x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​മ​ക​ളു​ടെ ക​ന​ലാ​ട്ടം

ജോ​ൺ മാ​ത്യു
Published: January 25, 2026 02:50 AM IST | Updated: January 25, 2026 02:55 AM IST

ഡ​ല്‍​ഹി​ക്കും ലാ​ഹോ​റി​നു​മി​ട​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ​ഹി​ച്ച് ക​രി​ന്പു​ക​തു​പ്പി പാ​ഞ്ഞ തീ​വ​ണ്ടി​ക​ളെ​ക്കു​റി​ച്ച് ഖു​ഷ്പ​ന്ത് സിം​ഗി​ന്റെ ട്രെ​യി​ന്‍ ടു ​പാ​ക്കി​സ്ഥാ​ന്‍ എ​ന്ന നോ​വ​ലി​ല്‍ പ​റ​യു​ന്നു​ണ്ട്. ച​ത​ഞ്ഞ​ര​ഞ്ഞ​തും ശി​ര​സു​ക​ള​റ്റ​തു​മാ​യ ശ​രീ​ര​ങ്ങ​ള്‍... വി​സ​ര്‍​ജ്യ​ങ്ങ​ള്‍ ഒ​ലി​ച്ചി​റ​ങ്ങു​ന്ന ബോ​ഗി​ക​ള്‍... ഭ​യ​ന്നു​വി​റ​ച്ചും വി​ശ​ന്നും ശ​ബ്ദി​ക്കാ​ന്‍​പോ​ലും മ​റ​ന്നി​രി​ക്കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍... നേ​രി​യ ജീ​വ​ന്‍​മാ​ത്രം ബാ​ക്കി​യാ​യ​വ​ര്‍... ഇ​തി​നെ​ല്ലാ​മി​ട​യി​ല്‍ ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ആ​യു​ധ​ധാ​രി​ക​ൾ... മ​ന​സി​നേ​ല്‍​ക്കു​ന്ന ആ​ഘാ​തം സ​ങ്ക​ല്പി​ക്കാ​വു​ന്ന​തി​നേ​ക്കാ​ള്‍ വ​ലു​താ​യ​തി​നാ​ല്‍ ഇ​തി​ന​പ്പു​റം വി​വ​ര​ണം അ​സാ​ധ്യം.

വി​ഭ​ജ​ന​ത്തി​ന്‍റെ തീ​ക്കാ​റ്റി​ല്‍ വെ​ന്തെ​രി​ഞ്ഞു ത​ക​ര്‍​ന്നു​പോ​യ, ക​ണ​ക്കി​ല്ലാ​ത്ത ജീ​വി​ത​ങ്ങ​ള്‍. വേ​ട്ട​നാ​യ്ക്ക​ളെ​പ്പോ​ലെ ത​മ്മി​ല്‍ ക​ടി​ച്ചു​കീ​റു​ന്ന ജ​നം ഒ​രു​വ​ശ​ത്ത്, ഉ​യി​രും ഉ​ടു​തു​ണി​യും മാ​ത്രം കൈ​മു​ത​ലാ​ക്കി ജീ​വ​നു​വേ​ണ്ടി പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രു​ടെ ദൈ​ന്യ​ത മ​റു​വ​ശ​ത്ത്. വ​ഴി​യി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളാ​ൽ മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​ൻ സ്വ​ന്തം പെ​ൺ​മ​ക്ക​ളെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല്ലേ​ണ്ടി​വ​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ ഹൃ​ദ​യം നു​റു​ക്കും.

ഭീ​തി​ദ​മാ​യ കൂ​ട്ട പ​ലാ​യ​ന​വും കൂ​ട്ട​ക്കൊ​ല​ക​ളു​മാ​യി​രു​ന്നു ഇ​ന്ത്യ-​പാ​ക് വി​ഭ​ജ​ന​കാ​ല​ത്തേ​ത്. ഹി​റ്റ്‌​ല​റും നാ​സി പ​ട​യാ​ളി​ക​ളും കൊ​ന്നൊ​ടു​ക്കി​യ മ​നു​ഷ്യ​രു​ടെ ഏ​ക​ദേ​ശ ക​ണ​ക്ക് ലോ​ക​ത്തി​ന​റി​യാം. കാ​ര​ണം കൊ​ന്നു​ത​ള്ളി​യ​വ​രു​ടെ ക​ണ​ക്ക് അ​വ​ര്‍​ത​ന്നെ എ​ഴു​തി സൂ​ക്ഷി​ച്ചു. ഇ​ന്ത്യ സ്വ​ത​ന്ത്ര​യാ​യി പാ​ക്കി​സ്ഥാ​ന്‍ എ​ന്ന​പേ​രി​ല്‍ ഒ​രു പു​തി​യ രാ​ജ്യം ജ​നി​ച്ച​പ്പോ​ള്‍ ത​ന്നെ ഹി​ന്ദു-​മു​സ്ലീം ക​ലാ​പം ആ​രം​ഭി​ച്ചു. ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​ലു​ള്ള ന​ബാ​ഖ​ലി​യി​ലാ​യി​രു​ന്നു തു​ട​ക്കം. കാ​ട്ടു​തീ​പോ​ലെ ബം​ഗാ​ളി​ലേ​ക്കും പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ കി​ഴ​ക്ക​ന്‍ പ​ഞ്ചാ​ബി​ലേ​ക്കും അ​തു പ​ട​ര്‍​ന്നു.

ലോ​കം ഉ​റ​ങ്ങു​മ്പോ​ള്‍ സ്വ​ത​ന്ത്ര​യാ​യ ഇ​ന്ത്യ​യി​ലും പു​തി​യ രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ലും എ​ത്ര​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു എ​ന്ന് ആ​ര്‍​ക്കും അ​റി​യി​ല്ല. ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളാ​ണ് കൂ​ട്ട​ക്കൊ​ല​ക​ള്‍ ന​ട​ത്തി​യ​ത്. കൊ​ല്ലാ​നും കൊ​ല്ല​പ്പെ​ടാ​നു​മു​ള്ള കാ​ര​ണം ഒ​രാ​ള്‍ ഹി​ന്ദു​വോ മു​സ്ലീ​മോ ആ​യി ജ​നി​ച്ചു​പോ​യി എ​ന്ന​താ​ണ്.

ഇ​രു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പു​റ​പ്പെ​ടു​ന്ന തീ​വ​ണ്ടി​ക​ൾ അ​തി​ർ​ത്തി​ക​ൾ ക​ട​ക്കു​ന്പോ​ൾ ആ​യു​ധ​ങ്ങ​ളു​മാ​യി ക​ലാ​പ​കാ​രി​ക​ൾ ക​യ​റും.., ജ​ന​ങ്ങ​ളെ നി​ഷ്ഠു​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി ക​ട​ന്നു​ക​ള​യും. തീ​വ​ണ്ടി​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ ജീ​വ​നു​ള്ള​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ളാ​കും.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​വും പേ​രു​ക​ളും ഇ​ന്നും അ​ജ്ഞാ​ത​മാ​ണ്. ചാ​രം​മൂ​ടി​യ ക​ന​ലു​ക​ള്‍​പോ​ലെ നീ​റു​ന്ന ഓ​ര്‍​മ​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ മ​ന​സു​ക​ളി​ലും, തി​രി​ച്ച​റി​യാ​നാ​കാ​തെ നി​റം​മ​ങ്ങി​പ്പോ​യ പ​ഴ​യ കു​ടും​ബ ഫോ​ട്ടോ​ക​ളി​ലും മാ​ത്രം ചി​ല​രെ​ങ്കി​ലും ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ട്. സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലും തി​രി​ച്ച​റി​യാ​ന്‍ പ​ല​ർ​ക്കും ക​ഴി​യി​ല്ല- ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മ​നു​ഷ്യ​ർ​ക്കു പ​ല​വേ​ഷ​ങ്ങ​ളി​ലേ​ക്കു മാ​റേ​ണ്ടി​വ​ന്ന​തി​നാ​ൽ...

വി​ഭ​ജ​ന​കാ​ല​ത്തെ പൊ​ള്ളി​ക്കു​ന്ന ഓ​ര്‍​മ​ക​ളു​ണ്ട് ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​നാ​യ ഫാ. ​ആ​ബി​ദ് ഹ​ബീ​ബി​ന്. പ​ഞ്ചാ​ബി​ലെ ക​പൂ​ർ​ത്ത​ല​യി​ൽ​നി​ന്ന് ലാ​ഹോ​റി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം.
2003ൽ ​ഡ​ൽ​ഹി​യി​ൽ​വ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​മു​ട്ടി​യ​ത്. സി​ബി​സി​ഐ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യാ-​പാ​ക് മ​താ​ന്ത​ര സം​വാ​ദ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​കെ മൂ​ന്നു​ത​വ​ണ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​തി​ൽ അ​വ​സാ​ന​ത്തെ വ​ര​വ്. വൈ​ദി​ക​രും വൈ​ദി​ക വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ങ്ങി​യ പ്ര​തി​നി​ധി​സം​ഘ​ത്തി​ന് അ​ന്ന് ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ഴു​ണ്ടാ​യ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​യി​രു​ന്നു. 23 വ​ർ​ഷം മു​ന്പ​ത്തെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഇ-​മെ​യി​ലു​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം സൗ​ഹൃ​ദം പു​തു​ക്കു​ന്നു, ചി​ന്ത​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു.

പി​താ​വ് അ​ഹ​മ്മ​ദ് ഖു​റേ​ഷി പ​റ​ഞ്ഞ​റി​ഞ്ഞ വി​ഭ​ജ​ന​കാ​ല അ​നു​ഭ​വ​ങ്ങ​ൾ
ഫാ. ​ആ​ബി​ദി​ന്‍റെ വാ​ക്കു​ക​ളി​ൽ...

""ഇ​ന്ത്യാ-​പാ​ക് വി​ഭ​ജ​നം ന​ട​ക്കു​മ്പോ​ള്‍ എ​ന്‍റെ പി​താ​വ് അ​ഹ​മ്മ​ദ് ഖു​റേ​ഷി​ക്ക് 24 വ​യ​സ്. ഡ​ല്‍​ഹി​യി​ലെ നി​സാ​മു​ദ്ദീ​ന്‍ ഔ​ലി​യ​യു​ടെ ദ​ര്‍​ഗ​യ്ക്കു സ​മീ​പ​ത്ത് അ​ദ്ദേ​ഹ​ത്തെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. ര​ക്തം ഇ​റ്റു​ന്ന ശി​ര​സു​മാ​യി ഓ​ടി​യ​ത് ദ​ര്‍​ഗ​യ്ക്ക് അ​ക​ത്തേ​ക്കാ​യി​രു​ന്നു. നി​സ്കാ​ര​ത്തി​നെ​ത്തു​ന്ന​വ​ര്‍ ദേ​ഹ​ശു​ദ്ധി വ​രു​ത്തു​ന്ന കു​ള​ത്തി​ല്‍ ത​ല​യി​ലെ ചോ​ര ക​ഴു​കി.

ദ​ര്‍​ഗ​യി​ലെ ഉ​സ്താ​ദാ​ണ് ര​ക്തം​പു​ര​ണ്ട വ​സ്ത്രം​മാ​റാ​ൻ സ​ഹാ​യി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള അ​ഭ​യാ​ര്‍​ഥി​ക​ള്‍ കൂ​ടാ​ര​മ​ടി​ച്ച് താ​മ​സി​ക്കു​ന്ന പു​രാ​നാ കി​ല​യി​ലാ​ണ് അ​വി​ടെ​നി​ന്ന് എ​ത്തി​യ​ത്. പ​ട്ടാ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പു​രാ​നാ ദി​ല്ലി​യി​ല്‍​നി​ന്നു പ​ഞ്ചാ​ബി​ലെ അ​മൃ​ത്‌​സ​റി​ലെ​ത്തി. പി​ന്നെ അ​ഭ​യാ​ര്‍​ഥി ട്രെ​യി​നി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ലും.

കു​ടും​ബാം​ഗ​ങ്ങ​ളെ​യെ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ജീ​വ​നും​കൊ​ണ്ട് പ​ലാ​യ​നം ചെ​യ്യു​മ്പോ​ള്‍ പ​ല​പ്പോ​ഴും ക​ലാ​പ​കാ​രി​ക​ളാ​യ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളു​ടെ മു​ന്നി​ല്‍​പ്പെ​ട്ടു. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ സ്വ​ഭാ​വ​മ​റി​ഞ്ഞ് ഹി​ന്ദു​വി​ന്‍റെ പേ​രും മു​സ്ലീ​മി​ന്‍റെ പേ​രും മാ​റി​മാ​റി പ​റ​ഞ്ഞാ​ണ് ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. പ​ഞ്ചാ​ബി​ന്‍റെ ഹ​രി​താ​ഭ​മാ​യ ജ​ന്മ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന ചി​ന്ത​യാ​യി​രു​ന്നു പ​ലാ​യ​ന​സ​മ​യ​ത്ത് പി​താ​വി​ന്.

ക​പൂ​ര്‍​ത്ത​ല​യി​ല്‍​നി​ന്ന് ത​നി​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ഹി​ന്ദു​സു​ഹൃ​ത്തി​നെ, പാ​ക് അ​തി​ര്‍​ത്തി​ക്കു​സ​മീ​പം ക​ലാ​പ​കാ​രി​ക​ൾ വെ​ട്ടി​ക്കൊ​ല്ലു​ന്ന​തു​ക​ണ്ട് മു​ഖം​പൊ​ത്തി​ക്ക​ര​ഞ്ഞു അ​ദ്ദേ​ഹം. ആ ​കാ​ഴ്ച സ​മ്മാ​നി​ച്ച​ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ളാ​യി​രു​ന്നു.

ജീ​വി​ക്കാ​നാ​യി‍ പ​ട്ടാ​ള​ത്തി​ല്‍​ചേ​ര്‍​ന്ന അ​ദ്ദേ​ഹം‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ണ്ടാ​യ ര​ണ്ടു യു​ദ്ധ​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി. അ​ക്കാ​ല​ത്ത് ആ​രോ​ഗ്യ​മു​ള്ള ചെ​റു​പ്പ​ക്കാ​ര്‍​ക്കു ല​ഭി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ജോ​ലി പ​ട്ടാ​ള​ത്തി​ലെ ജോ​ലി മാ​ത്ര​മാ​യി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ബ​ലി​യാ​ടാ​യ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും താ​ന്‍ ജ​നി​ച്ച മ​ണ്ണി​നോ​ടും അ​വി​ട​ത്തെ ജ​ന​ങ്ങ​ളോ​ടും ശ​ത്രു​ത പു​ല​ര്‍​ത്തി​യി​ല്ല.

ലാ​ഹോ​റി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന കാ​ല​ത്താ​ണ് അ​ദ്ദേ​ഹം ഈ ​ക​ഥ​ക​ള്‍ എ​ന്നോ​ടു പ​റ​ഞ്ഞ​ത്. ക​പൂ​ര്‍​ത്ത​ല​യി​ലെ സ​മൃ​ദ്ധ​മാ​യ ഗോ​ത​മ്പു​വ​യ​ലു​ക​ളു​ടെ ഓ​ര്‍​മ മ​ര​ണം​വ​രെ അ​ദ്ദേ​ഹം‍ പ​ങ്കി​ടു​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ പ​ഞ്ചാ​ബി​ന്‍റെ മ​ണ്ണി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് സ്വ​പ്നം​ക​ണ്ട​വ​ർ ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്നു. 2010ല്‍ ​അ​ദ്ദേ​ഹം മ​രി​ച്ചു. അ​മ്മ മ​റി​യം റോ​ഡ്രി​ക്സ് നേ​ര​ത്തേ വി​ട​പ​റ​ഞ്ഞി​രു​ന്നു.

മു​റി​ച്ച​ത് മ​ന​സു​ക​ളെ

ഡ​ല്‍​ഹി​യി​ല്‍ മൂ​ന്നു​ത​വ​ണ​മാ​ത്രം സ​ന്ദ​ര്‍​ശ​നം​ന​ട​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് പാ​ക്കി​സ്ഥാ​നി എ​ന്ന സം​ബോ​ധ​ന കേ​ള്‍​ക്കു​ന്ന​ത് വ​ലി​യ ദുഃ​ഖ​മാ​ണ്. താ​ജ്മ​ഹ​ലും കു​ത്ത​ബ് മി​നാ​റും കാ​ണാ​ന്‍​പോ​യ​വേ​ള​യി​ൽ പാ​ക്കി​സ്ഥാ​നി​യാ​ണ് എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​റ്റി​നി​ര്‍​ത്തി​യ​തും അ​ദ്ദേ​ഹം വേ​ദ​ന​യോ​ടെ ഓ​ർ​മി​ക്കു​ന്നു. ""എ​ന്നെ നി​ങ്ങ​ള്‍ പ​ഞ്ചാ​ബി എ​ന്നു വി​ളി​ച്ചാ​ല്‍ മ​തി, അ​താ​ണ് എ​ന്‍റെ സ്വ​ത്വം''- അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഇ​ന്ത്യാ-​പാ​ക് വി​ഭ​ജ​നം ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്ന വ​ലി​യ തെ​റ്റാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഫാ. ​ഹ​ബീ​ബി​ന്. ""വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ഒ​റ്റ​പ്പെ​ട്ടു​പോ​യ സ​ഹോ​ദ​ര​ങ്ങ​ളോ​ടും മാ​താ​പി​താ​ക്ക​ളോ​ടും ചോ​ദി​ക്കൂ, അ​വ​ര്‍ പ​റ​യും വി​ഭ​ജി​ച്ച​ത് മ​ന​സു​ക​ളെ​യാ​ണ് രാ​ജ്യ​ങ്ങ​ളെ​യ​ല്ല എ​ന്ന്. ഡ​ല്‍​ഹി​യി​ല്‍ ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി​യു​ടെ ഭ​വ​ന​ത്തി​ലി​രു​ന്ന രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ​ട​ത്തെ വി​ഭ​ജി​ച്ച് വേ​ര്‍​തി​രി​ച്ചു വ​ര​ച്ച​പ്പോ​ള്‍ എ​ന്നേ​ക്കു​മാ​യി വേ​ര്‍​പെ​ട്ടു​പോ​യ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ള്‍​ക്കും, ക​ലാ​പ​ങ്ങ​ളി​ല്‍ പൊ​ലി​ഞ്ഞ എ​ണ്ണ​മ​റ്റ ജീ​വ​നു​ക​ള്‍​ക്കും ആ​രാ​ണ് ഉ​ത്ത​ര​വാ​ദി? ഇ​രു​രാ​ജ്യ​ത്തും അ​നേ​കം മ​നു​ഷ്യ​രെ‍ വി​ഭ​ജ​ന​കാ​ല​ത്തെ ഓ​ർ​മ​ക​ൾ ഇ​ന്നും ഉ​ണ​ങ്ങാ​ത്ത മു​റി​വു​പോ​ലെ വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യു​ടെ മ​ണ്ണി​ല്‍ സി​ഖു​കാ​ര​നാ​യി ജീ​വി​ക്കു​ന്ന വ്യ​ക്തി​യു​ടെ സ​ഹോ​ദ​രി പാ​ക്കി​സ്ഥാ​നി​ല്‍ മു​സ്ലീ​മാ​ണ്. അ​ന​വ​ധി​പേ​ര്‍ ക​ലാ​പ​കാ​ല​ത്ത് കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു വേ​ര്‍​പെ​ട്ടു​പോ​യി​ട്ടു​ണ്ട്. അ​വ​രും പ​റ​യും വി​ഭ​ജി​ച്ച​ത് രാ​ജ്യ​ത്തെ​യ​ല്ല, അ​നേ​കാ​യി​ര​ങ്ങ​ളു​ടെ മ​ന​സു​ക​ളെ​യാ​ണ്, ജീ​വി​ത​ങ്ങ​ളെ​യാ​ണ് എ​ന്ന്. വി​ഭ​ജ​ന​കാ​ല​ത്തെ​ക്കു​റി​ച്ച് അ​താ​യി​രി​ക്കും ഒ​രു ശ​രാ​ശ​രി പാ​ക്കി​സ്ഥാ​നി​യു​ടെ വി​ല​യി​രു​ത്ത​ല്‍.

നി​ങ്ങ​ള്‍​ക്ക് ഈ ​വി​കാ​രം മ​ന​സി​ലാ​ക​ണ​മെ​ങ്കി​ല്‍ ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കു മു​ന്നി​ലെ​ത്തി​യാ​ല്‍​മ​തി. ദി​വ​സ​വും യാ​ത്രാ​രേ​ഖ​ക​ള്‍ ത​യാ​റാ​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ വ​ന്‍ തി​ര​ക്കു​കാ​ണാം. എം​ബ​സി​ക്കു മു​ന്നി​ലെ തു​റ​സാ​യ സ്ഥ​ല​ത്ത് കൂ​ടാ​ര​മ​ടി​ച്ച് സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ച്ഛ​നും മ​ക്ക​ളും മു​ത്ത​ച്ഛ​നും അ​ട​ങ്ങി​യ കു​ടും​ബ​ങ്ങ​ളെ​യും കാ​ണാം. പാ​ക്കി​സ്ഥാ​നി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ല്‍ ഹി​ന്ദു​സ്ഥാ​നി​യോ​ട് ഇ​ന്നും സ്നേ​ഹ​വും, ആ​ദ​ര​വും ഉ​ള്ള​വ​രെ എ​നി​ക്ക​റി​യാം. റോ​ഡ​രി​കി​ലെ ഡാ​ബ​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച ഇ​ന്ത്യ​ക്കാ​ര​നോ​ട് പ​ണം വേ​ണ്ട എ​ന്ന് സ്നേ​ഹ​ത്തോ​ടെ പ​റ​യു​ന്ന മ​നു​ഷ്യ​രെ​യും ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്''- ഫാ.​ഹ​ബീ​ബ് പ​റ​യു​ന്നു.

ര​ണ്ടു രാ​ജ്യ​ങ്ങ​ളും സ്നേ​ഹ​ബ​ന്ധ​ത്തി​ല്‍ ക​ഴി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ല​ഭ്യ​മാ​യ എ​ല്ലാ വേ​ദി​യി​ലും ഫാ. ​ഹ​ബീ​ബ് പ്ര​സം​ഗി​ക്കാ​റു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഇ​ന്ത്യാ-​പാ​ക്ക് സ​മാ​ധാ​ന ക​മ്മി​റ്റി​യു​ടെ ത​ല​വ​നാ​യ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ട്- സ​ഭ​യ്ക്കും ക്രൈ​സ്ത​വ​ര്‍​ക്കും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​മാ​ധാ​ന സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ പ​ങ്കു​വ​ഹി​ക്കാ​ന്‍ ക​ഴി​യും. അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം ഇ​ത് ഉ​ന്ന​യി​ക്കു​ന്നു.

""പാ​ക്കി​സ്ഥാ​നി​ലെ ന്യൂ​ന​പ​ക്ഷ​മാ​യ ഹി​ന്ദു​ക്ക​ളും ക്രൈ​സ്ത​വ​രും അ​ട​ക്ക​മു​ള്ള​വ​രു​ടെ കാ​ര്യം ഞാ​ന്‍ പ​റ​യാ​തെ നി​ങ്ങ​ള്‍​ക്ക​റി​യാം. നി​ര​ന്ത​രം വേ​ട്ട​യാ​ട​പ്പെ​ടു​ന്ന മ​നു​ഷ്യ​രു​ടെ ക​ദ​ന​ക​ഥ​ക​ള്‍​ക്ക് വാ​ര്‍​ത്താ​പ്രാ​ധാ​ന്യം ന​ഷ്ട​പ്പെ​ട്ടു. ക്രൈ​സ്ത​വ​ര്‍ എ​ണ്ണ​ത്തി​ല്‍ ഏ​റ്റ​വും ന്യൂ​ന​പ​ക്ഷ​മാ​ണ്- ജ​ന​സം​ഖ്യ​യു​ടെ ര​ണ്ടു ശ​ത​മാ​നം മാ​ത്രം. എ​ന്നെ ഏ​റ്റ​വും ദുഃ​ഖി​പ്പി​ക്കു​ന്ന​ത് അ​വ​രു​ടെ എ​ണ്ണ​മ​ല്ല, അ​വ​ഗ​ണി​ക്ക​പ്പെ​ട്ട അ​വ​രു​ടെ ജീ​വി​ത​മാ​ണ്.

ഏ​തു​മാ​ന​ദ​ണ്ഡം​വ​ച്ചു നോ​ക്കി​യാ​ലും ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ​വ​ര്‍. ഏ​റെ​പ്പേ​രും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്, ബ​ഹു​ഭൂ​രി​പ​ക്ഷ​വും പാ​ക്ക് പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ൾ. സ​ര്‍​ക്കാ​രി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും അ​വ​ഗ​ണ​ന ഏ​റ്റ​വും അ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യും പാ​ക്ക് ക്രൈ​സ്ത​വ​രാ​ണ്. ക​ടു​ത്ത വി​വേ​ച​ന​ത്തി​ലും അ​സ്ഥി​ര​ത​യി​ലും അ​വ​ർ‍ ത​ങ്ങ​ളു​ടെ വി​ശ്വാ​സം സൂ​ക്ഷി​ക്കു​ന്നു. ക​പ്പൂ​ച്ചി​ന്‍ സ​ഭ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്താ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സെ​മി​നാ​രി​ക​ളും തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ഞ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്.''

ഫാ. ​ഹ​ബീ​ബി​ന്‍റെ മു​ത്ത​ച്ഛ​ന്‍ പ​ഞ്ചാ​ബി​ലെ ക​പൂ​ര്‍​ത്ത​ല​യി​ല്‍ ഡോ​ക്ട​റാ​യി​രു​ന്നു. ധാ​രാ​ളം ഭൂ​സ്വ​ത്തും കൃ​ഷി​യു​മു​ണ്ടാ​യി​രു​ന്ന, ന​ല്ല നി​ല​യി​ൽ ജീ​വി​ച്ച കു​ടും​ബം.

""മു​ഗ​ള്‍ ച​ക്ര​വ​ര്‍​ത്തി ബാ​ബ​റി​ന്‍റെ വം​ശ​പ​ര​മ്പ​ര​യി​ലെ പി​ന്മു​റ​ക്കാ​രാ​ണ് ത​ങ്ങ​ളെ​ന്ന് മു​ത്ത​ച്ഛ​ന്‍ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ പി​താ​വ് ഹ​ബീ​ബ് അ​ഹ​മ്മ​ദ് ഖു​റേ​ഷി വി​വാ​ഹ​ത്തെ തു​ട​ര്‍​ന്നാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സം സ്വീ​ക​രി​ച്ച​ത്. അ​മ്മ മ​റി​യം റോ​ഡ്രി​ഗ്സ് ഗോ​വ സ്വ​ദേ​ശി​നി​യാ​യി​രു​ന്നു. അ​മ്മ​യു​ടെ പി​താ​വ് ലാ​ഹോ​റി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​യി എ​ത്തി​യ​താ​ണ്. അ​ങ്ങ​നെ​യാ​ണ് അ​വ​ര്‍ ത​മ്മി​ല്‍ കാ​ണു​ന്ന​തും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തും. ഏ​ഴു​മ​ക്ക​ളി​ല്‍ ഞാ​ന്‍ മാ​ത്രം വൈ​ദി​ക​നാ​യി. എ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളെ​ല്ലാം വി​ശ്വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന ക്രൈ​സ്ത​വ​രാ​ണ്.''

സാ​ധ്യ​മാ​യാ​ല്‍ ഇ​നി​യും ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട് ഫാ. ​ആ​ബി​ദ് ഹ​ബീ​ബി​ന്. ഡ​ല്‍​ഹി​യി​ലെ സി​ബി​സി​ഐ ആ​സ്ഥാ​നം ഉ​ള്‍​പ്പെ​ടു​ന്ന സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ള്ളി​ക്കു മു​ന്നി​ൽ​വ​ച്ച് 22 വ​ർ​ഷം​മു​ന്പ് യാ​ത്ര​പ​റ​യു​ന്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ വാ​ക്കു​ക​ൾ വീ​ണ്ടു​മോ​ർ​ത്തു:

""ഒ​രി​ക്ക​ല്‍ വേ​ര്‍​പെ​ടു​ത്ത​പ്പെ​ട്ട എ​ത്ര​യോ രാ​ജ്യ​ങ്ങ​ളും സം​സ്കാ​ര​ങ്ങ​ളും വീ​ണ്ടും ഒ​ന്നാ​യി​ട്ടു​ണ്ട്. മ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് ജ​ർ​മ​നി ഒ​ന്നാ​യി​ല്ലേ... അ​തി​ര്‍​ത്തി​വേ​ലി​ക​ളി​ല്ലാ​തെ ന​മ്മു​ടെ രാ​ജ്യ​ങ്ങ​ളും വീ​ണ്ടും ഒ​ന്നാ​യെ​ങ്കി​ല്‍ എ​ന്ന് ഞാ​ന്‍ ആ​ശി​ക്കാ​റു​ണ്ട്. സു​ഹൃ​ത്തേ, ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത സ്വ​പ്ന​മാ​ണെ​ന്ന​റി​യാം. എ​ങ്കി​ലും അ​തി​ര്‍​ത്തി​ക്കി​രു​വ​ശ​ത്തു​മാ​യി വേ​ര്‍​പെ​ട്ടു​പോ​യ ഏ​തൊ​രു മ​നു​ഷ്യ​നെ​യും​പോ​ലെ ഞാ​നും ആ​ശി​ച്ചു​പോ​കാ​റു​ണ്ട്...''

Tags : memories fr. abid habeeb

Recent News

Up