x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ മ​രി​യ​ൻ ദൃ​ശ്യാ​വി​ഷ്‌​കാ​രം

പോൾ സെബാസ്റ്റ്യൻ
Published: November 4, 2025 12:00 PM IST | Updated: November 4, 2025 12:02 PM IST

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ജ​പ​മാ​ല മാ​സ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​രി​യ​ൻ ദൃ​ശ്യാ​വി​ഷ്‌​കാ​രം "അ​മ്മ​യോ​ടൊ​പ്പം ഒ​രു യാ​ത്ര' എ​ന്ന അ​പ്ത​വാ​ക്യ​ത്തി​ൽ ന​ട​ത്തി.

ഫാ​ത്തി​മ​യി​ൽ നി​ന്നും കൊ​ണ്ട് വ​ന്ന മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു ഒ​രു മാ​സം മു​ഴു​വ​ൻ ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​വ​ന​ങ്ങ​ളി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന ന​ട​ന്നു.

 

K-Rail Survey

31ന് ​പ​ള്ളി​യി​ൽ തി​രി​ച്ചെ​ത്തി​യ തി​രു​സ്വ​രൂ​പം അ​ൾ​ത്താ​ര​യി​ൽ പ്ര​തി​ഷ്ഠി​ച്ചു വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് തി​രി​ക​ൾ കെെ​യി​ലെ​ന്തി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ അ​നു​സ്മ​രി​ച്ച് മ​രി​യ​ൻ ദൃ​ശ്യാ​വി​ഷ്കാ​ര​വും മ​രി​യ​ൻ സം​ഗീ​ത നൃ​ത്ത​ങ്ങ​ളും സ്നേ​ഹ വി​രു​ന്നും ന​ട​ത്തി.

 

K-Rail Survey

വി​കാ​രി റ​വ.​ഡോ. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ ഡെ​നെ​ക്സ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ്, മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ൽ ജീ​ൻ ജോ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​സ് എ​മി​ൽ, ന​ഴ്സ​സ് മി​നി​സ്ട്രി കോ​ഓ​ർ​ഡി​നേ​റ്റ​ർ ദി​വ്യ ജെ​യിം​സ്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : St. Alphonsa Church Darwin Australia

Recent News

Up