x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ബി​എ ഓ​ൾ-​സ്റ്റാ​ർ സെ​ലി​ബ്രി​റ്റി ഗെ​യി​മി​ൽ തി​ള​ങ്ങി ഇ​ന്ത്യ​ൻ റാ​പ്പ​ർ ബാ​ദ്ഷാ

പി.പി. ചെ​റി​യാ​ൻ
Published: February 20, 2026 07:18 AM IST | Updated: February 20, 2026 07:18 AM IST

കാ​ലി​ഫോ​ർ​ണി​യ: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ റാ​പ്പ​റും സം​ഗീ​ത​ജ്ഞ​നു​മാ​യ ബാ​ദ്ഷാ 2026ലെ ​എ​ൻ​ബി​എ ഓ​ൾ-​സ്റ്റാ​ർ സെ​ലി​ബ്രി​റ്റി ഗെ​യി​മി​ൽ പ​ങ്കെ​ടു​ത്തു. ക​ലി​ഫോ​ർ​ണി​യ​യി​ലെ ഇം​ഗ്ലീ​വു​ഡി​ലു​ള്ള കി​യ ഫോ​റ​ത്തി​ൽ ഫെ​ബ്രു​വ​രി 13നാ​യി​രു​ന്നു മ​ത്സ​രം.

ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ പ്രേ​മി​യാ​യ ത​നി​ക്ക് ഇ​തൊ​രു സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്ന് താ​രം വി​ശേ​ഷി​പ്പി​ച്ചു. ആ​ന്‍റ​ണി ആ​ൻ​ഡേ​ഴ്സ​ൺ പ​രി​ശീ​ലി​പ്പി​ച്ച ടീ​മി​നു​വേ​ണ്ടി​യാ​ണ് ബാ​ദ്ഷാ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ഹോ​ളി​വു​ഡ് ന​ട​ൻ സി​മു ലി​യു, കോ​ഡി ജോ​ൺ​സ് എ​ന്നി​വ​രാ​യി​രു​ന്നു ടീ​മി​ലെ സ​ഹ​താ​ര​ങ്ങ​ൾ. ക​ളി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ബാ​ദ്ഷാ​യു​ടെ ‘നോ-​ലു​ക്ക് പാ​സ്’ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി.

എ​ൻ​ബി​എ കോ​ർ​ട്ട് നേ​രി​ട്ട് കാ​ണു​ക എ​ന്ന​ത് ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്നും, അ​തി​ൽ ക​ളി​ക്കാ​നാ​യ​ത് ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​മാ​ണെ​ന്നും ബാ​ദ്ഷാ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഇ​ന്ത്യ​ൻ ഹി​പ്-​ഹോ​പ്പി​ന്റെ ഊ​ർ​ജ്ജം ആ​ഗോ​ള വേ​ദി​യി​ൽ എ​ത്തി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ ബോ​ളി​വു​ഡ് താ​രം ര​ൺ​വീ​ർ സിംഗ് 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കോ​മ​ഡി താ​രം കീ​ഗ​ൻ-​മൈ​ക്കി​ൾ കീ ​ന​യി​ച്ച ടീ​മി​നെ​യാ​ണ് ബാ​ദ്ഷാ​യു​ടെ ടീം ​നേ​രി​ട്ട​ത്

Tags : Indian rapper Badshah shines

Recent News

Up