x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ നേ​പ്പാ​ൾ പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: December 9, 2025 03:57 PM IST | Updated: December 9, 2025 03:57 PM IST

ന്യൂഡൽഹി: ആ​ഗോ​ള മ​ല​യാ​ളി ഐ​ക്യ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) നേ​പ്പാ​ൾ പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഠ്മ​ണ്ഡു​വി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പു​തി​യ പ്ര​തീ​ക്ഷ​ക​ളും സാ​ധ്യ​ത​ക​ളും തു​റ​ന്നു​വ​യ്ക്കു​ന്ന​താ​ണ്.

 

K-Rail Survey

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് പ​ദ്മ​കു​മാ​ർ, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ക​ണ്ണാ​ട്ട് സു​രേ​ന്ദ്ര​ൻ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി വി​ജ​യ​ച​ന്ദ്ര​ൻ, പ്ര​വി​ശ്യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ദേ​വ​ദാ​സ് മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

നേ​പ്പാ​ൾ പ്ര​വി​ശ്യ​യു​ടെ പു​തി​യ നേ​തൃ​ത്വം

പ്ര​സി​ഡ​ന്‍റ്: റോ​ബി, സെ​ക്ര​ട്ട​റി: മ​ഞ്ജു​ഷ്, ട്ര​ഷ​റ​ർ: റോ​ബി​ൻ.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷാ​ജി മാ​ത്യു, ട്ര​ഷ​റ​ർ സ​ണ്ണി വെ​ളി​യ​ത്ത്, അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ സാ​മു​വ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags : world malayali council nepal province inaugurated europe

Recent News

Up