Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nri

Pravasi India – Delhi

മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ന​ഗ​ര​ത്തി​ൽ ഡി​എം​എ ദി​ശാ​ഫ​ല​കം

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ചി​ര​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു​കൊ​ണ്ട് ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി മ​ജ​ന്ത ലൈ​നി​ലെ മു​നീ​ർ​ക മെ​ട്രോ സ്റ്റേ​ഷ​ൻ ഗേ​റ്റ് ന​മ്പ​ർ 2-നു ​സ​മീ​പം ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പേ​രെ​ഴു​തി​യ ര​ണ്ടു ബോ​ർ​ഡു​ക​ൾ ആ​ർകെ ​പു​രം എം​എ​ൽ​എ അ​നി​ൽ ശ​ർ​മ്മ സ്ഥാ​പി​ച്ചു.

ഡി​എം​എ​യു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥന മാ​നി​ച്ച്, ആ​ർകെ ​പു​രം സെ​ക്ട​ർ 4-ൽ ​മെ​യി​ൻ റോ​ഡി​ൽ നി​ന്നും ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന വ​ഴി​യി​ൽ ഡി​എം​എ ദി​ശാ​ഫ​ല​കം സ്ഥാ​പി​ച്ച എം​എ​ൽ​എ അ​നി​ൽ ശ​ർ​മ്മയ്​ക്ക്‌ ന​ന്ദി സൂ​ച​ക​മാ​യി പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ഒ​പ്പി​ട്ട കൃ​ത​ജ്ഞ​താ സ​ന്ദേ​ശം കൈ​മാ​റി.

NRI

സു​ര​ക്ഷാ വീ​ഴ്ച: 6 ല​ക്ഷ​ത്തോ​ളം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ച്ച് ഹു​ണ്ടാ​യ്

വാ​ഷിം​ഗ്ട​ൺ: എ​യ​ർ​ബാ​ഗി​ലെ ത​ക​രാ​റും ഇ​ല​ക്ട്രി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 6 ല​ക്ഷ​ത്തി​ല​ധി​കം കാ​റു​ക​ൾ വി​പ​ണി​യി​ൽ നി​ന്ന് തി​രി​ച്ചു​വി​ളി​ക്കു​ന്ന​താ​യി പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹുണ്ടാ​യ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലെ കാ​റു​ക​ളെ​യാ​ണ് ഈ ​തീ​രു​മാ​നം പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 5.6 ല​ക്ഷം ഹു​ണ്ടാ​യ് പാ​ലി​സേ​ഡ് (Palisade)  മോ​ഡ​ലു​ക​ളി​ലാ​ണ് എ​യ​ർ​ബാ​ഗ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് മൂ​ന്നാം നി​ര​യി​ലെ യാ​ത്ര​ക്കാ​ർ​ക്കു​ള്ള എ​യ​ർ​ബാ​ഗു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 2020 മു​ത​ൽ 2025 വ​രെ​യു​ള്ള മോ​ഡ​ലു​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ന്ന​ത്.

സോ​ഫ്റ്റ്വെ​യ​ർ പ്ര​ശ്നം കാ​ര​ണം ഡാ​ഷ്ബോ​ർ​ഡി​ലെ സ്പീ​ഡോ​മീ​റ്റ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന ഡി​സ്പ്ലേ പാ​ന​ൽ (Instrument Panel) പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 41,000ത്തോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ ഈ ​പ്ര​ശ്ന​മു​ണ്ട്.

പാ​ലി​സേ​ഡി​ന് പു​റ​മെ ട്യൂ​സോ​ൺ (Tucson), സാ​ന്താ (Santa Cruz), ​സാ​ന്താ ഫേ(Santa Fe), അ​യോ​ണി​ക് 5 (Ioniq 5), കൊ​ന (Kona), സൊ​നാ​റ്റ (Sonata) എ​ന്നീ മോ​ഡ​ലു​ക​ളി​ലെ 202526 വ​ർ​ഷ​ത്തെ വാ​ഹ​ന​ങ്ങ​ളെ​യും ഈ ​ത​ക​രാ​ർ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ത​ക​രാ​റു​ക​ൾ സൗ​ജ​ന്യ​മാ​യി പ​രി​ഹ​രി​ച്ചു ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഇ​തി​നാ​യി ഉ​ട​മ​ക​ൾ​ക്ക് മാ​ർ​ച്ച് മാ​സം മു​ത​ൽ അ​റി​യി​പ്പ് ല​ഭി​ച്ചു തു​ട​ങ്ങും. സോ​ഫ്റ്റ്വെ​യ​ർ പ്ര​ശ്ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ (OTA)  വ​ഴി​യോ ഡീ​ല​ർ​ഷി​പ്പു​ക​ൾ വ​ഴി​യോ പ​രി​ഹ​രി​ക്കാം.

ഹുണ്ടാ​യ് ഉ​ട​മ​ക​ൾ​ക്ക് ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ വാ​ഹ​ന​ത്തി​ന്‍റെ  VIN (Vehicle Identification Number)  ന​ൽ​കി ത​ങ്ങ​ളു​ടെ കാ​ർ ഈ ​പ​ട്ടി​ക​യി​ൽ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്.

NRI

ടെ​ക്സ​സി​ലെ ഇ​മി​ഗ്രേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്നു; ക​ന​ത്ത ജാ​ഗ്ര​ത

ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള ഡി​ല്ലി (Dilley) ഇ​മി​ഗ്രേ​ഷ​ൻ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍ററി​ൽ അ​ഞ്ചാം​പ​നി (Measles) സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി കേ​ന്ദ്രം ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഡി​റ്റ​ൻ​ഷ​ൻ സെ​നറ്റി​നു​ള്ളി​ലെ എ​ല്ലാ​വി​ധ നീ​ക്ക​ങ്ങ​ളും അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ചു.

രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ക്വാ​റ​ന്റൈ​ൻ ചെ​യ്തി​ട്ടു​ണ്ട്. സാ​ൻ ആ​ന്റ​ണി​യോ​യ്ക്ക് സ​മീ​പ​മു​ള്ള ഈ ​കേ​ന്ദ്ര​ത്തി​ലാ​ണ് കു​ട്ടി​ക​ള​ട​ക്ക​മു​ള്ള അ​ഭ​യാ​ർ​ഥി കു​ടും​ബ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 1,100ൽ ​അ​ധി​കം ആ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ഞ്ചാം​പ​നി അ​തി​വേ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രോ​ഗ​ബാ​ധ വ​ലി​യൊ​രു പാ​ൻ​ഡെ​മി​ക്കി​ലേ​ക്ക് ന​യി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​ങ്കു​വെ​ക്കു​ന്നു. മ​തി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം പ​ടി​ഞ്ഞാ​റ​ൻ ടെ​ക്സ​സി​ലുണ്ടാ​യ അ​ഞ്ചാം​പ​നി ബാ​ധ​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു.ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​തീ​വ സു​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ മെ​ഡി​ക്ക​ൽ സം​ഘം സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും രോ​ഗ​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

 വി​ദ്യാ​ഭ്യാ​സ വാ​യ്പ ത​ട്ടി​പ്പ്; നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ മു​ത്ത​ശ്ശി​ക്ക് 5 വ​ർ​ഷം ത​ട​വ്

ഫ​യെ​റ്റെ​വി​ൽ (നോ​ർ​ത്ത് ക​രോ​ന): നോ​ർ​ത്ത് ക​രോ​ളി​ന സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ 60കാ​രി​യാ​യ സി​ന്തി​യ ഡെ​നീ​സ് മെ​ൽ​വി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 2016 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 80 പേ​രെ ​വ്യാ​ജ വി​ദ്യാ​ർ​ഥി​ളാ​യി​ ഉ​പ​യോ​ഗി​ച്ച് 5 മി​ലി​യ​ൻ ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 42 കോ​ടി രൂ​പ) ത​ട്ടി​യെ​ടു​ത്തു എ​ന്ന​താ​ണ് കേ​സ്.

വി​ദ്യാ​ർ​ഥിക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​യ്ക്ക് ടെ​ക്, കേ​പ്പ് ഫി​യ​ർ ക​മ്മ്യൂ​ണി​റ്റി കോ​ളേ​ജ് തു​ട​ങ്ങി വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ഫെ​ഡ​റ​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചു.

​പ​ണം ല​ഭി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ക​രം ഇ​വ​ർ ഓ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​വു​ക​യും കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.​ആ​കെ 5 മി​ലി​യ​ൻ ഡോ​ള​ർ അ​നു​വ​ദി​ച്ച​തി​ൽ 3.5 മി​ലി​യ​ൻ ഡോ​ള​റി​ല​ധി​കം ഇ​വ​ർ കൈ​പ്പ​റ്റി. സി​ന്തി​യ​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വി​ദ്യാ​ർ​ഥിക​ളു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ളും പാ​സ്വേ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

60 മാ​സ​ത്തെ ത​ട​വ് ശി​ക്ഷ​യ്ക്ക് പു​റ​മെ, ത​ട്ടി​യെ​ടു​ത്ത 3,641,473 ഡോ​ള​ർ (ഏ​ക​ദേ​ശം 30 കോ​ടി​യി​ല​ധി​കം രൂ​പ) പി​ഴ​യാ​യി തി​രി​ച്ച​ട​യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പേ​ര​ക്കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​കേ​ണ്ട പ്രാ​യ​ത്തി​ൽ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​വ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

NRI

ഡാളസ് പാലത്തിലെ വെടിവെപ്പ്: പ്രതി പിടിയിൽ

ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാർഗരറ്റ് മക്ഡെർമോട്ട് പാലത്തിൽ നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത കേസിലെ പ്രതി പിടിയിൽ. ഗ്രാൻഡ് പ്രേരി സ്വദേശിയായ 18കാരൻ ജോസ് അലാർക്കൺ സാഞ്ചസാണ് പിടിയിലായത്. ഇയാൾക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി.

2025 മേയിൽ താൽക്കാലിക വീസയിൽ അമേരിക്കയിലെത്തിയ ഇയാൾ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയുധം കൈവശം വയ്ക്കുന്നത് കടുത്ത ഫെഡറൽ കുറ്റമാണ്.

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ47 മാതൃകയിലുള്ള റൈഫിൾ, മൂന്ന് എആർ15 പിസ്റ്റളുകൾ, മറ്റ് തോക്കുകൾ എന്നിവ കണ്ടെടുത്തു. പാലത്തിൽ നിന്ന് ലഭിച്ച 100ഓളം വെടിയുണ്ടകൾ ഇയാളുടെ തോക്കുകളിൽ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയിൽ തെളിഞ്ഞു.

പാലത്തിൽ ഗതാഗതം തടസപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിർക്കുന്നതിന്റെയും ഇത് മൊബൈലിൽ പകർത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. മുൻപ് സാധാരണ കുറ്റങ്ങൾ ചുമത്തിയിരുന്ന ഇയാൾക്കെതിരെ ഇപ്പോൾ യുഎസ് അറ്റോർണി ഓഫിസ് ശക്തമായ ഫെഡറൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണി ഉയർത്തിയ ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡാലസ് പൊലീസ് ചീഫ് വ്യക്തമാക്കി.

NRI

ഡാ​​ളസി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി സെ​ന​റ്റ​ർ ജോ​ൺ കോ​ൺ​യ​ൺ; ഭാ​ര​തീ​യ നി​വാ​സി​ൽ പ്ര​വാ​സി സം​ഗ​മം

ഡാ​ളസ്: 2026 മാ​ർ​ച്ച് 3ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ നി​ല​വി​ലു​ള്ള സെ​ന​റ്റ​ർ ജോ​ൺ കോ​ൺ​യ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഡാ​ള​സ് മെ​ട്രോ​പ്ലെ​ക്സി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ഭാ​ര​തീ​യ നി​വാ​സ് ഗ്രാ​ൻഡ് ബാ​ർ റൂ​മി​ൽ വി​പു​ല​മാ​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. ഈ ​ഒ​ത്തു​ചേ​ര​ലി​നു ഡോ. ​എ കെ ​മം​ഗോ നേ​തൃ​ത്വം ന​ൽ​കി.

യു​എ​സി​ൽ നി​യ​മ​പ​ര​മാ​യി താ​മ​സി​ക്കു​ന്ന ഓ​രോ പൗ​ര​നും അ​ർ​ഹ​മാ​യ എ​ല്ലാ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണെ​ന്ന് അ​മേ​രി​ക്ക​യി​ലെ ഭാ​ര​തീ​യ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സെ​ന​റ്റ​ർ ജോ​ൺ കോ​ൺ​യ​ൺ ഓ​ർ​മി​പ്പി​ച്ചു. ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പിന്‍റെ നി​ല​വി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​ക​ൾ തി​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി വാ​ർ​ത്ത​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​തി പ​ട​ർ​ത്തി വ്യൂ​വ​ർ​ഷി​പ്പ് കൂ​ട്ടു​ന്ന​തു​മാ​യ പ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​രു​ന്ന കു​റ​വി​നെ​ക്കു​റി​ച്ച് നോ​ർ​ത്ത് ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ സം​സാ​രി​ച്ചു. ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യു​എ​സ് സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, വ​രും​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വീ​സ അ​പേ​ക്ഷ​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ളും ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

ഇ​ന്ത്യ​യു​മാ​യു​ള്ള ത​ന്‍റെ ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സെ​ന​റ്റ​ർ വാ​ചാ​ല​നാ​യി. ടെ​ക്സ​സി​ൽ ന​ട​ന്ന ച​രി​ത്ര​പ​ര​മാ​യ ​ഹൗ​ഡി മോ​ദി’ പ​രി​പാ​ടി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഭാ​ര്യ സാ​ൻ​ഡി കോ​ൺ​യ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ൽ​കി​യ ജ​ന്മ​ദി​നാ​ശം​സ​ക​ൾ താ​ൻ ഇ​ന്നും സ്നേ​ഹ​ത്തോ​ടെ ഓ​ർ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷൈ​ജു എ​ബ്ര​ഹാം, ബി​ജോ​യ് ബാ​ബു, മാ​ത്യു നൈ​നാ​ൻ, തോ​മ​സ് വ​ട​ക്കേ​മു​റി, ചെ​റി​യാ​ൻ ചു​ര​നാ​ട്, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, മാ​ത്യു ഈ​റ്റൂ​പ്പ്, ഗോ​പാ​ല പി​ള്ള, ഷാ​ജി രാ​മ​പു​രം, ജോ​ജി ജോ​ർ​ജ്, സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി. ​പി ചെ​റി​യാ​ൻ, സി​ജു വി ​ജോ​ർ​ജ്, അ​ന​ശ്വ​രം മാ​മ്പി​ള്ളി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ളസ്, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ഡാ​ളസ്, കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

NRI

ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിയ പുരാതന വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകുമെന്ന് യുഎസ്

വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലുള്ള സ്മിത്സോണിയൻ നാഷനൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, ദക്ഷിണേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.‌

ചോള കാലഘട്ടത്തിലെ നടരാജ വിഗ്രഹം (990 AD), 12ാം നൂറ്റാണ്ടിലെ സോമസ്കന്ദ, 16ാം നൂറ്റാണ്ടിലെ വിജയനഗര കാലഘട്ടത്തിലെ ’സെന്റ് സുന്ദരർ വിത്ത് പരവൈ എന്നിവയാണ് ഇവ. ഇതിൽ നടരാജ വിഗ്രഹം ഇന്ത്യയുടെ ഉടമസ്ഥതയിലാണെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം ദീർഘകാല വായ്പയടിസ്ഥാനത്തിൽ മ്യൂസിയത്തിൽ തന്നെ പ്രദർശനത്തിനുവയ്ക്കും.

2002ൽ ന്യൂയോർക്കിലെ ഒരു ഗാലറിയിൽ നിന്നാണ് മ്യൂസിയം നടരാജ വിഗ്രഹം വാങ്ങിയത്. എന്നാൽ ഇതിനായി വ്യാജ രേഖകളാണ് നൽകിയിരുന്നതെന്ന് മ്യൂസിയം അധികൃതർ കണ്ടെത്തി.

 

NRI

കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി: പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ മോ​ച​നം തേ​ടി ടെ​ക്സ​സ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ

കൊ​ളം​ബി​യ:​കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ മോ​ച​നം തേ​ടി ടെ​ക്സ​സ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഐസിഇ ക​സ്റ്റ​ഡി​യി​ലു​ള്ള  ല​ഖാ കോ​ർ​ഡി​യ​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടെ​ക്സ​സി​ലെ ഡെ​മോ​ക്രാ​റ്റി​ക് നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

2025 മാ​ർ​ച്ചി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ വ​ച്ചാ​ണ് ല​ഖാ കോ​ർ​ഡി​യ അ​റ​സ്റ്റി​ലാ​യ​ത്. പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തിന്‍റെ​ പേ​രി​ൽ ഇ​വ​രെ ല​ക്ഷ്യം വയ്​ക്കു​ക​യാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

 300 ദി​വ​സ​ത്തി​ല​ധി​ക​മാ​യി ഇ​വ​ർ ത​ട​വി​ലാ​ണ്. ര​ണ്ട് ത​വ​ണ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പ് ഇ​വ​രെ വി​ട്ട​യ​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല.

കോ​ർ​ഡി​യ​യ്ക്ക് തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ണ് അ​വ​ർ രാ​ജ്യ​ത്ത് തു​ട​രു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ വ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

 

 

NRI

131ാമ​ത് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 8 മു​ത​ൽ 15 വ​രെ

ന്യൂ​യോ​ർക്ക് ​​ : ലോ​ക​പ്ര​സി​ദ്ധ​മാ​യ മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ന്റെ 131ാമ​ത് മ​ഹാ​യോ​ഗം 2026 ഫെ​ബ്രു​വ​രി 8 മു​ത​ൽ 15 വ​രെ പ​മ്പാ​ന​ദി​ക്ക​ര​യി​ലെ വി​ശാ​ല​മാ​യ മ​ണ​ൽ​പ്പു​റ​ത്ത് ന​ട​ക്കും. ഫെ​ബ്രു​വ​രി 8ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്രൊ​ഫ. ഡോ. ​ക്ലി​യോ​ഫ​സ് ജെ. ​ലാ​റു (യുഎ​സ്എ), റ​വ. മോ​ളോ വി​ൽ​സ​ൺ മെ​സ​വാ​ൻ​ഡി​ലേ (സൗ​ത്ത് ആ​ഫ്രി​ക്ക), ബി​ഷ​പ്പ് ഡോ. ​പോ​ൾ സ്വ​രൂ​പ് (ന്യൂ​ഡ​ൽ​ഹി) എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

കു​ടും​ബ​വേ​ദി, സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്കെ​തി​രെ​യു​ള്ള യോ​ഗം, യു​വ​വേ​ദി, മി​ഷ​ന​റി സ​മ്മേ​ള​നം എ​ന്നി​വ പ​ന്ത​ലി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 11 ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ക്കും. ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് ജോ​സ​ഫ് കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി 13നും, 12 ​വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി 14നും ​കോ​ഴ​ഞ്ചേ​രി പ​ള്ളി​യി​ൽ ന​ട​ക്കും.

പ​ന്ത​ൽ നി​ർ​മ്മാ​ണം: ഒ​രു ല​ക്ഷം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ലി​ന്റെ ഓ​ല​മേ​യ​ൽ ജ​നു​വ​രി 29ന് ​ആ​രം​ഭി​ക്കും. ഹ​രി​ത നി​യ​മാ​വ​ലി പാ​ലി​ച്ചാ​യി​രി​ക്കും ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ക.​മ​ണ​ൽ​പ്പു​റ​ത്തേ​ക്ക് മൂ​ന്ന് താ​ൽ​ക്കാ​ലി​ക പാ​ല​ങ്ങ​ൾ നി​ർ​മ്മി​ച്ചു വ​രു​ന്നു. കെഎ​സ്​ആ​ർടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ജ​നു​വ​രി 31ന് ​ക​ല്ലി​ശ്ശേ​രി​യി​ൽ നി​ന്നും ചെ​റു​കോ​ൽ​പ്പു​ഴ​യി​ൽ നി​ന്നും പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​ന്ദേ​ശ ജ​ല​യാ​നം സം​ഘ​ടി​പ്പി​ക്കും.

നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ പെ​യ്മെ​ന്റ് ഗേ​റ്റ്വേ വ​ഴി സ്തോ​ത്ര​കാ​ഴ്ച സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും.

മാ​ർ​ത്തോ​മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പാ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ ഫെ​ബ്രു​വ​രി 15ന് ​ക​ൺ​വ​ൻ​ഷ​ൻ അ​വ​സാ​നി​ക്കും.

Kerala

പ്രവാസിയുടെ വീട്ടിലെ മോഷണം; അന്വേഷണം തുടരുന്നു

മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്‍റെ വീട്ടിലാണ് വ്യാഴാഴ്‌ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.

അലമാര കുത്തിപ്പൊളിച്ചു

വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.

ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

NRI

കെ​ട്ടി​ടം കൊ​ള്ള​യ​ടി​ച്ച കേ​സ്: പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​തു​ജ​ന​സ​ഹാ​യം തേ​ടി ഓ​സ്റ്റി​ൻ പോ​ലീ​സ്

ഓ​സ്റ്റി​ൻ: ന​ഗ​ര​ത്തി​ലെ ഒ​രു കെ​ട്ടി​ടം കൊ​ള്ള​യ​ടി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ഓ​സ്റ്റി​ൻ ​പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി. അ​ല​ക്സി​സ് ഗാ​ർ​സ റോ​ച്ച് എ​ന്ന യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടി​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പോ​ലീ​സി​ന്‍റെ പ്ര​തി​വാ​ര കു​റ്റ​വാ​ളി തി​ര​ച്ചി​ൽ പ​രി​പാ​ടി​യാ​യ ’വാ​ണ്ട​ഡ് വെ​ന​സ്ഡേ’​യു​ടെ (Wanted Wednesday) ഭാ​ഗ​മാ​യാ​ണ് ഈ ​അ​റി​യി​പ്പ് പു​റ​ത്തു​വി​ട്ട​ത്. കെ​ട്ടി​ടം കൊ​ള്ള​യ​ടി​ക്ക​ൽ കു​റ്റ​ത്തി​ന് പ്ര​തി​ക്കെ​തി​രെ നി​ല​വി​ൽ കോ​ട​തി അ​റ​സ്റ്റ് വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​ത് ര​ഹ​സ്യ​മാ​യി കൈ​മാ​റാ​വു​ന്ന​താ​ണ്. കാ​പ്പി​റ്റ​ൽ ഏ​രി​യ ക്രൈം ​സ്റ്റോ​പ്പേ​ഴ്സ് വ​ഴി അ​ജ്ഞാ​ത​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ (512) 4728477 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

NRI

യുക്മ ജനറൽ കൗൺസിൽ വാർഷിക പൊതുയോഗം ഫെബ്രുവരി 21ന്

വാൽസാൽ: യുക്മ ജനറൽ കൗൺസിൽ വാർഷിക പൊതുയോഗം ഫെബ്രുവരി 21ന് വാൽസാളിലെ റോയൽ ഹോട്ടലിൽ ചേരും. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതും, ട്രഷറർ ഷീജോ വർഗ്ഗീസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്.

യുക്മ ദേശീയ സമിതി കഴിഞ്ഞ വർഷം നടത്തിയ പരിപാടികളുടെ ചുമതല ഉണ്ടായിരുന്നവർ പോയ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും തുടർന്ന് ഈ വർഷത്തെ പരിപാടികളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്യും.

ഓരോ റീജണിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് റീജണൽ പ്രസിഡന്‍റോ സെക്രട്ടറിയോ എന്നിവർക്ക് അവസരം ലഭിക്കുന്നതാണ്. തുടർന്ന് ചോദ്യോത്തര വേളയും അധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.

NRI

ഷിക്കാഗോ സീറോമലബാർ രൂപത സിൽവർ ജൂബിലി കൺവൻഷൻ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂ​യോ​ർ​ക്ക്: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ​ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​നു വി​ശ്വാ​സി​ക​ളി​ൽ നി​ന്നും ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രൂ​പ​ത അ​ധ്യ​ക്ഷ​ൻ​മാ​ർ ​ജോ​യ് ആ​ല​പ്പാ​ട്ട്, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റ​വ. ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി​ൽ , ചാ​ൻ​സി​ല​ർ റ​വ. ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ, പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ളും കി​ക്കോ​ഫു​ക​ളും വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ​ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് സൃ​ഷ്ട്ടി​ച്ച​ത്.

ഓ​രോ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​യും ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കെ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി​കൊ​ടു​ക്കാ​ൻ ഈ ​ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ കൊ​ണ്ട് സാ​ധി​ച്ചു. കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യ​കം സെ​മി​നാ​റു​ക​ളും വ​ർ​ക്ക്ഷോ​പ്പു​ക​ളു​മാ​ണ് ക​ൺ​വ​ൻ​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന, മെ​ഗാ മാ​ർ​ഗം​ക​ളി, താ​ള​വി​സ്മ​യം, വി​വി​ധ ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യി​ൽ താ​ത്പ​ര്യ​മു​ള്ള ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ട്.

പ്ര​ശ​സ്ത സി​നി​മ താ​രം ജ​യ​റാം ആ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ പാ​രി​ഷ് ഫെ​സ്റ്റ് പ്രോ​ഗ്രാ​മി​ൽ ഇ​ട​വ​ക ത​ല​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ​ങ്ങ​ളാ​യ സ്പോ​ർ​ട്സ്, ഡാ​ൻ​സ് പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാം. 

 

ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ പ​യ​നി​യേ​ർ​സ്, ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ള്ള കൈ​ക്കാ​ര​ൻ​മാ​ർ, അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ൾ, സ​ൺ​ഡേ സ്കൂ​ൾ, മ​ല​യാ​ളം സ്കൂ​ൾ, ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി അ​ദ്ധ്യാ​പ​ക​ർ, എ​സ്എം​സി​സി, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, വി​മ​ൻ​സ് ഫോ​റം, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് എ​ന്നി​വ​യു​ടെ നേ​താ​ക്ക​ൾ, ക്വ​യ​ർ അം​ഗ​ങ്ങ​ൾ​തു​ട​ങ്ങി രൂ​പ​ത​യു​ടെ ആ​രം​ഭ കാ​ലം മു​ത​ൽ ഇ​ട​വ​ക​ളി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും ആ​ദ​രി​ക്കു​ന്ന​താ​ണ്.

 

NRI

പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഇ​ന്ത്യ​ൻ മീ​ഡി​യ വിപിഎ​സ് ഭ​വ​ന പ​ദ്ധ​തി; ആ​ദ്യ വീ​ടി​ന് പെ​രു​മാ​തു​റ​യി​ൽ ത​റ​ക്ക​ല്ലി​ട്ടു

അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി​യും പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ വി​പി​എ​സ് ഹെ​ൽ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ടി ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് പെ​രു​മാ​തു​റ​യി​ൽ ന​ട​ന്നു.

യു​എ​ഇ​യി​ലെ ഉ​മ്മു​ൽ ഖു​വൈ​നി​ൽ മു​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ ജോ​ലി ചെ​യ്തി​ട്ടും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം സ്വ​ന്ത​മാ​യി വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പെ​രു​മാ​തു​റ മാ​ട​ൻ​വി​ള സ്വ​ദേ​ശി മെ​ഹ്ബൂ​ബ് ഷം​സു​ദീ​നാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ ഗു​ണ​ഭോ​ക്താ​വ്.

പെ​രു​മാ​തു​റ മാ​ട​ൻ​വി​ള​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ പ്ര​സി​ഡ​ന്‍റ സ​മീ​ർ ക​ല്ല​റ, സെ​ക്ര​ട്ട​റി റാ​ശി​ദ് പൂ​മാ​ടം എ​ന്നി​വ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മാ​ട​ൻ​വി​ള ജു​മാ മ​സ്ജി​ദ് ഇ​മാം ജ​വാ​ദ് ബാ​ഖ​വി അ​ൽ​ഹാ​ദി വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ജ​യ​ച​ന്ദ്ര​ൻ, അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ കീ​ർ​ത്തി കൃ​ഷ്ണ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നെ​സി​യ സു​ധീ​ർ, സ​ജീ​വ് ച​ന്ദ്ര​ൻ, മ​ഞ്ജു അ​ജ​യ​ൻ, പെ​രു​മാ​തു​റ സ്നേ​ഹ​തീ​രം സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, പെ​രു​മാ​തു​റ വ​ലി​യ പ​ള്ളി പ്ര​സി​ഡ​ന്‍റ് ന​സീ​ർ, സെ​ക്ര​ട്ട​റി സു​നി​ൽ, അ​ബു​ദാ​ബി​യി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ നാ​സ​ർ വി​ള​ഭാ​ഗം, അ​ഹ​ദ് വെ​ട്ടൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

NRI

ലോക കേരളസഭ: ചർച്ച സമ്മേളനം സംഘടിപ്പിക്കുന്നു

കു​വൈ​റ്റ് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്ട്രേ​ഡ് അ​സോ​സി​യേ​ഷ​ൻ​സ് ( ഫി​റ) കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ലോ​ക​കേ​ര​ള സ​ഭ 2026 ച​ർ​ച്ച സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫി​റ​യി​ൽ നി​ന്ന് ലോ​ക കേ​ര​ള​സ​ഭ 2026ൽ ​പ​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ൾ ച​ർ​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ, നി​വേ​ദ​ന​ങ്ങ​ൾ കേ​ര​ള സ​ർ​ക്കാ​രി​ന് ന​ൽ​കാ​ൻ ഉ​ണ്ടെ​ങ്കി​ൽ പ്ര​സ്തു​ത മീ​റ്റിം​ഗി​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​തും അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ക്കു​ന്ന പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ലോ​ക കേ​ര​ള​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​താ​യി​രി​ക്കും. കു​വൈ​റ്റി​ലെ എ​ല്ലാ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫി​റ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഓ​ട്ടി​സം ബാ​ധി​ച്ച മൂ​ന്ന് വ​യ​സു​കാ​ര​ന് പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി മൂ​ത്ത മ​ക​ൻ

നോ​ർ​ത്ത് ക​രോ​ലി​ന: ഓ​ട്ടി​സം ബാ​ധി​ച്ച സ്വ​ന്തം മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വും കൂ​ട്ടു​നി​ന്ന പ​ങ്കാ​ളി യു​വ​തി​യും അ​റ​സ്റ്റി​ലാ​യി. 37 വ​യ​സു​കാ​ര​നാ​യ ജോ​ഷ്വ സ്റ്റോ​ക്ക്ട​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ങ്കാ​ളി ആ​മി ഗോ​ട്ടി​യ​റും (40) അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

കു​ട്ടി​യു​ടെ ഡ​യ​പ്പ​ർ മാ​റ്റു​ന്ന​തി​നി​ടെ ക​ര​ഞ്ഞ​തി​ന് ജോ​ഷ്വ കു​ട്ടി​യെ ക​ട്ടി​ലി​ലേ​ക്ക് ബ​ല​മാ​യി ത​ള്ളി​യി​ടു​ക​യും ശ്വാ​സം മു​ട്ടി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ നി​ർ​ത്താ​ൻ വാ​യ​യും മൂ​ക്കും കൈ​കൊ​ണ്ട് അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക​യും മു​ഖ​ത്ത് ആ​ഞ്ഞ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ത്ത കു​ട്ടി വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ത്ത മ​ക​ൻ പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

കു​ട്ടി​യെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന​താ​യും ശ​രീ​ര​ത്തി​ൽ മ​ർ​ദ​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ദ​മ്പ​തി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് കു​ട്ടി​ക​ളെ​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റെ​ടു​ത്തു.

പ്ര​തി​ക​ളാ​യ ജോ​ഷ്വ​യെ 10 ല​ക്ഷം ഡോ​ള​ർ ബോ​ണ്ടി​ലും ആ​മി​യെ ഒ​രു ല​ക്ഷം ഡോ​ള​ർ ബോ​ണ്ടി​ലും ജ​യി​ലി​ല​ട​ച്ചു. വ​ധ​ശ്ര​മം, ബാ​ല​പീ​ഡ​നം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

NRI

നാലാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ജെ.​ഡി. വാ​ൻ​സും ഉ​ഷ വാ​ൻ​സും

വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ഭാര്യ ഉ​ഷ വാ​ൻ​സും ത​ങ്ങ​ളു​ടെ നാ​ലാ​മ​ത്തെ കു​ഞ്ഞി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ദ​മ്പ​തി​ക​ൾ ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്.

അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ത​ന്‍റെ ഭ​ർ​ത്താ​വ് പ​ദ​വി​യി​ലി​രി​ക്കെ ഗ​ർ​ഭി​ണി​യാ​കു​ന്ന ആ​ദ്യ​ത്തെ "സെ​ക്ക​ൻ​ഡ് ലേ​ഡി' (വൈ​സ് പ്ര​സി​ഡ​ന്‍റിന്‍റെ പ​ത്നി) കൂ​ടി​യാ​ണ് 40കാ​രി​യാ​യ ഉ​ഷ വാ​ൻ​സ്. ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തോ​ടെ കു​ഞ്ഞ് ജ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ത​ങ്ങ​ൾ​ക്ക് ജ​നി​ക്കാ​ൻ പോ​കു​ന്ന​ത് ആ​ൺ​കു​ഞ്ഞാ​ണെ​ന്നും ഉ​ഷ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​വ​ർ അ​റി​യി​ച്ചു. യേ​ൽ ലോ ​സ്കൂ​ളി​ലെ പ​ഠ​ന​കാ​ല​ത്ത് പ​രി​ച​യ​പ്പെ​ട്ട ഇ​വ​ർ 2014ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ഇ​വ​ർ​ക്ക് നി​ല​വി​ൽ ഇ​വാ​ൻ (8), വി​വേ​ക് (5), മി​റാ​ബെ​ൽ (4) എന്നീ മൂ​ന്ന് മ​ക്ക​ളു​ണ്ട്. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ പ​രി​ച​രി​ക്കു​ന്ന സൈ​നി​ക ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും ദ​മ്പ​തി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഉ​ഷ വാ​ൻ​സ് നേ​ര​ത്തെ പ്ര​ശ​സ്ത​മാ​യ നിയമ സ്ഥാപനങ്ങളിൽ അ​ഭി​ഭാ​ഷ​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ജോ​ൺ റോ​ബ​ർ​ട്ട്സി​നൊ​പ്പ​വും ജോ​ലി ചെ​യ്തി​ട്ടു​ള്ള മി​ക​ച്ച ക​രി​യ​റു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

NRI

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ച; ജാഗ്രതാ നിർദേശം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​തി​നു പി​ന്നാ​ലെ മേ​ഖ​ല​യി​ൽ അ​തി​ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി 10 മു​ത​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട് വ​രെ കു​ക്ക്, ഡ്യു​പേ​ജ്, ലേ​ക്ക് തു​ട​ങ്ങി​യ കൗ​ണ്ടി​ക​ളി​ൽ വി​ന്‍റ​ർ വെ​ത​ർ അ​ഡ്വൈ​സ​റി പു​റ​പ്പെ​ടു​വി​ച്ചു. വ​ട​ക്ക​ൻ സ​ബ​ർ​ബു​ക​ളി​ൽ നാ​ല് ഇ​ഞ്ചി​ല​ധി​കം മ​ഞ്ഞു​വീ​ഴ്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 88, 290 പാ​ത​ക​ൾ​ക്ക് വ​ട​ക്ക് ഭാ​ഗ​ത്താ​യി​രി​ക്കും കൂ​ടു​ത​ൽ മ​ഞ്ഞ് വീ​ഴു​ക. തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ര​ണ്ട് ഇ​ഞ്ചി​ൽ താ​ഴെ​യാ​കാ​നാ​ണ് സാ​ധ്യ​ത.

ബു​ധ​നാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​വ​രെ മ​ഞ്ഞു​വീ​ഴ്ച സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. കാ​ഴ്ച​പ​രി​ധി കു​റ​യു​ന്ന​തി​നും റോ​ഡു​ക​ളി​ൽ വ​ഴു​ക്ക​ലു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ർ​ട്ടി​ക് ശീ​ത​കാ​റ്റ് എ​ത്തു​ന്ന​തോ​ടെ താ​പ​നി​ല കു​ത്ത​നെ താ​ഴാ​ൻ തു​ട​ങ്ങും.

വ്യാ​ഴാ​ഴ്ച താ​പ​നി​ല 20 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ലേ​ക്ക് താ​ഴും. ഇ​ക്കു​റി ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല വെ​ള്ളി​യാ​ഴ്ച​യാ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ക. കാ​റ്റി​ന്‍റെ വേ​ഗ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ത​ണു​പ്പ് മൈ​ന​സ് 35 ഡി​ഗ്രി വ​രെ അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം.

ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​മിം​ഗ് സെ​ന്‍റ​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഈ ​മാ​സാ​വ​സാ​നം വ​രെ ശ​രാ​ശ​രി​യി​ലും താ​ഴെ​യു​ള്ള കു​റ​ഞ്ഞ താ​പ​നി​ല തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ ലാ​റി മൗ​റി അ​റി​യി​ച്ചു.

NRI

മനോജിനും കുടുംബത്തിനും സ്നേഹവീടൊരുക്കി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ

തി​രു​വ​ല്ല: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​യി ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ൺ. കു​റ്റ​പ്പു​ഴ സ്വ​ദേ​ശി മ​നോ​ജി​നും കു​ടും​ബ​ത്തി​നു​മാ​യി ഏ​ക​ദേ​ശം 12 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ നി​ർമാണം പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റി.

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ് സു​ജ കോ​ശി, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ ഗൃ​ഹ​പ്ര​വേ​ശന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ളു​ടെ​യും ഫ​ല​മാ​യാ​ണ് ഈ ​സ്വ​പ്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന​ത്തി​ലും പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച റ​വ. ഡോ. ​തോ​മ​സ് കു​ര്യ​ൻ അ​ഞ്ചേ​രി വീ​ട് ആ​ശീ​ർ​വ​ദി​ച്ചു. റ​വ. അ​നി അ​ല​ക്സ് കു​ര്യ​ൻ, റ​വ. പി.ടി. കോ​ശി, റ​വ. ഫി​ലോ​മ​ൻ കോ​ശി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ക​യും കു​ടും​ബ​ത്തി​ന് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഐ​ക്യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും അ​ട​യാ​ള​മാ​ണ് ഈ ​ഭ​വ​ന​പ​ദ്ധ​തി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഈ ​ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും സം​ഘ​ട​ന ന​ന്ദി അ​റി​യി​ച്ചു.

NRI

മൃതദേഹവുമായി 40 മൈൽ കാറോടിച്ചു; മദ്യപിച്ച് വാഹനമോടിച്ച യുവാവിന് 15 വർഷം തടവ്

ഡാ​ള​സ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന് 15 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് ​ഡാ​ള​സ് കോ​ട​തി. നെ​സ്റ്റ​ർ ലു​ജാ​ൻ ഫ്ലോ​റ​സി​നെ (31) ആ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2023 ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വെ​സ്റ്റ് ഡാ​ള​സി​ൽ വ​ച്ച് ടെ​റി ഐ​വ​റി​യെ (45) ലു​ജാ​ൻ ഫ്ലോ​റ​സ് ഓ​ടി​ച്ച കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടെ​റി കാ​റി​ന്‍റെ വി​ൻ​ഡ്ഷീ​ൽ​ഡ് ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് വീ​ണു.

അ​പ​ക​ട​ത്തി​നു​ശേ​ഷം വ​ണ്ടി നി​ർ​ത്താ​തെ, യാ​ത്ര​ക്കാ​ര​ന്‍റെ സീ​റ്റി​ൽ ടെ​റി ഐ​വ​റി​യു​ടെ മൃ​ത​ദേ​ഹം ഇ​രി​ക്കെ​ത്ത​ന്നെ ഫ്ലോ​റ​സ് 40 മൈ​ലോ​ളം ദൂ​രം വ​ണ്ടി​യോ​ടി​ച്ചു. വൈ​റ്റ് സെ​റ്റി​ൽ​മെ​ന്‍റി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റ് പാ​ർ​ക്കിം​ഗി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.

2020ലും ​ഇ​യാ​ൾ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ശി​ക്ഷാ കാ​ലാ​വ​ധി​യു​ടെ പ​കു​തി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ഫ്ലോ​റ​സി​ന് പ​രോ​ളി​ന് അ​ർ​ഹ​ത​യു​ണ്ടാ​വൂ എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

NRI

15 വ​യ​​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് സം​ഗീ​ത ഉ​പ​ക​ര​ണം ക​വ​ർ​ന്നു; ത​ട​യാ​ൻ വ​ന്ന​യാ​ൾ​ക്കും മ​ർ​ദനം

 

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ 15 വ​യ​​സു​കാ​ര​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ‘ചെല്ലോ’ (Cello) ക​വ​ർ​ന്ന കേ​സി​ൽ 23 വ​യ​​സു​കാ​ര​ൻ പി​ടി​യി​ൽ.

അ​മി​യ​ൽ ക്ലാ​ർ​ക്ക് എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ വ്യ​ക്തി​യെ​യും ഇ​യാ​ൾ മ​ർ​ദ്ദി​ച്ചു.

കു​ട്ടി​യു​ടെ മു​ഖ​ത്തെ അ​സ്ഥി​ക​ൾ​ക്ക് ഒ​ടി​വു​ണ്ട്. പ്ലാ​സ്റ്റി​ക് സ​ർ​ജ​ന്റെ​യും നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി.

പ്ര​തി ഇ​തി​നു​മു​മ്പും നി​ര​വ​ധി അ​ക്ര​മ​ക്കേ​സു​ക​ളി​ലും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യാ​ണ്. മ​റ്റൊ​രു കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് ഇ​യാ​ൾ വീ​ണ്ടും അ​ക്ര​മം ന​ട​ത്തി​യ​ത്. ജ​നു​വ​രി 15ന് ​പ്ര​തി​യെ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

NRI

75 രാജ്യങ്ങൾക്കുള്ള വിസ നടപടികൾക്ക് യുഎസ് വിലക്ക്; ജനുവരി 21 മുതൽ നിയന്ത്രണം നിലവിൽ വരും

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 75 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള വി​സ (Immigrant Visa) ന​ൽ​കു​ന്ന​ത് താത്കാലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. 2026 ജ​നു​വ​രി 21 മു​ത​ൽ ഈ ​നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രും.

അ​മേ​രി​ക്ക​യി​ലെ പൊ​തു ആ​നു​കൂ​ല്യ​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും (Public Charge) ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് ടോ​മി പി​ഗോ​ട്ടും മാ​ർ​ക്കോ റൂ​ബി​യോ​യും വ്യ​ക്ത​മാ​ക്കി.

റ​ഷ്യ, ഇ​റാ​ൻ, സൊ​മാ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബ്ര​സീ​ൽ, നൈ​ജീ​രി​യ, താ​യ്ല​ൻ​ഡ്, ഈ​ജി​പ്ത്, പാ​കി​സ്ഥാ​ൻ തു​ട​ങ്ങി​യ 75 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​വു​ക. 

ഈ ​ന​ട​പ​ടി ടൂ​റി​സ്റ്റ് വി​സ​ക​ളെ​യോ ബി​സി​ന​സ് വി​സ​ക​ളെ​യോ (Visitor Visas) ബാ​ധി​ക്കി​ല്ല. 2026ൽ ​അ​മേ​രി​ക്ക​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന വേ​ൾ​ഡ് ക​പ്പി​നാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ത് ത​ട​സ​മാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​ർ രാ​ജ്യ​ത്തി​ന്‍റെ വി​ഭ​വ​ങ്ങ​ൾ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും ഭ​ര​ണ​കൂ​ടം ആ​രോ​പി​ക്കു​ന്നു.

ട്രം​പ് വീ​ണ്ടും അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. നി​യ​മ​പ​ര​മാ​യ കു​ടി​യേ​റ്റ​ത്തെ​പ്പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്ന് കു​ടി​യേ​റ്റ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

NRI

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന് വേ​ൾ​ഡ് മ​ല​യാ​ളി ​കൗൺ​സി​ലി​ന്റെ ആ​ദ​രം

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ സ്വ​ന്ത​മാ​യി ആ​സ്ഥാ​ന​മു​ള്ള പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന് ഹൂ​സ്റ്റ​ണി​ന് (മാ​ഗ്) ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സം​ഘ​ടി​പ്പി​ച്ച "സ്നേ​ഹ​പൂ​ർ​വം 2026' പു​തു​വ​ത്സ​ര സം​ഗ​മ​ത്തി​ൽ പ്ര​ത്യേ​ക ആ​ദ​രം അ​ർ​പ്പി​ച്ചു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി സം​ഘ​ട​ന ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​സാം​സ്കാ​രി​ക സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ച്ചാ​ണ് ഈ ​ആ​ദ​രം. ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പു​തു​വ​ത്സ​ര സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു. ഐ​ക്യ​വും സേ​വ​ന​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ശ​ക്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, ഹ്യൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സ്റ്റീ​ഫ​ൻ, പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ലാ​ൽ അ​ബ്ര​ഹാം, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മി​സ്‌​സൂ​രി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ. ​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ, ഐ​നാ​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട്ട​ൻ, മാ​ഗ് പ്ര​സി​ഡ​ന്‍റ് റോ​യ് മാ​ത്യു, ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജിയൺ ​ചെ​യ​ർ​മാ​ൻ ഡോ. ​ഷി​ബു സാ​മു​വ​ൽ, പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ, വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പ​ഴ​സ്ൻ ല​ക്ഷ്മി പീ​റ്റ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളും ന​ഴ്സിം​ഗ് സം​ഘ​ട​നാ നേ​താ​ക്ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

NRI

പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക

വാ​ഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ല​ഭി​ച്ച വി​ദേ​ശി​ക​ൾ​ക്ക് പൗ​ര​ത്വം റ​ദ്ദാ​ക്കാ​നു​ള്ള ക​ടു​ത്ത നീ​ക്ക​ങ്ങ​ളു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ട്. ഇ​ത് സം​ബ​ന്ധി​ച്ച് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത് കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​തി​മാ​സം 100 മു​ത​ൽ 200 വ​രെ കേ​സു​ക​ൾ വീ​തം ക​ണ്ടെ​ത്താ​ൻ ഫീ​ൽ​ഡ് ഓ​ഫി​സു​ക​ൾ​ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി. മു​ൻ​പ് പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 11 കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.

മി​ന​സോ​ട​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സൊ​മാ​ലി സ​മൂ​ഹ​ത്തെ ട്രം​പ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. വ​ഞ്ച​ന കാ​ണി​ച്ച​വ​രു​ടെ പൗ​ര​ത്വം നി​മി​ഷ​നേ​രം കൊ​ണ്ട് റ​ദ്ദാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​

പൗ​ര​ത്വം ന​ൽ​കു​ന്ന സ​മ​യ​ത്ത് ക​ള്ളം പ​റ​യു​ക​യോ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വയ്ക്കു​ക​യോ ചെ​യ്ത​വ​ർ​ക്കെ​തി​രെ മാ​ത്ര​മേ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കൂ എ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വെ​റും ക്വാ​ട്ട നി​ശ്ച​യി​ച്ച് പൗ​ര​ത്വം എ​ടു​ത്തു​ക​ള​യു​ന്ന​ത് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടേ​ക്കാം. പൗ​ര​ത്വം റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​വ​ർ ഗ്രീ​ൻ കാ​ർ​ഡ് ഹോ​ൾ​ഡ​ർ​മാ​രാ​യി മാ​റു​ക​യും തു​ട​ർ​ന്ന് അ​വ​രെ നാ​ടു​ക​ട​ത്താ​ൻ എ​ളു​പ്പ​മാ​കു​ക​യും ചെ​യ്യു​മെ​ന്ന​താ​ണ് ഈ ​നീ​ക്ക​ത്തി​ലെ പ്ര​ധാ​ന അ​പ​ക​ടം.

NRI

ഇ​റ്റ​ലി​യി​ൽ പു​തി​യ മ​ല​യാ​ളി സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു

റോം: ​ഇ​റ്റ​ലി​യി​ൽ പു​തി​യ മ​ല​യാ​ളി സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​മാ Via Populonia - 44 -ൽ ​ന​ട​ന്ന ITMA ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ലാ​ണ് സം​ഘ​ട​ന നി​ല​വി​ൽ വ​ന്ന​ത്. ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​വേ​ശ​വും ആ​ത്മ​വി​ശ്വാ​സ​വും പു​തു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നാ​യി രൂ​പം​കൊ​ണ്ട പു​തി​യ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പ്ര​ഫ. ജോ​സ് ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു.

ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സ​മൂ​ഹ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യും സം​യു​ക്ത മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. തോ​മ​സ് കു​ര്യ​ൻ പ്ര​ഖ്യാ​പി​ച്ചു.

 മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ത്ഥ വ​ള​ർ​ച്ച സം​ഘ​ടി​ത ശ​ക്തി​യും സ​മൂ​ഹ കെ​ട്ടു​റ​പ്പു​മാ​ണ് നി​ർ​ണ്ണ​യി​ക്കു​ന്ന​ത്. പു​തി​യ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് മ​ല​യാ​ളി​ക​ൾ പു​റ​പ്പെ​ട്ട​തെന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സം​സാ​രി​ച്ച പ്ര​ഫ. ജോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

എ​ന്നാ​ൽ ഭാ​ഷാ​പ്ര​ശ്ന​ങ്ങ​ൾ, പ​ഠി​ച്ച ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​രു​ക തൊ​ഴി​ൽ​സ്ഥി​ര​ത, രേ​ഖാ​പ്ര​ശ്ന​ങ്ങ​ൾ, കു​ടും​ബ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ദേ​ശ​ജീ​വി​ത​ത്തി​ലെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ പ​ല​പ്പോ​ഴും അ​വ​രെ പ​രീ​ക്ഷി​ക്കാ​റു​ണ്ട്. അ​തേ​സ​മ​യം, ഈ ​വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും മ​ല​യാ​ളി​ക​ൾ സ്ഥി​ര​ത​യും പ​രി​ശ്ര​മ​വും​കൊ​ണ്ട് മു​ന്നേ​റി ശ​ക്തി തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​റ്റ​ലി​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച മ​ല​യാ​ളി​ക​ൾ, ഹോ​ട്ട​ൽ മേ​ഖ​ല, ഫാ​ക്ട​റി, കെ​യ​ർ​സ​ർ​വീ​സ്, കാ​ർ​ഷി​കം, ക്ലീ​നിംഗ് തു​ട​ങ്ങി​യ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ആ​ദ്യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും, പി​ന്നീ​ട് മാ​ന്യ​ത, സ​ത്യ​സ​ന്ധ​ത, യോ​ഗ്യ​ത, ക​ഠി​ന​പ്ര​യ​ത്നം എ​ന്നി​വ​യു​ടെ ബ​ലം​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന്റെ മു​ൻ​നി​ര​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​വ​രാ​യി അ​വ​ർ മാ​റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​ജീ​വി​ത​ത്തി​ൽ സ്ഥി​ര​ത​യും വി​ക​സ​ന​വും കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ഫ. ജോ​സ് ഫി​ലി​പ്പ് നി​ർ​ദേ​ശി​ച്ച പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ ചു​വ​ടെ​പ്പ​റ​യു​ന്ന​വ​യാ​ണ്: ഇ​റ്റാ​ലി​യ​ൻ ഭാ​ഷ ന​ന്നാ​യി പ​ഠി​ക്കു​ക, താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തി​ലെ നി​യ​മ​ങ്ങ​ളും ഭ​ര​ണ​ന​ട​പ​ടി​ക​ളും വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കു​ക, ഏ​തു ജോ​ലി​യെ​യും മാ​ന്യ​മാ​യ തൊ​ഴി​ൽ എ​ന്ന ബോ​ധ്യ​ത്തോ​ടെ ചെ​യ്യു​ക, ശാ​രീ​രി​കാ​രോ​ഗ്യ​വും മാ​ന​സി​ക​ശ​ക്തി​യും നി​ല​നി​ർ​ത്തു​ക. ഈ ​മൂ​ല്യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​ക്കു​മ്പോ​ഴാ​ണ് കു​ടി​യേ​റ്റ​ജീ​വി​ത​ത്തി​ൽ സ്ഥി​ര​ത​യും സു​ര​ക്ഷി​ത​മാ​യ മു​ന്നേ​റ്റ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന​ത്.

 

NRI

ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെര​ഞ്ഞെ​ടു​പ്പ്: റിക്കാർഡ്​ തു​ക സ​മാ​ഹ​രി​ച്ച് വി​വേ​ക് രാ​മ​സ്വാ​മി

സി​ൻ​സി​നാ​റ്റി, ഒ​ഹാ​യോ: അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി വി​വേ​ക് രാ​മ​സ്വാ​മി തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി റിക്കാർഡ് തു​ക സ​മാ​ഹ​രി​ച്ചു.

2025ന്‍റെ ​ര​ണ്ടാം പ​കു​തി​യി​ൽ മാ​ത്രം 9.88 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 82 കോ​ടി​യി​ല​ധി​കം രൂ​പ) ആ​ണ് അ​ദ്ദേ​ഹം സ​മാ​ഹ​രി​ച്ച​ത്. 2025ൽ ​ആ​കെ 19.57 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​വേ​ക് സ​മാ​ഹ​രി​ച്ചു.

ഇ​ത് ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​ണ്. 2017ൽ ​മൈ​ക്ക് ഡി​വി​ൻ സ്ഥാ​പി​ച്ച 8.4 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ റെ​ക്കോ​ർ​ഡാ​ണ് വി​വേ​ക് മ​റി​ക​ട​ന്ന​ത്.

സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നു​ള്ള പ​ണ​മ​ല്ല ഇ​തെ​ന്നും, 40,000ത്തി​ല​ധി​കം വ്യ​ക്തി​ഗ​ത ദാ​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഈ ​തു​ക ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​നം ത​ന്നെ പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് വി​വേ​ക് രാ​മ​സ്വാ​മി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​ത്ര​യും വ​ലി​യ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ഈ ​വ​ൻ തു​ക സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ വി​വേ​ക് രാ​മ​സ്വാ​മി​യു​ടെ പ്ര​ചാ​ര​ണം വ​ലി​യ ത​രം​ഗ​മാ​ണ് ഒ​ഹാ​യോ​യി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. 2026ലാ​ണ് ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

25 വ​ർ​ഷം ജ​യി​ലി​ൽ, വെ​റു​തെ വി​ട്ട​ത് തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ; ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച ഒ​രു മി​ല്യ​ൻ ഡോ​ള​ർ തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

ഡി​ട്രോ​യി​റ്റ്: 25 വ​ർ​ഷം കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് ജ​യി​ലി​ൽ ക​ഴി​ഞ്ഞ ശേ​ഷം മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ട്ട ഡി​ട്രോ​യി​റ്റ് സ്വ​ദേ​ശി​ക്ക് ല​ഭി​ച്ച ഒ​രു മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 8.3 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. സം​ഭ​വം അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​നി​ലാ​ണ്.

ഡെ​സ്മ​ണ്ട് റി​ക്സി​നെ ജ​യി​ലി​ല​ട​യ്ക്കാ​ൻ കാ​ര​ണം ​പോലീ​സു​കാ​ർ തോ​ക്കി​ന്‍റെ ബു​ള്ള​റ്റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​താ​ണെ​ന്ന് കോ​ട​തി മു​ൻ​പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ശി​ക്ഷ റ​ദ്ദാ​ക്കി​യ​ത് സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണെ​ന്നും പൂ​ർ​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു എ​ന്ന് തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ഇ​നി​യും വേ​ണ​മെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ പു​തി​യ നി​രീ​ക്ഷ​ണം.

അ​ന്യാ​യ​മാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന മി​ഷി​ഗ​നി​ലെ നി​യ​മം അ​നു​സ​രി​ച്ച്, ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഓ​രോ വ​ർ​ഷ​ത്തി​നും 50,000 ഡോ​ള​ർ വീ​തം ക​ണ​ക്കാ​ക്കി ഡെ​സ്മ​ണ്ട് റി​ക്സി​ന് ഒ​രു മി​ല്യ​ൻ ഡോ​ള​റി​ല​ധി​കം സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, പു​തി​യ കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ഈ ​തു​ക തി​രി​കെ ന​ൽ​കാ​ൻ ഡെ​സ്മ​ണ്ട് റി​ക്സി​നോ​ട് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.​

ജീ​വി​ത​ത്തി​ലെ വി​ല​പ്പെ​ട്ട 25 വ​ർ​ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​രാ​ളോ​ട് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

NRI

ന​വം​ബ​റി​ലെ തെരഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ൽ താ​ൻ ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ടു​മെ​ന്ന് ട്രം​പ്; റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വ​രാ​നി​രി​ക്കു​ന്ന ഇ​ട​ക്കാ​ല ​തെര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടാ​ൽ താ​ൻ ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ടേ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്

 ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ ഹൗ​സ് ഓ​ഫ് റെ​പ്ര​സ​ന്റേ​റ്റീ​വ്സി​ലും സെ​ന​റ്റി​ലും ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ട്രം​പ് ഓ​ർ​മ്മി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ ത​ന്നെ പു​റ​ത്താ​ക്കാ​ൻ അ​വ​ർ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ 4245 ശ​ത​മാ​നം ജ​ന​പി​ന്തു​ണ​യു​ണ്ടെ​ങ്കി​ലും, ന​വം​ബ​റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്ന് ട്രം​പ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.
ത​ന്‍റെ ആ​ദ്യ ഭ​ര​ണ​കാ​ല​ത്ത് ര​ണ്ടു​ത​വ​ണ ട്രം​പ് ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് സെ​ന​റ്റ് അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു.

ഇ​റാ​നെ​തി​രാ​യ സൈ​നി​ക നീ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ ട്രം​പി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​ണ്ട്. വെ​ന​സ്വേ​ല​യി​ലെ സൈ​നി​ക ഇ​ട​പെ​ട​ലും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ലെ 435 സീ​റ്റു​ക​ളി​ലേ​ക്കും 33 സെ​ന​റ്റ് സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ന​വം​ബ​റി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

ആഞ്ചല ഉമ്മന്‍റെ നേതൃത്വത്തിൽ ഓക്ലഹോമ മലയാളി അസോസിയേഷൻ പുതിയ ദർശനം

ഓ​ക്ല​ഹോ​മ: ആ​ഞ്ച​ല ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലി​ന്‍റെ കീ​ഴി​ൽ ഓ​ക്ല​ഹോ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഒ​എം​എ) ഒ​രു പു​തു​ക്കി​യ ദ​ർ​ശ​ന​വും നേ​തൃ​ത്വ ദി​ശ​യും പ്ര​ഖ്യാ​പി​ക്കു​ന്നു.

’യു​ണൈ​റ്റ​ഡ് ഫ്യു​ച്ച​ർ’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്താ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന പു​തി​യ നേ​തൃ​ത്വ പാ​ന​ൽ, എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള, പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലെ​യും താ​ത്പര്യ​ങ്ങ​ളി​ലെ​യും അം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ഊ​ർ​ജ​സ്വ​ല​വും ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള​തു​മാ​യ ഒ​രു സം​ഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പൂ​ർ​ണ പ​ങ്കാ​ളി​ത്ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​ത്തെ ആ​ഘോ​ഷി​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വ്യ​ക്തി​ഗ​ത വ​ള​ർ​ച്ച, നേ​തൃ​ത്വം, സ​മൂ​ഹ ഇ​ട​പെ​ട​ൽ എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കു​ന്ന അ​ർ​ഥ​വ​ത്താ​യ വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും അ​സോ​സി​യേ​ഷ​ൻ പ​ദ്ധ​തി​യി​ടു​ന്നു.

പു​തി​യ ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം യു​വാ​ക്ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ശാ​ക്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ക, സം​ഘ​ട​ന​യു​ടെ ഭാ​വി​യെ ന​യി​ക്കാ​നും ന​വീ​ക​രി​ക്കാ​നും രൂ​പ​പ്പെ​ടു​ത്താ​നു​മു​ള്ള വേ​ദി​ക​ൾ അ​വ​ർ​ക്ക് ന​ൽ​കു​ക എ​ന്ന​താ​ണ്.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ൾ​ക്കൊ​പ്പം യു​വ​ശ​ബ്ദ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ച്ചു​കൊ​ണ്ട്, വ​രും ത​ല​മു​റ​ക​ൾ​ക്കാ​യി സ​ന്തു​ലി​ത​വും സു​സ്ഥി​ര​വു​മാ​യ ഒ​രു സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ ഒ​എം​എ ല​ക്ഷ്യ​മി​ടു​ന്നു.

മു​തി​ർ​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലും കു​ടും​ബ കേ​ന്ദ്രീ​കൃ​ത പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും അ​സോ​സി​യേ​ഷ​ന്‍റെ സ​മ​ർ​പ്പ​ണ​വും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണ്. ’യു​ണൈ​റ്റ​ഡ് ഫ്യു​ച്ച​ർ ഒ​രു മു​ദ്രാ​വാ​ക്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് അ​ത് ഒ​രു വാ​ഗ്ദാ​ന​മാ​ണ്’, പാ​ന​ൽ ലീ​ഡ് ആ​ഞ്ച​ല ഉ​മ്മ​ൻ പ​റ​ഞ്ഞു.

NRI

സാ​ഹോ​ദ​ര്യ ഒ​ന്നി​പ്പിനായി​ നേ​തൃ​സം​ഗ​മം സംഘടിപ്പിച്ചു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: ബ​ഹ​റ​നി​ലെ വ്യ​ത്യ​സ്ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ ഒ​രു​മി​ച്ചു ചേ​ർ​ത്തു​കൊ​ണ്ട് പ്ര​വാ​സി ഒ​ന്നി​പ്പ് എ​ന്ന പേ​രി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച സാ​ഹോ​ദ​ര്യ സം​ഗ​മം പ്ര​വാ​സി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും സാ​മൂ​ഹി​ക വി​ഷ​യ​ത്തി​ലു​ള്ള ഒ​ന്നി​പ്പ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ സാ​ഹോ​ദ​ര്യ​ത്തി​​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സി ഒ​ന്നി​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വ്യ​ത്യ​സ്ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജ​ന​സേ​വ​ന മേ​ഖ​ല​ക​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കി​ട്ട വേ​ദി​യാ​യി മാ​റി.

ഐ​ക്യ​ത്തി​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ൾ പോ​ലും ചോ​ദ്യം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ഭി​ന്നി​പ്പു​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം ഒ​ന്നി​പ്പു​ക​ൾ ഏ​റെ പ്ര​ശം​സ​നീ​യ​വും ആ​വേ​ശ​ക​ര​വു​മാ​ണെ​ന്ന് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് റ​സാ​ക്ക് പാ​ലേ​രി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത സം​ഗ​മം, ഐ​ക്യ​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മു​ന്നോ​ട്ട് പോ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ശ​ക്ത​മാ​യി ഓ​ർ​മി​പ്പി​ച്ചു.

ജാ​തി​മ​ത​സം​ഘ​ട​ന വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​സ്നേ​ഹ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​വാ​സി ഒ​ന്നി​പ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. “ പ്ര​വാ​സി ഒ​ന്നി​പ്പ്” എ​ന്ന പേ​ര് ത​ന്നെ പ​രി​പാ​ടി​യു​ടെ ആ​ത്മാ​വാ​യി മാ​റി​യ​താ​യി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

NRI

എ​ഫ്സി​സി ഡാ​ള​സ് വാ​ർ​ഷി​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശ​ക​ര​മാ​യി സ​മാ​പ​നം

ടെ​ക്സ​സ്: ഡാള​​സി​ലെ പ്ര​മു​ഖ മ​ല​യാ​ളി ഫു​ട്ബോ​ൾ ക്ല​ബാ​യ എ​ഫ്സിസി ഡാ​ളസ്, ക​രോ​ൾ​ട്ട​നി​ൽ (FCC Dallas) സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ഇ​ന്റേ​ണ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.

ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും കാ​യി​ക​ക്ഷ​മ​ത​യും ഒ​പ്പം പു​തി​യ കാ​യി​ക പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​ര​ങ്ങ​ൾ കാ​ഴ്ച​വച്ച​ത്.

ക്ല​ബ് അം​ഗ​ങ്ങ​ളെ വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ച്ചു​ള്ള മ​ത്സ​ര​ത്തി​ൽ ആ​ബേ​ൽ ബി​ജു ജേ​ക്ക​ബ്, നെ​വി​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, ഡിം​പു ജോ​ൺ, അ​രു​ൺ ബേ​സി​ൽ വ​ർ​ഗീ​സ്, മ​നു ഗോ​വി​ന്ദ് മോ​ഹ​ൻ, പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ടീം ​ക്യാ​പ്റ്റ​ന്മാ​രാ​യി നേ​തൃ​ത്വം ന​ൽ​കി.

പ​രു​ക്കി​നെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് ടീ​മി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ എ​ത്തി​യ ക്യാ​പ്റ്റ​ന്മാ​രു​ടെ സാ​ന്നി​ധ്യം ടൂ​ർ​ണ​മെ​ന്‍റിലു​ട​നീ​ളം വ​ലി​യ ആ​വേ​ശം പ​ക​ർ​ന്നു. അ​ഗ​സ്റ്റി​ൻ മാ​ണി, സ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, പോ​ൾ സാ​ബു എ​ന്നി​വ​രാ​യി​രു​ന്നു കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച് ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​ക്കി​യ​ത്.

 

NRI

ഡാ​ള​സി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി​യു​ള്ള കൂ​ടി​ക്കാ​ഴ്ച കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഡാ​ളസ്: ഡേ​റ്റിംഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ദ​മ്പ​തി​ക​ളെ വെ​ടി​വ​ച്ച കേ​സി​ൽ 26കാ​ര​നാ​യ നോ​ഹ ട്രൂ​ബ​യെ ഡാ​ള​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡാ​ളസി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യേ​റ്റ 57കാ​രി​യാ​യ ഗ്വാ​ഡ​ലൂ​പ്പ് ഗോ​ൺ​സാ​ല​സ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

പ്ര​തി​യും ദ​മ്പ​തി​ക​ളും ഒ​ന്നി​ച്ച് മ​ദ്യ​പി​ക്കു​ക​യും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ൾ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് വെ​ടി​വ​ച്ച​തെ​ന്നു​മാ​ണ് പ്ര​തി​യു​ടെ വാ​ദം.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഹൈ​വേ​യ്ക്ക് സ​മീ​പം ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.​നി​ല​വി​ൽ നോ​ഹ ട്രൂ​ബ ഡാ​ല​സ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്.

ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

NRI

ഡാ​ള​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ തി​രോ​ധാ​നം തെ​ളി​യി​ച്ചു പോ​ലീ​സ്; 52 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് അ​ന്ത്യം

ഡാ​ള​സ്: 52 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ണാ​താ​യ 16 വ​യ​​സു​കാ​ര​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി ഡാ​ള​സ് പോ​ലീ​സ്. 1973 ജ​നു​വ​രി 14ന് ​കി​ഴ​ക്ക​ൻ ഡാ​ള​സി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ നോ​ർ​മ​ൻ പ്രാ​റ്റ​റി​നെ കാ​ണാ​താ​യെ​ന്നും ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി ഒ​രു വി​വ​ര​വു​മി​ല്ലാ​യി​രു​ന്നു എ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

പ​ഴ​യ ചി​ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​പ്പോ​ൾ നോ​ർ​മ​ൻ മ​രി​ച്ച​താ​യി തി​രി​ച്ച​റി​ഞ്ഞു. നോ​ർ​മ​നെ കാ​ണാ​താ​യി ആ​റു മാ​സ​ത്തി​നുശേ​ഷം, സൗ​ത്ത് ടെ​ക്സ​സി​ലെ റോ​ക്ക് പോ​ർ​ട്ടി​ൽ വെ​ച്ച് ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു യു​വാ​വ് മ​രി​ച്ചി​രു​ന്നു.

ഇ​ത് നോ​ർ​മ​ൻ ആ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് 2023 അ​വ​സാ​ന​ത്തോ​ടെ അ​രാ​ൻ​സാ​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ ഓ​ഫി​സി​ൽ പോ​ലീ​സ് ചി​ത്രം നോ​ർ​മ​ന്‍റെ സ​ഹോ​ദ​ര​നെ കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

നോ​ർ​മ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ചി​ത്ര​ത്തി​ലെ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട് അ​ത് ത​ന്‍റെ അ​നി​യ​ൻ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​ക്കാ​ല​ത്ത് നാ​യ ക​ടി​ച്ച​പ്പോ​ഴു​ണ്ടാ​യ ചു​ണ്ടി​ലെ പാ​ടും, വ​ഴ​ക്കി​നി​ട​യി​ൽ പു​രി​ക​ത്തി​ന് മു​ക​ളി​ലു​ണ്ടാ​യ മു​റി​പ്പാ​ടും നോ​ർ​മ​നെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ചു.

അ​ര​നൂ​റ്റാ​ണ്ടി​ന് ശേ​ഷം തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും, നോ​ർ​മ​ൻ എ​ങ്ങ​നെ ഡാ​ള​സി​ൽ നി​ന്ന് 400 മൈ​ൽ അ​ക​ലെ​യു​ള്ള സൗ​ത്ത് ടെ​ക്സ​സി​ൽ എ​ത്തി​യെ​ന്ന കാ​ര്യം ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല. നോ​ർ​മ​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

NRI

പ​ണ​വും ല​ഹ​രി​യും ന​ൽ​കി ലൈം​ഗി​ക ദു​രു​പ​യോ​ഗം: മു​ൻ അ​ധ്യാ​പി​ക​യ്ക്ക് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

മി​സോ​റി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ണ​വും മ​ദ്യ​വും ല​ഹ​രി​യും ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ൻ അ​ധ്യാ​പി​ക​യ്ക്ക് 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ. മി​സോ​റി​യി​ലെ ഡി​ക്സ​ൺ ആ​ർ​വ​ൺ സ്കൂ​ൾ ഡി​സ്ട്രി​ക്റ്റി​ലെ മു​ൻ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യാ​പി​ക​യാ​യി​രു​ന്ന 30 വ​യ​​സു​കാ​രി കാ​രി​സ്‌​സ ജെ​യ്ൻ സ്മി​ത്തി​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്


മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​രി​സ്‌​സ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത​ത്. ലൈം​ഗി​ക ബ​ന്ധ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100 ഡോ​ള​റോ അ​തി​ൽ കൂ​ടു​ത​ലോ പ​ണ​മാ​യി​ട്ടോ ​കാ​ഷ്ആ​പ്പ്’ വ​ഴി​യോ ന​ൽ​കി​യി​രു​ന്നു എ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്.

ലൈം​ഗി​ക ബ​ന്ധ​ത്തി​ന് പ​ക​ര​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്യ​മോ ക​ഞ്ചാ​വോ ന​ൽ​കി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​കു​ട്ടി​ക​ളെ പീ‍​ഡി​പ്പി​ച്ച് ഉ​ൾ​പ്പെ​ടെ പ്ര​തി​ക്കെ​തി​രെ 19 കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ്ര​തി കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

NRI

ഭാ​ര്യ​യെ വെ​ടി​വ​ച്ച് കൊ​ന്ന കേ​സ് : 88 വ​യ​സു​കാ​ര​നാ​യ ഭ​ർ​ത്താ​വി​ന്‍റെ ജാ​മ്യ​ത്തു​ക​യി​ൽ ഇ​ള​വ് ന​ൽ​കി കോ​ട​തി

ഗാ​ൽ​വെ​സ്റ്റ​ൺ(​ടെ​ക്സ​സ്):  സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ള്ള ഏ​ണ​സ്റ്റ് ലി​യാ​ലി​നെ​യാ​ണ് കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ അ​നി​ത ലി​യാ​ലി​നെ (89) വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.20ന് ​ഗാ​ൽ​വെ​സ്റ്റ​ണി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് പ്ര​തി കൃ​ത്യം ന​ട​ത്തി​യ​ത്. അ​നി​ത ലി​യാ​ലി​ന്റെ ഹൃ​ദ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ൽ നി​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച് വീ​ട്ടി​ലെ​ത്തി​യ പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രോ​ട്, താ​നാ​ണ് ഭാ​ര്യ​യെ വെ​ടി​വെ​ച്ച് കൊ​ന്ന​തെ​ന്ന് ഏ​ണ​സ്റ്റ് ലി​യാ​ൽ പ​റ​യു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന അ​നി​ത​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് കി​ട​പ്പു​മു​റി​യി​ൽ ത​റ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ച് ഏ​ണ​സ്റ്റി​ന്‍റെ ജാ​മ്യ​ത്തു​ക​യി​ലും കോ​ട​തി ഇ​ള​വ് ന​ൽ​കി. പ്രാ​യ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ഏ​ണ​സ്റ്റി​ന് മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്തം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​കൊ​ല​പാ​ത​ക​ത്തി​ന്റെ കാ​ര​ണം പൊ​ലീ​സ് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

NRI

ഫോ​മാ ലാ​സ് വേ​ഗ​സ് കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു

 

 

ലാ​സ് വേ​ഗ​സ്: ഫോ​മാ വെ​സ്റ്റേ​ൺ റീ​ജണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലാ​സ് വേ​ഗ​സി​ൽ ന​ട​ത്തി​യ ഫാ​മി​ലി നൈ​റ്റ് പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ​രി​പാ​ടി​ക​ളു​ടെ മി​ക​വ് കൊ​ണ്ടും വ​ൻ​വി​ജ​യ​മാ​യി. ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ൺ​ലൈ​ൻ രജി​സ്ട്രേ​ഷ​ൻ അവസാനിച്ചശേഷവും  വാ​ക് ഇ​ൻ ര​ജി​സ്ട്രേ​ഷ​നാ​യി വ​ന്ന​വ​ർ​ക്ക് ഇ​രി​പ്പി​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി. നൂ​റ് ര​ജി​ഷ്ട്രേ​ഷ​നി​ൽ നി​ന്നും ഇ​ര​ട്ടി​യി​ല​ധി​ക​മാ​യ ഇ​രു​നൂ​റി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും ഹാ​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു.

റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ജോ​സ​ഫി​ന്‍റെ​യും ബി​സി​ന​സ് ചെ​യ​ർ ബി​ജു സ​ക്ക​റി​യാ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റീ​ജണിനി​ൽ നി​ന്നു​ള്ള എ​ല്ലാ അം​ഗ​സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ത്തു. 

ചെ​യ​ർ​മാ​ൻ റെ​നി പൗ​ലോ​സി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ച പൊ​തു​പ​രി​പാ​ടി​യി​ൽ എ​ലൈ​ൻ സ​ജി അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും, നി​ർ​മ​ല സ​ജി​ത്ത്, വി​നി​ത സു​കു​മാ​ര​ൻ എ​ന്നി​വ​ർ ഇ​ൻ​ഡ്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു.

ഫോ​മ പ്ര​സി​ഡ​ൻ്റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ഫോ​മ മു​ൻ​പ്ര​സി​ഡ​ൻ്റ് ജോ​ൺ ടൈ​റ്റ​സ്, ബി​സി​ന​സ് ചെ​യ​ർ ബി​ജു സ​ക്ക​റി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മി​സ് കാ​ലി​ഫോ​ർ​ണി​യ ടീ​ൻ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് എ​ലൈ​ൻ സ​ജി​യെ സ​ദ​സി​ൽ ആ​ദ​രി​ച്ചു. സ​ജി ക​പ്പാ​ട്ടി​ലി​ന്റെ​യും ഡോ. ​രെ​ശ്മി സ​ജി​യു​ടെ​യും പു​ത്രി​യാ​ണ്.

ഡോ​ക്ട​ർ മ​ഞ്ജു പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫാ​ഷ​ൻ ഷോ ​ഹൃ​ദ്യ​മാ​യി. പ്രാ​യം മ​റ​ന്ന് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​സ്വാ​ദ​ക​രി​ൽ കൗ​ത​ക​മാ​യി.

റീ​ജണ​ൽ കമ്മിറ്റി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ പ്ര​കാ​രം എ​ത്തി​യ നാ​ഷ​ണ​ൽ നേ​താ​ക്ക​ളാ​യ ഫോ​മാ ബൈ​ലോ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ൺ സി. ​വ​ർ​ഗീ​സ്, നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ക​ർ​ത്ത​നാ​ൽ, മോ​ള​മ്മ വ​ർ​ഗീ​സ്, ബി​ജു തോ​ണി​ക്ക​ട​വി​ൽ, മാ​ത്യു വ​ർ​ഗീ​സ്, അ​നു സ്ക​റി​യ, ബി​നോ​യ് തോ​മ​സ്, രേ​ഷ്മ ര​ഞ്ജ​ൻ, സാ​മു​വ​ൽ മ​ത്താ​യി, ജി​ഷോ തോ​മ​സ്, രാ​ജു പ​ള്ള​ത്ത്, മോ​ൻ​സി വ​ർ​ഗീ​സ്, എ​ന്നി​വ​രെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജ ഔ​സോ, സ​ജ​ൻ മൂ​ലേ​പ്ലാ​ക്കി​ൽ, ഡോ. ​മ​ഞ്ജു പി​ള്ള, ആ​ഗ്ന​സ് ബി​ജു, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ മാ​ത്യു ചാ​ക്കോ, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഔ​സോ, ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി സെ​ൽ​ബി കു​ര്യാ​ക്കോ​സ്, പി.​ആ​ർ.​ഒ പ​ന്ത​ളം ബി​ജു തോ​മ​സ്, ജാ​സ്മി​ൻ പ​രോ​ൾ, ഡോ. ​ര​ശ്മി സ​ജി, രാ​ജ​ൻ ജോ​ർ​ജ്, ജാ​ക്സ​ൺ പൂ​യ​പ്പാ​ടം, പോ​ൾ ജോ​ൺ, ഷാ​ൻ പ​രോ​ൾ, സ​ർ​ഗം പ്ര​സി​ഡ​ൻ്റ് വി​ൽ​സ​ൺ നെ​ച്ചി​ക്കാ​ട്ട്, കൊ​ള​റാ​ഡോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ്റ് വി​മ​ൽ ആ​ൻ​ഡ്രൂ​സ്, മ​ങ്ക പ്ര​സി​ഡ​ൻ്റ് പ​ത്മ​പ്രി​യ പാ​ലോ​ട്ട്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലാ​സ് വേ​ഗ​സ് പ്ര​സി​ഡ​ന്റ് ഡോ.​തോം​സ​ൺ ചെ​മ്പ്ലാ​വി​ൽ, സെ​ക്ര​ട്ട​റി ഡേ​വി​ഡ് പ​റ​പ്പി​ള്ളി, എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലാ​സ് വേ​ഗാ​സി​ന്‍റെ വ​ന്പിച്ച പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​യി. ലോ​സ് ആ​ഞ്ച​ൽ​സി​ൽ നി​ന്നു​മു​ള്ള ആ​സ്ഥാ​ന ഗാ​യ​ക​നാ​യ ബി​ജു മാ​ത്യു​വി​ന്റെ ലൈ​വ് ഗാ​ന​മേ​ള ഇ​ട​വേ​ള​ക​ളി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി. സെ​ക്ര​ട്ട​റി സ​ജി​ത് തൈ​വ​ള​പ്പി​ൽ ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പെ​ടു​ത്തി.

NRI

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി നടത്തുന്ന ആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരം ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

ബർമിംഗ് ഹാം : ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്‍റെ ഭാഗമായി കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരത്തിന്‍റെ (ഉർഹ 2025 ) ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.

രൂപതയുടെ വെബ്സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ അടിസ്ഥാനമാക്കി ഇടവക/മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നടന്ന ആദ്യ ഘട്ട മത്സരങ്ങളിലും , തുടർന്ന് ഓൺലൈൻ ആയി നടന്ന റീജിയണൽ തല മത്സരത്തിലും വിജയികളായ 47 ടീമുകളാണ് രൂപതാതലത്തിൽ നവംബർ 29 ന് ലിവർപൂളിൽ ലൈവായി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനായി യോഗ്യത നേടിയിരിക്കുന്നത്. 

50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിച്ച എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും , സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികത അടിസ്ഥാനമാക്കി ദനഹായിൽ പ്രസിദ്ധീകരിച്ച 20 ലേഖനങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം .ട

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ഈ മത്സരത്തിന്‍റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും , രൂപതാ തലത്തിലെ മത്സരാർത്ഥികൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

രൂപതാ തല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു.

NRI

വീ​ടു മാ​റി​യെ​ത്തി ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​യെ വെ​ടി​വ​ച്ചു കൊ​ല​പെ​ടു​ത്തി; വീ​ട്ടു​ട​മ​ക്കെ​തി​രെ ന​ര​ഹ​ത്യാ​ക്കു​റ്റം

 

ഇ​ൻ​ഡ്യാ​ന: വീ​ട് മാ​റിയെത്തി​യ ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​യെ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ​യാ​യ ക​ട്ട് ആ​ൻ​ഡേ​ഴ്സ​നെ​തി​രെ (62) മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി. ഈ ​മാ​സം അ​ഞ്ചി​ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.


32 വ​യ​സു​കാ​രി​യാ​യ മ​രി​യ ഫ്ലോ​റി​ൻ​ഡ റി​യോ​സ് പെ​ര​സ് ഡി ​വെ​ലാ​സ്ക്വ​സ് ഉ​ൾ​പ്പെ​ട്ട ക്ലീ​നിം​ഗ് സം​ഘം മ​റ്റൊ​രി​ട​ത്തേ​ക്ക് പോ​കേ​ണ്ട​തി​നു പ​ക​രം അ​ബ​ദ്ധ​ത്തി​ൽ ക​ട്ട് ആ​ൻ​ഡേ​ഴ്സ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.


വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ബ്ദം കേ​ട്ട ഉ​ട​ൻ, ഒ​രു മി​നി​റ്റി​നു​ള്ളി​ൽ ക​ട്ട് ആ​ൻ​ഡേ​ഴ്സ​ൺ യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ വാ​തി​ലി​ലൂ​ടെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ മ​രി​യ ഫ്ലോ​റി​ൻ​ഡ ത​ൽ​ക്ഷ​ണം മ​രി​ച്ചു. കു​റ്റം തെ​ളി​ഞ്ഞാ​ൽ 10 വ​ർ​ഷം മു​ത​ൽ 30 വ​ർ​ഷം വ​രെ ത​ട​വും 10,000 ഡോ​ള​ർ പി​ഴ​യും ല​ഭി​ച്ചേ​ക്കാം.

NRI

ഓ​ക്ല​ഹോ​മ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ​ക്ക് 2009ന് ​ശേ​ഷം ആ​ദ്യ​മാ​യി ശ​മ്പ​ള വ​ർ​ധ​ന​വ്

 

ഓ​ക്ല​ഹോ​മ സി​റ്റി: ഓ​ക്ല​ഹോ​മ സം​സ്ഥാ​ന നി​യ​മ​നി​ർ​മാ​താ​ക്ക​ൾ​ക്കും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 2009ന് ​ശേ​ഷം ആ​ദ്യ​മാ​യി ശ​മ്പ​ള വ​ർ​ധ​ന​വ് ന​ൽ​കാ​ൻ നി​യ​മ​നി​ർ​മാ​ണ ന​ഷ്ട​പ​രി​ഹാ​ര ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. 2026ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​കും പു​തി​യ ശ​മ്പ​ളം നി​ല​വി​ൽ വ​രി​ക.

പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച്, നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ വാ​ർ​ഷി​ക ശ​മ്പ​ളം 47,500 ഡോ​ള​റി​ൽ നി​ന്ന് ഏ​ക​ദേ​ശം 55,000 ഡോ​ള​റാ​യി ഉ​യ​ർ​ത്തും.

കൂ​ടാ​തെ, സ്പീ​ക്ക​ർ, സെ​ന​റ്റ് നേ​താ​വ് എ​ന്നി​വ​ർ​ക്ക് 27,000 ഡോ​ള​റാ​യി​ൽ അ​ധി​കം അ​ധി​ക സ്റ്റൈ​പ്പ​ൻ​ഡും ല​ഭി​ക്കും. ഗ​വ​ർ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ​മ്പ​ള​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​റ്റോ​ർ​ണി ജ​ന​റ​ൽ, പ​ബ്ലി​ക് ഇ​ൻ​സ്ട്ര​ക്ഷ​ൻ സൂ​പ്ര​ണ്ട് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം 175,000 ഡോ​ള​റാ​യി വ​ർ​ധി​ക്കും. ഈ ​വ​ർ​ധ​ന​വ് മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ബോ​ർ​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ശ​മ്പ​ള വ​ർ​ധ​ന​വി​നെ എ​തി​ർ​ത്ത ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഓ​ക്ല​ഹോ​മ​യി​ലെ ശ​രാ​ശ​രി കു​ടും​ബ വ​രു​മാ​നം 65,000 ഡോ​ളറാ​യി മാ​ത്ര​മാ​ണെ​ന്നും, നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ നി​ല​വി​ലെ ശ​മ്പ​ളം മ​തി​യാ​യ​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ശ​മ്പ​ള വ​ർ​ധ​ന​വ് നി​ല​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ൻ ബാ​ധി​ക്കി​ല്ല. 2026ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ പു​തി​യ ശ​മ്പ​ളം ല​ഭി​ക്കു​ക​യു​ള്ളൂ.

NRI

ഇന്ത്യൻ ഐടി കമ്പനികൾ ഒ1ആ വിസ റിക്രൂട്ട്മെന്‍റിൽ നിന്ന് പിൻവാങ്ങുന്നു

വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ പുതിയ എച്ച് വൺബി വീസകൾ വഴി ജീവനക്കാരെ ജോലിക്കെടുക്കുന്നത് ഗണ്യമായി കുറച്ചതായി ബ്ലൂംബെർഗ്. 2025 സാമ്പത്തിക വർഷത്തിൽ പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങൾ ആദ്യമായി ഫയൽ ചെയ്ത എച്ച് വൺബി വീസ അപേക്ഷകളിൽ 37 ശതമാനം കുറവുണ്ടായി.

ഏറ്റവും വലിയ ഏഴ് ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് 2025 സാമ്പത്തിക വർഷത്തിൽ ആകെ 4,573 വീസകൾ മാത്രമാണ് ലഭിച്ചത്. യുഎസിൽ നേരിട്ട് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള ഇന്ത്യൻ ഐടി ഭീമന്മാരുടെ തന്ത്രപരമായ മാറ്റമാണ് ഈ കുറവിന് കാരണം.

വിദേശ തൊഴിലാളികൾക്കായി എച്ച് വൺബി വീസകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ കമ്പനികളുടെ പുതിയ ലക്ഷ്യം. എച്ച് വൺബി വീസകൾ ലഭിക്കുന്നതിൽ ഈ വർഷം യുഎസ് ടെക് കമ്പനികൾ ചരിത്രത്തിൽ ആദ്യമായി ആദ്യ നാല് സ്ഥാനങ്ങൾ നേടി.

ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയാണ് മുൻനിരയിൽ. ഇന്ത്യൻ കമ്പനികളിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് അഞ്ചാം സ്ഥാനത്താണ്.

അതേസമയം, യുഎസിൽ ചിപ്പ് നിർമാണ മേഖലയ്ക്ക് വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച് വൺബി പ്രോഗ്രാമിനെ വീണ്ടും ന്യായീകരിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ഈ വീസകൾ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

NRI

ഡോ. ​ധ​ന​ല​ക്ഷ്മി​യു​ടെ ക​വി​താ സ​മാ​ഹാ​രം ’ഇ​നി എ​ത്ര നാ​ൾ’ പ്ര​കാ​ശ​നം ചെ​യ്തു

അ​ബു​ദാ​ബി: അ​കാ​ല​ത്തി​ൽ വി​ട​വാ​ങ്ങി​യ പ്ര​വാ​സി ഡോ​ക്ട​റും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ധ​ന​ല​ക്ഷ്മി മ​ര​ണ​ത്തി​ന് ആ​മു​ഖ​മാ​യി എ​ഴു​തി​യ ക​വി​താ സ​മാ​ഹാ​രം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യി വാ​യ​ന​ക്കാ​രി​ലേ​ക്ക്. ഒ​രു വ​ർ​ഷം മു​ൻ​പ് എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ പോ​യ മ​ര​ണ​വും പ്ര​ണ​യ​വും പ്ര​മേ​യ​മാ​യ ക​വി​ത​ക​ളാ​ണ് യു​എ​ഇ​യി​ൽ പ്ര​കാ​ശ​നം ചെ​യ്ത​ത

"​എ​ല്ലാ വാ​ക്കു​ക​ളും എ​ന്റെ കൂ​ടെ പൊ​ടി​പി​ടി​ച്ച് മ​ണ്ണി​ൽ തി​രി​ഞ്ഞു പോ​വ​ട്ടെ,'' ​ജീ​വി​തം പാ​തി വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് ഡോ​ക്ട​ർ കു​റി​ച്ചു​വ​ച്ചു.

എ​ന്നെ​ങ്കി​ലും പ്ര​കാ​ശി​പ്പി​ക്കാ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ഹ​രി​തം ബു​ക്സിന്‍റെ ​ പ്ര​താ​പ​ൻ താ​യാ​ട്ടി​ന് ആ ​ക​വി​ത​ക​ൾ അ​യ​ച്ചു​കൊ​ടു​ത്തു. പ്ര​സാ​ധ​ന​ത്തി​നും മു​ൻ​പേ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഡോ. ​ധ​ന​ല​ക്ഷ്മി​യെ അ​ബു​ദാ​ബി​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് അ​വ​രെ അ​റി​യു​ന്ന​വ​ർ​ക്കെ​ല്ലാം വ​ലി​യ ന​ടു​ക്ക​മാ​യി​രു​ന്നു.

NRI

വി​സ അ​പേ​ക്ഷ​ക​ളി​ലെ കാ​ല​താ​മ​സം യു​എ​സ് സ​ർ​വ​കലാ​ശാ​ല​ക​ളി​ൽ പു​തി​യ  വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ൽ വൻ കു​റ​വ്


വാ​ഷിം​ഗ്ട​ൺ ഡി​സി.: യു​എ​സ് സ​ർ​വക​ലാ​ശാ​ല​ക​ളി​ൽ ഈ ​വ​ർ​ഷം പു​തി​യ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന നി​ര​ക്കി​ൽ 17 ശതമാനം കു​റ​വു​ണ്ടാ​യ​താ​യി തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഒ​രു ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. വി​സ അ​പേ​ക്ഷ​ക​ളി​ലെ കാ​ല​താ​മ​സ​വും നി​ഷേ​ധി​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​സ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന കാ​ര​ണം

പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളായി പറയപെടുന്നത് ട്രം​പ് ഭ​ര​ണ​കൂ​ടം വി​ദ്യാ​ർ​ത്ഥി വി​സ​ക​ൾ നേ​ടു​ന്ന​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കി​യ​താ​ണ് ഈ ​കു​റ​വി​ന് കാ​ര​ണം. വി​സ പ്ര​ശ്ന​ങ്ങ​ൾ, യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ, ന്ധ​യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ലെ​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ന്ധ എ​ന്നി​വ​യും കാ​ര​ണ​ങ്ങ​ളാ​യി സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 വ​ർ​ഷ​ങ്ങ​ളാ​യി യു​എ​സി​ലു​ള്ള വി​ദ്യാ​ർ​ഥിക​ളെ​ക്കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ മൊ​ത്ത​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒരുശമാനം മാ​ത്ര​മാ​ണ് കു​റ​വു​ണ്ടാ​യ​ത്.

 യു​എ​സ് സ​മ്പ​ദ്വ്യ​വ​സ്ഥ​യി​ലേ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ദേ​ശം 55 ബി​ല്യ​ൺ സം​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ട്. യു​എ​സി​ലെ മൊ​ത്തം വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന്‍റെ 6 ശതമാനം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

 ആ​ദ്യ​മാ​യി പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ 17 ശതമാനം കു​റ​വ് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ (2026ലും 2027​ലും) വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​ൻ​റോ​ൾ​മെ​ന്റ് മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ക്ലേ ​ഹാ​ർ​മോ​ൺ പ​ങ്കു​വെ​ച്ചു.

 ഈ ​വ​ർ​ഷ​മാ​ദ്യം അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥിക​ളു​ടെ വി​സ അ​പ്പോ​യി​ന്റ്മെ​ന്റു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക, പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ വൈ​റ്റ് ഹൗ​സ് സ്വീ​ക​രി​ച്ചി​രു​ന്നു.

NRI

ഫിഫാ ലോകകപ്പ്: ടിക്കറ്റ് ഉടമകൾക്ക് യുഎസ് വിസ വേഗത്തിലാക്കാൻ ’ഫിഫാ പാസ്’ പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: 2026ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ രാജ്യാന്തര ആരാധകർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വീസ ഇന്‍റർവ്യുകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന ’ഫിഫാ പ്രയോറിറ്റി അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂളിംഗ് സിസ്റ്റം’ (FIFA PASS) എന്ന പുതിയ സംവിധാനം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റും ഫിഫയും ചേർന്ന് പ്രഖ്യാപിച്ചു.

കൊളംബിയ പോലുള്ള ചില പ്രധാന ഫുട്ബോൾ രാജ്യങ്ങളിലെ ആരാധകർക്ക് നിലവിൽ ഒമ്പത് മാസമോ അതിലധികമോ വീസ ഇന്‍റർവ്യൂ കാത്തിരിപ്പ് സമയം നേരിടുന്നുണ്ട്. ഈ പ്രശ്നം ലഘൂകരിക്കാനാണ് പുതിയ സംവിധാനം.

2026 ലോകകപ്പിനുള്ള ടിക്കറ്റുകൾ കൈവശമുള്ള ആരാധകർക്ക് 2026ന്‍റെ തുടക്കത്തിൽ ഫിഫ പാസ് വഴി ടിക്കറ്റ് ഉടമകൾക്ക് വീസ ഇന്‍റർവ്യൂകൾ വേഗത്തിൽ ഷെഡ്യൂൾ ചെയ്യാനാകും. കാത്തിരിപ്പ് സമയം ഏകദേശം 6 മുതൽ 8 ആഴ്ചയായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഫിഫാ പാസ് വീസ ഇന്‍റർവ്യൂ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെങ്കിലും, വീസ ലഭിക്കാനുള്ള സാധാരണ സുരക്ഷാ പരിശോധനകൾക്ക് മാറ്റമുണ്ടാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ടിക്കറ്റ് വീസയായി കണക്കാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിനായി 6 ദശലക്ഷത്തിലധികം ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് രാജ്യവ്യാപകമായി 30.5 ബില്യൻ ഡോളറിന്‍റെ സാമ്പത്തിക ഉത്തേജനമുണ്ടാക്കുമെന്നും കണക്കാക്കുന്നു. വീസ ആവശ്യമുള്ള ആരാധകർ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്‍റെ ഫിഫാനിർദ്ദിഷ്ട അപേക്ഷാ പേജ് വഴി ഇപ്പോൾ തന്നെ നടപടികൾ ആരംഭിക്കണമെന്ന് അധികൃതർ അറിയിച്ചു.

NRI

സൗത്ത് കരോലിനയിലെ ഫയറിംഗ് സ്ക്വാഡ് സ്റ്റീഫൻ ബ്രയന്‍റിന്‍റെ  വധശിക്ഷ നടപ്പാക്കി

കൊളംബിയ, സൗത്ത് കരോലിന: 2004ൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്‍റിനെ (44) സൗത്ത് കരോലിനയിൽ ഫയറിംഗ് സ്ക്വാഡിനെ (Firing Squad) ഉപയോഗിച്ച് നടപ്പാക്കി. ഈ രീതിയിൽ വധശിക്ഷ നടപ്പാക്കുന്ന സൗത്ത് കരോലിനയിലെ മൂന്നാമത്തെ തടവുകാരനാണ് ബ്രയന്‍റ്.

നവംബർ 14ന് വൈകുന്നേരം 6.05നാണ് ബ്രയന്‍റിന്‍റെ മരണം സ്ഥിരീകരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി ഒന്നും പറയാനില്ലെന്ന് ഇയാൾ അധികൃതരെ അറിയിച്ചു.

2008ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്നു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബ്രയന്‍റ് കുറ്റം സമ്മതിച്ചത്. വിഷം കുത്തിവെച്ചുള്ള ശിക്ഷ(Lethal Injection) ക്ക് പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി (Firing Squad)  തിരഞ്ഞെടുക്കാൻ ബ്രയന്‍റ് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ, യുഎസിൽ വെടിവെച്ച് കൊലപ്പെടുത്തൽ രീതിയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ സൗത്ത് കാരോലൈന യൂട്ടയ്ക്ക് (Utah) ഒപ്പമായി. ബ്രയന്‍റിന് ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ എന്ന മാനസിക പ്രശ്നമുണ്ടായിരുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കാൻ വഴിയൊരുങ്ങിയത്.

ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന ആവശ്യം ഗവർണർ ഹെൻറി മക്മാസ്റ്റർ വിസമ്മതിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളും ബ്രയന്‍റിന്‍റെ അഭിഭാഷകനും വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചു.

NRI

ബോ​സ്റ്റ​ണി​ൽ അ​വ​ശ​നി​ല​യി​ൽ നാ​യ​യെ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ബോ​സ്റ്റ​ൺ: ബോ​സ്റ്റ​ണി​ൽ ഗു​രു​ത​ര​മാ​യി അ​വ​ശ​നി​ല​യി​ൽ ഒ​രു നാ​യ​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്MSPCA (Massachusetts Society for the Prevention of Cruelty to Animals) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഫി​യെ​റോ (Fiyero) എ​ന്ന് പേ​രി​ട്ട നാ​യ​യെ ഈ ​ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ലാ​ണ് MSPCAയു​ടെ ആ​ഞ്ച​ൽ മെ​ഡി​ക്ക​ൽ സെന്‍ററിലെ​​ത്തി​ച്ച​ത്. നാ​യ അ​ങ്ങേ​യ​റ്റം അലശ നി​ല​യി​ലാ​യി​രു​ന്നു.​

നി​ല​വി​ൽ, നാ​യ​യെ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ചി​കി​ത്സ​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന് ഏ​റെ ആ​ഴ്ച​ക​ൾ എ​ടു​ത്തേ​ക്കാം.​ബോ​സ്റ്റ​ൺ അ​നി​മ​ൽ ക​ൺ​ട്രോ​ളും(Boston Animal Control) ഫി​യെ​റോ​യു​ടെ പൂ​ർ​വസ്ഥി​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

 

NRI

സ്റ്റാ​ർ​ബ​ക്സ് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി ന്യൂ​യോ​ർ​ക്ക് നി​യു​ക്ത മേ​യ​ർ സൊ​ഹ്റാ​ൻ മം​ദാ​നി

 

ന്യൂ​യോ​ർ​ക്ക്: സ്റ്റാ​ർ​ബ​ക്സ് യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ൾ ആ​രം​ഭി​ച്ച രാ​ജ്യ​വ്യാ​പ​ക​മാ​യ ന്ധ​റെ​ഡ് ക​പ്പ് റ​ബെ​ല്ലി​യ​ൻ​ന്ധ (Red Cup Rebellion) എ​ന്ന് വി​ളി​ക്കു​ന്ന പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്ക് നി​യു​ക്ത മേ​യ​ർ സൊ​ഹ്റാ​ൻ മം​ദാ​നി ജ​ന​ങ്ങ​ളോ​ട് സ്റ്റാ​ർ​ബ​ക്സ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു. ന്യാ​യ​മാ​യ ഒ​രു തൊ​ഴി​ൽ ക​രാ​ർ ല​ഭി​ക്കു​ന്ന​തു​വ​രെ കാ​പ്പി ശൃം​ഖ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ​ അ​ഭ്യ​ർ​ഥ​ന.


സ്റ്റാ​ർ​ബ​ക്സി​ന്‍റെ വാ​ർ​ഷി​ക റെ​ഡ് ക​പ്പ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വാ​ക്ക്ഔ​ട്ടി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മം​ദാ​നി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഒ​രു പോ​സ്റ്റ് പ​ങ്കു​വ​ച്ചു. ’രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്റ്റാ​ർ​ബ​ക്സ് തൊ​ഴി​ലാ​ളി​ക​ൾ അ​ന്യാ​യ​മാ​യ തൊ​ഴി​ൽ പ​രി​ശീ​ല​ന സ​മ​ര​ത്തി​ലാ​ണ്, ന്യാ​യ​മാ​യ ക​രാ​റി​നാ​യി പോ​രാ​ടു​ന്നു.


തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ, ഞാ​ൻ ഒ​രു സ്റ്റാ​ർ​ബ​ക്സ് വാ​ങ്ങി​ല്ല, ഞ​ങ്ങ​ളോ​ടൊ​പ്പം ചേ​രാ​ൻ ഞാ​ൻ നി​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഒ​രു​മി​ച്ച്, ന​മു​ക്ക് ശ​ക്ത​മാ​യ ഒ​രു സ​ന്ദേ​ശം അ​യ​യ്ക്കാ​ൻ ക​ഴി​യും: ക​രാ​റി​ല്ല, കാ​പ്പി​യി​ല്ല,’ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NRI

പ്ലാ​നോ പാ​ർ​ക്കി​ൽ ജോ​ഗിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ സ്ത്രീ​യെ ചു​റ്റി​ക കൊ​ണ്ട് ആ​ക്ര​മി​ച്ചു; കൗ​മാ​ര​ക്കാ​ര​ൻ ഒ​ളി​വി​ൽ

 

പ്ലാ​നോ (ഡാ​ള​സ്): പ്ലാ​നോ​യി​ലെ ബോ​ബ് വു​ഡ്ര​ഫ് പാ​ർ​ക്കി​ൽ ജോ​ഗിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ്ത്രീ​യെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ചു​റ്റി​ക കൊ​ണ്ട് ആ​ക്ര​മി​ച്ച 17 വ​യ​സു​കാ​ര​ൻ പി​ടി​യി​ലാ​യി.

ചു​രു​ങ്ങി​യ​ത് ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും പ്ര​തി ചു​റ്റി​ക കൊ​ണ്ട് സ്ത്രീ​യെ അ​ടി​ച്ച​താ​യാ​ണ് പോ​ലീ​സ് വി​വ​രം. ആ​ക്ര​മി​ക്ക​പ്പെ​ട്ട സ്ത്രീ ​തി​രി​ച്ച​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ സ്ത്രീ​യെ ഉ​ട​ൻ ത​ന്നെ ഒ​രു പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രു​ക്ക് ജീ​വ​ന് ഭീ​ഷ​ണി​യ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 17 വ​യ​സു​കാ​ര​നാ​ണ് പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക, ഡ​ക്റ്റ് ടേ​പ്പ്, മ​റ്റ് ചി​ല വ​സ്തു​ക്ക​ൾ എ​ന്നി​വ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ആ​ക്ര​മ​ണ കാ​ര​ണം പോലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഷാ​ർ​ജ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തിന്‍റെ​ വാ​ർ​ഷി​കം ’കൂ​ടാ​രം 2025’ ആ​ഘോ​ഷം

ഷാ​ർ​ജ: സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ലെ സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തിന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷ​മാ​യ ന്ധ​കൂ​ടാ​രം 2025’ അ​ജ്മാ​നി​ലെ തു​മ്പേ മെ​ഡി​സി​റ്റി ഗ്രൗ​ണ്ടി​ൽ ആ​ഘോ​ഷി​ച്ചു.


കു​ടും​ബ​വും വി​ശ്വാ​സ​വും ഒ​ത്തു​ചേ​രു​മ്പോ​ൾ എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ റാ​ലി, ക​ലാ​പ​രി​പാ​ടി​ക​ൾ, സം​ഗീ​ത വി​രു​ന്നു​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി.

പൊ​തു സ​മ്മേ​ള​നം ഇ​ട​വ​ക വി​കാ​രി ഫാ. ​മു​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ൺ ജോ​സ​ഫ് ഏ​ടാ​ട്ട് പ്ര​സം​ഗി​ച്ചു. സ​മു​ദാ​യ സേ​വ​നം ചെ​യ്ത വോ​ളന്‍റി​യ​ർ​മാ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. ഗാ​യി​ക റി​മി ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.

സീ​റോമ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി കോ​ഓർ​ഡി​നേ​റ്റ​ർ സോ​ജി​ൻ കെ. ​ജോ​ൺ, അ​സി​സ്റ്റന്‍റ് കോ​ഓർ​ഡി​നേ​റ്റ​ർ സി​മി ഡെ​ന്നി​സ്, എ​സ്​എംസി അ​ജ്മാ​ൻ കോഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് ബേ​ബി, സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ്, ഫാ​മി​ലി യൂ​ണി​റ്റ് കോഓ​ർ​ഡി​നേ​റ്റ​ർ ബി​നീ​ഷ് ജോ​സ​ഫ്, ക​ൺ​വീ​ന​ർ​മാ​ർ അ​ല​ൻ ജോ​സ്, ഷെ​റി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി​ക്ക് ഗം​ഭീ​ര തു​ട​ക്കം

റി​യാ​ദ്: റി​യാ​ദി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം. 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​പ​ര​മ്പ​ര​ക്ക് ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യി.


ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​കൊ​ണ്ട് ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി​എ​സ് പ്ര​ദീ​പ് ന​യി​ച്ച ’ടി​എ​സ്ടി മെ​റ്റ​ൽ​സ് കേ​ളി അ​റേ​ബ്യ​ൻ ബ്രെ​യി​ൻ ബാ​റ്റി​ൽ’ ആ​യി​രു​ന്നു ഉ​ദ്ഘാ​ട​ന പ​രി​പാടി​ ഉ​മ്മു​ൽ ഹ​മാ​മി​ലെ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​​സി​നെ സാ​ക്ഷി​യാ​ക്കി ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി​എ​സ് പ്ര​ദീ​പ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ആ​മു​ഖം അ​വ​ത​രി​പ്പി​ച്ചു. കേ​ളി പ്ര​സി​ഡ​ൻ്റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് ലോ​ഞ്ചിം​ഗ് വീ​ഡി​യോ​യു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം ന​ട​ത്തി.കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ, കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, സ്പോ​ൺ​സ​ർ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ടി​എ​സ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ മ​ധു​സൂ​ധ​ന​ന്‍, അ​നാ​ദി അ​ൽ ഹ​ർ​ബി പ്ര​തി​നി​ധി പ്രി​ൻ​സ് തോ​മ​സ്, കു​ദു വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​മാ​ദ് മു​ഹ​മ്മ​ദ് സ​ലിം, റീ​ജി​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​മി​ത്ത് ജെ​യി​ന്‍, ഡി​പി​എ​സ് സ്കൂ​ള്‍ മു​ൻ പ്രി​ന്‍​സി​പ്പ​ൽ ര​ജ​നി ഗു​പ്ത, മെ​സ്ട്രോ പി​സ്‌​സ ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ കെ ​പി. മ​ഹേ​ഷ്, ക്രി​സ്റ്റ​ല്‍ ഗ്രൂ​പ്പ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ബാ​സി​ല്‍, എം​എ​ആ​ര്‍ പ്രൊ​ജ​ക്റ്റ് പ്ര​തി​നി​ധി ഷ​രൂ​ബ്, ഗ്രാ​ന്‍​ഡ് ല​ക്കി റെ​സ്റ്റ​റെന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​ന്‍​സൂ​ര്‍, ഫ്യു​ച്ച​ര്‍ സ്റ്റീ​ല്‍ ക്രാ​ഫ്റ്റ് ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​കേ​ഷ് കു​മാ​ർ, ഖ്യു ​സോ​ള്‍ സൊ​ല്യു​ഷ​ന്‍ പ്ര​തി​നി​ധി ലി​ജു ആ​ന്‍​ഡ് റോ​ബി​ന്‍, റി​യാ​ദ് മീ​ഡി​യ ഫോ​റം ര​ക്ഷാ​ധി​കാ​രി ന​സ​റു​ദ്ദീ​ന്‍ വി.​ജെ, വീ​ക്ഷ​ണം ലേ​ഖ​ക​ൻ നാ​ദ​ർ ഷാ, ​കേ​ളി കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് സ​ലിം ക​ള​ക്ക​ര, ഐ​എം​സി​സി നാ​ഷ​ണ​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ കു​റു​മാ​ത്തൂ​ര്‍, എ​ൻ ആ​ർ കെ ​ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ലോ​ക കേ​ര​ള സ​ഭാ അം​ഗം ഇ​ബ്രാ​ഹിം സു​ബ​ഹാ​ന്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഡി​സം​ബ​റി​ൽ കേ​ളി സാ​ഹി​ത്യോ​ത്സ​വം എ​ന്ന പേ​രി​ൽ നാ​ട്ടി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് എ​ന്ന പേ​രി​ൽ മാ​ധ്യ​മ സെ​മി​നാ​ർ ഉ​ൾ​പ്പ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

മാ​ഗ്ഡെ​ബു​ര്‍​ഗ് ഭീ​ക​രാ​ക്ര​മ​ണം: കോ​ട​തി​യി​ല്‍ വി​ചാ​ര​ണ തു​ട​ങ്ങി

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ഡെ​ബു​ര്‍​ഗി​ലെ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ത​ലേ​ബ് അ​ല്‍ അ​ബ്ദു​ല്‍​മൊ​ഹ്സെ​ന്‍ എ​തി​രെ​യു​ള്ള കേ​സി​ല്‍ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ചു.

2024 ഡി​സംബർ 20ന് ​മാ​ഗ്ഡെ​ബു​ര്‍​ഗി​ലെ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ലേ​യ്ക്ക് വാ​ട​ക​യ്ക്കെ​ടു​ത്ത എ​സ്യു​വി കാ​ര്‍ ഓ​ടി​ച്ചു ക​യ​റ്റി ആ​റ് പേ​രെ കൊ​ല്ലു​ക​യും 338 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ ആ​ക്ര​മി​ക്കെ​തി​രാ​യ വി​ചാ​ര​ണ തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്രാ​ദേ​ശി​ക കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ച​ത്.

കു​റ്റ​പ​ത്രം വാ​യി​ച്ച​തി​നു​ശേ​ഷം, പ്ര​തി ത​ന്‍റെ സാ​ക്ഷ്യം ആ​രം​ഭി​ച്ചു, അ​തി​ല്‍ അ​ദ്ദേ​ഹം ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ സം​സാ​രി​ച്ചു, പ്ര​ധാ​ന​മാ​യും രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു സം​സാ​രം. 


പ്ര​തി ഒ​രു മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചു​വെ​ങ്കി​ലും മാ​ഗ്ഡെ​ബ​ര്‍​ഗി​ലെ ത​ന്‍റെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചോ ഇ​ര​ക​ളെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹം ഇ​തു​വ​രെ ഒ​രു വാ​ക്കു​പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല.​ വി​ചാ​ര​ണ തു​ട​രു​ക​യാ​ണ്.

സൗ​ദി​അ​റേ​ബ്യ​യി​ല്‍ ഡോ​ക്ട​ര്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി 2006 ല്‍ ​ജ​ര്‍​മ​നി​യി​ല്‍ കു​ടി​യേ​റി​യ ഉ​പ​രി​പ​ഠ​നം ന​ട​ത്തി സൈ​ക്കോ​ള​ജി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്.

NRI

ഫൊ​ക്കാ​ന ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ രേ​വ​തി പി​ള്ള

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ വ​നി​താ നേ​താ​വും സം​രം​ഭ​ക​യു​മാ​യ രേ​വ​തി പി​ള്ള ഫൊ​ക്കാ​ന​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക) 2026-28 ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ലീ​ലാ മാ​രേ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ലാ​ണ് ബോ​സ്റ്റ​ണി​ൽ നി​ന്നു​ള്ള രേ​വ​തി പി​ള്ള ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പ​ഴ്സ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​യാ​ണ് രേ​വ​തി പി​ള്ള. ഐ​ടി ക​മ്പ​നി​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ആ​യ രേ​വ​തി ക​ഴി​വ് തെ​ളി​യി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​യാ​ണ്.

മി​ക​ച്ച പ്ര​സം​ഗ​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഇ​വ​ർ ഫൊ​ക്കാ​ന നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം, റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ മു​ൻ​പ് വ​ഹി​ച്ചി​ട്ടു​ണ്ട്. ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ന്ധ​വി​ഷ​ൻ എ​യ്ഡ്’​ന്റെ ബോ​ർ​ഡ് മെ​മ്പ​റാ​യും ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

സം​ഘ​ട​ന​യെ സു​താ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രേ​വ​തി, ഫൊ​ക്കാ​ന എ​ത്തി​ക്സ് ക​മ്മി​റ്റി മെ​മ്പ​റാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ "​സെ​ക്ഷ്വ​ൽ ഹ​രാ​സ്മെന്‍റ് പോ​ളി​സി’ എ​ഴു​തി​യു​ണ്ടാ​ക്കി​യ​ത് സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ഇം​ഗ്ല​ണ്ട് മു​ൻ സെ​ക്ര​ട്ട​റി​യും, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് വ​നി​ത​ക​ൾ​ക്കാ​യു​ള്ള ന്ധ​ചീ​ഫ്’ എ​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബോ​സ്റ്റ​ൺ ചാ​പ്റ്റ​ർ ഫൗ​ണ്ട​റും കൂ​ടി​യാ​ണ് രേ​വ​തി പി​ള്ള.

 

 

NRI

റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍ററി​ൽ  ആ​ന്ത​രി​ക ത്രി​ദി​ന സൗ​ഖ്യ ധ്യാ​നം 28 മു​ത​ൽ

റാം​സ്ഗേ​റ്റ്: റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഈ ​മാ​സം28 മു​ത​ൽ 30 വ​രെ താ​മ​സി​ച്ചു​ള്ള ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റു​ക​ളു​ടെ ഡ​യ​റ​ക്ട​റും, അ​ഭി​ഷി​ക്ത വ​ച​ന പ്രോ​ഘോ​ഷ​ക​നു​മാ​യ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​നും, റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് എ​ടാ​ട്ട് അ​ച്ച​നും ധ്യാ​ന ശു​ശ്രു​ഷ​ക​നാ​യ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ പോ​ള​ച്ച​നും സം​യു​ക്ത​മാ​യി​ട്ടാ​വും ഈ ​ത്രി​ദി​ന ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം ന​യി​ക്കു​ക.

28ന് ​രാ​വി​ലെ എ‌ട്ട് മു​ത​ൽ 30ന് ​വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. താ​മ​സി​ച്ചു​ള്ള ത്രി​ദി​ന ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് 27ന് ​വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സം ഒ​രു​ക്കു​ന്ന​താ​ണ്. ത്രി​ദി​ന ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നു​മാ​യി 75 പൗ​ണ്ട് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു’ (സ​ങ്കീ​ർ​ത്ത​നം147:3). മ​ന​സി​ൽ ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന തി​ന്മ​ക​ളു​ടെ ജീ​ർണ​ത​യി​ൽ നി​ന്നും വി​ശു​ദ്ധ​മാ​ക്ക​പ്പെ​ടു​ന്ന​തി​നും വേ​ദ​നാ​ജ​ന​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളെ ദൈ​വ സ​മ​ക്ഷം സ​മ​ർ​പ്പി​ച്ച് ആ​ന്ത​രി​ക​മാ​യി സൗ​ഖ്യ​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹാ​വ​സ​രം ഒ​രു​ക്കു​ന്ന ധ്യാ​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ഫാ.​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ എ​ന്നി​വ​ർ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

ധ്യാ​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം എ​ത്തു​ന്ന​വ​ർ​ക്കാ​യി താ​മ​സ​സൗ​ക​ര്യം റാം​സ്ഗേ​റ്റ്ഡി​വൈ​ൻ സെ​ന്‍റ​റി​ൽ ഒ​രു​ക്കു​ന്ന​താ​ണ്.

Registration : For Contact : +447474787890, Email: [email protected], Website:www.divineuk.org

Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA

NRI

2020 തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി: റൂ​ഡി ഗ്യു​ലി​യാ​നി​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും മാ​പ്പ് ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിംഗ്ടൺൻ ഡി​സി: 2020 ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട ത​ന്‍റെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ റൂ​ഡി ഗ്യു​ലി​യാ​നി​യെ​യും മ​റ്റ് സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മാ​പ്പ് ന​ൽ​കി.

ഗു​രു​ത​ര​മാ​യ ദേ​ശീ​യ അ​നീ​തി അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ട്രം​പ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മാ​ർ​ക്ക് മെ​ഡോ​സി​നും ട്രം​പ് മാ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മെ, 2020 ലെ ​തെര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ചോ​ദ്യം ചെ​യ്ത നി​യ​മ​പ​ക​ർ​പ്പു​ക​ൾ ഫ​യ​ൽ ചെ​യ്ത ട്രം​പി​ന്‍റെ മു​ൻ അ​ഭി​ഭാ​ഷ​ക​ർ സി​ഡ്നി പ​വ​ൽ, ജെ​ന്ന എ​ല്ലി​സ്, ജോ​ൺ ഈ​സ്റ്റ്മാ​ൻ, കെ​ന്ന​ത്ത് ചെ​സെ​ബ്രോ എ​ന്നി​വ​രും മാ​പ്പ് ല​ഭി​ച്ച​വ​രി​ൽ ഈ ​മാ​പ്പു​ക​ൾ ഫെ​ഡ​റ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ബാ​ധ​ക​മാ​കൂ.

സം​സ്ഥാ​ന ത​ല​ത്തി​ലെ (State Level) നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ഇ​ത് ബാ​ധ​ക​മാ​കി​ല്ല. 2020 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ചോ​ദ്യം ചെ​യ്ത​തി​നും വ്യാ​ജ ഇ​ല​ക്ട​ർ ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്കു​മെ​തി​രാ​യ കേ​സു​ക​ൾ യു​എ​സി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ട്രം​പി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് ഇ​നി​യും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

NRI

ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​മി ഹം​ദി​യെ യുഎ​സ് കു​ടി​യേ​റ്റ ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ചി​ത​നാ​കു​ന്നു

ന്യൂയോർക്ക്: ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​മി ഹം​ദി​യെ യു​എ​സ് കു​ടി​യേ​റ്റ അ​ധി​കാ​രി​ക​ളു​ടെ ത​ട​ങ്ക​ലി​ൽ നി​ന്ന് ഉ​ട​ൻ മോ​ചി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു.

ര​ണ്ടാ​ഴ്ച മു​മ്പ് യുഎ​സ് സം​സാ​ര​യാ​ത്ര​യ്ക്കി​ടെ ഹം​ദി​യെ കു​ടി​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​സ്ര​യേ​ലി​നെ​തി​രെ തു​റ​ന്ന വി​മ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ല​ക്ഷ്യ​മാ​ക്കി​യ​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ യുഎ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യും ഹം​ദി ഭീ​ക​ര​ത​യെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു.

ഹം​ദി​യെ വി​സ കാ​ലാ​വ​ധി ലം​ഘി​ച്ച​തി​നാ​ണ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് നാ​ടു​ക​ട​ത്ത​ൽ നേ​രി​ടാ​തെ സ്വ​മേ​ധ​യാ ബ്രി​ട്ട​നി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ഹം​ദി​യു​ടെ കു​ടും​ബം ഈ ​തീ​രു​മാ​നം സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചെ​ങ്കി​ലും അ​നാ​വ​ശ്യ​മാ​യ അ​റ​സ്റ്റും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ലും വ​ലി​യ മാ​ന​സി​കാ​ഘാ​ത​മാ​യി​രു​ന്നു​വെ​ന്ന് പി​താ​വ് ഡോ. ​മു​ഹ​മ്മ​ദ് എ​ൽ​ഹാ​ച്ച്മി ഹം​ദി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

NRI

കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ ച​ർ​ച്ചാ സ​മ്മേ​ള​നം സം​വാ​ദം സം​ഘ​ടിക്കുന്നു

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സ​മ​ഗ്ര​ച​ർ​ച്ചാ സം​വാ​ദം സൂം ​ഫ്ലാ​റ്റ് ഫോ​മി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഈ​സ്റ്റേ​ൺ സ​മ​യം ഏ​ഴി​ന് സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ർ​ക്കും വെ​ർ​ച്വ​ൽ (സൂം) ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഈ ​സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​വി​ധ രാ​ഷ്ട്രീ​യ മു​ന്ന​ണി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വി​വി​ധ അ​മേ​രി​ക്ക​ൻ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളും പ​ത്ര മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഈ ​സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​വ​ർ​ക്ക് എ​ല്ലാം ഉ​ള്ള ഒ​രു പ്ര​ത്യേ​ക ക്ഷ​ണ​ക്ക​ത്ത് ആ​യി​ക്കൂ​ടെ ഈ ​പ്ര​സ്‌ റി​ലീ​സി​നെ ക​ണ​ക്കാ​ക്കു​മെ​ന്നു ക​രു​തു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Date & Time: November 14, 2025 Friday 07:00 PM Eastern Time (US and Canada)-New York
Time. Remember Central Time 06:00 PM

Meeting ID: 223 474 0207
Passcode: justice

NRI

നാ​ൽപ​താം​ വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ച് സൂ​സ​ൻ ഡാ​നി​യേ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്

ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സ് ആ​സ്ഥാ​ന​മാ​യി ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടു കേ​ര​ള​ത്തി​ലെ ക​ഷ്ട​ട​ത​യ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന "സൂ​സ​ൻ ഡാ​നി​യേ​ൽ മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്’ സേ​വ​ന​ത്തി​ന്‍റെ നാ​ൽ​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു .

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ലോ​സ് ആ​ഞ്ച​ലെ​സി​ലെ ഷെ​റാ​ട്ട​ൺ സെ​റി​റ്റോ​സ് ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​നി​ന്നു​ള്ള
മു​ന്നൂ​റി​ല​ധി​കം പേ​ര് പ​ങ്കെ​ടു​ത്തു. ഡി​ന്ന​റും ഒ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളും ആ​യി​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​ന്ന​ര ല​ക്ഷം ഡോ​ള​റി​ന്റെ സം​ഭാ​വ​ന​ക​ളാ​ണ് ട്ര​സ്റ്റി​ന് ല​ഭി​ച്ച​ത്.

1985-ൽ, ​സൂ​സ​ൻ ഡാ​നി​യേ​ൽ കാ​ൻ​സ​ർ മൂ​ലം വി​ട​വാ​ങ്ങി​യ​പ്പോ​ഴാ​ണ്  മാ​ത്യു ഡാ​നി​യ​ൽ , അ​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ലോ​സ് ആ​ഞ്ച​ല​സി​ൽ ‘സൂ​സ​ൻ ഡാ​നി​യ​ൽ മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്’ ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​ക എ ​ന്ന​താ​യി​രു​ന്നു ഫ​ണ്ടി​ന്‍റെ ദൗ​ത്യം.

2002-ൽ ​മ​ക​ൾ സു​ധ​യും കാ​ൻ​സ​റി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ, ഈ ​ദൗ​ത്യ​ത്തി​ന് ഊ​ർ​ജ്ജ​വും പ്ര​തി​ബ​ന്ധ​ത​യും വ​ർ​ധി​ച്ചു.

NRI

യു​വ​ജ​ന​സാ​ഗ​രം തീ​ർ​ത്ത ദി ചോ​സ​ൺ കൂ​ട്ടാ​യ്മ ഡാ​ള​​സി​ൽ ന​ട​ത്ത​പ്പെ​ട്ടു

ഡാ​ള​​സ്: ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക യൂ​ത്ത് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന സം​ഗ​മം  ​ദി ചോ​സ​ൺ​ പ​രിപാ​ടി യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഡാ​ള​സ്‌​സ് ക്രി​സ്തു രാ​ജ​ൻ ഇ​ട​വ​ക​യി​ൽ നി​ന്നും മ​റ്റ് അ​യ​ൽ ഇ​ട​വ​ക​ക​ളി​ൽ നി​ന്നുമാ​യി 240 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാലു വ​രെ ന​ട​ത്ത​പ്പെ​ട്ട കൂ​ട്ട​യ്മ അ​റി​യ​പ്പെ​ടു​ന്ന കാ​ത്ത​ലി​ക് മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും, ഗാ​യ​ക​നും ആ​ണ് പോ​ൾ ജെ ​കിം സം​ഗ​ത്തി​ൽ ഉ​ട​നീ​ളം യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

 

NRI

ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ നൂ​റാ​മ​ത് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ര്‍​ജ: പ്ര​വാ​സ ലോ​ക​ത്തെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഖ​ത്ത​റി​ലെ മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ നൂ​റാ​മ​ത് പു​സ്ത​കം ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​മു​ഖ വ്യ​വ​സാ​യി​യും ച​ല​ചി​ത്ര പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സോ​ഹ​ന്‍ റോ​യ് ആ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​ധ്യാ​പി​ക​യും ക​വ​യ​ത്രി​യു​മാ​യ ജാ​സ്മി​ന്‍ സ​മീ​ര്‍ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സ് പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ത്താം ഭാ​ഗ​മാ​ണ് ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ നൂ​റാ​മ​ത് പു​സ്ത​കം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ലാ​യി നൂ​റ് പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ക്കു​ന്ന ആ​ദ്യ പ്ര​വാ​സി​യെ​ന്ന അ​പൂ​ര്‍​വ ബ​ഹു​മ​തി​യും ഇ​തോ​ടെ അ​മാ​നു​ല്ല​ക്ക് സ്വ​ന്ത​മാ​യി.

44 വ​ര്‍​ഷ​ത്തെ ഷാ​ര്‍​ജ പു​സ്ത​ക​മേ​ള​യു​ടെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഗ്ര​ന്ഥ​കാ​ര​ന്‍റെ നൂ​റാ​മ​ത് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്.

ഖ​ത്ത​റി​ലെ പ്ര​മു​ഖ ക​ലാ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന യ​ശ​രീ​ര​നാ​യ കെ.​മു​ഹ​മ്മ​ദ് ഈ​സ​യെ​ക്ക​യെ കു​റി​ച്ച് ഡോ. ​അ​മാ​നു​ല്ല എ​ഡി​റ്റ് ചെ​യ്ത ഈ​സ​ക്ക എ​ന്ന വി​സ്മ​യ​വും ച​ട​ങ്ങി​ല്‍ സോ​ഹ​ന്‍ റോ​യ് പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യ​മാ​യ ഡോ​ക്ട​ര്‍ താ​ഹി​റ ക​ല്ലു​മു​റി​ക്ക​ല്‍ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി എ​ഴു​ത്തു​കാ​രും പ്ര​സാ​ധ​ക​രും സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രും പ്ര​കാ​ശ​ന ച​ട​ങ്ങി​നെ ധ​ന്യ​മാ​ക്കി.

ഡെ​ല്‍​മ ആ​യു​ര്‍​വേ​ദ കെ​യ​ര്‍ സെ​ന്‍റ​ര്‍ സി​ഇ​ഒ ഡോ. ​ടി​നു ത​മ്പി, സ്റ്റാ​ന്‍​ഫോ​ഡ് സ്കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫ​ഹ​മി​ദ,കേ​ര​ള പ്ര​വാ​സി വു​മ​ണ്‍​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ചി​ത്ര സീ​മ​ന്‍​സ്, അ​വ​ര്‍ ടി​വി ചെ​യ​ര്‍​മാ​ന്‍ ഷാ​ജി പു​ഷ്പാം​ഗ​ദ​ന്‍, പ്ര​ശ​സ്ത പ​ര്‍​വ്വ​താ​രോ​ഹി​ക​യും ഗ്ര​ന്ഥ​കാ​രി​യും സം​രം​ഭ​ക​യു​മാ​യ സ്വ​പ്ന ഇ​ബ്രാ​ഹിം, ലി​പി പ​ബ്ലി​ക്കേ​ഷ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ലി​പി അ​ക്ബ​ര്‍ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഡി​ജി​റ്റ​ല്‍ പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ ജി​സി​സി ഉ​പാ​ധ്യ​ക്ഷ​നും എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബ​ഷീ​ര്‍ വ​ട​ക​ര പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.

NRI

സ​ർ​ക്കാ​ർ ഷ​ട്ട്ഡൗ​ണി​ൽ ഡാ​ള​സ് ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ​ക്ക് 2,000 ഡോ​ള​ർ സ​ഹാ​യം

ഡാ​ള​സ്: ഡാ​ള​സി​ലെ കോ​ൺ​കോ​ർ​ഡ് ദോ​വ​ല​യ​ത്തി​ൽ, ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും തൊ​ഴി​ൽ​ര​ഹി​ത​ർ​ക്കും 2,000 ഡോ​ള​ർ സ​ഹാ​യ​വു​മാ​യി പാസ്റ്റ​ർ ബ്ര​യ​ൻ കാ​ർ​ട്ട​ർ. ഞാ​യ​റാ​ഴ്ച​ത്തെ ആ​രാ​ധ​ന​യ്ക്കി​ടെ​യാ​ണ് 200 പേ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി ചെ​ക്കു​ക​ൾ കൈ​മാ​റി​യ​ത്.

ശു​ശ്രൂ​ഷ​യു​ടെ അ​വ​സാ​ന​ത്തി​ൽ, സീ​നി​യ​ർ പാ​സ്റ്റ​ർ ബ്ര​യാ​ൻ കാ​ർ​ട്ട​ർ അ​വ​ധി​യി​ലാ​യ​വ​രെ​യും തൊ​ഴി​ൽ​ര​ഹി​ത​രെ​യും പ്രാ​ർ​ഥ​ന​യ്ക്കും സ​മ്മാ​ന​ത്തി​നു​മാ​യി മു​ന്നി​ലേ​ക്ക് ക്ഷ​ണി​ച്ചു. 200 പേ​ർ​ക്ക് 2,000 ഡോ​ള​ർ ചെ​ക്കു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

സ​ർ​ക്കാ​ർ അ​ട​ച്ചു​പൂ​ട്ട​ലോ പി​രി​ച്ചു​വി​ട​ലോ ബാ​ധി​ച്ച​വ​രെ സ​ഭ തി​രി​ച്ച​റി​ഞ്ഞ​താ​യി കാ​ർ​ട്ട​ർ സ​ഭ​യോ​ട് പ​റ​ഞ്ഞു. ഈ ​പ്ര​ഖ്യാ​പ​നം ത​ന്നെ വി​കാ​ര​ഭ​രി​ത​നാ​ക്കി​യെ​ന്ന് കെ​യ്ലോ​ൺ ക​റി പ​റ​ഞ്ഞു. ഒ​രു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി എ​ന്ന നി​ല​യി​ൽ, അ​വ​ൾ ആ​ഴ്ച​ക​ളാ​യി ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്നു.

“ദൈ​വ​ജ​ന​ത്തി​ന്‍റെ ഔ​ദാ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു യ​ഥാ​ർ​ത്ഥ സാ​ക്ഷ്യ​മാ​ണി​ത്, പ​ക്ഷേ ഇ​ത് ന​മ്മു​ടെ വി​ശ്വാ​സം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഒ​രു സാ​ക്ഷ്യം കൂ​ടി​യാ​ണെന്ന് പാ​സ്റ്റ​ർ കാ​ർ​ട്ട​ർ പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യം, ദൈ​വാ​ല​യ​ത്തി​ന്‍റെ​യും ദാ​നം ചെ​യ്യാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് എ​ന്നും പാസ്റ്റ​ർ കാ​ർ​ട്ട​ർ പ​റ​ഞ്ഞു.

NRI

ഫൊക്കാന ട്രഷറർ സ്ഥാനാർഥിയായി ആന്റോ വർക്കിയെ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പിന്തുണയ്ക്കുന്നു

ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ 2026ൽ നടക്കുന്ന ഫൊക്കാന സംഘടനാ തെരഞ്ഞെടുപ്പിലേക്ക് ആന്‍റോ വർക്കിയെ ട്രഷർ സ്ഥാനാർഥിയായി പിന്തുണയ്ക്കുന്നതായി അറിയിച്ചു. നവംബർ 4ന് വൈകിട്ട് നടന്ന മീറ്റംഗിലാണ് തിരുമാനം എടുത്തത്.

ഫൊക്കാന റീജണൽ വൈസ് പ്രസിഡന്‍റ് കൂടിയായ ആന്‍റോ റീജണൽ ഉദ്ഘടനം നടത്തുകയും റീജണൽ കൺവൻഷൻ സംഘടിപ്പിക്കുകയും ചെയ്തു. ഫുൾ ഡേ കൺവൻഷൻ ആണ് ആന്‍റോയുടെ നേതൃത്വത്തിൽ നടന്നത്. വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്‍റും ഇപ്പോഴത്തെ കോഓർഡിനേറ്ററുമാണ് ആന്‍റോ.വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


വൈസ്മെൻസ് ക്ലബ്ബിന്റെ കമ്മിറ്റി മെംബർ കൂടിയാണ്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആന്റോ ബ്രോങ്ക്സ് സീറോ മലബാർ കാത്തോലിക് ചർച്ചിലെ സജീവ പ്രവർത്തകനും 2023 മുതൽ സിറോ മലബാർ കാത്തലിക് കോൺഗ്രസിന്‍റെ ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്‍റായും  പ്രവർത്തിക്കുന്നു.

ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്‍റ് ആയും പ്രവർത്തിച്ചിട്ടുള്ള ആന്‍റോ ജോയിന്‍റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെംബർ കൂടിയാണ്. ഭാര്യ ജെസ്‌സി ആന്‍റോ. മക്കൾ: ആൽബിൻ ആന്‍റോ, എബിൻ ആന്‍റോേ.

Latest News

Up