x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാരിഷ് ഡേ സംഘടിപ്പിച്ച് ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് സീറോമലബാര്‍ കാതലിക് മിഷൻ

ജെ​ഗി ജോ​സ​ഫ് 
Published: February 10, 2026 01:26 PM IST | Updated: February 10, 2026 01:26 PM IST

ഗ്ലോ​സ്റ്റ​ർ: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത​ലി​ക് മി​ഷ​ന്‍റെ പാ​രി​ഷ് ഡേ ​ച​ര്‍​ച്ച് ഡൗ​ണ്‍ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ചു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജെ​യി​ന്‍ പു​ളി​ക്ക​ല്‍, എ​എ​സ്എം​സി​സി വി​കാ​രി ഫാ. ​ജി​ബി​ന്‍ വാ​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഫാ. ​ജെ​യി​ന്‍ പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജി​ബി​ന്‍ വാ​മ​റ്റ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​സ്തു​വി​ല്‍ കേ​ന്ദ്രീ​കൃ​ത​മാ​യി ഒ​രു മു​ന്തി​രി​ചെ​ടി​യും അ​തി​ന്‍റെ ശാ​ഖ​ക​ളും പോ​ലെ​യാ​ണ് ഒ​രു സ​മൂ​ഹം വ​ള​രേ​ണ്ട​തെ​ന്നും ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ക്കു​ന്ന സ​മൂ​ഹ​മാ​യി ഗ്ലോ​സ്റ്റ​റി​ലെ സ​മൂ​ഹം മാ​റ​ണ​മെ​ന്നും പാ​രി​ഷ് ഡേ​യി​ല്‍ ഫാ. ​ജി​ബി​ൻ ആ​ശം​സി​ച്ചു.

 

K-Rail Survey

പാ​രി​ഷ് കൗ​ണ്‍​സി​ലി​ന്‍റെ സെ​ക്ര​ട്ട​റി ലൗ​ലി മാ​ത്യു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ആ​ശം​സ അ​റി​യി​ച്ചു. ജി​സി​എ​സ്ഇ, എ​ലെ​വ​ല്‍ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.

വി​വാ​ഹ​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​വ​രേ​യും ​വേ​ദ പാ​ഠ​ത്തി​ലും ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ലും മി​ക​വു പു​ല​ര്‍​ത്തി​യ​വ​രേ​യും പ​രി​പാ​ടി​യി​ല്‍ അ​നു​മോ​ദി​ച്ചു.

 

K-Rail Survey

തു​ട​ര്‍​ന്ന് സ്നേ​ഹ വി​രു​ന്ന് ഒ​രു​ക്കി​യി​രു​ന്നു. ര​ണ്ടോ​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഒ​ന്നി​നോ​ടൊ​ന്ന് മി​ക​ച്ച പ​രി​പാ​ടി​ക​ളാ​യി​രു​ന്നു വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്.

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ വാ​ര്‍​ഡി​ന്‍റെ സ്‌​കി​റ്റ്, സെ​ന്‍റ് മേ​രീ​സ് വാ​ര്‍​ഡി​ന്‍റെ ക​പ്പി​ള്‍ ഡാ​ന്‍​സ്, സെ​ന്‍റ് പീ​റ്റേ​ർ​സ് വാ​ർ​ഡി​ന്‍റെ ചാ​ക്യാ​ർ​കൂ​ത്ത്, വു​മ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ ഫാ​ഷ​ന്‍ ഷോ, ​യു​വ​ജ​ന​ങ്ങ​ളു​ടെ മൈം ​തു​ട​ങ്ങി നി​ര​വ​ധി ശ്ര​ദ്ധേ​യ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങി​ലെ​ത്തി.

 

K-Rail Survey

പാ​ട്ടും ഡാ​ന്‍​സും സ്‌​കി​റ്റും ഫാ​ഷ​ന്‍ ഷോ​യും ഒ​ക്കെ​യാ​യി ഏ​ഴു മ​ണി​ക്കൂ​ര്‍ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു വേ​ദി​യി​ല്‍. ഗ്ലോ​സ്റ്റ​റി​ലെ സീ​റോ മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ല്‍ 500 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത പ്രോ​ഗ്രാ​മെ​ന്ന​ത് ത​ന്നെ പ​രി​പാ​ടി​യു​ടെ സ്വീ​കാ​ര്യ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.

പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യി​രു​ന്ന പ്രി​യ ബി​നോ​യ്, നി​സി ലോ​റ​ന്‍​സ്, ടോ​ബി ജോ​ണ്‍, രേ​ണു സെ​ബാ​സ്റ്റി​യ​ന്‍, അ​നി​ല്‍ തോ​മ​സ്, ജെ​സ്വി​ന്‍ എ​ന്നി​വ​രു​ടെ മി​ക​ച്ച ഒ​രു​ക്ക​ങ്ങ​ളാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ല്‍.

 

K-Rail Survey

ട്ര​സ്റ്റി​മാ​രാ​യ ആ​ന്‍റ​ണി, ബി​ജു തോ​മ​സ്, ഷാ​ജി, ബി​ല്‍​ജി ലോ​റ​ന്‍​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് മി​ക​ച്ചൊ​രു പാ​രി​ഷ് ഡേ ​ആ​ഘോ​ഷം ത​ന്നെ​യാ​ണ് ഒ​രു​ക്കി​യ​ത്. മൂ​ന്നാ​മ​ത് പാ​രി​ഷ് ഡേ ​വ​ള​രെ ഗം​ഭീ​ര​മാ​യി​ട്ടാ​ണ് കൊ​ണ്ടാ​ടി​യ​ത്.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്ഗേ​ജ് അ​ഡൈ്വ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​റാ​യി​രു​ന്നു. വേ​ദ​പാ​ഠ​ത്തി​ന്‍റെ ഒ​ന്നു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

 

K-Rail Survey

15 ഓ​ളം ഫാ​മി​ലി ഗ്രൂ​പ്പു​ക​ളു​ടേ​യും വു​മ​ണ്‍​സ് ഫോ​റ​ത്തിന്‍റെ​യും ചെ​റു​പു​ഷ്പം മി​ഷ​ന്‍ ലീ​ഗ്, മെ​ന്‍​സ് ഫോ​റം, വേ​ദ​പാ​ഠ അ​ധ്യാ​പ​ക​രു​ടെ പ​രി​പാ​ടി​ക​ള്‍ എ​ന്നി​ങ്ങ​നെ എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടേ​യും പ​രി​പാ​ടി​ക​ളു​ണ്ടാ​യി.

രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ക​ലാ​സ​ന്ധ്യ ഏ​വ​രും നി​റ​ഞ്ഞ മ​ന​സോ​ടെ ആ​സ്വ​ദി​ച്ചു.

 

Tags : Gloucester St. Marys Mission Parish Day Celebration

Recent News

Up