x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ന​ഗ​ര​ത്തി​ൽ ഡി​എം​എ ദി​ശാ​ഫ​ല​കം

പി.എൻ. ഷാജി
Published: February 20, 2026 01:28 AM IST | Updated: February 20, 2026 03:28 PM IST

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ചി​ര​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു​കൊ​ണ്ട് ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി മ​ജ​ന്ത ലൈ​നി​ലെ മു​നീ​ർ​ക മെ​ട്രോ സ്റ്റേ​ഷ​ൻ ഗേ​റ്റ് ന​മ്പ​ർ 2-നു ​സ​മീ​പം ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പേ​രെ​ഴു​തി​യ ര​ണ്ടു ബോ​ർ​ഡു​ക​ൾ ആ​ർകെ ​പു​രം എം​എ​ൽ​എ അ​നി​ൽ ശ​ർ​മ്മ സ്ഥാ​പി​ച്ചു.

ഡി​എം​എ​യു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥന മാ​നി​ച്ച്, ആ​ർകെ ​പു​രം സെ​ക്ട​ർ 4-ൽ ​മെ​യി​ൻ റോ​ഡി​ൽ നി​ന്നും ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന വ​ഴി​യി​ൽ ഡി​എം​എ ദി​ശാ​ഫ​ല​കം സ്ഥാ​പി​ച്ച എം​എ​ൽ​എ അ​നി​ൽ ശ​ർ​മ്മയ്​ക്ക്‌ ന​ന്ദി സൂ​ച​ക​മാ​യി പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ഒ​പ്പി​ട്ട കൃ​ത​ജ്ഞ​താ സ​ന്ദേ​ശം കൈ​മാ​റി.

Tags : nri DMA signboard pride for Malayalis

Recent News

Up