x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 വി​ദ്യാ​ഭ്യാ​സ വാ​യ്പ ത​ട്ടി​പ്പ്; നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ മു​ത്ത​ശ്ശി​ക്ക് 5 വ​ർ​ഷം ത​ട​വ്

പി.​പി. ചെ​റി​യാ​ൻ
Published: February 5, 2026 06:52 AM IST | Updated: February 5, 2026 06:52 AM IST

ഫ​യെ​റ്റെ​വി​ൽ (നോ​ർ​ത്ത് ക​രോ​ന): നോ​ർ​ത്ത് ക​രോ​ളി​ന സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ 60കാ​രി​യാ​യ സി​ന്തി​യ ഡെ​നീ​സ് മെ​ൽ​വി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 2016 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 80 പേ​രെ ​വ്യാ​ജ വി​ദ്യാ​ർ​ഥി​ളാ​യി​ ഉ​പ​യോ​ഗി​ച്ച് 5 മി​ലി​യ​ൻ ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 42 കോ​ടി രൂ​പ) ത​ട്ടി​യെ​ടു​ത്തു എ​ന്ന​താ​ണ് കേ​സ്.

വി​ദ്യാ​ർ​ഥിക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​യ്ക്ക് ടെ​ക്, കേ​പ്പ് ഫി​യ​ർ ക​മ്മ്യൂ​ണി​റ്റി കോ​ളേ​ജ് തു​ട​ങ്ങി വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ഫെ​ഡ​റ​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചു.

​പ​ണം ല​ഭി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ക​രം ഇ​വ​ർ ഓ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​വു​ക​യും കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.​ആ​കെ 5 മി​ലി​യ​ൻ ഡോ​ള​ർ അ​നു​വ​ദി​ച്ച​തി​ൽ 3.5 മി​ലി​യ​ൻ ഡോ​ള​റി​ല​ധി​കം ഇ​വ​ർ കൈ​പ്പ​റ്റി. സി​ന്തി​യ​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വി​ദ്യാ​ർ​ഥിക​ളു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ളും പാ​സ്വേ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

60 മാ​സ​ത്തെ ത​ട​വ് ശി​ക്ഷ​യ്ക്ക് പു​റ​മെ, ത​ട്ടി​യെ​ടു​ത്ത 3,641,473 ഡോ​ള​ർ (ഏ​ക​ദേ​ശം 30 കോ​ടി​യി​ല​ധി​കം രൂ​പ) പി​ഴ​യാ​യി തി​രി​ച്ച​ട​യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പേ​ര​ക്കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​കേ​ണ്ട പ്രാ​യ​ത്തി​ൽ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​വ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

Tags : nri North Carolina grandmother

Recent News

Up