x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം. ​മു​ര​ളി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഒ​ഐ​സി​സി കു​വെെ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു


Published: February 11, 2026 04:39 PM IST | Updated: February 11, 2026 04:39 PM IST

കു​വെെ​റ്റ് സി​റ്റി: കോ​ൺ​ഗ്ര​സി​ന്‍റെ സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന എം. ​മു​ര​ളി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി കു​വെെ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി. ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടി​യ നേ​താ​വാ​യി​രു​ന്നു എം. ​മു​ര​ളി​യെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗം അ​നു​സ്മ​രി​ച്ചു.

ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​മു​ര​ളി പൊ​തു​ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തി​യ സു​താ​ര്യ​ത​യും ജ​ന​ങ്ങ​ളോ​ടു​ള്ള അ​ടു​പ്പ​വും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷി​ബു ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ധി​കാ​ര​ത്തി​ന്‍റെ ആ​ഡം​ബ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യി ചേ​ർ​ന്ന് ന​ട​ന്ന നേ​താ​വാ​യി​രു​ന്നു എം. ​മു​ര​ളി​യെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ ചാ​ക്കോ കാ​ട്ടൂ​ർ​ക​ളീ​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ലം തു​ട​ർ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ന് മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​നും വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

K-Rail Survey

യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി. ​എ​സ്. പി​ള്ള, നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​പി​ൻ മ​ങ്ങാ​ട്ട്, ജോ​ബി​ൻ ജോ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നോ​യ് ച​ന്ദ്ര​ൻ, ഷം​സു​ദ്ധീ​ൻ കു​ക്കു, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ഇ​ല്ലി​യാ​സ് പു​തു​വാ​ച്ചേ​രി, നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ​ഫ് മാ​ത്യു, മാ​ർ​ട്ടി​ൻ പ​ട​യാ​റ്റി​ൽ, റെ​ജി കൊ​രു​ത്, നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സൂ​ര​ജ് ക​ണ്ണ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കോ​ശി ബോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​തോ​ടൊ​പ്പം, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ത്താ​ർ വൈ​ക്കം, ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബൈ​ജു പോ​ൾ, ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ മു​ഴ​ക്കു​ന്ന്, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ൽ കൂ​ന​ത്തി​ൽ, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി, വ​യ​നാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ബ​ത്തേ​രി, പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജോ കോ​ശി, ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സി സാ​മു​വ​ൽ, ഷോ​ബി​ൻ സ​ണ്ണി, പ്ര​ജു തെ​ക്കേ​മ​ല​യി​ൽ, ഷം​സു താ​മ​ര​ക്കു​ളം, നാ​സ​ർ കാ​യം​കു​ളം, അ​ല​ക്സ് മാ​വേ​ലി​ക്ക​ര, ജോ​മോ​ൻ കോ​ട്ട​വി​ള,അ​ജി​ത് തോ​മ​സ്, ബി​ജു പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ച​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ന് ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​ർ വി​ജോ പി. ​തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു പാ​റ​യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എം. ​മു​ര​ളി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​അ​നു​സ്മ​ര​ണ യോ​ഗം അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​വും ജ​ന​ങ്ങ​ളോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വും ഓ​ർ​മി​പ്പി​ക്കു​ന്ന വേ​ദി​യാ​യി മാ​റി.

Tags : M. Murali Oicc Kuwait Alappuzha District Committee Pays Tribute

Recent News

Up