x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​സ്ട്രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു


Published: February 16, 2026 05:15 PM IST | Updated: February 16, 2026 05:15 PM IST

വിയന്ന: ആ​ഗോ​ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡ​ബ്ല്യു​എം​എ​ഫ്) ഓ​സ്ട്രി​യ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ 2026 - 2027 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി​യ​ന്ന​യി​ലെ ഡ​ബ്ല്യു​എം​എ​ഫ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ലാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കി സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഡ​ബ്ല്യു​എം​എ​ഫ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​താ​ണെ​ന്ന് പു​തി​യ ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തി.

മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ കി​ഴേ​ക്കേ​ക്ക​ര പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​ൻ​സ് നി​ല​വൂ​രി​ന് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​ക​ൾ കൈ​മാ​റി.

 

 

 

 

K-Rail Survey

സം​ഘ​ട​ന​യു​ടെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ല​ളി​ത​മാ​യ കൈ​മാ​റ്റ​ച്ച​ട​ങ്ങാ​യി​രു​ന്നു ഇ​ത്. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഡ​ബ്ല്യു​എം​എ​ഫ് ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ സി​റോ​ഷ് ജോ​ർ​ജ് സം​സാ​രി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും സം​ഘ​ട​ന​യു​ടെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യ്ക്കും എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടാ​തെ, സി​ഇ​യു​വി​ന്‍റെ പു​തി​യ യൂ​ണി​വേ​ഴ്സി​റ്റി ആ​ക്സ​സ് ആ​ൻ​ഡ് പ്രീ​പ​ര​റ്റ​റി പ്രോ​ഗ്രാം​സി​ന്‍റെ അ​ക്കാ​ദ​മി​ക്ക് കോ​ഡ​യ​റ​ക്ട​റാ​യ ഡോ. ​സ​ഞ്ജ​യ് കു​മാ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

വി​ദ്യാ​ഭ്യാ​സ​വും യു​വ​ജ​ന ശേ​ഷി​വി​ക​സ​ന​വും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സം​ഘ​ട​ന​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഒ​പ്പം ഡ​ബ്യു​എം​എ​ഫ് സീ​നി​യ​ർ നേ​താ​വ് ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​തി​ന് പു​തി​യ നേ​തൃ​ത്വം ശ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

ഐ​ക്യ​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് സം​ഘ​ട​ന​യു​ടെ വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് ​ടോ​മി​ച്ച​ൻ പാ​റു​ക​ണ്ണി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

K-Rail Survey

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കോ​ർ ക​മ്മി​റ്റി:

പ്ര​സി​ഡ​ന്‍റ്: റി​ൻ​സ് നി​ല​വൂ​ർ, കോഓ​ർ​ഡി​നേ​റ്റ​ർ: ജോ​സ​ഫ് കി​ഴ​ക്കേ​ട​ത്ത്, സെ​ക്ര​ട്ട​റി: ഹ​രി​പ്ര​സാ​ദ്, ട്ര​ഷ​റ​ർ: ജെ​ഫി​ൻ കീ​ക്കാ​ട്ടി​ൽ.

മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ:

വൈ​സ് പ്ര​സി​ഡ​ന്‍റ്: മ​നീ​ഷ് മു​ര​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് (വി​മ​ൻ​സ്): ജാ​ൻ​സി മേ​ല​ഴ​ക​ത്ത്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി: ഡോ. ​ശ്രീ​ജി​ത് പി. ​ന​ന്ദ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (വി​മ​ൻ​സ്): സി​മ്ര​ൻ ഫാ​ത്തി​മ.

വി​വി​ധ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ:

ചാ​രി​റ്റി ഫോ​റം: ഷോ​ജി വെ​ളി​യ​ത്ത്, പിആ​ർ & മീ​ഡി​യ ഫോ​റം: വി​നീ​ഷ് ബ​ത്തേ​രി​യി​ൽ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം: മ​ജീ​ദ് വ​ള​പ്പി​ൽ, വി​മ​ൻ​സ് ഫോ​റം: ശ്വേ​ത സു​ധീ​ർ, മ​ല​യാ​ളം ഫോ​റം: സു​മ അ​ബ്ര​ഹാം, മെ​മ്പ​ർ​ഷി​പ്പ് ഫോ​റം: എ​ക്സ​ൽ ജോ​സ്, ഹെ​ൽ​ത്ത് ഫോ​റം: ഡോ. ​ര​ഞ്ജി​ത്ത്, ആ​ർ​ട്ട് & ക​ൾ​ച്ച​ർ ഫോ​റം: വി​ൻ​സെ​ന്‍റ് പ​യ്യ​പ്പ​ള്ളി, ഹെ​ൽ​പ്പ് ഡെ​സ്ക്: അ​ജി​ൻ വി​ൻ​സെ​ന്‍റ്, ബി​സി​ന​സ് ഫോ​റം: ലാ​ൽ ക​രി​ങ്ക​ട, യൂ​ത്ത് ഫോ​റം: നൗ​റി​ൻ സാ​റ, സ്പോ​ർ​ട്സ് ഫോ​റം: ജോ​ണി അ​ല​ക്സ്.

K-Rail Survey

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നും സാം​സ്കാ​രി​ക ഉ​ന്ന​മ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പു​തി​യ പ്ര​സി​ഡ​ന്‍റ് റി​ൻ​സ് നി​ല​വൂ​ർ അ​റി​യി​ച്ചു.

അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശ​വും ഒ​ത്തു​ചേ​രു​മ്പോ​ൾ 2026 - 2027 കാ​ല​യ​ള​വി​ൽ ഡ​ബ്ല്യുഎംഎ​ഫ് ഓ​സ്ട്രി​യ പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കും എ​ന്ന പ്ര​ത്യാ​ശ​യും സം​ഘ​ട​ന പ്ര​ക​ടി​പ്പി​ച്ചു.

Tags : WMF Austria New leadership Vienna

Recent News

Up