x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ

ജി​നു കു​ര്യ​ൻ പാ​മ്പാ​ടി
Published: February 23, 2026 03:52 PM IST | Updated: February 23, 2026 03:52 PM IST

ന്യൂ​യോ​ർ​ക്ക്: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യ ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പു​രോ​ഹി​ത ജീ​വി​ത​ത്തി​ന് 2026 ഫെ​ബ്രു​വ​രി 24ന് 50 ​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ൽ യെ​ൽ​ദൊ മോ​ർ തീ​ത്തോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ആ​ത്മീ​യ - ഭ​ര​ണ​പ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ച​ട്ട​ത്തി​ൽ അ​ച്ച​ന്‍റെ സ​മ​ർ​പ്പി​ത സേ​വ​നം ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു. അ​തി​ന് മു​ൻ​പ് കോ​ട്ട​യം ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

1952 ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് കു​മ​ര​ക​ത്ത് നെ​ല്ലാ​നി​ക്ക​ൽ കു​ടും​ബ​ത്തി​ൽ പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ​യും വാ​ക​ത്താ​നം പ്ലാ​പ്പ​റ​മ്പി​ൽ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട വ​ള​ളാം​ക​ട​വി​ൽ പ​രേ​ത​യാ​യ അ​ച്ചാ​മ്മ തോ​മ​സി​ന്‍റെ​യും മൂ​ത്ത പു​ത്ര​നാ​യി ജ​നി​ച്ചു.

1974 ന​വം​ബ​ർ 25ന് ​പെ​രു​മ്പി​ള്ളി തി​രു​മേ​നി​യി​ൽ നി​ന്നും ശെ​മ്മാ​ശ പ​ട്ടം സ്വീ​ക​രി​ച്ചു. 1975 ന​വം​ബ​ർ ര​ണ്ടി​ന് യൗ​പ​തി​യാ​കീ​നോ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു. 1976 ഫെ​ബ്രു​വ​രി 22ന് ​തി​രു​മേ​നി​യു​ടെ തൃ​ക്ക​ര​ങ്ങ​ളാ​ൽ പൂ​ർ​ണ ശെ​മ്മാ​ശ​നാ​യി.

മ​ല​ങ്ക​ര സ​ഭ​യു​ടെ മ​ഹാ​നാ​യ ദി​വ്യ​സാ​ക്ഷി​യും ആ​ത്മീ​യ പ്ര​ഭ​യാ​യ പു​ണ്യ​ശ്ലോ​ക​നാ​യ പെ​രു​മ്പ​ള്ളീ ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യി​ൽ നി​ന്നാ​ണ് തി​രു​വ​ച​ന ശു​ശ്രൂ​ഷ​യു​ടെ എ​ല്ലാ​ത​ല​ത്തി​ലു​മു​ള്ള മ​ഹ​ത്വ​പൂ​ർ​ണ തു​ട​ക്കം ല​ഭി​ച്ച​ത്.

K-Rail Survey

പെ​രു​മ്പ​ള്ളീ വൈ​ദീ​ക സെ​മി​നാ​രി​യു​ടെ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന പാ​റേ​ക്കു​ള​ത്തു യാ​ക്കോ​ബ് മാ​ർ തീ​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ വി​ശ്വാ​സ​പ​ര​മാ​യ ദൃ​ഢ​ത​യി​ലും ശു​ശ്രൂ​ഷാ​ഭാ​വ​ത്തി​ലും വ​ള​ർ​ന്നു വ​ന്ന വി​ശ്വ​സ്ത ശി​ഷ്യ​നാ​യി​രു​ന്നു വ​ന്ദ്യ ച​ട്ട​ത്തി​ൽ അ​ച്ച​ൻ.

തി​രു​മേ​നി​യു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ശു​ദ്ധ​മാ​യ വൈ​ദീ​ക പാ​ര​മ്പ​ര്യ​വും അ​ജ​പാ​ല​ന ദ​ർ​ശ​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​രോ​ഹി​ത​ജീ​വി​ത​ത്തെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ചു.

1976 ഫെ​ബ്രു​വ​രി 16ന് ​പേ​രൂ​ർ താ​ഴ​ത്തേ​ട​ത്താ​യ കാ​നാ​ട്ടു​തു​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ കോ​ര ഉ​ല​ഹ​ന്നാ​ന്‍റെ​യും നീ​ലി​മം​ഗ​ല​ത്ത് മ​ഠ​ത്തേ​ട്ടു കു​ടും​ബ​ത്തി​ൽ പ​രേ​ത​യാ​യ ശോ​ശാ​മ്മ​യു​ടെ​യും പു​ത്രി ലി​ല്ലി​ക്കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു.

തു​ട​ർ​ന്ന് 1976 ഫെ​ബ്രു​വ​രി 24ന് ​തൃ​ക്കോ​ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ബേ​ത​ല​ഹേം പ​ള്ളി​യി​ൽ വ​ച്ച് പെ​രു​മ്പ​ള്ളി ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യി​ൽ നി​ന്നും ക​ശീ​ശ പ​ട്ടം സ്വീ​ക​രി​ച്ചു. അ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പു​രോ​ഹി​ത​ജീ​വി​തം ആ​രം​ഭി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​ന് മു​ൻ​പ് കോ​ട്ട​യം ഭ​ദ്രാ​സ​ന​ത്തി​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യും വൈ​ദീ​ക സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. സ​ഭാ സേ​വ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ​ശേ​ഷ​വും നി​സ്തു​ല​മാ​യ സ​ഭാ സേ​വ​നം തു​ട​ർ​ന്നു. ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യും ഭ​ദ്രാ​സ​ന വൈ​ദീ​ക സെ​ക്ര​ട്ട​റി​യാ​യും അ​ന്ത്യോ​ഖ്യാ വി​ശ്വാ​സ​സം​ര​ക്ഷ​ണ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.

ദീ​ർ​ഘ​കാ​ല ആ​ത്മാ​ർ​ഥ സേ​വ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യി, പ​രി​ശു​ദ്ധ പാ​ത്രി​യാ​ർ​ക്കി​സ് മോ​റ​ൻ മോ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് സ​ക്കാ പ്ര​ഥ​മ​ൻ ബാ​വാ​യു​ടെ ക​ല്പ​ന​യാ​ൽ അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​നും പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ ആ​ർ​ച്ച്‌​ബി​ഷ​പ് യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ തൃ​ക്ക​ര​ങ്ങ​ളാ​ൽ 2011 സെ​പ്റ്റം​ബ​ർ 24ന് ​വെ​സ്റ്റ് ന​യാ​ക് സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ൽ വ​ച്ച് കോ​ർ എ​പ്പി​സ്കോ​പ്പാ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.

 

 

K-Rail Survey

എ​ള​നാ​ട് സെ​ന്‍റ് മേ​രീ​സ്, വ​ട്ടു​ള​ളി സെ​ന്‍റ് ജോ​ർ​ജ്, പാ​മ്പാ​ടി ഈ​സ്റ്റ് മ​ർ​ത്ത​മ​റി​യം ചെ​റി​യ​പ​ള്ളി, നാ​ലു​ന്നാ​ക്ക​ൽ സെ​ന്‍റ് ആ​ദാ​യി​സ്, കു​റി​ച്ചി സെ​ന്‍റ് മേ​രീ​സ് പു​ത്ത​ൻ​പ​ള്ളി, വ​ട​വാ​തൂ​ർ മാ​ർ അ​പ്രേം, വെ​ള​ളൂ​ർ സെ​ന്റ് സൈ​മ​ൺ​സ്, പ​ങ്ങ​ട സെ​ന്‍റ് മേ​രീ​സ്, മീ​ന​ടം സെ​ന്‍റ് ജോ​ൺ​സ്, മീ​ന​ടം സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ്, വാ​ഴൂ​ർ സെ​ന്‍റ് ജോ​ർ​ജ്, കോ​രു​ത്തോ​ട് സെ​ന്‍റ് മേ​രീ​സ്, വാ​ക​ത്താ​നം സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ്, തൃ​ക്കേ​ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ബേ​ത​ല​ഹേം, കു​മ​ര​കം ആ​റ്റാ​മം​ഗ​ലം, പാ​ണം​പ​ടി സെ​ന്‍റ് മേ​രീ​സ്, ന​ട്ടാ​ശേ​രി പൊ​ൻ​പ​ള്ളി, മ​ദ്രാ​സ് അ​ണ്ണാ​ന​ഗ​ർ സെ​ന്‍റ് തോ​മ​സ്, പാ​റ​മ്പു​ഴ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്, പ​ള​ളം സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ്, ഇ​ല്ലി​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം നാ‌​ട്ടി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ആ​ൽ​ബ​നി സെ​ന്‍റ് മേ​രീ​സ്, വെ​സ്റ്റ് ന​യാ​ക് സെ​ന്‍റ് മേ​രീ​സ്, സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ൺ​സ്, വൈ​റ്റ് പ്ലെ​യി​ൻ​സ് സെ​ന്‍റ് മേ​രീ​സ്, വാ​ണ​ക്യു സെ​ന്‍റ് ജെ​യിം​സ്, യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് ജോ​ൺ​സ് എ​ന്നീ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യി ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കി.

ദീ​ർ​ഘ​കാ​ല​മാ​യി ന്യൂ​സി​റ്റി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യാ​യും നാ​ന്യു​വ​റ്റ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ന്‍റെ സ​ഹ​വി​കാ​രി​യു​മാ​യും നി​ല​വി​ൽ ആ​ത്മീ​യ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

സ​ഹ​ധ​ർ​മി​ണി​യാ​യ ലി​ല്ലി​ക്കു​ട്ടി അ​മ്മാ​യി​യോ​ടൊ​പ്പം മ​ക്ക​ളാ​യ ജോ​ബി വ​ർ​ഗീ​സും ലേ​ഖ വ​ർ​ഗീ​സും ജീ​വി​ത​യാ​ത്ര​യി​ലെ അ​ഭി​മാ​ന​വും ആ​ശ്വാ​സ​വു​മാ​ണ്. മ​രു​മ​ക്ക​ളാ​യ സ​ബി വ​ർ​ഗീ​സും ലി​നു ജോ​ബി​യും കൂ​ടാ​തെ കൊ​ച്ചു​മ​ക്ക​ളാ​യ ലി​യാ, ജോ​ഷ്വാ, അ​ലൈ​നാ,നേ​ഥ​ൻ എ​ന്നി​വ​ർ കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷ​പു​ഷ്പ​ങ്ങ​ളാ​യി പു​തു​ത​ല​മു​റ​യു​ടെ പ്ര​ത്യാ​ശ​യാ​യി വ​ള​രു​ന്നു.

ന്യൂ​യോ​ർ​ക്കി​ലെ ആ​ൽ​ബ​നി​യി​ലു​ള്ള സ​ഹോ​ദ​ര​ന്മാ​രാ​യ കു​ര്യ​ൻ തോ​മ​സ് ച​ട്ട​ത്തി​ൽ, പീ​റ്റ​ർ എ​ൻ. തോ​മ​സ് ച​ട്ട​ത്തി​ൽ (മ​നോ​ജ്) എ​ന്നി​വ​രും സ​ഹോ​ദ​രി​യാ​യ സൂ​സ​മ്മ മാ​ത്യു​വും കു​ടും​ബ ഐ​ക്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ തൂ​ണു​ക​ളാ​ണ്.

K-Rail Survey

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഏ​പ്രി​ൽ 18ന്

2026 ​ഏ​പ്രി​ൽ 18-ന് ​ന്യൂ​യോ​ർ​ക്കി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ​യും വൈ​ദി​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സ്വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ക്കും.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​നും പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ യ​ൽ​ദോ മാ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റി​യ​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഈ​സ്റ്റേ​ൺ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​നാ​യു​ള്ള പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി​യാ​യ അ​ഭി​വ​ന്ദ്യ ആ​ർ​ച്ച്‌​ബി​ഷ​പ്പ് മോ​ർ ഡ​യോ​ണീ​സി​യ​സ് ജോ​ൺ ക​വാ​ക് തി​രു​മേ​നി, ക്നാ​നാ​യ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ആ​യൂ​ബ് മാ​ർ സി​ൽ​വാ​നോ​സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​ശ്വാ​സി​ക​ളും സാ​ക്ഷി​ക​ളാ​കും.

Tags : Geevarghese Thomas Chattathil CorEpiscopa Golden Jubilee USA

Recent News

Up