x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ട്ടീ​ഷ് രാ​ജാ​വ് ഒ​രു​ക്കി​യ വി​രു​ന്നി​ൽ പ്ര​ത്യേ​ക​ക്ഷ​ണി​താ​വാ​യി മ​ല​യാ​ളി ന​ഴ്സ് ഷൈ​നി സ്‌​ക​റി​യ

അരുൺ ജോർജ് വാതപ്പള്ളിൽ
Published: February 13, 2026 05:41 PM IST | Updated: February 13, 2026 05:45 PM IST

റെ​യാ​ഡ​ർ: ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് വെ​യി​ൽ​സ് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഗോ​ൾ​ഡ് മെ​ഡ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ മ​ല​യാ​ളി ന​ഴ്സ് ഷൈ​നി സ്‌​ക​റി​യ വീ​ണ്ടും അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ.

ക​ലാ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹ്യ, ആ​തു​ര​സേ​വ​ന രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ​വ​ർ​ക്ക് ബ്രി​ട്ടീ​ഷ് രാ​ജാ​വ് ഒ​രു​ക്കി​യ വി​രു​ന്നിൽ പ്ര​ത്യേ​ക​ക്ഷ​ണി​താ​വാ​യി ഷൈ​നി പ​ങ്കെ​ടു​ത്ത​ത് യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​ക​മാ​നം അ​ഭി​മാ​ന​മാ​യി.

 

K-Rail Survey

ബ്രി​ട്ടീ​ഷ് രാ​ജാ​വും രാ​ജ്ഞി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മ​ട​ക്കം പ്ര​ശ​സ്ത​രാ​യ​വ​ർ പ​ങ്കെ​ടു​ത്ത വി​രു​ന്നി​ലും ച​ട​ങ്ങി​ലും പ​ങ്കു​ചേ​രു​വാ​നും സം​വാ​ദി​ക്കു​വാ​നും ല​ഭി​ച്ച അ​വ​സ​രം ഷൈ​നി ത​ന്‍റെ ജീ​വി​ത​ത്തി​ലെ സ്വ​പ്ന​സാ​ഫ​ല്യ​മാ​യി ക​ണ്ടു​കൊ​ണ്ട് ഈ​ശ്വ​ര​ന് ന​ന്ദി പ​റ​യു​ക​യാ​ണ്.

സൗ​ദി അ​റേ​ബ്യ​യി​ൽ ആ​രോ​ഗ്യ​മേ​ഘ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച​പ​രി​ച​യ​വു​മാ​യി യു​കെ​യി​ലെ​ത്തി​യ ഷൈ​നി ത​ന്‍റെ അ​ക്ഷീ​ണ​പ​രി​ശ്ര​മ​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ഈ ​അം​ഗീ​കാ​ര​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് ജേ​ക്ക​ബ് ത​ര​ക​നും ര​ണ്ട് പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ അ​ട​ങ്ങു​ന്ന കു​ടും​ബ​വും.

K-Rail Survey K-Rail Survey K-Rail Survey

നാ​ട്ടി​ൽ കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​നി​യാ​ണ് ഷൈ​നി സ്ക​റി​യ. ആ​തു​ര സേ​വ​ന രം​ഗ​ത്ത് ആ​ത്മാ​ർ​ഥ​മാ​യ സേ​വ​നം ന​ട​ത്തി ഇ​നി​യും മു​ന്നോ​ട്ട് പോ​കു​വാ​നാ​ണ് ഷൈ​നി​യു​ടെ തീ​രു​മാ​നം.

Tags : Malayali Nurse Shiny Skariya British King Special Guest

Recent News

Up