ന്യൂഡൽഹി: സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവകയുടെ തുഗ്ലകാബാദിലെ ഓർത്തഡോക്സ് സെന്ററിൽ വച്ച് വിശുദ്ധ ജോസഫിന്റെ പെരുന്നാൾ ഈ മാസം ഏഴ് മുതൽ 14 വരെ ആഘോഷിച്ചു.

ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ശനിയാഴ്ച നടന്ന ഭക്തിനിർഭരമായ പെരുന്നാൾ റാസയ്ക്ക് ശേഷം പെരുന്നാൾ വാഴ്വ് നൽകുന്നു.