x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി


Published: December 10, 2025 12:38 PM IST | Updated: December 10, 2025 12:38 PM IST

ദ്വാ​ര​ക: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് ഡൈ​നീ​ഷ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫേ​ല്ലോ​ഷി​പ്പി​ന്‍റെ ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി.

ദ്വാ​ര​ക സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ ധ്യാ​ന​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പാ​ല​യ സി​ഇ​ഒ അ​ഡ്വ. കെ.​സി. ജോ​ർ​ജ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​എ.​ജെ. ഫി​ലി​പ്പ് ക്ലാ​സു​ക​ൾ​ക്കും ധ്യാ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

റ​വ.​ഫാ. യാ​ക്കോ​ബ് ബേ​ബി, റ​വ.​ഫാ. സ​ജു തോ​മ​സ്, ജോ​ജോ തോ​മ​സ്, സ​ന്തോ​ഷ് ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 150 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

Tags : christmas meditation annual conference

Recent News

Up