x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ സ​ഭ ഭ​ദ്രാ​സ​നം മാ​ർ​ച്ച് ഒന്ന്  ഭ​ദ്രാ​സ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു

പി.പി. ചെ​റി​യാ​ൻ
Published: February 20, 2026 02:24 AM IST | Updated: February 20, 2026 02:24 AM IST

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ സ​ഭ മാ​ർ​ച്ച് 1 ഞാ​യ​റാ​ഴ്ച ഭ​ദ്രാ​സ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.​ മാ​ർ​ച്ച് മാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഭ​ദ്രാ​സ​ന ഞാ​യ​റാ​ഴ്ച​യാ​യി ആ​ച​രി​ക്കു​ന്ന​ത്.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ൽ ല​ഭി​ച്ച ദൈ​വി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും സ​ർ​വ്വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഭ​ദ്രാ​സ ഞാ​യ​ർ. ലോ​ക​ത്തി​ന്‍റെ ഈ ​ഭാ​ഗ​ത്ത് ആ​രാ​ധ​നാ സ​മൂ​ഹ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ പ്ര​യ​ത്നി​ച്ച​വ​രെ ന​ന്ദി​യോ​ടെ സ്മ​രി​ക്കാം.

അ​ന്നേ ദി​വ​സം ഭ​ദ്രാ​സ​നം ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക ആ​രാ​ധ​ന ക്ര​മം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ഷ​ൻ പ​ദ്ധ​തി​ക​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​യ്ത​തു​പോ​ലെ "പു​ൾ പി​റ്റ് ചേ​ഞ്ച് "(പ്ര​സം​ഗ​പീ​ഠം കൈ​മാ​റ്റ​വും) ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഭ​ദ്രാ​സ​ന ഞാ​യ​റാ​ഴ്‌​ച ക​ള​ക്ഷ​ൻ സ്വ​ന്തം ഇ​ട​വ​ക​യി​ൽ ക്ര​മീ​ക​രി​ക്കാ​നും വി​സി​റ്റിം​ഗ് ഇ​ട​വ​ക​യി​ൽ പി​രി​വ് ഏ​കോ​പി​പ്പി​ക്കാ​നു​മു​ള്ള ചു​മ​ത​ല വി​കാ​രി​മാ​ർ​ക്കാ​യി​രി​ക്കും. ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ന​ൽ​കു​വാ​ൻ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും തി​രു​മേ​നി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​ത്തെ സ്തോ​ത്ര​കാ​ഴ്ച​യി​ലൂ​ടെ​യും വ്യ​ക്തി​ഗ​ത സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന തു​ക എ​ത്ര​യും വേ​ഗം ഭ​ദ്രാ​സ​ന ഓ​ഫി​സി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

 

Tags : North American Marthoma Church Diocese celebrates March 1st

Recent News

Up