x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

50 നോ​മ്പി​ലെ 50 കാ​ര്യ​ങ്ങ​ൾ; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഡാ​ർ​വി​ൻ ഇ​ട​വ​ക


Published: February 24, 2026 10:46 AM IST | Updated: February 24, 2026 10:48 AM IST

ഡാ​ർ​വി​ൻ: 50 നോ​മ്പി​ലെ പാ​ലി​ക്കാ​വു​ന്ന 50 കാ​ര്യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച് ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക. നോ​മ്പു​കാ​ല​ത്ത് ഓ​രോ കു​ടും​ബ​വും ചെ​യ്യേ​ണ്ട ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് ഈ 50 ​കാ​ര്യ​ങ്ങ​ളി​ൽ പെ​ടു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി നോ​മ്പു​കാ​ല​ത്തു ന​ൽ​ക​പ്പെ​ട്ട ഈ 50 ​കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പാ​ലി​ച്ചു​കൊ​ണ്ട് നോ​മ്പു​കാ​ലം ഫ​ല​ദാ​യ​ക​മാ​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ഈ ​വ​ർ​ഷം ഇ​ട​വ​ക​യി​ൽ ന​ൽ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

 

K-Rail Survey

വൈ​ദ്യു​തി​യും ജ​ല​വും പാ​ഴാ​ക്കാ​തി​രി​ക്കു​ക, പ​ച്ച​ക്ക​റി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക, പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഉ​പ​വ​സി​ക്കു​ക, പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ക, മൊ​ബൈ​ൽ - ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക തു​ട​ങ്ങി വീ​ടി​നും സ​മൂ​ഹ​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ഗു​ണ​ക​ര​മാ​വു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് നോ​മ്പു​കാ​ല​ത്ത് ന​ൽ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നോ​മ്പു​കാ​ല​ത്തു നാ​ടി​നും സ​മൂ​ഹ​ത്തി​നു​മു​ള്ള വ​ലി​യ ന​ന്മ​യാ​ണി​തെ​ന്നു ഫാ. ​ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

Tags : Great Lent Darwin Australia

Recent News

Up