x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്രം ഭ​ക്ത സ​ഹ​സ്ര​ങ്ങ​ൾ​ക്ക് സാ​യൂ​ജ്യ​മേ​കി പൊ​ങ്കാ​ല


Published: February 18, 2026 06:16 AM IST | Updated: February 18, 2026 06:18 AM IST

ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത സ​ഹ​സ്ര​ങ്ങ​ൾ​ക്ക് സാ​യൂ​ജ്യ​മേ​കി പൊ​ങ്കാ​ല സ​മാ​പി​ച്ചു. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് വ​ലി​യ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, ഉ​ഷഃ​പൂ​ജ, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ എ​ന്നി​വ​ക്കു ശേ​ഷം പൂ​ത്താ​ല​മേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി​യു​മാ​യി പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ വേ​ദി​യി​ലേ​ക്ക് എ​ഴു​ന്നെ​ള്ള​ത്ത് ന​ട​ത്തി. തു​ട​ർ​ന്ന് പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി ജ്വ​ലി​പ്പി​ച്ച​പ്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ നാ​വി​ൽ നി​ന്നും അ​മ്മേ നാ​രാ​യ​ണ ദേ​വീ നാ​രാ​യ​ണ​യെ​ന്ന സ്തു​തി​ക​ളാ​ൽ അ​ന്ത​രീ​ക്ഷം നി​റ​ഞ്ഞു നി​ന്നു.

പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ലെ അ​രി തി​ള​ച്ചു തൂ​വി​യ​പ്പോ​ൾ സ്ത്രീ ​ജ​ന​ങ്ങ​ൾ ന​ജ​ഫ് ഗ​ഡി​ല​മ്മ​യെ സ്തു​തി​ച്ചു വാ​യ്ക്കു​ര​വ​യി​ട്ടു​കൊ​ണ്ട് ശ​ർ​ക്ക​ര​യും മ​റ്റു രു​ചി​ക്കൂ​ട്ടു​ക​ളും ചേ​ർ​ത്ത് അ​ത് പാ​യ​സ​മാ​ക്കു​ന്നു. പാ​യ​സ​ത്തി​ൽ തി​രു​മേ​നി​മാ​ർ തീ​ർ​ത്ഥം ത​ളി​ച്ച​തോ​ടെ നി​വേ​ദ്യ​മാ​യി മാ​റി​യ പാ​യ​സം ഭ​ക്ത​ർ ശ്രീ​ഭ​ഗ​തി​ക്കു സ​മ​ർ​പ്പി​ച്ച​ശേ​ഷം തി​രു​ന​ട​യി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി ക​ണി​ക്യ​യു​മ​ർ​പ്പി​ച്ചു തൊ​ഴു​തു മ​ട​ങ്ങി.

മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ന​ജ​ഫ്ഗ​ഡ് കൗ​ൺ​സി​ല​ർ അ​ന്തിം ഗെ​ഹ്‌​ലോ​ട്ട് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് കെ ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡെ​ന്റ് ആ​ർ പി ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ മ​ധു​സൂ​ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് നി​ർ​മ്മാ​ല്യം മ്യൂ​സി​ക്, ദ്വാ​ര​ക അ​വ​ത​രി​പ്പി​ച്ച ഭ​ജ​ന ക്ഷേ​ത്രാ​ങ്ക​ണ​ത്തെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ഉ​ച്ച​ക്ക് ക​ള​ഭാ​ഭി​ഷേ​ക​ത്തോ​ടു​കൂ​ടി ഉ​ച്ച​പൂ​ജ​യും തു​ട​ർ​ന്ന് അ​ന്ന​ദാ​ന​വും ന​ട​ന്നു.

ഡ​ല്‍​ഹി​യു​ടെ​യും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളാ​യ നോ​യി​ഡ, ഗ്രേ​റ്റ​ര്‍ നോ​യി​ഡ, ഗു​ഡു​ഗാ​വ്, ഫ​രി​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഇ​ന്ദി​രാ​പു​രം, ഷാ​ലി​മാ​ര്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം വ​ലി​യ പൊ​ങ്ക​ല​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ധാ​രാ​ളം ഭ​ക്ത ജ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നു.

K-Rail Survey

Tags : nri Najafgarh temple devotees for Pongala

Recent News

Up