x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ ബോ​ധ​വ​ത്കര​ണ ക്യാ​മ്പ് സംഘടിപ്പിച്ചു

പി.എൻ. ഷാജി
Published: February 20, 2026 01:34 AM IST | Updated: February 20, 2026 03:28 PM IST

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒമ്പത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രീ​ക്ഷാ സ​മ്മ​ർ​ദ്ദ​വും ഉ​ത്ക​ണ്ഠ​യും നി​യ​ന്ത്രി​ക്കാ​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഏ​കാ​ഗ്ര​ത മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​ര​മാ​യ ബോ​ധ​വ​ത്കര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മെ​ഹ്റോ​ളി ഏ​രി​യ ഓ​ഫീ​സ് ഹാ​ളി​ലാ​യി​രു​ന്നു വേ​ദി ഒ​രു​ക്കി​യ​ത്. ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​കെ.പി. ​ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റി​ലും വി​ദ്യാ​ർ​ഥി കൗ​ൺ​സി​ലിം​ഗി​ലും അ​റി​യ​പ്പെ​ടു​ന്ന റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണാ​യ അ​ഡ്വ. ഡോ. ​കെ സി ​ജോ​ർ​ജ് ക്ലാ​സു​ക​ൾ ന​യി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ച​ന്ദ്ര​ൻ പി​ള്ള, ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​ത്യു, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി മോ​ഹ​ന​ച​ന്ദ്ര​ൻ, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ഷി​ഷ് സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

K-Rail Survey

Tags : DMA organizes awareness camp in Mehrauli

Recent News

Up