x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​സി ഡാ​ള​സ് വാ​ർ​ഷി​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശ​ക​ര​മാ​യി സ​മാ​പ​നം

പി.പി. ചെ​റി​യാ​ൻ
Published: January 8, 2026 06:23 AM IST | Updated: January 8, 2026 12:54 PM IST

ടെ​ക്സ​സ്: ഡാള​​സി​ലെ പ്ര​മു​ഖ മ​ല​യാ​ളി ഫു​ട്ബോ​ൾ ക്ല​ബാ​യ എ​ഫ്സിസി ഡാ​ളസ്, ക​രോ​ൾ​ട്ട​നി​ൽ (FCC Dallas) സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ഇ​ന്റേ​ണ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.

ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും കാ​യി​ക​ക്ഷ​മ​ത​യും ഒ​പ്പം പു​തി​യ കാ​യി​ക പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​ര​ങ്ങ​ൾ കാ​ഴ്ച​വച്ച​ത്.

ക്ല​ബ് അം​ഗ​ങ്ങ​ളെ വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ച്ചു​ള്ള മ​ത്സ​ര​ത്തി​ൽ ആ​ബേ​ൽ ബി​ജു ജേ​ക്ക​ബ്, നെ​വി​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, ഡിം​പു ജോ​ൺ, അ​രു​ൺ ബേ​സി​ൽ വ​ർ​ഗീ​സ്, മ​നു ഗോ​വി​ന്ദ് മോ​ഹ​ൻ, പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ടീം ​ക്യാ​പ്റ്റ​ന്മാ​രാ​യി നേ​തൃ​ത്വം ന​ൽ​കി.

പ​രു​ക്കി​നെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് ടീ​മി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ എ​ത്തി​യ ക്യാ​പ്റ്റ​ന്മാ​രു​ടെ സാ​ന്നി​ധ്യം ടൂ​ർ​ണ​മെ​ന്‍റിലു​ട​നീ​ളം വ​ലി​യ ആ​വേ​ശം പ​ക​ർ​ന്നു. അ​ഗ​സ്റ്റി​ൻ മാ​ണി, സ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, പോ​ൾ സാ​ബു എ​ന്നി​വ​രാ​യി​രു​ന്നു കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച് ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​ക്കി​യ​ത്.

 

K-Rail Survey K-Rail Survey

ജോ​ജോ കോ​ട്ട​ക്ക​ൽ (സി​ഇ​ഒ, ജോ​ജോ കാ​ർ റി​പ്പ​യ​ർ) ടൂ​ർ​ണ​മെ​ന്റി​ന്‍റെ മെ​ഗാ സ്പോ​ൺ​സ​ർ ആ​യി​രു​ന്നു.​ആ​ശി​ഷ് തെ​ക്കേ​ടം (എ​ഫ്സി​സി പ്ര​സി​ഡ​ന്‍റ്), അ​ഖി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

റൂ​ബ​ൻ ക​ട​ന്തോ​ട്ട് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ശി​ഷ് തെ​ക്കേ​ടം, വി​നോ​ദ് ചാ​ക്കോ, അ​ഗ​സ്റ്റി​ൻ മാ​ണി, സ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ശ്യാം ​മു​ള​ക്ക​ൽ, അ​നൂ​പ് തോ​മ​സ്, പോ​ൾ സാ​ബു, പ്ര​ദീ​പ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ കൈ​മാ​റി.

പു​ര​സ്കാ​ര ജേ​താ​ക്ക​ൾ: മോ​സ്റ്റ് വാ​ല്യൂ​ബി​ൾ പ്ലെ​യ​ർ പ്ലെയർ: നെ​യ്ത​ൻ മ​നോ​ജ് പൗ​ലോ​സ്, മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ: ഡിം​പു ജോ​ൺ, മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ: ഗ്രെ​ഗ് വാ​ഴ​ച്ചി​റ, ടോ​പ്പ് സ്കോ​റ​ർ: ജോ​ഷ്വ മാ​ത്യു. ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും സ്പോ​ർ​ട്സ്മാ​ൻ​സ്പി​രി​റ്റും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​ടൂ​ർ​ണ​മെന്‍റെ​ന്ന് എ​ഫ്സിസി പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് അ​റി​യി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ തു​ട​രു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Tags : nri FCC Dallas annual football tournament

Recent News

Up