x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​സി​പ്പു​ർ ശ്രീ​അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ മ​ണ്ഡ​ല ഉ​ത്സ​വം ശ​നി​യാ​ഴ്ച


Published: December 19, 2025 11:41 AM IST | Updated: December 19, 2025 11:41 AM IST

ന്യൂ​ഡ​ൽ​ഹി: ഗാ​സി​പ്പു​ർ ശ്രീ​അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ 37-ാമ​ത് ​മ​ണ്ഡ​ല ഉ​ത്സ​വം ശ​നി​യാ​ഴ്ച ഗാ​സി​പ്പു​രി​ലെ പൂ​ജാ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും. രാ​വി​ലെ അഞ്ചിന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഉ​ഷഃ​പൂ​ജ, വി​ഷ്ണു സ​ഹ​സ്ര നാ​മം, അ​നേ​കാ​ർ​ച്ച​ന, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യും ഉ​ണ്ടാ​വും. ഒമ്പതിന് ഗു​രു​വാ​യൂ​ർ സ​തീ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന. തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ. 12ന് ശാ​സ്താ​പ്രീ​തി.

വൈ​കു​ന്നേ​രം അഞ്ചിന് ​അ​യ്യ​പ്പ സ്വാ​മി​യു​ടെ ഛായാ​ചി​ത്ര​വു​മാ​യി പൂ​ത്താ​ല​മേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും ​സ്ത്രീ​ജ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ​താ​ല​പ്പൊ​ലി എ​ഴു​ന്നെ​ള്ള​ത്ത്. ​

പ​ല്ല​ശന ഉ​ണ്ണി മാ​രാ​രു​ടെ​യും സം​ഘ​ത്തിന്‍റെ​യും ചെ​ണ്ട​മേ​ളം, ക​ന്ദ​സ്വാ​മി​യും കൂ​ട്ട​രും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ദ​സ്വ​രം, ഡ​ൽ​ഹി ഹ​രി​ശ്രീ ക​ലാ​സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന തെ​യ്യം, ഡ​ൽ​ഹി സു​ബ്ര​ഹ്മ​ണി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ര​കം എ​ന്നി​വ എ​ഴു​ന്നെ​ള്ള​ത്തി​ന് മി​ഴി​വേ​കും. 

രാ​ത്രി എട്ട് മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ശ​ര​ണ​ധ്വ​നി അ​വ​ത​രി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​ൻ പാ​ട്ട്. ​തു​ട​ർ​ന്ന് മ​ഹാ​ദീ​പാ​രാ​ധ​ന​യും ​ഹ​രി​വ​രാ​സ​ന​വും പാ​ടും. 10ന് ​പ്ര​സാ​ദ വി​ത​ര​ണ​വും ​അ​ന്ന​ദാ​ന​ത്തോ​ടും കൂ​ടി മ​ണ്ഡ​ല ഉ​ത്സ​വം സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9811750054, 9650495874, 9810505582, 8368810278 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Sri Ayyappa Ghazipur Ayyappa temple

Recent News

Up