല്പി​ക്കാ​ത്ത ക​രു​ത്ത​ന്‍​മാ​ര്‍ ഇ​ടി​ച്ചു​ക​യ​റി ടി​ക്ക​റ്റു വാ​ങ്ങും.

ത​റ ടി​ക്ക​റ്റി​ന് 50 പൈ​സ​യും ബ​ഞ്ചി​ന് ഒ​രു രൂ​പ​യും ക​സേ​ര​യ്ക്ക് ര​ണ്ടു രൂ​പ​യു​മൊ​ക്കെ നി​ര​ക്കു​ള്ള കാ​ല​മാ​യി​രു​ന്നു അ​ത്.​ടി​ക്ക​റ്റെ​ടു​ത്ത് നി​ര​ക്ക് എ​ഴു​തി​യി​രി​ക്കു​ന്ന വാ​തി​ലി​ന​ടു​ത്ത് അ​ത് കീ​റു​ന്ന​യാ​ളു​ടെ അ​ടു​ത്തേ​ക്കു പോ​ക​ണം. അ​യാ​ള്‍ ടി​ക്ക​റ്റ് പാ​തി കീ​റി​യെ​ടു​ത്തി​ട്ടേ അ​ക​ത്തേ​ക്കു​വി​ടൂ. മു​ന്നി​ലെ ത​റ ടി​ക്ക​റ്റു​കാ​ര്‍ പൂ​ഴി തെ​ളി​ഞ്ഞ മ​ണ​ലി​ല്‍ ഇ​രി​ക്ക​ണം.

അ​തി​നു പി​ന്നി​ല്‍ ബെ​ഞ്ച്. അ​തി​നും പി​ന്നി​ല്‍ ക​സേ​ര. തേ​ക്കു​തൂ​ണി​ല്‍ പ​ല​ക നി​ര​ത്തി​യ ബാ​ല്‍​ക്ക​ണി അ​പൂ​ര്‍​വം കൊ​ട്ട​ക​ക​ളി​ല്‍ മാ​ത്രം. കൊ​ട്ട​ക​യെ താ​ങ്ങി​നി​ർ​ത്തു​ന്ന ന​ടു​ത്തൂ​ണു​ക​ള്‍ പ​ല​പ്പോ​ഴും കാ​ഴ്ച​മ​റ​യ്ക്കും. അ​തി​നാ​ല്‍ തൂ​ണി​നു പി​ന്നി​ല്‍ ഇ​രി​പ്പി​ടം കി​ട്ടി​യാ​ൽ ര​സം പോ​യി. മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ല​ക​ള്‍ പ​ഴ​കും​തോ​റും മ​ഴ​വെ​ള്ള​വും വെ​യി​ലും ത​ല​യി​ല്‍ പ​തി​ക്കും. മു​ന്നി​ലി​ക്കു​ന്ന​യാ​ള്‍ പൊ​ക്ക​ക്കാ​ര​നെ​ങ്കി​ല്‍ പി​ന്നി​ലി​രി​ക്കു​ന്ന​യാ​ളു​ടെ കാ​ര്യം പ​റ​യേ​ണ്ട​തു​മി​ല്ല.

സി​നി​മ തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​ര​സ്യ​ങ്ങ​ള്‍ വ​രും. ലൈ​ഫ് ബോ​യ് സോ​പ്പ്, ഗ​ണേ​ശ് ബീ​ഡി, കു​ട്ടി​ക്യൂ​റ പൗ​ഡ​ര്‍, 501 ബാ​ര്‍ സോ​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ പോ​റ​ല്‍​വീ​ണ സ്ലൈ​ഡു​ക​ള്‍. പ​ര​സ്യ​ങ്ങ​ള്‍ ക​ണ്ടു​ക​ണ്ടു ക്ഷ​മ​കെ​ട്ട​വ​രു​ടെ കൂ​ക്കു​വി​ളി​യും ചൂ​ള​മ​ടി​യും അ​സ​ഹ​നീ​യ​മാ​കു​മ്പോ​ഴാ​ണ് അ​തു നി​ർ​ത്തി പ​ടം ഓ​ടി​ക്കാ​ന്‍ തു​ട​ങ്ങു​ക.

ന​ഗ​ര​ങ്ങ​ളി​ലെ​യും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലെ​യും പേ​രെ​ടു​ത്ത തി​യ​റ്റ​റു​ക​ളി​ല്‍ മാ​സ​ങ്ങ​ള്‍ ക​ളി​ച്ച​ശേ​ഷം പ​ടം ഗ്രാ​മ​ത്തി​ലെ കൊ​ട്ട​ക​യി​ല്‍ തെ​ളി​യു​മ്പോ​ള്‍ സ്ക്രീ​നി​ല്‍ പൊ​ട്ട​ലും ചീ​റ്റ​ലും മി​ന്ന​ലും സ്വാ​ഭാ​വി​കം. ഫി​ലിം റീ​ലി​നു മാ​ത്ര​മ​ല്ല പ്രൊ​ജ​ക്ട​റി​നു​മു​ണ്ടാ​യി​രി​ക്കും മോ​ശ​മ​ല്ലാ​ത്ത പ​ഴ​ക്കം.

ക​ണ്ണു​രു​ട്ടു​ന്ന കൊ​മ്പ​ന്‍​മീ​ശ​ക്കാ​ര​ന്‍ പോ​ലീ​സി​ന്‍റെ ചി​ത്രം ഉ​ള്‍​പ്പെ​ടെ "പു​ക​വ​ലി പാ​ടി​ല്ല' എ​ന്ന സ്ലൈ​ഡ് ആ​വ​ര്‍​ത്തി​ച്ചു കാ​ണി​ച്ചാ​ലും പേ​ടി​ക്കു​ന്ന​വ​രാ​യി​രു​ന്നി​ല്ല പ​തി​വു​പ്രേ​ക്ഷ​ക​ര്‍. ബീ​ഡി​വെ​ട്ട​വും അ​തി​ന്‍റെ പു​ക​യു​മി​ല്ലാ​തെ കൊ​ട്ട​ക​യി​ല്‍ ഇ​രി​ക്കാ​നാ​വി​ല്ല. സി​നി​മ ഓ​ടു​മ്പോ​ഴും ക​ട​ല​പ്പൊ​തി വി​ല്പ​ന​യ്ക്ക് ഇ​ട​വേ​ള​യി​ല്ല.

<b> മ​റ​ക്കാ​നാ​കു​മോ ഫി​ലിം പെ​ട്ടി</b>

കൊ​ട്ട​ക​യി​ലേ​ക്കു​ള്ള ഫി​ലിം പെ​ട്ടി​യു​ടെ വ​ര​വു​പോ​ക്കി​നു​മു​ണ്ടാ​യി​രു​ന്നു ന​ല്ല ശേ​ല്. തി​ള​ങ്ങു​ന്ന അ​ലു​മി​നി​യം പെ​ട്ടി​യി​ല്‍ ഫി​ലിം റോ​ള്‍ വെ​ള്ളി​യാ​ഴ്ച ഓ​ടി​ച്ചു​തു​ട​ങ്ങാ​ൻ പാ​ക​ത്തി​ന് ത​ലേ​ന്നു ബ​സി​ന്‍റെ മു​ക​ളി​ൽ​ക​യ​റി​യാ​ണ് വ​രി​ക.

പെ​ട്ടി ത​ല​യി​ല്‍​വ​ച്ച് ബ​സി​ന്‍റെ ഗോ​വ​ണി​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി ഇ​റ​ങ്ങു​ന്ന ചു​മ​ട്ടു​കാ​ര​ന്‍. പെ​ട്ടി തി​യ​റ്റ​റി​ലെ​ത്തി​ച്ചാ​ല്‍ ഓ​പ്പ​റേ​റ്റ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. റീ​ലു​ക​ള്‍ വെ​ട്ട​ത്തി​ലേ​ക്കു പി​ടി​ച്ച് പൊ​ട്ട​ലോ മു​റി​വോ ച​ത​വോ ഉ​ണ്ടോ​യെ​ന്നു സൂ​ക്ഷ്മ​പ​രി​ശോ​ധ​ന.

പൊ​ട്ടി​യ​വ മു​റി​ച്ചു​മാ​റ്റി ഒ​ട്ടി​ക്കും. ഒ​രു സി​നി​മ ഓ​ടി​ത്തീ​രാ​ന്‍ ആ​റും ഏ​ഴും റീ​ലു​ക​ള്‍ മാ​റ്റ​ണം. ക​റ​ന്‍റു പോ​വു​ക​യോ ഫി​ലിം പൊ​ട്ടു​ക​യോ ചെ​യ്താ​ല്‍ അ​ക​ത്ത കൂ​ക്കു​വി​ളി മു​റു​കും. പ​ഴ​യ​കാ​ല​മ​ല്ലേ, കൊ​ട്ട​ക​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഷ​ര്‍​ട്ടും മു​ണ്ടും നി​ര്‍​ബ​ന്ധ​മി​ല്ല. കൈ​ലി​യും തോ​ര്‍​ത്തും ധാ​രാ​ളം. പ​ഴ​യ​കാ​ല വ​ട​ക്ക​ന്‍​പാ​ട്ട് സി​നി​മ​ക​ള്‍​ക്കും പു​ണ്യ​പു​രാ​ണ ക​ഥ​ക​ള്‍​ക്കും ആ​സ്വാ​ദ​ക​രേ​റെ​യാ​യി​രു​ന്നു.

ആ​ക്‌​ഷ​ന്‍ സ്റ്റ​ണ്ട് സീ​നു​ക​ള്‍ വ​രു​മ്പോ​ള്‍ ആ​വേ​ശം അ​തി​രു​വി​ട്ട് എ​ഴു​ന്നേ​റ്റ് കൈ​യ​ടി​ക്കു​ന്ന​വ​ര്‍ പ​ല​രു​ണ്ടാ​കും.​പ​ടം മാ​റു​ന്ന​തി​നു ത​ലേ​ന്ന് ജീ​പ്പി​ല്‍ കോ​ളാ​മ്പി സ്പീ​ക്ക​ർ കെ​ട്ടി ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ അ​നൗ​ണ്‍​സ്മെ​ന്‍റു​ണ്ടാ​കും. കൂ​ടെ നോ​ട്ടീ​സ് വി​ത​ര​ണ​വും. കാ​ള​വ​ണ്ടി​യി​ൽ ക​റ​ങ്ങി നോ​ട്ടീ​സ് വി​ത​റി​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നെ​ന്നും ഓ​ർ​ക്ക​ണം.

<b> ഇ​താ, ഇ​ന്നു​മു​ത​ൽ... </b>

വാ​ക്കു​ക​ള്‍ മു​ത്തു​മാ​ല​പോ​ലെ കോ​ര്‍​ത്ത് നാ​ട്ടു​കാ​രെ വി​സ്മ​യ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ സി​ദ്ധി​യു​ള്ള ശ​ബ്ദ​ക്കാ​ര​നാ​യി​രു​ന്നു പ​തി​വ് അ​നൗ​ണ്‍​സ​ര്‍. ചു​വ​പ്പും പ​ച്ച​യും മ​ഞ്ഞ​യും വെ​ള്ള​യും നി​റ​ങ്ങ​ളി​ല്‍ അ​ടി​ച്ചു​വ​രു​ന്ന നോ​ട്ടീ​സു​ക​ളി​ല്‍ സി​നി​മ​യു​ടെ പേ​രും താ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളു​മു​ണ്ടാ​കും.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഗാ​ന​ര​ച​ന, സം​വി​ധാ​നം, നി​ര്‍​മാ​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ച​വ​രു​ടെ പേ​രു​ക​ളും ക​ഥാ സം​ഗ്ര​ഹ​വും "ശേ​ഷം സ്ക്രീ​നി​ല്‍' എ​ന്നൊ​രു അ​ടി​ക്കു​റി​പ്പു​മു​ള്ള നോ​ട്ടീ​സി​നാ​യി കു​ട്ടി​ക​ള്‍ ജീ​പ്പി​നു പി​ന്നാ​ലെ ഓ​ടും.​ക​വ​ല​ക​ളി​ല്‍ നാ​ല​ഞ്ചു മി​നി​റ്റ് ജീ​പ്പ് നി​ർ​ത്തി​യി​ടും. അ​നൗ​ൺ​സ​റു​ടെ വാ​ക്ധോ​ര​ണി​യു​ടെ മി​ക​വി​ലാ​ണ് പ്രേ​ക്ഷ​ക​ര്‍ ആ​ക​ര്‍​ഷി​ക്ക​പ്പെ​ടു​ക.

മി​ന്നും​താ​ര​ങ്ങ​ളാ​യ സ​ത്യ​നും ന​സീ​റും ജ​യ​നും ഷീ​ല​യും ശാ​ര​ദ​യും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച അ​ന​ശ്വ​ര ചി​ത്രം, മ​നോ​ഹ​ര കു​ടും​ബ​ക​ഥ, ഇ​ത് നി​ങ്ങ​ളു​ടെ​യും ക​ഥ തു​ട​ങ്ങി​യ വാ​ക്കു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ല്‍ ഹി​റ്റു​പാ​ട്ടു​ക​ളു​ടെ നാ​ലു വ​രി​യും.​പ​ട​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ത​ലേ​ന്നു​ത​ന്ന പോ​സ്റ്റ​റു​ക​ള്‍ ചു​വ​രു​ക​ളി​ലും പീ​ടി​ക പ​ല​ക ഭി​ത്തി​യി​ലും സ്ഥാ​നം​പി​ടി​ക്കും. ചൂ​ടു​വെ​ള്ള​ത്തി​ല്‍ മൈ​ദ ക​ല​ക്കി പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന​തി​ലു​മു​ണ്ടാ​യി​രു​ന്നു ര​സ​ക്കാ​ഴ്ച.

ശ​നി, ഞാ​യ​ര്‍ മോ​ര്‍​ണിം​ഗ് ഷോ. ​ഹി​റ്റ് സി​നി​മ​ക​ള്‍​ക്ക് ദി​വ​സ​വും മോ​ര്‍​ണിം​ഗ് ഷോ. ​സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റി​നി​യും ഫ​സ്റ്റ് ഷോ​യും സെ​ക്ക​ന്‍​ഡ് ഷോ​യും. മൂ​ന്നു മ​ണി​ക്കൂ​ര്‍​വ​രെ ദൈ​ര്‍​ഘ്യ​മു​ണ്ടാ​യി​രു​ന്നു പ​ഴ​യ​കാ​ല സി​നി​മ​ക​ള്‍​ക്ക്. സ്കൂ​ള്‍ കു​ട്ടി​ക​ളെ സി​നി​മ കാ​ണി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍ ലൈ​ന്‍ ബ​സി​ല്‍ എ​ത്തി​ക്കു​ന്ന​തും കു​ട്ടി​ക​ള്‍​ക്കാ​യി സ്പെ​ഷ​ല്‍ ഷോ​യും പ​തി​വാ​യി​രു​ന്നു.

<b> കാ​ലം മാ​യ്ക്കാ​ത്ത ഹി​റ്റു​ക​ള്‍</b>

കൈ​കൊ​ണ്ടു പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന ഫോ​ട്ടോ ഫോ​ണ്‍ പ്രൊ​ജ​ക്ട​ര്‍ മു​റി​യി​ലെ ര​ണ്ടു​മൂ​ന്നു ച​തു​ര​പ്പൊ​ത്തു​ക​ളി​ല്‍​നി​ന്ന് പു​ക​യും പൊ​ടി​യും​നി​റ​ഞ്ഞ വെ​ളി​ച്ച​മാ​യാ​ണ് സ്ക്രീ​നി​ല്‍ സി​നി​മ​ക്കാ​ഴ്ച​ക​ള്‍ പ​തി​യു​ക.

ഭാ​ര്യ, കു​ട്ടി​ക്കു​പ്പാ​യം, ജീ​സ​സ്, സ്നാ​പ​ക​യോ​ഹ​ന്നാ​ന്‍, ഭ​ക്ത​കു​ചേ​ല, ആ​ന വ​ള​ര്‍​ത്തി​യ വാ​ന​മ്പാ​ടി, അ​ള്‍​ത്താ​ര, അ​ധ്യാ​പി​ക, ജ്ഞാ​ന​സു​ന്ദ​രി, ജീ​വി​ത​നൗ​ക, ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​കം, ഭ​ക്ത​രാ​മാ​യ​ണം, ന​ദി തു​ട​ങ്ങി എ​ത്ര​യോ സി​നി​മ​ക​ള്‍. പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ അ​ന്പ​താം ദി​വ​സം, നൂ​റാം ദി​വ​സം, നൂ​റ്റ​ന്പ​താം ദി​വ​സം, ഇ​രു​നൂ​റാം ദി​വ​സം തു​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ളും പ​ര​സ്യ​ങ്ങ​ളും ക​ണ്ടാ​ണ് പ്രേ​ക്ഷ​ക​ര്‍ സി​നി​മ​ക​ളു​ടെ ജ​യ​പ​രാ​ജ​യം വി​ധി​ച്ചി​രു​ന്ന​ത്.

ഉ​മ്മ, കു​ട്ടി​ക്കു​പ്പാ​യം, ഭാ​ര്യ, ഉ​ണ്ണി​യാ​ര്‍​ച്ച, നീ​ല​ക്കു​യി​ല്‍, ഭാ​ര്‍​ഗ​വീ​നി​ല​യം, മു​ടി​യ​നാ​യ പു​ത്ര​ന്‍, ചെ​മ്മീ​ന്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഒ​രേ തി​യ​റ്റ​റി​ല്‍ മാ​സ​ങ്ങ​ള്‍ ഓ​ടി. ആ​ക്ഷ​ന്‍ ഹീ​റോ ജ​യ​ന്‍റെ അ​വ​താ​ര​ത്തോ​ടെ അ​ങ്ങാ​ടി, ക​രി​മ്പ​ന, മൂ​ര്‍​ഖ​ന്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ പ​തി​വാ​യി.

കൊ​ട്ട​ക​യി​ലേ​ക്ക് കാ​റി​ലും ജീ​പ്പി​ലും വ​രു​ന്ന​വ​ര്‍ വി​ര​ളം. ഏ​റെ​പ്പേ​രും ന​ട​ന്നോ സൈ​ക്കി​ളി​ലോ ആ​വും എ​ത്തു​ക. മു​റ്റ​ത്ത് ത​ക​ര​പ്പാ​ളി മേ​ഞ്ഞ സൈ​ക്കി​ള്‍ ഷെ​ഡ്ഡു​ണ്ടാ​കും. കാ​രി​യ​റി​ലും ത​ണ്ടി​ലു​മി​രു​ന്ന് ര​ണ്ടും മൂ​ന്നും പേ​ർ എ​ത്തു​ന്ന സൈ​ക്കി​ളു​ക​ൾ. അ​ക്കാ​ല​ത്തൊ​ക്കെ സൈ​ക്കി​ളു​ക​ള്‍ കൂ​ടു​ത​ലാ​യി മോ​ഷ​ണം​പോ​യി​രു​ന്ന​ത് സി​നി​മാ കൊ​ട്ട​ക​ക​ളി​ല്‍ നി​ന്നാ​ണ്!

പ​ടം ക​ണ്ടു​വ​രു​ന്ന​വ​ര്‍ മാ​ട​ക്ക​ട​യി​ലും പീ​ടി​ക​യി​ലും മ​ര​ത്ത​ണ​ലി​ലും പ​ണി​യി​ട​ത്തു​മൊ​ക്കെ സി​നി​മാ​ക്ക​ഥ പ​റ​യു​മ്പോ​ള്‍ കാ​ണാ​ത്ത​വ​ര്‍ വി​സ്മ​യ​ത്തോ​ടെ കേ​ട്ടി​രി​ക്കും. സി​നി​മാ​ക്ക​ഥ പ​റ​ച്ചി​ല്‍ പ​ഴ​യ​കാ​ല​ത്ത അ​ത്യു​ഗ്ര​ൻ നേ​ര​മ്പോ​ക്കാ​യി​രു​ന്നു. അ​ന്നും താ​രാ​രാ​ധ​ന​യ്ക്ക് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. ചെ​റു​പ്പ​ക്കാ​രു​ടെ മു​ടി​വെ​ട്ട്, മു​ടി​കെ​ട്ട്, കൃ​താ​വ്, മീ​ശ, ഷ​ര്‍​ട്ട്, പാ​ന്‍റ് എ​ന്നി​വ​യൊ​ക്കെ താ​ര​ങ്ങ​ളെ അ​നു​ക​രി​ച്ചാ​യി​രു​ന്നു.

<b> ജീ​വ​നും ജീ​വി​ത​വും സി​നി​മ</b>

ഫ​സ്റ്റ് ക്ലാ​സ്, സെ​ക്ക​ന്‍​ഡ് ക്ലാ​സ് എ​ന്നൊ​ന്നും കൊ​ട്ട​ക​ഭാ​ഷ​യി​ലി​ല്ല. ത​റ, ബ​ഞ്ച്, ക​സേ​ര എ​ന്നൊ​ക്കെ​യേ പ​റ​യൂ. ന​ല്ല പ​ട​ത്തി​ന് ദി​വ​സ​ങ്ങ​ളോ​ളം കാ​ഴ്ച​ക്കാ​രു​ണ്ടാ​കും. ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ സി​നി​മ ഒ​ന്നി​ലേ​റെ ത​വ​ണ കാ​ണു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു. മാ​റ്റി​നി​ക്കും ഫ​സ്റ്റ് ഷോ​യ്ക്കു​മാ​ണ് കൂ​ടു​ത​ല്‍ ആ​സ്വാ​ദ​ക​ർ. ഹി​റ്റ് പ​ട​ങ്ങ​ള്‍ വ​രു​ന്ന ദി​വ​സം പ​ല​ര്‍​ക്കും ടി​ക്ക​റ്റ് കി​ട്ടാ​തെ​വ​രും.

പ​ടം​ക​ണ്ടാ​ലേ അ​ട​ക്കം​വ​രൂ എ​ന്നു​ള്ള​വ​രും കാ​ര്യ​മാ​യ പ​ണി​യി​ല്ലാ​ത്ത​വ​രും ക​വ​ല വ​ര്‍​ത്ത​മാ​ന​ക്കാ​രും അ​ടു​ത്ത ഷോ ​തു​ട​ങ്ങും​വ​രെ കാ​ലി​ച്ചാ​യ കു​ടി​ച്ചും ക​ട്ട​ന്‍​ബീ​ഡി വ​ലി​ച്ചും സൊ​റ​പ​റ​ഞ്ഞി​രി​ക്കും. കൊ​ട്ട​ക​യി​ല്‍ നാ​ലു​ചു​റ്റും ക​റു​ത്ത പ​ടി​യു​ള്ള വെ​ള്ള​ത്തു​ണി​യി​ല്‍ മി​ന്നി​മ​റി​യു​ന്ന ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് സീ​നു​ക​ളി​ല്‍ തെ​ളി​യു​ന്ന ക​ഥ​യും പാ​ട്ടും ത​മാ​ശ​യും ആ​സ്വ​ദി​ക്കു​ന്ന​തി​ന്‍റെ മാ​സ്മ​രി​ക ര​സം ഒ​ന്നു വേ​റെ​യാ​യി​രു​ന്നു.

 

കൊ​ട്ട​ക​യു​ടെ പു​റ​കി​ല്‍ ന​ടീ​ന​ട​ന്‍​മാ​ര്‍ നേ​രി​ട്ടെ​ത്തി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നു​പോ​ലും ചി​ല കു​ട്ടി​ക​ള്‍ വി​ശ്വ​സി​ച്ചു​പോ​യി​രു​ന്നു.​ചി​രി​പ്പ​ടം, ക​ണ്ണീ​ര്‍​പ്പ​ടം, ഇ​ടി​പ്പ​ടം എ​ന്നൊ​ക്കെ​യാ​ണ് ഓ​രോ സി​നി​മ​യ്ക്കും അ​ക്കാ​ല​ത്ത വി​ശേ​ഷ​ണം. പ്രേം​ന​സീ​ര്‍, സ​ത്യ​ന്‍, ഷീ​ല, മി​സ് കു​മാ​രി, ശാ​ര​ദ, അ​ടൂ​ര്‍ ഭാ​സി, എ​സ്.​പി. പി​ള്ള, കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ സ്ഥി​രം​നി​ര​യു​ടെ ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് സി​നി​മ​ക​ൾ‍.

"ക​ണ്ടം​ബെ​ച്ച കോ​ട്ട്' 1961ല്‍ ​ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മ​ല​യാ​ളി​ക​ള്‍ ആ​ദ്യ​മാ​യി ഒ​രു ക​ള​ര്‍ സി​നി​മ ആ​സ്വ​ദി​ച്ച​തെ​ന്നോ​ര്‍​ക്ക​ണം. 1965ലെ ​ഓ​ണ​ത്തി​ന് ക​ള​റി​ല്‍ ഇ​റ​ങ്ങി​യ "ചെ​മ്മീ​ന്‍' ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് കൊ​ട്ട​ക​ക​ളി​ലെ​ത്താ​ന്‍ ര​ണ്ടു​വ​ര്‍​ഷം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ഇ​ക്കാ​ല​ത്ത് സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ള്‍ ശ​ത​കോ​ടി പ്ര​തി​ഫ​ലം പ​റ്റു​മ്പോ​ള്‍ അ​ന്ന​ത്തെ താ​ര​ങ്ങ​ളു​ടെ നി​ര​ക്കു​കൂ​ടി അ​റി​ഞ്ഞോ​ളൂ. ആ​റേ​ഴു മാ​സ​മെ​ടു​ത്തു ചി​ത്രീ​ക​രി​ച്ച ചെ​മ്മീ​നി​ല്‍ സ​ത്യ​ന്‍ വാ​ങ്ങി​യ​ത് പ​ന്തീ​രാ​യി​രം രൂ​പ, മ​ധു​വി​ന് ര​ണ്ടാ​യി​രം രൂ​പ.

ഗ്രാ​മ​ക്ക​വ​ല​ക​ളു​ടെ സ്പ​ന്ദ​ന​മാ​യി​രു​ന്ന കൊ​ട്ട​ക​ക​ളി​ല്‍ സി​നി​മ ആ​സ്വ​ദി​ക്കു​ന്ന​തി​ല്‍ വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​യി​രു​ന്നു. ന​ഗ​ര തി​യ​റ്റ​റു​ക​ളെ എ ​ക്ലാ​സ്, ബി ​ക്ലാ​സ് എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്കു​മ്പോ​ള്‍ ഗ്രാ​മീ​ണ കൊ​ട്ട​ക​ക​ള്‍ സി ​ക്ലാ​സി​ല്‍ എ​ണ്ണ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ​ല സി​നി​മ​ക​ളും സാ​മ്പ​ത്തി​ക​മാ​യി പ​ച്ച​പി​ടി​ച്ച​ത് ഗ്രാ​മ​ക്കൊ​ട്ട​ക​ക​ളി​ല്‍ നി​റ​ഞ്ഞ സ​ദ​സി​ല്‍ ക​ളി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്നു.

<b> ഓ​ർ​മ​യി​ൽ ഒ​രു "ശു​ഭം'</b>

ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ല്‍​വ​രെ തി​യ​റ്റ​ര്‍ സ​മു​ച്ച​യ​ങ്ങ​ള്‍ വ​ന്ന​തോ​ടെ കൊ​ട്ട​ക പ്ര​ഭാ​വം അ​സ്ത​മി​ച്ചു​തു​ട​ങ്ങി. പ​ഴ​മ​ക്കാ​രു​ടെ മ​ന​സി​ല്‍ ഒ​ട്ടേ​റെ കൊ​ട്ട​ക​ക​ളു​ടെ പേ​രു​ക​ള്‍ ഇ​പ്പോ​ഴും മി​ന്നു​ന്നു​ണ്ട്. കൊ​ട്ട​ക​ക​ൾ ആ​ള​ന​ക്ക​മി​ല്ലാ​തെ ഓ​രോ​ന്നാ​യി പൂ​ട്ടി. കാ​ടു​ക​യ​റി​യ​തോ​ടെ കൊ​ട്ട​ക​ക​ൾ ഉ​ട​മ​ക​ൾ വി​റ്റൊ​ഴി​വാ​ക്കി. പ്രൊ​ജ​ക്ട​റും ക​സേ​ര​ക​ളും ആ​ക്രി സാ​ധ​ന​ങ്ങ​ളാ​യി. ആ​ര്‍​ത്തു​ക​യ​റി​യ പ​ച്ച​പ്പ​ട​ർ​പ്പു​ക​ൾ​ക്കു ന​ടു​വി​ല്‍ നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി അ​പൂ​ര്‍​വം ഇ​ട​ങ്ങ​ളി​ല്‍ അ​സ്ഥി​പ​ഞ്ജ​രം​പോ​ലെ കൊ​ട്ട​ക​ത്ത​റ​ക​ള്‍ ശേ​ഷി​ക്കു​ന്നു​ണ്ട്.

ഡോ​ള്‍​ബി അ​റ്റ്മോ​സ് ശ​ബ്ദം മു​ഴ​ങ്ങു​ന്ന ഇ​ക്കാ​ല​ത്തെ മ​ൾ​ട്ടി​പ്ലെ​ക്സു​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു​പോ​യ​വ​ര്‍​ക്ക് ഓ​ല​ക്കൊ​ട്ട​ക​യു​ടെ ക​ഥ അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നാം. ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍​ക്ക് ക​ണ്ടു പ​രി​ച​യ​പ്പെ​ടാ​നാ​വാ​ത്ത വി​ധം, ക​വ​ല​ക​ളു​ടെ അ​ട​യാ​ള​മാ​യി​രു​ന്ന ടാ​ക്കീ​സു​ക​ള്‍ ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളോ മാ​ളു​ക​ളോ പു​ത്ത​ൻ തി​യ​റ്റ​ര്‍ കോം​പ്ല​ക്സു​ക​ളോ ഒ​ക്കെ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. നോ​ട്ടീ​സു​ക​ളി​ൽ എ​ഴു​താ​റു​ള്ള​തു​പോ​ലെ, ശേ​ഷം കാ​ഴ്ച​യി​ൽ.. അ​ല്ല, ഓ​ർ​മ​യി​ൽ...

SUNDAY DEEPIKA

ഇ​ഖ്ബാ​ൽ ഹി​മ​വ​ൽ ശൃം​ഗ​ങ്ങ​ളു​ടെ ഗാ​യ​ക​ൻ

ഇ​ഖ്ബാ​ൽ ഹി​മ​വ​ൽ ശൃം​ഗ​ങ്ങ​ളു​ടെ ഗാ​യ​ക​ൻ

എ.​കെ. അ​ബ്ദു​ൽ മ​ജീ​ദ്
പേ​ജ്: 184 വി​ല: ₹ 300
ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9778141567

അ​ല്ലാ​മാ ഇ​ഖ്ബാ​ൽ എ​ന്ന ക​വി​ശ്രേ​ഷ്ഠ​നെ ശോ​ഭ​യോ​ടെ വ​ര​ച്ചു കാ​ട്ടു​ന്ന ഗ്ര​ന്ഥം. കാ​ന്പു​ള്ള ക​വി വി​ജ്ഞാ​ന​സാ​ഗ​ര​ത്തി​ൽ ക​പ്പ​ലോ​ട്ടു​ന്ന നാ​വി​ക​ൻ​കൂ​ടി ആ​ക​ണ​മെ​ന്ന സ​ന്ദേ​ശം പ​ക​രു​ന്നു.

സ്ക്രൂ​ഡ്രൈ​വ​റി​ലെ മ​ഴ​വി​ല്ല്

എ​ൻ.​ആ​ർ. രാ​ജേ​ഷ്
പേ​ജ്: 95 വി​ല: ₹ 190
പാ​പ്പാ​ത്തി, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9847099841

ല​ളി​ത​പ​ദ​ങ്ങ​ളി​ൽ, അ​സാ​ധാ​ര​ണ ചേ​ർ​പ്പു​ക​ളി​ൽ പ​ടു​ത്ത ക​വി​ത​ക​ൾ. ഓ​രോ വ​രി​യി​ലും പു​തി​യ വീ​ക്ഷ​ണ​കോ​ണി​ലേ​ക്ക് വാ​യ​ന​ക്കാ​ര​നെ കൈ​പി​ടി​ച്ചു ന​ട​ത്തു​ന്നു.

ഗ​ണി​ത​വി​ജ്ഞാ​ന​സാ​ഗ​രം

പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ
പേ​ജ്: 392 വി​ല: ₹ 390
ബു​ക്ക് മീ​ഡി​യ, പാ​ലാ
ഫോ​ൺ: 9447536240

ഗ​ണി​ത​ശാ​സ്ത്ര​പ​ഠ​നം ര​സ​ക​ര​മാ​ക്കു​ന്ന പു​സ്ത​കം. മെ​റ്റാ​കൊ​ഗ്നി​റ്റി​ക് ശൈ​ലി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കും മി​ക​ച്ച വ​ഴി​കാ​ട്ടി​യാ​കു​ന്ന കൃ​തി.

കാ​യ​ൽ​ഹൃ​ദ​യം

ര​മേ​ശ് അ​രൂ​ർ
പേ​ജ്: 90 വി​ല: ₹ 160
ഒ​ലി ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 8089507244

കൈ​ത​പ്പു​ഴ​ക്കാ​യ​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ന​ഞ്ഞെ​ടു​ത്ത കൊ​ച്ചു ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ജീ​വി​ത​ത്തി​ന്‍റെ ധ​ർ​മ​സ​ങ്ക​ട​ങ്ങ​ൾ, ആ​കു​ല​ത​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം വാ​യ​ന​ക്കാ​ര​നെ വ​ഴി​ന​ട​ത്തു​ന്നു.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 5

<b> എ​ല്ലാം ഓ​ർ​ത്ത​പ്പോ​ൾ എ​നി​ക്കു സ​ങ്ക​ടം​വ​ന്നു. എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. മു​ഖം തു​ടു​ത്തു ചു​വ​ന്നു. കാ​റി​ലെ ക​ണ്ണാ​ടി​യി​ൽ അ​തു പ്ര​തി​ഫ​ലി​ച്ചു. അ​ദ്ദേ​ഹം അ​തു ശ്ര​ദ്ധി​ച്ചോ എ​ന്ന​റി​ഞ്ഞു​കൂ​ടാ.</b>

 

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ സി.​എ​ൽ. ജോ​സ്

<b> എ​ല്ലാം ഓ​ർ​ത്ത​പ്പോ​ൾ എ​നി​ക്കു സ​ങ്ക​ടം​വ​ന്നു. എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. മു​ഖം തു​ടു​ത്തു ചു​വ​ന്നു. കാ​റി​ലെ ക​ണ്ണാ​ടി​യി​ൽ അ​തു പ്ര​തി​ഫ​ലി​ച്ചു. അ​ദ്ദേ​ഹം അ​തു ശ്ര​ദ്ധി​ച്ചോ എ​ന്ന​റി​ഞ്ഞു​കൂ​ടാ.</b>

പ​ല ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ മാ​ക്സിം എ​ന്നെ​യും​കൂ​ട്ടി കാ​റു​മെ​ടു​ത്തു ക​റ​ങ്ങി. അ​ത് എ​ന്നോ​ടു​ള്ള താ​ത്പ​ര്യം​കൊ​ണ്ടോ അ​തോ തെ​ല്ലും പ​രി​ഷ്കാ​രി​യ​ല്ലാ​ത്ത ഈ ​പെ​ണ്ണി​നെ കു​റേ കാ​ഴ്ച​ക​ൾ കാ​ണി​ക്കാ​ൻ​വേ​ണ്ടി​യോ? അ​റി​യി​ല്ല. ഞാ​ൻ മു​റി പൂ​ട്ടി ഓ​ടി​പ്പി​ട​ഞ്ഞു വ​രു​ന്പോ​ൾ എ​ന്നെ​യും​കാ​ത്ത് കാ​റി​ലി​രു​ന്ന് പ​ത്രം വാ​യി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ കാ​ണാം.

എ​ന്നെ ക​ണ്ട​യു​ട​നെ പു​ഞ്ചി​രി​ച്ച് പ​ത്രം പി​ൻ​സീ​റ്റി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ് ഡോ​ർ തു​റ​ന്നു​ത​രും. എ​ന്നെ മു​ൻ​സീ​റ്റി​ൽ ഇ​രു​ത്തി​ക്കൊ​ണ്ടാ​ണ് യാ​ത്ര. ""ഇ​ന്നു ന​ല്ല ശീ​ത​ക്കാ​റ്റു​ണ്ട്. എ​ന്‍റെ ഈ ​കോ​ട്ട് ധ​രി​ച്ചോ​ളൂ.'' സ്വെ​റ്റ​റും മ​ഫ്ള​റും ധ​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സ​ന്മ​ന​സോ​ടെ അ​തു പ​റ​ഞ്ഞെ​ങ്കി​ലും ഓ​ഫ​ർ ഞാ​ൻ സ്വീ​ക​രി​ച്ചി​ല്ല. ""സാ​ര​മി​ല്ല വി​ൻ​ഡ് ഗ്ലാ​സ് ക​യ​റ്റി​യി​ട്ടാ​ൽ മ​തി.''

കാ​ർ കി​ഴ​ക്കോ​ട്ടും പി​ന്നെ പ​ടി​ഞ്ഞാ​ട്ടും വ​ള​ഞ്ഞും തി​രി​ഞ്ഞും ഓ​ടി​ക്കൊ​ണ്ടി​രു​ന്നു. ടൗ​ണു​ക​ളി​ലൂ​ടെ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ, കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ പ​ല​വി​ധ കാ​ഴ്ച​ക​ൾ ക​ണ്ടു​കൊ​ണ്ടു​ള്ള ര​സ​ക​ര​മാ​യ ഒ​രു മോ​ട്ടോ​ർ സ​വാ​രി. ഞാ​ൻ പ​റ​ഞ്ഞു: ""സു​ഖ​സു​ന്ദ​ര​മാ​യ ഈ ​യാ​ത്ര ഞാ​ൻ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല.'' ""ഈ ​പ​റ​ഞ്ഞ​ത് ഇ​ന്ന​ത്തെ ദി​വ​സ​ത്തെ ഓ​ർ​ത്തു​ള്ള സ​ന്തോ​ഷ​മോ, അ​തോ എ​ന്‍റെ ഡ്രൈ​വിം​ഗി​നു​ള്ള പ്ര​ശം​സ​യോ?'' എ​ന്നി​ട്ടൊ​രു പൊ​ട്ടി​ച്ചി​രി.

ഇ​തു സ​ന്തോ​ഷ​ച്ചി​രി​യോ പ​രി​ഹാ​സ​ച്ചി​രി​യോ? വ്യ​ക്ത​മാ​യി​ല്ല. ഞാ​ൻ മൗ​നം​പൂ​ണ്ടു. അ​ബ​ദ്ധ​മെ​ന്തെ​ങ്കി​ലും ഞാ​ൻ പ​റ​ഞ്ഞോ? മി​സി​സ് വാ​ൻ​ഹോ​പ്പ​ർ മു​ന്പൊ​രി​ക്ക​ൽ പ​റ​ഞ്ഞ​ത് ഓ​ർ​മ​വ​ച്ച് മാ​ക്സി​മി​ന് സ​ന്തോ​ഷ​മാ​യി​ക്കൊ​ള്ള​ട്ടെ എ​ന്നു​ക​രു​തി ഞാ​ൻ പ​റ​ഞ്ഞു: ""ച​ര​ടി​ൽ കോ​ർ​ത്ത മു​ത്തു​മ​ണി​ക​ളോ​ടു​കൂ​ടി ക​റു​ത്ത സാ​റ്റി​ൻ ധ​രി​ച്ച ഒ​രു മു​പ്പ​ത്താ​റു​കാ​രി​പ്പെ​ണ്ണാ​യി​രു​ന്നു ഞാ​നെ​ങ്കി​ൽ...''

""അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ നീ ​എ​ന്നോ​ടൊ​പ്പം ഈ ​കാ​റി​ൽ ഉ​ണ്ടാ​വി​ല്ല.'' ദേ​ഷ്യം പു​ര​ണ്ട സ്വ​രം. പെ​ട്ടെ​ന്നു​ള്ള ഭാ​വ​മാ​റ്റം. ""നീ​യെ​ന്താ ഇ​ട​യ്ക്കി​ടെ ന​ഖം ക​ടി​ക്കു​ന്ന​ത്? മ​ഹാ വൃ​ത്തി​കേ​ട്...'' പ​രു​ഷ​മാ​യ പ​റ​ച്ചി​ൽ. അ​സ്വാ​ഭാ​വി​ക​മാ​യ നോ​ട്ടം.

വ​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ന്ന​പോ​ലെ​യാ​യി ഞാ​ൻ. ഇ​ത്ര രൂ​ക്ഷ​മാ​യി നോ​ക്കാ​ൻ​മാ​ത്രം ഇ​വി​ടെ എ​ന്തു​ണ്ടാ​യി? ധൈ​ര്യം സം​ഭ​രി​ച്ച്, ചെ​റു​പ്പ​ത്തി​ന്‍റെ ത​ന്‍റേ​ട​ത്തോ​ടെ ഞാ​ൻ പ​റ​ഞ്ഞു: ""എ​ന്നെ ഒ​രു ധി​ക്കാ​രി​യും അ​ധി​ക​പ്ര​സം​ഗി​യു​മാ​യി​ട്ടു തോ​ന്നി​യോ? ഞാ​നൊ​ന്നു ചോ​ദി​ക്ക​ട്ടെ; ദി​വ​സ​വും കാ​റി​ൽ കൂ​ടെ​വ​രാ​ൻ എ​ന്നോ​ടു പ​റ​ഞ്ഞ​ത് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണോ? ഒ​രു ന​ല്ല മ​ന​സ് എ​ന്നു ഞാ​ൻ ധ​രി​ച്ചു.

അ​ത​ല്ലെ​ന്ന് ഇ​പ്പോ​ൾ ബോ​ധ്യ​മാ​യി. ഒ​രു സ​ഹ​താ​പ​വും ഒൗ​ദാ​ര്യ​വും എ​നി​ക്കു വേ​ണ്ട. എ​ന്നെ ഇ​ങ്ങ​നെ ചീ​പ്പാ​യി കാ​ണ​രു​ത്.'' മാ​ക്സിം മ​യ​ത്തി​ൽ പ​റ​ഞ്ഞു: ""ച​ര​ടി​ൽ മു​ത്തു​മ​ണി​ക​ൾ കോ​ർ​ത്ത ക​റു​ത്ത സാ​റ്റി​ൻ നീ ​ധ​രി​ക്കു​ന്നി​ല്ല. നി​ന്‍റെ പ്രാ​യം മു​പ്പ​ത്താ​റു​മ​ല്ല. പി​ന്നെ...''

""അ​തെ​ന്തു​മാ​വ​ട്ടെ. എ​ന്നെ​ക്കു​റി​ച്ച് താ​ങ്ക​ൾ​ക്ക് എ​ല്ലാ​മ​റി​യാം. എ​ത്ര​കാ​ലം ഞാ​ൻ ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല. മ​ര​ണം ആ​രെ​യും പി​ടി​കൂ​ടാം. ന​മ്മ​ൾ ആ​ദ്യം ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ അ​റി​ഞ്ഞ​തി​ൽ​വി​ട്ടു താ​ങ്ക​ളെ​ക്കു​റി​ച്ച് എ​നി​ക്കൊ​ന്നു​മ​റി​യി​ല്ല..''
""നീ ​പി​ന്നെ എ​ന്താ​ണ​റി​ഞ്ഞ​ത്?''

""താ​ങ്ക​ൾ പ്ര​സി​ദ്ധ​മാ​യ മാ​ൻ​ഡെ​ർ​ലി​യി​ൽ താ​മ​സി​ക്കു​ന്നു എ​ന്ന​റി​യാം. താ​ങ്ക​ളു​ടെ ഭാ​ര്യ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി മ​രി​ച്ചു​പോ​യി എ​ന്നു​മ​റി​യാം.'' കൂ​ടു​ത​ൽ സം​സാ​രി​ക്കാ​തെ മ​നോ​നൊ​ന്പ​ര​ത്തോ​ടെ ഞാ​ൻ നേ​രേ മു​ന്നി​ലേ​ക്കു​നോ​ക്കി ഇ​രു​ന്നു. തി​ക​ച്ചും മൗ​നി​യാ​യി അ​ദ്ദേ​ഹം വ​ണ്ടി ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഞ​ങ്ങ​ളു​ടെ ക​ടു​ത്ത മൗ​നം മി​നി​റ്റു​ക​ളാ​യി മാ​റി. മി​നി​റ്റു​ക​ൾ മൈ​ലു​ക​ളി​ലേ​ക്കു കു​തി​ച്ചു. എ​ല്ലാം ഇ​തോ​ടെ തീ​രു​ക​യാ​ണ്. മ​തി​യാ​യി. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഇ​നി ഞാ​ൻ യാ​ത്ര​ചെ​യ്യി​ല്ല. നാ​ളെ ഇ​ദ്ദേ​ഹം സ്ഥ​ലം​വി​ടു​ക​യാ​ണ്.

എ​ല്ലാം ഓ​ർ​ത്ത​പ്പോ​ൾ എ​നി​ക്കു സ​ങ്ക​ടം​വ​ന്നു. എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. മു​ഖം തു​ടു​ത്തു ചു​വ​ന്നു. കാ​റി​ലെ ക​ണ്ണാ​ടി​യി​ൽ അ​തു പ്ര​തി​ഫ​ലി​ച്ചു. അ​ദ്ദേ​ഹം അ​തു ശ്ര​ദ്ധി​ച്ചോ എ​ന്ന​റി​ഞ്ഞു​കൂ​ടാ. നി​മി​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ല്ല. വ​ണ്ടി ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​ത​ന്നെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ദ്ദേ​ഹം ഒ​ന്നും മി​ണ്ടാ​തെ ത​ന്‍റെ ഒ​രു കൈ​കൊ​ണ്ട് എ​ന്‍റെ കൈ​യെ​ടു​ത്ത് അ​തി​ന്മേ​ൽ അ​മ​ർ​ത്തി ചും​ബി​ച്ചു. ഞാ​ൻ കോ​രി​ത്ത​രി​ച്ചു​പോ​യി.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്ന് തൂ​വാ​ല​യെ​ടു​ത്ത് എ​ന്‍റെ മ​ടി​യി​ലേ​ക്കി​ട്ടു. എ​നി​ക്കു നാ​ണ​മാ​യി. ഒ​രു ന​ല്ല മ​ന​സി​ന്‍റെ, വീ​ണ്ടു​വി​ചാ​ര​ത്തി​ന്‍റെ ല​ക്ഷ​ണം! വ​ണ്ടി നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ എ​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ അ​രി​കി​ലേ​ക്കു ചേ​ർ​ത്തി​രു​ത്തി ഒ​രു കൈ​കൊ​ണ്ട് വാ​ത്സ​ല്യ​പൂ​ർ​വം എ​ന്‍റെ തോ​ളി​ൽ ചു​റ്റി​പ്പി​ടി​ച്ചു. സ​ത്യ​ത്തി​ൽ എ​നി​ക്കു രോ​മാ​ഞ്ച​മു​ണ്ടാ​യി.

അ​ദ്ദേ​ഹം അ​പ​രാ​ധ​ബോ​ധ​ത്തോ​ടെ മൊ​ഴി​ഞ്ഞു: ""ഞാ​ൻ എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു​പോ​യി. ക്ഷ​മി​ക്കു​ക. എ​ല്ലാം മ​റ​ന്നേ​ക്കൂ. ചി​ല​നേ​ര​ത്ത് എ​ന്‍റെ പ്ര​കൃ​തം അ​ങ്ങ​നെ​യാ​ണ്. ഒ​ന്നും ഉ​ള്ളി​ൽ വ​യ്ക്കേ​ണ്ട.'' എ​ന്നി​ട്ട് കാ​ർ ഒ​രു വ​ശ​ത്ത് ഒ​തു​ക്കി​നി​ർ​ത്തി. എ​ന്നി​ട്ടു ചോ​ദി​ച്ചു:
""എ​ന്നോ​ടു പ​രി​ഭ​വ​മു​ണ്ടോ?''
""ഇ​ല്ല.''
""സ​ത്യം പ​റ​യ​ണം.''

""സ​ത്യ​മാ​ണ് പ​റ​ഞ്ഞ​ത്. പി​ണ​ക്ക​വും പ​രി​ഭ​വ​വു​മൊ​ന്നു​മി​ല്ല.''
മാ​ക്സിം ത​ന്‍റെ ത​ല​യി​ലി​രി​ക്കു​ന്ന തൊ​പ്പി​യെ​ടു​ത്തു പി​ൻ​സീ​റ്റി​ലേ​ക്കി​ട്ടു. എ​ന്നി​ട്ട് ആ​വേ​ശ​പൂ​ർ​വം എ​ന്‍റെ നെ​റു​ക​യി​ൽ ചും​ബി​ച്ചു. തു​ട​ർ​ന്നു പ​റ​ഞ്ഞു: ""ഒ​രി​ക്ക​ലും നീ ​ക​റു​ത്ത സാ​റ്റി​ൻ വ​സ്ത്രം ധ​രി​ക്ക​രു​ത്. എ​നി​ക്ക് അ​തി​ഷ്ട​മ​ല്ല.'' വി​ചി​ത്ര​മാ​യ ഒ​രാ​വ​ശ്യം. ഞാ​ൻ മ​ന്ദ​ഹ​സി​ച്ചു. മ​ട​ങ്ങാ​ൻ തി​ടു​ക്കം​കൂ​ട്ടി.

ഞ​ങ്ങ​ൾ വേ​ഗം യാ​ത്ര തു​ട​ർ​ന്നു. ഞാ​ൻ പ​റ​ഞ്ഞു: ""മാ​ഡം എ​ന്നെ കാ​ത്തി​രി​ക്കും. ല​ഞ്ചി​ന്‍റെ സ​മ​യ​ത്തി​നു​മു​ന്പ് എ​ത്ത​ണം. ന​ഴ്സ് ഉ​ച്ച​യോ​ടെ പോ​കും. രോ​ഗം ഭേ​ദ​പ്പെ​ട്ട നി​ല​യ്ക്ക് ബ്രി​ഡ്ജ് ക​ളി​ക്കാ​ൻ മാ​ഡം ഒ​രു​ങ്ങി​യി​രി​ക്ക​യാ​ണ്. രാ​വി​ലെ​യു​ള്ള ന​മ്മു​ടെ ഈ ​സ​വാ​രി മാ​ഡം അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ എ​ന്നോ​ടു ചോ​ദി​ച്ചു, മാ​ക്സിം ഇ​പ്പോ​ഴും ഹോ​ട്ട​ലി​ൽ ഉ​ണ്ടോ​യെ​ന്ന്.

ഞാ​നൊ​ന്നു പ​ക​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു, ഉ​ണ്ടെ​ന്നു തോ​ന്നു​ന്നു. ഭ​ക്ഷ​ണ​ത്തി​ന്‍റെ സ​മ​യ​ത്ത് അ​ദ്ദേ​ഹം വ​രു​ന്നു​ണ്ടാ​യി​രി​ക്കു​മെ​ന്ന്.'' മാ​ഡ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ൽ​നി​ന്ന് സ​മ​ർ​ഥ​മാ​യി ര​ക്ഷ​പ്പെ​ട്ട​തോ​ർ​ത്തു ചി​രി​ച്ച​പ്പോ​ൾ മാ​ക്സി​മും ഒ​പ്പം ചി​രി​ച്ചു. (തു​ട​രും)

SUNDAY DEEPIKA

അ​ല​ങ്കോ​ല​മാ​യ ജീ​വി​ത​ത്തി​നു മ​റു​മ​രു​ന്ന്

ഫാ.​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ

 

ക​നേ​ഡി​യ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റാ​യ ജോ​ർ​ഡാ​ൻ പീ​റ്റേ​ഴ്സ​ണ്‍ 2018ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​മാ​ണ് "12 റൂ​ൾ​സ് ഫോ​ർ ലൈ​ഫ്: ആ​ൻ ആ​ന്‍റി​ഡോ​ട്ട് ടു ​കേ​ഓ​സ്'. മ​നഃ​ശാ​സ്ത്രം, മ​തം, ത​ത്വ​ചി​ന്ത, ധാ​ർ​മി​ക​ത, സാ​ഹി​ത്യം, വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ ആ​ധാ​ര​മാ​ക്കി ത​യാ​റാ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഈ ​മാ​ർ​ഗ​നി​ർ​ദേ​ങ്ങ​ളാ​ക​ട്ടെ ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം ക​ണ്ടെ​ത്താ​നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും വാ​യ​ന​ക്കാ​ര​നെ സ​ഹാ​യി​ക്കു​ന്നു.

 

ക​നേ​ഡി​യ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റാ​യ ജോ​ർ​ഡാ​ൻ പീ​റ്റേ​ഴ്സ​ണ്‍ 2018ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​മാ​ണ് "12 റൂ​ൾ​സ് ഫോ​ർ ലൈ​ഫ്: ആ​ൻ ആ​ന്‍റി​ഡോ​ട്ട് ടു ​കേ​ഓ​സ്'. മ​നഃ​ശാ​സ്ത്രം, മ​തം, ത​ത്വ​ചി​ന്ത, ധാ​ർ​മി​ക​ത, സാ​ഹി​ത്യം, വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ ആ​ധാ​ര​മാ​ക്കി ത​യാ​റാ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഈ ​മാ​ർ​ഗ​നി​ർ​ദേ​ങ്ങ​ളാ​ക​ട്ടെ ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം ക​ണ്ടെ​ത്താ​നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും വാ​യ​ന​ക്കാ​ര​നെ സ​ഹാ​യി​ക്കു​ന്നു

പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​യു​ട​നെ ബെ​സ്റ്റ് സെ​ല്ല​റാ​യി മാ​റി​യ ഈ ​പു​സ്ത​ക​ത്തി​ന്‍റെ അ​ന്പ​തു ല​ക്ഷ​ത്തി​ലേ​റെ കോ​പ്പി​ക​ൾ വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്പ​തി​ലേ​റെ ഭാ​ഷ​ക​ളി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​സ്ത​ക​ത്തി​ന് ഏ​റെ പ്ര​ചാ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ന്‍റെ ര​ണ്ടാം​ഭാ​ഗം എ​ന്ന​പോ​ലെ "ബി​യോ​ണ്ട് ഓ​ർ​ഡ​ർ, 12 മോ​ർ റൂ​ൾ​സ് ഫോ​ർ ലൈ​ഫ്' എ​ന്ന പേ​രി​ൽ മ​റ്റൊ​രു പു​സ്ത​ക​വും പീ​റ്റേ​ഴ്സ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും ഉ​ത്ത​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നു​മു​ള്ള ഒ​രു ഇ​ന്‍റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോം ആ​ണ് ക്‌​വോ​റ. ഈ ​പ്ലാ​റ്റ്ഫോ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു ചോ​ദ്യ​മാ​യി​രു​ന്നു "എ​ല്ലാ​വ​രും അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഏ​റ്റ​വും അ​മൂ​ല്യ​മാ​യ കാ​ര്യ​ങ്ങ​ൾ ഏ​വ' എ​ന്ന​ത്. ക്‌​വോ​റ​യി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം​ന​ൽ​കു​ന്ന​ത് പീ​റ്റേ​ഴ്സ​ന്‍റെ ഒ​രു ഹോ​ബി​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​നും അ​തി​നു പി​ന്നാ​ലെ പു​സ്ത​കം ത​യാ​റാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യ​ത്.

അ​ല​ങ്കോ​ല​മാ​യി അ​ല്ലെ​ങ്കി​ൽ താ​റു​മാ​റാ​യി കി​ട​ക്കു​ന്ന ജീ​വി​ത​ത്തി​ന് ഒ​രു മ​റു​മ​രു​ന്ന് എ​ന്ന​പോ​ലെ​യാ​ണ് പ​ന്ത്ര​ണ്ടു നി​യ​മ​ങ്ങ​ൾ പ​ന്ത്ര​ണ്ട് അ​ധ്യാ​യ​ങ്ങ​ളി​ലാ​യി പീ​റ്റേ​ഴ്സ​ണ്‍ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ആ ​നി​യ​മ​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ്:

1. നി​വ​ർ​ന്ന് നെ​ഞ്ചു​വി​രി​ച്ചു​പി​ടി​ച്ചു നി​ൽ​ക്കു​ക. 2. സ​ഹാ​യി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട് എ​ന്ന​പോ​ലെ നി​ങ്ങ​ളോ​ടു​ത​ന്നെ പെ​രു​മാ​റു​ക. 3. നി​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ന​ല്ല​ത് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യി സു​ഹൃ​ദ്ബ​ന്ധം സ്ഥാ​പി​ക്കു​ക. 4. നി​ങ്ങ​ൾ ഇ​ന്ന​ലെ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​തു​മാ​യി ഇ​ന്നു നി​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്യു​ക. അ​ല്ലാ​തെ, മ​റ്റു​ള്ള​വ​ർ ഇ​ന്ന് എ​ങ്ങ​നെ ആ​യി​രി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചാ​വ​രു​ത്.

5. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ മ​ക്ക​ളെ ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ നി​ങ്ങ​ളു​ടെ മ​ക്ക​ളെ അ​നു​വ​ദി​ക്ക​രു​ത്. 6. ലോ​ക​ത്തെ വി​മ​ർ​ശി​ക്കു​ന്ന​തി​നു​മു​ന്പ് നി​ങ്ങ​ളു​ടെ സ്വ​ന്തം ഭ​വ​നം ശ​രി​യാ​യ രീ​തി​യി​ലാ​ക്കു​ക. 7. സൗ​ക​ര്യ​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​പി​ന്നാ​ലെ എ​ന്ന​തി​നു​പ​ക​രം അ​ർ​ഥ​പൂ​ർ​ണ​മാ​യ കാ​ര്യ​ങ്ങ​ൾ പി​ന്തു​ട​രു​ക. 8. സ​ത്യം പ​റ​യു​ക. ചു​രു​ങ്ങി​യ​പ​ക്ഷം ക​ള്ളം പ​റ​യാ​യി​രി​ക്കു​ക​യെ​ങ്കി​ലും ചെ​യ്യു​ക.

9. നി​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്ന വ്യ​ക്തി​ക്ക് നി​ങ്ങ​ൾ​ക്ക​റി​യാ​ത്ത എ​ന്തെ​ങ്കി​ലും അ​റി​യാ​മെ​ന്ന് അ​നു​മാ​നി​ക്കു​ക. 10. നി​ങ്ങ​ളു​ടെ സം​സാ​ര​ത്തി​ൽ വ്യ​ക്ത​ത ഉ​റ​പ്പാ​ക്കു​ക. 11. സ്കെ​യ്റ്റ് ബോ​ർ​ഡിം​ഗ് ചെ​യ്യു​ന്ന കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക. 12. വ​ഴി​യ​രി​കി​ൽ ഒ​രു പൂ​ച്ച​യെ ക​ണ്ടാ​ൽ അ​തി​നെ ഓ​മ​നി​ക്കു​ക.

പീ​റ്റേ​ഴ്സ​ണ്‍ ന​ൽ​കു​ന്ന ഈ ​നി​യ​മ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ന​മു​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​കു​ന്ന​വ​യാ​ണ്. എ​ന്നാ​ൽ അ​വ​സാ​നം കൊ​ടു​ത്തി​രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ അ​ല്പം വി​ശ​ദീ​ക​ര​ണം വേ​ണ്ടി​വ​രും. അ​തു ന​ൽ​കു​ന്ന​തി​നു മു​ന്പാ​യി ഈ ​പു​സ്ത​ക​ത്തി​ലെ പ്ര​ധാ​ന ആ​ശ​യം എ​ന്താ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്ക​ട്ടെ.
പീ​റ്റേ​ഴ്സ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ ക്ര​മ​വും ക്ര​മ​രാ​ഹി​ത്യ​വും ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടു മു​ഖ​ങ്ങ​ളാ​ണ്.

ജീ​വി​തം ക്ര​മ​ര​ഹി​ത​മാ​യി, അ​താ​യ​ത് അ​ല​ങ്കോ​ല​മാ​യി മാ​റു​ന്പോ​ൾ എ​ല്ലാം അ​നി​യ​ന്ത്രി​ത​മാ​യി​ത്തീ​രും. അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ൾ പ​ല​പ്പോ​ഴും പ്ര​വ​ച​നാ​തീ​ത​വു​മാ​യി​രി​ക്കും. എ​ന്നാ​ൽ ക്ര​മ​മു​ള്ള ജീ​വി​ത​ത്തി​ൽ എ​ല്ലാ​ത്തി​നും ഒ​രു ഘ​ട​ന​യു​ണ്ട്. ആ ​ജീ​വി​ത​ത്തി​ന് സു​ര​ക്ഷി​ത​ത്വ​വും അ​ർ​ഥ​വു​മു​ണ്ട്. ക്ര​മ​ര​ഹി​ത​മാ​യി ജീ​വി​തം അ​ല​ങ്കോ​ല​മാ​ക്കാ​തെ, ക്ര​മ​വും ചി​ട്ട​യും പാ​ലി​ച്ച് ജീ​വി​ത​ത്തി​ൽ അ​ർ​ഥം ക​ണ്ടെ​ത്താ​നാ​ണ് പീ​റ്റേ​ഴ്സ​ണ്‍ പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ​ഹ​നം ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. സ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ൽ ഏ​റെ​പ്പേ​രും പ​ക​ച്ചു​നി​ൽ​ക്കു​ന്ന​വ​രാ​ണ്. അ​തി​നു​പ​ക​രം ജീ​വി​ത​ത്തി​ലെ സ​ഹ​ന​ങ്ങ​ളെ ത​ന്‍റേ​ട​ത്തോ​ടെ നേ​രി​ട​ണ​മെ​ന്നാ​ണ് പീ​റ്റേ​ഴ്സ​ണ്‍ പ​ഠി​പ്പി​ക്കു​ന്ന​ത്. ന​ട്ടെ​ല്ലു​നി​വ​ർ​ത്തി നെ​ഞ്ചു​വി​രി​ച്ചു​പി​ട​ച്ച് നി​ൽ​ക്കു​ക എ​ന്ന നി​യ​മം​കൊ​ണ്ട് അ​ദ്ദേ​ഹം അ​ർ​ഥ​മാ​ക്കു​ന്ന​ത് ഇ​താ​ണ്.

ജീ​വി​ത​ത്തി​ലെ ദു​രി​ത​പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ നാം ​വൈ​മു​ഖ്യം കാ​ണി​ക്ക​രു​തെ​ന്നു സാ​രം. """ഓ​രോ​രു​ത്ത​രും ത​ന്‍റെ ഭാ​ര​ങ്ങ​ൾ ചു​മ​ക്ക​ണം'' എ​ന്നാ​ണ​ല്ലോ സെ​ന്‍റ് പോ​ൾ പ​ഠി​പ്പി​ക്കു​ന്ന​ത് (ഗ​ലാ 6:5). അ​തു​പോ​ലെ ""എ​ന്നെ പി​ന്തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൻ ത​ന്‍റെ കു​രി​ശു​മെ​ടു​ത്തു​കൊ​ണ്ട് എ​ന്‍റെ പി​ന്നാ​ലെ വ​ര​ട്ടെ'' (മ​ത്താ 16:24) എ​ന്ന് ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​ഞ്ഞി​രി​ക്കു​ന്ന​തും ഇ​വി​ടെ ഓ​ർ​മി​ക്കേ​ണ്ട​താ​ണ്.

ബൈ​ബി​ളി​ലെ ഈ ​ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നു​കൊ​ണ്ടാ​ണ് ജീ​വി​തം സ​ഹ​ന​പൂ​ർ​ണ​മാ​ണെ​ങ്കി​ലും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ജീ​വി​ത​ത്തി​ന് അ​ർ​ഥം കാ​ണാ​ൻ പീ​റ്റേ​ഴ്സ​ണ്‍ ന​മ്മെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ നാം ​ആ​ദ്യം അ​ന്വേ​ഷി​ക്കേ​ണ്ട​ത് ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥ​മാ​ണ്. അ​ല്ലാ​തെ സ​ന്തോ​ഷ​മ​ല്ല.

ഇ​നി പ​തി​നൊ​ന്നാ​മ​ത്തെ നി​യ​മം എ​ന്താ​ണെ​ന്നു പ​റ​യാം. സ്കെ​യ്റ്റ് ബോ​ർ​ഡിം​ഗ് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്താ​വു​ന്ന ഒ​രു വി​നോ​ദ​മാ​ണ്. എ​ങ്കി​ൽ​പ്പോ​ലും കു​ട്ടി​ക​ൾ അ​തു ചെ​യ്യ​ട്ടെ എ​ന്നു​പ​റ​യു​ന്ന​തി​ന്‍റെ അ​ർ​ഥം ജീ​വി​ത​ത്തി​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ അ​വ​രെ അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണ്. എ​ങ്കി​ൽ​മാ​ത്ര​മേ അ​വ​ർ​ക്കു വ​ള​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വ​ത്രേ.

ഒ​രു പൂ​ച്ച​യെ വ​ഴി​യി​ൽ ക​ണ്ടാ​ൽ അ​തി​നെ ഓ​മ​നി​ക്കു​ക എ​ന്നു​പ​റ​യു​ന്ന പ​ന്ത്ര​ണ്ടാ​മ​ത്തെ നി​യ​മ​ത്തി​ന്‍റെ അ​ർ​ഥം ദുഃ​ഖ​ങ്ങ​ൾ​ക്കും ദു​രി​ത​ങ്ങ​ൾ​ക്കു​മി​ട​യി​ലും ജീ​വി​ത​ത്തി​ലെ കൊ​ച്ചു​കൊ​ച്ചു ന​ന്മ​ക​ൾ അ​നു​സ്മ​രി​ക്കു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ക എ​ന്നാ​ണ്. അ​ങ്ങ​നെ​യു​ള്ള ന​ന്മ​ക​ൾ ഏ​റെ​യു​ണ്ട് എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ.

പീ​റ്റേ​ഴ്സ​ണ്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ​ന്ത്ര​ണ്ടു നി​യ​മ​ങ്ങ​ളും ന​മ്മു​ടെ ചി​ന്താ​വി​ഷ​യ​മാ​യി​രി​ക്ക​ട്ടെ. ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം ക​ണ്ടെ​ത്താ​ൻ അ​വ ന​മ്മെ സ​ഹാ​യി​ക്കും.

SUNDAY DEEPIKA

വാ​ക്കും പ്ര​വൃ​ത്തി​യും പൊ​രു​ത്ത​പ്പെ​ടു​ന്പോ​ൾ...

എ​സ്. മ​ഞ്ജു​ളാ ദേ​വി

 ഭ​ര​ണ​പ​ര​മാ​യ വ​ലി​യചു​മ​ത​ല​ക​ൾ​ക്കൊ​പ്പംസ​ർ​ഗാ​ത്മ​ക​ത​യു​ടെ ആ​ർ​ദ്ര​ലോ​കം സ്വ​ന്ത​മാ​ക്കി​യ​യാ​ൾ... ക​വി​ത-ഗാ​ന​ര​ച​ന, ചി​ത്ര​മെ​ഴു​ത്ത്,പ്ര​ഭാ​ഷ​ണ​ങ്ങ​ൾ... ഭ​ര​ണാ​ധി​പ​ന്മാ​ർഒ​രു​പോ​ലെ വി​ശ്വ​സി​ച്ച, ആ​സ്വാ​ദ​ക​ർഒ​ന്ന​ട​ങ്കം സ്വീ​ക​രി​ച്ച വ്യ​ക്തി​ത്വം-കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ്.സ​ർ​വീ​സ്, ക​ലാ​ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​വു​മാ​യി ന​ട​ത്തി​യദീ​ർ​ഘ​സം​ഭാ​ഷ​ണ​ത്തി​ന്‍റെആ​ദ്യ​ഭാ​ഗം...

 

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന ഒ​രു കാ​ബി​ന​റ്റ് ബ്രീ​ഫിം​ഗ് - മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. സ​ർ​ക്കാ​രി​ന്‍റെ ഒ​രു പ്ര​ധാ​ന വ​കു​പ്പി​ലെ സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര​മാ​യി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ അ​ധി​ക ചു​മ​ത​ല​കൂ​ടി... എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു​തു​ട​ങ്ങു​ന്നു. ചു​റ്റു​മി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കു മു​ന്പേ പ​റ​യു​ന്നു- കെ. ​ജ​യ​കു​മാ​റി​ന് ന​ൽ​കു​ന്നു! മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ച്ചു ചി​രി​ച്ച സം​ഭ​വ​മാ​ണി​ത്.

ഏ​തു വ​കു​പ്പി​ലെ സെ​ക്ര​ട്ട​റി അ​വ​ധി​യെ​ടു​ത്താ​ലും, വി​ര​മി​ച്ചാ​ലും ആ ​വ​കു​പ്പി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​കൂ​ടി കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സി​ന് ന​ൽ​കു​ന്ന പ​തി​വ് കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​ലോ​ക​ത്ത് നി​ല​നി​ന്നി​രു​ന്ന ഒ​രു കാ​ല​യ​ള​വു​ണ്ടാ​യി​രു​ന്നു! എ​ത്ര ജോ​ലി​ഭാ​ര​വും ചു​മ​ലി​ലേ​റ്റു​വാ​നു​ള്ള കെ. ​ജ​യ​കു​മാ​റി​ന്‍റെ ക​ഴി​വു മാ​ത്ര​മ​ല്ല ഭ​ര​ണാ​ധി​പ​ന്മാ​ർ​ക്ക് ഈ ​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നി​ലു​ള്ള വി​ശ്വാ​സം​കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​യി​രു​ന്ന​ത്.
ഭ​ര​ണ​പ​ര​മാ​യ വ​ലി​യ ചു​മ​ത​ല​ക​ൾ​ക്കൊ​പ്പം കെ. ​ജ​യ​കു​മാ​റി​ന് സ​ർ​ഗാ​ത്മ​ക​ത​യു​ടെ ഒ​രു അ​ന​ന്ത​ലോ​ക​വും സ്വ​ന്ത​മാ​യി​രു​ന്നു. ക​വി​ത​യു​ടെ, ഗാ​ന​ങ്ങ​ളു​ടെ, ചി​ത്ര​ര​ച​ന​യു​ടെ ഒ​രു ആ​ർ​ദ്ര​ലോ​കം.

ഹി​റ്റ് സി​നി​മ​ക​ളു​ടെ ശി​ല്പി​യാ​യ അ​ച്ഛ​ൻ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ തു​റ​ന്നി​ട്ട സി​നി​മാ പ്ര​പ​ഞ്ചം ബാ​ല്യം മു​ത​ൽ​ക്കു​ത​ന്നെ ജ​യ​കു​മാ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത​യും. പി​ന്നീ​ട് ഒ​രു വ​ലി​യ വി​ജ്ഞാ​ന​ലോ​കം സ്വ​യം കീ​ഴ​ട​ക്കി. ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത​ത​യും ആ​ശ്ലേ​ഷി​ക്കു​ന്ന ഒ​രു മി​ക​ച്ച പ്ര​ഭാ​ഷ​ക​ൻ കൂ​ടി​യാ​ണ് കെ. ​ജ​യ​കു​മാ​ർ. 2024ലെ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ കാ​വ്യ​പു​ര​സ്കാ​രം കെ. ​ജ​യ​കു​മാ​റി​ന്‍റെ "പിം​ഗ​ള​കേ​ശി​നി' എ​ന്ന കാ​വ്യ​സ​മാ​ഹാ​ര​ത്തി​നാ​ണ് ല​ഭി​ച്ച​ത്. ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ, ജീ​വ​ച​രി​ത്രം, വി​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നാ​ല്പ​ത്തി​യേ​ഴ് കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ഐ​എം​ജി​യു​ടെ (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഗ​വ​ൺ​മെ​ന്‍റ്) ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കെ. ​ജ​യ​കു​മാ​ർ ഇ​ന്നും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തും ഭ​ര​ണ​ലോ​ക​ത്തും ഒ​രു​പോ​ലെ സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ആ​റി​ന് 73-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച കെ. ​ജ​യ​കു​മാ​ർ സം​സാ​രി​ക്കു​ന്നു.

 ആ​രോ​പ​ണ​ങ്ങ​ളു​ടെ ക​റ​പു​ര​ളാ​തെ​യു​ള്ള ഒൗ​ദ്യോ​ഗി​ക ജീ​വി​തം, ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ​നി​ന്നും ജ​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​രു​പോ​ലെ ല​ഭി​ച്ച സ്വീ​കാ​ര്യ​ത- ഇ​തെ​ല്ലാം കെ. ​ജ​യ​കു​മാ​ർ എ​ന്ന വ്യ​ക്തി​യു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ്. എ​ങ്കി​ലും ബോ​ധ​പൂ​ർ​വ​മാ​യ ഒ​രു പ​രി​ശ്ര​മം ഇ​തി​നു പി​ന്നി​ലു​ണ്ടോ?

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​ര​മ​ല്ല ഞാ​ൻ. ലൈ​ക്കു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​കാം എ​ന്നൊ​ന്നും വ്യാ​മോ​ഹ​മി​ല്ല. ജീ​വി​ത​ത്തി​ലെ ഏ​തൊ​ക്കെ​യോ ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ഒ​രു​ദ്യോ​ഗ​സ്ഥ​നെ ന​യി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ചി​ല സ്വ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. അ​ത് ഇ​മേ​ജ് ബി​ൽ​ഡിം​ഗി​ന​ല്ല, വി​ശ്വാ​സ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള പ്ര​ലോ​ഭ​ന​ങ്ങ​ളി​ലും പ്രേ​ര​ണ​ക​ളി​ലും ചെ​ന്നു​ചാ​ടാ​തി​രി​ക്കാ​നാ​ണ്.

അ​ങ്ങ​നെ മ​ദ്യ​പാ​നം, പാ​ർ​ട്ടി​ക​ൾ, ധാ​രാ​ളി​ത്തം, അ​മി​ത​മാ​യ ആ​ഗ്ര​ഹ​ങ്ങ​ൾ, ആ​വ​ശ്യ​മി​ല്ലാ​ത്ത ച​ങ്ങാ​ത്ത​ങ്ങ​ൾ എ​ന്നി​വ​യു​ടെ മേ​ലൊ​ക്കെ സ്വ​യം ക​ർ​ശ​ന വി​ല​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. ജീ​വി​ത​ശൈ​ലി ല​ളി​ത​വും ശു​ദ്ധ​വു​മാ​ക്കി, അ​ത് സ്വ​ജീ​വി​തം വി​മ​ലീ​ക​രി​ക്കാ​നാ​ണ്. പ്ര​തി​ച്ഛാ​യ ന​ന്നാ​ക്കാ​ന​ല്ല. ഛായ ​ന​ന്നാ​യാ​ൽ പ്ര​തി​ച്ഛാ​യ താ​നേ ന​ന്നാ​വും.

<b> പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ആ​യി​രി​ക്കേ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ പ്ല​സ്ടു സ്കൂ​ളു​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ ഒ​പ്പി​ട്ട സം​ഭ​വം താ​ങ്ക​ൾ​ത​ന്നെ പ​റ​യാ​റു​ണ്ട്. ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടും​മു​ന്പ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രി ഫ​യ​ൽ ഒ​പ്പി​ട്ട​ത് മ​റി​ച്ചു​പോ​ലും നോ​ക്കാ​തെ​യാ​ണ്. കെ. ​ജ​യ​കു​മാ​ർ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നി​ലു​ള്ള ഉ​റ​ച്ച വി​ശ്വാ​സം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി അ​തി​നു ത​യാ​റാ​യ​ത്. ഇ​ത്ത​രം വി​ശ്വാ​സം ആ​ർ​ജി​ക്ക​ലി​നു പി​ന്നി​ലും പ​രി​ശ്ര​മ​ത്തി​ന്‍റെ ഒ​രം​ശം ആ​വ​ശ്യ​മാ​ണോ?</b>

ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ല്യം ഇ​ന്‍റ​ഗ്രി​റ്റി ആ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. വി​ചാ​ര​വും വാ​ക്കും വി​ശ്വാ​സ​വും പ്ര​വൃ​ത്തി​യും ത​മ്മി​ലു​ള്ള പൊ​രു​ത്ത​മാ​ണ് ഇ​ന്‍റ​ഗ്രി​റ്റി (സ​ത്യ​സ​ന്ധ​ത എ​ന്നു പ​റ​ഞ്ഞാ​ൽ ഈ ​അ​ർ​ഥ​വൈ​പു​ല്യം വെ​ളി​വാ​കു​ന്നി​ല്ല.) ഈ ​പൊ​രു​ത്ത​മു​ണ്ടെ​ങ്കി​ൽ അ​ത് കൃ​ത്യ​മാ​യി രാ​ഷ്ട്രീ​യ​നേ​തൃ​ത്വം മ​ന​സി​ലാ​ക്കും.

നാ​ട്യ​ങ്ങ​ൾ​കൊ​ണ്ട് ആ​രെ​യും ക​ബ​ളി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. പി​ആ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കു​മാ​വി​ല്ല സ​ഹാ​യി​ക്കാ​ൻ. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ശ്വാ​സം ഇ​ന്‍റ​ഗ്രി​റ്റി കൊ​ണ്ടേ നേ​ടാ​നാ​വൂ. പെ​ട്ടെ​ന്നൊ​രു ദി​വ​സം​കൊ​ണ്ടോ അ​തി​നാ​യു​ള്ള അ​ധ്വാ​നം​കൊ​ണ്ടോ നേ​ടാ​നാ​വു​ന്ന​ത​ല്ല അ​ത്.

ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ നി​ര​പ​രാ​ധി​യാ​യ യു​വാ​വി​ന് വി​വാ​ഹ​ത്തി​നാ​യി പ​രോ​ൾ അ​നു​വ​ദി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത് ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ്. തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ അ​തി​ൽ വ​ലി​യൊ​രു സാ​ഹ​സി​ക​ത അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടോ?

ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളി​ൽ മ​നു​ഷ്യ​ത്വ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​മാ​ണ് എ​ന്‍റെ വ​ഴി.

അ​ത് നി​യ​മം​വി​ട്ട വ​ഴി​യ​ല്ല. നി​യ​മ​ങ്ങ​ളെ​യും ച​ട്ട​ങ്ങ​ളെ​യും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​തും സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്കു മു​ന്നി​ൽ ആ​രോ തീ​ർ​ത്ത ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തു​മാ​ണ് എ​ന്‍റെ ക​ർ​മം എ​ന്ന തി​രി​ച്ച​റി​വ് എ​ന്നെ വ​ലി​യ അ​പ​ക​ട​ത്തി​ലൊ​ന്നും ഇ​തു​വ​രെ കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ചി​ല്ല. ചി​ല്ല​റ അ​ലോ​സ​ര​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​കും. ബ്യൂ​റോ​ക്ര​സി​യു​ടെ ശി​ലാ​മു​ഖം കാ​ണി​ക്കാ​ന​ല്ല, മ​നു​ഷ്യ​മു​ഖം കാ​ണി​ക്കാ​നാ​ണ് ഞാ​ൻ ഈ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് സ്വ​യം ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്ക​ണം.

 ച​ല​ച്ചി​ത്ര ന​ട​നാ​ണെ​ന്ന സാ​ക്ഷ്യ​പ​ത്ര​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​നു​ഗൃ​ഹീ​ത ന​ട​ൻ ബ​ഹ​ദൂ​റി​ന് സ​ഹാ​യ​ധ​നം നി​ര​സി​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി സ്വ​ന്ത​മാ​യി സാ​ക്ഷ്യ​പ​ത്രം എ​ഴു​തി ന​ല്കി​യി​ട്ടു​ണ്ട് താ​ങ്ക​ൾ. നി​യ​മ​ങ്ങ​ൾ മ​നു​ഷ്യ​നു​വേ​ണ്ടി​യാ​ണ് എ​ന്ന വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​സ​മൂ​ഹ​ത്തെ എ​ത്തി​ക്കേ​ണ്ട​തും താ​ങ്ക​ളെ​പ്പോ​ലു​ള്ള​വ​രു​ടെ ക​ർ​ത്ത​വ്യ​മ​ല്ലേ? 

ബ​ഹ​ദൂ​റി​നു​വേ​ണ്ടി ഞാ​ൻ​ത​ന്നെ സാ​ക്ഷ്യ​പ​ത്രം എ​ഴു​തി​യ​തി​ൽ നി​യ​മ​ലം​ഘ​ന​മി​ല്ല. കാ​ര​ണം സ​ത്യ​മേ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യു​ള്ളൂ. ച​ട്ട​ങ്ങ​ളു​ടെ അ​ന്തഃ​സ​ത്ത​യി​ലേ​ക്കു പോ​ക​ണം, അ​വ​യെ ലം​ഘി​ക്ക​രു​ത്, വ്യാ​ഖ്യാ​നി​ക്കാം. ഇ​ന്ന് ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​നി​യും മാ​റാ​ത്ത, അ​വ​ശ്യം മാ​റേ​ണ്ട ഇ​ന്ന​ലെ​യു​ടെ കു​റേ മ​നോ​ഭാ​വ​ങ്ങ​ളു​ണ്ട്.

അ​വ​കൂ​ടി മാ​റ​ണം. ആ​ശാ​ൻ പ​റ​ഞ്ഞ​തു​പോ​ലെ ച​ട്ട​ങ്ങ​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​വ നി​ങ്ങ​ളെ മാ​റ്റും എ​ന്ന​തി​ൽ പ്ര​വ​ച​നാ​ത്മ​ക​ത​യു​ണ്ട്. നി​ർ​മി​ത​ബു​ദ്ധി വ്യാ​പ​ക​മാ​യി​ക്ക​ഴി​യു​ന്പോ​ൾ ബ്യൂ​റോ​ക്ര​സി ശീ​ലി​ച്ച താ​മ​സി​പ്പി​ക്ക​ൽ ത​ന്ത്ര​ങ്ങ​ളൊ​ക്കെ ത​ക​രും. ഇ​പ്പോ​ൾ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ വേ​ണ്ടി​വ​രു​ന്ന തീ​രു​മാ​ന​ങ്ങ​ൾ മ​ണി​ക്കൂ​റി​ന​കം സാ​ധ്യ​മാ​കും. അ​ഴി​മ​തി അ​സാ​ധ്യ​മാ​യി​ത്തീ​രും. ജ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് തീ​രു​മാ​നം ആ​വ​ശ്യ​പ്പെ​ടും.

(ശേ​ഷം അ​ടു​ത്ത ല​ക്ക​ത്തി​ൽ)

SUNDAY DEEPIKA

ക​ണ്ണീ​ർ നൊ​ബേ​ൽ

ഷാ​ജ​ൻ സി. ​മാ​ത്യു

 നൊ​ബേ​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ല​മാ​ണി​ത്. ഭ​ര​ണ​കൂ​ട സ​മ്മ​ര്‍​ദ​ങ്ങ​ളി​ല്‍ ശ്വാ​സം​മു​ട്ടി സോ​വി​യ​റ്റ് യൂ​ണി​യ​നി​ല്‍ ഒ​രാ​ള്‍​ക്കു നൊ​ബേ​ല്‍ സ​മ്മാ​നം നി​ര​സി​ക്കേ​ണ്ടി​വ​ന്നു. തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ലും ചി​ല​തു സം​ഭ​വി​ച്ചു!...

1946 മു​ത​ല്‍ ഓ​രോ ഒ​ക്ടോ​ബ​റി​ലും ലോ​കം പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു, അ​ക്കൊ​ല്ല​ത്തെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍‍ സ​മ്മാ​നം അ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കു​മെ​ന്ന്. എ​ഴു​ത്തു​കാ​ര​നും ആ ​പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തി​യി​രു​ന്നു.

നീ​ണ്ട 12 വ​ര്‍​ഷ​ത്തി​നു​ശേ​ഷം 1958ലാ​ണ് സ​മ്മാ​നം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ​തി​ന്‍റെ പി​റ്റേ​ന്ന് ഒ​ക്ടോ​ബ​ര്‍ 23ന് ​അ​ദ്ദേ​ഹം നൊ​ബേ​ല്‍‍ സ​മ്മാ​നം ന​ല്‍​കു​ന്ന സ്വീ​ഡി​ഷ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ആ​ന്ദ്രേ ഇ​സ്റ്റ​ര്‍​ലി​ങ്ങി​ന് ന​ന്ദി​യും സ​ന്തോ​ഷ​വും അ​റി​യി​ച്ചു ടെ​ലി​ഗ്രാം ചെ​യ്തു.

പ​ക്ഷേ, കൃ​ത്യം ഏ​ഴു ദി​വ​സ​ത്തി​ന​പ്പു​റം 30-ാം തീ​യ​തി ഇ​സ്റ്റ​ര്‍​ലി​ങ്ങി​ന് മ​റ്റൊ​രു സ​ന്ദേ​ശം ല​ഭി​ച്ചു. അ​തി​ല്‍ ഇ​ങ്ങ​നെ എ​ഴു​തി​യി​രു​ന്നു. "സ​മ്മാ​നം ഞാ​ന്‍ നി​ര​സി​ക്കു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ അ​പ്രീ​തി തോ​ന്ന​രു​ത് ’എ​ന്ന്, ബോ​റി​സ് പാ​സ്റ്റ​ര്‍​നാ​ക്

സ്റ്റോ​ക്ഹോ​മി​ല്‍​നി​ന്നു​ള്ള ഈ ​സ​മ്മാ​നം നി​ല​പാ​ടു​ക​ളു​ടെ പേ​രി​ല്‍ വേ​ണ്ടെ​ന്നു​വ​ച്ചി​ട്ടു​ള്ള പ​ല​രു​ണ്ട്. പ​ക്ഷേ, നെ​ഞ്ചു​പൊ​ട്ടു​ന്ന വേ​ദ​ന​യോ​ടെ അ​തു നി​ര​സി​ക്കേ​ണ്ടി​വ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​ക​വ്യ​ക്തി​യാ​ണ് ബോ​റി​സ് പാ​സ്റ്റ​ര്‍​നാ​ക് എ​ന്ന റ​ഷ്യ​ന്‍ എ​ഴു​ത്തു​കാ​ര​ന്‍! ആ ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കോ​ളം ക​വി എ​ത്തി​യി​രു​ന്നു​വെ​ന്നു സ​ഹ​യാ​ത്രി​ക​യാ​യ ഓ​ള്‍​ഗ ഇ​വി​ന്‍​സ്റ്റി​യ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്നു ക​ട​ന്നു​പോ​യ അ​വ​സ്ഥ​യെ​പ്പ​റ്റി പി​ന്നീ​ട് അ​ദ്ദേ​ഹം "നൊ​ബേ​ല്‍‍ സ​മ്മാ​നം’ എ​ന്ന ക​വി​ത​യി​ല്‍ ഇ​ങ്ങ​നെ എ​ഴു​തി:
"വീ​ണു​പോ​യ ജ​ന്തു​വി​നെ​പ്പോ​ലെ
കൂ​ട്ടി​ലാ​യി.
സ്വാ​ത​ന്ത്ര്യ​വും മ​നു​ഷ്യ​രും
പ്ര​കാ​ശ​വും എ​വി​ടെ​യോ...
വേ​ട്ട​യാ​ട​ലി​ന്‍റെ മു​ര​ള്‍​ച്ച
പി​ന്തു​ട​രു​ന്നെ​ന്നെ.
വ​ഴി​യൊ​ന്നു​മി​ല്ല എ​നി​ക്കു പോ​കാ​നാ​യി’

ലോ​ക​ത്തെ ആ​ദം ക​ണ്ട​തു​പോ​ലെ! 

ത​ങ്ങ​ളു​ടെ പൗ​ര​നു ലോ​കോ​ത്ത​ര സാ​ഹി​ത്യ​പു​ര​സ്കാ​രം ല​ഭി​ക്കു​മ്പോ​ള്‍ ആ ​രാ​ജ്യം മു​ഴു​വ​ന്‍ ആ​ഹ്ലാ​ദി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ റ​ഷ്യ​യി​ലെ സാ​മൂ​ഹി​ക ശ​ക്തി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി പാ​സ്റ്റ​ര്‍​നാ​ക്കി​നെ​തി​രേ അ​ണി​നി​ര​ന്ന​താ​ണ് ഒ​ക്ടോ​ബ​ര്‍ 23 മു​ത​ലു​ള്ള ഏ​ഴു ദി​വ​സം ക​ണ്ട​ത്. രാ​ജ്യ​ദ്രോ​ഹി​യെ​ന്ന് ആ​രോ​പി​ത​നാ​യ അ​ദ്ദേ​ഹം പ​ക്ഷേ, തി​ക​ഞ്ഞ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നു. സൈ​നി​ക സേ​വ​ന​ത്തി​നു ത​യാ​റാ​യെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍ കാ​ലി​നേ​റ്റ വൈ​ക​ല്യം മൂ​ലം അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ടു.

റ​ഷ്യ​ന്‍ വി​പ്ല​വാ​ന​ന്ത​ര​മു​ണ്ടാ​യ ക​മ്യൂ​ണി​സ്റ്റ് ക്ര​മ​ങ്ങ​ളോ​ടു ക​ല​ഹി​ച്ച് ഒ​ട്ടേ​റെ എ​ഴു​ത്തു​കാ​ര്‍ രാ​ജ്യം വി​ട്ടു​പോ​യി​രു​ന്നു. വി​ഖ്യാ​ത​രാ​യ വ്ലാ​ദി​മി​ര്‍ ന​ബ​ക്കോ​വും ഇ​വാ​ന്‍ ബു​ണി​നും​വ​രെ അ​തി​ല്‍​പ്പെ​ടു​ന്നു. എ​ന്നി​ട്ടും പാ​സ്റ്റ​ര്‍​നാ​ക് രാ​ജ്യ​ത്തു തു​ട​ര്‍​ന്നു. സ്വ​ന്തം മാ​താ​പി​താ​ക്ക​ള്‍ പ​ലാ​യ​നം ചെ​യ്ത ഘ​ട്ട​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി "ഞാ​ന്‍ ഈ ​രാ​ജ്യം ഉ​പേ​ക്ഷി​ക്കി​ല്ല’ എ​ന്നാ​യി​രു​ന്നു.

പ​ക്ഷേ, സോ​വി​യ​റ്റ് രാ​ഷ്ട്ര​ത്ത​ല​വ​ന്‍ ജോ​സ​ഫ് സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ ബൗ​ദ്ധി​ക അ​ടി​ച്ച​മ​ര്‍​ത്ത​ലു​ക​ള്‍​ക്കു വി​ധേ​യ​നാ​കാ​ന്‍ പാ​സ്റ്റ​ര്‍​നാ​ക്് ത​യാ​റാ​യി​ല്ല. റ​ഷ്യ​ന്‍ വി​പ്ല​വ​ത്തി​ന്‍റെ കാ​ല​ത്ത് എ​ഴു​തി​യ ക​വി​ത​ക​ളി​ല്‍​പ്പോ​ലും വി​പ്ല​വം മു​ഖ്യ ആ​ശ​യ​മാ​യി​രു​ന്നി​ല്ല. പാ​സ്റ്റ​ര്‍​നാ​ക്കി​നെ "റ​ഷ്യ​ന്‍ സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​വി’ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ "മൈ ​സി​സ്റ്റ​ര്‍ മൈ ​ലൈ​ഫ്’ എ​ന്ന സ​മാ​ഹാ​ര​ത്തി​ലെ ക​വി​ത​ക​ളെ​ല്ലാം മാ​ന​വി​ക​ത​യി​ലൂ​ന്നു​ന്നു.

ബൈ​ബി​ളി​ലെ ആ​ദ്യ​മ​നു​ഷ്യ​നാ​യ ആ​ദം എ​ങ്ങ​നെ​യാ​ണോ ലോ​ക​ത്തെ ക​ണ്ട​ത് അ​തു​പോ​ലെ​യാ​ണ് പാ​സ്റ്റ​ര്‍​നാ​ക് ജീ​വി​ത​ത്തെ ക​ണ്ട​ത് എ​ന്നൊ​രു ര​സ​ക​ര​മാ​യ വി​ല​യി​രു​ത്ത​ല്‍ അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത്ര​മേ​ല്‍ നൈ​സ​ര്‍​ഗി​ക​മാ​യാ​ണ് അ​ദ്ദേ​ഹം ക​വി​ത​യി​ല്‍ ജീ​വി​തം ആ​വി​ഷ്ക​രി​ച്ച​ത്.​സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സേ​ഡ് ആ​ശ​യ​മാ​യ സോ​ഷ്യ​ലി​സ്റ്റ് റി​യ​ലി​സ​ത്തി​നൊ​പ്പം നി​ല്‍​ക്കാ​നോ ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​പ്ര​ച​ര​ണ​ത്തി​നു സാ​ഹി​ത്യം ഉ​പ​യോ​ഗി​ക്കാ​നോ ത​യാ​റാ​യി​ല്ല.

എ​ന്നാ​ല്‍, ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​വു​മാ​യി പ്ര​ത്യ​ക്ഷ​മാ​യി സ​മ​ര​ത്തി​നോ എ​തി​ര്‍​പ്പി​നോ മു​ന്നി​ട്ടി​റ​ങ്ങി​യു​മി​ല്ല. സ​മ്മ​ര്‍​ദം ശ​ക്ത​മാ​യ നാ​ളു​ക​ളി​ല്‍ മൗ​ലി​ക ര​ച​ന കു​റ​ച്ച് ലോ​ക​സാ​ഹി​ത്യം റ​ഷ്യ​നി​ലേ​ക്കു വി​വ​ര്‍​ത്ത​നം ചെ​യ്യു​ന്ന​തി​ലേ​ക്ക് ശ്ര​ദ്ധ​തി​രി​ച്ചു. അ​ങ്ങ​നെ​യാ​ണ് പാ​സ്റ്റ​ര്‍​നാ​ക് ടാ​ഗോ​റി​നെ ക​ണ്ടെ​ത്തു​ന്ന​ത്.

 ല​സ്റ്റാ​ലി​നി​സ​ത്തി​നു വ​ഴ​ങ്ങാ​തെ

ഈ ​മ​ഹാ​നാ​യ എ​ഴു​ത്തു​കാ​ര​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​കൂ​ല​മാ​യ ഒ​രു ഗ്ര​ന്ഥ​മെ​ഴു​തു​മെ​ന്ന് സ്റ്റാ​ലി​നും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും പ്ര​തീ​ക്ഷി​ച്ചു. പ​ക്ഷേ, അ​ങ്ങ​നൊ​ന്ന് പി​റ​ന്നി​ല്ല.

മാ​ത്ര​മ​ല്ല, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​യി​രു​ന്ന അ​ന്ന അ​ഖ്മ​ത്തോ​വ, മ​രീ​ന സ്വ​ത​യേ​വ എ​ന്നീ എ​ഴു​ത്തു​കാ​രു​മാ​യി അ​ടു​ത്തു ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. "എ​ന്തു നേ​ടു​ന്നു എ​ന്ന​തി​നേ​ക്കാ​ള്‍ എ​ന്തു ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​തി​ലാ​ണ് ജീ​വി​ത​മൂ​ല്യ’​മെ​ന്ന് അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​മെ​ഴു​തി.

അ​ത്ത​ര​മൊ​രു നാ​ളി​ലാ​ണ് സ്റ്റാ​ലി​നെ പ്ര​കോ​പി​പ്പി​ക്കു​ന്ന ഒ​രു ക​വി​ത പാ​സ്റ്റ​ര്‍​നാ​ക്കി​ന്‍റെ സു​ഹൃ​ത്താ​യ മ​ന്‍​ഡെ​ല്‍ സ്റ്റാം ​എ​ഴു​തി​യ​ത്. സ്റ്റാ​ലി​ന്‍റെ ഫോ​ണ്‍ കോ​ള്‍ എ​ത്തി​യ​ത് പാ​സ്റ്റ​ര്‍​നാ​ക്കി​നാ​ണ്. സാ​ധി​ക്കു​മെ​ങ്കി​ല്‍ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​ന്‍ സ്റ്റാ​ലി​ന്‍ അ​ദ്ദേ​ഹ​ത്തെ വെ​ല്ലു​വി​ളി​ച്ചു.

ത​നി​ക്കു നേ​രി​ട്ടു​ക​ണ്ടു സം​സാ​രി​ക്ക​ണ​മെ​ന്നു പാ​സ്റ്റ​ര്‍​നാ​ക് ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റാ​ലി​ന്‍ മു​ഖം​കൊ​ടു​ത്തി​ല്ല. മ​ന്‍​ഡെ​ല്‍ സ്റ്റാ​മി​നെ ജ​യി​ലി​ല​ട​ച്ചു. ജ​യി​ല്‍​മോ​ചി​ത​നാ​യ മ​ന്‍​ഡെ​ല്‍ സ്റ്റാ​മി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ ആ​രും ക​ണ്ടി​ട്ടി​ല്ല. "താ​ര​ത​മ്യ​ങ്ങ​ളി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട​ലി​ലേ​ക്ക് പാ​സ്റ്റ​ര്‍​നാ​ക് ആ ​നാ​ളു​ക​ളി​ല്‍ വീ​ണു​പോ​യി’ എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടു​കാ​രി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

 ല​ഡോ​ക്ട​ര്‍ ഷി​വാ​ഗോ

ക​വി​യാ​യി​രു​ന്ന അ​ദ്ദേ​ഹം 1946ല്‍ ​ഡോ​ക്ട​ര്‍ ഷി​വാ​ഗോ എ​ന്ന നോ​വ​ല്‍ എ​ഴു​താ​ന്‍ ആ​രം​ഭി​ച്ചു. 1903 മു​ത​ല്‍ 1929 വ​രെ​യു​ള്ള റ​ഷ്യ​ന്‍ സാ​മൂ​ഹി​ക ജീ​വി​ത​മാ​യി​രു​ന്നു ഇ​തി​വൃ​ത്തം.

അ​തോ​ടെ അ​ദ്ദേ​ഹ​വും സു​ഹൃ​ത്തു​ക്ക​ളും ര​ഹ​സ്യ​പ്പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. നോ​വ​ലി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​നാ​യി എ​ഴു​ത്തു​കാ​ര​ന്‍റെ ച​ങ്ങാ​തി​മാ​രെ ക്രൂ​ര​മാ​യി​ത്ത​ന്നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കൂ​ട്ടു​കാ​രി ഓ​ള്‍​ഗ​യ്ക്കു പോ​ലീ​സ് പീ​ഡ​ന​ത്തി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ല്‍ ഗ​ര്‍​ഭം അ​ല​സി​പ്പോ​യി.

എ​ഴു​തി​ത്തീ​ര്‍​ന്ന​പ്പോ​ള്‍ "എ​ന്‍റേ​തെ​ന്നു പൂ​ര്‍​ണ​മാ​യി വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന കൃ​തി’ എ​ന്ന് ഡോ​ക്ട​ര്‍ ഷി​വാ​ഗോ​യെ പാ​സ്റ്റ​ര്‍​നാ​ക് വി​ശേ​ഷി​പ്പി​ച്ചു.​സോ​വി​യ​റ്റ് റൈ​റ്റേ​ഴ്സ് യൂ​ണി​യ​ന്‍റെ മു​ഖ​പ​ത്ര​വും രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള മാ​സി​ക​യു​മാ​യ "നോ​വി മീ​റി’​ലേ​ക്ക് കൃ​തി അ​യ​ച്ചു​കൊ​ടു​ത്തു.

1956 സെ​പ്റ്റം​ബ​റി​ല്‍, ഇ​തി​വൃ​ത്ത​ത്തി​ലെ രാ​ജ്യ​വി​രു​ദ്ധ​ത ചൂ​ണ്ടി​ക്കാ​ട്ടി മാ​സി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ല്‍ ബോ​ര്‍​ഡ് നോ​വ​ല്‍ തി​ര​സ്ക​രി​ച്ചു. തൊ​ട്ട​ടു​ത്ത​വ​ര്‍​ഷം ഇ​റ്റ​ലി​യി​ലെ ഫ​ല്‍​ട്രി​നെ​ല്ലി എ​ന്ന പ്ര​സാ​ധ​ക​ന്‍ ത​ന്‍റെ കൈ​യി​ല്‍ ര​ഹ​സ്യ​മാ​യി ആ​രോ എ​ത്തി​ച്ച ഡോ​ക്ട​ര്‍ ഷി​വാ​ഗോ എ​ന്ന നോ​വ​ല്‍ ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റു മാ​സം കൊ​ണ്ട് 11 പ​തി​പ്പി​റ​ങ്ങി.

ഹി​ന്ദി​യി​ല​ട​ക്കം ഒ​ട്ടേ​റെ ലോ​ക​ഭാ​ഷ​ക​ളി​ലേ​ക്ക് ഇ​തു ത​ര്‍​ജ​മ ചെ​യ്യ​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 1958ല്‍ ​പാ​സ്റ്റ​ര്‍​നാ​ക്കി​നെ തേ​ടി നൊ​ബേ​ല്‍‍ സ​മ്മാ​നം എ​ത്തു​ന്ന​ത്.​ക​ലി​പൂ​ണ്ട സോ​വി​യ​റ്റ് ഭ​ര​ണ​കൂ​ടം നൊ​ബേ​ല്‍‍ ജേ​താ​വി​നെ നേ​രി​ട്ടു വേ​ട്ട​യാ​ടാ​ന്‍ ആ​രം​ഭി​ച്ചു. സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ഔ​ദ്യോ​ഗി​ക പ​ത്ര​മാ​യ പ്ര​വ്ദ ഓ​രോ ദി​വ​സ​വും അ​ദ്ദേ​ഹ​ത്തെ നി​ന്ദി​ച്ചു ലേ​ഖ​ന​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

രാ​ജ്യ​ദ്രോ​ഹി, ക​ള, വ​ഞ്ച​ക​ന്‍ എ​ന്നി​ങ്ങ​നെ​യെ​ല്ലാം ആ ​പ​ത്രം എ​ഴു​ത്തു​കാ​ര​നെ വി​ശേ​ഷി​പ്പി​ച്ചു. നൊ​ബേ​ല്‍ സ​മ്മാ​നം നി​ര​സി​ക്ക​ണ​മെ​ന്ന് പ​ത്രം ആ​വ​ശ്യ​പ്പെ​ട്ടു. പി​ല്‍​ക്കാ​ല​ത്ത് കെ​ജി​ബി ത​ല​വ​നാ​യി മാ​റി​യ വ്ലാ​ദി​മി​ര്‍ സെ​മി​ചാ​സ്ത് പാ​സ്റ്റ​ര്‍​നാ​ക്കി​നെ പ​ന്നി എ​ന്നു വി​ളി​ച്ചു. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ യു​വ​സം​ഘ​മാ​യ കം​സ​മോ​ള്‍ അ​ദ്ദേ​ഹ​ത്തെ നാ​ടു​ക​ട​ത്ത​ണ​മെ​ന്നു പ്ര​മേ​യം പാ​സാ​ക്കി.

സ​ങ്ക​ല്‍​പി​ക്കാ​വു​ന്ന​തി​ലും താ​ങ്ങാ​നാ​വു​ന്ന​തി​ലും വ​ലു​താ​യി​രു​ന്നു എ​തി​ര്‍​പ്പ്. ഒ​ടു​വി​ല്‍ അ​ദ്ദേ​ഹം അ​ന്ന​ത്തെ രാ​ഷ്ട്ര​ത്ത​ല​വ​ന്‍ ക്രൂ​ഷ്ചേ​വി​ന് എ​ഴു​തി. "രാ​ജ്യ​ത്തു​നി​ന്നു പോ​കു​ന്ന​ത് എ​നി​ക്കു മ​ര​ണ​തു​ല്യ​മാ​ണ്. നൊ​ബേ​ല്‍‍ സ​മ്മാ​നം നി​ര​സി​ച്ചു​കൊ​ണ്ട് ഞാ​ന്‍ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി​ക്ക് സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​രു​ത്.’

ഭ​ര​ണ​കൂ​ടം ആ​ഗ്ര​ഹി​ച്ച​തു​ത​ന്നെ സം​ഭ​വി​ച്ചു. ആ ​ക​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം പി​റ്റേ​ന്ന് പ്ര​വ്ദ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ചു.​വി​ദ്വേ​ഷ​ത്തി​ര​ക​ള്‍ ആ​ഴ​ത്തി​ല്‍ ദം​ശി​ച്ച ആ ​ജീ​വി​ത​നൗ​ക ഏ​റെ മു​ന്നോ​ട്ടു പോ​യി​ല്ല. 1960 മേ​യ് 30ന് ​അ​ദ്ദേ​ഹം ക​ട​ന്നു​പോ​യി. ജൂ​ത​നാ​യി​രു​ന്നെ​ങ്കി​ലും ക്രി​സ്ത്യ​ന്‍ ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്നെ് അ​ദ്ദേ​ഹം എ​ഴു​തി​യി​രു​ന്നു.

സോ​വി​യ​റ്റ് യൂ​ണി​യ​ന്‍ ക​ണ്ട ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര എ​ഴു​ത്തു​കാ​ര​നെ യാ​ത്ര​യാ​ക്കാ​ന്‍ ഭ​ര​ണ​കൂ​ട പ്ര​തി​നി​ധി​ക​ളാ​രും എ​ത്താ​തി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ള്‍​ക്കു നി​ദ​ര്‍​ശ​ന​മാ​യി. എ​ങ്കി​ലും ക​ര്‍​ഷ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും വ​ലി​യൊ​രു കൂ​ട്ടം അ​വി​ടു​ണ്ടാ​യി​രു​ന്നു.

 ല​ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ല്‍

സോ​വി​യ​റ്റ് യൂ​ണി​യ​ന്‍ മി​ത്ര​രാ​ജ്യ​മാ​യി​രു​ന്നി​ട്ടും പാ​സ്റ്റ​ര്‍​നാ​ക് വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു വ്യ​ത്യ​സ്ത​വും ധീ​ര​വു​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. പാ​സ്റ്റ​ര്‍​നാ​ക്കി​ന്‍റെ സു​ര​ക്ഷ​യി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു നെ​ഹ്റു ക്രൂ​ഷ്ചേ​വി​നു ക​ത്തെ​ഴു​തി.

"ചി​ന്തി​ക്കാ​നും അ​തു പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള വ്യ​ക്തി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍ വി​ല​ങ്ങു​ത​ടി​യാ​ക​രു​ത്’ എ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സോ​വി​യ​റ്റ് യൂ​ണി​യ​നെ നെ​ഹ്റു ശ​ക്ത​മാ​യി വി​മ​ര്‍​ശി​ച്ച​ത് ലോ​ക​ശ്ര​ദ്ധ നേ​ടി. അ​ദ്ദേ​ഹം പ​റ​ഞ്ഞു. "ഒ​രെ​ഴു​ത്തു​കാ​ര​ന്‍റെ നി​ല​പാ​ട് രാ​ജ്യ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് ചേ​ര്‍​ന്നു​പോ​കു​ന്നി​ല്ലെ​ങ്കി​ലും അ​തി​നു ന്യാ​യ​മാ​യ ഇ​ടം ആ ​രാ​ജ്യം ന​ല്‍​ക​ണം.

ക​വി എ​ന്ന നി​ല​യി​ല്‍ പാ​സ്റ്റ​ര്‍​നാ​ക് അ​ദ്വി​തീ​യ​നാ​ണ്. ആ ​മ​ഹാ​സാ​ഹി​ത്യ​കാ​ര​നെ ഇ​ന്ത്യ ബ​ഹു​മാ​നി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, നൊ​ബേ​ല്‍‍ സ​മ്മാ​നം കി​ട്ടി​യ​തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തോ​ടു​ള്ള സോ​വി​യ​റ്റ് പ​ത്ര​ലോ​ക​ത്തി​ന്‍റെ നി​ല​പാ​ട് ഇ​ന്ത്യ​ക്കു വേ​ദ​ന​യു​ള​വാ​ക്കു​ന്നു.’​സോ​വി​യ​റ്റ് യൂ​ണി​യ​ന്‍ പു​റ​ത്താ​ക്കി​യാ​ല്‍ പാ​സ്റ്റ​ര്‍​നാ​ക്കി​ന് അ​ഭ​യം ന​ല്‍​കാ​ന്‍ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും നെ​ഹ്റു പ്ര​ഖ്യാ​പി​ച്ചു.

ഇ​ത​റി​ഞ്ഞ എ​ഴു​ത്തു​കാ​ര​ന്‍ നെ​ഹ്റു​വി​നെ "ഇ​തി​ഹാ​സ പു​രു​ഷ​ന്‍’ എ​ന്നു വി​ശേ​ഷി​പ്പി​ച്ചു. മ​റ്റൊ​രു മാ​ര്‍​ഗ​വു​മി​ല്ലാ​തെ​വ​ന്നാ​ല്‍, ഇ​ന്ത്യ​യു​ടെ ആ​തി​ഥേ​യ​ത്വം സ്വീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നു. ത​ന്നെ രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്കാ​നാ​ണു തീ​രു​മാ​ന​മെ​ങ്കി​ല്‍ കു​ടും​ബ​സ​മേ​തം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി ജീ​വ​ച​രി​ത്ര​കാ​ര​ന്മാ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​സ്റ്റ​ര്‍​നാ​ക്കി​നോ​ടു​ള്ള ഐ​ക്യ​പ്ര​ഖ്യാ​പ​നം ഏ​ക​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ മാ​ത്ര​മാ​യി നെ​ഹ്റു പ​രി​മി​ത​പ്പെ​ടു​ത്തി​യി​ല്ല. എ​ഴു​ത്തു​കാ​ര​ന്‍റെ സ​പ്ത​തി​ക്ക് ഇ​ന്ത്യ​യു​ടെ സ​മ്മാ​ന​മാ​യി ക്ലോ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു​കൊ​ണ്ട് വി​യോ​ജി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തോ​ടു​ള്ള ആ​ദ​ര​വ് നെ​ഹ്റു പ്ര​ക​ടി​പ്പി​ച്ചു. പാ​സ്റ്റ​ര്‍​നാ​ക് പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് നെ​ഹ്റു​വി​നെ വ്യ​ക്തി​പ​ര​മാ​യും അ​ല​ട്ടി​യി​രു​ന്നു.

അ​ക്കാ​ല​ത്ത് സ​ഹോ​ദ​രി വി​ജ​യ​ല​ക്ഷ്മി പ​ണ്ഡി​റ്റി​നു​ള്ള ക​ത്തി​ല്‍ നെ​ഹ്റു ഈ ​വി​ഷ​യം പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ച്ചു ഡ​ല്‍​ഹി​യി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യെ​ന്നും എ​ഴു​തു​ന്നു. ഡോ​ക്ട​ര്‍ ഷി​വാ​ഗോ​യു​ടെ കോ​പ്പി കി​ട്ടി​യെ​ങ്കി​ലും വാ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും മ​ക​ള്‍ ഇ​ന്ദി​ര വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നെ​ഹ്റു വി​ജ​യ​ല​ക്ഷ്മി​ക്ക് എ​ഴു​തു​ന്നു​ണ്ട്.

നെ​ഹ്റു​വി​ന്‍റെ നി​ല​പാ​ടി​നോ​ട് ആ​ഭി​മു​ഖ്യം പു​ല​ര്‍​ത്തി പാ​സ്റ്റ​ര്‍​നാ​ക് വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലാ​കെ ച​ല​ന​ങ്ങ​ളു​ണ്ടാ​യി. ഈ ​സം​ഭ​വം ഇ​തി​വൃ​ത്ത​മാ​ക്കി കൊ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്ന് ഒ​രു പു​സ്ത​കം​ത​ന്നെ ഇ​റ​ങ്ങി. രാ​ജ്യ​മാ​കെ​യു​ള്ള എ​ഴു​ത്തു​കാ​ര്‍ പാ​സ്റ്റ​ര്‍​നാ​ക്കി​ന് അ​നു​കൂ​ല​മാ​യി പ്ര​സ്താ​വ​ന​ക​ളി​റ​ക്കി. കേ​ര​ള​ത്തി​ലെ എ​ഴു​ത്തു​കാ​ര്‍ യോ​ഗം​ചേ​ര്‍​ന്ന് പാ​സ്റ്റ​ര്‍​നാ​ക്കി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം പാ​സാ​ക്കി.

ഈ ​സം​ഭ​വം വി​ഖ്യാ​ത​മാ​യ ബ്രി​ട്ടി​ഷ് പ​ത്രം ഗാ​ര്‍​ഡി​യ​ന്‍ വ​ലി​യ പ്ര​ധാ​ന്യ​ത്തോ​ടെ ലോ​ക​മാ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ​തി​റ്റാ​ണ്ടു​ക​ള്‍ മു​മ്പ് ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ വി​യോ​ജി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തോ​ട് പു​ല​ര്‍​ത്തി​യി​രു​ന്ന ആ​ദ​ര​വ് സ​മ​കാ​ല ഇ​ന്ത്യ​ന്‍ ജീ​വി​ത​പ​രി​സ​ര​ത്ത് അ​വി​ശ്വ​സ​നീ​യ​മാ​യി​രി​ക്കും.

 ല​ക്ലൈ​മാ​ക്സി​ലെ ട്വി​സ്റ്റു​ക​ള്‍

1956ല്‍ "​ഡോ​ക്ട​ര്‍ ഷി​വാ​ഗോ’ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ യോ​ഗ്യ​മ​ല്ലെ​ന്നു​ക​ണ്ടു തി​രി​ച്ച​യ​യ്ക്കു​ക​യും നോ​വ​ലി​ല്‍ രാ​ജ്യ​ദ്രോ​ഹം ആ​രോ​പി​ക്കു​ക​യും ചെ​യ്ത നോ​വി മീ​ര്‍ മാ​സി​ക​യി​ലൂ​ടെ​ത്ത​ന്നെ 1988ല്‍ ​ഈ നോ​വ​ല്‍ റ​ഷ്യ​യി​ല്‍ വെ​ളി​ച്ചം​ക​ണ്ടു.

1989ല്‍ ​മ​ക​ന്‍ യേ​വ്ജെ​നി പാ​സ്റ്റ​ര്‍​നാ​ക് ത​ന്‍റെ പി​താ​വി​നു​ള്ള നൊ​ബേ​ല്‍‍ സ​മ്മാ​നം സ്വീ​ഡി​ഷ് അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് ഏ​റ്റു​വാ​ങ്ങി. 2003 മു​ത​ല്‍ ഡോ​ക്ട​ര്‍ ഷി​വാ​ഗോ റ​ഷ്യ​ന്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. എ​ത്ര കൊ​ടി​യ വി​ദ്വേ​ഷ​ങ്ങ​ള്‍​ക്കും വി​ര​മി​ക്ക​ല്‍​പ്രാ​യ​മു​ണ്ടെ​ന്നു ച​രി​ത്രം പ​ഠി​പ്പി​ച്ചു!

(വി​വ​ര​ങ്ങ​ള്‍​ക്കു ക​ട​പ്പാ​ട്: ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍,
ഡോ. ​കെ.​എ​സ്. സു​രേ​ഷ്)

SUNDAY DEEPIKA

ശ​ബ്ദ​മാ​ണ് ബ്ര​ഹ്മ​മെ​ന്നു​റ​പ്പി​ച്ച ഗാ​യ​ക​ൻ

ഹ​രി​പ്ര​സാ​ദ്‌


 അ​മി​താ​ഭ് ബ​ച്ച​ൻ ത​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​വേ​ദി​യി​ൽ പാ​ടാ​ൻ ഒ​രു സം​ഗീ​ത​ജ്ഞ​നെ ക്ഷ​ണി​ക്കു​ന്നു. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ പാ​ടാ​ൻ ത​ന്നെ കി​ട്ടി​ല്ലെ​ന്നും, അ​ത് സം​ഗീ​ത​ത്തെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും ആ ​ഗാ​യ​ക​ൻ മ​റു​പ​ടി പ​റ​യു​ന്നു... ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച പ​ണ്ഡി​റ്റ് ച​ന്നൂ​ലാ​ൽ മി​ശ്ര​യു​ടെ സം​ഗീ​ത​വി​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ച്..

""വാ​ക്കു​ക​ളും വ​രി​ക​ളും അ​നു​യോ​ജ്യ​മ​ല്ലെ​ന്നു തോ​ന്നി​യ​തി​നാ​ൽ ഒ​ട്ടേ​റെ സി​നി​മാ​പ്പാ​ട്ടു​ക​ൾ ഞാ​ൻ പാ​ടാ​തെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്‍റെ ഈ ​പ്രാ​യ​ത്തി​ൽ, ഈ ​ഘ​ട്ട​ത്തി​ൽ ഉ​ചി​ത​മാ​യ​തു മാ​ത്ര​മേ ഞാ​ൻ പാ​ടൂ...'' -പ​ണ്ഡി​റ്റ് ച​ന്നൂ​ലാ​ൽ മി​ശ്ര. ക​ഴി​ഞ്ഞ​നാ​ൾ, എ​ണ്‍​പ​ത്തൊ​ന്പ​താം വ​യ​സി​ൽ അ​തു​ല്യ​നാ​യ ഈ ​ഗാ​യ​ക​ൻ വി​ട​പ​റ​ഞ്ഞു. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​ദ്ദേ​ഹം പ​റ​ഞ്ഞു​വ​ച്ച വാ​ക്കു​ക​ൾ​കൂ​ടി കേ​ട്ടാ​ലേ യ​ഥാ​ർ​ഥ​ത്തി​ൽ ആ​രാ​യി​രു​ന്നു ആ ​ഗാ​യ​ക​നെ​ന്ന് വ്യ​ക്ത​മാ​കൂ.

""പ​കു​തി റൊ​ട്ടി മാ​ത്രം ക​ഴി​ച്ച് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന കാ​ല​മു​ണ്ട്. ഒ​രു​പാ​ടു ക​ഷ്ട​പ്പാ​ടു​ക​ൾ അ​നു​ഭ​വി​ച്ചു. അ​ന്പ​തു​വ​യ​സി​നു ശേ​ഷ​മാ​ണ് എ​ന്‍റെ സം​ഗീ​തം ആ​ളു​ക​ൾ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത്. എ​ല്ലാം വി​ധി​യെ​ന്നു പ​റ​യാം. വ​ലി​യ ബാ​ങ്ക് ബാ​ല​ൻ​സ് ഉ​ണ്ടാ​യി​ട്ട് എ​ന്തു​ചെ​യ്യാ​നാ​ണ്. ഭ​ക്ഷ​ണം മു​ട​ങ്ങാ​തി​രി​ക്കു​ക മാ​ത്ര​മേ വേ​ണ്ടൂ.''

അ​മി​താ​ഭ് ബ​ച്ച​നെ​പ്പോ​ലു​ള്ള​വ​ർ ആ​രാ​ധി​ക്കു​ക​യും ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ ഗു​രു​വാ​യി​ക്കാ​ണു​ക​യും ചെ​യ്ത മ​ഹാ പ്ര​തി​ഭ​യാ​യി​രു​ന്നു പ​ണ്ഡി​റ്റ് ച​ന്നൂ​ലാ​ൽ മി​ശ്ര. വൈ​കി​യെ​ങ്കി​ലും ആ​രാ​ധ​ക​ർ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ അ​ദ്വി​തീ​യ​നാ​യ തും​രി ഗാ​യ​ക​ൻ. ആ ​പ​രു​ക്ക​ൻ ശ​ബ്ദം ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു- അ​ദ്ദേ​ഹ​ത്തി​ന​ത് ഒ​ട്ടും വ​ലി​യ കാ​ര്യ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും. വ​രി​ക​ളോ​ടു​ള്ള വി​യോ​ജി​പ്പു​മൂ​ലം അ​ദ്ദേ​ഹം പി​ൽ​ക്കാ​ല​ത്ത് സി​നി​മ​ക​ൾ ഒ​ഴി​വാ​ക്കി​യ​താ​ണ് തു​ട​ക്ക​ത്തി​ൽ വാ​യി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഢി​ൽ 1936 ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് സം​ഗീ​ത​കു​ടും​ബ​ത്തി​ലെ ഏ​ഴാം ത​ല​മു​റ​ക്കാ​ര​നാ​യി ച​ന്നൂ​ലാ​ൽ മി​ശ്ര ജ​നി​ച്ച​ത്. പി​താ​വി​ൽ​നി​ന്ന് ആ​ദ്യ​പാ​ഠ​ങ്ങ​ൾ. മു​സാ​ഫ​ർ​പു​രി​ൽ ഉ​സ്താ​ദ് അ​ബ്ദു​ൾ ഗ​നി ഖാ​ൻ എ​ന്ന അ​തി​കാ​യ​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു യ​ഥാ​ർ​ഥ അ​ഭ്യ​സ​നം. ഗു​രു​വും ശി​ഷ്യ​നും ഘ​രാ​ന എ​ന്ന ആ​ശ​യ​ത്തോ​ടു വി​മു​ഖ​രാ​യി​രു​ന്നു. അ​ത് വി​ഭ​ജ​ന​ത്തി​ന്‍റെ ആ​ശ​യ​മാ​ണെ​ന്ന് പ​ണ്ഡി​റ്റ് മി​ശ്ര ക​രു​തി​യി​രു​ന്നു.

അ​ദ്ദേ​ഹം സം​ഗീ​ത​ത്തി​ൽ മാ​ത്രം വി​ശ്വ​സി​ച്ചു, അ​ഭി​ര​മി​ച്ചു. ആ ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തെ രാ​ജ്യാ​ന്ത​ര​പ്ര​ശ​സ്തി​യി​ലേ​ക്കും എ​ത്തി​ച്ചു. പ​ത്മ​ഭൂ​ഷ​ണ്‍ (2010), പ​ത്മ​വി​ഭൂ​ഷ​ണ്‍ (2020) ബ​ഹു​മ​തി​ക​ളും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചു.

സം​ഗീ​ത​മെ​ന്ന സ​മ​യ​ക​ല

ക​ച്ചേ​രി​ക​ളു​ടെ ദൈ​ർ​ഘ്യം കു​റ​യു​ന്ന​ല്ലോ എ​ന്ന് ഒ​രാ​സ്വാ​ദ​ക​ൻ ഒ​രി​ക്ക​ൽ അ​ദ്ദേ​ഹ​ത്തോ​ടു ചോ​ദി​ച്ചു. സ​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മ​റു​പ​ടി. ""ഒ​രു സ്വ​ര​ത്തി​ൽ​നി​ന്ന് അ​ടു​ത്ത സ്വ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​നി​ടെ ഒ​രു ബീ​ഡി ക​ത്തി​ത്തീ​രു​ന്ന​വി​ധം സാ​വ​ധാ​നം പാ​ടി​യി​ട്ട് എ​ന്തു ഗു​ണം? ഈ​ശ്വ​ര​നു​വേ​ണ്ടി​യാ​ണ് പാ​ടു​ന്ന​തെ​ങ്കി​ൽ ഗം​ഗാ​തീ​ര​ത്ത് ഇ​രു​ന്നാ​ൽ മ​തി​യ​ല്ലോ, വേ​ദി​ക​ളി​ലേ​ക്ക് എ​ന്തി​നു പാ​ടാ​ൻ വ​ര​ണം.

ശ്രോ​താ​ക്ക​ളെ ആ​ന​ന്ദി​പ്പി​ക്കാ​നാ​വ​ണം ഗാ​യ​ക​ൻ പാ​ടേ​ണ്ട​തെ​ന്ന് ഞാ​ൻ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു. അ​വ​ന​വ​നു വേ​ണ്ടി​യ​ല്ല പാ​ടു​ന്ന​ത്. കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ശൈ​ലി​ക​ളി​ലും മാ​റ്റം വ​ര​ണം. പു​തി​യ കാ​ല​ത്ത് ആ​ർ​ക്കും വി​സ്താ​രം കേ​ട്ടി​രി​ക്കാ​ൻ സ​മ​യ​മി​ല്ല, ചു​രു​ക്കി​യും മൂ​ർ​ച്ച​യോ​ടെ​യും പാ​ട​ണം.''

അ​മ്മ​യി​ൽ​നി​ന്ന് സു​ന്ദ​ര​കാ​ണ്ഠം കേ​ട്ടു​പ​ഠി​ച്ച ച​ന്നൂ​ലാ​ൽ പാ​ര​ന്പ​ര്യ​ത്തെ മു​റു​കെ​പ്പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദ്രു​പ​ദി​നെ​യും തും​രി​യെ​യും സം​ഗീ​ത​ത്തി​ന്‍റെ ര​ണ്ട് യ​ഥാ​ർ​ഥ കൈ​വ​ഴി​ക​ളാ​യി അ​ദ്ദേ​ഹം ക​രു​തി. ദ്രു​പ​ദ് ശി​വ​നെ​യും തും​രി പാ​ർ​വ​തീ​ദേ​വി​യെ​യും പ്ര​തി​നീ​ധി​ക​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​യാ​റു​ണ്ട്.

 ഏ​ഴി​ന്‍റെ മ​ഹ​ത്വം

വാ​ര​ണാ​സി​യി​ൽ മ​ഹാ​നാ​യ സം​സ്കൃ​ത പ​ണ്ഠി​ത​നും മ്യൂ​സി​ക്കോ​ള​ജി​സ്റ്റു​മാ​യ ഠാ​ക്കൂ​ർ ജ​യ്ദേ​വ സിം​ഗി​നു കീ​ഴി​ൽ പ​രി​ശീ​ലി​ച്ചി​രു​ന്നു ച​ന്നൂ​ലാ​ൽ മി​ശ്ര. ത​ത്വ​ചി​ന്താ​പ​ര​മാ​യ ഒ​രു വീ​ക്ഷ​ണ​വും അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​ൽ നി​റ​ഞ്ഞു. ഏ​ഴ് എ​ന്ന അ​ക്കം അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു.

ഏ​ഴു സ്വ​ര​ങ്ങ​ൾ, ഏ​ഴു നി​റ​ങ്ങ​ൾ, സ​പ്ത​ർ​ഷി​ക​ൾ, ആ​ഴ്ച​യി​ലെ ഏ​ഴു ദി​വ​സ​ങ്ങ​ൾ, വേ​ദ​ങ്ങ​ളി​ലെ ഏ​ഴു ഛന്ദ​ങ്ങ​ൾ... ഇ​വ​യെ​ല്ലാം അ​ദ്ദേ​ഹം ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​യാ​റു​ണ്ട്. ഏ​ഴു ബീ​റ്റു​ക​ളു​ള്ള രൂ​പ​ക താ​ള​ത്തി​ലാ​ണ് ശി​വ​ന്‍റെ ഡ​മ​രു ആ​ദ്യ​മാ​യി താ​ള​മി​ട്ട​ത്. ജീ​വി​ത​ത്തി​ന് ഏ​ഴു ഘ​ട്ട​ങ്ങ​ളു​ണ്ടെ​ന്ന് നാ​ട​ൻ പാ​ട്ടു​ക​ളി​ൽ പ​റ​യാ​റു​ണ്ട്. ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ധാ​ര​യ്ക്കും ഏ​ഴു രൂ​പ​ങ്ങ​ളാ​ണ്- ദ്രു​പ​ദ്, ധ​മ​ർ, ഖ​യാ​ൽ, ട​പ്പ, ത​രാ​ന, ച​തു​രം​ഗ്, തി​രാ​വ​ഠ് എ​ന്നി​ങ്ങ​നെ- ചി​ന്ത​ക​ളി​ലെ ഏ​ഴ​ഴ​ക്!

ബ​ച്ച​ൻ, ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ 

പ​ണ്ഡി​റ്റ് ച​ന്നൂ​ലാ​ൽ മി​ശ്ര​യെ ത​ന്‍റെ ഗു​രു​വാ​യി ക​രു​തു​ന്നു​ണ്ട് ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ. അ​തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ങ്ങ​നെ:""​ശ​ങ്ക​ർ മ​ഹാ​ദേ​വ​നെ യ​ഥാ​ർ​ഥ​ത്തി​ൽ ഞാ​ൻ പ​ഠി​പ്പി​ച്ചി​ട്ടൊ​ന്നു​മി​ല്ല. ര​ണ്ടു​മൂ​ന്നു കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. എ​ങ്കി​ലും അ​ദ്ദേ​ഹ​മെ​ന്നെ ഗു​രു​വാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്, ബ​ഹു​മാ​നി​ക്കു​ന്നു​ണ്ട്''.

ആ​രാ​ധ​ക​നാ​യ അ​മി​താ​ഭ് ബ​ച്ച​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​ങ്ങ​നെ: ""അ​മി​താ​ഭ് ബ​ച്ച​ന് എ​ന്‍റെ സം​ഗീ​തം ഇ​ഷ്ട​മാ​ണ്. റെ​ക്കോ​ർ​ഡിം​ഗു​ക​ൾ കേ​ൾ​ക്കു​ന്ന​യാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലും ഞാ​ൻ പാ​ടി​യി​ട്ടു​ണ്ട്. മ​ക​ന്‍റെ വി​വാ​ഹ​വേ​ദി​യി​ൽ പാ​ടാ​ൻ എ​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു. പ​ക്ഷേ ഞാ​ൻ വി​വാ​ഹ​ങ്ങ​ളി​ൽ പാ​ടാ​റി​ല്ല. അ​ത് സം​ഗീ​ത​ത്തെ അ​പ​മാ​നി​ക്ക​ലാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് ഞാ​ൻ ക്ഷ​ണം നി​ര​സി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ക്കു​ന്ന​ത്''.

ശ​ബ്ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ​ശ്വ​ര​നി​ലേ​ക്ക് എ​ത്താ​നാ​വു​ക​യെ​ന്ന് അ​ദ്ദേ​ഹം ക​രു​തി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സം​ഗീ​ത​ത്തി​ൽ സാ​ഹി​ത്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, അ​തി​ന്‍റെ കൃ​ത്യ​മാ​യ ഉ​ച്ചാ​ര​ണം എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​നു നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. ശ​ബ്ദം​ത​ന്നെ​യാ​ണ് ബ്ര​ഹ്മ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​ച്ചു​വി​ശ്വ​സി​ച്ചു. ഒ​ടു​വി​ലി​താ, അ​തേ ബ്ര​ഹ്മ​ത്തി​ൽ ല​യി​ച്ചു...

SUNDAY DEEPIKA

വാ​യി​ച്ചു വ​ള​ർ​ന്ന വാ​സ​വ​ൻ

സി.​കെ. കു​ര്യാ​ച്ച​ൻ

 അ​നൗ​ദ്യോ​ഗി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളാ​ണ് വാ​യ​ന​ശാ​ല​ക​ളെ​ന്ന​താ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. അ​വി​ടെ എ​ന്തെ​ല്ലാം അ​റി​വു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​യു​ടെ ച​ട്ട​ക്കൂ​ടി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും വാ​യ​ന​യ്ക്ക് അ​തി​രു​ക​ളി​ല്ല. എ​ല്ലാ ആ​ശ​യ​ങ്ങ​ളെ​യും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യും... - മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സം​സാ​രി​ക്കു​ന്നു...

എ​ളി​യ​നി​ല​യി​ൽ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ നി​ർ​ണാ​യ​ക വ​കു​പ്പു​ക​ൾ കൈ​കൈ​ര‍്യ​ചെ​യ്തു ക​ഴി​വു​തെ​ളി​യി​ച്ച മ​ന്ത്രി​യാ​ണ് വി.​എ​ൻ. വാ​സ​വ​ൻ. പി​ഴ​വി​ല്ലാ​തെ​യും കാ​ടു​ക​യ​റ്റ​മി​ല്ലാ​തെ​യും വി​ഷ​യ​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ച പ്ര​സം​ഗി​ക്കു​ന്ന​തി​ൽ അ​തി​വി​ദ​ഗ്ധ​നാ​ണ് വാ​സ​വ​നെ​ന്ന് പൊ​തു​വേ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.

വ‍്യ​ത‍്യ​സ്ത​ങ്ങ​ളാ​യ വി​ഷ​യ​ങ്ങ​ൾ സാ​മാ​ന‍്യം മി​ക​ച്ച​രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നും ചോ​ദ‍്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യാ​നു​മു​ള്ള ജ്ഞാ​ന​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ​രു​വ​പ്പെ​ട്ടു​വ​ന്ന​തി​നെ​ക്കു​റി​ച്ച് വാ​സ​വ​ൻ സ​ൺ​ഡേ​ദീ​പി​ക​യോ​ടു മ​ന​സു തു​റ​ക്കു​ക​യാ​ണ്.
വി​ദ‍്യാ​ഭ‍്യാ​സ-​യു​വ​ജ​ന കാ​ല​ഘ​ട്ട​ത്തി​ൽ പു​സ്ക​വാ​യ​ന ഹ​ര​മാ​യി​രു​ന്നു.

ലൈ​ബ്ര​റി കേ​ന്ദ്രീ​ക​രി​ച്ച് ന​ല്ല പു​സ്ത​ക​ങ്ങ​ളെ​ടു​ത്ത് മ​ത്സ​രി​ച്ചു വാ​യി​ക്കു​ക​യും സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ച​ർ​ച്ച​ചെ​യ്യു​ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ക എ​ന്ന​തി​ൽ കൂ​ടു​ത​ൽ ആ​ന​ന്ദ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ലും യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് വാ​യ​ന. ട്രെ​യി​നി​ലാ​ണ് യാ​ത്ര​യെ​ങ്കി​ൽ വാ​യ​ന​യ്ക്ക് ഉ​ത്സാ​ഹം കൂ​ടും.

 പ്ര​സം​ഗ​ത്തി​ലെ കൂ​ട്ട് 

പ്ര​സം​ഗ​ത്തി​ൽ വാ​യ​ന​യു​ടെ സ്വാ​ധീ​നം വ​ലു​താ​ണ്. ചി​ല​പ്പോ​ള്‍ സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചു ചി​ല ക​വി​ത​ക​ള്‍ ക്വോ​ട്ടു​ചെ​യ്യാ​ന്‍ പ​റ്റും.

ചി​ല ക​വി​ത​ക​ളു​ടെ ഭാ​ഗം ഉ​ദ്ധ​രി​ച്ചാ​ല്‍ ആ​സ്വാ​ദ​ക​ന് അ​ത് ആ​സ്വ​ദി​ക്കാ​ന്‍ പ​റ്റും. കു​മാ​ര​നാ​ശാ​ന്‍റെ, വ​ള്ള​ത്തോ​ളി​ന്‍റെ, ച​ങ്ങ​മ്പു​ഴ​യു​ടെ, സു​ഗ​ത​കു​മാ​രി ടീ​ച്ച​റു​ടെ പി​ന്നെ ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യു​ടെ. ഞാ​ന്‍ അ​സം​ബ്ലി​യി​ലും ഇ​ങ്ങ​നെ​യൊ​ക്കെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മു​ന്‍​കൂ​ട്ടി പ്ലാ​ന്‍ ചെ​യ്‌​തോ എ​ഴു​തി വാ​യി​ച്ചോ ഒ​ന്നു​മ​ല്ല ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ഓ​ര്‍​മ​യി​ല്‍ നി​ല്‍​ക്കു​ന്ന​തി​നു പി​ന്നി​ല്‍ രാ​വി​ലെ​യു​ള്ള യോ​ഗ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. രാ​വി​ലെ​യു​ള്ള ന​ട​ത്ത​ത്തി​നി​ട​യി​ലും അ​ന്ന​ത്തെ കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​മ​യി​ല്‍ വ​രും. ചി​ല​പ്പോ​ള്‍ പ​ത്തും പ​തി​നേ​ഴും പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. അ​വ​യൊ​ക്കെ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും. വി​ഷ​യം മാ​റി ഒ​രു പ്ലാ​റ്റ്‌​ഫോ​മി​ലും അ​വ​ത​രി​പ്പി​ക്കാ​റി​ല്ല.

സ​ദ​സി​നെ ബോ​റ​ടി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ ഇ​ത് ഉ​പ​ക​രി​ക്കും.​ആ​തു​ര​സേ​വ​ന​രം​ഗ​ത്തി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ ന​മ്മ​ളാ​രും ഡോ​ക്ട​ര്‍​മാ​ര​ല്ല, എ​ങ്കി​ലും നി​ര​വ​ധി ഡോ​ക്ട​ര്‍​മാ​രു​മാ​യു​ള്ള പ​രി​ച​യ​വും രോ​ഗി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള അ​വ​രു​ടെ ശ്ര​മ​ങ്ങ​ളെ​കു​റി​ച്ചു​ള്ള അ​റി​വും വാ​യ​ന​യി​ല്‍​ക്കൂ​ടി ല​ഭി​ക്കു​ന്ന​താ​ണ്.

അ​നൗ​ദ്യോ​ഗി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളാ​ണ് വാ​യ​ന​ശാ​ല​ക​ളെ​ന്ന​താ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. അ​വി​ടെ എ​ന്തെ​ല്ലാം അ​റി​വു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക്ക് ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വ് ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​ത് എ​സ്.​കെ. പൊ​റ്റേ​ക്കാ​ടി​ന്‍റെ യാ​ത്രാ​വി​വ​ര​ണ​ത്തി​ലൂ​ടെ​യാ​ണ്. പാ​തി​രാ​സൂ​ര്യ​ന്‍റെ നാ​ട്ടി​ല്‍, കാ​പ്പി​രി​ക​ളു​ടെ നാ​ട്ടി​ല്‍, ബാ​ലി​ദ്വീ​പ്, ഇ​ന്‍​ഡോ​നേ​ഷ്യ​ന്‍ ഡ​യ​റി തു​ട​ങ്ങി എ​ല്ലാ പു​സ്ത​ക​ങ്ങ​ളും വാ​യി​ച്ചി​ട്ടു​ണ്ട്.

സാ​ഹി​ത്യം മാ​ത്ര​മ​ല്ല അ​തി​ലു​ള്ള​ത്. അ​വ​യൊ​ക്കെ വാ​യി​ക്കു​മ്പോ​ള്‍ ആ ​നാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ഒ​രു പ്ര​തീ​തി​യാ​ണ് ന​മു​ക്കു തോ​ന്നു​ക. ഓ​രോ നാ​ടി​ന്‍റെ​യും സ​വി​ശേ​ഷ​ത​യാ​ണ് എ​സ്.​കെ. പൊ​റ്റ​ക്കാ​ടി​ന്‍റെ സ​ഞ്ചാ​ര​സാ​ഹി​ത്യ​ത്തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നു ജ്ഞാ​ന​പീ​ഠം ല​ഭി​ച്ച ഒ​രു ദേ​ശ​ത്തി​ന്‍റെ ക​ഥ എ​ന്നെ ആ​ക​ര്‍​ഷി​ച്ച മ​റ്റൊ​രു ഗ്ര​ന്ഥ​മാ​ണ്.​ത​ക​ഴി​യു​ടെ ചെ​മ്മീ​ന്‍, ക​യ​ര്‍ എ​ന്നി​വ​യും കേ​ശ​വ​ദേ​വി​ന്‍റെ ഓ​ട​യി​ല്‍​നി​ന്ന് ഇ​വ​യൊ​ക്കെ മ​ന​സി​ല്‍​നി​ന്നു മാ​യാ​ത്ത​വ​യാ​ണ്.

ഞാ​ൻ ബ​ഷീ​റി​ന്‍റെ​യും പൊ​ന്‍​കു​ന്നം വ​ര്‍​ക്കി​യു​ടെ​യു​മൊ​ക്കെ ആ​രാ​ധ​ക​നാ​ണ്. വ​രാ​ന്‍ പോ​കു​ന്ന കാ​ര്യ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​എ​ന്‍​വി​യെ​പ്പോ​ലു​ള്ള​വ​രു​ടെ ക​വി​ത​ക​ള്‍ ഏ​റെ ആ​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​ത​മെ​ടു​ത്താ​ല്‍ ഭൂ​മി​ക്കു വ​രാ​ന്‍ പോ​കു​ന്ന വി​പ​ത്തി​നെ​ക്കു​റി​ച്ച് എ​ത്ര ഭാ​വ​നാ​പൂ​ര്‍​ണ​മാ​യാ​ണ് വ​ര്‍​ണി​ച്ചി​രി​ക്കു​ന്ന​ത്.

1940ല്‍ ​ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ വ​ര്‍​ക്കി​സാ​ര്‍ എ​ഴു​തി​യി​രു​ന്ന പ​ത്തു ക​ഥ​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് കോ​ഴി​ക്കോ​ട് പൂ​ര്‍​ണ പ​ബ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ ഒ​രു​ത്ത​ന്‍​കൂ​ടി വ​ന്നു എ​ന്ന ക​ഥ ന​മ്മു​ടെ കു​ടും​ബാ​സൂ​ത്ര​ണ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​ര്‍ സി​പി​ക്കെ​തി​രാ​യു​ള്ള വ​ര്‍​ക്കി സാ​റി​ന്‍റെ സിം​ബോ​ളി​ക്കാ​യി​ട്ടു​ള്ള ക​ഥ എ​ന്നെ ഏ​റെ ആ​ക​ര്‍​ഷി​ച്ച​താ​ണ്. ഒ.​വി. വി​ജ​യ​ന്‍റെ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം ഇ​പ്പോ​ഴും ഏ​റെ പ്ര​സ​ക്ത​മാ​ണ്.

അ​തി​രി​ല്ല, വാ​യ​ന​യ്ക്ക്

ആ​ദ്യ​കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​ള്ളൂ​രി​ന്‍റെ ക​വി​ത​ക​ള്‍​ക്ക് ക​ഥ​ക​ളേ​ക്കാ​ള്‍ ഏ​റെ പ്രാ​ധാ​ന്യം ല​ഭി​ച്ചി​രു​ന്നു. ആ​ശാ​ന്‍റെ​യും വൈ​ലോ​പ്പ​ള്ളി​യു​ടെ​യും വ​ള്ള​ത്തോ​ളി​ന്‍റെ​യു​മൊ​ക്കെ ക​വി​ത​ക​ളും ഏ​റെ ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ ച​ട്ട​ക്കൂ​ടി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും വാ​യ​ന​യ്ക്ക് അ​തി​രു​ക​ളി​ല്ല.

എ​ല്ലാ ആ​ശ​യ​ങ്ങ​ളെ​യും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യും. വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ലു​ള്ള വീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഓ​രോ എ​ഴു​ത്തു​കാ​ര്‍​ക്കു​മു​ള്ള​ത്. ആ ​വീ​ക്ഷ​ണ​ങ്ങ​ളെ സ്വാം​ശീ​ക​രി​ക്കു​മ്പോ​ഴാ​ണ് സ​ങ്കു​ചി​ത ഭാ​വ​ങ്ങ​ള്‍ വെ​ടി​യാ​ന്‍ ക​ഴി​യു​ന്ന​ത്.​ന​വോ​ത്ഥാ​ന നാ​യ​ക​ന്‍ എ​ന്ന രീ​തി​യി​ല്‍ ആ​ദ്യം ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് അ​യ്യാ വൈ​കു​ണ്ഠ സ്വാ​മി​യെ​ക്കു​റി​ച്ചാ​ണ്. അ​ത് തെ​ക്ക​ന്‍ തി​രു​വി​താം​കൂ​റി​ന്‍റെ ഒ​രു ഭാ​ഗ​ത്തു മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

പ​ക്ഷേ, ചാ​വ​റ​യ​ച്ച​ന്‍റെ പ്ര​ത്യേ​ക​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ ഒ​രു മാ​റ്റം കൊ​ണ്ടു​വ​ന്നു എ​ന്നു​ള്ള​താ​ണ്. 1805ലാ​ണ് ചാ​വ​റ​യ​ച്ച​ന്‍റെ ജ​ന​നം. പി​ന്നാ​ക്ക​ക്കാ​ര്‍​ക്ക് മു​ട്ടി​നു താ​ഴെ മു​ണ്ടു​ടു​ക്കാ​നും വ​ഴി​ന​ട​ക്കാ​നും ക​ഴു​ത്തി​ല്‍ മാ​ല ധ​രി​ക്കാ​നും സ്ത്രീ​ക​ള്‍​ക്കു മാ​റു മ​റ​യ്ക്കാ​നും സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത, മേ​ലാ​ള​ന്മാ​രെ കാ​ണു​മ്പോ​ള്‍ കീ​ഴാ​ള​ന്മാ​ര്‍ ഓ​ടി​യൊ​ളി​ക്ക​ണ​മെ​ന്ന അ​ലി​ഖ​നി​യ​മ​വും രാ​ജാ​ധി​പ​ത്യ​മു​ള്ള അ​ക്കാ​ല​ത്ത്, കേ​ര​ളം ജ​ന്മ​മെ​ടു​ത്തി​ട്ടി​ല്ല.

ചാ​വ​റ​യ​ച്ച​ന്‍റെ വ​ര​വ് 

1839 ആ​യ​പ്പോ​ഴേ​ക്കു​മാ​ണ് ചാ​വ​റ​യ​ച്ച​ന്‍ ഏ​റെ തീ​ക്ഷ്ണ​മ​തി​യാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. 1846ല്‍ ​മാ​ന്നാ​ന​ത്ത് ആ​ദ്യ​ത്തെ സം​സ്‌​കൃ​ത സ്‌​കൂ​ള്‍ ആ​രം​ഭി​ച്ചു. 1821ല്‍ ​ബ​ഞ്ച​മി​ന്‍ ബെ​യ്‌​ലി പ്ര​സു​മാ​യി കോ​ട്ട​യ​ത്തു സി​എം​എ​സി​ല്‍ വ​ന്നെ​ങ്കി​ലും അ​തു മ​റ്റാ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാ​ന്‍ കൊ​ടു​ത്തി​ല്ല.

ആ ​സ​മ​യ​ത്ത് അ​ച്ച​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു പോ​യി സ്വാ​തി തി​രു​നാ​ളി​നെ ക​ണ്ട് ജ​ര്‍​മ​നി​യി​ല്‍​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​സ് കാ​ണാ​ന്‍ അ​നു​മ​തി ചോ​ദി​ച്ചു. അ​നു​മ​തി കി​ട്ടി. കൂ​ടെ​ക്കൂ​ട്ടി​യി​രു​ന്ന മു​ട്ടു​ചി​റ​ക്കാ​ര​ന്‍ ആ​ശാ​രി​യെ​ക്കൊ​ണ്ട് വാ​ഴ​പ്പി​ണ്ടി​യി​ല്‍ ആ​ലേ​ഖ​നം ചെ​യ്തു കൊ​ണ്ടു​വ​ന്ന രൂ​പ​രേ​ഖ​യി​ലാ​ണ് മാ​ന്നാ​ന​ത്ത് പ്ര​സ് സ്ഥാ​പി​ച്ച​ത്. ആ ​പ്ര​സ് അ​ന്ന് അ​വി​ടെ ആ​രം​ഭി​ച്ച​തു​കൊ​ണ്ടാ​ണ് പി​ന്നീ​ട് നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​ര്‍​ക്കു ദീ​പി​ക തു​ട​ങ്ങാ​ന്‍ സാ​ധി​ച്ച​ത്.

കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വി​ര്‍​ഭാ​വ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​മ്പോ​ള്‍ ചാ​വ​റ​യ​ച്ച​നെ​യും നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​രെ​യും വി​സ്മ​രി​ക്കാ​നാ​വി​ല്ല. പി​ന്നീ​ടു​ള്ള ഒ​രു വി​പ്ല​വം കാ​ണു​ന്ന​ത് ചാ​വ​റ​യ​ച്ച​ന്‍ ആ​ര്‍​പ്പൂ​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച സ്‌​കൂ​ളി​ല്‍ എ​ല്ലാ ജാ​തി​ക്കാ​ര്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​കി എ​ന്നു​ള്ള​താ​ണ്. ദ​ളി​ത​രു​ള്‍​പ്പെ​ടെ. അ​ത് ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ എ​ത്ര​യോ മ​ഹ​ത്ത​ര​മാ​ണ്. എ​ന്നി​ട്ടും പ​ട്ടി​ണി​മൂ​ലം ആ ​സ്‌​കൂ​ളി​ല്‍ ദ​ളി​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി​യി​ല്ല.

അ​വ​രു​ടെ ദാ​രി​ദ്ര്യ​മ​ക​റ്റാ​ന്‍ പാ​ട്ട​ത്തി​നു പാ​ട​മെ​ടു​ത്ത് നെ​ല്ലു കൃ​ഷി​ചെ​യ്തു ല​ഭി​ച്ച അ​രി ദ​ളി​ത​രു​ടെ കു​ടി​ലു​ക​ളി​ല്‍ വി​ത​ര​ണം​ചെ​യ്താ​ണ് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ച​ത്. പു​രോ​ഗ​മ​ന​പ​ര​മാ​യ ഒ​രു സാ​മൂ​ഹ്യ​മാ​റ്റ​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​യ മാ​റ്റ​മാ​യി​രു​ന്നു ഇ​ത്. അ​തു​കൊ​ണ്ടാ​ണ് ചാ​വ​റ​യ​ച്ച​ന്‍ ഉ​ച്ച​ക്ക​ഞ്ഞി​യു​ടെ ഉ​പ​ജ്ഞാ​താ​വാ​ണെ​ന്നു ഞാ​ന്‍ പ​റ​യു​ന്ന​ത്.

കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ പ​വി​ത്ര​ത ഊ​ട്ടി​യു​റ​പ്പി​ച്ച​തും ചാ​വ​റ​യ​ച്ച​നാ​ണ്. അ​ച്ഛ​നും അ​മ്മ​യും മ​ക്ക​ളു​മൊ​ത്തു​ള്ള കു​ടും​ബ​ജീ​വി​ത​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ല്‍​കി. അ​വ​ര്‍​ക്കു ല​ഭി​ക്കു​ന്ന കൂ​ലി​യി​ല്‍​നി​ന്ന് ഒ​രു ചെ​റി​യ ശ​ത​മാ​നം പൊ​തു​ക്കാ​ര്യ​ങ്ങ​ള്‍​ക്കു മാ​റ്റി​ക്കൊ​ടു​ക്ക​ണ​മെ​ന്നു​ള്ള ഒ​രു സ​ന്ദേ​ശം ന​ല്‍​കി​യ​തും അ​ദ്ദേ​ഹ​മാ​ണ്.

 

വ​ർ​ഗീ​യ​ത ആ​പ​ത്ത് 

ഇ​ക്കാ​ല​ത്ത് വ​ര്‍​ഗീ​യ​ത ഇ​തു​പോ​ലെ വ്യാ​പി​ക്കാ​നു​ള്ള കാ​ര​ണം വാ​യ​ന കു​റ​ഞ്ഞ​താ​ണ്. ആ​ധു​നി​ക മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ കൗ​ശ​ല​പൂ​ര്‍​ണ​മാ​യ ഒ​രു സ​മീ​പ​ന​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. ചൂ​ഷ​ണ​വും ജ​ന്മി​നാ​ടു വാ​ഴ്ച​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും മാ​റി. ചാ​വ​റ​യ​ച്ച​നും ശ്രീ​നാ​രാ​യ​ണ​ഗു​രു​വും പൊ​യ്ക​യി​ല്‍ അ​പ്പ​ച്ച​നും അ​യ്യ​ങ്കാ​ളി​യും ച​ട്ട​മ്പി​സ്വാ​മി​യും വ​ക്കം മൗ​ല​വി​യു​മു​ള്‍​പ്പെ​ടെ​യു​ള്ള ന​വോ​ത്ഥാ​ന നാ​യ​ക​ര്‍ ഉ​ഴു​തു​മ​റി​ച്ച മ​ണ്ണി​ല്‍ വ​ര്‍​ഗ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ന​ശി​ച്ചു​തു​ട​ങ്ങി.

അ​പ്പോ​ള്‍ മു​ത​ലാ​ളി​ത്തം ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക എ​ന്ന ത​ന്ത്രം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര​ത്വ ആ​ശ​യ​ങ്ങ​ളെ ഖ​ണ്ഡി​ച്ചു​കൊ​ണ്ട് ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യു​മൊ​ക്കെ ത​ല​പൊ​ക്കി​ത്തു​ട​ങ്ങി. ഏ​തു വ​ര്‍​ഗീ​യ​ത​യാ​ണെ​ങ്കി​ലും ന​മു​ക്ക് ആ​പ​ത്താ​ണ്.

എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മാ​ണ് ഭാ​ര​ത​ത്തി​ന് ആ​വ​ശ്യം. ഇ​ത് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്നു​ള്ള​താ​ണ് ഏ​റെ വി​ഷ​മം.ഛ​ത്തീ​സ്ഗ​ഡി​ലും ജാ​ര്‍​ഖ​ണ്ഡി​ലു​മൊ​ക്കെ ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​തൊ​ക്കെ നാം ​ക​ണ്ട​താ​ണ്. റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത​തും ഏ​റെ​യു​ണ്ട്.

ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പ​ള്ളി​യി​ല്‍ കു​ര്‍​ബാ​ന ന​ട​ക്കു​മ്പോ​ള്‍​പോ​ലും അ​വി​ടെ​ക്ക​യ​റി വി​ശ്വാ​സി​ക​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്നു. കേ​സു​കൊ​ടു​ത്താ​ല്‍ പോ​ലീ​സു​കാ​ര്‍​പോ​ലും അ​ക്ര​മി​ക​ളു​ടെ കൂ​ടെ കൂ​ടു​ന്നു. ഫാ​ദ​ര്‍ സ്റ്റാ​ന്‍​സ്വാ​മി ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഗ്ര​ഹാം സ്റ്റെ​യി​ന്‍​സി​ന്‍റെ അ​നു​ഭ​വ​വും നാം ​ക​ണ്ട​താ​ണ്.

അ​ച്ച​ടി​ച്ച പു​സ്ത​ക​ങ്ങ​ള്‍ ത​പാ​ലി​ല്‍ അ​യ​യ്ക്കു​ന്ന​തി​നു​ള്ള ചെ​ല​വു കൂ​ടി. വാ​യ​ന​യെ എ​ങ്ങ​നെ​യും ത​ട​സ​പ്പെ​ടു​ത്തു​ന്ന ശ​ക്തി​ക​ള്‍ ക​രു​ത്താ​ര്‍​ജി​ക്കു​ക​യാ​ണ്. ച​രി​ത്ര​ത്തി​ന്‍റെ ഗ​തി മാ​റ്റു​ക​യാ​ണ്. ജ​യി​ലി​ല്‍​ക്കി​ട​ന്നു മാ​പ്പെ​ഴു​തി കൊ​ടു​ത്ത സ​വ​ര്‍​ക്ക​റെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു. ഗോ​ഡ്‌​സെ​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ച് ആ​രാ​ധി​ക്കു​ന്നു.

നി​ഷ്പ​ക്ഷ​ത​യോ​ടെ ദീ​പി​ക

മാ​താ​പി​താ​ക്ക​ളെ​യും ഗു​രു​ക്ക​ന്മാ​രെ​യും അ​തി​ഥി​ക​ളെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​ത് ന​മ്മു​ടെ സം​സ്‌​കാ​ര​ത്തി​ല്‍​നി​ന്നു​ത​ന്നെ ഉ​ട​ലെ​ടു​ക്കേ​ണ്ട​താ​ണ്. പ​ത്ര​വാ​യ​ന ഒ​ഴി​വാ​ക്കു​ന്ന​ത് വ​ലി​യ ഒ​രു അ​പ​ച​യ​ത്തി​ലേ​ക്കു​ള്ള പോ​ക്കാ​ണ്. ദീ​പി​ക ഉ​ള്‍​പ്പെ​ടെ നാ​ലു പ​ത്ര​ങ്ങ​ള്‍ ഞാ​ന്‍ വാ​യി​ക്കും.

ദീ​പി​ക​യു​ടെ നി​ല​പാ​ടു​ക​ള്‍ ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ യാ​ഥാ​ര്‍​ഥ്യ​ബോ​ധ​ത്തോ​ടെ വ​രു​ന്നു. സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​തെ​യും വ​ന്നി​ട്ടു​ണ്ട്. അ​ത് എ​ഴു​തു​ന്ന ആ​ളു​ക​ളു​ടെ മ​നോ​ധ​ര്‍​മ​മ​നു​സ​രി​ച്ചാ​യി​രി​ക്കാം. നി​ഷ്പ​ക്ഷ​ത​യാ​ണ് ദീ​പി​ക​യു​ടെ മു​ഖ​മു​ദ്ര. എ​ങ്കി​ലും പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തു​ന്ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ചി​ല വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ന്നു.

എ​നി​ക്ക് അ​റി​യാ​ന്‍ വ​യ്യാ​ത്ത ഒ​രു കാ​ര്യ​മാ​ണെ​ങ്കി​ലും തീ​ര്‍​ച്ച​യാ​യും ഞാ​ന്‍ അ​റി​വു​ള്ള​വ​രോ​ടു ചോ​ദി​ക്കും. ആ​ണ​വ​ക​രാ​റി​നെ​ക്കു​റി​ച്ചു നി​യ​മ​സ​ഭ​യി​ല്‍ സം​സാ​രി​ക്കേ​ണ്ട ഒ​ര​വ​സ​രം വ​ന്ന ഘ​ട്ട​ത്തി​ല്‍ മൂ​ന്നു ദി​വ​സം ഞാ​ന​തി​നെ​ക്കു​റി​ച്ചു പ​ഠി​ച്ച​തി​നു​ശേ​ഷ​മാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.
ഇ​ത്ത​ര​ത്തി​ൽ വാ​യി​ച്ചു വ​ള​ർ​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ൾ താ​ൻ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും വാ​സ​വ​ൻ പ​റ​യു​ന്നു.

SUNDAY DEEPIKA

ശ​നി ശിം​ഗ​നാ​പു​ര്‍:​പൂ​ട്ടു​ക​ളി​ല്ലാ​ത്ത അ​ദ്ഭു​ത ഗ്രാ​മം

അ​ജി​ത് ജി. ​നാ​യ​ർ

വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളു​മി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ല്‍ ജീ​വി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ള്‍​ക്ക് സ​ങ്ക​ല്‍​പ്പി​ക്കാ​നാ​വു​മോ? ഇ​ന്ത്യ​യി​ല്‍ അ​ങ്ങ​നെ​യൊ​രു ഗ്രാ​മം​ത​ന്നെ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ല്‍ എ​ത്ര​പേ​ര്‍ വി​ശ്വ​സി​ക്കും. എ​ന്നാ​ല്‍ അ​തു യാ​ഥാ​ര്‍​ഥ്യ​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ശ​നി ശിം​ഗ​നാ​പു​ര്‍ ആ​ണ് ആ ​അ​ദ്ഭു​ത ഗ്രാ​മം. വീ​ടു​ക​ൾ​ക്കു വാ​തി​ലു​ക​ളും ക​ട​ക​ള്‍​ക്ക് പൂ​ട്ടു​ക​ളു​മി​ല്ലെ​ങ്കി​ലും ഗ്രാ​മ​വാ​സി​ക​ള്‍​ക്ക് യാ​തൊ​രു അ​ര​ക്ഷി​ത​ത്വ​വും ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല.

ശ​നി ഭ​ഗ​വാ​നി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ഈ ​നാ​ട്ടു​കാ​രു​ടെ ധൈ​ര്യ​ത്തി​നു കാ​ര​ണ​മ​ത്രേ. ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തെ ശ​നി ദേ​വ​ന്‍ ആ​പ​ത്തു​ക​ളി​ല്‍​നി​ന്നു സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ്വാ​സം. ദി​വ​സേ​ന നി​ര​വ​ധി തീ​ര്‍​ത്ഥാ​ട​ക​രാ​ണ് ഇ​വി​ടെ​യു​ള്ള ശ​നി​ദേ​വ ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ശ​നി​ദേ​വ ക്ഷേ​ത്ര​ത്തെ​യും ഈ ​ഗ്രാ​മ​ത്തെ​യും പ​റ്റി പ​ല ഐ​തി​ഹ്യ​ങ്ങ​ളു​മു​ണ്ട്.

അ​തി​ല്‍ പ്ര​ധാ​ന​മാ​യ​ത് ഇ​ങ്ങ​നെ: ഏ​താ​ണ്ട് 300 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ഈ ​പ്ര​ദേ​ശ​ത്ത് വ​ലി​യൊ​രു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. വെ​ള്ളം താ​ഴ്ന്ന​പ്പോ​ള്‍ പ​ന​സ്നാ​ലാ ന​ദി​യു​ടെ തീ​ര​ത്ത് ഒ​രു വ​ലി​യ ക​റു​ത്ത ക​ല്ല് നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി. ഗ്രാ​മ​വാ​സി​ക​ളി​ലൊ​രാ​ള്‍ ഒ​രു വ​ടി​കൊ​ണ്ട് ക​ല്ലി​ല്‍ സ്പ​ര്‍​ശി​ച്ച​മാ​ത്ര​യി​ല്‍ അ​തി​ല്‍​നി​ന്ന് അ​ദ്ഭു​താ​വ​ഹ​മാ​യി ര​ക്തം ചീ​റ്റു​ക​യാ​യി​രു​ന്നു.

അ​ന്ന് രാ​ത്രി​യി​ല്‍ ശ​നി​ദേ​വ​ന്‍ ഗ്രാ​മ​വാ​സി​ക​ളു​ടെ സ്വ​പ്ന​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഈ ​ക​ല്ല് ത​ന്‍റെ ബിം​ബം ആ​ണെ​ന്നും അ​തി​നെ മ​തി​ല്‍​ക്കെ​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​തെ തു​റ​സാ​യ സ്ഥ​ല​ത്തു​വ​ച്ച് ആ​രാ​ധി​ക്ക​ണ​മെ​ന്നും ഗ്രാ​മ​വാ​സി​ക​ളോ​ടു നി​ര്‍​ദ്ദേ​ശി​ച്ചു.

അ​തോ​ടൊ​പ്പം ഗ്രാ​മ​ത്തെ മേ​ലി​ല്‍ സം​ര​ക്ഷി​ച്ചു കൊ​ള്ളാ​മെ​ന്നു വാ​ക്കു​ന​ല്‍​കി​യ ദേ​വ​ന്‍ വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളു​മി​ല്ലാ​തെ ഭ​വ​ന​ങ്ങ​ള്‍ പ​ണി​യാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു​വെ​ന്നു​മാ​ണ് ഐ​തി​ഹ്യം.​അ​ഞ്ച​ര​യ​ടി നീ​ള​മു​ള്ള ക​റു​ത്ത ആ ​ക​ല്ലാ​ണ് ശ​നി​ക്ഷേ​ത്ര​ത്തി​ലെ ബിം​ബം. ഇ​ത് ശ​നി​ദേ​വ​ന്‍റെ ആ​ജ്ഞാ​നു​സൃ​ത​മാ​യി തു​റ​സാ​യ സ്ഥ​ല​ത്താ​ണ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.

ക​ള്ള​ന്മാ​ര്‍​ക്കും അ​സ​ന്മാ​ര്‍​ഗി​ക​ള്‍​ക്കും ശ​നി​ദേ​വ​ന്‍ ഉ​ട​ന​ടി ശി​ക്ഷ ന​ല്‍​കു​മെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ വി​ശ്വാ​സം. അ​തി​നാ​ല്‍​ത​ന്നെ നൂ​റ്റാ​ണ്ടു​ക​ളാ​യി അ​വ​ര്‍ വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളും ഇ​ല്ലാ​ത്ത‍ വീ​ടു​ക​ള്‍ പ​ണി​തു വ​സി​ച്ചു പോ​ന്നു. കു​റ​ച്ചു കാ​ലം മു​മ്പു​വ​രെ ക​ട​ക​ളും ബാ​ങ്കു​ക​ളും പോ​ലും ഈ ​പാ​ര​മ്പ​ര്യം തു​ട​ര്‍​ന്നി​രു​ന്നു.

 

2011ല്‍ ​യൂ​ക്കോ ബാ​ങ്ക് പൂ​ട്ടു​ക​ളി​ല്ലാ​ത്ത ഒ​രു ശാ​ഖ ഇ​വി​ടെ തു​റ​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ​യാ​യി ചി​ല ആ​ളു​ക​ള്‍ വാ​തി​ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും പൂ​ട്ടു​ക​ള്‍ മി​ക്ക​യി​ട​ത്തും ഇ​ല്ല.​സ​മീ​പ ദ​ശാ​ബ്ദ​ങ്ങ​ളി​ല്‍ അ​ല്ല​റ ചി​ല്ല​റ മോ​ഷ​ണ​ങ്ങ​ള്‍ ഇ​വി​ടെ നി​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ശ​നി​ദേ​വ​നി​ലു​ള്ള ആ​ളു​ക​ളു​ടെ വി​ശ്വാ​സ​ത്തി​ന് ഇ​ള​ക്കം​ത​ട്ടി​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും ശ​നി അ​മാ​വാ​സി നാ​ളു​ക​ളി​ലും ആ​യി​ര​ങ്ങ​ളാ​ണ് ശ​നി​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ആ​ഴ​ത്തി​ലു​ള്ള വി​ശ്വാ​സം ഒ​രു ജ​ന​ത​യു​ടെ സം​സ്കാ​ര​ത്തി​ലും ജീ​വി​ത​ത്തി​ലും എ​ത്ര​മാ​ത്രം പ​രി​വ​ര്‍​ത്ത​ന​മു​ണ്ടാ​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​യാ​ണ് ശ​നി ശിം​ഗ​നാ​പു​ര്‍ ഇ​ന്നും നി​ല​കൊ​ള്ളു​ന്ന​ത്.

SUNDAY DEEPIKA

കു​ളെ

കു​ളെ

മൃ​ദു​ൽ വി.​എം.
പേ​ജ്: 104 വി​ല: ₹ 140
ഡി​സി ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 7290092216

ന​ന്ത​നാ​ർ സാ​ഹി​ത്യ​പു​ര​സ്കാ​രം നേ​ടി​യ കൃ​തി. അ​സാ​ധാ​ര​ണ​മാ​യ അ​ച്ച​ട​ക്ക​വും ഒ​തു​ക്ക​വും മ​ന്ദ​വേ​ഗ​വു​മു​ള്ള, വ​ച്ചു​കെ​ട്ട​ലു​ക​ളി​ല്ലാ​ത്ത ചെ​റു​ക​ഥ​ക​ൾ.

വൃ​ക്ഷ​വൈ​ജ്ഞാ​നി​കം

പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ
പേ​ജ്: 116 വി​ല: ₹ 175
ക​റ​ന്‍റ് ബു​ക്സ്, തൃ​ശൂ​ർ
ഫോ​ൺ: 9778141567

ഭാ​ര​തീ​യ സം​സ്കൃ​തി​യും സ​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​നം പ​ക​രു​ന്ന ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. 64 ക​ല​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ക്ഷ്മ​വി​വ​ര​ണ​ങ്ങ​ളും വാ​യി​ക്കാം.

Brighter English Grammar

ജോ​സ് ച​ന്ദ​ന​പ്പ​ള്ളി
പേ​ജ്: 228 വി​ല: ₹ 350
അ​ന​ശ്വ​രം ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9496196751

ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ 26 വ്യാ​ക​ര​ണ പാ​ഠ​ങ്ങ​ൾ. ക​ഥ​ക​ൾ, സം​ഭാ​ഷ​ണം, ക​ത്തു​ക​ൾ എ​ന്നി​വ​യു​ടെ ര​ച​ന​യും എ​ളു​പ്പ​മാ​ക്കും. ഒ​പ്പം മി​ക​ച്ച പ​രീ​ക്ഷാ​സ​ഹാ​യി​യും.

വേ​രു​ക​ളു​ടെ ചോ​ര

പി.​കെ. പാ​റ​ക്ക​ട​വ്
പേ​ജ്: 94 വി​ല: ₹ 120
ഡി​സി ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 7290092216

മൈ​ക്രോ​ഫി​ക്‌​ഷ​ൻ എ​ന്ന സാ​ഹി​ത്യ രൂ​പ​ത്തി​ൽ​പ്പെ​ടു​ന്ന ചെ​റു​ക​ഥ​ക​ൾ. പ​രി​മി​ത​മാ​യ വാ​ക്കു​ക​ളി​ൽ പൂ​ർ​ണ​മാ​യ ഒ​രു ക​ഥ പ​റ​യു​ന്ന രീ​തി. ജീ​വി​ത​ഗ​ന്ധി​ക​ളാ​യ, ചോ​ര​പൊ​ടി​യു​ന്ന ക​ഥ​ക​ളു​ടെ കൂ​ട്ടം.

SUNDAY DEEPIKA

നാം ​ദി​ശ​യ​റി​യാ​തെ വ​ല​യു​ന്ന​വ​രോ?

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ

"എ ​ഗൈ​ഡ് ടു ​ദ പാ​ര​ബി​ൾ​സ് ഓ​ഫ് ജീ​സ​സ്' എ​ന്ന പേ​രി​ൽ എ​ച്ച്.​എ​ച്ച്. സ്ട്രാ​റ്റ​ണ്‍ 1958ൽ ​ഒ​രു പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ ഒ​ര​നു​ഭ​വം ആ ​പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്.

സ്ട്രാ​റ്റ​ണ്‍ ഒ​രി​ക്ക​ൽ മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്ക് ക​പ്പ​ൽ​യാ​ത്ര ന​ട​ത്തു​ക​യാ​യി​രു​ന്നു. യാ​ത്ര​തു​ട​ങ്ങി 900 മൈ​ൽ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഒ​രു സെ​യി​ൽ ബോ​ട്ട് കാ​ണാ​നി​ട​യാ​യി. ട​ർ​ക്കി​ഷ് ദേ​ശീ​യ​പ​താ​ക പ​റ​ത്തി​യി​രു​ന്ന ആ ​ബോ​ട്ട് ദി​ശ​യ​റി​യാ​തെ വ​ഴി​തെ​റ്റി അ​ല​യു​ക​യാ​യി​രു​ന്നു. ആ ​ബോ​ട്ടി​ലെ ക്രോ​ണോ​മീ​റ്റ​റി​ന്‍റെ ത​ക​രാ​റു​മൂ​ലം ല​ക്ഷ്യ​ത്തി​ലെ​ത്താ​നു​ള്ള ദി​ശ മാ​റി​യാ​ണ് അ​തു സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

അ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​തി​നു​ള്ള പ​താ​ക​ക​ളും ആ ​ബോ​ട്ടി​ൽ പ​റ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ള ജി​പി​എ​സ് പോ​ലു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നും അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല​ല്ലോ. രേ​ഖാം​ശ​വും അ​ക്ഷാം​ശ​വും അ​റി​യാ​തെ അ​ല​ഞ്ഞി​രു​ന്ന ആ ​ബോ​ട്ടി​ലെ ക്യാ​പ്റ്റ​ന് അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ടു​ക്കാ​ൻ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റെ സ​മ​യം​വേ​ണ്ടി​വ​ന്നു.

ഭൂ​മി​യി​ലെ ഒ​രു സ്ഥാ​നം ഭൂ​മ​ധ്യ​രേ​ഖ​യ്ക്ക് കി​ഴ​ക്കോ പ​ടി​ഞ്ഞാ​റോ ആ​യി സൂ​ചി​പ്പി​ക്കാ​നു​ള്ള അ​ള​വു​കോ​ലാ​ണ് രേ​ഖാം​ശം. അ​ക്ഷാം​ശ​മാ​ക​ട്ടെ ഭൂ​പ​ട​ത്തി​ൽ ഭൂ​മി​യി​ലു​ള്ള ഒ​രു ക​ര​യി​ലെ സ്ഥാ​നം ഭൂ​മ​ധ്യ​രേ​ഖ​യ്ക്ക് വ​ട​ക്കോ തെ​ക്കോ ആ​യി സൂ​ചി​പ്പി​ക്കാ​നു​ള്ള അ​ള​വു​കോ​ലും. ഇ​വ ര​ണ്ടും അ​റി​ഞ്ഞാ​ൽ മാ​ത്ര​മേ വ​ഴി​തെ​റ്റി​യ ആ ​ബോ​ട്ടി​ന് ല​ക്ഷ്യ​ത്തി​ലേ​ക്കു യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

സെ​യി​ൽ ബോ​ട്ടി​നെ ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക​പ്പ​ൽ​യാ​ത്ര​ക്കാ​രു​ടെ​യി​ട​യി​ൽ അ​ത് സം​ഭാ​ഷ​ണ​വി​ഷ​യ​മാ​യി. അ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​ൻ പ​റ​ഞ്ഞു: ""വ​ഴി​തെ​റ്റാ​ൻ വ​ള​രെ എ​ളു​പ്പ​മു​ള്ള വ​ലി​യൊ​രു സ​മു​ദ്ര​മാ​ണി​ത്.''

ജീ​വി​ത​മെ​ന്ന​ത് വ​ലി​യൊ​രു സ​മു​ദ്ര​സ​ഞ്ചാ​രം പോ​ലെ​യാ​ണ്. ഈ ​സ​ഞ്ചാ​ര​ത്തി​നി​ട​യി​ൽ ദി​ശ​യ​റി​യാ​തെ വ​ഴി​തെ​റ്റി​പ്പോ​വു​ക വ​ള​രെ എ​ളു​പ്പ​മാ​ണ്. അ​ത് മി​ക്ക​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന​താ​ക​ട്ടെ ന​മ്മു​ടെ ആ​ധ്യാ​ത്മി​ക​വും ധാ​ർ​മി​ക​വും വൈ​കാ​രി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും.

ഓ​രോ ദി​വ​സ​വും ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ആ ​മാ​റ്റ​ങ്ങ​ളെ​ല്ലാം പ​ല​പ്പോ​ഴും ന​മ്മു​ടെ ആ​ധ്യാ​ത്മി​ക​ജീ​വി​ത​ത്തെ ത​ള​ർ​ത്തു​ക​യും ധാ​ർ​മി​ക​ത​യെ വ​ഴി​പി​ഴ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ത​ന്മൂ​ലം നാം ​എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പാ​ളി​പ്പോ​കു​ന്നു.

അ​തു​വ​ഴി നാം ​തി​ന്മ​യ്ക്ക് അ​ടി​മ​ക​ളാ​യി മാ​റു​ന്നു. ഇ​തേ​ക്കു​റി​ച്ച് ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""എ​ല്ലാ​വ​രും പാ​പം ചെ​യ്തു. ദൈ​വ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​നു അ​യോ​ഗ്യ​രാ​യി'' (റോ​മ 3:23). ജീ​വി​ത​മാ​കു​ന്ന മ​ഹാ​സ​മു​ദ്ര​ത്തി​ൽ നാം ​വ​ഴി​തെ​റ്റി അ​ല​യാ​നി​ട​യാ​കു​ന്നു എ​ന്നു സാ​രം. ഇ​ങ്ങ​നെ​യു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ നാം ​എ​ങ്ങ​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ക? ന​മു​ക്ക് വ​ഴി​കാ​ട്ടാ​ൻ ഒ​രു ജി​പി​എ​സ് സം​വി​ധാ​നം ഉ​ണ്ടോ?

ട​ർ​ക്കി​ഷ് സെ​യി​ൽ ബോ​ട്ട് ദി​ശ​യ​റി​യാ​തെ ന​ടു​ക്ക​ട​ലി​ൽ വ​ട്ടം​ക​റ​ങ്ങി​യ​പ്പോ​ൾ അ​വ​രെ ര​ക്ഷി​ക്കാ​നാ​യി ഒ​രു ക​പ്പ​ൽ എ​ത്തു​ക​യു​ണ്ടാ​യി. ആ ​ക​പ്പ​ൽ അ​വ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​താ​ക​ട്ടെ പ​ര​മ​കാ​രു​ണി​ക​നാ​യ ദൈ​വ​വും. ഇ​തു​പോ​ലെ​ത്ത​ന്നെ, നാം ​വ​ഴി​തെ​റ്റി അ​ല​യു​ന്പോ​ൾ ന​മ്മെ സ​ഹാ​യി​ക്കാ​ൻ അ​വി​ടു​ന്ന് ഓ​ടി​യെ​ത്തു​ന്നു​ണ്ട്.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നീ ​വ​ല​ത്തോ​ട്ടോ ഇ​ട​ത്തോ​ട്ടോ തി​രി​യു​ന്പോ​ൾ നി​ന്‍റെ കാ​തു​ക​ൾ പി​ന്നി​ൽ​നി​ന്ന് ഒ​രു സ്വ​രം ശ്ര​വി​ക്കും: ഇ​താ​ണ് വ​ഴി; ഇ​തി​ലേ പോ​വു​ക'' (ഏ​ശ 30:21). ദൈ​വ​ത്തി​ന്‍റെ ഈ ​സ്വ​രം ശ്ര​വി​ച്ചാ​ൽ ന​മു​ക്കൊ​രി​ക്ക​ലും ഈ ​ജീ​വി​ത​സാ​ഗ​ര​ത്തി​ൽ വ​ഴി​തെ​റ്റു​ക​യി​ല്ലെ​ന്നു തീ​ർ​ച്ച​യാ​ണ്.

എ​ന്നാ​ൽ ദൈ​വ​ത്തി​ന്‍റെ സ്വ​രം ശ​രി​യാ​യി ശ്ര​വി​ക്ക​ണ​മെ​ങ്കി​ൽ നാം ​ന​മ്മു​ടെ തെ​റ്റു​ക​ളും കു​റ്റ​ങ്ങ​ളും ഏ​റ്റു​പ​റ​ഞ്ഞു പ​ശ്ചാ​ത്ത​പി​ക്ക​ണം. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നീ ​ഏ​ത​വ​സ്ഥ​യി​ൽ​നി​ന്ന് അ​ധഃ​പ​തി​ച്ചു എ​ന്നു ചി​ന്തി​ക്കു​ക; അ​ത​നു​സ​രി​ച്ച് ആ​ദ്യ​ത്തെ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ക'' (വെ​ളി​പാ​ട് 2:5). നാം ​പ​ശ്ചാ​ത്ത​പി​ച്ച് ദൈ​വം കാ​ണി​ച്ചു​ത​രു​ന്ന ശ​രി​യാ​യ വ​ഴി​യി​ലേ​ക്ക് തി​രി​യ​ണ​മെ​ന്നു സാ​രം.

ദൈ​വ​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കാ​ൻ അ​വി​ടു​ന്നു കാ​ണി​ച്ചു​ത​രു​ന്ന വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ദൈ​വം മ​നു​ഷ്യ​നെ സൃ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ മ​നു​ഷ്യ​ൻ സ്വ​ന്തം ഇ​ഷ്ടം​തേ​ടി ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത വ​ഴി​യി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ ദി​ശ​യ​റി​യാ​തെ ന​ടു​ക്ക​ട​ലി​ൽ വ​ട്ടം​ക​റ​ങ്ങി. അ​ങ്ങ​നെ​യാ​ണ് അ​വ​രെ ര​ക്ഷി​ക്കാ​നാ​യി ദൈ​വം ത​ന്‍റെ പു​ത്ര​നെ അ​യ​ച്ച​ത്.

ലോ​ക​ത്തി​ലേ​ക്കു വ​ന്ന ദൈ​വ​പു​ത്ര​ൻ ന​മ്മു​ടെ പാ​പ​ങ്ങ​ൾ​ക്കു​വേ​ണ്ടി കു​രി​ശി​ൽ മ​രി​ച്ച് ന​മു​ക്കു ന​വ​ജീ​വ​ൻ ന​ൽ​കാ​നാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു. ഉ​ത്ഥി​ത​നാ​യ യേ​ശു ന​മു​ക്കു ജീ​വ​ൻ ന​ൽ​കാ​നും അ​തു സ​മൃ​ദ്ധ​മാ​യി ന​ൽ​കാ​നു​മാ​യി (യോ​ഹ 10:10) ലോ​കാ​വ​സാ​നം​വ​രെ ന​മ്മോ​ടൊ​പ്പ​മു​ണ്ടാ​യി​രി​ക്കും (മ​ത്താ 28:20) എ​ന്ന് വാ​ഗ്ദാ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തു​മാ​ത്ര​മ​ല്ല, വ​ഴി​തെ​റ്റി നാം ​അ​ല​ഞ്ഞു​തി​രി​യാ​നി​ട​യാ​യാ​ൽ ന​മ്മെ​ത്തേ​ടി പി​ന്നാ​ലെ വ​രു​മെ​ന്ന് കാ​ണാ​തെ​പോ​യ ആ​ടി​ന്‍റെ ഉ​പ​മ​യി​ലൂ​ടെ​യും കാ​ണാ​തെ​പോ​യ നാ​ണ​യ​ത്തി​ന്‍റെ ഉ​പ​മ​യി​ലൂ​ടെ​യും യേ​ശു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട് (ലൂ​ക്കാ 15:1-10). അ​തു​പോ​ലെ​ത​ന്നെ നാം ​ശ​രി​യാ​യ വ​ഴി​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​തു നോ​ക്കി കാ​ത്തി​രി​ക്കു​ന്ന​വ​നാ​ണു ദൈ​വ​മെ​ന്നു ധൂ​ർ​ത്ത​പു​ത്ര​ന്‍റെ ഉ​പ​മ​യി​ലൂ​ടെ​യും അ​വി​ടു​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട് (ലൂ​ക്കാ 15:11-32).

ന​മ്മെ ത​ക​ർ​ക്കാ​ൻ പോ​രു​ന്ന​വി​ധം തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കു​ന്ന ജീ​വി​ത​സ​മു​ദ്ര​ത്തി​ൽ മാ​ർ​ഗ​ഭ്രം​ശം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ന​മു​ക്കൊ​രു ഗ്ലോ​ബ​ൽ പൊ​സി​ഷ​നിം​ഗ് സി​സ്റ്റ​വും ത​ന്നി​ട്ടു​ണ്ട്. അ​താ​ണ് ദൈ​വ​വ​ച​നം. ത​ന്മൂ​ല​മാ​ണ് സ​ങ്കീ​ർ​ത്ത​ക​നാ​യ ദാ​വീ​ദ് എ​ഴു​തി​യ​ത്- ""അ​ങ്ങ​യു​ടെ വ​ച​നം എ​ന്‍റെ പാ​ദ​ങ്ങ​ൾ​ക്ക് വി​ള​ക്കും പാ​ത​യി​ൽ പ്ര​കാ​ശ​വു​മാ​ണ്'' (സ​ങ്കീ 119:105) എ​ന്ന്.

വ​ഴി​ന​യി​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ വ​ച​നം പാ​ലി​ച്ചാ​ൽ നാം ​യ​ഥാ​ർ​ഥ​ത്തി​ൽ ഭാ​ഗ്യ​വാ​ന്മാ​രാ​കു​മെ​ന്ന് യേ​ശു പ​റ​ഞ്ഞി​ട്ടു​ണ്ട് (ലൂ​ക്ക 11:28). അ​താ​യ​ത് അ​വി​ടു​ത്തെ വ​ച​നം പാ​ലി​ച്ച് മു​ന്നോ​ട്ടു​പോ​യാ​ൽ നാം ​ദി​ശ​യ​റി​യാ​തെ ക്ലേ​ശി​ക്കു​ക​യി​ല്ല. മാ​ത്ര​മ​ല്ല, ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ നാം ​എ​ത്തേ​ണ്ട സ്ഥ​ല​ത്ത് എ​ത്തു​ക​യും ചെ​യ്യും.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 3

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ സി.​എ​ൽ. ജോ​സ്

""മാ​ഡ​ത്തി​ന​ല്ല, കു​റി​പ്പ് നി​ങ്ങ​ൾ​ക്കാ​ണ്.'' എ​ന്നി​ട്ട് കു​റി​പ്പ് എ​നി​ക്കു​നീ​ട്ടി. ഞാ​ന​തു തു​റ​ന്നു​വാ​യി​ച്ചു. ""ക്ഷ​മി​ക്ക​ണം, ഞാ​നി​ന്നു തെ​ല്ലും ദ​യ​യി​ല്ലാ​ത്ത​മ​ട്ടി​ൽ പ​രു​ക്ക​നാ​യി പെ​രു​മാ​റി​യെ​ന്നു തോ​ന്നു​ന്നു. പ​രി​ഭ​വി​ക്ക​രു​ത്.'' 

വ​ർ​ഷം​തോ​റും സു​ഖ​വാ​സ​ത്തി​നെ​ത്തു​ന്ന മി​സി​സ് വാ​ൻ​ഹോ​പ്പ​ർ ധ​നി​ക​യാ​ണെ​ങ്കി​ലും സ​ത്യ​ത്തി​ൽ ഒ​രു പൊ​ങ്ങ​ച്ച​ക്കാ​രി​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ൾ, ഉ​ന്ന​താ​ധി​കാ​രി​ക​ൾ, സി​നി​മാ താ​ര​ങ്ങ​ൾ, സ​മൂ​ഹ​ത്തി​ലെ വി​ഐ​പി​ക​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ- ഇ​വ​രെ​ല്ലാം ത​ന്‍റെ പ​രി​ച​യ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​ണെ​ന്നു വീ​ന്പു​പ​റ​യു​ന്ന സ്വ​ഭാ​വം.

ഇ​തൊ​രു​ത​രം അ​ല്പ​ത്ത​മാ​ണെ​ന്ന് എ​നി​ക്കു തോ​ന്നി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വ​ർ​ക്ക് ഈ ​പ്ര​ത്യേ​ക സ്വ​ഭാ​വം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു പ​രി​ചാ​രി​ക​യാ​യ എ​ന്‍റെ സ്ഥി​തി എ​ന്താ​കു​മാ​യി​രു​ന്നു​വെ​ന്നും ചി​ല​പ്പോ​ൾ ഞാ​ൻ ചി​ന്തി​ക്കാ​റു​ണ്ട്.

ഹോ​ട്ട​ലി​ലെ സോ​ഫ​യി​ൽ ന​ല്ല ഗ​മ​യി​ൽ ഇ​രി​ക്കു​ന്പോ​ൾ മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചി​ല വി​ഐ​പി​ക​ളെ മാ​ഡം സ്വ​യം ക​യ​റി പ​രി​ച​യ​പ്പെ​ടും. അ​ല്ലെ​ങ്കി​ൽ ഞാ​ൻ മു​ൻ​കൈ​യെ​ടു​ത്ത് അ​വ​ർ​ക്കു മാ​ഡ​ത്തി​നെ പ​രി​ച​യ​പ്പെ​ടു​ത്തും.

ഈ ​ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ പ​ല​പ്പോ​ഴും യു​വ​തി​യാ​യ എ​ന്നെ ഒ​രു ചൂ​ണ്ട​പോ​ലെ അ​ല്ലെ​ങ്കി​ൽ ഒ​രി​ട​നി​ല​ക്കാ​രി​യെ​പ്പോ​ലെ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. എ​ന്‍റെ വി​മ്മി​ഷ്ട​വും നി​സ​ഹാ​യാ​വ​സ്ഥ​യും മ​ന​സി​ലാ​ക്കു​ന്ന ഹോ​ട്ട​ൽ ജോ​ലി​ക്കാ​ർ എ​ന്നോ​ടു സ​ഹ​ത​പി​ക്കു​ക​യും മി​സി​സ് വാ​ൻ​ഹോ​പ്പ​റെ അ​ക​മേ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്നു.

നേ​ര​ത്തേ ക​യ​റി​വ​ന്ന മാ​ക്സ് ഡി ​വെ​ൻ​ഡ​ർ എ​ന്ന കോ​ടീ​ശ്വ​ര​ൻ അ​ല്പം​ക​ഴി​ഞ്ഞാ​ൽ തി​രി​ച്ചു​വ​രു​മെ​ന്ന് ഉൗ​ഹി​ച്ചി​ട്ട് എ​ന്നെ വി​ളി​ച്ചു​പ​റ​ഞ്ഞു: ""നീ ​വേ​ഗം മു​ക​ളി​ലെ എ​ന്‍റെ മു​റി​യി​ൽ പോ​യി എ​ന്‍റെ മ​രു​മ​ക​ൻ അ​യ​ച്ച ക​ത്തും മ​ധു​വി​ധു​കാ​ല​ത്തെ ഫോ​ട്ടോ​ക​ളും എ​ടു​ത്ത് പെ​ട്ടെ​ന്നു വാ!''

​അ​ദ്ദേ​ഹം തി​രി​ച്ചു​വ​രു​ന്പോ​ൾ പെ​ട്ടെ​ന്നു പോ​കാ​തി​രി​ക്കാ​നും കു​റ​ച്ചു​നേ​രം പു​ള്ളി​യെ പി​ടി​ച്ചു​നി​ർ​ത്താ​നു​മു​ള്ള ഒ​രു ടെ​ക്നി​ക്കാ​ണ് സൂ​ത്ര​ശാ​ലി​യാ​യ മാ​ഡം പ്ര​യോ​ഗി​ച്ച​തെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. മാ​ത്ര​മ​ല്ല അ​ത്ര​യും​സ​മ​യം ഈ ​പാ​വ​ത്തി​നെ ഒ​ഴി​വാ​ക്കി​നി​ർ​ത്തു​ക​യും ചെ​യ്യാ​മ​ല്ലോ.

ഞാ​ൻ തി​രി​ച്ചു​വ​രു​ന്പോ​ൾ ക​ണ്ട​ത് മാ​ക്സ് ഡി ​വെ​ൻ​ഡ​ർ സോ​ഫ​യി​ൽ മാ​ഡ​ത്തി​ന​രി​കേ ഇ​രി​ക്കു​ന്ന​താ​ണ്. ആ ​കാ​ഴ്ച എ​നി​ക്കും ആ​ന​ന്ദം പ​ക​ർ​ന്നു. ഞാ​ൻ നേ​രേ ചെ​ന്ന് മാ​ഡ​ത്തി​ന് ക​വ​ർ കൊ​ടു​ത്തു. ഉ​ട​നെ അ​ദ്ദേ​ഹം എ​ഴു​ന്നേ​റ്റ് എ​തി​ർ​വ​ശ​ത്ത് ഇ​രു​ന്നു. അ​ത് ഞാ​നി​രി​ക്കു​ന്ന ഭം​ഗി​കു​റ​ഞ്ഞ ഇ​രി​പ്പി​ട​മാ​യി​രു​ന്നു.

അ​ദ്ദേ​ഹം അ​രി​കി​ൽ​നി​ന്നു മാ​റി​യ​ത് മാ​ഡ​ത്തി​ന് ഇ​ഷ്ട​മാ​യി​ല്ല എ​ന്ന് ആ ​മു​ഖ​ഭാ​വം വെ​ളി​പ്പെ​ടു​ത്തി. എ​ന്താ​യാ​ലും സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് മാ​ഡം എ​ന്നോ​ടു പ​റ​ഞ്ഞു: ""മി​സ്റ്റ​ർ ഡി ​വെ​ൻ​ഡ​ർ ന​മ്മോ​ടൊ​പ്പം കാ​പ്പി ക​ഴി​ക്കാ​ൻ പോ​കു​ന്നു.'' സ​ന്തോ​ഷ​ചി​ത്ത​യാ​യി ഞാ​ൻ അ​ദ്ദേ​ഹ​ത്തെ നോ​ക്കി പു​ഞ്ചി​രി​തൂ​കി.

തി​രി​ച്ചു മ​ധു​ര​മാ​യൊ​രു പു​ഞ്ചി​രി എ​നി​ക്കും സ​മ്മാ​നി​ച്ചു. ""നീ ​പോ​യി വെ​യി​റ്റ​റു​ടെ അ​ടു​ത്തു​ചെ​ന്ന് ഓ​ർ​ഡ​ർ കൊ​ടു​ക്കൂ.''​മാ​ഡം അ​ങ്ങ​നെ ചെ​യ്ത​ത് ഞാ​ൻ അ​വി​ടെ അ​ത്ര പ്ര​സ​ക്ത​യ​ല്ലെ​ന്നും അ​വ​രു​ടെ സം​ഭാ​ഷ​ണ​ത്തി​ൽ എ​ന്നെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നു തോ​ന്നാ​നാ​ണ്.

""കേ​ട്ടോ, ഡി ​വെ​ൻ​ഡ​ർ! നി​ങ്ങ​ൾ ഈ ​ഹോ​ട്ട​ലി​ലേ​ക്കു ക​യ​റി​വ​ന്ന​പ്പോ​ൾ​ത്ത​ന്നെ ഞാ​ൻ നി​ങ്ങ​ളെ മ​ന​സി​ലാ​ക്കി. എ​ന്‍റെ മ​രു​മ​ക​ൻ ബി​ല്ലി​യു​ടെ സ്നേ​ഹി​ത​നാ​ണ് നി​ങ്ങ​ൾ എ​ന്ന​തി​ൽ ഞാ​നാ​ശ്ച​ര്യ​പ്പെ​ട്ടു. ഉ​ട​നെ എ​നി​ക്കു​തോ​ന്നി അ​വ​ന്‍റെ മ​ധു​വി​ധു​വി​ന്‍റെ ചി​ല ഫോ​ട്ടോ​ക​ൾ നി​ങ്ങ​ളെ കാ​ണി​ക്ക​ണ​മെ​ന്ന്.'' എ​ന്നി​ട്ട് ക​വ​റി​ലെ ചി​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്തു.

""ഇ​തു ഡോ​റ, അ​വ​ന്‍റെ വ​ധു. അ​വ​ളെ​ന്നു​വ​ച്ചാ​ൽ അ​വ​ന് ജീ​വ​നാ​ണ്. ഇ​ത് അ​വ​ർ പാം ​ബീ​ച്ചി​ൽ സ​ണ്‍ ബാ​ത്ത് ന​ട​ത്തു​ന്ന​തി​ന്‍റെ സ്നാ​പ്പു​ക​ളാ​ണ്. ഡോ​റ ബ​ഹു​സു​ന്ദ​രി​യാ​ണ്. ക​ണ്ടി​ട്ടു തോ​ന്നു​ന്നി​ല്ലേ?'' മാ​ക്സ് ഡി ​വെ​ൻ​ഡ​ർ നി​ശ​ബ്ദ​നാ​യി ഫോ​ട്ടോ​ക​ൾ നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ മാ​ഡം വാ​തോ​രാ​തെ സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

അ​ത് അ​ദ്ദേ​ഹ​ത്തി​നു രു​ചി​ക്കു​ന്നു​ണ്ടോ എ​ന്ന ചി​ന്ത​യൊ​ന്നു​മി​ല്ല. സ​ത്യ​ത്തി​ൽ അ​ത് പൊ​ങ്ങ​ച്ച​ത്തി​ന്‍റെ​യും സ്വ​യം പ്ര​ശം​സ​യു​ടെ​യും വാ​യാ​ടി​ത്ത​ത്തി​ന്‍റെ​യും പ്ര​ക​ട​ന​മാ​യി​രു​ന്നു. പ​ല വി​ഷ​യ​ങ്ങ​ളും മാ​റി​മാ​റി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു സം​സാ​ര​രീ​തി. അ​തി​നാ​ൽ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് അ​വ​യെ​ല്ലാം അ​രോ​ച​ക​വു​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മൗ​നം ശ്രേ​ഷ്ഠ​മാ​യ മാ​ന്യ​ത​യും അ​ന്ത​സും പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു. എ​ന്‍റെ സാ​ന്നി​ധ്യം അ​വി​ടെ​യു​ണ്ടെ​ന്നു​പോ​ലും മാ​ഡം ക​ണ​ക്കാ​ക്കു​ന്നി​ല്ല. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഒ​രു കീ​ഴ്ജീ​വ​ന​ക്കാ​രി​യാ​യ എ​ന്നെ എ​ന്തി​നു ക​ണ​ക്കി​ലെ​ടു​ക്ക​ണം? എ​ന്‍റെ വി​ഷ​മ​വും പ്ര​യാ​സ​വും മ​ന​സി​ലാ​ക്കി​യി​ട്ടെ​ന്ന​വ​ണ്ണം അ​ദ്ദേ​ഹം മു​ന്നോ​ട്ടു കു​നി​ഞ്ഞ് വി​നീ​ത​നെ​പ്പോ​ലെ ചോ​ദി​ച്ചു:

""അ​ല്പം​കൂ​ടി കാ​പ്പി വേ​ണോ?'' ഞാ​ൻ ത​ല​കു​ലു​ക്കി വേ​ണ്ടെ​ന്നു പ​റ​ഞ്ഞു. അ​പ്പോ​ഴും അ​ദ്ദേ​ഹം എ​ന്നെ കൗ​തു​ക​ത്തോ​ടെ ഉ​റ്റു​നോ​ക്കി. തു​ട​ർ​ന്ന് ഒ​രു സി​ഗ​ര​റ്റ് ക​ത്തി​ച്ചു പു​ക​വി​ട്ടു​കൊ​ണ്ട് ഞ​ങ്ങ​ളോ​ടു സം​സാ​രി​ച്ചു: ""ഈ ​ഇ​റ്റാ​ലി​യ​ൻ പ​ട്ട​ണ​ത്തെ​യും ഈ ​മോ​ണ്ടി കാ​ർ​ലോ​യെ​യും കു​റി​ച്ച് എ​ന്താ നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം?''

""ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ നി​ങ്ങ​ൾ അ​ഭി​പ്രാ​യം ചോ​ദി​ക്കേ​ണ്ട​ത് നി​ങ്ങ​ളു​ടെ മാ​ൻ​ഡെ​ർ​ലി​യെ​ക്കു​റി​ച്ചാ​ണ്. എ​ല്ലാ​വ​രും കാ​ണാ​ൻ കൊ​തി​ക്കു​ന്ന ഒ​രു സ്വ​പ്ന​ലോ​കം.'' എ​ന്നോ​ടു മാ​ഡം ചോ​ദി​ച്ചു: ""നീ ​കേ​ട്ടി​ട്ടി​ല്ലേ?'' ഞാ​ൻ പ​റ​ഞ്ഞു: ""ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്.''""​എ​ങ്ങ​നെ?''""​കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ഒ​രു പി​ക്ച​ർ കാ​ർ​ഡി​ൽ. പി​ന്നെ സ്വ​പ്ന​ത്തി​ൽ.''

മാ​ക്സ് ഡി ​വെ​ൻ​ഡ​ർ അ​തു​കേ​ട്ട് പൊ​ട്ടി​ച്ചി​രി​ച്ചു. ഞാ​ൻ പ​ക​ച്ചു​പോ​യി. പ​റ​ഞ്ഞ​ത് അ​വി​വേ​ക​മാ​യോ? മാ​ഡം എ​ന്നോ​ടാ​യി പ​റ​ഞ്ഞു: ""ശ​ത​കോ​ടീ​ശ്വ​ര​നാ​ണ് ഈ ​ഇ​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഗ​മ​യോ അ​ഹ​ങ്കാ​ര​മോ ഇ​ല്ല. അ​പ്പ​ന​പ്പൂ​പ്പ​ന്മാ​രാ​യി പൂ​ർ​വി​ക​മാ​യി സ​ന്പാ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ലം.''

ഉ​ട​നെ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""നി​ങ്ങ​ൾ വേ​റെ എ​ന്തെ​ങ്കി​ലും സം​സാ​രി​ക്കൂ.'' മി​സി​സ് പ​റ​ഞ്ഞു: ""ഇ​താ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്, സ്വ​ന്തം സ്വ​ത്തി​നെ​യോ കു​ടും​ബ​ത്തെ​യോ പ​റ്റി പ​റ​ഞ്ഞാ​ൽ അ​ഭി​മാ​നി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത്? ഡി ​വെ​ൻ​ഡ​റി​ന് അ​തു തീ​രെ​യി​ല്ല. എ​ല്ലാം നി​സാ​ര​മാ​യി കാ​ണും.''

വെ​റു​മൊ​രു ചി​രി​കൊ​ണ്ട് ഡി ​വെ​ൻ​ഡ​ർ അ​തി​നു മ​റു​പ​ടി​പ​റ​ഞ്ഞു. എ​ന്നി​ട്ട​ദ്ദേ​ഹം പോ​കാ​നാ​യി എ​ഴു​ന്നേ​റ്റു. മി​സി​സ് പ​റ​ഞ്ഞു: ""നേ​ര​ന്പോ​ക്കി​നാ​യി ഞാ​നും ഇ​വ​ളും പ​തി​വാ​യി ബ്രി​ഡ്ജ് ക​ളി​ക്കാ​റു​ണ്ട്. കൂ​ടെ​ക്കൂ​ടു​ന്നോ?'' ""അ​യ്യോ ഇ​ല്ല, നാ​ളെ എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി ബോ​സ്പ്പെ​ലി​ലേ​ക്ക് പോ​ക​ണം. കാ​റു​മാ​യി ഞാ​ൻ പോ​കും. കു​റേ ദൂ​ര​മു​ണ്ട്.

എ​പ്പോ​ഴാ​ണ് മ​ട​ങ്ങു​ക​യെ​ന്നും പ​റ​യാ​നാ​വി​ല്ല.'' ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ മു​റി​ക​ളി​ലേ​ക്കു പോ​യി. കു​റേ സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ആ​രോ എ​ന്‍റെ വാ​തി​ലി​ൽ മു​ട്ടി. ഞാ​ൻ വാ​തി​ൽ തു​റ​ന്നു. ലി​ഫ്റ്റ് ബോ​യ് ക​ട​ന്നു​വ​ന്നു. അ​വ​ന്‍റെ കൈ​യി​ൽ ഒ​രു കു​റി​പ്പു​ണ്ടാ​യി​രു​ന്നു. അ​തു മാ​ഡ​ത്തി​നാ​യി​രി​ക്കു​മെ​ന്നു ക​രു​തി ഉ​ട​നെ ഞാ​ൻ പ​റ​ഞ്ഞു: ""മാ​ഡം അ​പ്പു​റ​ത്തെ ബെ​ഡ്റൂ​മി​ലു​ണ്ട്.''

അ​പ്പോ​ൾ പ​യ്യ​ൻ പ​റ​ഞ്ഞു: ""മാ​ഡ​ത്തി​ന​ല്ല, കു​റി​പ്പ് നി​ങ്ങ​ൾ​ക്കാ​ണ്.'' എ​ന്നി​ട്ട് കു​റി​പ്പ് എ​നി​ക്കു​നീ​ട്ടി. ഞാ​ന​തു തു​റ​ന്നു​വാ​യി​ച്ചു. ""ക്ഷ​മി​ക്ക​ണം, ഞാ​നി​ന്നു തെ​ല്ലും ദ​യ​യി​ല്ലാ​ത്ത​മ​ട്ടി​ൽ പ​രു​ക്ക​നാ​യി പെ​രു​മാ​റി​യെ​ന്നു തോ​ന്നു​ന്നു. പ​രി​ഭ​വി​ക്ക​രു​ത്.''

കു​റി​പ്പ് തീ​ർ​ന്നു. പേ​രി​ല്ല. ഒ​പ്പി​ല്ല. എ​ന്നാ​ൽ എ​ന്‍റെ പേ​ര് ക​വ​റി​ന്മേ​ൽ വ​ള​രെ വ്യ​ക്ത​മാ​യി തെ​റ്റാ​തെ എ​ഴു​തി​യി​ട്ടു​ണ്ട്. നി​മി​ഷ​നേ​രം ഞാ​ൻ അ​തു കൈ​യി​ൽ​വ​ച്ചു നി​ന്നു.
പ​യ്യ​ൻ ചോ​ദി​ച്ചു: ""ഇ​തി​നു മ​റു​പ​ടി ഉ​ണ്ടോ?'' ""ഇ​ല്ല... ഇ​ല്ല. മ​റു​പ​ടി​യൊ​ന്നു​മി​ല്ല.''

(തു​ട​രും)

SUNDAY DEEPIKA

നാ​ദ​യോ​ഗം

കോ​ട്ട​യ്ക്ക​ൽ ര​ഞ്ജി​ത്ത് വാ​ര്യ​

 ക​ർ​ണാ​ട​ക​സം​ഗീ​ത​ലോ​ക​ത്തി​ന് യേ​ശു​ദാ​സ് ആ​രാ​ണ്? ത​ല​മു​റ​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ച്ചേ​രി​ക​ൾ കേ​ട്ട​ത് ഏ​തു​വി​ധ​മാ​ണ്?.. എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ പേ​രി​ലു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം യേ​ശു​ദാ​സി​ലേ​ക്ക് എ​ത്തു​ന്ന വേ​ള​യി​ൽ വേ​റി​ട്ടൊ​രു കേ​ൾ​വി...

ഏ​തൊ​രു ക​ല​യു​ടെ​യും വ​ള​ർ​ച്ച​യും തു​ട​ർ​ച്ച​യും സം​ഭ​വി​ക്കു​ന്ന​ത് കാ​ലാ​കാ​ല​ങ്ങ​ളി​ൽ പു​തി​യ ആ​സ്വാ​ദ​ക​ർ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ​യാ​ണ്. ഓ​രോ ക​ലാ​കാ​ര​നും (ക​ലാ​കാ​രി​യും) താ​ൻ ക​യ്യാ​ളു​ന്ന ക​ല​യു​ടെ വ​ക്താ​വാ​യി മാ​റു​ന്പോ​ൾ ഒ​രു ആ​സ്വാ​ദ​ക സ​മൂ​ഹം രൂ​പ​പ്പെ​ടു​ന്നു.

വ​ശ്യ​മാ​യ ശ​ബ്ദ​ഗു​ണം​കൊ​ണ്ട് അ​നേ​കാ​യി​ര​ങ്ങ​ളെ ആ​രാ​ധ​ക​രാ​ക്കി​മാ​റ്റി എ​ന്ന​തു​മാ​ത്ര​മ​ല്ല എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യെ​യും യേ​ശു​ദാ​സി​നെ​യും വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്. ഈ ​ആ​രാ​ധ​ക​രി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ​യും സ്വ​ക്ഷേ​ത്ര​മാ​യ ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ചു​നി​ർ​ത്താ​ൻ ഇ​വ​രോ​ളം സാ​ധി​ച്ച മ​റ്റ് എ​ത്ര​പേ​രു​ണ്ട്?

മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​രെ​ക്കു​റി​ച്ച് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ അ​റി​യു​ന്ന​ത് എം.​എ​സ്. പാ​ടു​ന്ന രം​ഗ​പു​ര​വി​ഹാ​ര കേ​ട്ടി​ട്ടാ​യി​രി​ക്കും. അ​തു​പോ​ലെ യേ​ശു​ദാ​സ് പാ​ടി​യ പാ​ട്ടു​ക​ൾ ഏ​റ്റു​പാ​ടു​ന്ന​ത് കേ​ട്ട​തു​കൊ​ണ്ടാ​യി​രി​ക്കും കേ​ര​ള​ത്തി​ലെ മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളു​ടെ സം​ഗീ​ത​വാ​സ​ന തി​രി​ച്ച​റി​ഞ്ഞ​തും പാ​ട്ടു പ​ഠി​പ്പി​ച്ച​തും.

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​ക്തി​പ്ര​ഭാ​വ​ങ്ങ​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ (ക​ഴി​ഞ്ഞ ഒ​ര​ഞ്ചു​വ​ർ​ഷ​ത്തി​ൽ) ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ന് എ​ത്ര പു​തി​യ ആ​സ്വാ​ദ​ക​ർ, അ​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്ന ക​ണ​ക്കെ​ടു​ത്താ​ൽ സ​ന്തോ​ഷി​ക്കാ​ൻ അ​ധി​ക​മു​ണ്ടാ​വി​ല്ല.

 ക​ച്ചേ​രി​ക​ളി​ലെ യേ​ശു​ദാ​സ് 

സി​നി​മാ​ഗാ​ന​രം​ഗ​ത്തി​ന് ദാ​സേ​ട്ട​ൻ ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ ക​ർ​ണാ​ട​ക​സം​ഗീ​ത​ലോ​ക​ത്തി​ന് കെ.​ജെ. യേ​ശു​ദാ​സ് ആ​രാ​ണ്? വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് യേ​ശു​ദാ​സെ​ന്നാ​ൽ ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​രെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന, വാ​താ​പി​യും താ​യേ യ​ശോ​ദ​യും പാ​വ​ന​ഗു​രു​വും പാ​ടു​ന്ന വ​ത്സ​ല ശി​ഷ്യ​നാ​ണ്.

വേ​റേ ചി​ല​ർ​ക്ക് ഗോ​പാ​ല​ക പാ​ഹി​മാം, ക്ഷീ​ര​സാ​ഗ​ര ശ​യ​ന, കൃ​പ​യാ പാ​ല​യ എ​ന്നീ കൃ​തി​ക​ൾ ക​ടു​കി​ട മാ​റ്റ​മി​ല്ലാ​തെ കേ​ൾ​ക്കാ​നാ​ണി​ഷ്ടം. യേ​ശു​ദാ​സി​ന്‍റെ ഒ​ട്ടു​മി​ക്ക ക​ച്ചേ​രി​ക​ളു​ടെ​യും ഉ​ത്ത​രാ​ർ​ധം നി​ശ്ച​യി​ച്ചി​രു​ന്ന​ത് സി​നി​മാ​ഗാ​ന, ല​ളി​ത​ഗാ​ന പ്രേ​മി​ക​ളു​ടെ ഇം​ഗി​ത​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്.

കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി ക​ച്ചേ​രി​കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം ക​ല്യാ​ണി, ഖ​ര​ഹ​ര​പ്രി​യ, ശ​ങ്ക​രാ​ഭ​ര​ണം, ചാ​രു​കേ​ശി, മോ​ഹ​നം, മ​ധ്യ​മാ​വ​തി തു​ട​ങ്ങി​യ രാ​ഗ​ങ്ങ​ൾ വി​സ്ത​രി​ച്ചു​പാ​ടു​ന്ന​ത് എ​ത്ര​കേ​ട്ടാ​ലും മ​തി​വ​രി​ല്ല. അ​ത്ര​ത്തോ​ളം​ത​ന്നെ വി​മ​ർ​ശ​ക​രു​മു​ണ്ട് ഇ​ക്കാ​ര്യ​ത്തി​ൽ. ക്ര​മ​സ​ന്പൂ​ർ​ണ​ങ്ങ​ളാ​യ രാ​ഗ​ങ്ങ​ളും ഒൗ​ഡ​വ, ഷാ​ഡ​വ രാ​ഗ​ങ്ങ​ളും വി​സ്ത​രി​ക്കു​ന്ന​തി​ല​ല്ല മ​ഹ​ത്വം എ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

എ​ന്നാ​ൽ യേ​ശു​ദാ​സ് പാ​ടു​ന്ന തി​ക​വോ​ടു​കൂ​ടി മൂ​ന്നു സ്ഥാ​യി​ക​ളി​ലും അ​ന്യ​സ്വ​ര​ങ്ങ​ൾ ക​ട​ന്നു​കൂ​ടാ​തെ അ​തി​വി​ളം​ബ​വും അ​തി​ദ്രു​ത​വും സ്വാ​യ​ത്ത​മാ​ക്കാ​ൻ മേ​ള​ക​ർ​ത്താ​രാ​ഗ​ങ്ങ​ൾ എ​ത്ര നി​ഷ്ഠ​യോ​ടെ സാ​ധ​കം ചെ​യ്തു​കൊ​ണ്ടി​രി​ക്ക​ണം എ​ന്ന​ത് കേ​ൾ​വി​ക്കാ​ര​ന് അ​റി​യേ​ണ്ട​ല്ലോ!

ശേ​ഷി​ക്കു​ന്ന ഒ​രു വി​ഭാ​ഗം കേ​ൾ​വി​ക്കാ​രു​ടെ കാ​ര്യം എ​ടു​ത്തു​പ​റ​യ​ണം. സാ​ന്പ്ര​ദാ​യി​ക​മാ​യ സം​ഗീ​തം മാ​ത്രം അം​ഗീ​ക​രി​ക്കു​ന്ന ഇ​വ​ർ​ക്ക് അ​ദ്ദേ​ഹം പാ​ടു​ന്ന നാ​രാ​യ​ണ​ഗൗ​ള​യോ നാ​സി​കാ​ഭൂ​ഷ​ണി​യോ വി​വ​ർ​ധി​നി​യോ വാ​ഗ​ധീ​ശ്വ​രി​യോ കോ​മ​ളാം​ഗി​യോ രാ​മ​പ്രി​യ​യോ ഒ​ന്നും കേ​ൾ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. അ​ത് പ​റ​ഞ്ഞു​ന​ട​ക്കാ​റി​ല്ലെ​ന്നു മാ​ത്രം.

സി​നി​മാ​പ്പാ​ട്ടു​കാ​ര​ന് ക​ർ​ണാ​ട​ക​സം​ഗീ​ത​ത്തി​ന്‍റെ ര​ക്തി വ​ഴ​ങ്ങു​മോ എ​ന്ന് സം​ശ​യ​മു​ള്ള​വ​ർ​ക്ക് അ​ദ്ദേ​ഹം പ​ണ്ടു പാ​ടി​വ​ച്ചി​ട്ടു​ള്ള ഭൈ​ര​വി രാ​ഗ​ത്തി​ന്‍റെ ആ​ലാ​പ​നം ഒ​ന്നു കേ​ട്ടു​നോ​ക്കാ​വു​ന്ന​താ​ണ്. ഗ​മ​ക​ങ്ങ​ളും അ​ച​ല​സ്വ​ര​ങ്ങ​ളും വേ​ർ​തി​രി​ച്ചു പ്ര​യോ​ഗി​ക്കു​ന്ന​തി​ലു​ള്ള പ്രാ​ഗ​ത്ഭ്യം കേ​ട്ടു​മ​ന​സി​ലാ​ക്കേ​ണ്ട​താ​ണ്.

അ​തെ​വി​ടെ​യെ​ല്ലാം പ്ര​യോ​ഗി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ല​തു​ണ്ടാ​കാം. എ​ന്നാ​ൽ ഇ​ന്ന​ത്തെ സം​ഗീ​ത​സ​ദി​രു​ക​ളി​ൽ വ​ന്നു​കൂ​ടി​യി​ട്ടു​ള്ള ഗ​മ​ക​ങ്ങ​ളു​ടെ ദു​ർ​വി​നി​യോ​ഗം കേ​ൾ​ക്കു​ന്പോ​ൾ, ഒ​രു​കാ​ല​ത്ത് സി​നി​മാ​പ്പാ​ട്ടു​കാ​ര​ൻ എ​ന്നു​പ​റ​ഞ്ഞ് മാ​റ്റി​നി​ർ​ത്തി​യ ആ ​ഗാ​യ​ക​ൻ കാ​ണി​ച്ച​തി​ന്‍റെ പ​കു​തി ശ്ര​ദ്ധ​പോ​ലും ഇ​വ​ർ​ക്കൊ​ന്നും ഇ​ല്ലാ​തെ​പോ​യ​ല്ലോ എ​ന്ന് അ​ദ്ഭു​ത​പ്പെ​ടും.

ക​ച്ചേ​രി​യി​ൽ കെ.​ജെ. യേ​ശു​ദാ​സി​ന് നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ള്ള​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യോ​ടു മാ​ത്ര​മാ​ണ്. തെ​ളി​ഞ്ഞ ശ​ബ്ദ​ത്തി​ൽ, സ്ഫു​ട​മാ​യി തി​രു​ത്ത​ലു​ക​ൾ​ക്കി​ട​യി​ല്ലാ​ത്ത​വ​ണ്ണം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ച്ചേ​രി​ക​ൾ​ക്ക് "അ​ഴ്ത്ത'​മി​ല്ല എ​ന്ന് പാ​ര​ന്പ​ര്യ​വാ​ദി​ക​ൾ വി​ശ്വ​സി​ച്ചു.

പ​രി​മി​തി​ക​ളി​ല്ലാ​ത്ത ശാ​രീ​രം അ​വ​രെ ഒ​രു പ​രി​ധി​ക്ക​പ്പു​റം വി​സ്മ​യ​പ്പെ​ടു​ത്തി​യി​ല്ല. എ​ന്നാ​ൽ ന്യൂ​ന​ത​ക​ളു​ള്ള ശ​ബ്ദ​ത്തി​ന് പ​ല​പ്പോ​ഴും ക​ർ​ണാ​ട​ക സം​ഗീ​താ​സ്വാ​ദ​ക​ർ ന​ൽ​കി​വ​ന്നി​ട്ടു​ള്ള പ​രി​ഗ​ണ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രി​ക്കും.

വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യെ​ങ്കി​ലും മു​ൻ​വി​ധി​ക​ളി​ല്ലാ​തെ യേ​ശു​ദാ​സി​ന്‍റെ ക​ച്ചേ​രി​ക​ളു​ടെ ഓ​ഡി​യോ കേ​ൾ​ക്കു​മെ​ന്നു ക​രു​താം. ചെ​ന്പൈ ഭാ​ഗ​വ​ത​രി​ൽ​നി​ന്നു പ​ഠി​ച്ച​തും, സം​ഗീ​ത​കോ​ള​ജി​ൽ​നി​ന്ന് പ​ഠി​പ്പി​ച്ച​തു​മ​ല്ലാ​തെ അ​ന​വ​ധി അ​പൂ​ർ​വ കീ​ർ​ത്ത​ന​ങ്ങ​ളും യേ​ശു​ദാ​സ് കേ​ട്ടു​പ​ഠി​ച്ചു.

ഭാ​വ​ന​ക​ള​ത്ര​യും പ്ര​ക​ട​മാ​ക്കാ​ൻ​പോ​ന്ന ക​ണ്ഠം കൈ​മു​ത​ലാ​ക്കി അ​പൂ​ർ​വ​രാ​ഗ​ങ്ങ​ളി​ൽ​പ്പോ​ലും അ​ദ്ദേ​ഹം ത​ന്‍റെ മ​നോ​ധ​ർ​മ​ങ്ങ​ൾ ലോ​ഭ​മി​ല്ലാ​തെ പ്ര​യോ​ഗി​ച്ചു. എ​ന്നാ​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​ർ നി​ശ്ച​യി​ക്കു​ന്ന സി​നി​മാ​സം​ഗീ​ത​പാ​ഠ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ത​ന്‍റെ മ​നോ​ധ​ർ​മ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കാ​നു​ള്ള ആ​യു​ധ​ങ്ങ​ളാ​യി മ​ന​പ്പൂ​ർ​വം അ​ദ്ദേ​ഹം മാ​റ്റി​യി​ട്ടി​ല്ല.

ശ​താ​ഭി​ഷേ​കം ക​ഴി​ഞ്ഞു​നി​ൽ​ക്കു​ന്പോ​ഴും യേ​ശു​ദാ​സ് ശ്രു​തി​ചേ​ർ​ത്തു​പാ​ടാ​തെ പോ​കു​ന്ന ദി​വ​സ​ങ്ങ​ൾ കു​റ​വാ​യി​രി​ക്കും. അ​തു കേ​ൾ​ക്കാ​നും പ്ര​ചോ​ദി​ത​രാ​കാ​നും ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ന​ഷ്ടം ഈ ​ത​ല​മു​റ​യ്ക്കും വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ൾ​ക്കു​മാ​ണ്.

സം​ഗീ​ത​സ​ത്യം, ആ​ച​ന്ദ്ര​താ​രം

എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ പേ​രി​ലു​ള്ള പു​ര​സ്കാ​രം യേ​ശു​ദാ​സി​നു ല​ഭി​ക്കു​ന്പോ​ൾ ആ​ധു​നി​ക​സ​മൂ​ഹം ച​ർ​ച്ച​ചെ​യ്യേ​ണ്ട​ത് അ​വ​ർ ഇ​രു​വ​രും എ​ങ്ങ​നെ ഒ​രു കാ​ല​ത്തി​ന്‍റെ പാ​ട്ടു​കാ​രാ​യി എ​ന്നാ​ണ്. അ​വ​രു​ടെ കു​ടും​ബ പ​ശ്ചാ​ത്ത​ലം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​ല്ല, ച​രി​ത്രം അ​വ​ർ​ക്കു മു​ന്പും ശേ​ഷ​വു​മെ​ന്ന് എ​ങ്ങ​നെ കു​റി​ക്ക​പ്പെ​ട്ടു എ​ന്നാ​ണ്..

ര​ണ്ടു​പേ​രും ഗു​രു​സ്ഥാ​ന​ത്തു ക​ണ്ടി​രു​ന്ന ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ​യ്യ​ർ എ​ന്ന മ​ഹാ​ഗു​രു​വി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​പ​ര​ന്പ​ര​യെ​യും അ​നു​സ്മ​രി​ക്കേ​ണ്ട​തു​ണ്ട്. സി​നി​മാ സം​ഗീ​ത​ശാ​ഖ​യ്ക്ക് ഇ​നി വ​രാ​നി​രി​ക്കു​ന്ന കാ​ലം ഏ​റ്റ​വു​മാ​വ​ശ്യം സാ​ങ്കേ​തി​ക​വി​ദ്യ​ത​ന്നെ​യാ​യി​രി​ക്കും, ശാ​സ്ത്രീ​യ​മാ​യ സം​ഗീ​താ​ഭ്യ​സ​ന​മാ​യി​രി​ക്കി​ല്ല.

കൃ​ത്രി​മ​ബു​ദ്ധി​ക്ക് മ​നു​ഷ്യ​മ​ന​സി​ൽ ഉ​ണ്ടാ​ക്കാ​വു​ന്ന ച​ല​ന​ങ്ങ​ൾ​ക്ക് അ​ധി​കം ആ​യു​സി​ല്ലെ​ന്ന് പാ​ട്ടി​ന്‍റെ ഉ​ട​യോ​ന്മാ​ർ തി​രി​ച്ച​റി​യു​ന്ന കാ​ലം വ​രാ​തി​രി​ക്കി​ല്ല. അ​ന്ന് നാ​ദം എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥ​മ​ന്വേ​ഷി​ച്ച് അ​വ​ർ യാ​ത്ര പു​റ​പ്പെ​ടും. അ​തി​ൽ ചി​ല​ർ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് നാ​ലാ​യി​രം അ​ടി മു​ക​ളി​ലു​ള്ള കാ​ന​ന​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യേ​ക്കാം.

അ​വി​ടെ മ​ക​ര​മാ​സ​രാ​ത്രി​യി​ലെ മ​രം​കോ​ച്ചു​ന്ന ത​ണു​പ്പി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ ഒ​രു ശ​ബ്ദ​ത്തി​നാ​യി ചെ​വി​യോ​ർ​ക്കു​ന്ന​തു കാ​ണാം. മ​ധ്യ​മാ​വ​തി രാ​ഗ​ത്തി​ലു​ള്ള ആ ​സം​ഗീ​തം പ്ര​കൃ​തി​യു​മാ​യി ല​യി​ച്ചു​ചേ​രു​ന്പോ​ൾ മ​നു​ഷ്യ​ൻ തി​രി​ച്ച​റി​യും, സം​ഗീ​ത​ത്തി​ന് സ​ത്യ​മു​ണ്ടെ​ങ്കി​ൽ അ​ത് ആ​ച​ന്ദ്ര​താ​രം നി​ല​കൊ​ള്ളു​മെ​ന്ന്.

(പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നാ​ണ് ലേ​ഖ​ക​ൻ)

SUNDAY DEEPIKA

ഗ​വേ​ഷ​ണ ര​സം

സെ​ബി​ൻ ജോ​സ​ഫ്

കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​ർ ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷം​കൊ​ണ്ട് നേ​ടി​യ​ത് 43 വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പു​ക​ൾ... അ​ധി​ക​വും ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ മൂ​ല്യ​മു​ള്ള​ത്. ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ലെ സ​മ​ഗ്ര​മാ​യ ഗ​വേ​ഷ​ണ​മാ​ണ് ഡോ. ​വി​പി​ൻ ഐ​പ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. മെ​ഷീ​ൻ ലേ​ണിം​ഗ്, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് എ​ന്നി​വ അ​തി​നു പി​ൻ​ബ​ല​മാ​കു​ന്നു...

ടെ​സ്റ്റ് ട്യൂ​ബു​ക​ൾ, ബീ​ക്ക​റു​ക​ൾ, പി​പ്പെ​റ്റു​ക​ൾ, മൈ​ക്രോ​സ്കോ​പ്പ്, ബ​ർ​ണ​ർ... ഒ​പ്പം ഏ​തൊ​ക്കെ​യോ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ രൂ​ക്ഷ​ഗ​ന്ധം... കെ​മി​സ്ട്രി ലാ​ബ് എ​ന്നു​കേ​ട്ടാ​ൽ മ​ന​സി​ൽ തെ​ളി​യു​ന്ന​ത് ഇ​തൊ​ക്കെ​യാ​വും. എ​ന്നാ​ലി​താ, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ തി​യ​റ​റ്റി​ക്ക​ൽ ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ റി​സ​ർ​ച്ച് ലാ​ബി​ലേ​ക്കു വ​രൂ.., സ​ങ്ക​ല്പ​ങ്ങ​ൾ മാ​റി​മ​റി​യു​ന്ന​തു കാ​ണാം- ഒ​രു രാ​സ​സ​ങ്ക​രം നി​റം​മാ​റു​ന്ന​തു​പോ​ലെ!

വി​ദേ​ശ​ത്തു പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം ത​ര​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തി​ടു​ക്ക​പ്പെ​ടു​ന്പോ​ൾ ഇ​വി​ടെ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും ഗ​വേ​ഷ​ക​രെ​യും വി​ദേ​ശ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ന​ൽ​കി കൊ​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു. സ്കോ​ള​ർ​ഷി​പ്പോ​ടെ അ​വ​രു​ടെ തു​ട​ർ​ഗ​വേ​ഷ​ണം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച ലാ​ബു​ക​ളി​ൽ സാ​ധ്യ​മാ​ക്കു​ന്നു. കെ​മി​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​വി​പി​ൻ ഐ​പ് തോ​മ​സ് ഏ​ഴു വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​ത്യേ​ക ഗ​വേ​ഷ​ണ​പ​രി​ശീ​ല​ന​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ൽ.

ബി​രു​ദ​ത​ല​ത്തി​ൽ​ത​ന്നെ ഗ​വേ​ഷ​ണ​ത​ത്പ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി ഡോ. ​വി​പി​നു കീ​ഴി​ൽ ഗ​വേ​ഷ​ണ​ത്തി​ന് ഇ​ന്‍റേ​ണ്‍​ഷി​പ് ന​ൽ​കു​ന്നു. സി​എം​എ​സ് കോ​ള​ജി​ലെ വി​വി​ധ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഐ​ഐ​ടി, ഐ​സ​ർ പോ​ലു​ള്ള രാ​ജ്യ​ത്തെ മി​ക​ച്ച ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളും ഈ ​കൂ​ട്ടാ​യ്മ​യി​ലു​ണ്ട്.

 ഗ​വേ​ഷ​ണ​കേ​ന്ദ്രം ന്യൂ​ജെ​ൻ 

വി​വി​ധ ക്ലൗ​ഡ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​പ്ടോ​പ്പു​ക​ളു​ടെ കൂ​ട്ട​മാ​ണ് തി​യ​റ​റ്റി​ക്ക​ൽ ലാ​ബ് എ​ന്നു പ​റ​യാം. ജീ​വ​ശാ​സ്ത്രം, ഭൗ​തി​ക​ശാ​സ്ത്രം, ര​സ​ത​ന്ത്രം, ഗ​ണി​തം, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ ശാ​സ്ത്ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൈ​നം​ദി​ന വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ലോ​ക​ത്തി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളെ കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ശ​ക​ല​നം ചെ​യ്തും മെ​ഷീ​ൻ ലേ​ണിം​ഗ്, നി​ർ​മി​ത ബു​ദ്ധി, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് എ​ന്നീ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സം​യോ​ജി​പ്പി​ച്ചു​മാ​ണ് ഗ​വേ​ഷ​ണം മു​ന്നേ​റു​ന്ന​ത്.

1817 ൽ ​സ്ഥാ​പി​ത​മാ​യ സി​എം​എ​സ് കോ​ള​ജി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ രം​ഗ​ത്തെ പു​തി​യ ചു​വ​ടു​വ​യ്പാ​ണ് തി​യ​റ​റ്റി​ക്ക​ൽ ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ലാ​ബ്. 2018ലാ​ണ് ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​സി​എം​എ​സ് കോ​ള​ജി​ൽ​നി​ന്നു പ്രീ​ഡി​ഗ്രി​യും ര​സ​ത​ന്ത്ര​ത്തി​ൽ ഡി​ഗ്രി​യും പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​വി​പി​ൻ, കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്ന് പി​ജി പൂ​ർ​ത്തി​യാ​ക്കി.

ജെ​ആ​ർ​എ​ഫ് ഫെ​ലോ​ഷി​പ്പോ​ടെ ഐ​ഐ​ടി കാ​ണ്‍​പു​രി​ൽ പി​എ​ച്ച്ഡി ഗ​വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ശേ​ഷം കാ​ന​ഡ മോ​ണ്‍​ട്രി​യോ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണം ന​ട​ത്താ​ൻ ക്ഷ​ണം. 2012ൽ ​പി​എ​ച്ച്ഡി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹം 2014ൽ ​അ​മേ​രി​ക്ക​യി​ലെ സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പോ​സ്റ്റ് ഡോ​ക്ട​റ​ൽ നേ​ടി. കം​പ്യൂ​ട്ടേ​ഷ​ണ​ൽ കെ​മി​സ്ട്രി​യാ​യി​രു​ന്നു ഗ​വേ​ഷ​ണ​മേ​ഖ​ല.

വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഗ​വേ​ഷ​ണ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും 2014 അ​വ​സാ​ന​ത്തോ​ടെ ഡോ. ​വി​പി​ൻ സി​എം​എ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ അ​ഞ്ചു​പേ​ർ നി​ല​വി​ൽ പി​എ​ച്ച്ഡി ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു. മൂ​ന്നു​പേ​ർ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ലോ​ക​ത്ത് എ​വി​ടെ​നി​ന്നു ല​ഭി​ക്കു​ന്ന അ​റി​വും ഒ​ന്നു​ത​ന്നെ​യാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം, ഇ​ന്ത്യ​യി​ലെ ഗ​വേ​ഷ​ണ​രം​ഗം മി​ക​ച്ച​താ​ണെ​ന്ന് പ​റ​യു​ന്നു.

കൃ​ത്യ​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളേ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. ഇ​തി​നാ​യി മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലു​ക​ളി​ൽ ന​മ്മു​ടെ പ​ഠ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. തി​യ​റ​റ്റി​ക്ക​ൽ ലാ​ബി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ കെ​മി​ക്ക​ൽ സൊ​സൈ​റ്റി, റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്ട്രി, നേ​ച്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു.

വ​ർ​ഷം പ​ത്തി​നു മു​ക​ളി​ൽ പ​ഠ​ന​ങ്ങ​ളാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഇ​ത് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ലാ​ബി​ന്‍റെ പ്ര​ശ​സ്തി വ​ർ​ധി​പ്പി​ക്കു​ക​യും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വേ​ഷ​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്യു​ന്നു. അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം ഗ​വേ​ഷ​ണ​വും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന ഡോ. ​വി​പി​ന് ക​രു​ത്താ​യി തി​യ​റ​റ്റി​ക്ക​ൽ ഫി​സി​ക്സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ ഭാ​ര്യ ഡോ. ​ജെ​സ്ലി ജേ​ക്ക​ബു​മു​ണ്ട്.

ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​യ ജെ​സ്ലി​യും തി​യ​റ​റ്റി​ക്ക​ൽ ലാ​ബി​ലേ​ക്കു​ള്ള ഗ​വേ​ഷ​ക​രെ ക​ണ്ടെ​ത്തി​ന​ൽ​കു​ന്നു​ണ്ട്. രാ​ജ്യ​ത്തെ വി​ഭ്യാ​ഭ്യാ​സ സം​വി​ധാ​നം മി​ക​ച്ച​താ​ണെ​ങ്കി​ലും ഗ​വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം വ​ലു​താ​ണെ​ന്നു ഡോ. ​വി​പി​ൻ ഐ​പ് തോ​മ​സ് പ​റ​യു​ന്നു.

 ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ട്

ഭൗ​തി​ക​ശാ​സ്ത്രം, ര​സ​ത​ന്ത്രം, ഗ​ണി​തം, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി​ങ്ങ​നെ ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളെ പ്രാ​ഥ​മി​ക​മാ​യി ത​രം​തി​രി​ക്കാ​തെ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി​യാ​യ ഗ​വേ​ഷ​ണ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ, നാ​ല് ശാ​സ്ത്ര​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ലാ​ബി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം സം​ബ​ന്ധി​ച്ചാ​ണ് ഒ​രാ​ളു​ടെ പ​ഠ​ന​മെ​ങ്കി​ൽ ഓ​ർ​ഗാ​നി​ക് സോ​ളാ​ർ സെ​ല്ലു​ക​ളെ​ക്കു​റി​ച്ചാ​ണ് മ​റ്റൊ​രാ​ൾ പ​ഠ​നം ന​ട​ത്തു​ന്ന​ത്. മ​ഹാ​മാ​രി​ക​ൾ ത​ട​യു​ന്ന​തി​നും അ​ർ​ബു​ദ​ത്തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മു​ള്ള ഗ​വേ​ഷ​ണ​വും ന​ട​ക്കു​ന്നു.

ജീ​വ​ന്‍റെ അ​ടി​സ്ഥാ​ന​മാ​യ അ​ദൃ​ശ്യ ത​ന്മാ​ത്ര​ക​ൾ സി​ദ്ധാ​ന്ത​ത്തി​ന്‍റെ​യും അ​ൽ​ഗോ​രി​ത​ത്തി​ന്‍റെ​യും മു​ൻ​ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യ​പ്പെ​ടു​ന്നു. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്കു ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത വി​വി​ധ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കം​പ്യൂ​ട്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ശ​ക​ല​നം ചെ​യ്യ​പ്പെ​ടു​ന്ന​ത്. രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു ഉ​ൽ​പ്രേ​ര​കം വ​ഹി​ക്കു​ന്ന പ​ങ്കു ക​ണ്ടെ​ത്താ​ൻ ദീ​ർ​ഘ​മാ​യ ഗ​വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ, കം​പ്യൂ​ട്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​യി​രം മ​ട​ങ്ങ് മി​ക​ച്ച വി​വ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. പ​ര​ന്പ​രാ​ഗ​ത പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത ചോ​ദ്യ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യാം. മെ​ഷീ​ൻ ലേ​ണിം​ഗ്, ബ​യോ സെ​ൻ​സ​റിം​ഗ്, വൈ​റ​സ് സ്പി​ല്ലോ​വ​ർ, സോ​ളാ​ർ സെ​ൽ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ഠ​നം പു​രോ​ഗ​മി​ക്കു​ന്നു. മ​രു​ന്നു​ക​ളെ​ക്കു​റി​ച്ചും എ​ച്ച്1​എ​ൻ1, കോ​വി​ഡ് പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഗ​വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

വി​ള​ക​ളി​ലെ കീ​ട​ശ​ല്യ​ത്തെ​ക്കു​റി​ച്ചും രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഗ​വേ​ഷ​ണം ന​ട​ത്തി, ഇ​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലൂ​ടെ മി​ക​ച്ച വി​ള​വ് ഉ​റ​പ്പു​വ​രു​ത്താ​നും സാ​ധി​ക്കു​ന്നു. കെ-​മെ​ർ അ​നാ​ലി​സി​സ്, സ്പി​ൽ ഓ​വ​ർ പ്ര​ഡി​ക്ഷ​ൻ സ്കോ​ർ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​റ​സ് വ്യാ​പ​നം ക​ണ്ടെ​ത്തു​ന്ന​ത്. ഏ​തു വൈ​റ​സാ​ണ് മാ​ര​ക അ​പ​ക​ട​കാ​രി​ക​ൾ എ​ന്നു ക​ണ്ടെ​ത്താ​ൻ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ സാ​ധി​ക്കും. സ​സ്യ​ങ്ങ​ളി​ൽ​നി​ന്നും ജ​ന്തു​ക്ക​ളി​ൽ​നി​ന്നും മ​നു​ഷ്യ​നി​ലേ​ക്കു​ള്ള വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നും വൈ​റ​സ് പ്ര​ജ​ന​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

 ര​സ​ത​ന്ത്ര​ത്തി​ലെ പ​ച്ച​ത്തു​രു​ത്ത്

മ​രു​ന്നു​ക​ൾ, വ​ള​ങ്ങ​ൾ, ഇ​ന്ധ​ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ​ല്ലോ.

രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗ​തി​വേ​ഗം നി​ർ​ണ​യി​ക്കു​ന്ന​ത് ഉ​ൽ​പ്രേ​ര​ക​ങ്ങ​ളു​ടെ (കാ​റ്റ​ലി​സ്റ്റ്) സാ​ന്നി​ധ്യ​മാ​ണ്. കാ​റ്റ​ലി​സ്റ്റു​ക​ളു​ടെ അ​ള​വ് നി​ർ​ണ​യി​ക്കു​ന്ന​തി​നും പു​തി​യ​വ ക​ണ്ടെ​ത്തു​ന്ന​തി​നും തി​യ​റ​റ്റി​ക്ക​ൽ ലാ​ബി​ലെ മെ​ഷീ​ൻ ലേ​ണിം​ഗി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്നു. മെ​ഷീ​ൻ ലേ​ണിം​ഗി​ന്‍റെ​യും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ൻ​ലി​ജ​ൻ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ട ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ സ​മ​യ​വും പ​ണ​ച്ചെ​ല​വും കു​റ​യ്ക്കാം, കൂ​ടു​ത​ൽ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ക​യു​മാ​വാം.

ചെ​ല​വേ​റി​യ സി​ലി​ക്ക​ണ്‍ സോ​ളാ​ർ സെ​ല്ലു​ക​ൾ​ക്കു പ​ക​രം ഓ​ർ​ഗാ​നി​ക് സെ​ല്ലു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും വി​വി​ധ നാ​നോ ത​ന്മാ​ത്ര​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജീ​വ-​ഉൗ​ർ​ജ സം​ര​ക്ഷ​ണ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ വ​ൻ അ​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ് തി​യ​റ​റ്റി​ക്ക​ൽ ലാ​ബ് വ​ഴി​തു​റ​ക്കു​ന്ന​ത്.

വ്യ​വ​സാ​യ-​ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ​യും അ​ടു​ക്ക​ള​യി​ലെ​യും രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഹ​രി​ത​വാ​ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ സൂ​ക്ഷ്മ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ ജീ​വ​ന് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ ഘ​ട​ക​ങ്ങ​ളെ ക​ണ്ടെ​ത്തി, അ​വ​യെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ കം​പ്യൂ​ട്ടേ​ഷ​ണ​ൽ കെ​മി​സ്ട്രി ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കും.

ഇ​ത്ത​ര​ത്തി​ൽ മ​നു​ഷ്യ​രാ​ശി​യു​ടെ മു​ന്നോ​ട്ടു​ള്ള ച​ല​ന​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് ഡോ. ​വി​പി​നും സം​ഘ​വും ന​ട​ത്തി​വ​രു​ന്ന​ത്. യു​എ​സ്, കാ​ന​ഡ, ജ​ർ​മ​നി, സി​റ്റ്സ​ർ​ല​ൻ​ഡ്, അ​യ​ർ​ല​ൻ​ഡ്, ഡെ​ൻ​മാ​ക്ക്, സൗ​ദി അ​റേ​ബ്യ, ബ്രി​ട്ട​ൻ, സ്പെ​യി​ൻ രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ വി​പി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തെ നി​രീ​ക്ഷി​ക്കു​ക​യും ഗ​വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്യു​ന്നു.

 43 വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പു​ക​ൾ

2018ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ തി​യ​റ​റ്റി​ക്ക​ൽ ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ റി​സ​ർ​ച്ച് ലാ​ബി​ലെ ഗ​വേ​ഷ​ക​ർ​ക്ക് ഏ​ഴു​വ​ർ​ഷം​കൊ​ണ്ടു ല​ഭി​ച്ച​ത് 43 വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ്.

ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ണം എ​ന്നി​വ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ മൂ​ല്യ​മു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ് അ​ധി​ക​വും. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ആ​ക​മാ​നം അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​മാ​ണ് വി​പി​നും ഗ​വേ​ഷ​ക​രും സി​എം​എ​സ് കോ​ള​ജി​ൽ സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ട്ട​ങ്ങ​ൾ​ക്കു​പി​ന്നി​ൽ മാ​നേ​ജ​ർ ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ന്‍റെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ഞ്ജു സോ​സ​ൻ ജോ​ർ​ജി​ന്‍റെ​യും പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ട്.

കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പ​ഠ​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​ണ് ഗ​വേ​ഷ​ണ താ​ത്പ​ര്യ​മു​ള്ള​വ​രെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട്, ഇ​തു കോ​ള​ജി​ലെ മ​റ്റു ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ഇ​പ്പോ​ൾ ഐ​ഐ​ടി, ഐ​സ​ർ, വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഗ​വേ​ഷ​ക​ർ എ​ത്തു​ന്നു. അ​ക്കാ​ഡ​മി​ക് രം​ഗ​ത്ത് മി​ക​വു പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ​വേ​ഷ​ണ താ​ത്പ​ര്യം ക​ണ്ടെ​ത്തു​ക ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി​യാ​ണെ​ന്ന് ഡോ. ​വി​പി​ൻ പ​റ​ഞ്ഞു. കോ​ള​ജി​ലെ മ​റ്റു ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ അ​ധ്യാ​പ​ക​ർ മി​ക​ച്ച ഗ​വേ​ഷ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ലെ എ​ഴു​ത്തി​ന്‍റെ ശൈ​ലി​യും തി​യ​റി ക്ലാ​സി​ലെ സം​ശ​യ​ങ്ങ​ളും ജൂ​ണി​യ​ർ ഗ​വേ​ഷ​ക​രെ ക​ണ്ടെ​ത്താ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ പി​ജി പ​ഠ​ന​ത്തി​നു​ശേ​ഷം തി​യ​റ​റ്റി​ക്ക​ൽ ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ റി​സ​ർ​ച്ച് ലാ​ബി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് എ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യ​മൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല.

സ്വ​ന്തം കൈ​യി​ൽ​നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഗ​വേ​ഷ​ണ​ച്ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​ത്. അ​താ​നാ​ൽ വ​ള​രെ ചെ​ല​വു​ചു​രു​ക്കി​യാ​ണ് ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. എം​എ​സ്‌​സി, പി​എ​ച്ച്ഡി എ​ന്നി​വ​യ്ക്കാ​യി 25 ഗ​വേ​ഷ​ക​രാ​ണ് ലാ​ബി​ൽ നി​ല​വി​ൽ ഉ​ള്ള​ത്. ഇ​വ​രി​ൽ നാ​ലു​പേ​ർ​ക്ക് വി​ദേ​ശ സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ 15 പേ​ർ കെ​മി​സ്ട്രി അ​ധ്യാ​പ​ക​രാ​യി വി​വി​ധ കോ​ള​ജു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു.

വി​ദേ​ശ​രാ​ജ്യ​ത്തെ ഗ​വേ​ഷ​ണ​ത്തി​നു​ശേ​ഷം ബി​സി​ന​സ് ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​വ​രു​ണ്ട്. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ വി​ദേ​ശ​നി​ക്ഷേ​പ​ക​രു​മെ​ത്തു​ന്നു. വി​ദേ​ശ​രാ​ജ്യ​ത്തെ പ​ഠ​ന​ത്തി​നു​ശേ​ഷം തി​രി​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി അ​ധ്യാ​പ​നം ന​ട​ത്തു​ന്ന ഡോ. ​വി​പി​നെ പോ​ലു​ള്ള ഗ​വേ​ഷ​ക​ർ ശാ​സ്ത്ര​ലോ​ക​ത്തെ ഉ​ന്ന​ത പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​കാ​ലം വി​ദൂ​ര​മ​ല്ല.

SUNDAY DEEPIKA

ആ​ശ​യൊ​രാ​കാ​ശം!

ഹ​രി​പ്ര​സാ​ദ്‌

 ഒ​രു​പാ​ടൊ​രു​പാ​ടു വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ​ശേ​ഷം ജീ​വി​ത​ത്തി​ന്‍റെ സാ​യാ​ഹ്ന​ത്തി​ലി​രു​ന്ന് പോ​യ​കാ​ലം ന​ന്ദി​യോ​ടെ ഓ​ര്‍​ക്കാ​നാ​വു​ക​യെ​ന്ന​ത് സു​കൃ​ത​മാ​ണ്. 92 വ​യ​സു പൂ​ര്‍​ത്തി​യാ​യ​വേ​ള​യി​ല്‍ എ​ട്ടു​പ​തി​റ്റാ​ണ്ടു​പി​ന്നി​ട്ട സം​ഗീ​ത​ജീ​വി​തം വാ​ക്കു​ക​ളി​ല്‍ വ​ര​ച്ചി​ടു​ക​യാ​യി​രു​ന്നു വി​ഖ്യാ​ത ഗാ​യി​ക ആ​ശാ ഭോ​സ്ലേ. ഇ​നി​യും ഒ​രു​പാ​ടു പ​ഠി​ക്കാ​നു​ണ്ടെ​ന്നു പ​റ​യു​ന്നു ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ആ​ശാ താ​യി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​വ​രു​ടെ ജ​ന്മ​ദി​നം...

""പേ​രു​പോ​ലെ​ത​ന്നെ എ​ന്‍റെ ഉ​ള്ളു​നി​റ​യെ ആ​ശ​യാ​ണ്. എ​നി​ക്കി​നി​യും ഒ​രു​പാ​ടു ചെ​യ്യാ​നു​ണ്ട്''- പ​റ​യു​ന്ന​ത് 92 വ​യ​സു തി​ക​ഞ്ഞ ഗാ​യി​ക​യാ​ണ്, ആ​ശാ ഭോ​സ്ലേ.

സം​ഗീ​തം ഇ​ഷ്ട​പ്പെ​ടു​ന്ന മ​നു​ഷ്യ​ജീ​വ​നു​ക​ള്‍​ക്ക് ഇ​തി​ന​പ്പു​റം എ​ന്തു പ്ര​തീ​ക്ഷ​യാ​ണ് പ​ക​രേ​ണ്ട​ത്! ഇ​ങ്ങ​നെ കേ​ള്‍​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​ത​ന്നെ ഭാ​ഗ്യം.​പ​ത്താം വ​യ​സി​ല്‍ പാ​ടി​ത്തു​ട​ങ്ങി, മി​ന്നി​ത്തി​ള​ങ്ങു​ന്ന എ​ട്ടു​പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട ഗാ​യി​ക​യു​ടെ പു​തി​യ പാ​ട്ട് ഈ ​കു​റി​പ്പ് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു ര​ണ്ടു​നാ​ള്‍ മു​മ്പ് ലോ​കം കേ​ട്ടി​രി​ക്കും.

വി​ഖ്യാ​ത​മാ​യ ഒ​രു ബ്രി​ട്ടീ​ഷ് ബാ​ന്‍​ഡി​നൊ​പ്പ​മാ​ണ് ആ​ശ​യു​ടെ ആ ​പാ​ട്ട്. സം​ഗീ​ത​ത്തി​ല്‍ പൊ​തു​വേ പ​റ​ഞ്ഞു​വ​ച്ച ച​ട്ട​ക്കൂ​ടു​ക​ള്‍ മ​റി​ക​ട​ക്കു​മ്പോ​ള്‍ അ​സാ​ധാ​ര​ണ പ്ര​തി​ഭ​ക​ളാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​രെ​ല്ലാം എ​ന്നെ പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്കി​യെ​ന്ന​ത് വ​ലി​യ സ​ന്തോ​ഷം- അ​വ​ര്‍ പ​റ​യു​ന്നു.

 കൈ​പി​ടി​ക്കു​ന്ന കൈ​യ​ടി​ക​ള്‍

"ഈ ​നീ​ണ്ട​യാ​ത്ര​യി​ല്‍ പി​ന്തു​ണ​യേ​കി​യ ഓ​രോ​രു​ത്ത​ര്‍​ക്കും ന​ന്ദി​പ​റ​യാ​ന്‍ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്നു. നി​ങ്ങ​ളു​ടെ സ്‌​നേ​ഹ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ എ​നി​ക്ക് ഇ​ത്ര​കാ​ലം തു​ട​രാ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നു.

ഓ​രോ​ത​വ​ണ കേ​ള്‍​ക്കു​ന്ന കൈ​യ​ടി​ക​ളും സം​ഗീ​ത​സാ​ഗ​ര​ത്തി​ന്‍റെ എ​ത്തി​പ്പെ​ടാ​ത്ത ആ​ഴ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങാ​ന്‍ എ​ന്നെ പ്ര​ചോ​ദി​പ്പി​ച്ചു. പു​റ​മേ കാ​ണു​ന്ന​തു​പോ​ലെ​യ​ല്ല, ഞാ​ന്‍ ഉ​ള്ളു​കൊ​ണ്ട് അ​ല്പം നാ​ണ​ക്കാ​രി​യാ​ണ്.

നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​യാ​ന്‍ എ​നി​ക്കു ധൈ​ര്യ​മി​ല്ല. പ​ഠി​ക്കാ​ന്‍ ഇ​നി​യും ഒ​രു​പാ​ടു​ണ്ടെ​ന്ന​തു​ത​ന്നെ കാ​ര​ണം. മു​ന്നി​ലു​ള്ള സ​മ​യം വ​ള​രെ കു​റ​വും'. ഔ​ദ്യോ​ഗി​ക​മാ​യി 11,000 പാ​ട്ടു​ക​ള്‍ പാ​ടി റെ​ക്കോ​ര്‍​ഡ് ചെ​യ്ത​തി​ന്‍റെ ക​ണ​ക്കു​മാ​യി ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​യു​ള്ള ഗാ​യി​ക​യാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്നോ​ര്‍​ക്ക​ണം.

"സ​ത്യ​മാ​യും എ​ന്തെ​ങ്കി​ലും റി​ക്കാ​ര്‍​ഡ് ഭേ​ദി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ഞാ​ന്‍ ജോ​ലി​ചെ​യ്തി​ട്ടി​ല്ല. സി​നി​മാ സം​ഗീ​ത​രം​ഗം പു​ത്ത​ന്‍ അ​നു​ഭ​വ​ങ്ങ​ളു​ടെ ലോ​ക​മാ​യി​രു​ന്നു. ആ​ളു​ക​ള്‍​ക്ക് എ​ന്‍റെ പാ​ട്ടു​ക​ള്‍ ഇ​ഷ്ട​മാ​യ​തോ​ടെ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വ​ന്നു. ഏ​ഴു പാ​ട്ടു​ക​ള്‍ വ​രെ റെ​ക്കോ​ര്‍​ഡ് ചെ​യ്ത ദി​വ​സ​ങ്ങ​ളു​ണ്ട്'.

 ബ​ര്‍​മ​ന്‍, ജീ​നി​യ​സ്

ഹി​ന്ദി ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ വ​ഴി​ത്തി​രി​വു​ക​ളെ​ക്കു​റി​ച്ചും ആ​ശ പ​റ​യു​ന്നു:"​ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ പാ​ശ്ചാ​ത്യ​ശൈ​ലി​യു​മാ​യി ഹി​ന്ദി​യി​ല്‍ ആ​ദ്യ​മെ​ത്തി​യ കം​പോ​സ​ര്‍ സി. ​രാ​മ​ച​ന്ദ്ര​യാ​ണ്.

എ​ല്‍​വി​സ് പ്രി​സ്‌​ലി​യെ​പ്പോ​ലു​ള്ള​വ​രു​ടെ ശൈ​ലി​യി​ല്‍ റോ​ക്ക്-'​ന്‍ റോ​ള്‍ പ​രീ​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ആ ​ശൈ​ലി​യി​ലേ​ക്കു ഞാ​ന്‍ വേ​ഗ​ത്തി​ല്‍ ഇ​ണ​ങ്ങി.

പ​ഞ്ചാ​ബി ഫോ​ക് ഈ​ണ​ങ്ങ​ളു​മാ​യാ​ണ് ഒ.​പി. ന​യ്യാ​ര്‍ വ​ന്ന​ത്. അ​തി​ലേ​ക്കും എ​ന്‍റെ ശ​ബ്ദം ചേ​ര്‍​ന്നു​നി​ന്നു. പി​ന്നീ​ടാ​ണ് മ്യൂ​സി​ക്ക​ല്‍ ജീ​നി​യ​സാ​യ എ​ന്‍റെ ഭ​ര്‍​ത്താ​വ് രാ​ഹു​ല്‍ ദേ​വ് ബ​ര്‍​മ​ന്‍ എ​ത്തു​ന്ന​ത് (ജ​ന്മം​കൊ​ണ്ട് ത്രി​പു​ര​യി​ലെ രാ​ജ​കു​മാ​ര​നും പ്ര​തി​ഭ​കൊ​ണ്ട് ച​ക്ര​വ​ര്‍​ത്തി​യു​മാ​യി​രു​ന്നു ബ​ര്‍​മ​ന്‍).

അ​ദ്ദേ​ഹ​ന്‍റെ വി​പ്ല​വ​ക​ര​മാ​യ ശൈ​ലി​ക്കും ശ​ബ്ദ​ങ്ങ​ള്‍​ക്കും സാ​ങ്കേ​തി​ക​ത​യ്ക്കും ഇ​ന്നും ആ​രാ​ധ​ക​രു​ണ്ട്. അ​ദ്ദേ​ഹം 1994ലാ​ണ് അ​ന്ത​രി​ച്ച​ത്. കൃ​ത്യം പി​റ്റേ​വ​ര്‍​ഷം മ​റ്റൊ​രു മ്യൂ​സി​ക്ക​ല്‍ ജീ​നി​യ​സാ​യ എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍ രം​ഗീ​ല എ​ന്ന ചി​ത്ര​ത്തി​ലെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന ഈ​ണ​ങ്ങ‌​ളു​മാ​യി ഹി​ന്ദി​യി​ലെ​ത്തി.

അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി രം​ഗീ​ലാ രേ.., ​ത​ന്‍​ഹാ ത​ന്‍​ഹാ യ​ഹാ പേ ​ജീ​ന.. എ​ന്നീ പാ​ട്ടു​ക​ള്‍ പാ​ടി​യ​പ്പോ​ള്‍ എ​നി​ക്ക് 62 വ​യ​സാ​ണ്. ഇ​ത്ര​യും പ്രാ​യ​മു​ള്ള ഒ​രാ​ളി​ല്‍​നി​ന്ന് ഇ​ത്ര​യും മി​ക​ച്ച പാ​ട്ടു​ക​ളു​ണ്ടാ​ക്കി​യ​തി​ന് ഞാ​ന്‍ റ​ഹ്മാ​നോ​ടു ന​ന്ദി പ​റ​യ​ട്ടെ..'

 പ്ര​തി​ഭ​ക​ള്‍, സ്‌​നേ​ഹി​ത​ര്‍

"ഒ​പ്പം പാ​ടി​യ, ഒ​രേ​കാ​ല​ത്തു ജീ​വി​ച്ച വി​സ്മ​യി​പ്പി​ച്ച ഗാ​യ​ക​രെ ഈ​സ​മ​യം ഓ​ര്‍​ക്കു​ക​യാ​ണ്. എ​ന്‍റെ മു​തി​ര്‍​ന്ന സ​ഹോ​ദ​രി ല​താ മ​ങ്കേ​ഷ്‌​ക​ര്‍, മു​ഹ​മ്മ​ദ് റ​ഫി, കി​ഷോ​ര്‍ കു​മാ​ര്‍, മ​ന്നാ ഡേ, ​മു​കേ​ഷ്, ഹേ​മ​ന്ത് കു​മാ​ര്‍, ഗീ​താ ദ​ത്ത്, ഷം​ഷാ​ദ് ബീ​ഗം... ആ ​നി​ര നീ​ളു​ന്നു.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്ന നി​ല​യ്ക്കു​മാ​ത്ര​മ​ല്ല, ആ​ത്മ​മി​ത്ര​ങ്ങ​ള്‍ എ​ന്ന നി​ല​യി​ലും അ​വ​രു​മാ​യി എ​ന്നും ചേ​ര്‍​ന്നു​നി​ന്നു. ഇ​വ​ര്‍​ക്കെ​ല്ലാം പൊ​തു​വാ​യു​ള്ള ഒ​രു കാ​ര്യ​മു​ണ്ട്- എ​ല്ലാ​വ​രും ലാ​ളി​ത്യ​മു​ള്ള മ​നു​ഷ്യ​രാ​യി​രു​ന്നു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ അ​വ​രി​ല്‍ മി​ക്ക​വാ​റും​പേ​ര്‍ ഇ​ന്നീ ലോ​ക​ത്തി​ല്ല. ഒ​രു​തു​ള്ളി ക​ണ്ണീ​ര്‍ പൊ​ഴി​ക്കാ​തെ അ​വ​രെ ഓ​ര്‍​ക്കാ​നാ​വി​ല്ല. ആ​രു​ടെ​യും ന​ഷ്ടം നി​ക​ത്താ​നു​മാ​വി​ല്ല.

കൈ​ഫി ആ​സ്മി എ​ഴു​തി സ​ച്ചി​ന്‍ ദേ​വ് ബ​ര്‍​മ​ന്‍ ഈ​ണ​മി​ട്ട ഒ​രു​പാ​ട്ട് ഓ​ര്‍​മി​ക്കു​ന്നു- ദേ​ഖീ സ​മാ​നേ കി ​യാ​രി.., ബിഛ്‌​ഡേ സ​ഭി ബാ​രി ബാ​രി...' (ഈ ​ലോ​ക​ത്ത് സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ള്‍​ക്ക് എ​ന്താ​ണു​ണ്ടാ​വു​ക​യെ​ന്ന് ഒ​രു​പാ​ട​റി​ഞ്ഞി​ട്ടു​ണ്ട്, എ​ല്ലാ​വ​രും പി​രി​ഞ്ഞു​പോ​കു​ന്നു.. ഓ​രോ​രു​ത്ത​രാ​യി...)​എ​ത്ര മ​നോ​ഹ​ര​മാ​യ ചി​ന്ത​ക​ളാ​ണ് പ്രി​യ ഗാ​യി​ക​യു​ടേ​ത്!

 വൈ​വി​ധ്യ​ത്തി​ന്‍റെ ശ​ബ്ദം

ഉ​മ്രാ​വോ ജാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍, എ​ണ്‍​പ​തു​കാ​ര​നാ​യ മു​സാ​ഫ​ര്‍ അ​ലി ആ ​ചി​ത്ര​ത്തി​ലെ വി​ഖ്യാ​ത​മാ​യ പാ​ട്ടു​ക​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് ക​ഴി​ഞ്ഞ​നാ​ളാ​ണ്. ബ​ഹു​മു​ഖ​ത​യ്ക്ക് ഒ​രു സ്വ​ര​മു​ണ്ടെ​ങ്കി​ല്‍ അ​തു തീ​ര്‍​ച്ച​യാ​യും ആ​ശാ ഭോ​സ്ലേ​യു​ടേ​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

ഹി​ന്ദി സി​നി​മ​യു​ടെ പ​തി​വു​ക​ള്‍ വി​ട്ടു​ള്ള സു​ഗ​ന്ധ​മാ​ണ് ത​ന്‍റെ സി​നി​മ​യ്ക്കു വേ​ണ്ടി​യി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​ച്ചു. ഗ​സ​ല്‍ ആ​യി​രു​ന്നു എ​ന്‍റെ ചി​ന്ത​യി​ല്‍. ആ​ശാ​ജി അ​ന്ന​ധി​കം ഗ​സ​ലു​ക​ള്‍ പാ​ടി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു ഗാ​യി​ക​യാ​യി മാ​ത്ര​മ​ല്ല, ക​ഥാ​പാ​ത്ര​മാ​യി മാ​റി​ക്കൊ​ണ്ട് ആ ​സി​നി​മ​യി​ലെ പാ​ട്ടു​ക​ള്‍ പാ​ടാ​ന്‍ അ​വ​ര്‍ ഒ​രു​ക്ക​മാ​യി​രു​ന്നു.

സാ​ധാ​ര​ണ പി​ച്ചി​ല്‍​നി​ന്നു താ​ഴ്ത്തി​യാ​ണ് പാ​ടി​യ​ത്. പാ​ട്ടു​ക​ള്‍ കൂ​ടു​ത​ല്‍ മി​നു​ക്കി​യെ​ടു​ക്കാ​ന്‍ എ​ത്ര സ​മ​യം ചെ​ല​വി​ടാ​നും അ​വ​ര്‍ ത​യാ​റാ​യി- മു​സ​ഫ​ര്‍ അ​ലി പ​റ​യു​ന്നു.​ഉ​മ്രാ​വോ ജാ​നി​ലെ പാ​ട്ടു​ക​ളി​ലൂ​ടെ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ആ​ശ​യെ തേ​ടി​യെ​ത്തി​യെ​ന്ന​തു ച​രി​ത്രം.

SUNDAY DEEPIKA

ഉ​ൽ​ക്ക​യൊ​രു​ക്കി​യ ത​ടാ​കം!

അ​ജി​ത് ജി. ​നാ​യ​ർ

പാ​രി​സ്ഥി​തി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് 2020 ന​വം​ബ​റി​ല്‍ ലോ​ണാ​ർ ത​ടാ​ക​ത്തെ ഒ​രു റാം​സ​ര്‍ സൈ​റ്റാ​യി (അ​ന്താ​രാ​ഷ്ട്ര പ്രാ​ധാ​ന്യ​മു​ള്ള ത​ണ്ണീ​ര്‍​ത്ത​ടം) പ്ര​ഖ്യാ​പി​ച്ചു. ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ ഇ​തി​നെ ഒ​രു ദേ​ശീ​യ ഭൗ​മ​പൈ​തൃ​ക സ്മാ​ര​ക​മാ​യും സം​ര​ക്ഷി​ക്കു​ന്നു. 

ഭൂ​മി​യി​ല്‍ ഭീ​മ​ന്‍ ഉ​ല്‍​ക്കാ​ശി​ല​ക​ള്‍ പ​തി​ക്കു​മ്പോ​ള്‍ ആ​ഴ​മേ​റി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍ അ​വ​യി​ല്‍ ചി​ല​ത് അ​ദ്ഭു​ത​ക​ര​മാ​യ പ​രി​വ​ര്‍​ത്ത​ന​ത്തി​ന് വി​ധേ​യ​മാ​വാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ ഉ​ല്‍​ക്കാ​ശി​ല പ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഗ​ര്‍​ത്തം ജ​ലാ​ശ​യ​മാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച പ്ര​കൃ​ത്യാ​ലു​ള്ള അ​ദ്ഭു​ത​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ബു​ള്‍​ധാ​ന ജി​ല്ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ലോ​ണാ​ര്‍ ത​ടാ​കം. 52,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്ലീ​സ്റ്റോ​സീ​ന്‍ യു​ഗ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് പ​തി​ച്ച ഒ​രു ഉ​ല്‍​ക്ക​യാ​ണ് ലോ​ണാ​റി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബ​സാ​ള്‍​ട്ടി​ക് പാ​റ​യി​ല്‍ ഇ​ന്നേ​വ​രെ ലോ​ക​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഏ​ക ഹൈ​പ്പ​ര്‍ വെ​ലോ​സി​റ്റി ഇം​പാ​ക്ട് ക്രേ​റ്റ​ര്‍ ആ​ണി​ത്.

അ​തേ​സ​മ​യം പ​ദ്മ​പു​രാ​ണം, സ്ക​ന്ദ പു​രാ​ണം തു​ട​ങ്ങി​യ ചി​ല ഭാ​ര​തീ​യ പു​രാ​ണ ഗ്ര​ന്ഥ​ങ്ങ​ളി​ലും ലോ​ണാ​ര്‍ ത​ടാ​ക​ത്തെ​പ്പ​റ്റി പ​രാ​മ​ര്‍​ശ​മു​ണ്ട്. ലോ​ണാ​സു​ര​ന്‍ എ​ന്ന അ​സു​ര​ന്‍ ഒ​രു കാ​ല​ത്ത് ഇ​വി​ടെ ജീ​വി​ച്ചി​രു​ന്നെ​ന്നും അ​വ​ന്‍റെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ മ​ഹാ​വി​ഷ്ണു അ​വ​നെ സം​ഹ​രി​ച്ചെ​ന്നും അ​സു​ര​ന്‍ മ​രി​ച്ചു​വീ​ണ സ്ഥ​ല​ത്താ​ണ് ത​ടാ​കം രൂ​പ​പ്പെ​ട്ട​തെ​ന്നു​മാ​ണ് ഐ​തി​ഹ്യം.

ത​ടാ​ക​ത്തി​നു ചു​റ്റു​മാ​യി 30ല്‍ ​അ​ധി​കം പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. അ​വ​യി​ല്‍ പ​ല​തും ഇ​ന്ന് ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​ണ്. പ​തി​മൂ ന്നാം ​നൂ​റ്റാ​ണ്ടി​ലെ യാ​ദ​വ​രാ​ജ​വം​ശ​ത്തി​ന്‍റെ കാ​ല​ത്തെ വാ​സ്തു ശൈ​ലി​യാ​യ ഹേ​മാ​ഡ്പ​ന്തി ശൈ​ലി​യി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച​വ​യാ​ണ് ഈ ​ക്ഷേ​ത്ര​ങ്ങ​ള്‍. ഇ​വ​യെ​ല്ലാം പ്ര​ദേ​ശ​ത്തി​ന് ആ​ത്മീ​യ​വും വാ​സ്തു​വി​ദ്യാ​പ​ര​വു​മാ​യ മൂ​ല്യം ന​ല്‍​കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു.

ത​ടാ​ക​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്കു വ​ന്നാ​ല്‍ ഏ​ക​ദേ​ശം 20 ല​ക്ഷം ട​ണ്‍ ഭാ​ര​മു​ള്ള ഒ​രു ഉ​ല്‍​ക്ക​യാ​ണ് ഇ​വി​ടേ​ക്ക് പ​തി​ച്ച​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഉ​പ്പും ക്ഷാ​ര​വും ക​ല​ര്‍​ന്ന ജ​ല​മാ​ണ് ത​ടാ​ക​ത്തി​ലേ​ത്. ലോ​ക​ത്ത് മ​റ്റെ​ങ്ങും കാ​ണാ​ത്ത സൂ​ക്ഷ്മ​ജീ​വി​ക​ളെ​യും ത​ടാ​ക​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നാ​സ​യും ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യും ഇ​വി​ടെ ന​ട​ത്തി​വ​രു​ന്ന പ​ഠ​ന​ങ്ങ​ള്‍ ഗ്ര​ഹ​ങ്ങ​ളു​ടെ ഭൂ​മി​ശാ​സ്ത്രം, പ്ര​ത്യേ​കി​ച്ച് ച​ന്ദ്ര​നി​ലെ​യും ചൊ​വ്വ​യി​ലെ​യും ഗ​ര്‍​ത്ത​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.1823​ല്‍ ബ്രി​ട്ടീ​ഷ് ഓ​ഫീ​സ​റാ​യ ജെ.​ഇ. അ​ല​ക്സാ​ണ്ട​റാ​ണ് ഈ ​ത​ടാ​കം ക​ണ്ടെ​ത്തു​ന്ന​തും ശാ​സ്ത്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​ന്ന​തും.

കോ​ള​നി​ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ നി​ര​വ​ധി​യാ​യ ഭൗ​മ​ശാ​സ്ത്ര, പു​രാ​വ​സ്തു സ​ര്‍​വേ​ക​ള്‍ ഇ​വി​ടെ ന​ട​ന്ന​തോ​ടെ​യാ​ണ് ലോ​ണാ​ര്‍ ത​ടാ​ക​ത്തി​ന്‍റെ പ്രാ​ധാ​ന്യം ലോ​ക​ത്തി​നു ബോ​ധ്യ​പ്പെ​ട്ട​ത്.1.2 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വു​ള്ള ത​ടാ​ക​ത്തി​ന് 150 മീ​റ്റ​ര്‍ വ​രെ ആ​ഴ​വു​മു​ണ്ട്. 75 ഡി​ഗ്രി വ​രെ ചെ​രി​വു​ള്ള കു​ന്നു​ക​ളാ​ല്‍ ത​ടാ​കം ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു.

അ​സാ​ധാ​ര​ണ​മാ​യ സ​വി​ശേ​ഷ​ത​ക​ളാ​ണ് ശാ​സ്ത്ര​ജ്ഞ​രെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും ഒ​രു​പോ​ലെ ത​ടാ​ക​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. നി​റ​മാ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം. ജ​ല​ത്തി​ന്‍റെ അ​വ​സ്ഥ​യും കാ​ലാ​വ​സ്ഥ​യും അ​നു​സ​രി​ച്ച് നി​റം പ​ച്ച​യി​ല്‍​നി​ന്ന് പി​ങ്കി​ലേ​ക്ക് മാ​റു​ന്ന അ​പൂ​ര്‍​വ പ്ര​തി​ഭാ​സ​മാ​ണ് ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന​ത്.

ത​ടാ​ക​ത്തി​ലെ ഉ​പ്പു​വെ​ള്ള​വും ആ​ല്‍​ക്ക​ലൈ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ഇ​തി​നു കാ​ര​ണം. സൂ​ക്ഷ്മാ​ണു​ക്ക​ളാ​യ ഹാ​ലോ ബാ​ക്ടി​രി​യേ​സി, ഡു​നാ​ലി​യെ​ല്ല സ​ലീ​ന എ​ന്നി​വ പു​റ​പ്പെ​ടു​വി​ക്കു​ന്ന പി​ഗ്മെ​ന്‍റു​ക​ളാ​ണ് ത​ടാ​ക​ത്തി​ന് പി​ങ്ക് നി​റം ന​ല്‍​കു​ന്ന​ത്.

ഉ​പ്പു​വെ​ള്ള​വും ക്ഷാ​ര​ഗു​ണ​മു​ള്ള വെ​ള്ള​വും ഒ​രു​മി​ച്ച് ഒ​രു ത​ടാ​ക​ത്തി​ല്‍ കാ​ണു​ന്ന​ത് അ​സം​ഭ​വ്യ​മാ​യ കാ​ര്യ​മാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍​പോ​ലും പ​റ​യു​ന്നു. ഭൗ​മ​ച​രി​ത്ര​ത്തി​ലേ​ക്കും പ​രി​ണാ​മ​ത്തി​ലേ​ക്കും ജീ​വ​ന്‍റെ ആ​വി​ര്‍​ഭാ​വ​ത്തി​ലേ​ക്കും വെ​ളി​ച്ചം​വീ​ശാ​ന്‍ സ​ഹാ​യി​ക്കു​ന്ന വി​വ​ര​ങ്ങ​ളും ത​ടാ​കം ന​ല്‍​കി​യി​ട്ടു​ണ്ട്.

65 ദ​ശ​ല​ക്ഷം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ന​ട​ന്ന വ​ലി​യ അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ രൂ​പം​കൊ​ണ്ട ഡെ​ക്കാ​ൻ പീ​ഠ​ഭൂ​മി​യി​ലെ ബ​സാ​ള്‍​ട്ടി​ക് പാ​റ​യി​ലു​ണ്ടാ​യ ഒ​രേ​യൊ​രു ഉ​ല്‍​ക്കാ​പ​ത​ന ഗ​ര്‍​ത്ത​മാ​ണി​ത്. ഉ​ല്‍​ക്കാ​പ​ത​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ബ​സാ​ള്‍​ട്ട് പാ​റ ഉ​രു​കി പി​ള​രു​ക​യും, ത​ത്ഫ​ല​മാ​യി മാ​സ്കെ​ലി​നൈ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു​ത​രം ഗ്ലാ​സ് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.

ത​ടാ​ക​ത്തി​ല്‍ സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ ഒ​രു വ​ലി​യ ശേ​ഖ​രം ത​ന്നെ​യു​ണ്ട്, മേ​ല്‍​പ്പ​റ​ഞ്ഞ പോ​ലെ അ​തി​ല്‍ ചി​ല​ത് ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്രം കാ​ണു​ന്ന​വ​യാ​ണ്.​ത​ടാ​ക​ത്തി​ന്‍റെ ചി​ല നി​ഗൂ​ഢ​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക് ഇ​ന്നും ശാ​സ്ത്രീ​യ​മാ​യ വി​ശ​ദീ​ക​ര​ണ​മി​ല്ല.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ത​ടാ​ക​ത്തി​ലെ മ​ണ്ണി​ന്‍റെ ഘ​ട​ന​യും കാ​ന്തി​ക​ഗു​ണ​ങ്ങ​ളും കാ​ര​ണം ഗ​ര്‍​ത്ത​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കോ​മ്പ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​റി​ല്ല. ത​ടാ​ക​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത്, 2020 ന​വം​ബ​റി​ല്‍ ഇ​തി​നെ ഒ​രു റാം​സ​ര്‍ സൈ​റ്റാ​യി (അ​ന്താ​രാ​ഷ്ട്ര പ്രാ​ധാ​ന്യ​മു​ള്ള ത​ണ്ണീ​ര്‍​ത്ത​ടം) പ്ര​ഖ്യാ​പി​ച്ചു.

ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ ഇ​തി​നെ ഒ​രു ദേ​ശീ​യ ഭൗ​മ​പൈ​തൃ​ക സ്മാ​ര​ക​മാ​യും സം​ര​ക്ഷി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും, മ​ലി​നീ​ക​ര​ണം, കൈ​യേ​റ്റം, അ​ധി​നി​വേ​ശ ജീ​വി​ക​ള്‍ തു​ട​ങ്ങി​യ ചി​ല ഭീ​ഷ​ണി​ക​ളും ത​ടാ​കം നേ​രി​ടു​ന്നു​ണ്ട്, ഇ​തി​ന്‍റെ ഭം​ഗി​യും പ്രാ​ധാ​ന്യ​വും നി​ല​നി​ര്‍​ത്താ​ന്‍ ഇ​വ​യെ​ല്ലാം പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്.

ലോ​ണാ​ര്‍ ത​ടാ​ക​ത്തെ വെ​റു​മൊ​രു ത​ടാ​ക​മാ​യി മാ​ത്രം കാ​ണാ​നാ​വി​ല്ല. അ​തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും നി​ഗൂ​ഢ​ത​യും ച​ന്ദ്രോ​പ​രി​ത​ല​വു​മാ​യു​ള്ള സാ​ദൃ​ശ്യ​വും എ​ക്കാ​ല​വും ആ​ളു​ക​ളെ അ​തി​ലേ​ക്ക് വ​ശീ​ക​രി​ക്കു​ന്നു. ഭാ​ര​തീ​യ​രെ സം​ബ​ന്ധി​ച്ച് പ്ര​കൃ​ത്യാ​ലു​ള്ള ഒ​രു അ​പൂ​ര്‍​വ നി​ധി​ത​ന്നെ​യാ​ണ് ലോ​ണാ​ര്‍ ത​ടാ​കം.

SUNDAY DEEPIKA

ജി​ഞ്ചി കോ​ട്ട​യു​ടെ "പ​ഞ്ച്'

കെ.​പി.​ആ​ന്‍റ​ണി

 ബ്രി​ട്ടീ​ഷു​കാ​ർ കി​ഴ​ക്കി​ന്‍റെ ട്രോ​യ് എ​ന്നും ഛത്ര​പ​തി ശി​വ​ജി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും അ​ജ​യ്യ​മാ​യ കോ​ട്ട​യെ​ന്നും വി​ശേ​ഷി​പ്പി​ച്ച ജി​ഞ്ചി ഫോ​ർ​ട്ട്. സെ​ഞ്ചി​യെ​ന്നും വി​ളി​ക്ക​പ്പെ​ടു​ന്ന കോ​ട്ട ച​രി​ത്ര​ത്തി​ലേ​ക്കു ജാ​ല​ക​ങ്ങ​ൾ തു​റ​ന്നി​ടു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ചു​രു​ക്കം കോ​ട്ട​ക​ളി​ലൊ​ന്നാ​യ ജി​ഞ്ചി​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

കാ​ട്പാ​ടി​യി​ൽ ട്രെ​യി​നി​റ​ങ്ങി രാ​വി​ലെ പ​ത്തോ​ടെ വെ​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്പോ​ൾ ജി​ഞ്ചി ബ​സ് പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്നു.

ബ​സി​ൽ ചാ​ടി​ക്ക​യ​റി, ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട യാ​ത്ര. വി​ശാ​ല​മാ​യ മ​ല​നി​ര​ക​ൾ ജി​ഞ്ചി​യെ​ത്തി​യെ​ന്ന​റി​യി​ച്ചു. ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം​കൂ​ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​യാ​ൽ രാ​ജ​ഗി​രി​യാ​യി- കോ​ട്ട​ക​ളി​ൽ ആ​ദ്യ​ത്തേ​ത്. ടി​ക്ക​റ്റെ​ടു​ത്ത് കോ​ട്ട​യി​ലേ​ക്ക്. ആ​ൽ​മ​ര​ങ്ങ​ൾ ത​ണ​ലി​ടു​ന്ന മു​റ്റം.

 ജി​ഞ്ചി കോ​ട്ട​യു​ടെ ച​രി​ത്രം 

മൂ​ന്നു കു​ന്നു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന കൂ​റ്റ​ൻ കോ​ട്ട​സ​മു​ച്ച​യം. 1190-ൽ ​കോ​നാ​ർ രാ​ജ​വം​ശ​ത്തി​ലെ ആ​ന​ന്ദ​കോ​ൻ നി​ർ​മി​ച്ച രാ​ജ​ഗി​രി കോ​ട്ട പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ട ിലും ​പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ലും വ​ലു​താ​ക്കി.

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ ക​ല്യാ​ണ​മ​ഹ​ലും ഇ​സ്ലാ​മി​ക രീ​തി​യി​ലു​ള​ള പ​ല നി​ർ​മി​തി​ക​ളും പ​ണി​ക​ഴി​പ്പി​ച്ചു. പി​ന്നീ​ട് കൃ​ഷ്ണ​ഗി​രി കോ​ട്ട​യും ച​ന്ദ്ര​യാ​ൻ ദു​ർ​ഗും പ​ണി​ത് കോ​ട്ട​സ​മു​ച്ച​യം പൂ​ർ​ത്തി​യാ​ക്കി.

ത​ന്ത്ര​പ​ര​മാ​യ സ്ഥാ​നം കാ​ര​ണം കോ​ട്ട നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​തി​ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​മ്മി​ൽ ഒ​ട്ടേ​റെ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്നു. ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ ഇ​തി​ഹാ​സ​യു​ദ്ധ​ങ്ങ​ൾ​ക്കും ഉ​പ​രോ​ധ​ങ്ങ​ൾ​ക്കും സാ​ക്ഷ്യം​വ​ഹി​ച്ച കോ​ട്ട​യു​ടെ ആ​ധി​പ​ത്യം മാ​റി​ക്കൊ​ണ്ടേ​യി​രു​ന്നു.

കോ​നാ​ർ, വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യം, ജി​ഞ്ചീ നാ​യ​ക്മാ​ർ, ബി​ജാ​പു​ർ സു​ൽ​ത്താ​ൻ, മ​റാ​ത്ത സാ​മ്രാ​ജ്യം, മു​ഗ​ള​ർ, ഫ്ര​ഞ്ച്, ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ​വ​രെ സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ ഉ​യ​ർ​ച്ച​യ്ക്കും പ​ത​ന​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ച കോ​ട്ട. പ​ല​രും ജി​ഞ്ചി കോ​ട്ട അ​വ​രു​ടെ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ക്കി.

എ​ട്ടു​വ​ർ​ഷ​ത്തെ ഉ​പ​രോ​ധം കൊ​ണ്ടാ​ണ് ശി​വ​ജി കോ​ട്ട പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന​ത് കോ​ട്ട​യു​ടെ അ​ജ​യ്യ​ത വി​ളം​ബ​രം​ചെ​യ്യു​ന്നു. കു​ന്നു​ക​ളി​ൽ സ്ഥാ​പി​ത​മാ​യ രാ​ജ​ഗി​രി കോ​ട്ട, കൃ​ഷ്ണ​ഗി​രി കോ​ട്ട, ച​ന്ദ്ര​യാ​ൻ ദു​ർ​ഗ് എ​ന്നി​വ മ​തി​ലു​ക​ളും കി​ട​ങ്ങു​ക​ളും കൊ​ണ്ടാ​ണ് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട ഭി​ത്തി​ക​ൾ​ക്ക് പ​തി​മൂ​ന്നു കി​ലോ മീ​റ്റ​ർ നീ​ള​വും 25 അ​ടി വ​രെ ഉ​യ​ര​വു​മു​ണ്ട്. വീ​തി​യു​ള്ള കി​ട​ങ്ങു​ക​ളും ക​രി​ങ്ക​ൽ പാ​റ​ക​ളി​ൽ ഉ​റ​പ്പി​ച്ച ക​ൽ​ച്ചു​വ​രു​ക​ളും കാ​ണാം. 11 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള സ​മു​ച്ച​യ​ത്തി​ന് ഏ​ഴു ക​വാ​ട​ങ്ങ​ളു​ണ്ട്.

 രാ​ജ​ഗി​രി കോ​ട്ട​യി​ലെ കാ​ഴ്ച​ക​ൾ

ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ കോ​ട്ട​യാ​ണ് രാ​ജ​ഗി​രി. 800 അ​ടി ഉ​യ​രം. ക​ല്യാ​ണ​മ​ഹ​ലും ജ​യി​ല​റ​ക​ളും ഗ്രാ​ന​റി​യും ക​ണ്ട​ശേ​ഷം കോ​ട്ട ക​യ​റാം.

കു​ത്ത​നെ​യു​ള്ള ചെ​രി​വു​ക​ളും ഇ​ടു​ങ്ങി​യ പ​ടി​ക​ളും പാ​റ​ക​ളി​ൽ കൊ​ത്തി​യ ക​ൽ​പ്പ​ട​വു​ക​ളും ക​യ​റ്റം പ്ര​യാ​സ​ക​ര​മാ ക്കു​ന്നു. കു​ത്ത​നെ​യു​ള്ള വ​ഴി​ക​ളി​ലൂ​ടെ, ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി, അ​ല​ഞ്ഞു​തി​രി​ഞ്ഞ് ച​രി​ത്ര​വും വാ​സ്തു​വി​ദ്യ​യും ക​ണ്ട​റി​യാം.

കോ​ട്ട​യി​ൽ ക്ഷേ​ത്ര​ങ്ങ​ൾ, ക​ള​പ്പു​ര​ക​ൾ, ദ​ർ​ബാ​ർ ഹാ​ളു​ക​ൾ, മ​ണ്ഡ​പ​ങ്ങ​ൾ, ക​വാ​ട​ങ്ങ​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ... കാ​ഴ്ച​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. പ്ര​ധാ​ന​പാ​ത​യ്ക്ക് അ​പ്പു​റ​മു​ള്ള കൃ​ഷ്ണ​ഗി​രി കോ​ട്ട 700 അ​ടി ഉ​യ​ര​ത്തി​ലാ​ണ്. ഇ​ത്ത​വ​ണ ക​യ​റി കാ​ണാ​നാ​യി​ല്ല. കൃ​ഷ്ണ​ഗി​രി കോ​ട്ട​യി​ലും മ​നോ​ഹ​ര നി​ർ​മി​തി​ക​ളു​ണ്ട്.

ച​ന്ദ്ര​യാ​ൻ ദു​ർ​ഗ് ഏ​ക​ദേ​ശം 600 അ​ടി ഉ​യ​ര​മു​ള്ള കോ​ട്ട​യാ​ണ്. ഒ​റ്റ​പ്പെ​ട്ട​തും എ​ത്തി​ച്ചേ​രാ​ൻ പ​റ്റാ​ത്ത​തു​മാ​യ ഭാ​ഗം.​പൈ​തൃ​ക​വും സാ​ഹ​സി​ക​ത​യും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ ജി​ഞ്ചി കോ​ട്ട കാ​ത്തി​രി​ക്കു​ന്നു. രാ​ജ​ഗി​രി​യും കൃ​ഷ്ണ​ഗി​രി​യും ച​രി​ത്ര​സ്മാ​ര​കം മാ​ത്ര​മ​ല്ല, വാ​സ്തു​വി​ദ്യ​യു​ടേ​യും എ​ഞ്ചി​നീ​യ​റിം​ഗി​ന്‍റെ​യും അ​ത്ഭു​തം​കൂ​ടി​യാ​ണ്.

സെ​ഞ്ചി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നാ​ണ് ത​മി​ഴി​ൽ ജി​ഞ്ചി അ​ല്ലെ​ങ്കി​ൽ സെ​ഞ്ചി എ​ന്ന പേ​ര് കോ​ട്ട​സ​മു​ച്ച​യ​ത്തി​നു ല​ഭി​ച്ച​ത്. പോ​ണ്ടി​ച്ചേ​രി യാ​ത്ര​പോ​കു​ന്ന​വ​ർ​ക്ക് ജി​ഞ്ചി കോ​ട്ട​യും ഉ​ൾ​പ്പെ​ടു​ത്താം. പോ​ണ്ടി​ച്ചേ​രി​യി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. തി​ണ്ടി​വ​ന​മാ​ണ് അ​ടു​ത്തു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ.

SUNDAY DEEPIKA

ക​യ​റി​നെ അ​റി​യാം, ക​ല​വൂ​രി​ൽ

 ക​യ​ർ ഇ​ത്ര കാ​ണാ​നു​ണ്ടോ എ​ന്നു സം​ശ​യി​ക്കാം, അ​ന്താ​രാ​ഷ്ട്ര ക​യ​ർ മ്യൂ​സി​യം എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ. എ​ന്നാ​ൽ കാ​ര്യം അ​ത്ര നി​സാ​ര​മ​ല്ല എ​ന്നു വ്യ​ക്ത​മാ​കും ക​ല​വൂ​രി​ലെ ഈ ​മ്യൂ​സി​യം ക​ണ്ടാ​ൽ. 

ക​യ​ർ ഇ​ത്ര കാ​ണാ​നു​ണ്ടോ എ​ന്നു സം​ശ​യി​ക്കാം, അ​ന്താ​രാ​ഷ്ട്ര ക​യ​ർ മ്യൂ​സി​യം എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ. എ​ന്നാ​ൽ കാ​ര്യം അ​ത്ര നി​സാ​ര​മ​ല്ല എ​ന്നു വ്യ​ക്ത​മാ​കും ക​ല​വൂ​രി​ലെ ഈ ​മ്യൂ​സി​യം ക​ണ്ടാ​ൽ. ലോ​ക​ത്തെ ആ​ദ്യ​ത്തേ​തും നി​ല​വി​ലു​ള്ള​തു​മാ​യ ഏ​ക ക​യ​ർ മ്യൂ​സി​യം ഇ​താ​ണ്.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളു​മാ​യി ഇ​ഴ​ചേ​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് ക​യ​ർ വ്യ​വ​സാ​യം. ക​യ​ർ ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ വ​ജ്ര​ജൂ​ബി​ലി വ​ർ​ഷ​മാ​യ 2014ൽ ​ആ​ണ് മ്യൂ​സി​യം സ്ഥാ​പി​ച്ച​ത്. ക​യ​ർ മേ​ഖ​ല​യു​ടെ ച​രി​ത്ര​പ​ര​മാ​യ വി​കാ​സ​പ​രി​ണാ​മ​ങ്ങ​ൾ, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ അ​ടു​ത്ത​റി​യാം.

ഈ ​മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഒ​രു ഹ്ര​സ്വ വീ​ഡി​യോ ചി​ത്രം കാ​ണാ​നും അ​വ​സ​ര​മു​ണ്ട്. മ്യൂ​സി​യ​ത്തോ​ടു ചേ​ർ​ന്ന ഷോ​പ്പി​ൽ​നി​ന്ന് വി​വി​ധ ക​യ​ർ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ച​വി​ട്ടി​ക​ൾ, ക​യ​ർ ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങാം.

തി​ങ്ക​ൾ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​ത​ര മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നി​ശ്ചി​ത ഫീ​സ് ന​ൽ​കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ്യൂ​സി​യം കാ​ണാം. ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡ്, ക​ല​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വ അ​ടു​ത്തു​ണ്ട്. ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 10 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം.

SUNDAY DEEPIKA

കാ​ണാ​തെ​പോ​കു​ന്ന അ​ദ്ഭു​ത​ങ്ങ​ൾ

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ

<b> ദൈ​വം എ​പ്പോ​ഴും ന​മു​ക്കു രോ​ഗ​ശാ​ന്തി ത​ന്നു​വെ​ന്നു വ​രി​ല്ല. എ​ന്നാ​ൽ ദുഃ​ഖ​ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​തെ നാം ​നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ അ​ത് ദൈ​വ​ത്തി​ന്‍റെ കൃ​പ മൂ​ല​മാ​ണ്. അ​തും വ​ലി​യൊ​രു അ​ദ്ഭു​തം​ത​ന്നെ​യെ​ന്നു സാ​രം. </b>

2023ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​നോ​ഹ​ര​മാ​യ ഒ​രു സി​നി​മ​യാ​ണ് "ദ ​മി​റ​ക്കി​ൾ ക്ല​ബ്'. അ​യ​ർ​ല​ൻ​ഡി​ലും ബ്രി​ട്ട​നി​ലു​മാ​യി നി​ർ​മി​ക്ക​പ്പെ​ട്ട ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ത​ദേ​വൂ​സ് സ​ള്ളി​വ​നാ​ണ്.

അ​യ​ർ​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ലെ ബാ​ലി​ഗ​ർ എ​ന്ന പ്ര​ദേ​ശ​ത്തെ ചി​ല സ്ത്രീ​ക​ളാ​ണ് ഈ ​സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​വ​രി​ലൊ​രാ​ൾ ലി​ലി. ര​ണ്ടാ​മ​ത്ത​വ​ൾ ഐ​ലീ​ൻ. മൂ​ന്നാ​മ​ത്ത​വ​ൾ ഡോ​ളി. "മി​റ​ക്കി​ൾ​സ്' എ​ന്ന പേ​രി​ൽ അ​വ​ർ ഒ​രു മ്യൂ​സി​ക് ബാ​ൻ​ഡ് രൂ​പീ​ക​രി​ച്ചു.

ഇ​ട​വ​ക​പ്പ​ള്ളി​യി​ലെ ടാ​ല​ന്‍റ് ഷോ ​മ​ത്സ​ര​ത്തി​ൽ അ​വ​ർ വി​ജ​യി​ക​ളാ​യി. സ​മ്മാ​ന​മാ​യി കി​ട്ടി​യ​ത് ലൂ​ർ​ദി​ലേ​ക്കു തീ​ർ​ഥ​യാ​ത്ര പോ​കാ​നു​ള്ള ടി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. തീ​ർ​ഥ​യാ​ത്ര ന​യി​ച്ചി​രു​ന്ന​ത് അ​വി​ട​ത്തെ പ​ള്ളി​വി​കാ​രി​യാ​യ ഫാ. ​ഡെ​ർ​മോ​ട്ടും. ലി​ലി​യു​ടെ ജീ​വി​താ​ഭി​ലാ​ഷ​മാ​യി​രു​ന്നു ലൂ​ർ​ദി​ലേ​ക്കു തീ​ർ​ഥ​യാ​ത്ര പോ​വു​ക​യെ​ന്ന​ത്.

ഐ​ലീ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ന്‍റെ കാ​ൻ​സ​ർ രോ​ഗ​ത്തി​നു ശ​മ​നം​തേ​ടു​ക എ​ന്ന​താ​യി​രു​ന്നു യാ​ത്രാ​ല​ക്ഷ്യം.​ഡോ​ളി​യു​ടെ ല​ക്ഷ്യം മ​റ്റൊ​ന്നാ​യി​രു​ന്നു. ബാ​ല​നാ​യ മ​ക​ൻ ഡാ​നി​യേ​ലി​നു സം​സാ​ര​ശേ​ഷി ല​ഭി​ക്കാ​ൻ​വേ​ണ്ടി​യാ​യി​രു​ന്നു അ​വ​ളു​ടെ തീ​ർ​ഥ​യാ​ത്ര.

ഈ ​മൂ​ന്നു​പേ​രും തീ​ർ​ഥ​യാ​ത്ര​യ്ക്കൊ​രു​ങ്ങി​യ​പ്പോ​ൾ അ​വ​രു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​ർ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ത്തു. തീ​ർ​ഥ​യാ​ത്ര പോ​യാ​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​വ​രേ​ണ്ട എ​ന്ന അ​ന്ത്യ​ശാ​സ​നം ഡോ​ളി​യു​ടെ ഭ​ർ​ത്താ​വ് അ​വ​ൾ​ക്കു ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ അ​വ​ർ യാ​ത്ര​തു​ട​ങ്ങി. അ​പ്പോ​ഴാ​ണ് ക്രി​സി എ​ന്ന നാ​ലാ​മ​തൊ​രു സ്ത്രീ ​അ​വ​ർ​ക്കൊ​പ്പം ചേ​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റാ​ൻ നി​ർ​ബ​ന്ധി​ത​യാ​യ​വ​ളാ​ണ് ക്രി​സി. അ​തി​നു കാ​ര​ണം ലി​ലി​യു​ടെ മ​ക​നാ​യ ഡെ​ക്ലാ​നു​മാ​യു​ള്ള അ​വ​ളു​ടെ പ്രേ​മ​ബ​ന്ധ​മാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​നു​മു​ന്പ് ഡെ​ക്ലാ​നി​ൽ​നി​ന്നു ഗ​ർ​ഭ​വ​തി​യാ​യ അ​വ​ളെ സ​മൂ​ഹം ആ​ട്ടി​പ്പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ക്രി​സി നാ​ടു​വി​ട്ടു എ​ന്നു കേ​ട്ട​പ്പോ​ൾ ദുഃ​ഖം​മൂ​ലം ഡെ​ക്ലാ​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്തു. എ​ന്നാ​ൽ ഒ​ര​പ​ക​ട​ത്തി​ൽ അ​യാ​ൾ മു​ങ്ങി​മ​രി​ച്ചു എ​ന്നാ​ണ് പ​ര​ക്കേ അ​റി​യ​പ്പെ​ട്ട​ത്. അ​മ്മ മൊ​റീ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്രി​സി ഡ​ബ്ലി​നി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

അ​പ്പോ​ൾ ലി​ലി​യും ഐ​ലീ​നും ശ​ത്രു​താ​മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് അ​വ​ളോ​ടു പെ​രു​മാ​റി​യ​ത്. എ​ങ്കി​ലും അ​മ്മ​യു​ടെ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ക്രി​സി​യും ആ ​തീ​ർ​ഥാ​ട​ന​സം​ഘ​ത്തി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. ലൂ​ർ​ദി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന അ​ദ്ഭു​ത​ങ്ങ​ൾ അ​തി​വേ​ഗം ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ അ​വി​ട​ത്തെ ജ​ല​ത്തി​ൽ കു​ളി​ച്ചി​ട്ടും പ്ര​ത്യ​ക്ഷ​ത്തി​ലു​ള്ള അ​ദ്ഭു​ത​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ഐ​ലീ​ന്‍റെ കാ​ര്യ​ത്തി​ൽ. ആ ​സ്ത്രീ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലെ ത​ന്‍റെ മാ​റി​ലെ മു​ഴ അ​പ്ര​ത്യ​ക്ഷ​മാ​യി​ല്ല. ത​ന്മൂ​ലം ഐ​ലീ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. ലൂ​ർ​ദി​ലെ പ​രി​പാ​ടി​ക​ളെ​ല്ലാം ത​ട്ടി​പ്പാ​ണ് എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ നി​ല​പാ​ട്.

ഉൗ​മ​യാ​യ ത​ന്‍റെ മ​ക​ൻ ലൂ​ർ​ദി​ലെ​ത്തി​യാ​ൽ സം​സാ​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഡോ​ളി വി​ചാ​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ആ ​അ​ദ്ഭു​തം ന​ട​ക്കാ​തെ​വ​ന്ന​പ്പോ​ൾ അ​വ​ൾ ആ​കെ ത​ക​ർ​ന്നു. ഡാ​നി​യേ​ലി​നെ ഗ​ർ​ഭം ധ​രി​ച്ചി​രു​ന്ന​പ്പോ​ൾ അ​വ​നെ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ലൂ​ടെ ന​ശി​പ്പി​ക്കാ​ൻ ആ​ലോ​ചി​ച്ച​തി​ന്‍റെ ശി​ക്ഷ​മൂ​ല​മാ​ണ് അ​വ​ൻ ഉൗ​മ​യാ​യി ജ​നി​ച്ച​തെ​ന്ന് ഡോ​ളി വി​ല​പി​ച്ചു.

ക്രി​സി​യും ത​ന്‍റെ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ് അ​വ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ക്രി​സി ഏ​റ്റു​പ​റ​ഞ്ഞ കു​റ്റം ത​ന്‍റെ ഗ​ർ​ഭ​ച്ഛി​ദ്ര​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ക്രി​സി ലി​ലി​യു​മാ​യി ര​മ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞി​രു​ന്നു. ഐ​ലീ​നും ഡോ​ളി​യു​മൊ​ക്കെ പ്ര​തീ​ക്ഷി​ച്ച അ​ദ്ഭു​തം കാ​ണാ​തെ​യാ​ണ് ഡ​ബ്ലി​നി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ അ​വ​രാ​രും ശ്ര​ദ്ധി​ക്കാ​ത്ത വ​ലി​യ അ​ദ്ഭു​തം ലൂ​ർ​ദി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ന്നു​ക​ഴി​ഞ്ഞി​രു​ന്നു. ലി​ലി​യെ​യും ഐ​ലീ​നെ​യും ക്രി​സി​യെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​ര​സ്പ​രം ക്ഷ​മി​ക്കാ​നും അ​ങ്ങ​നെ അ​വ​രു​ടെ ജീ​വി​തം ഏ​റെ പ്ര​സ​ന്ന​മാ​ക്കാ​നും സാ​ധി​ച്ചു.

ഡോ​ളി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ന്‍റെ കു​റ്റം ഏ​റ്റു​പ​റ​യു​ക​വ​ഴി വ​ലി​യ മ​ന​സ​മാ​ധാ​നം ല​ഭി​ച്ചു. ലി​ലി​യും ഐ​ലീ​നും ഡോ​ളി​യും തീ​ർ​ഥാ​ട​നം​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​ക്ക​ന്മാ​ർ ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

അ​തും ഒ​ര​ദ്ഭു​ത​മാ​യി​രു​ന്നു. അ​തോ​ടൊ​പ്പം ഡോ​ളി പ്ര​തീ​ക്ഷി​ച്ച അ​ദ്ഭു​തം ന​ട​ക്കു​ന്ന​തും നാം ​കാ​ണു​ന്നു​ണ്ട്. വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഡാ​നി​യേ​ൽ വീ​ട് എ​ന്ന അ​ർ​ഥം​വ​രു​ന്ന "ഹോം' ​എ​ന്ന വാ​ക്കു​പ​റ​യു​ന്ന​താ​ണ് ആ ​അ​ദ്ഭു​തം. എ​ന്താ​ണ് ഈ ​സി​നി​മ ന​ൽ​കു​ന്ന സ​ന്ദേ​ശം? രോ​ഗ​ശാ​ന്തി മാ​ത്ര​മ​ല്ല യ​ഥാ​ർ​ഥ അ​ദ്ഭു​തം.

തെ​റ്റു​ക​ൾ പ​ര​സ്പ​രം ഏ​റ്റു​പ​റ​യാ​നും ക്ഷ​മി​ക്കാ​നും അ​ങ്ങ​നെ ജീ​വി​ത​ത്തി​ലെ സ​ങ്ക​ട​ങ്ങ​ൾ സ​ന്തോ​ഷ​ത്തോ​ടെ നേ​രി​ടാ​നും സാ​ധി​ച്ചാ​ൽ അ​തും യ​ഥാ​ർ​ഥ അ​ദ്ഭു​തം​ത​ന്നെ​യാ​ണ്. ദൈ​വം എ​പ്പോ​ഴും ന​മു​ക്കു രോ​ഗ​ശാ​ന്തി ത​ന്നു​വെ​ന്നു വ​രി​ല്ല. എ​ന്നാ​ൽ ദുഃ​ഖ​ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​തെ നാം ​നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ അ​ത് ദൈ​വ​ത്തി​ന്‍റെ കൃ​പ മൂ​ല​മാ​ണ്. അ​തും വ​ലി​യൊ​രു അ​ദ്ഭു​തം​ത​ന്നെ​യെ​ന്നു സാ​രം.

പ്രാ​ർ​ഥി​ക്കു​ക​യും പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന അ​ദ്ഭു​തം ന​ട​ക്കാ​തെ​വ​രു​ന്പോ​ഴും ന​മ്മി​ൽ വി​ശ്വാ​സം നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ? സ്നേ​ഹം ഉ​ണ്ടോ? ക്ഷ​മി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യു​ണ്ടോ? സ്വ​ന്തം കു​രി​ശു​ക​ൾ വ​ഹി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള മ​നഃ​ശ​ക്തി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ അ​വ​യൊ​ക്കെ ദൈ​വം ന​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ഭു​ത​ങ്ങ​ൾ​ത​ന്നെ​യെ​ന്ന​താ​ണ് വാ​സ്ത​വം. അ​തു നാം ​മ​റ​ക്ക​രു​ത്.

ദൈ​വം ന​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​അ​ദ്ഭു​ത​ങ്ങ​ളെ​ക്കു​റി​ച്ച് എ​ത്ര​മാ​ത്രം അ​വ​ബോ​ധം ന​മു​ക്കു​ണ്ടാ​കു​ന്നു​വോ അ​ത്ര​യും ന​മ്മു​ടെ ജീ​വി​തം കൃ​ത​ജ്ഞ​താ​പൂ​രി​ത​വും സ​ന്തോ​ഷ​പ്ര​ദ​വു​മാ​യി​രി​ക്കും.

Latest News

Up